മിന്നു – ഭാഗം 4

3876 Views

minnu novel

അങ്ങനെ ഞങ്ങളുടെ ബസ് ഊട്ടിക്കടുത്തുള്ള ക്യാമ്പ് ഫയർ നടക്കുന്ന സ്ഥലത്ത് എത്തി. ഒരു പുഴയുടെ തീരത്ത് ആയിരുന്നു ക്യാമ്പ്. ന്യൂഇയർ ആയിട്ട് അവിടെ കുറച്ചു നേരം ചിലവഴിച്ചു. പാട്ടും ഡാൻസും കാര്യങ്ങളുമായി പരിപാടി അടിപൊളി ആയി. പുലർച്ചെ 1 മണി വരെ ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ വണ്ടിയിൽ കേറിയതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു. എല്ലാർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു. രാവിലെ എല്ലാവരെയും സർ വന്നാണ് വിളിച്ചത്.

മക്കളെ ദേ എത്തി എണീക്ക്. പുറത്തു ഇറങ്ങി ചായ ഒക്കെ കുടിച്ചു. എല്ലാവർക്കും സർ റൂമിന്റെ കീ കൊണ്ട് വന്നു തന്നു. റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി ഞങ്ങൾ ആദ്യം പോയത് മൈസൂർ പാലസിലെക്ക് ആണ്. കാണാൻ തന്നെ ഒരുപാട് ഉണ്ടായിരുന്നു. മിന്നുവിന്റെ കൂടെ ചിലവിടാൻ കിട്ടുന്ന ഓരോ സമയവും ഞാൻ കൈ വിട്ടിരുന്നില്ല. ജീവിതത്തിൽ ഇനി ഞങ്ങൾക്ക് ഒരിക്കലും ഇത് പോലെ ഒരു ദിവസമോ മണിക്കൂറോ കിട്ടില്ല.

മൈസൂർ ഗാർഡൻ അതൊരു സംഭവം ആയിരുന്നു. അവിടെ വച്ചു ഞങ്ങൾ കുറെ ഫോട്ടോ ഒക്കെ എടുത്തിരുന്നു. ഉച്ച വരെ മൈസൂർ പാലസിലും ചുറ്റും കറങ്ങി നടന്നു. ഉച്ചക്ക് ഞങ്ങൾ ദോശ ആണ് കഴിച്ചേ. ഉച്ചക്ക് ശേഷം ആണ് ഗാർഡൻ കാണാനും മറ്റും പോയത്. എല്ലാരും 3 ദിവസം കൊണ്ട് വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. അവസാന ദിവസം ആയോണ്ട് എല്ലാർക്കും അതിന്റെ വിഷമവും ഉണ്ടായിരുന്നു.

അങ്ങനെ വൈകുന്നേരം 6 മണിക്ക് തന്നെ തിരിച്ചു റൂമിലേക്ക് വന്നു. ബാഗ് എല്ലാം പാക്ക് ചെയ്തു പുറത്തിറങ്ങി. വണ്ടിയിൽ കേറിയപ്പോ മിക്കവരും ക്ഷീണിച്ചു ഉറങ്ങി പോയിരുന്നു. വണ്ടി നേരെ നാട്ടിലേക്ക്. കുറച്ചു വഴി മുന്നോട്ടു പോയപ്പോൾ സർ മൈക്കിൽ അനൗൺസ് ചെയ്തു. നാളെ കാലത്ത് നമ്മൾ സ്കൂളിൽ എത്തിചേരും. ഇനിയും സമയമുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ ഒരു സിനിമ കാണാൻ പോകുന്നു.

ചത്തു കിടന്ന എല്ലാരും എന്തിനു വിപിൻ വരെ ചാടി എണീറ്റു. വണ്ടി 8.30യോടെ തിയേറ്ററിൽ എത്തി. എല്ലാർക്കും ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്ത കാരണം അവളുടെ കൂടെ ഇരുന്നു സിനിമ കാണാൻ പറ്റിയില്ല.

സിനിമ കാണുന്ന നേരത്ത് ഞാൻ അവളെ കുറെ നോക്കിയെങ്കിലും കണ്ടില്ല. ഇന്റർവെൽ സമയത്ത് പുറത്ത് ഇറങ്ങിയപ്പോൾ ആണ് അവളെ കണ്ടത് അവൾ എന്റെ സീറ്റിന്റെ 4 സീറ്റ്‌ പിന്നിൽ ആണ് ഇരുന്നിരുന്നത്. വീണ്ടും തിരിച്ചു കേറി. സിനിമ കണ്ടു കഴിഞ്ഞ് വീണ്ടും ബസിലെക്ക്. വണ്ടിയിൽ കേറി ആ ടെഡി ബെയറിനെ കെട്ടിപിടിച്ചു ഞാൻ അങ്ങ് ഉറങ്ങി. രാവിലെ കണ്ണു തുറക്കുമ്പോൾ വണ്ടി സ്കൂളിനോട്‌ അടുത്തിരുന്നു.

സ്കൂളിൽ അവളെ കാത്തു അച്ഛൻ നിന്നിരുന്നു.വണ്ടിയിൽ നിന്ന് ഇറങ്ങി ഒരു ചെറിയ പുഞ്ചിരി കൊടുത്തു അവൾ വീട്ടിൽ പോയി. ആരോടും യാത്ര പറയാൻ ഉള്ള ഒരു ഇത് ഉണ്ടായിരുന്നില്ല. വീട്ടിൽ പോയി ഞാൻ എന്റെ റൂമിൽ ആ ടെഡി ബെയറിനെ ആണി അടിച്ചു കൊളുത്തി ഇട്ടു. ഒന്ന് കുളിച്ചു വന്നു ടെഡിയെ കെട്ടിപിടിച്ചു കിടന്നുറങ്ങി.വൈകുന്നേരം 5 മണി ഒക്കെ ആയപ്പോൾ ആണ് എണീറ്റതു.

എണീറ്റു മുഖം കഴുകി കളിക്കാൻ പോയി. കളിക്കാൻ പോയപ്പോൾ ടൂറിനു അവളുടെ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ ആയിരുന്നു എന്റെ മനസ് നിറയെ. കളിക്കാൻ ഉള്ള മൂഡ് ഒന്നും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും അവളെ കണ്ടാൽ മതി എന്ന വിചാരം മാത്രമായിരുന്നു എനിക്ക്. നാളെ അല്ലേ സ്കൂൾ ഉള്ളു. തിരിച്ചു വീട്ടിൽ വന്നു കുളിച്ചു ഭക്ഷണം കഴിച്ചു. ഉറങ്ങാൻ കിടന്നിട്ടും എന്തൊക്കെ ചെയ്തിട്ടും ഉറക്കം വരുന്നില്ല.

പാട്ടും വെച്ചു കുറച്ചു നേരം അങ്ങ് കിടന്നു. എപ്പോഴോ ഉറങ്ങി പോയി. രാവിലെ അമ്മ വന്നു വിളിച്ചു. ടാ പൊന്നു ക്ലാസ്സിൽ പോടാ നേരം 8 മണി ആയി. വേഗം ചാടി എണീറ്റു. കുളിക്കാൻ ഒന്നും പോയില്ല. നേരെ ഡ്രസ്സ്‌ ഒക്കെ മാറി ക്ലാസ്സിൽ പോയി. വേഗം അവളുടെ ക്ലാസ്സിൽ പോയി ഒരു മുഖദർശനം കൊടുത്ത് എന്റെ ക്ലാസ്സിലേക്ക് പോന്നു. ക്ലാസ്സിൽ വന്നതും പിന്നെ വീണ്ടും പഠിപ്പിന്റെ ചൂടിൽ ആയി എല്ലാവരും. ഞങ്ങൾ പഴയ പോലെയും.

എക്സാം ചൂട് എല്ലാർക്കും തലയിൽ കേറി കാണുന്നതും സംസാരിക്കുന്നതും കുറഞ്ഞു. ആദ്യ പ്രണയം ആയതു കൊണ്ടാണോ എന്തോ എനിക്ക് അത് വല്ലാത്ത വിഷമം ആയിരുന്നു.അങ്ങനെ ഞങളുടെ മോഡൽ എക്സാം വന്നു.പഠിക്കുന്ന സംഭവം പണ്ടേ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ മോഡൽ എക്സാം ഒന്നും വലിയ ഗൗരവമായി എടുത്തില്ല. അത് കൊണ്ട് തന്നെ. കണക്കിൽ എട്ടു നിലയിൽ പൊട്ടി. മോഡൽ എക്സാം കഴിഞ്ഞപ്പോൾ കണക്കിൽ തോറ്റ കാരണം എനിക്ക് എക്സ്ട്രാ ട്യൂഷൻ കാര്യങ്ങളും ഉണ്ടായിരുന്നു.

പിന്നെ ഞാനും മിന്നുവും തമ്മിൽ കാണുന്നത് വല്ലപ്പോഴും ആയിരുന്നു. പിന്നീട് അങ്ങോട്ട് മെയിൻ എക്സാം ചൂട് തലക്ക് പിടിച്ചു. ഞാൻ ഇടക്കൊക്കെ എന്തെങ്കിലും ഒക്കെ വായിക്കുമെങ്കിലും പഠിക്കുന്നത് തീരെ കുറവായിരുന്നു.

അങ്ങനെ ഓട്ടോ ഗ്രാഫ് എഴുതുന്ന ചടങ്ങ് വന്നെത്തി.ഞാനും വാങ്ങി ഒരു അടിപൊളി ഓട്ടോഗ്രാഫ്. ആദ്യം കൊണ്ടു പോയി കൊടുത്തത് മിന്നുവിനാണ്. അവള് അത് എഴുതിയിട്ടു ഉച്ചക്ക് തരാം എന്ന് പറഞ്ഞു. വിപിനും അനുവും ഒക്കെ ഇതേ പോലെ ഓട്ടോ ഗ്രാഫ് എഴുതുന്ന എഴുതിക്കുന്ന തിരക്കിൽ ആയിരുന്നു. അവൾ എഴുതിയ ഓട്ടോ ഗ്രാഫ് അത് വേറെ ഫീലിംഗ് ആയിരുന്നു.

അത് ഞാൻ ഇപ്പോഴും ഒരു മയിൽ‌പീലി പോലെ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അവൾക്ക് ഞാൻ അതിലും നല്ലൊരു ഓട്ടോ ഗ്രാഫ് എഴുതി കൊടുക്കണം എന്ന് കരുതിയെഗിലും അവളോടൊപ്പം എത്താൻ സാധിച്ചില്ല.

അങ്ങനെ  ഞങ്ങളുടെ 10 ക്ലാസ്സ്‌ പരീക്ഷ ആയി. എല്ലാരോടൊപ്പം പഠിക്കാൻ പറ്റിയില്ലെങ്കിലും ഞാനും എന്തൊക്കെയോ പഠിച്ചു. മിക്ക കാര്യങ്ങളും പറഞ്ഞു തന്നത് മിന്നു ആയിരുന്നു. ഞങ്ങൾ 4 പേരും ഒരുമിച്ച് ആയിരുന്നു പഠിച്ചിരുന്നത്.

ഓരോ ദിവസം കഴിയും തോറും സമാധാനവും സന്തോഷവും സങ്കടവും കൂടി വന്നു. അങ്ങനെ ഞങ്ങളുടെ അവസാന പരീക്ഷ ആയിരുന്നു കണക്ക്. എനിക്ക് ആണേൽ ഒരു കുന്തവും അറിയില്ല.

കുറച്ചു തുണ്ടുകൾ ഒക്കെ ഉണ്ടാക്കി സെറ്റ് ചെയ്തു. അവൾ അത് കണ്ടപ്പോ എന്നെ കുറെ ശകാരിച്ചു. അവൾ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ അത് എടുത്തു കളഞ്ഞു. ഒന്ന് രണ്ടു എളുപ്പമുള്ള കണക്കൊക്കെ അവൾ പഠിപ്പിച്ചു തന്നു.

പരീക്ഷക്ക് സമയം ആയി.ക്ലാസ്സിൽ കയറി. സമാധാനം ആയി ഇരുന്നു. ചോദ്യ പേപ്പർ കിട്ടിയപ്പോൾ എന്തോ പോയ അണ്ണാന്റെ അവസ്ഥ ആയിരുന്നു എനിക്ക്. ഒരു ചോദ്യം പോലും അറിയില്ല. അവള് പഠിപ്പിച്ച ഒന്ന് രണ്ടെണ്ണം വന്നിട്ടുണ്ട്.

അതൊക്കെ അറ്റൻഡ് ചെയ്തു. പിന്നെ കുറച്ചു അടുത്തുള്ള പേപ്പറിൽ നിന്നും നോക്കി എഴുതി. എന്തൊക്കെയോ കാണിച്ചു കൂട്ടി സമയം കളഞ്ഞു. പരീക്ഷ കഴിയുന്ന സമയമായപ്പോൾ എനിക്ക് ഏതാണ്ട് തോൽക്കും എന്ന് ഉറപ്പായിരുന്നു.

വിധി വരും പോലെ വരട്ടെ എന്നും പറഞ്ഞു പേപ്പർ മടക്കി കൊടുത്ത്.പുറത്തേക്ക് ഇറങ്ങി. പോയി മുഖം കഴുകി വെള്ളം കുടിച്ചു വന്നു. ആലിന്റെ താഴെ എന്നെയും കാത്തു അവർ മൂന്ന് പേരും നിൽപ്പുണ്ടായിരുന്നു. കൂടെ ഉള്ളവർ പലരും കരയുന്നുണ്ടായിരുന്നു.

ചിലർ ഷിർട്ടിൽ ഒക്കെ പേര് എഴുതുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് 4 പേർക്കും അതിലും സങ്കടം ആയിരുന്നു. ഇത്രക്ക് നല്ല ഒരു കൂട്ട് കെട്ട് അവസാനിക്കുമോ എന്ന തോന്നൽ. കുറെ നേരം സംസാരിച്ചു. പോകാൻ നേരം എല്ലാവർക്കും കൈ കൊടുത്തു കാണാം വിളിക്കണം എന്നൊക്കെ പറഞ്ഞു തമ്മിൽ ആശ്വസിപ്പിച്ചു. മിന്നുവിന്റെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു .

ഏയ് മിന്നു നീ എന്തിനാ കരയുന്നെ. നമ്മള്ക്ക് ഇനിയും കാണാം.ടാ വിപി ഞാൻ വരാം ടാ. ദേ അനുവിന്റെ കാര്യം നോക്കണേ പ്രിൻസെ. അതിനെന്താടാ ഞാൻ നോക്കികോളാം. ഉച്ചക്ക് പരീക്ഷ തീർന്നു. ഒരു 3 മണി വരെ ഞങ്ങൾ സംസാരിച്ചു നിന്നു. ഞാനും അനുവും തിരിച്ചു സൈക്കിളിൽ വീട്ടിലേക്ക് പോന്നു. ഉച്ചക്ക് ആയത് കൊണ്ട് അനുവിന്റെ അപ്പൻ അന്ന് വന്നില്ല. വീട്ടിൽ വന്നു ചോറുണ്ട്.

ഫോൺ എടുത്തു അവളുടെ ഫോട്ടോ നോക്കി കുറച്ചു നേരം ഇരുന്നു. പിന്നെ ഒന്ന് വിളിച്ചാലോ എന്ന് കരുതി. ഓട്ടോഗ്രാഫ് എടുത്തു അതിൽ അവളുടെ വീട്ടിലെ ഫോൺ നമ്പർ ഉണ്ടായിരുന്നു. അങ്ങനെ അനുവിനെ കൊണ്ട് ഞാൻ അവളുടെ വീട്ടിലേക്ക് വിളിപ്പിച്ചു. മിന്നു ആണ് ഫോൺ എടുത്തത്. ഞാൻ അനുവാണ്.ഇത് നിന്റെ നമ്പർ ആണോ അല്ല പ്രിൻസിന്റെ നമ്പർ ആണ്.

അവനു സംസാരിക്കാൻ വേണ്ടി വിളിച്ചത.ഇന്നാ സംസാരിച്ചോ എനിക്ക് ഇത്തിരി പണി ഉണ്ട് എന്ന് പറഞ്ഞു അനു പോയി. മിന്നു ടീ ടീ എന്തെടാ ചെക്കാ. നിന്നെ മിസ്സ്‌ ചെയ്യുന്നുണ്ട് പെണ്ണെ. ആണോ എനിക്കും ഉണ്ടെടാ ഇനി എന്നാ കാണുന്നെ.ഞാൻ നാളെ വിപിന്റെ വീട്ടിലേക്ക് വരുന്നുണ്ട്. കാണാം. ഒക്കെ. അതെ മിന്നു. ഒന്നും കിട്ടിയില്ല. എന്ത്. അത്. മ്മ് ഇന്നാ ഉമ്മ………

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply