✒️ഏട്ടന്റെ കാന്താരി ( അവാനിയ )
ഇൗ സമയം മറ്റൊരിടത്ത് ഒരു കൂടിക്കാഴ്ച നടക്കുക ആയിരുന്നു….. രാഗ് ന്റെ ജീവിതത്തിലെ വഴിത്തിരിവ് ആകാവുന്ന ഒരു കൂടിക്കാഴ്ച😐😐😐
അവിടുത്തെ കൂടിക്കാഴ്ചയിൽ 2 പേരാണ് ഉണ്ടായിരുന്നത്…. നന്ദു ഉം അഞ്ജന ഉം ആരെ കുറിച്ചാണോ നന്ദന അറിയരുത് എന്ന് രാഗ് ആഗ്രഹിച്ചത് അവള് തന്നെ…..
” അഞ്ജന നമ്മുടെ പ്ലാൻ എവിടെ വരെ ആയി…” – നന്ദു
” അവൻ എന്റെ വരുതിയിൽ തന്നെയാണ്….. അവന് ഞാൻ എന്നാൽ ജീവൻ ആണ്….” – അഞ്ജന
” അതാണ് നമുക്ക് വേണ്ടത്…. അവനെ നീ സ്നേഹിച്ച് സ്നേഹിച്ച് ഒടുവിൽ നീ ഇല്ലാതെ അവന് പറ്റില്ല എന്ന അവസ്ഥ വരണം….. ” – നന്ദു
” അതാണ് ഇപ്പോഴത്തെ അവസ്ഥ കൊല്ലം 4 ആയെങ്കിലും അവന് ഇപ്പോഴും ഒരു സംശയവും ഇല്ല…. എല്ലാം നമ്മൾ പറഞ്ഞത് പോലെയാണ് നടക്കുന്നത് ” – അഞ്ജന
” നമുക്ക് ഇൗ നാടകം അവസാനിപ്പിക്കാൻ സമയം ആവുകയാണ് അഞ്ജന ” – നന്ദു
“ഞാൻ എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞാല് മതി…” – അഞ്ജന
“ഇനി നീ പതുകെ അവനോട് അകൽച്ച കാണിച്ച് തുടങ്ങണം…. എന്നിട്ട് അവസാനം നീ അവനിൽ നിന്ന് പോണം” – നന്ദു
” പക്ഷേ എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്…. ” – അഞ്ജന
” അവനെ എന്റെ അനിയത്തിക് ഇഷ്ടം ആണ്…. അവനോട് ഒരുപാട് പ്രാവശ്യം പറഞ്ഞു…. പക്ഷേ അവന് അവളെ ഇഷ്ടം അല്ല എന്ന് തീർത്ത് പറഞ്ഞു… ” – നന്ദു
” അവൾക് എന്നാലും അവൻ എന്ന് വെച്ചാൽ ജീവൻ ആണ്…. അപ്പോ നീ അവനെ ചതിച്ചാൽ അവൻ തകർന്നു പോവണം…. അപ്പോ അവനെ എന്റെ അനിയത്തി ആശ്വാസം നൽകും….. അങ്ങനെ അവൻ അവളെ ഇഷ്ടപ്പെടും….. ” – നന്ദു
” പക്ഷേ ഇത് ഉറപ്പാണോ…. കാരണം അവന് എന്നിട്ടും അവളെ ഇഷ്ടം ആയിലെങ്കിലോ…” – അഞ്ജന
” എന്തായാലും അവന് അങ്ങനെ ഗേൾ ഫ്രണ്ട്സ് ഒന്നുമില്ല…. ” – നന്ദു
” പക്ഷേ നീ ശ്രദ്ധിക്കണം…. കാരണം അനുവും അവനും നല്ല കൂട്ടാണ്…. പണ്ടൊക്കെ ഇങ്ങനെ ആയിരുന്നില്ലേ…. പക്ഷേ ഇപ്പോൾ എന്ത് പറഞ്ഞാലും അവസാനം അനുവിൽ വന്നാണ് നിറുത്തുന്നത്…..”- അഞ്ജന
” Ooo അനു അനു അനു….. എല്ലാ കാര്യത്തിലും അവള് എനിക് വിലങ്ങു തടി ആവുകയാണ്😡😡😡 ” – നന്ദു
” നീ വിഷമിക്കണ്ട നമുക്ക് ഒരു മാർഗം കണ്ടത്താം…. ” – അഞ്ജന
” ഇനി നീ ചെയ്യണ്ടത് അവളെ അവനിൽ നിന്ന് അകറ്റുകയാണ്…. അതിനു നിനക് മാത്രമേ കഴിയൂ…. മറ്റൊരാൾക്കും സാധിക്കില്ല….. ” – നന്ദു
” ശെരി ഞാൻ ശ്രമിക്കാം ” – അഞ്ജന
” അപ്പോ നമ്മൾ നമ്മുടെ പുതിയ പദ്ധതി തുടങ്ങുകയാണ്….. 🤝🤝🤝 ” – നന്ദു
“Ok 🤝🤝🤝”
____________________________
( അനു )
ഇന്ന് എന്റെ പിറന്നാള് ആണ്…. രാവിലെ അമ്പലത്തിൽ പോകാൻ ഉള്ളത് കൊണ്ട് നേരത്തെ എഴുന്നേറ്റ്…. അമ്പലത്തിലേക്ക് അല്ലേ…. അതുകൊണ്ട് ഒരു ദാവണി എടുത്ത് ഉടുത്തു…. ഇന്ന് എനിക് 18 വയസ്സ് ആവുകയാണ്…🤩🤩🤩 അപ്പോ അതൊക്കെ എടുത്ത് ഉടുത്ത് ഒരു കുഞ്ഞു ജിമികിയും ഇട്ടു നേരെ അമ്പലത്തിലേക്ക് വിട്ടു….
അവിടെയെത്തി കൃഷ്ണനോട് കുറച്ച് നേരം കാര്യങ്ങള് ഒക്കെ പറഞ്ഞു…. തിരിച്ച് വരുന്ന വഴി രാഗ് ഏട്ടനെ കണ്ടൂ…. ദുഷ്ടൻ എന്നെ ഒന്ന് വിഷ് ചെയ്തത് കൂടി ഇല്ല 😢😢
____________________________
( രാഗ് )
അവളെ കണ്ടിട്ടും മനപ്പൂർവം birthday wish ചെയ്യാതിരുന്നത് ആണ്…. ഒരു സർപ്രൈസ് ആയികൊട്ടെ എന്ന് കരുതി…. ശെരിക്കും പെണ്ണിന് ആ ദാവണി ഉടുത്ത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു…. ആ ചുവപ്പ് ദാവണി യിൽ ശെരിക്കും നല്ല സുന്ദരി ആയിട്ടുണ്ട്…. അവളെ കാണുമ്പോ ശെരിക്കും എനിക് എന്നെ തന്നെ നഷ്ടപ്പെടുന്നു…. അഞ്ജനയുടെ അടുത്ത് നിൽകുമ്പോൾ പോലും എനിക് ഇങ്ങനെ ഒന്ന് ഫീൽ ചെയ്തട്ടില്ല … ഇല്ല എനിക്ക് ഒരു പെങ്ങൾ ഇല്ലാത്തത് കൊണ്ട് അവളോടുള്ള സ്നേഹം മാത്രം ആണ് അത്….. ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തികുന്നെ…..
____________________________
( അനു )
ഇത്രേം നേരം ആയിട്ടും ഏട്ടൻ എന്നെ ഒന്ന് വിഷ് ചെയ്തില്ല….. എന്താ എന്നെ കുറിച്ച് എല്ലാവരും മറന്നോ…😔😔😔
നല്ല വെഷമം തോന്നിയെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല….
ശെരിക്കും നന്നായി കരച്ചിൽ വന്ന്…. അതൊക്കെ മറച്ചു വെച്ച് ഞാൻ ഡ്രസ്സ് ഒക്കെ മാറി ഭക്ഷണം കഴിച്ചു….. ഏട്ടൻ പോകാമെന്ന് പറഞ്ഞപ്പോൾ ഞാൻ ബൈക്കിൽ കയറി…. എന്തോ എനിക് ഒരുപാട് വെഷമം വന്നു…. 😔😔😔 ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കുക കൂടി ചെയ്തില്ല…. ഏട്ടനും എന്തോ ദേഷ്യത്തിൽ ആയിരുന്നു….
അങ്ങനെ എത്തിയപ്പോൾ ഏട്ടൻ എന്നോട് ഇറങ്ങാൻ പറഞ്ഞു…. ഞാൻ ഇറങ്ങി നേരെ നോക്കിയപ്പോൾ ആണ് മറ്റൊരു സ്ഥലം ആണെന്ന് മനസിലായത്….😳😳 ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോ ഒരു കള്ളച്ചിരിയോടെ നോക്കുകയാണ് പ്രാന്തൻ….🤪 അവിടെ മുഴുവൻ ബലൂൺ കൊണ്ടും മറ്റും അലങ്കരിച്ചിരുന്നു….. അതും എന്റെ ഇഷ്ടപെട്ട നിറമായ നീല കൊണ്ട്…. അകത്തേക്ക് ചെന്നപ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു… ഞാൻ ആ മുറിയിലേക്ക് കയറിയപ്പോൾ സൈഡിൽ രാഗ് ഏട്ടൻ എന്തോ ഒന്ന് പൊട്ടിച്ചു…. ഒരുപാട് വർണ്ണ കടലാസുകൾ എന്റെ മേലിൽ വീണു ….. അപ്പോ എല്ലാവരും അറിഞ്ഞുകൊണ്ട് കളിച്ച കളി ആണ്…..
എന്റെ അച്ഛനും അമ്മയും വരെ🥰🥰🥰
ഒരു ഡോൾ രൂപത്തിൽ ഉള്ള cake വെച്ചിരുന്നു ശെരിക്കും അത് നല്ല ഭംഗി ഉണ്ടായിരുന്നു…..
എന്നിട്ട് എന്നോട് അത് മുറിക്കാൻ പറഞ്ഞു…. മുറിച്ചു ഏട്ടന് കൊടുത്തു… പിന്നെ അച്ഛനും അമ്മയിക്കും… പിന്നെ എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഒക്കെ കഴിച്ചു…. പിന്നെ നമ്മടെ ചങ്ക്‌സും ഉണ്ടായിരുന്നു…. അവിടെ…. അങ്ങനെ എല്ലാവർക്കും cake ഒക്കെ കൊടുത്തു…..
അപ്പോഴാണ് ഏട്ടൻ ഒരു പൊതി എനിക് തന്നത്…. അത് പതിവ് ആണ്…. എനിക്കുള്ള ഡ്രസ്സ് അതിനു മാച്ചിങ് ആയുള്ള കമ്മൽ മാല വള ചെരുപ്പ് എല്ലാം ഉണ്ടായിരുന്നു അതിൽ😇😇 .
ഇനി അച്ഛന്റെയും അമ്മയുടെയും ഗിഫ്റ്റ് ആയിരുന്നു…. ഒരു സ്വർണ്ണ പാദസ്വരം തന്നു…. എന്റെ ചങ്ക്‌സ്സ് ഒരു കപ്പ് ആണ് തന്നത്…. അതിൽ എന്റെ ഒറ്റയ്ക്കുള്ള ഒരു ഫോട്ടോയും… ഞങൾ 3 പേര് ഒന്നിച്ചുള്ള ഫോട്ടോയും ഉണ്ടായിരുന്നു…..
ഇനി രാഗ് ഏട്ടന്റെ ഊഴം ആയിരുന്നു ഏട്ടൻ ഒരു വലിയ പെട്ടി ആണ് തന്നത് അത് എന്താ എന്ന് തുറന്നു നോക്കാൻ പറഞ്ഞു തുറന്നു നോക്കിയപ്പോൾ ശെരിക്കും ഞാൻ അന്താളിച്ച് പോയി😳😳😳
എല്ലാ തരം ഐസ്ക്രീമും അതിൽ ഉണ്ടായിരുന്നു…. വാനില, പിസ്ത , ചോക്കലേറ്റ്, സ്ട്രോബറി, jackfruit , blueberry , butterscotch , Spanish delight , English delight , guava , pappaya, mango alphonso , peanut butter cup , tender coconut
ഇനിയും ഉണ്ടായിരുന്നു…. അങ്ങനെ ഒരു പെട്ടി നിറയെ ഐസ്ക്രീം….. ശെരിക്കും ഞാൻ സർപ്രൈസ് ആയി …. ആരും ഇങ്ങനെ ഒന്ന് തന്നിട്ടില്ല…… 🥰🥰🥰
അപ്പോ തന്നെ അച്ഛന്റെ വക ഡയലോഗ്
” ഇതിൽ ഒന്നെങ്കിലും ഞങ്ങൾക്ക് ആർക്കെങ്കിലും തരുമോ” – അച്ഛൻ
ഞാൻ ഉടനെ ഇല്ല എന്ന് പറഞ്ഞു…. എല്ലാവരും എന്റെ ഇല്ല കേട്ട് ചിരി ആയിരുന്നു…😇😇
ശെരിക്കും ഇത്രേം ഐസ്ക്രീം ഒന്നിച്ച് കണ്ടപ്പോ എന്താ ചെയ്യണ്ടേ എന്ന് കൂടി മറന്നു പോയി ഞാൻ…. താങ്ക്സ് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഞാൻ രാഗ് ഏട്ടനെ കെട്ടിപിടിച്ചു…. പിന്നീട് ആണ് അബദ്ധം മനസ്സിലായത്😬😬😬
കാരണം കാണികളുടെ കൂട്ടത്തിൽ അഞ്ജന ചേച്ചിയും ഉണ്ടായിരുന്നു…..
__________________________
( രാഗ് )
ഞാനും ശ്രീയും കൂടിയാണ് ഇൗ സർപ്രൈസ് പ്ലാൻ ചെയ്തത്…. ശെരിക്കും വന്നു ഇറങ്ങിയപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു….. 1000 പൂർണ ചന്ദ്രൻ മാർ ഒന്നിച്ച് ഉദിച്ചത് പോലെ ആയിരുന്നു…..
അവള് ഒരുപാട് സന്തോഷത്തിൽ ആയിരുന്നു…. അങ്കിളിന്റെ പാധസ്വരം കലക്കി…. ശ്രീയും ഞാനും കൂടിയാണ് അവൾക് ഡ്രസ്സ് എടുകൻ പോയത്…. അത്രയും ഐസ്ക്രീം ഒന്നിച്ച് കണ്ടപ്പോൾ പെണ്ണിന് ശെരിക്കും സന്തോഷം ആയി…. ആ സന്തോഷത്തിൽ അവള് എന്നെ കെട്ടിപിടിച്ച അപ്പോള് ഞാൻ ശെരിക്കും എന്ത് ചെയ്യണം എന്ന് അറിയാതെ ആയി പോയി….. എന്നാല് അവളെ അടർത്തി മാറ്റാനും കഴിയുന്നില്ല…. ശെരിക്കും എന്തോ ഒന്ന് എന്നിൽ നിന്ന് വിട്ടകലുന്ന പോലെ🙄🙄
അപ്പോഴാണ് അഞ്ജന അവരുടെ ഇടയിൽ ഉണ്ടെന്നുള്ള കാര്യം ഞാൻ ഓർത്തത്…..
അവളുടെ മുഖത്ത് ദേഷ്യം പ്രകടം ആയിരുന്നു….
____________________________
അഞ്ജനയിക് വിഷമം ആയിട്ടുണ്ടവില്ലെ എന്നാലോചിച്ച് രാഗും അനുവും കുറ്റബോധം കൊണ്ട് നീരുക ആയിരുന്നു…..ഇതേ സമയം നന്ദു വും അഞ്ജന ഉം അവരെ തെറ്റിക്കാൻ ഉള്ള ഒരു തുറുപ്പ് ചീട്ട് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു…….
____________________________
പിറ്റെ ദിവസം….
( രാ ഗ് )
എന്തായിരിക്കും ഇന്ന് കാണണം എന്ന് അഞ്ജന പറഞ്ഞത്….. ഇനി അവൾക് ഇന്നലെ നടന്ന സംഭവത്തിൽ എന്തെങ്കിലും സംശയം ഉണ്ടാകുമോ അതയിരികുമോ…. എന്നെ കാണണം എന്ന് പറഞ്ഞത്….. ആ വെറുതെ ആലോചിച്ച് കൊണ്ട് നിന്നിട് കാര്യം ഇല്ല…. അവള് പറയട്ടെ…. ഞാൻ എന്തിനാ ഇതൊക്കെ ആലോചിച്ച് ടെൻഷൻ അടികുന്നെ……
അവള് വന്നെന്ന് ആണ് തോന്നുന്നത്….
” രാഗ് ഞാൻ ഇത്തിരി വൈകി പോയി…. സോറി ” – അഞ്ജന
” അത് ഒകെ അഞ്ജന. നീ എന്തിനാ കാണണം എന്ന് പറഞ്ഞത്…. ” – രാഗ്
” എന്താ രാഗ് നിനക്ക് എന്നെ കാണാൻ താൽപര്യം ഇല്ലേ…. ” – അഞ്ജന
” നീ വെറുതെ ഞാൻ പറയുന്നത് തെറ്റിദ്ധരിക്കണ്ട…. ” – രാഗ്
” ഒകെ…. ഇന്നലെ നടന്നതിനു നിനക്ക് എന്ത് എക്സ്പ്ലനേഷൻ ആണ് തരാൻ ഉള്ളത്…” – അഞ്ജന
” നീ എന്താ ഉദ്ദേശിക്കുന്നത് അഞ്ജന….” – രാഗ്
” എന്താ രാഗ് നീ എല്ലാം മറന്നത് പോലെ സംസാരിക്കുന്നത്….. ഇന്നലെ നടന്നത് ഒക്കെ നീ ഇത്ര പെട്ടെന്ന് മറന്നോ… ” – അഞ്ജന
” എന്താ നീ ഉദേശികുന്നേ…. അനു എന്നെ കെട്ടിപിടിച്ചു അതാണോ ” – രാഗ്
“എന്താ രാഗ് നീ ഇത് ഇത്ര സിംപിൾ ആയി പറയണേ…..” – അഞ്ജന
” പിന്നല്ലാതെ….. എന്റെ പെങ്ങൾക്ക് എന്നെ കെട്ടിപ്പിടിക്കാൻ പോലും പാടില്ലേ….. ” – രാഗ്
” പെങ്ങളോ…. നിനക്ക് അങ്ങനെ ഒരു പെങ്ങൾ ഉള്ളതായി ഞാൻ അറിഞ്ഞില്ലല്ലോ….. ” – അഞ്ജന
” അഞ്ജന you are crossing your limits…. ” -രാഗ്
” എന്ത് ലിമിറ്റ് ആണ് രാഗ്…. നിന്റെ കാര്യത്തിൽ…. എനിക് എന്ന് മുതൽ ആണ് ഇൗ ലിമിറ്റ് ഉണ്ടായത്….” – അഞ്ജന
” അഞ്ജന, അനു എനിക് എന്റെ പെങ്ങളെ പോലെ ആണ്….. അതുകൊണ്ടാണ് ഞാൻ അവളോട് ഇങ്ങനെ അടുപ്പം കാണിക്കുന്നതും…. അല്ലാതെ നീ കരുതുന്ന പോലെ ഒരു ബന്ധവും ഞങൾ തമ്മിൽ ഇല്ല ” – രാഗ്
” എന്തുകൊണ്ടോ എനിക് ഇത് വിശ്വസിക്കാൻ ആവുന്നില്ല…. ” – അഞ്ജന
” എന്താ അഞ്ജന നിനക്ക് എന്നെ സംശയം ആണോ… ” – രാഗ്
” നിന്നെയല്ല അവളെ ആണ് എനിക് സംശയം…. ” – അഞ്ജന
” എന്തൊക്കെയാണ് നീ ഇൗ പറയുന്നത് അഞ്ജന ” – രാഗ്
“സത്യമാണ് ഞാൻ ഇൗ പറയുന്നത്…. രാ ഗ് അവൾക് ആ അനുവിന് നിന്നെ ഇഷ്ടം ആണ്…. ” – അഞ്ജന
” Stop it Anjana ” – രാഗ്
രാഗ് ഞാൻ പറയുന്നത് നീ ഒന്ന് മനസിലാകൂ….. – അഞ്ജന
” അഞ്ജന നിനക് പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ നിനക്ക് പോകാം…. ” – രാഗ്
” അപ്പോ നിനക്ക് എന്നെക്കാളും വലുത് അവളാണോ….. ” – അഞ്ജന
” പ്ലീസ് അഞ്ജന ഇങ്ങനെ ഒന്നും പറയല്ലേ….. ” – രാഗ്
” പിന്നെ ഞാൻ എന്താണ് പറയേണ്ടത് ” – അഞ്ജന
” നിനക്ക് എന്നെ മതിയായത് കൊണ്ടാണോ ഇങ്ങനെ ഒക്കെ….. എങ്കിൽ ഞാൻ ആയി ഒഴിഞ്ഞു തന്നേക്കാം… പക്ഷേ അതിന് മുമ്പ് എന്നെക്കാളും അവൾക് എന്തായിരുന്നു കൂടുതൽ എന്ന് പറയണം… അതല്ലെങ്കിൽ ഞാൻ നിനക്ക് വെറുമൊരു time pass aayirunn.” – അഞ്ജന
പെട്ടെന്ന് രാഗ് ദേഷ്യം കൊണ്ട് വലിന്ന് മുറുകി…. ദേഷ്യം കൊണ്ട് അവൻ അവളുടെ കരണത്ത് ഒന്നു കൊടുത്തു…. 😡
രാഗ് നീ എന്നെ തല്ലി അല്ലേ…. ഇതിന് നീ അനുഭവിക്കും….. ഇന്നത്തോടെ തീരുകയാണ് നീയും ഞാനും ആയുള്ള എല്ലാ ബന്ധവും….😡 – അഞ്ജന
” അയ്യോ സോറി അഞ്ജന നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോ സഹിക്കാൻ ആയില്ല…. ” – രാഗ്
” മതി രാഗ്….. അവളാണ് എല്ലാത്തിനും കാരണം നിന്റെ അനു…. ” – അഞ്ജന
” ബൈ രാഗ് ബൈ forever…. ” – anjana
നല്ല സങ്കട ഭാവം വെച്ച് അഞ്ജന അതും പറഞ്ഞു രാഗിന്റെ അടുത്ത് നിന്നും പോയി….. രാഗിന്റെ മുന്നിൽ നിന്ന് മായും വരെ കരഞ്ഞുകൊണ്ട് ഇരുന്ന അഞ്ജന , രാഗിന്റെ കൺവെട്ടത്ത് നിന്ന് മാഞ്ഞതോടെ ഒരു നിഗൂഢമായ ചിരി ചിരികുവാൻ തുടങ്ങി…… തന്റെ 2 ലക്ഷ്യവും പൂർത്തിയാക്കിയ ഒരു വിജയി ഭാവത്തോടെ….
അവളുടെ 2 ലക്ഷ്യവും ഏകദേശം പൂർത്തിയായിരുന്നു ആ നേരം….
അവളാണ് അവളാണ് എല്ലാത്തിനും കാരണം….😡😡 ആ അനു കാരണം ആണ് എനിക് എന്റെ അഞ്ജനയേ നഷ്ടപ്പെട്ടത്……അവള് ഇന്ന് മുതൽ എന്റെ ആരുമല്ല…. എനിക് ഇനി അനുവുമായി ഒരു ബന്ധവും ഇല്ല…. ഇനി അനു എന്റെ ശത്രു ആണ്…. ശത്രു മാത്രം……😡😡😡😡
എന്റെ ജീവിതം നശിപ്പിച്ച അവളെ സ്വസ്ഥമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല….. അവളുടെ ജീവിതത്തിലെ ഓരോന്നായി ഞാൻ നശിപ്പിക്കും…. ജീവിതത്തിൽ ഇനി നീ സന്തോഷം അറിയില്ല അനു….
___________________________
( അനു )
എന്നാലും അഞ്ജന ചേച്ചിക് വിഷമം ആയി കാണും…. ഞാൻ എന്ത് പരുപാടി ആണ് കാണിച്ചത്…. പക്ഷേ പെട്ടെന്ന് ഉണ്ടായ സന്തോഷത്തിൽ ചെയ്തത് ആണ്….. എന്റെ ഗുരുവയൂരപ്പാ…. അഞ്ജന ചേച്ചിക്ക് സംശയം ഒന്നും തോന്നല്ലെ….. അവരുടെ ബന്ധത്തിന് ഒന്നും പറ്റല്ലെ ദേവിയെ…. ഒരു പ്രശ്നവും ഉണ്ടായില്ലെങ്കിൽ ഞാൻ ഒരു പുഷപാഞ്ജലി കഴിപിച്ചോളാം…..🙏🙏🙏
” അനു…. ” – ശ്രീ
ശ്രീയുടെ വിളി കേട്ടാണ് അനു പ്രാർത്ഥനയിൽ നിന്ന് ഉണർന്നത്…. അപ്പോള് അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞിരുന്നു…🥺🥺
” എന്താ മോളെ നീ കരയുകയാണോ…” – ശ്രീ
” Eey ഇല്ല ഏട്ടാ… കുഴപ്പം ഒന്നുമില്ല ” – അനു
” എന്റെ അനിയത്തി എന്നോട് കള്ളം പറയാൻ തുടങ്ങിയോ…. ” – ശ്രീ
” ഏട്ടാ അങ്ങനെ ഒന്നുമല്ല…” – അനു
“ശെരി എന്ന… ” – ശ്രീ
ശ്രീ താഴേയ്ക്ക് പോകുന്ന സമയത്ത് രാഗ് വീട്ടിലേക്ക് വന്നു…. ശ്രീ ഉടനെ അവന്റെ അടുത്തേയ്ക്ക് പോയി….
“എന്താ രാഗ് അവള് എന്തിനാ നിന്നെ കാണണം എന്ന് പറഞ്ഞത്….” – ശ്രീ
“അവൾക് വേറെ എന്താ പറയാൻ ഉള്ളത്….ഇന്നലെ നടന്ന സംഭവം തന്നെ… അതിൽ അവൾക് സംശയം ആണ്… ഞാനും അനുവും തമ്മിൽ എന്തോ ബന്ധം ഉണ്ടെന്ന്….” – രാഗ്
“എന്താ രാഗ് അവള് ഒരു സംശയ രോഗി ആണോ….🤔” – ശ്രീ
” അറിയില്ല ” – രാഗ്
” അവിടെ ഒരാള് മുകളിൽ വേഷമിച്ച് ഇരിപ്പുണ്ട്… കുറെ കരയുന്നത് ഒക്കെ കണ്ട്…. നീ ഒന്ന് സമാധനിപിക്….. ” – ശ്രീ
” ഞാൻ ചെല്ലാം ഞാൻ ശെരിയാക്കി കൊള്ളാം അവളെ നീ വിഷമിക്കണ്ട…. ” – രാഗ്
ഇങ്ങനെ ശ്രീയുടെ മനസ്സ് ഒന്നു തണുപിച്ചിട് അവൻ മുകളിലേക്ക് പോയി അനുവിനേ കൂടുതൽ വിഷമിപ്പിക്കുവാൻ ആയി…..
രാഗ് അനുവിന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവള് ബെഡ്ഡിൽ കിടക്കുക ആയിരുന്നു കരഞ്ഞു കരഞ്ഞു അവളുടെ മുഖം ഒക്കെ ചുവന്നിട്ടുണ്ട്…. രാഗ് നേ കണ്ടതും അവള് എഴുന്നേറ്റ് ഇരുന്നു….
” രാ ഗ് ഏട്ടാ സത്യമായും ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തത് അല്ല…. അഞ്ജന ചേച്ചി വിളിച്ചിട്ട് എന്താണ് പറഞ്ഞത്… ” – അനു
” അവൾക് സംശയം ആണ് നീയുമായി എനിക് എന്തോ അരുതാത്ത ബന്ധം ഉണ്ടെന്ന്…. ” – രാഗ്
” സോറി രാഗ് ഏട്ടാ ഞാൻ ആണ് ഇതിനെല്ലാം കാരണം…. ഞാൻ സംസാരിക്കാം അഞ്ജന ചേച്ചിയോട്…. ” – അനു
” വേണ്ട അനു അതിന്റെ ആവശ്യം ഒന്നുമില്ല…. അവള് പോയി അത്രേയുള്ളൂ… ” – രാഗ്
” Mmmm” – അനു
” എന്ന് ഞാൻ പറയുമെന്ന് നീ കരുതിയെങ്കിൽ ninak തെറ്റി അനുശ്രീ… ” – രാഗ്
അവന്റെ ഭാവമാറ്റം കണ്ട് അവള് ആകെ പകച്ച് പോയിരുന്നു…..
” നീ എന്താ കരുതിയത് ഇത്രയൊക്കെ ചെയ്ത നിന്നെ ഞാൻ വെറുതെ വിടും എന്നോ…. നീ നശിപ്പിച്ചത് എന്റെ ജീവിതമാണ്…. എന്റെ സ്വപ്നമാണ്…. എന്റെ ആഗ്രഹം ആണ്…. ഇതിന് നീ അനുഭവിക്കും….” – രാഗ്
” രാഗ് ഏട്ടാ ഞാൻ അറിഞ്ഞുകൊണ്ട് അല്ല 😔😔” – അനു
” മിണ്ടരുത് നീ…എന്റെ ജീവിതം നശിപ്പിച്ച നിന്നെ സമാധാനത്തോടെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല….. ജീവിതകാലം മുഴുവൻ നീ ഇതോർത്ത് അനുഭവിക്കും…. കാത്തിരുന്നു കണ്ടോ…. 😡” – രാഗ്
എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ താഴേയ്ക്ക് വന്നു….. അനുവിനോട് ഉള്ള ദേഷ്യം അവൻ ശ്രീയോട് കാണിച്ചില്ല…. ശ്രീയോട് അവന്റെ വെഷമം കാണിച്ച് എങ്കിലും അവന് അനുവിനോഡ് ഇഷ്ടം ഉള്ളത് പോലെയാ സംസാരിച്ചത്…..
അതിന്റെ പിന്നിലെ നിഗൂഢ ലക്ഷ്യം ഓർത്ത് അവൻ സ്വയം ആശ്വസിച്ചു….
____________________________
( രാഗ് )
നിനക്കുള്ള ചതിക്കുഴി തയ്യാറാണ് അനു…. നിന്നെ ജീവിക്കാൻ സമ്മതിക്കില്ല…. എനിക് എന്റെ അഞ്ജന യെ നഷ്ടപ്പെടുത്തിയ അവളെ വെറുതെ വിടില്ല….
____________________________
2 വർഷങ്ങൾക്ക് ശേഷം……
മോളെ നിനക്ക് എഴുന്നേക്കാൻ ആയില്ലേ….
ആ അമ്മേ ഞാൻ എഴുന്നേറ്റ്….
വേഗം ഡ്രസ്സ് മാറു…
അല്ല നിങ്ങള്ക് മനസിലായോ… ഇന്ന് എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….
അതിന്റെ ഒരുക്കം ആണ് ഇവിടെ….
ഏട്ടൻ ഫുൾ ഓൺ ആണ്….
ആരാ എന്ന് എന്നോട് പറഞ്ഞിട്ടില്ല…. ഫോട്ടോ പോലും കാണിച്ചട്ടില്ല….
പെട്ടെന്നാണ്… അച്ഛൻ അവരു വന്നു എന്ന് വിളിച്ച് പറഞ്ഞത്….
പിന്നെ നമ്മുടെ ചങ്ക്‌സ് ഇല്ലേ…. ആചുവും അമ്മുവും ഇപ്പോഴും എന്റെ കൂടെ ഉണ്ട്….
അച്ഛന്റെ വിളി കേട്ട് ഞാൻ ഒന്ന് പരിഭ്രമിച്ചു… എന്റെ അദ്യ അനുഭവം ആണ്…. 😬😬
താഴേയ്ക്ക് ചെന്ന് ചായ കൊടുത്തപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കിയത്….
ആ മുഖം കണ്ട് ഞാൻ ശെരിക്കും ഒന്നു പേടിച്ചു….😔😔
അതേ അവൻ തന്നെ😧😧 രാഗ് 😔😔😔. ഇവൻ എന്താ ഇവിടെ എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഏട്ടൻ അത് പറഞ്ഞത്…🙄
“ദെ എന്റെ അനുമോൾ ചെക്കനെ കണ്ടില്ല എന്ന് പറയരുത്…. കണ്ണ് നിറച്ചു കണ്ടോ…” – ശ്രീ
” ചെക്കനെ കണ്ട് നമ്മടെ അനുകൊച്ച് ഒന്നു നെട്ടിയല്ലോ….😄😄” – അച്ഛൻ
ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു ചിരി ചിരിച്ച്… എന്തുകൊണ്ടോ അത് എനിക് എന്റെ കൊലച്ചിരി പോലെയാ തോന്നിയത്…. അതേ ഇത് അത് തന്നെയാ…. എനിക്കുള്ള കൊലച്ചിരി🙄🙄
അപ്പോഴാണ് അമ്മ അടുത്ത പണി തന്നത്….🙄🙄🙄
” ചെക്കനും പെണ്ണും തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ…. ” – അമ്മ
ആഹാ അടിപൊളി എന്റെ വീട്ടുകാർ എല്ലാവരും ഒന്നിച്ച് പണി തരുകയാണ്…🙄🙄🙄
എന്നോട് മുറിയിലേക്ക് പോകാൻ പറഞ്ഞു ഏട്ടൻ…. ഞാൻ മുകളിലേക്ക് പോയതിന്റെ പുറകെ രാഗ് ഉം വന്നു….
എന്റെയടുത്ത് രാഗ് വന്നു…. എന്നിട്ട് എന്താ നടന്നതെന്ന് നിങ്ങള് തന്നെ കണ്ടോ….
” എന്താ മോളെ എന്നെ മറന്നോ…. ” – രാഗ്
” അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്ന വാക്കുകൾ അല്ലല്ലോ അന്ന് പറഞ്ഞത്….” – അനു
” ആണോ…. എന്റെ മോൾക് മറക്കാൻ പറ്റുന്നില്ലേ….” – രാഗ്
ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറി…😏😏😏
” അത് നീ മറന്നെങ്കിൽ ഓർമിപ്പിക്കാൻ ആയി വന്നതാ….. അപ്പോ എനിക്ക് കാര്യങ്ങള് എളുപ്പം ആയി…. ” – രാഗ്
” എന്റെ ജീവിതം നശിപ്പിച്ച നിന്നെ എന്റെ കൈയിൽ ഇട്ട് അമ്മാനം ആടാൻ പോകുകയാണ് അനുശ്രീ….. Just wait and see…😏 ” -രാഗ്
“അതിന് ഞാൻ കൂടി സമ്മതിക്കണം അല്ലോ…😏” – അനു
” അതിനു നിന്റെ സമ്മതം ഇവിടെ ആരു ചോദിച്ചു…” – രാഗ്
“എന്റെ കഴുത്തിൽ താലി കെട്ടാൻ എന്റെ അനുവാദം കൂടി വേണം…. ഇത് പഴയ കാലം ഒന്നുമല്ല…ചേട്ടൻ ഇപ്പോഴും ഏതോ നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നു…” – അനു
“ഞാൻ ജീവിക്കുന്നത് ഈ 21 ആം നൂറ്റാണ്ടിൽ തന്നെയാണ്….. പക്ഷേ നീ ഇനി കാണാൻ പോകുന്നത് നീ ഇപ്പൊ പറഞ്ഞ പഴയ നൂറ്റാണ്ട് തന്നെയാ…. ” – രാഗ്
ഞാൻ അതിനു മറുപടി കൊടുക്കാൻ തുടങ്ങിയപ്പോൾ ആണ് ഏട്ടൻ അങ്ങോട്ടേക്ക് കയറി വന്നത്…..
” എന്താണ്…. കെട്ടികഴിഞ്ഞ് കൂടി കുറച്ച് സംസാരിക്കാൻ വേക്കുന്നെ…😄😜” – ശ്രീ
ഏട്ടന്റെ മുഖത്തേക്ക് ഒന്നു രൂക്ഷമായി നോക്കി ഞാൻ പുറത്തേയ്ക്ക് പോയി….
അപ്പോ തന്നെ അവനും താഴേയ്ക്ക് പോകുന്നുണ്ടായിരുന്നു….
ഉച്ച ഭക്ഷണം കഴിഞ്ഞാണ് അവർ പോയത്…. ഭക്ഷണം കഴിക്കാൻ അവരെല്ലാം ഇരുന്നപ്പോൾ ഞാൻ ഗർഡൻലേക് പോയി….
എന്തുകൊണ്ടോ…. മനസ്സ് മുഴുവൻ ഒരു വിങ്ങൽ ആയിരുന്നു…..
ചെയ്യാത്ത തെറ്റിന് എന്നെ എന്തിനാ ദേവി ഇങ്ങനെ പരീക്ഷികുന്നെ…😔😔
പെട്ടെന്നാണ് പുറകെ നിന്ന് ഞാൻ ഒരു ഒച്ച കേട്ടത്….
” ചെയ്ത തെറ്റിന് എല്ലാം നീ തന്നെ അനുഭവിക്കും….. നിന്നെ ഞാൻ കഷ്ടപെടുത്തും….. മോള് കാത്തിരുന്നോ….” – രാഗ്
” നിങ്ങൾക്ക് പ്രാന്ത് ആണ്….. 😔😔” – അനു
” അതേ എനിക് പ്രാന്ത് ആണ്…. ആ പ്രന്ത് അനുഭവിക്കാൻ നീ ആണ് വിധിക്കപ്പെട്ടത് അപ്പോ നമുക്ക് നമ്മുടെ കല്യാണത്തിന് കാണാം ഭാവി ഭാര്യയെ…..” – രാഗ്
സീ u dear….
പോടാ പട്ടി😤😤😤😡😡😡
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission