അങ്ങനെ അവളെ കാണുന്നത് പതിവായി. എന്നും കാണാൻ പോകും. തിരിച്ചു ഒരു ചിരി മാത്രം അവൾ സമ്മാനിക്കും.
രാവിലെയും വൈകുന്നേരവും അമ്പലത്തിലെ ദേവിയെ പോലെ അവളെ കണ്ടു കൺ നിറയാതെ പോരാറില്ല. ഒരു ദിവസം കണ്ടില്ലെങ്കിൽ ചങ്കിൽ തീ ആണ്.
ഒന്നാം വർഷം കഴിഞ്ഞു.
നല്ല രീതിയിൽ പഠിക്കുന്ന കുട്ടി ആയോണ്ട് എനിക്ക് 3 സപ്പ്ളി ഉണ്ടായിരുന്നു. വർഷം ഒന്ന് കഴിഞ്ഞു എങ്കിലും അവളുടെ പിന്നാലെ ഉള്ള അലച്ചിൽ മാത്രം തീർന്നില്ല. എങ്ങനെ പറയും പറഞ്ഞാൽ അവൾ അത് അക്‌സെപ്റ് ആക്കുമോ എന്ന പേടിയായിരുന്നു എനിക്ക്.
രണ്ടാം വർഷം ആരംഭിച്ചു.
കോളേജും ഹോസ്റ്റലും എല്ലാം സ്വന്തം സ്ഥലം പോലെ ആയി എനിക്ക്. ഒടുവിൽ അവളോട് എന്റെ ഇഷ്ടം തുറന്ന് കാണിക്കാൻ ഞാൻ തീരുമാനിച്ചു.
രണ്ടാം വർഷം ആരംഭം ആയിരുന്നു അത്. ഞാൻ അഭിയോട് പറഞ്ഞു ടാ ഞാൻ അവളോട് ഇഷ്ടാ എന്ന് പറയാൻ പോകുവാ. നീയും വാ. ഞാൻ വരാം ടാ നമ്മൾ എപ്പോഴും ഒരുമിച്ച് അല്ലേ.
ഞാൻ ഉച്ച സമയത്തെ ഇന്റർവെലിനു അഭിയെ കൂട്ടി മെക്കാനിക്കൽ സെക്ഷനിൽ പോയി അവൾ വരുന്നതും നോക്കി നിന്നു.പൊന്നു മോനെ അരുണേ എന്റെ കയ്യും കാലും വിറക്കുന്നുണ്ട്. ഇത് നരകത്തിന്റെ കവാടം ആണ്. ഇന്ന് ഇടി കിട്ടും നോക്കിക്കോ.
നിനക്ക് പേടിയാന്നെങ്കിൽ നീ പൊക്കോ ടാ എനിക്ക് ഒറ്റക്ക് ആയാലും ഇന്ന് ഇത് പറഞ്ഞെ പറ്റു. കുറെ കാലമായി ഇത് ഉള്ളിൽ കിടന്നു മറയുന്നു. ഓ ഉള്ളിൽ കിടന്നു മറയുന്നത് ഗ്യാസ് കേറിട്ട. പോടാ അവളെ ആലോചിച്ച എന്റെ ഉള്ളു പിടക്കുന്നെ.
ഓഹോ സാഹിത്യം. ടാ അരുണേ നിന്റെ സമയം അടുത്തു ദ വരുന്നു നിന്റെ പെണ്ണ്. പറഞ്ഞോ ഞാൻ ഇവിടെ ഉണ്ട്. കല്യാണി മുന്നോട്ട് നടന്നു വന്നുകൊണ്ടിരിക്കുന്നു. എനിക്ക് ആണേൽ ചെറിയ പേടിയൊക്കെ ഉണ്ട്. എന്നാലും ധൈര്യം കൈ വിടാതെ ഞാൻ നിന്ന്. അവൾ മുന്നോട്ട് അടുക്കുംതോറും എന്റെ മിടുപ്പ് കൂടി വന്നു.എന്റെ അടുത്ത് എത്തി.
കല്യാണി ഒന്ന് നിക്കോ എന്താടാ കാര്യം.അത്…അത് പിന്നെ എനിക്ക് നിന്നെ ഇഷ്ടമാണ്. സമയം പോലെ മറുപടി പറഞ്ഞാൽ മതി. കുറച്ചു കാലമായി ഞാൻ ഇത് ഉള്ളിൽ കൊണ്ടു നടക്കുന്നു. ഇപ്പോഴ എനിക്ക് ചെറിയ ഒരു ധൈര്യം വന്നേ.
ടാ അരുണേ നിനക്ക് എന്നെ കുറിച്ച് വല്ലതും അറിയാവോ.
നീ ഇവിടെ മെക്കിലെ കുട്ടി ആണെന്ന് അറിയാം. ഈ ഭാഗത്തു തന്നെ അല്ലേ വീട്. പിനെ സ്വഭാവം അത് സീൻ ഇല്ല.
ആഹാ കഴിഞ്ഞാ.
എന്തെ കല്യാണി.
എടാ നമ്മൾ തമ്മിൽ ചെറിയ ഒരു ഫ്രണ്ട്ഷിപ് ഉണ്ട് അത് നീ കളയല്ലേ. മാറി നിക്ക് ഞാൻ പോട്ടെ.
നിരാശ ആയേങ്കിലും ഉള്ളിൽ അവളോട് അത്രക് ഇഷ്ടമായിരുന്നു.
പിന്നിൽ ധൈര്യത്തിന്നു നിർത്തിയ അഭിയെ ഞാൻ കണ്ടില്ല. അവൻ കണ്ടം പിടിച്ചിരുന്നു. അത്രക്ക് ഭീകരൻ ആണവൻ.
ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് വന്നു. അതാ ഇരിക്കുന്നു മ്മടെ ഭീകരൻ അഭി.
എന്താടാ സെറ്റ് ആയല്ലേ. മുഖം കണ്ടാൽ അറിയാം. കോപ്പാണ് അവൾ എന്നെ തെറി വിളിച്ചില്ല എന്നെ ഉള്ളു. അവളെന്നെ തള്ളി പറഞ്ഞാലും തിരിച്ചു ഇഷ്ടമാണെന്നു പറയുന്ന ദിവസം വരും. ഞാൻ അതിന് വേണ്ടി കാത്തിരിക്കും.
ഓ നീ മറ്റേ മൊയ്‌ദീനു പഠിക്കാ അല്ലേ മ്മ് നടക്കട്ടെ.
ഇഷ്ടം തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇനി ഇപ്പൊ കുറച്ചു കൂടെ ഉഴപ്പി പിന്നാലെ നടക്കാം. അങ്ങനെ മ്മടെ ഭ്രാന്തൻ പറഞ്ഞ പോലെ രണ്ടാം ഘട്ടം ആരംഭിച്ചു. വണ്ടി എടുത്തു ഞായറാഴ്ച അവളെ കാണാൻ ഹോസ്റ്റലിൽ നിന്ന് പോകാൻ തുടങ്ങി. കൂടെ എന്റെ നന്പൻ അഭിയും ഉണ്ടാവും.
അവളെ കാണാറുണ്ടെങ്കിലും മുഖം തിരിച്ചു നടന്നു കളയും അതാണ് പതിവ്.അങ്ങനെ ഒരു ഞായറാഴ്ച അത് വഴി പോയപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. അതിൽ നിന്ന് അവൾക്ക് എന്നോട് എന്തോ ഉണ്ട് എന്ന് മനസിലായി.എന്റെ തോന്നൽ മാത്രമായിരുന്നു അത്. അന്ന് രാത്രി ഇൻസ്റ്റയിൽ മെസ്സേജ് അയക്കാൻ തുടങ്ങി. ഇച്ചിരി വൈകി ആണ് തിരിച്ചു ഒരു മറുപടി വന്നത്.
അങ്ങനെ ഇൻസ്റ്റയിൽ കൂടെ ഉള്ള സംസാരം തുടർന്ന്. സംസാരിച്ചു ഞങ്ങൾ കുറച്ചു കൂടെ അടുത്തു. ഒരു ദിവസം അവളോട് നമ്പർ ചോദിക്കാം എന്നായി.
രാത്രി ഹോസ്റ്റലിൽ ഭക്ഷണം കഴിഞ്ഞു ഫോൺ എടുത്തു ഇരുന്നു. അവൾ ഓൺലൈനിൽ ഉണ്ട് ആരായിട്ടാവോ പടച്ചോനെ ചാറ്റിങ്.
ടീ കല്യാണി.
2 മിനിറ്റ് കഴിഞ്ഞാണ് മെസ്സേജ് വന്നത്.
എന്തെടാ കൊരങ്ങാ.
അതെ നിന്റെ നമ്പർ ഒന്ന് തരോ.
എന്തിനാ മോനെ നിനക്ക് നമ്പർ അത് പിന്നെ അതെ വിളിക്കാലോ സംസാരിക്കാലോ അതിനാ.
ഓ വേണ്ട അതിന്റെ ആവശ്യം ഇപ്പൊ ഇല്ല.
പിന്നെ കഴിച്ചോടാ.
ആട നീയോ
ഏയ് കഴിക്കണം അമ്മ ചപ്പാത്തി ഉണ്ടാക്കുവാ.
ഇന്നെന്താ ചപ്പാത്തി
ഏയ് ഒന്നുല. just for a ചേഞ്ച്.
പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ ഞാൻ അഭിയോട് ചോദിച്ചു. എടാ ഞാൻ ഇന്ന് കോളേജ് ബസിൽ വരട്ടെ. ആവശ്യം ഉണ്ട്.
മോനെ അതിൽ മൊത്തം മെക്കിലെ പിള്ളേർ ആണ്.
അത് വിട് ഞാൻ വരട്ടെ.
നീ വന്നോ എങ്ങോട്ടാ നിന്റെ വീട്ടിലേക്ക്. ഏ എന്റെ വീട്ടിലേക്കോ എന്തിനാ. നാളെ ഞായറാഴ്ച അപ്പൊ അവിടെ നിന്ന് കാണാൻ പോകാലോ നിന്റെ സ്കൂട്ടി എടുത്തു. ആ അടിപൊളി. വൈകുന്നേരം ക്ലാസ്സിൽ കഴിഞ്ഞു ഒരു ജോഡി ഡ്രസ്സ് എടുത്തു ബസിൽ കേറി. അഭിയുടെ കൂടെ പോയിരുന്നു.
പറയടാ അഭി. വീട്ടിൽ എന്താ പരിപാടി. അച്ഛൻ എന്നാ ഇനി നാട്ടിലേക്ക്. ഇങ്ങനെ ആണേൽ ആളെ വേഗം വരും. നീ പേടിക്കല്ലേ. അവൾ വന്നു ഞങ്ങളുടെ രണ്ട് സീറ്റ് മുന്നിൽ ഇരുന്നു. എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു. തിരിച്ചു ഞാനും. ഇത് പിന്നിൽ ഇരുന്നിരുന്ന മെക്കിലെ പിള്ളേർക്ക് ഇഷ്ടപ്പെട്ടില്ല.
ടാ മൈക്കിൾ ഇവൻ ആണ് മ്മടെ കല്യാണിടെ പിന്നാലെ നടക്കുന്നവൻ. അവർ പിന്നിൽ നിന്ന് തെറി വിളിക്കാനും പിറുപിറുക്കാനും തുടങ്ങി.
എനിക്ക് ദേഷ്യം അരിച്ചു അങ്ങ് കേറി. ടാ അരുണേ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ. ഇവിടെ മിണ്ടാതെ ഇരിക്ക്.
ഏയ് ഞാൻ മിണ്ടുന്നില്ല. ബസിൽ പിള്ളേർ കുറഞ്ഞു തുടങ്ങി.
അവർ സംസാരം നിർത്തുന്നില്ല. എനിക്ക് ദേഷ്യം കൂടി വന്നു. ഞാൻ എണീറ്റു തിരിഞ്ഞു നിന്ന് ചോദിച്ചു.എന്താടാ നിങ്ങടെ പ്രശ്നം.
ഓ അപ്പൊ നിനക്ക് ചെവി കേൾക്കാം അല്ലേടാ.
ആട കേൾക്കുന്നുണ്ട്.പിള്ളേർ ഇറങ്ങട്ടെ എന്ന് വെച്ച് കാത്തിരുന്നതല്ലേ ഞാൻ.
കല്യാണി ഇതെല്ലാം കണ്ട് മുന്നിൽ ഇരുപ്പുണ്ട്.
മെക്കിലെ 3 പിള്ളേരും ഞാനും.
ഇതൊക്ക കണ്ടു പേടിച്ചു അഭിയും കല്യാണിയും. ആ വർത്താനം പിന്നെ വഴക്ക് ആയി മാറി. എന്റെ ദേഷ്യം ഞാൻ കടിച്ചു പിടിച്ചു നിന്നു. മെക്കിലെ ഒരുത്തൻ എന്റെ ഷിർട്ടിൽ കേറി പിടിച്ചു. എന്റെ ഉള്ള ദേഷ്യത്തിന് അവനെ പിടിച്ചു ഒന്ന് പൊട്ടിച്ചു. അവൻ കമഴ്ന്നടിച്ചു വീണു. അപ്പോഴേക്കും ബാക്കി ഉള്ളവർ വന്നു എന്നെ പിടിച്ചു. അവരെയും പിടിച്ചു മാറ്റി.
ഇതെല്ലാം കണ്ടു കണ്ണ് നിറഞ്ഞു അവൾ ബസിൽ നിന്ന് ഇറങ്ങി. പിറ്റേന്ന് കാണാൻ പോയില്ല. കുറച്ചു ദിവസം മെസ്സേജ് അയച്ചില്ല.
എനിക്ക് അവളോട് ദേഷ്യം ആയിരുന്നു. എന്തായാലും അവളോട് രണ്ട് വർത്താനം പറയണം എന്ന് ഉണ്ടായിരുന്നു എനിക്ക്.
ഉച്ചക്ക് ഞാൻ അഭിയുടെ കൂടെ വരുമ്പോൾ ക്യാന്റീനിൽ നിന്ന് അവൾ ഇറങ്ങി വരുന്നത് കണ്ടു.
ടാ അഭി എനിക്ക് രണ്ടു വർത്താനം പറയണം അവളോടു. ടാ ഒരു മയത്തിൽ ഒക്കെ ട്ടാ. ആ ഒരു മിനിറ്റ്. ടീ അവിടെ നിന്നെ ടീ നിന്നോട് തന്നെ. നീ മെക്കിലെ പിള്ളേരോട് പറഞ്ഞാൽ അവർ എന്നെ മൂക്കിൽ കയറ്റോ. ജീവിതത്തിൽ ഇഷ്ടം തോന്നിയ ഒരു പിശാച്.
നിന്നെ എനിക്ക് അത്രക്ക് ഇഷ്ടം ഉള്ളോണ്ട് ആണ് മറ്റവളെ ഇത്ര കാലം ഞാൻ പിന്നാലെ നടന്നതും ഇതൊക്കെ കാണിച്ചു കൂട്ടിയത്. നിർത്തി എന്റെ പൊന്നോ. ഇനി ഇതും പറഞ്ഞു ഞാൻ വരില്ല. അവളും അവളുടെ കോപ്പിലെ ഒരു ജാടയും.
അഭി ഞാൻ അത് വിട്ട്. വാ ക്ലാസ്സിലേക്ക് പോകാം. ഒന്നുകൂടി ആലോചിച്ചു നോക്കിട്ട് ഇനി ആലോചിക്കാൻ ഒന്നും ഇല്ല ഞാൻ നിർത്തി. അവളെ ഞാൻ ഇൻസ്റ്റയിൽ ബ്ലോക്ക് ആക്കി. മെസ്സേജ് അയക്കൽ നിർത്തി. എല്ലാം അന്നത്തോടെ അവസാനിപ്പിച്ചു….
(തുടരും)
ഒരു ഭ്രാന്തന്റെ തൂലിക…. ✍️
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക