കല്ലു – പാർട്ട്‌ 11

6289 Views

kallu novel

അവളുടെ വീട്ടിലേക്ക് പോകുംതോറും നെഞ്ചിടിപ്പു കൂടി വന്നു.വീടിന്റെ മുന്നിൽ ബൈക്ക് കൊണ്ട് നിർത്തി ഹെൽമെറ്റ്‌ അഴിച്ചപ്പോ ആണ് കല്ലു അന്തം വിട്ടു നിൽക്കുന്നു. എന്തെടി. മനസിലായില്ലേ. അരുൺ ആണ്. അയ്യോടാ മനസിലായില്ല. ഇതെന്താ നീ ഒന്നും പറയാതെ.

ഒക്കെ പറയാം അമ്മ എവിടെ. വാ കേറി ഇരിക്കട. അമ്മേ ഇതാരാ നോക്കിയേ. ആ മോനോ ഇതെപ്പോ വന്നു. ഞാൻ ഇന്നലെ വന്നു അമ്മേ. സുഖല്ലേ അമ്മേ. ആ മോനെ. പിന്നെ ഞാൻ ചായ എടുക്കാം. ടാ അരുണേ നീ ആകെ മാറിയല്ലോ വിളിച്ചപ്പോൾ കണ്ട ആളല്ല നീ.

അപ്പൊ കല്ലു എനിക്ക് പ്രെമോഷന് ആയി. ഇനി ഒരു ആറു മാസം കൂടി ഡൽഹിയിൽ. അത് കഴിഞ്ഞാൽ പിന്നെ കൊച്ചിയിൽ ആണ് എന്റെ ജോലി. ആ കൊള്ളാലോ. നീ ഇന്ന് ജോലിക്ക് പോയില്ലേ. ഇല്ല മോനെ അവിടെ വർക്ക്‌ ചെയ്തിരുന്ന ഒരാൾ അറ്റാക് വന്നു മരിച്ചു ഇന്ന് മുടക്ക് ആണ്. പിന്നെ നിന്റെ വിശേഷങ്ങൾ പറ കല്ലു. സുന്ദരി ആയിട്ടുണ്ടല്ലോ.കളറും വെച്ചു. അയ്യാ. മതി സോപ്പ് ഇട്ടത്. ആ മോനെ ഇന്ന ചായ. അമ്മേ ഇന്ന് തുറക്കുന്നില്ലേ.

ഇണ്ട് അതിന്റെ പണികൾ ആണ് അടുക്കളയിൽ നടക്കുന്നത്. നീ ഊണ് കഴിച്ചിട്ട് പോയ മതി ട്ടാ. ഇല്ല ഞാൻ ഇപ്പൊ പോകും മലപ്പുറത്തേക്ക് പോകണ്ടേ. എന്തായാലും സമയം 11 ആയി. ഇനി നീ വെയിൽ മങ്ങിയ ശേഷം പോയാൽ മതി. അമ്മയുടെ നിർബന്ധം കാരണം അവിടെ തന്നെ ഇരുന്നു. ഉച്ചക്ക് അമ്മയുടെയും കല്ലുവിന്റെയും കൂടെ ഭക്ഷണം കഴിച്ചു. പോകാൻ നേരം ഞാൻ അവളോട് പറഞ്ഞു. ടീ കല്ലു എന്തടാ.

ഞാൻ ഒരു ബോംബ് വെച്ചാലോ. ആ നിനക്ക് ഡൽഹിയിൽ അതായിരുന്നു ജോലി. എന്നാ ഞാൻ ഇപ്പൊ കാണിച്ചു തരാം അതായിരുന്നോ ജോലി എന്ന്. അമ്മേ. അടുക്കളയിൽ ആയിരുന്നു അമ്മ. ഞാൻ ഇറങ്ങുവാ.അമ്മ ഉമ്മറത്തേക്ക് വന്നു. അമ്മ വന്നപ്പോൾ അതിനു പറ്റിയ സമയം ആണെന്ന് എനിക്ക് തോന്നി.
അമ്മേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അമ്മ എന്നെ ചീത്ത പറയരുത്. പറ്റില്ല എന്നും.

എന്താ അരുണേ. എനിക്ക് എനിക്ക് കല്യാണിയെ ഇഷ്ടമാണ്. അവൾക് എന്നെയും അവളോട് ചോദിച്ചപ്പോൾ അമ്മ പറയുന്ന ആളെ അല്ലാതെ ആരെയും കല്യാണം കഴിക്കില്ല എന്നാണ് അവൾ പറഞ്ഞത്. അമ്മക്ക് താല്പര്യം ഉണ്ടെങ്കിൽ ഒക്കെ ആണെങ്കിൽ എന്റെ വീട്ടുകാരെ കൂട്ടി ഞാൻ വരട്ടെ. അമ്മക് എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ ആയി.എനിക്ക് എന്റെ മോളുടെ ഇഷ്ടമാണ് വലുത്.

നിന്നെ പോലെ ഒരു ചെറുക്കനെ മരുമകൻ ആയിട്ടല്ല മകൻ ആയി കിട്ടുന്നത് എന്റെ ഭാഗ്യം. ഇതെല്ലാം കേട്ട് കോരി തരിച്ചു കല്ലു അവിടെ നിന്നിരുന്നു. ഞാൻ അടുക്കളയിൽ പോട്ടെ നിങ്ങൾ സംസാരിക്ക്. ടാ അരുണേ നീ എന്ത് പണിയ കാണിച്ചേ. ഞാൻ പറഞ്ഞില്ലേ ഒരു ബോംബ് വെക്കാൻ പോകുവാണെന്നു. നന്നായി എന്തായാലും. നാണം കെട്ടു. ആഹാ ഇപ്പൊ അങ്ങനെ ആയ.

ആ ഞാനെ എന്റെ വീട്ടുകാരെ കൂട്ടിയിട്ട് വരാം ട്ടാ നിന്നെ അങ്ങ് കൊണ്ടു പോകാൻ. കേട്ടോടാ. അമ്മേ ഞാൻ പൂവാ. ഭയങ്കര സന്തോഷം എന്ന് വച്ചാൽ ഭയങ്കര സന്തോഷം. ജീവിതത്തിലെ വലിയ ഒരു കടമ്പ കടന്ന് കിട്ടി.

ബൈക്ക് എടുത്തു മുഖത്തൊരു ചിരിയും ഫിറ്റ്‌ ചെയ്തു തിരിച്ചു വീട്ടിലേക്ക് പോന്നു. വീട്ടിൽ എത്തി. അമ്മേ അമ്മേ അച്ഛാ ഈ ചെറുക്കൻ എന്താടാ എന്താ പറ്റിയെ ആ രണ്ടാളും ഇങ്ങോട്ടു വാ. എന്തെടാ. അമ്മയോടും അച്ഛനോടും കല്ലുവിന്റെ വീട്ടിൽ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു. അച്ഛനും അമ്മയ്ക്കും കിളി പോയ അവസ്ഥയായിരുന്നു. എന്നിട്ട് അമ്മയുടെ ഒരു ഡയലോഗും.

എടാ കള്ള തെമ്മാടി ചെറുക്കാ നീ അപ്പൊ ഇതിനാണല്ലേ അങ്ങോട്ട് ഓടി പിടിച്ചു പോയത്. ഇഹ് ഇഹ്. അയ്യാ നിങ്ങൾ അവന്റെ മുഖത്തെ നവരസങ്ങൾ നോക്കിയേ. ഹാ ഇനി നിങ്ങൾ രണ്ടാളും കൂടെ പറ നമ്മുക്ക് ഇത് പോയി ഉറപ്പിക്കാം.

എന്തോന്ന് എന്തോന്ന് അതെ ഞാനും നിന്റെ അച്ഛനും ഇവിടെ ഉണ്ട് വല്യ വർത്താനം ഒന്നും വേണ്ട. ഓ അപ്പൊ നിന്റെ ലീവ് എന്നാ തീരുന്നേ. അത് അടുത്ത ആഴ്ച്ച. എന്നാ നമ്മുക്ക് ഈ ഞായറാഴ്ച അങ്ങോട്ട് പോകാം. എന്താ ആ ഞാനെ കാർ അപ്പോഴേക്കും ശെരിയാക്കാം. ടാ അരുണേ ഇത് ഒരു ഉറപ്പിക്കൽ മാത്രം. നിനക്ക് 26 ആവാതെ നടത്താൻ പോണില്ല. ഓ ശെരി എന്റെ ദേവു.

കാർ എടുക്കാൻ പോയത് സുധി ചേട്ടന്റെ വീട്ടിൽ ആയിരുന്നു. പണി ഇല്ലാതെ ആള് വീട്ടിൽ ഉണ്ടായിരുന്നു. സുധിയേട്ടാ ആ അരുണേ നീ വന്നെന്ന് അമ്മ പറയുന്ന കേട്ടു. ആ ഒരു മാസം ഇവിടെ കാണും. ഇനി കൊച്ചിയിൽ ആവും ജോലി.

അതാണ് ആശ്വാസം. ആ സുധിയേട്ടാ ഈ ഞായറാഴ്ച എന്തേലും പരിപാടി ഉണ്ടോ. ഇല്ല എന്തെടാ അല്ല എനിക്ക് കാർ ഒന്ന് വേണമായിരുന്നു. അതിനെന്താ നീ കൊണ്ടുപോക്കോ ഇത് ഇവിടെ വെറുതെ കിടക്കാ. നീ സമയം പോലെ കൊണ്ടുവന്നാൽ മതി. അല്ല എന്താ വിശേഷം ആ അത് മറന്നു. ഒരു പെണ്ണുകാണൽ ഉണ്ട്. ടാ ആരു നമ്മടെ നീ അന്ന് പറഞ്ഞ കൊച് ആണോ. അതിന്റെ പേര് എന്തായിരുന്നു കല്യാണി ആ അതന്നെ.

ഉറപ്പിക്കാൻ പോകുവാ. മ്മ് നടക്കട്ടെ നടക്കട്ടെ. നമ്മളെ ഒക്കെ വിളിച്ചോളോ ട്ടാ. ഇപ്പൊ ഒന്നും ഇണ്ടാവില്ല. എന്നാലും വിളിക്കാതെ ഇരിക്കോ എന്റെ ആശാനേ. അപ്പൊ ഞാൻ ശനിയാഴ്ച വൈകുന്നേരം വന്നു വണ്ടി എടുത്തോളാം. ആ ശെരി ശെരി. പോട്ടെ കാണാം ട്ടാ.

മ്മ്. അങ്ങനെ കല്ലുവിന്റെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. ഇനിയും മൂന്ന് ദിവസം കൂടെ ഉണ്ട്. ദിവസം പോകുന്നതും നോക്കി ഞാൻ ഇരുന്നു. പലപ്പോഴും ക്ലോക്കിൽ 24 മണിക്കൂറിൽ കൂടുതൽ ഉള്ളത് പോലെ ആയിരുന്നു എനിക്ക് ശനിയാഴ്ച വൈകുന്നേരം പോയ്‌ കാർ എടുത്തു വന്നു.അങ്ങനെ ഞായറാഴ്ച ആയി. അമ്മേ അച്ഛാ ഇറങ്ങാൻ ആയില്ലേ. ഓ എന്താ ധൃതി അവനു. അരുണേ എത്ര നേരം എടുക്കും ഒരു 3 മണിക്കൂർ കൂടിപ്പോയാൽ. ഹ്മ്മ്. അച്ഛനെയും അമ്മയെയും കൂട്ടി നേരെ കോട്ടയത്തേക്ക്. 11 മണി ഒക്കെ ആയപ്പോൾ ആണ് കോട്ടയത്തേക്ക് എത്തിയത്.

മോനെ വിപി വാ വണ്ടിയിൽ കേറ്. ആ അച്ഛാ അമ്മേ ഇതാണ് വിപി എന്റെ ചങ്ക്. നീ ഇവന്റെ കൂടെ നടന്നു കേടാവണ്ട ട്ടാ വിപിനെ. അമ്മേടെ വക ഒരു ട്രോൾ. അമ്മേ നാണം കെടുത്തോ. ഇല്ലടാ നീ നേരെ നോക്കി വണ്ടി ഓടിക്കോ. ആ ശെരി.

കല്യാണിയുടെ വീട്ടിൽ എത്തി. കല്യാണിയുടെ അമ്മ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.കല്യാണി ചായ കൊണ്ടു വന്നു തന്നു. ഇവൻ എപ്പോഴും ഇവളെ കുറിച്ച് മാത്രമേ പറയാനേ നേരമുള്ളൂ. അമ്മേ നാണം കെടുത്തോ നീ ചുമ്മാ ഇരിക്കു.

പിന്നെ ഞങ്ങള്ക്ക് ഇവന്റെ ഇഷ്ടം ആണ് വലുത്. മോളെ ഞാൻ ഫോണിൽ കണ്ടട്ടുണ്ട്. ഇവൻ പറഞ്ഞപ്പോൾ ഞങ്ങൾ വന്നു കണ്ടു എന്നെ ഉള്ളു. കല്യാണം ഉറപ്പിക്കാൻ ഞങ്ങൾ ഇനി ഒരു വട്ടം കൂടി വരുന്നുണ്ട്. എന്താ മോൾക് പറയാൻ ഉള്ളെ. ഇല്ല എനിക്ക് ഒന്നും പറയാൻ ഇല്ല. അമ്മ പറയും. ഞങ്ങടെ കാര്യങ്ങൾ ഒക്കെ അറിയാമല്ലോ. ഒക്കെ അറിയാ. എല്ലാം അരുൺ പറഞ്ഞിട്ടുണ്ട്.ഞങ്ങള്ക്ക് മോളെ ഇഷ്ടായി.

ഒരു തരി പൊന്നും പോലും തരേണ്ട. മോളെ മാത്രം തന്നാൽ മതി.എന്റെ അമ്മയുടെ വാക്കുകൾ കേട്ട് കല്യാണിയുടെ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. ദേവു അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ആ അപ്പൊ ഇവർക്കു എന്തേലും സംസാരിക്കാൻ ഉണ്ടേൽ അതും ചടങ്ങാണല്ലോ. എന്തോന്ന് സംസാരിക്കാൻ. ഡേയ് വിപി മിണ്ടാതെ ഇരിക്കു. ശെരി ശെരി. ഞാൻ കല്യാണിയെ കൂട്ടി വീടിന്റെ പിന്നിലെ കുള കടവിലേക്ക് നടന്നു. ഹാ പറ മോളെ കല്യാണി. എങ്ങനെ ഉണ്ട് എന്റെ അച്ഛനും അമ്മയും ഇഷ്ടായോ. അവൾ അപ്പൊ കരയുകയായിരുന്നു.

അയ്യേ ഈ പെണ്ണിന് ഇത്രയെ ധൈര്യം ഉള്ളു. കഷ്ടം. എന്റെ മുന്നിൽ അവൾ കൈ കൂപ്പി തൊഴുതു. ഏയ് കല്ലു നീ എന്താ ഈ കാണിക്കുന്നേ. അരുണേ എങ്ങനെയാ നിന്നെ ഞാൻ. ഒന്നും പറയണ്ട . തമാശക്ക് അല്ല ജീവന്റെ ജീവൻ ആയത് കൊണ്ട കൂടെ കൂട്ടാൻ തീരുമാനിച്ചേ…..

 

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply