അനുരാഗ് – Part 2

8341 Views

anurag malayalam novel in aksharathalukal

✒️ഏട്ടന്റെ  കാന്താരി ( അവാനിയ )

ഇതിന് ഒരു മറുപണി കൊടുത്തില്ല എങ്കിൽ എന്റെ പേര് അനുശ്രീ എന്നല്ല😠😠😠. അയാള് കാരണം ഞാൻ ഇന്ന് എല്ലാവരുടെയും മുന്നിൽ നാണം കെട്ടു😔😔. അയാൾക്ക് എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ച് കൊണ്ട് ഇരുന്നപ്പോ ആണ് ഏട്ടൻ എന്റെ മുറിയിലേക്ക് കയറി വന്നത്. എന്നിട്ട് ഏട്ടൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു….🥺🥺🥺

എന്താ എന്നല്ലേ നിങ്ങള് ആലോചിക്കുന്നത്…. അതറിയണെങ്കിൽ എന്നുണ്ടെങ്കിൽ എന്താ അവിടെ നടന്നത് എന്നറിയണം……

” മോളെ നിനക്ക് വെഷമം ആയോ??” – ശ്രീ

” ഇല്ല ഏട്ടാ, എനിക് കുഴപ്പം ഒന്നുമില്ല” – അനു

” മോൾക്ക് അവനോട് ദേഷ്യം തോന്നിയല്ലേ. ശരിയല്ലേ… ” – ശ്രീ

” അതേ ഏട്ടാ അയാൾ കാരണം ഞാൻ ഇന്ന് എല്ലാവരുടെയും മുന്നിൽ നാണം കേട്ടില്ലേ😢😢” – അനു

” അവനെക്കുറിച്ച് അറിയോ മോൾക്ക്… അവൻ ജനിച്ച് ഉടനെ മരിച്ചതാണ് അവന്റെ അമ്മ… അവൻ ഒറ്റ മകൻ ആയത് കൊണ്ട് സഹോദരങ്ങൾ ആരും ഇല്ലാതെ ഒറ്റപ്പെട്ട ഒരു ജീവിതം ആണ് നയിച്ചത്….. അച്ഛൻ വലിയ ഒരു ബിസിനെസ്സ് മാൻ ആയത് കൊണ്ട് എപ്പൊഴും തിരക് ആയിരുന്നു….. ഇവനെ ശ്രദ്ധിക്കാൻ ആരും ഉണ്ടായിരുന്നില്ല….
അച്ഛന്റെ വീട്ടുകാർക്ക് ഇവന്റെ അമ്മയെ ഇഷ്ടം അല്ലത്തിരുന്നതിനാൽ ഒരു അമ്മായി അല്ലാതെ ആരും ഇവരോട് മിണ്ടില്ല. അമ്മയുടെ മരണത്തോടെ ഇവൻ ജനിച്ചത് കൊണ്ടാണ് അമ്മ മരിച്ചത് എന്നും പറഞ്ഞു… അമ്മ വീട്ടുകാരും ഇവനെ വെറുത്തു….
അച്ഛന്റെ തിരക്കിൽ ഇവനെ ഇവന്റെ അമ്മായി ആണ് നോക്കിയിരുന്നത്. അമ്മായിയുടെ കണ്ണ് ഇവന്റെ സ്വത്തിൽ മാത്രമായിരുന്നു. അത് കിട്ടാനായി മാത്രമാണ് ഇപ്പോഴും അവർ ഇവന്റെ കൂടെ നില്കുന്നത്. ഇങ്ങനെ ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷിക്കാൻ കഴിയാത്ത ഒരാളാണ് അവൻ😢😢😔😔” – ശ്രീ
ഇത്രയും കേട്ടപ്പോൾ തന്നെ എന്റെ കണ്ണ് ഈറനണിഞ്ഞു…..😢😢😭😭

———————————————————

( രാഗ് )

ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് ആണ് ഒന്ന് മനസറിഞ്ഞ് സന്തോഷിക്കുന്നത്. ജീവിതത്തിൽ സന്തോഷം എന്താണെന്ന് അറിഞ്ഞത് തന്നെ ശ്രീ എന്ന സുഹൃത്തിനെ കിട്ടിയ ശേഷം ആണ്. അതിനാൽ അവനെ പിരിഞ്ഞപ്പോൾ എന്റെ പഴയ സന്തോഷം എല്ലാം നഷ്ടപ്പെട്ടത് പോലെയായിരുന്നു.
തികച്ചും യാന്ത്രികമായ ഒരു ജീവിതം ആണ് പിന്നീട് അങ്ങോട് നയിച്ചത്… എല്ലാത്തിനോടും വെറുപ്പായിരുന്നു…. എല്ലാവരോടും ദേഷ്യം ആയിരുന്നു….. സത്യത്തിൽ തിരിച്ച് ഇങ്ങോട്ട് വന്നപ്പോൾ നഷ്ടപെട്ട നിധി തിരിച്ച് കിട്ടിയ പ്രതീതി ആയിരുന്നു…..
അനുവിനെ ശെരിക്കും ഇന്ന് കളിയാക്കി ഇനി അവൾക് വെഷമം ആയി കാണുമോ🙄🙄 എനിക് എന്തോ അവളുമായി ഒരു പൂർവ ബന്ധം ഉള്ളപോലെയാണ് തോന്നുന്നേ….. ശ്രീയുടെ അനിയത്തി തന്നെ അവന്റെ എല്ലാ സ്വഭാവവും ഉണ്ട്….
അവൾക്ക് നന്നായി ദേഷ്യം വന്നിരുന്നു. എന്തായാലും ഒരു സോറി പറയാം എന്ന് കരുതി ഞാൻ അവളുടെ മുറിയിലേക്ക് ചെന്നു….. അപ്പോഴാണ് ശ്രീ അവളുടെ മുറിയിൽ നിന്ന് ഇറങ്ങി വന്നത് കണ്ടത്… ഞാൻ കുറച്ച് മാറി നിന്ന് ശ്രീ പോയതിനു ശേഷം അവളുടെ മുറിയിലേക്ക് ചെന്നു… വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോ പെണ്ണ് ഒരു തലയിണയും കെട്ടിപിടിച്ചു ഉറക്കം ആയിരുന്നു. അവളുടെ ഉറക്കം കളയണ്ട എന്ന് കരുതി ഞാൻ അവളെ ഉണർത്തിയില്ല…. ഞാൻ തിരിച്ച് റൂമിലേക്ക് ചെന്ന് കെടന്നു ഉറങ്ങി….

പിറ്റേന്ന് ഞാൻ പുലർച്ചെ എഴുന്നേറ്റു… താഴെ ചെന്നപ്പോ അമ്മ എഴുന്നേറ്റിരുന്നു….. എനിക് ചായ തന്നു…. അപ്പോഴേക്കും ശ്രീ എഴുന്നേറ്റ് വന്നു…. എഴുന്നേറ്റ് ഇത്രേം നേരം ആയിട്ടും അവളെ കണ്ടില്ലല്ലോ എന്ന് അന്വേഷിച്ചപ്പോൾ ആണ് അമ്മ അവളെക്കുറിച്ച് പറഞ്ഞത്. അതായത് വീട്ടിലെ കുഞ്ഞുവാവ ആയത്കൊണ്ട് അച്ഛനും ഏട്ടനും കൂടി കൊഞ്ചിച്ച് വഷളാക്കി വെച്ചിരിക്കുകയാണ്…. അത്കൊണ്ട് അവൾക് ഇച്ചിരി വാശി കൂടുതലാണ്…. പക്ഷേ അമ്മയുടെ വാക്കുകളിൽ നിന്ന് കുറച്ച് കാന്താരി ആണെങ്കിലും ആളു പഞ്ച പാവം ആണെന്ന് മനസിലായി…..

——————————————————-

( അനു)

ഇന്നലെ എന്റെ കരച്ചിൽ കണ്ടകൊണ്ട് ഏട്ടൻ ഞാൻ ഉറങ്ങിയതിന് ശേഷം ആണ് മുറിയിൽ നിന്ന് പോയത്.
രാവിലെ അലാറം അടിച്ചെങ്കിലും എന്റെ പതിവ് സ്വഭാവത്തിൽ ഞാൻ അത് ഓഫ് ചെയ്ത് വെച്ച് വീണ്ടും കിടന്നു ഉറങ്ങി😇😇😇
കുറച്ച് നേരം കഴിഞ്ഞു എഴുന്നേറ്റപ്പോൾ സമയം വൈകിയിരുന്നു…. അതിനാൽ പെട്ടെന്ന് എല്ലാ പണിയും കഴിഞ്ഞ് ഞാൻ ഭക്ഷണം കഴിക്കാൻ ചെന്നു. അപ്പോ എല്ലാവരും കഴിച്ച് തുടങ്ങിയിരുന്നു. ഞാൻ ചെന്ന് ഏട്ടന് അടുത്തുള്ള ഒരു സീറ്റിൽ ഇരുന്നു…. ഭക്ഷണം കഴിഞ്ഞ് ഏട്ടൻ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ ഇറക്കി വിട്ട് ഏട്ടൻ പോയി. ഞാൻ ക്ലാസ്സിൽ ചെന്നപ്പോൾ അച്ചുവും അമ്മുവും ഉണ്ടായിരുന്നു. അങ്ങനെ 1സ്റ്റ് പീരിയഡ് ഒരു സർ വന്നു ക്ലാസ്സ് എടുത്തു. അതിനു ശേഷം കുറെ ചേട്ടന്മാർ വന്ന് ഇന്ന് ഹർത്താൽ ആണ് എല്ലാവരും ഉടനെ പോകണം എന്ന് പറഞ്ഞു ഹൈവാ…. ക്ലാസ്സ് തുടങ്ങിയില്ല അതിനു മുന്നേ ഹർത്താൽ….💃💃💃
ഞങ്ങൾ അങ്ങനെ കോളജിൽ നിന്ന് ഇറങ്ങി അപ്പോഴാണ് അടുത്തൊരു icecream parlour പോവാം എന്ന് വിചരിച്ചേ. അപ്പോ തന്നെ ഞാൻ അമ്മയെ വിളിച്ച് അനുവാദം വാങ്ങി അതിനു ശേഷം അങ്ങോട്ട് ചെന്നു.
കയറി ചെന്നു ഞങ്ങൾ ഒരു മേശയിക് ചുറ്റും ഇരുന്നു. വെയിറ്റർ ചേട്ടൻ വന്നപ്പോൾ ഞങ്ങൾ വേണ്ടത് ഓടർ ചെയ്തു.പെട്ടെന്ന് തന്നെ അത് വന്നു… എനിക് ഐസ്ക്രീം എന്ന് വെച്ചാ പണ്ടെ ജീവൻ ആണ്…. കൂടാതെ ഇതിൽ കൊറേ കശുവണ്ടി, പിസ്ത, ബദാം , എല്ലാം കൂടി അതിനെ അൽ – പൊളി ആകിയട്ടുണ്ട്…. ഹരേ വാഹ് ഇന്ന് നമ്മൾ ഒരു കലക് കലക്കും…😘😘😘😘 അപ്പോഴാണ് ഞങ്ങളുടെ മുന്നിൽ ഇരിക്കുന്ന മേശയിൽ ഒരു couples ആണ് ഇരിക്കുന്നത് എന്ന സംശയം അച്ചു പറഞ്ഞത്. അതിൽ ചെക്കൻ പുറം തിരിഞ്ഞ് ആണ് ഇരുന്നിരുന്നത്. അവരുടെ പെരുമാറ്റം കണ്ടപ്പോൾ ഞങ്ങൾക്ക് അത് ഉറപ്പായി. പെട്ടെന്ന് ആണ് അവർ എഴുന്നേറ്റത്. അയാളുടെ മുഖം കണ്ട് ഞാൻ നെട്ടി തരിച്ച് പോയി🙄🙄🙄🙄

അതിനുശേഷം ഞങ്ങൾ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ കയറി ചെന്ന് അമ്മയെ കാണാനായി അടുക്കളയിലേക്ക് ചെന്നു അപ്പോൾ അമ്മ നല്ല പണിയായിരുന്നു… അതുകൊണ്ട് ഞാൻ വന്നു എന്ന് പറഞ്ഞതിന് ശേഷം എന്റെ മുറിയിലേക്ക് പോയി…. എന്തോ എന്റെ മനസ്സ് വളരെ അസ്വസ്ഥം ആയിരുന്നു. റൂമിലേക്ക് പോയി ഡ്രസ്സ് ഒക്കെ മാറി കുളിച്ച് പുറത്തേയ്ക്ക് വന്നു… അപ്പോഴാ രാഗ് ഏട്ടൻ മുകളിലേക്ക് കയറി വരുന്നത് കണ്ടത്. ഞാൻ കുറച്ച് മാറി നിന്നു. അവൻ ആകെ അസ്വസ്ഥം ആയിരുന്നു…. മുറിയിലേക്ക് കയറി പോകുന്നത് കണ്ട് ഞാൻ പിറകെ ചെന്നു…. മുറിയിലേക്ക് ചെന്ന് എനിക് ഒരു കാര്യം അറിയണം എന്ന് പറഞ്ഞു….

” എനിക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്” – അനു

” എന്താ ചോദിച്ചോ???” – രാഗ്

” ഐസ്ക്രീം പാർലർ ഇൽ ഇന്ന് ആരായിരുന്നു കൂടെ ഉണ്ടായിരുന്നത് ” – അനു

” അത് നീ അറിയണ്ട ആവശ്യം എന്താ” – രാഗ്

” ഏട്ടന് അറിയോ ഇത് ” – അനു

” ശ്രീക്ക് ഒന്നും അറിയില്ല. ഇനി ഒന്നും അറിയുകയും അരുത് ” – രാഗ്

“എന്താ ഭീഷണി ആണോ ” – അനു

“അതേ അവൻ അറിയരുത്” – രാഗ്

“എന്തായാലും ഞാൻ എട്ടനോട് പറഞ്ഞിരിക്കും” – അനു

പെട്ടെന്ന് അവന്റെ മുഖം ഒക്കെ മാറി…. ദേഷ്യം കൊണ്ട് അത് ചുവന്നു…. നീ പറയോ എന്നും ചോദിച്ച്…. അവൻ എന്റെ അടുത്തേയ്ക്ക് നടന്നു വന്നുകൊണ്ടിരുന്നു….. വരുന്നതിന് അനുസരിച്ച് ഞാൻ പുറകോട്ടും പോയിക്കൊണ്ടിരുന്നു….. അവസാനം ഞാൻ മതിലിൽ തട്ടി നിന്നു…. ( നിങ്ങള് പലതും പ്രതീക്ഷിച്ച് എന്ന് അറിയാം…. പക്ഷേ സമയം ആവുന്നെ ഉള്ളൂ ഒന്നു ക്ഷമിക് എന്റെ പിള്ളേരെ…😜😜)
അവൻ ഉടനെ പുറകിലേക്ക് പോയി എന്നിട്ട് എന്നോട് പറഞ്ഞു ശ്രീ അറിയരുത് ശ്രീ അറിഞ്ഞാൽ പ്രശ്നം ആണ് എന്നൊക്കെ…. ഞാൻ എന്താ എന്ന് ചോദിക്കാൻ തുടങ്ങിയതും അത് എന്താണെന്ന് പറയാം അതിനു മുമ്പ് നീ ഞാനും നന്ദനയും ആയുള്ള ബന്ധം അറിയുമോ എന്ന് ചോദിച്ചു….

അല്ല നിങ്ങള് നന്ദനയെ മറന്നില്ലല്ലോ അല്ലേ…. എന്റെ ഏട്ടത്തി ആ അത് തന്നെ…..

“നന്ദന എന്റെ അമ്മായിയുടെ മകൾ ആണ്…. ഇതിനെക്കുറിച്ച് അറിഞ്ഞാൽ പ്രശ്നം ആണ്…. ശ്രീക്ക് അവളെ ഇഷ്ടം ആയത് കൊണ്ട് ചെലപ്പോൾ അവൻ അറിഞ്ഞാൽ അവൾ‌ അറിയാൻ സാധ്യതയുണ്ട്…. അതിനാൽ അവനോട് വഴിയെ പറയാം” – രാഗ്
ഇല്ല ഏട്ടൻ അറിഞ്ഞത് കൊണ്ട് കുഴപ്പം ഒന്നുമില്ല….. ഏട്ടനോട് പറഞ്ഞാൽ ഏട്ടനു മനസ്സിലാവും…. പറയതിരികരുത് കാരണം അത് ഏട്ടന് ചിലപ്പോൾ താങ്ങാൻ ആയെന്ന് വരില്ല…… കാരണം ഏട്ടന് ഇത്രയതികം സുഹൃത്തുകൾ ഉണ്ടെങ്കിലും രാഗ് എട്ടനോടു ഒരു പ്രത്യേക സ്നേഹം ഉണ്ട്…. അതുകൊണ്ട് ഏട്ടൻ ഇത് അറിയണം…..” – അനു

“ശെരി ഒകെ ശ്രീയോട് ഇത് പറഞ്ഞോളൂ…. പക്ഷേ നന്ദന ഇത് അറിയില്ല എന്ന് നീ എനിക് ഉറപ്പ് തരണം” – രാഗ്

” ഞാൻ ഉറപ്പ് തരാം” – അനു

” എങ്കിൽ നമുക്ക് ഇപ്പോ തന്നെ പറയാം…. അവൻ ഒന്നു വന്നോട്ടെ….” – രാഗ്

അല്ല എന്റെ സുഹൃത്തുകളെ നിങ്ങൾക്ക് എല്ലാം മനസ്സിലായല്ലോ അല്ലേ…. അത് തന്നെ നമ്മൾ ഐസ്ക്രീം പാർലറിൽ വെച്ച് കണ്ടത് ഇൗ രാഗ് ഏട്ടനെ ആയിരുന്നു…. എന്തായാലും ഏട്ടൻ അറിയുമല്ലോ അതാ ഒരു സമാധാനം…..😇😇😇

————————————————–

( രാഗ് )

ഇന്ന് ആണ് കുറെ നാളുകൾക്ക് ശേഷം ഞാൻ അവളെ കാണുന്നത് അതുകൊണ്ട് ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു… അതിനാൽ ആണ് ഒരു ഐസ്ക്രീം പാർലറിൽ കയറിയത്. പക്ഷേ ഇൗ പെണ്ണ് അവിടെ ഉണ്ടായിരുന്നത് ഞാൻ കണ്ടില്ല…😢

എന്തായാലും പെട്ടെന്ന് അവള് അങ്ങനെ ഒക്കെ ചോതിച്ചപ്പോ ഞാൻ ഒന്ന് പരിഭ്രമിച്ചു. പക്ഷേ അത് അവള് മുതലാക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് ഞാൻ ഒരു പേടി ഇല്ലാത്ത പോലെ സംസാരിച്ചത്. സത്യത്തിൽ പെണ്ണിനെ ഒന്നു പേടിപ്പിക്കാൻ ആണ് ഞാൻ അവളുടെ അടുത്തേക്ക് ചെന്നത് പക്ഷേ എന്തുകൊണ്ടോ എനിക് എന്ന തന്നെ നഷ്ടപ്പെട്ടു പോകുന്നു എന്ന് മനസ്സിലായപ്പോൾ ആണ് ഞാൻ പുറകിലേക്ക് പോയത്…. എന്തായാലും അവള് പറഞ്ഞത് ശെരി ആണ് ശ്രീ എല്ലാം അറിയണം….😁

—————————————

( അനു )

എനിക് ഏട്ടൻ അറിയാത്ത ഒരു രഹസ്യവും ഇല്ല. അതിനാലാണ് ഞാൻ ഏട്ടൻ എല്ലാം അറിയണം എന്ന് നിർബന്ധം പിടിച്ചത്……

എന്നാലും എന്ത്കൊണ്ട് ആണ് നന്ദു ഏട്ടത്തി ഇത് പറയാതിരുന്നത്. ചിലപ്പോ മറന്നു പോയിട്ട് ഉണ്ടാവും…. ഏട്ടൻ ഇത് അറിയണം….

അപ്പോഴാണ് പുറത്ത് ഏട്ടന്റെ ബൈക്ക് വരുന്ന ശബ്ദം കേട്ടത്….. ഞാൻ വേഗം താഴേയ്ക്ക് ചെന്നു….

അത് അല്ലെങ്കിലും പതിവ് ആണ് ഏട്ടൻ വരുമ്പോ ഞാൻ താഴേയ്ക്ക് ചെല്ലും…. ഇന്ന് താഴേയ്ക്ക് ചെന്നപ്പോ ഏട്ടൻ എനിക് ഒരു പെട്ടി ഐസ്ക്രീം ആയാണ് വന്നത്…. എന്താ കാരണം എന്നായിരിക്കും നിങ്ങള് ചിന്തിക്കുന്നത് അല്ലേ 🤔 അത് മറ്റൊന്നുമല്ല ഇന്നലെ ഞാൻ കരഞ്ഞത് നിങ്ങൾക്ക് ഓർമ്മ ഇല്ലേ….. അതാ ഏട്ടൻ ഐസ്ക്രീം ഒക്കെ വാങ്ങിയത്…😘😘😘🥰🥰🥰🥰

എട്ടനുമായി മുകളിലേക്ക് ചെന്നപ്പോ രാഗ് ഏട്ടൻ ഞങ്ങളുടെ അടുത്തേക്ക് വന്നു… എന്നിട്ട് കാര്യങ്ങൽ ഒക്കെ പറഞ്ഞു….അതിൽ നിന്നും പെൺകുട്ടിയുടെ പേര് അഞ്ജന എന്നാണ് എന്ന് മനസ്സിലായി. ആദ്യം ഏട്ടൻ കിളി പോയ പോലെ നിന്നു എന്നിട്ട് ഒകെ പറഞ്ഞു😇😇😇

എന്നിട്ട് ഏട്ടൻ എന്റെ നേർക്ക് തിരിഞ്ഞ് ഇത് ആരും അറിയരുത് മോളെ എന്ന് പറഞ്ഞു….
ഞാൻ അതിനു സമ്മതം തരാം പകരം എനിക് ഒരു കണ്ടീഷൻ ഉണ്ടെന്ന് പറഞ്ഞു….

—————————————————–

( രാഗ് )

ശ്രീ വന്നപ്പോൾ മുതൽ പെണ്ണ് അവന്റെ കൂടെ ഉണ്ട്…. അവൻ അവൾക് എന്തോ വന്നപ്പോ തന്നെ കൊടുത്തു…. അവള് നല്ല സന്തോഷത്തിലായിരുന്നു….. സത്യത്തിൽ ഇവരുടെ ഇൗ സ്നേഹം കാണുമ്പോ അസൂയ തോന്നും….😊😊😊
ശ്രീ മുകളിലേക്ക് വന്നപ്പോ ഞാൻ ചെന്ന് കാര്യങ്ങൽ ഒക്കെ പറഞ്ഞു…. അഞ്ജനയെ കുറിച്ചും നന്ദു അറിയരുത് എന്ന് ഒക്കെ…… അവൻ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് മര്യാദിക് ആയി😄😄😄 പാവം ചെക്കൻ കിളി പോയെന്ന തോന്നുന്നേ……

അപ്പോഴാണ് ശ്രീ അനുവിനോട് ആരും ഒന്നും അറിയരുത് എന്ന് പറഞ്ഞു അപ്പോ തന്നെ അവൾക് എന്തോ കണ്ടീഷൻ ഒക്കെ ഉണ്ടെന്ന്……
എന്തായിരിക്കും എന്ന് ആലോചിച്ച് ഞാൻ കുറച്ച് ടെൻഷൻ ആയെങ്കിലും പെണ്ണ് പറഞ്ഞത് കേട്ട് ഞങ്ങൾ 2 പേരും ചിരിച്ച് ചിരിച്ച് ഒരു വക ആയി….

അത് എന്താ എന്നല്ലേ നിങ്ങളും ആലോചിക്കുന്നത്….. നമുക്ക് അവളുടെ വായിൽ നിന്ന് തന്നെ കേൾക്കാം…

“ഞാൻ സമ്മതം തരാം പകരം എനിക് ഒരു കണ്ടീഷൻ ഉണ്ട്” – അനു

” എന്താ നിന്റെ കണ്ടീഷൻ ??” – ശ്രീ

” അത് ഏട്ടന്റെ ബാക്കിയുള്ള ഫ്രണ്ട്സ് ഒക്കെ എന്നോട് എന്ത് സ്നേഹം ആണ്…. രാഗ്‌
ഏട്ടനും അത്പോലെ ആവണം…. വന്ന അന്ന് മുതൽ ഇയാൾക്ക് എന്നോട് ദേഷ്യമാണ് 😔 ” – അനു

ഞാൻ ഇതൊക്കെ കേട്ടിട്ട് ഇതൊക്കെ എപ്പ 😬😬😳😳 എന്ന് ആലോചിച്ച് കിളി പോയി നിന്നു🥴🥴🥴
പിന്നീട് അവള് തുടർന്നു….
” ഇനി അടുത്ത കണ്ടീഷൻ എനിക് ബൈക്കിൽ കയറാൻ അറിയില്ല എന്ന് പറഞ്ഞു കളിയാകരുത്…. 🙄🙄” – അനു
ഇൗ 2 കണ്ടീഷൻ കേട്ട് ഞാനും ശ്രീയും മുഖത്തോട് മുഖം നോക്കി…. ശ്രീ ഇതൊക്കെ എന്ത് എന്ന് ആലോചിക്കുന്നു….. ഞാൻ ആണെങ്കിൽ ചിരിച്ച് ഒരു വക ആയി….

എന്റെയും അവന്റെയും ചിരി കണ്ടപ്പോ ദേഷ്യം കേറി അവള് പോയപ്പോൾ ഞാൻ പിറകെ ചെന്ന് കൈ നീട്ടി ഫ്രണ്ട്സ് എന്ന് പറഞ്ഞു.

എന്റെ സാറേ ആ നേരത്തെ അവളുടെ ആ സന്തോഷം…. എന്തോ എന്റെ മനസ്സിലും ഒരു കുളിർമഴ പെയ്ത പോലെ ആയിരുന്നു….

————————————————-
( അനു)

ഞാൻ എന്റെ കണ്ടീഷൻ പറഞ്ഞപ്പോൾ രാഗ് ഏട്ടൻ എന്ന ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുവയിരുന്ന്…. ശ്രീ ഏട്ടന്റെ മുഖഭാവം എന്തായിരുന്നു എന്ന് കൂടി മനസ്സിലാവുന്നില്ല…🙄🙄
ശേഷം 2 ഉം കൂടി മുട്ടൻ ചിരി…. എനിക് അത് കണ്ടപ്പോ അങ്ങോട്ട് പൊളിഞ്ഞു കേറി…😠 ഞാൻ അതുകൊണ്ടാണ് തിരിച്ച് നടന്നത്….
അപ്പോഴേക്കും രാഗ് ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്ന് കൈ നീട്ടി ഫ്രണ്ട്സ് എന്ന് പറഞ്ഞു … അപ്പോ എനിക്കുണ്ടായ സന്തോഷം……😃😃😇😇😁😁…. പറഞ്ഞറിയിക്കാൻ വയ്യ….
സന്തോഷം കൂടി വന്നത് കൊണ്ടാണ് ഞാൻ ഒരു അടിയും കൊടുത്തത്…..😁😁
——————————————–

( ശ്രീ )

സത്യത്തിൽ ഇവിടെ എന്താ സംഭവിച്ചത്…. കീരിയും പാമ്പും പോലെ നടന്നിരുന്ന അല്ലേ 2 ഉം ഇപ്പോ ദെ അവർ കൂട്ടുകാർ ആയോ….. ആ എന്തേലും ആവട്ടെ….. 😄😄😄

നന്ദു എന്തായിരിക്കും രാഗ് നേ അറിയാമെന്ന് നേരത്തെ പറയാതിരുന്നത്…. മറന്നു പോയതാണെന്ന് തോന്നുന്നില്ല
എന്താണാവോ പറയാതിരുന്നത്…. ആ എന്തായാലും അവളോട് ചോദിക്കണ്ട എവിടെ വരെ പോകുമെന്ന് നോക്കാം……..

———————————————
ഇൗ സമയം മറ്റൊരിടത്ത്…..

“അമ്മേ നമ്മുടെ പദ്ധതികൾ എല്ലാം ആ രാഗ് തകിടം മറിക്കും എന്ന തോന്നുന്നേ” – നന്ദു

“അതെന്താ മോളെ നീ അങ്ങനെ പറഞ്ഞത്…. ” – രാജമ്മ

( രാജമ്മ നന്ദനയുടെ അമ്മ ആണ്… രാജമ്മ രാഗ് ഇന്റെ അച്ഛൻ പെങ്ങൾ ആണ്… അതായത് ആപ്പചി.. നന്ദനയിക് ഒരു സഹോദരി കൂടെ ഉണ്ട് വന്ദന . എല്ലാവർക്കും മനസിലായി എന്ന് കരുതുന്നു )

അവൻ ആ രാഗ് ശ്രീയുടെ സുഹൃത്ത് ആണ്… – നന്ദു

ഇന്ന് അവൻ ശ്രീയുടെ വീട്ടിൽ വന്നിരുന്നു എന്തോ ഭാഗ്യം കൊണ്ടാണ് ഒന്നും പറയാതിരുന്നത്…. നമ്മളെ കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ശ്രീ ഒരിക്കലും ഇൗ ബന്ധത്തിന് ok പറയില്ലായിരുന്നു.

പക്ഷേ മോളെ ഇപ്പൊൾ അവന് നീ എന്ന് വെച്ചാൽ ജീവൻ അല്ലേ… അപ്പോ ഇനി അവൻ രാഗ് പറഞ്ഞാലും വിശ്വസിക്കില്ല…. – രാജമ്മ

അത് അമ്മ പറഞ്ഞത് ശെരിയാണ് ശ്രീക്ക് ഞാൻ എന്ന് വെച്ച ജീവൻ ആണ്…. പക്ഷേ ഇപ്പോഴും അവനു എന്നേലും വലുത് അവള് തന്നെയാ…. – നന്ദു

ആരാ മോളെ അത് – രാജമ്മ

വേറെ ആരാ അവള് തന്നെ അനു… ശ്രീയുടെ പെങ്ങൾ.. – നന്ദു

ആ മോളെ അവള് ഒരു കുഞ്ഞു കൊച്ച് അല്ലേ… അവള് എന്ത് ചെയ്യാനാണ്… – രാജമ്മ

വയസ്സ് 18 ഉള്ളുവെങ്കിലും ബുദ്ധി കാഞ്ഞത് ആണ്… പോരാത്തതിന് അവള് പറയുന്നതാണ് എല്ലാവർക്കും വേദവാക്യം.. – നന്ദു

ആ നമുക്ക് നോക്കാം അമ്പിനും വില്ലിനും അടുകുന്നിലേൽ നമുക്ക് അവളെ അങ്ങോട്ട് ഒതുക്കാം… – രാജമ്മ

അതേ അമ്മേ…. വന്ദന വന്നില്ലേ…. – നന്ദു

ഇപ്പോ വരോടി…..

———————————————-

( രാഗ് )

എന്തായാലും ഞാൻ വന്നിട്ടുണ്ടെന്ന് ആ തള്ളയും മകളും അറിഞ്ഞിട്ടുണ്ട്. അപ്പോ ഇനി അവർ അടുത്ത കളി തുടങ്ങും…..
I am also waiting for them…..😎😎😎

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply