✒️ഏട്ടന്റെ കാന്താരി ( അവാനിയ )
( അനു )
അതിനു ശേഷം ഇത്രേം നേരം ആയിട്ടും ഞാൻ മുറിയിലേക്ക് പോയില്ല…. ഇതിപ്പോ രാത്രി ആയി….
അവന് ഫുഡ് കൊടുക്കണം അത് ആലോചിച്ചിട്ട് പ്രാന്ത് പിടിക്കുന്നു….. ഇനി ചെല്ലുമ്പോൾ എന്തൊക്കെ ഉണ്ടവോ എന്തോ…….
അല്ലെങ്കിൽ തന്നെ ചെക്കൻ എന്നെ പ്രാന്ത് ആകുകയാണ് എന്ത് ചെയ്യും എന്ന് അറിയില്ല…🙄
ജാനകി അമ്മയോട് ചോദിച്ച് നോക്കാം എന്ന് കരുതി നോക്കിയപ്പോൾ ആണ് വന്ദന ഒരു പാത്രം കഞ്ഞിയുമായി മുകളിലേക്ക് പോകുന്നത് കണ്ടത്…. കണ്ടപ്പോൾ തന്നെ അത് എനിക്കുള്ള പണി ആണെന്ന് മനസിലായി….
അല്ല നിങ്ങൾക്ക് എന്തെങ്കിലും മനസിലായോ…. ഇല്ലല്ലേ…. പറഞ്ഞു തരാവേ….
അവള് വന്ദന രാഗ് ന് ഉള്ള ഭക്ഷണം ആയാണ് മുകളിലേക്ക് പോകുന്നത്…. ഇപ്പോ കാര്യങ്ങള് ഏകദേശം പിടികിട്ടി അല്ലേ….
അപ്പോ നമുക്ക് അവൾക്ക് ഉള്ള പണി അങ്ങ് കൊടുകണ്ടെ…😄
ഞാൻ പോയി ഒരു പാത്രത്തിൽ കഞ്ഞി എടുത്തു…. നോക്കിയപ്പോൾ അവള് കഞ്ഞി അവിടെ വെച്ച് എന്തോ എടുക്കാൻ പോയിരിക്കുക്ക ആണ്
അപ്പോ എനിക് ചെറിയ ഒരു കുസൃതി തോന്നി….
ഞാൻ അവളുടെ കഞ്ഞിയിൽ നന്നായി ഉപ്പ് ഇട്ട് കൊടുത്തു അങ്ങോട്ട്…. അല്ല പിന്നെ…. അവള് എന്റെ ഭർത്താവിന് കഞ്ഞി കൊടുക്കാൻ പോണു 😏
അവള് വരുന്നത് കണ്ടപ്പോൾ ഞാൻ വേഗം അവിടെ നിന്ന് മാറി…. അവള് അത് എടുത്ത് നേരെ രാഗ് ന്റെ മുറിയിലേക്ക് പോയി…. എന്നിട്ട് അവനെ വിളിച്ച് എഴുന്നെപ്പിച്ച്…. അവന് കൊടുക്കാൻ പോയപ്പോൾ അവൻ വേണ്ട എന്ന് പറഞ്ഞു…. പക്ഷേ അവള് എന്തൊക്കെയോ പറഞ്ഞു നിർബന്ധിച്ചപ്പോൾ അവൻ കുടിച്ച്….
കുടിച്ച് കഴിഞ്ഞപ്പോൾ അവന്റെ മുഖത്ത് മിന്നമറയുന്ന വിവിധ ഭാവങ്ങൾ🤣🤣🤣🤣 അതൊന്നു കാണേണ്ടത് തന്നെ ആയിരുന്നു….
അവന് അത് വേണം…. എന്നോട് എന്തൊക്കെയാ icu വിൽ വെച്ച് പറഞ്ഞത്…. അതിനു അവനോട് ഞാൻ ഇതെങ്കിലും ചെയ്യണ്ടേ😉
അവൻ അത് കുടിച്ച് കഴിഞ്ഞപ്പോൾ ദേഷ്യം വരുന്നത് കണ്ട്…. എന്നിട്ട് അവളോട് ഒച്ച ഉണ്ടാക്കി…. ഒരുപാട് ചീത്ത പറഞ്ഞു….. കൂടാതെ ആ കഞ്ഞി തട്ടി കളഞ്ഞു…. 🤣
അവള് അപ്പോള് തന്നെ കരഞ്ഞു കൊണ്ട് അവിടെ നിന്ന് പോയി….. ഞാൻ ചിരി ഒരുവിധം ഒക്കെ അടക്കി അവന്റെ അടുത്ത് കഞ്ഞിയും ആയി ചെന്നു…. പക്ഷേ എനിക് അപ്പോഴും ചിരി വരുന്നുണ്ടായിരുന്നു…..
” നീ എന്തിനാ ചിരിക്കുന്നത്…. ” – രാഗ്
” ഒന്നുമില്ല…. ഞാൻ ചിരിച്ചൊന്നുമില്ല… ” – അനു
” ഓ അങ്ങനെയാണോ…. അങ്ങനെ ആണെങ്കിൽ എന്തിനാ മോള് അതിൽ ഉപ്പ് ഇട്ടത്… ” – രാഗ്
” ഏതിൽ ആരു എന്ത് ചെയ്തെന്ന്…. ” – അനു
” ഒന്നും അറിയില്ല അല്ലേ നിനക്ക്…. എന്ന എനിക് അറിയാം…. “. – രാഗ്
” എന്ത് അറിയാം എന്നാണ്…. ” – അനു
” എടീ കള്ളി ഞാൻ കണ്ടിരുന്നു നീ പുറത്ത് വന്നു നോക്കുന്നത്…. ഇനി മോൾ സത്യം ഒക്കെ പറഞ്ഞെ… ” – രാഗ്
” അതൊക്കെ കണ്ടൂ അല്ലേ🙄” – അനു
” അതേ നല്ല വ്യക്തമായി കണ്ടൂ… ” – രാഗ്
____________________________
( രാ ഗ് )
ഇത്രയും നേരം എന്നെ കളിപ്പിച്ച അവള് ഇപ്പോ ദെ ഒരു ചെറിയ ചമ്മിയ ചിരി ചിരിക്കുന്നു….
എനിക് അദ്യം ഒരു സംശയം ഉണ്ടായിരുന്നു ഇവൾ ആണോ എന്ന്…. കാരണം വന്ദന അങ്ങനെ ചെയ്യില്ല…. എന്തൊക്കെ ആയാലും വന്ദന യിക് എന്നെ ഇഷ്ടം ആണ്…. അപ്പോഴാണ് പുറത്ത് നിന്ന് ഒളിഞ്ഞു നോക്കുന്ന എന്റെ ഭാര്യയെ കണ്ടത്….. അവള് നന്നായി ചിരികുന്നും ഉണ്ട്… അപ്പോ തന്നെ എനിക് സംശയം തോന്നി പിന്നെ ഉറപ്പായി….. ചോദിച്ചപ്പോൾ പെണ്ണ് കിടന്നു ഉരുണ്ടു കളികുന്നു…..
” അത്….. ഞാൻ അവള്…. അങ്ങനെ ചെയ്തപ്പോൾ …..” – അനു
” ആര്….. എവളു…. എങ്ങനെ ചെയ്തെന്ന്…. ” – രാഗ്
” അത് നിനക്ക് അറിയില്ലേ…. ” – അനു
” ഇല്ല എനിക്ക് അറിയില്ല…. നീ എന്തിനാ അത് ചെയ്തേ…. ” – രാഗ്
” അത്…. അവള് നിനക്ക് കഞ്ഞി തരാൻ പോയപ്പോൾ…. ” – അനു
” അവള് എനിക് കഞ്ഞി തരുന്നതിൽ നിനക്ക് എന്താ… ” – രാഗ്
” അത് നമ്മൾ അവരുടെ മുന്നിൽ നല്ല ഭാര്യ ഭർത്താക്കന്മാർ അല്ലേ…. അപ്പോ അതാ ഞാൻ ” – അനു
” ആ അപ്പോ അതാണ് അല്ലേ…. ശെരി ശെരി…. അല്ല അതുകൊണ്ട് അനുഭവിച്ചത് ഞാൻ ആണ്…. ” – രാഗ്
” എന്ത് അനുഭവിക്കാൻ… ” – അനു
” മോള് വാരി വിതറിയ ഉപ്പിന്റെ എഫക്റ്റ് അനുഭവിച്ചത് ഞാൻ ആണ്… ” – രാഗ്
” അതിനു ഞാൻ എന്ത് ചെയ്യണം ” – അനു
” മോള് ആണല്ലോ ഇൗ പണി ഒപ്പിച്ചത്…. അപ്പോ എന്തെങ്കിലും തിരിച്ച് ഒരു കാര്യം വേണം… ” – രാഗ്
” എന്ത് കാര്യം…. ” – അനു
” Your friendship ” – രാഗ്
” What ??”. -അനു
” എന്താ അങ്ങനെ ഒന്ന് കേട്ടിട്ട് ഇല്ലേ…. ” – രാഗ്
” കേട്ടിട്ട് ഉണ്ട്…. പക്ഷേ നിനക്ക് ഞാൻ ശത്രു അല്ലേ…. നിന്നെയും അഞ്ജനയെയും അക്കറ്റിയ ശത്രു… ” – അനു
” അതേ എനിക് നീ ശത്രു ആയിരുന്നു… നീയാണ് എന്റെ ജീവിതം നശിപ്പിച്ചത്…. പക്ഷേ എനിക് അങ്ങനെ ആവാൻ കഴിയുന്നില്ല…. ” – രാഗ്
” അപ്പോ എന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി തന്നെയാണ് എന്നെ വിവാഹം ചെയ്തത് അല്ലേ…. ” – അനു
അത് പറഞ്ഞപ്പോൾ അനുവിന്റെ മുഖം മാറുന്നതും വിഷമം വരുന്നതും കാണാമായിരുന്നു….
” സത്യം ആയിട്ടും ഞാൻ വീണ്ടും പറയുക ആണ്… ഒരിക്കലും ഞാൻ ആരുടെയും ജീവിതം നശിപ്പിക്കാൻ ആഗ്രഹിച്ചത് അല്ല…. മനഃപൂർവം അല്ല ഒന്നും ചെയ്തത്😭😭😭” – അനു
അവളിത് പറഞ്ഞു കരച്ചിൽ തുടങ്ങിയിരുന്നു…. അപ്പോള് തന്നെ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു…. അവള് എന്റെ നെഞ്ചില് കിടന്നു കരയുക ആണ്…. അവളുടെ കരച്ചിൽ ശെരിക്കും കേൾക്കാം…. എനിക്കെന്തോ അത് കണ്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ…. അപ്പോ തന്നെ ഞാൻ അവളോട് ഇനി കരയണ്ട എന്നൊക്കെ പറഞ്ഞു…. പെട്ടെന്ന് എന്തോ ബോധോദയം വന്നത് പോലെ എന്നിൽ നിന്ന് വിട്ടകന്നു …. എന്നിട്ട് മുഖത്തേക്ക് പോലും നോക്കാതെ എഴുന്നേറ്റ് പോയി….
എഴുന്നേറ്റ് പോയപ്പോൾ ആണ് അവള് എനിക് കഞ്ഞി തന്നില്ലലോ എന്ന കാര്യം ഞാൻ ഓർത്തത്….
” ഒന്നു അവിടെ നിന്നെ… ” – രാഗ്
” എന്താ ” – അനു
” അതേ നീ സത്യത്തിൽ എന്തിന് ആണ് വന്നത്….” – രാഗ്
” അത് ഞാൻ കഞ്ഞി തരാൻ…. ഓ സോറി അത് തന്നില്ലയിരുന്നല്ലെ….. 🤦🏻♀🤦🏻♀” – അനു
അവള് വേഗം അതെടുത്ത് എനിക് തന്നു…. സാധാരണ എനിക് കഞ്ഞി ഇഷ്ടം അല്ല…. പക്ഷേ അവള് തന്നപ്പോൾ എന്ത് കൊണ്ടോ കഴിച്ചു…..
____________________________
( അനു )
അവൻ ഫ്രണ്ട്ഷിപ്പ് വേണം എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ എനിക് ഒരുപാട് സന്തോഷം തോന്നി…. പക്ഷേ വെറുതെ ആണോ എന്ന് അറിയുവാൻ ആണ് അങ്ങനെ ചോദിച്ചത്…. അപ്പോള് സത്യത്തിൽ അവന് എന്നോട് ദേഷ്യം ഒന്നുമില്ല…. അതറിഞ്ഞത് തന്നെ വല്ലാത്ത സന്തോഷം…. പക്ഷേ അവൻ ഇപ്പോഴും എന്റെ ഭാഗത്ത് തെറ്റ് ഉണ്ടെന്ന് ആണ് കരുതുന്നത്…. അത് ആലോചിച്ചപ്പോൾ പെട്ടെന്ന് കരച്ചിൽ വന്ന്…. അവൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ….. എന്തോ വല്ലാത്ത ഒരു ആശ്വാസം…. അതുകൊണ്ടാണ് അങ്ങനെ നിന്നത്…. പിന്നെയാണ് ഞാൻ അങ്ങനെ നിന്നത് ശേരിയായില്ല എന്ന് ഓർത്തത്… അതാ അവനിൽ നിന്ന് വിട്ടകന്നത്…. ഞാൻ ആണെങ്കിൽ അപ്പോ എല്ലാം മറന്ന് പോയി…. അവന് ഞാൻ കഞ്ഞി കൊടുക്കാൻ വന്നത് പോലും😄😄
അവൻ പറഞ്ഞപ്പോൾ ഞാൻ അത് കൊടുത്തു…
ശേഷം താഴെ ചെന്നപ്പോൾ ജാനകി അമ്മ അവിടെ ഉണ്ടായിരുന്നു…. ഞാൻ ഇൗ പാത്രവും ആയി ചെല്ലുന്നത് കണ്ടപ്പോൾ എന്നോട് ഇത് ആർക്കായിരുന്ന് എന്ന് ചോദിച്ചു….
” അത് രാഗ് ന് ആയിരുന്നു…. ” – അനു
” ആർക്ക് 😳😳” – ജാനകി അമ്മ
” രാഗ് ന് ആയിരുന്നു എന്താ ” – അനു
” അതിനു സാർ കഞ്ഞി കുടികില്ലല്ലോ മോളെ” – ജാനകി അമ്മ
” പക്ഷേ എന്റെ കൈയിൽ നിന്ന് കുടിച്ചു…. ” – അനു
____________________________
( രാഗ് )
അവള് പോയിട്ട് ഒരുപാട് ആയി….. ഇത്രയും നേരം ആയിട്ടും തിരിച്ച് വന്നില്ല….
അപ്പോഴാണ് വാതിൽ തുറക്കുന്നത് കണ്ടത്…. നോക്കിയപ്പോൾ അവള് വന്നു എന്നിട്ട് സോഫയിൽ കിടക്കുവാൻ പോയി
” നീ ഇവിടെ കിടന്നോ…. സോഫയിൽ വേണ്ട…. ” രാ ഗ്
” വേണ്ട ഞാൻ ഇവിടെ കിടക്കാം…. ” – അനു
” അത് വേണ്ട നീ അവിടെ കിടന്നാൽ എന്റെ കാര്യം ആരു നോക്കും… ” – രാഗ്
” ഇവിടെ കിടന്നാലും നോക്കമല്ലോ…. ” – അനു
” ഇല്ല അത് പറ്റില്ല…. നീ ഇവിടെ കട്ടിലിൽ കിടകണം… അല്ലെങ്കിൽ ചിലപ്പോൾ ഞാൻ വിളിച്ചാൽ നീ കേൾക്കില്ല…. ” – രാഗ്
” പക്ഷേ ഞാൻ എങ്ങനെയാ തന്റെ കൂടെ…. ” – അനു
” എന്താ എന്നെ വിശ്വാസം ഇല്ലേ…. ” – രാഗ്
” അതല്ല പക്ഷേ…. ” – അനു
” എന്നെ വിശ്വാസം ഉണ്ടെങ്കിൽ മാത്രം കിടന്നാൽ മതി…. പിന്നെ നിന്റെ ശരീരം ആണ് വേണ്ടത് എങ്കിൽ നേരത്തെ എനിക് ആവാം…. ” – രാഗ്
” ശെരി ഒരു മിനിറ്റ്…. “. – അനു
അതും പറഞ്ഞു അവള് കുറെ തലയിണ ഒക്കെ എടുത്ത് ഒരു മതിൽ പണിയുന്നു….. 🙄
എന്നിട്ട് എന്റെ അപ്പുറം വന്ന് കിടന്നു…. അവള് അപ്പുറത്തേക്ക് തിരിഞ്ഞു ആണ് കിടന്നത്….
രാത്രി എഴുന്നേറ്റപ്പോൾ അതാ അവള് ഇങ്ങോട്ട് തിരിഞ്ഞു കിടക്കുന്നുണ്ട്….
അവളുടെ ആ മുഖവും കുഞ്ഞു കണ്ണുകളും ചെറിയ ചെഞ്ചുണ്ടും…. എല്ലാം കൂടി എന്റെ കൺട്രോൾ കളയുന്നുണ്ട് 😉😉😉
കൺട്രോൾ ദേവങ്ങളെ കാത്തോളണേ….. അവളയാണുട്ടോ 😉😉😉
____________________________
രാവിലെ എഴുന്നേറ്റപ്പോൾ പെണ്ണ് എന്റെ നെഞ്ചത്ത് ആണ് കിടക്കുന്നത്….. കണ്ടപ്പോ എന്തോ ഒരു സന്തോഷം….😍😍 നോക്കിയപ്പോൾ അവളാണ് അതിർവരമ്പ് ഒക്കെ കടന്നു എന്റെ അടുത്തേക്ക് വന്നിരിക്കുന്നത്
സമാധാനം അയി അതല്ലെങ്കിൽ അവള് എന്നെ കടിച്ച് കീറും….. എന്തായാലും ഇത് അവള് എന്റെ അടുത്തേയ്ക്ക് വന്നിരികുക അല്ലേ…. അപ്പോ തന്നെ ഞാൻ അവളെ അങ്ങ് കെട്ടിപിടിച്ചു….. 🙈🙈
____________________________
( അനു )
കണ്ണ് തുറന്നപ്പോൾ ആണ് ആരോ എന്നെ വട്ടം പിടിച്ചിരിക്കുന്നത് കണ്ടത്…. നോക്കിയപ്പോൾ എന്റെ കെട്ടിയോൻ ആണ്….. ഞാൻ ആണെങ്കിൽ അവന്റെ നെഞ്ചില് ആണ് കിടക്കുന്നത്…. ചെക്കൻ എന്നെ കെട്ടിപിടിച്ചു നല്ല സുഖമായി ഉറങ്ങുക ആണ്…. എന്റെ സാധാരണ സ്വാഭാവം അനുസരിച്ച് ഞാൻ ആ കൈ എടുത്ത് എറിയുക ആണ് പതിവ്….. പക്ഷേ അവന്റെ കൈ ഒടിഞ്ഞത് കൊണ്ടാണ് ക്ഷമിച്ച് നില്കുന്നത്…. ഞാൻ വേഗം തന്നെ അവനെ വിളിച്ച് എഴുന്നേൽപ്പിച്ച്….
” ഇതായിരുന്നു അല്ലേ നിങ്ങളുടെ ഉദ്ദേശം…😡😡” – അനു
അവൻ എന്റെ ഒച്ച കേട്ട് ചാടി കണ്ണ് തുറന്നു….
” എന്താടോ രാവിലെ തന്നെ കെടന്നു ഒച്ച ഉണ്ടകണെ….” – രാഗ്
” താൻ എന്താ ചെയ്തത് എന്ന് കണ്ടില്ലേ…. എന്തിനാ എന്നെ കെട്ടിപ്പിടിച്ച് കിടന്നത്…. ” – അനു
” ആര് ഞാനോ ഇവിടെ ആയിരുന്നല്ലോ ഞാൻ കിടന്നത്…. നീ എന്തിനാ എന്റെ സ്ഥലത്തേക്ക് വന്നത്… ” – രാഗ്
നോക്കിയപ്പോൾ അവൻ പറഞ്ഞത് ശെരി ആണ്…. ഞാൻ ആണ് അവന്റെ അടുത്തേയ്ക്ക് വന്നത്…. ഞാൻ ഉടനെ അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു….😉
” എന്തിനാ നീ എന്റെ അടുത്തേയ്ക്ക് വന്നത്?? ” – രാഗ്
” അത്….. ഞാൻ…. ഉറങ്ങിയ അപ്പോള്….. പെട്ടെന്ന്….. വന്ന്….. ” – അനു
ഇത്രയൊക്കെ ഞാൻ എങ്ങനെയോ വിക്കി വിക്കി പറഞ്ഞു തീർത്തു….
എന്നിട്ട് ഞാൻ തോർത്തും എടുത്ത് കുളിക്കാൻ പോയി…..
____________________________
( രാഗ് )
അവളുടെ ഒച്ച കേട്ടാണ് എഴുന്നേറ്റത്. ഞാൻ വിചാരിച്ചത് പോലെ തന്നെ പെണ്ണ് കിടന്നു കാറുന്നു….. പക്ഷേ ഞാൻ അവളോട് സംസാരിച്ചപ്പോൾ അവള് ഒരു ചമ്മിയ ചിരി ചിരിച്ചു… അതിനു ശേഷം അവള് വിക്കി വിക്കി പറയുന്നത് കേട്ടപ്പോൾ ചിരി വന്നു….. ഇൗ പെണ്ണിന് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയോ😄
അപ്പോ തന്നെ അവള് തോർത്തും എടുത്ത് കുളിക്കാൻ പോയി…. ഞാൻ വീണ്ടും ഉറങ്ങി…. കുറച്ച് കഴിഞ്ഞപ്പോൾ ആണ് മുഖത്ത് എന്തോ വെള്ളം വീണത്….. കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ അവള് കുളിച്ച് കഴിഞ്ഞ് മുടി തോർത്തുക ആണ്….🙈😍😘
ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്ന കണ്ടപ്പോൾ അവള് എന്നെ സഹായിച്ചു….
” എനിക് ടോയ്‌ലറ്റിൽ പോകുവാൻ ഹെല്പ് വേണമായിരുന്നു…. ” – രാഗ്
” ഒകെ ഞാൻ ഹെല്പ് ചെയ്യാം… ” – അനു
അതും പറഞ്ഞു അവള് എന്നെ അവിടെ കൊണ്ടുപോയി പല്ല് തേക്കൽ കഴിഞ്ഞു അവള് എന്നെ റൂമിൽ കൊണ്ടുവന്ന് ഇരുത്തി… അവള് അപ്പോ തന്നെ താഴെ പോയി ചായ ഒക്കെ എടുത്ത് വന്നു…..
” എനിക് ഒന്നു കുളിക്കണം…” – രാഗ്
” അതിനു ഞാൻ എന്ത് ചെയ്യാൻ ആണ്…. “. – അനു
” U should help me , അല്ലാതെ എങ്ങനെയാ ” – രാഗ്
” ഞാനോ…. ” – അനു
” അല്ലാതെ ഞാൻ എന്ത് ചെയ്യാൻ ആണ്…. എന്റെ ഇൗ കൈയിക് വയ്യാത്തത് കൊണ്ട് അല്ലേ…. ” – രാഗ്
” ഒകെ ഒകെ ” – അനു
അവള് വേഗം തന്നെ എന്നെ കൊണ്ടുപോയി കുളിമുറിയിൽ ഇരുത്തി….. എന്നിട്ട് എന്ത് ചെയ്യണം എന്ന് അറിയാത്തത് പോലെ നൽകുക ആണ്…. അവളുടെ നിൽപ് കണ്ടിട്ട് തന്നെ എനിക് ചിരി പൊട്ടുന്നുണ്ട്….. ഞാൻ അവളോട് എന്റെ shirt ഊരുവാൻ പറഞ്ഞ്. അത് എനിക് തനിയെ ചെയ്യാവുന്നത് ആണ്…. പക്ഷേ അവള് ചെയ്യുമ്പോൾ ഒരു സുഖം അത്രേയുള്ളൂ 😉
പെണ്ണ് ആണെങ്കിൽ എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട് ഞാൻ ഒന്നും അറിയാത്ത ഒരു പാവത്തിനെ പോലെ ഇരുന്നു കൊടുത്തു….
അവള് shirt ഊരുവാൻ തുടങ്ങി…. എന്നിട്ട് ഷവർ തുറന്ന് എന്നെ കുളിപ്പിച്ച്…😄 സോപ്പ് തേക്കാൻ അവൾക് എന്തോ ഒരു ചമ്മൽ പോലെ അവള് അദ്യം ആയി ചെയ്യുന്ന പോലെ…. കൂടാതെ അവളുടെ കൈയും വിറകുക ആയിരുന്നു…🤣
അങ്ങനെ ഒരുവിധം അതൊക്കെ കഴിഞ്ഞു പുറത്തേക് വന്നു…. പാവം അത് മുഴുവൻ നനഞ്ഞിട്ടുണ്ട്…. 😁
അവളോട് ഞാൻ പുറത്തേക് പോയികൊള്ളു എന്ന് പറഞ്ഞു…. കേൾക്കേണ്ട താമസം അവള് പോയി….
ഇതിനെ വളച്ച് എടുക്കാൻ ഒരു വഴി കാട്ടി തന്നെ എന്റെ ദേവിയെ എന്ന് ഒരു ആത്മഗതം പറഞ്ഞോണ്ട് ഞാൻ ഇരുന്നു…..
അത് ഒരു വിധത്തിലും അടുകണില്ല…. അതാണ് ഇൗ പ്രാർത്ഥന ഒക്കെ…..
____________________________
( അനു )
ഞാൻ അവിടെ നിന്ന് രക്ഷപെട്ട് ഓടിയത് പോലെ ആയിരുന്നു…. താഴെ ചെന്ന് ജാനകി അമ്മയോട് കൊച്ചു വർത്തമാനം പറഞ്ഞു കൂടാതെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകാൻ ഹെല്പും ചെയ്തു കൊണ്ട് ഇരുന്നു…. കഴിക്കുന്ന നേരം ആയപ്പോൾ ആണ് അപ്പച്ചിയും മക്കളും വന്നത്…. എന്നിട്ട് ഓരോ ഓരോ കസേരകളിൽ കയറി ഇരുന്നു…. അച്ഛൻ വന്നിട്ടില്ല…. അതുകൊണ്ട് ഇത് അവർക്ക് വീണു കിട്ടിയ ഒരു അവസരം പോലെ ആയിരുന്നു….
അവർ വന്നു ഇരുന്നു….
” ഡീ ഇവിടെ വന്നെ… ” – അപ്പചി
” എന്താ അപ്പചി “- അനു
” ദ്ദേ ഇത് വിളമ്പിക്കെ…. ” – അപ്പചി
അങ്ങനെ അമ്മയും മക്കളും അവിടെ വന്നു ഇരുന്നു വല്ലാത്ത ഭരണം ആയിരുന്നു…. ഞാൻ ഒന്നും പറയാനും പോയില്ല…. അങ്ങ് ക്ഷമിച്ച്…. എന്തിനാ വെറുതെ….
അപ്പോഴാണ് നന്ദന അത് പറഞ്ഞത്….
” ചിലവൾ മാരോക്കെ കെട്ടി വന്ന് 2 ദിവസം തികയുന്നതിനു മുമ്പേ കെട്ടിയോൻ കിടപ്പിൽ ആയി…. കേറി വന്നവളുടെ ഗുണം…. ” – നന്ദന
” അതല്ലെങ്കിൽ ഉം ഇങ്ങനത്തെ നാശം പിടിച്ച ജന്മങ്ങൾ ഉണ്ടാവും വെറുതെ ബാക്കി ഉള്ളവരെ കൂടി കഷ്ടത്തിൽ ആകുവാൻ…. ആർക്കറിയാം അടുത്തത് ആരുടെ നേർക്ക് ആണെന്ന്…. ” – വന്ദന
” ചിലപ്പോൾ വീട്ടുകാർ വരെ എല്ലാം അറിഞ്ഞുകൊണ്ട് പറഞ്ഞു വിട്ടത് ആവും…. പഠിപ്പ് തീരുന്നതിനു മുൻപേ ഇത്ര തിരക്ക് പിടിച്ച് കെട്ടിച്ചത് ചിലപ്പോ സ്വഭാവ ഗുണം കൊണ്ട് ആവും….. ” – അപ്പചി
” അത് ശെരിയാണ് അമ്മ പറഞ്ഞത് എത്ര അവന്മാരുടെ കൂടെ നടന്നിട്ട് ഉള്ളതാണെന്ന് ആർക്കറിയാം….. അഴിഞ്ഞാട്ടം കൂടുതൽ ആണല്ലോ…. അതല്ലേ നമ്മുടെ രാഗ് നേ വശീകരിച്ച് എടുത്തത്…. ” – നന്ദന
എന്തോ പറഞ്ഞത് ഒട്ടും സഹിക്കാൻ ആയില്ല….. വല്ലാതെ കുത്തി നോവിച്ചു കളഞ്ഞു…. ഇതുവരെയും വീട്ടിൽ ഞാൻ കാരണം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല… പിന്നെ ഞാൻ ആണോ രാഗ് ന്റാ ഇൗ അവസ്ഥയിക് കാരണം😔😔😣😣
ഇതൊക്കെ ആലോചിച്ച് നിന്നപ്പോൾ കണ്ണിൽ നിന്ന് വെള്ളം ധാര ആയി ഒഴുകിക്കൊണ്ടിരുന്നു….
അപ്പോ ഇത് തന്നെ ആവില്ലേ അന്ന് രാഗ് ഉം ചോദിച്ചത്…. ചത്തോന്ന് നോക്കാൻ വന്നതാണോ എന്ന് പെട്ടെന്ന് ആണ് ആരോ എന്റെ തോളിൽ കൈ വെച്ചത് നോക്കിയപ്പോൾ ജാനകി അമ്മ
” മോളെ കരയല്ലേ…. അവർ അമ്മയും മക്കളും നാക്കിന് ഒരു ലൈസൻസും ഇല്ലത്തവർ ആണ്…. മോളെ സങ്കട പെടുതുവൻ ആണ് അവർ അങ്ങനെ പറഞ്ഞത്…. മോളെ കരയല്ലേ…. ചെല്ല് ചെന്ന് സാറിന് ഭക്ഷണം കൊടുക്ക്… ” – ജാനകി അമ്മ
ഞാൻ അതിനു തിരിച്ച് ഒന്നും പറയാതെ ഭക്ഷണം എടുത്ത് മുകളിലേക്ക് പോയി…. മുഖം ഒക്കെ കഴുകി എങ്കിലും കണ്ണ് ഒക്കെ ചുവന്നു ഇരുന്നിരുന്നു….
____________________________
( രാഗ് )
അവള് താഴേയ്ക്ക് പോയിട്ട് നേരം ഒരുപാട് ആയി…. കാണുന്നില്ലല്ലോ എന്നാലോചിച്ച് ഇരുന്നപ്പോൾ ആണ് അവള് വരുന്നത് കണ്ടത്….. ഇവിടെ നിന്ന് പോയ അനു അല്ല അത്…. എന്തോ സങ്കടം ഉണ്ട്…. അതവളുടെ മുഖത്ത് കാണാം….
നേരെ വന്നു എനിക് ഫുഡ് വാരി തന്നു…. പക്ഷേ ഒരു അക്ഷരം പോലും മിണ്ടുന്നില്ല….. ഇതിന് എന്താ പറ്റിയത് എന്ന് നോക്കി നിന്നപ്പോൾ ആണ് അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് കണ്ടത്….
” താൻ എന്താ കരയുന്നത് ” – രാഗ്
” ഒന്നുമില്ല…. കണ്ണിൽ പൊടി പോയത് എന്തോ ആണ് ” – അനു
അവള് പറഞ്ഞ മറുപടി എനിക് അത്ര തൃപ്തികരം ആയില്ല….
” താൻ കഴിച്ച… ” – രാഗ്
” ഇല്ല കഴിക്കാം…. ” – അനു
” എപ്പോൾ …. ” – രാഗ്
” കഴിച്ചോളാം…. ” – അനു
എന്നിട്ട് അവള് വീണ്ടും എനിക് വാരി തന്നു…. പക്ഷേ എനിക് തരാൻ തുടങ്ങിയപ്പോൾ ഞാൻ ആ കൈ തിരിച്ച് അവളുടെ നേരെ ആകി….
” നീ കഴിച്ചട്ടില്ല എന്ന് അറിയാം…. നീ കഴിക്… എന്നിട്ട് മതി എനിക്…. ” – രാഗ്
” ഞാൻ കഴിച്ചോളാം ” – അനു
” നീ കഴിക്കുന്നില്ല എന്നാണ് എങ്കിൽ എനിക് വേണ്ട കൊണ്ടു പോയികൊളു…. 🙄” – രാഗ്
അവള് ഉടനെ കഴിച്ച്…. പാവം എന്നെ കഴിപ്പികുവാൻ ആണ്….
കഴിച്ച് കഴിഞ്ഞ ഉടനെ അവള് പുറത്തേക് പോയി…..
അവള് പോയി കുറച്ച് കഴിഞ്ഞപ്പോൾ ആണ് ജാനകി അങ്ങോട്ട് വന്നത്….
വീട്ടിലെ വേലക്കാരി ആയത് കൊണ്ട് ഞങൾ എല്ലാവരും പേര് ആണ് വിളിക്കുന്നത്….
” ജാനകി…. താഴെ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ…. അവള് എന്തിനാ കരഞ്ഞത്…” – രാഗ്
” അത് സാറേ താഴെ വെച്ച് കുഞ്ഞിനെ.. മാഡം അവരുടെ മക്കളോട് കൂടി കുറെ വഴക് പറഞ്ഞു…. ” ജാനകി അമ്മ
” എന്തിനാ വഴക് പറഞ്ഞത്…. ” – രാഗ്
തുടർന്ന് അവർ പറയുന്നത് കേട്ട് എനിക് ദേഷ്യം ഇരച്ചു കയറി…..
ഇത്രയൊക്കെ സംഭവിച്ചു എന്നിട്ടും എന്താ അവള് എന്നോട് പറയാതെ ഇരുന്നത്…. എനിക് സ്നേഹം ഉണ്ടെന്ന് അവൾക് ഇപ്പോഴും മനസ്സിലായിട്ടില്ല….
എന്തായാലും അപ്പാച്ചിയും മക്കളും അനുഭവിക്കാൻ സമയം ആയി…. കാരണം അവർ എന്റെ പെണ്ണിനെ ആണ് വേദനിപ്പിച്ചത്….😡😡😡
____________________________
( അനു )
ഇവിടെ ഇങ്ങനെ നിന്നാൽ ശെരി ആവില്ല…. എന്റെ പഠിപ് പൂർത്തി ആകിയെ പറ്റൂ…. അതല്ല ഇൗ വീട്ടിൽ നിന്നാൽ എനിക് പ്രാന്ത് പിടിക്കും….. എന്തായാലും രാഗ് സമ്മതിക്കണം…. എങ്ങനെ സമ്മതിപികും…🙄 ഒരു ഐഡിയയും ഇല്ല…..
നേരെ മുറിയിലേക്ക് ചെന്ന്…. അവന് മരുന്നും കൊടുക്കണം ആയിരുന്നു….. മരുന്ന് ഒക്കെ എടുത്ത് അവന്റെ അടുത്ത് പോയി ഇരുന്നു
എന്നിട്ട് സ്നേഹത്തോടെ ഗുളിക ഒക്കെ വെച്ച് കൊടുത്തു ആവശ്യം നമ്മടെ ആണല്ലോ അതല്ലെങ്കിൽ അവൻ സമ്മതിച്ചില്ല എങ്കിലോ….
എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് അറിയാത്തത് കൊണ്ട് ഞാൻ മിണ്ടാതെ നിന്നു…😁
” എന്താ തനിക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…. ” – രാഗ്
” അത് ഒരു കാര്യം ഉണ്ട്…. ” – അനു
” എന്താ നീ കാര്യം പറഞ്ഞോ…. ” – രാഗ്
” എനിക് പഠിക്കണം… എന്റെ ഡിഗ്രീ കംപ്ലീറ്റ് ചെയ്യണം….” – അനു
അതിനുള്ള അവന്റെ മറുപടി എന്നെ ശെരിക്കും കരയിച്ചു കളഞ്ഞു😔😔😭😭
____________________________
അല്ല അവിടെ എന്താ സംഭവിച്ചത് എന്ന് നിങ്ങള്ക് അറിയില്ലല്ലോ… നേരിട്ട് കണ്ടോളൂ…..
” എനിക് പഠിക്കണം … എന്റെ ഡിഗ്രീ കംപ്ലീറ്റ് ചെയ്യണം….” – അനു
“പറ്റില്ല…. ” – രാഗ്
” അതെന്താ😳” – അനു
” നീ പോയാൽ ഞാൻ എന്ത് ചെയ്യും… “. – രാഗ്
” എന്ത് ചെയ്യാൻ ആണ് മനസിലായില്ല…. ” – അനു
” അനു എനിക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല….. ” – രാഗ്
” അതെനിക്ക് അറിയാം രാഗ് ഞാൻ അത് അല്ല…. ” – അനു
” നീ എന്ത് പറഞ്ഞാലും എനിക് എഴുന്നേൽക്കാൻ ആവുന്നത് വരെ നിന്നെ എനിക് വേണം…. അതുകഴിഞ്ഞ് എവിടെ ആണെന്ന് വെച്ചാൽ പോക്കൊളൂ….. ” – രാഗ്
” അപ്പോ എഴുന്നേൽക്കുന്ന അത്രയും നാള് മതിയല്ലെ എന്നെ…. 🙂🙂🙂” – അനു
” അതേ അത്രയും നാള് നീ ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…” – രാഗ്
” ഒകെ ഇത് കഴിഞ്ഞിട്ട് പോയികോളാം…🙂🙂” – അനു
ഇതും പറഞ്ഞു ഞാൻ വേഗം അവിടെ നിന്ന് പോന്നു…. ശെരിക്കും എനിക് ഭയങ്കര വിഷമം ആയി…. അവന് എന്നെ അപ്പോ അവൻ ഒകെ ആവുന്നത് വരെ മതി അല്ലേ….. അപ്പോ അവന് എന്നോട് സ്നേഹം ഉണ്ടെന്ന് തോന്നിയ ഞാൻ ആണ് മണ്ടി….. അതല്ലെങ്കിൽ തന്നെ അവന് എന്തിനാ എന്നോട് അങ്ങനെ തോന്നുന്നത്….. അവന് എന്നോട് വെറുപ്പ് ആണ്…. അത്രേയുള്ളൂ….. ബാക്കിയൊക്കെ അവന്റെ ആവശ്യം സാധിക്കുന്നതഇനു വേണ്ടി ആണ്….. സത്യത്തിൽ ഞാൻ ഇൗ വീട്ടിൽ ഒരു അതികപറ്റ് ആണ്…. ഞാൻ ഒഴിഞ്ഞു പോവും…. അവൻ ഒന്നു നേരെ നടക്കാൻ ആകുന്ന വരെയേ നിൽകു…. 🙂🙂🙂🙂
____________________________
( രാ ഗ് )
പെണ്ണ് വന്നപ്പോൾ മുതൽ എന്തോ spelling mistake ഉണ്ട് എന്തോ ഭയങ്കര സ്നേഹം പോലെ….. കുറച്ച് കഴിഞ്ഞപ്പോൾ ആണ് അവള് വാ തുറന്നത്…. അപ്പോഴാണ് ആവശ്യം സാധിക്കാൻ വന്നത് ആണെന്ന് മനസിലായത്….. അവൾക് പഠിക്കണം എന്ന്….
ഞാൻ ഇങ്ങനെ ഇരിക്കുമ്പോ അവൾക് പോണം എന്ന്🙄🙄…..
അതാ അവളോട് ഞാൻ എനിക് ആരോഗ്യം കിട്ടിയിട്ട് മാത്രമേ എങ്ങും പോവാൻ ആവുക ഉള്ളൂ എന്ന് പറഞ്ഞത്…… അവള് അപ്പോ എന്തൊക്കെയോ പറഞ്ഞു തിരിച്ച് പോയി….. പക്ഷേ വന്നത് പോലെ അല്ല…. എന്തോ സങ്കടം വന്നത് പോലെയാ പോയത്…. എന്തായിരിക്കും🙄🙄🙄
എന്തായാലും അവളെ ഞാൻ പഠിപ്പിക്കും അവൾക് ഇഷ്ടം ഉള്ള അത്രയും…… കാരണം അവള് ഇപ്പോ എന്റെ ജീവൻ ആണ്…. എന്റെ പ്രണയം ആണ്…. എന്റെ അനുരാഗം💞 ആണ്….. എന്റെ പെണ്ണ് ആണ്…. 😍😍😘😘
____________________________
( നന്ദന )
” മോളെ നീ പറഞ്ഞത് ശെരി ആണ്…. അവള് ആ സംസാരത്തിൽ വീണു….. അവളെ കുത്താൻ കഴിയുന്ന കാര്യം അണ് അത്…. ” – നന്ദന
” അതേ ചേച്ചി…. അവളെ നമുക്ക് ദോഷം ഉണ്ടെന്ന് പറഞ്ഞു വേദനിപ്പിക്കാൻ കഴിയും…. മറ്റെന്ത് പറഞ്ഞപ്പോഴും അവള് തിരിച്ച് 4 പറഞ്ഞു…. പക്ഷേ ഇവിടെ മാത്രം അവള് എല്ലാം കേട്ട് നിന്ന്…. ” – വന്ദന
” അവളെ അതും പറഞ്ഞു കുത്തുന്ന കാര്യം ഞാൻ ചെയ്തോളാം മോളെ ….. അവസാനം ആ കുത്തൽ സഹിക്കാൻ വയ്യാതെ അവള് പോയികോളും…. ” – അപ്പചി
” അല്ല ചേച്ചി ശ്രീ ഏട്ടൻ വിളിച്ചിട്ട് ചേച്ചിയോട് എന്താ പറഞ്ഞത്….. ” – വന്ദന
” മോളെ ശ്രീയെ സൂക്ഷിക്കണം…. അനുവിന്റെ ജീവിതത്തിൽ കയറി ഇടപെട്ടാൽ ആരെ ആയിരുന്നാലും കത്തിച്ച് കളയും എന്ന ഭീഷണി…. ” – നന്ദന
” അവൻ അത്രയിക് ആയോ…. ” – അപ്പചി
” ചേച്ചി…. ശ്രീ ഏട്ടൻ ഒരു പ്രശ്നം ആവോ…. ” – വന്ദന
” സത്യത്തിൽ ശ്രീ പാവം ആണ്…. പക്ഷേ അനുവിന്റെ കാര്യത്തിൽ അവൻ അങ്ങനെ ആവണം എന്നില്ല…. അനുവിന്റെ മനസ്സ് വിഷമിച്ചൽ അവൻ റിയാക്ട് ചെയ്യാം…. ” – നന്ദന
” അപ്പോ എന്ത് ചെയ്യും ചേച്ചി…. ” – വന്ദന
” ഒന്നെങ്കിൽ ശ്രീയെ പൂട്ടണം….. അതല്ലെങ്കിൽ ശ്രീ ഒന്നും അറിയരുത്…. അതിനുള്ള വഴി നോക്കണം…. ” – നന്ദന
” മോള് വിഷമിക്കണ്ട നമുക്ക് ഒരു വഴി കണ്ട് പിടിക്കാം…. ” – അപ്പചി
____________________________
( അനു )
ഇതൊക്കെ ആരോടെങ്കിലും പറഞ്ഞില്ല എന്ന് ഉണ്ടെങ്കിൽ എനിക് എന്തെങ്കിലും സംഭവിക്കും…. ഇത് ആരെങ്കിലും അറിയണം…. പക്ഷേ ഏട്ടൻ…. എട്ടനോട് പറഞാൽ ഏട്ടൻ വിഷമിക്കും…. അതുറപ്പാണ്…..
ഇന്ന് വരെയും എന്റെ മനസ്സ് വിഷമിപ്പിക്കുന്ന ഒരു കാര്യവും ഏട്ടൻ ചെയ്‌തട്ടില്ല….
ആ ഏട്ടനെ ഞാൻ എങ്ങനെയാണ്…. ഇല്ല ഏട്ടൻ ഒന്നും അറിയണ്ട…..
പക്ഷേ ഇതൊക്കെ ഒരാൾ എങ്കിലും അറിയണം…. ആരോട് പറയും എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് അഖിൽ ഏട്ടന്റെ മുഖം ഓർമ്മ വന്നത്….
എന്റെ ഏട്ടൻ കഴിഞ്ഞാൽ എനിക് ഇഷ്ടം ഉള്ള എന്റെ ബ്രദർ…. രക്തബന്ധം ഒന്നും ഇല്ലെങ്കിലും എന്റെ സ്വന്തം ചേട്ടൻ തന്നെ ആണ് അവൻ…. അവന് എന്നെ മനസിലാവും അത് എനിക് ഉറപ്പ് ആയിരുന്നു….
അങ്ങനെ ഫോൺ എടുത്ത് അഖിൽ ഏട്ടനെ വിളിച്ചു….. വൈകിട്ട് അഞ്ചിന് കോഫീ ഹൗസിൽ കാണാം എന്ന് പറഞ്ഞു…..
വൈകിട്ട് 5 ആയപ്പോൾ ഒരു ഫ്രണ്ടിനെ കാണാൻ എന്ന് രാഗിനോട് കള്ളം പറഞ്ഞു അങ്ങോട്ട് പോയി…. മനപ്പൂർവം അല്ല…. നിങ്ങൾക്കും അറിയാമല്ലോ….
അവിടെ ചെന്നപ്പോൾ അഖിൽ ഏട്ടൻ എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു….. ഞാൻ ചെന്നപ്പോൾ എന്നോട് എന്താ കാണണം എന്ന് പറഞ്ഞത് എന്ന് ചോദിച്ചു….
ഞാൻ വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു…. പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുക ആയിരുന്നു….. കാരണം അത്രേം സങ്കടം ഉണ്ടായിരുന്നു….
ഏട്ടൻ എന്നെ എങ്ങനെ ഒക്കെയോ സമാധാനിപ്പിച്ചു….. അത് ഒരുപരുതി വരെ എനിക് സമാധാനം നൽകി …… പക്ഷേ എങ്കിലും…. എന്തോ മനസ്സിൽ ഒരു നീറ്റൽ…..
തിരിച്ച് വീട്ടിൽ വന്നിട്ടും ഞാൻ രാഗ് നോഡ് വലിയ കാര്യം ആയി സംസാരിച്ചില്ല….. എന്തോ കാണുമ്പോൾ സംസാരിക്കാൻ ഭയം ആണ്….
കാരണം ……
സംസാരിച്ചാൽ ചിലപ്പോൾ എനിക് സ്നേഹം ഉണ്ടാവും…..
സ്നേഹം ഉണ്ടായാൽ പിരിയാൻ ഭയങ്കര വിഷമം അണ്…..😔😔😔
അതുകൊണ്ട് ഇൗ അകൽച്ച എന്ത് കൊണ്ടും നല്ലത് അണ്……
🙂🙂🙂🙂
____________________________
( രാഗ് )
നേരത്തെ ഇവിടെ നിന്ന് പോയപ്പോൾ മുതൽ അവള് വല്ലാത്ത വിഷമത്തിൽ ആണ്…. ഞാൻ എന്താ അതിനു പറഞ്ഞത്🙄🙄🥺🥺
പുറത്ത് പോയി വന്നാൽ എങ്കിലും ഇൗ വിഷമം ഒന്നു മാറുമല്ലോ എന്ന് കരുതി ആണ് പോയികൊട്ടെ എന്ന് ചോദിച്ചപ്പോ എതിർ പറയാതിരുന്നത്…..
പക്ഷേ ഇപ്പൊൾ പോയി വന്നിട്ടും…… അതേ അവസ്ഥ തന്നെ…..
എന്നോട് ഒന്നും മിണ്ടിയില്ല…….😔
എന്താണാവോ എന്തോ😔😔
അവള് രാത്രി ഭക്ഷണം തന്നപ്പോൾ പോലും ഒരു അക്ഷരം മിണ്ടിയില്ല…..
മുഴുവൻ മൗനം ആയിരുന്നു….😶
ഇവൾക്ക് എന്നാലും ഇതെന്താ പറ്റിയ എന്ന് ആലോചിച്ച് ഇരുന്നപ്പോൾ ആണ് ശ്രീയോട് ചോദിക്കാം എന്ന് ആലോചിച്ചത്….
വിളിച്ച് ചോദിച്ചപ്പോൾ എന്റെ തോന്നൽ ആവും എന്ന്…. അവൾക്ക് പ്രശ്നം ഒന്നും ഉള്ളതായി അവന് അറിയില്ല
രാത്രി കിടക്കാൻ വന്നപ്പോൾ പോലും ഒരു അക്ഷരം കൂടി മിണ്ടുന്നില്ല….
അവള് മറ്റേതോ ലോകത്ത് ആണ്🙄
കിടന്നപ്പോൾ പോലും എന്നോട് ഒന്നും പറഞ്ഞു കൂടി ഇല്ല….
ഞാൻ അവളെകൊണ്ട് സംസരിപ്പിച്ചെ അടങ്ങൂ എന്ന് തീരുമാനിച്ചു….
ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഉള്ള ആ അനുഭവം വെച്ച് അവളെ ഞാൻ ഒന്ന് കെട്ടിപിടിച്ചു….
കാരണം രാവിലെ അതിനാനല്ലോ അവള് കിടന്ന് കാറിയത്…..
ഉറക്കത്തിൽ എന്ന പോലെ അവളെ ഞാൻ അങ്ങ് ഇറുക്കി കെട്ടിപിടിച്ചു…..
അവള് ഒന്നു പിടഞ്ഞു…. പക്ഷേ കൈയിൽ വെള്ളം വീണപ്പോൾ ആണ് അവള് കരയുന്നുണ്ട് എന്ന് മനസിലായത്…..
എന്റെ പെണ്ണിന് എന്തിനാ കരയുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ…..
ഞാൻ അവളെ തിരിച്ച് കിടത്തി….. നോക്കിയപ്പോൾ കരഞ്ഞു കണ്ണോക്കെ ചുവന്നിട്ടുണ്ട്….🙄
ഞാൻ അവളുടെ കണ്ണുനീർ എന്റെ കൈ കൊണ്ട് തുടച്ചു…. പക്ഷേ അവള് ഇപ്പോഴും ഒന്നും മിണ്ടുന്നില്ല…..
എന്തോ അത് കണ്ടിട്ട് സഹിക്കുന്നില്ല….. അതുകൊണ്ട് അവളുടെ നെറ്റിയിൽ ഞാൻ ഒരു ഉമ്മ കൊടുത്തു…. അവള് ഉടനെ എന്നെ കെട്ടിപിടിച്ച് കരയുവാൻ തുടങ്ങി…..
കുറെ കഴിഞ്ഞപ്പോൾ കരച്ചിൽ കേൾക്കാതെ ആയപ്പോൾ ആണ് അവള് ഉറങ്ങി പോയെന്ന് മനസിലായത്…..
പാവം തളർന്ന് ഉറങ്ങി……
എന്തിനാ പെണ്ണെ ഇങ്ങനെ കരയുന്നത്….. ഞാൻ ഉള്ളപ്പോൾ എന്റെ പെണ്ണിന്റെ കണ്ണ് നിറയുന്നത് എനിക് ഇഷ്ടം അല്ല….😔😔
ഇതയോക്കെ പറയുമ്പോഴും അവള് നല്ല ഉറക്കത്തിൽ ആയിരുന്നു…..
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission