✒️ഏട്ടന്റെ കാന്താരി ( അവാനിയ )
എന്നിട്ട് ഉള്ള അച്ചുവിന്റെ സംസാരം കേട്ട് നന്ദന പോലും ഒന്നു അമ്പരന്നു 😳
” കഴിഞ്ഞെങ്കിൽ നിനക്ക് പോവാം….. ” – അച്ചു
” നിനക്ക് സഹിക്കാൻ ആവില്ല എന്ന് എനിക് അറിയാം…. ഇനിയും നിനക്ക് വേണോ അവനെ….. ” – നന്ദന
” അത് എന്റെ പേഴ്സണൽ കാര്യം ആണ്….. നീ ഇടപെടേണ്ട ആവശ്യം ഇല്ല….. പിന്നെ….. നിന്നെപ്പോലെ ഒരു ………. പെണ്ണിന്റെ കൂടെ എന്റെ ഏട്ടന് കഴിയേണ്ടി വന്നു….. ഇനി ഏട്ടന്റെ മനസ്സിൽ നീ ഉണ്ടാവില്ല എന്ന് ഉറപ്പ് ഉണ്ട്….. അത് മതി എനിക്…… ” – അച്ചു
” അപ്പോ നിനക്ക് ഇപ്പോഴും മറ്റൊരു പെണ്ണിന്റെ എച്ചി……. ” – നന്ദന
എച്ചിൽ എന്ന് പറഞ്ഞു തീരുന്നതിനു മുൻപേ എന്റെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു😡
” ഇനി ആ വാക് മിണ്ടിപ്പോകരുത്😡… നിന്നെ പോലെ ഒരു ചാവാലീ പട്ടി കടിച്ചാൽ ഇഞ്ചക്ഷൻ എടുത്താൽ മാറിക്കൊള്ളും…… അല്ലാതെ ഇനി അങ്ങനെ പറഞ്ഞാല് നീ വിചാരിക്കുന്നത് പോലെ ആവില്ല ഞാൻ നില്കുന്നത്😡😡 ” – അച്ചു
അടി കൊണ്ട് അവള് ശെരിക്കും ഒന്നു പേടിച്ചിട്ടുണ്ട്…… കൂടാതെ സംസാരം കൂടി കേട്ടപ്പോ അവള് ഒന്നു വിറച്ച്….. പക്ഷേ…….. അത് പുറത്ത് കാണിക്കാതെ അവള് സംസാരിക്കുന്നുണ്ട്……
” നീ നോക്കിക്കോ പെണ്ണെ…. ഇങ്ങനെ കിടന്നു നെഗളികണ്ട…… ശ്രീ എന്റെ ആണ്….. എന്റെ മാത്രം….. അപ്പോ നിങ്ങളുടെ കല്യാണം അത് ഞാൻ മുടക്കും ” – നന്ദന
” എങ്കിൽ നിന്റെ മുട്ടു കാല് തല്ലി ഒടിക്കും😡😡😡 ” – അനു
അശരീരി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കട്ട കലിപ്പിൽ നിൽക്കുന്ന അനുവിന ആണ് കണ്ടത്😡😡😡
_______________
( അനു )
ഞാൻ എങ്ങനെ അവിടെ എത്തി എന്ന സംശയം ഉണ്ടാവും നിങ്ങൾക്ക്….. പറഞ്ഞു തരാം കേട്ടോ…..
അതായത് കുറച്ച് നേരം മുമ്പേ ഇവൾ ഇങ്ങോട്ട് വന്നപ്പോ എന്തോ ഒരു സമാധാനം ഉണ്ടായിരുന്നില്ല…..
എന്റെ മുഖം ശ്രദ്ധിച്ചത് കൊണ്ട് ആവണം ഏട്ടൻ എന്റെ അടുത്ത് വന്നു എന്ത് പറ്റി എന്ന് ചോദിച്ച്….. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത് കണ്ടപ്പോ എന്റെ മനസ്സ് മനസ്സിലാക്കിയത് പോലെ പോയി അവളെ കണ്ടിട്ട് വരാൻ പറഞ്ഞു…..☺️
ഞാൻ അങ്ങോട്ട് ചെന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ നന്ദന ആയിരുന്നു😡😡
എന്താ സംഭവിച്ചത് എന്ന് ഞാൻ കണ്ടില്ല….. പക്ഷേ അച്ചു നന്ദനയ്ക്ക് ഒരടി കൊടുക്കുന്നതും അവളോട് നല്ല ഡയലോഗ് അടിക്കുന്നതും ആണ് കണ്ടത്….😁
അപ്പോഴാണ് നന്ദന അങ്ങനെ പറഞ്ഞത് എന്റെ ഏട്ടന്റെ കല്യാണം മുടക്കും എന്ന് അതിനു എന്റെ മറുപടി കേട്ടപ്പോൾ ആണ് അവർ 2 പേരും എന്നെ കണ്ടത്……
” നിന്റെ കൂടെ കുറവ് ഉണ്ടായിരുന്നു…… ഇപ്പോള് തികഞ്ഞു….. ” – നന്ദന
” അല്ലെങ്കിലും ഞാൻ ഇല്ലാതെ ശ്രീ ഏട്ടന്റെ കാര്യമോ…. 😎😎 ” – അനു
” നീ എങ്ങനെ ഇറങ്ങി…. ക്ലാസ്സിൽ നിന്ന്….. ” – അച്ചു
” അതൊക്കെ പറയാം പെണ്ണെ…… ” – അനു
” അല്ല നമ്മൾ എന്താ പറഞ്ഞു വന്നത്……. ” – അനു
” മറ്റൊന്നുമല്ല…… ശ്രീ….. അവൻ എന്റെ ആണ്…… എന്റെ മാത്രം…… ” – നന്ദന
പറഞ്ഞു തീരുന്നതിനു മുന്നേ അനുവിന്റെ കൈകൾ നന്ദനയുടെ മുഖത്ത് വീണു…..
” എന്റെ ഏട്ടന്റെ പേര് പറയാൻ പോലും നിനക്ക് അർഹത ഇല്ല😡 അപ്പോഴാണ് അവളുടേത് ആണ് പോലും😡😡😡 ” – അനു
എന്ന് ഞാൻ പുച്ഛിച്ച് കൊണ്ട് പറഞ്ഞു….
” നീയും എന്നെ തല്ലി അല്ലേ….. ” – നന്ദന
” നിനക്ക് ഒന്നു ഒന്നും പോര….. പിന്നെ നിന്നെ പോലെ ഒരു പാഴ് ജന്മത്തെ എന്തിനാ അടിച്ചിട്ട്….. ” – അനു
” അടി കൊള്ളുന്ന അവൾക്ക് നാണം ഇല്ലെങ്കിലും കൊടുക്കുന്ന നമുക്ക് ഇല്ലെ നാണം….. ” – അച്ചു
എന്നും പറഞ്ഞു ഞങ്ങൾ 2 പേരും കൂടി ആ മുറി വിട്ട് പുറത്തേക് പോയി………
ക്ലാസ്സിലേക്ക് ചെന്ന് ഇരുന്നിട്ടും എന്തോ അച്ചുവിന് ഒരു ഉഷാർ ഇല്ലായിരുന്നു……
” എന്താടാ എന്ത് പറ്റി….. ” – അനു
” ഒന്നുമില്ല….. ” – അച്ചു
” പറയട എന്താ പറ്റിയത്…… അവള് നിന്നെ വെല്ലതും പറഞ്ഞോ…… ” – അനു
എന്റെ ചോദ്യം കഴിഞ്ഞതും അവള് എന്നെ കെട്ടിപിടിച്ച് എന്നിട്ട് കരയുക ആണ്…..
എന്താ കാര്യം എന്നൊക്കെ ചോദിച്ച് വന്നപ്പോൾ ആണ്
അവള് കാര്യം പറഞ്ഞത്……
കൊല്ലാൻ ഉള്ള ദേഷ്യം ആണ് തോന്നിയത് ആ നന്ദനയോഡ്😡😡😡😡😡
ആ പെണ്ണ് ഇത്രയും ചെറ്റ ആയിരുന്നോ😡
ഒന്നു കൊടുത്തത് മതിയായില്ല എന്ന് എനിക് തോന്നി…..😡
__________________
( രാഗ് )
എന്നാലും അച്ചുവിനേ കാണാൻ ആരായിരിക്കും വന്നത്….. ഒരു പിടിയും ഇല്ല🙄
അനുവിന് ക്ലാസ്സിൽ ഇരിക്ക പൊറുതി കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് ആണ് അവളെ ഞാൻ വിട്ടത്…..
തിരിച്ച് ക്ലാസ്സിലേക്ക് ചെന്ന് നോക്കിയപ്പോൾ അവളോട് എന്തോ കരഞ്ഞു പറയുന്ന അച്ചുവിനെയും….. അത് കേട്ട് നല്ല ദേഷ്യത്തിൽ നിൽക്കുന്ന അനുവിനേയും ആണ് കണ്ടത്🙄
” അച്ചു എന്ത് പറ്റി……. ” – രാഗ്
അപ്പോഴാണ് അവർ എന്നെ കണ്ടത്……
” അത് ഏട്ടാ…. ഒന്നുമില്ല…… ” – അനു
” അത് കള്ളം…. ആരാ നിന്നെ കാണാൻ വന്നത്….. ” – രാഗ്
” അത് നന്ദന…… ” – അച്ചു
” അവള് എന്തെങ്കിലും കോനിഷ്ടും ആയിട്ട് ആവും വന്നത്….. ” – രാഗ്
” ശെരിയാണ്….. ” – അനു
” എന്താ കാര്യം….. ” – രാഗ്
” അത് ഏട്ടാ…… ” – അനു
” പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേണ്ട….. ” – രാഗ്
” ഞാൻ വീട്ടിൽ വന്നിട്ട് പറയാം…… ” – അനു
” എന്നാല് ഒകെ ബൈ….. എനിക് ക്ലാസ്സ് ഉണ്ട്…. ” – രാഗ്
” ഏത് ക്ലാസ്…. ” – അനു
” സ്നേഹയുടെ ഒക്കെ ക്ലാസ്സ് ഇല്ലെ അത്….. ” – രാഗ്
” ഓ…. പോ ബൈ….. ” – അനു
” എന്താടി കൊച്ചെ…… ” – രാഗ്
എന്നും ചോദിച്ച് ഞാൻ അവളുടെ വയറിലൂടെ ചേർത്ത് പിടിച്ച്….. എന്നിട്ട് ഇക്കിളി ഇട്ടു🤣
പെണ്ണ് നിന്ന് പുളയുന്നു 😅😅😅
” ഏട്ടാ എന്നെ വിട്ടെ…. ദെ അവള് നോക്കുന്നു….. ” – അനു
” അയ്യോ ഞാൻ പോയി തരാം…. ഞാൻ ഇല്ലെ കട്ടുറുംബ് ആയി….. ” – അച്ചു
” അപ്പോ എങ്ങനെ ദെ അവള് പോയി അപ്പോ ഇനി….. എന്റെ കാര്യം….. ” – രാഗ്
” അയ്യട…. ” – അനു
എന്നും പറഞ്ഞു പെണ്ണ് എന്നെ തള്ളി മാറ്റി ഒറ്റ ഓട്ടം ആയിരുന്നു
_________________
( അനു )
ചിലത് ഒക്കെ മനസ്സിൽ തീരുമാനിച്ച് കൊണ്ട് ആണ് ശ്രീ ഏട്ടനെ ഞാൻ വിളിച്ച് കാണണം എന്ന് പറഞ്ഞത്…..
ഏട്ടൻ പല ആവർത്തി എന്താ കാര്യം എന്ന് ചോദിച്ച് എങ്കിലും ഞാൻ ഒന്നും വിട്ട് പറഞ്ഞില്ല…..
രാഗ് ഏട്ടനോഡ് പറഞ്ഞു ഞാൻ നേരത്തെ കോളജിൽ നിന്ന് ഇറങ്ങി…..
പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ അവിടെ ശ്രീ ഏട്ടൻ എത്തിയിരുന്നു….
” എന്താ മോളെ കാണണം എന്ന് പറഞ്ഞത്….. ” – ശ്രീ
” അത് ഏട്ടാ…. ” – അനു
” എന്താ കാര്യം…. എന്താണെന്ന് വെച്ചാൽ തെളിച്ച് പറ….. ” – ശ്രീ
” ഒരു പെങ്ങൾ ചോദിക്കവുന്ന കാര്യം അല്ല…. പക്ഷേ ഇത്….. ” – അനു
” മോളെ നമ്മൾ തമ്മിൽ ഒരു അങ്ങള പെങ്ങൾ ബന്ധം മാത്രം അല്ല….. മറിച്ച് അതിലും അപ്പുറം നല്ല സുഹൃത്തുകളും മറ്റും അല്ലേ…. ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ…. നീ കാര്യം പറ….. ” – ശ്രീ
ഞാൻ ഏട്ട നോഡ് കാര്യങ്ങള് ഒക്കെ പറഞ്ഞു നന്ദന വന്നതും അവള് കാണിച്ച ഫോട്ടോയും എല്ലാം……
പറഞ്ഞു തീർന്നപ്പോൾ ഉള്ള ഏട്ടന്റെ കണ്ണിലെ അഗ്നി എല്ലാത്തിനെയും ചുട്ട് ചാംബലാക്കാൻ അത്രയും ഉണ്ടായിരുന്നു…..
ഏട്ടന്റെ കണ്ണിൽ നിറഞ്ഞ പക എന്നെ കൂടി ഭയപെടുത്തി🙄🙄🙄
” ഏട്ടാ ഇങ്ങനെ ഒരു സംഭവം ഉണ്ടായി അതാ ഞാൻ പറഞ്ഞത്…. നാളെ ഇതിന്റെ പുറത്ത് ഒരു സംസാരം ഉണ്ടാവരുത് അല്ലോ….. ” – അനു
” അതേ…. വാ ” – ശ്രീ
” എങ്ങോട്ട് ആണ് ഏട്ടാ…. ” – ശ്രീ
” വാ… ഇങ്ങോട്ട്… ” – ശ്രീ
എന്നും പറഞ്ഞു ഏട്ടൻ എന്റെ കൈ പിടിച്ച് വലിച്ച് ബൈകിൽ കയറ്റി…. എന്നിട്ട് ബൈക് പറപ്പിച്ച് വിട്ടു…. എങ്ങോട്ട് ആണെന്ന് ഞാൻ പല ആവർത്തി ചോദിച്ച് എങ്കിലും മൗനം ആയിരുന്നു മറുപടി……🙄
വണ്ടി ചെന്ന് നിന്നപ്പോൾ ആണ് എങ്ങോട്ട് ആണ് വന്നിരിക്കുന്നത് എന്ന് മനസ്സിലായത്…..🙄
അതേ….. എന്റെ വീട്……🙄
” എന്താ ഏട്ടാ ഇവിടെ….. ” – അനു
” വാ ഇറങ്ങ്….. ” – ശ്രീ
എന്നും പറഞ്ഞു ഏട്ടൻ എനിക് മുന്നേ പോയി…. എന്നിട്ട് അതിന്റെ ഹാളിൽ ചെന്ന് നന്ദന നന്ദന എന്ന് ഉറക്കെ വിളിച്ചു……
___________________
( ശ്രീ )
അനു കാണണം എന്ന് പറഞ്ഞു എങ്കിലും എന്തിനാണെന്ന് പറഞ്ഞില്ല…..
വന്നപ്പോ മുതൽ എന്തോ പരുങ്ങി കളി പോലെ….. അവൾക്ക് എന്നോട് പറയാൻ എന്തോ പേടി പോലെ🙄
ഞാൻ അതാ അങ്ങനെ ചോദിച്ചത് അപ്പോ അവള് കാര്യം പറഞ്ഞു…..
അവള് പറയുന്നത് കേട്ട് ആ പിശാശിനെ ( നന്ദന ) പച്ചയിക്ക് കത്തിക്കാൻ ആണ് തോന്നിയത്😡😡😡😡
നന്നായി ദേഷ്യം വന്നു…. പക്ഷേ അത് അനുവിനോഡ് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായത് കൊണ്ട് ആണ് അവളുമായി നേരെ രാഗിന്റെ വീട്ടിലേക്ക് പോയത്……
എന്തായാലും അവള് അവിടെ ഉണ്ടാകും…. ഇന്നത്തോടെ എല്ലാം തീർക്കണം എന്ന് ഞാൻ തീരുമാനിച്ചു തന്നെയാണ് പോയത്……
അനുവിന്റെ അവസ്ഥ ഓർത്ത് മാത്രം ആണ് ഇത്രയും നാളും മൗനം പാലിച്ചത്…. പക്ഷേ ഇനി അതിന്റെ ആവശ്യം ഇല്ല😡😡😡
കാരണം അവള് അത്പോലെ ഒരു പ്രവർത്തി ആണ് ചെയ്തിരിക്കുന്നത്…..
വീടിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ അനു എന്നെ പേടിച്ച് നോക്കുന്നുണ്ട്…. അവൾക്ക് അറിയാം എന്നെ….. പെങ്ങൾ എന്നതിൽ ഉപരി അവള് എനിക് എന്റെ മകളെ പോലെ കൂടി ആണ്…. അത്രക്കും ഒരു അറ്റാച്ച്മെന്റ് ഉണ്ട് അവളുമായി…. അത്കൊണ്ട് എന്റെ ചെറിയ ഭാവ വ്യത്യാസം പോലും അവൾക്ക് മനസ്സിലാവും❤️
അവളെയും കൂട്ടി ആ വീടിന്റെ ഹാളിൽ ചെന്ന് നിന്ന് എന്നിട്ട് നന്ദന എന്ന് നല്ല ഉച്ചത്തിൽ വിളിച്ച്…..
ആ വിളിയിൽ തന്നെ അവളും അവളുടെ അമ്മയും അനിയത്തിയും ഒക്കെ അവിടെ എത്തി…… 😡
ഞാൻ നേരെ നന്ദനയുടെ അടുത്തേയ്ക്ക് ചെന്നു…. എന്നിട്ട് മുഖമടക്കി ഒന്നു കൊടുത്തു…..
” ഇത് ഞാൻ നിനക്ക് ആയി ഓങ്ങി വെച്ചത് ആണ്….. വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ….. അവള്…… ” – ശ്രീ
” എന്തിനാ എന്റെ മോളെ അടിച്ചത്….. ” – അപ്പചി
” മിണ്ടരുത് നിങ്ങള്…..🤫 നിങ്ങളാണ് നിങ്ങള് ഒറ്റ ഒരാള് ആണ് ഇവളെ ഇങ്ങനെ ആകിയത് 😡😡😡 ” – ശ്രീ
” എന്താ ശ്രീ നിനക്ക് വേണ്ടത്….. ” – നന്ദന
” ഞാൻ എപ്പോ ആണ് ഡി നിന്റെ കൂടെ…………….. എന്റെ പെങ്ങൾ നില്കുന്നു അവിടെ അതോണ്ട് ഞാൻ ഒന്നും പറയുന്നില്ല” – ശ്രീ
” അത്….. ” – നന്ദന
” പറയടി പുല്ലേ….. അങ്ങനെ എന്തെങ്കിലും ഉണ്ടോ…. പറ ” – ശ്രീ
” അത്…….. ഉണ്ട് ” – നന്ദന
എന്ന് അവള് അനുവിന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ എനിക് ഒന്നുകൂടി ദേഷ്യം വന്നു😡😡😡😡
ഞാൻ വീണ്ടും കൊടുത്തു കരണം നോക്കി ഒന്ന്……
” സത്യം പറ ഡീ …………. മോളെ ” – ശ്രീ
” ഇല്ല….. ഒന്നും ഉണ്ടായിട്ടില്ല….. ” – നന്ദന
” പിന്നെ എന്തിനു ആണ് നീ അങ്ങനെ ചെയ്തത്….. ” – ശ്രീ
” അത് ശ്രീ എനിക് നിന്നെ വേണം എനിക് ഒരുപാട് ഇഷ്ടം ആണ് നിന്നെ…… ” – നന്ദന
പറഞ്ഞു തീരുന്നതിനു മുന്നേ അവൾക്കിട്ട് ഒന്നു കൂടി എന്റെ കൈയിൽ നിന്നും കൊണ്ടിരുന്നു😡😡😡😡
” ഇഷ്ടം പോലും😏😏 എന്നെ പ്രേമിക്കുന്ന സമയത്ത് അല്ലേ ഡീ ………… മോളെ നീ കണ്ടവനെ പ്രേമിക്കാൻ പോയത്. ” – ശ്രീ
” ശ്രീ എനിക് ഒരു അബദ്ധം പറ്റിയതാണ് പ്ലീസ്….. എന്നോട് ക്ഷമിക്കൂ….. ” – നന്ദന
” അബദ്ധം….. നീ കാരണം സമനില നഷ്ടപെട്ട ഒരുത്തൻ ഇല്ലെ…. എന്തിനാ എന്നെയും അവനെ പോലെ ആകാൻ ആണോ….അതോ ഇപ്പോഴും നിന്റെ കൂടെ ഉള്ളവനെ ചതിക്കാനോ ” – ശ്രീ
” ശ്രീ അങ്ങനെ ഒന്നും പറയല്ലേ….. സത്യം എനിക് ഇഷ്ടം ആണ് നിന്നെ….. ” – നന്ദന
പറഞ്ഞു തീരുന്നതിനു മുമ്പേ അവളുടെ കരണത്ത് അടുത്ത അടി വീണിരുന്നു…. പക്ഷേ അത് ഞാൻ ആയിരുന്നില്ല…..
__________________
( അനു )
എന്താ കൃഷ്ണ ഇവിടെ ഇൗ നടക്കുന്നത്….. ഒരു പിടിയും ഇല്ല…..
ആ നന്ദനക്കിട്ട് എത്രണ്ണം ആണ് കൊണ്ടത്….. ശ്രീ ഏട്ടനെ ഞാൻ അദ്യം ആയിട്ട് ആണ് ഇത്രേം ദേഷ്യത്തിൽ കാണുന്നത്……. 🙄
ശെരിക്കും ഏട്ടന്റെ ദേഷ്യം കണ്ടിട്ട് പേടി ആവുന്നു……
ഏട്ടൻ അവളെ കൊല്ലുമോ🥺 ഏട്ടന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് എനിക് അങ്ങനെ ഒക്കെ തോന്നുന്നുണ്ട്🥺🥺🥺🥺
എന്റെ ദേവിയെ ഒന്നും വരുത്തല്ലെ🙄🙄🙄
ഏട്ടന്റെ അടുത്ത് ഒരു അടി പ്രതീക്ഷിച്ച് നിന്നപ്പോൾ ആണ് മറ്റാരോ കയറി വന്ന് അവൾക്ക് ഒരെണ്ണം കൂടി പൊട്ടിച്ചത്…..
അവൻ കയറി വന്നത് കണ്ടത് പോലും അവൾക്ക് അടി കൊള്ളുന്ന ശബ്ദം കേട്ടപ്പോൾ ആണ്…
എന്റെ ദേവിയെ ആരാണ് ഇവൻ🙄🙄🙄
ഒരു പിടിയും ഇല്ലല്ലോ🙄🙄🙄
അത് കഴിഞ്ഞ് ആണ് അവന്റെ ഡയലോഗ് അടി കേട്ടത്…..
” ആണോടി…. നിനക്ക് ഇവനെ ഇഷ്ടം ആണോ ഡീ….. അപ്പോ ഞാൻ ആരാ നിന്റെ…………………. ചതികുക ആയിരുന്നു അല്ലേ നീ എന്നെ….. ” – അപരിചിതൻ
” താങ്ക്സ് ശ്രീ…. ഒരുപാട് നന്ദി ഉണ്ട്….. നീ പറഞ്ഞപ്പോൾ പോലും ഞാൻ വിശ്വസിച്ചത് അല്ലടാ….. പക്ഷേ ഇപ്പോ….. എനിക് ശെരിക്കും കുറ്റബോധം തോന്നുക ആണ്….. ” – അപരിചിതൻ
” സാരമില്ല മനു…. എനിക്കറിയാം നിനക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന്…. കുഴപ്പമില്ല….. ” – ശ്രീ
ഞാൻ ഇതൊക്കെ എന്ത് എന്ന രീതിയിൽ നോക്കുന്നുണ്ട്….. 🙄🙄🙄
ഒന്നും മനസ്സിലാകുന്നില്ല…… ആരാ ഇൗ മനു ഒരു പിടിയും ഇല്ല🙄🙄🙄
” ശ്രീ ഞാൻ പോകുക ആണ്….. മതിയായി…. എന്തായാലും ഒരുപാട് നന്ദി ഉണ്ട് ശ്രീ ഇവളുടെ ഇൗ സ്വഭാവം കാണിച്ച് തന്നതിന്…. അല്ലെങ്കിൽ ചിലപ്പോ എനിക് എല്ലാം നഷ്ടം ആയാനെ ” – മനു
” ഒകെ ഡാ….. എനിക് കുറച്ച് പരിപാടികൾ കൂടി ഉണ്ട്….. ” – ശ്രീ
അപ്പോഴേക്കും അവൻ പോയി…..
” അനു ” – ശ്രീ
ശ്രീ ഏട്ടന്റെ വിളി കേട്ട് ഞാൻ ഞെട്ടിത്തരിച്ചു നോക്കി😳
” ഇവിടെ കാർ ഉണ്ടോ….. ” – ശ്രീ
” ആ ഒന്നു ഉണ്ട്…. ” – അനു
” ചാവി എടുത്ത് വാ…. ” – ശ്രീ
പറഞ്ഞു തീരണ്ട താമസം…… ഞാൻ മുകളിൽ പോയി ചാവി എടുത്ത് വന്നു…..🙄
” വാ” എന്നും പറഞ്ഞു നന്ദനയെ വലിച്ച് കൊണ്ട് ഏട്ടൻ പോയി🙄🙄🙄
ഞാൻ അപ്പോഴും ഹാളിൽ തന്നെ നിൽക്കുക ആയിരുന്നു……
” ഡീ….. എന്റെ മോളെ ആണ് നിന്റെ അവൻ തല്ലിയത്😡😡😡 അവൾക്ക് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ കൊല്ലും നിന്നെ ഞാൻ ” – അപ്പചി
” ഒന്നു നിർത്ത്….. നിങ്ങളും നിങ്ങളുടെ മകളും അധികം നല്ല പിള്ള ചമയണ്ടാ😡😡😡😡 സ്വഭാവം ഇപ്പോ അറിഞ്ഞല്ലോ…… മിണ്ടരുത് നിങ്ങള്…. നിങ്ങള് ഒറ്റ ഒരുത്തി ആണ് ആ പെങ്കൊച്ചിനെ ഇങ്ങനെ ആകിയെ….. ” – അനു
അപ്പോഴേക്കും ഏട്ടന്റെ അനു എന്നുള്ള വിളി കേട്ട് ഞാൻ വേഗം പുറത്തേക് പോയി……
വണ്ടിയിൽ ഇരിക്കുമ്പോൾ ആണ് എനിക് രാഗ് ഏട്ടന്റെ കോൾ വന്നത്…..
ഞാൻ എടുത്ത് ശ്രീ ഏട്ടന്റെ കൂടെ ആണെന്നും ബാകി പിന്നെ പറയാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്ത്…..🙂
_____________________
( ശ്രീ )
എന്റെ നിരപരധിത്വം തെളിയിക്കേണ്ടത് അനുവിന്റെ മുമ്പിൽ മാത്രം അല്ല….. അവളുടെ മുന്നിൽ കൂടിയാണ്….. എന്റെ അച്ചുവിന്റെ മുമ്പിൽ…..
അതിനു വേണ്ടി ആണ് അവളുമായി ഇറങ്ങിയത്…..
ഞാൻ വഴിയിൽ വെച്ച് ആചുവിനെ വിളിച്ച് വീടിന്റെ പുറത്ത് ഇറങ്ങി നിൽക്കാൻ പറഞ്ഞു…..
ഞാൻ അവളുടെ വീടിന്റെ മുന്നിൽ ചെന്നപ്പോൾ അവള് അവിടെ നിൽപ്പുണ്ടായിരുന്നു…….
” വാ കേറു….. ” – ശ്രീ
പറഞ്ഞത് കേട്ടപ്പോ തന്നെ അവള് കയറി……
ഞാൻ നേരെ അധികം ആളുകൾ ശ്രദ്ധിക്കാത്ത oru ഇടത്തേക്ക് വിട്ടു…..
അവിടെ ചെന്ന് നില്കുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല…..
അവിടെ ചെന്ന് 3 പേരോടും ഇറങ്ങാൻ പറഞ്ഞു…..
അവർ ഇറങ്ങി….
” എന്താ ഏട്ടാ ഇവിടെ…. ” – അനു
” എന്തിനാ ശ്രീ ഏട്ടാ കാണണം പറഞ്ഞത്….. ” – അച്ചു
” നന്ദന ഞങ്ങൾക് ഇങ്ങനെ നിൽക്കാൻ ഒരു താല്പര്യവും ഇല്ല നീ സത്യം സത്യം ആയി വേഗം പറഞ്ഞോ….. ” – ശ്രീ
” അത്….. ” – നന്ദന
” പറഞ്ഞത് കേട്ടല്ലേ എന്ന് ഉണ്ടോ….. നീ അച്ചു വിന കാണിച്ച എല്ലാത്തിന്റെയും സത്യാവസ്ഥ പറയാൻ….. ” – ശ്രീ
” അത് വേണോ ശ്രീ….. ” – നന്ദന
” നീ ആയിട്ട് പറയണോ അതോ ഞാൻ പറയിക്കണോ…… ” – ശ്രീ
എന്നും ചോദിച്ച് ഞാൻ കൈ കാണിച്ച്….
ഉടനെ അവള് തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞു…..
അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. 🥺
” ഇതാ അച്ചു സത്യം കേട്ടല്ലോ….. ” – ശ്രീ
ഉടനെ തന്നെ അവള് സോറിയും പറഞ്ഞു എന്നെ വന്നു കെട്ടിപിടിച്ച്…..
ഞാൻ അവളെ ആശ്വസിപ്പിച്ചു…..
എന്നിട്ട് അവളുടെ തോളിലൂടെ കൈയിട്ടു എന്നോട് ചേർത്ത് നിറുത്തി നന്ദനയോട് ആയി പറഞ്ഞു……
” ഇവളാണ് എന്റെ പെണ്ണ്…..❤️ ഇൗ ശ്രീയുടെ പെണ്ണ്…..💖 ശ്രീയുടെ പാതി….💘 ഇനി നിനക്ക് എന്നല്ല ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാൻ ആവില്ല💝…. ” – ശ്രീ
എന്ന് പറഞ്ഞു നിർത്തിയപ്പോൾ അനുവിന്റെയും നന്ദനയുടെ ഉം അടക്കം എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…..🥺🥺🥺
അച്ചുവിന്റെ ഉം ശ്രീയുടെ ഉം അനുവിന്റെയം സന്തോഷം കൊണ്ട് ആണെങ്കിൽ…..😁😁
നന്ദനയുടെ പക കൊണ്ട് ആയിരുന്നു….. അത് കണ്ണീർ ആയിരുന്നില്ല…. മറിച്ച് അഗ്നി തന്നെ ആയിരുന്നു😡😡😡
____________________
( രാഗ് )
അവള് എന്താ വരാത്തത്…. നേരത്തെ വിളിച്ചപ്പോ എല്ലാം വന്നിട്ട് പറയാം എന്ന പറഞ്ഞത്….. പക്ഷേ ആ പെണ്ണ് ഇത്രയും നേരം ആയിട്ടും വന്നില്ല….. ഇത് എവിടെ പോയി കിടക്കുക ആണോ എന്തോ….🙄 വിളിച്ചപ്പോൾ ഇപ്പോ വരാം എന്നാണ് പറഞ്ഞത്….. പക്ഷേ കാണാൻ ഇല്ല….. 🙄
പെട്ടെന്ന് ആണ് താഴെ ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്….. അപ്പോഴാണ് എനിക് ആശ്വാസം ആയത്😁
അവള് ഇപ്പോ വരുമല്ലോ റൂമിലേക്ക്….. എന്നോർത്ത് ഞാൻ കുളിക്കാൻ കയറി…… അവള് വരാത്തത് കൊണ്ട് ഒന്നും ചെയ്തിരുന്നില്ല…..😁
കുളിച്ച് വന്നിട്ടും അവള് വന്നിട്ടില്ല….. ഇത് എവിടെ പോയെന്ന് ഒരു പിടിയും ഇല്ല….. ഞാൻ താഴേയ്ക്ക് ചെന്നപ്പോൾ വന്ദനയുടെ കരണകുറ്റിക്ക് ഒന്നു കൊടുക്കുന്ന അനുവിന ആണ് കണ്ടത്🙄
ഞാൻ താഴേയ്ക്ക് പോവാതെ അവിടെ നിന്ന് എന്താ സംഭവം എന്ന് നോക്കി കണ്ടൂ…..😁
_________________
( അനു )
വീട്ടിലേക്ക് ചെന്നത് അവളെയും കൊണ്ട് ആണ്…. എന്റെ ഏട്ടൻ ആണല്ലോ അവളെ പുറത്തേക് കൊണ്ടുപോയത്….. അപ്പോ ഞങ്ങൾ തന്നെ അവളെ തിരിച്ച് കൊണ്ടുവരണം….. അതാണ് എന്റെ കൂടെ അവളെ ഏട്ടൻ പറഞ്ഞു വിട്ടത്…….
വീട്ടിലേക്ക് കയറിയപ്പോൾ വന്ദനയും അപ്പചിയും ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…….
ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് പോകാൻ പോയപ്പോൾ ആണ് അപ്പചി എന്നെ വിളിച്ചത്….😒
” അനു…. ഒന്നു അവിടെ നിന്നേ…… ” – അപ്പചി
” എന്താ?? ” – അനു
അപ്പോ തന്നെ അപ്പാചി എന്റെ അടുത്തേയ്ക്ക് വന്നു….. എന്നിട്ട് എന്നെ അടിച്ച്😡
” എന്റെ മോളെ അടിക്കാൻ നീയൊക്കെ ആരു ആണ് ഡീ…..😡😡😡 നിന്റെ ആങ്ങള എന്റെ മോളെ എത്ര വട്ടം ആണ് അടിച്ചത്😡😡നീ അനുഭവിക്കാൻ പോവുക ആണ്…. എന്റെ വീട്ടിൽ വന്ന് എന്റെ മോളെ അടിക്കുന്നോ….😡 ” – അപ്പചി
എന്നും ചോദിച്ച് കിടന്നു ഉച്ച ഉണ്ടാകി കൊണ്ട് ഇരുന്നു😡😡😡😡
എനിക് ആണെങ്കിൽ നന്നായി ദേഷ്യം വന്നു😡😡
ഞാൻ ഉടനെ അവിടെ ഇരുന്നിരുന്ന ഒരു ഫ്ലവർ വാസ് എടുത്ത് നിലത്തേക്ക് എറിഞ്ഞു അത് ചിന്ന ഭിന്നം ആയി😡😡😡😡
എന്നിട്ട് ഞാൻ അത് ഇരുന്നിരുന്ന ടീപോയി തട്ടി മറിച്ച് ഇട്ടു😡😡😡😡
ഇപ്പോഴാണ് ദേഷ്യം ഒരു ഇച്ചിരി എങ്കിലും കുറഞ്ഞത്……
എന്റെ ഇൗ പ്രവർത്തി കണ്ട് അവർ ചെറുതായി ഒന്ന് പേടി ചട്ടുണ്ട്…..😒
” എന്താ നിങ്ങൾക്ക് എന്താ വേണ്ടത് നിങ്ങള് എന്തിനാ എന്നെ തല്ലുന്നത്…… തല്ലേണ്ടത് എന്നെ അല്ല….. ദെ നിങ്ങളുടെ ഇൗ മകളെ ആണ്….. ” – അനു
” ഡീ മതി നീ ആരാ എന്റെ അമ്മയെ ഇങ്ങനെ പറയാൻ ” – നന്ദന
എന്നും പറഞ്ഞു അവള് എന്നെ തള്ളിയപ്പോ എനിക് നന്നായി തന്നെ ദേഷ്യം വന്നു…. കാരണം എന്റെ ഭാഗത്ത് തെറ്റ് ഇല്ലാതെ എന്നെ ആരെങ്കിലും വേദനിപ്പിച്ച വിവരം അറിയും😡😡😡
ഞാൻ അപ്പോ തന്നെ അവളുടെ കരണത്ത് ഒന്നു കൂടി കൊടുത്തു😡😡
” നീ ആരാ എന്നെ തള്ളാൻ…..😡😡😡 ” – അനു
” ഡീ നീ എന്റെ ചേച്ചിയെ തല്ലി അല്ലേ….. എന്തിനാ തല്ലിയത് നിന്നെ തള്ളിയ കൊണ്ടോ….. ” – വന്ദന
എന്നും പറഞ്ഞു അവള് എന്നെ തള്ളി കൊണ്ട് ഇരിക്കുക ആണ്😡😡😡😡
അവള് എന്നെ അടുത്തത് ആയി തള്ളിയപ്പോൾ ഞാൻ അവളുടെ കൈ പിടിച്ച് നിറുത്തി😡 എന്നിട്ട് അവൾക്കും കൊടുത്തു ഒരെണ്ണം😡😡😡😡
” നിങ്ങളെ ഞാൻ തല്ലാതത് അറിയാത്തത് കൊണ്ട് അല്ല…. പക്ഷേ നിങ്ങളുടെ പ്രായം അത് മാത്രം ഓർത്തിട്ട് ആണ്😡😡 നിങ്ങളുടെ സ്വഭാവം വെച്ച് പ്രായം നോക്കേണ്ടത് അല്ല പക്ഷേ ഞാൻ നിങ്ങളെ പോലെ ആവാൻ പാടില്ലാലോ….. 😡😡😡 ” – അനു
” പിന്നെ ഒരു കാര്യം ഇനിയും ഒരു കാര്യവും ഇല്ലാതെ എന്റെ മെക്കിട്ട് കേറാൻ വന്നാൽ ഉണ്ടല്ലോ…… ” – അനു
എന്നും പറഞ്ഞു ഞാൻ അവരുടെ മുമ്പിൽ വിരൽ ചൂണ്ടി തകീത് നൽകി😡😡😡
ഞാൻ മുകളിലേക്ക് പോയി……
മുകളിലേക്ക് ചെല്ലുമ്പോൾ അതാ സ്റ്റെപ്പിൽ നില്കുന്നു എന്റെ കെട്ടിയോൻ…… അതും പേസ്റ്റ് ന്റെ പരസ്യം പോലെ🙄
ഇൗ ഏട്ടന് ഇത് എന്താ പറ്റിയത്🙄🙄🙄
” അല്ല മോളെ എന്റെ അപ്പചിയെയും മക്കളെയും കൊന്നോ നീ…… ” – രാഗ്
ഞാൻ അതിനു മറുപടി ആയി കണ്ണുരുട്ടി ഒന്നു നോക്കി….🤨
എന്നിട്ട് മുറിയിലേക്ക് പോയി…..
പറഞ്ഞത് കേട്ടില്ലേ ഞാൻ അവരെ കൊന്നുവോ എന്ന് 😡 എന്നെ കുറിച്ച് ഒരു വാക് പോലും ചോദിച്ചില്ല അറിയേണ്ടത് അവരെ കുറിച്ച്…..
എനിക് ഉണ്ടായിരുന്ന ദേഷ്യത്തോടെ കൂടി ഏട്ടനും കൂടി അങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും വല്ലാത്ത സങ്കടം തോന്നി……😔😔😔
ഞാൻ നേരെ മുറിയിലേക്ക് ചെന്നു എന്നിട്ട് കുളിക്കാൻ കയറി……
______________
( രാഗ് )
അവളുടെ പെർഫോർമൻസ് കണ്ട് ഒരുപാട് സന്തോഷം തന്നെയാ തോന്നിയത്…..😍
കാരണം ആ അപ്പച്ചിയും മക്കളും എന്നെയും അച്ഛനെയും ദ്രോഹിക്കാൻ വേണ്ടി മാത്രം ആണ് ഇവിടെ നില്കുന്നത്…… എനിക് പണ്ട് ഒരുപാട് പേടി ഉണ്ടായിരുന്നു ഇവർ ഒക്കെ കൂടി എന്റെ ഭാര്യയെ കൊല്ലുമോ എന്ന്…. കാരണം അവർക്ക് വേണ്ടത് സ്വത്ത് ആണ്……
പക്ഷേ ഇന്ന് എനിക് ഉറപ്പ് ആയി…. ഇനി ഇവളെ ഞാൻ ഒറ്റക്ക് ഇവിടെ നിറുത്തി പോയാൽ പോലും….. അവള് അവരുടെ കൂടെ പിടിച്ച് നിൽക്കും ഉറപ്പ് ആണ്……. ❤️❤️❤️
അതോണ്ട് നല്ല സന്തോഷം തോന്നി….. അപ്പോഴാണ് അവളുടെ ഒന്നു പ്രാന്ത് ആകാം എന്ന് കരുതിയത്…… 🤣😁😁
പക്ഷേ എന്റെ പ്രതീക്ഷകൾ വിപരീതമായി അവൾക്ക് ദേഷ്യം വന്നു…… 🙄
ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ അവള് കുളിക്കാൻ കയറി…… ഞാൻ ബെഡ്ഡിൽ ഇരുന്നു…..
അപ്പോ തന്നെ അവള് കുളി കഴിഞ്ഞ് വന്ന്….. കണ്ണാടിയുടെ മുന്നിൽ നിന്ന് തല തോർത്തുക ആയിരുന്നു….. കണ്ടിട്ട് എൻറെ കൺട്രോൾ ഒക്കെ പോകുന്നുണ്ട്……🙈🙈🙈
ഞാൻ അവളുടെ അടുത്ത് പോയി വളരെ ആർദ്രം ആയി വിളിച്ച്🙈
പക്ഷേ അവള് എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ പോയി😡
ഞാൻ ഉടനെ അവളുടെ പുറകെ പോയി….. അപ്പോഴും അവള് എന്നെ ഒന്ന് നോക്കുക കൂടി ചെയ്യുന്നില്ല🥺
എനിക് നന്നായി ദേഷ്യം വന്ന് ഞാൻ അപ്പോ തന്നെ അവളെ തിരിച്ച് എന്നിട്ട് അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്ത്🙈
അദ്യം അവള് നല്ല എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും പിന്നെ അവളും അത് ആസ്വദിച്ചു തുടങ്ങി😘😘😘
അവളുടെ ചുണ്ടിലെ തേൻ നുകരുന്നത് ഒരു ആവേശത്തോടെ ഞാൻ തുടർന്നു…🙈 ഞങ്ങളുടെ ശ്വാസം പോലെ ഒന്നായി മാറി🙈 ശ്വാസം മുട്ടിയപ്പോൾ ആണെന്ന് തോന്നുന്നു അവള് എന്നെ തള്ളി മാറ്റി….❤️
അവള് എന്റെ മുഖത്തേക്ക് നോക്കുന്നില്ല….. അവളിൽ നാണം നിറഞ്ഞിരിക്കുന്നു🙈
” എനിക് ഒരുപാട് ഇഷ്ടം ആയി കേട്ടോ….. വേണമെങ്കിൽ ഇനി ഇത് തുടരാം🙈 ” – രാഗ്
” അയ്യട…. ” – അനു
എന്നും പറഞ്ഞു അവള് ബെഡിൽ പോയി ഇരുന്നു……
ഞാൻ ഉടനെ പോയി അവളുടെ മടിയിൽ തല വെച്ച് കിടന്നു…..😁
അവള് അപ്പോ തന്നെ എന്റെ തല തടവി തരാൻ തുടങ്ങി…..
” തീർന്നോ വാവേ നിന്റെ പിണക്കം ഒക്കെ….” – രാഗ്
” മ്മ് ” – അനു
” അപ്പോ ദേഷ്യം വരുമ്പോ ഇങ്ങനെ ഒന്ന് തന്നാൽ മതി അല്ലേ…. ” – രാഗ്
” കളിയാക്കല്ലെ ഏട്ടാ…. ” – അനു
എന്നും പറഞ്ഞു അവള് എനിക് നേരെ കൈ ഓങ്ങി…. അപ്പോ തന്നെ ഞാൻ അത് പിടിച്ച് ഉള്ളം കൈയിൽ ചുംബിച്ചു😘😘
അവള് എന്നിൽ നിന്ന് കൈ വലിച്ച്…. പക്ഷേ ഞാൻ വിട്ടില്ല ഞാൻ അവളുടെ വയറിൽ ടോപ്പിന്റെ പുറത്ത് കൂടെ ഉമ്മ വെച്ച്😘😘
അവള് ഒന്നു പിടഞ്ഞു ആ നേരം ഞാൻ അവളെ ബെഡ്ഡിലേക് തള്ളി ഇട്ടു
എന്നിട്ട് അവളുടെ മുകളിൽ കൈ കുത്തി നിന്ന്……
” അതേ എന്നെ ഒന്നും ചെയല്ലെ…. ” – അനു
എന്ന് അവളെ വളരെ ദയനീയ സ്വരത്തിൽ പറഞ്ഞതും ഞാൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു….. പിന്നീട് അത് മുഖത്ത് മുഴുവൻ ഒഴുകി നടന്നു……
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission