🖋️… Ettante kaanthari ( അവാനിയ )…
അതിനുള്ള ശ്രീയുടെ മറുപടി ശെരിക്കും ഞങ്ങളെ നെട്ടിച്ചൂ…. 🙄
” എന്റെ തീരുമാനം നിൽക്കട്ടെ…. നിന്റെ അഭിപ്രായം പറ….. ” – ശ്രീ
” എന്ത് അഭിപ്രായം ആണ് ഏട്ടാ…. ” – അനു
” നന്ദനയെ കുറിച്ചുള്ള അഭിപ്രായം…. ” – ശ്രീ
” അത് ഏട്ടാ…. ” – അനു
അപ്പോ തന്നെ ഞാൻ ഇടയിൽ കയറി സംസാരിച്ചു… 😇
” ശ്രീ അവളെ എനിക് ചെറുപ്പം മുതൽ അറിയാവുന്നത് ആണ്….. അപ്പോള് എന്റെ അഭിപ്രായത്തിൽ അവള് വേണ്ട….. ” – രാഗ്
” എന്റെ അഭിപ്രായവും ഇത് തന്നെ ആണ് ഏട്ടാ…. ” – അനു
” നിങ്ങള് 2 പേരും കരുതുന്ന പോലെ അല്ല കാര്യങ്ങൾ….. അവള് നിങ്ങളുടെ മുന്നിൽ കാണിക്കുന്ന സ്വഭാവം ഒന്നുമല്ല അവളുടെ…. അവൾക്ക് ശ്രീക്ക് മുന്നേ ഒരു പ്രണയം ഒക്കെ ഉണ്ടായിരുന്നത് ആണ്…. അവനെ അവള് നന്നായി വലിച്ച് എന്നിട്ട് തേച്ച്…. ” – രാഗ്
” എനിക് അറിയാം…. പക്ഷേ അവള് അവനെ നന്നായി മോശം ആയാണ് എന്നോട് പറഞ്ഞിരിക്കുന്നത്…. ” – ശ്രീ
” നിന്നോട് എന്താ പറഞ്ഞത് എന്ന് എനിക് അറിയില്ല…. പക്ഷേ അവനെ എനിക് അറിയാം ഒരു പാവം പിടിച്ച ചെക്കൻ ആണ്…. അവൻ ഇപ്പോ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്….. അത്രയ്ക്കും മനസ്സാക്ഷി ഇല്ലാത്ത ഒരു ജന്തു ആണ് അത്….. “. – രാഗ്
” അത് അവിടെ നിൽക്കട്ടെ….. ഇവളോട് അവള് ചെയ്തത് ഞാൻ മറക്കില്ല….. എന്റെ മുന്നിൽ ആണ് എന്റെ പെങ്ങളെ…… 😡😡😡 ചത്താലും മറക്കില്ല….. “. -.ശ്രീ
” ഏട്ടാ അത് വന്ദനയിക്ക് വേണ്ടി അല്ലേ…. അവളെ കുറ്റം പറയാമോ…. അവളുടെ അനുജത്തി അല്ലേ വന്ദന…. ” – അനു
” അനു നീ അവളെ ന്യായീകരികേണ്ട…. ” – രാഗ്
എന്ന് ഞാൻ ഉറച്ച പോലെ പറഞ്ഞപ്പോ അവള് മിണ്ടാതെ ഇരുന്നു😁
പെണ്ണിന് പേടി ഒക്കെ ഉണ്ട്…..
🤭🤭🤭
__________________
( അനു )
ശ്രീ ഏട്ടൻ ശെരിക്കും നല്ല വിഷമത്തിൽ തന്നെ ആണ്…..
നന്ദന അവളെ എനിക് ഇഷ്ടമല്ല…. പക്ഷേ ഒരിക്കലും ഞാൻ ഏട്ടന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല….🙂
അതുകൊണ്ട് ആണ് ഞാൻ നന്ദനയെ ന്യായീകരിച്ചത്…. പക്ഷേ അപ്പോ തന്നെ രാഗ് ഏട്ടൻ എന്നോട് സംസാരിക്കാതെ ഇരിക്കാൻ പറഞ്ഞു😁
രാഗ് ഏട്ടൻ പറഞ്ഞത് ഒക്കെ കേട്ടപ്പോൾ എന്തോ എനിക്കും നന്ദനയോട് നല്ല ദേഷ്യം തോന്നി…..
😡😡😡
പക്ഷേ അപ്പോഴേക്കും ശ്രീ ഏട്ടന്റെ വാക്കുകൾ എന്നെ ശെരിക്കും കരയിച്ചു…🥺
ഇത്രേം സ്നേഹം ഉള്ള ഒരു ഏട്ടനെ കിട്ടിയ ഞാൻ എന്ത് ഭാഗ്യവതി ആണ്😇😇😇
അപ്പോ തന്നെ ഏട്ടൻ ഒരു കാര്യം പറഞ്ഞു….
” എന്ന നമുക്ക് ഇൗ ചർച്ച ഇവിടെ വെച്ച് അവസാനിപ്പിക്കാം….. അച്ഛനോടും അമ്മയോടും ഞാൻ വിവാഹത്തിന് സമ്മതിച്ചു എന്ന് പറഞ്ഞേക്ക്….. “. – ശ്രീ
” അത് ഞങ്ങൾ പറഞ്ഞൊളാം പക്ഷേ അതിന് മുമ്പ് ഒരു കാര്യം നിന്റെ മനസ്സിൽ നന്ദന ഉണ്ടോ…. അത് നോക്കണോ….. ” – രാഗ്
” എന്റെ പൊന്നു അളിയാ നീ എന്നെ കൊലയ്ക്ക് കൊടുക്കുമോ🤭🤭🤭🤭 ” – ശ്രീ
എന്ന് ശ്രീ ഏട്ടൻ ചോദിച്ച് കഴിഞ്ഞപ്പോൾ അവർ അളിയന്മാർ തമ്മിൽ കളി തുടങ്ങി….. സത്യത്തിൽ ഇവരെ കാണുമ്പോൾ ചിരി വരും….😇😇😇
___________________
( ശ്രീ )
എന്തൊക്കെ ആയാലും അന്ന് നന്ദന അനുവിന്റെ കഴുത്തിൽ പിടിച്ചത് മറക്കില്ല….. പേടിച്ച് കൊണ്ട് അവള് എന്റെ നെഞ്ചില് വന്നു വീണത് എനിക് ഇപ്പോഴും ഓർമ ഉണ്ട്….. മറക്കില്ല അത്😡😡😡
നന്ദന വേണ്ട ഇനി….. അത് തന്നെയാണ് എന്റെ തീരുമാനം…..
അവരോട് പറഞ്ഞപ്പോ അവരും അങ്ങനെ തന്നെയാ പറഞ്ഞെ…. ശെരിക്കും അവർ തമ്മിൽ ഭയങ്കര സ്നേഹം ആണ് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി😇😇😇😇
എന്റെ അനിയത്തി ഒരുപാട് ഭാഗ്യം ചെയ്തത് ആണ്….. എന്തൊക്കെ വന്നാലും…. ചേരേണ്ടവർ തന്നെയാണ് ചേർന്നിരികുന്നത്…..❤❤❤
___________________
( അനു )
ഞങ്ങൾ അവിടെ നിന്ന് ഒരു സിനിമയ്ക്ക് ഒക്കെ പോയതിനു ശേഷം ആണ് വീട്ടിലേക്ക് ചെന്നത്….. 😇
വീട്ടിൽ കയറി മുറിയിലേക്ക് ചെന്നപ്പോൾ തന്നെ ഞാൻ ഊഹിച്ചിരുന്ന് ഒരു തല്ല്….. മറ്റൊന്നും അല്ല…. കുളിക്കാൻ കയറാൻ….😁😁
മുറിയിലേക്ക് ചെന്നതും ഞാൻ തോർത്ത് എടുത്ത് ഓടി😁
” ടി അവിടെ നിക്ക്….. എനിക് കുളിക്കണം…. അത് കഴിഞ്ഞ് മതി നിന്റെ നീരാട്ട്….. ” – രാഗ്
പക്ഷേ ഏട്ടൻ പറഞ്ഞു തീരുന്നതിനു മുൻപേ ഞാൻ കയറിയിരുന്നു….
” നീ ഇങ്ങോട്ട് ഇറങ്ങി വാ അപ്പോ കാണിച്ച് തരാടി ദുഷ്ടെ…. ” – രാഗ്
പുറത്ത് നിന്ന് ഏട്ടന്റെ ഒച്ചപ്പാടും ബഹളവും ഒക്കെ കേൾക്കാം…. ഒരു മനസുഗം😁😁😁😁🤣🤣🤣🤣
____________________
( രാഗ് )
വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ അവള് ഓടുക ആയിരുന്നു…..
പക്ഷേ മുറിയിലേക്ക് ചെന്നപ്പോൾ ആണ് ആ ഓട്ടത്തിന്റെ അർത്ഥം മനസിലായത്😟😟😟
അവള് എന്ത് സാധനം ആണ്😬😬
😭😭
ഞാൻ ഉടനെ തന്നെ ശ്രീയുടെ മുറിയിലേക്ക് പോയി….
പക്ഷേ അവിടെ ചെന്നപ്പോൾ അനിയത്തിയെ പോലെ തന്നെ ചേട്ടനും കുളിയിൽ ആണ്…..
😟
അപ്പോഴാണ് അച്ഛൻ വന്നത്..
” എന്താ മോനെ ഇവിടെ നില്കുന്നത്…. ” – അച്ഛൻ
” ഒന്നുമില്ല അച്ഛാ അവള് ഓടി ബാത്റൂമിൽ കയറി…. അപ്പോ ഇനി അത് കഴിയണം…. ” – രാഗ്
” എനിക് ഒരുപാട് സന്തോഷം ഉണ്ട് മോനെ…. ” – അച്ഛൻ
” എന്താ അച്ഛാ… ” – രാഗ്
” എന്റെ മോളെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ കിട്ടിയില്ലേ….. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല….. ” – രാഗ്
” എന്താ അച്ഛാ ഇങ്ങനെ ഒക്കെ പറയുന്നത്…. ഞാൻ അച്ഛനോട് അല്ലേ നന്ദി പറയേണ്ടത് ഇങ്ങനെ ഒരു നല്ല പാതിയെ എനിക് തന്നതിന്…. ” – രാഗ്
” ശെരിയാണ്…. പക്ഷേ അവള് ദേവിയുടെ അനുഗ്രഹം തന്നെയാണ്….. മക്കൾ ഇല്ലാത്ത ഞങ്ങൾക്ക്…. പഴികളിൽ നിന്നും രക്ഷ ആയി ” – അച്ഛൻ
” എന്താ അച്ഛാ പറഞ്ഞത്…. മക്കൾ ഇല്ല എന്നോ അപ്പോ ശ്രീയോ…. ” – രാഗ്
” അയ്യോ പറഞ്ഞത് തെറ്റി പോയി മോനെ മകൾ ഇല്ല എന്ന പറഞ്ഞത്….. ” – അച്ഛൻ
അപ്പോ അച്ഛന്റെ മുഖത്ത് ഒരു പരിഭവം നിറഞ്ഞ് ഇരുന്നോ….. അതോ എന്റെ സംശയം ആണോ🙄
” എന്ന മോൻ പോയി കിടന്നോ ” – അച്ഛൻ
എന്നും പറഞ്ഞു അച്ഛൻ പോയി….
ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി….
വാതിൽ തുറന്ന് കയറിയ ഞാൻ ശെരിക്കും 😳😳😳😳
_______________
( അനു )
കുളിച്ച് കഴിഞ്ഞപ്പോൾ ആണ് പറ്റിയ അമളി എനിക് മനസിലായത്😟
ഏട്ടനെ വെട്ടിച്ച് ഓടി കുളിക്കാൻ കയറുന്നതിനു ഇടയിൽ ഡ്രസ്സ് എടുക്കാൻ മറന്നു പോയി🙄
മറ്റേത് ആണെങ്കിൽ വെള്ളത്തിലും വീണു….
സഭാഷ്😬😬😬
ഞാൻ വാതിൽ പതിയെ തുറന്നു നോക്കിയപ്പോൾ മുറിയിൽ ആരും ഇല്ല…..
ഭാഗ്യം ഏട്ടൻ താഴെ എന്തോ പോയെന്ന് തോന്നുന്നു😄
ഞാൻ ഉടനെ തോർത്തും ഉടുത്ത് പുറത്തേക് ഇറങ്ങി…..😁
ഡ്രസ്സ് മാറികൊണ്ട് ഇരുന്നപ്പോൾ ആണ് പെട്ടെന്ന് വാതിൽ തുറക്കുന്നത് കേട്ടത്….😳😳😟😟
നോക്കിയപ്പോൾ ഏട്ടൻ….
ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് പോയി….
പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ ഞാൻ തിരിഞ്ഞു നിന്ന്…..
ഏട്ടൻ എന്റെ അടുത്തേയ്ക്ക് വരുന്നത് ഞാൻ അറിഞ്ഞു
എനിക് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു….🙁🙁🙁
കഴുത്തിൽ ഏട്ടന്റെ ശ്വാസം തട്ടിയപ്പോൾ എന്റെ തൊട്ടു പുറകിൽ ഏട്ടൻ നിൽക്കുന്നുണ്ട് എന്ന് മനസ്സിലായി😬😬
ഏട്ടൻ എന്റെ മുടി വകഞ്ഞു മാറ്റി കഴുത്തിൽ ചുണ്ടുകൾ ചേർത്ത്…..😍
_________________________
( രാഗ് )
വാതിൽ തുറന്ന് അകത്ത് കയറിയ ഞാൻ കണ്ടത് ഒരു ടവല് മാത്രം ഉടുത്ത് നിൽക്കുന്ന അനുവിന ആണ്😍
എന്നെ കണ്ടതും അവള് തിരിഞ്ഞു നിന്ന് എന്തോ അവളെ കണ്ടപ്പോ എന്റെ കൺട്രോൾ പോകുന്നുണ്ടോ എന്നൊരു സംശയം😁😁😁😁
ഞാൻ ഉടനെ അവളുടെ അടുത്തേക്ക് ചെന്നു…
അവളുടെ കഴുത്തിൽ പറ്റിച്ചേർന്നു നിൽക്കുന്ന വെള്ളത്തുള്ളികൾ എന്നെ മത്ത് പിടിപ്പിച്ചു😘😘😘😍😍😍
അപ്പോ തന്നെ ഞാൻ അവളുടെ മുടി ഒക്കെ വകഞ്ഞു മാറ്റി….
അവളുടെ കഴുത്തിൽ ഒരു കുഞ്ഞു കാക്ക പുള്ളി ഉണ്ട് ഞാൻ അത് നേരത്തെ നോക്കി വെച്ചത് ആണ്🙈
മുടി മാറ്റി അവിടെ എന്റെ ചുണ്ടുകൾ ചേർത്ത്…..
എന്നിട്ട് അവളെ തിരിച്ച് നിറുത്തി….
അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു തുടുക്കുന്നത് ഞാൻ അറിഞ്ഞു☺️☺️☺️
അത് എന്നെ വീണ്ടും മത്ത് പിടിപ്പിച്ചു…. 😍
” എന്തിനാ വാവേ നീ നാണികുന്നത്….. ” – രാഗ്
” ഒന്നുമില്ല ഏട്ടാ ” – അനു
ഞാൻ ഉടനെ അവളുടെ മുഖം എനിക് നേരെ ആകി….
അവളുടെ മുഖത്തും ഒരു കുഞ്ഞു മറക് ഉണ്ട്….😍😍😍
ഞാൻ അതിലും എന്റെ ചുണ്ടുകൾ ചേർത്ത്….
അവള് നിന്ന് പുളയുന്നുണ്ട്…..☺️☺️☺️☺️
എന്റെ കണ്ണുകൾ അവളുടെ ചുണ്ടിലേക് ചെന്നതും അവള് എന്റെ തള്ളി മാറ്റി ബാത്ത്റൂം ലേക് ഓടി😁😁😁
_______________
( അനു )
എന്താ ഇൗ ഏട്ടൻ ചെയ്തത്🙈🙈
എനിക് അതൊക്കെ ആലോചിച്ചിട്ട് എന്തോ വല്ലാത്ത ഒരു കുളിർ☺️☺️🙈🙈
ഞാൻ വേഗം ഡ്രസ്സ് മാറി ഇറങ്ങി എന്നിട്ട് ഏട്ടനെ ഒന്നു നോക്കുക കൂടി ചെയ്യാതെ താഴെ അടുക്കളയിലേക്ക് പോയി….
എന്തോ ഏട്ടനെ കുറിച്ച് ഉള്ള ചിന്തകൾ എന്നിൽ നിറഞ്ഞത് കൊണ്ട് ആവാം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….☺️☺️
പക്ഷേ ആ ചിരിയോടെ ഞാൻ നേരെ നോക്കിയത് ശ്രീ ഏട്ടന്റെ മുഖത്തേക്ക് ആണ്🙄🙄🙄😬😬😬
” എന്താ മോളെ ഒരു ചിരി ഒക്കെ….. അതും പതിവില്ലാത്ത…. ” – ശ്രീ
” ഒന്നുമില്ല ഏട്ടാ…. ” – അനു
” അത് നല്ല പച്ച കള്ളം ആണ് 🤭🤭 എനിക് അറിയാം ” – ശ്രീ
ഞാൻ ഉടനെ ശ്രീ ഏട്ടന് ഒരു വളിച്ച ചിരി പാസാക്കി പോയി😁😁😁
അപ്പോഴാണ് പുറകിൽ നിന്ന് ശ്രീ ഏട്ടന്റെ ശബ്ദം കേട്ടത്….
” ആ നീ വന്നോ…. ” – ശ്രീ
നോക്കിയപ്പോ രാഗ് ഏട്ടൻ കുളി ഒക്കെ കഴിഞ്ഞു വന്നിരിക്കുന്നു….
എനിക് എന്തോ ഏട്ടന്റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ…🙈
അത്കൊണ്ട് ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു….. അല്ലെങ്കിൽ അടുക്കളയിൽ അബദ്ധത്തിൽ പോലും ചെല്ലാത്തത് കൊണ്ട് ആണെന്ന് തോന്നുന്നു അമ്മ എന്നെ എന്തോ അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നുണ്ട്😁😁😁😁
ഞാൻ ആരാ മോൾ…. അത് മൈൻഡ് ചെയ്തത് പോലുമില്ല😄
പിന്നെ രാത്രി വരെ അടുക്കളയിൽ നിന്നു…. മറ്റൊന്നുമല്ല ഏട്ടനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് അതാ😁
രാത്രി ഭക്ഷണ സമയം ആയപ്പോൾ എല്ലാവരെയും ചെന്ന് വിളിക്കാൻ എന്നെ അമ്മ ചുമതലപ്പെടുത്തി….🙄
അച്ഛനെയും ശ്രീ എട്ടനെയും വിളിച്ച് ഞാൻ താഴേയ്ക്ക് ചെന്നു…..
അപ്പോഴാണ് രാഗ് ഏട്ടനും വന്നിട്ടില്ല….
” മോളെ രാഗ് എന്തേ…. ” – അച്ഛൻ
അത് അച്ഛാ….
എന്ന് ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഏട്ടൻ മുകളിൽ നിന്ന് വന്നു….
” ഞാൻ ദെ വരുന്നു അച്ഛാ…. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ വന്നു ഇരുന്നു….
എല്ലാവർക്കും വിളമ്പി കഴിഞ്ഞ് ആണ് ഞാനും അമ്മയും ഇരുന്നത്…. ഞാൻ ശ്രീ ഏട്ടന്റെ അടുത്ത് ആണ് ഇരുന്നത്….
എന്റെയും എട്ടന്റെയും നടുക്ക് ആണ് ശ്രീ ഏട്ടൻ ഇരുന്നത്🤭🤭🤭
ഏട്ടന്റെ നോട്ടം പലപ്പോഴും എന്നിൽ വരുന്നത് ഞാൻ അറിഞ്ഞു….
ഏട്ടൻ അറിയാതെ ആണെങ്കിലും ഞാൻ അത് ആസ്വദിച്ചിരുന്നു😍
പെട്ടെന്ന് ആണ് കാലിൽ ആരോ ചവിട്ടിയത് മനസിലായത്…..
ആരാ എന്ന് അറിയാൻ നോക്കിയപ്പോൾ….
ഭക്ഷണം മാത്രം നോക്കി നിഷ്ക്കു ഭാവത്തിൽ ഇരിക്കുന്ന എട്ടനെയാണ്…..🙄
അത് കണ്ടപ്പോൾ തന്നെ മനസ്സിലായി എട്ടനാണ് ഇതിന് പിന്നിൽ എന്ന്🙄
പ്രതികാരം അത് വീട്ടാൻ ഉള്ളത് ആണ്🤭🤭🤭
അതോണ്ട് അത് തീർക്കാൻ ആയി ഞാൻ ഏട്ടന്റെ കാലിൽ ഒരു നല്ല ചവിട്ട് കൊടുത്തു…. 😁
പക്ഷേ ഏട്ടന്റെ മുഖത്ത് നോക്കിയപ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ല🙄
ഇത് ഏതാണ് ജീവി എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ശ്രീ ഏട്ടന്റെ മുഖം ഞാൻ ശ്രദ്ധിച്ചത്…… ശെരിക്കും ഒരു ഇഞ്ചി കടിച്ച കുരങ്ങനെ പോലെ🙄🙄🙄
( നിങ്ങളെ പോലെ തന്നെ ഇഞ്ചി കടിച്ച കുരങ്ങനെ ഞാനും കണ്ടിട്ടില്ല…. പക്ഷേ കാർന്നോർമാരായി തന്നിരിക്കുന്ന ഒരു വാക് അല്ലേ അത്രേ ഉള്ളൂ😜😜 )
അപ്പോഴാണ് എനിക് ആ നഗ്ന സത്യം മനസ്സിലാക്കിയത്🙄🙄
എന്റെ ചവിട്ട് കൊണ്ടത് ഏട്ടന് അല്ല ശ്രീ ഏട്ടന് ആണ്😩😩😩
ശ്രീ ഏട്ടൻ എന്നെ തുറിച്ചു നോക്കുന്നു🙄🙄
ഞാൻ ഉടനെ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന രീതിയിൽ എഴുന്നേറ്റ് പോയി…..
_________________________
( രാഗ് )
പാവം എനിക് കൊള്ളേണ്ടിയിരുന്ന ചവിട്ട് ആണ് എന്റെ അളിയൻ കൊണ്ടത്🤭🤭🤭
അവൾക്ക് എന്താ നാണം…. എന്റെ മുഖത്തേക്ക് ഒന്നു നോക്കുന്നു പോലുമില്ല🙈
നിന്റെ നാണം ഒക്കെ ഞാൻ മാറ്റി തരാം മോളെ….😝
മുറിയിലേക്ക് ചെന്നപ്പോൾ തലയിണ ഒക്കെ എടുത്ത് പോകുന്ന അവളെ ആണ് കണ്ടത്…. 🙄🙄
“നീ ഇത് എങ്ങോട്ട് ആണ്” – രാഗ്
” അത് ഞാൻ ഇന്ന് അമ്മയുടെ കൂടെ കിടന്നു കൊള്ളാം…. ” – അനു
” എന്തിന് ” – രാഗ്
” അത് എനിക് അമ്മയുടെ കൂടെ കിടക്കാൻ തോന്നി ” – അനു
” ദേ അനു നീ എന്റെ വായിൽ നിന്ന് നല്ല ചീത്ത കേൾക്കും കേട്ടോ ” – രാഗ്
” എന്താ ഏട്ടാ ” – അനു
” കുന്തം….. പോയി ബെഡ്ഡിൽ കിടക്കു എന്നെ ദേഷ്യം കേറ്റികരുത് 😡😡 ” – രാഗ്
എന്ന് ഞാൻ പറഞ്ഞപ്പോൾ പെണ്ണ് കരഞ്ഞൊണ്ട് ബെഡ്ഡിൽ പോയി കിടന്നു…. എന്തോ അത് കണ്ടപ്പോ എന്റെ നെഞ്ച് ഒന്നു പിടഞ്ഞു💔💔
അവള് അങ്ങോട്ട് തിരിഞ്ഞു ആണ് കിടക്കുന്നത്….. നല്ല വിഷമം ആയി എന്ന് തോന്നുന്നു പാവത്തിന്….🙄
ഞാൻ ഉടനെ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു…… എന്നിട്ട് അവളെ അങ്ങ് കെട്ടിപിടിച്ച്💓
അവള് അപ്പോ തന്നെ എനിക് നേരെ കിടന്നു അപ്പോഴും അവള് കരയുന്നുണ്ടായിരുന്നു…..
” എന്തിനാ ഇങ്ങനെ കരയുന്നത്…. നീ പൊയ്ക്കോളൂ ഇവിടെ കിടക്കണ്ട…. ” – രാഗ്
” അത് അല്ല ഏട്ടാ….. ഏട്ടൻ എന്നെ വഴക്ക് പറഞ്ഞപ്പോൾ ഒരു……. ” – അനു
” മോളെ…. നീ പോകുന്നു പറഞ്ഞപ്പോൾ….. പോവാതെ ഇരിക്കാൻ ആണ് അങ്ങനെ പറഞ്ഞത്….. സോർ…… ” – രാഗ്
പറഞ്ഞു തീരുന്നതിനു മുൻപേ അവള് എന്റെ വായ പൂട്ടി…
” മതി അത് വേണ്ട ” – അനു
അപ്പോ തന്നെ ഞാൻ അവളെ അങ്ങ് മുറുക്കി കെട്ടിപിടിച്ചു….🙈
അങ്ങനെ ഞങ്ങൾ അങ്ങ് ഉറങ്ങി…..😁
__________________
( അനു )
ഇന്ന് ഞങ്ങൾ തിരികെ വീട്ടിലേക്ക് പോകും…..
ഇവരെ ഒക്കെ വിട്ട് പോകണ്ടേ എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം….😞
രാവിലെ മുതൽ ഈ സങ്കടം അച്ഛന്റെയും അമ്മയുടെയും ശ്രീ ഏട്ടന്റെയും മുഖത്ത് കാണാം….🥺
ഏട്ടന് മനസിലായത് കൊണ്ട് ആവണം ഒന്നും മിണ്ടുന്നില്ല…..
” അതേ മക്കൾ ഇനി എപ്പോഴാണ് വരുക…. ” – അച്ഛൻ
” അച്ഛാ ശ്രീയുടെ കല്യാണം വരുക അല്ലേ….. എന്തായാലും എല്ലാ ആവശ്യങ്ങൾക്കും ഞങൾ ഉണ്ടാവും….. ” – രാഗ്
” അത് ഇല്ലെങ്കിൽ 2നെയും ഞാൻ ചവിട്ടി കൂട്ടും ” – ശ്രീ
ശ്രീ ഏട്ടന്റെ വർത്തമാനം കേട്ട് ഞങ്ങൾ എല്ലാവരും കൂട്ട ചിരി ആയിരുന്നു😂😂😂
” അയ്യോ എന്റെ അളിയാ…… നിന്റെ കല്യാണം കുളം ആകാൻ എന്തായാലും ഞാൻ ഉണ്ടാവും 🤪🤪 ” – രാഗ്
അപ്പോ തന്നെ ശ്രീ ഏട്ടൻ രാഗ് ഏട്ടനെ അടിക്കാൻ ആയി ഓടി……
അവർ പുറത്തേക് പോയി…. 😂😂🤭🤭
” മോളെ സ്നേഹമുള്ള ഒരാളാണ് രാഗ് അവനെ വിഷമിപ്പിക്കരുത് കേട്ടോ….. ” – അമ്മ
” ദെ നീ എന്റെ മോളെ ഉപദേശികണ്ട 🤪 അവൾക്ക് അറിയാം….. ” – അച്ഛൻ
എന്ന് അച്ഛൻ അമ്മയെ കളിയക്കിയപ്പോൾ അമ്മ നിന്ന് ഉറഞ്ഞു തുള്ളുന്നത് കാണാം 😂😂😂😂
ഇന്ന് അച്ഛന്റെ കാര്യം തീരുമാനം ആയി….🤣🤣🤣🤣
” അച്ഛാ ഞാൻ പോണു കേട്ടോ…… ” – അനു
എന്നും പറഞ്ഞു 2 പേർക്കും ഓരോ ഉമ്മയും കൊടുത്ത് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി….
പുറത്തേക്ക് ചെന്നപ്പോൾ കീരിയും പാമ്പും ആയി പോയ അളിയന്മർ അതാ…. ചക്കരയും പീരയും ആയി നില്കുന്നു…..
” എന്താ ഡീ നിന്ന് ആലോചിക്കുന്നത്….. ” – രാഗ്
” ഒന്നും ഇല്ലെയ്യ്….. ” – അനു
” എടാ അവൾക്ക് കുശുമ്പ് ആണ്…. ” – ശ്രീ
” പോടോ…..😡 എനിക് എന്തിനാ നിങ്ങള് അളിയൻ മാരോട് കുശുമ്പ് ” – അനു
” എടി നോക്കിയേ…. ഞങൾ നല്ല ചേർച്ച ഉള്ള അളിയൻമാർ. അല്ലേ….. ” – രാഗ്
” പിന്നെ…… നിങ്ങളെ കണ്ടാൽ ഒരു അമ്മ പെറ്റ ആളിയന്മാർ ആണെന്നെ പറയൂ🤭🤭🤭 ” – അനു
എന്ന് ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞപ്പോൾ അവർ 2 ഉം കൂടി എന്റെ മെക്കിട്ട് കയറാൻ വരുന്നുണ്ട്😁😁😁😁😁
സഭാഷ് 2 ഉം കൂടി എന്നെ കൊല്ലാതെ ഇരുന്നാൽ മതി🙄🙄🙄
_________________________
( രാഗ് )
തല്ലുപിടിച്ച് അവനെയും കൊണ്ട് പുറത്തേക് പോയത് അവനോട് ഒരു കാര്യം ചോദിക്കാൻ വേണ്ടി ആയിരുന്നു….
” ശ്രീ നിന്നോട് എനിക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്…. ” – രാഗ്
” പറഞ്ഞോട അതിനു എന്തിനാ ഒരു മുഖവുര…. ” – ശ്രീ
” നന്ദന ഉം ആയുള്ള ബന്ധം നീ ഉടനെ അവസാനിപ്പിക്കണം…. അത് ഇനി വൈകിപ്പികരുത്…. പറ്റുമെങ്കിൽ ഇന്ന് തന്നെ….. അതിനു ശേഷം വേണം നമുക്ക് ഒരാളെ അന്വേഷിക്കാൻ ” – രാഗ്
” ശെരി ഒകെ ഡാ…. പിന്നില്ലെ…. അപ്പോ നീ അനുവിനേ ഒന്നു ശ്രദ്ധിക്കണം കാരണം അവർ അവളോട് ആ ദേഷ്യം കാണിക്കാം ” – ശ്രീ
” ശേരിയട ഞാൻ നോക്കിക്കോളാം….. ” – രാഗ്
അപ്പോഴാണ് അവള് ഇറങ്ങി വന്നത്…..
പിന്നീട് നടന്നത് ഒക്കെ നിങ്ങൾക്കും അറിയാമല്ലോ അല്ലേ 🤭
ഞങ്ങൾ 2 പേരും കണ്ണ് മിഴിച്ച് നോക്കിയപ്പോൾ അവള് ഒന്നും മിണ്ടാതെ കാറിൽ കയറി….
അത് കണ്ട് ഞങ്ങൾ 2 പേരും കൂട്ട ചിരി ആയിരുന്നു🤣🤣🤣🤣
ഞാൻ ഉടനെ തന്നെ ശ്രീയോട് പിന്നെ വരാം എന്ന് പറഞ്ഞതിന് ശേഷം വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് പോയി….. 😁
വഴിയിൽ ഉടനീളം അവള് ഒന്നും സംസാരിച്ചില്ല…..🙄
_______________________
( ശ്രീ )
രാഗ് പറഞ്ഞത് ശെരി ആണ്…. എത്രയും പെട്ടെന്ന് നന്ദനയെ കാണണം…..
എനിക് നന്ദനയോഡ് ഒരു ഇഷ്ടകുറവും ഇല്ലായിരുന്നു…..
പക്ഷേ….
അനുവിനോട് കാണിച്ചത് മാത്രം അല്ല…. മറിച്ച് ഒരു കാരണം കൂടി ഉണ്ട്…. മനഃപൂർവം ആണ് അത് അവരോട് പറയാതെ ഇരുന്നത്…..
ഒരിക്കൽ ഞാൻ യാതൃഷ്ചികം ആയി നന്ദനയെ ഒരു ചെക്കന് ഒപ്പം കണ്ടൂ…..
അന്ന് ഞാൻ അവളോട് ഒന്നും ചോദിച്ചില്ല….
മറിച്ച് മറ്റൊരു രീതിയിൽ ആ ചെറുപ്പക്കാരനും ആയി കൂട്ട് കൂടി അവനോട് അവളെ കുറിച്ച് ചോദിച്ചു….
അപ്പോഴാണ് എനിക് മനസിലായത് അവള് ഒരു വഞ്ചകി ആണെന്ന്…. 🙂
അതോടെ ആണ് ഞാൻ അവളോട് മിണ്ടാതെ ആയത്….
അത് കൂടി അനു അറിഞ്ഞാൽ അവള് തകർന്നു പോവും….
അതാ ഞാൻ ഒന്നും പറയാതെ ഇരുന്നത്….. എന്തിനാ വെറുതെ അവളെ കൂടി വിഷമിപ്പിക്കുന്നത്🙂🙂🙂
ഞാൻ ഉടനെ ഫോൺ എടുത്ത് നന്ദനയുടെ നമ്പർ എടുത്ത് വിളിച്ചു….
വിളിച്ചപ്പോൾ ഫോൺ എടുത്ത്
” ഹലോ ” – ശ്രീ
” എന്താ ശ്രീ കുറെ ആയല്ലോ വിളിച്ചിട്ട് ” – നന്ദന
” നന്ദന എനിക് നിന്നെ കാണണം…. നാളെ വരാൻ പറ്റുമോ…. ” – ശ്രീ
” വരാം…. At 12 pm in our same place ” – നന്ദന
” ഒകെ ബൈ ” – ശ്രീ
___________________________
( അനു )
ഞങ്ങൾ വീട്ടിൽ എത്തിയതും ഞാൻ മുറിയിലേക്ക് പോയി…. എന്തോ വല്ലാത്ത വയ്യായിക😔😔😔
അത്കൊണ്ട് ഞാൻ നേരെ പോയി കിടന്നു…..
_______________________
( – രാഗ് )
വീട്ടിൽ എത്തിയതും അവള് മുറിയിലേക്ക് ഒറ്റ പോക്ക് ആയിരുന്നു….
ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ അവള് കിടന്നിരുന്നു….
ഞാനും അപ്പോ തന്നെ ഡ്രസ്സ് ഒക്കെ മാറി വന്ന് കിടന്നു….
🌜🌜🌜🌞🌞🌞
ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ അവള് എഴുന്നേറ്റ് പോയിരുന്നു…..
ഞാൻ ഉടനെ കുളിച്ച് വന്നു അവളും ഡ്രസ്സ് ഒക്കെ മാറിയിരുന്നു അപ്പോള്
ഞങ്ങൾ നേരെ കോളേജിലേക്ക് വിട്ട്…..
__________________________
( അനു )
കോളജിൽ എത്തിയപ്പോൾ പോലും എന്തോ വല്ലാത്ത ഒരു ക്ഷീണം….. ഡേറ്റ് ഉം ആണ്…..
1സ്റ്റ് ഹവർ എങ്ങനെ ഒക്കെയോ ഇരുന്നു
അച്ചുവിനോട് പറഞ്ഞപ്പോൾ വീട്ടിൽ പോവാൻ പറഞ്ഞു….
ഞാൻ നേരെ വീട്ടിലേക്ക് പോയി…..
കുറച്ച് നേരം കിടന്നു പിന്നീട് ഏട്ടന്റെ അനു എന്ന അലറൽ കേട്ടാണ് എഴുന്നേറ്റത്🙄🙄🙄
എഴുന്നേറ്റ് താഴേക്ക് ചെന്നപ്പോൾ കട്ട കലിപ്പിൽ നിൽക്കുന്ന ഏട്ടനെ ആണ് കണ്ടത്….
” ഏട്ടാ ” – അനു
അതിനു മറുപടി കിട്ടിയത് കരണം പുകച്ച് ഒരു അടി ആയിരുന്നു😟😟😟😟😢😢
അടിയുടെ ആഘാതത്തിൽ ഞാൻ വീഴാൻ പോയി😞😞
വീഴാൻ പോയ എന്നെ താങ്ങി നിർത്തിയതും ഏട്ടൻ തന്നെ ആയിരുന്നു…
ചിലപ്പോ ക്ഷീണം കൊണ്ട് ആവാം എന്റെ ബോധവും പോയി….
______________________
( രാഗ് )
കോളജിൽ എത്തിയ അപ്പോ തന്നെ അവള് ക്ലാസ്സിലേക്ക് പോയി…… ഇന്ന് അവരുടെ ക്ലാസ്സിൽ എനിക് ഹവർ ഉണ്ടായിരുന്നില്ല…..
ഉച്ചയ്ക്ക് ഞാൻ കഴിക്കാൻ നേരം ആയിട്ടും അവളെ കണ്ടില്ല….. പിന്നെ എല്ലാവരും ആർട്സ് ന്റേ തിരക്കിൽ ആയത് കൊണ്ട് ഞാൻ അത്രയ്ക്ക് അന്വേഷിക്കാൻ പോയില്ല…..
വൈകിട്ട് കോളേജ് വിട്ട് ഒരുപാട് നേരം അവളെ കാത്ത് നിന്നിട്ടും കാണാതെ ആയപ്പോ എന്തോ ഒരു സമാധാനം ഇല്ലായിരുന്നു…..
ഒരുപാട് നേരം ഞാൻ വെയ്റ്റ് ചെയ്തു……
ബസ് സ്റ്റോപ്പിൽ ചെന്ന് നോക്കിയപ്പോൾ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല അവിടെ🙄🙄🙄
അച്ചുവും അമ്മുവും ഒക്കെ പോയി കഴിഞ്ഞു എന്ന് തോന്നുന്നു…..
അവളെ അവിടെ എങ്ങും കാണാൻ ഇല്ല….
ഇൗ പെണ്ണ് ഇത് എങ്ങോട്ട് പോയി🥺🥺🥺
ആലോചിച്ചിട്ട് ആണെങ്കിൽ ഒരു സമാധാനവും ഇല്ല😔
അനുവിന്റെ ഫോണിൽ വിളിച്ച് നോക്കിയിട്ട് ആണെങ്കിൽ ബെൽ അടിക്കുന്നു പക്ഷേ എടുക്കുന്നില്ല🙄
ഒന്നിനെ കുറിച്ചും ഒരു എത്തും പിടിയും കിട്ടുന്നില്ല…… ശെരിക്കും ഞാൻ തീയിൽ നില്കുന്നത് പോലെ ആണ് തോന്നിയത്🙄
എന്റെ കൈയിൽ ആണെങ്കിൽ അവരുടെ ആരുടെയും നമ്പർ ഇല്ല….. 😞
അപ്പോഴാണ് ഇന്ദു ഒരിക്കൽ മെസ്സേജ് അയച്ചത് ഞാൻ ഓർത്തത്…..
ഞാൻ ഉടനെ ആ നമ്പറിലേക്ക് വിളിച്ചു അപ്പോ തുടങ്ങി അവളുടെ ഒടുക്കത്തെ സംസാരം…..🙄
ആവശ്യം എന്റെ ആയത് കൊണ്ട് കേട്ട് കൊണ്ട് നിന്ന്😡
എന്നിട്ട് അമ്മുവിന്റെ നമ്പർ ചോദിച്ച്….. ഭാഗ്യത്തിന് അവളുടെ കൈയിൽ ഉണ്ടായിരുന്നു🙂
അങ്ങനെ തപ്പി പിടിച്ച് ഒക്കെ വിളിച്ചപ്പോൾ അവള് പറയുക ആണ് അനു നേരത്തെ വീട്ടിൽ പോയെന്ന്…..😡
എനിക് ശെരിക്കും ദേഷ്യം കേറി😡😡😡
ഞാൻ അടിച്ച ടെൻഷൻ കൊണ്ട് ആവാം അവളോട് അത്രേം ദേഷ്യം തോന്നിയത്….😡
വീട്ടിൽ കയറി ചെന്ന് അവളെ വിളിച്ചപ്പോൾ അവള് വന്നു ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റാത്തത് കൊണ്ട് അതിനു മറുപടി കൊടുത്തത് ഒരു അടിയിലൂടെ ആയിരുന്നു………..
അവള് വീഴാൻ പോയപ്പോൾ ഞാൻ ഉടനെ അവളെ താങ്ങി പിടിച്ചു….. പക്ഷേ വീഴുംപ്പോഴേക്കും അവള് നെട്ട് അറ്റ പൂവ് പോലെ വീണു🥀🥀
” മോളെ ഇതെന്ത് പറ്റി ” – രാഗ്
എന്തോ അവളുടെ മുഖം കണ്ടപ്പോ സങ്കടം തോന്നി…..😞😞 അവളെ അടിക്കണ്ടായിരുന്ന്….😟
വിളിച്ചിട്ട് ആണെങ്കിൽ അവള് എഴുന്നേകുന്നില്ല🙄
ഞാൻ ഉടനെ അവളെ കൈയിൽ താങ്ങി എടുത്ത് മുകളിലേക്ക് പോയി…..
സ്റ്റെപ് കയറി മുകളിലേക്ക് ചെന്നപ്പോൾ അവിടെ ഞങ്ങളെ നോക്കി വന്ദന നിൽക്കുന്നുണ്ടായിരുന്നു….😒
ഞാൻ വേഗം ഞങ്ങളുടെ മുറിയിലേക്ക് കയറി എന്നിട്ട് അവളെ ബെഡിൽ കിടത്തി….. ശെരിക്കും അവളുടെ കിടപ്പ് ഒന്നു കാണണം😞😞 നെഞ്ച് പിടയുകയാണ്💔💔
ഞാൻ വെള്ളം എടുത്ത് അവളുടെ മേലിൽ തളിച്ചു എന്നിട്ടും എഴുന്നേൽക്കുന്നു ഇല്ല….. ഒരു അടിക്ക് ഇത്രയും പവറോ🙄🙄🙄🙄
പെട്ടെന്ന് ആണ് അവളുടെ ഡ്രസ്സിൽ ചുവന്ന മാർക് കണ്ടത്…..
അയ്യോ അപ്പോ അത് കൊണ്ട് ആവോ അവള് നേരത്തെ വന്നത്…..
ഛെ ഒന്നു ചോദിക്കാം ആയിരുന്നു😞😞😞
മോശം ആയി പോയി അവളെ അടിച്ചത്😔
പെട്ടെന്ന് ആണ് അവള് കണ്ണ് ചിമ്മി യത്….
ഭാഗ്യം അവള് എഴുന്നേറ്റ്🙂
_____________________
( അനു )
കണ്ണിൽ ഒരു ഇരുട്ട് കയറുന്നത് പോലെ തോന്നി ആണ് ഞാൻ വീണത് അത് മാത്രമേ ഓർകുന്നുള്ളു…..🙄
പിന്നീട് എഴുന്നേറ്റപ്പോൾ മുഖത്ത് എന്തോ വിങ്ങൽ പോലെ😔😔😔
വല്ലാത്ത വേദന😞
നോക്കിയപ്പോൾ ഞാൻ മുറിയിൽ ആണ് ഇതെങ്ങനെ ഇവിടെ എത്തി….🤔🤔
അത് ഓർത്ത് നോക്കിയത് നേരെ ഏട്ടന്റെ മുഖത്തേക്ക് ആണ്…..
അത് ശെരിക്കും ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു…. ഏട്ടന് നന്നായി സങ്കടം ആയെന്ന് തോന്നുന്നു…..😢😢😢
എനിക് കണ്ടപ്പോ എന്തോ ഭയങ്കര വിഷമം തോന്നി….
അത് കണ്ട് നിൽക്കാൻ ആവത്തത് കൊണ്ട് ഞാൻ വേഗം ബാത്റൂമിൽ ലേക് പോയി…..
ഫ്രഷ് ആയി തിരിച്ച് വന്നപ്പോഴും ഏട്ടൻ അവിടെ തന്നെ നില്പുണ്ട്…..
” ഏട്ടാ സോറി ഞാൻ പറയാൻ മറന്നു പോയി…. ” – അനു
അപ്പോ തന്നെ ഏട്ടൻ തിരിഞ്ഞു എന്നെ കെട്ടിപിടിച്ച്…..
” സോറി മോളെ….. ഞാൻ ചെയ്തത് തെറ്റ് ആയി പോയി….. ഞാൻ അടിക്കരുത് ആയിരുന്നു….. സോറി ” – രാഗ്
” സാരമില്ല ഏട്ടാ….. ഞാൻ പറയാതെ പോയത് കൊണ്ട് അല്ലേ….. ഏട്ടൻ ടെൻഷൻ ആയി അല്ലേ സാരമില്ല….. ” – അനു
അപ്പോഴാണ് എനിക് വയറിൽ ഒരു വേദന വന്നത്….. ഞാൻ ആ എന്നും പറഞ്ഞു ബെഡിൽ പോയി ഇരുന്നു😞😞😞
” എന്താ മോളെ എന്ത് പറ്റി….. ” – രാഗ്
” ഒന്നുമില്ല ഏട്ടാ…. ” – അനു
” കള്ളം പറയണ്ട നീ….. എനിക് അറിയാം….. നീ എന്നോട് ഒന്നും മറച്ചു വെക്കണ്ട….. ഞാൻ നിന്റെ ഭർത്താവ് ആണ്…. നിനക്ക് എന്നോട് എന്തും പറയാം….. ” – രാഗ്
” അത് ഏട്ടാ….. ” – അനു
” എനിക് അറിയാം നീ കിടന്നോ ഞാൻ ഇപ്പോ ചൂട് വെള്ളം കൊണ്ട് വരാം….. ” – രാഗ്
ഏട്ടൻ ഉടനെ തന്നെ താഴെ പോയി ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വന്നു…..🙂🙂🙂
” ഏട്ടാ ഏട്ടന് എങ്ങനെയാ ഇതൊക്കെ അറിയാവുന്നത്….. ” – അനു
” അത് ഇപ്പോ വേദന എന്ന് പറഞ്ഞപ്പോ ഞാൻ ഒന്ന് ഗൂഗിൾ സേർച്ച് ചെയ്തത് ആണ്…. ” – രാഗ്
എന്തോ അത് കേട്ടപ്പോ വല്ലാത്ത സന്തോഷം തോന്നി…. എന്ത് കെയർ ആണ്💓💓💓💓
ഏട്ടൻ എനിക് ഗ്ലാസ്സ് വായിൽ വെച്ച് തന്നു….
ഞാൻ കുടിച്ചു…. പക്ഷേ അത് ഇച്ചിരി വായിലേക് ചെന്നപ്പോൾ തന്നെ അതിന്റെ കയിപ്പ് കാരണം ഞാൻ വേണ്ട എന്ന് പറഞ്ഞു…
പക്ഷേ ഏട്ടൻ എന്നെ കൊണ്ട് അത് മുഴുവൻ കുടിപ്പിച്ചു….
എന്നിട്ട് എന്നെ മടിയിൽ കിടത്തി തലയിൽ തലോടി കൊണ്ടിരുന്നു….. 😍
എന്തോ ഏട്ടന്റെ സാമീപ്യത്തിൽ എന്റെ വേദന ഒന്നും ഞാൻ അറിയാത്തത് പോലെ💓
______________________
( രാഗ് )
എന്തോ അവളുടെ അവസ്ഥ കണ്ടപ്പോ കണ്ണുകൾ നിറഞ്ഞു വന്നു…..
ഇൗ പാവത്തിനെ അല്ലേ ഞാൻ അടിച്ചത് എന്ന് ഓർത്തപ്പോ ശെരിക്കും കണ്ണുകൾ നിറഞ്ഞു വന്നു😭
അവള് അതിനു ശേഷം വേദന കൊണ്ട് പുളയുന്ന കണ്ടപ്പോ ഒന്നു കൂടി വിഷമം ആയി….
അവളുടെ വേദനകളിൽ അവൾക്ക് താങ്ങ് ആവാൻ ഞാൻ അല്ലാതെ മറ്റ് ആരു ആണ് ഉള്ളത് എന്നിടും അതേ ഞാൻ തന്നെ അവളെ🥺🥺🥺
അമ്മ ഇല്ലാത്തത് കൊണ്ട് എനിക് എന്താ ചെയ്യേണ്ടത് എന്ന് ഒന്നും അറിയില്ല…. അതാണ് അപ്പോ തന്നെ ഗൂഗിളിൽ ഒക്കെ നോക്കിയത്…. അങ്ങനെ ആണ് ഉലുവ വെള്ളം എടുത്തത്…..
അവൾക്ക് അത് കുടിക്കാൻ മടി ഉണ്ടായിരുന്നു എങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി അവള് അത് കുടിച്ചു….
അവളെ ഞാൻ എന്റെ നെഞ്ചില് കിടത്തി തലയിൽ തടവി കൊണ്ടിരുന്നു…..
അവള് സമാധാനം ആയി ഉറങ്ങുന്നത് കണ്ടപ്പോ ആണ് സമാധാനം ആയത്🙂🙂🙂
കുറച്ച് നേരം ഞാനും മയങ്ങി…..
പിന്നീട് എഴുന്നേറ്റപ്പോൾ സമയം ഒരുപാട് ആയിരുന്നു….
അവളോ ഞാനോ ഒന്നും കഴിച്ചിട്ടില്ല…. അത്കൊണ്ട് അവളെ അവിടെ കിടത്തി ഞാൻ അടുക്കളയിലേക്ക് ചെന്ന്…. എന്നിട്ട് ജാനകിയോട് ഫുഡ് തരാൻ പറഞ്ഞു…..
ഞാൻ ഞങ്ങൾക്ക് 2 പേർക്കുമുള്ള ഭക്ഷണവും ആയി നേരെ മുറിയിലേക്ക് പോയി…..
അവളെ എഴുന്നേൽപ്പിച്ച്…. എന്നിട്ട് കഴിക്കാൻ പറഞ്ഞു പക്ഷേ അവള് കഴിച്ചില്ല….🙄
ഞാൻ ഉടനെ അത് വാങ്ങി വാരി കൊടുത്തു….
എന്നിട്ട് അവളെ കിടത്തി പുതപ്പിച്ച് കൊടുത്തു….
ഞാൻ തിരിച്ച് വന്നപ്പോഴേക്കും അവള് ഉറങ്ങി…..😴
________________________
( അനു )
രാവിലെ എഴുന്നേറ്റ് അപ്പോഴും ഏട്ടൻ ഉറങ്ങുക ആയിരുന്നു…….
ഏട്ടന്റെ ഉറക്കം കണ്ടപ്പോൾ ഒരു സ്നേഹം തോന്നി😇
ഞാൻ ഉടനെ ഏട്ടന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അപ്പോഴേക്കും ഏട്ടൻ എഴുന്നേറ്റ്🙈
ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോവാൻ പോയപ്പോൾ ഏട്ടൻ എന്നെ വലിച്ച് നെഞ്ചത്തേക് ഇട്ടു….. 🥰
എന്നിട്ട് എന്റെ മുഖത്ത് വിരൽ ഓടിച്ച് കളിക്കാൻ തുടങ്ങി☺️
” ഏട്ടാ ഞാൻ പോവട്ടെ…. ” – അനു
” എനിക് തന്നതിന് തിരിച്ച് വേണ്ടെ…. ” – രാഗ്
” വേണ്ട ഞാൻ പോണു….. ” – അനു
“അങ്ങനെ പറഞ്ഞ ശേരിയവില്ല” എന്നും പറഞ്ഞു ഏട്ടൻ തന്റെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചേർത്ത്😍😍💓💓
നീണ്ട നേരത്തെ ചുംബനത്തിന് ശേഷം ഏട്ടൻ എന്നെ വിട്ടു🙈
” ഛെ വഷളൻ ഞാൻ പല്ല് തേച്ച് കൂടി ഇല്ല…. ” – അനു
” ഞാനും ഇല്ല അപ്പോ സമാസമം…. ” – രാഗ്
എന്ന് ഏട്ടൻ ഒരുമാതിരി കുഞ്ഞു കുട്ടികളെ പോലെ പറയുന്നത് കണ്ടപ്പോ ചിരി വന്നു😍
ഞാൻ വേഗം തന്നെ കുളിക്കാൻ കയറി…..
കുളിച്ച് കഴിഞ്ഞ് വന്നപ്പോ ഏട്ടൻ എന്നെ തന്നെ നോക്കി കിടക്കുന്നുണ്ടായിരുന്നു……🙈
” നീ ഇന്ന് വരുന്നുണ്ടോ…. ” – രാഗ്
” വരുന്നുണ്ട്….. ” – അനു
” വയ്യെങ്കിൽ വേണ്ട ” – രാഗ്
” എനിക് കുഴപ്പം ഒന്നുമില്ല ഏട്ടാ….. ” – അനു
” എന്ന വേഗം റെഡി ആയിക്കോ ” – രാഗ്
ഞങ്ങൾ വേഗം റെഡി ആയി കോളേജിലേക്ക് വിട്ടു…..😇
അവിടെ ചെന്ന് ഞാൻ ക്ലാസ്സിലേക്ക് പോയി….
ഫസ്റ്റ് ഹവർ മിഥുൻ സാറിന്റെത് ആയിരുന്നു 😇
ക്ലാസ്സിൽ കയറി നമ്മുടെ ബഡ്ഡീസിന്റെ കൂടെ പോയി ഇരുന്നപ്പോ ആണ് നല്ല പരിചിതം ആയ ശബ്ദത്തിൽ ഒരു ഗുഡ് മോണിംഗ് കേട്ടത്…
ഇത് ആരാ എന്ന് നോക്കിയ ഞാൻ ശെരിക്കും ഒന്നു അമ്പരന്നു😳😳😳
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission