എന്റെ മീനുട്ടി – Part 3

6270 Views

ente meenutti malayalam online novel to read

നാളെ ജോലി ഇല്ലാത്തത് കൊണ്ട് രവിയേട്ടനും ചന്ദ്രേട്ടനും വീട് വരെ പോയി. ഞാൻ പോയില്ല. രാത്രി കുറെ നേരം പാട്ടും കേട്ട് അവളുടെ ഫോട്ടോയും നോക്കി അങ്ങനെ ഇരുന്നു. എപ്പോഴോ ഉറങ്ങി പോയി. ജോലി ഇല്ലാത്തതു കൊണ്ട് രാവിലെ തന്നെ എണീറ്റു അമ്പലത്തിൽ പോയി ദഭഗവാനോട്‌ മീനുട്ടിയെ ഈ കണ്ണനു തന്നെ തരണേ എന്ന് പ്രാർത്ഥിച്ചു.

അല്ല താൻ പാതി ദെയ്‌വം പാതി എന്നാണല്ലോ.

തിരിച്ചു വന്നപ്പോൾ മുറ്റത്തു ഒന്ന് രണ്ട് കാറുകൾ ഉണ്ടായിരുന്നു. ചെക്കനും കൂട്ടരും വന്നു എന്ന് മനസിലായി. ഭഗവാൻ കൂടെ ഉണ്ടെന്ന വിശ്വാസത്തിൽ മുറിയിൽ ചെന്നിരുന്നു. കുറെ നേരം പബ് ജി കളിച്ചു. ഉച്ചക്ക് അവർ പോയ ശേഷം ആന്റി എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു.

ഭക്ഷണം കഴിച്ചു വന്ന ഞാൻ ഒന്ന് മയങ്ങി. പിന്നെ രവിയേട്ടൻ വന്നു വാതിൽ തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്. എന്ത് ഉറക്കം ആണെടാ കണ്ണാ എത്ര നേരമായി ഞങ്ങൾ വാതിലിൽ മുട്ടുന്നു ഇല്ല രവിയെട്ടാ കുറെ ദിവസമായില്ലേ ശെരിക്കൊന്നു ഉറങ്ങിയിട്ട് അതിന്റെ ഷീണം അതാ. പിറ്റേന്ന് ജോലിക്ക് ചെന്നതും എന്തായി ചെക്കനെ ഇഷ്ടപ്പെട്ടോ മീനു.

ഇല്ല കണ്ണേട്ട എനിക്ക് ഇനിയും പഠിക്കണം അതോണ്ട് കല്യാണം ഇപ്പൊ വേണ്ട എന്ന് അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചു. മരുഭൂമിയിലെ തണുത്ത കാറ്റ് പോലെ ആയിരുന്നു അവളുടെ ആ വാക്കുകൾ എനിക്ക്.

ഉള്ളിലെ സന്തോഷം പുറമെ കാണിക്കാതെ ഞാൻ എന്റെ ജോലി തുടർന്നു. ജോലി തീരാൻ ഇനി 4ഓ 5ഓ ദിവസം മാത്രം മീനുവിനു കോളേജിൽ പോകേണ്ടതിനാൽ കുറച്ചു ദിവസമായി ആളെ ഒന്ന് മര്യാദക്ക് കണ്ടട്ട്. ജോലി കഴിഞ്ഞു വന്നു മുറിയിലെna ജനാലയിലൂടെ മീനുവിന്റെ വീട്ടിലേക്ക് നോക്കി നിൽക്കുമെങ്കിലും ഒന്നോ രണ്ടോ വട്ടമേ കാണാൻ പറ്റിയിട്ടുള്ളൂ.

ജോലി മുക്കാൽ ഭാഗവും കഴിഞു. ഒരു ദിവസം രാത്രി രവിയേട്ടനും ചന്ദ്രേട്ടനും പുറത്ത് പോയ നേരത്ത് മീനു ഔട്ട്‌ഹൌസിന്റെ പുറത്ത് വന്നു എന്നെ വിളിച്ചു.
ഞാൻ ചെന്ന് വാതിൽ തുറന്നതും മുന്നിൽ മീനുട്ടി.

എന്താ മീനുട്ടി ഈ അസമയത്തു ഇവിടെ. ഒന്നുല കണ്ണേട്ടാ ഒരു കാര്യം ചോദിക്കാൻ ഉണ്ട് അതോണ്ടാ വന്നേ ആ എന്താ ഞാനും ഒരു കൂട്ടം ചോദിക്കണം എന്ന് വിചാരിചിരിക്കായിരുന്നു.

എന്താ കണ്ണേട്ടാ ഇല്ല മീനുട്ടി പറ. അത് അത് പിന്നെ ക കണ്ണേട്ടാ എന്താടോ പറ എന്തായാലും കുഴപ്പമില്ല കണ്ണേട്ടാ എനിക്ക് കണ്ണേട്ടനെ ഇഷ്ട്ടമാണ്. ഇതിന് ഈ ഒരു വാക്ക് കേൾക്കാൻ വേണ്ടി അല്ലേ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്.

കണ്ണേട്ടാ എന്താ ആലോചിക്കുന്നെ കുറച്ചു ദിവസത്തെ പരിചയം കൊണ്ട് എങ്ങനെ ഇഷ്ടമായി എന്നാണോ. എന്ന് മുതൽ ആണ് ഞാൻ കണ്ണേട്ടനെ ശ്രദ്ധിക്കാൻ തുടങ്ങിയെ എന്ന് എനിക്കറിയില്ല. ലെച്ചു കണ്ണേട്ടനെ കുറിച്ച് ഞങ്ങളോടൊക്കെ പറയാറുണ്ട്.ഉള്ളിൽ കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.

ലെച്ചുവിന്റെ കല്യാണ നിശ്ചയത്തിനു അവിടെ ഓടി നടന്നു ഒരു ചേട്ടന്റെ പോലെ കടമകൾ ചെയ്തിരുന്നതും കല്യാണത്തിന് എന്നെ ഇടക്കണ്ണിട്ട് നോക്കുന്നതും ചിരിക്കുന്നതും ഒക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ലെച്ചു ചേട്ടനെ കുറിച്ച് പറഞ്ഞത് കൊണ്ട് മാത്രമല്ല എല്ലാംകൊണ്ടും എനിക്ക് കണ്ണേട്ടനെ ഇഷ്ടമാണ് കണ്ണേട്ടനോ. എന്ത് പറയണം എന്ന ആശയകുഴപ്പത്തിൽ ആയിരുന്നു ഞാൻ .അങ്കിളിന്റെയും ആന്റിയുടെയും മുഖമോർത്തപ്പോൾ നമ്മൾ തമ്മിൽ ചേരില്ല ധാരാളം കാര്യത്തിൽ അന്ധരം ഉണ്ട് ഭാവിയിൽ നിനക്ക് അത് ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു ഒഴിവാക്കാൻ ആണ് ഞാൻ ശ്രമിച്ചത്.

ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ ചെയ്ത ബുദ്ധിമോശമായിരുന്നു അത്. ഞാൻ പറയുമ്പോൾ മീനുവിന്റെ കണ്ണുകൾ നിറഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. പറഞ്ഞു തീർക്കും മുന്നേ അവൾ കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി പോയി. കൈയിൽ വന്ന സൗഭാഗ്യത്തെ തട്ടി കളഞ്ഞല്ലോ എന്ന കുറ്റബോധം ആയിരുന്നു എന്റെ മനസ് മുഴുവൻ.

ഇനി ഞാൻ എന്റെ ഇഷ്ടം എങ്ങനെ തുറന്ന് പറയും എല്ലാം കൊണ്ട് പോയി തുലചില്ലേ. എന്നെ തന്നെ കുറ്റപെടുത്തുകയായിരുന്നു ഞാൻ പിന്നെ ഉള്ള ദിവസങ്ങളിൽ മീനുവിനെ ഞാൻ കണ്ടില്ല. ജോലി തീർത്തു യാത്ര പറയുമ്പോഴും അവളെ പുറത്തൊന്നും കണ്ടില്ല. നെഞ്ച് പൊട്ടുന്ന വേദനയോടെ എല്ലാം ഉള്ളിൽ കടിച്ചമർത്തി ഞാൻ വീട്ടിലേക്ക് പോന്നു.

പിന്നെ ഉള്ള ദിവസങ്ങളിൽ അവളുടെ മെസ്സേജോ കാളോ ഉണ്ടായിരുന്നില്ല. ഉള്ളിൽ അവളെ കാണണം എന്ന ആഗ്രഹം തീവ്രമായി. ഒരു ദിവസം വൈകുന്നേരം 3 മണിക്ക് തലവേദന ആണെന്നും പറഞ്ഞു ജോലി സ്ഥലത്തു നിന്നും അവളെ കാണാൻ അവളുടെ കോളേജിൽ പോയി. ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന ഓരോരുത്തരിലും ഞാൻ എന്റെ മീനുവിനെ തിരഞ്ഞു. അവളെ കണ്ടതും ബൈക്ക് സ്റ്റാർട്ട്‌ ആക്കി അടുത്ത് കൊണ്ട് ചെന്ന് നിർത്തി എങ്കിലും അവൾ കാണാത്ത പോലെ കടന്നു പോയി. ഇടവിട്ടുള്ള കാണാൻ പോക്കിൽ ഇത് തന്നെ ആയിരുന്നു അവളുടെ പ്രതികരണം.

ഒരു ദിവസം അവളെ നിർബന്ധിച്ചു പിടിച്ചു നിർത്തി. നിൽക്കു മീനു എനിക്ക് സംസാരിക്കണം എന്നിട്ട് നീ പോയാൽ മതി കണ്ണേട്ടാ മാറി നിൽക്കു എനിക്ക് പോണം പറ്റില്ല മീനു എനിക്ക് സംസാരിക്കണം.

വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് അവൾക്ക് അവിടെ നിൽക്കേണ്ട വന്നു. മീനു ഞാൻ പറയുന്നത് കേൾക്കു പ്ലീസ്. ലെച്ചുവിന്റെ കല്യാണത്തിന് നീ വന്നപ്പോഴെ എന്റെ ചങ്കിൽ കൊത്തി വെച്ചതാ നിന്റെ മുഖം അതെനിക്ക് മറക്കാൻ ഉള്ള വഴി പറഞ്ഞു തന്നിട്ട് നീ പൊക്കോ അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് ഇഷ്ടല്ല എന്ന് പറഞ്ഞു പൊയ് അത് ഇത്ര വലിയ തെറ്റായി പോയെങ്കിൽ ഞാൻ ഇനി ശല്യം ആയി നിന്റെ വഴിയിൽ വരുന്നില്ല.

മീനുട്ടി പൊക്കൊളു. അത്രക്കും പറഞ്ഞതിൽ നിന്നു തന്നെ എന്റെ ഉള്ളിൽ മീനുവിനോടുള്ള സ്നേഹത്തിന്റെ ആഴം അവൾക്ക് മനസിലായി. ദേ മീനു എന്റെ ഉള്ളിലെ അവസാന ശ്വാസം പോകുന്ന വരെ ഞാൻ നിന്നെ സ്നേഹിക്കും. നീ ഇനി ഈ കണ്ണന്റെ പെണ്ണാണ്. പൊക്കോളു. അവളുടെ മുഖം ചുവക്കുന്നത് എനിക്ക് കാണാമായിരുന്നു. രാത്രി വിളിക്കണേ കണ്ണേട്ടാ ഇനി മുതൽ എന്റെ മാത്രം കണ്ണേട്ടാ.

അന്ന് എനിക്ക് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഭഗവാന്റെ കൂടെ സപ്പോർട്ട് ഉള്ളതുകൊണ്ട് അമ്പലത്തിൽ പോയി ഭഗവാനോട്‌ ഉള്ള കാര്യം അങ്ങ് പറഞ്ഞു. പിന്നെ അമ്പലകുളത്തിൽ ഒന്ന് മുങ്ങി കുളിച്ചു വീട്ടിലേക്ക് പോന്നു.

പിന്നീട് അങ്ങോട്ട് എന്റെയും മീനുവിന്റേയും നാളുകൾ ആയിരുന്നു. മണിക്കൂറുകൾ മിനിറ്റുകളും സെക്കന്റുകളും പോലെ ആയിരുന്നു കടന്ന് പോയിരുന്നത്. രാവിലെ കോളേജിന്റെ മുന്നിലെ ചായ കടയിൽ നിന്നുള ഞങളുടെ ചായ കുടിയും ഞായറാഴ്ചകളിൽ തൃശ്ശൂരിലെനെഹ്‌റു പാർക്കിലെ സല്ലാപങ്ങളും തേക്കിൻകാട് മൈതാനത്തിലുടെ ഉള്ള നടത്തവും കളി ചിരികളും ആയിരുന്നു ഞങ്ങളുടെ പ്രധാന പരിപാടികൾ.

പണ്ടൊക്കെ തൃശ്ശൂരിൽ പഠിക്കാൻ പോകുമ്പോൾ റൗണ്ട് ഒക്കെ വലുതായി തോന്നിയിരുന്നു. റൗണ്ടിൽ കൂടെ ആയിരുന്നു ശക്തൻ ബസ്സ്റ്റാൻഡിൽ പോയിരുന്നത്. മീനുവിന്റെ കൂടെ തമാശയും പറഞ്ഞു റൗണ്ട് പ്രദിക്ഷണം വെക്കുമ്പോൾ 2ഓ 3ഓ കിലോമീറ്റർ ഉള്ള തൃശൂർ റൗണ്ട് ഒന്നുമല്ലായിരുന്നു എനിക്ക്. മാസത്തിൽ ഒരിക്കൽ ഉള്ള രാഗം തിയേറ്ററിലെ ഈവനിംഗ് ഷോ യും അത് കഴിഞ്ഞ് പുറത്ത് നിന്നു ചൂടുള്ള കപ്പലണ്ടിയും കഴിച്ചു കൊണ്ടുള ബസ്സ്റ്റാൻഡിലേക്ക് ഉള്ള ആമ നടത്തവും ഒക്കെ സന്തോഷം നിറഞ്ഞതായിരുന്നു.

അവളെ കൂടുതൽ അങ്ങോട്ട് മിസ്സ്‌ ചെയ്യുമ്പോൾ കോളേജിൽ പോയി അച്ഛന് സുഗല്യ എന്നും പറഞ്ഞു വരെ വിളിച്ചുവരെ കൊണ്ടു വന്നിട്ടുണ്ട്. ഇത്രക്കൊക്കെ ധൈര്യം എനിക്ക് ഉണ്ടെന്ന് അപ്പോഴാണ് ഞാൻ പോലും അറിഞ്ഞത്.

മുന്നോട്ട് പോകും തോറും ഞങ്ങളുടെ പ്രണയം കൂടുതൽ മധുരമായി. മെസ്സേജ് അയക്കാൻ ലേറ്റ് ആവുന്നതും വിളിക്കാൻ വൈകുന്നതും ഇടക്ക് ഉണ്ടാകാറുള്ളതുകൊണ്ട് പിണക്കങ്ങളും ഇണക്കങ്ങളും പതിവായിരുന്നു ഞങ്ങൾക്കിടയിൽ.

മിക്കവാറും ജോലി തിരക്കോ വീട്ടിലെ വല്ല കാര്യങ്ങൾ കൊണ്ടോ മെസ്സേജ് അയക്കാനോ വിളിക്കാനോ വൈകും അല്ലെങ്കിൽ മറക്കും. അതിന്റെ പേരിൽ പിന്നീട് ഉണ്ടാകുന്നതു കാർഗിൽ യുദ്ധമായിരുന്നു. വാശിക്കും ദേഷ്യത്തിനും ഞാനും അവളും മുന്നിൽ എത്താൻ മത്സരം ആയിരുന്നു. മീനുവിനെ കുറിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിലും അമ്മയെക്കാളും കൂടുതൽ സപ്പോർട്ട് അച്ഛന്റെ ഭാഗത്തു നിന്നായിരുന്നു. ഞാൻ അവളുമായി പ്രണയത്തിൽ ആയപ്പോൾ അച്ഛൻ ഒരു കാര്യമേ എന്നോട് പറഞ്ഞിരുന്നുളു.

ഒരിക്കലും അവളെ ചതിക്കരുത് വിധി എന്തുമായികൊള്ളട്ടെ. ഒരു പെൺകുട്ടിയെ ചതിച്ചു അവളുടെ കണ്ണീർ വീഴ്ത്തിയാൽ അതിന്റെ ശാപം ഏതു ഗംഗയിൽ കുളിച്ചാലും പോകില്ല . അച്ഛന്റെ വാക്കുകൾ ഞാൻ ഒരിക്കൽ പോലും ധിക്കരിചിട്ടില്ല. അച്ഛൻ പറയുന്ന ഓരോ വാക്കുകളും മനസ്സിൽ ഉൾകൊള്ളാൻ ഞാൻ ശ്രമിച്ചിരുന്നു.

തുടരും……

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply