കല്ലു – പാർട്ട്‌ 8

2413 Views

kallu novel

രാവിലെ അമ്മ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്. വേഗം തന്നെ പോയി പല്ല് തേച്ചു കുളിച്ചു വന്നു. ചായ കുടിക്കാൻ ഒന്നും നിന്നില്ല സുധിയേട്ടന്റെ വീട്ടിലേക്ക് ഒരു റേസിംഗ് ആയിരുന്നു പിന്നെ. കിതച്ചു ചെന്ന് സുധിയേട്ടന്റെ വീട്ടിൽ നിന്ന് ഒരു ഗ്ലാസ്‌ വെള്ളം വാങ്ങി കുടിച്ചു.

അപ്പൊ പൂവല്ലേ സുധിയേട്ടാ.

ആ പോകാം. ബംഗാളികൾ ഉള്ളോണ്ട് വർക്ക്‌ ഒക്കെ വളരെ കുറവാണ്.ചെറിയ ഒരു ഒഴിവ് കിട്ടിയപ്പോൾ കല്ലുവിനു മെസേജ് അയച്ചു. ആള് ഓൺലൈൻ ഇണ്ട്. ടീ എന്താടി പരിപാടി. ഇന്ന് പണി ഇല്ലേ. ഇല്ല മോനെ ഇന്നു തുറന്നില്ല. അമ്മക്ക് ചെറിയ പനി ഉണ്ട്. അതോണ്ട് ഇന്ന് പോയില്ല. ഞാൻ ഒറ്റക്ക് പോയാൽ ശെരിയാവില്ല. ഞാൻ പണിയിൽ ആണെടാ. വല്യ തിരക്ക് ഇല്ലാത്തോണ്ട് ഫോൺ എടുത്തതാ.

ആ വീട്ടിൽ എല്ലാർക്കും സുഖല്ലേടാ.

ആ പിന്നെ സുഖം.എല്ലാം വീട്ടിൽ അറിഞ്ഞില്ലേ. ഭയകര സുഖായി.ടീ എന്നെ വിളിക്കുന്നു. ഞാൻ പോയിട്ട് വരാം.

ആ ശെരി. സുധിയേട്ടാ എന്താ വിളിച്ചേ.ഇവന്മാരെ കൊണ്ട് ഇത് നടക്കില്ല. നീ കൂടെ അവരെ ഒന്ന് നോക്ക് നമ്മള് കൂടെ കട്ടക്ക് നിന്നില്ലെങ്കിൽ ഇവർ പണി തീരുമാനം ആക്കില്ല. ആ ചേട്ടാ.ജോലി കുറച്ചു അധികം ഉണ്ടായിരുന്നു അതോണ്ട് തന്നെ വീട്ടിൽ എത്താൻ ഇത്തിരി വൈകി. ഭക്ഷണം കഴിച്ചു. നേരെ കിടന്നുറങ്ങി. ജോലി എളുപ്പം ആയത് കൊണ്ട് ദിവസങ്ങൾ കടന്ന് പോയതറിഞ്ഞില്ല.അവിടെത്തെ ജോലി ഒക്കെ ഏതാണ്ട് തീർന്നിരുന്നു. മൂന്നാമത്തെ വർഷം തുടങ്ങാൻ സമയം ആയി. കോളേജിൽ നിന്നും അതിന്റെ മെസ്സേജ് ഒക്കെ വന്നു തുടങ്ങി. ഇത്തിരി സങ്കടം ഉള്ള കാര്യം ആണ് കുറെ നാൾ ഇങ്ങനെ വീട്ടിൽ വന്നു നിന്നിട്ട് പോകുന്നത്. ഭയങ്കര മടി ആവും. പണി ഒക്കെ തീർന്ന്. പൈസ ഒക്കെ കിട്ടി. ഇനിയും രണ്ടു ദിവസം കൂടെ ഇണ്ട് കോളേജിൽ പോകാൻ. അവളെ കാണാം എന്നൊരു സന്തോഷം കൂടെ എന്റെ മുഖത്തു ഇണ്ടായിരുന്നു.

കോളേജിൽ പോകാൻ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം കിട്ടിയ പൈസയിൽ നിന്ന് അമ്മയ്ക്കും അച്ഛനും 2500 രൂപ വീതം കൊടുത്തു. മനസില്ല മനസോടെ ആണ് വാങ്ങിയെങ്കിലും എന്റെ സന്തോഷം കൊണ്ടാണ് ഞാൻ അത് കൊടുത്തത്. അമ്മയോട് യാത്ര പറഞ്ഞു അച്ഛന്റെ ബൈക്കിൽ കേറി ബസ്‌സ്റ്റാന്റിലേക്ക് പോയി. കോഴിക്കോടൻ ഹൽവ കിട്ടുന്ന ഒരു കടയുണ്ട് ബസ്സ്റ്റാൻഡിൽ. കുറച്ചു ഹൽവയും മലപ്പുറം സ്പെഷ്യൽ ഉഴുന്ന് വടയും വാങ്ങി. ഇതൊക്കെ കണ്ട് അച്ഛന്റെ ഒരു ഇളിയും. ആർക്കാടാ എന്റെ മോൾക്ക് ആണോ. ഒന്ന് പോ അച്ഛാ .ഇയ്യോ എന്റെ മോന്റെ മുഖത്തു എന്തോരം നവരസങ്ങൾ ആണ്. ആ അവൾക്ക് തന്നെയാ. ഇത് പറഞ്ഞ പോരെ. ആ അച്ഛാ വണ്ടി വന്നു. അപ്പൊ അടുത്ത വരവിനു കാണാം. ഇവിടെ നിന്ന് വെയിൽ കൊള്ളാതെ വീട്ടിൽ പോ മനുഷ്യ ദേവകിയോട് പറഞ്ഞോ. ശെരി അച്ഛാ. ബസ് നീങ്ങുമ്പോഴും എന്നെ നോക്കി ആ കണ്ണുകൾ അങ്ങനെ നിൽക്കുന്നുണ്ടായിരുന്നു. ബസിൽ കേറി ഹെഡ്‍ഫോൺ വെച്ചു പാട്ട് കേട്ട് ഇരുന്നു. എപ്പോഴോ ഉറങ്ങി പോയി. എറണാംകുളം കഴിഞ്ഞപ്പോൾ ആണ് ഒന്ന് കണ്ണ് തുറന്നത്. എറണാകുളം സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ പുറത്ത് ഇറങ്ങി മുഖം ഒക്കെ കഴുകി ഒരു ചായ കുടിച്ചു. ഇനി ഇപ്പൊ അധികം ഇല്ല അങ്ങോട്ട്. പുറത്തെ കാഴ്ചകൾ ഒക്കെ കണ്ട് അങ്ങനെ ഇരുന്നു. കോളേജിൽ എത്തിയപ്പോൾ പഴയ ഉഷാർ ഇല്ല. വീട്ടിൽ നിന്നു വന്നത്കൊണ്ടാവും.ആ രണ്ടു ദിവസത്തിനുള്ളിൽ ശെരിയാകും. ഹോസ്റ്റലിൽ കേറി ബാഗ് ഒക്കെ വെച്ചു. ഫോൺ എടുത്തു അമ്മയെ വിളിച്ചു. ഹലോ ദേവകി
എത്തിയോ
പിന്നെ
കഴിച്ചോ നീ
ആ അമ്മേ എവിടെ അച്ഛൻ
ആ അച്ഛൻ പുറത്ത് പോയി വന്നിട്ടില്ല
ആ എന്നാൽ ശെരി അമ്മേ നാളെ വിളിക്കാം

ഷീണം കാരണം ഉറങ്ങി പോയി.
രാവിലെ ഇത്തിരി വൈകിയാണ് എണീറ്റത്. എന്നാലും കോളേജിൽ മൂന്നാമത്തെ വർഷം ആദ്യ ദിവസം പോകാതിരിക്കാൻ പറ്റില്ലാലോ. എണീറ്റു വേഗം കുളിച്ചു ക്ലാസ്സിൽ പോയി. ഒരു മാസം കഴിഞ്ഞേ ഫസ്റ്റ് ഇയർ തുടങ്ങു
ക്ലാസ്സിൽ പോയി. എല്ലാർക്കും വീണ്ടും കണ്ട സന്തോഷം. ആർക്കും ഒരു മാറ്റം ഇല്ല ഇന്റർവെൽ ആവാൻ ആയിരുന്നു എന്റെ തിടുക്കം. കല്ലുവിനെ കാണണം. ഹാ എങ്ങനെയോ ആദ്യത്തെ ഇന്റർവെൽ ആയി കിട്ടി. വിപിനെ മോനെ വാടാ കാണണം നമ്മടെ മുത്തിനെ. ഓ നീ അവൾക് ഉഴുന്ന്വട കൊണ്ടു വന്നു എനിക്ക്. അച്ചോടാ മോനെ നിനക്ക് ഉള്ളത് ഞാൻ തരാതെ ഇരിക്കോ ഇപ്പൊ നീ വാ. ഹ്മ്മ്. ഓളെ കാണുന്ന വരെ പരവേശവും അവളെ കണ്ടപ്പോ വെപ്രാളവും ആയിരുന്നു എനിക്ക്.

എന്താ പറയണ്ടേ എന്ന് ഒരു പിടുത്തം ഇല്ല. അങ്ങനെ വിപിനെ ചവിട്ടി പുറത്താക്കി ഞാനും അവളും ക്യാന്റീനിൽ പോയി.പാവം വിപി. പക്ഷെ നന്പൻ ഉയിർ. കുറെ കാലം കൂടെ ഒത്തിരി നേരം സംസാരിച്ചു. ഇന്റർവെൽ കഴിഞ്ഞു. വീണ്ടും കാണാം എന്ന വാക്കോടെ പിരിഞ്ഞു. ഭാഗ്യത്തിന് വെള്ളിയാഴ്ച ആണ് ക്ലാസ്സ്‌ തുടങ്ങിയത്. അതോണ്ട് രണ്ടു ദിവസം ഫ്രീ ആണ് തിങ്കളാഴ്ച വന്നാൽ മതിയെന്ന് അമ്മ പറഞ്ഞതാ.

ആ അവളെ കാണാം എന്ന് ആലോചിച്ചപ്പൊ ഇങ്ങു വന്നു. അന്നത്തെ ദിവസം എത്ര വേഗം കടന്ന് പോയി എന്ന് അറിഞ്ഞില്ല. പിറ്റേന്ന് രാവിലെ വിപിനെ വിളിച്ചു ടാ മോനെ പുറത്ത് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ മാറ്റി വെച്ചേക്ക് ഞാൻ അങ്ങോട്ട് വരുന്നുണ്ട്. അവന്റെ വീട്ടിൽ പോയി രാവിലത്തെ ചായ കുടി അവിടെ നിന്നായിരുന്നു. ടാ വിപി വരുന്നുണ്ടോ ഞാൻ അവളുടെ വീട് വരെ പോകുവാ.

ഇല്ല മോനെ എനിക്ക് പരിപാടി ഉണ്ട് പോയി വാ വരുമ്പോൾ ഇവിടെ കേറാൻ നോക്ക്. അവളോട് പോലും പറയാതെ അവളുടെ വീട്ടിലേക്ക് പോയി. എന്നെ കണ്ടപ്പോ അവൾക്ക് വല്ലാത്ത ഒരു ചമ്മൽ. ആ അല്ല അരുണേ കുറെ ആയല്ലോ കണ്ടട്ട്. കല്യാണി ഒരു ചായ എടുക്ക്. വേണ്ട ഞാൻ കഴിച്ചിട്ട വന്നേ. നീ എടുക്ക് അവൻ വന്നിട്ട് ഒന്നും കഴിക്കാതെ പോവണ്ട അമ്മ നിർബന്ധിച്ചു ഒരു ഗ്ലാസ്‌ ചായ കുടിപ്പിച്ചു.

അല്ല എന്താ ഇന്ന് ബാഗ് ഒക്കെ എടുത്തു. ആ അത് മറന്നു. നാട്ടിൽ പോയി വന്നപ്പോൾ അമ്മയ്ക്കും കല്യാണിക്കും ഉഴുന്നുവടയും അലുവയും കൊണ്ടുവന്നതാ.
അയ്യേ അമ്മേ കണ്ണു തുടക്കു. ഞാൻ അമ്മേടെ മോൻ അല്ലേ. അമ്മേ അമ്മക് ഫോൺ വന്നേക്കുന്നു ആരാ രവിയെട്ടന ആ ദേ വരുന്നു.

കല്യാണിയുടെ സെമസ്റ്റർ ഫീസ് ഇത്തിരി ബാക്കി ഉണ്ട് രവിയേട്ടൻ കടം തരാം എന്ന് പറഞ്ഞിട്ടുണ്ട് . ഇപ്പൊ വരാം ട്ടാ. ടാ അരുണേ കള്ള പഹയാ ഇന്നലെ കണ്ടപ്പോ ഇതൊന്നും പറഞ്ഞില്ലാലോ. ഹഹ. അയ്യാ കിണിക്കല്ലേ. ഞാൻ ഇപ്പൊ പോകും. അമ്മ വരട്ടെ പറഞ്ഞിട്ടേ പോകു.ആ അമ്മ വന്നല്ലോ ആ അമ്മേ ഞാൻ ഇറങ്ങ. പിന്നെ വരാം. ടാ നിന്നാൽ ഉച്ചക്കത്തെ ചോറ് കഴിച്ചിട്ട് പോകാം ടാ. വേണ്ട അമ്മേ ഞാൻ പോകുവാ ഒന്ന് രണ്ടു പേരെ കാണണം.

ആ ശെരി ഇടക്ക് കടയിലോട്ട് ഇറങ്ങു.ശെരി കാണാം. അവിടെ നിന്ന് ഇറങ്ങി നേരെ ഹോസ്റ്റലിലേക്ക്. വന്നു കിടന്നു ഉറങ്ങി. ശനിയാഴ്ചയും ഞായറാഴ്ചയും നല്ല പോലെ ഉറങ്ങി. എല്ലാം സാധാരണ പോലെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. പിറ്റേന്ന് ക്ലാസ്സിൽ ചെന്ന്. വിപിനെ വിളിച്ചു ഹോസ്റ്റലിലേക്ക് പോയി ടാ മോനെ ഇന്ന നിനക്ക് ഉള്ളത്. അമ്മക്കും അച്ഛന് കൊടുക്കണം ഒറ്റക്ക് തിന്ന നിന്റെ മയ്യത്ത് ആണ്. കേട്ട. ഓ ഓ. വാ ക്ലാസ്സിൽ പോകാം.

ബോർ അടിച്ച ക്ലാസുകളും ദിവസങ്ങളും കടന്നുപോയി. ആകെ ഉള്ള ആശ്വാസം കല്ലു, വിപി ക്ലാസ്സിലെ ഓരോ ഉടായിപ്പുകൾ ആയിരുന്നു. ആദ്യത്തെ ഒരു മാസം മെട്രോ ട്രെയിൻ പോകുന്നതിനും വേഗത്തിൽ കടന്ന് പോയി.മൂന്നാമത്തെ വർഷം അടിപൊളിയായിരുന്നു അവസാനവർഷം സന്തോഷം മാത്രം. ആദ്യത്തെ ആറു മാസം പോയതേ അറിഞ്ഞില്ല.സെമസ്റ്റർ എക്സാം വന്നു. പഠിപ്പ് ഉഷാറാക്കണം എന്ന ചിന്ത ഉള്ളോണ്ട് പഠിക്കൽ വേഗത്തിൽ ആക്കി.

എക്സാം ഒക്കെ അടിപൊളി ആയി എഴുതി തീർത്തു. ഇനി വീണ്ടും 3 ആഴ്ച കഴിഞ്ഞേ ക്ലാസ്സ്‌ ഉള്ളു.വീണ്ടും കോളേജിൽ നിന്ന് വീട്ടിലേക്ക്. വീട്ടിൽ വന്നെങ്കിലും മനസ് വീണ്ടും അവളെയും കോളേജിലെ വരാന്തയിലും ആയിരുന്നു. ഒരുമിച്ചുള്ള നടത്തവും തമാശകളും. പറ്റുമ്പോൾ ഒക്കെ ഒക്കെ ഞാൻ അവളെ വിളിക്കും ജോലി ഉള്ളോണ്ട് അവൾക്ക് എപ്പോഴ ഒഴിവ് ഉള്ളെ എന്ന് പറയാൻ പറ്റില്ലല്ലോ.

 

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply