Skip to content

അനുരാഗ് – Part 14

anurag malayalam novel in aksharathalukal

🖋… Ettante kaanthari ( അവാനിയ )…

അവർ സന്തോഷത്തോടെ പോകാൻ പോയപ്പോൾ അവരെ തന്നെ ദേഷ്യത്തോടെ നോക്കുന്ന 2 കണ്ണുകളെ അവർ ശ്രദ്ധിച്ചില്ല…..

____________________________

( അനു )

കിടന്നിരുന്ന ഞാൻ പെട്ടെന്ന് എഴുന്നേറ്റപ്പോൾ കണ്ടത് ഏട്ടനെ ആണ്…. ആചുവിനെയും അമ്മുവിനേ യും കാണാൻ ഇല്ല…..

കിടന്നപ്പോൾ എന്തൊക്കെയോ ആലോചിച്ച് കണ്ണിൽ നിന്ന് വെള്ളം ഒക്കെ വന്നു ഇരുന്നിരുന്നു……

ഏട്ടനെ കണ്ട ഉടനെ ഞാൻ അതൊക്കെ തുടച്ചു….

പിന്നീട് എന്താ സംഭവിച്ചത് എന്ന് നിങ്ങൾക്കും അറിയാമല്ലോ അല്ലേ….. ☺️

” വാ നമുക്ക് ഓഡിറ്റോറിയത്തിൽ പോവാം…… അവർ നിന്നെ അന്വേഷിക്കുന്നുണ്ട് ആവും….. ” – രാഗ്

” ഏട്ടനെ ഉം അന്വേഷിക്കുക ആയിരിക്കും….. ” – അനു

” എന്നെ ആരു അന്വേഷിക്കാൻ….. ” – രാഗ്

” ഏട്ടന്റെ ഫാൻസ് ഉണ്ടല്ലോ ഇവിടെ 🤭🤭🤭😜😜😜 ” – അനു

” ഡീ കൊപ്പെ മര്യാധിക് സംസരിച്ചോ….. ” – രാഗ്

” അല്ലെങ്കിൽ….. ” – അനു

” നല്ല ഒരു ലിപ് ലോക് അങ്ങ് തരും…. ഇവിടെ വെച്ച്….😉😉😘😘🤭🤭 എന്താ വേണോ ” – രാഗ്

ഞാൻ അത് കേട്ടിട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ വേഗം നടന്നു……

അനുസരണ കൊണ്ട് ഒന്നുമല്ല…. ജസ്റ്റ് ഒരു ഭയം അത്രേ ഉള്ളൂ😁😁😁

എന്റെ കെട്ടിയോൻ ആയത് കൊണ്ട് പറയുക അല്ല….. ചിലപ്പോ പറഞ്ഞ പറഞ്ഞത് പോലെ ചെയും😁😁😁😁 ശെരി ആവില്ല….😄😄😄😄

ഞാൻ നേരെ അച്ചുവിന്റെ യും അമ്മുവിന്റെ യും അടുത്തേയ്ക്ക് ചെന്നു….

” എന്താ കൊച്ചേ നിന്റെ വിഷമം ഒക്കെ തീർന്നോ … ” – അമ്മു

” എനിക് വിഷമം ഒന്നുമില്ല…… ” – അനു

” അത് ഞങ്ങൾ കണ്ടത് ആണല്ലോ “. – അച്ചു

” പോടി…. ” – അനു

അതും പറഞ്ഞു നിന്നപ്പോൾ ആണ് അവിടെ പരിപാടി തുടങ്ങിയത്…… 😇😇

അദ്യം നല്ല ബോറൻ പ്രസംഗം ആയിരുന്നു എങ്കിലും പിന്നീട് നല്ല പരിപാടികൾ ഒക്കെ വരാൻ തുടങ്ങി😄

അവർക്കും പേടി ഉണ്ടാവും അല്ലോ….. 🤭 അല്ലേൽ ഞങ്ങൾ കൂവി തോൽപ്പിക്കും എന്ന് അവർക്ക് അറിയാം😁😁😁

അത് കഴിഞ്ഞപ്പോൾ ആണ് മലയാള മംഗ മത്സരം ഉണ്ടെന്ന് പറഞ്ഞത്…… മത്സരാർത്ഥികൾക്ക് അപ്പോ പേര് നൽകാം എന്നൊക്കെ പറഞ്ഞു…..

3 രൗണ്ടുകൾ ആയാണ് മത്സരം…..😊

” എടി നമുക്ക് ഒരു കൈ നോക്കിയാലോ….. ” – അമ്മു

” എന്ത് നോക്കാൻ”. – അനു

” നമുക്കും മത്സരിക്കാം അവസാന വർഷം അല്ലേ….. ” – അച്ചു

” ഞാൻ ഏട്ടൻ നൊഡ്‌ ചോദിച്ചിട്ട് വരാം…. ” – അനു

ഞാൻ പുറത്തേക് പോകുന്നത് കണ്ടപ്പോൾ ഏട്ടനും എന്റെ പുറകെ വന്നു.

” നീ എന്താ പുറത്തേക് വന്നത്…. ” – രാഗ്

” അത് ഏട്ടാ ഞാൻ മത്സരിച്ചോട്ടെ….. മലയാള മംഗയിക് ” – അനു

” അതിനെന്താ ചെല്ല്…… ” – രാഗ്

” താങ്ക്സ് ഏട്ടാ…. ” – അനു

താങ്ക്സ് മാത്രേ ഉള്ളൂ….. എനിക് അത് പോര എന്ന് ചുണ്ടിൽ തൊട്ട് കൊണ്ട് ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ കേൾക്കാത്ത ഭാവത്തിൽ പോയി…..😁😁😁

____________________________

( രാഗ് )

പരുപാടി നടക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അനു അവളുടെ കൂട്ടുകാരുടെ അടുത്തേയ്ക്ക് പോയി….. ഞാൻ ആണെങ്കിൽ അവളെ നോക്കി അതിന്റെ അടുത്ത് തന്നെയും…..☺️☺️☺️☺️

അപ്പോഴാണ് മലയാള മംഗയുടെ മത്സരം പറഞ്ഞത്…… അവള് ഉടനെ തന്നെ എന്നോട് വന്നു മത്സരിച്ചൊട്ടെ എന്ന് ചോദിച്ച്……

ഞാൻ ചെയ്തോ എന്ന് പറഞ്ഞു….. അവസാന വർഷം അല്ലേ….. ഇത് കഴിഞ്ഞാൽ ഇനി എന്ത് സന്തോഷം ഉണ്ടാവാൻ ആണ്….. അതാണ് അപ്പോ തന്നെ ഞാൻ സമ്മതിച്ചത്…..😁😁😁

അവള് അപ്പോ തന്നെ ഭയങ്കര സന്തോഷത്തിൽ കൂട്ടുകാരുടെ അടുത്തേയ്ക്ക് ചെന്നു എന്നിട്ട് 3 ഉം കൂടി രജിസ്ട്രേഷൻ സ്ഥലത്തേക്ക് ചെന്നു……

ഞാൻ അപ്പോഴാണ് ഒരു കാര്യം ഓർത്തത്….. അവള് മുല്ലപ്പൂ ചൂടിയട്ടില്ല……അതൊരു കുറവ് വേണ്ട എന്ന് കരുതി ഞാൻ അപ്പോ തന്നെ പുറത്തേക് പോയി അത് വാങ്ങാൻ…… 😇😇😇

ഞാൻ വേഗം പോയി വന്നു….. അവളെ വിളിച്ച് എന്നിട്ട് അത് കൊടുത്തു….. അവള് ഉടനെ എനിക് ഒരു ചിരിയും തന്നു പോയി😁😁😁

അപ്പോ തന്നെ മത്സരം തുടങ്ങി…… ഓരോരുത്തരെ ആയി വിളിച്ച് തുടങ്ങി…..

അനുവിന വിളിച്ചപ്പോൾ അവള് വന്നു ഭയങ്കര നാടൻ പെണ്ണിനെ പോലെ….. അടക്കവും ഒതുക്കവും ഉള്ള നടത്തം…..😇😇😇

അപ്പോഴാണ് അടുത്ത് ഇരുന്നിരുന്ന ചെക്കന്മാർ കമൻറ് അടിക്കുന്നത് ശ്രദ്ധിച്ചത്😡

” എടാ അളിയാ നോക്കിക്കേ നല്ല പീസ് അല്ലേ….. ” – ഒരുത്തൻ

” ഇല്ല എടാ അത് ഒരുതരം പഴഞ്ചൻ പോലെ….. ” – മറ്റൊരുത്തൻ

കേട്ടിട്ട് എന്റെ ചോര തിളച്ചു വന്നത് ആണ്…. പക്ഷേ ഇപ്പോ ഞാൻ പ്രതികരിച്ചാൽ അതിന്റെ പ്രശ്നം അനുവിന് ആണ്…..😔

അതല്ലേ പറഞ്ഞു കൊടുതാനെ ബാകി😡😡😡😡

ഞാൻ അവിടെ നിന്ന് മാറി നിന്നു…..

ആദ്യത്തെ റൗണ്ടിൽ തന്നെ അമ്മു പുറത്തായി…..

രണ്ടാമത്തെ റൗണ്ട് കഴിവുകൾ പ്രദർശിപ്പിക്കാൻ ആയിരുന്നു…….

ഇവൾ എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോൾ ആണ് അവള് പാട്ട് പാടാൻ തുടങ്ങിയത്…..

എന്ത് മധുരമായ ശബ്ദം ആണ് ഇവളുടെ….. എന്നിട്ട് ഞാൻ ഇന്നേവരെ കേട്ടിട്ടില്ല…..🥺🥺🥺🥺

രണ്ടാമത്തെ റൗണ്ട് അവസാനിച്ചപ്പോൾ അവശേഷിച്ചത് അനുവും സ്നേഹ ഉം മറ്റൊരു കുട്ടിയുമാണ്…..

മൂന്നാമത്തെ റൗണ്ടിൽ ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുവാൻ ആയിരുന്നു……

ലഭിച്ച വിഷയത്തെ കുറിച്ച് അവള് വളരെ മനോഹരമായി പറഞ്ഞു…..

ശെരിക്കും കേട്ടിരിക്കാൻ തോന്നുന്ന സംസാരം…..

റിസൾട്ട് വന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെ അവള് തന്നെ ഒന്നാം സ്ഥാനത്ത് എത്തി…..🤩🤩🤩

അതിനു ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല…… കാരണം അത്രമേൽ മനോഹരം ആയിരുന്നു അവള്😍😍😍❤❤❤

_____________________

( അനു )

മത്സരിക്കാൻ പേര് കൊടുത്തപ്പോൾ വലിയ പേടി ഒന്നും തോന്നിയില്ല എങ്കിലും മത്സരം തുടങ്ങിയപ്പോൾ കൈയും കാലും വിറക്കാൻ തുടങ്ങി🙄🙄🙄🙄

ആദ്യത്തെ റൗണ്ടിൽ തന്നെ അമ്മു ഔട്ട് ആയി….. ആദ്യത്തെ റൗണ്ട് കഴിഞ്ഞപ്പോൾ കുറച്ച് ധൈര്യം ഒക്കെ വന്നു😁😁😁

രണ്ടാമത്തെ റൗണ്ടിൽ കഴിവുകൾ അവതരിപ്പിക്കാൻ ആയിരുന്നു…..😁

ഞാൻ ഒരു പാട്ട് ഒക്കെ പാടി ഒപ്പിച്ചു….😁😁😁

അച്ചു അതിൽ ഔട്ട് ആയി പോയി…..🙄

മൂന്നാമത്തെ റൗണ്ടിൽ ഞങ്ങള് 3 പേര് ആണ് ഉണ്ടായിരുന്നത്…..

ഒരു വിഷയത്തെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു……

സംസാരിക്കാൻ പിന്നെ ഞാൻ നല്ലത് ആണല്ലോ…..😉😉 വാ പൂട്ടാൻ ആണ് വീട്ടുകാർ പറയുന്നത്….. അങ്ങനെ വായു വരുന്നത് ഒക്കെ വെച്ച് കാച്ചി😉😉😉

റിസൾട്ട് വന്നപ്പോൾ ഞാൻ ഒന്നാം സ്ഥാനത്ത്🙄🙄🙄🙄

അയ്യോ ഇതെങ്ങനെ സംഭവിച്ചു…..🙄🙄 എനിക് ബോധം പോയത് ആണോ അതോ ഇവർക്ക് എല്ലാം കൂടി പോയത് ആണോ…..

ഇതൊക്കെ കൂടി ആലോചിച്ച് തലകറങ്ങുന്ന പോലെ തോന്നി…..

പക്ഷേ വീഴുക ഒന്നും ചെയ്തില്ല കേട്ടോ…..😁😁😉😉

എല്ലാവരും എനിക് വന്നു congrats

പറഞ്ഞു ഞാൻ ആണെങ്കിൽ എല്ലാം ഒരു സ്വപ്നം പോലെ നോക്കി കാണുന്നുണ്ട്……😬😬😬😬

അപ്പോഴാണ് ഏട്ടൻ വന്നു കൈ തന്നത് ……

അപ്പോ തന്നെ എന്റെ ഉള്ളിലൂടെ ഒരു കറന്റ് പാസ്സ് ചെയ്യുന്നത് ഞാൻ അറിഞ്ഞു…..

ഞാൻ ഒരു വളിച്ച ചിരി പാസാക്കി…. 😊😊

അപ്പോഴാണ് അച്ചു എന്റെ ചെവിയിൽ വന്നു സംസാരിച്ചത്…..

” ഞങ്ങൾ മാറി തരണോ….. വെറുതെ കട്ടുറുമ്പ് ആവണ്ടല്ലോ….. 😉😉😉 ” – അച്ചു

” പോടി പട്ടി “. – അനു

” എന്താ അവിടെ…. ” – രാഗ്

” ഒന്നുമില്ല ഏട്ടാ….😁😁😁 ” – അനു

എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി കണ്ണ് ഉരുട്ടി

പെണ്ണ് അപ്പോ നിന്ന് ചിരിക്കുന്നു 😡

” എടി ദെ ആ സ്നേഹ വരുന്നുണ്ട്….. ” – അമ്മു

” പ്രശ്നം ഒന്നും വേണ്ട കേട്ടോ…. ” – രാഗ്

” ഒകെ ഏട്ടാ…. ” – അനു

എന്നും പറഞ്ഞു ഞങ്ങൾ നടന്നു…..

” ഒന്നു മൂപ്പിച്ചാലോ…. ” – അച്ചു

” വേണ്ട വെറുതെ ഇരിക്ക്‌ അച്ചു “. – അനു

” ഒകെ ” – അച്ചു

അവൾക്ക് അത് കേട്ട് ദേഷ്യം വന്നെങ്കിലും എന്റെ വാക് അവള് അനുസരിച്ച്…..

അപ്പോഴാണ് കാത്തിരുന്നത് പോലെ സ്നേഹ സംസാരിച്ചത്…..

” ഇതിൽ വിജയിച്ചു എന്നും പറഞ്ഞു അധികം അഹങ്കാരം വേണ്ട കേട്ടോ…. ” – സ്നേഹ

” അതിനു സ്നേഹ അല്ല അനു
…. ” – അനു

” ഡീ….. ” – സ്നേഹ

” പോടീ……. 😏😏😏 “. – അനു

” എന്താ ഡീ സാറിന്റെ അടുത്ത് ഒരു അഴിഞ്ഞാട്ടം….. ” – സ്നേഹ

” ഞാൻ ആരുടെ കൂടെയും അഴിഞ്ഞടാറില്ല….. കാരണം എന്റെ വീട്ടുകാർ അത് അല്ല എന്നെ പഠിപ്പിച്ചത്…. ” – അനു

” ഡീ നീ അയാളുമായി വലിയ കൂട്ട് ഒന്നും വേണ്ട….. He is mine….. Only mine ” – sneha

” അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ….. ” – അച്ചു

” അതേ ഞാൻ മാത്രം മതി….. ” – സ്നേഹ

” അതേ അതാ….. എന്റെ അച്ചു നിനക്ക് വട്ട് ഉണ്ടോ….😄 സാർ അവളുടെ ആണ് പോലും….. സാർ ഇത് അറിയണ്ട….. ചിലപ്പോ തല തല്ലി ചാകും…. “. – അനു

” വയറു നിറഞ്ഞു എങ്കിൽ ഞങ്ങൾക്ക് പോകാമോ…. ” – അച്ചു

എന്നും പറഞ്ഞു ഞങ്ങൾ മൂന്നും കൂടി നല്ല സ്ലോ മോഷനിൽ നടന്നു പോയി….. ഇപ്പോ ഒരു ബാക്ക്ഗ്രൗണ്ട് bgm
കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിക്കും😍😍😍

ഞങ്ങൾ വീണ്ടും ഓഡിറ്റോറിയത്തിൽ പോയി ഇരുന്നു…..

വീണ്ടും ഒരുപാട് പരിപാടികളും നടന്നു……😇

കുറച്ച് കഴിഞ്ഞപ്പോൾ ആണ് ഒരു കുട്ടി വന്നു രാഗ് സാർ വിളിക്കുന്നു എന്ന് പറഞ്ഞത്…..

” ഡീ നിങ്ങളും വാ… ” – അനു

” പിന്നെ നിങ്ങളുടെ പ്രൈവറ്റ് സ്പേസിൽ ഞങ്ങൾ എന്തിനാ….. ” – അച്ചു

” എങ്ങോട്ട് ആണ് മോളെ ചെല്ലേണ്ടത്….. ” – അനു

” ലൈബ്രറി… ” – വന്ന കുട്ടി

” ഒകെ ഞാൻ വന്നേക്കാം…. ” – അനു

എന്നിട്ട് ഞാൻ വേഗം ലൈബ്രറിയിലേക്ക് പോയി…..

ലൈബ്രറി യുടെ അകത്ത് ചെന്നു നോക്കിയപ്പോൾ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല…..

ഏട്ടൻ എന്നെ വിളിച്ചു എന്നല്ലേ പറഞ്ഞത്…. അതൊക്കെ ആലോചിച്ച് നിന്നപ്പോൾ ആണ് ഒരു കാൽപേരുമാറ്റം കേട്ടത്……

ഞാൻ അവിടേക്ക് ശ്രദ്ധിച്ചപ്പോൾ പെട്ടെന്ന് ഡോർ അടയുന്ന ശബ്ദം കേട്ടു ഞാൻ നന്നായി പേടിച്ച് തുടങ്ങിയിരുന്നു🙄🙄🙄

” ആരാ അവിടെ…. ” – അനു

എന്നും ചോദിച്ച് ഞാൻ വാതിലിന്റെ അടുത്തേയ്ക്ക് ചെന്നപ്പോൾ അവിടെ അതാ നിൽക്കുന്നു….

😟😟😟

അവൻ😳😳😳😳

ഡ്രാക്കുള….😳😳😳

എന്റെ ചുണ്ട് അവന്റെ പേര് ഉച്ചരിച്ചു…..

” അതേ മോളെ ഡ്രാക്കുള തന്നെയാ….. നിന്റെ മാത്രം ഡ്രാക്കുള…. ” – ഡ്രാക്കുള

” നീ എന്താ ഇവിടെ….. എനിക് പോണം….. ” – അനു

എന്നും പറഞ്ഞു ഞാൻ അവനെ മറികടന്ന് പോവാൻ പോയപ്പോ അവൻ എന്റെ കൈയിൽ പിടിച്ച് എന്നിട്ട് വലിച്ച് അവന്റെ അടുത്തേയ്ക്ക് ഇട്ടു….

എന്നിട്ട് എന്റെ നേർക്ക് അവന്റെ മുഖം കൊണ്ടുവന്നു….

” പ്ലീസ് എന്നെ ഉപദ്രവിക്കരുത്….. ” – അനു

” അതിനു ആരാ നിന്നെ ഉപദ്രവികുക…. എനിക് എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ആവോ…. ” – ഡ്രാക്കുള

” പ്ലീസ് എന്നെ വെറുതെ വിടൂ…. ഞാൻ പോകുന്നു….. ” – അനു

എന്നും പറഞ്ഞു എന്റെ മുഖം ഞാൻ തിരിച്ചു…..

” അങ്ങനെ നിന്നെ ഞാൻ വിടില്ല….. നീ രാവിലെ എന്നെ അടിച്ചപ്പോൾ എനിക് നന്നായി വേദനിച്ചു….. ആ വേദന മാറണം എങ്കിൽ നീ തന്നെ വിചാരിക്കണം…. ” – ഡ്രാക്കുള

” പ്ലീസ് രാവിലത്തെ പ്രതികാരം ആണോ…. എന്നെ വെറുതെ വിടൂ…. ” – അനു

” വിടാമല്ലോ…. പക്ഷേ അതിന് മുന്നേ എനിക് ആ അടിക്കുള്ള ഒരു സമ്മാനം കിട്ടണം….. നീ തരണം അല്ലെങ്കിൽ ഞാൻ തരും….. ” – ഡ്രാക്കുള

” പ്ലീസ് ഞാൻ പൊയികോട്ടെ…. ” – അനു

” നിനക്ക് അറിയോ അനു നീ എന്നെ മത്ത് പിടിപ്പിക്കുക ആണ്….. അത്കൊണ്ട് എത്രയും പെട്ടെന്ന് പോവുന്നത് ആണ് നിനക്ക് നല്ലത്” – ഡ്രാക്കുള

എന്നും പറഞ്ഞു ആ ഡ്രാക്കുള എന്റെ അടുത്തേയ്ക്ക് മുഖം കൊണ്ടുവന്നു…..

” പ്ലീസ് ” എന്നും പറഞ്ഞു ഞാൻ പുറകിലേക്ക് പോവാൻ തുടങ്ങി….. ഞാൻ പുറകിലേക്ക് പോവുന്നതിനു അനുസരിച്ച് അവൻ എന്റെ അടുത്തേയ്ക്ക് വരാൻ തുടങ്ങി…..

ഒരു കപ്ബോർഡിൽ തട്ടി നിന്നപ്പോൾ ആണ് ഇനി പോകാൻ സ്ഥലം ഇല്ല എന്ന് മനസ്സിലായത്…..

” ഇനി നീ എങ്ങോട്ട് പോവും…. ” – ഡ്രാക്കുള

” പ്ലീസ് എന്നെ ഒന്നും ചെയ്യരുത്….. ” – അനു

” ഞാൻ ഒന്നും ചെയ്യില്ല പറഞ്ഞത് തന്നാൽ മതി നിനക്ക് വേഗം പോവാം…. ” – ഡ്രാക്കുള

എന്റെ കണ്ണിൽ നിന്നൊക്കെ വെള്ളം വരുവാൻ തുടങ്ങി🥺🥺

പെട്ടെന്ന് എന്റെ മുന്നിലേക്ക് ഏട്ടന്റെ മുഖം ഒക്കെ വന്നു….. 😔😔😞😞

” എന്തിനാ കരയുന്നത്….. ഒരു ഉമ്മ അല്ലേ ചോദിച്ചത്…. അത് തന്നാൽ വേഗം പോവാം ” – ഡ്രാക്കുള

പെട്ടെന്ന് വന്ന എന്തോ ധൈര്യത്തിൽ അവനെ ഞാൻ തള്ളി മാറ്റി

എന്നിട്ട് ഓടി വാതിലിന്റെ അങ്ങോട്ട് പോയി…..

അത് തുറക്കാൻ ശ്രമിച്ചപ്പോൾ ആണ് അത് പുറത്ത് നിന്നും പൂട്ടിയട്ടുണ്ട് എന്ന് മനസിലായത് 😟😟😟

ഞാൻ അതിൽ തട്ടി വിളിക്കാൻ തുടങ്ങി…..

” അത് ആരും തുറക്കില്ല മോളെ….. എന്റെ ആളുകൾ ഉണ്ട് പുറത്ത്…. 😏 ” – ഡ്രാക്കുള

” പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ….. ” – അനു

അപ്പോഴാണ് പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് …..

ആരാ അത് എന്ന് നോക്കിയപ്പോൾ എന്റെ കണ്ണുകൾ വിടർന്നു…..

ഏട്ടൻ😍😍😍

ഞാൻ ഉടനെ ഏട്ടന്റെ അടുത്തേയ്ക്ക് ഓടി ചെന്ന് ആ നെഞ്ചില് ചാഞ്ഞു കിടന്നു……😔😔😔

ഞാൻ ശെരിക്കും ഭയന്ന് പോയിരുന്നു എന്തോ ഇപ്പോ ഒരു ആശ്വാസം തോന്നുന്നു……🙂

” ഒന്നുമില്ല മോളെ…. പേടിക്കണ്ട….. ” – രാഗ്

” ഏട്ടാ അല്ല സാർ ” – അനു

എന്നും വിളിച്ച് ഞാൻ എട്ടനിൽ നിന്ന് വിട്ടു മാറി…..

ഉടനെ തന്നെ എന്നെ ഏട്ടൻ അച്ചുവിന്റെ അടുത്തേയ്ക്ക് നിറുത്തി എന്നിട്ട് നേരെ അവന്റെ അടുത്തേയ്ക്ക് പോയി…..

___________________________

( രാഗ് )

അവള് സ്നേഹയുടെ അടുത്തേയ്ക്ക് പോകുന്നത് കണ്ടപ്പോൾ ചിരി ആണ് വന്നത്….

ഞാൻ നേരെ അവിടെ നിന്ന് പോയി….

അപ്പോഴാണ് എനിക് ഒരു ഫോൺ വന്നത്….

ഞാൻ അതും പിടിച്ച് പുറത്തേക് പോയി…. തിരിച്ച് വന്ന് നോക്കിയപ്പോൾ അവളെ കാണുന്നില്ല….. അച്ചുവും അമ്മുവും അവിടെ ഉണ്ട്….

ഇൗ പെണ്ണ് ഒറ്റക്ക് ഇത് എവിടെ പോയി….🙄

ഞാൻ നേരെ അവരുടെ അടുത്തേക്ക് ചെന്നു….

” സാർ അനു എവിടെ എത്ര നേരം ആയി അവള് അങ്ങോട്ട് വന്നിട്ട്…. ” – അച്ചു

ഇത് കേട്ടപ്പോ ശെരിക്കും എന്റെ കിളി മുഴുവൻ പോയി…..

” ആര് വന്നു എന്ന്….. ” – രാഗ്

” സർ വിളിച്ച് എന്നും പറഞ്ഞു ഒരു കുട്ടി അവളെ വന്നു വിളിച്ചിരുന്നു….. അവള് അപ്പോള് ലൈബ്രറി യിലേക് പോയി…. ” – അമ്മു

” അല്ല സർ അവളെ വിളിച്ചില്ലെ…. പിന്നെ ആരാ…. ” – അച്ചു

പെട്ടെന്ന് എനിക് എന്തോ വല്ലാത്ത പേടി തോന്നി…..

എന്റെ മുന്നിലേക്ക് സ്നേഹയുടെ മുഖം വന്നു…..🙄

ഇനി അവള് എന്റെ പെണ്ണിനെ എന്തെങ്കിലും…..

എന്നൊക്കെ ഉള്ള ചിന്ത എന്റെ മനസ്സിലേക്ക് വന്നു…..

ഞാൻ നേരെ ലൈബ്രിയിലേക്ക് ചെന്നു…..

ലൈബ്രറി യുടെ മുന്നിൽ കുറച്ച് കുട്ടികൾ നിൽപുണ്ടായിരുന്ന്….

” സർ എന്താ ഇവിടെ…. ” – ഒരുത്തൻ

” ലൈബ്രറി എന്താ പൂട്ടി ഇട്ടിരിക്കുന്ന…. ഇതിൽ ആരെങ്കിലും ഉണ്ടോ…. ” – രാഗ്

” ആരുമില്ല സർ ” – സ്റ്റുഡന്റ്

” ഒകെ ഒകെ…. ” – രാഗ്

എന്നും പറഞ്ഞു തിരിച്ച് നടന്നപ്പോൾ ആണ് അകത്ത് നിന്നും ആരോ മുട്ടുന്ന സ്വരം കേട്ടത്….

അപ്പോ തന്നെ അവന്മാർ നിന്ന് പരുങ്ങുന്നത് കണ്ടൂ…. 😡😡

” ആരാടാ അതിൽ….. ” – രാഗ്

” അത് സർ കിഷോർ പറഞ്ഞപ്പോൾ…. “. – സ്റ്റുഡന്റ്സ്

ഞാൻ ഉടനെ അവനെ തള്ളി മാറ്റി വാതിൽ തുറന്നു….

ആ കാഴ്ച കണ്ട് എനിക് ശെരിക്കും നന്നായി ദേഷ്യം വന്നു…..

എന്നെ കണ്ടതും അവള് വന്നു എന്നെ കെട്ടിപിടിച്ചു…..

അവളെ തടയാൻ തോന്നി കാരണം കോളജിൽ അത് അവൾക്ക് ചീത്ത പേര് ഉണ്ടാക്കും….

പക്ഷേ അവളുടെ അവസ്ഥ കണ്ട് അങ്ങനെ ചെയ്യാൻ തോന്നിയില്ല……

പെണ്ണ് അത്രയും പേടിച്ചട്ടുണ്ട്

പാവം😔

അവനെ കണ്ടപ്പോൾ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ആണ് വന്നത്😡😡😡

എന്റെ പെണ്ണിന് നേരെ ആണ് അവൻ കൈ ഉയർത്തിയത്……😡😡😡

വിടില്ല അവനെ ഞാൻ😡

അവള് പേടിച്ച് എന്നെ ഏട്ടാ എന്ന് വിളിച്ചെങ്കിലും പെട്ടെന്ന് എന്തോ ബോധോദയം വന്നത് പോലെ അവള് എന്നെ വിട്ടു എന്നിട്ട് സർ എന്നും വിളിച്ചു……🙂

ഞാൻ ഉടനെ അവളെ അച്ചുവിന്റെ അടുത്തേയ്ക്ക് നിർത്തിയിട്ട് നേരെ അവന്റെ അടുത്തേയ്ക്ക് പോയി……

” എന്താ സർ ഇവിടെ….. ” – ഡ്രാക്കുള

” ഇവിടെ എന്താ പരിപാടി…. ” – രാഗ്

” അതോ….. അവള് എന്റെ പെണ്ണ് ആണ് അപ്പോ…. അത്രതന്നെ…. ” – ഡ്രാക്കുള

അപ്പോ തന്നെ ഞാൻ കരണം അടക്കി ഒന്നു കൊടുത്തു…..

” എന്താ സർ ഞാൻ അവളെ തൊട്ടപ്പോ സാറിന് പൊള്ളിയോ…. ” – ഡ്രാക്കുള

എന്ന് അവൻ ഒരു പുച്ഛം കാണിച്ച് ചോദിച്ചപ്പോ…… ഒന്നു കൂടി കൊടുത്തു….

” ഞാൻ ചെയ്താൽ ആണല്ലേ കുഴപ്പം സാറിന് എന്തും ആകാം…. ക്ലാസ്സ് മുറിയിൽ ഒരു വിദ്യാർത്ഥി യോട്‌ ഇങ്ങനെ ചെയ്യാം….. എനിക് പാടില്ല അല്ലേ….. ” – ഡ്രാക്കുള

അപ്പോഴാണ് അവൻ ഉച്ചയ്ക്ക് ഞങ്ങള് സംസാരിച്ചത് കണ്ട് എന്ന് എനിക് മനസിലായി…..

അത് കൊണ്ട് തന്നെ അവനെ ചവിട്ടി നിലത്തേക്ക് ഇട്ട് എന്നിട്ട് അവന്റെ കാതോരം ചെന്ന് പറഞ്ഞു

അവള് എന്റെ പെണ്ണാണ്……❤❤❤ അവളെ തൊട്ട കൊല്ലും ആരു ആയാലും….. 😡😡😡

എന്നും പറഞ്ഞു ഞാൻ അവന്റെ അടുത്ത് നിന്ന് പോയപ്പോൾ ആണ് അവൻ വിരൽ ഞൊടിച്ച് എന്നെ വിളിച്ചത്….

“അങ്ങനെ അങ്ങ് പോയാലോ സാറേ അനു എന്റെ പെണ്ണ് ആണ്….. ഞാൻ ആഗ്രഹിച്ച പെണ്ണ് അവളെ എനിക് കിട്ടിയില്ല എങ്കിൽ മറ്റാർക്കും കിട്ടാൻ ഞാൻ സമ്മതിക്കില്ല….. ” – ഡ്രാക്കുള

ഞാൻ അവനെ അടിക്കാൻ ചെന്നപ്പോൾ അനു എന്നെ തടഞ്ഞു….

” വേണ്ട സർ പോവാം ” – അനു

ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവള് പ്ലീസ് എന്ന് പറഞ്ഞു

ഞാൻ ഉടനെ അവളോടൊപ്പം പോവാൻ പോയപ്പോൾ ആണ് അവൻ വീണ്ടും സംസാരിച്ചത്….

” അനു മോളെ നീ കാത്തിരുന്നോ ഇൗ കിഷോറിന്റെ പെണ്ണ് ആവാൻ…. ” – ഡ്രാക്കുള

ഇതിന് മറുപടി പറഞ്ഞത് അനു ആയിരുന്നു…..

” ഇൗ അനുവിന് ജീവൻ ഉള്ള കാലത്തോളം കിഷോർ എന്നൊരു ആൾ എന്റെ ജീവിതത്തിൽ ഉണ്ടാവില്ല….. അഥവാ അങ്ങനെ ഉണ്ടായാൽ പിന്നെ അനു ഉണ്ടാവില്ല….. ” – അനു

എന്നും പറഞ്ഞു അവള് പോയി……😡

ഞാൻ ഉടനെ അവന്റെ അടുത്തേയ്ക്ക് ചെന്ന് ഒരു കാര്യം കൂടി പറഞ്ഞു

” അങ്ങനെ ഒന്ന് ഉണ്ടാവണം എങ്കിൽ അന്ന് ഞാൻ മുകളിലേക്ക് പോയിട്ട് ഉണ്ടാവണം…. കേട്ടോ ഡാ മോനെ😡 ” – രാഗ്

___________________________

( കിഷോർ )

അവളെ എന്റെ കൈയിൽ കിട്ടിയത് ആയിരുന്നു പക്ഷേ അവൻ….. അവൻ അവൾക്ക് രക്ഷകൻ ആയി വന്നു😡

അവനും അവളും സ്നേഹത്തിൽ ആണെന്ന് തോന്നുന്നു….. പക്ഷേ എന്തായാലും അവള് എന്റെ ആണ് എന്റെ മാത്രം…..

അതിനിപ്പോ ഒരു ദിവസത്തേയ്ക്ക് ആണെങ്കിൽ പോലും അവളെ എനിക് വേണം….. മറ്റൊരുത്തൻ ഉം അവനെ കിട്ടാൻ ഞാൻ സമ്മതിക്കില്ല……

അത് ഇനി ആരെ കൊന്നിട്ട് ആണെങ്കിലും അവളെ ഞാൻ എന്റേത് മാത്രം ആകും…..

ഇത് എന്റെ തീരുമാനം ആണ്😡😡

________________________

2 3 ആഴ്‍ച്ചകൾക്ക്‌ ശേഷം……..

🌞🌞🌞🌛🌛🌛🌛

( അനു )

അന്നത്തെ സംഭവങ്ങൾക്ക് ശേഷം ഏട്ടൻ എന്റെ ഇടവും വലവും ഉണ്ട്……

അദ്യം എനിക് നല്ല വിഷമം ഉണ്ടായിരുന്നു….. അന്ന് രാത്രി ഞാൻ ഒരുപാട് കരഞ്ഞു….. ഏട്ടൻ അപ്പോ വന്നില്ലായിരുന്നെങ്കിൽ എനിക് ആലോചിക്കാൻ കൂടി വയ്യ😞😞😞

ആ പ്രശ്നത്തിന് ശേഷം ആ ഡ്രാക്കുള മറ്റു പ്രശ്നങ്ങൾക്ക് ഒന്നും വന്നിട്ടില്ല…..

ഇന്ന് ശനിയാഴ്ച ആണ്….. വീട്ടിലേക്ക് ഒന്നു പോകണം….. അച്ഛനും അമ്മയ്ക്കും കാണണം എന്ന് പറഞ്ഞിട്ടുണ്ട്….

അവരുടെ സംസാരത്തിൽ നിന്ന് എന്തോ ആവശ്യം ഉണ്ടെന്നു മനസിലായി….. ശ്രീ ഏട്ടനും എന്തോ വിഷമത്തിൽ ആണ് ……

അത് കൊണ്ട് അങ്ങോട്ട് പോയെ പറ്റു…..

രാവിലെ ഒരു 11 മണി ആകുമ്പോഴേക്കും പോകാം എന്നാണ് ഏട്ടൻ പറഞ്ഞത്….

ഏട്ടൻ ഓഫീസിൽ പോകേണ്ടത് ഉണ്ട്…. പാവം എനിക് വേണ്ടി 2 ജോലിയല്ലേ ഒരേ സമയം ചെയ്യുന്നത്😔😔

സമയം ആകുന്നേ ഉള്ളൂ ഏട്ടൻ ഓഫീസിൽ പോകുവാൻ പോകുക ആണ്….

അത് കഴിഞ്ഞ് വന്നിട്ടെ വീട്ടിൽ പോകു….

പെട്ടെന്ന് ആണ് മുകളിലെ മുറിയിൽ നിന്ന് അനു എന്ന വിളി കേട്ടത്….

വേറെ ആരു വിളിക്കാൻ ആണ് ഏട്ടൻ തന്നെയാ😁

” അനു എന്റെ വാച്ച് എന്തേ….. ” – രാഗ്

” അത് ആ മേശപ്പുറത്ത് ഉണ്ടാവും ” – അനു

” നീ ഇങ്ങോട്ട് വന്നു ഒന്ന് നോക്കിയേ….. ഇവിടെ ഒന്നും കാണുന്നില്ല….. ” – രാഗ്

” ഇൗ ഏട്ടനെ കൊണ്ട് ഞാൻ തോറ്റു🤦” – അനു

എന്നും പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക് ചെന്നു നോക്കിയപ്പോൾ ഏട്ടൻ ഷർട്ട് ഇടുന്നെ ഉള്ളൂ…..

മേശപ്പുറത്ത് നോക്കിയപ്പോൾ അതാ വാച്ച് അവിടെ തന്നെ ഇരിപ്പുണ്ട്…..😡

” ഏട്ടന് കണ്ണ് കാണാതെ ആയോ…. ഇൗ ഇരിക്കുന്ന സാധനത്തിനു വേണ്ടി ആണോ എന്നെ താഴെ നിന്ന് വരുത്തിച്ചത്‌….. എനിക് അവിടെ പണി ഉണ്ട് “. – അനു

” അതിനു ആരു പറഞ്ഞു നിന്നെ വാച്ച് എടുക്കാൻ ആണ് വിളിപ്പിച്ചത് എന്ന്…. ” – രാഗ്

എന്ന് ഒരു കള്ളച്ചിരിയോടെ ഏട്ടൻ പറയുന്നത് കേട്ടപ്പോൾ ഒറ്റ കുത്ത് വെച്ച് കൊടുക്കാൻ ആണ് തോന്നിയത്😡

” പിന്നെ എന്തിനാ വിളിച്ചത്….. ” – അനു

” എന്റെ ഭാര്യ എന്റെ കാര്യം നോക്കിയിട്ട് ഇതൊക്കെ നോക്കിയാൽ മതി…. ” – രാഗ്

” അതിനു ഏട്ടന്റെ എന്ത് കാര്യം നോക്കാൻ ആണ്….. ” – അനു

” അതോ😉😉😉 ……. ” – രാഗ്

എന്നും ചോദിച്ച് മീശ പിരിച്ച് ഒരു കള്ള ചിരിയും ചിരിച്ച് താടി ഒക്കെ തടവി വരുന്ന ഏട്ടനെ കണ്ടപ്പോഴേ എന്തോ വശപിശക് തോന്നിയിരുന്നു…..

എന്റെ നേർക്ക് വന്ന് എന്റെ കണ്ണുകളിലേക്ക് ഏട്ടൻ നോക്കുന്നു….🙄 ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക് ആണെങ്കിൽ എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നുന്നുണ്ട്….😁

അത്കൊണ്ട് ഞാൻ വേഗം കണ്ണ് മറ്റൊരു സ്ഥലത്തേക്ക് കാണിച്ച്

” എന്താ കാര്യം ” – അനു

എന്ന് ചോദിച്ച്….

” അതേ എന്റെ ഭാര്യ ഇൗ ഷർട്ട് ഒന്നു ഇട്ടു തന്നെ….. ” – രാഗ്

” എന്തെന്ന്…. ” – അനു

” കേട്ടിലായോ…. എന്റെ കൊച്ച് ഇൗ ഷർട്ട് ഇട്ടു തരാൻ…. ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ എന്റെ കൈ എടുത്ത് ഷർട്ടിന്റെ പുറത്ത് വെച്ച്😁🙈

” വേഗമാവട്ടെ….. എനിക് തിരക്ക് ഉണ്ട്…. ” – രാഗ്

അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ ഒരു നോട്ടം നോക്കി വേഗം ഇട്ട് കൊടുത്തു😏😏😏

______________________

( രാഗ് )

രാവിലെ ഷർട്ട് ഇടുമ്പോൾ ആണ് അവളെ കാണണം എന്ന് തോന്നിയത്😉

അപ്പോ തന്നെ വാച്ച് കാണുന്നില്ല എന്നും പറഞ്ഞു ഒച്ച ഉണ്ടാകി…. അപ്പോ അവള് മുകളിൽ വരും എന്ന് എനിക് ഉറപ്പ് ആയിരുന്നു…..

വന്നു വാച്ച് അവിടെ തന്നെ ഉണ്ടെന്ന് കണ്ടപ്പോ ഉള്ള അവളുടെ മുഖഭാവം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു…..

ഞാൻ അപ്പോ തന്നെ അവളെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് അതിനല്ല വിളിച്ചത് എന്നു പറഞ്ഞു…..

അപ്പോ അവള് അതേ ദേഷ്യത്തിൽ പിന്നെ എന്തിനാ വിളിച്ചത് എന്ന് ചോദിച്ചു….

അപ്പോ അവളെ എന്റെ വരുതിക്ക് കൊണ്ടുവരാൻ ആണ് ഞാൻ അങ്ങനെ ഒക്കെ ചെയ്തത്….😁😁😁☺️☺️☺️

പെണ്ണ് ഉടനെ തന്നെ എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്…. അപ്പോഴാ എനിക് ചെറിയ ഒരു കുസൃതി തോന്നിയത്…. അവളോട് എന്റെ ഷർട്ട് ഇട്ടു തരാൻ പറഞ്ഞത്…..😉😉😉

ഉടനെ അവള് എന്തിന് എന്നൊക്കെ പറയുന്നുണ്ട് …. ഞാൻ ഉടനെ അവളുടെ കൈ ഷർട്ടിന്റെ ബട്ടൻസ് ഉള്ള സ്ഥലത്ത് വെച്ച്…..
😁😁😁

പെണ്ണിന്റെ കൈ നന്നായി വിറകുന്നു ഉണ്ട് ..🤭🤭

അപ്പോഴാണ് ഞാൻ അവളോട് വേഗം ചെയ് എനിക് വേഗം പോണം എന്ന് പറഞ്ഞത്….

അത് കേട്ട് പെണ്ണിന്റെ മുഖത്തത്തെ ചിരി ഒക്കെ പോയി…. ഇപ്പോ വീണ്ടും പഴയ ഭദ്രകാളി ഫോമിൽ ആകുന്നുണ്ട്….🤭🤭🤭

അവള് ചുണ്ട് കൂർപ്പിച്ച് എന്നെ ഒരു നോട്ടം നോക്കി വേഗം ബട്ടൺ ഇട്ട് തന്നു പോകാൻ പോയി…..🤣

ഞാൻ ആരാ മോൻ ഞാൻ അവളെ അങ്ങനെ അങ്ങ് വിടോ🤭🤭😉😉

ഞാൻ അവളെ വലിച്ച് …… വലിക്കാൻ കാത്ത് ഇരുന്നത് പോലെ അവള് എന്റെ നെഞ്ചില് വന്നു വീണു🤭🤭🤭

” എന്താ എനിക് പോണം…. ” – അനു

” അതിനു എന്റെ കാര്യം മുഴുവൻ കഴിഞ്ഞില്ലല്ലോ ഭാര്യേ ഇനിയും ഉണ്ട്…. ” – രാഗ്

” ഇനി എന്താ” എന്നും ചോദിച്ച് അവള് ദേഷ്യത്തോടെ തിരിഞ്ഞതും എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ചേർന്നതും ഒരുമിച്ച് ആയിരുന്നു🙈🙈🙈🙈

ആദ്യമൊക്കെ അവള് എതിർത്തു എങ്കിലും പിന്നീട് അവളും അതിൽ ലയിച്ചു🙈🙈🙈❤❤❤

കുറച്ച് നേരം കഴിഞ്ഞപ്പോൾ അവള് എന്നെ തള്ളി മാറ്റി പുറത്തേക് ഓടി പോയി…..

ഞാൻ ഉടനെ എന്റെ ചുണ്ടുകൾ തുടച്ച് താഴേയ്ക്ക് ചെന്നു….. 🙈🙈

താഴെ ചെന്നപ്പോൾ അവള് എനിക്കുള്ള ഭക്ഷണം ഒക്കെ എടുത്ത് വെച്ചിട്ടുണ്ട്…..

ഞാൻ ചെന്ന് ഇരുന്നു….

അവള് ഒരാൾക്ക് മാത്രമാണ് വിളമ്പിയത്….

അച്ഛൻ ഒരു ബിസിനെസ്സ് ടൂറിൽ ആണ്….

” ഇതെന്താ ഒരാൾക്ക്….. നീ കഴികുന്നില്ലേ…… ” – രാഗ്

” അത് എനിക് വിശക്കുന്നില്ല….. ഞാൻ കഴിച്ചോളാം” – അനു

ഇതൊക്കെ അവള് എന്റെ മുഖത്തേക്ക് നോക്കാതെ ആണ് പറയുന്നത്……

” വാ വന്നു കഴിക്കൂ….. ” – രാഗ്

” ഇല്ല ഏട്ടാ ഞാൻ പിന്നെ കഴിക്കാം…. ” – അനു

” വന്നു കഴിക്കടി….. ” – രാഗ്

ഞാൻ ഒരു അലർച്ച ആയിരുന്നു അതിൽ അവള് പാത്രവും എടുത്ത് വന്നു ഇരുന്നു കഴിക്കാനും തുടങ്ങി….🤣🤣🤣🤣🤣

ആഹാ ഈ പെണ്ണിന് ഇത് എന്താ അനുസരണ🤭🤭🤭

” ഞാൻ ഉടനെ തന്നെ വരും…. വേഗം ഉടുത്ത് നിന്നോ…. വന്നാൽ ഉടനെ വീട്ടിൽ പോവാം…. ” – രാഗ്

അവള് ഒന്നു മൂളി….

അവൾക്ക് എന്റെ മുഖത്ത് നോക്കാൻ ചമ്മൽ ആണ്🤭🤭 സാരമില്ല നമുക്ക് മാറ്റി കൊടുക്കാം🤭🤭🤭🤭🤭🤣🤣🤣🤣

____________________________

( അനു )

അയ്യേ ഈ ഏട്ടൻ എന്താണ് ഈ കാണിച്ചത്🙈🙈🙈

ആരെങ്കിലും കണ്ടിരുന്നു എങ്കിലോ🙈

ഏട്ടൻ ഫ്രഞ്ച് അടിക്കും എന്ന് ഞാൻ സ്വപ്നത്തില് പോലും വിചാരിച്ചില്ല…..🙈

ഞാൻ വേഗം ഉടുപ്പ് മാറി നിന്നു…. ഏട്ടൻ എപ്പോ വരും എന്ന് പറയാൻ ആവിലല്ലോ….. വരുമ്പോ ഉടുപ്പ് മാറിയില്ല എങ്കിൽ ഇവിടെ ഒരു പൂരം കൊടി കയറും….🙄🙄🙄🙄

എന്തിനാ വെറുതെ😁

ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഏട്ടൻ വന്നു…..

ഞങ്ങൾ വേഗം തന്നെ വീട്ടിലേക്ക് ചെന്നു….

ചെന്നപ്പോ തന്നെ അച്ഛനും അമ്മയും എന്നെ കാത്ത് ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്….😁

പക്ഷേ അകത്തേക്ക് എത്തിയപ്പോ ആണ് അവർ എന്നെ കാത്ത് അല്ല അവരുടെ മരുമകനെ കാത്ത് ആണ് ഇരിക്കുന്നത് എന്ന് മനസ്സിലായത്🙄🙄🙄

🙄🙄🙄🙄

എന്ത് സ്വഭാവം ആണെന്ന് നോക്കിക്കേ…..

ഏട്ടനെ കിട്ടിയപ്പോൾ എന്നെ വേണ്ട🥺

ഞാൻ അതൊക്കെ ആലോചിച്ച് നിന്നപ്പോൾ ശ്രീ ഏട്ടൻ വന്നു…..

” ആ നിങ്ങള് എപ്പോ എത്തി…. ” – ശ്രീ

” ദെ ഇപ്പോ വന്നെ ഉള്ളൂ അളിയാ…. ” – രാഗ്

” അല്ല ഇവളുടെ മുഖം എന്താ കടന്നൽ കുത്തിയ പോലെ ഇരിക്കുന്നത്…. ” – ശ്രീ

” അതോ എന്റെ അളിയാ ദെ വന്നപ്പോ മുതൽ അച്ഛനും അമ്മയും എന്നെ നോക്കുന്നു…. അതിന്റെ പരിഭവം ആണ്🤭🤭🤭🤭 ” – രാഗ്

എനിക് അത് കൂടി കേട്ടപ്പോ ദേഷ്യം വന്നു….. ഞാൻ ചവിട്ടി തുള്ളി മുറിയിലേക്ക് പോയി….

_______________________

( രാഗ് )

എന്റെ പൊന്നേ ചിരിച്ച് ചിരിച്ച് ഞാൻ ഒരു വക ആയി….🤣🤣

ഇൗ പെണ്ണിന് എന്ത് കുശുമ്പ് ആണ്🤭🤭🤭

അവളുടെ അച്ഛനും അമ്മയും എന്നെ ഒന്ന് സ്നേഹിച്ച പ്പോൾ തന്നെ ദേഷ്യം വന്നു🤭🤭🤭

അപ്പോഴാണ് ശ്രീ വന്നത്…. ഞാൻ ആഗ്രഹിച്ച പോലെ അവൻ ചോദിച്ച് …😉😉😉😉

ഞാൻ അവളെ ശെരിക്കും ഒന്നു കളിയാക്കി…. 🤭🤭🤭

അവള് എന്നെ ഭിത്തിയിൽ തൂകും മിക്കവാറും….😁😁😁

അപ്പോ തന്നെ ശ്രീ മുകളിലേക്ക് പോയി….

എന്നിട്ട് അനുവിനെ കൂട്ടി താഴേയ്ക്ക് വന്നു….

അപ്പോഴാണ് അച്ഛൻ അത് പറഞ്ഞത്….

” നിങ്ങളെ ഞങ്ങൾ വിളിപ്പിച്ചത് ഒരു കാര്യം പറയാൻ ആണ്…. ” – അച്ഛൻ

” എന്താ അച്ഛാ…. ” – അനു

” ശ്രീയുടെ കല്യാണം…. ” – അമ്മ

അത് പറഞ്ഞപ്പോ തന്നെ ശ്രീ എഴുന്നേറ്റ് പോയി…..

എന്തോ ശ്രീക്ക് അത്ര താൽപര്യം ഇല്ല എന്ന് തോന്നുന്നു….

” ഇതാണ് മോനേ നിങ്ങളെ വിളിപ്പിച്ചത് ….. അവനോട് കല്യാണം എന്ന് പറയുമ്പോ തന്നെ ദേഷ്യം ആണ്…. ” – അമ്മ

” അമ്മ വിഷമിക്കണ്ട നമുക്ക് ശേരിയ്യാക്കാം…. ” – രാഗ്

എന്നും പറഞ്ഞു ഞാൻ അനുവിനാ വിളിച്ച്….

” അനു വാ മുറിയിലേക്ക് പോവാം…. പിന്നെ ശ്രീയോട് കുറച്ച് കഴിഞ്ഞ് പുറത്തേക് പോകണം എന്ന് പറഞ്ഞേക്ക്‌ ” – രാഗ്

എന്നും പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക് ചെന്ന്….

അനുവും എന്റെ കൂടെ വന്നു….

അവളുടെ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു….

എന്റെ ദേവിയെ ഈ പെണ്ണ് അത് വിട്ടില്ലെ🙄🙄🙄

അവള് വന്നിട്ട് എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല….

ഞാൻ ഉടനെ അവളുടെ പുറകെ കൂടി പോയി കെട്ടിപിടിച്ചു…. 😍

എന്നിട്ട് അവളുടെ തോളിൽ തല വെച്ചു….

” എന്താ എന്റെ അനു കൊച്ചിന് പറ്റിയത്….. ” – രാഗ്

” ഒന്നുമില്ല വിട്ടേ…. ” – അനു

ഞാൻ ഉടനെ അവളുടെ മുടി വകഞ്ഞു മാറ്റി എന്നിട്ട് കഴുത്തിൽ ഒരു ഉമ്മ കൊടുത്തു😘😘🙈🙈

അവള് കിടന്ന് പിടയുന്നുണ്ട്…..

” എന്നെ വിട്ടെ…. എനിക് പോണം….. ” – അനു

ഞാൻ അത് കേട്ടപ്പോ അവളെ ഒന്നുകൂടി ഇറുക്കി പിടിച്ചു😁

എന്നിട്ട് അവളെ എനിക് നേരെ തിരിച്ച് നിറുത്തി….. 😇

അവള് എന്തോ പറയാൻ വന്നതും ഞാൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു….

എന്നിട്ട് ഒന്നുകൂടി അവളിലേക്ക് ചേർന്ന് നിന്ന്….

” അവരാരും നിന്നെ ശ്രദ്ധിച്ചില്ല എങ്കിലും നിന്നെ ശ്രദ്ധിക്കാനും സ്നേഹിക്കാനും ഇവിടെ നിന്റെ കെട്ടിയോൻ ഉണ്ട്…. കെട്ടോടി കുശുംബി ” – രാഗ്

എന്നും പറഞ്ഞു ഞാൻ അവളുടെ താടിയിൽ ഒന്നു കടിച്ച്😁

” ശ്രീയുമയി വേഗം താഴേയ്ക്ക് വാ പുറത്ത് പോവാം…. ” – രാഗ്

എന്നും പറഞ്ഞു ഞാൻ താഴേയ്ക്ക് പോയി….

പെട്ടെന്ന് തന്നെ അവള് ശ്രീയുമായി വന്നു

ഞങ്ങൾ നേരെ ബീച്ചിലേക്ക് വിട്ടു….

അവിടെ എത്തി കൊറേ നേരം എല്ലാവരും മൗനം ആയിരുന്നു….

പെട്ടെന്ന് ആണ് അനു സംസാരിച്ചത്….

” ശ്രീ ഏട്ടാ…. ഏട്ടന്റെ തീരുമാനം എന്താണ്…. ” – അനു

അതിനുള്ള ശ്രീയുടെ മറുപടി ശെരിക്കും ഞങ്ങളെ നെട്ടിച്ചു…..🙄

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!