എന്റെ മീനുട്ടി – Part 2

5263 Views

ente meenutti malayalam online novel to read

ഫോൺ ഒന്ന് ചാർജ് ആവുന്ന വരെ എന്റെ മനസിൽ തീ ആയിരുന്നു. ചാർജ് ഫുൾ ആക്കാൻ ഒന്നും നിന്നില്ല. വേഗം തന്നെ ഉമ്മറത്തെക്ക് ഓടി. ഫോൺ ഓണാക്കിയതും ഒരു 3, 4 മിസ്സ്ഡ് കാൾ വന്നിരിക്കുന്നു. പരിചയമില്ലാത്ത നമ്പർ ആണ്. മെസ്സേജ് വന്നത് കസ്റ്റമർ കെയർ ആയിരുന്നു.

ആരെങ്കിലും ജോലിക്ക് വേണ്ടി വിളിച്ചതായിരിക്കും അത് കൊണ്ട് തന്നെ തിരിച്ചു വിളിച്ചു.

തിരിച്ചു വിളിച്ചപ്പോൾ മറു ഭാഗത്തു ഒരു സ്ത്രീ ശബ്ദം.

വേറെ ആരുമായിരുന്നില്ല. ലെച്ചു ആയിരുന്നു അത്. ലെച്ചു തുടർന്നു ഞാൻ ആണെടാ കണ്ണാ ലെച്ചു പുതിയ നമ്പർ ആണ്.

ഓ നീ ഇത് പറയാൻ ആണോ ഈ രാത്രി 3, 4 മിസ്സ്‌ കാൾ ചെയ്തേ. ഓ അതല്ലടാ നിനക്ക് ഒരു വർക് പിടിച്ചു തരട്ടെ ഞാൻ. ചെറിയ കമീഷൻ വേണം. കമീഷൻ ഒക്കെ നോക്കാം നല്ല വർക് ആണേൽ. നീ ആണ് കണ്ടില്ലേ ആൽബത്തിൽ മീനാക്ഷി അവളുടെ വീട്ടിൽ A/C പഴയതു മാറ്റി പുതിയതു വെക്കണം.

അത് കേട്ടതും മനസിൽ ലഡു പൊട്ടാൻ തുടങ്ങി.

ഹലോ ഹലോ ടാ കണ്ണാ എന്താ ഒന്നും മിണ്ടാത്തത്. ആ അത് പിന്നെ ഈ റേഞ്ച് പോയത ഞാൻ ഒക്കെ ആണ് എന്ന് ആണെന്ന് പറഞ്ഞ മതി.

നീ ഒഴിവ് നോക്കി പറഞ്ഞാൽ മതി. മറ്റന്നാൾ തൊട്ട് എന്നും പറഞ്ഞ് ഫോൺ വെച്ചു. വേഗം തന്നെ ഹെഡ്സെറ്റ് എടുത്തു മ്മടെ പാട്ടും വെച്ചു അങ്ങനെ കിടന്നു.

രാവിലെ എന്തെന്നില്ലാത്ത ഒരു ഉന്മേഷം എങ്ങനെ എങ്കിലും നാളെ അവളുടെ വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു മനസിൽ. പതിവുപോലെ ജോലിക്ക് പോയി തിരിച്ചു വന്ന ഞാൻ ബാർബർ ഷോപ്പിൽ ഒന്ന് പോയി മുടി ഒക്കെ വെട്ടി ഉണ്ടായിരുന്ന കുഞ്ഞു താടി ഒക്കെ സെറ്റ് ചെയ്തു വീട്ടിൽ വന്നപ്പോൾ അച്ഛന്റെ എന്താടാ നാളെ നീ പെണ്ണ് കാണാൻ പോകുന്നുണ്ടോ.

സുന്ദരൻ ആയിട്ടുണ്ടല്ലോ.

ഇടി വെട്ട് ഏറ്റ പോലെ ആയി പോയി.

ഇല്ല അച്ഛാ അമ്മ കുറെ നാൾ ആയ് പറയുന്നു അതോണ്ട് ആണ്.

അതും പറഞ്ഞ് അവിടെ നിന്ന് തടി തപ്പി വേഗം തന്നെ ഭക്ഷണം കഴിച്ചു കിടന്നു.

രാവിലെ 8 മണി ആകാതെ കിടക്ക പായിൽ നിന്നും എണീക്കാത്താ ഞാൻ അന്ന് രാവിലെ 6 മണിക്ക് എണീറ്റു. വേഗം ഓടി പോയി കുളിച്ചു റെഡി ആയി അടുപ്പത്തു അമ്മ ഉണ്ടാക്കുന്ന പുട്ടിന്റെ മണം ഓ പുട്ടും കടലയും ഓരോ റൗണ്ട് കേറ്റി ഉമ്മറത്തു വന്നിരുന്നു ഓരോ ചിന്തകൾ ആയി പിന്നെ.

എങ്ങനെ സംസാരിക്കും സംസാരിക്കാൻ തുടങ്ങും എന്നൊക്കെ ആയി മനസ്സിൽ. നേരം പോയത് അറിഞ്ഞില്ല. കൂട്ടുകാരൻ അനിലിന്റെ ബുള്ളറ്റ് അവൻ ഗൾഫിൽ പോയ ശേഷം അവിടെ പൊടി പിടിച്ചിരിക്കുവാ. അവൻ ഉണ്ടായിരുന്നപ്പോൾ അതും കൊണ്ട് എത്രയോ വട്ടം തൃശ്ശൂർ റൗണ്ടിൽ കൂടെ കുടു കുടു സൌണ്ട് ഉണ്ടാക്കി പോയിരിക്കുന്നു .

വീട്ടിലെ പ്രാരാബ്ദം കാരണം 6മാസം മുന്നേ അവന് ചേട്ടന്റെ കൂടെ സൗദിയിൽ പോകേണ്ട വന്നു. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഇരിഞ്ഞാലക്കുട എത്തിയതും ലെച്ചു തന്ന നമ്പറിലേക്ക് വിളിച്ചു ഒരാളെ അവിടെ ജംഗ്ഷനിൽ നിർത്തിയിട്ടുണ്ട് ആളുടെ കൂടെ വന്നാൽ മതി എന്നായിരുന്നു മറുപടി.

ആളെ കിട്ടാൻ വല്യ പ്രയാസം ഉണ്ടായിരുന്നില്ല . മീനുവിന്റെ വീടിന്റെ മുന്നിൽ എത്തിയതും എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു 2000 sq ft മുകളിൽ ഉണ്ടാവും ആ വീട്. ഏതാണ്ട് ഒരു ghost ഹൌസ് പോലെ. വീട്ടിൽ ചെന്നതും മീനുവിന്റെ അച്ഛൻ എന്നെയും കൂടെ വന്നവരെയും അകത്തേക്ക് ക്ഷണിച്ചു. മീനുവിന്റെ വീട് ഒക്കെ വച്ചു നോക്കുമ്പോൾ അവരുടെ വീട്ടിലെ പട്ടി കൂടിന്റെ അത്രയേ എന്റെ വീടുണ്ടായിരുന്നുളു.

അകത്തു കേറി ചായ കുടിക്കുമ്പോഴും എന്റെ കണ്ണുകൾ തിരഞ്ഞത് മീനുവിനെ ആയിരുന്നു.

ചായ കുടിച്ചു കഴിഞ്ഞു മീനുവിന്റെ അച്ഛനോട് സംസാരിച്ചപ്പോഴാണ് 25 ദിവസത്തെ പണി ഒക്കെ ഉണ്ട് എന്ന് പറഞ്ഞത് തുള്ളി ചാടാൻ മനസ് കൊതിച്ചെങ്കിലും ഉള്ളിൽ അടക്കി പിടിച്ചു നിന്നു. കണ്ണാ നിന്നെ ഞങ്ങൾ ഒരു ജോലിക്കാരൻ ആയിട്ടല്ല കാണുന്നെ ലെച്ചു വിളിച്ചു പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ നീ പണി കഴിയുന്നത് വരെ ഇവിടെ നിൽക്കണം അച്ഛൻ തുടർന്നു. അയ്യോ അങ്കിൾ അത് വേണ്ട വീട്ടിൽ ചെന്നില്ലെങ്കിൽ ശെരിയാവില്ല.

അങ്കിൾ എന്റെ വീട്ടിലേക്ക് വിളിച്ചു സംസാരിച്ചു അങ്കിളിന്റെ നിർബന്ധം കൊണ്ട് ഞങ്ങൾ അവിടെ നിൽക്കാൻ തീരുമാനിച്ചു. വീടിന്റെ അടുത്തുള്ള ഔട്ട്‌ഹൌസിന്റെ കീ എനിക്ക് തന്നു. വീട്ടിൽ സെൻട്രലൈസെഡ് A/C വെക്കണം മൊത്തം 18ഓളം A/C കൾ.

ഞങ്ങൾ ജോലി തുടർന്നു. കണ്ണാ ഞാൻ പുറത്തേക്ക് പോകുവാ എന്തേലും ഉണ്ടേൽ എന്റെ മോളാ മീനാക്ഷി മീനു അവളോട് പറഞ്ഞ മതി. അതും പറഞ്ഞു അച്ഛൻ കാർ എടുത്തു പോയി. എങ്ങനെയെങ്കിലും മീനുവിനോട് സംസാരിക്കണം. ഇത്തിരി വെള്ളം കിട്ടോ എന്നായിരുന്നു ഞാൻ ചോദിച്ചത് അവൾ പോയി വെള്ളം എടുത്തു വന്നു അത് കുടിച് വീണ്ടും ചോദിച്ചു പിന്നെയും അവൾ പോയി വെള്ളം കൊണ്ട് വന്നൂ അതു കഴിഞ്ഞു ചോദിച്ചപ്പോൾ. മീനു ബക്കറ്റിൽ ആണ് വെള്ളം കൊണ്ട് വന്നത്. അത് കണ്ട് കൂടെ ഉണ്ടായിരുന്ന രവി ചേട്ടനും മനോജേട്ടനും ചിരി തുടങ്ങി .

എന്നിട്ട് ഒരു ചോദ്യവും നിന്റെ ദാഹം മാറിയോ എന്ന്. അവളുടെ മുന്നിൽ ഞാൻ അങ്ങ് ഇല്ലാതെ ആയി പോയി. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ മീനുവിന്റെ അമ്മയാണ് ഞങ്ങളെ വിളിച്ചത്. ഭക്ഷണം വിളമ്പി തരാൻ മീനുവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് 30 മിനിറ്റ് വിശ്രമമാണ്. ഒന്ന് മയങ്ങി എണീറ്റു ജോലി തുടർന്നു. കുറ്റി അടിച്ച പോലെ മീനു ഞങ്ങളുടെ അടുത്ത് ഒരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു .

വീണ്ടും സംസാരിക്കാൻ എന്റെ മനസ് കൊതിച്ചു. മീനു അകത്തോട്ടു പോയ സമയത്ത് ഞാൻ രവി ചേട്ടനോട് പറഞ്ഞു. എന്ത് ജാട ആണല്ലേ രവിയേട്ട ആ കൊച്ചിന്. തിരിഞ്ഞ് നോക്കിയതും മുന്നിൽ നിൽക്കുന്നു മീനു. എന്താ പറയണ്ടേ എന്ന് അറിയാതെ ഒരു നിൽപ്പായിരുന്നു ഞാൻ. വൈകുനേരം ജോലി കഴിഞ്ഞു ഔട്ട്‌ ഹൌസിൽ പോയി
കണ്ടട്ടും കാണാത്ത പോലെ പരിചയ ഭാവം പോലും കാണിക്കാത്തതു കൊണ്ടാണ് ജാട ആണെന്ന് പറഞ്ഞതെന്ന് പറഞ്ഞു ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു. ഫോൺ മാറ്റി വെച്ച് കുളിക്കാൻ പോയി കുളിക്കാൻ വന്നപ്പോൾ ഫോണിൽ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു. അത് മീനുവായിരുന്നു. കുഴപ്പമില്ല എന്നും പറഞ്ഞു. എനിക്ക് അത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. മനസ്സിൽ അവളെ സ്വന്തമാക്കണം എന്നാ സ്വപ്നത്തിന് ചിറകുകൾ മുളച്ചു. പിറ്റേന്ന് ജോലിക്ക് ചെന്നതും അവിടെ മുന്നിൽ നില്പുണ്ടായിരുന്ന മീനു.

ചന്ദന കുറീ തൊട്ട് അമ്പലത്തിലെ ദേവിയെ പോലെ. ഇന്നെന്താ കുറി ഒക്കെ എന്ന് ചോദിച്ചു.ഇന്നെന്റെ പിറന്നാൾ ആണ് കണ്ണേട്ടാ എന്നും പറഞ്ഞു ഒരു ചിരിയും. വേടൻ വിട്ട അമ്പു പോലെ അതെന്റെ നെഞ്ചിൽ അങ്ങ് തുളഞ്ഞു കേറി. മീനുവിനെ നഷ്ടപ്പെടും എന്നാ ചിന്ത സംസാരിക്കാൻ എനിക്ക് വഴിയൊരുക്കി. ഞാൻ ആദ്യമായി അവളോട് സംസാരിച്ചു. അവളുടെ സംസാരം എന്നെ അവളിലേക്ക് കൂടുതൽ ആകർഷിച്ചു.

ആ സംസാരം പിന്നീട് അങ്ങോട്ട് തുടർന്നു. അവളെനിക്ക് നല്ല സുഹൃത്തായി. അവളുടെ കുഞ്ഞു കുസൃതികളും ആ ചിരിയും അവളെ ഇഷ്ടപ്പെടാൻ കൂടുതൽ പ്രേരിപ്പിച്ചു. ജോലിയോടൊപ്പം സംസാരവും നല്ല രീതിയിൽ നടന്നു.ഉള്ളിലെ ഇഷ്ടം എങ്ങനെ അവളെ അറിയിക്കും അത് അറിയിച്ചാൽ അവൾ എന്ത് കരുതും എന്ന ഒരു പേടിയും എനിക്ക് ഉണ്ടായിരുന്നു. ചെറിയ ഒരു ഇഷ്ടം അവൾക്കെന്നോട് ഉണ്ടെങ്കിൽ അതറിയണം. ഞാൻ മീനുവിനോട് ചോദിച്ചു. അന്നെന്താ താൻ ലെച്ചുവിന്റെ കല്യാണത്തിനു വന്നട്ട് എന്നെ ഒന്ന് മൈൻഡ് ചെയ്യാതിരിന്നെ.

ഞാൻ നോക്കിയിരുന്നു കണ്ണേട്ട. കണ്ണേട്ടൻ ചിരിച്ചപ്പോൾ ഞാനും നോക്കി ചിരിച്ചിരുന്നു. കണ്ണേട്ടൻ കാണാത്തതു കൊണ്ടാണ് എന്നായിരുന്നു മറുപടി. പ്രതീക്ഷയുടെ ചെറിയ ഒരു വിടവ് എന്റെ മനസിന്‌ കുളിരു പകർന്നു. ഉച്ചക്ക് പിറന്നാൾ സദ്യ കഴിഞ്ഞു എല്ലാർക്കും മീനുവിന്റെ അച്ഛൻ ഷർട്ടും മുണ്ടും തന്നു. അന്നത്തെ ജോലി കഴിഞ്ഞപ്പോൾ ഒരുപാട് വൈകിയിരുന്നു. വന്നപാടെ ക്ഷീണംകൊണ്ട് ഞാൻ ഉറങ്ങിപ്പോയി. പിറ്റേന്ന് കാലത്ത് അങ്കിൾ വന്നിട്ട് ഇന്നു ജോലി ഇല്ല നിങ്ങൾ വിശ്രമിചോ അല്ലെങ്കിൽ പുറത്തൊക്കെ പൊക്കോ എന്നും പറഞ്ഞു പോയി .

എന്താ കാര്യം എന്നറിയാൻ ഞാൻ മീനുവിന് മെസ്സേജ് അയച്ചു. വേഗം തന്നെ മെസ്സേജിനു മറുപടി വന്നു. ഏതോ ഒരു കോന്തൻ എന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് അതാണ് ഇന്നു ജോലി ഇല്ലാത്തത്. ആ കാര്യം എന്റെ മനസിനെ പിടിച്ചു കുലുക്കി. വല്ലാത്ത ആഘാതം ആയിരുന്നു എനിക്ക് അത്. ഫോണിൽ അവളുടെ ഫോട്ടോ കുറെ നേരം നോക്കിയിരുന്നു. കണ്ണ് നിറഞ്ഞപ്പൊ വിധി എന്നും കരുതി കണ്ണ് അടച്ചു കിടന്നു.

തുടരും……

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply