✒️ഏട്ടന്റെ കാന്താരി ( അവാനിയ )
സീ യു ഡിയർ….
പോടാ പട്ടി😤😤😤😡😡😡
ഉമ്മ എന്നും പറഞ്ഞു ഒരു ഫ്ലയിങ് കിസ്സും തന്ന് അവൻ പോയി😘
എനിക്കാണെങ്കിൽ ദേഷ്യം വന്നു കണ്ണ് കാണുന്നില്ല ആയിരുന്നു….
ഞാൻ മുറിയിൽ വന്ന് കണ്ട സാധനങ്ങൾ ഒക്കെ പൊട്ടിച്ചു…. 😡😡😡
എന്തിനാ ദേവി എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്….. അറിയാതെ ആണ് ഞാൻ അത് ചെയ്തത്… ഒരാളുടെയും ജീവിതം തകർക്കാൻ ഞാൻ വിചാരിച്ചത് അല്ല…😔😔😔 എന്നിട്ടും എന്തിനാ എന്റെ ഗുരുവായൂരപ്പാ…. എന്നോട് ഇങ്ങനെ…..
😭😭😭😭
____________________________
ഇനി കല്യാണത്തിന് വെറും 3 ദിവസം മാത്രമാണ് ബാക്കി…. ആലോചിച്ചിട്ട് കരച്ചിൽ വരുന്നു….😰
ഞാൻ ഇപ്പോ മുറിയിൽ നിന്ന് അധികം പുറത്തേയ്ക്ക് കൂടി ഇറങ്ങനില്ല….. കാരണം മനസ്സ് മുഴുവൻ കലുഷിതം ആണ്…😔😔😔
ഏട്ടൻ നോട് ഇതൊക്കെ പറഞ്ഞല്ലോ എന്ന് ഞാൻ ആലോചിച്ചത് ആണ്…. പക്ഷേ അത് ശരിയാവില്ല….😔😔
എന്നാലും എന്തിനാ ദേവി എന്നോട് ഇങ്ങനെ…. ഞാൻ ആരോട ഇത്ര മാത്രം തെറ്റ് ചെയ്തേ😭😭
അതൊക്കെ ആലോചിച്ച് കരയുവായിരുന്ന്…. അപ്പോഴാ ഏട്ടൻ മുറിയിലേക്ക് കയറി വന്നത്….
ഞാൻ വേഗം തന്നെ കണ്ണ് ഒക്കെ തുടച്ചു….
” മോള് കരയുക ആയിരുന്നോ… ” – ശ്രീ
” അത് ഏട്ടാ… നിങ്ങളെ ഒക്കെ വിട്ട് പോവണ്ടെ എന്ന് ഓർക്കുമ്പോൾ സഹിക്കുന്നില്ല ഏട്ടാ…😭” – അനു
” എന്റെ മോള് കരയാണ്ടാട്ടോ…. രാഗ് നല്ലവൻ ആണ് നിന്നെ അവൻ പൊന്നുപോലെ നോക്കിക്കോളും…. ” – ശ്രീ
എന്തുകൊണ്ടോ അതിനു മറുപടി കൊടുക്കാൻ എനിക് തോന്നിയില്ല…. ഏട്ടന് അറിയില്ലല്ലോ അവനെ😔😔
പക്ഷേ അപ്പോഴേക്കും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി തുടങ്ങിയിരുന്നു….
ഏട്ടൻ ഉടനെ എന്നെ ചേർത്ത് പിടിച്ചു…. ഇപ്പോ ഞാൻ ഏട്ടന്റെ നെഞ്ചിൽ കിടക്കുക ആയിരുന്നു… എന്തോ എനിക് വളരെ അധികം സന്തോഷവും സുരക്ഷിതത്വം തോന്നുന്ന ഒരിടമാണ് അത്….😍
പതിയെ അവിടെ കെടന്നു ഞാൻ ഉറങ്ങി പോയി…. 😇
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ഏട്ടന്റെ നെഞ്ചില് ആയിരുന്നു…. ഏട്ടൻ എന്നെ ചേർത്ത് പിടിച്ചിട്ടും ഉണ്ട്….എന്തോ വല്ലാത്ത സന്തോഷം തോന്നി…
ഞാൻ എന്ത് ഭാഗ്യവതി ആണ് ഇത്പോലെ ഒരു ഏട്ടനെ കിട്ടിയില്ലേ😘😘
പക്ഷേ ഇൗ ഭാഗ്യം ഇനി എത്ര മണിക്കൂർ കൂടി ഉണ്ടാവും എന്നോർത്തപ്പോൾ കരച്ചിൽ വന്നു…😔😭
ചിലപ്പോൾ എന്റെ വിധി ആവും ഇത്…. ഇത്രയും നാളും ഞാൻ ഒരുപാട് സന്തോഷിച്ചു…. ഇനി ചിലപ്പോ കരഞ്ഞു തീർക്കാൻ ആവും വിധി….
ഇനി 2 ദിനം കൂടി ഉള്ളൂ കല്യാണത്തിന്…. ശ്രീ ഏട്ടൻ അതിന്റെ പുറകിൽ ആണ്…. മനസ്സിൽ വിഷമം ഉണ്ടെങ്കിലും ഒരുപാട് സന്തോഷത്തിൽ ഓടി നടക്കുകയാണ് പാവം….
____________________________
( രാഗ് )
നാളെയാണ് കല്യാണം…. ഒരുകങ്ങൾ ഒക്കെ ഏകദേശം ആയി…. കല്യാണത്തിന് അങ്ങനെ ആരുമില്ല…. അമ്പലത്തിൽ വെച്ച് ഒരു ചെറിയ ചടങ്ങ് ആണ്….
എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും… പിന്നെ ശ്രീയുടെ 2 സുഹൃത്തുകളും….
എനിക് അങ്ങനെ ബന്ധുക്കൾ ഒന്നുമില്ല…. അതുകൊണ്ട് ഞാൻ തന്നെയാണ് എല്ലാത്തിനും പുറകിൽ നടന്നത്….
ഇത് കേട്ടപ്പോൾ മുതൽ അപ്പചിയും മക്കളും എതിർപ്പിൽ ആണ്….
ആർക്കും അറിയില്ലല്ലോ ഇതൊരു നാടകം ആണെന്ന്…. 😏
____________________________
( നന്ദന) ( ശ്രീയുടെ lover )
എന്തൊക്കെയാണ് ഇൗ നടക്കുന്നത്…. എന്റെ പ്ലാനുകൾ എല്ലാം അവള് തകർക്കുകയാണ്😡😡
നാളെ ശ്രീ അറിയും ഞാൻ ആരാണെന്ന്…. അത് ശരിയാവില്ല…. ശ്രീയെ ഇന്ന് കണ്ട് കര്യങ്ങൾ ഒക്കെ പറയണം….
എന്നാലും ആ രാഗ് എന്താ അവളെ കെട്ടാൻ povunne…😡
അപ്പോഴാണ് നന്ദനയുടെ അമ്മ അങ്ങോട്ട് വന്നത്.
” എന്താ മോളെ അവള് വീണ്ടും നമുക്ക് പണിയവുമോ….” – അപ്പചി
“അതേ അമ്മേ അവള് നമുക്ക് വിലങ്ങ് തടി ആവുകയാണ്….” – നന്ദന
“നാളെ അവള് ഇങ്ങോട്ട് അല്ലേ മോളെ വരുന്നത്…. നമുക്ക് ശരിയാക്കാം…. ” – അപ്പചി
നിഗൂഢമായി പുഞ്ചിരിച്ച് അവർ അത് പറഞ്ഞത് ചിലതൊക്കെ മനസ്സിൽ കണ്ടാണ്….
“അമ്മേ ഞാൻ ഇന്ന് ശ്രീയെ ഒന്നു കാണുന്നുണ്ട്….” – നന്ദന
” നന്നായി മോളെ അല്ലെങ്കിൽ അവിടെയും നമുക്ക് തെറ്റ് സംഭവിക്കും…” – അപ്പചി
അതേ അമ്മേ ഇന്ന് വൈകിട്ട് കാണാൻ വരുമോ എന്ന് ചോദിക്കണം….
ഉടനെ തന്നെ അവള് ഫോൺ എടുത്ത് ശ്രീയെ വിളിച്ചു…
” ശ്രീ എനിക് നിന്നെ ഒന്ന് കാണണം ഒരു അത്യാവശ്യ കാര്യം പറയാനാണ്…” – നന്ദന
” ഞാൻ ബിസി ആണ്…. നാളെ കല്യാണം അല്ലേ…” – ശ്രീ
” അത്യാവശ്യം ആണ്….” – നന്ദന
” ശെരി ഒകെ കാണാം ” – ശ്രീ
____________________________
വൈകിട്ട് നന്ദന ശ്രീയെ കണ്ട് എല്ലാം പറഞ്ഞു….
താൻ രാഗ് ന്റ് സഹോദരി ആണെന്ന്…. ( അച്ഛന്റെ പെങ്ങളുടെ മകൾ സഹോദരി ആണല്ലോ… )
ശ്രീക്ക് എല്ലാം അറിയാവുന്നത് കൊണ്ട് അവൻ തിരിച്ച് ഒന്നും പറഞ്ഞില്ല…..
എന്നിട്ട് അവളോട് ഒരു കാര്യം പറഞ്ഞു…
” നിങ്ങളുടെ വീട്ടിലേക്ക് ഞാൻ എന്റെ പെങ്ങളെ അയക്കുകയാണ്. നീ സ്വന്തം അനിയത്തിയെ പോലെ നോക്കണം….” – ശ്രീ
” അത് പ്രത്യേകം പറയണോ ശ്രീ അവള് എന്റെ അനിയത്തി തന്നെ അല്ലെ ….. ” – നന്ദന
” ശെരി ഞാൻ പോവട്ടെ…. അല്പം തിരക്ക് ഉണ്ട്…. ” – ശ്രീ
ശ്രീ പോയതും നന്ദന ഒന്നു ശ്വാസം എടുത്തു… കാരണം അവള് വളരെ പേടിച്ചിരുന്ന് അവൻ അവളെ കുറ്റപ്പെടുത്തും എന്ന്….
പിന്നീട് ഒന്നു ചിരിച്ച്….
അനു നിനക്ക് വേണ്ടി ഞങ്ങള് വെയ്റ്റ് ചെയ്യുകയാണ്…..
____________________________
( അനു )
ഇന്നാണ് ആ ദിനം……
എന്റെ ജീവിതത്തിൽ താലി എന്ന കുരുക് വീഴാൻ പോകുന്ന ദിനം…..😔😔😔
അച്ഛനും അമ്മയും എല്ലാം വളരെ സന്തോഷത്തിൽ ആണ്…. ഏട്ടൻ വേഷമമാണോ സന്തോഷം ആണോ എന്ന് പോലും മനസ്സിലാവുന്നില്ല….
അങ്ങനെ വാദ്യഗോഷങ്ങളുടെ അകമ്പടി ഇല്ലാതെ ആഘോഷങ്ങൾ ഒന്നുമില്ലാതെ ആ ചടങ്ങ് കഴിഞ്ഞു…. 🙂🙂🙂
ചെറിയ ഒരു സദ്യ ഒക്കെ കഴിഞ്ഞ് ഇരിക്കുന്ന നേരം ആണ് ഞങ്ങൾക്ക് ഇറങ്ങാൻ നേരമായി എന്ന് പറഞ്ഞത്…😔😔
കഴിഞ്ഞ 20 വർഷമായി ഒരിക്കൽ പോലും പിരിഞ്ഞു നിന്നിട്ടില്ല…. അച്ഛനും അമ്മയും ഏട്ടനും ഇല്ലാത്ത ഒരു ലോകം ചിന്തിക്കാൻ പോലും ആവില്ല….😔😔
സത്യത്തിൽ അവരൊക്കെ വിട്ട് പോകണ്ടേ എന്നോർക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു….
എല്ലാ പെൺകുട്ടികളുടെയും അവസ്ഥ ഇതൊക്കെയാണ്….. ഒരൊറ്റ ദിനം കൊണ്ട് ഓരോ പെൺകുട്ടിയും സ്വന്തം വീട്ടിലെ അതിഥികൾ ആവുന്നു…😔😔
കരഞ്ഞു തുടങ്ങിയ അമ്മയെ ഞാൻ തന്നെ സമാധാനിപ്പിച്ചു…. അച്ഛൻ എന്നെ വിഷമിപ്പികണ്ട എന്ന് കരുതി ചിരിച്ച് തകർത്ത് അഭിനയിക്കുന്നുണ്ട്…..
ഏട്ടന് അതിനു പോലും കഴിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു…. ഏട്ടൻ ആ ഭാഗത്തേയ്ക്ക് വന്നില്ല…. ഓരോ തിരക്കുകൾ അഭിനയിച്ച് കൊണ്ടിരുന്നു…..
അവസാനം ഏട്ടനെ കാണാതെ ഞാൻ ഇറങ്ങില്ല എന്ന് പറഞ്ഞപ്പോൾ ഏട്ടൻ അങ്ങോട്ട് വന്നു
എന്നിട്ട് തലയിൽ തലോടി മോള് പോയി വാ എന്ന് പറഞ്ഞു….
പിന്നെ എല്ലാം യാന്ത്രികമായിരുന്നു രാഗ് എന്നെ പിടിച്ച് കാറിലേക് കയറ്റി. കയറി കഴിഞ്ഞിട്ടും ഒരുപാട് നേരം കരഞ്ഞു…. അത് കണ്ട് രാഗിനു ദേഷ്യം വരുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു…. പക്ഷേ അവന്റെ ഒരു കസിൻ കൂടെ വണ്ടിയിൽ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല….
വീട്ടിൽ ചെന്ന് കയറിയപ്പോൾ കുറച്ച് പ്രായമായി തോന്നിക്കുന്ന ഒരു സ്ത്രീ നിലവിളക്ക് കൊണ്ട് വന്നു…
പക്ഷേ അവരുടെ മുഖത്ത് എന്നോടുള്ള നീരസം പ്രകടം ആയിരുന്നു …. ചിലപ്പോൾ പാവപെട്ടത് ആയത് കൊണ്ടാവാം….
അകത്തേക്ക് ചെന്നപ്പോൾ നന്ദന ചേച്ചിയെ കണ്ട് കൂടെ ഒരു പെൺകുട്ടിയും….
മുഖസാമ്യം കൊണ്ട് അത് നന്ദനയുടെ അനിയത്തി വന്ദന ആണെന്ന് മനസിലായി….
എല്ലാവരുടെയും മുഖത്ത് ഒരു പുച്ഛം പ്രകടം ആയിരുന്നു…. അതോ എനിക് ഇനി തോന്നുന്നത് ആണോ അറിയില്ല….
എങ്കിലും കൂട്ടത്തിൽ സ്നേഹമുള്ള ഒരു അമ്മയുടെ മുഖം കണ്ട് എന്തോ അത് ഒരു ആശ്വാസം ആയിരുന്നു….
____________________________
( രാ ഗ് )
വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ വിവാഹം ഒക്കെ കഴിഞ്ഞ് പോയി….. അവള് എല്ലാത്തിനും ഒരു പാവയെ കണക്ക് നിന്ന് തന്നു…. വീട്ടിലേക്ക് പോകുന്ന നേരം അവള് നല്ല കരച്ചിൽ ആയിരുന്നു…. അത് കണ്ടപ്പോ എന്തോ ഒരു സങ്കടം…. എന്തിനാ അവൾക്കുവേണ്ടി ഞാൻ വേഷമികുന്നെ…. അവള് എന്റെ ശത്രു ആണ് ശത്രു മാത്രം…….
വണ്ടിയിൽ കയറി ഇരുന്നിട്ടും പെണ്ണ് കരച്ചിൽ നിർത്തുന്നില്ല….. ഒരു ബന്ധു കൂടെ ഉണ്ടായത് കൊണ്ട് ഒന്നും പറയാനും പറ്റുന്നില്ല…. 😡
വീട്ടിൽ ചെന്നപ്പോൾ ആപ്പചി ആണ് നിലവിളക്ക് കൊടുത്തത്…. അവർക്ക് അല്ലെങ്കിലും ഇൗ ബന്ധം ഇഷ്ടമല്ലായിരുന്നു….
വന്ദനയുടെ മുഖം കണ്ടപ്പോൾ ആണ് ദേഷ്യം വന്നത്…. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുകയാണ് എന്നറിഞ്ഞിട്ടും അവളുടെ ആ ഒലിപ്പിക്കൾ ഇപ്പോഴും ദേഷ്യം ഇരച്ചു കയറുന്നു….😡😡😡
_________________________________
( അനു )
ശെരിക്കും ഇൗ വീട്ടിൽ വന്നിട്ട് എനിക് ശ്വാസം മുട്ടുന്നു…. പെട്ടെന്നാണ് നേരത്തെ കണ്ട ആ അമ്മ അങ്ങോട്ടേക്ക് വന്നത്…. അവരെ കാണുമ്പോൾ ആണ് കുറച്ചെങ്കിലും ആശ്വാസം….
കുഞ്ഞേ എന്ന് വിളിച്ചാണ് അവർ വന്നത്… എന്നിട്ട് കുറച്ച് സംസാരിച്ച് കഴിഞ്ഞപ്പോ അവർ ഇവിടുത്തെ അടുകള ജോലിക്കാരി ആണെന്ന് മനസിലായി….
അപ്പോഴാണ് നേരത്തെ നിലവിളക്ക് തന്ന സ്ത്രീ വന്നു അവരോട് എനിക് ഡ്രസ്സ് മാറാൻ മുറി കാണിച്ച് കൊടുക്കാൻ പറഞ്ഞത്….
ഉടനെ ആ അമ്മ എന്നെ കൂട്ടികൊണ്ട് ഒരു മുറിയിലേക്ക് പോയി….
പോകുന്ന വഴിയിൽ ആ അമ്മയോട് ഞാൻ സംസാരിച്ചു…. പേര് ജാനകി എന്നാണത്രേ…. അവരെ ഇവിടെ ഉളളവർ ജാനകി എന്നാണ് വിളിക്കുന്നതെന്ന് ആ അമ്മ പറഞ്ഞു… ഞാൻ ജാനകി അമ്മ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചു….അന്നേരം ആ അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടൂ…😢
” മോളെ ഇതാണ് സാറിന്റെ മുറി…. ” – ജാനകി അമ്മ
അപ്പോഴാ ഞാൻ ആ മുറിയോക്കെ ഒന്നു ശേരിക് നോക്കി ….
വളരെ അച്ചടകം ഉള്ള മുറി…. അതിനകത്ത് ചിരിച്ച് നിക്കുന്ന രാഗ് ന്റ ഒരു ഫോട്ടോ….
ഫോട്ടോയിൽ കാണാൻ എന്ത് പാവമാണ്…… സ്വഭവമോ….. തനി രാവണന്റെ….🙄🙄
” അതേ ടി രാവണൻ തന്നെയാ…. രാവണൻ മാത്രമല്ല കാലൻ കൂടിയ…. നിന്റെ കാലൻ…. ” – രാഗ്
ഇൗ അലർച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി ദഹിപ്പിക്കുന്ന രാഗിനെ കണ്ടത്……
ആ മുഖത്തെ ദേഷ്യം കണ്ട് ഞാൻ അങ്ങ് വല്ലാതെ ആയി🙄🙄
അവൻ അതും ചോദിച്ച് കൊണ്ട് എന്റെ അടുത്തേയ്ക്ക് വരാൻ തുടങ്ങി…..
അവൻ വരുന്നതിന് അനുസരിച്ച് ഞാൻ പുറകിലേക്ക് ഉം…..
ബാക്കി എന്താണെന്ന് നിങ്ങൾക്ക് തന്നെ അറിയാലോ….😔😔
ഞാൻ ഒരു മതിലിൽ ചെന്ന് തട്ടി…. അവൻ ശെരിക്കും എന്റെ അടുത്തേയ്ക്ക് നീങ്ങി നിന്നു….. എനിക് ആണെങ്കിൽ കൈയും കാലും ഒക്കെ വിറക്കുവാൻ തുടങ്ങി….
” എന്താണ് ഭാര്യേ നിന്ന് വിറക്കുന്നെ…..😏 ” – രാഗ്
” അല്ല നേരത്തെ എന്തൊക്കെയോ വിളിക്കുന്നു ഉണ്ടായിരുന്നല്ലോ…. രാവണൻ എന്നോ മറ്റോ…. ധൈര്യം ഉണ്ടെങ്കിൽ ഇപ്പോ വിളിക്കടി…😡😡. ” – രാഗ്
എനിക്കാണെങ്കിൽ അവന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ഉച്ച കൂടി പുറത്തേയ്ക്ക് വരുന്നില്ല…. 😔😔😔
എന്നിട്ട് അവൻ എന്നോട് ചോദിച്ചു….
” ഇനി അങ്ങനെ വിളിക്കുമോടി നീ എന്നെ….😡😡 പറയടി…. ” – രാഗ്
ഞാൻ ഇല്ല എന്ന് തലയാട്ടി….
ഉടനെ അവൻ എന്നെ വിട്ട് പോയി…. ഇപ്പോഴാണ് ശ്വാസം നേരെ വീണത്….ഞാൻ നെഞ്ചത്ത് കൈ വെച്ച് നോക്കിയപ്പോൾ എന്റെ ഹൃദയം ഇപ്പോ പൊട്ടും എന്ന രീതിയിലാണ് ഇടിക്കുന്നെ…
ഞാൻ ഉടനെ ഒരു ടവൽ ഉം എടുത്ത് കുളിക്കാൻ പോയി…. കുളിച്ച് തിരിച്ച് വന്നു ഒരു ചുരിദാറും എടുത്ത് ഇട്ടു….
എന്നിട്ട് താഴേയ്ക്ക് ചെന്നു…. കുറച്ച് നേരം ജാനകി അമ്മയുമായി സംസാരിച്ചിരുന്നു …..
അപ്പോഴാണ് നന്ദന ചേച്ചി വന്ന് അച്ഛൻ വിളികുന്നുണ്ടെന്ന് പറഞ്ഞത്…..
മനസ്സിൽ ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും ഞാൻ അച്ഛന്റെ അടുത്തേയ്ക്ക് പോയി….
” എന്താ uncle വിളിച്ചത്…” – അനു
അച്ഛാ എന്ന് വിളിക്കുന്നത് ഇഷ്ടപ്പെട്ടില്ല എങ്കിലോ എന്നാലോചിച്ച് ആണ് uncle എന്ന് വിളിച്ചത്….
“മോള് എന്നെ അച്ഛൻ എന്ന് വിളിച്ചോളൂ…. അങ്കിൾ എന്ന് വിളിക്കണം എന്നില്ല….” – uncle
ഇപ്പോഴാണ് സമാധാനം ആയത്….
” പറ അച്ഛാ എന്താ വിളിച്ചത്….” – അനു
” അത് മോളെ എനിക് അറിയാം നിനക്ക് ഈ ബന്ധത്തിന് ഇഷ്ടം ഇല്ലെന്ന്…. പെട്ട് പോയതാണെന്ന് എനിക് അറിയാം… ” – uncle
“അതേ അച്ഛാ…. അച്ഛൻ പറഞ്ഞത് ശെരി ആണ്…” – അനു
” പക്ഷേ എനിക് ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഉണ്ടായില്ല… നീ അല്ലാതെ മറ്റൊരാളെ വിവാഹം ചേയില്ല എന്ന് പറഞ്ഞാല്… ഞാൻ എന്ത് ചെയും മോളെ… ” – അങ്കിൾ
” സാരമില്ല അങ്കിൾ ചിലപ്പോൾ ഇത് എന്റെ വിധി ആവും ” – അനു
” അല്ല മോളെ നിനക്ക് മാത്രമേ അവനെ നന്നാകാൻ ആവൂ…. കാരണം അവന്റെ പണ്ടത്തെ വെഷമം മാറ്റിയത് നിന്റെ സഹോദരൻ ആണ്…. അപ്പോ നിനക്ക് ആവും അതിനു…” – uncle
” ശെരി uncle ഞാൻ ശ്രമിക്കാം… ” – അനു
” എന്ന മോള് പോയി കെടന്നോ ” – uncle
അച്ഛൻ പറഞ്ഞത് അനുസരിച്ച് ഞാൻ മുറിയിലേക്ക് പോയി….
മുറിയിലേക്ക് കയറി ചെന്നപ്പോൾ അതാ ഇരിക്കുന്നു രാവണൻ😡😡
ഞാൻ അകത്തേക്ക് കയറി ബെഡ്ഡിൽ നിന്ന് ഒരു തലയിണ എടുത്ത് താഴെ കിടക്കുവാൻ തുടങ്ങി….
” എന്താണ് മോളെ ഉദ്ദേശം…. സമാധാനം ആയി ഉറങ്ങുവാൻ ആണോ…. ” – രാഗ്
” അല്ലാതെ ഇൗ പാതിരാത്രി ഞാൻ എന്ത് ചെയ്യണം ” – അനു
അവൻ തിരിച്ച് പറയുന്ന മറുപടി കേട്ട് ഞാൻ നെട്ടിതരിച്ച് നിന്നു…😭😭
” അതേ ഇത് എന്റെ മുറിയാണ്…. ഇൗ മുറിയിലെ ഓരോ വസ്തുവും എന്റെ മാത്രം ആണ് ….. ഇവിടെ നിനക്ക് എന്താ കാര്യം…. ” – രാഗ്
” അതിനു ഞാൻ ഇവിടെ ഒന്നും എടുത്തില്ലലോ….🙄” – അനു
” അതിനു ഇവിടുത്തെ ഒന്നും എടുക്കണം എന്നില്ല…. എനിക് ഇഷ്ടമുള്ള എന്റെ സാധനങ്ങൾ മാത്രം മതി എനിക് ഇൗ മുറിയിൽ….” – രാഗ്
” പിന്നെ ഞാൻ എങ്ങോട്ട് പോകണം…” – അനു
” Get out ” – രാഗ്
” ഞാൻ എങ്ങോട്ട് പോവാൻ ആണ് ഏട്ടാ” – അനു
” എട്ടനോ ആരാഡീ നിന്റെ ഏട്ടൻ….😡. നീ എന്നെ എന്റെ പേര് വിളിച്ച മതി…. ” – രാഗ്
” ഒകെ ഞാൻ എങ്ങോട്ട് പോവാൻ ആണ് രാഗ് ” – അനു
” It’s none of my business ” -രാഗ്
” രാഗ് എനിക് ഇവിടെ ആരെയും അറിയില്ല… പിന്നെ ഞാൻ എങ്ങോട്ട് പോവാൻ ആണ്…😔😔” – അനു
” മോളെ ഇവിടെ മഹാ റാണിയെ പോലെ സുഖിച്ച് വാഴിക്കാൻ അല്ല ഞാൻ കൊണ്ടുവന്നത്…. നീ ചെയ്ത തെറ്റിന് ആവോളം അനുഭവിക്കാൻ ആണ് ” – രാഗ്
അവൻ ഓരോ വാക്കുകളും ജ്വലിക്കുന്ന ഹൃദയത്തോടെ ആണ് പറഞ്ഞത്…🔥🔥
” ഞാൻ എന്ത് തെറ്റാണ് രാഗ് നിന്നോട് ചെയ്തത്…” – അനു
ഓരോ വാക്ക് പറയുമ്പോഴും എന്റെ കണ്ണ് ധാരയായി ഒഴുകി കൊണ്ടിരുന്നു….😭
” ശെരിയാണ് ഒരു തെറ്റ് ഞാൻ ചെയ്തിട്ടുണ്ട്…. പക്ഷേ അത് അറിയാതെ പറ്റിയതാണ് എന്ന് നിങ്ങളോട് ഞാൻ ഒരു 1000 പ്രാവശ്യം പറഞ്ഞു കഴിഞ്ഞു…. ” – അനു
” പക്ഷേ ആ ഒരു തെറ്റിൽ എനിക് നഷ്ടമായത് എന്റെ ജീവനും ജീവിതവും ഒക്കെ ആണ്…” – രാഗ്
” എന്ത് ജീവിതം നശിപ്പിച്ചു എന്നാണ് ഇൗ പറയുന്നത്..😔 എന്റെ ആ പ്രവർത്തി മോശം തന്നെ ആണ് സമ്മതിച്ചു…. പക്ഷേ അതിൽ നിന്നെ വിട്ടു പോയത് അവളല്ലെ നിങ്ങളുടെ അഞ്ജന…. അവളല്ലേ ഒരു സംശയ രോഗിയെ പോലെ നിങ്ങളെ ഉപേക്ഷിച്ച് പോയത്…. ” – അനു
ഇത്രയും പറഞ്ഞു തീരുന്നതിനു മുൻപേ രാഗ് ന്റെ കൈ അവളുടെ മുഖത്ത് പതിച്ചു…..
അടിയുടെ ആഘാതത്തിൽ അവള് വീണു പോയി….ഉടനെ അവൻ അവളെ പിടിച്ച് വലിച്ചു പുറത്ത് കൊണ്ടുപോയി ഇട്ട് വാതിൽ അടച്ചു…
പുറത്തേക്ക് വീണ അവള് കരയുവാൻ തുടങ്ങി….😭😭😭 മുട്ടിന്റെ മുകളിൽ തലവെച്ചാണ് അവള് കരഞ്ഞത്…. അടിയുടെ വേദനയിലും കരഞ്ഞും അവള് തീരെ അവശ ആയിരുന്നു…. അതിനാൽ അവള് അങ്ങനെ തന്നെ ഇരുന്നു ഉറങ്ങി പോയി………………
🌜🌜🌞🌞🌞
പിറ്റേന്ന് രാവിലെ താൻ കട്ടിലിൽ നിന്നാണ് എഴുന്നേറ്റത്…. ഇതെന്ത് മറിമായം…😳😳
ഞാൻ ഇന്നലെ കിടന്നത് പുറത്ത് അല്ലേ…. എന്നാലോചിച്ച് കൊണ്ടിരുന്നപോഴാണ് തന്റെ കവിളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടത്…. അപ്പോഴേക്കും ഇന്നലെ നടന്ന സംഭവങ്ങൾ അവള് ഓർത്തു….. എന്നിട്ട് സ്വയം ശപിച്ചു…..😔😔
______________________________
( രാഗ് )
അവള് സുഖിക്കാൻ വന്നപോലെ ആണ് ഇവിടെ കാണിക്കുന്നത്…. അവളെ അതും പറഞ്ഞു പുറത്താക്കണം എന്നെ കരുത്തിയുള്ളു…. പക്ഷേ പെട്ടെന്ന് അവള് അങ്ങനെ പറഞ്ഞപ്പോ കൈ വെച്ച് പോയതാണ്….. ആ ദേഷ്യം ആയിരുന്നു ഒരുപാട് നേരം….. അതുകൊണ്ടാണ് വലിച്ച് പുറത്ത് കൊണ്ടുപോയി ഇട്ടത്…..
കുറച്ച് കഴിഞ്ഞപ്പോ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ ഞാൻ പുറത്ത് ചെന്ന് നോക്കിയത്…. അപ്പോള് അവള് മുട്ടിന്മേൽ തലവെച്ച് കിടക്കുക ആയിരുന്നു…. വിളിച്ചിട്ട് എഴുന്നേൽക്കുന്നുമില്ല കുറെ നേരം വിളിച്ചു… തട്ടി നോക്കിയപ്പോൾ അവള് വീഴുക ആണ് ചെയ്തത്… അപ്പോഴാണ് അവൾക് ബോധം ഇല്ലെന്ന് മനസിലായത്…. അതുകൊണ്ട് അവളെ എന്റെ കൈകളിൽ എടുത്താണ് കട്ടിലിൽ കൊണ്ടുവന്ന് കെടത്തിയത്…. എന്നിട്ട് ഞാൻ അരികത്തുള്ള ഒരു സോഫയിൽ കെടന്നു…. രാവിലെ ജോഗിങ് ന് പോവാൻ ഉള്ളത് കൊണ്ട് ഞാൻ നേരത്തെ എഴുന്നേറ്റ് പോയി…. പെണ്ണ് ഇപ്പോഴും എഴുന്നേറ്റട്ടില്ല
____________________________
(അനു)
മുറിയിൽ നോക്കിയപ്പോൾ രാഗ് നേ കാണാൻ ഇല്ല…. ഒന്നോർത്താൽ അത് നന്നായി…. പകുതി ആശ്വാസം ആയി….🙂🙂🙂
ഞാൻ വേഗം തോർത്തും എടുത്ത് കുളിക്കാൻ കയറി…. കുളി കഴിഞ്ഞ് നേരെ പൂജാമുറിയിൽ കയറി വിളക്ക് കൊളുത്തി…. എന്നിട്ട് ദേവിയോട് പ്രാർത്ഥിച്ചു…. ശേഷം നേരെ അടുക്കളയിലേക്ക് പോയി….
അടുക്കളയിൽ ചെന്നപ്പോൾ ജാനകി അമ്മ അവരുടെ പണിയൊക്കെ തുടങ്ങിയിരുന്നു…. എന്നെ കണ്ടപ്പോൾ തന്നെ അവർ എന്റെ അടുത്തേയ്ക്ക് വന്നു….
” ആ കുഞ്ഞ് എഴുന്നേറ്റ…. ദാ ചായ” എന്നും പറഞ്ഞു ഒരു കപ്പും എനിക് നേരെ നീട്ടി…. എന്തുകൊണ്ടോ അപ്പോ ഞാൻ എന്റെ അമ്മയെ മിസ്സ് ചെയ്തു….😔😔😔
ഞാൻ അത് വാങ്ങി കുടിച്ചു നല്ല രുചിയുള്ള ചായ ആയിരുന്നു….😋 ജാനകി അമ്മയോട് ഒരു നന്ദിയും പറഞ്ഞു നിന്നപ്പോൾ ആണ് ആ ചോദ്യം വന്നത്….
” മോളുടെ മുഖത്ത് എന്താ പറ്റിയത്…. ചുവന്നു ഇരുക്കുന്നല്ലോ…. നീരും ഉണ്ട്…. ” – ജാനകി അമ്മ
ഞാൻ എന്ത് പറയും എന്നറിയാതെ ഒന്നു പരിഭ്രമിച്ചു…. ശേഷം കൊതുക് കടിച്ചപ്പോൾ അടിച്ചതാണ് എന്ന് പറഞ്ഞു ഒഴിവായി….
” ശെരിയാ മോളെ മുറിയുടെ പുറത്ത് കിടന്നാൽ കൊതുക് ഒക്കെ കടികും” – ജാനകി അമ്മ
അത് കേട്ടപ്പോൾ ആണ് അവർ എല്ലാം കണ്ടെന്ന് മനസിലായത്…. അതിനു ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു….
” സാറിന് കുഞ്ഞിനോട് ദേഷ്യം ആണല്ലേ…. സാരമില്ല…. എല്ലാം ശരിയാകും…. ” – ജാനകി അമ്മ
ഇത് കൂടി കേട്ടപ്പോൾ എന്തോ സഹിച്ചില്ല ഞാൻ ജാനകി അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു….😭😭😭
” കരയല്ലേ കുഞ്ഞേ…. സാറിന് എല്ലാം മനസിലാവും… എല്ലാ പ്രശ്നങ്ങളും മാറും…. മോള് സങ്കടപെടേണ്ട…. ” – ജാനകി അമ്മ
” ശെരി അമ്മേ… എല്ലാം നന്നായാൽ മതിയായിരുന്നു….” എന്നും പറഞ്ഞു ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു….
” ആ ഇപ്പോഴേ സമയം വൈകി മോള് ചെന്ന് സാറിന് ഇൗ ചായ കൊടുക്…. സർ ജോഗിങ് കഴിഞ്ഞു വന്നിട്ടുണ്ടവും …” – ജാനകി അമ്മ
അപ്പോഴാണ് ആ രാവണൻ എവിടെയാ പോയത് എന്ന് ഞാൻ അറിയുന്നത്….. മനസ്സിൽ നല്ല പേടി ഉണ്ടായിരുന്നത് കൊണ്ട് ജാനകി അമ്മയോട് കൊണ്ടുപോയി കൊടുക്കുവാൻ പറഞ്ഞു….
” അത് ശരിയല്ല മോളെ…. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ കാര്യങ്ങള് ഒക്കെ ഭാര്യ ആണ് നോക്കേണ്ടത്…. ” – ജാനകി അമ്മ
അവരുടെ വാക്കുകൾ ധികരികണ്ട എന്ന് കരുതി ഞാൻ ആ ചായയുമായി എന്നെ ഒരു ഭാര്യ ആയി അംഗീകരിക്കുക പോലും ചെയ്യാത്ത അവന്റെ അടുത്തേയ്ക്ക് പോയി….
മുറിയിൽ എത്തി ചായ അവിടെ വെച്ച് തിരിച്ച് നടകുവാൻ തുടങ്ങിയപ്പോൾ ആണ് ആ വിളി കേട്ടത്….
” ഒന്നു അവിടെ നിന്നേ…. ” – രാഗ്
ഞാൻ തിരിഞ്ഞ് എന്താ എന്ന് ചോദിച്ചു…
” ഇത് ആർക്കാണ്… ” – രാഗ്
” ഏത് ” – അനു
” ഇൗ ചായ… ” – രാഗ്
” അത് നിങ്ങൾക്ക് ഉള്ള ചായ ആണ്…. ” – അനു
” എന്താ നീ ഭാര്യ പദവി അഭിനയിക്കുക ആണോ… ” – രാഗ്
” അതിന്റെ ആവശ്യം എനിക് ഇല്ല… എന്നെ ഭാര്യ ആയി അംഗീകരിക്കാത്ത ഒരാളുടെ ഭാര്യ ആയി അഭിനയിക്കാൻ ഇത് നാടകം ഒന്നുമല്ലല്ലോ😒” – അനു
” എന്ന എന്റെ മോള് ഇങ്ങോട്ട് വന്നേ…. ” – രാഗ്
” എന്തിനാ” – അനു
” ഇവിടെ വാടി… 😡” – രാഗ്
ആ അലർച്ചയിൽ ഞാൻ വേഗം അവിടെ എത്തി….
” എന്താ… ” – അനു
” ഇതാ നിന്റെ ചായ കൊണ്ടുപോ…ഇത് കുടിക്കെ എന്താണെന്ന് വെച്ച ചെയ്തോ… “” – രാഗ്
” ഇത് നിങ്ങള്ക് ആയാണ് കൊണ്ടുവന്നത്…. നിങ്ങള്ക് വേണ്ടെങ്കിൽ എന്താണെന്ന് വെച്ചാൽ ചെയ്തോളൂ…” – അനു
അങ്ങനെയാണോ എന്ന് ചോദിച്ച് അവൻ അത് എന്റെ കൈയിൽ ഒഴിച്ചു…🙄😔
ചായ നല്ല ചൂട് ആയിരുന്ന കൊണ്ട് കൈ മുഴുവൻ പൊള്ളി…. എന്നിട്ട് എന്റെ കൈയിൽ ആ കപ്പ് വെച്ച് തന്നു….
” എന്റെ ഇഷ്ടം ഞാൻ ചെയ്തു…. ഇനി കൊണ്ടു പോടി… ” – രാഗ്
” നിങ്ങള് നിങ്ങളുടെ ഇഷ്ടം ചെയ്തു…. ഇനി എനിക് ചെയ്യാം അല്ലേ…. 🤨” – അനു
” നീ എന്ത് കുന്തം ആണെന്ന് വെച്ച ചെയ്യടി…” – രാഗ്
എന്നും പറഞ്ഞു രാഗ് തിരിഞ്ഞു…. അവള് ഉടനെ ആ ഗ്ലാസ്സ് വലിച്ച് എറിഞ്ഞു…. അത് ചിന്നി ചിതറി കഷ്ണങ്ങൾ ആയി… ഒരു വലിയ പീസ് രാഗ് ന്റെ കാലിന്റെ അടുത്ത് പോയി വീണു….
അവൻ അദ്യം ഒന്നു പേടിച്ചെങ്കിലും…. പിന്നെ ദേഷ്യത്തോടെ അവളുടെ അടുത്തേയ്ക്ക് ചെന്ന് അടിക്കാൻ കൈ ഓങ്ങി….
പക്ഷേ അവളുടെ കണ്ണിലെ തീക്ഷണത കൊണ്ട് അത് ചെയ്തില്ല…. കാരണം ആ വീടിനെ മുഴുവൻ കത്തിച്ച് ചാംബലാക്കാൻ തക്ക അഗ്നി ഉണ്ടായിരുന്നു അവളുടെ കണ്ണുകളിൽ…🔥🔥
” എന്താ അടിക്കുന്നില്ലേ…. ” – അനു
” കടന്നു പോടി എന്റെ മുന്നിൽ നിന്ന് ” – രാഗ്
” തനിക്ക് മാത്രം അല്ല…. എനിക്കും അറിയാം ദേഷ്യം കാണിക്കാൻ…. അതുകൊണ്ട് ഇനി എപ്പോ എന്നോട് ദേഷ്യം കാണിക്കാൻ വന്നാലും ഇതൊന്നു ഓർക്കുന്നത് നല്ലത് ആയിരിക്കും…” – അനു
” ഇപ്പോ നീ ജയിച്ചെന്ന് നീ കരുതണ്ട… കുറിച്ച് വെച്ചോ… ഇതിന് നീ അനുഭവിക്കും… ” – രാഗ്
” ഇനി എന്ത് അനുഭവിക്കാൻ ആണ് ഒന്നു പറഞ്ഞു തരവോ… 😒 മുന്നും പിന്നും നോക്കാൻ ഇല്ല എനിക് അത്രേം മതിയായി ഇരിക്കുക ആണ്… അതുകൊണ്ട് വെറുതെ മെക്കിട്ട് കയറാൻ വരരുത് ….. വന്നാൽ… ” – അനു
വിരൽ ചൂണ്ടി അനു അത് പറഞ്ഞു നിറുത്തി…. 😡
” വന്നാൽ ബാക്കി പറയടി…. വന്നാൽ നീ എന്ത് ചെയ്യും…. ” – രാഗ്
തന്റെ മനസ്സിൽ ഉണ്ടായ ഒരു ഭയം അവളെ അറിയിക്കത്തിരികാൻ ആണ് അവൻ അങ്ങനെ ഒക്കെ പറഞ്ഞത്….
സത്യത്തിൽ രാഗ് അദ്യം ആയി ആയിരുന്നു അനുവിന്റെ അങ്ങനെ ഒരു മുഖം കാണുന്നത്…..
” ചിരിച്ചും കളിച്ചും മാത്രം നടക്കുന്ന ഒരു അനുവിന്റെ മുഖം മാത്രം നിങ്ങള് കണ്ടിട്ടുള്ളൂ…. ഇത് അല്ലാതെ എനിക് ഒരു സ്വഭാവം കൂടി ഉണ്ട്…. ശ്രീ ഏട്ടൻ വലിയ സുഹൃത്ത് അല്ലേ…. ചോദിച്ച് നോക്ക്… പറഞ്ഞു തരും…. ” – അനു
” എന്തായാലും നീ ഒരു പെണ്ണ് അല്ലേ… ” – രാഗ്
” പെണ്ണ് തന്നെയാ… ഒരു സംശയവും വേണ്ട…. ഇൗ പെണ്ണിന് ഒരു സ്വഭാവം കൂടി ഉണ്ട്…. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ വരെ കൊടുക്കുന്ന ഒരു നല്ല അമ്മയും ഭാര്യയും സഹോദരിയും ഒക്കെ അവൾക് അവാൻ കഴിയും…. അതോടൊപ്പം ഒരു പ്രതികാര അഗ്നിയായി ജ്വലിച്ച് എല്ലാത്തിനെയും ചുട്ടു ചാമ്പൽ ആകാനും കഴിയും….” – അനു
” അതുകൊണ്ട് ദയവായി…. എന്നെ ദേഷ്യം പിടിപികരുത്…😒” – അനു
ഇത്രയും പറഞ്ഞു അനു മുറി വിട്ട് പുറത്തേക് പോയി….
____________________________
( രാ ഗ് )
കുളിച്ച് വന്നപ്പോൾ ആണ് അവള് ചായ കൊണ്ടുവെച്ച് പോകുന്നത് കണ്ടത്….
അവളോട് ചായ എടുത്ത് കൊണ്ടുപോവാൻ പറഞ്ഞപ്പോൾ പെണ്ണ് ഭയങ്കര ഡയലോഗ്…. നിങ്ങളും കേട്ടത് അല്ലേ…. അപ്പോ എനിക് ദേഷ്യം വന്നു അതുകൊണ്ടാണ് അവളുടെ കൈയിലേക്ക് ചായ ഒഴിച്ചത്…. പക്ഷേ ചായയിക്ക് അത്രയും ചൂട് ഉണ്ടെന്ന് ഞാൻ കരുതിയില്ല…. പക്ഷേ അത് കഴിഞ്ഞുള്ള അവളുടെ സംസാരം പ്രവർത്തി…. 🙄🙄എല്ലാം ശെരിക്കും പേടി പെടുത്തുന്നത് ആയിരുന്നു….
അവള് ആ കപ്പ് പൊട്ടിക്കും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല…. അതിനു ശേഷം ഉള്ള ഓരോ വാക്കുകളിലും അവളുടെ ഉള്ളിൽ ഉള്ള അഗ്നി വിവരിച്ച് തരുന്നത് ആയിരുന്നു…. ശെരിക്കും ഞാൻ ഒന്ന് പതറി … അതാണ് സത്യം….
എന്നാലും ഞാൻ അന്ന് അദ്യം കണ്ടപ്പോൾ വെറും ഒരു പൊട്ടി പെണ്ണ് ആയാണ് തോന്നിയത്…. പക്ഷേ അങ്ങനെ അല്ല…. അവളുടെ ഉള്ളിൽ ഒരു യഥാർത്ഥ സ്ത്രീ ഉണ്ട്….
സത്യത്തിൽ ഇന്നത്തെ അവളുടെ സംസാരത്തിൽ അവളോട് ഒരു ചെറിയ ബഹുമാനം ആണ് തോന്നിയത്….
അത് പ്രണയം ആണെന്ന് ഒന്നും തെറ്റിദ്ധരിക്കണ്ട…. അവള് എന്റെ ശത്രു തന്നെ ആണ്….
____________________________
( അനു )
അവിടുന്ന് പുറത്തേക് ഇറങ്ങിയപ്പോൾ ആണ് ഇതെല്ലാം ശ്രദ്ധിച്ച് നിൽക്കുന്ന 2 പേരെ കണ്ടത്….
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission