സന്ദീപിന്റെ വീട് നിറയെ ബന്ധുക്കൾ ആയിരുന്നു.എല്ലാവരെയും അനു പരിചയപ്പെടുത്തി തന്നു.കുറെ ഒക്കെ ഓർത്തു വച്ചു ചിലരെ വിട്ടുപോയി.
മുകളിൽ ആയിരുന്നു സന്ദീപിന്റെ മുറി നല്ല വിശാലമായ മുറി ഡ്രസിങ് പാർട് വേറെ തിരിച്ചു അതിനുള്ളിൽ ബാത്രൂം
മുറിക്ക് പുറത്തേക്ക് ബാൽക്കണിയിലേക്ക് ഒരു വാതിൽ.അവിടെ നിന്നാൽ മുറ്റത്തെ മാവിൽ കൈ എത്തിപിടിക്കാം.
വൈകുന്നേരം സന്ദീപിന്റെ വീട്ടിൽ പാർട്ടി ഉണ്ടായിരുന്നു.അച്ഛന്റെ ഫ്രണ്ട്സിനും,സന്ദീപിന്റെ കൂട്ടുക്കാർക്കും എല്ലാം കൂടി
ഒരു പിങ്ക് കളറിൽ സ്റ്റോൻ വർക്ക് ചെയ്ത ഒരു ലോങ് ഗൗണ് ആയിരുന്നു വേഷം.വലിയ ഒരു നെക്ലെയിസ് പിന്നെ അച്ഛമ്മയുടെ വളകളും മാത്രം ധരിച്ചു.4 മാണി മുതൽ പാർട്ടി തുടങ്ങി .സന്ദീപ് പിങ്ക് ഐവറി കളർ ഷെർവാണി ആണ് ധരിച്ചത്.
എല്ലാവരെയും പരിചയപ്പെട്ടു പുഞ്ചിരിമായാതെ മുഖം പ്രസന്നമാക്കി വച്ചു.
“”ഇടക്ക് അനു വന്നു വെള്ളം വേണോ ജ്യൂസ് വേണോ എന്നൊക്കെ ചോദിക്കും.ഞാൻ അവളോട് പറഞ്ഞു ചിരിച്ചു ചിരിച്ചു എനിക്ക് കവിൾ വേദനിക്കുന്നു.””
“”സാരമില്ല ഇന്ന് ഈ ക്ലോസ് അപ് നിർബന്ധം ആണ്.ഇടക്ക് ഒന്നു രണ്ടു മിനിറ്റ് റെസ്റ്റ് എടുത്തോ.””
വീട്ടിൽ നിന്ന് അച്ഛനും അമ്മയും നന്ദേട്ടനും വല്യച്ഛനും ഒക്കെ വന്നിരുന്നു.എല്ലാവരെയും കണ്ടപ്പോൾ എനിക്ക് സന്തോഷം ആയി.അവിടെ ഒക്കെ നോക്കി കണ്ടു എല്ലാവരോടും വിശേഷങ്ങൾ ഒക്കെ പറഞ്ഞു നിന്നു.കുറച്ചു കഴിഞ്ഞു അവർ ഭക്ഷണം കഴിക്കാൻ പോയ്.പോയപ്പോൾ നന്ദേട്ടനും അച്ഛനും കൂടി എന്നെ നിർബന്ധിച്ചു അവരുടെ കൂടെ കഴിക്കാൻ .അവസാനം ഞാൻ അവരുടെ കൂടെ പോയ് ഇരുന്നു എല്ലാവരും ഒരു മേശക്ക് ചുറ്റും ഇരുന്നു പോയ വഴിക്ക് ഞാൻ അനുവിനെ കൂടി പിടിച്ചു കൊണ്ട് പോയ്
പ്ലേറ്റ് കൊണ്ടു വന്നപ്പോൾ ഒരു പ്ലേറ്റ് കുറവ്.അപ്പോൾ നന്ദേട്ടൻ പറഞ്ഞു നീലു മോള് ഇതിൽ നിന്നു കഴിക്ക്.അങ്ങനെ ഞാനും നന്ദേട്ടനും കൂടി ഒരു പ്ലേറ്റിൽ കഴിച്ചുതുടങ്ങി
അപ്പോഴാണ് സന്ദീപ് കുറച്ചു ഫ്രണ്ട്സിനെ കൊണ്ടു വന്നു അടുത്തുള്ള മേശയിൽ സൽക്കരിച്ചു ഇരുത്തി.എന്നെ തിരിഞ്ഞു നോക്കി അതുവരെ ചിരിച്ചു നിന്ന സന്ദീപ് ദേഷ്യത്തോടെ എന്നെ നോക്കി.ഞാൻ ഒരു നിമിഷം സന്ദീപിനെ തന്നെ നോക്കി ഇരുന്നു.ഇത് കണ്ടു അനു സന്ദീപിനെ നോക്കിയിട്ട് എന്റെ ചെവിയിൽ പറഞ്ഞു
“”ചേച്ചിക്ക് ലോട്ടറി അടിച്ചു എന്നു തോന്നുന്നു.പണികിട്ടി.ചേട്ടനെ വിളിക്കാതെ വന്നതിന്റെ ദേഷ്യം ആണ്,ഒന്നു സൂക്ഷിച്ചോ”””
അവൾ അത് പറഞ്ഞതും ഞാൻ കഴിപ്പ് നിർത്തി.
ഞാൻ കഴിക്കാതെ ഇരിക്കുന്നത് കണ്ടു നന്ദേട്ടൻ എനിക്ക് വായിൽ വച്ചു തന്നു.വേണ്ടാന്നു പറഞ്ഞില്ല ഞാൻ വാ തുറന്നു അതു വാങ്ങി കഴിച്ചു
എനിക്ക് മതി എന്നു പറഞ്ഞു ഞാൻ പിന്നെ കഴിച്ചില്ല അവർ കഴിച്ചു തീരും വരെ കൂട്ടിരുന്നു.
കുറച്ചു നേരം കഴിഞ്ഞു അച്ഛനും അമ്മയും ഏട്ടനും ഒക്കെ യാത്ര പറഞ്ഞു.ഒരു നോവുള്ള യാത്ര പറയൽ.നന്ദേട്ടൻ എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു.
“എന്നോട് തല്ല് പിടിക്കുന്ന പോലെ സന്ദീപേട്ടനോട് തല്ലിന് നിൽക്കരുത്””
“ഞാൻ കുലുക്കി””
“പോകുന്നതിനു മുൻപ് ഒരു ദിവസം വീട്ടിലേക്ക് വരണം അച്ഛൻ സന്ദീപിനോട് പറഞ്ഞു””
“”വരാം അച്ഛാ””
“”എന്നാൽ ഇറങ്ങുവാ “”
കുറെ കഴിഞ്ഞു സന്ദീപിന്റെ കൂട്ടുകാർ എല്ലാം വന്നു അവരുടെ കൂടെ കഴിക്കാൻ അവർ നിർബന്ധിച്ചു പക്ഷെ സന്ദീപ് പോയില്ല.
അടുത്തു ആരും ഇല്ലാതിരുന്ന സമയത്തു ഞാൻ സന്ദീപിനോട് ചോദിച്ചു””കഴിക്കുന്നില്ലേ”””?
“”ഇല്ല””
“”അതെന്താ”””?
എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് സന്ദീപ് പറഞ്ഞു
“”എനിക്ക് വിശപ്പില്ല”””
“”എനിക്ക് നല്ല വിശപ്പ് വാ നമുക്ക് രണ്ടു പേർക്കും കൂടി കഴിക്കാം””
“”താൻ പോയ് കഴിച്ചോ എനിക്ക് വേണ്ട””‘അതും പറഞ്ഞു സന്ദീപ് കൂട്ടുകാരുടെ കൂടെ പോയി
10 മണി ആയി എല്ലാവരും പിരിഞ്ഞു പോയപ്പോൾ.ഞാനും അനുവും കൂടി റൂമിൽ പോയ്.അനു എനിക്ക് മാറി ഇടാൻ ഉള്ള ഡ്രസ് ഒക്കെ കാണിച്ചു തന്നു
ഇവിടെ കുറച്ചേ ഉള്ളു .ബാക്കി ഒക്കെ ചേട്ടൻ അവിടെ ഫ്ലാറ്റിൽ വച്ചിട്ടുണ്ട് .ഇവിടുന്നു പോകുമ്പോൾ കെട്ടിപെറുക്കി പോകണ്ടല്ലോ
ചേച്ചി ഫ്രഷ് ആയി താഴേക്ക് വാ ഞാനും പോയ് ഇതൊക്കെ മാറ്റി ഇടട്ടെ.
ഞാൻ മാറി ഇടാൻ ഉള്ള ഒരു ജോഡിയും കൊണ്ടു ബാത്റൂമിലേക്ക് പോയ്
ഫ്രഷ് ആയി വന്നപ്പോഴേക്കും സന്ദീപ് ഇട്ടിരുന്നതൊക്കെ കട്ടിലിൽ മടക്കി വച്ചിരിക്കുന്നത് കണ്ടു.ഡ്രസ് മാറി പോയന്ന് മനസിലായി
ഞാൻ പതുക്കെ താഴേക്ക് വന്നു.അമ്മ ഡൈനിങ്ങ് ഹാളിൽ ഇരിക്കുന്നത് കണ്ടു .അങ്ങോട്ട് ചെന്നു
അമ്മ എന്നെ കസേരയിൽ പിടിച്ചു ഇരുത്തി.നാളെ വർക്കിങ് ഡേ ആയതുകൊണ്ട് മിക്കവാറും എല്ലാവരും പോയിരുന്നു.
“”സന്ദീപ് അയര്പോര്ട്ടിൽ പോയിരിക്കുവാ കെട്ടോ മോളെ””
“”എന്തിനാ അമ്മേ””
അവന്റെ വല്യച്ഛന്റെ മോള് ഫാമിലി ആയി ഡൽഹിയിൽ ആണ്.ഒരാഴ്ച്ച മുന്നേ വന്നതാ .അവർക്ക് വൈകിട്ട് ഫ്ലൈറ്റിന് പോകാൻ അവൻ കൊണ്ടു വിടാൻ പോയിരിക്കുവാ
അപ്പോഴേക്കും അനു വന്നു
“”നിങ്ങൾ വല്ലതും കഴിച്ചായിരുന്നോ?””
“”കഴിച്ചു വീട്ടിൽ നിന്ന് അമ്മയും അച്ഛനും വന്നപ്പോ അവരുടെ കൂടെ ഇരുന്നു””
അതിനു ചേച്ചി അധികം ഒന്നും കഴിച്ചില്ലമ്മേ
“”അവൻ കഴിചോ?”””
“”ഇല്ലമ്മേ””
“”അടുക്കളയിൽ അവനു ഉള്ളതു എടുത്തു വച്ചിട്ടുണ്ട് വരുമ്പോൾ എടുത്തു കൊടുക്””
ഞാൻ അച്ഛനെ പോയ് നോക്കട്ടെ നിങ്ങൾ രണ്ടും കഴിക്ക് .കഴിച്ചിട്ട് കിടന്നാൽ മതി.
ഞാനും അനുവും കൂടി അടുക്കളയിലേക്ക് പോയ്.നല്ല സൗകര്യം വിശാലമായ അടുക്കള ആയിരുന്നു അതിനു അപ്പുറത്തും ചെറിയ ഒരു സാധാരണ തീ അടുപ്പുള്ള അടുക്കള.
പാർട്ടിക്ക് ഉണ്ടായിരുന്ന ചിക്കനും അപ്പവും റൈസ് ഒക്കെ പാത്രത്തിൽ മൂടി വച്ചിരുന്നു
“ഇതിന്റെ മണം അടിച്ചു എനിക്ക് ഇതു കഴിക്കണേ തോന്നുന്നില്ല ഞാൻ അനുവിനോട് പറഞ്ഞു.””
എനിക്കും ചേച്ചി, ചേച്ചിക്ക് എന്തേലും ഉണ്ടാക്കി കഴിക്ക്.
“”എന്ത് ഉണ്ടാക്കാൻ?””
“”വാ നോക്കാം””
ഞാനും അവളും കൂടി ഒരു ചെറിയ സർച്ചിങ് ആരംഭിച്ചു
ഫ്രിഡ്ജിൽ ദോശ മാവ് ഉണ്ട്.മുട്ടയും ഉണ്ട്
“”ഞാൻ അനുവിനോട് പറഞ്ഞു നമുക്ക് ഒരു തട്ടുകട ഐറ്റം ആയാലോ””?
മതി ചേച്ചി.
“പക്ഷെ ഒരു പ്രോബ്ലെം ഉണ്ട് നാളികേരം ഇവിടെ കാണുന്നില്ല അതു ഒരെണ്ണം ഒപ്പിക്കാൻ എന്താ വഴി”
അത്രേ ഉള്ളു അതു ഞാനിപ്പോൾ കൊണ്ടുവരാം
അനു അടുക്കള വഴി പുറത്തേക്ക് പോയ് കുറച്ച് കഴിഞ്ഞപ്പോൾ ഒരു തൊണ്ട് കളഞ്ഞ നാളികേരം കൊണ്ടു വന്നു.
“വിറക് പുരയിൽ കിടപ്പുണ്ട് ചേച്ചി നാളികേരം ഇത് മതിയോ?”
മതി മതി ധാരാളം
ദോശ മാവ് ഫ്രിഡ്ജിൽ നിന്നു എടുത്തു പാകത്തിന് ഒപ്പ് ചേർത്തു വച്ചു .
അനുവിനോട് തേങ്ങാ പൊട്ടിച്ചു ചിരകാൻ പറഞ്ഞു.
അനു തേങ്ങാ ചിരക്കിയപ്പോൾ ഞാൻ കുറച്ചു ഉള്ളിയും പച്ചമുളകും അരിഞ്ഞെടുത്തു.
തേങ്ങയും പച്ചമുളകും ഉപ്പും കുറച്ചു ചുന്നുള്ളിയും ഇട്ടു മിക്സിയിൽ ചട്ണി അരച്ചു അതിൽ കടുക് താളിച്ചു ഒരു പാത്രത്തിലേക്ക് പകർത്തി
തവ വച്ചു അതിൽ നെയ് പുരട്ടി ദോശ ചുട്ടു അനു പാത്രവും കൊണ്ടു അടുപ്പിന്റെ അടുത്തു സ്ലാബിൾ കയറി ഇരുന്നു .ചൂടോടെ ദോശ തിന്നു.
ദോശയുടെ മണം അടിച്ചു അമ്മ അടുക്കളയിൽ വന്നു
നിങ്ങൾ ദോശ ഉണ്ടാക്കിയോ?
ഉണ്ടാക്കി ചൂടോടെ കഴിക്ക് അമ്മേ അതും പറഞ്ഞു ഒരു പ്ലേറ്റ് ഞാൻ അമ്മയ്ക്ക് കൊടുത്തു.
“നിൽക്ക് ഞാൻ അച്ഛനോടു ചോദിച്ചിട്ട് വരട്ടെ അച്ഛൻ കഴിക്കുന്നോ എന്നു?”
അമ്മ പോയ് വന്നു പറഞ്ഞു അച്ഛന് രണ്ടെണ്ണം മേശപ്പുറത്തേക്ക് എടുത്തോ.അച്ഛൻ ഇപ്പോൾ വരും
മൂന്നു നാലു ദോശ കസരോളിൽ ഇട്ടു അമ്മയ്ക്ക് കൊടുത്തു.അമ്മ അതും പ്ലേറ്റും കൊണ്ടു പോയ് അച്ഛന് കൊടുക്കാൻ
അനുവിന് ഒരു ഓംലെറ് കൂടി ഉണ്ടാക്കി കൊടുത്തു അടുത്ത ഓംലെറ്റിന് അവൾ പ്ലേറ്റ് നീട്ടി.
കൊടുത്തില്ല.ഞാൻ അതു പ്ലേറ്റിൽ ആക്കി മേശപ്പുറത്തു കൊണ്ടു കൊടുത്തു അച്ഛന്.
“മോള് കഴിച്ചോ”
“”ഇല്ല””
എടുത്തു കൊണ്ട് വാ ഒരുമിച്ചു കഴിക്കാം എവിടെ അനു?
“അവൾ കഴിച്ചു കഴിഞ്ഞു അമ്മ പറഞ്ഞു”
“”എന്നാൽ മോള് വാ””
വേണ്ട അച്ഛാ സന്ദീപ് വന്നിട്ട് ഒരുമിച് കഴിച്ചോളാം
എന്നാൽ ശരി
ഞാൻ തിരിച്ചു വന്നു ബാക്കിയുള്ള മാവ് അടച്ചു വച്ചു.വരുമ്പോൾ ചൂടോടെ കഴിക്കട്ടെ
അച്ഛൻ കഴിച്ചു ഏഴുനേറ്റു പോയ്.കുറച്ചു കഴിഞ്ഞു അനു കിടക്കാൻ പോയി ഞാനും അമ്മയും കാര്യങ്ങൾ പറഞ്ഞു ഇരുന്നു അപ്പഴേക്കും സന്ദീപ് വന്നു.
അവർ കയറി പോയോ അച്ചു
പോയ് അമ്മേ
“നീ ഫ്രഷ് ആയി വാ കഴിക്കാം”
“എനിക്ക് വേണ്ടമ്മേ വിശപ്പില്ല”
“”ടാ പാർട്ടിയുടെ ഫുഡ് അല്ല ദോശയാണ്. ആമിയും മോളും കൂടി ഇവിടെ ഉണ്ടായിരുന്ന ദോശമാവിൽ ഉണ്ടാക്കിയതാണ് നീ പോയിട്ടു വാ”””
“”ഞാൻ കഴിച്ചോളാം””
അതും പറഞ്ഞു സന്ദീപ് മുകളിലേക്ക് പോയി
അപ്പോൾ അമ്മ എന്നോട് പറഞ്ഞു മോള് അവനു എടുത്തു കൊടുക്ക്. ഞാൻ എന്നാൽ കിടക്കട്ടെ.പാത്രങ്ങൾ ഒക്കെ അവിടെ വച്ചിരുന്നാൽ മതി രാവിലെ സതി വരും അവൾ കഴുകിക്കോളും
അതു സാരമില്ലമ്മേ അമ്മ കിടന്നോ ഞങ്ങൾ കഴിച്ചിട്ട് കിടന്നോളാം
അമ്മ മുറിയിലേക്ക് പോയപ്പോൾ ഞാൻ മുകളിലേക്ക് പോയ്
ബാത്റൂമിൽ വെള്ളം വീഴുന്നത് കേൾക്കാം
ഞാൻ കട്ടിലിൽ ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ സന്ദീപ് ഇറങ്ങി വന്നു.ഒരു ടീ ഷർട്ടും ത്രീഫോർത്തും ആയിരുന്നു വേഷം. വന്നു കണ്ണാടി നോക്കി മുടി ചീകി ഒതുക്കി ഫോൺ എടുത്തു കൊണ്ട് അവിടെ കിടന്ന കസേരയിൽ പോയ് ഇരുന്നു.
ഞാൻ കട്ടിലിൽ നിന്നു ഏഴുനേറ്റു സന്ദീപിന്റെ അടുത്തു ചെന്നു.മുഖം ഉയർത്തി നോക്കാതെ മൊബൈൽ നോക്കി ഇരുന്നു.
“”കഴിക്കാൻ വാ””
“”ഞാനില്ല താൻ പോയ് കഴിച്ചോ
“”വാ നമുക്ക് ഒരുമിച്ചു കഴിക്കാം””
“എനിക്ക് വിശപ്പ് ഇല്ല””
“വിശപ്പ് ഇല്ലെങ്കിലും കഴിച്ചെ പറ്റു”
“”പറ്റില്ല,എന്നെ കഴിപ്പിക്കണം എന്നു എന്താ ഇത്ര നിർബന്ധം””
“”എനിക്ക് കൂടെ ഇരുന്നു കഴിക്കണം.”””
“”എനിക്ക് ആരുടെയും കൂട്ടു വേണ്ട””.തനിച്ചു ഇരുന്നാലും ഞാൻ കഴിക്കും
“എന്നിട്ട് എന്തിനാ കഴിക്കാൻ കൂട്ടു വേണ്ടാഞ്ഞിട്ടു ഇതുവരെ കഴിക്കാതെ ഇരുന്നത്””
“”എനിക്ക് വേണ്ടാഞ്ഞിട്ടു””
ഓ!! അതു എനിക്ക് മനസ്സിലായി
“”ഞാൻ താഴേക്ക് പോകുവാ കഴിക്കാൻ എടുത്തു വയ്ക്കുമ്പോഴേക്കും വന്നേക്കണം”””അതും പറഞ്ഞു ഞാൻ താഴേക്ക് പോയി.
കല്ല് ചൂടാക്കി ദോശക്ക് മാവ് ഒഴിച്ചു.
രണ്ടാമത്തെ ദോശക്ക് മാവ് ഒഴിച്ചിട്ട് ഞാൻ വന്നു നോക്കി അപ്പോൾ സന്ദീപ് ഡൈനിങ്ങ് ടേബിളിൽ ഇരുപ്പുണ്ട്.
ഞാൻ അടുത്തു ചെന്നു പറഞ്ഞു വാ അടുക്കളയിൽ ഇരിക്കാം.
സന്ദീപ് എന്റെ മുഖത്തു ആചര്യത്തോടെ എന്നെനോക്കി
എന്നിട്ട് ചുറ്റും നോക്കി
“എല്ലാവരും കിടന്നു വാ അതും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു ”
സന്ദീപ് എന്റെ പുറകെ വന്നു ഞാൻ പ്ലേറ്റിലെ ദോശയിലേക്ക് ചട്ണി ഒഴിച്ചു കൊടുത്തു സ്ലാബ് ചൂണ്ടി കാണിച്ചു അവിടെ ഇരിക്കാൻ പറഞ്ഞു
സന്ദീപ് അവിടെ ഇരുന്നു കഴിച്ചു തുടങ്ങി .ഓരോ ദോശയായി ചുട്ടു കൊടുത്തു.
ഒരുപ്രവശ്യം എടുത്തത് സന്ദീപ് എന്റെ നേരെ നീട്ടി ഞാൻ ചിരിച്ചു കൊണ്ട് വാ തുറന്നു.
“കുറച്ചു കുശുമ്പ് ഉണ്ട് അല്ലെ””?ഞാൻ ചോദിച്ചു
അതിനു ഞാൻ നിന്നെ പോലെ പെണ്ണല്ലല്ലോ?
“പെണ്ണുങ്ങൾക്ക് ഇല്ല ഇത്ര കുശുമ്പ്”
ഞാൻ അതു പറഞ്ഞതും സന്ദീപ് കൈയിലിരുന്ന പ്ലേറ്റ് താഴെ വച്ചു
ആയോ !!!ചുമ്മാ പറഞ്ഞതാ ഷെമിക്ക് അതു എടുത്തു കഴിക്ക്.
സന്ദീപ് എടുത്തില്ല അവസാനം ഞാൻ എടുത്തു കയ്യിൽ വച്ചു കൊടുത്തു.
കഴിച്ചു കഴിഞ്ഞു രണ്ടുപേരും കൂടി മുകളിലേക്ക് പോയി.
ബെഡ് ഒക്കെ നേരെ വിരിച്ചു ഞാൻ സന്ദീപിന് ഒരു ഗുഡ്നൈറ്റ് പറഞ്ഞു.എന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയോ തളർച്ചയോ പോലെ തോന്നി ആദ്യമായി ഒരു പുരുഷനൊപ്പം ഒരു മുറിയിൽ കിടക്കുന്നതിന്റെ.
ബെഡിലേക്ക് പോകാൻ തിരിഞ്ഞ എന്നെ സന്ദീപ് വിളിച്ചു “”നീലാംബരി………””
ഞാൻ സന്ദീപിനെ നോക്കി ആദ്യമായ് ആണ് സന്ദീപ് എന്നെ പേരു വിളിക്കുന്നത് അതും ഈ പേരിൽ
തന്നെ ഈ പേരിൽ വിളിക്കുന്നത് ആണ് എനിക്ക് ഇഷ്ട്ടം.പക്ഷെ എപ്പോഴും അങ്ങനെ വിളിക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് നമ്മൾ മാത്രം ഉള്ളപ്പോ വിളിക്കാം
“”തനിക്ക് ഈ പേരു ഇഷ്ടമല്ലേ?””
“”ഇഷ്ട്ടമാണ്”
പിന്നെ എന്താ ആ പേര് ചേർക്കാഞ്ഞത്?
“”അറിയില്ല എനിക്ക് അറിയാവുന്ന സമയം തൊട്ടു ചേട്ടൻ പേര് വിളിക്കുന്നെങ്കിൽ ഈ പേരിൽ ആണ് വിളിക്കുക.
ചേട്ടൻ ഇട്ട പേരാണിത്.””
സന്ദീപ് അടുത്തു വന്നു എന്നെ അരയിലൂടെ ചുറ്റിപിടിച്ചു ദേഹത്തോട് ചേർത്തു നിർത്തി.
ഷീണം ഉണ്ടാകും താൻ കിടന്നോ എനിക്കും നല്ലപോലെ ഉറങ്ങണം.എന്നാലും ആദ്യരാത്രി അല്ലെ. അതിന്റെ ഓര്മയ്ക്കുവേണ്ടി എന്നും ഇതുപോലെ ഓർത്തു വയ്ക്കാൻ അതും പറഞ്ഞു സന്ദീപ് എന്റെ നെറുകയിൽ അമർത്തി ചുംബിച്ചു..
തരളമായ ഒരു അനുഭൂതി എന്റെ ശരീരത്തിൽ ആകമാനം വ്യാപിച്ചു… ഒരുനിമിഷം അങ്ങനെ നിന്നു അതിനു ശേഷം സന്ദീപിൽ നിന്നു മെല്ലെ അടർന്നു മാറി.
പെട്ടന്ന് സ്ഥലകാല ബോധം വന്നു ഞാൻ സന്ദീപിന് ഗുഡ് നൈറ്റ് പറഞ്ഞു കിടക്കയുടെ ഒരു അറ്റത്തു ഇടം പിടിച്ചു.കുറച്ചു കഴിഞ്ഞു സന്ദീപും വന്നു കിടന്നത് ഞാൻ അറിഞ്ഞു.
ഉറക്കം വരാതെ കിടന്നു ഓരോന്നു ആലോചിച്ച്. പിന്നീട് എപ്പോഴോ ഉറങ്ങി
രാവിലെ ആദ്യം ഏഴുനേറ്റതു ഞാൻ ആണ്.ബാത്റൂമിൽ പോയി ചെറിയ ഒരു കുളി കഴിഞ്ഞു ഡ്രസ് മാറി വന്നു അപ്പോഴും സന്ദീപ് നല്ല ഉറക്കത്തിൽ ആയിരുന്നു
ഞാൻ പതുക്കെ സന്ദീപിന്റെ അടുത്തേക്ക് ചെന്നു പതുക്കെ കട്ടിലിൽ ഇരുന്നു.സന്ദീപിന്റെ ചിതറി കിടന്ന നീളൻ മുടി കൈകൊണ്ടു മെല്ലെ ഒതുക്കി ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു വേഗം എഴുനേറ്റു പുറത്തു ഇറങ്ങി താഴേക്ക് വന്നു
അടുക്കളയിൽ അമ്മയും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. എന്നെ കണ്ടു കൊണ്ടു അമ്മ പറഞ്ഞു ഇതാണ് മോളെ സതി .അവളുടെ ഭർത്താവും ഇവിടെ തന്നെ ആണേ ജോലി.നമ്മുടെ റബ്ബർത്തോട്ടത്തിലെ വീട്ടിലാ താമസം .രാമൻ തോട്ടത്തിലെ പണി ഒക്കെ കഴിഞ്ഞിട്ട് വരും
അമ്മ ഒരു കപ്പിൽ ചായ പകർന്നു തന്നു
അവൻ എനീറ്റില്ലെ ?
ഇല്ല
എണീറ്റാൽ അവനു കട്ടൻകാപ്പി കൊടുക്കണം പിന്നീട് മതി അവനു ചായ.
ഇന്ന് തന്നെ ബന്ധുക്കളുടെ ഒക്കെ വീട്ടിൽ ഒന്നു പോകണം നാളെ മോളുടെ വീട്ടിലും അടുത്ത ദിവസം മടങ്ങി പോകണം എന്ന് അവൻ പറയുന്നത് കേട്ടു.
“മോള് ചായ കുടിച്ചിട്ട് അവനെ പോയ് വിളിക്ക് ഇല്ലെങ്കിൽ ഇന്ന് മുഴുവനും അവൻ കിടന്നു ഉറങ്ങും”””
ഞാൻ മുകളിൽ ചെന്നു സന്ദീപിനെ വിളിച്ചു ഉണർത്തി
റെഡി അകാൻ പറഞ്ഞു.
റെഡി ആയി കാപ്പി കുടിച്ചു ഞങ്ങൾ ഇറങ്ങി
ആദ്യം അടുത്തുള്ള മഹാദേവക്ഷേത്രത്തിൽ പോയ്
അതുകഴിഞ്ഞു ഓരോ ഓരോ ബന്ധു വീട്ടിൽ പോയ്.ഒരിടത്തും അധികം സമയം ചിലവഴിച്ചില്ല എല്ലായിടത്തും പോകേണ്ടത് കൊണ്ടു
7 മാണി ആയപ്പോൾ ഒരു വിധം എല്ലാം ആയി.തിരിച്ചു പോകാൻ നേരം സന്ദീപ് പറഞ്ഞു ഇനി ഒരിടത്തു കൂടി പോകണം . ഇന്നത്തെ വി ഐ പി അവൻ ആണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് അവൻ.സ്കൂൾ ക്ലാസ് തൊട്ടു നമ്മൾ ഒരുമിച്ചു ആയിരുന്നു.ആദർശ് താൻ കണ്ടില്ലേ കല്യാണത്തിന്.
“ഉവ്വ് ഓർമ ഉണ്ട്””
അങ്ങനെ ഞങ്ങൾ ആദര്സിന്റെ വീട്ടിലേക്ക് പോയ്.ആദർശ് വീടിന്റെ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു സ്വീകരിക്കാൻ. വീട്ടിൽ അമ്മയും അച്ഛനും പെങ്ങളെ കെട്ടിച്ചു വിട്ടു
എല്ലാവരും സന്ദീപിനോട് വളരെ അടുത്താണ് ഇടപഴകിയത് അപ്പോഴേ മനസിലായി സന്ദീപിന് വീടുമായുള്ള ബന്ധം.ആദർശ് ന്റെ അമ്മ നമ്മൾക്ക് കഴിക്കാൻ ചോറും കപ്പ കുഴച്ചതും നല്ല വരുത്തരച്ച മീന്കറിയും അച്ചാറും ഒക്കെ ഉണ്ടാക്കി വച്ചിരുന്നു.ആ അമ്മയുടെ കൈപുണ്യം ഞാൻ വയറു നിറച്ചു കഴിച്ചു.
സന്ദീപും നല്ലപോലെ കഴിച്ചു.കഴിച്ചു കഴിഞ്ഞു വീടൊക്കെ ചുറ്റി കണ്ടു.ഞാൻ ഒരു മുറിയിൽ നിന്നപ്പോൾ ആദർശ് അങ്ങോട്ടു വന്നു.
“”നീലിമ എന്നെ മുൻപ് കണ്ടിട്ടുണ്ടോ”””?
“”ഇല്ല””
“”ഓർത്തു നോക്ക്”””
ഞാൻ ആലോചിച്ചു ഇനി ഞാൻ ആദർശ് നെ എവിടേലും വച്ചു കണ്ടിട്ടുണ്ടോ എന്നു
“”ഇല്ല “””ഞാൻ മറുപടി പറഞ്ഞു
“നീ ഒരു ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്തു കണ്ടിട്ടുണ്ടോ?””
ഞാൻ ആലോചിച്ചു ഈ പേരിൽ ആരേയും ഞാൻ അറിയില്ല കണ്ടതായി ഓർമ വരുന്നില്ല
“ഇല്ല എനിക്ക് അറിയില്ല പറ എന്നെ മുൻപു കണ്ടിട്ടുണ്ടോ
“”ഉണ്ട് “”ഒരുപാട് പ്രാവശ്യം
“”എവിടെ വച്ചു “”എങ്ങനെ”?
പറയാം നിനക്കു ഓർക്കാൻ പറ്റുന്നോ എന്നു നോക്കട്ടെ
നീ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സ്കൂൾ എക്സിബിഷൻ നടന്നപ്പോൾ നീ തയ്യാറാക്കി കൊണ്ടു വന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ ബയോ മിക്സ് തറയിൽ വീണു പൊട്ടി.എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന നിനക്ക് ഒരു പത്താം ക്ലാസുകാരൻ എവിടെയൊക്കെയോ പോയ് കുറച്ചു ചാണകവെള്ളം കൊണ്ടു തന്നു””
ആദർശ് പറയുമ്പോൾ ഞാൻ അതു മനസിൽ ഓർകുക ആയിരുന്നു ആദർശ് പറഞ്ഞു തുടങ്ങി
അന്ന് നിനക്ക് അതു കൊണ്ടു തന്ന ആളോട് പറഞ്ഞു അറിയിക്കാൻ വയ്യാത്ത കടപ്പാടും സ്നേഹവും ഉണ്ടായി. അതു രണ്ടു പേരും തിരിച്ചറിഞ്ഞു.രണ്ടു ദിവസത്തെ എക്സിബിഷൻ കഴിഞ്ഞു പോകാൻ നേരം രണ്ടുപേർക്കും പുറത്തു പറയാൻ പറ്റാത്ത ഒരു അടുപ്പം ഉണ്ടായിരുന്നു
“”പത്താംക്ലാസ്കാരന് നിന്നോട് തോന്നിയ അടുപ്പം തുറന്നു പറയാൻ അവൻ അന്ന് നിനക്ക് ഒരു സമ്മാനം തന്നിരുന്നു”””
ആദർശ് അതു പറഞ്ഞതും ഞാൻ അറിയാതെ എന്റെ കവിളിൽ തലോടി…
“”അപ്പോൾ നിനക്ക് എല്ലാം ഓർമ ഉണ്ട്.””
ആദർശ് ഇത് പറഞ്ഞപ്പോൾ ആണ് വാതുക്കൽ നിൽക്കുന്ന സന്ദീപിനെ ഞാൻ കണ്ടത്
ഈശ്വരാ…. ആദർശ് ആയിരുന്നോ അത്…എനിക്ക് കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി ഞാൻ വേഗം മുറിക്ക് പുറത്തിറങ്ങി സന്ദീപിനോട് പറഞ്ഞു “”പോകാം”””””
(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission