മിന്നു – ഭാഗം 2

6422 Views

minnu novel

വെക്കേഷൻ തുടങ്ങി പാടത്തും പറമ്പിലുമായി വെക്കേഷൻ പൊടിപൊടിച്ചു. പാടത്തു കളിക്കുമ്പോഴും പുഴയിൽ കുളിക്കുമ്പോഴും അവളുടെ മുഖം ഇടക്ക് ഓർമ വരും. വെക്കേഷൻ ടൈമിൽ മിന്നു മാമന്റെ വീട്ടിൽ പോയത് കൊണ്ട് കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.

വിപിനെ വിളിച്ചു ഇടക്കൊക്കെ അവളെ കാണാൻ പോകാറുണ്ട്.

കാണുന്നത് കുറവാണ്.

എന്നാലും ഇടക്കൊക്കെ കാണുന്നത് ഒരാശ്വാസം ആണ്.

8 ക്ലാസ്സ്‌ വെക്കേഷൻ നല്ല അടിപൊളി ആയിട്ട് തന്നെ മുന്നോട്ടു പോയി. ഏകദേശം വെക്കേഷൻ കഴിയുന്നത് ഒരാഴ്ച മുന്നേ അവൾ തിരിച്ചു വീട്ടിൽ വന്നു.

വിപിൻ വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്.

സൈക്കിൾ എടുത്തു പോയാൽ പിന്നെ അന്നത്തെ ദിവസം മുഴുവൻ വിപിന്റെ വീട്ടിൽ ആയിരിക്കും. വിപിന്റെ അമ്മ നല്ല പോലെ പാചകം ചെയ്യും.

അവൻ ഒറ്റ മോൻ ആയ കാരണം ഞാൻ വരുന്നത് ആന്റിക്ക് ഭയങ്കര ഇഷ്ട്ടമാണ്.

പഴംപൊരിയും വേറെ എന്തെങ്കിലും ഒക്കെ ആന്റി ഉണ്ടാക്കി തരും. എന്തെങ്കിലും ഒക്കെ ചോദിക്കാനും വാങ്ങിക്കാനും മിന്നു ആന്റിയുടെ അടുത്തേക്ക് വരുമ്പോൾ സംസാരിക്കാറുണ്ട്.

വെക്കേഷൻ കഴിഞ്ഞു സ്കൂളിൽ ചെന്ന ദിവസം.

8ക്ലാസ്സിലെ പരീക്ഷ ഫലം അനുസരിച്ചു ക്ലാസ്സ്‌ തരം തിരിച്ചു.

അനുവും മിന്നുവും 9C യിലും ഞാനും വിപിനും 9G യിലും ആയിരുന്നു. പഠിപ്പിന്റെ ആ ഒരു ഇത് കൊണ്ട് സ്കൂളിൽ നിന്ന് പുറത്താവണ്ടതാണ് എന്തോ ഈശ്വര ഭാഗ്യം. 8 ക്ലാസ്സ്‌ ആയപ്പോ ബ്രേക്ക്‌ ടൈമിൽ മാത്രമായി കാണലും സംസാരിക്കലും. അവർ രണ്ടു പേരും ഉള്ളപ്പോ മാത്രമേ മിന്നു എന്നോട് എന്തെങ്കിലും ഒക്കെ സംസാരിച്ചിരുന്നുളു.

ഞാൻ എന്തോ വലിയ തെറ്റ് ചെയ്ത പോലെ ആണ് അവളുടെ എന്നോടുള്ള പെരുമാറ്റം.

ഒരു ദിവസം ഞാനും വിപിനും അനുവും ഗ്രൗണ്ടിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോ മിന്നു വന്നു.

അവൾക്ക് എന്നോട് ഉള്ള പെരുമാറ്റം കണ്ടപ്പോ ഉള്ളിൽ അവളോടുണ്ടായിരുന്ന ഇഷ്ടവും ദേഷ്യവും എല്ലാം പുറത്ത് വന്നു.

ടീ മിന്നു നീ ആരാണെന്നാ നിന്റെ വിചാരം കുറച്ചു നാളായല്ലോ എന്നെ കാണുമ്പോൾ നിന്റെ ഒരു മാതിരി പെരുമാറ്റം.

ടാ പ്രിൻസെ പിള്ളേരു ശ്രദ്ധിക്കുന്നു.

അല്ലടാ വിപി എനിക്ക് പറയണം .

ടീ കോപ്പേ ഈ സ്കൂളിൽ വേറെ ക്ടാങ്ങൾ ഇല്ലാഞ്ഞിട്ടല്ല. എന്തോ എനിക്ക് നിന്നെ ഇഷ്ടായി. ഇത് വരെ ഇങ്ങനെ ഒരു ഇഷ്ടം ഒരുത്തിയോടും തോന്നിയിട്ടില്ല. ആദ്യമായിട്ടും അവസാനമായിട്ടും തോന്നിയത് ഈ സാധനത്തിനോടാ. ഏതു നേരത്താവോ.ഇനി നീന്റെ പിന്നാലെ ഇതും പറഞ്ഞു വരില്ല.

അത്രക്കും നേരം സംസാരിച്ചപ്പോൾ തന്നെ മിന്നു കരഞ്ഞു തുടങ്ങി.

ഞങ്ങളുടെ ചുറ്റും പിള്ളേരു കൂടി. അവിടെ നിന്ന് ദേഷ്യത്തോടെ ക്ലാസ്സിലേക്ക് പോന്നു.

ആകെ മൊത്തം പ്രാന്ത്‌ പിടിച്ച അവസ്ഥ.

ടാ പ്രിൻസെ എന്ത് പണിയ നീ കാണിച്ചേ സ്കൂൾ മൊത്തം നാറ്റിച്ചില്ലേ അവള് അവിടെ നിന്ന് കരയുകയായിരുന്നു.

അല്ലടാ വിപി എത്ര നാൾ ആണെന്ന് വച്ച അവളുടെ ഒരു അഹങ്കാരം. ഞാൻ നിർത്തി. ഇനി അവളുമായിട്ട് എനിക്ക് ഒന്നുല.

നീ അത് വിട് പ്രിൻസെ.

ക്ലാസ് കഴിഞ്ഞ് വീട്ടിൽ വന്നു എനിക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല.

അത്രക്കും പറയണ്ടായിരുന്നു. പാവം. പാവമൊന്നും അല്ല അഹങ്കാരം കണ്ടില്ലേ കുരുപ്പിന്റെ.

മനസ്സിൽ ഓരോന്ന് ആലോചിച്ചുക്കൊണ്ട് ഞാൻ കിടന്നു.

പിറ്റേന്ന് ക്ലാസ്സിൽ ചെന്ന് സാധാരണ പോലെ തന്നെ കടന്നു പോയി. ഞങ്ങളുടെ ഇടയിലേക്ക് മിന്നു വരുമ്പോൾ ഞാൻ ഒഴിഞ്ഞു മാറുന്നത് പതിവായി.

ഒരു ദിവസം വിപി എന്നോട് വന്നു ദേഷ്യത്തിൽ പറഞ്ഞു.

ടാ നിങ്ങൾ ഇങ്ങനെ ആയാൽ എനിക്കും അനുവിനും ഒരു മനസമാധാനം ഉണ്ടാവില്ല.

നീ വന്നേ അനുവും മിന്നുവും ദേ ആലിന്റെ ചുവട്ടിൽ നിൽക്കുന്നുണ്ട്. വന്നു സംസാരിക്ക്.

ഇല്ലടാ ഞാൻ ഇല്ല.

ടാ കോപ്പേ നീ വരുന്നുണ്ടോ അതോ ഞാൻ എടുത്തോണ്ട് പോണോ.

ആ വരാം. നടക്കു.

ആ മിന്നു ദേ ആള് എത്തിയിട്ടുണ്ട്. എന്തേലും പറഞ്ഞു തീർക്കാൻ ഉണ്ടേൽ പറഞ്ഞു തീർക്കു.

ഞാനും അവളും ഒന്നും മിണ്ടിയില്ല.

വിപിൻ പറഞ്ഞു നിങ്ങളോട് മിണ്ടാതെ നിൽക്കാൻ അല്ല വിളിച്ചെ. എന്നാ ഞാൻ പറയാം.

ടാ പ്രിൻസെ നിന്റെ പ്രശ്നം എന്താ?

എനിക്ക് ഇവളെ ഇഷ്ട ശെരിക്കും ഇഷ്ട. അത് ഇവളുടെ സ്വഭാവം കണ്ടിട്ടൊ പൊക്കകുറവ് കണ്ടിട്ടോ അല്ല. ആത്മാർത്ഥമായിട്ട് തന്നെ ഇഷ്ട ഇവൾക്ക് അത് മനസിലാവുന്നില്ലടാ വിപി.

മിന്നു പറഞ്ഞു എനിക്ക് നിന്നെ ഇഷ്ട കുറവൊന്നും ഇല്ല. നമ്മള് തമ്മിൽ ഒരു രീതിയിലും ചേരില്ല.

എന്ത് കൊണ്ട് ചേരില്ല നിറമാണോ ജാതി മതം അതൊക്കെ ആണോ അതൊക്കെ അപ്പൊ നോക്കാം. ഇഷ്ടാണോ അല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി.

അതിന് എനിക്ക് മറുപടി ഇല്ല എന്നും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് പോയി.

കണ്ടോ വിപി നീ കേട്ടില്ലേ അനു ഒരെണ്ണം പൊട്ടിക്കാന തോന്നുന്നേ.

നീ ഒന്ന് അടങ് ഞാൻ ചോദിക്കാം എന്ന് പറഞ്ഞു അനുവും ക്ലാസിലേക്ക് പോയി.

ഒക്കെ ശെരിയാകും എന്ന് പറഞ്ഞു വിപിൻ എന്നെ സമാധാനിപ്പിച്ചു.

ഞങ്ങളെ ഒന്നാക്കാൻ വേണ്ടി വിപിയും അനുവും കുറെ കഷ്ടപ്പെട്ടു.

9 ക്ലാസ്സിലെ ഓണാഘോഷം വന്നെത്തി.

ഞാനും വിപിയുമായിരുന്നു ഞങ്ങടെ ക്ലാസ്സിലെ എല്ലാ കാര്യത്തിനും മുന്നിൽ. പൂക്കളം കാണാൻ അനു അവനെയും വിളിച്ചോണ്ട് പോയി. ക്ലാസ്സിലെ പിള്ളേരുമായി ഞാൻ സംസാരിച്ചിരുന്നു. ഓണാഘോഷം കഴിഞ്ഞു കലാപരിപാടികളും കഴിഞ്ഞു.

പോകാൻ നിൽക്കുന്ന സമയത്താണ് മിന്നു വിളിച്ചെ ടാ നിന്നെ ഒരു കാര്യം.

ചെല്ലടാ എന്നും പറഞ്ഞു വിപിയും അനുവും തള്ളി വിട്ടു.

എന്താടി ഒന്നുല മറുപടി എനിക്ക് ഇപ്പൊ കിട്ടി. എനിക്കും അത് തന്നെയാ എന്തൂട്ട് എടാ മരപ്പട്ടി എനിക്കും നിന്നെ ഇഷ്ടാ. ശെരിക്കും.

അതെ എന്നിട്ടെന്താ ഇത്ര കാലം പറയാതിരുന്നെ.

അത് പിന്നെ ഞങ്ങൾ പെൺകുട്ടികൾ ഒരു കാര്യം തീരുമാനിക്കുമ്പോൾ കുറെ ആലോചിട്ടെ പറയു. പറഞ്ഞാലോ അത് സത്യമായിരിക്കും.

ഓ എവിടുന്ന് കിട്ടി ഈ സാഹിത്യം.

മം അതൊക്കെ കിട്ടി. ടാ പ്രിൻസെ നമ്മളെ കൂടെ ഒന്ന് മൈൻഡ് ചെയ്യടാ

എല്ലാം കേട്ടുകൊണ്ട് അനുവും വിപിനും അവിടെ നിൽപ്പുണ്ടായിരുന്നു. ഇളിച്ചു കൊണ്ട് ഞാൻ അവർക്ക് അതിന് മറുപടി കൊടുത്തു.

അന്നത്തെ ദിവസം കുറെ നേരം ഞങ്ങൾ സംസാരിച്ചു.

ഓണ അവധി ആയോണ്ട് വിപിന്റെ വീട്ടിൽ തന്നെ ആയിരുന്നു ഞാൻ. ഞങ്ങളുടെ ആഗ്യ ഭാഷയിൽ ഉള്ള സംസാരവും കളിയും ചിരിയും എല്ലാം കണ്ടപ്പോ വിപിന്റെ ഒരു ചോദ്യം

എന്തോന്നടെ ഗ്രഹിണ്ണി പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെ.

എന്റെ പൊന്നു വിപിനെ ഈ പ്രേമം എങ്ങാനും സൂപ്പർ ഹിറ്റ്‌ ആയാൽ നിന്റെ വീട് ഞാൻ ഒരു താജ് മഹൽ ആക്കും. നോക്കിക്കോ.

എന്താടാ നീ പിച്ചും പിഴയും പറയുന്നെ പ്രാന്ത്‌ ആയോ.

അങ്ങനെ ആ വെക്കേഷനും കഴിഞ്ഞു പോയി. തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ എനിക്ക് അതൊരു ഏദൻ തോട്ടം പോലെ ആയിരുന്നു. പിന്നീട് അങ്ങോട്ട് എന്റെയും മിന്നുവിന്റെയും പ്രണയ ദിനങ്ങൾ ആയിരുന്നു.

9 ക്ലാസ്സ്‌ എക്സാം ഒക്കെ കഴിഞ്ഞു. വെക്കേഷൻ സമയത്തു കത്തുകളിലൂടെ ആയിരുന്നു ഞങ്ങൾ പ്രണയിച്ചിരുന്നത്. ഇടക്കൊക്കെ ജംഗ്ഷനിലേക്ക് വരുമ്പോഴും അവൾ അമ്പലത്തിലേക്ക് പോകുമ്പോഴും മാത്രമേ കാണാൻ പറ്റിയിരുനുള്ളു. അതൊക്കെ ഒരു വേനൽ മഴ പോലെ ആശ്വാസം നൽകുന്നതായിരുന്നു എനിക്ക്.

9 ക്ലാസ്സ്‌ വെക്കേഷൻ അടിപൊളി ആയിരുന്നു. ഒരു ഭാഗത്തു വിപിനും അനുവും മറു ഭാഗത്തു ഞാനും മിന്നുവും മത്സരിച്ചു പ്രണയിച്ചു കൊണ്ടിരുന്നു.9 ക്ലാസ്സ്‌ പരീക്ഷ ഫലം അനുസരിച്ചു 10 ക്ലാസ്സിലേക്ക് ഓരോരുത്തരെ മാറ്റി കൊണ്ടിരുന്നു.

ഈ പ്രാവശ്യം അനുവും മിന്നുവും 10C യിൽ തന്നെ ഉണ്ട് ഞാനും വിപിയും 10H ൽ ആയിരുന്നു. അതിനു താഴെ വേറെ ക്ലാസ്സ്‌ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നു എങ്കിൽ അവിടെ കൊണ്ട് ഇരുത്തിയേനെ.

ഏറ്റവും മോശം പഠിക്കുന്ന പിള്ളേരുടെ ക്ലാസ്സ്‌ ആയിരുന്നു എന്റെ. class എടുക്കാൻ മാഷുമാർ വരാറില്ല. മാവേലി വരുന്നത് പോലെ ആയിരുന്നു അവരുടെ വരവെല്ലാം.

10 ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിന്റെ പുറത്ത് വെച്ച് അനുവും വിപിനും സംസാരിക്കുന്നത് അവളുടെ ഏതോ ചേട്ടൻ കണ്ടു വീട്ടിൽ പറഞ്ഞു. വീട്ടുകാർ അവളെ ശ്രദ്ധിക്കാൻ തുടങ്ങി

അവളുടെ ബാഗിൽ നിന്നും കത്തുകളും റോസാ പൂക്കളും കിട്ടി. അനുവിന്റെ വീട്ടിൽ ആകെ മൊത്തം പ്രശ്നങ്ങൾ ആയി. അവളുടെ ചേട്ടന്മാരും വിപിയും തമ്മിൽ വാക്കും വർത്താനവും ഒക്കെ ആയി. എനിക്കും അതിൽ പങ്കുള്ളത് കൊണ്ട് എന്റെ വീട്ടിലും പ്രശ്നം ആയി…..

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply