Skip to content

നഷ്ടപ്പെട്ട നീലാംബരി – 12

nashttapetta neelambari aksharathalukal novel

വീട്ടിൽ എത്തിയപ്പോൾ സ്വീകരിക്കാൻ ഒരു പട തന്നെ ഉണ്ടായിരുന്നു.ചെറിയമ്മയുടെ മക്കളും പേരപ്പനും പേരമ്മയും ഒക്കെ ഉണ്ടായിരുന്നു.കുട്ടിസ് ആയിരുന്നു കൂടുതൽ.

വല്യമ്മ എന്റെ മുഖം പിടിച്ചിട്ടു പറഞ്ഞു ഒത്തിരി ഷീണിച്ചു പോയ്‌ .ഇനി ഒരാഴ്ച്ച ഇനി പുറത്തു ഒന്നും പോകണ്ട

യശോദേ നീ അവൾക്ക് നല്ലപോലെ വെച്ഉണ്ടാക്കി കൊടുക്ക്.

വല്യച്ഛന്റെ വക ആയിട്ടുള്ള അഭരങ്ങൾ എല്ലാം കൊണ്ടു വന്നു.പഴയതു മാറ്റി വാങ്ങി അച്ഛന്റെ വക അച്ഛനും വാങ്ങി ആകെ കൂടി ഒരു സ്വര്ണമയം

തറവാട്ടിൽ പോയ്‌ അച്ഛച്ഛനെ കാണണം എന്ന് അച്ഛൻ പറഞ്ഞു.അച്ഛച്ചന് കല്യാണം കൂടാൻ വരാൻ പറ്റില്ല.അതുകൊണ്ടു വൈകിട്ട് ഞാനും അച്ഛനും കൂടി അച്ഛച്ഛനെ കാണാൻ പോയ്‌

ഒരു സെറ്റ് മുണ്ടും ഉടുത്താണ് പോയത്.കാവിൽ ഭഗവതിയെ തൊഴുതിട്ട് തറവാട്ടിൽ പോയ്‌

ചെല്ലുമ്പോൾ അച്ഛച്ചന് ചാരു കസേരയിൽ വിശറിയും വീശി ഇരുപ്പുണ്ടായിരുന്നു.കോലായിലെ തൂകുവിളക്കിൽ ദീപം കത്തി നിൽപ്പുണ്ടായിരുന്നു .തുളസിതറയിലും ചിരാതിൽ വിലക്ക് കത്തി നിന്നു.അച്ഛൻ തുളസിത്തറയിൽ ഒരു നിമിഷം തൊഴുകൈയോടെ നിന്നു.എന്നോട് തൊഴുതു കയറി വരാൻ പറഞ്ഞു.

തുളസിതറയിൽ തൊഴുതു കയറി ചെന്നു.

അച്ഛച്ഛൻ എന്നെ സൂക്ഷിച്ചു നോക്കി

“”കൃഷ്ണാ ഇവൾക്ക് നിന്റെ അമ്മയുടെ ഛായ ഉണ്ടോ”””

“”ചെറുതായിട്ടു””

“”മോള് ഇങ്ങു അടുത്തു വാ””

ഞാൻ അച്ഛച്ഛന്റെ അടുത്തു ചെന്നു കസേരക്ക് അടുത്തു മുട്ടു കുത്തി നിന്നു

അച്ഛച്ഛൻ എന്റെ നെറുകയിൽ തലോടി

ഈ മുറ്റത്തു കളിച്ചു വളർന്നു മംഗല്യപന്തൽ ദേ ഈ കാണുന്ന മുറ്റത്തു ഇടേണ്ടതാ
നിന്റെ അച്ഛൻ കാരണം അത് നടക്കാതെ പോയ്‌
“”മോൾക്ക് ദേഷ്യം ഉണ്ടോ അച്ഛച്ഛനോട് ?””

ഇല്ല അച്ഛച്ഛാ

“”എന്റെ മോൾക്ക് നല്ലതു വരും നിന്റെ കല്യാണം കൂടാൻ ആഗ്രഹം ഉണ്ട്””

“നിന്റെ വല്യച്ഛനോട് പറഞ്ഞിട്ടുണ്ട് മുഹൂർത്തം സമയത്തു എന്നെ അവിടെ വരെ കൊണ്ടു പോകാൻ””

“””ഞാൻ വണ്ടി കൊണ്ടു വരാം അച്ഛാ””

നിനക്കു അന്ന് ഒരുപാട് തിരക്ക് ഉള്ളതല്ലേ ..അവൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.കുടുംബത്തിലെ ആദ്യത്തെ കല്യാണം അല്ലെ.ഇനി ഉള്ളതൊക്കെ കാണാൻ കഴിയുമൊന്നു ആർക്ക് അറിയാം

“”മോൾക്ക് വല്യച്ഛൻ കൊണ്ടു തന്നതൊക്കെ ഇഷ്ടപ്പെട്ടോ?””

ഇഷ്ട്ടപ്പെട്ടു

ഇല്ലാത്തതു ഒക്കെ മോളുടെ ഇഷ്ടത്തിന് മാറ്റി വാങ്ങിക്കോ

“”അച്ഛച്ചൻ അകത്തേക്ക് നോക്കി വിളിച്ചു സാവിത്രി……””

വല്യമ്മ വാതുക്കൽ പ്രത്യക്ഷപ്പെട്ടു

അതു ഇങ്ങു എടുത്തു കൊണ്ട് വാ

വല്യമ്മ അകത്തു പോയ്‌ ഒരു ചെറിയ പെട്ടിയും കൊണ്ടു മടങ്ങി വന്നു.

അതു അച്ഛച്ഛനെ ഏല്പിച്ചു
അച്ഛച്ഛൻ അതു തുറന്നു കല്ലു പതിപ്പിച്ച 4 വളകൾ പഴയ രീതിയിൽ ഉള്ളവ.ഇപ്പോൾ കണികാണാൻ കിട്ടാത്തവ

അതു എന്റെ നേരെ നീട്ടിയിട്ടു അച്ഛച്ഛൻ പറഞ്ഞു.”” ഇനി ഇത് മോൾക്ക് ഉള്ളതാ നിന്റെ അച്ഛമ്മയുടെ ആണ് .വേറെ ഒക്കെ മാറ്റി വാങ്ങിയാലും ഇതു ഇതു പോലെ സൂക്ഷിക്കണം”””
“വാങ്ങിക്കോ..””

ഞാൻ അച്ഛച്ഛന്റെ കാല് തൊട്ടു തൊഴുതു അതു വാങ്ങി

കൈയിൽ ഇട്ടെ .കാണട്ടെ

ഞാൻ പെട്ടിയിൽ നിന്നു വളകൾ എടുത്തു രണ്ടു കൈലും ഇട്ടു.

അച്ഛച്ഛൻ മനസു നിറഞ്ഞു എന്നെ നോക്കി എന്നിട്ട് പറഞ്ഞു സാവിത്രി അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്

വല്യമ്മ എന്നെയും കൂട്ടി അകത്തേക്ക് പോയ്‌

അച്ഛനും.അച്ഛച്ഛനും കൂടി ഇരുന്നു കാര്യം പറഞ്ഞു.

ഞാൻ അകത്തു ചെല്ലുമ്പോൾ ഉണ്ണി അകതളത്തിൽ ഒരു പലകമേൽ ഇരുന്നു പാൽകഞ്ഞി കുടിക്കുന്നു.എന്നെ കണ്ടു അവൻ വെളുക്കെ ചിരിച്ചു

വല്യമ്മയ്ക്ക് ഒരുപാട് നാൾ കുട്ടികൾ ഉണ്ടാകത്തെ ഇരുന്നു ഉണ്ടായ കുട്ടിയാണ് ഉണ്ണി. ഇപ്പോൾ 7 വയസു .സാധരണ കുട്ടികളെ പോലെ ഉള്ള കളിയും ചിരിയും അവന് ഇല്ല .ഇഷ്ടമുള്ളവരോട് മാത്രം മിണ്ടും.ഇല്ലെങ്കിൽ ഒറ്റക്ക് നടക്കും

എന്നെ അവനു വലിയ കാര്യമാണ്.സ്കൂളിലും കോളേജിലും ഒക്കെ പോകുന്ന സമയത്തു അവനു ഞാൻ തേൻ മിടായി,ബലൂണ് കളർ പേപ്പർ ഒക്കെ വാങ്ങി കൊണ്ടു കൊടുക്കുമായിരുന്നു

“”ചേച്ചിക്ക് കൂടി താ ഉണ്ണി കുറച്ചു പാൽകഞ്ഞി”””

“”ഇതു ഉണ്ണിക്കുള്ളതാ ചേച്ചി വേറെ കുടിക്ക്””

എനിക്ക് ഇത് മതി

ഇല്ല ഇത് ഞാൻ തരില്ല അതും പറഞ്ഞു അവൻ തിരിഞ്ഞു ഇരുന്നു കഞ്ഞി കുടിച്ചു

“”നീ ചേച്ചീടെ കല്യാണത്തിന് വരുമോ””

“”പായസം ഉണ്ടാകുമോ കല്യാണത്തിന്””

“”പിന്നെ മൂന്നു പായസം ഉണ്ടാകും””

“”എന്നാൽ വരാം””

അപ്പോഴേക്കും വല്യമ്മ ഒരു ഓട്ടു മൊന്തയിൽ ചെറു ചൂട് പാലും ഒരു കിണ്ണത്തിൽ ഉണ്ണിയപ്പവും ചക്ക വറ്റലും കൊണ്ടു തന്നു.

എനിക്ക് പാല് വേണ്ട വല്യമ്മേ

“”ഇവിടുത്തെ പശുവിന്റെ പാലാ അതു കുടിക്ക്”

വല്യമ്മ എന്നെ കൊണ്ട് അത് മുഴുവൻ കുടിപ്പിച്ചു.

പോകാൻ നേരം ഞാൻ വല്യമ്മയോട് പറഞ്ഞു.വല്യമ്മ ഉണ്ടാവില്ലേ.

ഞാൻ വരാം മോളെ അതും പറഞ്ഞു വല്യമ്മ എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു .എന്തു കൊണ്ടോ ആ കണ്ണുകൾ അപ്പോൾ ഈറൻ അണിഞ്ഞിരുന്നു.

അച്ഛച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി.വരുന്ന വഴിക്ക് അഭിയെ കണ്ടു .അവനെ വിവാഹത്തിന് ഷെണിച്ചു.എന്തോ അവനു എന്റെ മുഖത്തു നോക്കാൻ ഒരു വിഷമം പോലെ.എന്നിട്ടും ഞാൻ അവനോടു അങ്ങോട്ടു വിശേഷങ്ങൾ ചോദിച്ചു.അവൻ ബി എഡ് നു പോകുന്നു.

വീട്ടിലെത്തുന്ന വരെ കാണുന്നവരോടൊക്കെ അച്ഛനും ഞാനും വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും വന്നു

വീട്ടിൽ എല്ലാവരും ഉള്ളതുകൊണ്ട് എവിടെയും ചടഞ്ഞു കൂടി ഇരിക്കേണ്ടി വന്നില്ല .കിടക്കാൻ കുറച്ചു ലേറ്റ് ആയി.മുറിയിൽ കയറിയ ഉടനെ ഞാൻ ഫോൺ എടുത്തു നോക്കി

“”ഇല്ല വിളിച്ചിട്ടില്ല”””
വിളിച്ചില്ലെങ്കിലും എനിക്ക് വിളിക്കാതെ പറ്റില്ലല്ലോ.ഇപ്പോൾ ഓരോ ദിവസം പുലരുമ്പോഴും സംസാരിക്കാൻ കിട്ടുന്ന ഈ ഒരു അവസരത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.ഈ ജൻമം ഇങ്ങനെ ആണെങ്കിലും കഴിഞ്ഞ ജന്മകളിൽ എല്ലാം നീ എന്റേതു മാത്രമായിരുന്നു സന്ദീപ്””

ഫോൺ ഡയല് ചെയ്തു കാതോട് ചേർത്തു.മറുവശത്ത്‌ നിന്നു ശബ്ദം വന്നു.

“””ഞാൻ റൂമിൽ വന്നു ഫോൺ എടുത്തു വിളിക്കാൻ തുടങ്ങിയതാ തന്നെ”””

“”എം ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ”””

“””സത്യം””

“”അവിടെ എന്താ വിശേഷം””

“””എല്ലാവരും ഉണ്ട് തിരക്ക് ആയിരുന്നു.അവിടെ തന്റെ റൂമിൽ കുടിയേറ്റക്കാർ ഉണ്ടോ?””

“”ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഇല്ല”””

“”ഇവിടെ ഒരുത്തൻ നുഴഞ്ഞുകയറി അവനെ പുറത്താക്കി വാതിൽ അടച്ചിട്ടാ വരുന്നത്.””
നാളെ ചിലപ്പോ പെട്ടു പോകാൻ സാധ്യത ഉണ്ട്””

“”ഇവിടുത്തെ കാര്യം അറിയില്ല.വരട്ടെ”””

“””ഞാൻ ഒന്ന് ചോദിക്കട്ടെ തന്നോട്””””

“ചോദിക്ക്”

“”ഇത്രയും എന്നെ കുറിച്ചു പറഞ്ഞിട്ടും തനിക്കു എന്നോട് വെറുപ്പ് തോന്നുന്നില്ലേ”””

ഒരു നിമിഷം മിണ്ടാതെ നിന്നു ഞാൻ ആലോചിച്ചു ഞാൻ സന്ദീപിനെ വെറുക്കുന്നുണ്ടോ ,ഇല്ല സന്ദീപ് അത് പറഞ്ഞു എന്നു കരുതി എനിക്ക് സന്ദീപിനോട് ഉള്ള സ്നേഹത്തിനു ഒരു പോറൽ പോലും വന്നിട്ടില്ല

“”എന്താ താൻ മിണ്ടാത്തത്”””?

“”എനിക്ക് സന്ദീപിനെ ഇഷ്ടമാണ്.അതു എത്ര മാത്രം എന്നു എനിക്ക് പറയാൻ അറിയില്ല.പക്ഷെ എന്റെ പ്രിയപ്പെട്ടവരിൽ ഒരാൾ സന്ദീപ് ആണ്.ഓർക്കാതെ ഇരിക്കാനോ വെറുക്കാനോ എനിക്ക് കഴിയുന്നില്ല.കഴിയില്ല”””

“”പിന്നീട് എപ്പോഴെങ്കിലും വിട്ടുകൊടുക്കേണ്ടി വന്നാലോ”””

“അപ്പോഴത്തെ കാര്യം അറിയില്ല.എന്നാലും സന്ദീപിന് അതു ആണ് ജീവിതം എങ്കിൽ തീർച്ചയായും വിട്ടുകൊടുക്കും”
ഉള്ളിലുള്ള വേദന കടിച്ചു പിടിച്ചു ഞാൻ പറഞ്ഞു.

“””അപ്പോൾ താൻ എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ഇനി ഏഴു രാത്രികൾ കൂടി അല്ലെ?””

“”അതേ””

“ഈ ഏഴു രാത്രികൾ മതിയോ തനിക്ക് എന്നോടുള്ള പ്രണയം പറയാൻ “”

“”പോരാ””

“പിന്നെ””

“”എന്റെ നെഞ്ചിലെ താളം നിലക്കുന്നത് വരെ””

“”എം”””നാളെ വിളിക്കുമോ ?റൂമിൽ ആളുണ്ടാകും എനിക്ക് ചിലപ്പോ വിളിക്കാൻ പറ്റില്ല.

“”സാരമില്ല”

“”എന്താ എന്നോട് പറയാൻ ഉണ്ടെന്നു പറഞ്ഞതു “”

“”അതു പറയാൻ സമയം ആയിട്ടില്ല അതു ഞാൻ വഴിയേ പറഞ്ഞുകൊള്ളാം””
അധികദിവസം ഇവിടെ തങ്ങാൻ പറ്റില്ല അതുകൊണ്ടു മിക്കവാറും ബുധനാഴ്ച യോ വ്യാഴാഴ്ച യോ മടങ്ങി പോകേണ്ടി വരും

“എം””

“”വേറെ എന്താ വിശേഷം “”?

“ഒന്നുമില്ല ”

എന്നാൽ കിടന്നോ നാളെ പറ്റിയാൽ വിളിക്കാം ഇല്ലെങ്കിൽ മെസ്സേജ് ഇട്ടേക്കാം കെട്ടോ

“എം ശരി ഗുഡ്നൈറ്റ്”

“ഗുഡ് നൈറ്റ് ”

പിന്നീട് ഉള്ള ദിവസങ്ങളിൽ തിരക്ക് ആയിരുന്നു രണ്ടുപേർക്കും വിളിക്കാൻ പറ്റിയില്ല അത്യാവശ്യം മെസ്സേജ് ഒക്കെ അയച്ചു വിശേഷങ്ങൾ പങ്കു വെച്ചു.

ശനിയാഴ്ച വൈകിട്ട് വീട്ടിലെ ഫങ്ങ്ഷൻ എല്ലാം കഴിഞ്ഞു ഒന്നു ഫ്രീ ആയപ്പോഴേക്കും മാണി 11 കഴിഞ്ഞു.ഫോണിൽ സന്ദീപിന്റെ മെസ്സേജ് ഒന്നും കണ്ടില്ല.ഞാൻ ഒന്ന് ഫ്രഷ് ആയി വന്നു സന്ദീപിനെ വിളിച്ചു .അപ്പോഴേക്കും 12 അടിച്ചു ക്ലോക്ക്

“”ഇന്ന് ഒത്തിരി പരിപാടി ഉണ്ടായിരുന്നു അതുകൊണ്ടാ മെസ്സേജ് പോലും ഇടാൻ പറ്റാത്തത്.””ക്ഷേമാപണത്തോടെ സന്ദീപ് പറഞ്ഞു

“”ഞാനും ഫ്രീ അയതെ ഉള്ളു”””

“”താൻ റൂമിൽ ആണോ?

“”അതേ””

ഞാൻ ഇവിടെ ഹാളിൽ ഒരു സോഫയിൽ ചുരുണ്ടു കിടക്കുവാ വീട് ഫുൾ.എന്റെ മുറിയുടെ അടുത്തു പോലും അടുപ്പിക്കുന്നില്ല.

“സാരമില്ല ഇന്നൊരു ദിവസം അല്ലെ””?

“”എം…നാളെ എനിക്ക് ഒരു റൂം കിട്ടുമായിരിക്കും നാളെ മുതൽ സിംഗിൾ അല്ലല്ലോ””

അതു എന്താ നാളെ മുതൽ .

നാളെ ഒരാളെ കൂടി കൂട്ടായ് കൊണ്ടു വരും.

“”ആണോ””?

എം. ..
എം.എന്നാൽ കിടന്നോ സമയം ഒരുപാട് ആയില്ലേ നാളെ കാണാം

ശരി

പിറ്റേന്ന് രാവിലെ കുളിച്ചു ഭഗവതിയെ തൊഴുതു എന്നിട്ട് വീട്ടിൽ വന്നു എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഓഡിറ്റോറിയത്തിൽ പോയ്‌. അവിടെ ഒന്നു രണ്ടു മണിക്കൂർ ശ്രമഫലമായി അവർ എന്നെ അണിയിച്ചൊരുക്കി

രാവിലെ 10.30 ആയിരുന്നു മുഹൂർത്തം . സന്ദീപിനെയും വീട്ടുകാരെയും ഷെണിച്ചു ഇരുത്തി .നാദസ്വര കച്ചേരി ആരംഭിച്ചു അപ്പോഴേക്കും എന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി തുടങ്ങി.

ക്രീഎം കളർ ഷർട്ടിലും മുണ്ടിലും സന്ദീപ് സുന്ദരൻ ആയിരുന്നു

താലപ്പൊലിയുടെ അകമ്പടിയോടെ ഞാൻ മണ്ഡപത്തിലേക്ക് പ്രവേശിച്ചു.അച്ഛച്ചന്റെ കാല് തൊട്ടു അനുഗ്രഹം വാങ്ങി ദീപത്തെ വലം വച്ചു ആവണ പലകയിൽ സന്ദീപിന്റെ അടുത്തു വന്നു ഇരുന്നു.

മന്ത്രജപത്തിന് ശേഷം പൂജിച്ച താലി സന്ദീപിന്റെ അച്ഛൻ സന്ദീപിന്റെ കയ്യിൽ കൊടുത്തു.സന്ദീപ് അതുവാങ്ങി എന്റെ മുഖത്തിനു നേരെ നീട്ടി കഴുത്തിൽ കെട്ടി മുറുക്കി.
മനസു അറിഞ്ഞു ഭാഗവനോട് പ്രാർത്ഥിച്ചു ഈ ലോഹം എന്റെ മരണം വരെ എന്റെ നെഞ്ചിലെ ചൂട് തട്ടി കിടക്കണേ എന്ന്

ഒരു നുള്ള് കുങ്കുമം വിരലിൽ തൊട്ട് സന്ദീപ് എന്റെ നെറുകയെ ചുമപ്പിച്ചു.എന്നെ സുമംഗലി ആക്കി.

ചടങ്ങുകൾ കഴിഞ്ഞു എല്ലാവരെയും പരിചയപ്പെട്ടു.അനു എന്നെ വിട്ടുപോകാതെ എന്റെ കൂടെ തന്നെ നിന്നു.ഇടക്ക് അവൾ പറയുന്നുണ്ടായിരുന്നു ചുവപ്പ് പട്ട് ഉടുത്തു ചേച്ചി ദേവിയെ പോലെ ഇരിക്കുന്നു എന്നു.

സന്ദീപിന്റെ വീട്ടിലേക്ക് പോകാൻ നേരം യാത്ര പറയുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയ്‌.അച്ഛനെയും ചേട്ടനെയും കെട്ടിപിടിച്ചു കരഞ്ഞു.

അങ്ങനെ യാത്ര പറഞ്ഞു പോയ്‌ സന്ദീപിന്റെ വീട്ടിൽ എത്തി.അവിടെ സന്ദീപിന്റെ അമ്മ നിലവിളക്കു തന്നു അകത്തേക്ക് സ്വീകരിച്ചു.

‘അമ്മ തന്ന നിലവിളക്കും കൊണ്ടു ഞാൻ വലതുകാൽ വെച്ചു അമ്പാടി വീട്ടിലേക്ക് പ്രവേശിച്ചു
ഇന്ന് മുതൽ ഞാൻ അമ്പാടി വീടിന്റെ മരുമകൾ ,സന്ദീപിന്റെ ഭാര്യ
(തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!