🖋… Ettante kaanthari ( അവാനിയ )…
നോക്കിക്കോ നാളെ മുതൽ നീ പഠിക്കും…… നാളെ നിനക്കിട്ട് നല്ല ഒരു അസ്സൽ പണി തരാം 😁😁😁😁
എന്ന് ആലോചിച്ച് മനസ്സിൽ ഊറി ചിരിച്ച് കൊണ്ട് അവൻ കിടന്നു……
അവളും അപ്പോള് തന്നെ അവന്റെ അടുത്ത് ചെന്ന് കിടന്നു…..
___________________________________
( അനു )
ഇന്ന് കോളജിൽ പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല….. ചെല്ലുക പഠിക്കുക പോരുക 🙄 പിന്നെ ഒരു സമാധാനം 2 ദിവസം കഴിഞ്ഞാൽ കേരളപിറവി ആണ്…..
എനിക് ഓണം ആഘോഷിക്കാൻ പറ്റിയില്ല….. അപ്പോ ഇത് നന്നായി ആഘോഷിക്കണം😍
സെറ്റ് സാരി ഒക്കെ ഉടുത്ത് നല്ല ചേല് ആയി പോണം എന്നൊക്കെ ഉണ്ട്…. പക്ഷേ എനിക് സാരി ഉടുക്കാൻ അറിയില്ല….😁
ആ ജാനകി അമ്മയുടെ ഹെൽപ് ചോദിക്കാം….🤩
കോളേജിൽ എത്തിയപ്പോ മുതൽ കേരളപിറവി ആണ് ചർച്ച….. ഞങ്ങൾ 3 പേരും ഒരേ നിറത്തിൽ ഉള്ള ബ്ലൗസ് എടുക്കാൻ തീരുമാനിച്ചു….. ഒരേപോലെ ഉള്ള സാരിയും ബ്ലൗസും…..🤩🤩🤩
അത് പൊളിക്കും…❤❤❤
അപ്പോഴാണ് പെട്ടെന്ന് ഏട്ടൻ കയറി വന്നത്……
വേറൊന്നുമല്ല…. അത് ഏട്ടന്റെ ഹവർ ആയിരുന്നു😁😁😁
____________________________
( രാഗ് )
ക്ലാസ്സിലേക്ക് ചെന്നപ്പോൾ എല്ലാവരോടും കുശലം പറഞ്ഞു ഇരിക്കുന്ന അവളെ ആണ് കണ്ടത്….🤩🤩🤩
ചെന്നപ്പോൾ തന്നെ കുട്ടികൾ ഒക്കെ എഴുന്നേറ്റ് വിഷ് ചെയ്തു…..
എന്റെ മനസ്സിൽ അവൾക്ക് കൊടുക്കാൻ ഉള്ള പണിയാണ് ഉണ്ടായിരുന്നത്…..
ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാ എന്നിട്ട് ഒരു അനുസരണം അത് ഇല്ല😏
ക്ലാസ്സിൽ കയറി ഞാൻ ടെക്സ്റ്റ് എടുത്തു….. എന്നിട്ട്…..
” ഇന്നലെ എടുത്ത പോർഷൻ എല്ലാവരും പഠിച്ചോ….. അപ്പോ നമുക്ക് 2 ചോദ്യം ഒക്കെ ചോദിച്ച് പോവാം അല്ലേ….. ” – രാഗ്
” അതേ സർ….. ” – ഇന്ദു
” ആഹാ നിങ്ങള് റെഡി ആണോ…. ” – രാഗ്
” അതേ സർ ഞങ്ങൾ റെഡി ആണ്…. ” – സഞ്ജന
” അപ്പോ 1സ്റ്റ് ക്വസ്റ്റ്യൻ ഇന്ദു എഴുന്നേക്…. ….. What is meant ………… ??? ” — രാഗ്
അതൊരു സിംപിൾ ചോദ്യം ആയിരുന്നു……
അവള് ഉടനെ ഉത്തരം പറഞ്ഞു
സഞ്ജനയോടും അത് പോലെ ഉള്ള ഒരു ചോദ്യം ചോദിച്ചു…..
അവളും ഉത്തരം തന്നു…..😄
പിന്നെ നേരെ അച്ചുവിനെ വിളിച്ച്…..
ഞാൻ വിചാരിച്ചത് പോലെ അച്ചു പറഞ്ഞില്ല…. അമ്മുവും പറഞ്ഞില്ല……
അപ്പോ തന്നെ അനു വിനെ വിളിച്ച്……
അവള് പറഞ്ഞില്ല….. ഞാൻ അവളെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി…..😠
അവള് അപ്പോ തന്നെ എന്നെ നോക്കി പുച്ഛിച്ചു……😏😏😏
ഞാൻ വേറെയും ഒരുപാട് പേരെ വിളിച്ച്….. പക്ഷേ ആരും ഉത്തരം തന്നില്ല…..
എല്ലാം കഴിഞ്ഞപ്പോൾ അവസാനം ഒന്നുകൂടി പ്രാന്ത് ആകാൻ ആയി….. ഒരു ചോദ്യം കൂടി ചോദിച്ചു…..
പഠിപ്പിച്ചതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഒരു ഫോർമുല…. അതാണ് ചോദിച്ചത്…..
പഠിക്കാത്ത അവള് ഒരിക്കലും അത് പറയില്ല എന്ന് എനിക് ഉറപ്പ് ആയിരുന്നു😏😏😏
” ഞാൻ ഇപ്പോ ചോദിച്ച ചോദ്യത്തിന് ആരെങ്കിലും ഉത്തരം പറഞ്ഞാല് ഉറപ്പായും എന്റെ വക ഒരു സമ്മാനം ഉണ്ടാവും” ….. എന്ന് കൂടി ഞാൻ ചേർത്ത്…. ഇന്ദു വോ മറ്റോ പറയുക ആണെങ്കിൽ അവളെ ഒന്നുകൂടി ദേഷ്യം പിടിപ്പിക്കാൻ….🤩
ഞാൻ ചോദ്യം ചോദിച്ചിട്ട് ആരും മറുപടി പറഞ്ഞില്ല…..
” അപ്പോ ആർക്കും അറിയില്ല അല്ലേ….. എങ്കിൽ ശെരി നമുക്ക് ക്ലാസ്സ് തുടങ്ങാം….. ” – രാഗ്
പെട്ടെന്ന് ആണ് പുറകിൽ നിന്ന് സർ എന്ന വിളി വന്നത്……
ഞാൻ ആരാ എന്ന് നോക്കിയപ്പോൾ കണ്ടത് അനു വിന ആയിരുന്നു…..😳😳😳
” എന്താ ” – രാഗ്
ഉടനെ അവള് ഉത്തരം പറയുന്നുണ്ട്……
ഞാൻ ഇവൾക്ക് ഇത് എങ്ങനെ അറിയാം എന്ന് ഓർത്ത് ഒരു അൽബുധജീവിയെ പോലെ നോക്കി…..😳😳😳😳
ഞാൻ കണ്ണ് ഒക്കെ തിരുമ്മി നോക്കി…..
അതേ ഇത് അവള് തന്നെ😳😳😳
അവള് ആൻസർ ഒക്കെ പറഞ്ഞിട്ട് ഇതൊക്കെ എന്ത് എന്ന രീതിയിൽ നോക്കുന്നുണ്ട്😎😎😎
_________________________
( അനു )
ഏട്ടൻ എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ ആണ് വീണ്ടും ആ ചോദ്യം ചോദിച്ചത്….. 😏
എനിക് ആണെങ്കിൽ ഒരു കാര്യം ഉണ്ട്….. ഒരാള് പറയുന്നത് ഒക്കെ ഒരു പ്രാവശ്യം കേട്ടാൽ മതി ഞാൻ എപ്പോഴും ഓർത്ത് ഇരിക്കും…..
ഏട്ടൻ അദ്യം ചോദിച്ചത് എനിക് അറിയാത്ത ഒരു കാര്യം ആണ് അത് ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അന്ന് ശ്രദ്ധിച്ചില്ല…..😄
പക്ഷേ 2nd ചോദ്യത്തിന് ഞാൻ ഉത്തരം നൽകും എന്ന് ഏട്ടൻ സ്വപ്നത്തില് പോലും വിചാരിച്ച് കാണില്ല…..😄
അത് ഏട്ടന്റെ മുഖത്ത് വ്യക്തം ആയിരുന്നു…..
ഏട്ടൻ മുഴുവൻ കിളി പോയ പോലെ നിന്നിരുന്നു😄😄😄
എന്നോഡോ ബാല😎😎😎😎
ഏട്ടൻ ഉത്തരം കേട്ട് എന്ത് പറയണം എന്ന് അറിയാതെ നിന്ന്😄😄😄😄
ഉത്തരം കഴിഞ്ഞപ്പോൾ കൂടി ഏട്ടൻ അതേ അവസ്ഥയിൽ ആണ്😄😄😄😄
വേഗം തന്നെ അച്ചു ഏട്ടനെ നോക്കി ഒന്ന് വിരൽ നൊടിച്ച്….
ഏട്ടൻ ഉടനെ നെട്ടിഎഴുന്നേറ് എന്നിട്ട് ഗുഡ് എന്നും പറഞ്ഞു ഇരിക്കാൻ പറഞ്ഞു……
എന്നിട്ട് ഏട്ടൻ ക്ലാസ്സ് എടുത്തു….. 😁😁
ക്ലാസ്സ് കഴിഞ്ഞപ്പോ അമ്മുവാണ് അത് ചോദിച്ചത്…….
” സർ ഗിഫ്റ്റ് കൊടുക്കാം എന്നൊക്കെ പറഞ്ഞിരുന്നു….. ഞങ്ങളുടെ അനു പറഞ്ഞത് കൊണ്ട് ആണോ ഇല്ലാതെ….. ” – അമ്മു
” സോറി….. അനു അല്ല അനുശ്രീ…. Please come with me ” – രാഗ്
ഞാൻ ഉടനെ തന്നെ ഏട്ടന്റെ പുറകെ പോയി…..😁😁
ഏട്ടൻ നേരെ ഡിപ്പാർട്ട്മെന്റ് ലേക് പോയി….. എന്നോട് പുറത്ത് നിൽക്കുവാൻ പറഞ്ഞു
എന്നിട്ട് പുറത്തേക് വന്ന്…. നേരെ ലാബ് ലേക് പോയി……
ലാബിലേക്ക് കയറിയതും ഏട്ടൻ വാതിൽ അടച്ചു…..
” ഇത് എന്താ ഇൗ ചെയ്യുന്നേ…. ” – അനു
” മനസിലായില്ലേ ഭാര്യെ വാതിൽ അടച്ചത് ആണ് ” – രാഗ്
” ഏട്ടാ ഞാൻ പോവട്ടേ…. ” – അനു
” പോകമെന്നെ….. അദ്യം നിനക് ഗിഫ്റ്റ് വേണ്ടെ….. ” – രാഗ്
” എനിക് ഒന്നും വേണ്ട…. ” – അനു
” അങ്ങനെ പറഞാൽ ശെരി ആവില്ല….. ഒന്നു തന്നേക്കാം….. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ എനിക് നേരെ വരാൻ തുടങ്ങി….. ഏട്ടൻ വരുന്നതിനു അനുസരിച്ച് ഞാൻ പുറകിലേക്ക് പോയി…..
അവസാനം മേശയിൽ തട്ടി നിന്ന്…….
ഇപ്പോ ഞാനും ഏട്ടനും ഒരു അടി വ്യത്യാസം പോലും ഇല്ല🙄🙄🙄🙄🙄
ഏട്ടൻ.വീണ്ടും എന്റെ അടുത്തേയ്ക്ക് വന്നു…..
ഞാൻ ആണെങ്കിൽ നന്നായി വിയർക്കുന്നു…. വിറക്കുന്നു🥺🥺😍😍
ഏട്ടൻ മുഖം കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നപ്പോ ഞാൻ കണ്ണുകൾ അടച്ച്…..
പക്ഷേ പിന്നീട് അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ ആണ് കണ്ണ് തുറന്നത്
അപ്പോ എനിക് മുന്നിൽ ചിരിച്ചോണ്ട് നിൽക്കുക ആണ് ഏട്ടൻ….. അതും ഒരു മിട്ടായിയും പിടിച്ച്….
” ഇതാ നിന്റെ ഗിഫ്റ്റ്…. പിന്നെ നിനക്ക് എന്താ പറ്റിയത് ….. ” – രാഗ്
എന്ന് ഏട്ടൻ വളരെ കൂൾ ആയി പറഞ്ഞപ്പോൾ ആണ് ഞാൻ വെറുതെ തെറ്റിദ്ധരിച്ച് എന്ന് മനസിലായത്….. 😁😁😁
” ഒന്നുമില്ല ഞാൻ പോവട്ടെ “. – അനു
എന്നും പറഞ്ഞു ഞാൻ പോവാൻ തുടങ്ങിയപ്പോൾ ആണ് ഏട്ടൻ എന്റെ കൈയിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചത്തോട്ട് ഇട്ടു….. 😍😍😍😍😍
” എന്താണെന്ന് പറയൂ എന്നെ….. ” – രാഗ്
” ഒന്നുമില്ല ഞാൻ പോകട്ടെ….. ” – അനു
അപ്പോ തന്നെ ഏട്ടൻ എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…..
❤❤❤
എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി……😍😍😍😍
എനിക് എന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി…… 😍😍❤❤
ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ ആണ് ഏട്ടൻ എന്റെ നെറ്റിയിലേക് ഏട്ടന്റെ ചുണ്ട് കൊണ്ടുവന്നത്…..😘😘😘😘😘
ഉടനെ തന്നെ അത് അവിടെ ചേരുകയും ചെയ്തു…..❤
ഞാൻ ഉടനെ ഏട്ടനെ തള്ളി ഇട്ട് വാതിൽ തുറന്ന് പുറത്തേക്ക് പോയി😘😘❤❤😍😍😍🥰🥰🥰🥰
പുറത്തേക്ക് ഇറങ്ങിയപോഴും എന്റെ ചുണ്ടിൽ ആ ചിരി വിടർന്നു നിന്നു😍😍😍 ഇൗ ഏട്ടന്റെ ഒരു കാര്യം😘☺️
ഇൗ ചിരിയും വെച്ച് ആണ് ഞാൻ ക്ലാസ്സിലേക്ക് ചെന്നത്…..
“എന്താ ഡീ ഒരു ചിരി😉” – അച്ചു
” ഒന്നുമില്ല ഡാ…. ” – അനു
” അച്ചു…. അവൾക് നാണം ആണ് എടി….. അല്ല…. നിനക്ക് എന്താ കിട്ടിയത് നിന്റെ കെട്ടിയോൻ ന്റെ കൈയിൽ നിന്ന്…. ” – അമ്മു
ഞാൻ അപ്പോ തന്നെ കൈയിൽ ഉണ്ടായിരുന്ന മിട്ടായി എടുത്ത് കാണിച്ച്…..🍫🍫🍫
” ദെ ഇതാണ് കിട്ടിയത്……. ” – അനു
” എന്ത് ഇൗ മിട്ടായിയോ…… ” – അച്ചു
” അതേ…. എന്താ…. ” – അനു
ആ നേരം 2 പേരും എനിക് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി😏😏
ഇവർക്ക് ഇത് എന്താ🥺🥺
അപ്പോ തന്നെ അമ്മു കേരളപിറവി ദിനത്തിൽ ഇടേണ്ട വസ്ത്രത്തെ കുറിച്ച് പറഞ്ഞു…..
ഒരേപോലത്തെ സാരിയും ബ്ലൗസും…. ഒരേ നിറം കൂടി ആയിരിക്കും…..
മറ്റന്നാൾ ആയത് കൊണ്ട് ഞങ്ങൾ ഇന്ന് ഡ്രസ്സ് എടുക്കാൻ വേണ്ടി ക്ലാസ്സ് കട്ട് ചെയ്തു……
ഏട്ടാ നൊഡ് പറഞ്ഞപ്പോൾ നമുക്ക് പിന്നെ എടുക്കാം എന്ന് പറഞ്ഞു പക്ഷേ ഞാൻ പറഞ്ഞപ്പോ സാരി എടുത്തോ ബ്ലൗസ് എടുക്കാം എന്ന് പറഞ്ഞു…..😁😁😁
ഞാൻ സമ്മതിച്ചു…..
ഞങ്ങൾ ഡ്രസ്സ് ഒക്കെ എടുത്ത് ഒരേ മോഡൽ 3 സാരി…..🥻
എന്നിട്ട് ഞങ്ങൾ നേരെ വീട്ടിലേക്ക് വിട്ടു….. അച്ചുവിനും അമ്മുവിനുംം പീച് നിറത്തിൽ ഉള്ള ബ്ലൗസ് എടുത്ത്…..
എനിക് എടുത്തില്ല….. വൈകിട്ട് ഏട്ടനും ആയി ഇൗ കടയിൽ തന്നെ വരാം….
അപ്പോ ഒരേ നിറത്തിലെ കിട്ടുമല്ലോ…..
അതൊക്കെ ആലോചിച്ച് വീട്ടിൽ ചെന്നപ്പോൾ ഏട്ടൻ വന്നട്ടില്ല……🙄
എന്തോ ഇപ്പോ നന്ദനയുടെ ഒക്കെ ഒരു ശല്യവും ഇല്ല….. ഒരു സമാധാനം……😁
വീട്ടിൽ ചെന്ന് കുളിച്ച് ഡ്രസ്സ് ഒക്കെ മാറി വന്നപ്പോഴേക്കും ഏട്ടൻ വന്നു…..
” താൻ എപ്പോ എത്തി…. ” – രാഗ്
” കുറച്ച് നേരത്തെ….. ” – അനു
” ഡ്രസ്സ് മാറിക്കൊ….. നമുക്ക് പുറത്ത് പോവാം….. ” – രാഗ്
” അയ്യോ ഇപ്പോ തന്നെ പോണോ….. ഇൗ ഡ്രസ്സ് തന്നെ മതിയോ…. ” – അനു
അപ്പോ തന്നെ അവൻ എന്നെ ഒന്ന് നോക്കി…..
” ഇൗ വേഷത്തിലോ…. 🙄🙄🙄 ” – രാഗ്
അപ്പോഴാണ് ഞാൻ എന്നെ തന്നെ ശ്രദ്ധിച്ചത്….. ഒരു കുട്ടി ടോപ്പും പാന്റും എങ്ങനെ അവൻ നോക്കാതെ ഇരിക്കും😁😁😁😁😁
ഞാൻ ഒരു വളിച്ച ചിരി പാസാക്കി….😁😁😁
____________________________
( രാഗ് )
ലാബിൽ വെച്ച് എന്താ നടന്നത് എന്ന് നിങ്ങള്ക് അറിയാമല്ലോ അല്ലേ😉😉😉
ഉച്ചയ്ക്ക് അവള് വന്ന് എന്നോട് ക്ലാസ്സ് കട്ട് ചെയ്തോട്ടെ….. ഡ്രസ്സ് എടുക്കാൻ പോവാനാണ് എന്ന് പറഞ്ഞു…..
ഞാൻ വൈകിട്ട് പോവാം എന്ന് പറഞ്ഞു എങ്കിലും അവള് എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഞാൻ പോയികോളുവൻ പറഞ്ഞു….😄
അവളോട് ബ്ലൗസ് എടുക്കേണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു….. ഒരേ നിറത്തിൽ ഉള്ളത് എടുക്കാൻ വേണ്ടി ആണ് അങ്ങനെ പറഞ്ഞത്…..☺️
വൈകിട്ട് വന്നപ്പോ കുളിച്ച് ഒരു കുട്ടി ഉടുപ്പും ഇട്ട് അവള് വന്നിട്ടുണ്ട് ….. കണ്ടിട്ട് എൻറെ കൺട്രോൾ പോവുന്നുണ്ട്😉😉😉
അപ്പോഴാ അതും ഇട്ട് വന്ന മതിയോ എന്ന്….. അപ്പോ തന്നെ ഞാൻ ഒരു നോട്ടം നോക്കി….. അവൾക്ക് കാര്യം മനസ്സിലായി എന്നു തോന്നുന്നു……😁😁😉😉
അവള് വേഗം തന്നെ ഡ്രസ്സ് ഒക്കെ മാറി വന്നു ഞങ്ങൾ ഒരുമിച്ച് ഒരു ടെക്സ്റ്റൈൽ സിൽ പോയി….. ഞാൻ അവിടെ ഞങ്ങൾക്ക് വേണ്ടത് നേരത്തെ കണ്ട് വെച്ചിരുന്നു😍😍😍
ആ നിറം അവൾക്ക് നന്നായി ചേരും….. ഒരു തീ മഞ്ഞ…..😍😍😍❤❤ ഞാൻ ആ നിറത്തിൽ ഉള്ള ജുബ്ബ എടുത്ത്….. എന്നിട്ട് നേരെ ആ നിറത്തിൽ ഉള്ള ബ്ലൗസ് പീസ് വാങ്ങി…..
” അല്ല ഇത് ആർക്കാണ്…. ” – അനു
” അതേ എനിക് ഒരു ഭാര്യ ഉണ്ട്….. അവൾക്ക് ആണ്….. ” – രാഗ്
” ഓ വലിയ തമാശ….. പറ ഏട്ടാ…. ” – അനു
” എടി കേരളപിറവി ദിനത്തിൽ നമുക്ക് ഇടാൻ ആണ്….. ” – രാഗ്
” ഏട്ടാ പക്ഷേ ഞങ്ങൾ മൂന്ന് പേരും ഒരേ നിറത്തിൽ ഉള്ളത് ഇടാൻ ആണ് ഉദ്ദേശിച്ചിരുന്നത്….. ” – അനു
” എനിക് ഭാര്യ ഒന്നെ ഉള്ളൂ…. നിങ്ങള് 3 പേരും ഒരേ നിറത്തിലെ ഇട്ടാൽ എങ്ങനെ ശേരിയാവും….. ” – രാഗ്
” ഏട്ടാ…. അവർ എന്നെ ശേരിയാകും…. ” – അനു
” സാരമില്ല…… നമ്മൾക്ക് ശേരിയാക്കാം തൽകാലം എന്റെ ഭാര്യ ഇത് ഇട്ടാൽ മതി😉” – രാഗ്
” ശെരി ആയികോട്ടെ…. ” – അനു
എന്നും പറഞ്ഞു ഞങ്ങൾ പർച്ചേസ് ഒക്കെ കഴിഞ്ഞു ഇറങ്ങി…..
ഉടനെ തന്നെ ബ്ലൗസ് ഒക്കെ തയിച്ച് വാങ്ങി……
🌙🌙🌙🌙🌙🌙🌙🌙🌙
☀️☀️☀️☀️☀️☀️☀️☀️☀️
___________________
( അനു )
അങ്ങനെ ആ ദിനം വന്നെത്തി….. ഇന്നാണ് കേരളപിറവി……
രാവിലെ സാരി ഉടുത്ത് അമ്പലത്തിൽ പോണം എന്ന് ഏട്ടന്റെ ഓഡർ ഉണ്ടായിരുന്നു……
അത്കൊണ്ട് രാവിലെ എഴുന്നേറ്റ്….. എനിക് സാരി ഉടുക്കാൻ അറിയാത്തത് കൊണ്ട് ജാനകി അമ്മയെ വിളിച്ച്…..
ഇപ്പോ ഞാൻ സാരി ഉടുക്കാൻ വേണ്ടി കുളിച്ച് ബ്ലൗസ് ഒക്കെ ഇട്ട് ജാനകി അമ്മക്ക് ആയി വെയ്റ്റ് ചെയുക ആണ്……😁
പെട്ടെന്ന് ആണ് വാതിൽ ഒരു മുട്ട് കേട്ടത്…..
ജാനകി അമ്മയാണ് എന്ന് കരുതി ഞാൻ കയറി പോരു എന്ന് പറഞ്ഞു……
പക്ഷേ ആളു അകത്തേക്ക് വന്നിട്ടും ഒരു അനക്കവും ഇല്ലാതെ ആയപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്……. 😩😩
____________________________
( രാഗ് )
രാവിലെ സാരി ഉടുത്ത് അമ്പലത്തിൽ പോണം എന്ന് ഞാൻ അനുവിനോഡ് പറഞ്ഞിരുന്നു….. അപ്പോ അവള് രാവിലെ തന്നെ എഴുന്നേറ്റ് എന്നെ കുത്തി പൊക്കി…..😃😃😃
ഞാൻ അപ്പുറത്തെ മുറിയിൽ ചെന്ന് ഡ്രസ്സ് ഒക്കെ മാറി….. അപ്പോഴാണ് എന്റെ ഫോൺ മുറിയിൽ ആണല്ലോ എന്ന് ഓർത്തത്…..
അപ്പോ തന്നെ ഞാൻ നേരെ മുറിയിലേക്ക് ചെന്നു…… അവള് ഡ്രസ്സ് മാറുക ആയിരിക്കും അല്ലോ എന്ന് കരുതി ആണ് വാതിലിൽ മുട്ടിയത്…..
അപ്പോ തന്നെ അകത്ത് നിന്ന് കയറി വന്നോളാൻ പറഞ്ഞു……
ഞാൻ നേരെ മുറിയിലേക്ക് കയറി…… അപ്പോ ശെരിക്കും ഞാൻ ഒന്നു നെട്ടീ….. അവള് സാരി ഉടുക്കാൻ തുടങ്ങുന്നത് ഉള്ളൂ😄😄😄😄
ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവള് തിരിഞ്ഞു നോക്കി….. എന്നെ കണ്ട് അവള് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്നുണ്ട്……
” ഏട്ടൻ എന്താ ഇവിടെ….. ” – അനു
ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല….. അതിനു മുന്നേ അവളിൽ എന്റെ കണ്ണുകൾ തറഞ്ഞു നിന്നിരുന്നു😍😍😍
അപ്പോഴാണ് എന്ന് തോന്നുന്നു അവള് സ്വയം ശ്രദ്ധിച്ചത്….. ഉടനെ തന്നെ അവള് സാരി എടുത്ത് ദേഹത്തേക്ക് ഇട്ടു…..എന്നിട്ട് അപ്പുറത്തേക്ക് തിരിഞ്ഞു….. 🙈
ഞാൻ ഉടനെ അവളുടെ അടുത്തേക്ക് ചെന്നു….. അവൾക്ക് അതൊക്കെ കണ്ണാടിയിലൂടെ കാണാം….. 😇😇
___________________________
( അനു )
അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ ആണ് ഞാൻ പുറകിലേക്ക് പോയത് അപ്പോ കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുന്ന ഏട്ടനെ ആണ്…… ☺️☺️☺️
ഞാൻ എന്താ എന്നൊക്കെ ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല…… എന്നെ നോക്കുന്ന മാത്രമേ ഉള്ളൂ……
അപ്പോഴാണ് ഞാൻ എന്നെ തന്നെ ശ്രദ്ധിച്ചത്…. ഒരു ബ്ലൗസും പാവാടയും ആണ് എന്റെ വേഷം….. വെറുതെ അല്ല ഏട്ടൻ ഇങ്ങനെ നോക്കുന്നത്…. ഞാൻ ഉടനെ തന്നെ അവിടെ കിടന്നിരുന്ന സാരി എടുത്ത് എന്റെ ശരീരം മറച്ചു…..🙈
എന്നിട്ട് തിരിഞ്ഞു നിന്നു….. എനിക് ഏട്ടനെ ഫേസ് ചെയാന് എന്തോ ഒരു മടി അല്ല ഒരു ചമ്മൽ….😍☺️
ഏട്ടൻ എന്റെ അടുത്തേയ്ക്ക് വരുന്നത് എനിക് കണ്ണാടിയിലൂടെ കാണാമായിരുന്നു….😁😁😁
ഏട്ടൻ വരുന്നത് അനുസരിച്ച് എന്റെ ഹൃദയം ഡിജെ കളിക്കാൻ തുടങ്ങി❤❤❤
എന്റെ പുറകിൽ ഏട്ടൻ നില്കുന്നത് ഞാൻ അറിഞ്ഞു….. 😍
ഏട്ടൻ എന്നെ ചുറ്റി പിടിച്ചു….. വയറിലൂടെ വട്ടം പിടിച്ചപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പായുന്നത് ഞാൻ അറിഞ്ഞു⚡
എന്നിട്ട് ഏട്ടൻ എന്റെ തോളിൽ തല വെച്ചു….😍
” എന്താ മോളെ….. നീ എന്റെ കൺട്രോൾ കളയോ….. 😉 ” – രാഗ്
” ഏട്ടാ എന്നെ വിട്ടെ….. ” – അനു
അപ്പോ ഏട്ടൻ എന്നെ ഒന്നുകൂടി ചേർത്ത് പിടിച്ചു….. ❤❤😍😍
” അങ്ങനെ വിടാൻ ഉദ്ദേശം ഇല്ല എങ്കിലോ….. ” – രാഗ്
എന്നിട്ട് ഏട്ടൻ ഒരു കൈ പിൻവലിച്ചു എന്നിട്ട് എന്റെ മുടി വകഞ്ഞു മാറ്റി…..☺️☺️☺️
എന്നിട്ട് എന്റെ പിൻകഴുത്തിൽ ഉമ്മ വെച്ചു….😘😘
ഞാൻ ശെരിക്കും ഒന്നു പുളഞ്ഞു പോയി……❤❤
” ഇന്ന് ഇനി പുറത്തേക് പോണോ…. ” – രാഗ്
അപ്പോ തന്നെ പുറത്ത് വാതിലിൽ മറ്റൊരു കൊട്ട് കേട്ടു….. ജാനകി അമ്മ ആയിരിക്കും
ഏട്ടന് ശെരിക്കും ദേഷ്യം വന്നു…..😡
” അവർക്ക് വരാൻ കണ്ട നേരം വെല്ലപ്പോഴും ആണ് ഇങ്ങനെ ഒക്കെ കിട്ടുന്നത്….. ” – രാഗ്
” ഏട്ടാ മാറു…. എനിക് സാരി ഉടുക്കാൻ അറിയില്ല….. അതാ അവർ വന്നത്….. ഏട്ടൻ ചെല്ല്….. ” – അനു
ഉടനെ തന്നെ ഏട്ടൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി എന്നിട്ട് വാതിൽ ശക്തി ആയി അടച്ചു…..
അതിൽ ഉണ്ടായിരുന്നു ഏട്ടന്റെ എല്ലാ ദേഷ്യവും….. 😡😡😡
____________________________
( രാഗ് )
ശെരിക്കും ഭയങ്കര ഒരു അവസ്ഥയിൽ നിൽകുമ്പോൾ ആണ് അവർ വന്നത്…..
അതുകൊണ്ട് എനിക് നന്നായി ദേഷ്യം വന്നു😡
കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അവള് സാരി ഒക്കെ ഉടുത്ത് വന്നു…..😍😍😍
അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു….. അതിൽ ഞാൻ ദേഷ്യം ഒക്കെ മറന്നു പോയി😉😉
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്…..
_______________________
( അനു )
ഞാൻ സാരി ഒക്കെ ഉടുത്ത് വന്നപ്പോ ഏട്ടൻ എന്നെ ഒരു പുഞ്ചിരിയോടെ നോക്കുന്നു…… അത് കണ്ടപ്പോൾ എനിക് നാണം വന്നു☺️
ഉടനെ തന്നെ ഏട്ടൻ എന്നോട് ഇങ്ങ് വാ എന്നും പറന്നു മുറിയിലേക്ക് കൊണ്ടുപോയി …….
” അതേ ഇതൊക്കെ ഞാൻ മാത്രം കണ്ടാൽ മതി….. മറ്റുള്ളവർ വേണ്ട….. ” – രാഗ്
എന്നും പറഞ്ഞു ഒരു പിൻ എടുത്ത് തന്നു….. 😄
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചേ…. സാരി ഉടുത്തു എങ്കിലും വയർ കാണാമായിരുന്നു….. അതാ ഏട്ടൻ അങ്ങനെ പറഞ്ഞെ…..😁😁😘😘
ഞാൻ ഉടനെ അതൊക്കെ ശെരി ആകി എന്നിട്ട് ഞങ്ങൾ അമ്പലത്തിലേക്ക് വിട്ട്……
അമ്പലത്തിൽ ചെന്ന് തൊഴുത് കഴിഞ്ഞ് ഞങ്ങള് കോളേജിലേക്ക് പോയി😄
പകുതിക്ക് വെച്ച് എന്നെ ഇറക്കി വിട്ടു😄😄😄
ഞാൻ കോളേജിലേക്ക് ചെന്നപ്പോൾ തന്നെ അച്ചുവും അമ്മുവും വന്നു അവരും നല്ല സുന്ദരികൾ ആയിരിക്കുന്നു…..
” എടി നിനക്ക് ഇൗ നിറം നന്നായി ചേരുന്നുണ്ട്…… ” – അമ്മു
” ശെരിക്കും ഒരു ദേവിയെ പോലെ ഉണ്ട് നീ….. നിന്റെ സാറിന്റെ കൺട്രോൾ പോയില്ലേ ഇത് കണ്ടിട്ട്….. ” – അച്ചു
” പോടി ഇപ്പോ വന്നു വന്നു ഒരു ലൈസൻസും ഇല്ലാതെ ആയിരിക്കുന്നു😡 ” – അനു
എന്നും പറഞ്ഞു അവൾക് ഒരു കൊട്ടും കൊടുത്ത് ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു…..😄
അപ്പോഴാണ് അവർ ഞങ്ങൾക്ക് നേരെ വന്നത്😡😡😡😡
മറ്റാരും അല്ല ഡ്രകുളയും കൂട്ടരും😡
ഒാ കണ്ടകശനി🤦🏻♀️
ഞങ്ങൾ അവരെ മൈൻഡ് ചെയ്യാതെ നടന്നു പോയി…….
” ഒന്നു അവിടെ നിന്നെ…. ഇതെന്താ ഒരു പരിചയവും കാണിക്കാതെ പോകുന്നേ…..” – ഡ്രാക്കുള
” ഞങ്ങൾക്ക് ഒരു പ്രശ്നത്തിന് താൽപര്യം ഇല്ല…… പ്ലീസ്😒” – അമ്മു
” അതിനു ഞാൻ എന്ത് പ്രശ്നം ആണ് ഉണ്ടാക്കിയത്….. പ്രശ്നം ഉണ്ടാകാൻ അല്ലാലോ….. സ്നേഹിക്കാൻ അല്ലേ ഞങ്ങൾ വന്നത്….. ” – ഡ്രാക്കുള
” പ്ലീസ് എനിക് പോകണം…. ” – അനു
” അങ്ങനെ പോവല്ലേ മോളെ….. അന്ന് നിന്നെ ആരോ വന്ന് രക്ഷപെടുത്തി…… ഞാൻ ആളെ ശെരിക്കും കണ്ടില്ല….. അല്ലെങ്കിൽ അവന്റെ കാര്യം ഞാൻ ശെരി ആകുമായിരുന്നു….. ” – ഡ്രാക്കുള
” അന്ന് ഉണ്ടായ എല്ലാം ഞാൻ മറന്നതും വിട്ട കാര്യവും ആണ്….. ദയവു ചെയ്ത് ഇനി ശല്യം ചെയ്യരുത്….. ” – അനു
” ശല്യം ആവുന്നത് എങ്ങനെ ആണ്….. സ്നേഹം ശല്യം ആവോ….. ” – ഡ്രാക്കുള
” പ്ലീസ് ഒന്നു നിറുത്ത് എനിക് പോണം….. ” – അനു
വാ എന്നും പറഞ്ഞു ഞാൻ അച്ചുവിന്റെ കൈയും വലിച്ച് നീങ്ങി….. അപ്പോഴാണ് അവൻ എന്റെ കൈയിൽ കയറി പിടിച്ചത്……😡
അതിനു ഞാൻ മറുപടി കൊടുത്തത് കരണം പൊക്കച്ച് ഒരു അടി ആയിരുന്നു😡😡😡😡
” ഡീ നീ എന്നെ തല്ലി അല്ലേ….. ” – ഡ്രാക്കുള
” അതേ എന്താ സംശയം ഉണ്ടോ…. എന്റെ ദേഹത്ത് തൊട്ടാൽ ഇനിയും കൊള്ളും…. ” – അനു
” എന്ന അത് ഒന്നു കാണണം….. ” – ഡ്രാക്കുള
എന്നും പറഞ്ഞു അവൻ എന്റെ കൈയിൽ വീണ്ടും പിടിച്ചു….. അടിക്കാൻ പോയപ്പോൾ അതും അവൻ തടഞ്ഞു…..😒
ഇപ്പോ എന്റെ 2 കൈയും അവന്റെ കൈയിൽ ആണ്…..😡
അവൻ എന്റെ അടുത്തേയ്ക്ക് കൂടുതൽ അടുത്ത് വന്നു🤬
എനിക് ആണെങ്കിൽ നന്നായി ദേഷ്യവും വരുന്നുണ്ടായിരുന്നു….😡
പെട്ടെന്ന് ആണ് ഞാൻ പണ്ട് ശ്രീ ഏട്ടൻ പറഞ്ഞു തന്നത് ഓർത്തത്…..
ശ്രീ ഏട്ടൻ ഒരു കരാട്ട ബ്ലാക് ബെൽറ്റ് ആണ്….. അപ്പോ ഏട്ടൻ എനിക് സെൽഫ് ഡിഫൻസിന് ഉള്ള കാര്യങ്ങള് പറഞ്ഞു തന്നിരുന്നു….
അതനുസരിച്ച് ഞാൻ അവന്റെ സെന്റർ ബോൾട്ട് ലേക് മുട്ട് കാല് കൊണ്ട് ഒരു കുത്ത് കൊടുത്ത്…..
അവൻ ഉടനെ പുറകിലേക്ക് വേച്ച് പോയി…..
” ഡീ ” എന്ന് വിളിച്ച് അവൻ വന്നു എങ്കിലും ആ ചവിട്ടിന്റെ ആഘാതത്തിൽ അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….. 😁
” ഇനിയും പ്രശ്നങ്ങളും ആയി എന്റെ അടുത്തേയ്ക്ക് വരരുത്….. വന്നാൽ നീ വിവരം അറിയും ഇത് വെറുതെ പറയുന്നത് അല്ല…… ഉള്ള കാര്യം ആദ്യമേ പറഞ്ഞേക്കാം…. ” – അനു
എന്നും പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി വിതറി ഞങ്ങള് ക്ലാസ്സിലേക്ക് പോയി….😏😏😏
ക്ലാസ്സിൽ എത്തിയപ്പോ ഏട്ടൻ അവിടെ ഇവിടെ ആയി നിൽപ്പുന്നുണ്ടയിരുന്ന്….😇😇😇
ആ നില്പ് കണ്ടാൽ അറിയാം എന്നെ നോക്കി നിൽക്കുക ആണെന്ന്……😄😄
__________________________
( രാഗ് )
പെണ്ണിനെ ഞാൻ കോളജിൽ ഇറക്കി വിട്ടു…. എന്നിട്ട് കാർ അപ്പുറത്തെ വശം പാർക് ചെയ്ത് കോളേജിലേക്ക് കയറി…..
വഴിയിൽ ഒന്നും അവളെ കണ്ടില്ല…..
ഇൗ പെണ്ണ് ഇത്ര പെട്ടെന്ന് ക്ലാസ്സിലേക്ക് പോയോ എന്ന് ആലോചിച്ച് നിന്നപ്പോൾ തന്നെ ഞാൻ അവളുടെ ക്ലാസ്സിലേക്ക് വിട്ടു……
പക്ഷേ ക്ലാസ്സിലും എങ്ങും കണ്ടില്ല…..
ഇൗ പെണ്ണ് ഇതെവിടെ പോയി എന്റെ ഗുരുവായൂരപ്പാ എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ഇന്ദു വന്നത്😬
” എന്താ സാർ ഇവിടെ നില്കുന്നത്….. സാറിന് എന്തെങ്കിലും വേണോ….. ” – ഇന്ദു
എന്ന് അവളുടെ ഒലിപ്പിക്കൾ ചോദ്യം കേട്ടപ്പോൾ ചൊറിഞ്ഞു വന്നത് ആണ്😡😡😡
പക്ഷേ കോളേജ് ആയത് കൊണ്ട് ക്ഷമിച്ചു…..
ഞാൻ അവളോട് ഒന്നുമില്ല എന്നും പറഞ്ഞു പോകാൻ പോയപ്പോൾ ആണ് അനുവും കൂട്ടുകാരും നടന്നു വരുന്നത് കണ്ടത്……
എന്തോ അവളെ നോക്കി നിന്നു പോയി….. നല്ല ഭംഗി ഉണ്ട് അവൾക് സാരി ഉടുത്ത ട്ട് …..😍
അപ്പോഴാണ് അവള് എന്റെ അടുത്തേയ്ക്ക് വന്നത്……
” നീ ഇത്രയും നേരം എവിടെ ആയിരുന്നു…. ” – രാഗ്
” അത് സാർ അവിടെ….. ” എന്ന് അച്ചു എന്തോ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അനു അവളുടെ കൈയിൽ പിടിച്ചു…..
പിന്നെ അവള് ഒന്നും മിണ്ടിയില്ല…..
” എന്താ അച്ചു നീ പറയാൻ വന്നത്….. ” – രാഗ്
” അതൊന്നുമല്ല ഏട്ടാ…. ഞങ്ങൾ അവിടെ ഒക്കെ വെറുതെ നടക്കുക ആയിരുന്നു….. ” – അനു
” എന്തിനാ വെറുതെ നടക്കുന്നത്…… ” – രാഗ്
” അതേ അവിടെ നല്ല ചുള്ളൻ ചെക്കന്മാർ ഉണ്ടായിരുന്നു…. അവരെ വായിനോക്കാൻ പോയതാ….. ” – അനു
😜😜😜
” ഓ അതിനായിരുന്നോ…… ഞാൻ പിന്നെ അങ്ങോട്ട് പോവേണ്ട കാര്യം ഇല്ല😜 എന്നെ തിരക്കി വന്നു കൊള്ളും….. നല്ല സുന്ദരികൾ…. 🤭 ” – രാഗ്
പറഞ്ഞു തീരുന്നതിനു മുമ്പേ ഇന്ദു എന്നെ വിളിച്ചിരുന്നു….
“സാർ ഇങ്ങ് ഒന്നു വരോ…. ” – ഇന്ദു
” അതിനെന്താ ദെ ഇപ്പോ വരാം….. ” – രാഗ്
എന്നും പറഞ്ഞു ഞാൻ അവളോട് സ്വകാര്യം ആയി പറഞ്ഞു
” അതേ മോളെ ഏട്ടനെ അവള് വിളിക്കുന്നു…. ഞാൻ ഒന്നു എന്റെ ഇന്ദുവിന്റെ അടുത്തേയ്ക്ക് ചെല്ല്ട്ടേ ” – രാഗ്
” ആയിക്കോട്ടെ….. ” – അനു
എന്നും പറഞ്ഞു പുച്ഛിച്ച് അവള് പോയി😄😄
അവൾക്ക് നന്നായി ദേഷ്യം വന്നിട്ടുണ്ട്…..
എന്നെ വട്ട് ആകാൻ നോക്കിയത് അല്ലേ….. അപ്പോ അവളെ ഒന്ന് വട്ട് പിടിപ്പിക്കാൻ വേണ്ടി ചെയ്തത് ആണ്…..
മിക്കവാറും വീട്ടിൽ ചെല്ലുമ്പോൾ അവള് എന്നെ കൊല്ലും….😬😬😁😁
ദെ എന്റെ കഥ വായിക്കുന്ന പിള്ളേരെ നിങ്ങളെ ഒക്കെ ഞാൻ എന്റെ അടിയന്തര പരിപാടികൾക്ക് ക്ഷണിച്ചിരുന്നു😁😁😁🤣🤣🤣
അങ്ങനെ ഞാൻ നേരെ സ്റ്റാഫ് റൂമിലേക്ക് പോയി…..😇😇😇
___________________________
( അനു )
ഏട്ടന്റെ അടുത്തേയ്ക്ക് ചെന്നപ്പോൾ തന്നെ എവിടെ പോയിരുന്നു എന്ന് ചോദിച്ചു….
അപ്പോ തന്നെ അച്ചു എല്ലാം നശിപ്പിക്കും എന്നാണ് കരുതിയത്….. പക്ഷേ ഞാൻ ഇടപെട്ടത് കൊണ്ട് രക്ഷപെട്ട്….😇
ഏട്ടൻ അറിയുന്നത് കൊണ്ട് ഒന്നുമില്ല…. പക്ഷേ ഏട്ടൻ പ്രശ്നം ഉണ്ടാകാൻ പോകും എനിക് ഉറപ്പ് ആണ്…. അതാ കാര്യം പറയാതെ ഇരുന്നത്…..😄😄😄
ഏട്ടനെ ചെറുതായി ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ആണ് ഞാൻ അങ്ങനെ പറഞ്ഞത്…..
പക്ഷേ അപ്പോ തന്നെ അവൻ പറഞ്ഞത് നിങ്ങളും കേട്ടത് അല്ലേ😡😡😡😡
സുന്ദരികൾ വരും പോലും….. അപ്പോ തന്നെ വരാൻ അവളും……😡😡😡
ഇൗ പന്നിയെ ഞാൻ കൊല്ലും😡😡😡😡
ഉറപ്പാണ്😡😡😡
” എടി നീ എന്താ സാറിനോട് ഒന്നും പറയാതെ ഇരുന്നത്…. ” – അച്ചു
” എടി ഏട്ടൻ അറിഞ്ഞാൽ പ്രശ്നം ഉണ്ടാകും…. നമുക്ക് നോക്കാം പ്രശ്നങ്ങൾ ഉണ്ടാവും എങ്കിൽ നോക്കാം….” – അനു
” ശെരി ഒകെ ഡീ ” – അച്ചു
” എന്ന വാ നമുക്ക് ബാകി പരുവാടിക്കൾ നോക്കാം….. ഇന്ന് യൂണിയൻ വക എന്തൊക്കെയോ പരിപാടികൾ ഉണ്ട്…. ” – അമ്മു
” എവിടെ ഓഡിറ്റോറിയത്തിൽ ആണോ…. ” – അനു
” അതേ….. ” – അമ്മു
” എന്ന വാ പോവാം…. ” – അച്ചു
പോകുന്ന വഴിക്ക് ആണ് ഏട്ടൻ ഒരു മുറിയിൽ ഇന്ദുവും കൂട്ടരും ആയി ഇരിക്കുന്നത് കണ്ടത്….😏😏😏😏
എനിക് ഏട്ടനെ സംശയം ഒന്നുമില്ല….. പക്ഷേ അവരുടെ മനസ്സിൽ അങ്ങനെ ഒക്കെ ഉണ്ടാവും അല്ലോ….. അതാ എനിക് ദേഷ്യം….. എന്റെ മാത്രം ആണ് ഏട്ടൻ ❤❤❤
ഏട്ടനെ മറ്റൊരു പെണ്ണും വേറൊരു കണ്ണോടെ കാണുന്നത് എനിക് സഹിക്കില്ല 😡
അത്കൊണ്ട് എനിക് അത് കണ്ടപ്പോൾ നന്നായി സങ്കടം വന്നു…… 😔😔😔
” എന്താടാ എന്തുപറ്റി മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു….. ” – അച്ചു
” ഒന്നുമില്ല ഡാ നിങ്ങള് പോയികോ ഞാൻ പിന്നെ വരാം….. ” – അനു
” അത് വേണ്ട…. പോകുന്നു എങ്കിൽ നമ്മൾ ഒരുമിച്ച്…. അല്ലെങ്കിൽ വേണ്ട….. ” – അമ്മു
” എടാ സാരം ഇല്ല…. നിങ്ങള് ചെല്ല്….. ” – അമ്മു
” വേണ്ട എന്ന് പറഞ്ഞില്ലേ….. നിങ്ങള് പോയിക്കൊ ഡാ…. ” – അനു
” വാ നമുക്ക് ഒരു ക്ലാസ്സിൽ ഇരിക്കാം….. ” – അച്ചു
എന്നും പറഞ്ഞു ഞങ്ങൾ ഒരു ക്ലാസ്സിൽ കയറി ഇരുന്നു…..
ക്ലാസ്സിൽ കയറി ഞാൻ ഡെസ്കിൽ തലവെച്ച് കിടന്നു….. 😔
____________________________
( രാഗ് )
ഇന്ദു എന്നെ ഒരു ക്ലാസ്സിലേക്ക് ആണ് വിളിച്ച് കൊണ്ട് പോയത്….. അവിടെ അവളുടെ കൂട്ടുകാരും ഉണ്ടായിരുന്നു…..
എന്റെ ദേവിയെ…. ഇവൾക്ക് ഒക്കെ ഒരു പണിയും ഇല്ലേ🙄🙄🙄
എനിക് നന്നായി പ്രാന്ത്
പിടിക്കുക ആയിരുന്നു….😡
പെട്ടെന്ന് പുറത്തേക് നോക്കിയപ്പോൾ ആണ് അവള് നടന്നു പോകുന്നത് കണ്ടത്…..
അവൾക്ക് നന്നായി വിഷമം ആയി എന്ന് തോന്നുന്നു🙄🙄🙄
ഞാൻ അവരോട് എനിക് കുറച്ച് തിരക്ക് ഉണ്ടെന്ന് പറഞ്ഞു അവളെ അന്വേഷിച്ച് പോയി…..
നടകുമ്പോൾ ആണ് അവളും കൂട്ടുകാർ ഒരു ക്ലാസ്സ് മുറിയിൽ ഇരിക്കുന്നത് കണ്ടത്…..
നോക്കിയപ്പോൾ അവള് കിടക്കുക ആണ് കണ്ടപ്പോ എന്തോ ഒരു പിടച്ചിൽ😔
ഞാൻ ക്ലാസ്സിലേക്ക് ചെന്നപ്പോൾ അച്ചുവും അമ്മുവും എഴുന്നേറ്റ്……
ഞാൻ അവരോട് മിണ്ടാതെ പുറത്തേക് പോയി കൊളു എന്ന് ആക്ഷൻ കാണിച്ച്….
അവർ ഉടനെ പോയി…..
ഞാൻ ഉടനെ അവളുടെ അടുത്ത് ചെന്ന് ഇരുന്നു എന്നിട്ട് അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു……
അപ്പോ തന്നെ അവള് എഴുന്നേറ്റ്…..
എന്നിട്ട് കണ്ണ് ഒക്കെ തുടച്ചു….😔
” എന്താ ഏട്ടാ…. ” – അനു
” നീ എന്തിനാ കരയുന്നത്….. 😔😔 ” – രാഗ്
” ഒന്നുമില്ല ഏട്ടാ….. ഏട്ടൻ പോയില്ലേ അവർ എന്തേ…. ” – അനു
” എന്തിനാ അനു കള്ളം പറയുന്നത്….. സോറി…. നിന്നെ ദേഷ്യം പിടിപ്പിക്കാൻ ചെയ്തത് ആണ്…. ” – രാഗ്
അപ്പോ തന്നെ അവള് എന്റെ വാ പൊത്തി……
” മതി ഏട്ടാ….. ” – അനു
അപ്പോ തന്നെ ഞാൻ അവളുടെ ആ കൈയിൽ ചുംബിച്ചു😘😘😘😘😘😘
“എന്ന വാ പോകാം….. ” – രാഗ്
അവർ സന്തോഷത്തോടെ പോകാൻ പോയപ്പോൾ അവരെ തന്നെ ദേഷ്യത്തോടെ നോക്കുന്ന 2 കണ്ണുകളെ അവർ ശ്രദ്ധിച്ചില്ല…..
( തുടരും )
____________________________
ഇഷ്ടപ്പെട്ടോ…. അറിയിക്കണം കേട്ടോ….. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super aneto variety shaili ane💞💞💞