Skip to content

അനുരാഗ് – Part 9

anurag malayalam novel in aksharathalukal

✒️ഏട്ടന്റെ കാന്താരി ( അവാനിയ )

( അനു )
ഇന്നും ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ അവന്റെ നെഞ്ചില് തന്നെ അണ്. അവനാണെങ്കിൽ എന്നെ ശെരിക്കും ഇറുക്കി പിടിച്ചിട്ടും ഉണ്ട്…. ഇന്നലെ ഒരുപാട് കരഞ്ഞത് കൊണ്ട് നല്ല തലവേദന ഉണ്ട്…. ഞാൻ കരഞ്ഞത് അവൻ കണ്ട്… എന്തിനാ അവൻ എന്നെ ഉമ്മ വെച്ചത്…. പക്ഷേ അപ്പോൾ ഞാൻ അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നത് കൊണ്ട് അത് എനിക് ഒരു ആശ്വാസം ആയിരുന്നു…. അപ്പോ ശെരിക്കും അവന് എന്നെ ഇഷ്ടം ആണോ…. ഒന്നും മനസിലാകുന്നില്ല….. 😔😔😔

അപ്പോഴാണ് ഇന്നലെ അഖിൽ ഏട്ടൻ പറഞ്ഞ ഒരു കാര്യം ഞാൻ ഓർത്തത്….

മറ്റൊന്നുമല്ല ശ്രീ ഏട്ടൻ എല്ലാം അറിയണം എന്ന്….. ഏട്ടൻ വിഷമിക്കണ്ട എന്ന് കരുതി ആണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്…. പക്ഷേ അഖിൽ ഏട്ടൻ പറഞ്ഞത് ശെരി ആണ്…. നാളെ ഞാൻ ഇവിടെ നിന്ന് പുറത്ത് ആയാൽ ആരു എന്റെ കൂടെ നിന്നിലെങ്കിലും നിൽക്കുന്ന ഒരാള് ഏട്ടൻ ആണ്….

അപ്പോ ആ ഏട്ടൻ അറിയണം…..

ഏട്ടനെ ഞാൻ വിളിച്ച് ഒന്നു കാണണം എന്ന് പറഞ്ഞു…. അപ്പോ ഏട്ടൻ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞു…. എന്നാല് ഞാൻ അത് വേണ്ട പുറത്ത് വെച്ച് കണ്ടാൽ മതിയെന്ന് പറഞ്ഞു….

____________________________

( ശ്രീ )

അനു എന്തായിരിക്കും കാണണം എന്ന് പറഞ്ഞത്….

ഇനി രാഗ് ഇന്നലെ പറഞ്ഞത് പോലെ അവൾക് എന്തെങ്കിലും വിഷമം ഉണ്ടാവുമോ…..

നന്ദന അവളെ വീണ്ടും വിഷമിപിച്ചിട്ടുണ്ടവും അതായിരിക്കും കാണണം എന്ന് പറഞ്ഞത്….

അവള് പറഞ്ഞത് അനുസരിച്ച് ഞാൻ അവളെ കൂട്ടി വീട്ടിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോയി….. അവളുടെ ഏറ്റവും ഇഷ്ടപെട്ട സ്ഥലം കടൽ തന്നെ…..

അവിടെ ചെന്ന് ഇത്രേം നേരം ആയിട്ടും അവള് ഒരു അക്ഷരം പോലും മിണ്ടുന്നില്ല…. തിരകളുടെ എണ്ണം നോക്കി നൽകുക ആണ്…..

കുറെ ആയിട്ടും ഒന്നും പറയാതിരുന്നത് കൊണ്ട് ഞാൻ അവളോട് എന്ത് പറ്റിയെന്നു ചോദിച്ചു….

പക്ഷേ നോക്കിയപ്പോൾ അവളുടെ കണ്ണ് ഒക്കെ നിറഞ്ഞു ഇരിക്കുന്നു….

” എന്ത് പറ്റി മോളെ എന്തിനാ നീ കരയുന്നത്…. ” – ശ്രീ

” അത് ഏട്ടാ ഏട്ടൻ വിചാരിക്കുന്ന പോലെ ഒന്നുമല്ല… കാര്യങ്ങള്….. ” – അനു

” മോളെ നീ എന്താ പറയുന്നത് എനിക് ഒന്നും മനസ്സിലാവുന്നില്ല…. ” – ശ്രീ

” അത് ഏട്ടാ……………. ”

അവള് വിവാഹത്തിന് പിന്നിൽ ഉള്ള ചതി മുതൽ എല്ലാം പറഞ്ഞു എന്നോട് …. കേട്ടപ്പോൾ ശെരിക്കും ദേഷ്യം വന്നു…..

അപ്പോള് അവൻ എന്റെ പെങ്ങളെ നരകിപിക്കാൻ വേണ്ടി ആണല്ലേ വിവാഹം ചെയ്തത്….. കേട്ടപ്പോൾ രാഗ് നേ കൊല്ലാൻ ആണ് തോന്നിയത്……

” മോള് വിഷമിക്കണ്ട….. ഞാൻ ഇതിനു ഒരു പരിഹാരം കണ്ടോളാം….. ” – ശ്രീ

” ഏട്ടാ….. എടുത്ത് ചാടി ഒന്നും ചെയ്യരുത്….. ” അനു

” ഇല്ല മോളെ നീ സമാധാനം ആയി പൊക്കോ…. ” – ശ്രീ

അവിടെ നിന്നും ഞാൻ പോന്നത് ചിലതൊക്കെ മനസ്സിൽ തീരുമാനിച്ച് കൊണ്ടായിരുന്നു…..

____________________________

( രാഗ് )

രാവിലെ എഴുന്നേറ്റ് എങ്കിലും ആ വിഷമം ഇപ്പോഴും കാണാം…. ഇൗ പെണ്ണ് എന്താ കാര്യം പറയാത്തത്…..🙄

കുറച്ച് കഴിഞ്ഞ് ശ്രീ വന്നു അവളെ വിളിച്ച് പുറത്ത് പോയി…. എന്താണോ എന്തോ…..

അവർ വന്നെന്ന് തോന്നുന്നു…. ഏതോ വണ്ടി വരുന്ന ശബ്ദം കേട്ട്…..

പെട്ടെന്ന് നോക്കിയപ്പോൾ ശ്രീ എന്റെ മുറിയിലേക്ക് വന്നു….

എന്നിട്ട് വാതിൽ അടച്ചു…..

” എനിക് നിന്നോട് കുറച്ച് സംസാരിക്കണം….” – ശ്രീ

” എന്താ ശ്രീ പറഞ്ഞോളൂ…. നീ എന്തിനാ നമുക്ക് ഇടയിൽ formality ഇടുന്നത്…. ” – രാഗ്

” ഒകെ…. നീ എന്തിനാ അനുവിനെ വിവാഹം ചെയ്തത്….. അപ്പോള് നിന്റെ ഉദ്ദേശം എന്തായിരുന്നു” – ശ്രീ

” അത് ശ്രീ….. എനിക് അവളോട്…. ” – രാഗ്

” പറയാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയാം….. കാരണം നീ അവളെ കെട്ടിയത് അവളെ നശിപ്പിക്കാൻ വേണ്ടി ആയിരുന്നല്ലോ….. ” – ശ്രീ

” അത് ശ്രീ…..” – രാഗ്

” നിർത്തട പന്നി എന്റെ ശേരികുമുള്ള സ്വഭാവത്തിന് നിന്നെ കൊല്ലുക ആണ് വേണ്ടത്…..പ്രതികാരം തീർക്കാൻ കെട്ടിയിരിക്കുന്നു….. 😡😡 ” – ശ്രീ

” ശ്രീ ശെരിയാണ് നീ പറഞ്ഞത് പക്ഷേ ഇപ്പൊ അങ്ങനെ ഒന്നും….. അല്ല….. ” – രാഗ്

” നീ എനിക് വാക് തന്നത് അല്ലേട കോപ്പെ…. എന്റെ പെങ്ങളെ വിഷമിപികില്ലെന്ന്….. എന്നിട്ട് ആണ് അവൻ കരയിക്കാൻ മാത്രം അവളെ കെട്ടിയത്….. 😡😡” – ശ്രീ

” ശ്രീ ഇതൊക്കെ ശെരിയാണ് പക്ഷേ നീ ഞാൻ പറയുന്നത് കൂടി ഒന്ന് കേൾക്…. ” – രാഗ്

” എന്താടാ നിനക്ക് പറയാൻ ഉള്ളത്….. ” – ശ്രീ

” ശ്രീ നീ ചൂടവല്ലെ…. ഞാൻ പറയട്ടെ….. നീ പറഞ്ഞ പോലെ അവളെ വിഷമിപികുവൻ വേണ്ടി ആണ് അത് ചെയ്തത് പക്ഷേ ഇന്ന് അവള് എനിക് എന്റെ ജീവൻ ആണ്…. ” – രാഗ്

” സത്യമാണോ നീ ഇൗ പറയുന്നത്…. ” – അനു

” അതേ ശ്രീ അവള് ഇല്ലാതെ ഇപ്പോ എനിക് പറ്റില്ല….. എന്റെ ജീവനും ജീവിതവും ഒക്കെ ആണ് അവള്…. ” – രാഗ്

” ഉറപ്പല്ലേ രാഗ്….. അതല്ല ഇനിയും അവളെ വേദനിപ്പിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഇൗ ശ്രീയുടെ യഥാർത്ഥ സ്വഭാവം നീ അറിയും…. 😡😡” – ശ്രീ

” അങ്ങനെ ഒന്നുമില്ല ശ്രീ അവൾക് ഇനി ഒരു പ്രശ്നവും ഉണ്ടാവില്ല…. ഇത് ഇൗ രാഗ് തരുന്ന വാക് ആണ്” – രാഗ്

” ശെരി പിന്നെ അവളോട് നീ എന്താ നിനക്ക് സുഖം ആകുന്ന വരെ മാത്രം മതി എന്ന് പറഞ്ഞത് അത് അവൾക് നന്നായി ഹർട് ആയി…. ” – ശ്രീ

” അപ്പോ അതാണല്ലോ കാര്യം…. ശ്രീ ഞാൻ ആ ഉദ്ദേശത്തിൽ അല്ല അത് പറഞ്ഞത്….. അവൾക് പഠിക്കണം എന്ന് പറഞ്ഞപ്പോൾ എനിക് ബേധം ആയിട്ട് പോയികൊള്ളൂ എന്നെ ഉദ്ദേശിച്ചുള്ളൂ…. ” – രാഗ്

” അപ്പോ അത് ഒരു തെറ്റിദ്ധാരണ ആണല്ലേ…. സാരമില്ല ഞാൻ പറഞ്ഞു മനസിലാക്കി കൊള്ളാം…. ” – ശ്രീ

” വേണ്ട ശ്രീ അത് വേണ്ട….. അവളായി തന്നെ എല്ലാം മനസ്സിലാക്കണം…. അല്ലാതെ ഇങ്ങനെയല്ല…. എന്റെ സ്നേഹം എന്നിലൂടെ മനസിലവണം…. ” – രാഗ്

” നീ പറഞ്ഞത് ശെരി ആണ്…. നീ ആയി തന്നെ എന്തെങ്കിലും ചെയ്…. ” – ശ്രീ

” ശ്രീ നീ കണ്ടോ ഉടനെ തന്നെ നിന്റെ പെങ്ങൾ എന്റെ ഭാര്യ ആവും….. നീ വിഷമിക്കണ്ട…. ഇനി അവള് കരയുകയില്ല…. നീ സന്തോഷം ആയി ചെല്ല്…. ” – രാഗ്

” രാഗ്…. ഞാൻ വീണ്ടും നിന്നോട് പറയുക ആണ്…. എന്റെ ജീവൻ ആണ് അത്…. അവൾക് നൊന്താൽ എനിക് സഹിക്കില്ല….. ” – ശ്രീ

” ഡാ ഡാ വെറുതെ സീൻ ബേജാർ ആകല്ലെ….. അളിയൻ ചെന്നെ….. പിന്നെ അവൻ നിന്റെ മാത്രം അല്ല എന്റെ കൂടി ജീവൻ ആണ്…. എനിക്കും വേദനിക്കും കേട്ടോ…. ” – രാഗ്

” ശേരിയട എന്നാലേ ഞാൻ ഇനിയും നിന്ന് എന്റെ അളിയനെ പ്രാന്ത് ആകുന്നില്ല…… പോകുകയാണ്….. പിന്നെ എന്റെ പെങ്ങളെ കൊല്ലരുത് കേട്ടോ 🤪🤪 ഇൗ സ്നേഹിച്ച് കൊല്ലാനും പറ്റും 😜😜😉😉” – ശ്രീ

” ഡാ അളിയാ നീ വെറുതെ എന്റെ വായിൽ നിന്ന് തെറി കേൾക്കും കേട്ടോ…. ” – രാഗ്

” അയ്യോ വേണ്ടെ…. 🙏🙏🙏” – ശ്രീ

പെട്ടെന്ന് ആണ് മുറിയിലേക്ക് അനു കയറി വന്നത്…..

അവള് ഞങ്ങൾ ചിരിച്ച് സംസാരിക്കുന്നത് കണ്ടിട്ട് വായും പൊളിച്ച് നോക്കി നിൽക്കുന്നു…. 😄😄 അവൾക് അറിയില്ലല്ലോ…. ഞാനും അളിയനും ഒന്നായത്…. 😜

” എന്ന ശെരി ഞാൻ പോട്ടെ അളിയോ….. ആ എന്റെ പെങ്ങൾ വന്നോ…. അപ്പോ ശെരി കട്ടുറുംബ്‌ ആവാൻ നമ്മൾ ഇല്ലേ…..😂😂” – ശ്രീ

അതും പറഞ്ഞ് ശ്രീ പോയി….. അവള് വന്ന് എന്നോട് ഒന്നും മിണ്ടുന്നില്ല…..

അവള് തിരിഞ്ഞു എന്തോ തിരയുക ആയിരുന്നു….. ഞാൻ പതുകെ കഷ്ടപ്പെട്ട് എഴുന്നേറ്റ്…. അവളുടെ അടുത്ത് പോയി ഞാൻ വന്നത് അവള് അറിഞ്ഞിട്ടില്ല….. എന്റെ ഇടത്തെ കൈ കൊണ്ട് അവളെ അങ്ങ് വട്ടം പിടിച്ചു….. എന്നിട്ട് എന്നോട് അങ്ങ് ചേർത്ത് നിറുത്തി….. ഇപ്പോ ഞാനും അവളും തമ്മിൽ ഇത്തിരി ദൂരമേ ഉള്ളൂ…. ഇച്ചിരി കൂടി ചേർന്നാൽ അവള് എന്റെ ദേഹത്ത് മുട്ടും…. എന്റെ നിശ്വാസം അവളുടെ മുതുകിൽ തട്ടുന്നുണ്ട്‌….. അത് അനുസരിച്ച് അവള് പിടയുന്നുണ്ട്….. എന്നിൽ നിന്ന് കുതറി മാറാനും ശ്രമിക്കുന്നുണ്ട്….. പക്ഷേ കഴിയുന്നില്ല…..

ഞാൻ അവളുടെ മുടിയുടെ ഇടയിലൂടെ അവളുടെ കഴുത്തിൽ എന്റെ ചുണ്ടുകൾ ചേർത്ത്….. പെട്ടെന്ന് അവള് തിരിഞ്ഞു……

ഇപ്പോ അവള് എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് നില്കുന്നത്….. ഇവളുടെ കണ്ണിനു എന്തോ മാന്ത്രിക ശക്തി ഉണ്ട്….. എന്ത് അഴക് ആണ് അതിനു😍😍

പക്ഷേ അപ്പോഴാണ് പെട്ടെന്ന് അവളുടെ മുഖഭാവം മാറിയത്…..

പെട്ടെന്ന് അതിൽ ദേഷ്യം എന്ന ഭാവം വന്നു…..

” എന്താ നിങ്ങൾക്ക് വേണ്ടത്….. ” – അനു

” നിന്നെയാണ് വേണ്ടത് തരുമോ….. ” – രാഗ്

” നിങ്ങള്ക് ബേദം ആകുന്നത് വരെ ഞാൻ തന്നത് ആണല്ലോ…. ” – അനു

” അങ്ങനെ അത്രയും നാള് മാത്രം അല്ല….. ജീവിതകാലം മുഴുവൻ എന്റെ പാതിയായി…. പറ്റുമോ…. ” – രാഗ്

” പരിഹാസത്തിന് ഒരു അതിര് ഉണ്ട്….. ” – അനു

” പിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞു എന്റെ ശരീരം ആണ് വേണ്ടത് എങ്കിൽ എടുത്തോളൂ…… ” – അനു

അത് കേട്ടപ്പോൾ എന്തോ സഹിച്ചില്ല ഞാൻ ഉടനെ തന്നെ എന്റെ കൈകൾ പിൻവലിച്ച്…. എന്നിട്ട് ഒരു സോറി ഉം പറഞ്ഞു….

എന്തോ അവളുടെ ആ വാക് കേട്ടപ്പോൾ പെട്ടെന്ന് സങ്കടം ആയി….

അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ ശെരി അല്ലേ….. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല……

പെട്ടെന്ന് ഞാൻ സ്നേഹം കാണിച്ചപ്പോൾ അവളെ ചുംബിച്ചപ്പോൾ അവൾക് അങ്ങനെ ഒക്കെ അല്ലേ തോന്നു….. സാരമില്ല…..

അവൾക് എല്ലാം മനസ്സിലാവും…..

ഉടനെ തന്നെ

എന്റെ സ്നേഹം മനസ്സിലാകും….😊😊😊😊

ഞാൻ കാത്തിരിക്കുന്നു അനു നിന്റെ അനുരാഗത്തിന്റെ💞 മധുരം നുണയാൻ 😘😘😘😘😘

____________________________

3 മാസങ്ങൾക്ക് ശേഷം….

( അനു )

ഇന്ന് ഞാൻ ഭയങ്കര ഹാപ്പി ആണ്….. നിങ്ങള്ക് അറിയോ കാരണം എന്താണ് എന്ന് രാഗ് ന് സുഖമായി….. അപ്പോ ഇന്ന് മുതൽ ഞാൻ കോളേജിൽ പോകുകയാണ്…..

എന്റെ ടീച്ചേഴ്സ് ഫ്രണ്ട്സ്….. എന്താ സന്തോഷം….. നിങ്ങള് അച്ചുവിനെയും അമ്മുവിനെയും മറന്നില്ലല്ലോ അല്ലേ….. 🤔

കുറെ നാളായി അവരെ ഒക്കെ കണ്ടിട്ട്….. ഇന്ന് അവരെ ഒക്കെ കാണാമല്ലോ….. ശെരിക്കും എന്തോ വല്ലാത്ത ഒരു സന്തോഷം….. നമ്മുടെ ജീവിതത്തിലേക്ക് ആരൊക്കെ വന്നാലും…. നമ്മുടെ സുഹൃത്തുകൾ😍😍….. അവർക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടാവും….. ആർക്കും നേടി എടുക്കാൻ ആവാത്ത ഒരു സ്ഥാനം…..

കഴിഞ്ഞ 3 മാസങ്ങൾ വലിയ പ്രശ്നം ഒന്നും ഇല്ലാതെ പോയി…. അപ്പച്ചിയുടെയും മക്കളുടെയും കുത്തുവാക്കുകൾ ഉണ്ടായിരുന്നെങ്കിലും എല്ലായിടത്തും ഒരു രക്ഷകനെ പോലെ രാഗ് എത്തി…..

അന്ന് ആ സംഭവത്തിന് ശേഷം തെറ്റായ ഒരു നോട്ടം കൊണ്ട് പോലും രാഗ് എന്നെ വേദനിപ്പിച്ചു ഇല്ല…

സത്യത്തിൽ ഇപ്പോള് രാഗിനോഡ് ഒരു ചെറിയ ഇഷ്ടം ഒക്കെ ഉണ്ട്☺️☺️ തെറ്റിദ്ധാരണ വേണ്ടാട്ടോ…. ഒരു ഫ്രണ്ട്ഷിപ്പ് അത്രേയുള്ളൂ…..

____________________________

( രാഗ് )

എത്ര പെട്ടെന്ന് ആണ് 3 മാസം പോയത്…..

ഇന്ന് മുതൽ ഞാൻ ഓഫീസിൽ പോകുകയാണ്…. ഒരുപാട് നാള് ആയി പോയിട്ട്….. അത് കീഴ്മേൽ മറിചോ എന്തോ…. 😄

ഇൗ 3 മാസവും അവളിലേക്ക് ഒരു നോട്ടം കൊണ്ട് പോലും ഞാൻ എത്തിയില്ല….. ആഗ്രഹം ഇല്ലാതെ ഇരുന്നിട്ട് അല്ല…. പക്ഷേ എന്തോ അന്നത്തെ അവളുടെ വാക്കുകൾ എന്റെ നെഞ്ചില് ആണ് തറച്ചത്….🙂🙂

പക്ഷേ ഒരു രക്ഷകൻ ആയി അവളുടെ കൂടെ ഞാൻ ഉണ്ടായിരുന്നു…. ഇന്ന് മുതൽ അവള് കോളജിൽ പോകുകയാണ്…. നിലത്ത് ഒന്നുമല്ല അവള്….. ഭയങ്കര സന്തോഷത്തിൽ ആണ്😇😇 അവളെ പിരിഞ്ഞിരികണ്ടെ എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം ഉണ്ട്…. കഴിഞ്ഞ 3 മാസം അവളെ ഏത് നേരവും കാണാമായിരുന്നു….. പക്ഷേ ഇപ്പോ ഇനി കുറെ നേരം കാണാൻ കഴിയില്ല…. അതലോചികുമ്പോ ഒരു നീറ്റൽ ഉണ്ട്….. പക്ഷേ അവളുടെ ആ ചിരി കാണുമ്പോൾ എന്തോ ഉള്ളു തണുക്കും….. 😇😇

അവളുടെ ഇൗ ചിരിക്ക് ഒരു പ്രത്യേക സുഖം ആണ്….. എന്ത് വേദനയും അങ്ങ് ഇല്ലാതാവും അവളുടെ ആ ചിരിയിൽ…. 😊😊

ഇപ്പോ അവള് പണ്ടത്തെ പോലെ ഒന്നുമല്ല…. എന്നോട് ദേഷ്യം ഒന്നും കാണിക്കാറില്ല…. സ്നേഹം ഉണ്ടോ എന്ന് അറിയില്ല…. പക്ഷേ അവൾക് എന്നോട് ദേഷ്യം ഇല്ല….. അത് തന്നെ വല്ലാത്ത ഒരു ആശ്വാസം ആണ്…. അവളുമായി എങ്ങനെയെങ്കിലും ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാകണം….. എന്താ മാർഗം എന്നൊന്നും അറിയില്ല….

____________________________

( അനു )

എങ്ങനെയെങ്കിലും ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാകണം അവനുമായി…. പക്ഷേ എന്തോ ഒരു ചമ്മൽ ആണ്😁
എന്തെങ്കിലും ഒരു വഴി കാട്ടി തന്നെ ദേവി…..

കോളജിൽ ഒരുപാട് ദിവസങ്ങൾക്ക് ശേഷം പോകുന്നത് കൊണ്ട് രാവിലെ ഒന്നു അമ്പലത്തിൽ പോകാം എന്ന് കരുതി…..

എനിക് സാരീ ഉടുക്കാൻ അറിയില്ല🙄 അതുകൊണ്ട് ഞാൻ ഒരു ദാവണി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു😉

ദാവണി ഒക്കെ ചുറ്റി അമ്പലത്തിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ് രാഗ് ദേ മുണ്ടും ജുബ്ബയും ഒക്കെ ഉടുത്ത് വരുന്നു…..

ഇവൻ ഇത് എങ്ങോട്ടാണ് ഇൗ കോലത്തിൽ എന്ന് ആലോചിച്ചപ്പോൾ ആണ് എന്നെപോലെ തന്നെ വണ്ടർ അടിച്ച് അവനും നില്കുന്നത് കണ്ടത്😄😄

” നീ ഇത് എങ്ങോട്ട് ആണ്… ” – രാഗ്

” ഞാൻ ഒന്ന് അമ്പലം വരെ…. കുറെ നാളുകൾ കഴിഞ്ഞ് പോകുന്നത് അല്ലേ കോളജിൽ…. അല്ല നീ ഇത് എങ്ങോട്ട് ആണ്…. ” – അനു

” ഞാനും അമ്പലത്തിലേക്ക് ആണ്…. എങ്കിൽ വാ കേറു ഒരുമിച്ച് പോവാം…. ” – രാഗ്

എനിക് അവനോട് ഇപ്പോ പണ്ടത്തെ ദേഷ്യം ഒന്നുമില്ല….. കൂടാതെ ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാകാൻ നടക്കുന്നത് കൊണ്ട് ഞാൻ ഇൗ ഓഫർ സ്വീകരിച്ചു…. അവനുമായി കുറച്ച് കൂടി അടുക്കാമല്ലോ…. 😉

അങ്ങനെ ഞങ്ങൾ 2 പേരും കൂടി കാറിൽ അമ്പലത്തിലേക്ക് പോയി…. വഴിയിൽ വെച്ച് ഞങ്ങൾ 2 പേരും ഒന്നും സംസാരിച്ചില്ല…. എന്തോ ഒരു ചമ്മൽ അത്ര തന്നെ😄

അമ്പലത്തിൽ കയറി കൃഷ്ണനോട് നന്നായി പ്രാർത്ഥിച്ചു…. വലിയ വലിയ പ്രാർത്ഥനകൾ ഒന്നുമില്ല….
കുഞ്ഞു കുഞ്ഞു അത്രേയുള്ളൂ എനിക് അതാ ഇഷ്ടം എന്തിനാ വെറുതെ അവരെ ആവശ്യം ഇല്ലാതെ ബുദ്ധിമുട്ടിക്കുന്ന….

പ്രാർത്ഥന കഴിഞ്ഞപ്പോൾ ആണ് രാഗ് നേ ശ്രദ്ധിച്ചത്….. മുണ്ടും ജുബ്ബയും ശെരിക്കും അവന് നന്നായി ചേരുന്നുണ്ട്…. എന്തോ എന്റെ ഉള്ളിലെ കോഴി ഉണർന്നോ എന്നൊരു സംശയം….. സ്വന്തം ഭർത്താവിനെ വായിനോക്കുന്നൂ….. ശെ മോശം

അല്ല എന്ത് മോശം ആണല്ലേ…🙄 ഞാൻ എന്റെ കെട്ടിയോൻ നേ അല്ലേ വായിനോക്കുന്നെ…. 😄
അല്ലാണ്ട് വഴിയിൽ കൂടെ പോകുന്നവനെ അല്ലല്ലോ

തിരിച്ചും ഞങ്ങൾ ഒന്നിച്ച് ആണ് വീട്ടിലേക്ക് പോയത്…. തിരിച്ചുള്ള യാത്രയിൽ കുറച്ചൊക്കെ സംസാരം വന്നു…. എന്റെ കോളേജ് എപ്പോ കഴിയും എന്നൊക്കെ ചോദിച്ചു….. എന്തോ ഇപ്പോ അവന്റെ സംസാരത്തിൽ ഒക്കെ ഒരു കെയർ ഉള്ളപോലെ…..😊

അപ്പോളാണ് അവൻ മറ്റൊരു കാര്യം പറഞ്ഞത്…..

” എടോ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…. ” – രാഗ്

” ആ ചോദിച്ചോ രാഗ് ” – അനു

” തനിക്ക് എന്നെ ശ്രീയെ വിളിക്കുന്നത് പോലെ ഏട്ടാ എന്ന് വിളിച്ച് കൂടെ ” – രാഗ്

” അത് ഇയാൾ തന്നെ അല്ലെ അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞത്…. ” – അനു

” അതേ ഞാൻ തന്നെയാ ഇപ്പോഴും പറയുന്നത്…. നീ ഏട്ടാ എന്ന് വിളിക്കണം…. ” – രാഗ്

” ഒകെ രാഗ് അയ്യോ സോറി ഒകെ ഏട്ടാ😉😉 ” – അനു

അപ്പോഴേക്കും വീട് എത്തി…. ഞാൻ നേരെ മുറിയിലേക്ക് ചെന്നു ഡ്രസ്സ് മാറി….

താഴെ വന്നു ഫുഡ് കഴിച്ചു ഇറങ്ങാൻ നിന്നപ്പോൾ ആണ് ഏട്ടൻ ( രാഗ് ) കൊണ്ടുപോയി ആകാം എന്ന് പറഞ്ഞത്

( ഇനി ഏട്ടൻ എന്ന് പറയുന്നത് രാഗ് നേ ആണ്…. ശ്രീയെ എടുത്ത് പറയുന്നത് ആണ് )

കൊണ്ടുചെന്ന് ആകാം എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഞാൻ ഏട്ടനെ വെയ്റ്റ് ചെയ്തു….. വെയിറ്റ് ചെയ്ത് നിൽകുമ്പോൾ ആണ് നന്ദനയും വന്ദന ഉം അവിടേക്ക് വന്നത്….

വന്നിട്ട് അവർ അവരുടെ പണി തുടങ്ങി അത് തന്നെ അവരുടെ വക ഉള്ള കുത്ത്… 😒😏

” എങ്ങോട്ട് ആണാവോ കെട്ടിലമ്മ അണിഞ്ഞൊരുങ്ങി…. ” – നന്ദന

” വേറെ എങ്ങോട്ട് പോവാൻ ആണ് ചേച്ചി ഏതേലും ചേക്കൻമരെ വഴി തെറ്റിക്കാൻ ആവും…. ” – വന്ദന

ഞാൻ ഇത് കേട്ട് എങ്കിലും വെറുതെ ഒരു വാക്ക് തർക്കത്തിന് താൽപര്യം ഇല്ലാത്തത് കൊണ്ട് അങ്ങ് പോകാൻ പോയി…..

” കണ്ട അവള് പോകുന്നത് കണ്ടോ…. ഇനി ഏതവനെ വഴിതെറ്റിക്കാൻ ആണ് ആവോ പോകുന്നത്….. ” – നന്ദന

കേട്ടപ്പോ അങ്ങോട്ട് പ്രാന്ത് കയറി കുറെ ദിവസമായി തുടങ്ങിയിട്ട്…..

” അതേ ഞാൻ വഴി കാട്ടി കൊടുക്കുവാൻ പോകുക ആണ്….. അത് കണ്ട ചെക്കന് അല്ല…. എന്റെ വീട്ടിൽ ഒരു ചെക്കൻ ഉണ്ട് എന്റെ ഒരേയൊരു ചേട്ടൻ…. അവൻ വഴി തെറ്റി ഇരിക്കുക ആണ്…. മിക്കവാറും ഞാൻ നേരെ ആകേണ്ടി വരും ” – അനു

” എന്താ ഡീ ഭീഷണി ആണോ…. ” – നന്ദന

” എന്തെ അത് ഭീഷണി ആയി തോന്നിയോ….. എങ്കിൽ അങ്ങനെ തന്നെ കണ്ടോളൂ….. ഭീഷണി തന്നെയാ…. ഇനിയും നീ ഇവിടെ കിടന്ന് നെഗളിച്ച…. ഏട്ടന്റെ കാര്യം ഒന്നു കൂടി എനിക് ആലോചിക്കേണ്ടി വരും ” – അനു

” അതിനു നീ അല്ല നിന്റെ ഏട്ടൻ ആണ് എന്നെ കെട്ടുന്നത്…… ” – നന്ദന

” അതാണ് ഞാനും പറഞ്ഞത് എന്റെ ഏട്ടൻ ആണ് കെട്ടുന്നത്….. അപ്പോ ഞാൻ കൂടി സമ്മതിക്കണം…. ” – അനു

” നീ വേണ്ട എന്ന് പറഞ്ഞാല് നിന്റെ ഏട്ടൻ എന്നെ ഉപേക്ഷിക്കും എന്നത് നിന്റെ വ്യാമോഹം മാത്രം ആണ്…. ” – നന്ദന

” വ്യാമോഹം ആർക്കാണ് എന്ന് കിട്ടിയ അടിയുടെ എണ്ണത്തിൽ ഒന്നു ചിന്തിച്ചു നോക്കു…. പിന്നെ എന്താ പറഞ്ഞത് ഞാൻ പറഞ്ഞ ഉപേക്ഷിക്കുക ഇല്ല എന്നോ…. അതാണ് വ്യാമോഹം…. ” – അനു

” ഡീ…. ” – നന്ദന

” കിടന്നു അലറണ്ട നന്ദന…. ഞാൻ വേണ്ട എന്ന് പറഞ്ഞ അവിടെ വേണ്ട തന്നെ ആണ്…. അത് എന്റെ വീട് ആണ്…. എന്റെ വാകിന് വില ഉള്ള വീട് അതുകൊണ്ട് അധികം ഇവിടെ കിടന്ന് വേഷംകെട്ടിയാൽ….. ” – അനു

” നീ എന്നെ വെല്ലുവിളിക്കും അല്ലെടി…. ” – നന്ദന

” അയ്യോ very funny
ഇതൊന്നും ഒരു വെല്ലുവിളി അല്ല എന്നെ….. പിന്നെ വെല്ലുവിളി എനിക് ഇഷ്ടം അല്ല…. ഇത് ഒരു മുന്നറിയിപ്പ് ആണ്….വേണമെങ്കിൽ കേൾക്കാം ” – അനു

” ഡീ നീ നോക്കിക്കോ…. ” – വന്ദന

” കുറെ ആയല്ലോ ഇൗ നോക്കിക്കോ നോക്കിക്കോ എന്ന് പറയണേ എന്താ ഡീ നോക്കണ്ട….. അപ്പോ ശെരി ഞാൻ പോകട്ടെ… ” – അനു

അപ്പോഴേക്കും ഏട്ടൻ ഇറങ്ങി വന്നിരുന്നു….

” എന്താ അനു ഇവിടെ ഒരു സംസാരം ” – രാഗ്

” ഒന്നുമില്ല ഏട്ടാ….. ഞാൻ ചേച്ചിമാർക് കുറച്ച് കാര്യങ്ങള് മനസ്സിലാക്കി കൊടുത്തത് ആണ് ” – അനു

” പോകാമോ “. – രാഗ്

” അതിനെന്താ ഏട്ടാ വാ പോവാം ” – അനു

ഉടനെ തന്നെ ഞാൻ അവന്റെ കൈയിൽ ചുറ്റി പിടിച്ച് നടന്നു…. അത് കണ്ടപ്പോൾ ആ വന്ദന യുടെ മുഖം ഒന്ന് കാണണം….

ഒരു മന സുഖം അത്രേ ഉള്ളൂ…😇😇😇

____________________________

( രാഗ് )

വണ്ടിയിൽ കേറിയപ്പോൾ മുതൽ പെണ്ണ് എന്തോ എഫ് എം ഓൺ ആകിയ പോലെ ഇരുന്നു സംസാരിക്കുന്നുണ്ട്…. ശെരിക്കും കേൾക്കാൻ നല്ല രസം ഉണ്ടട്ടോ…..

അവള് കൂടെ ഉള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു….. പെട്ടെന്ന് കോളേജ് എത്തി…..

തിരിച്ച് വിളിക്കാൻ ഞാൻ വരാം എന്നും പറഞ്ഞു ഞാൻ പോയി…..

അവിടെ നിന്ന് കുറച്ച് ഉണ്ട് എന്റെ കമ്പനിയിലേക്ക്….

പോകുന്ന വഴി ചിന്ത മുഴുവൻ അവളെ കുറിച്ച് ആയിരുന്നു….. ശെരിക്കും ഒരു വായാടി പെണ്ണ്….

അമ്പലത്തിലേക്ക് പോയപ്പോൾ അവള് ദാവണി ആണ് ഇട്ടിരുന്നത്….. ഞാൻ അദ്യം ആയാണ് അവളെ ആ വേഷത്തിൽ കാണുന്നത്….. കണ്ടപ്പോൾ മറ്റെ തട്ടത്തിൻ മറയത്തിലെ ആ ഡയലോഗ് ആണ് ഓർമ്മ വന്നത്….. എന്റെ സാറേ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണുന്നില്ല….. 🙈🙈

അവള് കോളജിൽ പോയപ്പോൾ സിന്ദൂരം ഇട്ടില്ല ഞാൻ തന്നെയാ വേണ്ട എന്ന് പറഞ്ഞത്… കല്യാണം കഴിഞ്ഞ കാര്യം ആരും അറിയണ്ട എന്ന് പറഞ്ഞു….. ബന്ധം ഞങ്ങള് 2 പേരും അംഗീകരിച്ച് കഴിഞ്ഞിട്ട് മതിയല്ലോ പുറത്ത് ഉളളവർ അറിയുന്നെ എന്ന് ഓർത്തു….

കമ്പനിയിൽ എത്തി എങ്കിലും എന്റെ മനസ്സ് അവളുടെ അടുത്ത് ആണ്…. ഭയങ്കരം ആയിട്ടും മിസ്സ് ചെയ്യുന്നു….. മറ്റേത് അവളെ നോക്കി എങ്കിലും സമയം പോകുമായിരുന്നു….. ഇതിപ്പോ അതും ഇല്ല…..

ഞാൻ ഇവിടെ അവളെ ഓർത്ത് വിഷമികുക ആണ് അവള് ചിലപ്പോൾ എന്നെ ഓർക്കുക കൂടി ഉണ്ടാവില്ല….. അവൾക് ചെറിയൊരു സോഫ്റ്റ് കോർണർ വന്നു എന്ന് അല്ലാതെ ഒന്നുമില്ല…..

അവളിപ്പോൾ അവളുടെ കൂട്ടുകാരും ആയി സന്തോഷം ആയി ഇരിക്കുക ആയിരിക്കും ….. അതല്ലേ എനിക്കും വേണ്ടത്….. അവള് എപ്പോഴും ഹാപ്പി ആയാൽ മതി അപ്പോ ഞാനും ഹാപ്പി ആണ്😍😍

____________________________

( അനു )

കോളേജിലേക്ക് വന്നപ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു…..

എന്നാലും എന്താ ഏട്ടൻ സിന്ദൂരം ഇടേണ്ട എന്ന് പറഞ്ഞത്….. ആരും വിവാഹ കാര്യം അറിയണ്ട എന്നാണ് പറഞ്ഞത്….. അത്കൊണ്ട് അച്ചുവിനും അമ്മുവിനും മാത്രമേ ഇത് അറിയൂ…..

കോളജിൽ ഇരുന്നിട്ട് എന്തോ….. വന്നപ്പോൾ ഉള്ള അത്രയും സന്തോഷം ഇല്ല….. അവനെ വളരെയധികം മിസ്സ് ചെയ്യുന്നു….. എന്തോ അവൻ ഇല്ലാതെ ഒരു രസം ഇല്ല…. എന്താണോ എന്തോ🙄

ഇതൊക്കെ എന്തെങ്കിലും അവൻ അറിയുന്നുണ്ടോ…. അവൻ ജോലി ജോലി എന്നും പറഞ്ഞു നടകുന്നുണ്ടാവും…. 🙄😔

അപ്പോഴാണ് ബെൽ അടിച്ചത്…. അപ്പോ തന്നെ എന്റെ ചങ്ക്‌സ് എന്റെ അടുത്ത് വന്നു…..

” എടിയെ ഇവിടെ ഒരുത്തി കെട്ട് കഴിഞ്ഞിട്ട് ഭയങ്കര ചിന്താവിഷ്ട ആണ് കേട്ടോ…. ” അച്ചു

” അതേ അതേ നമ്മളെ ഒന്നും നോക്കുന്നു പോലും ഇല്ല…. “. – അമ്മു

” ഒന്നു പോടി….. 😒” – അനു

” കണ്ടോടി അവൾക് കെട്ടിയോൻ വന്നപ്പോ നമ്മൾ ഒക്കെ ഔട്ട് ആണ് ” – അച്ചു

” അന്ന് നമ്മൾ ഒരു പിക് എടുത്തതിനു എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ച മുതൽ ആണ് ഇൗ ഇരിക്കുന്നത്…. എന്നിട്ട് അവനെ തന്നെ കെട്ടിയിരിക്കുന്നു….. ” – അമ്മു

” എന്റെ പൊന്നു പിള്ളേരെ ഒന്നു സ്റ്റോപ് ചെയ് ഡീ …. ഞാൻ ഇവിടെ തന്നെ ഉണ്ട് എങ്ങും പോവുന്നില്ല…. എനിക് വിശക്കുന്നു…. വാ എന്തെങ്കിലും കഴിക്കാം…. ” – അനു

കല്യാണ ചിലവ് എന്നും പറഞ്ഞു ആ പന്നികൾ എന്റെ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ തീർത്തു…😁

അപ്പോഴാണ് ഞാൻ അവരോട് എന്റെ ആവശ്യം പറഞ്ഞത്….

അവർക്ക് എന്റെ എല്ലാ പ്രശ്നങ്ങളും അറിയാം…. അതുകൊണ്ട് അവരോട് തുറന്ന് പറയാം….

” എടീ എട്ടനുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാകാൻ ഒരു വഴി പറഞ്ഞു തരുമോ…. ” – അനു

” Oooo
ഞാൻ ഒന്ന് ആലോചികട്ടെ ” – അച്ചു

” എടീ ഒരു വഴി ഉണ്ട്…. കുറച്ച് ചീപ് ആണ് എന്നാലും….. ” – അച്ചു

അത് കഴിഞ്ഞ് അവള് പറയുന്ന ഐഡിയ കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ 😬😬😬🤐🤐🤐

” എടീ ഒരു വഴി ഉണ്ട്…. കുറച്ച് ചീപ് ആണ് എന്നാലും നടന്നാൽ രക്ഷപെട്ട്…. ” – അച്ചു

” എന്താ ഡീ നീ വഴി പറ…. ” – അമ്മു

” എടീ അതായത് ഇവൾക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ അപ്പോ മറ്റൊരു രീതിയിൽ അറിയിക്കണം…. ” – അച്ചു

” എടീ നീ സസ്പെൻസ് ഇടാതെ കാര്യം പറ…. 😡” – അനു

” നീ ഫ്രണ്ട്ഷിപ്പ് ബാൻഡ് കണ്ടട്ടില്ലെ അത് തന്നെ….. ” – അച്ചു

” അതിനു എന്താ…. മനസിലായില്ല…. ” – അമ്മു

” എടീ അത് കെട്ടിയാൽ അവന് മനസ്സിലാവും അല്ലോ ഇവൾക്ക് അവന്റെ ഫ്രണ്ട്ഷിപ്പ് വേണം എന്ന്…. ” – അച്ചു

” ശെരിയാണ് പക്ഷേ…. ഇത് ഏൽകോ ” – അനു

” അത് ഏറ്റെ പറ്റൂ…. അല്ലെങ്കിൽ നീ നേരിട്ട് പറയേണ്ടി വരും ” – അച്ചു

” ആ വഴി ഒന്നു നോക്കാം അല്ലെ….. ” – അനു

” അതെടി നീ അത് ഒന്നു നോക്ക്…. കിട്ടിയാൽ ഊട്ടി അല്ലേൽ ചട്ടി എന്ന് നീ കേട്ടിട്ട് ഇല്ലേ….. അത് പോലെ തന്നെ….. ” – അച്ചു

” ശെരി….. ” – അനു

” എന്താ ഡീ നിനക്ക് ഒരു പുച്ഛം…. ” – അച്ചു

” ഒന്നുല്ലെ എന്റെ കൊച്ചെ…. ” – അനു

“അല്ല നിങ്ങള് വരോ എന്റെ കൂടെ??” – അനു

” എവിടെ ആ ഡീ “- അമ്മു

” വേറെ എവിടെയാ…. കടയിൽ ബാൻഡ് വാങ്ങേണ്ടേ…. ” – അനു

” എന്ന നമുക്ക് വൈകിട്ട് പോവാം…. ” – അമ്മു

” അത് പറ്റില്ല ഏട്ടൻ വിളിക്കാൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്….. ” – അനു

” ആര് ശ്രീ ഏട്ടനോ ” – അച്ചു

” അല്ല രാഗ് ഏട്ടൻ☺️☺️ ” – അനു

” നടക്കട്ടെ നടക്കട്ടെ….. നമ്മൾ ഒന്നും കാണുന്നില്ലേ…. ” – അച്ചു

” പോടി വാ പോവാം ” – അനു

” ആ ടി നീ വാ “. – അമ്മു

ഞങ്ങള് നേരെ അടുത്തുള്ള ഒരു കടയിൽ ചെന്നു…. ഇഷ്ടപെട്ട ഒരു ബാൻഡ് വാങ്ങി…. അതിൽ ലൗ ഷേപിൽ ഫ്രണ്ട്സ് എന്ന് എഴുതിയിരുന്നു…..

____________________________

( രാഗ് )

അവളുടെ കോളേജ് ഒന്നു കഴിഞ്ഞാൽ മതിയായിരുന്നു….. അവളെ കാണാതെ ഇരുന്നിട്ട് എന്തോ പോലെ….. സമയം ആണെങ്കിൽ ഒച്ച് പോകുന്നത് പോലെ ആണ് പോകുന്നേ….. എന്ത് കഷ്ടം ആണ്🙄

അങ്ങനെ എങ്ങനെ ഒക്കെയോ സമയം തളളി നീക്കി അവസാനം അവളുടെ കോളേജ് കഴിയുന്ന നേരം ആയി…. ഞാൻ വേഗം അവളുടെ കോളേജിലേക്ക് ചെന്നു…..

അവിടെ ചെന്നപ്പോൾ അതാ അവള് കൂട്ടുകാരുടെ ഒക്കെ കൂടി ആടി പാടി വരുന്നു….. വല്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു അവളുടെ മുഖത്ത്…..

അത് കണ്ടിട്ട് എന്തോ വല്ലാത്ത ഒരു ഫീൽ….. 😊

പെട്ടെന്ന് തന്നെ അവള് എന്റെ കാറിൽ വന്നു കയറി…. എന്നിട്ട് മുഴുവൻ കല പില😂😂

അവള് കോളജിലെ വിശേഷം മുഴുവൻ പറഞ്ഞു…..

ഞാൻ എല്ലാം കേട്ട് ഇരുന്നു…..

അങ്ങനെ വേഗം വീട്ടിൽ വന്നു…. റൂമിൽ എത്തിയപ്പോൾ ഞാൻ വേഗം തോർത്ത് എടുത്ത് കുളിക്കാൻ കയറാൻ പോയി…. അപ്പോഴാണ് അവള് എന്റെ കൈയിൽ പിടിച്ചത്….

” എന്താ എന്തുപറ്റി ഏട്ടാ…. വയ്യേ ഏട്ടന്…. ” – അനു

എന്നും പറഞ്ഞു അവള് എന്റെ നെറ്റിയിൽ കൈ വെച്ച് ഒക്കെ നോക്കി…..

എന്തോ വല്ലാത്ത ഒരു ആശ്വാസം അവള് അങ്ങനെ ചെയ്തപ്പോൾ….. 😊😊 പെട്ടെന്ന് എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു….

” എന്തിനാ കരയുന്നത്…. “🙄- അനു

” ഒന്നുല്ല…. അത് പെട്ടെന്ന് ഞാൻ എന്റെ അമ്മയെ ഓർത്തു…. ” – രാഗ്

” അയ്യോ സോറി…. 🙄😔”- അനു

” എടീ പെണ്ണേ….. എനിക് ജനിച്ചിട്ട് ഇന്നുവരെ കിട്ടാത്ത ഒരു അമ്മയുടെ വാത്സല്യം ആണ് നീ തന്നത്….. താങ്ക്സ്…. 😍😍” – രാഗ്

ഞാൻ അത് പറഞ്ഞപ്പോൾ അവള് തിരിച്ച് ഒരു പുഞ്ചിരി സമ്മാനിച്ചു…. 😊

എന്നിട്ട് അവള് നേരെ തോർത്തും എടുത്ത് കേറി…. ഇത്രയും നേരം ഇവിടെ നിന്ന ഞാൻ ആരായി….. 🙄

” അവിടെ ഇരുന്നു സെന്റി അടിക്കട്ടോ…. ഞാൻ ഒന്ന് കുളികട്ടെ…. ” – അനു

ഡീ…. എന്ന് വിളിച്ച് ഞാൻ അങ്ങോട്ട് ചെന്നെങ്കിലും അവള് അപ്പോഴേക്കും ഒരു കോപ്രായം 🤪 കാണിച്ച് വാതിൽ അടച്ചു…..

ഇൗ പെണ്ണിന്റെ ഒരു കാര്യം ഇപ്പോഴും കുഞ്ഞു കുട്ടി ആണ് എന്ന വിചാരം….. സംസാരം പെരുമാറ്റം ഒക്കെ അങ്ങനെ തന്നെ…..

ഇതിനെ കൊണ്ട് തോറ്റു ഞാൻ😬😬😂😂

അവളെ കുറിച്ച് ആലോചിച്ച് ഇരുന്നപ്പോൾ ആണ് എനിക് ദാഹിച്ചത് അപ്പോ ഞാൻ താഴേയ്ക്ക് പോയി….

____________________________

( അനു )

അവൻ സെന്റി അടിച്ചപ്പോ എനിക്കും കരച്ചിൽ വന്ന് അതാണ് ഞാൻ വേഗം വിഷയം മാറ്റാൻ കുളിക്കാൻ പോയത്….😁😁

കുളിച്ച് കഴിഞ്ഞ് ഡ്രസ്സ് നോക്കിയപ്പോൾ ആണ് എനിക് പറ്റിയ അമളി മനസിലായത്…. ഞാൻ മാറാൻ ഉള്ള ഡ്രസ്സ് കൊണ്ട് വന്നില്ല…. സഭാഷ്‌ 😭😭

അവൻ പുറത്ത് ഇല്ലെങ്കിൽ എനിക് പുറത്തേക് ഇറങ്ങാം ആയിരുന്നു….. ഞാൻ പതിയെ വാതിൽ തുറന്ന് നോക്കി അപ്പോള് മുറിയിൽ ആരുമില്ല…. ദേവിയെ നീ കാത്തു…. 😊😊

അങ്ങനെ വിചാരിച്ച് വാതിൽ പൂർണമായി തുറന്നപ്പോൾ ആണ് റൂമിന്റെ വാതിൽ ആരോ തുറക്കുന്നത് കണ്ടത് വേഗം തന്നെ ഞാൻ ബാത്റൂമിൽ ഏക് തിരിച്ച് കയറി…..

” ഡീ നിനക്ക് ഇറങ്ങാൻ ഉദ്ദേശം ഒന്നും ഇല്ലേ….. ” – രാഗ്

” ആ ഞാൻ ഇറങ്ങാം…. ” – അനു

” ഒന്നു ഇറങ്ങു എനിക് കുളിക്കണം…. ” – രാഗ്

” ഞാൻ കുളിച്ച് കഴിഞ്ഞ് പക്ഷേ എനിക് ഇറങ്ങാൻ കഴിയില്ല…. ” – അനു

” അതെന്താ…. ” – രാഗ്

” ഞാൻ പെട്ടെന്ന് എന്റെ ഡ്രസ്സ് എടുക്കാൻ മറന്നു പഴയത് നനച്ചും ഇട്ടു…. എനിക് ഒന്നു എടുത്ത് തരുമോ…. ” – അനു

” പിന്നെ എന്ത് ചിന്തയിൽ ആ ഡീ കോപ്പേ നീ അതിലേക്ക് കയറിയത്…. ” – രാഗ്

” പ്ലീസ് ഒന്നു എടുത്ത് താ… ” – അനു

” ഇല്ല നീ വേണമെങ്കിൽ വന്ന് എടുക്… ” – രാഗ്

” എന്ന ഏട്ടൻ ഒന്ന് പുറത്ത് പോകൂ…. ” – അനു

” ഇല്ല ഇത് എന്റെ മുറി ആണ്… ” – രാഗ്

” പ്ലീസ്…. എന്തിനാണ് ഏട്ടാ… ” – അനു

അവള് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കപ്ബോർഡിൽ നിന്ന് ഒന്നു എടുത്ത് കൊടുത്തു…..

” ഇട്ടിട്ട് വേഗം ഇറങ്ങു എനിക് കുളിക്കണം ” – രാഗ്

ഞാൻ വേഗം തന്നെ ഡ്രസ്സ് മാറി വന്നു…..

അവൻ അപ്പോള് തന്നെ കുളിക്കാൻ പോയി…..

ഞാൻ അവൻ കയറി എന്ന് മനസ്സിലായപ്പോൾ വേഗം എന്റെ ബാഗിൽ നിന്ന് ബാൻഡ് എടുത്ത്…. അല്ല പിള്ളേരെ നിങ്ങള് ഇത് മറന്നു അല്ലേ….. 😄

കുറച്ച് നേരം കാത്ത് നിന്നു അപ്പോഴേക്കും അവൻ ഇറങ്ങി….. ഒരു ടവൽ മാത്രമാണ് അവന്റെ വേഷം….. Six-pack
ഒക്കെ കാണിച്ച്…… എന്റെ ഉള്ളിലെ കോഴി വീണ്ടും ഉണർന്നോ എന്നൊരു സംശയം….. എങ്ങനെ വായി നോക്കാതെ ഇരിക്കും…. അത്രക്ക് മൊഞ്ചൻ അല്ലേ…. 😍😍😍

ഞാൻ ഇങ്ങനെ നോക്കി നിന്നപ്പോൾ അവൻ എന്നെ രൂക്ഷം ആയി ഒന്നു നോക്കി….🙄🙄

” എന്താ ഡീ ഇങ്ങനെ നോക്കുന്നെ….. ” – രാഗ്

” ഒന്നുമില്ലേ…. ക്ഷമിക്കൂ” – അനു

അപ്പോഴാണ് ഞാൻ ചെയ്യാൻ പോയ കാര്യം ഓർത്തത്…. ബാൻഡ് അത് തന്നെ

ഞാൻ ഉടനെ അവന്റെ അടുത്ത് ചെന്ന് അവന്റെ കൈയിൽ പിടിച്ച് എന്നിട്ട് കെട്ടി കൊടുത്തു…. അപ്പോ അവൻ അത് തട്ടി കളഞ്ഞു എന്നിട്ട് എന്നെ കെട്ടിപിടിച്ചു എന്തൊക്കെയോ പറഞ്ഞു😳😳

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!