കല്ലു – പാർട്ട് 2

5073 Views

kallu novel

വീടിന്റെ അവിടെ നിന്നു K. S. R.T. C സ്റ്റാൻഡിലേക്ക് ബസ്സ് കയറി. അരമണിക്കൂർ വേണം ഞാൻ സ്റ്റാൻഡിൽ എത്താൻ. ഒരു 15 മിനിറ്റ് എടുത്തു ksrtc ബസ് വരാൻ. എനിക്ക് കിട്ടിയത് എറണാകുളം കോട്ടയം സൂപ്പർഫാസ്റ്റ് ബസ്സ് ആയിരുന്നു.

ബസിൽ തിരക്ക് ആയിരുന്നു എങ്കിലും ആദ്യം കുത്തി മറഞ്ഞു കേറിയത് കൊണ്ട് തന്നെ എനിക്ക് സൈഡ് സീറ്റ്‌ കിട്ടി. ഫോണിൽ പാട്ട് വെച്ചു തല ചായ്ച്ചു കിടന്നു. അപ്പോഴാണ് ഒരു കാര്യം ഓർമ വന്നേ. വേഗം ഫോൺ എടുത്തു.

ആ അമ്മേ ബസ് കിട്ടിട്ടോ വിളിക്കാൻ പറഞ്ഞിരുന്നില്ലേ. അച്ഛനോട് പറഞ്ഞേക്ക്. ഞാൻ ഇനി എത്തിയിട്ട് വിളിക്കാം. വീണ്ടും പാട്ടിലേക്ക് തന്നെ ചിലപ്പോൾ ചില പാട്ടുകൾ കേൾക്കുമ്പോൾ ഇല്ലാത്ത കാമുകിയെ വരെ ഓർമ വരും.രാത്രി ഒരു 8.30യോടെ ഞാൻ കോളേജ് ഹോസ്റ്റലിൽ എത്തി.പുറത്തു നിന്ന് ഭക്ഷണം കഴിച്ചു. അതുകൊണ്ട് തന്നെ വന്നു വീട്ടിലേക്ക് വിളിച്ചു കിടന്നുറങ്ങി.

പിറ്റേന്നു 8 മണി ഒക്കെ ആയി എണീക്കാൻ . എണീറ്റു കുളിച്ചു ചായ കുടിച്ചു ക്ലാസ്സിലേക്ക് വിട്ടു. എടാ അരുണേ നാട്ടിൽ നിന്ന് വന്നപ്പോൾ ഒന്നും കൊണ്ടു വന്നില്ലേടാ. ഒന്ന് പതിയെ പറയടാ അഭി അല്ലെങ്കിൽ ഒക്കെ കൂടെ ഹോസ്റ്റലിലേക്ക് ഇടിച്ചു കേറും. വീട്ടിൽ നിന്ന് ഉണ്ണിയപ്പം കൊണ്ട് വന്നിട്ടുണ്ട്. നീ ഉച്ചക്ക് ക്യാന്റീനിലേക്ക് വാ നമ്മുക്ക് സെറ്റ് ആക്കാം. ആയിക്കോട്ടെ.

പിന്നെ എന്താടാ നാട്ടിലെ വിശേഷം അച്ഛനും അമ്മയ്ക്കും സുഖമല്ലേ. ആട അവരൊക്കെ സുഖമായിരിക്കുന്നു. നീ ഒഴിവ് കിട്ടുമ്പോൾ അങ്ങോട്ട് ഇറങ്ങേടാ അത്ര ദൂരം ഇല്ലല്ലോ ഒരു 150km കാണും. ആട ഞാൻ സെമസ്റ്റർ ലീവിനു വരാം. ആ മ്മടെ സെമസ്റ്റർ ലീവിന് ആണ് നാട്ടിലെ വേല.

അപ്പൊ നിന്നെ ഞാൻ വിളിക്കാം മ്മക്ക് പൊളിക്കാം. ആയിക്കോട്ടെ. ഇന്ന് ഫസ്റ്റ് അവർ എന്താ ടാ. ആവോ ടീച്ചർ വരുമ്പോൾ അറിയാം. ആ. എടാ അഭി എനിക്ക് ഒരുത്തിയെ പ്രേമിച്ചാൽ കൊള്ളാം എന്നുണ്ട്. ആഹാ നല്ല കാര്യം ടാ നീ പ്രേമിച്ചോ. ഞാൻ ഉണ്ട് കൂടെ. നീ ഉണ്ടാവും അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും.അഭി എനിക്ക് പറ്റിയ ക്ടാവ് ഇണ്ടാ ഈ കോളേജിൽ.

മ്മടെ ക്ലാസ്സിൽ ഇല്ലേ മോനെ അതിനെ വല്ലതിനെയും സെറ്റ് ആക്കിയാൽ പോരെ. ഏതാടാ ദേ ഇരിക്കുന്ന ആതിര അമല അഞ്ചു സീത പിന്നെ അപ്പുറത്ത് ഇരിക്കുന്ന അവളുമാർ ആരെ വേണം നീ സെലക്ട്‌ ആക്കിക്കോ. പിന്നെ ആ തട്ടം ഇട്ട ആമിയെ നോക്കണ്ട. അത് ഞാൻ പണ്ടേ നോക്കിയതാ.

എടാ ദുഷ്ടാ എന്നിട്ട് എന്തെടാ ഇത് വരെ പറയാതെ ഇരുന്നേ. അല്ല സെറ്റ് ആയിട്ടില്ല നോക്കി അവള് വളയുന്നില്ല. അതും നമ്മക്ക് ശെരിയാക്കാം. നിന്റെ ഒക്കെ ആയില്ലേ അഭി ഇനി എന്റെ. പറ്റിയ കുട്ടി ഇണ്ട് ഇവിടെ അല്ല അതു അങ്ങ് മെക്കാനിക്കലിൽ ആണ് മെക്ക് റാണി ആണ് മോനെ. ഇടി കിട്ടി ചാവും നീ അവന്മാരുടെ കയ്യിൽ പെട്ടാൽ. എന്റെ മോനെ അത്രക്കും പൊളി കൊച് ഈ കോളേജിൽ ഇല്ല.

നീ നോക്കിക്കോ. അവൻ പറഞ്ഞത് ഞാൻ കാര്യമായിട്ട് തന്നെ എടുത്തു. രാവിലെത്തെ ഇന്റർവെലിന് അവൻ എനിക്ക് അവളെ കാണിച്ചു തന്നു.നല്ല അടിപൊളി കൊച്. കാണാൻ വല്യ കുഴപ്പമില്ല. മെക്കിലെ 60 ആണ്പിള്ളേർക്കിടയിലെ ഒരെ ഒരു പെൺത്തരി.ഞാൻ ഒന്ന് നോക്കി ചിരിച്ചു.

അരുണേ നീ കാര്യമായിട്ട. പിന്നെ തമാശ ആണോടാ.എന്നാ നിന്റെ പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും എന്റെ പൊന്നു മോനെ മെക്കിലെ കൊച്ച ഇടിക്കു ഒരു കയ്യും കണക്കും ഉണ്ടാവില്ല .അവളുടെ പേരെന്താടാ. ആ എനിക്ക് അറിയില്ല.വേണ്ട ഞാൻ ചോദിച്ചോളാം. ഇത്രക്ക് പേര് അവിടെ ഉണ്ട്.

അതിന്റെ ഇടയിൽ പേരു ചോദിച്ചു ചെന്നാൽ പിന്നെ നിനക്ക് പേരും ഉണ്ടാവില്ല അഡ്രസും ഇണ്ടാവുല്ല.നീ ഒക്കെ ഇങ്ങനെ പേടിത്തൊണ്ടൻ ആയി പോയല്ലോ അഭി. അതും പറഞ്ഞു അവളുടെ അടുത്തേക്ക് ഞാൻ ചെന്ന്. അതെ ഒരു മിനിറ്റ്. ഒരു കാര്യം പറയാനാ. എന്താടാ മെക്കിലെ കൊച്ചിന്റെ എടുത്തു ഒരു കിന്നാരം.
അതിനെന്താ അവളും മനുഷ്യൻ അല്ലെ.

എന്താ പേര് നിന്റെ. ചുമ്മാ അറിഞ്ഞിരിക്കാൻ ആണ്. വിടെടാ അവൻ ജസ്റ്റ്‌ പരിചയപെടാൻ വന്നതല്ലേ.

ആ ഹലോ ഞാൻ കല്യാണി. നിന്റെ പേര് എന്താ എന്റെ പേര് അരുൺ. ഞാൻ സിവിൽ ആണ്. ആ ഒക്കെ എന്നാ ശെരി പിന്നെ കാണാം. ക്ലാസ്സിൽ കേറാൻ സമയം ആയി. എന്റെ പൊന്നളിയ അരുണേ നിനക്ക് ഇത്രക്ക് ധൈര്യം ഉണ്ടായിരുന്നോ.

ഞാൻ ഇവിടെ നിന്ന് പേടിച്ചു ചത്തു. എന്തിനാടാ അഭി അവളും ഫസ്റ്റ് ഇയർ ഞാനും. നീ വാ ഇനി ഗ്രൗണ്ടിൽ പോണം. ഓള് ഇത്തിരി ജാട ആണ് അരുണേ മെക്ക് റാണി ആയോണ്ട് ആയിരിക്കും.മിക്ക പെൺകുട്ടികളും അങ്ങനെ ആണെടാ അടുത്തു അറിയുമ്പോൾ ആണ് അവരുടെ ഉള്ളിലെ പൂച്ച കുട്ടിയെ കാണാൻ പറ്റു.

അതെങ്ങനെ നിനക്ക് അറിയാം. അത് ഞാൻ ഒരു ഭ്രാന്തന്റെ നോവൽ വായിച്ചപ്പോൾ കിട്ടിയ അറിവാണ് 😁.ആ എന്തായാലും നീ പറഞ്ഞപോലെ അല്ല അഭി അവള്.
എനിക്ക് എന്തായാലും ഇഷ്ടായി. ഇനി സെറ്റാക്കണം. ഉച്ചക്ക് ഉണ്ണിയപ്പം കിട്ടുന്ന വരെ അവന്റെ ഈ ഉത്സാഹം ഉണ്ടായിരുന്നുളു.

അവളുടെ വീട് നീ അനേഷിക്കണം അഭി. എടാ അവള് ഇന്നല്ലേ വന്നേ ന്യൂ അഡ്മിഷൻ ആണല്ലോ. മ്മ്ക് തപ്പാം. മെക്കിലെ റെജി അവനോട് ചോദിക്കാം വൈകിട്ടു. എന്നിട്ട് നാളെ പറയാം. രാത്രി ഞാൻ ഫേസ്ബുക്കിലും ഇൻസ്റ്റയിലും തപ്പി. ഇൻസ്റ്റയിൽ കിട്ടിയില്ലെങ്കിലും സുക്കറണ്ണൻ ഉള്ള കാലം പെൺകുട്ടികൾ വഴി തെറ്റി പോകില്ല. ഫേസ്ബുക്കിൽ ഉണ്ട് കല്യാണി.

ചുമ്മാ ഒരു റിക്യസ്റ്റ് കൊടുത്തു. കുറച്ചു ഫോട്ടോസ് ഒക്കെ ഇട്ടിട്ടുണ്ട്. കൊള്ളാം അതെടുത്തു ഫോണിൽ സേവ് ആക്കി. കിടന്നുറങ്ങി. പിറ്റേന്ന് അഭിയെ വെയിറ്റ് ചെയ്തു ഇരിക്കായിരുന്നു. അഭി വന്നു. എന്താടാ കിട്ടിയോ. പറയടാ. അടങ്ങട അരുണേ കോഴിയെ അട വെച്ച പോലെ കിടന്നു പെടക്കാതെ. വീട് ഇവിടെ നിന്ന് ഒരു 40km ഉണ്ട്. കോട്ടയതിനടുത്ത് ആണ്. കോളേജ് ബസിൽ ആണ് പോകുന്നെ.

പിന്നെ ഭാഗ്യമാണോ നിർഭാഗ്യം ആണോ എന്ന് അറിയില്ല. കോളേജ് ബസ് രണ്ടിൽ ആണ് പോകുന്നെ അവളും പിന്നേ ഈ ഞാനും. മതി മതി ഇത്രക്ക് മതി. നിനക്ക് ഞാൻ ഇന്നൊരു മൊട്ട പഫ്‌സ് വാങ്ങി തരും. നാളെ തൊട്ട് നീ എന്റെ അടിമ.

അപ്പോ നമ്മൾ റെജിയെ കാണാൻ വേണ്ടി മെക്കിൽ പോകുന്നു. നീ എന്തെങ്കിലും അവനോട് സംസാരിച്ചു നിക്കും. ഞാൻ അവളെ കാണും. പറ്റുമെങ്കിൽ സംസാരിക്കും. ഓപ്പറേഷൻ A. അവസാനം ഓപ്പറേഷൻ തിയേറ്റർ ആവരുത് ഞാനും നീയും.

ഇല്ലടാ നീ സമാധാനിക്ക്. അങ്ങനെ അവളെ കാണാൻ പോകാൻ ഒരു പ്ലാൻ ആയി. ഞാനും അവനെ കൂട്ടി അവളെ കാണാൻ പോയി. മെക്കിൽ ചെന്ന് റെജിയെ വിളിച്ചു കാര്യം പറഞ്ഞു. അവൻ ആണെങ്കിൽ വള്ളി പൊട്ടിയ കേസ് ആണ്.

അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നിൽക്കുന്നു. ഞാൻ അവളെ നോക്കിയെങ്കിലും കണ്ടില്ല. അതാ അവൾ പുറത്ത് ക്യാന്റീനിൽ നിന്ന് വരുന്നുണ്ട്. കണ്ടപ്പോ ഒന്ന് ചിരിച്ചു. എനിക്ക് ആ ചിരി തന്നെ ധാരാളമായിരുന്നു.

ബെൽ അടിച്ചപോ തിരിച്ചു ക്ലാസ്സിലേക്ക് പോന്നു. മിക്ക ഇന്റർവെല്ലിനും മെക്കിന്റെ മുന്നിൽ ആയി നിൽപ്പ് . അവൾ പോകുന്ന വഴിയിലും. ഒളിച്ചും പാത്തും നോക്കികൊണ്ടിരുന്നു.എടാ അരുണേ ഇങ്ങനെ നോക്കി വെള്ളം ഇറക്കാതെ പോയി പറഞ്ഞൂടെ. അങ്ങനെ പറയാൻ പാടില്ല.ആദ്യം നമ്മുക്ക് ഇഷ്ടപെട്ട പെൺകുട്ടിയുടെ പിന്നാലെ നടക്കണം. എന്നിട്ട് അവൾക്ക് ചെറിയ ശല്യം ആവും.ആ ശല്യം പിന്നെ ചെറിയൊരു ഇഷ്ടം ആവും.

അപ്പോൾ നമ്മൾ പോയി ഇഷ്ടമാണ് എന്ന് പറയണം പിന്നെ അവൾ പോലും അറിയാതെ അവൾ തിരിച്ചു ഇഷ്ടമാണെന്നു പറയും സെറ്റ് ആവും. ഇതൊക്കെ എവിടുന്നാടാ. പെൺകുട്ടികളെ എങ്ങനെ വളക്കാ എന്ന 101 ചോദ്യങ്ങളും ഉത്തരങ്ങളും ഒരു ഭ്രാന്തന്റെ ആണ്.

ഞാൻ അന്ന് പറഞ്ഞില്ലേ. ഓ ഈ ഭ്രാന്തൻ ഒരു സംഭവം ആണ് ട്ടൊ 🤭. നമുക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാം അവള് സെറ്റ് ആയാലോ. നിന്റെ ഇഷ്ടം അവളുടെ കൂടെ ആ അഞ്ചു പേര് എപ്പോഴും ഉണ്ടാവും തല്ലു കിട്ടാതെ നോക്കിക്കോ ട്ടാ. അരുൺ മനസിൽ ഉറപ്പിച്ചു കല്യാണി അവന്റെ ആണെന്ന്.

 

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കല്ലു – പാർട്ട് 2”

  1. കഥക്ക് ഒരു flow illyato.oru vari kazhinj aduthathilekk എത്തുന്നില്ല. ബോർ avunnu.മെച്ചപ്പെടുത്തുക.all the best

Leave a Reply