കല്ലു – പാർട്ട് 1

  • by

1672 Views

kallu novel

ഇന്നെന്റെ കല്യാണ നിശ്ചയം ആണ്.

എടാ അരുണേ നിന്റെ ഒരുക്കം കഴിഞ്ഞില്ലേ ഇപ്പൊ പുറപ്പെട്ടാലേ ഒരു 10 മണിക്കൂ എങ്കിലും അവിടെ എത്തു.

ആ കഴിഞ്ഞു അച്ഛാ .

എടി ദേവകി നിന്നെ ഞാൻ ഇനി പ്രതേകം വിളിക്കണോ.

കഴിഞ്ഞു മനുഷ്യ ദ വരുന്നു. ഞാൻ ഈ വാതിൽ ഒന്നു അടക്കട്ടെ കള്ളൻമാർ ഉള്ള കാലമാണ്.

ഉള്ള കള്ളൻ എന്റെ കൂടെ ഉണ്ട് അരുൺ പിറുപിറുത്തു.

എന്താടാ ഏയ് ഒന്നുമില്ല അച്ഛാ നല്ലോണം പൂട്ടിക്കൊ എന്ന് പറഞ്ഞതാ. ആ ആ വന്നു കേറൂ.

ദിനേശാ വണ്ടി എടുത്തോ.

വണ്ടി കുറച്ചു ദൂരം മുന്നോട്ട് പോന്നു.പുറത്ത് നല്ല മഴ അച്ഛനും അമ്മയും എന്തൊക്കയോ പിറുപിറുക്കുന്നുണ്ട്.

നിങ്ങൾ ചോദിക്ക് മനുഷ്യ നീ ചോദിക്ക്.

എന്താ അച്ഛാ പറയു.

ഒന്നുമില്ല മക്കളെ അല്ല ഈ കുട്ട്യേ തന്നെ കെട്ടണം എന്ന് നിനക്ക് നിർബന്ധം ഉണ്ടോ. അല്ല നിങ്ങൾ തമ്മിൽ പ്രണയിച്ചതു സത്യം തന്നെ. പക്ഷെ അവളുടെ കാര്യം നിനക്ക് അറിഞ്ഞൂടെ.

അച്ഛാ ഈ അവസ്ഥയിൽ അവളെ ഞാൻ ഉപേക്ഷിച്ചു പോയാൽ അതിലും വലിയ അപരാധം അവളോട് ചെയ്യാൻ ഇല്ല.

അല്ല ഞങ്ങൾ പറഞ്ഞു എന്നെ ഉള്ളു നിന്റെ ഇഷ്ടം. ഞങ്ങൾക്ക് വേറെ മക്കൾ ഒന്നും ഇല്ലല്ലോ.

അച്ഛാ ഇനിയും ഒരുപാട് ദൂരം ഉണ്ട് അങ്ങോട്ട് ഞാൻ ഒന്നു മയങ്ങട്ടെ.

പുറത്ത് മഴ പെയ്തുകൊണ്ടിരുന്നു.

ഞാൻ കണ്ണടച്ച് വിൻഡോയിൽ തല വച്ചു പഴയ കാര്യങ്ങൾ ആലോചിച്ചു കിടന്നു.

കല്യാണി എന്റെ കല്ലു.

കഥ ഇത്തിരി പഴയതാ ഒരു 7 കൊല്ലം അത്രക്കെ ഉള്ളു.

പഠിക്കാൻ നല്ല കട്ട കൂറ ആയതുകൊണ്ട് പ്ലസ്ടൂ വരെ അടിപൊളി ആയിരുന്നു. അതുകൊണ്ട് തന്നെ 17 വയസ്സിൽ തീരണ്ടേ പഠിപ്പ് 18 വയസ്സിൽ ആണ് തീർന്നത്. പ്ലസ്ടു കഴിഞ്ഞു എന്താവും എന്ന് അന്തം വിട്ട് ഇരിക്കുമ്പോൾ ആണ് പിന്നെയും കുഴപ്പമില്ല കുറച്ചു പെൺകുട്ടികൾ എങ്കിലും ഉണ്ടാവും എന്ന് കരുതി ഞാൻ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമക്ക് കേറിയത്.

പഠിപ്പ് ഹൈ റേഞ്ച് ആയതുകൊണ്ട് ഒരുത്തിലും സീറ്റ്‌ കിട്ടിയില്ല.

എറണാകുളം കഴിഞ്ഞു കോട്ടയം പോകുമ്പോൾ ഒരു ഡിപ്ലോമ കോളേജ് ഉണ്ട്. ഇത്തിരി ഉള്ളിലോട്ടു ആണ്. എന്നാലും കുഴപ്പമില്ല. വല്യ രീതിയിൽ ഫീസ് ഒന്നും ഇല്ല.

മലപ്പുറത്തു നിന്ന് ഇത്രക്ക് ദൂരേക്ക് വിടാൻ അച്ഛനും അമ്മയ്ക്കും ചെറിയ ഒരു മടി. അതൊക്കെ മ്മള് സോപ്പ് ഇട്ട് എടുത്തു. ഹോസ്റ്റലിൽ നിന്നു പഠിക്കാം മാസത്തിൽ ഒരിക്കൽ വരാം. ഞാൻ കള്ള് കുടിക്കില്ല വേണ്ടാത്ത ഒരു പരിപാടിക്ക് നിൽക്കില്ല എന്നൊക്കെ അച്ഛന്റെയും അമ്മയുടെയും തലയിൽ തൊട്ട് സത്യം ചെയ്തു ബാഗ് എടുത്തു നേരെ കോട്ടയത്തേക്ക്.

റബർ തോട്ടങ്ങളുടെ നടുവിൽ മലമുകളിൽ എന്റെ കോളേജ് അങ്ങനെ തലയെടുപ്പോടെ നിൽക്കുന്നു.

ആദ്യ ദിവസം തന്നെ കട്ട ഫ്രീക്കൻ ആയി പോയപ്പോൾ തന്നെ സീനിയർസ് സ്കെച്ച് ഇട്ട്. ആദ്യ ദിവസം തന്നെ നല്ല രീതിയിൽ ഉള്ള റാഗിംഗ് കിട്ടി. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കൽ ആയിരുന്നു ആദ്യത്തെ ടാസ്ക്. അതുകഴിഞ്ഞു പാട്ട് പാടാൻ പറഞ്ഞു. പാട്ടിൽ ഞാൻ യേശുദാസ് ആയിരുന്നു. ഹരിമുരളീരവം ഒരു എട്ടിൽ പിടിച്ചു. കേട്ടു നിന്നവർ ഫ്ലാറ്റ്. മേലാൽ നിന്നെ ഹോസ്റ്റലിൽ പാട്ട് പാടുന്ന കാണരുത് എന്ന് മാത്രം പറഞ്ഞു.

20 പേരുണ്ടായിരുന്ന സീനിയർസ് ഗാങ് പാട്ട് കഴിഞ്ഞപ്പോൾ 8 ആളായി. സന്തോഷം. അവിടെത്തെ നടയടി കഴിഞ്ഞു ക്ലാസ്സിൽ എത്തിയപ്പോൾ മൊത്തം ശോകം അവസ്ഥ.

ഒരു കുഞ്ഞു ക്ലാസ്സ്‌ മുറി. മഴ പെയ്താൽ കുടയും ചൂടി ഇരിക്കണം. 7 ആൺകുട്ടികൾ ഉണ്ട് 13 പെൺകുട്ടികളും. സന്തോഷം ആയി. ഇതാണല്ലോ ഞാൻ സ്വപ്നം കണ്ടത്. ഉള്ളവൾമാർ കുറച്ചു പേര് അച്ചായത്തിമാരും ആ നാട്ടിലെ തന്നെ കൊച്ചുങ്ങളും ആയിരുന്നു. കാണാൻ വല്യ കൊഴപ്പമില്ല. നോക്കാം അത്ര തന്നെ.

എല്ലാരേയും പരിചയപെട്ടു. രാവിലെ ടീച്ചർ വന്നു. എന്തൊക്കെയോ പഠിപ്പിച്ചു. മൊത്തം കണക്ക് ആണ്. പടച്ചോനെ കണക്കും ഉണ്ടോ ഇതിൽ അപ്പുറത്ത് ഇരുന്ന അഭി പറഞ്ഞു. അരുണേ കണക്കാണ് സിവിലിന്റെ മെയിൻ. ആഹാ കണക്കായി പോയി. കണക്കിൽ എനിക്ക് മൊട്ട ആണെടാ.

ഉച്ചക്ക് ഭക്ഷണം കഴിച്ചു വന്നപ്പോൾ ടൈം ടേബിൾ തൂക്കി ഇട്ടിരിക്കുന്നു.

എടാ അഭി എന്താ ഈ പ്രാക്ടിക്കൽ ഒക്കെ. അതോ നാളെ ഉണ്ടല്ലോ മനസിലാവും. നീ എന്താടാ കൊള്ളിച്ചു പറഞ്ഞെ.

അല്ല അളിയാ അത് കണ്ടറിയണം. ആ എന്നാൽ നമ്മുക്ക് അത് കണ്ടറിയാം. ആ എല്ലാരും ഒന്നു ശ്രദ്ധിക്കാ ബുക്ക്‌ വന്നിട്ടുണ്ട് ലൈബ്രറിയിൽ വാങ്ങാൻ മറക്കണ്ട. ആ പിന്നെ മിനി ഡ്രാഫ്റ്റും. എന്തോന്ന് മിനി മിൽറ്റ യോ അത് മറ്റേ ഗെയിം അല്ലേടാ . അതല്ല അത് വരയ്ക്കുന്ന ഒരു സ്കെയിൽ ആണ് വാങ്ങുമ്പോൾ മനസിലാവും.

സബാഷ്. ഞാനും അഭിയും ഒറ്റ ദിവസം കൊണ്ട് തന്നെ കട്ട ചങ്ക് ആയി. ഒരെ സ്വഭാവം ഉള്ളവനെ കൂടെ കിട്ടാൻ ഭാഗ്യം വേണമല്ലോ. ഞങ്ങൾ പോയി ബുക്കും മിനി ഡ്രാഫ്റ്റും വാങ്ങി. 3.30 വരെയേ ക്ലാസ്സ്‌ ഉള്ളു. ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്റ്റലിൽ ചെന്നാൽ ചായ കിട്ടും. എന്തെങ്കിലും ഒരു എണ്ണ കടിയും ഉണ്ടാവും കൂട്ടിനു. ചായ കുടിച്ചു റൂമിൽ ചെന്ന് ഒന്നു കിടന്നു.

പുറത്ത് ഗ്രൗണ്ടിൽ സീനിയർസ് ഫുട്ബോൾ കളിക്കുന്നുണ്ട്. അതും നോക്കി കിടന്നു. രാത്രി ഭക്ഷണം 8മണിക്കൂ ആണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു സീനിയർസ് അടുത്ത റൗണ്ട് റാഗിംങ്ങിനു വന്നു. അപ്പോ പിള്ളേരെ ഞാൻ സിജോ മൂനാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നെ. ഞങ്ങൾ ഒരു ലിസ്റ്റ് എടുക്കാൻ ആണ് വന്നത് . ഇതിൽ വെള്ളമടിക്കുന്നവർ വലിക്കുന്നവർ മാറി നില്ക്കാ. തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിന്നോ.അല്ലാത്തവർ പൊക്കോ.

ഞാൻ തിരിച്ചു റൂമിൽ വന്നു കിടന്നു. അച്ഛനും അമ്മയ്ക്കും കൊടുത്ത വാക്കാണ് അത് തെറ്റിക്കാൻ പാടില്ലല്ലോ. കുറെ നേരം ഫോണിൽ തോണ്ടി കിടന്നു. 9മണി ഒക്കെ ആയപ്പോൾ വീട്ടിലേക്ക് വിളിച്ചു. അച്ഛാ അമ്മേ ഞാൻ ആണ്. ആ പറയടാ കുട്ടാ. നിങ്ങള് കഴിച്ചോ ആട നീയോ ആ ഞാൻ കഴിച്ചു. പിന്നെ എന്തൊക്കെയാ അവിടെ വിശേഷം കുട്ടാ. നല്ല വിശേഷം അച്ഛാ അമ്മേ സുഖമാണ്. നിങ്ങൾ എന്നെ ആലോചിച്ചു ടെൻഷൻ അടിക്കേണ്ട ട്ടൊ.

പോടാ ഒന്നേ ഉള്ളു അതുകൊണ്ട് അല്ലേ നിനക്ക് പറഞ്ഞ മനസിലാവില്ല.

എന്നാ ശെരി അച്ഛാ ഞാൻ കിടക്കട്ടെ.

നാളെ വിളിക്കാം. ആട കുട്ടാ.

ഫോൺ വച്ചു ഞാൻ കിടന്നു. ചെറിയ രീതിയിൽ ആണെങ്കിലും തണുപ്പ് ഉള്ള കാലാവസ്ഥ ആണ് ഇവിടെ . മൂടി പുതച്ചു ഉറങ്ങി.

രാവിലെ കുളിക്കാൻ ഇടിയും ബഹളവും ആണ് ഇവിടെ. ആളൊഴിഞ്ഞു കുളിക്കാൻ കേറിയപ്പോൾ വല്ലാത്ത തണുപ്പ്.

എന്റെ ശിവനെ ഒന്ന് രണ്ട് മൂന്നു എന്നും പറഞ്ഞു തലയിൽ കൂടെ രണ്ടു കപ്പ് വെള്ളം എടുത്തു ഒഴിച്ചു. ഉണ്ടായിരുന്ന രോമമെല്ലാം എണീറ്റു നിന്ന് സല്യൂട്ട് അടിച്ചു. വേഗം തന്നെ ഡ്രസ്സ്‌ മാറി. ക്ലാസ്സിൽ പോയി കോളേജ് ബസിൽ ആണ് അഭി വരുന്നെ. അവൻ വരുന്നത് വരെ എന്റെ ബൾബ് കത്താറില്ല. അവൻ വന്നാൽ ഹൈ വോൾടേജ് ആണ്. അഭി വന്നു.

സന്തോഷത്തിന്റെ അമിട്ട് വിരിഞ്ഞു. ക്ലാസ്സ്‌ തുടങ്ങി.

അതിന്റെ കൂടെ എഴുത്തും വർത്തമാനവും ആദ്യത്തെ 2 പിരീഡ് കഴിഞു അപ്പൊ 11 മണി വരെ ഇന്റർവെൽ ആണ് . 11മണിക്ക് ആണ് പ്രാക്ടിക്കൽ. എല്ലാരും ഒരു നോട്ടും പേനയും കൊണ്ട് ഗ്രൗണ്ടിൽ വരണം. ഗ്രൗണ്ടിൽ എന്താ. നീ വാ. 11 മണിക്ക് ഞങ്ങൾ ഗ്രൗണ്ടിൽ പോയി. നല്ല പൊരിഞ്ഞ വെയിൽ കണ്ണു പോലും കാണാൻ ഇല്ല. ഇത് എപ്പോ തീരുമാനം ആവും അഭി.

ഉച്ചക്ക് ഒരു മണിക്കൂ. ഭക്ഷണം കഴിക്കാൻ പോകുന്നത് വരെ ഉണ്ട്. അപ്പോഴേക്ക് ഞാൻ ചാവും. നീ സമാദാനിക്ക് നാളെ നമ്മുക്ക് ഉച്ചക്ക് ആണ്. ആഹാ അടിപൊളി ആയിട്ടുണ്ട്. ടീച്ചർ ടാപ് കൊണ്ട് വന്നു അളക്കാൻ പറഞ്ഞിട്ട് പോയി.

എന്തൊക്കെയോ കാണിച്ചു കൂട്ടി. ഗ്രൗണ്ട് മൊത്തം അളന്നു കൊടുത്തു. മനുഷ്യന്റെ ഊപ്പാട് വന്നു.

ഉച്ചക്ക് ക്യാന്റീനിലേക്ക് ഓടി. മുഖം കഴുകി ഭക്ഷണം കഴിച്ചു. അപ്പോഴാണ് ഒരു ആശ്വാസം ആയത്. കുറച്ചു ദിവസം കൊണ്ട് തന്നെ കോളേജും ചുറ്റുപാടും എല്ലാം മനസിലായി. കോളേജിലേക്ക് പിള്ളേർ വന്നു കൊണ്ടിരിക്കുന്നു. എന്നാൽ സിവിലിലേക്ക് മാത്രം ഒരു പട്ടി കുഞ്ഞു പോലും വേറെ വന്നില്ല.

ആദ്യത്തെ ഒന്ന് രണ്ടാഴ്ച അങ്ങനെ കടന്ന് പോയി. എന്തോ വീട്ടിൽ പോകാൻ തോന്നുന്നു. വെള്ളിയാഴ്ച വൈകുന്നേരം ബാഗ് എടുത്തു വീട്ടിലേക്ക് വിട്ട്. ഒരു നേരം ആയി വീട്ടിൽ എത്തിയപ്പോൾ.വരുന്നത് പറയാത്തത് കൊണ്ട് വീട്ടിൽ പ്രതേകിച്ചു ഒന്നും കഴിക്കാൻ ഉണ്ടായിരുന്നില്ല നല്ല വിശപ്പും. തല്ക്കാലം നീ ഇത് കഴിച്ചോ എന്ന് പറഞ്ഞു അമ്മ കുറച്ചു അവിലു നനച്ചു തന്നു. അത് കഴിച്ചു കിടന്നു ഉറങ്ങി.

രാവിലെ എണീറ്റു ചായ ഒക്കെ കുടിച്ചു പുറത്തോട്ട് ഒക്കെ ഇറങ്ങിയപ്പോൾ ഏതാണ്ട് ആൾക്കാർ ലീവിന് വന്ന പ്രവാസിയുടെ പോലെ ആയിരുന്നു എന്നോടുള്ള പെരുമാറ്റം ശനിയാഴ്ച അമ്മ നല്ല ചാള കറി വെച്ചു. എത്ര നാൾ ആയി അമ്മ വച്ചത് കഴിച്ചിട്ട്. ആ ഹോസ്റ്റലിലെ ഒണക്ക ചപ്പാത്തിയും കറിയും കഴിച്ചു മടുത്തു. ഞായറാഴ്ച അമ്പലത്തിൽ ഒക്കെ പോയി പുള്ളിക്കാരനു മ്മടെ കാര്യങ്ങൾ ഒക്കേ അറിയാം എന്നാലും ഇടക്ക് പോയി കണ്ടില്ലെങ്കിൽ ആള് മ്മളെ മറന്നാലോ. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങി.

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply