Skip to content

നഷ്ടപ്പെട്ട നീലാംബരി – 16 (അവസാന ഭാഗം)

nashttapetta neelambari aksharathalukal novel

കുളത്തിലേക്ക് ഒരു ഒറ്റ വഴിയാണ് അതുകൊണ്ടു ഒരാൾക്കെ നടക്കാൻ പറ്റു ഞാൻ മുൻപിൽ നടന്നു പോയ്‌ വഴിക്ക് കണ്ട സ്ഥലങ്ങളിൽ ഒക്കെ ഉള്ള എന്റെ പഴയ കാല ഓർമകൾ ഞാൻ സന്ദീപിനോട് വിവരിച്ചു

“””ദേ!!!!ആ മാവ് കണ്ടോ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു അതു ഇത്രയും ഇല്ലാരുന്നു അന്ന് ഞാനും നന്ദേട്ടനും കൂടി അതിൽ കയറി ആണ് മാങ്ങ പൊട്ടിച്ചു തിന്നിരുന്നത്.”””

“”അപ്പോൾ നീ ഒരു മരംകേറി ആയിരുന്നു അല്ലെ?””

“”പിന്നെ അന്ന്‌ ഈ നാട്ടിലുള്ള മിക്ക പെണ്കുട്ടികളും അവരുടെ പറമ്പിലെ മരത്തിൽ ഒക്കെ കയറും.””

“””തോട്ടിൽ മീൻ പിടിക്കാൻ പോകുമായിരുന്നു.ഇപ്പോൾ കുളിക്കാൻ പോകുന്ന കുളത്തിൽ നീന്തൽ മത്സരം നടത്തും എപ്പോഴും നന്ദേട്ടന് ആണ് ഒന്നാമത് എത്തുന്നത്”‘

“തന്റെ നാടും വീടും നാട്ടുകാരും കുളവും തോടും ഒക്കെ എനിക്ക് ഇഷ്ട്ടപ്പെട്ടു”””

“”പിന്നെ ഇഷ്ടപ്പെടാത്തത് എന്താ”””?

“”ഒന്നു മാത്രം ഇഷ്ടമല്ല “””

“”എന്നെ ആയിരിക്കും”””

ആഹാ ഇത്ര പെട്ടെന്ന് നീ കണ്ടുപിടിച്ചല്ലോ?മിടുക്കി

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

മുൻപിൽ നടന്നു വഴി കാണിച്ചു .കുളക്കടവിൽ ചെന്നു അവിടെ മാറ്റി വച്ചിരുന്ന താക്കോൽ ഇട്ടു പൂട്ടു തുറന്ന് ഓടമ്പൽ നീക്കി കതക് തള്ളി തുറന്നു

“”ഇത് എന്തിനാ പൂട്ടി കെട്ടി വച്ചിരിക്കുന്നത്?””

“”നമ്മുടെ പറമ്പിൽ ആണ് കുളം ഒത്തിരി വെള്ളം കയറി കിടക്കുമ്പോൾ ഇവിടുത്തെ കുസൃതി കുട്ടൻമാർ വെള്ളത്തിൽ ചാടാൻ വരും””

ആരും കാണാതെ ഇരുന്നു എന്തെകിലും പറ്റിപോയലോ എന്നു പേടിച്ചാണ് അച്ഛൻ ഇതിനു പൂട്ടു വച്ചതു.പക്ഷെ താക്കോൽ ഇവിടെ തന്നെ വയ്ക്കൽ ആണ്.സ്ഥിരം വരുന്നവർക്ക് ഒക്കെ അറിയാം”””

അതും പറഞ്ഞു ഞാൻ സാവധാനം കാല്പടവുകൾ ഇറങ്ങി .ഒന്നുരണ്ടു സ്റ്റെപ് ഇറങ്ങിയിട്ടു ഞാൻ തിരിഞ്ഞു നോക്കി സന്ദീപ് ഇപ്പോഴും മുകളിൽ തന്നെ കുളത്തിന്റെ ഭംഗിയിൽ ലയിച്ചു നിൽക്കുവാ

“”ഹലോ !!താഴോട്ടു വാ ഇങ്ങനെ നിന്നാൽ കുളി നടക്കില്ല.””

സന്ദീപ് പതുക്കെ താഴേക്ക് വന്നു

“”കുളം ഉണ്ട് എന്ന് നന്ദൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല””

ഒരു പായൽ പോലും കയറാൻ അച്ഛൻ സമ്മതിക്കില്ല ഉച്ചക്ക് വന്നാൽ തെളിനീരുപോലെ ഉള്ള വെള്ളത്തിൽ അടിത്തട്ട് മുഴുവൻ കാണാൻ പറ്റും

സന്ദീപ് ഷർട്ട് അഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു “”വന്ന വഴി അറിയാലോ മടങ്ങി വരാൻ .പെട്ടന്ന് കുളിച്ചിട്ട് വാ .ഞാൻ പോകുവാ””

“”നിൽക്ക് തനിതെവിടെ പോകുവാ ??കുളിക്കണ്ടേ?കുളി കഴിഞ്ഞിട്ട് ഒരുമിച്ചു പോകാം”” .

ഞാനും പോയ്‌ കുളിക്കട്ടെ.

താൻ അവിടെ നിൽക്ക് കഴിഞ്ഞിട്ടു ഒരുമിച്ചു പോകാം
അല്ലെങ്കിൽ കുളിക്കാൻ താനും കൂടിക്കോ അതും പറഞ്ഞു സന്ദീപ് ഷർട്ട് അഴിച്ചു എന്റെ തോളിൽ ഇട്ടു

കൈയിലിരുന്ന തോർത്തു മാറി ഉടുത്തു മുണ്ട് എന്റെ കയ്യിൽ തന്നു

എന്നിട്ട് സാവധാനം പടവുകൾ ഇറങ്ങി .പടവുകൾ താഴെ വരെ കാണാം അത്രയും തെളിഞ്ഞ വെള്ളം.

സന്ദീപ് വെള്ളത്തിൽ ഇറങ്ങി മറുവശം വരെ നീന്തി അവിടുന്നു തിരിച്ചും. സന്ദീപ് നല്ല സന്തോഷത്തിൽ ആണെന്ന് മനസിലായി.വീടും പരിസരവും എല്ലാം നന്നായി ഇഷ്ട്ടപ്പെട്ടു .

സന്ദീപ് കുറെ നീന്തി പടവിലേക്ക് തിരിച്ചു വന്നു “”താൻ അതും പിടിച്ചു നിൽക്കാതെ അതു അവിടെ വെള്ളം വീഴാത്ത സ്ഥലത്തു വച്ചിട്ട് ഇറങ്ങി വാ”””

“””ഞാനിവിടെ നിന്നോളം ഞാൻ എന്തിനാ വരുന്നത്.?””

“”താൻ ആ തുണി കൊണ്ട് പോയി മുകളിൽ വയ്ക്ക് ചെല്ലു””

ഞാൻ മൂന്നു നാലു സ്റ്റെപ് കയറി മുകളിൽ എത്തി ഒരു സ്ഥലത്തു തുണി മടക്കു വച്ചു. കയ്യിൽ ഇരുന്ന സോപ്പ്‌ ഇഞ്ചയും മാത്രം എടുത്തു താഴേക്ക് ഇറങ്ങി

അതുരണ്ടും സന്ദീപിന് കൈ എത്തുന്ന കണക്കിനു വച്ചു ഞാൻ അവിടെ ഒരു പടവിൽ ഇരുന്നു

അപ്പോഴേക്കും സന്ദീപ് കയറി വന്നു സോപ്പ് എടുത്തു ദേഹത്തോക്കെ സോപ്പ് തേക്കാൻ തുടങ്ങി.

“”ആദർശ് എന്നെ പരിചയം ഉള്ള കാര്യം നേരത്തെ പറഞ്ഞിരുന്നോ സന്ദീപിനോട്?””

സന്ദീപ് മുഖം തിരിച്ചു എന്നെ നോക്കി .എന്നിട്ട് ഉവ്വ് എന്നു തലയാട്ടി

“”എവിടെ വച്ചു കണ്ടു എന്നാ പറഞ്ഞത്?”

“”ഏതോ സ്കൂളിലെ എക്സിബിഷൻ സമയത്തു എന്താ?””

അപ്പോൾ ആദർശ് എല്ലാം പറഞ്ഞിട്ടുണ്ട് സന്ദീപിനോട് അവർ അത്രയ്ക്കും കൂട്ടുകാർ അല്ലെ.എന്തയാലും സന്ദീപിനോട് തുറന്നു ചോദിക്കാം

“”അന്ന് കണ്ടതിനെ കുറിച്ചു അത്രയേ പറഞ്ഞുള്ളു?””

“”അ”” അത്രയേ പറഞ്ഞുള്ളു എന്താ?

“”എന്നോട് അന്ന് പറഞ്ഞതൊന്നും സന്ദീപ് കേട്ടില്ലേ?””

“”കേട്ടു””

“”പിന്നെ എന്താ അതിനെ കുറിച്ചു ഒന്നും ചോദിക്കാതെ ഇരുന്നത്?”””

“”എട്ടോ പത്തോ കൊല്ലം മുൻപ്‌ സ്കൂൾ ടൈമിൽ വച്ചു നടന്ന കാര്യം ഞാൻ എന്തിനാ ഇപ്പോൾ ചോദിക്കുന്നത്?””

“”എന്നാലും പറയേണ്ട കടമ എനിക്ക് ഇല്ലേ ഞാൻ അന്നുണ്ടായ കാര്യങ്ങൾ സന്ദീപിനോട് തുറന്നു പറഞ്ഞു.”””

“”അവൻ പിന്നീട് കണ്ടുമുട്ടിയിരുന്നെങ്കിൽ താൻ അവനെ തന്നെ സ്നേഹിച്ചേനെ അല്ലെ?”

“””അന്ന്‌ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു .ഒരുപക്ഷേ കണ്ടുമുട്ടിയെങ്കിൽ സ്നേഹിച്ചേനെ””

“”എത്ര നാൾ അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നു തമ്മിൽ കാണണമെന്ന്?”””

ഒരു പ്ലസ് ടു ക്ലാസ് വരെ ഉണ്ടായിരുന്നു.പിന്നെ പിന്നെ അത് ഓർക്കാതെ ആയി.

അതുകൊണ്ടു ആണ് ഈ കാര്യം സന്ദീപിനോട് പറയാൻവിട്ടുപോയത്.

“””അതിനു താൻ വിഷമിക്കണ്ട”””

സന്ദീപ് ഏകദേശം സോപ്പ് പതയിൽ കുളിച്ചു.ഈ സമയം കൊണ്ട്.ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു

“””സന്ദീപിന് എന്നെ സ്നേഹിക്കാൻ കഴിയുമോ?””

“”താൻ എന്താ അങ്ങനെ ചോദിച്ചത്?”””

“””സന്ദീപിന്റെ പ്രണയം മറന്നു എന്നെ സ്നേഹിക്കാൻ കഴിയുമോ?”””

“”ഇപ്പോൾ ഞാൻ തന്നെ സ്നേഹിക്കുന്നില്ലേ?””

“”ഉണ്ട്””

“ഇതുപോലെ എന്നും എന്നോടൊപ്പം ഉണ്ടാകുമോ?””അത് ചോദിച്ചപ്പോഴേക്കും കണ്ണിൽ മഴമേഘങ്ങൾ ഇരുണ്ടുകൂടി പെയ്യാൻ തയ്യാറായി

അതുകണ്ട് കൊണ്ടു സന്ദീപ് കൈയിലിരുന്ന സോപ്പ് താഴെ വച്ചു കുളത്തിൽ ഇറങ്ങി മുങ്ങി പതുക്കെ എന്റെ അടുക്കലേക്ക് വന്നു

ഞാൻ ഇരിക്കുന്ന പടവിന്റെ തൊട്ടു താഴെ ഇരുന്നു എന്നെ നോക്കി

“താൻ എന്തൊക്കെയോ മനസിൽ കൊണ്ടു നടക്കുന്നുണ്ട് പറ എന്താ തന്റെ മനസിനെ ഇത്രക്ക് അലട്ടുന്നത്?””

“”സന്ദീപിന്റെ ഇഷ്ട്ടം തിരിച്ചറിഞ്ഞു ആ കുട്ടി വന്നാൽ സന്ദീപ് വിട്ടുപോകില്ലേ?””

“”അങ്ങനെ ഒരു അവസരം വന്നാൽ വിട്ടുകൊടുക്കും എന്നു താൻ പറഞ്ഞിട്ടുള്ളതല്ലേ?””പറ

“”ശരിയാണ് അങ്ങനെ പറഞ്ഞിട്ടുണ്ട്.പക്ഷെ എനിക്ക് അതിനു കഴിയില്ല””

“”ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം?”””

“”എനിക്ക് സന്ദീപിനെ പിരിയാൻ കഴിയില്ല!!!!”””

“””ഒരു നിമിഷം മിണ്ടാതെ ഇരുന്നിട്ട് സന്ദീപ് ചോദിച്ചു നിനക്കു എന്നെ അത്രയും ഇഷ്ട്ടം ആണോ?”

“”എം””

“”നീ നിന്റെ നന്ദേട്ടനെ സ്നേഹിക്കുന്ന അത്രയും?””

“””ഏട്ടൻ എന്റെ സഹോദരൻ ആണ് ആ സ്നേഹം വേറെ ആർക്കും കൊടുക്കാൻ പറ്റില്ല അതുപോലെ സന്ദീപിനോടും അതും മറ്റാർക്കും കൊടുക്കാൻ കഴിയില്ല”””അപ്പോഴേക്കും ഉള്ള സങ്കടം പെയ്തിറങ്ങി

“””താൻ കണ്ണുതുടക്ക് “”എന്റെ ഇട നെഞ്ചിന്റെ താളം നിലക്കുന്നത് വരെ ഞാൻ നിന്റെ കൂടെ ഉണ്ടാകും പോരെ”””

“”അപ്പോൾ ആ കുട്ടി?എന്താണ് അവളുടെ പേര്?”””

അവളോട്‌ എല്ലാം തുറന്നു പറയാം അവൾ എന്ത് പറയുന്നു എന്നു നോക്കാം പിന്നെ പേര് അതൊക്കെ വിശദമായി നമ്മൾ മാത്രം ഉള്ളപ്പോ പറഞ്ഞു തരാം

“”ഇപ്പോൾ നമ്മൾ മാത്രം അല്ലെ ഉള്ളു?”””

ഇവിടെ വച്ചു വേണ്ട വൈകിട്ട് ആകട്ടെ വീട്ടിൽ ചെന്നിട്ട് പറയാം

“”നമ്മൾ ഇന്ന് തിരിച്ചു പോകുന്നുണ്ടോ””

“”ഇല്ല നാളെ പോകാം”””

അപ്പോൾ നാളെയെ പറയു?

“”ഇല്ലടോ ഇന്ന് തന്നെ എല്ലാം പറഞ്ഞു തരാം””

“””താനിപ്പോൾ ഇങ്ങോട്ടു ഏഴുനേറ്റു വാ”” എന്നും പറഞ്ഞു സന്ദീപ് എന്റെ കൈപിടിച്ചു വലിച്ചു.

ഞാൻ മുന്നോട്ട് ആഞ്ഞു സന്ദീപിന്റെ നെഞ്ചിൽ ചെന്നു തട്ടി

ബലം പിടിക്കാതെ നിന്ന സന്ദീപ് എന്നെയും കൊണ്ടു വെള്ളത്തിലേക്ക് മറിഞ്ഞു

വെള്ളത്തിൽ വീഴുന്ന നേരം സന്ദീപ് എന്റെ അരക്ക് ചുറ്റും മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു.താഴെ മണൽ തിട്ടയിൽ തട്ടി മുകളിലേക്ക് പൊങ്ങി വന്നു രണ്ടു പേരും

മുകളിൽ വന്ന ഉടനെ ഞാൻ ദീർഘമായി ശ്വാസം വലിച്ചു കിതച്ചു കൊണ്ടു പറഞ്ഞു

“”എന്താ സന്ദീപ് ഇത് മുഴുവൻ നനഞ്ഞു .ഈ കോലത്തിൽ എങ്ങനെ വീട്ടിലേക്ക് പോകും കഷ്ട്ടം ഉണ്ട്ട്ടോ””

“”സാരമില്ല മോളെ കുറച്ചു വെള്ളം അല്ലെ ?””

“”എന്തായാലും നീ നനഞ്ഞു വാ വന്നു എന്റെ മുതുക് തേച്ചു വിട്”””

“”അയ്യട !!തനിയെ തേച്ചു കുളിച്ചാൽ മതി””

“”കല്യാണം കഴിഞ്ഞാൽ ഇതൊക്കെ ഭാര്യമാരുടെ ഡ്യൂട്ടി ആണ് വാ”””

“”എനിക്ക് വയ്യ””

“”എനിക്ക് കൈ എത്തില്ല അതുകൊണ്ടാ വാ ഇല്ലെങ്കിൽ നിന്നെ ഞാൻ വീണ്ടും വെള്ളത്തിൽ മുക്കും.””അതും പറഞ്ഞു സന്ദീപ് കൈ കൊണ്ട് വെള്ളം തട്ടി എന്റെ പുറത്തേക്ക് തെറിപ്പിച്ചു.

“”വേണ്ട ഞാൻ വരാം””

സന്ദീപ് പടവിൽ ഇരുന്നു കാൽ വെള്ളത്തിലേക്ക് ഇട്ടു.
ഞാൻ സോപ്പും ഇഞ്ജയും എടുത്തു സന്ദീപിന്റെ മുതുകിൽ തേച്ചു.

“”പതുക്കെ തേച്ചാൽ മതി തൊലി കളയണ്ട””

ഞാൻ കൈ ചുരുട്ടി ചെറിയ ഒരു അടി കൊടുത്തു മുതുകത്തു.””അടങ്ങി ഇരിക്ക്”

കുറച്ചു കഴിഞ്ഞു അതു താഴെ വച്ചു ഞാൻ കൈകൊണ്ടു തേച്ചു കൊടുത്തു.
അപ്പോൾ തല പുറകിലോട്ടു ചായ്ച്ചു”” ദേ ഈ തലയിൽ കൂടി”””സന്ദീപ് പറഞ്ഞു.തലയിൽ കൂടി സോപ്പ് തേച്ചു ഞാൻ എഴുനേറ്റു. പടവിൽ നിന്നു കൈ യിലെ സോപ്പ് കഴുകി കളഞ്ഞു.
അപ്പോഴേക്കും സന്ദീപ് മുങ്ങി പൊങ്ങി.

തിരിച്ചു പോകാൻ ഒരുങ്ങിയ എന്നെ വീണ്ടും സന്ദീപ് വലിച്ചു വെള്ളത്തിൽ ഇട്ടു. ഞാൻ ദേഷ്യപ്പെട്ടു നീന്തി സന്ദീപിന്റെ അടുത്തേക്ക് ചെന്നപ്പോഴേക്കും സന്ദീപ് മാറികളഞ്ഞു.

സന്ദീപ് കരയ്ക്ക് കയറി മുണ്ട് മാറി .തോർത്തു പിഴിഞ്ഞു തല തുടച്ചു . എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു കേറി വാടോ. ഞാൻ കുളിച്ചു കഴിഞ്ഞു.

ഞാൻ പതുക്കെ കയറി വന്നു ഇട്ടിരുന്നത് ഒക്കെ നനഞ്ഞു ദേഹത്തു ഒട്ടി നടക്കാൻ പോലും പറ്റുന്നില്ല .ഞാൻ പടവിൽ നിന്നു തുണി കുറെ മുറുക്കി പിഴിഞ്ഞു.

അപ്പോഴേക്കും സന്ദീപ് എന്റെ അടുത്തേക്ക് വന്നു .ഞാൻ സന്ദീപിനെ നോക്കി പറഞ്ഞു .””ഇനി വെള്ളത്തിൽ തള്ളി ഇടരുത്.””

“”ഇല്ല””അതും പറഞ്ഞു എന്റെ അടുത്തു വന്നു തോളിൽ കിടന്ന തോർത്തു എടുത്തു എനിക്ക് തല തുടച്ചു തന്നു.മുഖത്തേക്ക് വീണു കിടന്ന മുടി ഒക്കെ ചെവിക്ക് പുറകിൽ തിരുകി.എന്റെ മുഖം കൈകളിൽ എടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു.”

അപ്പോഴേക്കും ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു മുറുകെ കെട്ടിപിടിച്ചു.സന്ദീപ് എന്നെ ആ കരവലയത്തിനുള്ളിൽ മുറുക്കി ബന്ധിച്ചു. നെറ്റി നിറയെ ചുംബനം കൊണ്ടു മൂടി.

പതുക്കെ ആ നെഞ്ചിൽ നിന്നും അടർന്നു മാറി. വാ പോകാം സമയം ഒരുപാട് ആയി .എനിയ്ക്ക് ഈ നനഞ്ഞ വേഷം മാറണം.

അങ്ങനെ രണ്ടു പേരും വീട്ടിൽ എത്തി .അമ്മ കാണാതെ ഞാൻ ബാത്റൂമിലേക്ക് പോയ്‌ കുളിച്ചു റൂമിലേക്ക് പോയി.

സന്ദീപ് അപ്പോഴേക്കും അമ്പലത്തിൽ പോകാൻ റെഡി ആകുവായിരുന്നു.ഞാൻ ഒരു ചുരിദാർ എടുത്തു ബെഡിൽ വച്ചു. അപ്പോൾ സന്ദീപ് എന്നെ നോക്കി ചോദിച്ചു “”ഇതാണോ വേഷം?””

“”ഞാൻ തല കുലുക്കി””

“”വേണ്ടടോ””സാരി ഇല്ലേ അതുമതി

“”ഉണ്ട് “”അതിനു സമയം എടുക്കും

“”സാരമില്ല അതു ഉടുത്തു വാ”

അതും പറഞ്ഞു സന്ദീപ് പുറത്തു ഇറങ്ങി പോയി.

ഞാൻ അലമാരയിൽ നിന്നും ഒരു കസവു പിടിപ്പിച്ച സെറ്റ് സാരി എടുത്തു ഉടുത്തു

ഞാൻ വന്നപ്പോൾ എല്ലാവരും എന്നെ കാത്തിരിക്കുവായിരുന്നു

സന്ദീപിന്റെ കാറിൽ അമ്മയും അച്ഛനും അനുവും ഞാനും

ചേട്ടൻ ബൈക്കിനു വന്നു

കാവിൽ എത്തിയപ്പോൾ വൈകിട്ടത്തെ ദീപാരാധന കണ്ടു തൊഴുതു.

അന്ന് ആദ്യമായ് ദേവിയെ കാണുന്നത് പോലെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.ചുമന്ന പട്ടുടുത്തു വെള്ളക്കൽ മൂക്കുത്തി ഇട്ടു കല്ലുവെച്ച മാലകൾ എല്ലാം ആ ദീപ പ്രഭയിൽ മിന്നിത്തിളങ്ങുന്നു. അത്രയും സൗന്ദര്യം.ഞാൻ കണ്ണുകൾ അടച്ചു ആ രൂപം മനസിൽ കണ്ടു.

ഒന്നും പ്രാര്ഥിച്ചില്ല അതിലും വലിയ ഒരു ദർശന സൗഭാഗ്യം ആണ് കിട്ടിയതു .മനസു നിറഞ്ഞു ആ രൂപം കണ്ടു.അവിടെ പോയലും എന്റെ കണ്ണുകൾ അടച്ചാൽ ആ രൂപം തെളിയും

തൊഴുതു ഇറങ്ങി എല്ലാവരും കൂടി വല്യച്ഛന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.അവിടേക്ക് പോയി. നമ്മൾ ചെന്നപ്പോൾ ഉണ്ണി പാൽകഞ്ഞി ആ പലക മേൽ ഇരുന്നു കുടിക്കുക ആയിരുന്നു

“”ഇവൻ എപ്പോഴും പാൽകഞ്ഞി കുടിയാണോ വല്യമ്മേ”” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

വൈകിട്ട് പൂവാലിയെ കറന്നുകൊണ്ടു വന്നാൽ അവനു അപ്പോൾ ഉണ്ടാക്കണം പാൽ കഞ്ഞി അതിപ്പോ ഒരു ശീലമായി.

അച്ഛച്ഛൻ എന്തിയെ വല്യമ്മേ ?

പൂജാ മുറിയിൽ ഉണ്ട് മോള് സന്ദീപിനെയും കൂട്ടി അങ്ങോട്ടു ചെല്ലു

ഞാൻ സന്ദീപിനെ കൂട്ടി പൂജാമുറിയിൽ ചെന്നു.അച്ഛച്ഛൻ ഒരു തഴ പായിൽ ഇരുന്നു എന്തൊക്കെയോ നാമം ജപിക്കുന്നു. ഞങ്ങളെ കണ്ടു കയറി ചെല്ലാൻ പറഞ്ഞു.രണ്ടുപേരും കയറി ചെന്നു തൂക്കു വിളക്കിൽ ഒരു തിരി ഇട്ടു വിളക്ക് കൊളുത്താൻ പറഞ്ഞു .ഞാൻ വിലക്ക് കൊളുത്തി രണ്ടുപേരും തൊഴുതു പ്രാർത്ഥിച്ചു.

കഴിഞ്ഞപ്പോൾ അച്ഛച്ഛൻ സന്ദീപിനോട് കൈപിടിച്ചു എഴുനേല്പിക്കാൻ പറഞ്ഞു.ഞാനും സന്ദീപും കൂടി അച്ഛച്ഛനെ എഴുനേല്പിച്ചു.

ഞങ്ങൾ വരുമ്പോൾ എല്ലാവരും നടുത്തളത്തിൽ ഉണ്ടായിരുന്നു.ഞങ്ങളും അവിടെ തിണ്ണയിൽ ഇരുന്നു.ഉണ്ണി എന്റെ അടുത്തു വന്നു ഞാൻ അവനെയും കൂട്ടി വണ്ടിയിൽ പോയ്‌ അവനു മിടായി എടുത്തു കൊടുത്തു.

എല്ലാവർക്കും ഉള്ള ഡ്രെസ്സ് അടുത്തു കൊണ്ടു വന്നു വല്യമ്മയെ ഏല്പിച്ചു.

“”നീ ഇവർക്ക് ചായ കൊടുത്തില്ലേ?””

അത്താഴം എടുക്കുന്നുണ്ട് അച്ഛാ അതുകൊണ്ടു ചായ വേണ്ടാന്നു പറഞ്ഞു.

സന്ദീപ് ഉണ്ണിയുമായി പെട്ടന്ന് കൂട്ടു കൂടി.അവനെ കാറിൽ കയറ്റി ഒന്നു ചുറ്റിച്ചിട്ടു വന്നു.അപ്പോൾ അവനു നന്ദേട്ടന്റെ ബൈക്കിൽ കയറണം.പിന്നെ നന്ദേട്ടൻ ബൈക്കിൽ അവനെ കാവിൽ വരെ കൊണ്ടു പോയിട്ടു വന്നു.

വല്യമ്മ എല്ലാവരെയും അത്താഴം കഴിക്കാൻ വിളിച്ചു.എന്നും കഞ്ഞി കുടിക്കുന്ന അച്ഛച്ഛനും നമ്മുടെ കൂടെ കഴിക്കാൻ ഇരുന്നു.

ഇലയിൽ ആണ് വിളമ്പിയത്.അച്ചാർ ഉപ്പേരി അവിയൽ ചേന കൂട്ടുകറി കൊണ്ടാട്ടം നെയ്യിൽ കടു വറുത്ത പരിപ്പും പപ്പടവും പിന്നെ തേങ്ങാ വരുത്തരച്ച കോഴിക്കറിയും. ഞാനും സന്ദീപും അടുത്തു അടുത്തു ഇരുന്നു.സന്ദീപ് എല്ലാ നന്നായ് ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞു സന്ദീപ് എന്നെ നോക്കി “”താൻ എന്ത് ആലോചിക്കുവാ? കുളക്കടവിലെ കുളി ആണോ?””

സന്ദീപ് അതു പറഞ്ഞതും എനിക്ക് പെട്ടന്ന് ചിരിപൊട്ടി.പക്ഷെ വായിൽ ഇരുന്നത് മണ്ടയിൽ കയറി.ഞാൻ ചുമയ്ക്കുന്ന കണ്ടു വല്യമ്മ ഓടി വന്നു നെറുകയിൽ തട്ടി.

“””മോളെ പതുക്കെ കഴിച്ചാൽ മതി .പിന്നെ നീയിതു വല്ലതും പരീക്ഷിച്ചു നോക്കാം എന്നു മനസിൽ വിചാരിച്ചു എങ്കിൾ അതു വേണ്ട എന്ന എന്റെ അഭിപ്രായം””” അച്ഛൻ ഇത് പറഞ്ഞപ്പോൾ എല്ലാവരും ഒന്നു ചിരിച്ചു

“”തരാം കിച്ചണാ. വീട്ടിൽ വയോ ഞാൻ മനസ്സിൽ പറഞ്ഞു”””

അത്താഴം കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.അച്ഛച്ഛൻ വലിയ സന്തോഷത്തിൽ ആയിരുന്നു.

“”നാളെ എപ്പോഴാ പോകുന്നത്? വരുന്ന വഴിക്ക് അച്ഛൻ ചോദിച്ചു””

രാവിലെ പോകണം മറ്റന്നാൾ രാവിലെ എറണാകുളം പോകണം.

വീട്ടിൽ വന്നു അമ്മ കൊണ്ടു പോകാൻ കുറെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു .ഞാനും കൂടി സഹായിച്ചു.ബാക്കി എല്ലാവരും കിടന്നു. കുറച്ചു കഴിഞ്ഞു ഞാനും കിടക്കാൻ പോയ്‌.

ഞാൻ ചെന്നപ്പോൾ സന്ദീപ് കിടന്നിരുന്നു.ഞാൻ പതുക്കെ വാതിൽ അടച്ചു.സന്ദീപിനെ ഉണർത്താതെ ബെഡിന്റെ അപ്പുറത്തേക്ക് കയറി കിടന്നു.
പെട്ടന്ന് ഒരു കൈ വന്നു എന്നെ കെട്ടി മുറുക്കി.

“ഉറങ്ങിയില്ല അല്ലെ”?

നീ വരാതെ എനിക്ക് ഉറക്കം വരില്ല.

“”അയോട””!!

“”പറയാം എന്നു പറഞ്ഞതൊക്കെ പറ””

“””പറയാം””” അതും പറഞ്ഞു സന്ദീപ് എന്റെ കവിളിൽ ഒന്നു കടിച്ചു. ഞാൻ വേദനയൊടെ ചോദിച്ചു എന്താ ഇത്?””

“”വേദനിച്ചോ?”””

“”പിന്നെ വേദനിക്കാതെ?””

“”ഇപ്പോൾ വേദന മാറ്റി തരാം അതും പറഞ്ഞു സന്ദീപ് കടിച്ച ഇടത്തു അമർത്തി ഉമ്മ വച്ചു””

“”ഇപ്പോൾ വേദന പോയോ””??

ഞാൻ പെട്ടെന്ന് സന്ദീപിന്റെ വശത്തേക്ക് തിരിഞ്ഞു കിടന്നു മുഖം നന്നായി കാണാൻ പറ്റുന്നില്ല എന്നാലും എന്റെ കൈകൊണ്ടു ആ മുഖം പിടിച്ചു ഞാൻ ചോദിച്ചു

“”എന്റെ സന്ദീപ് ആയിരുന്നു അല്ലെ?””പറ അതു സന്ദീപ് അല്ലെ?

സന്ദീപ് ഇടതു കൈ കൊണ്ട് എന്നെ ആ നെഞ്ചിൽ ചേർത്തു പിടിച്ചു പറഞ്ഞു.””അതു നീയായിരുന്നു”””

“”എന്റെ പ്രണയം അതു നിന്നോട് ആയിരുന്നു.”””

“”ഒരുപാട് ശ്രമിച്ചു ഒന്നു കണ്ടുകിട്ടാൻ കിട്ടിയില്ല .എന്നാലും ഉപേക്ഷിക്കാൻ കഴിയുമാരുന്നില്ല. ഇടവേള കൂടിയപ്പോൾ നഷ്ടപ്പെട്ടു എന്നു തന്നെ കരുതിയതാണ്.അപ്പോഴാണ് ദൈവം നന്ദനെ എന്റെ മുന്നിൽ എത്തിച്ചത്.അങ്ങനെ ഞാൻ അറിഞ്ഞു എന്റെ പ്രണയം നീലാംബരി ആണ് അത് നഷ്ടപ്പെട്ടിട്ടില്ല എന്നു.

“”ആ സംഭവത്തിനു ഒരുപാട് നാൾ മുന്നേ നിന്നെ ഞാൻ കണ്ടിരുന്നു.സത്യത്തിൽ നീ അവിടെ പഠിക്കുന്നത് കൊണ്ടു ആണ് ആ പ്രശ്നത്തിൽ ഞാൻ ഇടപെട്ടത്.അതു എന്നെ ഇവിടെ എത്തിച്ചു.”””

“”താൻ എന്താ മിണ്ടാത്തത്?”‘അയേ കരയുവാണോ തന്നോട് പറഞ്ഞിട്ടുണ്ട് കണ്ടപ്പോൾമുതൽ””കരയരുത്.”” അതു എനിക്ക് ഇഷ്ടമല്ല

“”എന്തിനാ സന്ദീപ് എന്നെ ഇങ്ങനെ പരീക്ഷിച്ചത്?””

ഒന്നുമില്ല എനിക്ക് നിന്റെ സ്നേഹം തിരിച്ചറിയണം ആയിരുന്നു.അതുപോലെ നീ എന്നെയും.അതുകൊണ്ട് ആണ് വിവാഹം വരെ ഇതു മറച്ചു വയ്ക്കാൻ ഞാനും ആദർശ് തീരുമാനിച്ചത്.

പറ എന്റെ നീലാംബരി ക്ക് എന്നോട് പിണക്കം ഉണ്ടോ ?

ഒരിക്കലും ഇല്ല സന്ദീപ് ഞാൻ എത്രയും ദിവസം വിചാരിച്ചത് ഞാൻ സന്ദീപിനെ സ്നേഹിക്കുന്നത് ആണ് കൂടുതൽ എന്നെ പോലെ ഒരിക്കലും സന്ദീപിന് എന്നെ സ്നേഹിക്കാൻ കഴിയില്ല എന്നയിരുന്നു .എന്നാൽ ഇപ്പോൾ മനസിലായി സന്ദീപ് എന്നെ സ്നേഹിക്കുന്നതിന്റെ പകുതിപോലും ഞാൻ സന്ദീപിന് തിരിച്ചു തരുന്നില്ല എന്നു””

എന്നു ആര് പറഞ്ഞു.സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആളാണ് എന്റെ നീലാംബരി

“””എന്റെ മരണം വരെ എന്റെ നെഞ്ചിടിപ്പ് കേട്ടു ഉറങ്ങാൻ നീ ഉണ്ടാവണം.”””

ഞാൻ ആ നെഞ്ചോടു ചേർന്നു കിടന്നു മുറുകെ പിടിച്ചു.സന്ദീപ് എന്നെ ആ കരവലയത്തിനുള്ളിൽ ആക്കി അമ്മക്കിളിയെ പോലെ എന്നെ പൊതിഞ്ഞു പിടിച്ചു.ഈ ഭാഗ്യം എന്നും എന്നോടൊപ്പം ഉണ്ടാകാണേ എന്നു ഞാൻ പ്രാർത്ഥിച്ചു.

പിറ്റേന്ന്‌ രാവിലത്തെ കാപ്പി കുടി കഴിഞ്ഞു ഞങ്ങൾ പോകാൻ റെഡി ആയി.അമ്മ തന്നതൊക്കെ ടിക്കിയിൽ വച്ചു എന്റെ പുസ്തകങ്ങളും പോകാൻ നേരം കണ്ണീരോടെ യാത്ര പറയരുത് എന്നു അച്ഛൻ നേരത്തെ പറഞ്ഞിരുന്നു.അതുകൊണ്ടു അമ്മയും നന്ദേട്ടനും ഒക്കെ വളരെ ബുദ്ധിമുട്ടി യത്ര പറഞ്ഞു .

“”ഇറങ്ങിയപ്പോൾ നന്ദേട്ടൻ എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മയും തന്നു ഇനി എന്നു വരും കാന്താരി നീ

എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം അതും പറഞ്ഞു ഞാൻ നന്ദേട്ടനോട് യാത്ര പറഞ്ഞു അപ്പോൾ അനു ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു.

ദേ നന്ദേട്ടാ ഇവൾക്ക് കൂടി കൊടുക്ക് അല്ലെങ്കിൽ ഇവൾ കണ്ണു വയ്ക്കും

“”ഒന്നു പോ ചേച്ചി””അതും പറഞ്ഞു അവൾ എന്റെ കൈപിടിച്ചു കാറിലേക്ക് നടന്നു.നടക്കുന്നതിനു ഇടയിൽ അവൾ എന്നോട് പറഞ്ഞു സഹോദരന്റെ സഹോദരി സ്നേഹമുള്ള ഉമ്മ എനിക്ക് വേണ്ട അല്ലാത്ത ഉമ്മ ഉണ്ടെങ്കിൽ മതി.

ഞാൻ അവളെ സൂക്ഷിച്ചു നോക്കി.

അപ്പോൾ അവൾ പറഞ്ഞു “”നോക്കി പേടിപ്പിക്കണ്ട ഞാൻ ഉള്ളതാ പറഞ്ഞതു .എനിക്ക് താലി കെട്ടി കയറാൻ വേറെ വീടു നോക്കണ്ട ഇതു മതി”””

“”ശരിയാക്കി തരാം കെട്ടോ നിനക്ക് “”

“”ഇപ്പൊ വേണ്ട ചേച്ചി പതുക്കെ മതി”” ഞാൻ അവളെ അടിക്കാൻ ചെന്നു അവൾ ഓടി കാറിൽ കയറി.എല്ലാവരോടും പറഞ്ഞു ഇറങ്ങി.

തിരിച്ചു പോകാൻ നേരം ഞാൻ സന്ദീപിനൊപ്പം മുന്നിൽ ഇരുന്നു.ഇടക്ക് സന്ദീപ് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.അങ്ങനെ നമ്മുടെ മാത്രംമായ ഒരു ലോകത്തേക്ക് ഞങ്ങൾ ജീവിതം ആരംഭിച്ചു……….

അവസാനിച്ചു

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നഷ്ടപ്പെട്ട നീലാംബരി – 16 (അവസാന ഭാഗം)”

Leave a Reply

Don`t copy text!