കല്ലു – പാർട്ട് 5

4161 Views

kallu novel

മക്കളെ എവിട്യ ആ അമ്മേ ഇവിടെ ഉണ്ട്.

ആ വാ ചായ കുടിക്കാം. മണി 3 ആയില്ലേ.

വാ അരുണേ ചായ കുടിക്കാം.

അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടവും അവളോട്‌ ബഹുമാനവും തോന്നി പോയി.

എന്ത അരുണേ ആലോചിക്കുന്നേ ചായ കുടിക്ക്.

ആ അമ്മ. മ്മ്. ആ അമ്മ ഞാൻ പോട്ടെ ഇപ്പൊ പോയാലെ ഹോസ്റ്റലിൽ കേറാൻ പറ്റു . ഞാൻ പിന്നെ ഒരിക്കൽ വരാം.

ശെരി മോനെ

പോട്ടെ കല്യാണി.

തിരിച്ചു ഹോസ്റ്റലിൽ വന്നു കുറെ നേരം അവളുടെ ജീവിതത്തെ കുറിച്ച് ആലോചിച്ചു. തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. മനസ് നിറയെ കല്യാണി ആയിരുന്നു.

ദിവസങ്ങളിങ്ങനെ കടന്ന് പോയി.

അവൾക് ഞാൻ നല്ലൊരു ഫ്രണ്ട് ആയിരുന്നു. എന്റെ മനസ്സിൽ അവളോട് അടങ്ങാത്ത ഇഷ്ടവും. എല്ലാം ഞാൻ ഉള്ളിൽ കൊണ്ടു നടന്നു. നല്ല ജോലി കിട്ടിയാൽ അവളെ കൂടെ കൂട്ടണം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

രണ്ടാം വർഷം കഴിഞ്ഞു തുടങ്ങി.

പരീക്ഷ അടുത്തു. ആദ്യത്തെ സെമെസ്റ്ററിലെ പോലെ അല്ല ഈ പ്രാവശ്യം ഞാൻ നല്ലോണം ഒരുങ്ങിയിരുന്നു എക്സമിനു. ഞാൻ എഴുതിയ ഏഴു എക്സാമിൽ 6 എണ്ണത്തിൽ ഞാൻ പാസ്സ് ആയി.

റിസൾട്ട്‌ കണ്ടപ്പോ അഭിയുടെ നാലഞ്ചു കിളി ഒക്കെ പറന്നു പോയി.

എന്താടാ അരുണേ നീ കഞ്ചാവ് അടിച്ചിട്ടാണോ പരീക്ഷ എഴുതിയെ ഒക്കെ പാസ്സ് ആയല്ലോ.

അതെന്റെ കഴിവ്. നീ ആരോടും പറയണ്ട.

മ്മടെ കല്യാണി ഇല്ലേ എന്താ പറഞ്ഞെ എന്നറിയോ. ഇല്ല പറ. നല്ല ജോലി ഒക്കെ വാങ്ങി സെറ്റ് ആയിട്ട് വന്നു പെണ്ണ് ചോദിക്ക് എന്ന്.

ഓ അതാണ് അപ്പൊ കാര്യം എടാ മണ്ടൻ അരുണേ നിന്നെ ഒഴിവാക്കാൻ പറഞത അവള് നീ അതും വിശ്വസിച്ചു വന്നേക്കുന്നു.

ആ എനിക്ക് അവളെ വിശ്വാസം ആണ്.

നിനക്ക് പ്രാന്ത് ആണ്.

അത് വിട്. വാ ഇന്റർവെൽ അല്ലേ പുറത്തു പോകാം .

ആ വാ. ഈ പോക്ക് അവളെ കാണാൻ അല്ലേ അല്ലാതെ എനിക്ക് വട വാങ്ങി തരാനോ എന്നോട് ഉള്ള സ്നേഹം കൊണ്ടോ അല്ലാലോ എനിക്ക് അറിയാം.

നീ വാടാ.
അവളെ ക്യാന്റീനിൽ കണ്ടില്ല. പിള്ളേരോട് ചോദിച്ചപ്പോൾ പനി ആയോണ്ട് അവധി എടുത്തു എന്നാണ് പറഞ്ഞത്.

ആ ചെക്കന്റെ ഫ്യൂസ് പോയി. ക്ലാസിൽ നിന്ന് ചാടി തുള്ളി വന്നപ്പോഴെ എനിക്ക് തോന്നി. മിണ്ടാതെ ഇരുന്നു ആ വട കുത്തി കേറ്റിക്കൊ ഇല്ലേൽ നിന്റെ മയ്യത്ത് ആണ്.

അയ്യോ നമ്മളൊന്നും പറഞ്ഞില്ലേ. അന്ന് വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്റ്റലിൽ വന്നു അവൾക്ക് മെസ്സേജ് അയച്ചു. എന്തെടി ഇന്ന് കണ്ടില്ലല്ലോ പനി ആണെന്ന് പറഞ്ഞു. ആളെ ഓൺലൈനിൽ കണ്ടില്ല. വിളിച്ചു നോക്കി.

അമ്മയാണ് ഫോൺ എടുത്തേ ആ അമ്മേ ഞാൻ അരുൺ ആണ് അവൾക്ക് എന്താ പറ്റിയെ. ഒന്നുല്ലടാ ചെറിയ പനി. ഞാനാ പറഞ്ഞെ ക്ലാസ്സിൽ പോകണ്ട എന്ന്. ഒന്ന് ഫോൺ കൊടുക്കാവോ. ആ കൊടുക്കാം.

ഇന്ന കല്യാണി. പറയടാ. നീ ചവാൻ കിടക്ക എന്ന് പറഞ്ഞു കേട്ട്. ആ ചത്തില്ല. പനി എങ്ങനെ ഉണ്ടെടാ. കുറവുണ്ട്. ആ അതറിയാൻ വിളിച്ചത നാളെ വരില്ലേ. ആ വരും. അപ്പൊ കാണാം ശെരി. നീ റസ്റ്റ്‌ എടുക്ക്.

രാത്രി എത്ര തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. മനസ്സിൽ നിറയെ അവളുടെ മുഖം ആയിരുന്നു. എങ്ങനെയോ നേരം വെളുപ്പിച്ചു. ക്ലാസ്സിൽ പോയി. ഇന്റർവെൽ ആയപ്പോൾ ആണ് അവളെ ഒന്ന് കാണാൻ പറ്റിയെ. ടീ നിന്നെ എങ്ങനെ ഉണ്ട്. കുഴപ്പല്യഡാ. ഞാൻ ഒക്കെ ആണ്. ഡാ വാ നമ്മുക്ക് ഒരു ചായ കുടിക്കാം. എന്റെൽ പൈസ ഇല്ലടി. ഓ ഞാൻ കൊടുത്തോളം. എന്നാ ഒരു കപ്പലണ്ടി മിട്ടായി കൂടെ. ഇളിക്കണ്ട വാങ്ങി തരാം.

രണ്ടീസം കൂടെ അല്ലേ ഉള്ളു ഈ രണ്ടാം വർഷം തീരാൻ. എന്താ വെക്കേഷൻ ആയിട്ട് പരിപാടി. എനിക്ക് എന്ത് പരിപാടികൾ. നാട്ടിൽ പോണം എല്ലാരേം കൂടെ അടിച്ചു പൊളിക്കണം. നീ വരുന്നുണ്ടോ കല്ലു കൂടെ. അയ്യോ ഞാൻ ഒന്നും ഇല്ല വെക്കേഷൻ ആയാൽ കൂടുതൽ കച്ചോടം ഉണ്ടാവും. ഞാൻ ഇവിടെ അമ്മേടെ കൂടെ നിന്നില്ലെങ്കിൽ അമ്മക്ക് ആരാ അമ്മ ഒറ്റക്ക് ആവില്ലേ.

ഓക്കേ കല്ലു എന്താ ഞാൻ കൊണ്ടു വരണ്ടേ നാട്ടിൽ നിന്ന് വരുമ്പോൾ. നീ ഗൾഫിൽ അല്ലേ പോണേ. ഹാ നീ ചോദിച്ച സ്ഥിതിക്ക് ഒന്നും പറഞ്ഞില്ലെങ്കിൽ നിനക്ക് വിഷമം ആവില്ലേ. നിനക്ക് ഇഷ്ടമുള്ളത് കൊണ്ടു വാ. എനിക്ക് അങ്ങനെ പ്രതേകിച്ചു ഇഷ്ടങ്ങൾ ഒന്നും ഇല്ലടാ. ഇങ്ങനെ ഒക്കെ പോണം.

ആ ഞാൻ നോക്കട്ടെ നാട്ടിലെ സ്പെഷ്യൽ എന്താ എന്ന്. വാ പോകാം ഇന്റർവെൽ കഴിഞ്ഞു. രണ്ടാം വർഷം കഴിഞ്ഞു. ഒരു മാസം വെക്കേഷൻ ഉണ്ട്. ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ കല്ലുവിനെ കണ്ടു. ഞാൻ പോകുവാ ട്ടാ. അപ്പൊ കാണാം. മെസ്സേജ് അയക്കണേ. ആ പോയ്‌ വാടാ

അവളോട് യാത്ര പറഞ്ഞു നാട്ടിലേക്ക് വണ്ടി കേറി. ബസിൽ കേറി 3 മണിക്കൂർ വേണം നാട്ടിലേക്കു. ഹെഡ്ഫോൺസ് വെച്ചു പാട്ട് കേട്ട് അങ്ങനെ ഇരുന്നു. കല്യാണിയുടെ കൂടെ പിറന്നാളിനു എടുത്ത ഒന്ന് രണ്ടു ഫോട്ടോസ് എന്റെ കയ്യിൽ ഉണ്ടായിരുന്നു. അതൊന്ന് എടുത്തു സൂം ചെയ്തും ചെറുതാക്കിയും ഇരുന്നു. അവളുടെ കണ്ണുകൾ. നീളമുള്ള മൂക്ക്. തത്തമ്മ ചുണ്ട്. നമ്മള് ഇഷ്ടപെടുന്ന കുട്ടിക്ക് നമ്മുടെ മനസ്സിൽ ഐശ്വര്യ റായ്യെക്കാൾ മൊഞ്ചാണ്. ഒന്ന് ഉറങ്ങി എണീറ്റപ്പൊ മലപ്പുറം മുന്നിൽ കാണാനുണ്ട്. നല്ല ധമിന്റെയും ഇറച്ചി പത്തിരിയുടെയും മണം മൂക്കിലേക്ക് അടിച്ചു കയറി. ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു. രാത്രി 8 മണി ഒക്കെ ആയിക്കാണും ഞാൻ വീട്ടിൽ എത്തിയപ്പോൾ. അമ്മേ……

ഓ വന്നോ എന്താടാ വൈകിയെ. അത് പിന്നെ മ്മടെ റോഡ് അല്ലേ. എല്ലാ കുഴിയിലും ഇട്ട് വണ്ടി ഓടി എത്തുമ്പോൾ നേരം ആവും. ഇനി ഈ കൊല്ലം മാവേലിക്ക് പാതാളത്തിൽ നിന്ന് വരാൻ എളുപ്പം ആയിരിക്കും ആ ജാതി കുഴി ആണ് ഇവിടെ.

എനിക്ക് വിശക്കുന്നുണ്ട് വല്ലോം താ. നീ കുളിക്ക് ആദ്യം. വല്ലോം താ എന്നിട്ട് കുളിക്കാം. എന്നുട്ട ഇന്ന് ഇവിടെ. നീ വരുമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ബീഫ് വാങ്ങി കൊണ്ടു വന്നു. ആഹാ എടുത്തോ എടുത്തോ ഇപ്പൊ ശെരിയാക്കാം.

എന്നിട്ട് നിങ്ങടെ കെട്ടിയോൻ എവിടെ. അച്ഛൻ അടുത്ത വീട്ടിലെ സുധാകരൻ ചേട്ടന്റെ കൂടെ പുറത്ത് പോയി. ആ ദ വന്നല്ലോ. അച്ഛന് 100ൽ 101 ആയുസ്സ് ആണ്. വാ അച്ഛാ കഴിക്ക്. നീ കഴിക്ക് ഞാൻ കുറച്ചു നേരത്തെ കഴിച്ചേ ഉള്ളു.

ആണോ എന്നാലും ഇത്തിരി കഴിക്ക്. ഇവന്റെ ഒരു കാര്യം ഒരു പ്ലേറ്റ് ഇങ്ങു എടുക്ക്. അച്ഛാ വെക്കേഷൻ അല്ലേ ഞാൻ സുധി ചേട്ടന്റെ കൂടെ ടൈൽ പണിക് പോകുവാ. അടുത്ത സെമെസ്റ്ററിലേക്ക് ഇത്തിരി ബുദ്ധിമുട്ട് അച്ഛന് കുറഞ്ഞു കിട്ടുമല്ലോ.

ദേവകി ഇത് നമ്മടെ മോൻ തന്നെ ആണോ. എന്തെ ഇപ്പൊ അങ്ങനെ ചോദിക്കാൻ അല്ല അവൻ പണിക്ക് പോകുവാ എന്ന്. അച്ഛാ ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാ. ഞാൻ പണിക്ക് പോകുവാ. ആ നല്ല കാര്യം. പുറത്തു പഠിക്കാൻ വിട്ടപ്പോൾ ചെക്കന് നല്ല ബുദ്ധി വന്നല്ലോ. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവനെ ഒന്നാം ക്ലാസ്സ്‌ തൊട്ടേ പുറത്തേക്ക് വിട്ടു പഠിപ്പിച്ചേനെ. ഓ എന്റെ പൊന്നച്ചോ ഞാൻ ഒന്നും പറഞ്ഞില്ല. ഷമിക്ക്.

ഭക്ഷണം കഴിച്ചു. റൂമിൽ കേറി. ഫോൺ എടുത്തു കല്ലുവിനു മെസ്സേജ് അയച്ചു. ടീ ഞാൻ വീട്ടിൽ എത്തി. നീ കഴിച്ചോ ഞാൻ ദേ കഴിച്ചു. ഇനി ഉറങ്ങണം. ഞാൻ കഴിച്ചില്ലടാ. കടയിൽ ആണ് ആള് ഉണ്ട് പിന്നെ കാണാം. ഫോൺ താഴെ വച്ചു കണ്ണടച്ചു കിടന്നു. പാവം എന്റെ കല്ലു എന്തോരം കഷ്ടപ്പെട്ട ജീവിക്കുന്നത്. നല്ലത് മാത്രം വരുത്തണേ ഭഗവാനെ. കുറച്ചു നേരം പാട്ട് കേട്ട് കിടന്നു. പെട്ടന്ന് ആരോ കതകിൽ തട്ടി.

ആരാ ഞാനാ അമ്മയാടാ. എന്താന്ന് നാളെ രാവിലെ ചായക്ക് പുട്ട് മതിയോ. അത് അച്ഛന് കൊടുക്ക്. എന്തൊരു തള്ളാണ്. എന്താടാ. ഒന്നുല പുട്ട് മതി. ശെരി അമ്മേ നാളെ കാണാം. gud ന്യ്റ്റ്.

 

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

മിന്നു

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply