മിന്നു – ഭാഗം 3

5320 Views

minnu novel

പിന്നീട് അനുവിനെ ente കൂടെ വിട്ടില്ല. അവളുടെ അപ്പൻ ആയിരുന്നു കൊണ്ടു വിട്ടിരുന്നതും തിരികെ കൊണ്ടു വന്നിരുന്നതും. സ്കൂളിൽ മാത്രമേ അവർക്ക് സംസാരിക്കാൻ പറ്റിയിരുന്നുളു. അവരുടെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു. പോരാത്തതിന് പേടിയും. ഇനി എന്നാണാവോ ഞങ്ങളുടെ വീട്ടിൽ പ്രശ്നം ആകുന്നെ കർത്താവെ. 10 ക്ലാസ്സ്‌ പരീക്ഷക്കുള്ള അപേക്ഷ കൊടുക്കാൻ ഉള്ള ദിവസമായി.

മിന്നുവിന്റെ അപേക്ഷ ഞാൻ വായിച്ചു നോക്കാൻ എടുത്തപ്പോൾ ആണ് അവൾ എന്നെക്കാളും ഒരു വയസിനു മൂത്തതാണ് എന്ന് ഞാൻ അറിഞ്ഞത്. ടീ നീ എന്താ ഈ കാര്യം എന്നോട് പറയാതെ ഇരുന്നേ എന്തൂട്ട് നീ എന്നെക്കാളും മൂത്തതാണ് എന്ന്. അയ്യേ അതിനെന്താ ടാ. ചെ. 10 കാസ്സിൽ ആയതിനു ശേഷം സ്കൂളിൽ പൂർണ അധികാരം കിട്ടിയ പോലെ ആയിരുന്നു കാരണം നമ്മൾ ആണല്ലോ സീനിയർ.

ഉച്ച സമയത്ത് ഞാനും വിപിയും അവരുടെ കൂടെ ആയിരുന്നു ഭക്ഷണം കഴിച്ചിരുന്നതു. എല്ലാ കാര്യത്തിലും ഞങ്ങൾ 4 പേരും ഒരുമിചായിരുന്നു. 10 ക്ലാസ്സ്‌ ആയത് കൊണ്ട് മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഞാനും വിപിനും മിക്കവാറും ക്ലാസ്സിൽ കേറാതെ നടക്കൽ ആണ് പതിവ്. അപ്പോഴാണ് മിന്നു പറഞ്ഞെ പഴവും ബ്രെഡും ഒക്കെ കൊടുക്കുണ്ട് ക്ലാസ്സിലേക്ക് വാടാ. പിന്നെ എന്ത് വേണം.

ക്ലാസ് എങ്കിൽ ക്ലാസ്സ്‌. 10 ക്ലാസ്സ്‌ പഠിക്കുമ്പോ ഉള്ള ഡിസംബർ മാസം വല്ലാത്തൊരു അനുഭവം ആയിരുന്നു. അവസാന വർഷ ടൂർ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഓർമകളിൽ ഒന്ന്. കാറ്ററിംഗിന് പോയ പൈസയും വീട്ടിൽ നിന്നും കിട്ടിയ പൈസയും കൂട്ടി 3 ദിവസത്തെ ടൂർ അടിച്ചു പൊളിക്കാൻ തീരുമാനിച്ചു.

ഡിസംബർ 29 തിയതി പോയാൽ ജനുവരി 2 തിയതി ആണ് തിരിച്ചു വരുന്നേ. ഊട്ടി കൊടൈക്കനാൽ മൈസൂർ ഇതായിരുന്നു ടൂർ പോകുന്ന സ്ഥലങൾ. ആ ഒരു ദിവസം ആകുന്നതിനു വേണ്ടി പിന്നെ കാത്തിരിപ്പായിരുന്നു. xmas ഒക്കെ കഴിഞ്ഞ് ഞാനും വിപിയും തൃശൂർ പോയി ഒന്ന് രണ്ടു ജോഡി ഡ്രസ്സ്‌ എടുത്തു.

അങ്ങനെ 28 തിയതി ആയി. രാത്രി ആണെങ്കിൽ ഉറക്കം ഒന്നും വരുന്നില്ല. നാളത്തെ കാര്യങ്ങൾ ആലോചിച്ചു അങ്ങനെ കിടന്നു. 29 തിയതി വൈകുന്നേരം 7 മണിക്ക് ആണ് പോകുന്നെ. 29 തിയതി രാവിലെ നേരത്തെ തന്നെ എണീറ്റു പള്ളിയിൽ ഒക്കെ പോയി. പതിവില്ലാത്ത ശീലം ആണ്.

തിരിച്ചു വന്നു ഭക്ഷണം കഴിച്ചു ഫോൺ എടുത്തു പാട്ട് വെച്ചു അങ്ങനെ കിടന്നു. അന്നത്തെ ദിവസം എന്തെന്നില്ലാത്ത ഒരു ഉന്മേഷം ആയിരുന്നു എനിക്ക്. സമയമാണെങ്കിൽ തീരെ മുന്നോട്ട് പോകുന്നില്ല. കുറെ തിരിഞ്ഞും മറഞ്ഞും കിടന്നു സമയം കളഞ്ഞു. വൈകുന്നേരം 6 മണിക്കൂ തന്നെ സ്കൂളിലേക്ക് പോയി. എന്നെ കാത്ത് വിപിൻ അവിടെ ഉണ്ടായിരുന്നു.

അവന്റെ കാത്തിരിപ്പ് അനുവിനു വേണ്ടിയായിരുന്നു. ഞാനും വിപിനും കുറച്ചു ലേയ്‌സ് മിച്ചർ ഒക്കെ വാങ്ങി വച്ചു. അനുവിനെ അവളുടെ അപ്പൻ യാത്രയാക്കാൻ വന്നിരുന്നു. മിന്നുവിനെ കൊണ്ടാക്കിയത് അവളുടെ അച്ഛൻ ആയിരുന്നു. ബസ് എടുക്കാതെ അവര് പോകില്ല എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. സംസാരിക്കാൻ പറ്റിയില്ല അതുകൊണ്ട് തന്നെ. അപ്പോഴാണ് ഇടി മുഴക്കം പോലെ ഞങ്ങളുടെ ബസ് വന്നത് .

പിള്ളേർ എല്ലാവരും ആവേശത്തോടെ കൂടെ വണ്ടിയെ എതിരെറ്റു. ഓരോരുത്തരെയായി പേര് വിളിച്ചു കയറ്റി തുടങ്ങി. ഞാനും വിപിനും ഏറ്റവും പിന്നിൽ പോയി ഇരുന്നു. പെൺകുട്ടികൾക്ക് വേറെ ബസ് ആയിരുന്നു.ബസ് പുറപ്പെട്ടു.

ബസിൽ ടീച്ചേർസ് ഏതോ വള്ളി പൊട്ടിയ സിനിമ ഇട്ടു. പലരും പകുതി വഴി ആയപ്പോഴേക്കും ഉറങ്ങി.ഞാനും വിപിനും രണ്ടു ദിവസത്തെ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടേ ഇരുന്നു. എപ്പോഴോ ഉറങ്ങി പോയി. രാവിലെ സർ ആണ് ഞങ്ങളെ വിളിച്ചത്.

എന്താടാ നിങ്ങളെ ഇരട്ട പെറ്റതാണോ. എണീക്ക് . സപ്പോർട്ട് ചെയ്യാൻ പിള്ളേരുടെ ചിരിയും. വാ ചായ കുടിക്കാം. വണ്ടി എവിടെയോ എത്തിയിരിക്കുന്നു. നോക്കിയപ്പോൾ നല്ല പുട്ടും കടലയും .

ഞാനും വിപിനും ഓരോ പ്ലേറ്റ് തട്ടി. അപ്പോഴാണ് എനിക്ക് അവളോട് ഒന്ന് സംസാരിക്കാൻ ഗ്യാപ് കിട്ടിയത്. നശിക്കാൻ ആയിട്ട് സർ വിളിച്ചു മതി കഴിച്ചത് കുറെ ദൂരം കൂടെ പോകാൻ ഉണ്ട്. വന്നു വണ്ടിയിൽ കയറ് എല്ലാവരും. അവളോട് കാണാം എന്ന് പറഞ്ഞു വണ്ടിയിൽ കയറി നേരെ കൊണ്ട് ചെന്ന് ഏതോ ഹോട്ടലിന്റെ മുന്നിൽ നിർത്തി.

സർ അകത്തു പോയി റൂമിന്റെ കീ കൊണ്ട് വന്നു തന്നു. ഞാനും വിപിനും ഒരു റൂമിൽ തന്നെ കേറി പറ്റി ഒരു റൂമിൽ 4 പേരാണ് ഉണ്ടായിരുന്നത്. എല്ലാരേയും സർ വിളിച്ചു പറഞ്ഞു. കൊടൈക്കനാലിൽ നിന്ന് നമ്മൾ ഇന്ന് രാത്രി തിരിച്ചു ഊട്ടിയിലേക്ക് പോകും. നാളെ അവിടെ ആയിരിക്കും നമ്മൾ ഇന്നു വൈകുന്നേരം 6 മണി വരെ നിങ്ങൾക്ക് കറങ്ങാൻ സമയമുണ്ട്.

അപ്പൊ എല്ലാരും അടിച്ചു പൊളിക്ക. കേട്ടതും കേൾക്കാത്തതും ഞാനും വിപിനും സന്തോഷം കൊണ്ട് തുള്ളി ചാടി. ഞങ്ങൾ അവരെ നോക്കി. അവിടെ നിൽപ്പുണ്ട്. കൂട്ടിൽ നിന്നും കോഴിയെ തുറന്ന് വിട്ടത് പോലെ ആയിരുന്നു ഞങ്ങൾക്ക്.

പുറത്തിറങ്ങി ഞങ്ങൾ ഒരുമിച്ച് ആയിരുന്നു വൈകുന്നേരം നേരം 6 മണി വരെയും. വെള്ളച്ചാട്ടം ഒക്കെ കണ്ടു. സംസാരിച്ചു 6 മണി ആയതേ അറിഞ്ഞില്ല. സംസാരിച്ചിട്ടും സംസാരിച്ചിട്ടും ഞങ്ങൾക്ക് മതിയായിരുന്നില്ല. അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ഒരു പോലെ സന്തോഷവും സങ്കടവും ആണ്. എല്ലാ കുന്നിന്റെ മുകളിലും വെള്ള ചാട്ടത്തിലും കളിച്ചും കുളിച്ചും 6 മണി ആയി.

6മണിക്കൂ തന്നെ ബസ് എടുത്തു. കുത്തി മറഞ്ഞു അവശനായിരുന്നു ഞാനും വിപിനും കേറിയപ്പോ തന്നെ കിടന്ന് ഉറങ്ങി. എണീറ്റപ്പൊ പുലർച്ചെ 2 മണി ഒക്കെ ആയി. നോക്കിയപ്പോൾ എല്ലാരും നല്ല ഉറക്കം ഞങ്ങൾക്ക് ആണേൽ ഉറക്കം ഒക്കെ പോയി. കുറെ നേരം പുറത്തേക്ക് നോക്കി ഇരുന്നു. പിന്നെ ഊട്ടിയിലെ പ്ലാനിങ് ആയിരുന്ന് ഞങ്ങൾക്ക് . 8 മണി ഒക്കെ ആയപ്പോൾ ആണ് ഊട്ടിയിൽ എത്തിയത്.

തണുപ്പ് എന്ന് വച്ചാൽ സഹിക്കുന്നതിലും അപ്പുറം ആയിരുന്നു. ഇറങ്ങി ചായ കുടിച്ചു. അവൾ ആണെങ്കിൽ ഒരു സ്വെറ്റർ ഒക്കെ ഇട്ട് ക്യൂട്ട് ബേബി ആയി നിന്നിരുന്നു അവിടെ.വീണ്ടും ഹോട്ടലിലേക്ക്. ഹോട്ടലിൽ ചെന്ന് കുളിക്കാൻ നോക്കിയപ്പോൾ തണുപ്പ് ഹെവി ആയിരുന്നു. പിന്നെ കുളിക്കാൻ ഒന്നും നിന്നില്ല. അവളെയും വിളിച്ചു പുറത്തേക്ക് പോയി. സാറുമാരുടെ കണ്ണു വെട്ടിച്ചിട്ടാണ് ഈ പോക്ക് എല്ലാം.

ആദ്യം പോയത് ഊട്ടിയിലെ തന്നെ ഫേമസ് ആയ നീലഗിരി മൗണ്ടൈൻ റെയിൽ ആണ്. ഞങ്ങൾ അതിൽ ഒന്ന് കറങ്ങി. പിന്നെ ഗാർഡനും ലേക്കും ഒക്കെ കറങ്ങി. അപ്പൊ എവിടെ നിന്നോ ഒരു ആഗ്രഹം മനസ്സിൽ വന്നു. മിന്നു ടീ എന്തെടാ ടീ അതെ ആ അതെ എനിക്ക് ഒരു ഉമ്മ കിട്ടോ കിട്ടിയാൽ കൊള്ളായിരുന്നു. അയ്യടാ ചെക്കന്റെ ഒരു പൂതി. അത് ആരേലും കണ്ടൽ പിന്നെ തീർന്നു.

ഇല്ലടാ ആരും കാണില്ല. ഒരെണ്ണം കുറെ കാലം കൊണ്ട് ആഗ്രഹിക്കുന്നതാണ്. പറ്റില്ല. എന്നോട് ഇഷ്ടം ഉണ്ടേൽ എനിക്ക് തരും. കുറെ നിർബന്ധിച്ചു അവസാനം അവളെനിക്ക് ഒരു ഉമ്മ തന്നു. അന്ന് ആ ഉമ്മ കിട്ടിയപ്പോഴുണ്ടായ ഒരു സന്തോഷം ഓ എന്റെ കർത്താവെ. ഊട്ടി മൊത്തം തെണ്ടി നടന്നു. അവൾക്ക് കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ടായിരുന്നു. എല്ലാ കടയിലും കേറി എന്തൊക്കെയോ വാങ്ങിക്കായിരുന്നു അവളും അനുവും.

ടാ നിങ്ങൾ ചായ കുടിക്കാൻ വരുന്നുണ്ടോ ഞാനും അനുവും പോകുവാ. ഇല്ലട ഇവള് ദേ തുടങ്ങിയിട്ടേ ഉള്ളു. ഓ എന്നാൽ അവിടെ കാണാം. അവൾ എന്തോ കാര്യമായിട്ട് തിരയുന്നുണ്ട്. അവസാനം ഒരു കടയിൽ നിന്ന് ഉദേശിച്ച സാധനം കിട്ടി.

വേറൊന്നുമല്ല ഒരു മീഡിയം സൈസ് ടെഡി ബിയർ അതും വാങ്ങി അവൾ പുറത്തിറങ്ങി. എന്തോന്നടി കൊച്ചുങ്ങളെ പോലെ ടെഡി ബിയറും വാങ്ങി. അവള് അത് കെട്ടിപിടിച്ചു തുരു തുരാ ഉമ്മ വെച്ചു. ഈ പെണ്ണ് എന്താ കാണിക്കുന്നേ ആ ടെഡി ബിയർ.

എടാ പൊട്ടാ ഈ ടെഡി ബിയർ നിനക്കാ. എനിക്ക് എന്തിനാ. അല്ലെങ്കിൽ എന്റെ മോനു ഇനിയും ചേച്ചിക്ക് ഉമ്മ തരാൻ തോന്നിയാലോ. അപ്പൊ ഇതും കെട്ടിപിടിച്ചു കിടന്നോ എന്നിട്ട് ഇതിന് ഉമ്മ കൊടുത്തോ. ഓ ശെരി മേടം. ഇനി പോകാലോ. കുറച്ചു നീങ്ങിയപ്പോ ചൂട് ചോളം വിൽക്കുന്നു. ഒരെണ്ണം വാങ്ങി ഞങ്ങൾ രണ്ടു പേരും കഴിച്ചു. തിരിച്ചു ബസ് പാർക്ക്‌ ചെയ്തിടത്തെക്ക് നടന്നു. ബസിൽ കേറി.

ടെഡിയും പിടിച്ചു സ്വപ്നം കണ്ടോണ്ട് ഇരിക്കുമ്പോൾ ആണ് വിപി വന്നത് എന്താടാ ഒരാലോചന. ദെവിടുന്ന ഈ ടെഡി. ആ ഇത് അവൾ തന്നതാ. അവളോ അവൾക്ക് പ്രാന്ത് ആണ് . വിപിനെ എന്തെടാ വിപിനെ എന്താ അളിയാ.

അവളെനിക്ക് ഉമ്മ തന്നു. അതിന്റെ ഗിഫ്റ്റ് ആണെടാ ഇത്. മ്മ് കൊച്ചു ഗള്ളൻ അവിടെ വരെ ആയല്ലേ കാര്യങ്ങൾ. ഒന്ന് പോടാ. രാത്രി കുറെ നേരം ടെഡിയോട് വർത്താനം പറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ വിപി എന്നെ വിളിച്ചു.

എന്തോനട ഉമ്മ കിട്ടിയപ്പോൾ പ്രാന്ത് ആയോ. പതുക്കെ പറ കോപ്പേ. പിള്ളേരു കേൾക്കും. ഇല്ലടാ പാട്ട് വെച്ചിരിക്കല്ലേ. അവളെ കാണാൻ തോന്നുന്നുടാ വിപി. ചോറ് കഴിക്കാൻ നിർത്തുമല്ലോ അപ്പോ നോക്കാം ടാ കുറെ നേരം കഴിഞ്ഞപ്പോൾ ബസ് ഭക്ഷണം കഴിക്കാൻ നിർത്തി .

വല്യ ആളും ബഹളവും ഇല്ലാത്ത ഒരു സ്ഥലം നോക്കി ഞങ്ങൾ ഇരുന്നു . ഞാൻ ഒരു ബിരിയാണി അങ്ങ് വാങ്ങി അവളും. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും ഒരു ആഗ്രഹം. മിന്നു ടീ മിന്നു എന്താ മോനെ അതെ എനിക്ക്.. നിർത്ത് ഉച്ചക്കലെ പോലെ ഉമ്മ ആണെങ്കിൽ നടക്കില്ല വേറെ ആളെ നോക്കിക്കോ മോൻ. അതല്ല പിന്നെ ബിരിയാണി വാരി തരോ. അയ്യോ കുഞ്ഞു വാവയല്ലേ വാരി തരാൻ എന്നെ കൊണ്ട് പറ്റില്ല.നീ വാരി തരേണ്ട ഇന്നാ ഞാൻ തരാം.

അല്ലെങ്കിൽ ഞാൻ ഭക്ഷണം കഴിക്കില്ല. നിർബന്ധിച്ചു കുറച്ചു ഭക്ഷണം ഞാൻ അവൾക്ക് വാരി കൊടുത്തു. ഭക്ഷണം കഴിച്ചു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഞങ്ങളെ കാത്ത് അവർ അവിടെ ഉണ്ടായിരുന്നു.

അവരെ ബസിലേക്ക് വിട്ടു ഞങ്ങളും ബസിൽ കയറി ഇരുന്നു. ബസിൽ കേറി വീണ്ടും സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ വിപി ചോദിച്ചു എന്താടാ അവൾ വീണ്ടും തന്നോ ഏയ് അതല്ലടാ ഞാൻ അവൾക്ക് ബിരിയാണി വാരി കൊടുത്തു. അല്ലടാ പ്രിൻസെ ഒരു കാര്യം നിങ്ങൾ ടൂറിനു വന്നതാണോ അതോ ഹണിമൂണിനു വന്നതാണോ. സാറുമാര് കാണണ്ട സ്കൂളിൽ കേറാൻ പറ്റില്ല.

അവൻ പറഞ്ഞതിന് തലയാട്ടി കൊണ്ട് ഇരുന്നു. സമയം 12 മണിയോട് അടുക്കുന്നു. വണ്ടി ഊട്ടിയിലെ ന്യൂയെർ ക്യാമ്പ് ഫയർ നടക്കുന്ന സ്ഥലത്തേ ലക്ഷ്യമാക്കി നീങ്ങി…….

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply