✒️ഏട്ടന്റെ കാന്താരി ( അവാനിയ )
അവിടുന്ന് പുറത്തേക് ഇറങ്ങിയപ്പോൾ ആണ് ഇതെല്ലാം ശ്രദ്ധിച്ച് നിൽക്കുന്ന 2 പേരെ കണ്ടത്….
മറ്റാരുമല്ല…. നന്ദന ഉം വന്ദന ഉം….
അവരെ കണ്ടെങ്കിലും ശ്രദ്ധിക്കാതെ ഞാൻ നടന്നു പോയി….
കാരണം ഇനി അവരോട് കൂടി സംസാരിക്കാനുള്ള മനധൈര്യം എനിക് ഉണ്ടായിരുന്നില്ല… എന്റെ സമനില തെറ്റിയത് പോലെ ആയിരുന്നു…. ഇപ്പോള് സംസാരിച്ചാൽ ശേരിയവില്ല എന്ന് എനിക് ഉറപ്പായിരുന്നു….
പക്ഷേ അവർ എന്നെ അങ്ങോട്ട് വിളിച്ചു 😒
” മോള് ഒന്നു ഇങ്ങോട്ട് വന്നേ…. ” – നന്ദന
” എന്താ ??” – അനു
” ഇത് ആരാണ് എന്ന് അറിയോ നിനക്ക്…. ” – നന്ദന
” അറിയാം…. വന്ദന…. ” – അനു
” അപ്പോ ഞങ്ങൾക്ക് കാര്യങ്ങള് എളുപ്പം ആയി…. അല്ലേ മോളെ വന്ദന ” – നന്ദന
” അതേ ചേച്ചി…. നമുക്ക് എളുപ്പം ആണ്…. ഞാൻ വന്ദന ദേ ഇൗ നിൽക്കുന്ന നന്ദനയുടെ അനിയത്തി…. കൂടാതെ രാ ഗ് ഏട്ടന്റെ മുറ പെണ്ണ്…. ” – വന്ദന
” അതേ ഇവളാണ് രാഗ് ന്റെ പെണ്ണ്…. 😏” – നന്ദന
” അതിനു ഞാൻ എന്ത് ചെയ്യണം…. ” – അനു
” സി സിംപിൾ പൊന്നു മോൾ വന്നപോലെ അവന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി തരണം…. ” – നന്ദന
” Oh why so funny yaar…. 😏😏 അത്രേം ചെയ്താൽ മതിയാകുമോ…. അതോ ഇവളെ ഞാൻ തന്നെ അവനെ കൊണ്ട് കെട്ടികണോ…😏” – അനു
” മതിയടി നിന്റെ പ്രസംഗം . മര്യദ്ധിക് ഒഴിഞ്ഞു പോയാൽ നിനക്ക് കൊള്ളാം…. അതല്ലെങ്കിൽ…” – വന്ദന
” അതല്ലെങ്കിൽ ബാക്കി കൂടി പറ…. എന്ത് ചെയ്യും നീ എന്നെ…😏” – അനു
” കൊല്ലും നിന്നെ ഞാൻ…” – വന്ദന
” എന്ന കൊല്ലടി…😏 നാണം ഉണ്ടോടി നിനക്ക് വേറെ ഒരുത്തിയുടെ ഭർത്താവ് തന്റെ ആണെന്ന് പറയാൻ…” – അനു
അത് പറഞ്ഞു തീരുന്നതിനു മുൻപേ വന്ദന അവളെ അടികുവൻ കൈ ഓങ്ങി…. എങ്കിലും അത് പിൻവലിച്ചു….
ഇത്രയൊക്കെ ഉണ്ടായിട്ടും അനു ഒന്നു പതറുക പോലും ചെയ്തില്ല…..
” എന്താ അടിക്കുന്നില്ലെ…. അടികുന്നേ…. ഒന്നു അടിച്ച് നോക്ക് അപ്പോ അറിയാം ഇൗ അനു ആരാണെന്ന്…😏 നീ എന്താ കരുതിയത്…. നിന്റെയൊക്കെ ഭീഷണിയുടെ മുമ്പിൽ ഞാൻ പതറുമെന്നോ…. ഇത് ആളു വേറെ ആണ് മോളെ…. വേണ്ടാത്ത പണിക്ക് നിക്കല്ലേ…. കുറെ കഷ്ടപ്പെടും…😏😏” – അനു
” ആരെ കണ്ടിട്ടാ നീ ഇങ്ങനെ നെഗളികുന്നെ…… ” – നന്ദന
” അങ്ങനെ ആരെയും കണ്ട് അഹങ്കരികണ്ട ആവശ്യം എനിക് ഇല്ല…. എനിക് ഞാൻ ഉണ്ട് അത് മതി….😎” – അനു
” ഡി…. ഡി നീ എന്താ കരുതിയത്… നിന്റെ ഇൗ ഡയലോഗിന് മുന്നിൽ ഞങ്ങള് പതറും എന്നോ…. ” – വന്ദന
” അയ്യോ നിങ്ങളോട് അങ്ങനെ ആവാൻ ഞാൻ പറഞ്ഞില്ലല്ലോ… എന്ന ഞാൻ പോവട്ടേ…. ” – അനു
ഇത്രയും പറഞ്ഞു ഒന്ന് പുച്ഛിച്ച് അനു താഴേയ്ക്ക് പോയി….
” എന്നാലും ചേച്ചി അവൾക് ഒരു പേടിയും ഇല്ലല്ലോ ” – വന്ദന
” ശെരിയാണ്… പക്ഷേ നമുക്ക് അതികം ഒന്നും പറയാനോ ചെയ്യാനോ ആവില്ല…. കാരണം അവള് നല്ല വിളഞ്ഞ വിത്താണ്…. വിവരം അറിയും…. ” – നന്ദന
” അമ്മയോട് പറയണോ… ” – വന്ദന
” അതേ പറയാം… അതാ നല്ലത്…. അവള് ചിലപ്പോൾ പ്രായമുള്ളത് കൊണ്ട് അമ്മയെ ഒന്ന് ബഹുമാനിക്കും…. ” – നന്ദന
” എന്നാല് അമ്മയോട് പറയാം…. അതാണ് നല്ലത്…. ” – വന്ദന
____________________________
( രാഗ് )
എന്തായാലും അവളെ ശെരിക്കും ഒന്നു അറിയണം…. അല്ലാതെ അവളുടെ കൂടെ പിടിച്ച് നിൽകാൻ ആവില്ല….. അതും കരുതി പുറത്തേക് ഇറങ്ങിയപ്പോൾ ആണ് അവരുടെ സംസാരം കണ്ടത്….
ആദ്യം അവളുടെ സംസാരം കേട്ടപ്പോൾ അവള് അവരുടെ മുന്നിൽ എന്താ പേടിച്ച് നില്കുന്നത് എന്ന് ആലോചിച്ചു….. പക്ഷേ അത് കഴിഞ്ഞ് അവളുടെ ഓരോ വാക്കും പ്രവർത്തിയും സംസാരവും ഒക്കെ അവളോടുള്ള ആ ബഹുമാനം കൂട്ടുന്നത് ആയിരുന്നു…..
എന്റെ ഭാര്യയെ ഇവിടെയുള്ള പിശാശുക്കൾ ചേർന്ന് ഓടിക്കും എന്ന കരുതിയത്….. എന്ന ഇനി അവർ 3 പേരും ഓടാതിരുന്ന മതിയായിരുന്നു😂😂🤣🤣
അത് പോലെയുള്ള ഒന്നിനെ ആണല്ലോ കൊണ്ട് വന്നേകുന്നത്…. 😂😂
പക്ഷേ അവരെ സൂക്ഷിക്കണം കാരണം അവർ 3 പേരും അപകടകാരികൾ ആണ്….
ആദ്യം എന്തായാലും ശ്രീയെ ഒന്നു കാണണം…. അതല്ലെങ്കിൽ എന്തൊക്കെ ഇവിടെ തവിട് പൊടി ആവും എന്ന് ദേവിക് മാത്രം അറിയാം😂😂
____________________________
( അനു )
എനിക് അല്ലെങ്കിൽ തന്നെ ദേഷ്യം കയറി ഇരിക്കുക ആയിരുന്നു…. അതിനിടയിൽ ആണ് അവളുമാരുടെ വക പ്രകടനം ….😡😡
എന്തായാലും ഇതിന് പ്രതികരണം ഉടനെ വരും …. ആ വരുന്നിടത്ത് വെച്ച് കാണാം…. എന്തായാലും വിട്ടു കൊടുക്കാൻ ഞാൻ തയ്യാർ അല്ല….😏
അപ്പോഴാണ് ജാനകി അമ്മ അങ്ങോട്ട് വന്നത്….
” എന്താ മോളെ ഒറ്റയിക് ഇരുന്നു സംസാരിക്കുന്നത്…. ” – ജാനകി അമ്മ
” ഒന്നുമില്ല അമ്മേ… ” – അനു
അപ്പോഴാണ് അവർ അവളുടെ കൈ ശ്രദ്ധിച്ചത്.
” മോളെ കൈയിൽ എന്താ പറ്റിയത്…. നോക്കട്ടെ…. ” – ജാനകി അമ്മ
” അത് അമ്മേ ചായ വീണത് ആണ്… കുഴപ്പം ഒന്നുമില്ല… ” – അനു
” അയ്യോ ഇത് നന്നായി പൊള്ളിയട്ടുണ്ടല്ലോ… ഇങ്ങ് വന്നെ മരുന്ന് വെച്ച് തരാം…” – ജാനകി അമ്മ
” ശെരി അമ്മേ… ” – അനു
അവർ വേഗം അതൊക്കെ മരുന്ന് വെച്ച് കൊടുത്തു…. നന്നായി നീരുന്നുണ്ടയിരുന്നെങ്കിലും…. അവൾക് വേദനിച്ചില്ല…. കാരണം അതിനേലും ചൂട് അവളുടെ മനസ്സിൽ ഉണ്ടായിരുന്നു….
____________________________
( നന്ദന )
” അമ്മേ അവളെ നമ്മൾ വിചാരിച്ച പോലെ ഒന്നും മെരുക്കാൻ ആവില്ല…. ” – നന്ദന
” എന്തുണ്ടായി മോളെ..” – അപ്പചി
” അമ്മേ അവളെ ഞങ്ങള് ഒന്ന് പേടിപ്പിക്കാൻ നോക്കി…. പക്ഷേ അവൾക് ഒരു കുലുക്കവും ഇല്ല…. ” – വന്ദന
” ഞാൻ പണ്ടെ പറഞ്ഞിട്ടില്ലേ അമ്മേ അത് കുറച്ച് വിളഞ്ഞ വിത്ത് ആണെന്ന്…. ” – നന്ദന
” പക്ഷേ ഒരു കാര്യം ഉണ്ട്…. രാഗ് ന് അവളോട് വെറുപ്പ് ആണ് അത് അവരുടെ ഇന്നത്തെ സംസാരത്തിൽ നിന്ന് മനസിലാക്കാം…. അതുകൊണ്ട് അവൻ ഇതിൽ ഇടപെടാൻ വരില്ല…” – നന്ദന
” അമ്മേ അമ്മ ഒന്നു അവളോട് സംസാരിക്കണം…. കാരണം ഞങ്ങളുടെ വാക്കിന് അവള് ഒരു വിലയും തരുന്നില്ല…. ” – വന്ദന
” അത് ശെരിയാണ് അമ്മേ …. ചിലപ്പോൾ അമ്മ പ്രായത്തിനു മൂത്തത് ആയത് കൊണ്ട് അമ്മയുടെ വാക്ക് അവള് കേട്ടു എന്ന് വരും…. ” – നന്ദന
” ശെരി മക്കളെ നമുക്ക് ഇപ്പോള് തന്നെ സംസാരിക്കാം…. ” – അപ്പചി
____________________________
( അനു )
ജാനകി അമ്മ മരുന്ന് ഒക്കെ വെച്ച് തന്ന് എഴുന്നേറ്റപ്പോൾ ആണ് ഒരു സ്ത്രീ വന്നു എന്നെ വിളിച്ചത്…. അതേ അവർ തന്നെ എനിക് നിലവിളക്ക് തന്നവർ…. അപ്പോഴാണ് ജാനകി അമ്മ അവർ ഇവിടുത്തെ അച്ഛന്റെ പെങ്ങൾ ആണെന്ന് പറഞ്ഞു തന്നത്…. അതായത് രാഗ് ന്റെ അപ്പചി ആണെന്ന്….
” നീ ഇങ്ങോട്ട് ഒന്നു വന്നെ…” – അപ്പചി
” എന്താ അപ്പചി… ” – അനു
” ആഹാ നിനക്ക് എന്നെ അറിയുമോ… അപ്പോ ഇവരേയും അറിയുമയിരിക്കും അല്ലേ…. ” – അപ്പചി
അപ്പോഴാണ് അവരുടെ പുറകെ നിൽക്കുന്ന നന്ദനയെയും വന്ദനയെയും കണ്ടത്….
” ഇത് എന്റെ മക്കൾ…. ” – അപ്പചി
” അമ്മേ ഞങ്ങള് നേരത്തെ പരിചയപെട്ടു…. ” – നന്ദന
” ആണോ എന്നിട്ട് ഇവൾ എന്ത് പറഞ്ഞു മോളെ… ” – അപ്പ ചി
ഇപ്പോഴാണ് എനിക് കാര്യങ്ങള് മനസിലായത്…. ഇത് ഇവരുടെ അമ്മ ആണ്…. അമ്മയെ കൂട്ടി എന്നോട് പ്രതികാരം ചെയ്യാൻ വന്നിരിക്കുകയാണ്…. 😏
” അമ്മേ ഞങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു…. പക്ഷേ കൊച്ചിന് അത് വേണ്ടത്ര മനസ്സിലാവുന്നില്ല…. തർക്കുത്തരം ആണ് പറയുന്നത്…. ” – വന്ദന
” ആണോ ചിലപ്പോ അതിന്റെ ഗൗരവം അറിയാതെ ആവും… ” – അപ്പചി
ഞാൻ ഒന്നും മിണ്ടിയില്ല….
” അത്പോലെ അമ്മേ അവിടെ കുറച്ച് നേരം കൂടി നിന്നിരുന്നെങ്കിൽ ഇവൾ ചിലപ്പോ എന്നെ തല്ലിയാനെ…. അത്പോലെ ആയിരുന്നു ഡയലോഗ് ഒക്കെ…. ” – വന്ദന
” ആണോ….. ” എന്നും ചോദിച്ച് അപ്പചി എനിക് നേരെ തിരിഞ്ഞു….
” നീ എന്റെ മോളെ തല്ലാൻ ആയോടി…. 😡 നീ ആരാണെന്ന് ആണ് നിന്റെ വിചാരം…. ” അപ്പചി
എന്നും ചോദിച്ച് അവർ എന്നെ അടികുവാൻ കൈ ഓങ്ങി പക്ഷേ അപ്പോഴേക്കും ആരോ അത് തടഞ്ഞിരുന്നു….
ആരാ തടഞ്ഞത് എന്ന് നോക്കിയപ്പോ ഞാൻ ഒന്ന് നെട്ടിഹ് ………
രാ ഗ് 🔥🔥🔥
” എന്റെ ഭാര്യ ആണ് അവള്… ” – രാഗ്
” ഇനി അപ്പചിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ…. ഇവൾക്ക് ഇവിടെയുള്ള അവകാശം അറിയണോ…. ഇൗ കാണുന്ന സ്വത്തിന്റെ ഏക അവകാശി ആയ Mr raageshwarന്റെ ഒരേയൊരു ഭാര്യ…. അതായത്…. ഇൗ സ്വത്തിന്റെ ഒക്കെ പകുതി അവകാശി….. ” – രാഗ്
അപ്പോ ശെരി നീ വാ ഭാര്യേ എന്നും പറഞ്ഞു രാഗ് എന്നെ കൊണ്ടുപോയി
മുറിയിൽ എത്തിയിട്ട് എന്നെ വിട്ടു…. അവൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്തോ വല്ലാത്ത ഒരു സുരക്ഷിതത്വം തോന്നി…😇😇 പക്ഷേ ഇത് ഒരിക്കൽ നഷ്ടപ്പെടാൻ ഉള്ളതാണ്… 🙂🙂
____________________________
( രാഗ് )
ശ്രീയുടെ അടുത്ത് പോവാൻ വേണ്ടി പുറത്ത് ഇറങ്ങിയപ്പോൾ ആണ് അപ്പുറത്ത് നിന്ന് ഒരു സംസാരം കേട്ടത്….
അപ്പോ ഞാൻ അങ്ങോട്ട് ചെന്നപ്പോൾ അതാ എന്റെ ഭാര്യ എന്ന് പറയുന്നവൾ എന്റെ അപ്പചിയുടെയും അവളുമാരുടെ യും ഇടയിൽ നില്കുന്നു…. അപ്പചി അവളെ ശാസികുക ആണെന്ന് തോന്നുന്നു…. പക്ഷേ പെട്ടെന്നാണ് അവർ അവൾക് നേരെ കൈ ഓങ്ങിയത്…. അത് കണ്ടപ്പോൾ എന്തോ ഞാൻ പെട്ടെന്ന് ചെന്ന് തടഞ്ഞു…. അവളെ ഞാൻ വേദനിപ്പിക്കും എന്ന് കരുതി അവർക് അതിനുള്ള അവകാശം ഇല്ല😡😡
അവരുടെ അടുത്ത് ഡയലോഗ് അടിച്ച് നിന്നപ്പോൾ അതാ പെണ്ണ് എന്നെ വായും പൊളിച്ച് നോക്കി നിൽക്കുന്നു…. എന്റെ പ്രവർത്തികൾ എല്ലാം അവളെ നന്നായി അതിശയപെടുതുന്നുണ്ട്….
ഞാൻ അവളെ ചേർത്ത് പിടിച്ചു മുറിയിലേക്ക് നടന്നു…. മുറിയിൽ എത്തിയപ്പോൾ അവളെ വിട്ടു…. പെണ്ണ് എന്തോ സിനിമ കണ്ട കണക്ക് നോക്കി നിപ്പുണ്ട്…. അവളെ അങ്ങനെ പിടിച്ചപ്പോൾ എന്തോ വല്ലാത്ത ഒരു വികാരം….. എന്താണോ എന്തോ🤔
____________________________
( ശ്രീ )
കെട്ടി പോയതിനു ശേഷം അവൾക് എന്നെ വേണ്ട എന്ന് തോന്നുന്നു … ഒന്നു വിളിച്ച് പോലുമില്ല😔😔
എനിക്കാണെങ്കിൽ അവളുടെ ശബ്ദം കേൾക്കാതെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല🙄
അവൾക് കെട്ടിയോൻ നെ കിട്ടിയപ്പോൾ എന്നെ വേണ്ട😭😭😭
എന്നൊക്കെ ആലോചിച്ച് കൊണ്ടിരുന്നപ്പോൾ ആണ് രാഗ് ന്റെ ഫോൺ വന്നത്….. എനിക് വല്ലാത്ത സന്തോഷം ആയി… അവളയിരിക്കും എന്ന് കരുതി…..
പക്ഷേ എടുത്തപ്പോൾ രാഗ് ആയിരുന്നു…. അപ്പോഴാണ് അവന് എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞത്…. അവള് ഉണ്ടാവോ എന്ന് ചോദിച്ചപ്പോൾ ഇല്ല…. അവൻ ഒറ്റ യിക് ആണെന്ന് പറഞ്ഞു….
എന്തോ അവളെ കാണാതെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല😭😔
____________________________
( രാഗ് )
ശ്രീയെ വിളിച്ചപ്പോൾ തന്നെ കാണാം എന്ന് സമ്മതിച്ചു…. അങ്ങനെ അവനെ കാണുവാൻ ആയി ഞാൻ വേഗം പോയി….
അവന്റെ അടുത്ത് എത്തി എങ്ങനെയും അവളുടെ സ്വഭാവം അറിയണം എന്ന് മാത്രമേ എനിക് ഉണ്ടായിരുന്നുള്ളൂ…..
അവന്റെ അടുത്ത് ചെന്ന് ഇരുന്നപ്പോൾ തന്നെ അവൻ അവളെ കുറിച്ചാണ് ചോദിച്ചത്….
” എടാ അനുവിന് സുഖമാണോ…. ” – ശ്രീ
” അതേ ഡാ അവൾക് സുഖമാണ്….” – രാഗ്
” നീ ചെയും എന്ന് അറിയാം എന്നാലും പറയുകയാണ്…. അവള് എന്റെ ഒരേയൊരു അനിയത്തി ആണ്…. അവള് എനിക് അനിയത്തി അല്ല എന്റെ മകളെ പോലെ ആണ്….. പൊന്നു പോലെ നോക്കണേ അതിനെ …. എന്റെ ജീവൻ ആണ് അവള്… അതാണ് ഞാൻ നിന്നെ ഏൽപിച്ചിരികുന്ന ത് …. ” – ശ്രീ
ഇത്രയും പറഞ്ഞപ്പൊഴേകും ശ്രീയുടെ കണ്ണ് നിറഞ്ഞിരുന്നു …..
” എടാ ഞാൻ മറ്റൊരു കാര്യം ആണ് ചോദിക്കാൻ വന്നത്… അനുവിന് ദേഷ്യം വരോ പെട്ടെന്ന്…. ??” – രാഗ്
ചോദ്യം കേട്ട് ശ്രീ അദ്യം ഒന്നു ചിരിച്ചു അത് കഴിഞ്ഞ് പറയുന്നത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു…. ഇൗ മറ്റെ അവസാന ചിരി എന്നൊക്കെ ഇല്ലേ…. അത് പോലെ….😊😊😬😬
ആ നിങ്ങള്ക് ഒന്നും മനസിലായില്ല അല്ലേ…. നേരിട്ട് കണ്ടോളൂ….
” അനുവിന് ദേഷ്യം വരോ പെട്ടെന്ന്….??” – രാഗ്
” അവള് പാവം ആണ്…. പക്ഷേ ദേഷ്യം വരും … വന്നാൽ അത് ഒരു പൊട്ടിത്തെറിയിൽ അവസാനിക്കൂ…. ” – ശ്രീ
” പൊട്ടിത്തെറി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്….” – രാഗ്
” മറ്റൊന്നുമല്ല…. അവളുടെ കൈയിൽ കിട്ടുന്ന എല്ലാം തവിട് പൊടി ആവും…. ” – ശ്രീ
” ആ അത് മനസ്സിലായി… ” – രാഗ്
” ശേരിയട എന്ന ഞാൻ പോകട്ടെ…. ” – രാഗ്
” ഒകെ ബൈ ” – ശ്രീ
____________________________
( അനു )
കൈ പൊള്ളിയത് കൊണ്ട് ജാനകി അമ്മ എന്നോട് ജോലി ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു….. ആ രാവണൻ എവിടേയോ പോയിരിക്കുകയാണ്…. ആഗെ മൊത്തം ഒരു ബോർ അടി…. ശ്രീ ഏട്ടനെ കാണാതെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല….. വിളിക്കാം എന്ന് കരുതി നോക്കിയപ്പോൾ ഫോണും ഇല്ല….. എന്ത് ചെയ്യാനാണ്….. ഫോൺ വീട്ടിൽ ആയി പോയി….. 😔😔
അങ്ങനെ എന്റെ മുറിയിലേക്ക് പോയപ്പോൾ ആണ് നന്ദനയുടെ മുറിയിൽ നിന്ന് ഒരു സംസാരം കേട്ടത്…..
അവിടെ അഞ്ജന എന്നൊക്കെ കേട്ടത് കൊണ്ട് ഞാൻ എന്താ പറയുന്നത് എന്ന് ശ്രദ്ധിച്ചു…..
നോക്കിയപ്പോൾ വന്ദനയോടാണ് നന്ദന സംസാരിക്കുന്നത്….
____________________________
ഇതേ സമയം ആ മുറിയിൽ……
” ചേച്ചി എനിക് ഉറപ്പ് തന്നത് അല്ലേ…. എനിക് എന്റെ രാഗ് ഏട്ടനെ കിട്ടുമെന്ന്…. പക്ഷേ ഇതിപ്പോ ഏതോ ഒരു ലോ ക്ലാസിനെ കെട്ടിക്കൊണ്ട് വന്നിരിക്കുന്നു….. 😔 ” – വന്ദന
” മോളെ അഞ്ജന പോകുന്നതോടെ അവൻ തകർന്നു പോകും എന്ന കരുതിയത്…. പക്ഷേ ആ സമയം അനു അവന്റെ മനസ്സിൽ കയറാതെ ഇരിക്കാൻ ആണ് അഞ്ഞനയെ കൊണ്ട് ഞാൻ അങ്ങനെ ഒക്കെ ചെയിച്ചത്…. അഞ്ജന കാരണം ആണ് രാഗ് അനു വിനെ വെറുത്ത് തുടങ്ങിയത്…. അല്ല ഞങ്ങള് 2 പേരും കൂടിയ അവനെ അങ്ങനെ ആകിയത്…. പക്ഷേ അവന്റെ വിചാരം അവൾക് അവനെ ശെരിക്കും ഇഷ്ടം ആണെന്ന് ആയിരുന്നു…
ഇപ്പോഴും അവന് സത്യങ്ങൾ ഒന്നും അറിയില്ല…. ” – നന്ദന
” അപ്പോള് ഇതൊക്കെ അറിഞ്ഞാൽ അവൻ അവളെ സ്നേഹിക്കും അല്ലേ ചേച്ചി🙄” – വന്ദന
” ഉറപ്പാണ്…. അല്ലെങ്കിൽ തന്നെ അവന് അവളോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്…. അപ്പോ ഇത് കൂടി അറിഞ്ഞാൽ….. പിന്നെ ഒന്നും പറയണ്ട….” – നന്ദന
” എനിക് എന്റെ രാഗ് ഏട്ടനെ വേണം ചേച്ചി…. അതിനുവേണ്ടി അവളെ കൊല്ലേണ്ടി വന്നാലും എനിക് മടി ഇല്ല…. ” – വന്ദന
” അവനെയും അവന്റെ സ്വത്തും നമുക്ക് തന്നെ വേണം…. അതിനു മറ്റൊരു അവകാശിയും വേണ്ട…. ” – നന്ദന
” അതേ അവരെ തമ്മിൽ തെറ്റികണം അതിനായി എന്ത് ചെയ്താലും കുഴപ്പം ഇല്ല….😡” – വന്ദന
” എന്റെ കണക് കൂട്ടലുകൾ എല്ലാം തെറ്റിച്ചത്…. അവളാണ് ആ അനു…. വെറുതെ വിടില്ല ഞാൻ അവളെ…. ” – നന്ദന
” അല്ല ചേച്ചി എന്തിനാ ആ പെണ്ണിന്റെ ചേട്ടനെ പ്രണയിക്കുന്നത്….. അതിന്റെ എന്ത് ആവശ്യം ആണ് ചേച്ചി ക്ക് ഉള്ളത്…. ???”- വന്ദന
” അതിനു ഒരു കാരണം ഉണ്ട് മോളെ… ഒന്നും കാണാതെ അല്ല ഇൗ നന്ദന ഇൗ പണിക് നില്കുന്നത്…. ” – നന്ദന
___________________________
( അനു )
എല്ലാം കൂടി കേട്ടിട്ട് തളർന്ന് പോകുന്നുണ്ട്….. അപ്പോ അഞ്ജന ഒരു ഫ്രോഡ് ആയിരുന്നോ…. അവള് കാരണം ആണല്ലേ ഏട്ടൻ എന്നെ വെറുക്കുന്നത്….. നന്ദനയുടെ പ്ലാൻ ആണല്ലേ ഇതൊക്കെ….. എന്നിട്ട് എന്ത് കൃത്യം ആയാണ് അവള് എല്ലാവരെയും പറ്റിച്ചത്…. ഇപ്പോഴും കേട്ടത് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല….
രാ ഗ് ഏട്ടനെ ഇവർ എന്തെങ്കിലും പറഞ്ഞു വിശ്വസിപ്പിച്ചു കാണും…. രാ ഗ് ഏട്ടന് അഞ്ജന കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ ആരും…. അത്രയും സ്നേഹം ആയിരുന്നു….. അവള് പോയത് ഞാൻ കാരണം ആണ് എന്ന് തെറ്റിദ്ധരിച്ച് ആവും ആ പാവം എന്നെ ഇങ്ങനെ അകറ്റി നിറുത്തുന്നത്….. ഇനി സത്യങ്ങൾ ഒക്കെ അറിഞ്ഞാൽ ചിലപ്പോൾ എന്നെ സ്നേഹിക്കും….. ഞാൻ എന്തൊക്കെയാ ഇൗ ആലോചിക്കുന്നത്…. എനിക് അവനോട് അങ്ങനെ സ്നേഹം ഒന്നുമില്ല…. അവൻ എന്നെ ചതിച്ച് വിവാഹം ചെയ്തു….. ഇത് അറിയുന്നതോടെ എനിക് മോചനം തരുമായിരിക്കും….. അതല്ലേ എനിക്കും വേണ്ടത്….
ഇത്രയൊക്കെ ആലോചിച്ച് ബാക്കി എന്താ എന്ന് കേൾക്കാൻ നോക്കിയപ്പോഴാണ് ” ഡി” എന്നൊരു അലർച്ച കേട്ടത്…..
___________________________
( ശ്രീ)
രാ ഗ് നേ കണ്ട് നേരെ വീട്ടിലേക്ക് പോയി എന്തുകൊണ്ടോ അവളെ ഭയങ്കരം ആയിട്ടും മിസ്സ് ചെയ്യുന്നു…. കൂടാതെ അവൾക് എന്തോ അപകടം വരാൻ പോകുന്നത് ആയി തോന്നുന്നു…. അതൊക്കെ ആലോചിച്ച് കിടന്നപ്പോൾ ആണ് അവളുടെ മുറിയിൽ പോകാം എന്ന് തോന്നിയത്….. മുറിയിൽ കേറിയപ്പോ മുതൽ എന്തോ വല്ലാത്ത സങ്കടം തോന്നുന്നു….. എന്നേലും ഒരുപാട് ഇളയത് ആയത് കൊണ്ട് ചെറുപ്പം മുതൽ അവളുടെ എല്ലാ കാര്യങ്ങളും ഞാൻ ആണ് ചെയ്യുന്നത്…. അവളുടെ എല്ലാ ആവശ്യങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും എന്തും അവള് അദ്യം പറയുന്നത് എന്നോട് ആണ്…. എന്തുകൊണ്ടോ അവളുടെ ആ കുറുമ്പും സ്നേഹവും പരിഭവവും ഒക്കെ ഒരു രസം ആയിരുന്നു….
സത്യത്തിൽ എല്ലാ അങ്ങള മാരുടെയും അദ്യ പ്രണയം അവന്റെ പെങ്ങൾ തന്നെ ആവും…. അമ്മയേക്കാളും അവനെ അറിയുന്നതും പെങ്ങൾക്ക് ആയിരിക്കും…. അവനെ നന്നായി മനസ്സിലാക്കാൻ കഴിയുന്ന ആളുകളിൽ അദ്യം പെങ്ങൾ തന്നെ ആവും…..
അവളുടെ മുറിയിൽ ഇതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് എന്റെ കണ്ണിൽ അത് പെട്ടത്…. മറ്റൊന്നുമല്ല അവളുടെ ഫോൺ….
അത് കണ്ടപ്പോൾ സത്യത്തിൽ സന്തോഷം ആണ് തോന്നിയത്…. ഇൗ പേരിൽ അവളെ ഒന്ന് കാണാമല്ലോ….
അപ്പോ തന്നെ അമ്മയോട് പറഞ്ഞു ഞാൻ നേരെ അങ്ങോട്ട് വിട്ടു….
__________________________
( അനു )
ആ അലർച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി ദഹിപ്പിക്കുന്ന അപ്പചിയെ ആണ് കണ്ടത്…. ഞാൻ ശെരിക്കും ഒന്നു പതറി…. അവരുടെ ഒച്ച കേട്ട് നന്ദന ഉം വന്ദന ഉം എന്നെ കണ്ട്…..
ഏകദേശം എന്റെ കാര്യങ്ങൾക്ക് ഒക്കെ ഒരു തീരുമാനം ആയെന്ന് തോന്നുന്നു…. ഇവർ 3 ഉം കൂടി എന്നെ കൊല്ലാതെ ഇരുന്നാൽ മതിയായിരുന്നു…. 🙄🙄
” നീ എന്താ ഡീ ഇവിടെ..?? ” നന്ദന
” മോളെ ഞാൻ വന്നപ്പോൾ ഇവൾ നിങ്ങള് പറയുന്നത് എല്ലാം കേട്ട് ഇവിടെ നൽകുക ആയിരുന്നു…. ” – അപ്പചി
” ഡീ കള്ളി…. നീ എന്താ കരുതിയത് ഞങ്ങള് അറിയില്ല എന്നോ…. ” – വന്ദന
” അപ്പോ നീ എല്ലാം അറിഞ്ഞിട്ടുണ്ട് അല്ലേ…. ” – നന്ദന
” അതേ എല്ലാം അറിഞ്ഞു… എല്ലാം…. ” – അനു
” നാണം ഉണ്ടോ നിനക്ക് ഇതുപോലെ ഒക്കെ ചെയ്യാൻ…. മറ്റൊരാളുടെ ജീവിതം വെച്ച് കളിച്ച നിങ്ങളോന്നും ഒരിക്കലും ഗതി പിടിക്കില്ല…. അറപ് തോന്നുകയാണ്… നിന്നോട് ഒക്കെ ” – അനു
അപ്പോ തന്നെ നന്ദന എടി എന്നും പറഞ്ഞു അനുവിന്റെ കഴുത്തിൽ പിടിച്ച്…
അനുവിന് ശ്വാസം കിട്ടുന്നുണ്ടയിരുന്നില്ലെ…. അവള് ജീവന് വേണ്ടി പിടയുന്ന പോലെ ആയിരുന്നു…..
പെട്ടെന്ന് ആണ് പുറകെ നിന്ന് ” നന്ദന ” എന്നൊരു അലർച്ച കേട്ടത്…. നോക്കിയപ്പോൾ ശ്രീ ഏട്ടൻ ആയിരുന്നു……
____________________________
( ശ്രീ )
അവളുടെ ഫോണും ആയി അങ്ങോട്ട് ചെന്നപ്പോൾ ആരെയും കാണുന്നില്ല…. അകത്തേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച ശെരിക്കും എന്റെ കൈ ഒക്കെ തരിച്ചു….😡😡😡
എന്റെ അനു അവിടെ ജീവനായി പിടയുന്നു….അവളുടെ കഴുത്തിൽ നന്ദന പിടിച്ചിരിക്കുന്നു….. എന്തോ അത് കണ്ട് എന്റെ കൺട്രോൾ ഒക്കെ പോയി…. പിന്നീട് എന്തൊക്കെയോ സംഭവിച്ചു….. ഞാൻ നന്ദനയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു….
ഉടനെ അനു എന്നെ വന്നു കെട്ടിപിടിച്ചു അവള് ശെരിക്കും പേടിച്ചിട്ടുണ്ട്…..
അപ്പോഴാണ് നന്ദന വന്ന് അനുവിന്റെ കുറ്റങ്ങൾ ഒക്കെ പറഞ്ഞത്…. കൂടാതെ അനു അങ്ങനെയൊക്കെ പറഞ്ഞപ്പോ പെട്ടെന്ന് നന്ദന യിക് ദേഷ്യം വന്നതാണെന്ന്…..
എല്ലാം കേട്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല…. എന്റെ പെങ്ങളുടെ തെറ്റുകുറ്റങ്ങൾ മുഴുവൻ അവള് പറഞ്ഞു കഴിഞ്ഞെന്ന് ഉറപ്പായപ്പോൾ ഒന്നു കൂടി കൊടുത്തു കരണത്ത്…..
” എടി നീ കുറ്റം പറയുന്നത് എന്റെ പെങ്ങളെ ആണ്…. 3 വർഷം ആയി കാണുന്ന നിനക്കാണോ അതോ ജനിച്ച അന്ന് മുതൽ കാണുന്ന എനിക്കാണോ….. അതുകൊണ്ട് ഇനി എന്റെ പെങ്ങളെ എന്തെങ്കിലും പറഞ്ഞാല്….. നീ ഇൗ ശ്രീയുടെ സ്വഭാവം ശെരിക്കും അറിയും…. ” – ശ്രീ
” ഏട്ടാ വാ മതി…. നമുക്ക് പോവാം…. ” – അനു
” ശെരി വാ മോളെ….” – ശ്രീ
____________________________
( അനു )
എനിക് എന്റെ ജീവൻ പോകുന്ന പോലെയാണ് തോന്നിയത്…. പക്ഷേ അപ്പോഴാണ് ഏട്ടൻ വന്നത്…. അവള് അങ്ങനെ ഒക്കെ പറഞ്ഞപ്പോഴും എനിക് ഒരു പേടിയും തോന്നിയില്ല…. കാരണം എന്റെ ഏട്ടൻ അല്ലേ…😍😍🥰🥰
മുറിയിലേക്ക് വന്നപ്പോൾ ആണ് ഏട്ടൻ ഫോൺ തന്നത്…..
” മോളെ നിനക്ക് ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ… ” – ശ്രീ
” ഇല്ല ഏട്ടാ…. “. – അനു
” മോൾക് എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നെ വിളിക്കാം…. ആര് കൂടെ നിന്നില്ല എങ്കിലും…. ആരൊക്കെ നിന്നെ സംശയിച്ചാൽ ഉം ഞാൻ ഉണ്ടാവും നിന്റെ കൂടെ” – ശ്രീ
ഏട്ടൻ ഉടനെ ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞു പുറത്തേക് പോയി
പെട്ടെന്ന് ആണ് എന്റെ കൈയിലെ ഫോൺ അടിച്ചത്…. അപ്പോഴാണ് അത് ഏട്ടന്റെ ഫോൺ ആണെന്നും ഫോൺ തന്നത് മാറി പോയതെന്നും മനസിലായത്….
ഫോൺ എടുത്ത് അപ്പുറത്ത് നിന്ന് പറയുന്നത് കേട്ട് എന്റെ കൈയിൽ നിന്ന് ഫോൺ വീണു പോയി…. 😳😳😳
____________________________
( ശ്രീ )
അനു വിനേ അവിടെ നിർത്തിയിട്ട് ഞാൻ നേരെ നന്ദനയുടെ അടുത്തേക്കാണ് പോയത്….. പക്ഷേ അവിടെ എത്തുന്നതിനു മുമ്പേ ” ഏട്ടാ” എന്ന് അനു വിളിക്കുന്നത് കേട്ടത്….. അവിടെ ചെന്ന് നോക്കിയപ്പോ ഫോൺ ഒക്കെ നിലത്ത് വീണു പൊട്ടിയട്ടുണ്ട്…. അനു ആണെങ്കിൽ അവിടെ ഇരുന്ന് കരയുന്നുണ്ട്…. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്….
” എന്തുപറ്റി മോളെ…. എന്താ വിളിച്ചത്…. നീ എന്തിനാ കരയുന്നത്…. ” – ശ്രീ
” ഏട്ടാ രാഗ്….. അവന്…… ” – അനു
” രാഗ് ന് എന്താ പറ്റിയത്….. മോള് എന്താണെന്ന് വെച്ചാൽ തെളിച്ച് പറ…. ” – ശ്രീ
” അത് ഏട്ടാ രാഗ് നു ആക്സിഡന്റ് ആയി…. സിഡിഎസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്….. അതാണ് കോൾ വന്നത്….😭😭😭” – അനു
” എന്ത് രാഗിന്…. ആക്സിഡന്റ് ഒാ…..😳😳 ” – ശ്രീ
” അതേ ഏട്ടാ…. എനിക് ഇപ്പോ കാണണം… അവനെ😭😭😭” – അനു
” ആ മോളെ നമുക്ക് പോവാം….. നീ വാ ” – ശ്രീ
അപ്പോ തന്നെ ശ്രീ അനുവിനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി…..
അവിടെ ചെന്നപ്പോൾ തന്നെ അനു ഓടി…..
ശ്രീ ശെരിക്കും അമ്പരന്നു ഇരിക്കുക ആയിരുന്നു….. അനുവിന്റെ ഓരോ പ്രവർത്തിയും കണ്ടിട്ട്….
____________________________
( അനു )
ആ ഫോൺ കോൾ കേട്ട് ശെരിക്കും ഞാൻ പേടിച്ച് പോയിരുന്നു…. വേഗം തന്നെ ഏട്ടനും ആയി ഹോസ്പിറ്റലിലേക്ക് പോയി….
അവിടെ ചെന്നിട്ട് ശെരിക്കും ഞാൻ എന്താ ചെയ്തെന്ന് പോലും ഓർക്കുന്നില്ല…..
എന്റെ മനസ്സ് പോലും എന്റെ കൈയിൽ നിൽക്കുന്നില്ല….. ചെന്ന് ചോദിച്ചപ്പോൾ icu il ആണെന്ന് പറഞ്ഞു…. പുറകെ തന്നെ ഏട്ടനും വന്നിരുന്നു….. അവിടെ ചെന്ന് ഇരുന്നിട്ട് കൈയും കാലും ഒക്കെ മരവിക്കുന്ന പോലെ തോന്നുന്നു…..
ശ്രീ ഏട്ടൻ ആരൊക്കെയോ വിളിക്കുന്നുണ്ട്…..
____________________________
( രാഗ് )
തലയിൽ പെട്ടെന്ന് ഒരു തരിപ്പ് തോന്നിയാണ് ഞാൻ കണ്ണ് തുറന്നത്….. തുറന്നപ്പോൾ ഞാൻ എവിടെയാ എന്ന് കൂടി മനസിലാവുന്നില്ല…… നോക്കിയപ്പോൾ ഒരു സിസ്റ്റർ നേ കണ്ടത്….. അപ്പോഴാണ് ഹോസ്പിറ്റൽ ആണെന്ന് മനസിലായത്….
ഞാൻ കണ്ണ് തുറന്നതും ആ സിസ്റ്റർ ഡോക്ടർ എന്ന് വിളിച്ച് ഓടുന്നത് കണ്ട്…. വേഗം തന്നെ ഒരു ഡോക്ടർ അങ്ങോട്ട് വന്ന്…. എന്നിട്ട് എന്നോട് എങ്ങനെ ഉണ്ടെന്ന് ഒക്കെ ചോദിച്ചു…. അപ്പോഴാണ് ഞാൻ കഴിഞ്ഞ ഒരു ആഴ്ച ആയി കണ്ണ് തുറന്നില്ല എന്ന് മനസിലായത്…..
ഡോക്ടർ പെട്ടെന്ന് പുറത്തേക്ക് പോയി…. അപ്പോ തന്നെ പുറത്ത് നിന്നും അച്ഛൻ വന്ന്…. എന്നിട്ട് അച്ഛന്റെ സംസാരത്തിൽ നിന്ന് പുറത്ത് അച്ഛനും ശ്രീയും ഉണ്ടെന്ന് മനസിലായി…. എന്തുകൊണ്ടോ….. അനു ഇല്ലേ എന്ന് എന്റെ മനസിലേക്ക് പോയി….. പിന്നീട് ഞാൻ അവളോട് ചെയ്തത് വെച്ച് നോക്കുമ്പോ അവള് വരാൻ ഒരു സാധ്യതയും ഇല്ലല്ലോ എന്നോർത്ത്…😔
____________________________
( അനു )
കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് രാഗ് ന് ബോധം വന്നട്ടില്ല….
അന്ന് അവിടെ ഇരുന്നു കരഞ്ഞു കരഞ്ഞു അവസാനം എന്റെ ബോധം പോയി…. എന്നിട്ട് 3 ദിവസം ഡ്രിപ് ഇട്ടിരുന്നു….
അതിനു ശേഷം ഏട്ടനും രാഗ് ന്റ അച്ഛനും എന്നെ അവിടെ നിൽക്കുവാൻ സമ്മതിച്ചില്ല. ….
വീട്ടിൽ വന്നിട്ടും ഒരു സ്വസ്ഥതയും ഇല്ല…. എന്തുകൊണ്ടോ അവന്റെ ആ കിടപ്പ് കണ്ട് പിടയുന്നത് എന്റെ നെഞ്ച് ആണ്….. ഒരു വല്ലാത്ത വിഷമം….. എന്താണെന്ന് കൂടി മനസ്സിലാവുന്നില്ല…..😔😔😔
പെട്ടെന്ന് ആണ് ഏട്ടന്റെ കോൾ വന്നത്….. എടുത്തപ്പോ സന്തോഷം കൊണ്ട് ഞാൻ നിലത്ത് ഒന്നും അല്ലായിരുന്നു…. രാഗ് ന് ബോധം വന്നു എന്ന്😍😍…. ഏട്ടൻ വരാം വേഗം റെഡി ആവാൻ പറഞ്ഞു…. ഞാൻ ഡ്രസ്സ് ഒക്കെ മാറി വന്നപ്പോഴേക്കും ഏട്ടൻ വന്നിരുന്നു…..
ഞാൻ എന്തോ വല്ലാത്ത സന്തോഷത്തിൽ അയിരുന്നു….. നഷ്ടപെട്ട എന്തോ തിരിച്ച് കിട്ടിയ പോലെ …..🥺
അവിടെ ചെന്നപ്പോൾ തന്നെ ഞാൻ icu വിലേക് ഓടി….. എന്തോ നെഞ്ച് പട പട എന്ന് ഇടികുകയയിരുന്നു…….
Icu തുറന്ന് അകത്തേക്ക് കയറിയപ്പോൾ രാഗ് ഉറങ്ങുക ആയിരുന്നു….. ആ കിടപ്പ് കണ്ടപ്പോ നെഞ്ചില് ഒരു പിടച്ചിൽ…. കൈയിലും കാലിലും ഒക്കെ കെട്ടായി….. ഞാൻ അടുത്ത് ചെന്ന് കൈയിൽ ഒന്നു തൊട്ടു എഴുന്നെപ്പിക്കാൻ….. അപ്പോ തന്നെ വിളിക്കാൻ കാത്തിരുന്ന പോലെ കണ്ണ് തുറന്നു…..
” ചത്തോ എന്ന് നോക്കാൻ വന്നതാണോ😡” – രാഗ്
എന്തോ അത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി….😭😭 ഒരു അനുസരണയും ഇല്ലാതെ അത് ഒഴുകി കൊണ്ടിരുന്നു….. ഞാൻ മനസ്സിൽ പോലും ആലോചിച്ചില്ല അങ്ങനെ….. അതുകൊണ്ട് ആ വാകുകൾ എന്നെ വല്ലാതെ നോവിച്ചു…. ഞാൻ ഒരു അക്ഷരം പോലും പറയാതെ അവിടുന്ന് പോന്നു….. എന്റെ അവസ്ഥ കണ്ട് അവിടെ ഉണ്ടായ സിസ്റ്റർ ന്റേ വരെ കണ്ണുകൾ നിറഞ്ഞു….
____________________________
( രാഗ് )
കണ്ണ് തുറന്നപ്പോൾ അവള് ഇല്ല എന്ന് അച്ഛൻ പറഞ്ഞപ്പോൾ തന്നെ ദേഷ്യം വന്നതാണ്….. അവർ ഇറങ്ങിയപ്പോൾ ആണ് അഞ്ജന എന്നെ കാണാനായി വന്നത്…. അതും നീണ്ട 2 വർഷങ്ങൾക്ക് ശേഷം…..
എന്നിട്ട് ഒരുപാട് കരഞ്ഞു….
” രാഗ് നീ എന്നെ മറന്നു അല്ലേ…. നീ എന്നെ തേടി വരുമെന്ന് ഞാൻ വിചാരിച്ചു…. പക്ഷേ നീ അപ്പോഴേക്കും അവളെ വിവാഹം ചെയ്തു…. അല്ലേ…😔😔” – അഞ്ജന
” നീ അല്ലേ എന്നെ വിട്ട് പോയത്…. അവളുടെ പേരും പറഞ്ഞു…. ” – രാഗ്
” നിന്റെ ഇൗ അവസ്ഥ കണ്ടിട് സഹിക്കുന്നില്ല രാഗ്…….. അവളാണ് ഇതിനെല്ലാം കാരണം…. ആർക്കറിയാം ഇനി അവൾക് വേറേ വെല്ലവരെയും ഇഷ്ടം ആണെന്ന്….😒” – അഞ്ജന
” മതി അഞ്ജന… നിനക്ക് പോവാം ” – രാഗ്
” അതല്ലെങ്കിൽ എന്താ രാഗ് അവള് ഇത്രയും ആയിട്ടും നിന്നെ കാണാൻ വരുക കൂടി ചെയ്യാതെ ഇരുന്നത്… ” – അഞ്ജന
എന്തുകൊണ്ടോ അത് ആലോചിച്ചപ്പോൾ എനിക്കും ശെരി ആണെന്ന് തോന്നി…. ഇനി അവളകുമോ എന്ന് ആലോചിച്ചപ്പോൾ ആണ് അഞ്ജന പോയത്…. 5 മിനിറ്റ് നുള്ളിൽ അനു വരുകയും ചെയ്തു….
പെട്ടെന്ന് അവള് എന്നെ തൊട്ടപ്പോൾ എനിക് അഞ്ജന പറഞ്ഞത് ആണ് ഓർമ വന്നത്…..അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്…..
പക്ഷേ അപ്പോ അവള് ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് ഇറങ്ങി പോയപ്പോൾ സത്യത്തിൽ എന്റെ നെഞ്ച് ശെരിക്കും ഒന്നു പിടഞ്ഞു….💔
അവള് പുറത്തേക് പോകുന്നത് നോക്കി നിന്നപ്പോൾ ആണ് അവിടുണ്ടായിരുന്ന ഒരു സിസ്റ്റർ എന്റെ അടുത്തേയ്ക്ക് വന്നത്….
” പറയാൻ അർഹത ഇല്ല എന്ന് അറിയാം…. പക്ഷേ എന്നാലും പറയുക ആണ്…😒 നിങ്ങള് ദയവു ചെയ്ത് ആ പാവം കുട്ടിയെ ഇങ്ങനെ വിഷമിപ്പിക്കരുത്….. നിങ്ങള് ഇവിടെ കിടന്ന അന്ന് മുതൽ ആ കുട്ടി ജലപാനം പോലും ഇല്ലാതെ ഇവിടെ ഇരിക്കുകയായിരുന്നു….. അവസാനം തലകറങ്ങി വീണു 3 ദിവസം ഡ്രിപ്പ് ഇട്ട് കിടത്തി…. അത് ഒക്കെ കഴിഞ്ഞു ഇന്ന് ആണ് ആ കുട്ടി വീട്ടിലേക്ക് പോയത്…. നിങ്ങള്ക് ബോധം തെളിഞ്ഞപ്പോൾ ഓടി വന്നത് ആണ് ആ പാവം….. തകർന്നു പോവും സർ അവളോട് ഇങ്ങനെ ഒക്കെ പറഞാൽ 😔😔” – സിസ്റ്റർ
സിസ്റ്ററുടെ ഇൗ വാക്കുകൾ എന്റെ പോലും കണ്ണ് നിറച്ചു….. അപ്പോ അവൾക് എന്നോട് ഒരുപാട് സ്നേഹം ഉണ്ടല്ലേ…. എന്നിട്ടല്ലേ ഞാൻ ആ പാവത്തിനെ ഇപ്പൊൾ വേദനിപ്പിച്ചത്….. അതും 2 വർഷത്തോളം ആയി എന്നെ തിരിഞ്ഞു പോലും നോക്കാത്ത അഞ്ജന യിക്ക് വേണ്ടി…..
എന്തായാലും സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു…. അഞ്ജന എന്നെ വിട്ടു പോയി….. എന്നാല് അനു എന്റെ ഭാര്യ ആണ്…. അവള് കാരണം ആണ് എനിക് അഞ്ജന യെ നഷ്ടപ്പെട്ടത്….. പക്ഷേ ഇനിയും അതിനായി അവളെ വേദനിപ്പിക്കാൻ നോക്കിയാൽ ദേവി പോലും എന്നോട് പൊറുക്കില്ല…..
അപ്പോള് ഇനിയെങ്കിലും അവളെ സ്നേഹിക്കാൻ നോക്കാം അല്ലെ….. അതല്ലേ നിങ്ങൾക്കും ഇഷ്ടം…. ശരിയല്ലേ….😜😜
____________________________
( അനു )
വളരെ സന്തോഷത്തിൽ ആണ് ഞാൻ ചെന്നത്…. പക്ഷേ രാഗ് ന്റെ ആ സംസാരം എന്നെ എന്തോ വല്ലാതെ നോവിച്ചു….. മനസ്സിൽ ഒരു കത്തി കയറി ഇറക്കിയ പോലെ….😔😔😔
എന്തായാലും ഇനി രാഗ് ന്റെ ജീവിതത്തിൽ ഒരു ശല്യം ആയി ഞാൻ വേണ്ട എന്ന് ഞാൻ അപ്പോള് തന്നെ തീരുമാനിച്ചു😔😔😔
നമ്മളെ വേണ്ടത്താവരെ എന്തിനാ അല്ലേ നമുക്ക്🙂🙂
അപ്പോളാണ് ഏട്ടൻ എന്റെ തോളിൽ കൈ വെച്ചത്…. എന്തുകൊണ്ടോ എനിക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല പൊട്ടിക്കരഞ്ഞു പോയി😭😭😭
കുറച്ച് കഴിഞ്ഞപ്പോൾ ആണ് രാഗ് നേ മുറിയിലേക്ക് മാറ്റുവാൻ പോകുകയാണ് എന്ന് പറഞ്ഞത്…. മുറിയിലേക്ക് ഞാൻ കയറിയില്ല….. അവന് അത് ഇഷ്ടം ആവില്ല എന്ന് ഉറപ്പ് ആയിരുന്നു….😔😔
അപ്പോഴാണ് രാഗ് ന്റെ അച്ഛൻ വന്ന് രാഗ് എന്നെ അന്വേഷിക്കുന്നു എന്ന് പറഞ്ഞത്…. ഇനി എന്തിനാണാവോ എന്ന് ആലോചിച്ചാണ് ഞാൻ അങ്ങോട്ട് ചെന്നത്…. ഞാൻ ചെന്നപ്പോൾ തന്നെ അച്ഛനെയും എട്ടനെയും രാഗ് പുറത്തേക് പറഞ്ഞു വിട്ടു…..
ഇതെന്ത് മറിമായം എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് അവൻ അവന് വിശക്കുന്നു എന്ന് പറഞ്ഞത്….
എന്നിട്ട് എന്നോട് അവിടെ കഞ്ഞി ഉണ്ട് എടുത്ത് തരാൻ പറഞ്ഞു…..
ഞാൻ എടുത്ത് കൊടുത്തപ്പോൾ…. അതിലും വലിയ ഡയലോഗ്…..
” എന്റെ കൈ ഒടിഞ്ഞു ഇരിക്കുകയാണ് സോ വാരി തരണം എന്നാലേ കഴിക്കാൻ ആവൂ…. ഒരു ഭാര്യയുടെ കടമ ആണ് അത്…” – രാഗ്
ഞാൻ ഒന്നും മിണ്ടിയില്ല….. വേഗം ഫുഡ് എടുത്ത് കൊടുത്തു….
____________________________
( രാഗ് )
ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും പെണ്ണ് ഒരു അക്ഷരം പോലും പറഞ്ഞില്ല…. അവൾക് നല്ല സങ്കടം ആയെന്ന് തോന്നുന്നു…. എന്തോ അവളുടെ ആ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല…. ഞാൻ പതിയെ അവളുടെ കാതോരം ചെന്ന് ഒരു സോറി പറഞ്ഞു…. എന്നിട്ടും പെണ്ണ് നോ മൈൻഡ്…. 😔😔
____________________________
( അനു )
ഞാൻ ഫുഡ് കൊടുത്ത് കൊണ്ട് ഇരുന്നപ്പോഴാണ് അവൻ എന്റെ കാതോരം വന്ന് സോറി പറഞ്ഞത്…..
പക്ഷേ ഒരു സോറി കൊണ്ട് തീരാവുന്ന നോവ് അല്ല എനിക് ഉണ്ടായത് അത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല….😔😔
പെട്ടെന്ന് ഉണ്ടായ അവന്റെ പ്രവർത്തി എന്നെ ഒന്ന് അമ്പരപ്പിച്ചു….😳😳😳
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission