Christy

kallu novel

കല്ലു – പാർട്ട്‌ 7

912 Views

അമ്മേടെ വീട്ടിൽ നിന്ന് ഇറങ്ങി ബസ്‌സ്റ്റാന്റിലേക്ക് നടന്നു. തിരക്കില്ലാത്ത ഒരു ബസിൽ കേറിയിരുന്നു. എന്റെ പ്രധാന പരിപാടി പാട്ട് കേട്ട് സൈഡ് സീറ്റിൽ ഇരിക്കൽ ആണ്. അത് വല്ലാത്ത ഫീൽ ആണ്. പിന്നെ അവളെ… Read More »കല്ലു – പാർട്ട്‌ 7

kallu novel

കല്ലു – പാർട്ട്‌ 6

 • by

1083 Views

രാവിലെ എണീറ്റു വല്യ തിരക്ക് ഒന്നും ഇല്ലാത്തോണ്ട് 10 മണി ഒക്കെ ആയി ശെരിക്ക് ഒന്ന് എണീറ്റു വന്നപ്പോൾ. പല്ലൊക്കെ തേച്ചു നല്ല പുട്ടും കടലയും ആയിരുന്നു. കുറെ നാള് ഹോസ്റ്റലിൽ നിന്ന് കഴിച്ചോണ്ട്… Read More »കല്ലു – പാർട്ട്‌ 6

kallu novel

കല്ലു – പാർട്ട് 5

 • by

1159 Views

മക്കളെ എവിട്യ ആ അമ്മേ ഇവിടെ ഉണ്ട്. ആ വാ ചായ കുടിക്കാം. മണി 3 ആയില്ലേ. വാ അരുണേ ചായ കുടിക്കാം. അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടവും അവളോട്‌ ബഹുമാനവും തോന്നി… Read More »കല്ലു – പാർട്ട് 5

kallu novel

കല്ലു – പാർട്ട് 4

 • by

1691 Views

കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. അവളെ ക്യാന്റീനിൽ വച്ചും വഴിയിൽ വെച്ചും കാണാറുണ്ടെങ്കിലും ഞാൻ കാണാത്ത പോലെ ആണ് പോയിരുന്നത്. ഒരു ദിവസം വൈകുന്നേരം ചായ കുടിച്ചു വരുന്ന വഴിക്ക് അവളെ കണ്ടു.… Read More »കല്ലു – പാർട്ട് 4

kallu novel

കല്ലു – പാർട്ട് 3

 • by

1520 Views

അങ്ങനെ അവളെ കാണുന്നത് പതിവായി. എന്നും കാണാൻ പോകും. തിരിച്ചു ഒരു ചിരി മാത്രം അവൾ സമ്മാനിക്കും. രാവിലെയും വൈകുന്നേരവും അമ്പലത്തിലെ ദേവിയെ പോലെ അവളെ കണ്ടു കൺ നിറയാതെ പോരാറില്ല. ഒരു ദിവസം… Read More »കല്ലു – പാർട്ട് 3

kallu novel

കല്ലു – പാർട്ട് 2

1596 Views

വീടിന്റെ അവിടെ നിന്നു K. S. R.T. C സ്റ്റാൻഡിലേക്ക് ബസ്സ് കയറി. അരമണിക്കൂർ വേണം ഞാൻ സ്റ്റാൻഡിൽ എത്താൻ. ഒരു 15 മിനിറ്റ് എടുത്തു ksrtc ബസ് വരാൻ. എനിക്ക് കിട്ടിയത് എറണാകുളം… Read More »കല്ലു – പാർട്ട് 2

kallu novel

കല്ലു – പാർട്ട് 1

 • by

1748 Views

ഇന്നെന്റെ കല്യാണ നിശ്ചയം ആണ്. എടാ അരുണേ നിന്റെ ഒരുക്കം കഴിഞ്ഞില്ലേ ഇപ്പൊ പുറപ്പെട്ടാലേ ഒരു 10 മണിക്കൂ എങ്കിലും അവിടെ എത്തു. ആ കഴിഞ്ഞു അച്ഛാ . എടി ദേവകി നിന്നെ ഞാൻ… Read More »കല്ലു – പാർട്ട് 1

minnu novel

മിന്നു – ഭാഗം 7 (അവസാനഭാഗം)

 • by

2774 Views

അങ്ങനെ ഞാൻ തിരിച്ചു കോയമ്പത്തൂരിലേക്ക് വന്നു. കോയമ്പത്തൂർ ജീവിതം മുന്നോട്ടു തന്നെ പോയികൊണ്ടിരുന്നു.ഒരു ദിവസം മിന്നു ഇങ്ങോട്ടു വിളിച്ചു എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൾ വിളിക്കാറുള്ളൂ. എന്തെടി ഒന്നും പറയണ്ട അമ്മാവന്റെ മോൻ… Read More »മിന്നു – ഭാഗം 7 (അവസാനഭാഗം)

minnu novel

മിന്നു – ഭാഗം 6

 • by

2337 Views

അങ്ങനെ ഞാൻ കോയമ്പത്തൂരിലേക്ക് പോയി. കാണാലും സംസാരിക്കലും ഒക്കെ വെള്ളത്തിൽ ആയി. കോയമ്പത്തൂർ പോയപ്പോൾ ജീവിക്കാൻ പഠിച്ചു എന്ന് നാട്ടിൽ വരുമ്പോൾ അമ്മ എപ്പോഴും പറയും. നാട്ടിൽ പ്ലസ്ടു ഉള്ള കാരണം ഡിപ്ലോമക്ക് രണ്ടാം… Read More »മിന്നു – ഭാഗം 6

minnu novel

മിന്നു – ഭാഗം 5

 • by

2185 Views

എങ്ങനെയോ നേരം വെളുപ്പിച്ചു. കുളിച്ചു കുട്ടപ്പനായി നേരെ വിപിന്റെ വീട്ടിലേക്ക്. വീട്ടിൽ ചെന്ന് ആന്റി ഉണ്ടാക്കിയ പുട്ട് ഒരു പ്ലേറ്റ് അടിച്ചു. രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതാ. പുട്ട് കഴിച്ചു ഞങ്ങൾ ഉമ്മറത്തു ഇരുന്നു… Read More »മിന്നു – ഭാഗം 5

minnu novel

മിന്നു – ഭാഗം 4

 • by

2242 Views

അങ്ങനെ ഞങ്ങളുടെ ബസ് ഊട്ടിക്കടുത്തുള്ള ക്യാമ്പ് ഫയർ നടക്കുന്ന സ്ഥലത്ത് എത്തി. ഒരു പുഴയുടെ തീരത്ത് ആയിരുന്നു ക്യാമ്പ്. ന്യൂഇയർ ആയിട്ട് അവിടെ കുറച്ചു നേരം ചിലവഴിച്ചു. പാട്ടും ഡാൻസും കാര്യങ്ങളുമായി പരിപാടി അടിപൊളി… Read More »മിന്നു – ഭാഗം 4

minnu novel

മിന്നു – ഭാഗം 3

 • by

2584 Views

പിന്നീട് അനുവിനെ ente കൂടെ വിട്ടില്ല. അവളുടെ അപ്പൻ ആയിരുന്നു കൊണ്ടു വിട്ടിരുന്നതും തിരികെ കൊണ്ടു വന്നിരുന്നതും. സ്കൂളിൽ മാത്രമേ അവർക്ക് സംസാരിക്കാൻ പറ്റിയിരുന്നുളു. അവരുടെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു. പോരാത്തതിന്… Read More »മിന്നു – ഭാഗം 3

minnu novel

മിന്നു – ഭാഗം 2

3819 Views

വെക്കേഷൻ തുടങ്ങി പാടത്തും പറമ്പിലുമായി വെക്കേഷൻ പൊടിപൊടിച്ചു. പാടത്തു കളിക്കുമ്പോഴും പുഴയിൽ കുളിക്കുമ്പോഴും അവളുടെ മുഖം ഇടക്ക് ഓർമ വരും. വെക്കേഷൻ ടൈമിൽ മിന്നു മാമന്റെ വീട്ടിൽ പോയത് കൊണ്ട് കാണാൻ പറ്റാത്ത അവസ്ഥ… Read More »മിന്നു – ഭാഗം 2

minnu novel

മിന്നു – ഭാഗം 1

 • by

3401 Views

അപ്പൊ എന്റെ മീനുട്ടി വായിച്ചിട്ട് 99% നല്ല അഭിപ്രായം ആയിരുന്നു എല്ലാർക്കും. ബാക്കി 1% അത് അങ്ങനെ ആണല്ലോ ആ കഥക്ക് കൊടുത്ത പ്രോത്സാഹനം ഇതിനും തരും എന്ന പ്രതീക്ഷയിൽ എഴുതുന്നു….. 7 ക്ലാസ്സ്‌… Read More »മിന്നു – ഭാഗം 1

ente meenutti malayalam online novel to read

എന്റെ മീനുട്ടി – Part 5 (Last Part)

3344 Views

രാത്രിയിൽ തന്നെ കുറെ ആലോചിച്ചു പിന്നെ അച്ഛൻ പറഞ്ഞത് പോലെ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. നാളത്തെ അവളുടെ പിറന്നാൾ ദിനം അല്ലാതെ മറ്റൊരു ദിവസം ഇതിനു ചേരില്ല. അച്ഛനോടും അമ്മയോടും കാര്യം അവതരിപ്പിച്ചു.

അച്ഛന് അറിയാവുന്നതുകൊണ്ട് തന്നെ വീട്ടിൽ നിന്നും വലിയ എതിർപ്പ് ഉണ്ടായിരുന്നില്ല.അവളോട് എങ്ങനെ അവതരിപ്പിക്കും അവൾ എങ്ങനെ എടുക്കും എന്ന ടെൻഷൻ ഉണ്ടായിരുന്നു എനിക്ക്.

ആ രാത്രിയും കടന്നു പോയി.പിറ്റേന്നു രാവിലെ അച്ഛനും അമ്മയും രജിസ്റ്റർ ഓഫീസിലേക്ക് പോയി.ഞാൻ അവളെ കൊണ്ടു വരാൻ ആയി തൃശ്ശൂരിലേക്കും പോന്നു. ബസ്സ്റ്റോപ്പിൽ അവളെ കണ്ടില്ല. വിളിക്കാൻ തുടങ്ങിയതും ദാ വരുന്നു നമ്മടെ ആള് സാരി ഒക്കെ എടുത്തു ചുന്ദരി പെണ്ണായി. അവൾ അന്ന് തന്ന ഷർട്ടും മുണ്ടും ആയിരുന്നു എന്റെ വേഷം.

വേഗം വന്നു കേറടി.എന്താ ഇത്രക്ക് ധൃതി കണ്ണേട്ടാ. അതൊക്കെ ഉണ്ട്. പോകുന്ന വഴിക്ക് പറയാം.മീനു ടീ… മീനു എന്താ കണ്ണേട്ടാ നിനക്ക് എന്നെ ഇഷ്ടല്ലേ അതെന്ത ഇപ്പൊ അങ്ങനെ ചോദിക്കാൻ ഇഷ്ടല്ലേ നിനക്ക് പിന്നെ എനിക്ക് എന്റെ കണ്ണേട്ടനെ അത്രക്ക് ഇഷ്ടാ. എന്താ കാര്യം കണ്ണേട്ടാ ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുവാ. ഇതിലും വലിയ ഗിഫ്റ്റ് നിനക്ക് തരാൻ എനിക്ക് ഇല്ല.

നിനക്ക് അതിനു എതിർപ്പ് വല്ലതും ഉണ്ടോ. ഒരിക്കലും ഇല്ല കണ്ണേട്ടാ എന്നായാലും ഞാൻ കണ്ണേട്ടന്റെ ആവേണ്ടതല്ലേ. മം ശെരിയാ. ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തി.ഞങ്ങളെ കാത്തു അച്ഛനും അമ്മയും അവിടെ നിന്നിരുന്നു. അവിടെ അപേക്ഷ കൊടുത്ത് ഒരു മാസം കഴിഞ്ഞാൽ മാത്രമേ രജിസ്റ്റർ ആവു രജിസ്റ്റർ ഓഫീസിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു. ഞങ്ങൾ എല്ലാരും കൂടെ അമ്പലത്തിൽ പോയി.

അച്ഛന്റെയും അമ്മയുടെയും ഭഗവാനെയും സാക്ഷി ആക്കി ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി.താലി കെട്ടു കഴിഞ്ഞു ഉച്ചക്കലെ ഭക്ഷണം കഴിച്ചു ഞങ്ങൾ വീട്ടിലേക്കും അവൾ തിരിച്ചു അവളുടെ വീട്ടിലേക്കും പോയി. അവളുടെ കോളേജിലെ അവസാന വർഷ പരീക്ഷ ആയതിനാൽ ഞാൻ പറഞ്ഞത് പ്രകാരം അവൾ കോളേജ് ഹോസ്റ്റലിലേക്ക് മാറി.

കല്യാണം കഴിഞ്ഞതോടെ ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമായി.കറങ്ങാൻ പോക്ക് കൂടി ഒരു ദിവസം പോയിരുന്നത് രണ്ടും മൂന്നും ദിവസം ഒക്കെ ആയി. വെള്ളിയാഴ്ച പോയിട്ട് തിങ്കളാഴ്ച കാലത്ത് ആണ് തിരിച്ചു വന്നിരുന്നത്.ഇത് എല്ലാ ആഴ്ചയിലും ആയി. ജീവിതം അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോയി. അങ്ങനെ ഒരു ദിവസം ജോലിക്ക് പോയി തിരിച്ചു വരാൻ നേരം മുതലാളി പറഞ്ഞു ഇനി മുതലാളി ജോലിക്ക് വരണ്ട ഞാൻ ഇത് നിർത്താൻ പോകുവാ കണ്ണാ.എന്താ പെട്ടന്ന് നിർത്തുന്നെ ഇല്ലട ഞാൻ ഗൾഫിലേക്ക് പോകുവാ.

അത് കേട്ടതും ഞാൻ മാനസികമായി തകർന്നു പോയി. ഇനി എന്ത് ചെയ്യും ഭഗവാനെ നീ എന്നെ പരീക്ഷിക്കൂകയാണോ. ഞാൻ പണിക്ക് പോയില്ലെങ്കിൽ എന്റെ വീട് പട്ടിണി ആയി പോകും.വീട്ടിൽ വന്നു അച്ഛനോട് കാര്യങ്ങൾ പറഞ്ഞു അച്ഛനെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒന്ന് രണ്ടു ദിവസം ഞാൻ കാറ്ററിംഗ് പെയിന്റ് പണിക്കൊക്കെ പോയി അതോണ്ട് ഒന്നും ആയില്ല.

അപ്പോഴാണ് മുംബയിൽ ഒരു കമ്പനിയിലേക്കുള്ള ഓഫർ പത്രത്തിൽ കാണുന്നത് കിട്ടിയാൽ നല്ലതാണ് അതുകൊണ്ട് തന്നെ ഞാൻ അപേക്ഷ കൊടുത്തു. ജോലി ഇല്ലാതിരുന്നതിന്റെ മാനസിക സമ്മർദ്ദം എന്നെ നല്ല രീതിയിൽ തന്നെ അലട്ടുന്നുണ്ടായിരുന്നു. അതിനിടയിൽ അവൾ വിളിച്ചു നാളെ എനിക്ക് കാണണം അത്യാവശ്യം ആണ്.

കാണാം എന്താ കാര്യം അത് പറയാം.പിറ്റേന്നു ഞങ്ങൾ കാണാറുള്ള സ്ഥലത്തു വച്ചു അവളെ കണ്ടു പതിവിലും ക്ഷീണത്തിലും മുഖം വാടിയിരിക്കുകയായിരുന്നു അവളുടെ.ജോലി പോയതിന്റെ പ്രാന്ത് തലയിൽ ആ നേരത്ത് കത്തി കേറി നിൽക്കുകയായിരുന്നു എനിക്ക്. എന്താടി നിനക്ക് പറയാൻ ഉള്ളെ പറ. കണ്ണേട്ടാ ഞാൻ പ്രെഗ്നന്റ് ആണ്. ജോലി ഇല്ല ആകെ മൊത്തം പ്രശ്നം ആണ് ഇതിനിടയിൽ ഒരു കൊച്ചിനെ കൂടെ.

അവളുടെ വീട്ടിൽ ഇത് വരെ ഒന്നും അറിയില്ല. ഞാൻ അവളെയും കൊണ്ട് മെഡിക്കൽ ഷോപ്പിൽ പോയി അവൾക്ക് മരുന്ന് വാങ്ങി കൊടുത്തു. എന്നിട്ടും അവളുടെ ടെൻഷനും പേടിയും മാറിയില്ല.വീട്ടിൽ അറിഞ്ഞാൽ ഉണ്ടാവുന്ന കാര്യങ്ങൾ ഓർത്തു അവൾക്ക് ഭയം കൂടി.

എന്നും വിളിച്ചു ഇതേ കാര്യം ചോദിച്ചുകൊണ്ടേ ഇരുന്നു അവൾ.ഒരു ദിവസം അവൾ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ എന്റെ മനസിൽ ഉണ്ടായ ദേഷ്യം കൊണ്ട് അവളോട് പറഞ്ഞു ദേ മീനു നോക്കിയേ അത് കഴിഞ്ഞ് ഇനി അതിനെ കുറിച്ച് ആലോചിക്കാൻ നിൽക്കണ്ട നീ. അത് വിട്ടേക്ക്. അത് തന്നെ പിന്നെയും പിന്നെയും പറഞ്ഞപ്പോൾ എന്റെ ദേഷ്യം കൂടി.

നീ എന്തേലും കാണിക്ക് പോ പോയി ചാവ്. അപ്പോഴത്തെ അവസ്ഥക്ക് ഞാൻ അങ്ങനെ പറഞ്ഞു അത് ഞാൻ അപ്പൊ തന്നെ മറന്നു. പക്ഷെ ഈ കാര്യങ്ങൾ എല്ലാം തന്നെ അവളുടെ മനസിൽ തന്നെ നിന്നു. അവളുടെ മനസ്സിൽ അതിന് വേറെ അർഥങ്ങൾ ആയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളിൽ വിളിക്കുമ്പോൾ അവൾക്ക് ഇതിനെ കുറിച്ച് മാത്രമേ സംസാരിക്കാൻ ഉണ്ടായിരുന്നുളു.

ദിവസം ചെല്ലും തോറും അത് വഴക്കായി മാറി തുടങ്ങി പിന്നെ വിളികളും കുറഞ്ഞു. സംസാരിക്കാതെ ഇരിക്കൽ ആയി.ആ സമയത്ത് ആണ് മുംബയിലേക്ക് ജോലിക്ക് എന്നെ വിളിക്കുന്നത്. സന്തോഷവും സങ്കടവും തോന്നിയ നിമിഷം ആയിരുന്നു എനിക്ക് അത്. ഞാൻ മുംബയിലേക്ക് പോയി. അവിടെ പോയ ശേഷം ജീവിതം മൊത്തത്തിൽ മാറാൻ തുടങ്ങി.

പഴയ ഓർമ്മകൾ എന്നെ അലട്ടിയിരുന്നെങ്കിലും അതൊക്കെ ഞാൻ മറക്കാൻ ശ്രമിച്ചു. അവളെ വിളിച്ചിരുന്നെങ്കിലും പലപ്പോഴും അവൾ ഫോൺ എടുത്തിരുന്നില്ല.എടുത്താൽ തന്നെ മൗനം ആയിരുന്നു എനിക്കുള്ള മറുപടി. ഒരു വർഷത്തോളം ഞാൻ അവിടെ ജോലി തുടർന്നു. അവളുടെ ഇതു പോലുള്ള പ്രതികരണം എന്റെ മനസിനെ വല്ലാതെ തളർത്തി.

മദ്യപാനം മുതൽ എല്ലാ ശീലങ്ങളും തുടങ്ങി. ഒരവസരത്തിൽ എനിക്ക് അതില്ലാതെ പറ്റില്ല എന്നാ അവസ്ഥ വരെ ആയി. രാവിലെ ഉണരുന്നതു മുതൽ എന്തിനേറെ രാവിലത്തെ കാപ്പിക്ക് പകരം മദ്യം വേണം എന്ന് വരെ ആയി എനിക്ക്. ഒരു ദിവസം ജോലിക്ക് പോകാൻ നേരം മദ്യപിച്ചുകൊണ്ടാണ് പോയത്. അന്നൊരു പുതിയ ജോലി സ്ഥലത്തു ആയിരുന്നു എനിക്ക് വർക്ക്‌. A/C ക്ക് വേണ്ടി ഡ്രിൽ അടിക്കാൻ എന്നോട് പറഞ്ഞു സൂപ്പർവൈസർ പോയി. കയ്യിൽ അതിന്റെ ചിത്രങ്ങളോ കാര്യങ്ങളൊ ഉണ്ടായിരുന്നില്ല.

ഞാൻ ഡ്രിൽ ചെയ്തതും ആ 3 നില ബിൽഡിംഗ്‌ മൊത്തത്തിൽ തീ പിടിച്ചു. ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് താഴേക്കു എടുത്തു ചാടി.എല്ലാരും കൂടെ എന്നെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി.

എന്റെ കയ്യും കാലും ഒടിഞ്ഞു. മൂന്ന് നാലു മാസം വിശ്രമം അതായിരിന്നു ഡോക്ടറുടെ നിർദ്ദേശം. റെസ്റ്റിൽ ആയ സമയത്തു ഞാൻ മീനുവിന്റെ അമ്മയെ വിളിച്ചു. എനിക്ക് അവളെ ഇഷ്ടമാണ് അവളെ എനിക്ക് കല്യാണം കഴിച്ചു തരുമോ എന്ന് ചോദിച്ചു.

അവളുടെ അമ്മ അപ്പോൾ എന്നോട് മാന്യമായ രീതിയിൽ തന്നെ സംസാരിച്ചു. നിങ്ങൾക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെങ്കിൽ വീട്ടുകാരെ കൂട്ടി വന്നു സംസാരിക്കു എന്നായിരുന്നു മറുപടി. ഞാൻ മീനുട്ടിയുടെ കൂടെ ഉള്ള ജീവിതം സ്വപ്നം കണ്ട് തുടങ്ങി. അങ്ങനെ മൂന്ന് നാല് വിശ്രമത്തിന് ശേഷം നാട്ടിൽ വന്നു. മാന്യമായ രീതിയിൽ തന്നെ അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു.

പക്ഷെ കാര്യങ്ങൾ എല്ലാം കൈ വിട്ട് പോയിരുന്നു. അവർക്ക് ഈ ബന്ധത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. ഞാൻ മുംബൈയിൽ പോയ സമയത്ത് സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ഞങ്ങളുടെ കല്യാണ കാര്യം അവൾക്ക് വീട്ടിൽ പറയേണ്ട വന്നു. അത് കൊണ്ടാണ് അവൾ വിളിക്കാതെ ഇരുന്നതും. അത്രയും നാൾ അവൾ വീട്ടുകാരുടെ തടവറയിൽ ആയിരുന്നു.

ഈ ബന്ധം ലീഗൽ ആയിരുന്നതുക്കൊണ്ട് എല്ലാം ലീഗൽ ആയി തന്നെ അവസാനിപ്പിക്കാൻ ആണ് അവർ എന്നെ വിളിച്ചു വരുത്തിയത്. ഈ കാര്യങ്ങളൊക്കെ അവർ പറയുമ്പോൾ എന്റെ മനസ് പിടയുകയായിരുന്നു. അവൾക്ക് പറ്റിയ അബദ്ധം ആണ് നീയുമായിട്ടു നടന്ന കല്യാണം അതുകൊണ്ട് തന്നെ നീ അവളെ ഡിവോഴ്സ് ചെയ്യണം. എല്ലാം കേട്ട് മനസില്ലാ മനസോടെ ആണെങ്കിലും ഞാൻ അതിന് സമ്മതിച്ചു ഡിവോഴ്സ് ഒപ്പിടുമ്പോൾ അവൾ കരയുകയായിരുന്നു.

ഞാൻ എന്റെ മനസിലും. ഇരുപത്തിമൂന്നാം വയസിൽ എനിക്ക് തോന്നിയ ശെരി അവർക്ക് അബദ്ധമായി. അതോടെ ഒരേ ഹൃദയത്തിൽ ജീവിച്ച രണ്ടു പേരെ അവർ രണ്ട് കഷ്ണം കടലാസ് കൊണ്ട് വേർപെടുത്തി…….Read More »എന്റെ മീനുട്ടി – Part 5 (Last Part)

ente meenutti malayalam online novel to read

എന്റെ മീനുട്ടി – Part 4

 • by

3439 Views

പ്രണയം ഒരാളുടെ ജീവിതത്തിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരും.ഞങ്ങളുടെ പ്രണയവും അത് പോലെ ആയിരുന്നു. ഒരു ദിവസം ഞങൾ പതിവുപോലെ തന്നെ പുറത്തു കറങ്ങാൻ പോയി.തിരിച്ചു മീനുട്ടിയെ ബസ്സ്റ്റോപ്പിൽ കൊണ്ടുവിട്ട് വണ്ടി എടുത്തു പോരാൻ നേരം… Read More »എന്റെ മീനുട്ടി – Part 4

ente meenutti malayalam online novel to read

എന്റെ മീനുട്ടി – Part 3

 • by

3458 Views

നാളെ ജോലി ഇല്ലാത്തത് കൊണ്ട് രവിയേട്ടനും ചന്ദ്രേട്ടനും വീട് വരെ പോയി. ഞാൻ പോയില്ല. രാത്രി കുറെ നേരം പാട്ടും കേട്ട് അവളുടെ ഫോട്ടോയും നോക്കി അങ്ങനെ ഇരുന്നു. എപ്പോഴോ ഉറങ്ങി പോയി. ജോലി… Read More »എന്റെ മീനുട്ടി – Part 3

ente meenutti malayalam online novel to read

എന്റെ മീനുട്ടി – Part 2

 • by

4446 Views

ഫോൺ ഒന്ന് ചാർജ് ആവുന്ന വരെ എന്റെ മനസിൽ തീ ആയിരുന്നു. ചാർജ് ഫുൾ ആക്കാൻ ഒന്നും നിന്നില്ല. വേഗം തന്നെ ഉമ്മറത്തെക്ക് ഓടി. ഫോൺ ഓണാക്കിയതും ഒരു 3, 4 മിസ്സ്ഡ് കാൾ… Read More »എന്റെ മീനുട്ടി – Part 2

ente meenutti malayalam online novel to read

എന്റെ മീനുട്ടി – Part 1

 • by

22116 Views

അടുത്ത വീട്ടിലെ കമല ചേച്ചിടെ മകൾ ലച്ചുവിന്റെ കല്യാണത്തിനാണു ആദ്യമായി ഞാൻ മീനാക്ഷിയെ കാണുന്നത്. മറ്റു പെൺകുട്ടികൾക്ക് ഇല്ലാത്ത എന്തോ അല്ലെങ്കിൽ അവളുടെ ആ കണ്മഷി എഴുതിയ ഉണ്ടക്കണ്ണുകൾ ആവും ചിലപ്പോൾ എന്നെ അവളിലേക്ക്… Read More »എന്റെ മീനുട്ടി – Part 1