കല്ലു – പാർട്ട്‌ 9

608 Views

kallu novel

വീട്ടിൽ വന്നെങ്കിലും സുധി ചേട്ടന്റെ കൂടെ പണിക്ക് പോയില്ല. അടുത്ത സെമെസ്റ്ററിലേക്ക് എഴുതാൻ കുറച്ചു ഉണ്ടായിരുന്നു. അതൊക്കെ എഴുതി തീർത്തു. ആ മൂന്നഴ്ച തീർന്നു. കോളേജിലേക്ക് വീണ്ടും ഇനി ആകെ ആ കോളേജിൽ ആകെ 6 മാസം കൂടെ അതാണ് ആകെ ഉള്ള വിഷമം. ഹാ. കോളേജിലെ ബോറടി മാറ്റാൻ ഉള്ള വഴി വിപിന്റെ കൂടെയുള്ള കോമഡികൾ ആയിരുന്നു.

ആദ്യം ഒക്കെ കോളേജ് എങ്ങനെ എങ്കിലും തീർന്നാൽ മതി എന്നായിരുന്നു. ഇപ്പോ തീരാതെ ഇരിക്കണേ എന്നാണ് പ്രാർത്ഥന. അവസാന വർഷം എന്തോ വേഗത്തിൽ ആണ് കടന്ന് പോയെ. ഫെബ്രുവരി ഒക്കെ ആയപ്പോൾ കോളേജിൽ ഇന്റർവ്യൂ ഒക്കെ വന്നു തുടങ്ങി. കഴിഞ്ഞ സെമെസ്റ്ററിൽ എല്ലാം ക്ലിയർ ആയത് കൊണ്ട് എവിടേലും കിട്ടും എന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.

ആദ്യത്തെ മൂന്ന് നാലു ഇന്റർവ്യൂ പരാജയം ആയിരുന്നു എങ്കിലും ഡൽഹിയിൽ ഒരു കമ്പനിയിൽ എന്നെ വിളിച്ചു. എക്സാം കഴിഞ്ഞു. എല്ലാം ക്ലിയർ ആയാൽ അവിടെ കേറാം എന്നാ പറഞ്ഞെ സന്തോഷം മാത്രം. ഇന്റർവ്യൂ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കല്ലുവിനെ കണ്ടു. ടീ എനിക്ക് ജോലി സെറ്റ് ആയി. ഓ പൊളിക്ക് മോനെ നിനക്ക് വല്ലതും സെറ്റ് ആയോ എവിടെ മെക്ക് ആയോണ്ട് ആവും സെറ്റ് ആയില്ല.

നീ നോക്ക് ഒരു കുടുംബതിൽ രണ്ടാൾക്കും ജോലി ഉള്ളത് നല്ലതാ അയ്യാ തമാശ. അല്ലടി കാര്യം. ഓ എന്നാ എനിക്ക് ഒരു പരിപ്പുവട വാങ്ങി തരോ. പിന്നെ എന്താ. വാടി. ഒരു ചായ വാങ്ങി രണ്ടു പരിപ്പുവടയും വാങ്ങി. അതെന്താ മോനെ അരുണേ ഒരു ചായ. അല്ല ലവ് സിപ് അടിക്കാൻ ഓഹോ. നിന്റെ പഞ്ചാര കൂടുന്നുണ്ട്. ഹ്മ്മ് സ്നേഹിക്കാനും പാടില്ലേ. ആ വേഗം കുടിക്ക് നീ ബ്രേക്ക്‌ തീരാൻ ആയി. ഹാ. ധൃതി വെക്കേണ്ട. അല്ലട ഏപ്രിൽ അല്ലേ എക്സാം.

ആ കല്ലു ഏപ്രിൽ 6 തിയതി ആവുമ്പോൾ എല്ലാ എക്സാം തീരും. ഹ്മ്മ് അല്ല നിന്റെ പ്ലാൻ എന്താ കല്യാണി. എന്ത് പ്ലാൻ ടാ അമ്മേടെ കൂടെ തന്നെ ജോലി കിട്ടിയാൽ അതിനു പോകും. പിന്നെ അമ്മേനെ കൊണ്ട് ഈ പണിക്ക് വിടില്ല നല്ലൊരു കട തുടങ്ങും ഇപ്പൊ ഉള്ള പോലെ ഉള്ളത് പോലെ എല്ലാം ഉള്ള കട. ആ സെറ്റ് നല്ല കാര്യം. എല്ലാം ശെരിയാകും. ടാ വാ പോകാം ലേറ്റ് ആക്കണ്ട. മോഡൽ എക്സാം വന്നത് വളരെ പെട്ടന്നായിരുന്നു.

പഠിക്കാൻ അധികം നേരം കിട്ടിയില്ല എന്നാലും എല്ലാ എക്സാം പാസ്സ് ആയി കിട്ടി. എന്റെ ഭഗവാനെ നിനക്ക് എല്ലാം അറിയാലോ. വയസ്സ് 20 ആയിട്ടുള്ളൂ ജീവിതം നീണ്ടു നിവർന്നു കിടക്ക. എല്ലാ എക്സാം പാസ്സ് ആയാൽ ആ ജോലി എനിക്ക് കിട്ടും ആ ജോലി കിട്ടിയാൽ കല്യാണിയെ ഏത് മ്മടെ കല്യാണിയെ എനിക്ക് കിട്ടും. നീ കൂടെ ഒന്ന് വിചാരിക്കു. ഞാൻ എന്റെ പാതി അങ്ങ് ഇട്ട് ഇനി നിന്റെ പാതി നീയും.

താൻ പാതി ദെയ്‌വം പാതി എന്നാണല്ലോ. അപ്പൊ ശെരി. ഞാൻ കിടന്നു ഉറങ്ങട്ടെ. നാളെ കാണാം. പല പ്രശ്നം വന്നപ്പോഴും ഭഗവാൻ തന്നെ ഉണ്ടായിരുന്നുള്ളൂ ഒരു ഡിസിഷൻ എടുക്കാൻ. മോഡൽ കഴിഞ്ഞാൽ പിന്നെ ക്ലാസ്സ്‌ ഉണ്ടാവില്ല. റെക്കോർഡ് കംപ്ലീറ്റ് ആക്കൽ അത് ഇത്. ഹോ പ്രാന്ത് ആവും അതിന്റെ ഇടയിൽ പഠിപ്പ് ആകെ മൊത്തം പ്രശ്നം ആണ്.പാവം കല്ലു ഈ കടയിൽ പോയി പിന്നെ വരുന്നത് 11 മണിക്ക് ആണ്.

അത് കഴിഞ്ഞു കഷ്ടപ്പെട്ട അവൾ പഠിക്കുന്നെ. എന്നെ പാസ്സ് ആക്കിയില്ലേലും വേണ്ട അവളെ സെറ്റ് ആക്ക് ട്ടാ ഭഗവാനെ. അത് പറഞ്ഞു ബുക്ക്‌ എടുത്തു പഠിക്കാൻ ഇരുന്നു. ആദ്യത്തെ ഒരു പേജ് വായിച്ചത് മാത്രം ഓർമ്മ ഉണ്ട് പിന്നെ എണീറ്റത് രാവിലെ ആണ് . പഠിപ്പും ഉഴപ്പലും ഒരുമിച്ച് ആയിരുന്നു. ദിവസം കടന്ന് പോകുന്നത് അറിഞ്ഞില്ല. അവസാനതെ സെമസ്റ്റർ എക്സാം ആയി.ഓരോ എക്സാം ഭഗവാന്റെ അനുഗ്രഹം കൊണ്ട് എളുപ്പം ആയി.അവസാനത്തെ എക്സാം കഴിഞ്ഞു.

എല്ലാവരുടെയും മുഖതെ സങ്കടം പറയാവുന്നത്തിനും അപ്പുറത്തായിരുന്നു. പെൺകുട്ടികൾ ചിലർ പൊട്ടി കരഞ്ഞു. വിപിന്റെ കരച്ചിൽ കണ്ടപ്പോ എനിക്ക് ആദ്യം ചിരിയ വന്നേ. ഹാ അവസാനം എന്റെ കല്ലു എങ്ങനെയാ അവളോട് യാത്ര ചോദിക്കുന്നെ. ഭഗവാനെ കണ്ണു നിറയാതെ കാത്തോളണേ. കല്ലുസേ ഞാൻ പോകുവാ എന്നും വിളിക്കണേ മെസ്സേജ് അയക്കണേ ടാ.കരയാതെ ഞാൻ അത്രയും നേരം പിടിച്ചു നിന്നു.

എല്ലാം പറഞ്ഞു കഴിഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞതും എനിക്ക് തന്നെ സമനില തെറ്റി പോയി. എനിക്കു ഇഷ്ടാ നിന്നെ നിന്നെ വിട്ടു പോകാൻ എന്നെ കൊണ്ട് ആവില്ല അരുണേ. എനിക്ക് നീ ഇല്ലാതെ പറ്റില്ല. വിട് കല്ലു അവർ ഒക്കെ നോക്കുന്നു. അവളെ മാറ്റി നിർത്തി അവളോട് പറഞ്ഞു ഈ പെണ്ണിനെ ഞാൻ കൂടെ കൂട്ടും ജോലി ആയാൽ ഞാൻ വരും. പെണ്ണ് ചോദിക്കാൻ.

ആ മനസ് മാത്രം എന്നും കൂടെ ഉണ്ടായാൽ മതി എനിക്ക്. പോട്ടെ കല്ലു. അരുണേ കുറച്ചു നേരം കൂടെ നമ്മുക്ക് ഈ വരാന്തയിൽ കൂടെ നടക്കാം. ആ വാ നീ എന്തേലും പറ എന്ത് പറയാൻ അല്ലടി എന്തൊക്കെയാ പറഞ്ഞിരുന്നേ ആന ആണ് കോപ്പ് ആണ് എന്നൊക്കെ എന്നിട്ട് ഇന്ന് എന്താ പറ്റിയെ കെട്ടിപിടിക്കുന്നു കരച്ചിൽ അത് പെട്ടന്ന് നിന്നെ മിസ്സ്‌ ആവുന്നു എന്ന് വിചാരിച്ചു പിടി വിട്ടു പോയ്‌ ടാ. ഹ്മ്മ്. എന്റെ പെണ്ണെ ഈ ഇഷ്ടം നാളെ അങ്ങോട്ട് ഒലിച്ചു പോകില്ല ഈ പെണ്ണിനെ കെട്ടി ഞാൻ മലപ്പുറത്തേക്ക് കൊണ്ടു പോകും.

വന്നോളണം കേട്ടോടി. ടാ അരുണേ ടാ കൊരങ്ങാ എന്തെടി പരിപ്പുവട വാങ്ങി തരോ. പരിപ്പുവട വാങ്ങാൻ ഞാൻ ഇനി ലോൺ എടുക്കണ്ട വരുമോ മോളെ. ഇനി എന്നാടാ പരിപ്പുവട വാങ്ങി തരാൻ പറ്റുന്നെ. ആ അതും ശെരിയാ.ഒരു ചായയും രണ്ടു പരിപ്പുവടയും കഴിച്ചു ഞങ്ങൾ പിരിഞ്ഞു. വീട്ടിൽ പോകാൻ അത്രക്ക് ആവേശം കാട്ടിയിരുന്ന എനിക്ക് അന്ന് എന്തോ എല്ലാം നഷ്ടപെട്ട പോലെ ആയിരുന്നു.

അവിടെ നിന്ന് തിരിച്ചു പോകാൻ തോന്നുന്നേ ഇല്ല. എല്ലാം അവിടെ അവസാനിച്ചു. ജീവിതത്തിലെ നല്ല കാലം എല്ലാം. വീട്ടിൽ വന്നപ്പോൾ മനസിന് ഒരു മനസമാധാനം ഇണ്ടായില്ല. ഇനി അങ്ങോട്ട് പോകണ്ട എന്നാലോചിച്ചപ്പോ സങ്കടം മാത്രം. കുറെ നല്ല ഓർമ്മകൾ. ആ കോളേജ്. ഹാ.ഭക്ഷണം കഴിച്ചു കിടന്നുറങ്ങി. സുധി ചേട്ടന്റെ കൂടെ പണിക്ക് പോണം.

പൈസ കുറച്ചു കൂടെ സെറ്റ് ആക്കണം ഒരു ബൈക്ക് എടുക്കാൻ ഒരു വർഷം ആയി വിചാരിക്കുന്നു. ഒരു മാസം സുധി ചേട്ടന്റെ കൂടെ പണിക് പോയി. ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങാൻ തീരുമാനിച്ചു. അപ്പോഴാണ് റിസൾട്ട്‌ വരുമെന്ന് പറഞ്ഞു കോളേജ് ഗ്രൂപ്പിൽ മെസ്സേജ് വന്നത്. പിറ്റേന്ന് റിസൾട്ട്‌ വരുന്നതും നോക്കി ഞാൻ ഇരുന്നു. റിസൾട്ട്‌ വന്നതും കണ്ണടച്ച് ആണ് ഞാൻ അത് തുറന്ന് നോക്കിയത്.

ഭഗവാനെ അപ്പൊ കൂടെ ഉണ്ടായിരുന്നു അല്ലേ. ഞാൻ എല്ലാം ക്ലിയർ ആയി. ഓടി ചെന്ന് അമ്മക് ഒരു ഉമ്മ കൊടുത്തു. ഈ ചെക്കന് ഇതെന്താ പ്രാന്ത് ആയോ. അച്ഛൻ എവിടെ അമ്മേ അച്ഛൻ പറമ്പിൽ ഉണ്ടല്ലോ. ആ ഓടി ചെന്ന് അച്ഛനും ഒരു ഉമ്മ കൊടുത്തു. അച്ഛനെ കൂട്ടി അകത്തേക്ക് പോയി. നിങ്ങടെ മകൻ അതായത് ഈ ഞാൻ എക്സാം പാസ്സ് ആയിരിക്കുന്നു.

ടാ അരുണേ ഇനി എന്നാ കോളേജിൽ പോകുന്നെ സർട്ടിഫിക്കറ്റ് വാങ്ങാൻ പറയും അവർ എന്നാ ഡേറ്റ് എന്ന്. ദേവകി ഞാനെ പുറത്ത് പോകുവാ ഇപ്പൊ വരാം എങ്ങോട്ടാ അച്ഛാ പോണേ ഇപ്പൊ വരാം ടാ. ആ ഏകദേശം അര മണിക്കൂർ കഴിഞ്ഞു അച്ഛൻ വന്നു. എന്താ അച്ഛാ ഒരു പൊതി. നീ ഇത് അവനു കൊടുക്ക് നീയും വാ ദേവകി. അത് ബിരിയാണി ആണെടാ പാസ്സ് ആയതിന്റെ ഒരു സന്തോഷം.

എന്റെ അച്ചോ ഉമ്മ ഉമ്മ. ഇങ്ങനെ ഒരു അച്ഛനെ വേറെ എവിടെ കിട്ടും. ബിരിയാണി കഴിച്ചോണ്ട് ഇരുന്നപ്പോൾ ആണ് കല്ലുസിനെ ഓർമ വന്നേ വിളിച്ചു. എന്തായി മോളെ പാസ്സ് ആയ. ഞാൻ എല്ലാം ക്ലിയർ ആയി. പോടാ ചെക്ക ഇതേ കല്യാണി ആണ് ഞാൻ എല്ലാം ക്ലിയർ ആണ്. ടീ അമ്മയോട് പറഞ്ഞേക്ക്. ഇവിടെ അച്ഛനെ ബിരിയാണി കൊണ്ടുവന്നു. ഞാൻ കഴിക്കട്ടെ. കോളേജിൽ വരുമ്പോൾ കാണാം ടാ. ഒക്കെ മോളെ. ഫ്രീ ആവുമ്പോൾ മെസ്സേജ് അയക്ക്.

 

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply