വീണ്ടും നിങ്ങൾ എന്നോടൊപ്പം ഉണ്ടാക്കും എന്ന വിശ്വാസത്തോടെ പുതിയ ചിലരെ പരിചയപ്പെടുത്തുകയാണ്. കുറച്ചു പഴയ രീതികളോട് ആണ് ഇഷ്ട്ടം അതുകൊണ്ടു ഇതു നിങ്ങൾക്ക് ഇഷ്ടമായോ അല്ലെങ്കിൽ എന്തെങ്കിലും മാറ്റം വരുത്തണം എങ്കിലും തുറന്നു പറയണം .അപ്പോൾ തുടങ്ങുകയാണ്.
നഷ്ട്ടപെട്ട നീലാംബരി ഭാഗം-1
നീലിമ അതാണ് എന്റെ പേര് കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നു ഇപ്പോൾ .മൂന്നാം വർഷ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥി വീട്ടിൽ അച്ഛൻ അമ്മ ജേഷ്‌ഠൻ.
‘അമ്മ വീട്ടമ്മ യശോദ അച്ഛൻ കൃഷ്‌ണൻകുട്ടി ചേട്ടൻ നന്ദജൻ. പണ്ട് വലിയ തറവാട്ട് കാർ ആയിരുന്നു അമ്മയുടെ കാരണവൻമാർ പക്ഷെ അമ്മയുടെ സമയം ആയപ്പോഴേക്കും ഷെയ്ച്ചു നെല്ലിപലകയോളം ആയി .വിവാഹം കഴിച്ചു അയക്കാൻ നിവർത്തി ഇല്ലാതെ ഇരുന്നപ്പോഴാണ് അച്ഛൻ അമ്മയെ പ്രണയിച്ചു വിളിച്ചു കൊണ്ടു വീട്ടിൽ കയറി ചെന്നത്
അപ്പോഴേക്കും അന്ന് നാട്ടിലെ ഉജ്ജ്വല പ്രമാണിമാർ ആയിരുന്ന അച്ഛച്ഛനും വല്യച്ഛനും അതു ഇഷ്ടപ്പെട്ടില്ല.
അതുകൊണ്ടു അന്ന് തന്നെ രണ്ടിനെയും പുറത്താക്കി
തറവാട്ടിലെ ഏറ്റവും ഇളയ ആൾ ആയിരുന്നു അച്ഛൻ .ലാളിച്ചു വളർത്തിയതാണ് അച്ഛനെ അച്ഛൻ കാര്യപ്രാപ്തി പോലും ആകാതെ ഇങ്ങനെ ഒരു സാഹസം ചെയ്തത് അച്ഛച്ഛനു ഇഷ്ടപ്പെട്ടില്ല .
അന്നുമുതൽ യശോദമ്മയ്ക്കും കൃഷ്‌ണന്കുട്ടിക്കും തേങ്ങാപുരയിലെ രണ്ടു മുറി വീടും കുറച്ചു തെങ്ങിൻതോപ്പും കൊടുത്തു അച്ഛച്ഛൻ കുടുംബത്തിൽ നിന്ന് പുറത്താക്കി. ഒറ്റയ്ക്ക് ജീവിച്ചു കാണിക്കാൻ പറഞ്ഞു അന്ന് തുടങ്ങിയതാണ് ഈജീവിത യാത്ര
ആ തേങ്ങാപുരയിലാണ് ചേട്ടൻ ജനിച്ചതും ഓടി നടന്നു വളർന്നതും എന്നെ ‘അമ്മ വയറ്റിൽ ഉള്ളപ്പോഴേക്കും അച്ഛൻ സ്വന്തമായി ഒരു വീട് വാങ്ങി അവിടെയാണ് ഇപ്പോഴും.
ആദ്യം അച്ഛൻ തെങ്ങിൻതോട്ടം കഴിഞ്ഞുള്ള സ്ഥലത്തു അത്യാവശ്യം കൃഷി ചെയ്തു.വീട് ചിലവിനു ഉള്ളതു ഉണ്ടാക്കി .പിന്നെ ചെങ്കല്ല് വെട്ടുന്ന പണിക്ക് പോയ്.പിന്നെ കുറേശ്ശേ കൊപ്ര വാങ്ങി വിൽക്കുന്ന ഏർപ്പാട് തുടങ്ങി അതു വളർന്നു അങ്ങനെ ആണ് വീടുവാങ്ങി പുതിയ സ്ഥലത്തു താമസം ആക്കിയത്.
തറവാട്ടിലെ എല്ലാ കാര്യങ്ങൾക്കും വിശേഷങ്ങൾക്കും ഞങ്ങളെ ഷെണിക്കാറുണ്ട്. ആർക്കും പിണക്കം ഇല്ല. പിന്നെ അച്ഛൻ എന്തായാലും അച്ഛച്ഛന്റെ വിലക്ക് തന്നെ വളർന്നു.
“മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ”
അന്ന് മുതൽ ‘അമ്മ പറയും എന്റെ മോളുടെ കല്യാണം ആര്ഭാടമായി നടത്തണം എന്നു. എന്നെ പോലെ അവൾക്ക് ഇറങ്ങി പോകേണ്ടി വരരുത് എന്നു.
അതുകൊണ്ടു അന്ന് മുതൽ അച്ഛന്റെ സമ്പാദ്യത്തിൽ ഒരു പങ്കു എന്റെ കല്യാണത്തിനായ് മാറ്റിവച്ചു.
ഇന്നും അച്ഛന് കൊപ്രയും മില്ലും വെളിച്ചെണ്ണയും ഒക്കെ ആണ് ബിസിനെസ്സ്.ചേട്ടൻ പോളി കഴിഞ്ഞു അടുത്തുള്ള കോളേജിൽ ബിടെക് നു ചേർന്നു. അടുത്തു തന്നെ ഉള്ള കോളേജിൽ ആണ് ഞാനും എന്റെ കോളേജ് കഴിഞ്ഞു വേണം ചേട്ടന് പോകാൻ അതുകൊണ്ടു നമ്മൾ ഒരുമിച്ച് ആണ് പോക്കും വരവും
ഞാൻ തീറ്റ കാര്യത്തിൽ കുറച്ചു മുൻപിൽ ആണ് രുചിയുള്ള ഫുഡ് എന്റെ വീക്നെസ് ആണ്.പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു ആണ് അടുത്തുള്ള ബേക്കറിയിൽ സിപ് ആപ്പ് വന്നു തുടങ്ങിയത്.അപ്പോൾ തന്നെ വാങ്ങി വഴിയിലൂടെ ഊറിനടന്ന എന്നെ നോക്കി ചിരിക്കാൻ ആ പഞ്ചായത്തു മുഴുവൻ ഉണ്ടായിരുന്നു.ഞാൻ കാര്യമാക്കിയില്ല
കുറച്ചു നാൾ കഴിഞ്ഞു എല്ലാവരും ചുണ്ടിൽ സിപ് ആപ് നുണഞ്ഞു ,അന്ന് ഞാൻ കുറച്ചു ഗമയിൽ നടന്നു കാരണം ഞാൻ ആണല്ലോ ഇതിന്റെ ഉൽഘാടക
കോളേജ് കാന്റീനിൽ എന്ത് സ്‌പെഷ്യൽ ഉണ്ടെങ്കിലും ഞാൻ ഹാജർ ഉണ്ടാകും കഴിക്കാൻ . അതുപോലെ അല്പസ്വല്പം പാചക പരീക്ഷങ്ങൾ ഉണ്ട് ഇടക്ക് .പരീക്ഷണ വസ്തു അച്ഛൻ.നല്ലതു ആണെങ്കിൽ നമ്മൾ രണ്ടും കൂടി തിന്നു തീർക്കും ,അല്ലാത്തത് അമ്മയ്ക്കും ചേട്ടനും ..
രണ്ടും പേരും പാവങ്ങൾ ആണ്.ചേട്ടൻ എന്നോട് വഴക്കിനും തല്ലുകൂടാനും വരും പാവം ജയിച്ചാലും എനിക്ക് വേണ്ടി തോറ്റു തരും ചേട്ടൻ നന്നായ് പടിക്കും ബ്രില്ലെന്റ് സ്റ്റുഡന്റ് ആണ് .പോളിക്ക് 2 റാങ്ക് ആയിരുന്നു അതുകൊണ്ടു ആണ് അടുത്ത കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയതു.
ചേട്ടൻ അത്യാവശ്യം കാണാൻ നല്ല ഗ്ലാമർ ആയതുകൊണ്ട് പല ചേച്ചിമാർക്കും എന്നോട് ഒരു താൽപര്യം ഉണ്ടായിരുന്നു.ഒരു ചേട്ടൻ ഉള്ളത് കൊണ്ട് അത്യാവശ്യം തല്ലിപ്പൊളി ടീം ഒന്നും എന്റെ ശല്യത്തിന് വന്നില്ല.അങ്ങനെ ഞാൻ എന്റെ കോളജ് ലൈഫ് ഒക്കെ അടിച്ചുപൊളിച്ചു ആസ്വദിച്ചു പോകുവായിരുന്നു
അവസാന വർഷം ആയതു കൊണ്ട് അടിച്ചുപൊളിക്കാൻ കിട്ടിയ അവസരങ്ങൾ ഒക്കെ പരമാവധി ഉപയോഗിച്ചു.ഇനി കോളേജ് ടൂർ ആണ് ലക്ഷ്യം അതിനു ഇപ്പോഴേ അച്ഛനോട് പെർമിഷൻ വാങ്ങി വച്ചിരിക്കുവാണ്
പതിവ് പോലെ ഞങ്ങൾ കോളേജിലേക്ക് പോയ് .നന്ദേട്ടന്റെ ബൈക്കിൽ ആണ് പോയത്.എന്നെ ഡ്രോപ്പ് ചെയ്തിട്ടു വേണം ചേട്ടന് പോകാൻ.കോളേജിന്റെ വാതുക്കൽ പതിവ് പോലെ എല്ലാ വാനര പടകളും ഉണ്ടായിരുന്നു.കൂട്ടത്തിൽ എനിക്ക് പരിചയം ഇല്ലാത്ത കുറെ മുഖങ്ങൾ ബൈക്കിൽ ഇരിക്കുന്നു ഞാൻ അതുനോക്കി നിന്നപ്പോൾ ചേട്ടൻ ചോദിച്ചു
“”നീ എന്തു നോക്കി നിൽക്കുവാ നീലി”””
എനിക്ക് ദേഷ്യം വന്നു ഞാൻ മുഖം വീർപ്പിച്ചു ചേട്ടനോട് പറഞ്ഞു””” ദേ നന്ദേട്ടാ ഞാൻ ഒരു നൂറുവട്ടം പറഞ്ഞിട്ടുണ്ട് എന്നെ “”നീലി നീലി”” എന്നു വിളിക്കരുത് എന്നു””.
“ശരി നീലാംബരി”
കുന്തം !പോകുന്നുണ്ടോ അവിടുന്നു
കുറെ പുതിയ അവതാരങ്ങൾ നിൽക്കുന്നത് കണ്ടു നോക്കിയതാ
അപ്പോഴാണ് ചേട്ടൻ അങ്ങോട്ടു അങ്ങോട്ടു നോക്കിയത് എന്നിട്ട് പറഞ്ഞു ഞങ്ങളുടെ കോളേജിൽ ഉള്ള എംടെക് പഠിക്കുന്ന ചേട്ടൻമാർ ആണ്
“എന്താണാവോ കാര്യം?നീ കയറി പൊയ്ക്കോ അവിടെ ഇവിടെ നോക്കി ഇളിച്ചോണ്ടു നിൽക്കരുത്”
ഓ! സർ പോകാൻ നോക്ക്.
ഞാൻ കയറി പോയിട്ടെ ചേട്ടൻ പോയുള്ളൂ
ഞാൻ ക്ലാസ്സിൽ എത്തി അത്യാവശ്യം കത്തി ഒക്കെ വച്ചിട്ട് കാന്റീനിൽ പോയ് ഒരു ഉഴുന്ന് വടയും ചമ്മന്തിയും പാസ്സ് ആക്കി
കാന്റീനിൽ നിന്നു തിരിച്ചു വരുന്ന വഴി നേരത്തെ കണ്ട പുതുമുഖങ്ങൾ ഗേറ്റിനുള്ളിൽ കൂട്ടം ആയി നിൽക്കുന്നത് കണ്ടു ആൾക്കൂട്ടത്തിനിടയിലെ ഒറ്റ കൊമ്പനെ പോലെ ഒരുത്തൻ അതിലും ഉണ്ടായിരുന്നു.””പൂർണാചന്ദ്രൻ ഉദിച്ചു നിൽക്കുന്നത് പോലൊരു മുഖം നീളൻ മുടിയും കറുത്ത കുറ്റി മീശയും ഒത്ത പൊക്കവും വണ്ണവും ആയി ഒരു ആനചന്തം””
ലാസ്റ്റ് ഇയർ ആയതു കൊണ്ട് ക്ലാസ് ഒന്നും മിസ് ചെയ്യാതെ നോക്കി ഈ വർഷം നന്നായ് എഴുതിയാലെ പ്രയോജനം ഉള്ളു .
വൈകിട്ട് ഞാൻ ചിലപ്പോ ബസിനു പോകും എനിക്ക് 4 മണിക്ക് കഴിയും ചേട്ടന് പ്രാക്ടിക്കൽ ഉള്ളപ്പോ ലേറ്റ് ആകും.
ഇന്ന് ഞാൻ ഇറങ്ങി ചേട്ടനെ വിളിക്കാൻ നോക്കിയപ്പോഴേക്കും വരുന്നത് കണ്ടു
അപ്പോഴും രാവിലെ കണ്ട ഒറ്റകൊമ്പൻ ബൈക്കിൽ അവിടെ ഉണ്ടായിരുന്നു.
ചേട്ടൻ വണ്ടി ഒതുക്കി നിർത്തിയപ്പോൾ അയാൾ ചേട്ടനോട് വർത്തമാനം പറയുന്നത് കണ്ടു.
ഞാൻ അടുത്തു വന്നപ്പോഴേക്കും പോയ്.
ഞാൻ വണ്ടിയിൽ കയറി ചേട്ടൻ വണ്ടി എടുത്തു പോന്നു.
വരുന്ന വഴിക്ക് ഞാൻ ചേട്ടനോട് ചോദിച്ചു “”ആരാ നന്ദേട്ടാ വർത്താനം പറഞ്ഞതു? അവർ എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നത്?”‘
ആ ചേട്ടൻ നമ്മുടെ കോളേജിലെ എം ടെക് പടിക്കുന്നതാ. വലിയ ക്യാഷ് ഉള്ള ടീം ആണ് എന്നാലും വലിയ ജാഡ ഒന്നും ഇല്ല. എല്ലാവരോടും കമ്പനി ആണ്.അവരുടെ ക്ലാസിലെ ഏതോ ഒരു ചേട്ടന്റെ പെങ്ങളെ നിങ്ങളുടെ കോളേജിലെ ഒരുത്തൻ പുറകെ നടന്നു ശല്യപെടുത്തി. പെണ്ണ് കുട്ടി ഇഷ്ടമല്ലന്നു പറഞ്ഞപ്പോൾ അവൻ ആ കൊച്ചിനെ കുറിച്ചു വേണ്ടത്തത് ഒക്കെ പറഞ്ഞു നടക്കുന്നു.അവനെ കാണാൻ വേണ്ടി വന്നതാ .പക്ഷെ കിട്ടിയില്ല.അതാ ഇപ്പൊ സന്ദീപ് ചേട്ടൻ പറഞ്ഞതു.
ഓ!!! അപ്പോൾ അതാ കാര്യം .പേരു സന്ദീപ് കൊള്ളാം നമ്മുടെ കയ്യിൽ ഒതുങ്ങില്ല. അവിടെ തന്നെ കാണും ഒരു പാട് ആരാധികമാർ,,പോട്ടെ ഞാൻ മനസ്സിൽ പറഞ്ഞു
വീട്ടിൽ വന്നു മുറ്റത്തു കയറിയപ്പോഴേ വയനയിലയിൽ പുഴുങ്ങിയ അപ്പത്തിന്റെ മണം വന്നു
ഇന്ന് നിന്റെ സ്‌പെഷ്യൽ ആണല്ലോ നീലു…
ഇടക്ക് ഒക്കെ എന്റെ സ്പെഷ്യലും ആകാം നിനക്കു മാത്രം തിന്നാ മതിയോ ഞാൻ ചേട്ടനോട് ചോദിച്ചു.
“”നിനക്കു നീ തന്നെ ഉണ്ടാക്കി കഴിക്കുന്നുണ്ടല്ലോ ആർക്കും തരാതെ. ഈ കഴിക്കുന്നതൊക്കെ എവിടെ പോകുന്നു നീലു ശരീരത്തിൽ കാണുന്നില്ലല്ലോ?””
കൂടുതൽ കാണണ്ട. ഇത് മതി.
അതും പറഞ്ഞു ഞാൻ അകത്തു പോയ്
ഫ്രഷ് ആയി ചായ കുടിച്ചു ചേട്ടൻ വയലിൽ പോയ് .എന്നും വൈകിട്ട് പോകും അവിടെ വൈകിട്ട് ഫുട്ബാൾ കളിക്കാൻ പിള്ളാര് വരും ചേട്ടനും കൂട്ടത്തിൽ കൂടും.
പിന്നെ വിയർത്തു കുളിച്ചു വന്നു കുളി ഒക്കെ കഴിഞ്ഞാ ചേട്ടന്റെ കുളി.അപ്പോഴേക്കും ചിലപ്പോൾ അച്ഛനും വരും.
ചേട്ടൻ വന്നപ്പോൾ ‘അമ്മ ചായയും കായ് വറുത്തതും കൊടുത്തു അതുകണ്ട് ഞാൻ അമ്മയെ സൂക്ഷിച്ചു നോക്കി
“”നീ നോക്കണ്ട അവനു അതു ഒരുപാട് ഇഷ്ടമുള്ളതല്ലേ.നീയും കഴിച്ചോ”””
“”ഓഹോ!!!ഔദാര്യം എനിക്ക് അതു വേണ്ട,ഇതും പറഞ്ഞു ഞാൻ മുഖം വീർപ്പിച്ചു
“വേണമെങ്കിൽ എടുത്തു കഴിക്ക് ഞാൻ ഇതു മുഴുവനായും കഴിക്കാൻ പോകുന്നില്ല , വാ വന്നു കഴിക്ക് ചേട്ടൻ വിളിച്ചു””
“”അങ്ങനെ അജ്ഞാപിക്കരുത് അപേക്ഷിക്കണം”” ഞാൻ പറഞ്ഞു
“””ഒന്നു വന്നു കഴിച്ചാലും കല്ലിയങ്കാട്ടു നീലി….””ചേട്ടൻ പറഞ്ഞു
ഞാൻ ഓടി ചെന്നു അവന്റെ തലമുടി കുത്തി പിടിച്ചു തല ഒരു വട്ടം കറക്കി തലയിൽ രണ്ടു കൊട്ടും കൊടുത്തു എന്നിട്ട് പറഞ്ഞു “”ആയിരം വട്ടം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുത് എന്നു””
അപ്പോഴേക്കും അമ്മ വന്നു വഴക്കു പറഞ്ഞു രണ്ടിനെയും രണ്ടു വശത്ത് ആക്കി.
അവൻ എന്നെ നോക്കി പറഞ്ഞു””” നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ തരാവേ…””
ഓ!!! ഞാൻ പോയ് ടീവി ഓണ് ആക്കി അതിന്റെ മുന്നിൽ ഇരുന്നു.
ഞാൻ നോട്സ് ഒക്കെ മറിച്ചു നോക്കി വായിച്ചു കുറച്ചു നേരം കഴിഞ്ഞു മുറിക്ക് പുറത്തു ഇറങ്ങി ചേട്ടൻ മുറിയിലുണ്ട് വെട്ടം കാണാം ഞാൻ പതുക്കെ അങ്ങോട്ടു ചെന്നു വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു ഞാൻ കതക് തുറന്നു അകത്തു കയറി.
ചേട്ടൻ ലാപ്‌ടോപ്പിൽ എന്തോ തിരയുവായിരുന്നു .ശബ്ദം കേട്ടു തിരിഞ്ഞു നോക്കി
“എന്താ മോളെ” എന്റെ നിൽപ് കണ്ടു ചോദിച്ചു.
പാവം എത്ര അടി ഉണ്ടാക്കിയാലും എന്നോട് പിണക്കം വയ്ക്കില്ല .ഞാൻ അടുത്തു ചെന്നു കസേരയുടെ പുറകിൽ നിന്നു പറഞ്ഞു””സോറി കെട്ടോ””
ചേട്ടൻ തിരിഞ്ഞു തല ഉയർത്തി നോക്കി ചോദിച്ചു “”എന്തിനു?”””
“”എന്നെ അങ്ങനെ വിളിച്ചിട്ട് അല്ലെ?”” എനിക്ക് ഇഷ്ടമല്ല അങ്ങനെ വിളിക്കുന്നത്.
“പോട്ടെ സാരമില്ല ചേട്ടായിയുടെ നീലാംബരി അല്ലെ നീ..”” ചേട്ടൻ അതു പറഞ്ഞതും ഞാൻ ചേട്ടന്റെ തലമുടി തഴുകി കവിളിൽ ഒരുമ്മ കൊടുത്തു.
വേദനിച്ചോ തല?
“ഇല്ല””
ഇനി വിളിക്കരുത് ഏട്ടാ
“ഇല്ല”പോയ് ഇരുന്നു പഠിക്ക് നിന്നിൽ നിന്നു ഒരു റാങ്ക് പ്രതീക്ഷിക്കുന്നു.
“”എനിക്ക് ചേട്ടന്റെ അത്രയും ബുദ്ധി ഒന്നും ഇല്ല “”
“നീ നിനക്ക് ഉള്ള ബുദ്ധി വച്ചു പഠിച്ചാൽ മതി കിട്ടിക്കോളും””
“എം” ഞാൻ മൂളി കൊണ്ടു മുറിവിട്ട് ഇറങ്ങി
അത്താഴം കഴിക്കാറായപ്പോഴാ അച്ഛൻ വന്നത്.പിന്നെ അച്ഛൻ കുളിച്ചു വരുന്നത് വരെ ഇരുന്നു.
എല്ലാവരും ഒന്നിച്ചിരുന്നു അത്താഴം കഴിച്ചു
പിറ്റേന്ന് പതിവ് പോലെ ഞാനും ചേട്ടനും കൂടി കോളേജിലേക്ക് പുറപ്പെട്ടു.എന്നെ കോളേജ് വാതുക്കൽ ആക്കി ചേട്ടൻ പോയ് ഞാൻ ഗേറ്റ് കടന്നു നെല്ലിമരങ്ങൾക് ഇടയിലൂടെ നടന്നു ക്ലാസ്സിലേക്ക്.
പെട്ടന്നു പുറകിൽ ഒരു ബഹളം കേട്ട് പുറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കി
ഒരു ചെറുക്കനെ മൂന്നു നാലു പേര് ഓടിച്ചു കൊണ്ട് വരുന്നു ഞാൻ കുറച്ചു വഴി ഒതുങ്ങി പതുക്കെ നടന്നു .അവർ കടന്നു പോകട്ടെ എന്നു വിചാരിച്ചു.
പെട്ടന്നു മുന്നിൽ ഓടി വന്നവൻ എന്നെ സൈഡിൽലേക്ക് തള്ളി മാറ്റി വലതു ഭാഗത്തേക്ക് തിരിഞ്ഞു ഓടി.അവൻ തിരിയുന്ന കണ്ടു പുറകിൽ വന്നവൻ കൈനീട്ടി അവനെ പിടിക്കാൻ ആഞ്ഞു
അപ്പൊൾ അവൻ എന്നെ തള്ളിമാറ്റിയപ്പോൾ എനിക്ക് കാലിനു നിലതെറ്റി ഞാൻ മുന്നോട്ട് ആഞ്ഞു. അവനെ പിടിക്കാൻ വന്നവനു കൈയിൽ കിട്ടിയത് എന്റെ ഷോള്ഡറിന്റെ ഭാഗത്തെ പിൻ ചെയ്ത ഷാൾ ആയിരുന്നു .
കൈയിൽ കിട്ടിയതു തിരിച്ചറിയുന്നതിനു മുൻപേ കൈ പ്രവർത്തിച്ചു കഴിഞ്ഞു .എന്റെ ചുരിദാറിന്റെ ഷാളും ഷോള്ഡറിന്റെ ഭാഗങ്ങളും നീളത്തിൽ താഴേക്ക് കീറിപോയി
പുറകിൽ ഓടി വന്നവരൊക്കെ പെട്ടന്ന് നിന്നു .പുറകിൽ വസ്ത്രം ഇല്ലന്ന് അവിടെ അനുഭവപ്പെട്ട തണുപ്പിൽ നിന്നും ഞാൻ മനസ്സിലാക്കി. ബാക്കി തുണ്ടു തുണി കയ്യിൽ പിടിച്ചു പകച്ചു നിൽക്കുന്ന ആളെ ഒരു നിമിഷം ഞാൻ കണ്ടു “””സന്ദീപ്””””
എന്റെ കണ്ണിൽ ഇരുട്ടു വന്നു നിറഞ്ഞു .കാലുകൾ തളർന്നു.ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാൻ ആകാതെ താഴേക്ക് ഊർന്നു വീണു
ശരീരം നില പറ്റുന്നതിനു മുൻപ് രണ്ടു കരങ്ങൾ എന്നെ താങ്ങി പിടിച്ചു.അപ്പോഴേക്കും എന്റെ മനസ് അബോധ മനസിലേക്ക് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. (തുടരും)
എല്ലാവരുടെയും സപ്പോര്ട്ടും അഭിപ്രായങ്ങളും അറിയാൻ ഞാൻ കാത്തിരിക്കും
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
തുടക്കം കൊള്ളാം. സാഹോദര്യ സ്നേഹം നിറഞ്ഞു തുളുമ്പുന്നു.♥️♥️♥️♥️♥️♥️♥️♥️♥️♥️.
ഇനിയുള്ള ഭാഗങ്ങൾ ഇതിലും നന്നാവട്ടെ എന്ന് ആശംസിക്കുന്നു. 💞💞💞💞💞
Starting pwolichu interesting