Skip to content

നഷ്ടപ്പെട്ട നീലാംബരി – 10

nashttapetta neelambari aksharathalukal novel

ആറ്റു വഞ്ചിയിൽ നിന്നു കൊണ്ടു സന്ദീപ് എന്റെ നേരെ കൈ നീട്ടി ഞാൻ ആ കൈപിടിച്ചു വഞ്ചിയിൽ കയറി.സന്ദീപ് ചൂണ്ടിക്കാട്ടിയ പലക മേൽ ഞാൻ ഇരുന്നു എനിക്ക് എതിരെ ഉള്ള പലകമേൽ സന്ദീപ് ഇരുന്നു.

അപ്പോഴാണ് സന്ദീപിന്റെ തൊട്ട് അടുത്തു ഒരു പെണ്കുട്ടി ഇരിക്കുന്നത് കണ്ടത്.ഞാൻ പെട്ടെന്ന് സന്ദീപിന്റെ മുഖത്തേക്ക് നോക്കി സന്ദീപ് എന്നെ നോക്കി പുഞ്ചിരിച്ചു.സന്ദീപ് തുഴകൊണ്ടു തുഴയുന്നുണ്ടായിരുന്നു.

ഞാൻ വഞ്ചിയിൽ നിന്നു എണീറ്റു.സന്ദീപിനോട് ചോദിച്ചു എവിടെ പോകുവാ ?

“”അക്കരെ നമ്മുടെ വീട്ടിലേക്ക്

ഈ കുട്ടി ഏതാ? അവളെ എന്തിനാ കൊണ്ടു പോകുന്നത്?

“അവളും കൂടെ വരട്ടെ ”

“”വേണ്ട എന്നാൽ ഞാൻ വരുന്നില്ല””

“”എന്നാൽ തിരിച്ചു പൊയ്ക്കോ””

“വഞ്ചി അടുപ്പിക്ക് ഞാൻ പറഞ്ഞു”

“”കുറച്ചു ദൂരം അല്ലെ ആയുള്ളൂ അതികം വെള്ളം എല്ല ഇറങ്ങി കരയിലേക്ക്
നടന്നോ””

ഞാൻ പതുക്കെ വെള്ളത്തിലേക്ക് ഇറങ്ങി കര നോക്കി നടന്നു അപ്പോഴേക്കും സന്ദീപ് തോണി തുഴഞ്ഞു അകലേക്ക് പോയിരുന്നു .കഴുത്തോളം വെള്ളത്തിൽ ഞാൻ മുങ്ങി .ശ്വാസം മുട്ടുന്നു എല്ലായിടത്തും ഇരുട്ടു. ആരെയും വിളിക്കാൻ പറ്റുന്നില്ല. ഇല്ല എനിക്ക് രക്ഷപെടാൻ ആകുന്നില്ല …

വെപ്രാളം കൊണ്ടു കൈകാലുകൾ തളരുന്നു ആറിലെ പൂഴിമണ്ണിലേക്ക് എന്റെ ശരീരം ചെന്നു വീണു.ഭാരം ഇല്ലാത്ത വസ്തു പോലെ ഞാൻ അതിന്റെ മുകളിൽ കിടന്നു.ഇനി ആരെയും കാണാൻ പറ്റില്ല.എന്നെ കാണാതെ അച്ഛനും അമ്മയും ചേട്ടനും വിഷമിക്കും.

അതാ കരയിൽ നിന്നു ചേട്ടൻ വിളിക്കുന്നു “നീലാംബരി മോളെ നീലാംബരി…””””

“നന്ദേട്ടാ ഞാൻ ഇവിടെ ഉണ്ട് ഇങ്ങോട്ടു വാ”

“ഇല്ല ചേട്ടൻ കേട്ടില്ല ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു”

ചേട്ടൻ എന്നെ കാണാതെ മടങ്ങി പോകുന്നു….

നന്ദേട്ടാ… നന്ദേട്ടാ…പോകല്ലേ…. നന്ദേട്ടാ ഞാൻ സർവശക്തിയും എടുത്തു വിളിച്ചു നന്ദേട്ടാ…..

ശബ്ദം നല്ലപോലെ പുറത്തേക്ക് വന്നു കൈയും കാലും അനക്കാൻ പറ്റുന്നുണ്ട്.ഞാൻ ഏഴുനേറ്റു തപ്പി നോക്കി വെള്ളം ഇല്ല
അപ്പോൾ ഞാൻ രക്ഷപെട്ടു നന്ദേട്ടൻ എവിടെ പോയ്‌

പെട്ടന്ന് വാതിലിൽ മുട്ടു കേട്ടു മോളെ …എന്താ മോളെ…കതക്ക് തുറക്ക്….

ഈശ്വരാ!!!!സ്വപ്നം ആയിരുന്നോ? ഞാൻ എഴുനേറ്റ് ലൈറ്റ് ഇട്ടു
ചെന്നു വാതിൽ തുറന്നു

അന്തംവിട്ടു എന്നെ നോക്കി നിൽക്കുവാ….മൂന്നു പേരും.

“എന്താ മോളെ സ്വപ്നം കണ്ടോ?”” അച്ഛൻ ചോദിച്ചു

“എം” ഞാൻ മൂളി

“എന്നെ വിളിച്ചു ആണല്ലോ കരഞ്ഞത് ഞാൻ തട്ടിപോകുന്ന സ്വപ്നം വല്ലതും ആയിരുന്നോ ചേട്ടൻ ചോദിച്ചു?”

ഞാൻ ഒരു ചമ്മിയ ചിരി പാസ്സാക്കി “”അല്ല ഏട്ടാ ഞാൻ മരിച്ചു പോകുന്നതാ കണ്ടത്‌””

ഏട്ടൻ മുൻപോട്ടു വന്നു എന്നെ നോക്കി എന്താ മോളെ?
ഒന്നുമില്ല ഏട്ടാ സ്വപ്നം കണ്ടതാ

ഒറ്റയ്ക്ക് കിടക്കാൻ പേടി ഉണ്ടോ ?

വേണ്ട ഞാൻ കിടന്നോളം

“”നീ കതക് അടയ്ക്കണ്ട കിടന്നോ മോളെ എന്തേലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്നു പറഞ്ഞു അച്ഛൻ പോയ്‌”””

ഞാൻ തിരികെ വന്നു കട്ടിലിൽ ഇരുന്നു.കുറെ നേരം

കണ്ടത് സ്വപ്നം ആയിരുന്നു.സ്വപ്നത്തിൽ ആണെങ്കിലും സന്ദീപ് തന്നെ കൈവിട്ടു.

എന്തായാലും എന്റെ ആഗ്രഹങ്ങൾക്ക് ഒക്കെ കടിഞ്ഞാൻ ഇടണം .

ഇല്ലെങ്കിൽ ഇതുപോലെ നിലയില്ലാ കയത്തിൽ മുങ്ങി പോകേണ്ടി വരും.

ഒരു സമാധാനം കിട്ടുന്നില്ല.ഉറക്കം ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴൊ ഉറങ്ങി.

അന്ന് ഞാൻ വൈകി ആണ് എഴുനേറ്റത്.

അമ്മ എനിക്ക് കൊണ്ടു പോകാൻ അച്ചാറും കൊണ്ടാട്ടവും ഒക്കെ റെഡി ആക്കി വച്ചു.ചേട്ടൻ പുറത്തു പോയ്‌.അച്ഛൻ സന്ദീപിന്റെ വീട്ടിൽ പോയിരിക്കുവാണെന്നു അമ്മ പറഞ്ഞു.കല്യാണത്തിന് തീയതി കുറിപ്പിക്കാൻ.

അമ്മ എനിക്ക് പ്ലേറ്റിലേക്ക് പാലപ്പവും വെജിറ്റബിൾ കറിയും ഒഴിച്ചു തന്നു .ഞാൻ അതു അവിടെ ഇരുന്നു തന്നെ കഴിപ്പ് തുടങ്ങി

“നിനക്കു വല്യയ്ക വല്ലതും ഉണ്ടോ “?

“”ഇല്ലമ്മേ” എന്താ?

“”നിനക്കു പഴയതുപോലുള്ള ഒരു ഉന്മേഷം കാണുന്നില്ല അല്ലെങ്കിൽ ഇവിടെ ഇളക്കി മറിക്കുമായിരുന്നു അതുകൊണ്ടു ചോദിച്ചതാ””

“”ഒന്നുമില്ല””

‘അമ്മ അടുത്തു വന്നു ചേർന്നു നിന്നു മുഖം പിടിച്ചു ചോദിച്ചു

“സന്തോഷം അല്ലെ നിനക്കു? കോളേജിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?അമ്മയോട് പറ”.

ആയോ!!!! എന്റെ യശോദമ്മേ ഒന്നുമില്ല അവിടെ എങ്ങും ഒരു കുഴപ്പവും ഇല്ല.

എന്നും പറഞ്ഞുകൊണ്ട് ഞാൻ ഇരുന്നുകൊണ്ട് അമ്മയെ ചുറ്റിപിടിച്ചു .’അമ്മ എന്റെ തലയിൽ ഉമ്മ വച്ചു.

“മോൾക്ക് എന്തു വിഷമം ഉണ്ടെങ്കിലും പറയണം.കല്യാണത്തിന് ഇഷ്ടകേട് ഉണ്ടോ”

“”ഇല്ലമ്മേ ഒന്നുമില്ല””

എം” നീ കൊത്തിപെറുക്കി ഇരിക്കാതെ മുഴുവൻ കഴിക്ക്. ഹോസ്റ്റലിൽ നിന്നു ഒരു പടുതിആയി

അമ്മയുടെ വഴക്ക് കേൾക്കാൻ വയ്യാത്തത് കൊണ്ടു ഞാൻ അവിടിരുന്നു മുഴുവനും കഴിച്ചു.കഴിച്ചു തീരാറായപ്പോഴേക്കും മുറ്റത്തു ബൈക്കിന്റെ സൗണ്ട് കേട്ടു.

കുറച്ചു കഴിഞ്ഞു നന്ദേട്ടനും അച്ഛനും കൂടി അകത്തു വന്നു.

എന്നെ കണ്ടു അച്ഛൻ ചോദിച്ചു “”ആഹാ സ്വപ്‌നക്കാരി എണീറ്റോ? രണ്ടു വിളി കൂടി വിളിച്ചിരുന്നെങ്കിൽ നാട്ടുകാർ മുഴുവൻ ഓടി കൂടിയേനെ””

ഓ!! “ഞാൻ അത്ര വിളി ഒന്നും വിളിച്ചില്ല”

“”ഇല്ല !ഇല്ല !!

ആദ്യത്തെ വിളിക്ക് ഞാൻ കട്ടിലിൽ നിന്നു താഴെ വീണു.രണ്ടാമത്തെ വിളിക്ക് നിന്റെ അമ്മ എണീറ്റു എന്റെ നെഞ്ചും ചവിട്ടി കലക്കി ഓടുന്ന കണ്ടു.ചവിട്ടുമ്പോൾ അറിയില്ലേ തറ അല്ലെന്നു ഒന്നു തിരിഞ്ഞു പോലും നോക്കാതെ അവൾ ഓടുന്ന കണ്ടു.നിന്റെ വിളി കാരണം എന്റെ നെഞ്ചു കുളം ആയി.ഇവൾ അറിഞ്ഞുകൊണ്ട് ചവിട്ടിയതാണോ എന്നു എനിക്ക് സംശയം ഉണ്ട്.ഇല്ലെങ്കിൽ ഇത്രയും വലിയ ഒരു സാധാനത്തെ ചവിട്ടിയിട്ടു തിരിഞ്ഞു നോക്കാതെ പോകുമോ?”””

അടുപ്പിന്റെ തിട്ടയിൽ ഒരു വശം ചെരിഞ്ഞു ഇരുന്നു പച്ചക്കറി നുറുക്കി കൊണ്ടിരുന്ന അമ്മ ഒരു മുരിങ്ങകോലും കൊണ്ടു എണീറ്റു വന്നു പറഞ്ഞു

“”ദേ!! മനുഷ്യാ ഞാൻ സ്വപ്നം കണ്ടോ നിങ്ങൾ നിലത്തു കിടക്കുവാണെന്നു ചവിട്ട് കിട്ടിയെങ്കിൽ കാര്യമായി പോയി”””

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ മക്കളെ ഇവൾ അവസരം മുതലാക്കിയത് ആണ്”

ഞാനും ചേട്ടനും കൂടി ചിരിച്ചു അച്ഛൻ നെഞ്ചു തടവി ദീർഘ ശ്വാസം വിട്ടു

“പോയ കാര്യം എന്തായി? അമ്മ ചോദിച്ചു”

“അതു പറയാൻ വിട്ടു എല്ലാം ശരിയായി” എന്നും പറഞ്ഞു അച്ഛൻ കയ്യിൽ ഇരുന്ന് പേപ്പർ ചുരുൾ നിവർത്തി

“അടുത്ത മാസം 22 തീയതി ആണ് എടുത്തത് അവർക്കും അതിനു താത്പര്യകുറവ് ഇല്ല. ഇനി 35 ദിവസം മാത്രം”

“അത്രയും കുറഞ്ഞ സമയം കൊണ്ട് എല്ലാം ശരിയാകുമോ? അമ്മ ചോദിച്ചു”

“”എല്ലാം ശരിയാകും നീ പേടിക്കണ്ട””

“”പിന്നെ സന്ദീപിന് അധികം ലീവു എടുക്കാൻ പറ്റാത്തത് കൊണ്ടു ഡ്രസ് എടുക്കാൻ അവർ ഏർണാകുളത്തിനു പോകുവാ അപ്പോൾ മോളെ അവിടെ വന്നു കൂട്ടും കെട്ടോ””

“സന്ദീപ് ഉണ്ടായിരുന്നോ ഇന്ന്? അമ്മ ചോദിച്ചു””

ഉണ്ടായിരുന്നു,രണ്ടു ദിവസം കഴിഞ്ഞു പോകും .പോകുന്നതിനു മുൻപ് പറ്റുമെങ്കിൽ ഇറങ്ങാം എന്നു പറഞ്ഞിട്ടുണ്ട് .സ്നേഹം ഉള്ള കൊച്ചനാ

ഞാൻ ഒന്നും മിണ്ടിയില്ല.

“അവർ വരുന്ന ദിവസം വിളിക്കും മോൾ അന്ന് ക്ലാസ്സിനു പോകണ്ട അച്ഛൻ എന്നോട് പറഞ്ഞു”

“”എന്തിനാ അച്ഛാ അവർ എടുത്ത മതിയല്ലോ.അനു കുട്ടി ഇല്ലേ അവൾക്ക് അറിയാം ഞാൻ എന്തിനാ പോകുന്നത്.”

സന്ദീപ് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ മറുത്തു ഒന്നും പറഞ്ഞില്ല.വിളിക്കുമ്പോൾ മോളുടെ ഇഷ്ട്ടം പോലെ ചെയ്യ്.പിന്നെ നിങ്ങൾക്ക് താമസിക്കാൻ ഉള്ള അപാർട്മെന്റ് ശരിയായിട്ടുണ്ട്‌

ഒരു ദിവസം എല്ലാവരും കൂടി ചെല്ലാൻ പറഞ്ഞു.അവിടൊക്കെ കാണാൻ അച്ഛൻ പറഞ്ഞു നിർത്തി.

അച്ഛൻ ചെയ്യണ്ട കാര്യങ്ങൾ ഒക്കെ ചേട്ടനുമായി കൂടി ആലോചിച്ചു.എന്തൊക്കെയോ ചെയ്യാൻ ചേട്ടനെ ഏല്പിച്ചു.

രാവിലെ പോകാൻ ഉള്ളതു കൊണ്ടു അത്താഴം കഴിഞ്ഞു നേരത്തെ കിടന്നു.കൊണ്ടുപോകാൻ ഉള്ള ബാഗ് ഒക്കെ റെഡി ആക്കി വച്ചിരുന്നു.

രാവിലെ എഴുനേറ്റ് റെഡി ആയി .ഫോണിൽ നോക്കിയപ്പോ 5 മിസ്ഡ് കാൾ.രാത്രി സന്ദീപ് വിളിച്ചത്.വിളിക്കാൻ നിന്നാൽ സമയം പോകും ബസ് കയറി വിളിക്കാം.

ഞാൻ ഇറങ്ങി ചേട്ടൻ ബൈക്കിൽ ടൗണിൽ കൊണ്ടു വിട്ടു .ബസ് കയറ്റി വിട്ടു.ഭാഗ്യത്തിന് ഒരു സീറ്റ് തരപ്പെട്ടു. ബാഗ് ഒക്കെ ഒതുക്കി വച്ചു ഇരുന്നു.ടിക്കറ്റ് എടുത്തു കഴിഞ്ഞു ഞാൻ ഫോൺ എടുത്തു സന്ദീപിനെ വിളിച്ചു.

അഞ്ചാറു ബെൽ അടിച്ചു കഴിഞ്ഞു ഫോൺ എടുത്തു.

“”സന്ദീപ് വിളിച്ചിരുന്നോ?””‘

“ഉവ്വ് ഇന്ന് അല്ല ഇന്നലെ””

“ഇന്ന് പോകാൻ ഉള്ളതു കൊണ്ടു ഇന്നലെ നേരത്തെ കിടന്നു. കണ്ടില്ല.””

“ഇറങ്ങിയോ?”

“ബസ് കയറി”

“ഞാൻ ബുധനാഴ്ച്ച വരും.അപ്പാർട്ട്‌മെന്റിൽ ആണ് താമസം കുറച്ചു ഫർനിഷിങ് കൂടി ഉണ്ട്.അതു രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കാൻ പറഞ്ഞിട്ടുണ്ട്”

“തനിക്ക് അവിടുന്നു കുറച്ചേ ഉള്ളു കോളേജിലേക്

എം

“””ഇപ്പോൾ ഞാൻ തനിച്ചേ ഉള്ളു ഒരു മാസം കഴിയുമ്പോൾ ഒരാൾ കൂടി വരും.ഒത്തുപോകും എന്നു തോന്നുന്നു.അതോ തല്ലു പിടിക്കാൻ വരുമോ?””

“ആര്””

“”തെങ്ങിന്റെ ആര്””നീ തന്നെ പിന്നല്ലാതെ ആര്?

എത്ര പിടിച്ചു നിർത്തിയിട്ടും എനിക്ക് ചിരി പൊട്ടി

“”ചിരിക്കണ്ട തല്ല് പിടിക്കാൻ എങ്ങാനും വന്നാൽ മോളെ നിന്നെ ഞാൻ പൂട്ടും മണിച്ചിത്രത്താഴ് ഇട്ടു പൂട്ടും”””

“വേണ്ട ഞാൻ തല്ല് പിടിക്കാൻ ഒന്നും വരുന്നില്ല .എവിടെ എങ്കിലും ഒതുങ്ങി ഇരുന്നു കൊള്ളാം. എന്റെ ജോലി തീരുമ്പോൾ മടങ്ങി പൊയ്‌ക്കൊളം”

“എവിടേക്ക്”?

“എവിടെ നിന്നു വന്നോ അവിടേക്ക്‌”

“താൻ വാ ആദ്യം എന്നിട്ട് തീരുമാനിക്കാം.””

“ഞാൻ തീരുമാനിച്ചു കഴിഞ്ഞു”

“അത്ര വലിയ തീരുമാനങ്ങൾ ഒന്നും എടുക്കേണ്ട തൽക്കാലം .ശരി ചെന്നിട്ട് വിളിക്ക് ഇന്ന്‌ ക്ലാസ്സിനു പോകുന്നുണ്ടോ

ഉണ്ട് ചിലപ്പോ ഫസ്റ്റ് അവർ പോകും.എന്നാലും പോകും

“എം ചെന്നിട് വിളിക്ക്,വിളിക്കാതെ പോകരുത്””

“”ശരി””

ഞാൻ ഹോസ്റ്റലിൽ എത്തിയ വിവരം വീട്ടിലും സന്ദീപിനും വിളിച്ചു പറഞ്ഞിട്ട് ക്ലാസ്സിനു പോയ്

അടുത്ത വീക് എൻഡിൽ ഞാൻ വീട്ടിൽ പോയില്ല. ഗ്രീഷ്മയും ഉണ്ടായിരുന്നു.വീട്ടിൽ വിളിച്ചു പറഞ്ഞു.ശനിയാഴ്ച വൈകിട്ട് സന്ദീപ് വിളിച്ചു .

വിശേഷം ഒക്കെ ചോദിച്ചു.നാളെ സുഭാഷ് പാർക്കിൽ വരുമോ എന്നു ചോദിച്ചു.ഞാൻ ഒന്നും പറഞ്ഞില്ല രാവിലെ പറയാം എന്നു പറഞ്ഞു

“”പോയിട്ടു വാടി ഗ്രീഷ്മ എന്നെ തള്ളിവിടാൻ നോക്കി””

“”എന്നാൽ നീയും കൂടി വാ “”

“”അതു മനസിൽ വച്ചാൽ മതി രണ്ടു പേരും കൂടി പഞ്ചാര അടിക്കുമ്പോൾ ഞാൻ രണ്ടിന്റെ വായ് നോക്കി ഇരിക്കാൻ മോള് പോയിട്ടു വാ”””

എന്നാൽ ഞാനും പോകുന്നില്ല

പിറ്റേന്ന് സന്ദീപ് വിളിച്ചപ്പോൾ വരുന്നില്ല എന്നു പറഞ്ഞു.കാരണം ആയി ഒരു നുണ പറഞ്ഞു ഒപ്പിച്ചു.

പിന്നെ ഉള്ള ദിവസങ്ങളിൽ വിളി കുറവ് ആയിരുന്നു.വ്യാഴാഴ്ച ആയപ്പോൾ അച്ഛൻ വിളിച്ചു പറഞ്ഞു നാളെ എല്ലാവരും കൂടി ഏർണാകുളത്തിനു വരുന്നു.വീട് കാണാനും പിന്നെ കല്യാണത്തിന്റെ തുണി എടുപ്പും.

വെള്ളിയാഴ്ച അതുകൊണ്ടു ഞാൻ ക്ലാസ്സിനു പോയില്ല 12 മാണി ആയപ്പോൾ എല്ലാവരുംകൂടി ഹോസ്റ്റലിൽ വന്നു.ഞാൻ ബാഗ് എടുത്തു ഇറങ്ങി അതു വഴി വീട്ടിൽ പോകാൻ.

സാന്ദീപിന്റെ അച്ഛനും അമ്മയും അനുവും ചെറിയമ്മയും കസിനും ഒരു വണ്ടിയിൽ. അച്ഛനും ചേട്ടനും അമ്മയും വല്യച്ഛനും വേറെ വണ്ടിയിൽ.

അവർ അപ്പാർട്ട്‌മെന്റിൽ പോയിട്ടു ആണ് വന്നത്.അതുകൊണ്ടു നേരെ തുണി കടയിലേക്ക് പോയി

ആണുങ്ങൾ എല്ലാം മാറി നിന്നു എല്ലാം പെണ്ണുങ്ങൾക്ക് വിട്ടു കൊടുത്തു.ഞാൻ സന്ദീപിനെ തിരഞ്ഞു .കണ്ടില്ല എവിടെ പോയ്‌ രണ്ടു ദിവസം ആയി വിളിചിട്ടു.

ആരോട് ചോദിക്കും നന്ദേട്ടനോട് ചോദിക്കാം വേണ്ട ഞാൻ സ്വയം നിയന്ത്രിച്ചു.3 മണി ആയപ്പോഴേക്കും ഒരു മാതിരി ഒകെ എടുത്തു മംഗല്യപട്ടു ഒഴിച്ചു

“”അതു അവൻ കൂടി വന്നിട് എടുക്കാം സന്ദീപിന്റെ അമ്മ പറഞ്ഞു”””

“”നീ അവനോടു വരാൻ പറ നമ്മൾ എല്ലാം എടുത്തു ഇനി അതുകൂടിയെ ഉള്ളു അമ്മ അനുവിനോട് പറഞ്ഞു””””

അനു ഫോണും കൊണ്ടു പോയ്‌ കുറച്ചു കഴിഞ്ഞു മടങ്ങി വന്നു

“ഇപ്പോൾ വരും നോക്കി വയ്ക്കാൻ പറഞ്ഞു”

അങ്ങനെ എല്ലാവരും അവിടേക്ക് തിരിഞ്ഞു.ഓരോ സാരിയും സെയിൽസ് ഗേൾ എന്നെ ചുറ്റി ഭംഗി കാണിച്ചു തന്നു അതിൽ മൂന്നുനാലു എണ്ണം മാറ്റി വച്ചു

കുറച്ചു കഴിഞ്ഞു സന്ദീപ് വന്നു അതിൽ നിന്നും റെഡ് കളർ ഗോൾഡൻ സ്റ്റഫ് ചെയ്ത ഒരു കാഞ്ചിപുരം സെലക്ട് ചെയ്തു.ഞാൻ സന്ദീപിനെ ശ്രദ്ധിച്ചു എന്തോ, സാധാരണ ഉള്ള പുഞ്ചിരി പോലും ഇല്ല.

അവിടെ നിന്നു ഇറങ്ങി എല്ലാവരും ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി . എല്ലാവരും അവിടെ ഇവിടെ ഇരുന്നു സന്ദീപ് ഫോൺ വിളിച്ചു കഴിഞ്ഞു അവിടേക്ക് വന്നു എന്റെ അടുത്തു മാത്രം ആണ് ഒരു സീറ്റ് ഒഴിവ് ഉണ്ടായിരുന്നത്.

സന്ദീപ് അവിടൊക്കെ നോക്കിയിട്ട് അനുവിനെ വിളിച്ചു എന്റെ അടുത്ത് ഇരുത്തിയിട്ടു സന്ദീപ് അച്ഛന്റെ അടുത്തു ഇരുന്നു.

എല്ലാവർക്കും ഫുഡ് വന്നു സന്ദീപ് ഒരു ജ്യൂസ് മാത്രം ആണ് കഴിച്ചത്.

“എന്താ മോനെ നിനക്ക് ഭക്ഷണം വേണ്ടേ?അച്ഛൻ ചോദിച്ചു?

“”ഇത് മതി,ഇവിടുത്തെ ഫുഡ് കഴിച്ചു വയറു മുഴുവൻ കേടായി ഇരിക്കുവാ”””

“രണ്ട് ആഴ്ച്ച കൂടി സഹിച്ചാൽ മതി ഏട്ടാ അതു കഴിയുമ്പോൾ ചേച്ചി വന്നു നല്ല ഫുഡ് ഉണ്ടാക്കി തരും”അനു പറഞ്ഞു”

ഞാൻ മുഖം ഉയർത്തി സന്ദീപിനെ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്നു.ആരെയും ശ്രദ്ധിക്കുന്നില്ല.

എല്ലാവരും കഴിച്ചു കഴിഞ്ഞു യാത്ര പറഞ്ഞു സന്ദീപിനോട് .

നീ എപ്പോഴാ വരുന്നത് ഇനി രണ്ടാഴ്ച്ച കൂടിയേ ഉള്ളു സന്ദീപിന്റെ അച്ഛൻ ഓർമിപ്പിച്ചു

“ഞാൻ മിക്കവാറും ശനിയാഴ്ച
ആകും””

“”ഞായറാഴ്ച കല്യാണത്തിന് ശനിയാഴ്ചയോ?””

“നീലിമ അടുത്ത ശനി വരെ കാണും അപ്പോൾ നീയും പോരെ ഒരാഴ്ച്ച മുന്നേ വാ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഉണ്ട്.”

“നോക്കാം അച്ഛാ ലീവു കുറവാണ്”

“കല്യാണം കഴിഞ്ഞു ഉടനെ പോരെ രണ്ടു പേർക്കും ഇവിടല്ലേ .അതുകൊണ്ടു കല്യാണ ശേഷമുള്ള ലീവു കുറിച്ചിട് ഒരാഴ്ച്ച മുന്നേ വാ കെട്ടോ””

“എം” ശരി

“””പോകാൻ നേരം ഞാൻ സന്ദീപിനെ നോക്കി എല്ലാവരെയും നോക്കുന്ന കൂട്ടത്തിൽ എന്നെയും നോക്കി യാത്ര പറഞ്ഞു””

“”ഇങ്ങോട്ടു വരുമ്പോൾ വണ്ടിയിൽ ഇരുന്നു ആലോചിച്ചു എന്താ സന്ദീപിന് പറ്റിയത് സാധാരണ ഇങ്ങനെ അല്ല. “””

അങ്ങോട്ടു വിളിച്ചു ചോദിക്കാൻ ഒരു മടി

എന്തായാലും തിങ്കളാഴ്ച ഞാൻ മടങ്ങി പോകുന്നത് വരെ വിളിച്ചില്ല ഞാനും വിളിച്ചില്ല.

രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം സന്ദീപ് വിളിച്ചു

“ശനിയാഴ്ച എപ്പോഴാ പോകുന്നത്?””

“”രാവിലത്തെ ആറിന്റെ ബസിനു അല്ലെങ്കിൽ ഏഴിന്””

“”താൻ ഇറങ്ങിക്കോ എന്നെ കാക്കണ്ട””

“അതെന്താ?”‘

“”ഞാൻ ചിലപ്പോ വൈകുന്നേരം ആകും””

“”എന്നാൽ വൈകിട്ട് പോകാം””

“”’വേണ്ട താൻ പൊയ്ക്കോ എന്റെ കൂടെ ചിലപ്പോ വേറെ ആളുകൾ ഉണ്ടാകും”””

അതും പറഞ്ഞു സന്ദീപ് ഫോൺ കട്ട് ചെയ്‌തു

പ്രത്യേകിച്ച് കാരണം ഒന്നും എല്ലായിരുന്നിട്ടും എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി ഇടനെഞ്ചിൽ ഒരു വേദനയും
(തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!