കല്ലു – പാർട്ട്‌ 10

760 Views

kallu novel

ബിരിയാണി കഴിച്ചു ഏമ്പക്കം വിട്ടു മനസമാധാനം ആയി കിടന്നുറങ്ങി. വൈകുന്നേരം എണീറ്റ് പുറത്തേക്ക് ഇറങ്ങി. സുധി ചേട്ടനെ പോയി കണ്ടു. ചേട്ടാ പരീക്ഷ ഒക്കെ പാസ്സ് ആയി. ആഹാ പൊളിക്ക് മോനെ. ജോലി നോക്കുന്നുണ്ട നീ.ആ നോക്കുന്നുണ്ട്. കിട്ടും ടാ നീ നോക്ക്. അത് വരെ എന്റെ കൂടെ കാണില്ലേ. പിന്നെ അത് വിടോ ഞാൻ ശെരി എന്നാല്. നാളെ പണി ഉണ്ടോ.

ആ നാളെ ഉണ്ട് അപ്പൊ നാളെ കാണാം.ഇരുട്ട് ആയി തുടങ്ങി കണ്ടില്ലെങ്കിൽ അത് മതി അമ്മക്ക്. വീട്ടിൽ വന്നു കേറി ഇനി ഇപ്പൊ ഉറക്കം ഉണ്ടാവില്ല.ഫോണിൽ തന്നെ തോണ്ടി കൊണ്ടിരുന്നു. പുലർച്ചെ ഒക്കെ ആയി ഒന്ന് ഉറങ്ങാൻ.മയങ്ങിയെ ഉള്ളു പിന്നെ എണീറ്റത് 8 മണിക്കൂ ആണ് വേഗം കുളിച്ചു പണിക് പോകാൻ ഓടി . ടാ ചായ കുടിച്ചിട് പോടാ. വേണ്ട അമ്മേ വന്നിട്ട് കാണാം ബൈ.. പണിക് പോകാൻ അധികം ദൂരം ഇല്ല വീടിന്റെ അടുത്ത് തന്നെ ആണ്.

എന്നത്തേയും പോലെ പണി അത്രക്ക് കടുപ്പം ആയിരുന്നില്ല. വീട്ടിൽ വരുന്നത് വരെ ഫോൺ യൂസ് ചെയ്യുന്നത് കുറവാണ്. വീട്ടിൽ വന്നപ്പോൾ ആണ് കോളേജിലെ മെസ്സേജ് കണ്ടത്. കോളേജിൽ നാളെ ചെല്ലണം എന്നും പറഞ്ഞു. അമ്മയോടും അച്ഛനോടും പറഞ്ഞു.

കാലത്ത് അച്ഛൻ ആണ് കൊണ്ടു വിടാൻ വന്നത്. പൈസ വല്ലതും വേണ വേണ്ട അച്ഛാ എന്റെ കയ്യിൽ ഉണ്ട്. ആ പോയി വാ. ശെരി അച്ഛാ. വണ്ടിയിൽ കേറിയപ്പോ നല്ല മഴ ബസിന്റെ ചില്ലിൽ കൂടെ പുറത്തേക്ക് നോക്കി ഇരുന്നു.ഉറക്കം ഒന്നും വന്നില്ല. കോളേജിൽ പോയി ടി സി യും സർട്ടിഫിക്കറ്റും വാങ്ങി മെക്കാനിക്കൽ വിഭാഗം നാളെ ആയത് കൊണ്ട് അവളെ കാണൻ വഴി ഉണ്ടായിരുന്നില്ല. സർട്ടിഫിക്കറ്റ് വാങ്ങി വീട്ടിലേക്ക് പോന്നു.

ഒരാഴ്ച കഴിഞ്ഞു ജോലിക്കിടയിൽ ആണ് എനിക്ക് ഡൽഹിയിൽ നിന്നും മെയിൽ വന്നത്. ഒരാഴ്ചക്കുള്ളിൽ ജോലിക്ക് കേറണം എന്ന് പറഞ്ഞു. സുധിയേട്ടാ.
എന്താടാ ആ ഞാൻ പറഞ്ഞില്ലേ ആ ഡൽഹി കമ്പനി. ആ അവിടെ എനിക്ക് ജോലി കിട്ടി ഒരാഴ്ചക്കുള്ളിൽ കേറണം എന്നാ പറയണേ.ആ ഇപ്പൊ 3 മണി ആയില്ലേ നീ വീട്ടിലേക്ക് പൊക്കോ എല്ലാം ഒതുക്കി എത്രയും വേഗം പൊക്കോ രണ്ടീസം വേണ്ടേ അങ്ങോട്ടേക്ക്.

അല്ല ഇവിടെത്തെ പണി അത് എനിക്ക് ഉള്ളതെ ഉള്ളു. നീ ചെല്ല്. ആ ശെരി സുധിയേട്ടാ. ടാ അരുണേ ഒന്ന് നിന്നെ ഇന്നാ ഇത് വെച്ചോ അയ്യോ ഇത് വേണ്ട എന്റെൽ ഉണ്ട്. എന്നാലും എന്റെ ഒരു സന്തോഷത്തിന് ഇത് ഇരിക്കട്ടെ.എന്നാ ഞാൻ പോകുവാ. അവിടെ നിന്ന് ഇറങ്ങി. വീട്ടിലേക്ക് നടന്നു. ഫോൺ എടുത്തു വാട്സ്ആപ്പിൽ ഒരു വോയിസ്‌ അയച്ചു. കല്ലുസ് എനിക്ക് ആ ഡൽഹി കമ്പനിയിൽ ജോലി കിട്ടി രണ്ട് ദിവസത്തിനുള്ളിൽ ഞാൻ പോകും.

അപ്പൊ കാണാം ടാ. വീട്ടിൽ വരുന്ന വഴി അച്ഛനെയും വിളിച്ചു കാര്യം പറഞ്ഞു. ഞാൻ എത്തുമ്പോൾ തന്നെ അച്ഛനും എത്തിയിരുന്നു വീട്ടിൽ. അമ്മേ എനിക്ക് ആ ജോലി കിട്ടിട്ടോ. ഡൽഹിയിൽ. ഈശ്വരൻ കാക്കട്ടെ. നീ കേറി വാ വല്ലതും കഴിക്ക് നിങ്ങൾക്ക് എന്തേലും വേണോ.വേണ്ട മ്മ്. എന്നാ കുളിച്ചിട്ട് വാ രണ്ടാളും എന്നിട്ട് കഴിക്കാം നല്ല കപ്പ ഇരുപ്പുണ്ട്. ഭക്ഷണം ഒക്കെ കഴിച്ചു ഓൺലൈനിൽ ട്രെയിൻ ടിക്കറ് ബുക്ക്‌ ചെയ്തു.

നാളെ രാത്രിയിലേക്ക് ടിക്കറ്റ് കിട്ടി 11.30ക്ക് ആണ് ട്രെയിൻ. ബാഗ് ഒക്കെ ഒതുക്കി വച്ചു. കിടന്നുറങ്ങി. രാവിലെ നേരത്തെ എണീറ്റ് അമ്പലത്തിൽ ഒന്ന് പോയി ഉള്ള കാര്യം പറഞ്ഞു പോന്നു. എങ്ങനെയോ ഞാൻ വൈകുന്നേരം ആക്കിഎടുത്തു.

വീട്ടിൽ നിന്ന് ഇറങ്ങും നേരം അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. എന്റെ ദേവു ഞാൻ അമേരിക്കയിൽ ഒന്നും പോണില്ല ഡൽഹി വരെയേ പോകുന്നുള്ളൂ. ഇങ്ങനെ വിഷമിക്കാതെ. പോട്ടെ അമ്മേ. അച്ഛന്റെ വണ്ടിയിൽ ആണ് റെയിൽവേ സ്റ്റേഷനിൽ പോയത്. അര മണിക്കൂർ നേരം എങ്കിലും കഴിഞ്ഞാണ് ട്രെയിൻ വന്നത്. ട്രെയിനിൽ കേറുമ്പോൾ അച്ഛന്റെ മുഖം വാടിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

ചിരിച്ചുകൊണ്ട് ഞാൻ അച്ഛനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

കൈ വീശി ട്രെയിൻ ദൂരത്തേക്ക് മാഞ്ഞു പോകുന്നത് വരെ ഞാൻ അച്ഛനെ നോക്കി നിന്നു. ട്രെയിനിൽ എല്ലാരും നല്ല ഉറക്കത്തിൽ ആണ്. എന്റെ സീറ്റ്‌ വിൻഡോ സീറ്റ്‌ ആയത് കൊണ്ട് സുഖമായി ഉറക്കം കിട്ടി. ആദ്യമായിട്ടാണ് ഇത്ര ദൂരം ട്രെയിനിൽ പോകുന്നത്. എന്തായാലും അറിയാത്ത ഭാഷയും നാടും. രണ്ടാം ദിവസം ഉച്ചയോടെ ആണ് ട്രെയിൻ ഡൽഹി സ്റ്റേഷനിൽ എത്തിയത്.

ഒരു ടാക്സി പിടിച്ചു ഒരു ഹോട്ടലിൽ പോയി റൂം എടുത്തു ഫ്രഷ് ആയി. വന്നതിന്റെ ഒരു ചെറിയ ഷീണം മാത്രമേ ഉണ്ടായിരുനുള്ളു. വീട്ടിലേക്ക് വിളിച്ചു. അച്ഛനോടും അമ്മയോടും എത്തിയ വിവരം പറഞ്ഞു. അന്നത്തെ ദിവസം അവിടെ മൊത്തം ഒന്ന് കറങ്ങി.

പിറ്റേന്ന് ജോലിക്ക് പറഞ്ഞ സ്ഥലത്തേക്ക് പോയി. അവരുടെ വക ഭക്ഷണവും താമസവും ഉണ്ടായിരുന്നതുകൊണ്ട് വലിയ ഒരു ചിലവ് ഒഴിവായി. അത്യാവശ്യം നല്ല ഒരു കമ്പനി ആയതു കൊണ്ട് ജോലി ഭാരം അത്രക്ക് കഠിനമായി തോന്നിയില്ല. ജോലിക്ക് കേറിയ ശേഷം ദിവസങ്ങൾ കടന്ന് പോയത് അറിഞ്ഞിരുന്നില്ല. മാസങ്ങൾ കടന്ന് പോയിരുന്നതും ഞാൻ സ്വന്തമായി ഒരു ബൈക്ക് വാങ്ങിയതും സ്വപ്നം പോലെ ആയിരുന്നു എനിക്ക്.

കൊല്ലത്തിൽ വിഷുവിനും നാട്ടിലെ വേലക്കും മാത്രമേ നാട്ടിൽ പോകാൻ പറ്റിയിരുന്നുള്ളു. ആദ്യത്തെ പോക്ക് നാട്ടിലെ വിഷുവിനു ആയിരുന്നു. ജോലിക്ക് കേറി 11 മാസം. നാട്ടിലേക്ക് വരുമ്പോൾ ഉണ്ടായിരുന്ന സന്തോഷം ഭയങ്കര വലുത് ആയിരുന്നു. ഇത്ര നാൾ ഞാൻ എന്റെ അച്ഛനെയും അമ്മയെയും പിരിഞ്ഞു നിന്നിട്ടില്ല. വീടിന്റെ മുന്നിൽ എത്തിയപ്പോൾ എന്നെ കണ്ട അച്ഛന്റെയും അമ്മയുടെയും കണ്ണിലെ തിളക്കം സന്തോഷം പറയാൻ വാക്കുകളില്ല.

എല്ലാ ലീവും കൂടെ ഒരുമിച്ചു എടുത്താണ് ഈ വരവ്. 2 ആഴ്ചത്തേക്ക്. രണ്ടാഴ്ച കഴിഞ്ഞു പോകുമ്പോൾ ഉണ്ടാവുന്ന സങ്കടം വല്ലാത്ത ഒരു വേദനയാണ്. ഡൽഹിയിലെ ജീവിതത്തിനനുസരിച് ഞാനും മാറിക്കൊണ്ടിരുന്നു. എന്നും അച്ഛനെയും അമ്മയെയും വിളിക്കും. പിന്നെ കല്ലുവിനെയും. ഡൽഹിയിലെ എന്റെ 3 വർഷം കടന്ന് പോയി. ജോലിയിലെ എക്സ്പീരിയൻസ് കൊണ്ട് എന്റെ പോസ്റ്റ് മാറാൻ പോകുന്നു. അതുകൊണ്ട് തന്നെ ഒരു മാസത്തെ ലീവ് കിട്ടി. ബൈക്ക് എടുത്തു. ട്രെയിനിൽ പാർസൽ ആക്കി നാട്ടിലേക്ക് അയച്ചു. അടുത്ത ട്രെയിനിൽ കൂടെ ഞാനും. സർപ്രൈസ് ആയി വീട്ടിൽ വന്നു കയറി.

ദേവു…… ഇവിടെ ആരുമില്ലേ. അമ്മ അപ്പുറത്തെ വീട്ടിൽ നിന്ന് ഓടി കിതച്ചാണ് വന്നത്. നീ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ. ആ ഇപ്പൊ അങ്ങനെ ആയ എന്റെ വീട്ടിൽ വരാൻ എന്തിനാ ദേവു മുന്നറിയിപ്പ്. അല്ല അച്ഛൻ എവിടെ. ജോലിക് പോയി. ഞാൻ പറഞ്ഞതല്ലേ അച്ഛനെ ഇനി പണിക് വിടണ്ട എന്ന്. പറഞ്ഞ കേൾക്കണ്ടേ കണ്ണാ. ഹ്മ്മ്. ഇങ്ങു വരട്ടെ. രാത്രി 7 മണിക്കൂ ആണ് അച്ഛൻ വന്നത്.

ശൂ ഇവിടെ ഇവിടെ ആ കണ്ണാ നീ വന്നെന്ന് അമ്മ പറഞ്ഞു. അല്ല ഞാൻ പറഞ്ഞതല്ലെ പണിക് പോകണ്ട എന്ന്. അല്ല കണ്ണാ വെറുതെ ഇരുന്നപ്പോൾ. ഹ്മ്മ് എന്റെ അച്ചോ പോയ്‌ കുളിച്ചു വാ ഭക്ഷണം കഴിക്കാം. അച്ഛനും ഞാനും അമ്മയും കൂടെ ഭക്ഷണം കഴിച്ചു. ഡൽഹിയിലെ വിശേഷങ്ങളും നാട്ടിലെ കാര്യങ്ങളും പറഞ്ഞും കേട്ടും തീർന്നപ്പോ പുലർച്ചെ ആയി. ഉറങ്ങാൻ കിടന്നപ്പോൾ ആണ് കല്ലുവിനെ കാണാൻ പോകണം എന്ന ചിന്ത വന്നത്.

രാവിലെ അമ്പലത്തിൽ പോയി. ബൈക്ക് വാങ്ങാൻ റെയിൽവേ സ്റ്റേഷനിൽ പോയി. ഏകദേശം ഉച്ചയോടെ ആണ് എനിക്ക് ബൈക്ക് കിട്ടിയത്. ഇന്ന് വരില്ല എന്ന് പറഞ്ഞു അമ്മയെ വിളിച്ചു കോട്ടയത്തേക് വിട്ടു. നേരെ വിപിന്റെ വീട്ടിലേക്ക് . അവൻ ആകെ മാറിയിരിക്കുന്നു. അവനും നല്ല നിലയിൽ ആയതിൽ സന്തോഷം. അന്ന് അവന്റെ വീട്ടിൽ നിന്നു. കുറെ വിശേഷങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്ക് പറയാൻ.

അന്നും കിടന്നപ്പോൾ വൈകി. രാവിലെ അവന്റെ കൂടെ കോട്ടയത്തു ഒന്ന് കറങ്ങി. അവൾക്കും അമ്മയ്ക്കും എന്തെങ്കിലും ഒന്ന് വാങ്ങണ്ടേ. അങ്ങനെ രാവിലെ തന്നെ ഉള്ള കടകൾ മൊത്തം കയറി ഇറങ്ങി. അവൾക്കും അമ്മയ്ക്കും കുറച്ചു സാധനങ്ങൾ വാങ്ങി. അവനെ തിരിച്ചു വീട്ടിൽ കൊണ്ട് വിട്ടു യാത്ര പറഞ്ഞു ഞാൻ കല്ലുവിന്റെ വീട്ടിലേക്ക് പോയി….

 

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply