മുറിക്ക് വെളിയിൽ വന്നു പുറത്തേക്ക് ഉള്ള വാതിൽ ലക്ഷ്യമാക്കി ഞാൻ നടന്നു.വാതുക്കൽ ആദർശ് ന്റെ അമ്മയും അച്ഛനും വാതുക്കൽ നിൽപ്പുണ്ടായിരുന്നു
“ഇറങ്ങാറായോ മോളെ? ”
ആ അമ്മയുടെ വത്സല്യത്തിൽ മറ്റുള്ളതൊക്കെ മറന്ന് അമ്മയുടെ കൈപിടിച്ചു
“”ഇറങ്ങട്ടെ അമ്മേ ഇനി വരാലോ?”””അതും പറഞ്ഞു ഞാൻ മുറ്റത്തേക്ക് ഇറങ്ങി
ഗേറ്റ് വരെ ഇരു വശത്തും നല്ല ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്
ഗേറ്റിനോട് ചേർന്നു മതിലിൽ ഒരു മാവ് പന്തലിട്ടത് പോലെ നിൽപ്പുണ്ട്
ഞാൻ ഇറങ്ങിയതിന്റെ പിന്നാലെ സന്ദീപും ആദർശുംവന്നു.
ആദർശിനോട് യാത്രപറഞ്ഞു രണ്ടു പേരും ഇറങ്ങി വണ്ടിയിൽ കയറി
“എനിക്ക് നീലിമയെ പരിചയം ഉണ്ട് കെട്ടോ സന്ദീപ്””സ്കൂളിൽ പഠിക്കുന്ന കാലത്തു കണ്ടിട്ടുണ്ട് അതാ ഞങ്ങൾ പറഞ്ഞു കൊണ്ട് നിന്നതു.
സന്ദീപ് ചിരിച്ചു യാത്ര പറഞ്ഞു.ഞാൻ നോക്കിയില്ല.
പോകുന്ന വഴിയിൽ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
ഞാൻ പതുക്കെ സീറ്റിൽ ചാരി കിടന്നു കണ്ണുകൾ അടച്ചു.
ഓർത്തു എടുക്കുക ആയിരുന്നു എന്റെ സ്കൂൾ ജീവിതം
ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം എല്ലാ ടീച്ചേഴ്സ് നും ഇഷ്ട്ടം ആയിരുന്നു .സ്കൂളിലെ എല്ലാ പരിപാടികൾക്കും മുൻപിൽ ഉണ്ടാക്കും.വീടിന്റെ അടുത്തു ആയിരുന്നു സ്കൂൾ നന്ദേട്ടൻ സ്കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ് അങ്ങനെ എല്ലാവര്ക്കും വലിയ കാര്യമായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് സയൻസ് എക്സിബിഷൻ വരുന്നത്.അന്നും അതിന്റെ മേൽനോട്ടം ചുമതല ഒക്കെ എനിക്ക് ആയിരുന്നു.
ടൗണിൽ സെന്റ് സേവിയർ ഗേൾസ് ഹൈസ്കൂളിൽ വച്ചു ആയിരുന്നു എക്സിബിഷൻ .രണ്ടു ദിവസത്തെ ആയിരുന്നു പരിപാടി.എക്സിബിഷനു ഉള്ള സാധനങ്ങൾ ഒക്കെ തലേ ദിവസം തന്നെ ഗേൾസ് ഹൈസ്കൂളിൽ എത്തിച്ചു .നമ്മുടെ സ്കൂളിന് അനുവദിച്ച റൂമിൽ വച്ചു പിറ്റേന്ന് ആണ് ഞങ്ങൾ ബാക്കി സാധനങ്ങളും കൊണ്ടു പോയത്.
എനിക്ക് ഒരു ബയോഗ്യാസ് പ്ലാന്റ് ഉണ്ടായിരുന്നു എക്സിബിറ് ചെയ്യാൻ വേറെയും ഉണ്ടായിരുന്നു.
എക്സിബിഷൻ കാണാൻ ആള് വന്നു തുടങ്ങിയപ്പോഴാണ് ഞാൻ ആ ബയോ മിക്സിൽ വെള്ളം ചേർക്കാൻ പൈപ്പിന്റെ മൂട്ടിലേക്ക് പോയത്. വെള്ളം എടുത്തു തിരിഞ്ഞപ്പോഴേക്കും കൈ വഴുതി ബോട്ടിൽ താഴെ പോയ്
അതിൽ ഉണ്ടായിരുന്നത് മുഴുവൻ താഴെ പോയ് .എനിക്ക് സങ്കടം വന്നു കണ്ണു നിറഞ്ഞു.അതു കാരണം മുന്നിൽ ഉള്ളതൊക്കെ മങ്ങൽ ബാധിച്ചു.കുറച്ചു കണ്ണീർ ഒഴുകി പോയപ്പോഴാണ് മുൻപിൽ എന്നെ തന്നെ നോക്കി നല്കുന്ന രണ്ടു കണ്ണുകൾ ശ്രദ്ധിച്ചത്
ഞാൻ കണ്ണു തുടച്ചു
“”ഇയാൾ എന്തിനാ കരയുന്നത് ?”” മുന്നിൽ നിന്ന ചെക്കൻ എന്നോട് ചോദിച്ചു
ഞാൻ കാര്യം പറഞ്ഞു
“”അവനവനു വേണ്ടുന്ന കാര്യങ്ങൾ ഒക്കെ സൂക്ഷിച്ചും കണ്ടും എടുക്കണം അല്ലെങ്കിൽ ഇതുപോലെ കരഞ്ഞു കൊണ്ട് നിൽക്കേണ്ടി വരും”””
അതുകേട്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചുവന്നു.
“”ഞാൻ തിരിഞ്ഞു ക്ലാസ് മുറിയിലേക്ക് പോയ്””
“”അപ്പോൾ അവൻ എന്റെ കൂടെ ഓടി വന്നു””
“”താൻ വിഷമിക്കണ്ട സംങ്കടപെടുത്താൻ പറഞ്ഞതല്ല.””” തന്റെ സ്കൂളിന് വേണ്ടി ഓടി നടക്കുന്നത് ഞാൻ രാവിലെ മുതൽ കാണുന്നതാ “”
അതു പറഞ്ഞപ്പോൾ ഞാൻ അവനെ സൂക്ഷിച്ചു നോക്കി
അവൻ എന്റെ മുഖത്തു നോക്കി തന്നെ നിൽക്കുവായിരുന്നു
“”കണ്ണു തുടയ്ക്ക് .എന്നിട്ട് പറ അങ്ങനെ പരിഹാരം കാണാൻ പറ്റും””
“”കുറച്ചു ചാണകവെള്ളം കിട്ടിയാൽ മതി”””
“”ശരി ബോട്ടിൽ താ കിട്ടുമോന്നു നോക്കട്ടെ””
എന്റെ കയ്യിൽ ഇരുന്ന ബോട്ടിൽ വാങ്ങി നടന്നു
ഞാൻ പുറകെ ചെന്നു ചോദിച്ചു “”അതേ ചേട്ടാ കിട്ടുമോ?””
നോക്കാം ,എന്തായാലും ഞാൻ ഇതും കൊണ്ടേ വരൂ ക്ലാസ്സിൽ പൊയ്ക്കോ ഇവിടെ നൽക്കണ്ട.
അതും പറഞ്ഞു ആ ചേട്ടൻ പോയി. ഞാൻ ക്ലാസ്റൂമിൽ വന്നു സാവിത്രി ടീച്ചറിനോട് കാര്യം പറഞ്ഞു
ടീച്ചറും എന്നെ സമാധാനിപ്പിച്ചു
ഏകദേശം എക്സിബിഷൻ തുടങ്ങാൻ സമയം ആയിരിക്കുന്നു.ഓരോ ഹാളിലേക്കും ടീച്ചേഴ്സ് വന്നു തുടങ്ങി മാർക്ക് ഇടാൻ ഞാൻ ആകെ വിഷമിച്ചു
ഇതുവരെയും പോയ ആളെ കണ്ടില്ല ടീച്ചേഴ്സ് ഹാളിന്റെ അറ്റത്തു നിന്നു ഓരോന്നു കണ്ടു വന്നു തുടങ്ങു ഞാൻ ഏകദേശം നടുവിൽ ആണ് നിന്നതു
വേറെ സ്കൂളിലെ ടീച്ചേഴ്സ് ആയതു കൊണ്ട് എസ്ക്യൂസ് പറയാൻ പറ്റില്ല .എന്റെ തൊട്ടു അപ്പുറത്ത് എത്തി.
ബയോ ഗ്യാസ് കത്തിച്ചു കാണിക്കാതെ അതിന്റെ പ്രവർത്തനം മാത്രം പറഞ്ഞു രക്ഷപെടാം എന്നു മനസിൽ ഉറപ്പിച്ചു.
ടീച്ചേഴ്സ് എന്റെ നേരെ വന്നു.അപ്പോഴതാ നീട്ടി പിടിച്ച ബോട്ടിലും കൊണ്ടു ആ ചേട്ടൻ.ഞാൻ ബോട്ടിലിൽ നോക്കി അതിൽ ബയോ മിക്സ് റെഡി ആയി ഇരിക്കുന്നു
എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
ഞാൻ ബോട്ടിൽ വാങ്ങി അപ്പോഴേക്കും ടീച്ചേഴ്സ് എല്ലാം എത്തി കഴിഞ്ഞു ഞാൻ ആ സന്തോഷത്തിൽ അതുവരെ പഠിച്ചു വച്ചിരുന്നതൊക്കെ നല്ല ഉന്മേഷത്തോടെ അവർക്ക് വിവരിച്ചു ഗ്യാസ് ഉണ്ടാക്കി അതു കത്തിച്ചു കാണിച്ചു കൊടുത്തു.
അവർ അത് ഒരിക്കൽ കൂടി എന്നെ കൊണ്ട് എക്‌സ്പ്ലൈൻ ചെയ്യിപ്പിച്ചു.
അങ്ങനെ ടീച്ചേഴ്സിനൊക്കെ നല്ലപോലെ ഇഷ്ട്ടപ്പെട്ടു
ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്തു എല്ലാവരും പുറത്തു ഇറങ്ങിയപ്പോൾ ഞാൻ അവിടെ എല്ലാം ആ ചേട്ടനെ നോക്കി കണ്ടില്ല
പിന്നെ നമ്മൾ എല്ലാവരും കൂടി ഒരു മരത്തിന്റെ തണലിൽ ഇരുന്നു കഴിച്ചു
കഴിച്ചു കഴിഞ്ഞു ഓരോരുത്തർ ഓരോ വഴിക്ക് പിരിഞ്ഞു.ഞാൻ ചാഞ്ഞു കിടന്ന ഒരു കാസുമാവിന്റെ ചില്ലയിൽ ഇരുന്നു
അപ്പോൾ പുറകിൽ നിന്നു ഒരു ശബ്ദം കേട്ടു”” കരച്ചിൽ ഒക്കെ തീർന്നോ”””
ഞാൻ നോക്കിയപ്പോൾ ആ ചേട്ടൻ ഞാൻ ചേട്ടനെ നോക്കി നന്ദി പറഞ്ഞു
“”എനിക്ക് തന്റെ നന്ദി ഒന്നും വേണ്ട ,ഇങ്ങനെ സങ്കടപ്പെട്ടു ബാക്കി ഉള്ളവരെ കൂടി കരയിപ്പിക്കാതെ ഇരുന്നാൽ മതി””
കരച്ചിൽ തന്റെ മുഖത്തിനു ചേരില്ല,ഇനി ഇങ്ങനെ കരയരുത്”
“ഞാൻ ചേട്ടനെ നോക്കി ചിരിച്ചു ചേട്ടൻ ഇവിടെ ആണോ പഠിക്കുന്നത് ?””
“”അല്ല ഇതു ഗേൾസ് മാത്രം പഠിക്കുന്ന സ്‌കൂൾ ആണ്.ഞാൻ ഇവിടെ അല്ല””
“”പിന്നെ എന്തിനാ വന്നത്?”‘
“”നിന്നെ ഹെല്പ് ചെയ്യാൻ”‘
“അതിനു എനിക്ക് ഹെല്പ് വേണം എന്ന് എങ്ങനെ അറിഞ്ഞു?”
“”അതൊക്കെ അറിഞ്ഞു”‘
“”ചുമ്മ കളവ് പറയണ്ട എന്തിനാ വന്നത് എന്നു പറ””
എന്റെ അനുജത്തിയും എക്സിബിഷനു വന്നിട്ടുണ്ട് അവളെയും കൊണ്ടു വന്നതാ
അപ്പോഴാണ് ക്ലാസ്സിലെ രമ്യ വന്നു പറഞ്ഞതു “”നീലിമ നിന്നെ സാവിത്രി ടീച്ചർ തിരക്കുന്നു””
ഞാൻ മരക്കൊമ്പിൽ നിന്നു ചാടി ഇറങ്ങി അപ്പോൾ കൊമ്പു കുറച്ചു പൊങ്ങി.
“”ഞാൻ പോയിട്ടു വരാം”” തിരിഞ്ഞു ആ ചേട്ടനോട് പറഞ്ഞു.
“താൻ ഇനി വരുമോ?”
“”വരും””
“ഞാൻ ഇവിടെ തന്നെ ഉണ്ടാകും വൈകുന്നേരം വരെ”
ഞാൻ രമ്യയുടെ കൂടെ പോയി
ഉച്ചക്ക് ശേഷം തൊട്ടു അടുത്തുള്ള സ്കൂളിലെ കുട്ടികൾ എക്സിബിഷൻ കാണാൻ വന്നു.അവർക്ക് വിവരിച്ചു കൊടുക്കാൻ വേണ്ടിയാണ് ടീച്ചർ വിളിച്ചത്
ഞാൻ പോയ് അതൊക്കെ വിവരിച്ചു കൊടുത്തു.പിന്നെയും കുട്ടികൾ വന്നു കൊണ്ടിരുന്നു.3 മാണി ആയപ്പോൾ തിരക്ക് തീർന്നു ഞാൻ ബാത്റൂമിൽ പോകാൻ എന്നും പറഞ്ഞു ഇറങ്ങി
ഞാൻ ഗ്രൗണ്ടിൽ ചെന്നു അവിടൊക്കെ ആ ചേട്ടനെ നോക്കി കണ്ടില്ല പോയ് കാണും എന്നു കരുതി തിരിഞ്ഞു പോയപ്പോൾ ഒരു ചൂളം വിളി കേട്ടു
ഞാൻ അവിടെ ഒക്കെ നോക്കി കണ്ടില്ല നോക്കിയപ്പോ ആ മരത്തിന്റെ മുകളിൽ ഇരിക്കുന്നു.
എന്നെ കണ്ടു താഴേക്ക് വന്നു
ഞാൻ കരുതി താൻ വരില്ലെന്ന് അതും പറഞ്ഞു കൈമുട്ടിലേക്ക് ഇടക്ക് നോക്കുന്നത് കണ്ടു
“മുട്ടിൽ എന്തു പറ്റി ഞാൻ ചോദിച്ചു”
മരത്തിൽ കയറിയ വഴിക്ക് കുറച്ചു തൊലി പൊട്ടിയതാണ്
ഞാൻ നോക്കിയപ്പോൾ മുറിവിൽ നിന്നു ചോര പൊടിയുണ്ടായിരുന്നു.
ഞാൻ ചുറ്റും നോക്കി ഒരു കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല പൊട്ടിച്ചു പിഴിഞ്ഞു മുറിവിൽ ഇറ്റിച്ചു കൊടുത്തു.
എന്നിട്ട് ഞാൻ പറഞ്ഞു ഞാൻ പോകുവാ .ഞങ്ങൾക്ക് പോകുവാൻ ഉള്ള സമയം ആയി.ഇനി നാളെയെ ഉള്ളു
“പോകുവാണോ?””
“”ഞാൻ അതേ എന്നു തലയാട്ടി””
“ഞാനും വരുന്നു അങ്ങോട്ടു നിൽക്ക്.അവൾക്കും കഴിഞ്ഞു കാണും””
അങ്ങനെ ഞങ്ങൾ ഒരുമിച്ചു ക്ലാസ്റൂമിലേക്ക് നടന്നു
“”നാളെ എന്താ പരിപാടി””ചേട്ടൻ ചോദിച്ചു
നാളെയും ഉച്ച വരെ ഇത് തന്നെ അത് കഴിഞ്ഞിട്ട് അറിയാം ഏതു സ്കൂളിന് ആണ് പ്രൈസ് കിട്ടിയതു എന്നു. പിന്നെ സമ്മാനദാനം
“ഓ!! അപ്പോൾ നാളെയും ബോറിങ് ആണ് അപ്പൊ വരണ്ട””
“”അപ്പോൾ നാളെ വരില്ലേ?”
“”വരണോ ? നോക്കട്ടെ വരണം എന്നു തോന്നിയാൽ വരാം””
ഞാൻ പോട്ടെ ടീച്ചർ അന്വേഷിക്കും
അന്ന് എല്ലാവരെയും ടീച്ചേഴ്സ് തന്നെ അവരവരുടെ വീട്ടിൽ കൊണ്ടാക്കി എന്നെ വിളിക്കാൻ അച്ഛനും നന്ദേട്ടനും വന്നിരുന്നു ഞാൻ അവരുടെ കൂടെ വീട്ടിലേക്ക് വന്നു
പിറ്റേന്ന് രാവിലെ തന്നെ ഏഴുനേറ്റു കുളിച്ചു റെഡി ആയി.എത്രയും പെട്ടന്ന് സ്കൂളിൽ എത്താൻ ഉള്ള ധൃതി ആയിരുന്നു
അര മണിക്കൂർ നേരത്തെ തന്നെ സ്കൂളിൽ എത്തി. കുറച്ചു പേരും ടീച്ചേഴ്സും മാത്രം വന്നിട്ടുണ്ടായിരുന്നുള്ളൂ
ഞാൻ അവിടെ ഒക്കെ വെറുതെ ചുറ്റി നടന്നു നോക്കി.
പക്ഷെ ഞാൻ നോക്കിയ ആളെ അവിടെ എങ്ങും കണ്ടില്ല.ഇനി ഇന്ന് വരാതിരിക്കുമോ അതു വിചാരിച്ചപ്പോൾ ഒരു സങ്കടം ഇന്നലെ പേര് കൂടി ചോദിച്ചില്ല
ഇന്ന് വന്നാൽ ആദ്യം പെര് ചോദിക്കണം.10 മണി ആയപ്പോഴേക്കും എല്ലാവരും വന്നു എക്സിബിഷൻ തുടങ്ങി ഞാൻ ഓരോന്നു വിവരിച്ചു ഇങ്ങനെ നിന്നപ്പോൾ ഒരാൾ വരാന്തയിൽ നിന്നു നോക്കുന്നത് കണ്ടു.കാണേണ്ട ആളെ കണ്ടപ്പോൾ എനിക്ക് സന്തോഷം തിരികെ വന്നു
അന്ന് നിന്നു തിരിയാൻ സമയം കിട്ടിയില്ല ഇടക്ക് ജനലിന്റെ അവിടെ വന്നു നിന്നു ആ ചേട്ടൻ എന്നെ അങ്ങോട്ടു വിളിച്ചു
ഞാൻ ജെന്നലിന്റെ അടുത്തു ചെന്നപ്പോൾ കൈനീട്ടാൻ പറഞ്ഞു ഞാൻ കൈ നീട്ടി കൊടുത്തപ്പോൾ ഒരു പിടി മിടായി എനിക്ക് കയ്യിൽ വച്ചു തന്നു ഞാൻ അതുമായി എന്റെ സ്ഥലത്തു വന്നു.
ഉച്ചക്ക് ക്ലാസ്സിൽ ഇരുന്നാണ് കഴിച്ചത് .അതു കഴിഞ്ഞു സാധനങ്ങൾ ഒക്കെ അടുക്കി പെറുക്കി ഓരോരുത്തർ ആയി വണ്ടിയിൽ കൊണ്ടു വച്ചു
ക്ലാസ് റൂം വ്യത്തി ആക്കി അതു കഴിഞ്ഞു എല്ലാവരും ഓഡിറ്റോറിയത്തിൽ ചെന്നു ഇരുന്നു.റിസൾട്ട് കാത്തു
അപ്പോഴൊക്കെ ആ ചേട്ടൻ അതുവഴി ഒക്കെ നോക്കി പോകുന്നുണ്ടായിരുന്നു.എനിക്ക് അടുത്തേക്ക് ചെല്ലാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
റിസൾട്ട് പറഞ്ഞു തുടങ്ങി എന്റെ സ്കൂളിന് തന്നെ സമ്മാനം കിട്ടി. ബെസ്റ്റ് ആക്സ്പ്ലനേഷനുള്ള പ്രൈസ് എനിക്കും കിട്ടി.
അതൊക്കെ കഴിഞ്ഞു എല്ലാവരും പുറപ്പെടാൻ റെഡി ആയി ഞാൻ അവിടൊക്കെ ആ ചേട്ടനെ നോക്കി.കണ്ടില്ല
എന്നെ കൊണ്ടുപോകാൻ വീട്ടിൽ നിന്ന് ആളു വന്നത് കൊണ്ടു ടീച്ചേഴ്സ് ബാക്കി ഉള്ളവരെ കൊണ്ടു പോയ്
ഞാൻ അച്ഛനോടും ഏട്ടനോടും ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു അവിടെ നിന്നും മാറി ബാത്രൂംമിലേക്ക് നടന്നു.
പോകുന്ന വഴി അവിടൊക്കെ നോക്കി കണ്ടില്ല പോയ് കാണും എന്നു കരുതി ഞാൻ ബാത്രൂം പോയ് വന്നു അപ്പോൾ അതാ മുന്നിൽ നിൽക്കുന്നു
ഉള്ളിലുള്ള സന്തോഷം മറച്ചു വയ്ക്കാതെ ഞാൻ പറഞ്ഞു ഞാൻ കരുതി പോയ് കാണും എന്നു
“അങ്ങനെ പറയാതെ പോകാൻ പറ്റില്ലലോ??”
“ഉള്ള സമ്മാനം മുഴുവൻ താൻ കെട്ടിപെറുക്കി കൊണ്ടു പോകുവാണോ?”
“”എനിക്ക് കിട്ടിയതു അല്ലെ””
“അതിൽ എനിക്കും പങ്കില്ലേ?””
“ഉണ്ട് ചേട്ടൻ ഉള്ളതുകൊണ്ടാണ് എനിക്ക് സമ്മാനം കിട്ടിയതു””
“”എയ് തന്റെ മിടുക്ക് കൊണ്ടു തന്നെയാ””
“”പോകാൻ ആയോ””?
“”കൂട്ടിക്കൊണ്ടു പോകാൻ അച്ഛനും ചേട്ടനും വന്നിട്ടുണ്ട്””
“”ഇനി നമ്മൾ തമ്മിൽ കാണുമോ?””
ഞാൻ ഒരു നിമിഷം മിണ്ടാതെ നിന്നു എന്നിട്ടു പറഞ്ഞു “”അഹ് അറിയില്ല”
“”കാണാൻ ആഗ്രഹം തോന്നിയലോ?””
“”എനിക്ക് അറിയില്ല””
“”‘അറിയാവുന്ന എന്തെങ്കിലും ഉണ്ടോ?””അതും പറഞ്ഞു ചേട്ടൻ എന്റെ കൈ പിടിച്ചു അടുത്തു കണ്ട ക്ലാസ് റൂമിൽ കയറി ജെന്നലുകൾ എല്ലാം അടച്ചു ഇട്ടിരുന്നതിനാൽ അതിനുള്ളിൽ നല്ല ഇരുട്ടു ആയിരുന്നു
എനിക്ക് ആകെ പേടിയായി.
“”എനിക്ക് പേടി ആകുന്നു ഞാൻ പോകുവാ” എന്നും പറഞ്ഞു വാതിലിനു നേർക്ക് നടന്ന എന്നെ വീണ്ടും പിടിച്ചു നിർത്തി
ഇപ്പൊ പോകാം അതും പറഞ്ഞു എന്നെ ഒരു ഡെസ്കിൽ ചാരി നിർത്തി എന്നിട്ട് പറഞ്ഞു ഇനി കാണുന്നത് വരെ എന്നെ ഓർത്തിരിക്കാൻ നിനക്ക് ഒരു സമ്മാനം എന്നു പറഞ്ഞു കെട്ടിപിടിച്ചു എന്റെ കവിളിൽ കടിച്ചു
കടികിട്ടിയ വേദനയിൽ ഞാൻ ചെറുതായി ശബ്ദം ഉണ്ടാക്കി
വേദനിച്ചോ നിനക്ക് എന്നും പറഞ്ഞു അവിടെ തന്നെ അമർത്തി ഒരുമ്മ തന്നു.അതുപോലെ മറ്റേ കവിളിലും
കൈ അയഞ്ഞപ്പോൾ ഞാൻ പിടിവിട്ടു ക്ലാസ്സിൽ നിന്നു ഇറങ്ങി വരാന്തയിലൂടെ നടന്നു തിരിഞ്ഞു നോക്കിയില്ല വരാന്ത തീരുന്നിടത്തു വന്നു തിരിഞ്ഞു നോക്കി എന്നെയും നോക്കി ആ ചേട്ടൻ നടന്നു വരുന്നത് കണ്ടു
“‘ടോ. എഴുന്നേൽക്കാൻ വീട് എത്തി “”എന്റെ ഓർമകളിൽ നിന്നും സന്ദീപ് എന്നെ തട്ടി വിളിച്ചു
ഞാൻ ഡോർ തുറന്നു വെളിയിൽ വന്നു അപ്പോഴേക്കും സന്ദീപ് അകത്തേക്ക് പോയ് കഴിഞ്ഞിരുന്നു.
അമ്മയോട് പോയ വിശേഷങ്ങൾ ഒക്കെ പറഞ്ഞു എനിക്ക് ഇനി കഴിക്കാൻ ഒന്നും വേണ്ട എന്നു പറഞ്ഞു ഞാൻ മുറിയിലേക്ക് പോയ്
ഞാൻ ചെന്നപ്പോൾ സന്ദീപ് കുളിച്ചു വേഷം മാറിയിരുന്നു
സന്ദീപ് എന്നോട് ഒന്നും മിണ്ടിയില്ല ഞാനും ഡ്രസ് എടുത്തു ബാത്റൂമിൽ കയറി
അര മണിക്കൂർ ഷവറിന്റെ അടിയിൽ നിന്നു തല തണുപ്പിച്ചു
“എന്നെ അന്ന് ആദ്യമായ് പ്രണയിനി ആക്കിയത് ആദർശ് ആയിരുന്നോ?”
എന്നെ അവനു നേരത്തെ മനസിൽ ആയെങ്കിൽ അവൻ ഇതൊക്കെ സന്ദീപിനോട് പറഞ്ഞിരിക്കും
“എന്നിട്ടും സന്ദീപ് അതിനെ കുറിച്ചു ഒന്നും ചോദിക്കാതെ ഇരിക്കുന്നത് എന്താ?”
എനിക്ക് ആകെ പ്രാന്ത് പിടിച്ചു. (തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission