Skip to content

അനുരാഗ് – Part 17

anurag malayalam novel in aksharathalukal

🖋️… Ettante kaanthari(അവാനിയ )…

അപ്പോ തന്നെ ശ്രീ ഏട്ടൻ അവിടെ നിന്നും നടന്നു പോയി 🙄🙄🙄

ഞാൻ ഉടനെ ശ്രീ ഏട്ടന്റെ പുറകെ ചെന്ന് ഏട്ടന്റെ കൈയിൽ പിടിച്ച്….

” എന്താ ഏട്ടാ… ഏട്ടന് ഇഷ്ടയില്ലെ…. ഇഷ്ടം ഇല്ലെങ്കിൽ വേണ്ട ഏട്ടാ….. ” – അനു

” മോളെ അത്…. അവള് എന്നോട് നേരത്തെ പറഞ്ഞിട്ടുണ്ട് ഇത്…. ” – ശ്രീ

” അതിനിപ്പോ എന്താ ഏട്ടാ…. ” – അനു

” അത് മോളെ…. അവള് നിന്റെ പ്രായം അല്ലേ…. അപ്പോ….. എന്നേലും 10 വയസ്സിനു വ്യത്യാസം ഉണ്ടാവില്ലേ…. ” – ശ്രീ

” അതിനെന്താ ശ്രീ….. ഞങ്ങൾ തമ്മിലും ഇൗ പറഞ്ഞ 10 വയസ്സ് വ്യത്യാസം ഇല്ലെ…. ” – രാഗ്

” ശെരിയാണ് പിന്നെ…. അവള് നല്ല പണക്കാരി പെൺകുട്ടി അല്ലേ….. അവൾക്ക് നമ്മളുടെ വീട്ടിലെ രീതി ഒക്കെ ഇഷ്ടം ആവോ….. ” – ശ്രീ

” ഏട്ടൻ തൽകാലം അധികം ഒന്നും ചിന്തികല്ലെ…. ഏട്ടന് അവളെ ഇഷ്ടമാണോ അല്ലെയോ…. അത്രേം പറ….. ” – അനു

” അത് എനിക് ഇഷ്ടകേട് ഒന്നുമില്ല…. എനിക് അവളെ ഒന്നു നേരിൽ കണ്ട് സംസാരിക്കണം…. എന്നിട്ട് പറയാം….. ” – ശ്രീ

” ഒകെ ഞാൻ അവളോട് പറയാം ” – അനു

” എന്ന ഞങ്ങൾ പോവട്ടെ….. ” – രാഗ്

എന്നും പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോയി…..

_____________

( രാഗ് )

എന്നാലും അച്ചുവിനു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ…..വിശ്വസിക്കാൻ ആവുന്നില്ല…

എന്നാലും ഇൗ പെണ്ണിന് ഇത് എന്താ പറ്റിയത്….

ഇവളുടെ മുഖം എന്താ ഇങ്ങനെ കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നത്….🙄

ഒരു പിടിയും കിട്ടുന്നില്ല…. അവളോട് തന്നെ ചോദിക്കാം എന്ന് കരുതി🙄

” അതേ അനു…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ” – രാഗ്

” എന്ത് പ്രശ്നം ” – അനു

” നീ എന്താ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നത്….. ” – രാഗ്

” എനിക് ഒന്നുമില്ല….. ” – അനു

ഞാൻ ഉടനെ വണ്ടി നിറുത്തി….. അപോ അവള് എന്നെ എന്താ എന്ന രീതിയിൽ നോക്കുന്നുണ്ട്…..

” എന്താ ഇവിടെ നിറുത്തിയത്…. ” – അനു

” വാ ഇറങ്ങു….. ” – രാഗ്

എന്നും പറഞ്ഞു ഞാൻ ഇറങ്ങി…. ഒരു മലയുടെ അടിവാരം ആയിരുന്നു അത്…..

ഞാൻ ഇറങ്ങിയപ്പോൾ അവള് എനിക്കൊപ്പം ഇറങ്ങി….

” എന്താ ഏട്ടാ ഇവിടെ…. നമുക്ക് വീട്ടിൽ പോവാം….. ” – അനു

നീ വാ എന്നും പറഞ്ഞു അവളുടെ കൈയിൽ പിടിച്ച് ഞാൻ മല മുകളിലേക്ക് നടന്നു…..

എനിക്കും അവളോട് ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു….. ഇന്നലത്തെ എല്ലാം അവളോട് പറയണം…..

” ഏട്ടാ എങ്ങോട്ട് ആണ് പോകുന്നത്….. ” – അനു

എന്നൊക്കെ അവള് ചോദിച്ച്. കൊണ്ടിരുന്നു……

അതിനു ഞാൻ അവൾക്ക് മറുപടി കൊടുത്തത് അവിടെ എത്തിയപ്പോൾ ആയിരുന്നു…..

____________

( അനു )

ശ്രീ ഏട്ടനെ കണ്ടതിനു ശേഷം ഏട്ടൻ എവിടെയോ വണ്ടി നിറുത്തി….

എവിടെയാണെന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല…..

അവിടെ ചെന്നപ്പോൾ ആണ് ആ സ്ഥലം ഞാൻ അദ്യം ആയി കാണുന്നത്…..

ഒരു മല നിര ആണ്😍 എന്തോ വല്ലാത്ത ഒരു ഫീൽ ഉണ്ട് അവിടെ നിന്നിട്ട്…..

മനസ്സിൽ ഉള്ള നെഗറ്റീവ് എനർജി ഒക്കെ പോകുന്നത് പോലെ….. ശെരിക്കും ഒരു പോസിറ്റീവ് വൈബ്…..❤️❤️❤️

ഞാൻ ഏട്ടനെ കൈയിൽ മുറുക്കി പിടിച്ച്❤️

❤️❤️❤️ഒരിക്കലും അറ്റ് പോവാതെ….. ജീവനുള്ളിടത്തോളം ഒന്നായി ഇരിക്കാനും ❤️ ഇനിയുള്ള 7 ജന്മവും ഇത് പോലെ ഒന്നകുവാനും❤️❤️❤️

ഏട്ടനും അത് പോലെ എന്നെ ചേർത്ത് പിടിച്ചു….

എന്നിട്ട് അവിടെ പോയി ഇരുന്നു…..

” ഇഷ്ടയോ ഇവിടെ ഒക്കെ ” – രാഗ്

” ഒരുപാട് ഇഷ്ടായി….. ” – അനു

” അനു….. നിനക്ക് എന്താണ് പറ്റിയത്….. ” – രാഗ്

” അത് ഏട്ടാ….. ഞാൻ ഇന്ന് സ്നേഹയെ കണ്ടിരുന്നു……അപ്പോ അവള് ഓരോ പ്രശ്നങ്ങളും ആയി വന്നു ” – അനു

” അത് അദ്യം ആയി ഒന്നുമല്ലല്ലോ…… പിന്നെന്താ….. ” – രാഗ്

” അത് ഏട്ടാ…. ” – അനു

” കാര്യം എന്താണെന്ന് പറ അനു…. ” – രാഗ്

അപ്പോ ഞാൻ അവിടെ നടന്നത് ഒക്കെ ഏട്ടാ നോട് പറഞ്ഞു……

” അപ്പോ അവിടെ വരെ ആയോ കാര്യങ്ങള്….. ” – രാഗ്

” അതേ ഏട്ടാ അവള് ഏട്ടനെ ഭയങ്കരം ആയി സ്നേഹിക്കുന്നു….. ” – അനു

” അത് നമുക്ക് ശെരി ആകാം….. നീ പേടിക്കണ്ട….. അവളുടെ ഇഷ്ടം ഒക്കെ ഞാൻ ഒരു ഭർത്താവ് ആണെന്ന് അറിയുമ്പോ മാറും…… ” – രാഗ്

” എനിക് തോന്നുന്നില്ല ഏട്ടാ….. ” – അനു

” അതെന്താ അങ്ങനെ പറഞ്ഞത്…… ” – രാഗ്

” ഏട്ടാ അവളുടെ സ്വഭാവം എനിക് അറിയാം…. എന്തെങ്കിലും ആഗ്രഹിച്ചാൽ അവള് അത് നേടാൻ എന്തും ചെയും….. എന്തും…… ” – അനു

” നീ ഒരു കാര്യം ഓർത്തോ അനു…… അവള് അങ്ങനെ ആണെങ്കിൽ……. ഞാൻ ഒന്നു പറയാം…… ഞാനും അങ്ങനെ തന്നെയാ….. എന്റെ ജീവിതത്തിൽ ഒരുപെണ്ണെ ഉള്ളൂ അത് നീ ആണ്….. നീ മാത്രം…… മറ്റാർക്കും ആ സ്ഥാനം ഒരിക്കലും മറ്റാർക്കും തട്ടി എടുക്കാൻ ആവില്ല……. ❤️❤️❤️” – രാഗ്

എന്നും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….. അവള് അപ്പോ തന്നെ എന്റെ നെഞ്ചോട് ചേർന്ന് ഇരുന്നു…….

അവള് നെഞ്ചോട് ചേർന്ന് ഇരുന്നപ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആയിരുന്നു……❤️❤️❤️ മല നിരയിലെ അന്തരീക്ഷം അതിനു മാറ്റ് കൂടി💖💖💖

അവളെ ഞാൻ ഒന്നു കൂടി ചേർത്ത് പിടിച്ചു…..❤️❤️❤️

” വാവേ…. ” – രാഗ്

” എന്താ ഏട്ടാ…… ” – അനു

എന്നും പറഞ്ഞു അവള് എന്നോട് ഒരുപാട് ചേർന്ന് ഇരുന്നു….. ഇപ്പോ ഞങ്ങൾ തമ്മിൽ ഒരു ഇത്തിരി വ്യത്യാസം പോലും ഇല്ല💗💗💗

2 ഹൃദ്ധയങ്ങളുടെയും ഇടിപ് ഒന്നായി തീർന്നത് പോലെ…..❤️❤️❤️

ഒന്നില്ലെങ്കിൽ മറ്റൊന്ന് ഇല്ല എന്ന അവസ്ഥ💞💞💞

അപ്പോഴാണ് അവള് ഒരു കാര്യം ചോദിച്ചത്…….

” ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….. ദേഷ്യം വരരുത്….. ” – അനു

” എന്താ ചോദിക്ക്….. ” – രാഗ്

” ഇന്നലെ ഏട്ടന് എന്താ പറ്റിയത്….. ” – അനു

” അത് ഞാൻ ഇന്നലെ അഞ്ജനയെയും നന്ദന യെയും കണ്ടിരുന്നു…… ” – രാഗ്

” മതി ഏട്ടാ മനസിലായി….. ” – അനു

” എങ്ങനെ 😳 ” – രാഗ്

” ഞാൻ നേരത്തെ അറിഞ്ഞത് ആണ്….. ഒരിക്കൽ നന്ദനയുടെ യും അപ്പചി യുടെയും സംസാരം അവിചാരിതമായി കേൾക്കാൻ ഇടയായി….. അന്ന് ഞാൻ അറിഞ്ഞത് ആണ്….. എല്ലാം…… ” – അനു

” പിന്നെ എന്താ നീ എന്നോട് പറയാതെ ഇരുന്നത്….. ” – രാഗ്

” അത് ഞാൻ ഇത് കേട്ടൊണ്ട് നില്കുന്നത് അപ്പചി കണ്ടൂ….. അപ്പോ തന്നെ നന്ദന വന്ന് എന്നെ ശ്വാസം മുട്ടിച്ചത് ആണ്…… എന്തോ ഭാഗ്യത്തിന് ആണ് അന്ന് ശ്രീ ഏട്ടൻ ആ നേരം വന്നത്…… ” – അനു

” അപോ ശ്രീക്ക് എല്ലാം അറിയോ….. ” – രാഗ്

” അറിയാം……. ” – അനു

” എന്നിട്ട് എന്താ എന്നോട് പറയാതെ ഇരുന്നത്….. ” – രാഗ്

” അപ്പോഴാണ് അന്ന് ആ ആക്സിഡന്റ് ഉണ്ടായത്….. അന്ന് ഞാൻ ആഗേ തളർന്ന് പോയിരുന്നു….. പിന്നെ…. ഏട്ടൻ ഇത് അറിഞ്ഞാൽ തകർന്നു പോകും എന്ന് എനിക് ഉറപ്പ് ആയിരുന്നു…… അതാണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്….. സത്യം എന്നായാലും പുറത്ത് വരും….. അപ്പോ അറിയട്ടെ എന്ന് കരുതി….. ” – അനു

ഞാൻ അപ്പോ തന്നെ അവളെ അങ്ങ് ഇറുക്കി പിടിച്ചു….. എന്നെ എത്ര വേഗം ആണ് അവള് മനസ്സിലാക്കിയത്…..💗💗💗💗

” അതേ ഇനി ഇറുക്കിയാൽ ഞാൻ ശ്വാസം മുട്ടി ചാവും 🙄” – അനു

അവളുടെ നിഷ്‌കു ഭാവത്തിൽ ഉള്ള ആ പറച്ചിൽ കേട്ടിട്ട് ചിരി ആണ് വന്നത്🤣🤣🤣

ഞാൻ അപ്പോ ഒരു ചെറിയ പിണക്കം നടിച്ചു….. ചുമ്മാ ഒരു രസം😁😁😁

” അല്ലെങ്കിലും നിനക്ക് ഞാൻ പിടിക്കുന്നത് ഇഷ്ടം അല്ലലോ….. നിനക്ക് ഇപ്പോഴും എന്നോട് ഒരു സ്നേഹവും ഇല്ലാലോ….. 🥺 ” – രാഗ്

എന്ന് ഞാൻ പറഞ്ഞു തിരിഞ്ഞു ഇരുന്നു……

ചിരി വന്നത് കൊണ്ട് ആണ് തിരിഞ്ഞു ഇരുന്നത്….. പക്ഷേ എന്റെ പ്രതീക്ഷ ഒക്കെ തെറ്റിച്ച് ആണ് ഒരു കരച്ചിൽ കേട്ടത്…..😭😭😭

തിരിഞ്ഞു നോക്കിയപ്പോൾ അതാ അവള് ഇരുന്നു കരയുന്നു…..

” ഇത് എന്റെ കാന്താരി കുട്ടി തന്നെ ആണോ…… ഞാൻ ഒന്നു പറയുമ്പോൾ എന്നോട് തിരിച്ച് 2 പറയുന്ന എന്റെ കാന്താരി യെ ആണ് എനിക് ഇഷ്ടം❤️❤️❤️ ” – രാഗ്

” ഏട്ടാ…. ഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക് സങ്കടം വന്നു…… ” – അനു

എന്നും പറഞ്ഞു അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു കൊണ്ടിരുന്നു…..🥺🥺

ഞാൻ ഉടനെ അവളുടെ ഇടുപ്പിലൂടെ അവളെ എന്നോട് ചേർത്ത് ഇരുത്തി….. എന്നിട്ട് കണ്ണോക്കെ തുടച്ചു കൊടുത്തു……

” നീ ഇപ്പോ എന്റെ പെണ്ണ് ആണ്….. എന്റെ പെണ്ണിന്റെ കണ്ണ് നിറയുന്നത് എനിക് ഇഷ്ടം അല്ല….. കേട്ടല്ലോ….. അപ്പോ ഇനി ഇൗ കണ്ണ് നിറയുന്നു എങ്കിൽ അത് സന്തോഷം കൊണ്ട് ആവണം…. സന്തോഷം കൊണ്ട് മാത്രം…… ” – രാഗ്

എന്നും പറഞ്ഞു ഞാൻ അവളുടെ 2 കണ്ണിലും ഓരോ കുഞ്ഞു ഉമ്മ കൊടുത്തു…..

അവള് കണ്ണുകൾ അടച്ച് എനിക് സമ്മതം അറിയിച്ചു…..😊

ഞാൻ അവളുടെ കണ്ണിൽ നിന്ന് ഉതിർന്നു വന്ന കണ്ണുനീർ എന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു…..😚😚

എന്നിട്ട് അവളുടെ മുഖം ഞാൻ താടിയിൽ പിടിച്ച് ഉയർത്തി……

” എനിക് വാക് തരൂ….. എന്നും എന്റെ കൂടെ എന്റെ പെണ്ണ് ആയിട്ട് ഉണ്ടാവും എന്ന്….. ” – രാഗ്

അവള് അതിനു മറുപടി തന്നത് എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ അമർത്തി കൊണ്ട് ആയിരുന്നു…..😚

അവർ ഒരുപാട് നേരം അവിടെ തങ്ങളുടെ മുന്നോട്ടുള്ള സന്തോഷ ജീവിതം സ്വപ്നം കണ്ട് ഇരുന്നു……❤️❤️❤️

പിന്നിൽ അവർക്കായി ഒരുങ്ങുന്ന ചതി കുഴികളുടെ ആഴം അറിയാതെ……..
________________________

( അനു )

ഇനി ഒരു മാസം കൂടി ഉള്ളൂ….. ഏട്ടന്റെ കല്യാണത്തിന്…..

അല്ല നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ…. നമ്മുടെ ശ്രീ ഏട്ടന്റെ കല്യാണം…. വധു അവള് തന്നെ എന്റെ അച്ചു😍

അദ്യം ഏട്ടന് താൽപര്യം ഇല്ലാത്തത് പോലെ ആയിരുന്നു…. പിന്നെ അച്ചുവിന്റെ നിർബന്ധ പ്രകാരം അവളുടെ വീട്ടുകാർ എന്റെ വീട്ടിൽ വന്നു ആലോചിച്ച്…..

അങ്ങനെയാണ് സമ്മതിച്ചത്….. പക്ഷേ അതിന് ശേഷം ഏട്ടൻ അങ്ങനെ അവളോട് അകൽച്ച ഒന്നും കാണിച്ചട്ടില്ല….. ഇപ്പോ 2 ഉം നല്ല കട്ട പ്രണയം ആണ്❤️❤️❤️

ഞാനും രാഗ് ഏട്ടനും അതിന്റെ കൂടെ ഉണ്ട്….. ഏട്ടന്റെ പ്രണയവും കരുതലും ഒക്കെ ദിനം പ്രതി കൂടി വന്നു…..

അങ്ങനെ ഇന്നാണ് ആ ദിനം….. ശ്രീ ഏട്ടന്റെ നിശ്ചയം……

ഞാൻ ഒരുപാട് ഹാപ്പി ആണ്….. അത് പറഞ്ഞു അറിയിക്കാൻ ആവില്ല😍😍😍

എന്റെ കല്യാണത്തിന് ഏട്ടൻ ആണ് എല്ലാ കാര്യങ്ങൾക്കും ഓടി നടന്നത്….. ഏട്ടന്റെ കാര്യം വന്നപ്പോ ഞാനും രാഗ് ഏട്ടനും ഒരേ പോലെ ഓടുക ആണ്……😍

ഞാൻ ഒരുപാട് ഭാഗ്യം ചെയ്തത് ആണ്….. എന്നെയും എന്റെ വീട്ടുകാരെയും സ്വന്തം പോലെ കണ്ട് സ്നേഹിക്കുന്ന ഒരു ആളിനെ കിട്ടിയില്ലേ…. എന്റെ ജീവന്റെ പാതി ❤️ ആയി…….

ഒരു ബിസിനെസ്സ് മാന്റെ തിരക്കോ അധ്യാപകന്റെ തിരക്കോ ഒന്നും പറയാതെ…. എല്ലാത്തിലും നിന്ന് വിട്ട് നിന്ന് ശ്രീ ഏട്ടന്റെ നിശ്ചയ കാര്യങ്ങള് നോക്കുന്നു……

ഞാൻ ഇത് പോലെ ഒരാളെ അല്ലേ ആഗ്രഹിച്ചത്❤️💝
എന്റെ ദേവിയെ എന്റെ ഏട്ടനെ ഒരിക്കലും എന്നിൽ നിന്ന് അടർത്തി മാറ്റരുത് കേട്ടോ….. പിന്നെ ഞാൻ ഉണ്ടാവില്ല…..💗

_________________

( ശ്രീ )

ഇന്ന് എന്റെ നിശ്ചയം ആണ്….. കരുതിയത് അല്ല…. നന്ദനയിൽ നിന്ന് എനിക് ഇത്ര വേഗം ഒരു മോചനം ഉണ്ടാകും എന്ന്…… തളർന്ന് പോയത് ആണ്…. നന്ദനയുടെ ഓരോ പ്രവർത്തിയിലും….. തീരുമാനിച്ചത് ആണ് ഇനി ഒരു പെണ്ണ് വേണ്ട എന്ന്…..

എങ്കിലും അനുവിന്റെ സന്തോഷത്തിന് വേണ്ടി ആണ് ഒരു വിവാഹത്തിന് സമ്മതിച്ചത്…… അതാണ് അവള് അച്ചുവിന്റെ കാര്യം പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞത്…..

കാരണം അത് പോലെ ഒരു കുട്ടിയെ കിട്ടാൻ അത്ര പുണ്യം ഒന്നും ഞാൻ ചെയ്തട്ടില്ല……

നേരിട്ട് കണ്ട് അച്ചുവിനെ പറഞ്ഞു മനസിലാക്കാൻ പോയ ആ ദിനം ശ്രീയുടെ മനസ്സിലേക്ക് വന്നു……

( Flashback )

” ശ്രീ ഏട്ടാ എനിക് ഏട്ടനെ ഇഷ്ടം ആണ്…… ” – അച്ചു

” കുട്ടി….. ഇയാൾക്ക് എന്നേലും നല്ല ഒരാളെ കിട്ടും….. ഇയാൾക്ക് നല്ല പഠിപ്പ് ഒക്കെ ഉള്ള കുട്ടി അല്ലേ കൂടാതെ നീ ഒറ്റ മോൾ അല്ലേ…. ചെറുപ്പവും… എന്നെപോലെ ഒരാളെ കുട്ടിക്ക് ചേരില്ല ” – ശ്രീ

” ശ്രീ ഏട്ടന് എന്നെ ഇഷ്ടം ആയില്ല എന്ന് ഉണ്ടെങ്കിൽ അത് പറഞ്ഞാല് മതി….. ” – അച്ചു

” എനിക് പെട്ടെന്ന് ഇനി ഒരാളെ accept ചെ യ്യാൻ പറ്റുമെന്ന് തോന്നുന്നില്ല…… ” – ശ്രീ

” എനിക് അറിയാം…. നന്ദന അല്ലേ ഏട്ടന്റെ പ്രശ്നം….. എല്ലാവരും അങ്ങനെ ആണെന്ന് കരുതരുത് കേട്ടോ” – അച്ചു

” ഒരിക്കലും ഇല്ല….. കാരണം ഒരുത്തി അങ്ങനെ ആണെന്ന് കരുതി എല്ലാവരെയും അങ്ങനെ കാണുന്ന അത്രക്ക് പഴഞ്ചൻ ചിന്ത ഉള്ള ആളു ഒന്നുമല്ല ഞാൻ….. പക്ഷേ എനിക് പെട്ടെന്ന് ആവുമെന്ന് തോന്നുന്നില്ല….. ” – ശ്രീ

” പെട്ടെന്ന് വേണം എന്നില്ല…. പതുകെ മതി….. You can take your own time ” – അച്ചു

” ഇത് സഹതാപ സ്നേഹം ഒന്നും അല്ലല്ലോ അല്ലേ….. ” – ശ്രീ

അതിനു അവള് മറുപടി ഒന്നും പറഞ്ഞില്ല…. പകരം ഒരു പുഞ്ചിരി മാത്രം നൽകി…. ഒരു വിരഹ പുഞ്ചിരി…🙂🙂

” ഏട്ടന് വേണ്ടി എത്ര കാലം വരെ വേണമെങ്കിലും ഞാൻ കാത്ത് ഇരിക്കാം…. പിന്നെ ഏട്ടൻ അല്ലാതെ മറ്റാരും ഇൗ അച്ചുവിന്റെ ജീവിതത്തിൽ ഉണ്ടാവില്ല…… ” – അച്ചു

അത്രയും പറഞ്ഞു അവള് പോയി…..

ഞാൻ ഉടനെ തന്നെ അനുവിനോട് എനിക് സമ്മതം ആണെന്ന് പറഞ്ഞു….

അവൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയും എന്ന് എനിക് ഉറപ്പ് ആയിരുന്നു…..

അതിനു ശേഷം ഇത്രയും നാള് കൊണ്ട് അവള് എന്നെ ഒരുപാട് മാറ്റി….. ഇന്ന് എന്റെ മനസ്സിൽ നന്ദന ഇല്ല…. അവള് മാത്രേ ഉള്ളൂ എന്റെ അച്ചു❤️

” ഏട്ടാ…………….. ” – അനു

അനുവിന്റെ വിളി ആണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്……

” എന്താ മോളെ…. ” – ശ്രീ

” ആരെ ആലോചിച്ച് കൊണ്ട് ഇരിപ്പാണ്…..😜😜 എന്റെ ഏടത്തി അമ്മയെ ആണോ🤭 ” – അനു

” അതെല്ലോ….. ” – ശ്രീ

അപ്പോ തന്നെ അവള് മുഖത്ത് കുറച്ച് വിഷമം ഒക്കെ വരുത്തുന്നുണ്ട്🤭🤭

” അല്ലെങ്കിലും ഏട്ടന് അവളെ കിട്ടിയപ്പോൾ എന്നെ വേണ്ടാതെ ആയല്ലോ…. 🥺🥺 ” – അനു

എന്നും പറഞ്ഞു പെണ്ണ് മൂക്ക് ഒക്കെ പിഴിയുന്നുണ്ട്…..

” ആർക്ക് വേണ്ട എങ്കിലും എനിക് വേണമല്ലോ” – രാഗ്

അപ്പോഴാണ് രാഗ് അങ്ങോട്ട് വന്നത്……

_________________

( രാഗ് )

ഞാൻ അനുവിന തിരക്കി വന്നപ്പോൾ ആണ് ഏട്ടനും അനിയത്തിയും കൂടി സംസാരിക്കുന്നത് കണ്ടത്…..

അപ്പോഴാണ് അവളുടെ കള്ള പരിഭവം കണ്ടത്….😅😅

അതാണ് അപ്പോ തന്നെ എനിക് വേണമല്ലോ എന്ന് പറഞ്ഞത്…..

അപ്പോ പെണ്ണിന്റെ നോട്ടം കാണണം…. പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും😃

പക്ഷേ ഞാൻ കൺട്രോൾ ചെയ്ത് കാരണം എന്റെ അളിയൻ നിൽപ്പുണ്ട് അവിടെ😅😅

” എട്ടനോഡ് അല്ല ഞാൻ എന്റെ ശ്രീ ഏട്ടാ നോട്‌ ആണ് ചോദിച്ചത്….. “. – അനു

എന്ന് അവള് പുച്ഛിച്ച് കൊണ്ട് പറഞ്ഞു……

” അല്ലെങ്കിലും നിനക്ക് ശ്രീയെ കിട്ടിയാൽ എന്നെ വേണ്ടല്ലോ….. 🥺 ” – രാഗ്

” ദെ തുടങ്ങി 2 ഉം കൂടി….. എനിക് വയ്യേ….. ” – ശ്രീ

” വിഷയം മാറ്റാൻ നോക്കണ്ട….. അല്ലേലും ഏട്ടന് അച്ചു വന്നപ്പോൾ എന്നെ വേണ്ട അല്ലേ….. 🙄 ” – അനു

” എടി മോളേ നീ ഇപ്പോഴേ പോര് തുടങ്ങുക ആണോ🙄😳 ” – ശ്രീ

” അതേ എന്തേ…… 🤪 ” – അനു

” എടി മോളേ……. എനിക് ഇനി അവള് എന്നല്ല ആരു വന്നാലും നീ കഴിഞ്ഞ് അല്ലേ ഉള്ളൂ എനിക്….. ” – ശ്രീ

” എന്ന കൊല്ലും ഞാൻ😡….. എന്റെ ഏടത്തിയെ സ്നേഹിച്ചു കഴിഞ്ഞിട്ട് മതി എന്നോട്….. എനിക് എന്റെ രാഗ് ഏട്ടൻ ഉണ്ട്….. പക്ഷേ അവൾക്ക് ഏട്ടൻ മാത്രേ ഉള്ളൂ…… അപ്പോ അവള് കഴിഞ്ഞ് മതി കേട്ടോ ഞാൻ…… ” – അനു

അവളുടെ വർത്തമാനം കേട്ടപ്പോ എനിക് ആഗനെ കിളി പോവുന്നത് പോലെ തോന്നി😳

” ഇവളല്ലെ ഇപ്പോ പരിഭവിച്ചത്….. ഇപ്പോ അതൊക്കെ മാറിയോ….. ” – രാഗ്

” എന്റെ അളിയാ….. ഇത് ഒരു 2 വഞ്ചിയിൽ കാല് കുത്തി ആണ്….. ഇന്ന് അവള് എന്റെ കൂടെ നിൽക്കും…. നാളെ ചിലപ്പോ അവള് എന്റെ ഭാര്യയുടെ കൂടെ കൂടി എനികിട്ട്‌ വെക്കും😜😜😜 ” – ശ്രീ

” എടാ ഏട്ടാ….😡 ” – അനു

എന്നും വിളിച്ച് അവള് ശ്രീയെ അടിക്കാൻ ഓടി…. ശ്രീ ആണെങ്കിൽ അതിലും വേഗത്തിൽ….😂😂😂😂

അവസാനം അവൾക്ക് വയ്യാതെ ആയപ്പോൾ ആണെന്ന് തോന്നുന്നു ഒരിടത്ത് നിന്നു……

” അയ്യോ മതി ഇനി എനിക് വയ്യ ഓടാൻ…. ” – അനു

” എന്തേ എന്റെ പെങ്ങൾ തളർന്ന് പോയോ” എന്നും ചോദിച്ച് ശ്രീ അവളുടെ അടുത്തേയ്ക്ക് വരുന്നത് കണ്ട്…. അപ്പോ തന്നെ ടപ്പേ എന്നൊരു ശബ്ദം കേട്ട് …..

അതേ അവള് ശ്രീക്കിട്ട്‌ കൊടുത്തു🤣🤣🤣🤣

അവൻ ആണെങ്കിൽ മുതുകും തടവി നിൽപ്പുണ്ട്🤣🤣

” എടി പിശാശേ…. എന്ത് വേദന ആണ്…. ” – ശ്രീ

” നിനക്ക് അത് പറയാൻ ഉള്ള അവകാശം ഇല്ല….. കാരണം നീ ആണ് അവളെ ഇങ്ങനെ ആകിയത്…. ” – രാഗ്

” ദെ വെറുതെ എന്റെ ഏട്ടനെ പറഞ്ഞാല് ഉണ്ടല്ലോ….. കെട്ടിയോൻ ആണെന്ന് ഒന്നും നോക്കില്ല….. 😡 ” – അനു

” അങ്ങനെ പറഞ്ഞു കൊടുക്ക് മോളെ😘😘😘 ” – ശ്രീ

” ഇപ്പോ അങ്ങനെ ആയോ….. അപ്പോ ഞാൻ ആരായി…. അത് തന്നെ ശശി….. 🙄 ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല കേട്ടിട്ടും ഇല്ല…. എന്തിന് അധികം പറയുന്നു ഇവിടെ വന്നിട്ട് പോലും ഇല്ല ” – രാഗ്

എന്നും പറഞ്ഞു അവർക്ക് 2 പേർക്കും നേരെ കൈ കൂപ്പി🙏

എന്നിട്ട് മുറി വിട്ട് പോയി…..

ശെരിക്കും അസ്സൂയ തോന്നും ഇവരുടെ സ്നേഹത്തിന് മുന്നിൽ❤️ ശ്രീ ഒരുപാട് ഭാഗ്യവാൻ ആണ്…. അനുവും…. അവർക്ക് മാത്രമേ അവർ ആകുവാൻ കഴിയൂ…..❤️💜💚

_____________

( അനു )

ഏട്ടന്റെ പോക്ക് കണ്ട് ഞാനും ശ്രീ ഏട്ടനും കൂടി പൂര ചിരി ആയിരുന്നു🤣

” മോളെ ” – ശ്രീ

” പറ ഏട്ടാ….. ” – അനു

” ഇനി ആരൊക്കെ വന്നാലും….. ഇൗ ഏട്ടന്റെ ജീവിതത്തിൽ മോൾക്ക് ഉള്ള സ്ഥാനം ആർക്കും നേടി എടുക്കാൻ ആവില്ല….. ” – ശ്രീ

” ദെ ഏട്ടാ സെന്റി അടിച്ച് എന്നെ കൂടി കരയിക്കും പ്രാന്തൻ…… 😇 ” – അനു

” എന്ന ഒകെ അടികുന്നില്ല….. വിട്ടേക്ക്….. അല്ല കൊച്ചെ നിനക്ക് അപ്പുറത്ത് പണി ഒന്നും ഇല്ലേ….. മര്യാധിക്ക്‌ എന്റെ പെണ്ണിനെ കുറിച്ച് ഓർക്കാൻ കൂടി സമ്മതിക്കില്ല….. കട്ടുറുംബ്‌ ” – ശ്രീ

” ഓ നമ്മൾ ഇല്ലെ….. ” – അനു

എന്നും പറഞ്ഞു ഞാനും മുറിയിൽ നിന്ന് ഇറങ്ങി…..

ഞാൻ ഒരുപാട് ഹാപ്പി ആണ് കാരണം…. ഏട്ടൻ ഇന്ന് ഒരുപാട് സന്തോഷത്തിൽ ആണ്….. 😊

ഒരുപാട് കരഞ്ഞത് ആണ് എന്റെ ഏട്ടൻ ആ പിശാശിന് വേണ്ടി….. ഇനി അത് വേണ്ട….. എന്റെ അച്ചു പാവം ആണ്….. അവള് ഏട്ടനെ പൊന്നു പോലെ നോക്കിക്കോളും…..

” അനു…….. ” – അമ്മ

അപ്പോഴാണ് താഴെ നിന്നും അമ്മയുടെ വിളി കേട്ടത്…..
ഉടനെ തന്നെ ഞാൻ നമ്മുടെ പോരാളിയുടെ അടുത്തേയ്ക്ക് ചെന്നു…..

” എടി 12 മണിക്ക് ആണ് മുഹൂർത്തം…. അപ്പോ സമയം ആകാർ ആയി…. എല്ലാവരോടും ഉടുക്കാൻ പറ…. ” – അമ്മ

” ശെരി അമ്മെ…. ” – അനു

അപ്പോ തന്നെ ഞാൻ ശ്രീ ഏട്ടന്റെ മുറിയിലേക്ക് വീണ്ടും ചെന്നു….

” അതേ ഇനി പെണ്ണിനെ നേരിട്ട് കണ്ട് വായ് നോക്കാം…. ഏട്ടൻ പോയി ഒരുങ്ങു…… ” – അനു

” ഞാൻ ഒരുങ്ങാം… പെങ്ങൾ ആണ് ഹൈലൈറ്റ് അപ്പോ എന്റെ കൊച്ച് പോയി ഉടുക്ക് കേട്ട….. ” – ശ്രീ

” ഒകെ ഏട്ടാ….. ” – അനു

എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് ചെന്നു…..

ഏട്ടൻ മുറിയിൽ കിടക്കുന്നുണ്ട്…… പിണക്കത്തിൽ ആണെന്ന് തോന്നുന്നു🤭🤭

” അതേ പോകാൻ സമയം ആവുന്നു….. വേഗം റെഡി ആവൂ…. ” – അനു

” പറ്റില്ല….. ” – രാഗ്

” എന്താ കാര്യം…. ” – അനു

” കുന്തം….. പോടി…… ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ അപ്പുറത്തേക്ക് തിരിഞ്ഞു ഇരുന്നു 😅😂🤣

ഇങ്ങനെ ഒരു പിണക്കം….. അത് അങ്ങ് മാറ്റിയിട്ട് തന്നെ കാര്യം😃

ഞാൻ ഏട്ടന്റെ മടിയിൽ കയറി ഇരുന്നു അപ്പോ ഏട്ടൻ എന്നെ തള്ളി താഴെ ഇട്ടു…. 😢 ഞാനും വിട്ട് കൊടുത്തില്ല….. വീണ്ടും കയറി ഇരുന്നു….. എന്നിട്ട് കഴുത്തിൽ കൂടി ചുറ്റി പിടിച്ചു…..

” പിണക്കം ആണോ ” – അനു

എന്ന് ഞാൻ ചുണ്ട് കൊട്ടി ചോദിച്ച്🙄

” അതേ അതിനു നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ…. ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ എന്റെ കൈ തട്ടി മാറ്റാൻ നോക്കിയപ്പോൾ ഞാൻ ഒന്നുകൂടി മുറുക്കി പിടിച്ച് ചെവിയിൽ ഒരു കുഞ്ഞു കടി കൊടുത്തു…. എന്നിട്ട് ഒരു കുഞ്ഞു ഉമ്മയും…..

” ഇപ്പോഴും പിണക്കം ആണോ…. ” – അനു

എന്ന് ഞാൻ കാതോരം ചെന്ന് ചോദിച്ചു….

” ഇവിടെ കൂടി തന്നാൽ മാറ്റാൻ നോക്കാം…” – രാഗ് എന്നും പറഞ്ഞു ചുണ്ട് തൊട്ട് കാണിച്ച് ചിരിക്കുക ആണ് കള്ളൻ😁

ഞാൻ ഉടനെ ചുണ്ടുകൾ അങ്ങോട്ട് കൊണ്ടുപോകുന്നത് ആയി കാണിച്ച് എന്നിട്ട് അങ്ങ് തള്ളി ബെഡിലേക് ഇട്ടു….

” അത് മോൻ അങ്ങ് പള്ളിയിൽ പോയി പറഞ്ഞ മതി കേട്ട….. ” – അനു

” ഏത് പള്ളിയിൽ ആണ് പറയേണ്ടത്….😜 ” – രാഗ്

” ഏട്ടാ മതി…. പോയി ഡ്രസ്സ് മാറു…. ” – അനു

എന്നും പറഞ്ഞു ഞാൻ എന്റെ ചുരിദാർ എടുത്ത് ഞാൻ മുറിയിൽ നിന്ന് പോയി…..

____________________

( രാഗ് )

ഞാൻ ഡ്രസ്സ് ഒക്കെ മാറി മുറിയിൽ നിന്ന് ഇറങ്ങി നേരെ നോക്കിയപ്പോൾ അതാ അച്ഛൻ എല്ലാം കഴിഞ്ഞ് നില്കുന്നു🤣 ശ്രീയും കഴിഞ്ഞ്…..

” എന്തേ പെൺപട വന്നില്ലേ…. ” – രാഗ്

” ഇല്ല മോനെ… അതിനു ഇനിയും സമയം ആയിട്ടില്ല….. നമ്മൾ ഇനിയും ഇങ്ങനെ ഇരിക്കേണ്ടി വരും🙄 ” – അച്ഛൻ

” അതേ മുഹൂർത്തത്തിന് മുമ്പ് എങ്കിലും നമ്മൾ അവിടെ എത്തുമോ…. ” – ശ്രീ

” നീ പേടിക്കണ്ട…. നീ ചെല്ലാതെ അവിടെ ഒന്നും നടക്കില്ല….🤣🤭😜 ” – രാഗ്

എന്ന് ഞാൻ അവനെ നന്നായി ഒന്നു ആകി പറഞ്ഞപ്പോ അവന് എന്നെ നോക്കി കണ്ണ് ഉരുട്ടുന്നുണ്ട്…. 🤨

ഞാൻ അവന് ഒന്നു ചിരിച്ച് കൊടുത്തു😁

അപ്പോ അതാ വരുന്നു എന്റെ പെണ്ണ്…. നല്ല ഒരു ചുവപ്പ് ചുരിദാർ ആണ് ഇട്ടിരികുന്നത്ത്…. അത് അവളുടെ അഴക് കൂട്ടി…..

” ബാകി പിന്നെ വായിനോക്കാം അളിയാ….. ” – ശ്രീ

എന്ന് ആ തെണ്ടി എന്റെ ചെവിയിൽ വന്നു പറഞ്ഞപ്പോൾ ഞാൻ അവനെ അടിക്കാൻ കൈ ഓങ്ങി….

അപ്പോഴാണ് അമ്മ വന്നത്….

ഞങ്ങൾ വേഗം തന്നെ അവിടെ എത്തി….

____________________

( അനു )

അച്ചുവിന്റെ വീട്ടിൽ ചെന്നപ്പോൾ അടുത്ത ചില ബന്ധുക്കൾ മാത്രമേ അവിടെയും ഉണ്ടായിരുന്നുള്ളൂ……

അവളുടെ അച്ഛനും അമ്മയും ഒക്കെ ആയി ഞാൻ നല്ല കമ്പനി ആണ്😇

ഞാൻ ചെന്ന് നേരെ അച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു….

” എടി നാത്തൂൻ ഏയ്….. ഒരുക്കം ഒക്കെ എവിടെ വരെ ആയി…. ” – അനു

” എടി എനിക് നല്ല ടെൻഷൻ ആവുന്നു…. ” – അച്ചു

” എന്റെ പെണ്ണെ… നിന്നെ എന്റെ ഏട്ടൻ തിന്നാൻ ഒന്നും പോകുന്നില്ല…. 😅 ” – അനു

” എന്റെ പൊന്നു അനു രാവിലെ മുതൽ തുടങ്ങിയത് ആണ് ഇവൾ…. ” – അമ്മു

അശരീരി കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ അതാ അമ്മു

” എടി ഇൗ അവതാരം എപ്പോ ലാൻഡ് ആയി ” – അനു

” കുറച്ച് നേരത്തെ…. ” – അമ്മു

” എടി…. അനു…. ശ്രീ ഏട്ടൻ വന്നില്ലേ…. ” – അച്ചു

” എടി മണ്ടി🤦🏻‍♀️🤦🏻‍♀️ ശ്രീ ഏട്ടൻ ഇല്ലാതെ നിശ്ചയം നടക്കുമോ🤦🏻‍♀️….. ഇത് പോലെ ഒരു മണ്ടിയെ ആണല്ലോ എന്റെ ഏട്ടന്റെ തലയിൽ കെട്ടി വെക്കാൻ പോവുന്നത്….. ” – അനു

” പോടി പട്ടി…. ” – അച്ചു

” എടി കുറച്ച് ബഹുമാനം താ… ഞാനേ ചെക്കന്റെ പെങ്ങൾ ആണ്…😎 “. – അനു

” ആയിക്കോട്ടെ…. എന്നാലും പോടി പട്ടി” – അച്ചു

” ഇവൾ എന്നെക്കൊണ്ട് ഇന്ന് തന്നെ പോര് തുടങ്ങിപ്പിക്കും…. ” – അനു

” നീ അങ്ങോട്ട് ചെല്ല് അനു….ഇതിനെ ഞാൻ നോക്കിക്കോളാം ” – അമ്മു

ഞാൻ താഴേയ്ക്ക് ചെന്നപ്പോൾ ശ്രീ ഏട്ടൻ നഖം ഒക്കെ കടിച്ച് ഇരിപ്പുണ്ട്😂🤣

നോക്കിയപ്പോൾ പൂജാരി ഒക്കെ വന്നിട്ടുണ്ട്….

” എന്നാല് നമുക്ക് ചടങ്ങ് തുടങ്ങിയാലോ…. ” – പൂജാരി

______________

( ശ്രീ )

അത് കേട്ടപ്പോൾ നെഞ്ചില് പെരുമ്പറ കൊട്ടുന്ന പോലെ😁

ഞാൻ ഉടനെ അവിടെ പോയി ഇരുന്നു….

അപ്പോഴാണ് അച്ചുവിന്റെ അച്ഛൻ പെണ്ണിനെ വിളിക്കാൻ അവളുടെ അമ്മയോട് പറഞ്ഞത്…..

അവള് സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടപ്പോ ശെരിക്കും കണ്ണ് ഉടക്കി…. സെറ്റ് സാരിയിൽ… പെണ്ണ് സുന്ദരി ആയിട്ടുണ്ട്😍

അവളിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നുന്നില്ല….. 😁

വേഗം തന്നെ അവള് എന്റെ അടുത്ത് വന്നിരുന്നു….

ഒരുപാട് ഹോമത്തിന് ഒക്കെ ശേഷം…. എന്റെ കൈയിൽ മോതിരം തന്നു….

ഞാൻ അവളുടെ വിരലുകളിൽ അത് അണിയിച്ചു❤️

അവളുടെ പേര് ആലേഖനം ചെയ്ത മോതിരം എന്റെ വിരലുകളിൽ വീണു….

ഒരിക്കലും അറ്റ് പോവാതെ എന്നും എന്നോട് ചേർന്ന് ഇരിക്കട്ടെ ❤️എന്ന് ആഗ്രഹിക്കുന്നു….. ഇൗ സന്തോഷ നിമിഷത്തിൽ💝💝💝

________________

( അനു )

നിശ്ചയ പരിപാടികൾ ഒക്കെ വൈകുന്നേരത്തോടെ കഴിഞ്ഞു…… ഞങ്ങൾ രാത്രി തന്നെ തിരിച്ച് വീട്ടിലേക്ക് പോയി…..

ഇറങ്ങിയപ്പോൾ അച്ഛനും ഏട്ടനും കൂടി എന്തോ സ്വകാര്യം പറയുന്നുണ്ടായിരുന്നു…..

” അതേ നമ്മൾ 2 പേരും ഔട്ട് ആണ് കേട്ട….. അച്ഛനും മരുമകനും എന്താ കൂട്ട്….. ” – ശ്രീ

” ഇനി ആരൊക്കെ വന്നാലും എന്റെ ഏട്ടന്റെ കൂട്ട് ഞാൻ തന്നെയാണ് ഞാൻ മാത്രം ആണ് 🤭🤭😉😉” അനു

എന്ന് ഞാൻ കളിയാക്കി പറഞ്ഞപ്പോൾ ശ്രീ ഏട്ടൻ എന്നെ ആകി ചിരികുന്നുണ്ട്….🙈

” ആ ആ ആ നടക്കട്ടെ നടക്കട്ടെ നടക്കട്ടെ….. ഞാൻ ഒന്നും കണ്ടില്ലേ അറിഞ്ഞില്ലേ രാമാരായണ🤣 ” – ശ്രീ

” പോടാ ഏട്ടാ…. ” – അനു

” നീ പോടി….. ” – ശ്രീ

” എന്താ അവിടെ ഒരു ഒച്ച….. ” – അച്ഛൻ

” ഒന്നുമില്ല അച്ഛാ…. ” – അനു

” എന്താ അച്ഛാ…. ” – രാഗ്

” ഒന്നിനെ കെട്ടിച്ച് വിട്ട് മറ്റേത് കല്യാണം ആയി…. എന്നിട്ടും 2നും കുഞ്ഞു പിള്ളേർ ആണ് എന്ന വിചാരം😏 ” – അച്ഛൻ

രാഗ് ഏട്ടൻ എന്നെ നോക്കി ആകി ചിരിക്കുന്നുണ്ട്…..😁

ഞങ്ങൾ വേഗം തന്നെ വീട്ടിലേക്ക് പോയി…..

വഴിയിൽ വെച്ച് ഞാൻ കല പില സംസാരിച്ച് കൊണ്ട് ഇരുന്നു…..

പക്ഷേ ഏട്ടൻ ഒന്നും മിണ്ടിയില്ല…..

വീട്ടിലെത്തി ഏട്ടൻ നേരെ മുറിയിലേക്ക് പോയി…. ഞാൻ വെള്ളം കുടിക്കാൻ ആയി അടുക്കളയിലേക്ക് നടന്നു…..

വെള്ളം കുടിച്ച് തിരിച്ച് വരുന്ന വഴി ആണ് നന്ദന എന്നെ നോക്കുന്നത് കണ്ടത്…..

ഞാൻ അവളെ നോക്കാതെ മുറിയിലേക്ക് പോവാൻ പോയി…..

അപ്പോഴാണ് അവള് എന്നെ പിടിച്ച് നിറുത്തിയത്…..

” നീ എന്താ ഒരു പരിചയം ഇല്ലാത്തത് പോലെ പോകുന്നത്….. ” – നന്ദന

” എന്ത് വേണം…. ” – അനു

” എന്ത് ചോദിച്ചാലും തരുമോ…. ” – നന്ദന

” ഞാൻ നിന്റെ ജീവിതത്തിലേക്ക് ആവശ്യം ഇല്ലാതെ ഇടപെടാൻ വരുന്നില്ലാലോ…. എന്തിനാ എന്റെ ജീവിതത്തിൽ ഇടപെടുന്നത്….. ” – അനു

” നീ ഇടപേട്ടില്ലേ…… നീ…… നീ ഒരാള് കാരണം ആണ് എന്റെ ജീവിതം നശിച്ചത്….. എനിക് എന്റെ ശ്രീയെ നഷ്ടം ആയി….. ” – നന്ദന

” മിണ്ടിപ്പോകരുത് നീ…. നിനക്ക് എന്ത് അവകാശം ആണ് ഉള്ളത് എന്റെ ഏട്ടന്റെ പേര് എങ്കിലും പറയാൻ….. 😡 നിനക്ക് നിന്നെപ്പോലെ തന്നെ ഉള്ളവരെ കിട്ടും…. എന്റെ ഏട്ടനെ നോക്കണ്ട….” – അനു

” ഡി….. ” – നന്ദന

” ഞാൻ പറഞ്ഞു തീർക്കാതെ ഇനി മിണ്ടിപ്പോകരുത്….. 😡 ഇനി നീ എന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് വരുകയോ…. ഏട്ടന്റെ ജീവിതം നശിപ്പികനോ ശ്രമിച്ചാൽ…….. ഇൗ അനു ആരാണ് എന്ന് പൊന്നു മോൾ അറിയും….. ” – അനു

” ഭീഷണി ആണോ…… ” – നന്ദന

” അയ്യോ അങ്ങനെ ഒന്നും കരുതല്ലേ…. എന്റെ എക്സ് ഏടത്തി അമ്മേ….. 😏 ഇത് ഭീഷണി ഒന്നുമല്ല….. ഒരു ഫാക്ട് ആണ്….. നീ എന്റെ ഏട്ടന്റെ ജീവിതത്തിൽ വന്നാൽ….. കൊല്ലും ഞാൻ….😡 ” – അനു

” നോക്കിക്കോ ഇൗ കല്യാണം ഞാൻ മുടക്കും….. ഞാൻ ജീവൻ ഉള്ളിടത്തോളം ഇൗ ബന്ധം നടക്കില്ല….. 😡 ” – നന്ദന

” എന്നാല് ആ ജീവൻ എടുത്തിട്ട് ആണെങ്കിലും….. ഏട്ടന്റെ ജീവിതം ഞാൻ സുരക്ഷിതം ആകും😏 ” – അനു

എന്നും പറഞ്ഞു അവളെ പുച്ഛിച്ച് ഞാൻ മുറിയിലേക്ക് പോയി…..

__________________

( രാഗ് )

ഒരുപാട് നേരം ആയിട്ടും അവളെ കാണാതെ ആയപ്പോൾ എവിടെ പോയി എന്ന് നോക്കാൻ ആയി താഴേയ്ക്ക് ചെന്നു

ചെന്നപ്പോൾ കണ്ടത് അവള് നന്ദനയും ആയി തർക്കിക്കുന്നത് ആണ്….

അവളുടെ മയ്യത്ത് ആവാതെ കാത്തോളണേ ദേവി🤣🤣🤣

അവള് മുകളിലേക്ക് വരുന്നത് കണ്ടപ്പോ ഞാൻ വേഗം തന്നെ മുറിയിലേക്ക് ഓടി…..

അവള് ഉടനെ തന്നെ മുറിയിലേക്ക് വന്നു….. ഞാൻ ഉറങ്ങുന്നത് പോലെ അഭിനയിച്ചു…..😁

അവള് വന്നു എന്റെ അടുത്ത് കിടന്നതും ഞാൻ അവളെ വട്ടം ചുറ്റി പിടിച്ചു….

” കള്ള ഉറക്കം വേണ്ട എനിക് മനസ്സിലാവും കേട്ടോ…. ” – അനു

” മനസ്സിലായി അല്ലേ….”. – രാഗ്

എന്നും ചോദിച്ച് ഞാൻ അവളെ എന്നോട് ചേർത്ത് കിടത്തി….. അങ്ങനെ ഞങ്ങൾ അങ്ങ് കെട്ടിപിടിച്ച് കിടന്നു ഉറങ്ങി…..🙈

🌜🌜🌜🌞🌞🌞

ഞാൻ രാവിലെ തന്നെ ഉണർന്നു നോക്കിയപ്പോൾ അവള് എഴുന്നേറ്റില്ല…. ഞാൻ അവളെ ശല്യപ്പെടുത്താതെ കുളിച്ച് വന്നു….

അപ്പോഴേക്കും പെണ്ണ് എഴുന്നേറ്റ് കട്ടിലിൽ ഇരിപ്പുണ്ട്……

” അതേ ഏട്ടാ ഇന്ന് പോണോ….. ” – അനു

” എന്തായി….. ” – രാഗ്

” എനിക് എന്തോ മടി പോലെ …. ” – അനു

” ആണോ എന്ന വാ നമുക്ക് പോവണ്ട….. കിടക്കാം…. നീ വാ പെണ്ണെ….. 🙈 നമുക്ക് നമ്മുടെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാം….. ” – രാഗ്

പറഞ്ഞു തീരണ്ട താമസം അവള് എഴുന്നേറ്റ് കുളിക്കാൻ കയറി…..

” എന്തേ മടി പോയോ….. ” – രാഗ്

” അയ്യോ എനിക് ഒരു മടിയും ഇല്ലെ…… ” – അനു

അതിനു ശേഷം ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ച് വേഗം കോളേജിലേക്ക് പോയി…..

___________________

( അച്ചു )

അങ്ങനെ എന്റെ ആഗ്രഹം നടക്കാൻ പോകുക ആണ്…..💓 എനിക് എന്റെ ശ്രീ ഏട്ടനെ കിട്ടാൻ പോവുക ആണ്….

സന്തോഷത്തിന് അതിര് ഇല്ലായിരുന്നു….. ഇന്ന് കോളജിൽ പോവേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അനു വിനെ കാണാൻ ആണ് വന്നത്😁

എന്തായാലും ഭാവി നാതൂന് അല്ലേ….😁😁

അപ്പോഴേക്കും അവള് വന്നു…..

അവളോട് വിശേഷം ഒക്കെ ചോദിച്ച് കൊണ്ട് ഇരുന്നപ്പോൾ ബെൽ അടിച്ചു….

ഫസ്റ്റ് ഹവർ രാഗ് സർ ആയിരുന്നു…..

സർ വന്നപ്പോൾ മുതൽ ഇവിടെ ഒരുത്തി ഇരുന്നു വായിനോക്കുന്നുണ്ട്….. മറ്റാരും അല്ല അനു തന്നെ🤣🤣

നോക്കിയപ്പോൾ ആണ് വായിനോട്ടം അല്ല എന്തോ ദേഷ്യം ആണെന്ന് മനസിലായത്…..

” എന്താ പെണ്ണെ…. ഒരു ദേഷ്യം….. ” – അച്ചു

” എടി ഇൗ ക്ലാസ്സ് മൊത്തം കോഴികൾ ആണ്…. ഇവരിൽ നിന്നൊക്കെ ഞാൻ എന്റെ ഏട്ടനെ രക്ഷികണ്ടെ….🙄 ” – അനു

പെണ്ണിന്റെ വർത്തമാനം കേട്ടിട്ട് ചിരി വരുന്നുണ്ട്…. അപ്പോഴാണ് ഒരു ചേട്ടൻ വന്നത് എന്നിട്ട് എന്നെ ആരോ കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞു.

അപ്പോ തന്നെ സർ പോയി വാ എന്ന് പറഞ്ഞു…..

ഞാൻ നേരെ വിസിറ്റിംഗ് റൂമിലേക്ക് ചെന്നു…..

അവിടെ എന്നെ കാത്തിരുന്നത് ഒരു ബോംബ് ആയിരുന്നു…..

നന്ദന😡

” എന്നെ മനസ്സിലായോ…. ” – നന്ദന

” എനിക് മറവി രോഗം ഒന്നുമില്ല….. ” – അച്ചു

” അല്ലാതെ എന്നെ അറിയില്ലേ….. ഞാൻ നിന്റെ…… ” – നന്ദന

എന്നും പറഞ്ഞു അവള് പൂർത്തിയാക്കുന്നതിന് മുമ്പേ ഞാൻ സംസാരിച്ച്….

” എന്റെ ശ്രീ ഏട്ടന്റെ എക്സ് ലൗ വർ ആണ്…… അല്ലാതെ ഒന്നും ഇല്ലല്ലോ….. ” – അച്ചു

” അപ്പോ നിനക്ക് എല്ലാം അറിയാമല്ലോ…. ” – നന്ദന

” അറിയാം ഇനി മറ്റെന്തെങ്കിലും പറയാൻ ഉണ്ടോ…. എനിക് പോണം….. ” – അച്ചു

” ഉണ്ട് നീ ഇത് ഒന്നു കണ്ട് നോക്കൂ…… ” – നന്ദന

എന്നും പറഞ്ഞു അവള് ഫോണിൽ കുറച്ച് ഫോട്ടോസ് കാണിച്ച്…. 😏

അതിൽ ഏട്ടനും ആയി ഉള്ളതാണ്….. അങ്ങനെ ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്തത്😡

” ഇനിയും നിനക്ക് വേണോ അവനെ….. മറ്റൊരു ത്തിയുടെ എച്ചിൽ….. ” – നന്ദന

അപ്പോ തന്നെ അവളെ തടഞ്ഞു കൊണ്ട് ഞാൻ കൈകൾ കാണിച്ച്…..

എന്നിട്ട് ഉള്ള അച്ചുവിന്റെ സംസാരം കേട്ട് നന്ദന പോലും ഒന്നു അമ്പരന്നു😳

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!