മിന്നു – ഭാഗം 1

7505 Views

minnu novel

അപ്പൊ എന്റെ മീനുട്ടി വായിച്ചിട്ട് 99% നല്ല അഭിപ്രായം ആയിരുന്നു എല്ലാർക്കും. ബാക്കി 1% അത് അങ്ങനെ ആണല്ലോ
ആ കഥക്ക് കൊടുത്ത പ്രോത്സാഹനം ഇതിനും തരും എന്ന പ്രതീക്ഷയിൽ എഴുതുന്നു…..

7 ക്ലാസ്സ്‌ വരെ അച്ഛൻമാരും സിസ്റ്റഴ്സും നടത്തിയിരുന്ന സ്കൂളിൽ ആയിരുന്നു പഠിച്ചത്. അവിടെ 7 ക്ലാസ്സ്‌ വരെ മാത്രമേ ഉള്ളു. ആ സ്കൂൾ ഉണ്ടാക്കിയ ഒരോളം വലുതായിരുന്നു.

മാസത്തിലെ ആദ്യ വെള്ളിയാഴ്ച സ്കൂളിന്റെ അടുത്തുള്ള പള്ളിയിലെ കുർബാന.

ഉച്ചക്ക് കിട്ടുന്ന ചോറും കഞ്ഞി പയറും.

ഇപ്പൊ ആലോചിക്കുമ്പോൾ അല്ലെങ്കിൽ അതിലൂടെ പോകുമ്പോൾ വല്ലാത്ത നൊസ്റ്റു ആണ് മനസിന്.

7 ക്ലാസ്സ്‌ കഴിഞ്ഞതും പിന്നെ അതുപോലെ ഒരു സ്കൂളിൽ പഠിക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. കാരണം വീടിന്റെ അടുത്തു അങ്ങനെ വേറെ സ്കൂൾ ഇല്ല.

വീടിന്റെ അടുത്തുള്ള ഒരു സ്കൂൾ ആണെങ്കിൽ മോശം സ്കൂളിന്റെ സർട്ടിഫിക്കറ്റ് എല്ലാ കൊല്ലവും വാങ്ങുന്ന സ്കൂൾ ആയിരുന്നു. 8 ക്ലാസ്സ്‌ പഠിക്കാൻ ചേർന്നത് അവിടെ ആയിരുന്നു. പഠിക്കാൻ പിന്നെ മുന്നിൽ ആയ കാരണം എവിടെ ചേർന്നാലും കണക്കാണ്.

വീടിന്റെ അടുത്ത് നിന്ന് ഒരു പെൺകുട്ടി കൂടെ ഉണ്ടായിരുന്നു. പണ്ടേ വള്ളി പൊട്ടിയ പോലെ ആയതു കൊണ്ട് അവളുടെ കൂടെ ആണ് പോയിരുന്നത്. ആ അവളുടെ പേര് അനു എന്നാ. അവളുടെ കൂടെ ആയിരുന്നു ആദ്യമായി 8 ക്ലാസ്സിൽ പോയത്.

പഴയ സ്കൂളിനെക്കാൾ 3 ഇരട്ടി വലിപ്പം. കണ്ടപ്പോ തന്നെ വാ പൊളിച്ചു നിന്നു. അനു അവിടെ പഠിച്ച കാരണം എല്ലാരേയും അറിയാമായിരുന്നു. അവളുടെ ഒരു ബസ്റ് ഫ്രണ്ട് ഉണ്ടായിരുന്നു അവൾ ആണ് മ്മടെ കഥയിലെ നായിക അല്ല എന്റെ നായിക.

മിന്നു.7 ക്ലാസ്സിൽ ഞാൻ പഠിച്ചിരുന്നപ്പോൾ ലൈബ്രറിയിൽ നിന്ന് എനിക്ക് ഒരു പുസ്തകം കിട്ടി മിന്നു എന്ന് പേരുള്ളത്. അന്ന് വീട്ടിൽ അനു വന്നപ്പോൾ എന്റെ ഫ്രണ്ട് ഉണ്ടെടാ മിന്നു എന്നാ പേര് എന്ന് പറഞ്ഞു കൊണ്ട് പോയി.

അന്ന് ആ കാര്യങ്ങൾ ഒക്കെ അവിടെ വിട്ടതാ. ദേ ആ മിന്നു ഇപ്പൊ മുന്നിൽ നിൽക്കുന്നു. കാണൻ വലിയ ഭംഗി ഒന്നും ഇണ്ടായിരുന്നില്ല. എല്ലാരും അവളെ കളിയാക്കിയിരുന്നത് നിന്റെ പേരും നിന്റെ നിറവും ഒരിക്കലും ചേരില്ല എന്നും പറഞ്ഞാണ്.

മനസ്സിൽ കുഷ്ഠം വച്ചു നടക്കുന്ന അവരുടെ മനസിനേക്കാൾ ഭംഗി അവർക്കുണ്ടായിരുന്നു. മ്മടെ അനുവിന്റെ കൂട്ടുകാരി ആയിരുന്നതു കൊണ്ട് ഞാനും നല്ല കമ്പനി ആയി. സ്കൂളിന് ചുറ്റും കടകൾ ഉള്ളത് കൊണ്ട് ബ്രേക്ക്‌ ടൈമിൽ അവിടേക്ക് ഒരോട്ടം ആണ് തേൻ നിലാവ് പുളി മിട്ടായി കുറെ വാങ്ങി കീശയിൽ വെക്കും ഷിർട്ടിന്റെ പോക്കറ്റിൽ കപ്പലണ്ടി ഒക്കെ വെച്ച് ക്ലാസ്സിൽ കയറും.

ക്ലാസ്സ്‌ എടുക്കുമ്പോൾ ടീച്ചർ ഒന്ന് തിരിഞ്ഞാൽ എടുത്തു വായിൽ ഇടും. ഇത് തന്നെ ആണ് മെയിൻ പരിപാടികൾ.എന്റെ കൂടെ എപ്പോഴും എല്ലാ കുരുത്തകേടിനും ഉണ്ടായിരുന്നത് വിപിൻ ആയിരുന്നു അത് എന്നോടുള്ള സ്നേഹം കൊണ്ടല്ല. മറിച് അനുവും ഇവനും പ്രണയത്തിൽ ആയിരുന്നു.

8 ക്ലാസ്സ്‌ പകുതിയോളം കഴിഞ്ഞു ക്ലാസ്സിൽ 25 30 പെൺകുട്ടികൾ ഉണ്ടായിട്ടും എന്നെ ആകര്ഷിച്ചതും ഞാൻ ഇഷ്ടപ്പെട്ടതും മിന്നുവിനെ ആയിരുന്നു. എപ്പോഴൊക്കെയോ ഞാൻ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

അങ്ങനെ സ്കൂളിലെ ഓണാഘോഷം വന്നു. പൂക്കളം ഇടൽ . വായിനോട്ടം ഒക്കെ നന്നായി തന്നെ നടന്നു. വിപിനും ഞാനും ഉച്ചക്ക് വിടുമോ എന്ന ടെൻഷനിൽ ആയിരുന്നു അപ്പോൾ. പൂക്കള മത്സരവും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു.

അനുവും വിപിനും കൂടെ ഒരുമിച്ചു പൂക്കളങ്ങൾ കാണൻ പോയി. ഞാൻ അപ്പോൾ ഒറ്റക്ക് കപ്പലണ്ടിയും കേറ്റികൊണ്ട് നിലക്കായിരുന്നു. പിന്നിൽ വന്നു ഒരു തട്ട്. നോക്കിയപ്പോൾ മിന്നു. എന്താടാ ഒറ്റക്ക് നിക്കുന്നെ ഏതു പെണ്ണിനെ സ്വപ്നം കണ്ടു നിൽക്കാ മോനെ നീ. അവൻ ദേ അവളെയും കൊണ്ട് പൂക്കളം കാണാൻ പോയി. ഞാൻ ഒറ്റക്കായി. ആണോ വാ നമ്മുക്ക് പൂക്കളം കാണാം പോകാം.

അവളെന്നെയും വലിച്ചോണ്ട് പൂക്കളം കാണൻ പോയി. കപ്പലണ്ടിയും തിന്നു ഞാനും അവളും പൂക്കളങ്ങളും കണ്ടു അങ്ങനെ നടന്നു.ഉച്ചക്ക് സ്കൂൾ വിട്ടു.സ്കൂൾ വിട്ടാൽ പിന്നെ നേരെ വീട്ടിലേക്ക് സൈക്കിളിൽ ഒരു പറപ്പിക്കൽ ഉണ്ട്.

വീട്ടിൽ വന്നു ചോറ് കഴിച്ചു കിടന്നു. കിടന്നിട്ടാണെൽ ഉറങ്ങാൻ പറ്റണില്ല. കണ്ണടക്കുമ്പോഴും ഈ കഥ എഴുതുമ്പോഴും അവളുടെ മുഖമാണ് മുന്നിൽ. ഇത് വരെ ഒരാളോടും തോന്നാത്ത എന്താടാ നിനക്ക് ഇപ്പൊ എന്ന് മനസിൽ ആലോചിച്ചു. ഇനി ഇപ്പൊ പ്രണയം ആണോ എനിക്ക് അവളോട് എന്ന് എങ്ങനെ അറിയും. ഒറ്റ കോയിൻ എടുത്തു ടോസ് ഇട്ട് നോക്കി.മനസമാധാനം ഒക്കെ പോയല്ലോ.

10 ദിവസം മുടക്ക് കിട്ടിയിട്ടും അവളെ തന്നെ ആലോചിച്ചു ഇരിപ്പായിരുന്നു മിക്കപ്പോഴും.

എങ്ങനെയെങ്കിലും കാണണം എന്ന തോന്നൽ ആയിരുന്നു. പ്രണയം ആണ് എന്ന് മനസ്സിൽ തോന്നിയപ്പോൾ വിപിനെ വിളിച്ചു അവളുടെ വീടിന്റെ അടുത്താണ് വിപിന്റെ വീട്. അവന്റെ വീട്ടിൽ പോയി ഉമ്മറത്തു ഇരുന്നു അവനോട് സംസാരിക്കുമ്പോഴും കണ്ണ് കോഴികൂട്ടിൽ ആയിരുന്നു. അവളെ അവിടെ എങ്ങും കണ്ടില്ല. തിരികെ വീട്ടിൽ വന്നു. 10 ദിവസം ലീവ് ഒക്കെ കഴിഞ്ഞു സ്കൂളിൽ പോയി.

എങ്ങനെയെങ്കിലും അവളോട് പറയണം എന്ന് മാത്രമായിരുന്നു മനസ്സിൽ. അതിനു ഇപ്പൊ എന്നെ സഹായിക്കാൻ അനുവും വിപിനും ഉണ്ട്. ക്ലാസ്സിൽ ടീച്ചർ ആർക്കോ വേണ്ടി ക്ലാസ്സ്‌ എടുക്കുമ്പോൾ ഞാൻ വിപിനെ വിളിച്ചു ടാ വിപി.

എന്താടാ കപ്പലണ്ടി വേണോ പോടാ അതല്ല എനിക്ക് ഈ ക്ലാസ്സിലെ ഒരുത്തിയെ ഇഷ്ടാ സെറ്റ് ആക്കണം നീ ഒന്ന് ഹെല്പ് ചെയ്യോ. പിന്നെ ചെയ്യാതെ നീ എന്റെ ഹംസം അല്ലേടാ. പറ ആരാ ആള്. പ്രിൻസെ വിപിനെ എന്താ അവിടെ ഒരു വർത്താനം, പോയി പുറത്തു നിക്ക്.

എന്നത്തേയും പോലെ ഇന്നും ക്ലാസ്സിൽ നിന്നും പുറത്തായി. ടാ വിപി മ്മടെ മിന്നു ആണ് ആള് അയ്യേ ആ കുട്ടി പിശാചോ നിനക്ക് തലക്ക് ഓളം ആണോടാ. എന്തോ എനിക്ക് ഇഷ്ട അവളെ. ആ നിന്റെ വിധി ഞാൻ എന്താ ഇതിൽ ചെയ്യണ്ടേ.

നീ എന്റെ ചാരൻ ആയി നിന്ന മതി.അത് ഒക്കെ. അങ്ങനെ പുറത്ത് നല്ല ഒരു കൂട്ടുകാരനെ പോലെയും ഉള്ളിൽ അവളോട് ഉള്ള ഇഷ്ടം അങ്ങനെ കുമിഞ്ഞു കൂടിയ പോലെയും ആയിരുന്നു എന്റെ പെരുമാറ്റം. 8ക്ലാസ്സ്‌ തീരാറായി. അവളോട് ഇഷ്ടമാണെന്ന് പറയാൻ തീരുമാനിച്ചു.അനുവും വിപിനും കൂടെ ഫുൾ സപ്പോർട്ട് തന്നു നിൽക്കുന്നുണ്ടായിരുന്നു.ഉച്ചക്ക് ചോറൂണ് കഴിഞ സമയം അവളോട് പറയാൻ പോയത്.

മിന്നു ഒന്ന് നിന്നെ എന്തെടാ ഒരു കാര്യം പറയാൻ ഉണ്ടെടി. എന്താടാ അത് പിന്നെ എന്താന്ന് വെച്ചാൽ അയ്യേ നിനക്ക് നാണം ഒക്കെ വരുന്നുണ്ടല്ലോ.പറയടാ പൊട്ടാ നിന്ന് വെകിളി പിടിക്കാതെ. അതെ മിന്നു നിന്നെ എനിക്ക് ഇഷ്ടാണ്.

ഇത്രയെ ഉള്ളു എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് തടി തപ്പി.എന്തായി പറഞ്ഞോ മറുപടി കാത്തു രണ്ടാളും അവിടെ നിൽപ്പുണ്ടായിരുന്നു. എന്റെ വിപി അനു വല്ലാത്ത അവസ്ഥ ആണെടാ ഇതൊക്കെ പറയാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ക്ലാസ്സിൽ പോയിട്ട് അവളെ നോക്കാൻ ധൈര്യം ഉണ്ടായില്ല. എടക്കണ്ണു വച്ചൊന്നു നോക്കി.അവൾ വേറെ ഏതോ ലോകത്താണ്.

ക്ലാസ്സ്‌ കഴിഞു അനുവും ഞാനും തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചു അനു അവൾ എന്താടാ പറഞ്ഞെ. പ്രേതെകിച്ചു ഒന്നും പറഞ്ഞില്ല. നീ ഇഷ്ട്ടാണ് എന്ന് പറഞ്ഞ കാര്യം പോലും എന്നോട് പറഞ്ഞില്ല.

പിറ്റേന്ന് കണ്ടപ്പോ അനു പറഞ്ഞു ടാ രാത്രി എന്നെ മിന്നു വിളിച്ചിരുന്നു നീ അവളെ പ്രൊപോസൽ ചെയ്ത കാര്യം അവളെന്നോട് പറഞ്ഞു. നിനക്ക് പ്രാന്ത്‌ ആണെന്ന അവൾ പറഞ്ഞെ.അവളെ സെറ്റ് ആക്കാൻ എന്താ വഴി എന്നാലോച്ചിച്ചു ഞാൻ ഇരിക്കുമ്പോൾ ആണ് അനുവും വിപിനും കുറെ ഐഡിയയും കൊണ്ട് വന്നത്. അങ്ങനെ പിന്നാലെ നടക്കലും നോക്കി കൊണ്ടിരിക്കലും കൂടി.

ഒരു ദിവസം ഞങ്ങൾ 3 ആളും ഒരുമിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മിന്നു പറഞ്ഞു പ്രിൻസെ ഒന്ന് വന്നേ എനിക്ക് സംസാരിക്കാൻ ഉണ്ട്. ഇപ്പൊ ഇഷ്ടാണ് എന്ന് പറയും എന്ന് വിചാരിചാണ് ഞാൻ കൂടെ പോയത്.അവൾ പറഞ്ഞു എനിക്ക് നിന്നോട് പ്രേമവും ഒന്നും ഇല്ല അടുത്തു ഇടപെട്ടാൽ നിനക്ക് അങ്ങനെ തോന്നിയതാവും ഫ്രണ്ട് ആയിട്ട് കാണാൻ പറ്റുമെങ്കിൽ തുടർന്നു പോകാം.

ഇല്ലെങ്കിൽ നിർത്തിക്കോ എന്നും പറഞ്ഞു.

ആകെ മൊത്തം ശോകം ആയി പോയി ഞാൻ അത് കേട്ടപ്പോൾ.

തിരിച്ചു ക്ലാസ്സിൽ വന്നു അവരോട് പറഞ്ഞു ഞാൻ നിർത്തുവാ അവൾക്ക് എന്നെ ഇഷ്ടല്ല.അങ്ങനെ നിർത്തല്ലേ ഇത് അവൾ തിരുത്തി പറയും എന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചത് അവർ ആയിരുന്നു.

8ക്ലാസ്സ്‌ അവസാന ദിവസം ആയി. ക്ലാസ്സ്‌ കഴിഞ്ഞാൽ 2 മാസം വെക്കേഷൻ ഫുൾ അടിച്ചുപൊളി. അനുവിന്റെയും വിപിന്റെയും സങ്കടം കണ്ടപ്പോ ഞാൻ കരുതി ഇവൻ എന്താ ഗൾഫിൽ പോവുകയാണോ ഇവള് ഇങ്ങനെ മോങാൻ.

2 മാസം കഴിഞ്ഞു കാണാലോ.സ്കൂൾ വിട്ടാൽ അവസാനം പോകുന്നത് ഞങ്ങൾ ആണ്. 2 മൊട്ട പഫ്‌സ് വാങ്ങി തരാം 2 മാസം അവളുടെ കാര്യങ്ങൾ ഒക്കെ അനേഷിക്കണം എന്ന് പറഞ്ഞു ഞാനും അനുവും വീട്ടിലേക്ക് പോന്നു……..

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply