പ്രണയം ഒരാളുടെ ജീവിതത്തിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരും.ഞങ്ങളുടെ പ്രണയവും അത് പോലെ ആയിരുന്നു. ഒരു ദിവസം ഞങൾ പതിവുപോലെ തന്നെ പുറത്തു കറങ്ങാൻ പോയി.തിരിച്ചു മീനുട്ടിയെ ബസ്സ്റ്റോപ്പിൽ കൊണ്ടുവിട്ട് വണ്ടി എടുത്തു പോരാൻ നേരം കണ്ണേട്ടാ ഒന്ന് നിന്നെ എന്തെടി ഒന്നുല നാളെ നേരത്തെ വരാമോ എനിക്ക് ഡ്രസ്സ് എടുക്കാൻ വരണം കൂട്ടുകാരിയുടെ കല്യാണം ഉണ്ട് രണ്ടു ദിവസം കഴിഞ്ഞു.
ഞാൻ പറഞ്ഞില്ലായിരുന്നോ. നാളെ ഞാൻ വൈകുന്നേരം ഒരു 3 മണിക്ക് വരാം. അത് പോരെ നിനക്ക് .ദേ ബസ് വന്നു കേറി പോയെ നീ. വീട്ടിൽ എത്തിയിട്ട് വിളിക്കണേ. തിരിച്ചു വീട്ടിൽ നിന്ന് ഫോൺ ഒക്കെ ചാർജിൽ ഇട്ട് കുളിക്കാൻ പോയി.ഇപ്പൊ വീടിന്റെ അടുത്തുള്ള പുഴയിൽ ആണ് നീരാട്ട്. തിരിച്ചു വന്നപ്പോൾ ഫോണിൽ അവളുടെ മിസ്സ് കാൾ.
അവള് വീട്ടിൽ എത്തി എന്ന് മനസിലായി. ഭക്ഷണം ഒക്കെ കഴിച്ചു ഫോൺ എടുത്തു ഉമ്മറത്തേക്ക് പോയി. മീനുട്ടിയെ വിളിച്ചു കുറെ നേരം സംസാരിച്ചു. ചില സമയങ്ങളിൽ ഞാൻ ഓർക്കാറുണ്ട് ഈ ലോകത്തിൽ എത്രയോ പെൺകുട്ടികൾ ഉണ്ടായിട്ടും ഇവളെ എന്റെ കാന്താരിയെ കിട്ടാൻ എന്ത് കൊണ്ട് ഇത്രക്ക് വൈകി. ശ്രീനിവാസൻ പറഞ്ഞ പോലെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ അല്ലേ.ആ സമയം വരുമ്പോൾ ശെരിയാകും.
കുറെ നേരം ഉമ്മറത്തു കിടന്ന് എന്തൊക്കെയോ ആലോചിച്ചു.എപ്പോഴോ ഉറക്കം വന്നു അവിടെ തന്നെ കിടന്ന് ഉറങ്ങി പോയി.പിറ്റേ ദിവസം ജോലിക്ക് പോയെങ്കിലും നല്ല 8ന്റെ പണി ആയതു കൊണ്ട് മീനുട്ടി പറഞ്ഞ പോലെ 3 മണിക്ക് എത്താൻ പറ്റിയില്ല എത്തിയത് 4 മണി ഒക്കെ ആയപ്പോൾ ആണ്.
സ്ഥിരം കാണുന്ന സ്ഥലത്ത് ഞാൻ അവളെ നോക്കിയെഗിലും കണ്ടില്ല. കുറെ നേരം വിളിചെങ്ങിലും അവൾ ഫോൺ എടുത്തില്ല.പറഞ്ഞ വാക്ക് എനിക്ക് പാലിക്കാൻ പറ്റിയില്ല. അതിപ്പോ ആദ്യമായിട്ടൊന്നും അല്ലല്ലോ. അവൾക്ക് അറിഞ്ഞൂടെ എനിക്ക് ജോലി തിരക്ക് ഉണ്ടെന്നു. മനസ്സിൽ എന്തൊക്കെയോ ആലോചിച്ചു മനസിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
വീട്ടിൽ വന്നു ഒന്ന് കൂടെ വിളിച്ചെങ്ങിലും സ്വിച്ച് ഓഫ് ആയിരുന്നു. ആ എപ്പോഴും ഉള്ളതല്ലേ വിളിച്ചോളും. അങ്ങനെ ഞാൻ ആശ്വാസിച്ചു.രാത്രി ഭക്ഷണം ഒക്കെ കഴിക്കാൻ ഇരുന്നപ്പോൾ ആണ് അവൾ വിളിച്ചെ.
നമ്മളൊക്കെ മ്മടെ ക്ടാവ് അല്ലെങ്കിൽ ഇഷ്ടമുള്ളവർ വിളിച്ചാൽ അറിയാൻ വേണ്ടി റിങ്ടോൺ മാറ്റി ഇടാറുണ്ടല്ലോ. അതുകൊണ്ട് തന്നെ വേഗം തന്നെ ഫോൺ എടുത്തു. മീനു മീനു അതെ ജോലി നല്ലോണം ഉണ്ടായിരുന്നെടി അതാ ഞാൻ…
അല്ല എത്തിയപ്പോ 4 മണി ഒക്കെ ആയി. ഞാൻ വിളിച്ചു നീ എടുത്തില്ല.
ഹലോ മീനുട്ടി എന്താ ഒന്നും പറയാത്തത്.
കണ്ണേട്ടാ ഇനി നമ്മള് തമ്മിൽ കാണില്ല.
എന്നെ വിളിക്കണ്ട മെസ്സേജ് അയക്കണ്ട.
അല്ലെങ്കിലും പെൺകുട്ടികൾ തല്ലു കൂടിയാൽ പറയണ സ്ഥിരം ഡയലോഗ് അല്ലേ ഇതൊക്കെ.
അവളുടെ വാശിക്ക് മുന്നിൽ തല കുനിക്കാൻ എനിക്ക് പറ്റില്ല.
വാശിക്ക് ഡിഗ്രി എടുത്ത അവളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ തിരിച്ചു ഞാനും പറഞ്ഞു ഇല്ല ഞാൻ വിളിക്കില്ല സംസാരിക്കില്ല പോരെ. ഓ കണ്ണേട്ടാ അപ്പൊ അത്രക്കെ ഉള്ളു അല്ലേ എന്നാ ആയിക്കോട്ടെ.
വിട്ടുകൊടുക്കാൻ ഞാനും അവളും തയ്യാറായിരുന്നില്ല.
ആ ഫോൺ കാൾ ഒരു യുദ്ധം ആയി മാറി. കരഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ചെയ്യുമ്പോ എന്റെ മനസ്സിൽ ഞാനും കരയുകയായിരുന്നു. വാശിയും ദേഷ്യവും കൊണ്ട് ഞങ്ങളുടെ പ്രണയം ശക്തമായികൊണ്ടിരുന്നു. ആ വഴക്ക് ഏകദേശം 7 മാസത്തോളം നീണ്ടു നിന്നു. ലെച്ചു വഴി അവളുടെ ഓരോ കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു.തിരിച്ചും അവളും എന്നെ കുറിച്ച് അനേഷിച്ചിരുന്നു.
ഒരു ദിവസം ജോലി കഴിഞ്ഞ് വരുന്ന വഴിക്ക് എന്റെ ബൈക്ക് ആക്‌സിഡന്റ് ആയി.കണ്ടു നിന്ന ആരൊക്കെയോ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. കയ്യ് ഒടിഞ്ഞെങ്കിലും എന്തോ ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല.ലെച്ചു അവളെ അറിയിക്കണോ എന്ന് ചോദിച്ചപ്പൊൾ വേണ്ട എന്ന് പറഞ്ഞെഗിലും അവൾക്ക് അത് മീനുവിനോടു പറയാതിരിക്കാൻ ആയില്ല.
പിറ്റേന്ന് കോളേജിൽ നിന്ന് ഓടി കിതച്ചു അവൾ എന്നെ കാണൻ ഹോസ്പിറ്റലിൽ എത്തി. അവൾക്കെന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് മനസിലാക്കാൻ അന്ന് അവളുടെ കണ്ണിൽ നിന്നുതിർന്ന കണ്ണീരിനേക്കാൾ കൂടുതൽ ആയി എനിക്ക് ഒന്നും വേണ്ടായിരുന്നു.അന്ന് വൈകുന്നേരം ഡിസ്ചാർജ് ചെയ്തു ഹോസ്പിറ്റലിൽ നിന്ന് പോരുന്ന വരെ അവിടെ തന്നെ നിന്നു.വീട്ടിൽ എത്തി കുറച്ചു നേരം കിടന്നെങ്കിലും അവളുടെ മുഖം ഓർമ വന്നു.
ഫോൺ എടുത്തു വിളിക്കാൻ തുടങ്ങുമ്പോഴേക്കും അവൾ ഇങ്ങോട്ട് വിളിച്ചു. അന്നത്തെ സംസാരത്തിനു മുൻപ് സംസാരിച്ചിരുന്നതിനെക്കാൾ മധുരം ഉണ്ടായിരുന്നു. ഞാൻ അവളോട് തിരിച്ചു ഇഷ്ടമാണെന്നു പറഞ്ഞ ആ ദിവസം ഉണ്ടായ അതെ ഫീൽ ആയിരുന്നു ഇന്ന് അവൾ എന്നെ വിളിച്ചപ്പോൾ. പഴയ പോലെ വിളികളും കാര്യങ്ങളും വീണ്ടും തുടർന്നു.
കറങ്ങാൻ പോകുന്നതും സിനിമക്ക് പോകുന്നതും മുൻപത്തെക്കാൾ കൂടുതൽ ആയി.ഒരു ദിവസം ഉച്ചക്ക് പതിവില്ലാതെ അവൾ വിളിച്ചപ്പോൾ ഞാൻ ഒന്ന് പേടിച്ചു ഇനി എന്താണാവോ അടുത്തത് എന്ന് വിചാരിച്ചു. കണ്ണേട്ടൊ എന്താ മീനു ഒരു കാര്യം പറയാനുണ്ട് ഓ പറഞ്ഞോ നാളത്തെ ദിവസം എന്താണെന്നു അറിയോ. ഭഗവാനെ ഇവളുടെ പിറന്നാൾ എങ്ങാനും ആണോ മറന്ന് പോയാൽ പിന്നെ അത് മതി.
എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ചു. എന്താ എനിക്ക് അറിയില്ല. എന്നാ അറിയണ്ട നാളെ വൈകുന്നേരം സ്ഥിരം സ്ഥലം എനിക്ക് ദേ ക്ലാസ്സ് തുടങ്ങാൻ ആയി. രാത്രി വിളിക്കണേ. അല്പം ഗൗരവത്തിൽ ആണ് ആള് ഫോൺ കട്ട് ചെയ്തത്. ഞാൻ ഫോണിലെ നോട്ട് എടുത്തു നോക്കി.ഓ ഭാഗ്യം അവളുടെ പിറന്നാൾ അല്ല. അല്ലെങ്കിൽ അത് മതി എന്നെ അവൾക്ക് കൊന്ന് തിന്നാൻ.
പിറ്റേന്ന് കണ്ടപ്പോൾ അവളുടെ കയ്യിൽ ഒരു ഗിഫ്റ്റ് ഉണ്ടായിരുന്നു. ഇനി എന്റെ പിറന്നാൾ എങ്ങാനും ഏയ് അത് ഏപ്രിലിൽ കഴിഞ്ഞില്ലേ മനസ്സിൽ ആലോചിച്ചു ഒരു എത്തും പിടിയും ഇല്ല. എന്താ മീനു ഗിഫ്റ്റ് ഒക്കെ. നിങ്ങൾക്ക് ഓർമ ഉണ്ടാവില്ല.എന്താടി ശബ്ദം ഒക്കെ മാറി ഇരിക്കുന്നു. ഹ്മ്മ് നമ്മളു പ്രണയിക്കാൻ തുടങ്ങിട്ട് ഒരു വർഷം ആയി.ദാ ഒരു ഷർട്ടും മുണ്ടും ആണ്. എനിക്ക് ഒന്നും വാങ്ങിയില്ല അല്ലേ അതെനിക് അറിയാലോ. നിനക്ക് ഞാൻ ഇല്ലേ എന്നും പറഞ്ഞു ഒഴിഞ്ഞു മാറി.
ഇതൊക്കെ ഇത്രക്ക് ആലോചിക്കാൻ ഉണ്ടോ.ആണോ എന്നാൽ ആ ഗിഫ്റ്റ് ഇങ്ങു തന്നോ ഓർമ വരുമ്പോൾ തരാം. അത് വേണ്ട എന്റെ പെണ്ണ് ആദ്യമായി തന്നതല്ലേ. ഇപ്പൊ തിരിച്ചു തരാൻ ഗിഫ്റ്റ് ഒന്നും ഇല്ല വേണേൽ ഒരു ഉമ്മ തരാം. അത് മതിയോ നിനക്ക്. അയ്യാ എനിക്കൊന്നും വേണ്ട. ഗൗരവത്തിൽ തിരിഞ്ഞു നടന്ന അവളെ വിളിച്ചു.എടി പോകല്ലേ ജോലി തിരക്ക് അല്ലേ.
എന്നാ പോ എന്നും പറഞു അവിടെ തന്നെ ഞാൻ ഇരുന്നു.പിന്നിൽ കൂടെ വന്നു കണ്ണ് പൊത്തി അയ്യോ കണ്ണേട്ടാ ഞാൻ വെറുതെ പറഞ്ഞതാ വിട്ടേക്ക്. എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധിയല്ലേ എന്റെ കണ്ണേട്ടൻ.
കണ്ണേട്ടാ തൃശൂരും എറണാകുളത്തും പോയിട്ടുണ്ടല്ലോ നമ്മൾ കുറെ. നമുക്ക് വേറെ എവിടെയെങ്കിലും പോകാം ഈ ശനിയാഴ്ച. മം പോകാലോ എത്ര ദൂരെ വേണേലും പോകാം എന്റെ മീനുട്ടി ഉണ്ടെങ്കിൽ. അങ്ങനെ ശനിയാഴ്ച ലെച്ചുവിന്റെ വീട്ടിൽ അവൾ വന്നിട്ടുണ്ട് എന്ന് പറഞ്ഞു മീനു എന്റെ കൂടെ വന്നു ഞാനും മീനുവും അന്ന് കോഴിക്കോടും കാപ്പാടും ഒക്കെ പോയി.അന്ന് അവൾ പറഞ്ഞിരുന്നു കണ്ണേട്ടാ കണ്ണേട്ടന്റെ കൂടെ ബൈക്കിൽ ണമെന്ന്.
കാപാടും കോഴിക്കോട് മുഴുവനും കറങ്ങി വന്നപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. വീട്ടിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു നിങ്ങൾ സ്നേഹിക്കുന്നതിന് ഞാൻ എതിരല്ല. ഇങ്ങനെ കറങ്ങാൻ പോകുന്നതും നേരം വൈകുന്നതും നല്ലതല്ല.പെൺകുട്ടി ആണ് അതോർമ വേണം കണ്ണാ നിനക്ക്. നീ അവളെ കല്യാണം കഴിക്ക് എന്നിട്ട് എങ്ങോട്ട് വേണേലും പൊക്കോ അത്രക്കെ എനിക്ക് പറയാൻ ഉള്ളു.
എന്റെ വീട്ടിൽ എതിർപില്ലെങ്കിലും അവളുടെ വീട്ടിൽ അറിഞ്ഞ പ്രശ്നം ആണ്. എന്തെങ്കിലും ആവട്ടെ അതിന് ഇനിയും സമയമുണ്ടല്ലോ. ദിവസങളും മാസങ്ങളും കടന്ന് പോയി മീനുവിന്റെ പിറന്നാൾ ആണ് നാളെ. അവൾക്ക് ഞാൻ എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഉള്ള ഗിഫ്റ്റ് ഒക്കെ വാങ്ങി കൊടുത്തിട്ടുണ്ട്. ഇനി എന്താ വാങ്ങി കൊണ്ടുക്കുന്നെ എന്നും ആലോചിച്ചു വീടിന്റെ ഉമ്മറത്തു ഇരുന്നപ്പോൾ ആണ് എനിക്ക് അത് ഓർമ വന്നത്.
അതിലും വലിയ ഗിഫ്റ്റ് അവൾക്ക് കൊടുക്കാൻ ഇല്ല. രാത്രി 12 ആയപ്പോ അവളെ വിളിച്ചു ഒരായിരം വർഷം ഇതുപോലെ ജീവിക്കട്ടെ എന്ന് വാക്ക് കൊണ്ടും മനസ് കൊണ്ടും നേർന്നു. താങ്ക്സ് കണ്ണേട്ടാ പക്ഷെ ഒരു തിരുത്തൽ ഉണ്ട് ഒരായിരം വർഷം ഇത് പോലെ കണ്ണേട്ടന്റെ കൂടെ ജീവിച്ചാൽ മതി.
ഗിഫ്റ്റ് ഒന്നും ഇല്ലേ മോനെ.
അത് നാളെ നാളെ ച്ചുന്ദരി കുട്ടി ആയിട്ട് വാട്ടാ.
തത്കാലം ഇതു വച്ചോ ഉമ്മ…………
തുടരും……
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക