കല്ലു – പാർട്ട്‌ 12 (അവസാന ഭാഗം)

13186 Views

kallu novel

ടാ അരുണേ സംസാരം കഴിഞ്ഞില്ലേ എന്തോന്നടെ കല്യാണം കഴിഞ്ഞു വല്ലതും സംസാരിക്കാൻ വേണ്ടേ. ഓ ഈ അച്ഛൻ. ഉച്ചക്കത്തെ ഭക്ഷണം ഒക്കെ കഴിച്ചു അവരോട് യാത്ര പറഞ്ഞു ഞങൾ ഇറങ്ങി.

ആ അരുണേ നിന്റെ അടുത്ത വരവിൽ അതായത് 6 മാസം കഴിഞ്ഞു നിശ്ചയം വെക്കാൻ ആണ് ഞാനും നിന്റെ അമ്മയും വിചാരിക്കുന്നെ. ആ അച്ഛാ. വീട്ടിൽ എത്തി. യാത്ര ചെയ്ത കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു അച്ഛനും അമ്മയ്ക്കും.

വന്നപാടെ ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആയി രണ്ടാളും. നേരത്തെ തന്നെ കിടന്നുറങ്ങി.പിറ്റേന്ന് വണ്ടി കൊണ്ടു പോയി കൊടുത്തു സുധിയേട്ടനോട്‌ ഉള്ള കാര്യങ്ങൾ പറഞ്ഞു. തിരിച്ചു വീട്ടിൽ വന്നു. ഇനി ബാഗ് ഒക്കെ പാക്ക് ചെയ്യണം തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യണം. ബൈക്ക് എന്തായാലും കൊണ്ടു പോകുന്നില്ല. എന്തായാലും ഒരു 6 മാസം കഴിഞ്ഞു വരുന്നതല്ലേ. ടിക്കറ്റ് ബുക്ക് ചെയ്തു.

അച്ഛാ അമ്മേ ഞാൻ പോട്ടെ. അപ്പൊ അടുത്ത വരവിനു കാണാം. അതെ ബൈക്ക് ഇവിടെ ഉണ്ട്. ഡ്യൂക്ക് ആണ് അച്ഛനും അമ്മയും കൂടെ ഒരു ഹണിമൂൺ ഒക്കെ പോയിട്ട് വാ. അയ്യാ പോ ഈ ചെക്കന്. ഹ ഹ ശെരി അടുത്ത വരവിനു കാണാം. വീട്ടിൽ നിന്ന് നേരെ എയർപോർട്ടിൽ പോയി. ഇച്ചിരി റിച് ആയപ്പോൾ ട്രെയിനിൽ പോകുന്നത് അങ്ങ് അവസാനിപ്പിച്ചു.

ആദ്യമായി ഫ്ലൈറ്റിൽ പോകുന്നതിന്റെ ടെൻഷൻ ഉണ്ടായിരുന്നു എനിക്ക്. അധികം നേരം ഒന്നും എടുത്തില്ല. എന്തൊരു സുഖം. അങ്ങനെ ദിവസങ്ങളും മാസങ്ളും എണ്ണി ഞാൻ ഇരുന്നു. പ്രെമോഷന് ലെറ്റർ കയ്യിൽ കിട്ടി. വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. അമ്മേ ഞാൻ ഒരാഴ്ചക്കുള്ളിൽ വീട്ടിൽ വരും. പിന്നെ വിളിച്ചത് കല്ലുസിനെ ആണ്. മോളെ കല്ലു എന്തെടാ ഞാൻ ഒരാഴ്ചക്കുള്ളിൽ വരും കേട്ട. അയിന്.

അയിന് നിന്റെ കെട്ടിയോൻ ചത്തു. പോയ്‌ ഉറങ്ങടി ജല പിശാചേ ബൈ. കിടന്നു ഉറക്കം വന്നില്ല. നാട്ടിലെ ഓരോ കാര്യങ്ങളും കല്ലുവിനെയും ആലോചിച്ചു കുറെ നേരം കിടന്നു. രാവിലെ ജോലിക് പോകണ്ട കാരണം അധികം ആലോചിക്കേണ്ട വന്നില്ല അങ്ങ് ഉറങ്ങി. ശനിയാഴ്ച രാവിലെക്ക് ആണ് വീട്ടിലേക്ക് പോകാൻ ഇരുന്നത്. ഇനിയും രണ്ടു ദിവസം കൂടെ വെയിറ്റ് ചെയ്യണമല്ലോ.

ചെ ഇത്രക് നീട്ടി എടുത്തത് അബദ്ധം ആയോ ആ രണ്ട് ദിവസം കൂടെ അല്ലേ ഉള്ളു.

വെള്ളിയാഴ്ച തന്നെ എല്ലാം കെട്ടിപ്പൂട്ടി നാട്ടിലേക്ക് അയച്ചു. ശനിയാഴ്ച ഫ്രീ ആയിട്ട് അങ്ങോട്ട് പോകാലോ. പിന്നത്തെ ഞായറാഴ്ച പെണ്ണുകാണൽ. അല്ല നിശ്ചയം. മാറാൻ ഉള്ള മോതിരം ഒക്കെ അമ്മ വന്നിട്ട് വാങ്ങിക്കാം എന്നാ പറഞ്ഞെ. ഓ വല്ലാത്ത ഒരു സന്തോഷം.നാട്ടിലേക്ക് തിരിച്ചപ്പോ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. വീട്ടിൽ എത്തിയ സന്തോഷം. ഇനി മുതൽ കൊച്ചിയിൽ ആണ് മലപ്പുറം തൊട്ട് കൊച്ചിയിലേക്ക് ഡെയിലി പോകാൻ നടക്കില്ല.

അതുകൊണ്ട് ഒരു ഫ്ലാറ്റ് എടുക്കാൻ പ്ലാൻ ആക്കി. അത് അത്രക്ക് എളുപ്പം ആയ കാര്യം അല്ല എന്നാലും കൊച്ചിയിൽ ഒരു വീട് സംഘടിപ്പിക്കാൻ നോക്കാം അതാവുമ്പോ അവൾക്കും എനിക്കും വീട്ടിലേക് പോകാൻ എളുപ്പം ആണ്. ഹ അങ്ങനെ ശനിയാഴ്ചയും കടന്ന് പോയി. ഞായറാഴ്ച വേറെ പണിയൊന്നും ഉണ്ടായിരുന്നില്ല. വെറുതെ ഇരിക്കാൻ വയ്യ അതുകൊണ്ട് ചുമ്മാ അമ്മേടെ വീട്ടിലേക്ക് പോയി.

അവിടെ നിന്ന് വൈകിട്ടു തിരിച്ചു പോന്നു. പോകുന്ന വഴിക്ക് ഞാൻ കല്ലുവിനെ വിളിച്ചു.ഹലോ കല്ലു എന്തെടാ എവിട്യ ആ അമ്മക്ക് ചെറിയ പനി. ഞാനെ കടയിൽ ആണ്. അമ്മയും ഉണ്ട് എന്നാലും ആൾക്ക് വയ്യ. എന്നാ ഇന്ന് തുറക്കാതെ ഇരിക്കാമായിരുന്നില്ലേ. ഏയ് ഞായറാഴ്ച അല്ലേ. ഈ പെണ്ണ്. ശെരി ശെരി നടക്കട്ടെ. ഫോൺ വെച്ച് വീട്ടിലേക്ക് പോയി. പോകുന്ന വഴി കുറച്ചു ആൾക്കാരെ കാണാൻ ഉണ്ടായിരുന്നു.

വീട്ടിൽ എത്തിയപ്പോൾ 12 മണി ഒക്കെ കഴിഞ്ഞിരുന്നു. വീട്ടിൽ വന്നപ്പോൾ അമ്മയും അച്ഛനും ആകെ മൊത്തം ശോകം ആയിരിക്കുന്നു. നേരം വൈകി വരുന്നത് ആദ്യമായിട്ടല്ല. ഇന്ന് എന്ത് പറ്റി. ആരും ഒന്നും മിണ്ടുന്നില്ല. അപ്പോഴാണ് ഫോണിലെ മിസ്സ്‌ കാൾ കണ്ടത്. വിപിൻ ആയിരുന്നു അത്. തിരിച്ചു വിളിക്കാൻ നിന്നില്ല.
രാത്രി ഒരുപാട് വൈകിയിരുന്നു. നാളെ വിളിക്കം എന്ന് കരുതി ഫോൺ അവിടെ വച്ചു.

അരുണേ നീ ഒന്ന് നിക്ക്. അതെ ഒരു കാര്യം പറയാൻ ഉണ്ട് എന്താ പറ അച്ഛാ എന്താ അമ്മേ മിണ്ടാതെ ഇരിക്കുന്നെ. അപ്പോഴാണ് അമ്മ ടീവി വച്ചത്. ഫ്ലാഷ് ന്യൂസ്‌ കണ്ട ഞാൻ ഞെട്ടി പോയി. കോട്ടയം ജില്ലയിൽ പെൺകുട്ടിയെ വിഗലാങ്കന് പീഡിപ്പിച്ചു. അമ്മയെ തലക്ക് അടിച്ചു വീഴ്ത്തി…………….

ഞാൻ ഫോൺ എടുത്തു. വിപിനെ വിളിച്ചു. ടാ വിപിനെ പ്ലീസ് പ്ലീസ് പ്ലീസ് അത് എന്റെ കല്ലു ആണെന്ന് മാത്രം പറയല്ലേ പ്ലീസ്. അരുണേ നമ്മടെ കല്ലു തന്നെ ആണെടാ. ആ നായിന്റെ മോൻ………. എന്റെ കണ്ണുകൾക്ക് കണ്ണീരിനെ പിടിച്ചു നിർത്താൻ ആയില്ല.

തലകറങ്ങി വീണു പോയി ഞാൻ. കണ്ണു തുറന്ന് നോക്കിയപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു. അമ്മയും അച്ഛനും icu ന്റെ വെളിയിൽ നിന്നിരുന്നു. ഡോക്ടർ അച്ഛനോട് പറയുന്നത് കേട്ടു. അറ്റാക് ആയിരുന്നു നേരത്തിനു കൊണ്ടു വന്നത്കൊണ്ട് രക്ഷപെട്ടു. എന്റെ കണ്ണുകളിലെ കണ്ണീർ തോർന്നിരുന്നില്ല. അമ്മ അച്ഛാ എനിക്ക് അവളെ കാണണം കണ്ടേ തീരു.നീ അടങ്ങി കിടക്ക്.

നിനക്ക് തീരെ വയ്യ നാളെ പോകാം എന്നാ പറഞ്ഞെ. അപ്പോഴേക്കും സുധിയേട്ടന് അവിടെ എത്തിയിരുന്നു. വിവരം അറിഞ്ഞു കുറച്ചു ബന്ധുക്കളും നാട്ടുകാരും. പിറ്റേന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ അച്ഛനോടും അമ്മയോടും ഒന്നേ ആവശ്യപ്പെട്ടുള്ളു കല്ലുവിനെ എനിക്ക് കാണണം………. പോകാം ടാ എന്തായാലും പോകാം. അന്നത്തെ സംഭവത്തിൽ അവളുടെ അമ്മക്ക് പിടിച്ചു നിക്കാൻ കഴിഞ്ഞില്ല.

അവളെ ഒറ്റക്കാക്കി അമ്മയും പോയി. എല്ലാം അവസാനിച്ചു. ഞാൻ ഹോസ്പിറ്റലിൽ കിടന്ന സമയംകൊണ്ട്. ഞാൻ ഒക്കെ ആവാൻ ഒരാഴ്ച എടുത്തു. വിവാഹ നിശ്ചയം നടത്താൻ ഇരുന്ന ദിവസം ആയിരുന്നു ഞങ്ങൾ അങ്ങോട്ട് പോകാൻ ഇരുന്നേ. സുധിയേട്ടനും ഉണ്ട്.

ടാ അരുണേ എണീറ്റെ ഇനി എങ്ങോട്ടാ പെട്ടന്ന് ആണ് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റത്. എന്തെടാ എന്ത് പറ്റി. കണ്ണ് നിറഞ്ഞിരിക്കുന്നു. ഏയ് പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു. ഇനി നേരെ ലെഫ്റ്റ് തിരിഞ്ഞു 2 കിലോമീറ്റർ കൂടെ അവിടെ വിപിൻ ഉണ്ട്. അവനെ കൂട്ടി. അവളുടെ വീട്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ച ഞങ്ങളെ സങ്കടപ്പെടുത്തി. ആകെ പൊടിയും മാറയും നിറഞ്ഞു കിടക്കുന്ന വീട്.

കാറിന്റെ ശബ്ദം കേട്ട് ആരെയും പുറത്തോട്ട് കണ്ടില്ല. വണ്ടിയിൽ നിന്നിറങ്ങി.കല്ലു കല്ലു ഒന്ന് രണ്ടു വട്ടം വിളിച്ചപ്പോൾ ആണ് അവൾ വന്നത്. ആ കാഴ്ച കണ്ട് ഞാൻ തളർന്നു പോയിരുന്നു. എല്ലാം അറിഞ്ഞിട്ടും അമ്മയും അച്ഛനും എന്നോടുള്ള ഇഷ്ടം കൊണ്ട് ഒന്നും പറഞ്ഞില്ല. അരക്ക് താഴെ തളർന്നു വീൽ ചെയറിൽ ആണ് അവൾ ഇപ്പോൾ. ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

നിന്നെ കാണണം സംസാരിക്കണം അതുകൊണ്ട് ആണ് ഞാൻ വന്നേ. എന്തിനാ വന്നേ അരുണേ ഞാൻ ഇപ്പൊ ഒരു ശവം ആണ്. അങ്ങനെ ഒന്നും പറയല്ലേ മോളെ. നിന്റെ ശരീരത്തെ നശിപ്പിക്കാൻ മാത്രമേ അയാള്ക്ക് കഴിയു മനസു അത് എന്റെ കൂടെ ഇല്ലേ.അതിൽ എന്നും ഞാൻ മാത്രമല്ലേ ഉള്ളു. അതൊക്കെ കഴിഞ്ഞില്ലേ. ഇല്ല. അമ്മേ അച്ഛാ ഇവളെ ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകാൻ തയ്യാർ അല്ല കൂടെ കൂട്ടാൻ പോകുവാ.

അച്ഛനും അമ്മയ്ക്കും എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ പറ. ഞങ്ങൾ എവിടെയെങ്കിലും പോയ്‌ ജീവിച്ചോളാം. ശപിക്കരുത്. എന്താ മോനെ നീ ഇങ്ങനെ ഒക്കെ പറയുന്നേ. നിന്നെ പോലെ തന്നെ അവളും അവളെ എന്റെ മോള അവളെ ആയി സ്വീകരിക്കാൻ ഞങ്ങള്ക്ക് ബുദ്ധിമുട്ട് ഇല്ല. ടാ വിപിനെ ആ വീൽ ചെയർ എടുത്തു വണ്ടിയിൽ കേറ്റു. അവളെ ഞാൻ വാരിയെടുത്തു.

ഈ പെണ്ണിനെ ഞാനെ വഴിയിൽ കളയില്ല. കേട്ടോ. നെറ്റിയിൽ ഒരു ചുംബനം കൊടുത്തു അവളെ ഞാൻ കാറിൽ കേറ്റി. അവളുടെ എല്ലാ സാധനങ്ങളും എടുത്തു കാറിൽ കയറ്റി. അവളുടെ പഴയ ബുക്കിൽ എന്റെ ഒരു ഫോട്ടോ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. എന്താ പറയണ്ടേ എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ.വീട്ടിലേക്ക് വരുന്ന വഴി മിററിൽ അവളെ തന്നെ നോക്കി കൊണ്ടിരുന്നു.

മലപ്പുറം എത്താറായി. ടാ സുധിയെ എന്നെ നീ ആ കവലയിൽ ഇറക്കിക്കോ. ആ. അല്ല അച്ഛൻ എങ്ങോട്ടാ നിങ്ങടെ ജാതകം നോക്കാൻ. നാളെ നടത്താൻ പറ്റുമെങ്കിൽ നാളെ തന്നെ.പോയിട്ട് വാ അച്ഛാ. വീട്ടിൽ ചെന്ന് എല്ലാം ഒതുക്കി വെച്ചു. സുധിയേട്ടാ ഇതിരിക്കട്ടെ. ഏയ് വേണ്ടടാ അല്ല വെച്ചോ. ഈ ചെറുക്കൻ. എന്തേലും ഉണ്ടേൽ വിളിച്ച മതി അരുണേ. ശെരി ചേട്ടാ. വീട്ടിൽ കേറി ചെന്ന് ഒന്ന് കുളിച്ചു വന്നു.

അമ്മ അവളെ കുളിപ്പിച്ച് സുന്ദരി കുട്ടി ആക്കി. ആഹാ അമ്മ ഇവളെ സുന്ദരി കുട്ടി ആക്കിയാലോ. ഒരു പൊട്ടിന്റെ കൂടെ കുറവുണ്ട്. ആ ഇപ്പൊ സെറ്റ് ആയി. ടാ ടാ കല്യാണം കഴിയാതെ അവളെ തൊട്ടാൽ ആ. എന്റെ അച്ചോ ഒരു പൊട്ട് തൊട്ട് കൊടുത്തതാ. ആ അതൊന്നും വേണ്ട. അല്ല എന്തായി അച്ഛാ. മറ്റന്നാൾ 11 മണിക്ക്. ആരെയും വിളിക്കാൻ നിൽക്കുന്നില്ല. നമ്മളു മാത്രം അമ്മ വീട്ടിൽ ഇത്തിരി പ്രശ്നം ആണ്.

ഹാ അച്ഛാ അങ്ങനെ ആവട്ടെ. പിറ്റേന്ന് രാവിലെ പത്രത്തിൽ കണ്ടത് ഞാൻ ശ്രദ്ധിച്ചു. ഇന്നാണ് അവളുടെ കേസിന്റെ വിധി. പത്രം വേഗത്തിൽ കൊണ്ട് ഒളിപ്പിച്ചു വെച്ചു. ആരോടും ഒന്നും പറയാതെ ഞാൻ കോടതിയിൽ പോയി. നമ്മുടെ നാട് ഇന്ത്യ ആയത്കൊണ്ടും ഭരിക്കുന്നത് നട്ടെല്ല് ഇല്ലാത്ത ആൾകാർ ആയത്കൊണ്ടും അയാളെ വെറുതെ വിട്ടു.

വീട്ടിൽ എത്താൻ ഒരുപാട് വൈകിയിരുന്നു. വീട്ടിൽ വന്നപ്പോൾ അമ്മയുടെയും അച്ഛന്റെയും മുഖത്തു ദേഷ്യം ആയിരുന്നു. എവിടെ ആയിരുന്നു ടാ നീ. എന്താ ഷിർട്ടിൽ ഒക്കെ ചെളി. നാളെ നിന്റെ കല്യാണം അല്ലേ വല്ല വിചാരം ഉണ്ടോ. സോറി സോറി സോറി. കുളിച്ചു വന്നു കിടക്കു. രാവിലെ 7 മണിക്ക് ആണ് എണീറ്റെ. ബസ് സ്റ്റാൻഡിൽ പോയി വിപിനെ കൂട്ടി വന്നു.അവൻ വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു. അവനെ കൂട്ടി വന്നു .

വീട്ടിൽ അമ്മ അവളെ ഒരുക്കുകയായിരുന്നു. അവൾക് ഞാൻ ഇന്നത്തെ ന്യൂസ്‌ പേപ്പർ എടുത്തു കാണിച്ചു കൊടുത്തു. അത് കണ്ടു അവൾ പൊട്ടി കരഞ്ഞു സന്തോഷം കൊണ്ട് . ആർക്കും ഒന്നും മനസിലായില്ല. ടീവി വെച്ച് കൊടുത്തു അച്ഛനും അമ്മയ്ക്കും. കോട്ടയം പീഡന കേസിലെ പ്രതി കൊല്ലപ്പെട്ടു. ജനനേന്ദ്രിയം മുറിച്ചു മാറ്റപെട്ട നിലയിൽ ആയിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

കോടതി വളപ്പിലെ ചവറു കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്…………………………… അമ്മേ അച്ഛാ അപ്പൊ നമ്മുക്ക് കല്യാണത്തിന് ഉള്ള പരിപാടികൾ നോക്കാം. 11:00/11:05നും ഇടക്കുള്ള മുഹൂർത്തത്തിൽ അവളെ ഞാൻ താലി കെട്ടി.കല്യാണി അരുൺ ❤️. ഇനി ജീവിതം ഇവിടെ തുടങ്ങുന്നു…(ഭ്രാന്തൻ)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply