കല്ലു – പാർട്ട് 4

6175 Views

kallu novel

കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. അവളെ ക്യാന്റീനിൽ വച്ചും വഴിയിൽ വെച്ചും കാണാറുണ്ടെങ്കിലും ഞാൻ കാണാത്ത പോലെ ആണ് പോയിരുന്നത്.

ഒരു ദിവസം വൈകുന്നേരം ചായ കുടിച്ചു വരുന്ന വഴിക്ക് അവളെ കണ്ടു.

ടാ ഒന്ന് നിന്നെ ടാ കോപ്പേ നിന്നെ തന്നെ.

ആരാടി കോപ്പ് നിന്റെ വീട്ടിൽ പോയി വിളിക്ക്.

അരുണേ പൊന്നു മോനെ കോളേജ് ആണ് സീൻ ആക്കല്ലേ. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് അരുണേ.

എനിക്ക് കേൾക്കണ്ട .

നീ കേൾക്കണം. നീ ആണ് കേൾക്കേണ്ടത്. അപ്പൊ ശെരി ടാ അരുണേ ഞാൻ ക്ലാസ്സിൽ കാണും.

അവൻ ക്ലാസ്സിലേക്ക് പോയി

എടാ അരുണേ ഞാൻ പറയുന്നത് കേൾക്കണം ഒരു 5 മിനിറ്റ്.

ആ എന്താ പറ എനിക്ക് അച്ഛൻ ഇല്ല മരിച്ചിട്ട് 5 വർഷം ആയി. എന്റെ അമ്മയും ഞാനും മാത്രമാണ് വീട്ടിലുള്ളത്. അമ്മ വീട്ടു ജോലിക്ക് പോയിട്ടും വൈകുന്നേരം ഞാനും അമ്മയും തട്ട്കട നടത്തിയാണ് ജീവിക്കുന്നത്. രണ്ട് പെണ്ണുങ്ങക് മാത്രമുള്ള വീടല്ലേ നാട്ടുകാർ പറയുന്നത് ഞങ്ങൾ ശരീരം വിറ്റാണ് ജീവിക്കുന്നത് എന്നാണ്.

അച്ഛൻ മരിച്ച ശേഷം നാട്ടുകാരുടെയും മറ്റുള്ളവരുടെയും പരിഹാസങ്ങൾ ഒന്നും വക വെക്കാതെ അങ്ങനെ ഒക്കെ ആണ് എന്നെ അമ്മ വളർത്തിയത്. ആ അമ്മക്ക് ഞാൻ ആയിട്ട് കൊടുത്ത വാക്കാണ് ചീത്ത പേര് കേൾപ്പിക്കില്ല എന്നത്.

പിന്നെ എനിക്ക് നിന്നോട് ഇഷ്ട കുറവ് ഒന്നുല. എനിക്ക് നിന്നെ ഇഷ്ടമാണ്. നീ കാണാൻ ബൈക്കിൽ വരുന്നതും ഒക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ എന്റെ സാഹചര്യം അതുകൊണ്ട് ഞാൻ നിന്നെ വെറുക്കാൻ ശ്രമിക്കുകയാണ്. ഇനി എന്റെ വഴിക്ക് വരരുത്. എന്നോട് ഇഷ്ടമുണ്ടെങ്കിൽ. ഇത്രക്കും പറഞ്ഞു കൊണ്ട് അവൾ നടന്നകന്നു.

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മുഖം ഒക്കെ കഴുകി ഞാൻ ക്ലാസ്സിലേക്ക് പോയി. അഭി അവിടെ ഇരുന്നിരുന്നു.

അവൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അഭിയോട് പറഞ്ഞു. അഭിക്ക് തിരിച്ചു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അന്നത്തെ ദിവസം ക്ലാസ്സ്‌ കഴിഞ്ഞു.

ഹോസ്റ്റലിൽ പോയി അവൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ ആലോചിച്ചു. ഞാൻ ഒക്കെ എന്ത് ഭാഗ്യം ചെയ്തവൻ ആണ്. അവളുടെ കാര്യം ആലോചിക്കുമ്പോൾ സങ്കടം വരുന്നു. എന്നാലും അവളുടെയും അമ്മയുടെയും ആ ഉറച്ച മനസും തീരുമാനവും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

ഫോൺ എടുത്തു കല്യാണിക്ക് മെസ്സേജ് അയച്ചു.

എന്റെ കല്ലു. ഇനി അങ്ങനെ വിളിക്കാൻ ആണ് ഞാൻ ഉദേശിക്കുന്നത്. നിന്റെ കഥകൾ കേട്ടതുകൊണ്ടോ സഹതാപംകൊണ്ടോ അല്ല എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ്. അതിനു മാറ്റം ഉണ്ടാവില്ല. അത് പോയ്‌ പോവൂല. എന്റെ ജീവിതത്തിൽ ഒരു കല്യാണം ഉണ്ടെങ്കിൽ ഒരു പെണ്ണുണ്ടെങ്കിൽ നീ മാത്രമായിരിക്കും.

മെസ്സേജ് അയച്ചു കഴിഞ്ഞു baksham കഴിക്കാൻ പോയി . പോയ്‌ വന്നപ്പോൾ അവളുടെ മെസ്സേജ് കണ്ടു.

അരുണേ നിനക്ക് പ്രായം 19 എനിക്ക് 18 പക്വത കുറവാണ് കാര്യങ്ങൾ തിരിച്ചറിയാൻ നമ്മുക്ക് ഇനിയും സമയം വേണം. നിനക്ക് അങ്ങനെ പക്വത ആയി വിവാഹ പ്രായം ആയി അപ്പോഴും ഈ പാവം പെണ്ണിനെ ഇഷ്ടം ഉണ്ടെങ്കിൽ വീട്ടുകാരെ കൂട്ടി നീ വാ. ഇതല്ലാതെ വേറെ മറുപടി ഒന്നും പറയാൻ ഇല്ല. gud ന്യ്റ്റ്.

അവൾ പറഞ്ഞത് എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു.

ജീവിതം മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നു. അവളെ ഞാൻ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി .

ഒരു ഞായറാഴ്ച വൈകുന്നേരം ഞാൻ അഭിയെ കൂട്ടി അവളുടെ കടയിലേക്ക് പോയി. എന്നെ കണ്ടപ്പോ അവൾക്ക് പ്രേതെകിച്ചു ഭാവമാറ്റം ഉണ്ടായിരുന്നില്ല. അവൾ അമ്മക്ക് ഞങ്ങളെ പരിചയപ്പെടുത്തികൊടുത്തു.ഞങ്ങൾ അവിടെ നിന്ന് ഭക്ഷണം കഴിച്ചു. അമ്മ വളരെ ഉറച്ച മനസ് ഉള്ള സ്ത്രീ ആണ്. അത് കൊണ്ട് തന്നെ ആ ധൈര്യം അവൾക്കും ഉണ്ടായിരുന്നു.

പിന്നെ പിന്നെ ഒഴിവുള്ള ഞായറാഴ്ച ഞങ്ങൾ ഒരുമിച്ച് അല്ലെങ്കിൽ ഞാൻ ഒറ്റക്ക് അവിടെ പോയ്‌ ഭക്ഷണം കഴിച്ചിരുന്നു.അവളോട് എന്റെ ഉള്ളിൽ ഉള്ള ഇഷ്ടം ഞാൻ പിന്നീട് ഒരിക്കലും തുറന്ന് കാണിക്കാൻ ശ്രമിച്ചിട്ടില്ല. അവൾക്ക് എന്നെ അറിയാം എന്റെ ഇഷ്ടവും എന്നാ പൂർണ ബോദ്യം എനിക്ക് ഉണ്ടായിരുന്നു.

കടയിലേക്ക് ഇടക്ക് വരുന്നത് കൊണ്ട് ഞാൻ അവളുമായും അമ്മയുമായി കൂടുതൽ അടുത്തു. അവര്ക് ഞാൻ മോനെ പോലെ ആയിരുന്നു. ചിലപ്പോൾ അമ്മ സംസാരിക്കുമ്പോ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. മോനെ അരുണേ എന്താ അമ്മേ നീ വീട്ടിലേക്ക് വാ ഒരു ദിവസം.

ആ വരാം അമ്മേ അതിനെന്താ.

നീ ഒരു കാര്യം ചെയ്യ്. കല്യാണിയുടെ പിറന്നാൾ ആണ് ഈ വരുന്ന തിങ്കളാഴ്ച. നീ വാ എനിക്ക് ക്ഷണിക്കാൻ മാത്രം ബന്ധുക്കൾ ആരും ഇല്ല. മോൻ വരണം.

തീർച്ചയായും വരാം അമ്മേ.

അമ്മക്ക് വാക്ക് കൊടുത്ത പോലെ തിങ്കളാഴ്ച ക്ലാസ്സിൽ ഒന്നും പോകാതെ കല്യാണിയുടെ വീട്ടിലേക്ക് പോയി. ഏകദേശം 10 മണി ഒക്കെ ആയപ്പോൾ ആണ് ഞാൻ പോയത്. അമ്മയും കല്യാണിയും സദ്യ ഉണക്കാൻ ഉള്ള പരിപാടിയിൽ ആയിരുന്നു. ഞാൻ കുറച്ചു നേരം ഇരുന്നു ടീവി കണ്ടു.

ഒരു ഓടിട്ട വീടായിരുന്നു. അവൾ ഒരു ഗ്ലാസ്‌ ജ്യൂസ്‌ കൊണ്ടു വന്നു തന്നു. അതെ അരുണേ നമുക്ക് കുറച്ചു കഴിഞ്ഞു സംസാരിക്കാം. അമ്മക്ക് അടുക്കളയിൽ വേറെ ആരുമില്ല അതുകൊണ്ട് ആണുട്ടോ.

അയ്യോ അത് കുഴപ്പമില്ല. ഞാൻ ഇവിടെ ടീവി കണ്ടിരുന്നോളാം. നീ പൊക്കോ.

11മണി 11.30ഒക്കെ ആയപ്പോൾ എല്ലാ പരിപാടികളും കഴിഞ്ഞു. അവളും അമ്മയും വന്നു. വാ നമുക്ക് ഇനി കേക്ക് മുറിക്കാ.അമ്മ കേക്ക് കൊണ്ടു വന്നു വച്ചു.അവൾ കേക്ക് മുറിച്ചു. അമ്മക് കൊടുത്തു പിന്നെ എനിക്കും. കേക്ക് മുറിക്കൽ ഒക്കെ കഴിഞ്ഞു വീട്ടിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു അങ്ങനെ ഇരുന്നു. 1 മണി ഒക്കെ ആയപ്പോൾ സദ്യ കഴിച്ചു. നല്ല അടിപൊളി പായസവും.

ഞാൻ വീണ്ടും ടീവി കാണുന്നത് തുടർന്നു.

ആ മോനെ നീ ഇവളോട് സംസാരിചിരിക്ക് ഞാനെ കുറച്ചു പായസം അടുത്ത വീട്ടിൽ കൊടുത്തിട്ടു വരാം. ആ ശെരി അമ്മേ. അമ്മ അതും പറഞ്ഞു പോയി. ഹാ പറയടോ പിന്നെ എന്താ. പിന്നെ ഇങ്ങനെ ഒക്കെ പോണുടാ. ഒരു കാര്യം ചോദിക്കട്ടെ കല്യാണി. നിനക്ക് സങ്കടം ആവില്ലല്ലോ അല്ലേ. നീ ചോദിക്ക് പറഞ്ഞാൽ അല്ലേ അറിയൂ.

നിന്റെ അച്ഛന് എന്താ പറ്റിയെ.

അത് പറയാൻ ആണേൽ കുറെ ഉണ്ടെടാ. അമ്മ നല്ല പൈസ ഉള്ള വീട്ടിലെ ആയിരുന്നു. അച്ഛൻ ആണേൽ അവിടത്തെ വേലക്കാരിയുടെ മോനും. ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവർ. വലുതായപ്പോൾ അവരുടെ ഇഷ്ടവും കൂടി. പക്ഷെ ജാതി കുറെ കാര്യങ്ങൾ കൊണ്ട് അന്തരം ഉണ്ടായിരുന്നു.

അമ്മയുടെ വീട്ടിൽ അറിഞ്ഞപ്പോൾ പിന്നെ പറയണ്ടല്ലോ ആ കാലത്ത് എങ്ങനെ ആണെന്ന്.അമ്മൂമ്മയുടെ അവിടെത്തെ പണി പോയി. അങ്ങനെ അച്ഛനും അമ്മൂമ്മയും കൂടെ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോന്നു.

അച്ഛന് വയസ്സ് 21 ആയിരുന്നു അപ്പോൾ. പാടത്തു ഒക്കെ പണിക്ക് പോയിരുന്നു.അച്ഛന്റെയും അമ്മയുടെയും ഇഷ്ടം അത്രക്ക് തീവ്രമായതായിരുന്നു. അതുകൊണ്ട് അധികകാലം അവര്ക് പിരിഞ്ഞു ഇരിക്കാൻ പറ്റിയിരുന്നില്ല. ഒരു ദിവസം രാത്രി അച്ഛൻ അമ്മയെയും കൊണ്ട് നാട് വിടാൻ തീരുമാനിച്ചു. അമ്മയുടെ വീടിന്റെ മുക്കും മൂലയും അച്ഛനു മനഃപാഠം ആയിരുന്നു. അച്ഛൻ രാത്രി അമ്മയെ കണ്ടു സംസാരിച്ചു. ഉള്ളതും എടുത്തു രാത്രിക്ക് രാത്രി എത്ര ദൂരം പോകാൻ പറ്റുമോ അത്രക് ദൂരം പോയി.

അച്ഛൻ അമ്മയെ കല്യാണം കഴിച്ചു.

അന്നത്തെ പകയിൽ അവർ അച്ഛന്റെ വീട് കത്തിച്ചു കളഞ്ഞു. അതിൽ അമ്മൂമ്മ കുടിങ്ങി പോയി. പാവം വെന്ത് മരിച്ചു. പിന്നെ ദേശങൾ താണ്ടി ഒടുവിൽ ദ ഇപ്പൊ ഇവിടെ കോട്ടയം എത്തി നിൽക്കുന്നു.

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛൻ മരിച്ചത്. മേസ്തിരി പണിക് പോയ സ്ഥലത്ത് നിന്ന് 3 നിലയുടെ മേലെ നിന്ന് വീണു. മൂന്നു നാല് മാസം ചികിത്സ നടത്തി. പിന്നെ അച്ഛൻ……….

അതും പറഞ്ഞു കല്യാണി പൊട്ടി കരഞ്ഞു.

ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

അവൾ തുടർന്നു. ഉള്ള വീടും സ്ഥലവും വരെ വിറ്റു അച്ഛനെ ചികിൽസിക്കാൻ. ഈശ്വരൻ ഞങ്ങളെ കൈ വിട്ടു. ഈശ്വരൻ കൂടെ തന്നെ ഉണ്ട് അങ്ങനെ വിശ്വസിക്കാൻ നോക്ക്.

കല്യാണി എനിക്ക് നിന്നോട് ഇപ്പോ ഇഷ്ടം കൂടിയിട്ടേ ഉള്ളു. ഈ പാവം പെണ്ണിനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാ..

 

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply