Skip to content

നഷ്ടപ്പെട്ട നീലാംബരി – 3

nashttapetta neelambari aksharathalukal novel

സന്ദീപ് എന്റെ കയ്യിൽ നിന്ന് ചായ വാങ്ങി .ചായ കൊടുത്തു ഞാൻ കുറച്ചു മാറി നിന്നു. സന്ദീപ് സാവധാനം ചായ മൊത്തി കുടിക്കുന്നത് ഞാൻ കണ്ടു.എന്തു കൊണ്ടോ സന്ദീപ് ചായ കുടിച്ചപ്പോൾ എനിക്ക് ഒരു ആശ്വാസം പോലെ തോന്നി.

കുറച്ചു കഴിഞ്ഞു എസ് ഐ അങ്ങോട്ടു വിളിപ്പിച്ചു .അച്ഛൻ എന്നോട് ചെല്ലാൻ കൈ ആട്ടി വിളിച്ചു .ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.എസ് ഐ ഒരു പേപ്പർ തന്നിട്ട് അതിൽ ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞു.ഞാൻ ഒപ്പിട്ടു കൊടുത്തു. സാന്ദീപിന്റെ അച്ഛനും ഒരു പേപ്പർ തന്നു.അതിലും ഒപ്പിട്ടു കൊടുത്തു.അദ്ദേഹം എന്നെ നോക്കി ചിരിച്ചു ഞാനും അദ്ദേഹത്തിന് ഒരു ചിരി സമ്മാനിച്ചു.

സന്ദീപിനെ വിളിപ്പിച്ചു ഒപ്പിട്ട് കൊടുത്തിട്ട് അച്ഛന്റെ കൂടെ പൊയ്ക്കോളാൻ പറഞ്ഞു.

എല്ലാവരും പുറത്തു ഇറങ്ങി.പോകാൻ നേരം സന്ദീപിന്റെ അമ്മാവൻ വന്നു അച്ഛന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു”” ഒരു വലിയ കാര്യമാണ് നിങ്ങൾ ചെയ്തതു.എന്തു ആവിശ്യം ഉണ്ടെങ്കിലും പറയണം ഇത് ഒരു സൗഹൃദത്തിന്റെ തുടക്കം ആകട്ടെ.”
“അവന്റെ അച്ഛന്റെ തല കുനിക്കാൻ കിട്ടുന്ന അവസരം ആയതു കൊണ്ട് കുറച്ചു രാഷ്ട്രീയ കളി ഒക്കെ ഇതിൽ നടന്നിരുന്നു.എന്തായാലും നിങ്ങളുടെ നല്ല തീരുമാനം കൊണ്ടു ഇതു ഇങ്ങനെ അവസാനിച്ചു.”

അപ്പോഴേക്കും സാന്ദീപിന്റെ അച്ഛൻ വന്നു അച്ഛനോട് നന്ദി പറഞ്ഞു.സമയം പോലെ ഒരിക്കൽ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞു പോകാൻ യാത്ര പറഞ്ഞു.

നന്ദേട്ടനും സന്ദീപും യാത്ര പറഞ്ഞു .

എല്ലാവരും അവരവരുടെ വാഹനങ്ങളിൽ കയറി .ഞാൻ കയറി സന്ദീപിന്റെ വണ്ടി പോകുന്നത് നോക്കി ഇരുന്നു .ഗേറ്റ് കടന്നു പോകാൻ നേരം സന്ദീപ് എന്നെ മുഖം ഉയർത്തി നോക്കി ഗേറ്റ് കടന്നു പോകും വരെ

വീട്ടിൽ എത്തി അച്ഛൻ ഇന്ന് പോകുന്നില്ല എന്നു പറഞ്ഞു മുറിയിൽ കിടന്നു ഞാനും മുറിയിലേക്ക് പോയ്‌ .ചേട്ടൻ ലേറ്റ് ആയിട്ടും കോളേജിൽ പോകാൻ ഇറങ്ങി.

ഞാൻ അമ്മയെ ചുറ്റിപറ്റി നിന്നു. ഉച്ച കഴിഞ്ഞപ്പോൾ അച്ഛൻ പുറത്തേക്ക് പോയ്‌ .ഞാൻ വൈകിട്ട്‌ കുളിച്ചു ചായയും പലഹാരങ്ങളും ഒക്കെ കഴിച്ചു ഇരുന്നപ്പോൾ ചേട്ടൻ കോളേജിൽ നിന്നു വന്നു.

കുറച്ചു കഴിഞ്ഞു കളിക്കാൻ പോയ്‌.കളി കഴിഞ്ഞു റെഡി ആയി വന്നപ്പോൾ ചേട്ടൻ എന്റെ റൂമിലേക്ക് വന്നു.പതിവ് ഇല്ലാതെ ചേട്ടനെ കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി.

“”എന്താ നന്ദേട്ടാ””?

“ഒന്നുമില്ല എനിക്ക് ഈ മുറിയിൽ കയറാൻ പാടില്ലേ”

“അതു അല്ല ഇങ്ങനെ പതിവ് ഇല്ലല്ലോ അതുകൊണ്ടു ചോദിച്ചതാ”

ഇതിന്റെ അകത്തു കയറി ഇരിക്കുന്നതല്ലാതെ നീ പഠിക്കുന്നുണ്ടോ എന്നു കൂടി നോക്കണ്ടേ

“ഓ അപ്പോൾ ചെക്കിങ് ഇൻസ്പെക്ടറുടെ ജോലി കിട്ടി വന്നതാണോ”?

“അതേല്ലോ”

നന്ദേട്ടൻ വന്നു ടേബിളിനു അടുത്തു കസേരയിൽ ഇരുന്നു.ഞാൻ വായിച്ചു കൊണ്ടിരുന്ന ബുക് മറിച്ചു നോക്കി ചോദിച്ചു “‘വാണിവീട്ടിലെ അഭി നിന്നോട് ഇപ്പൊ എങ്ങനെയാണ്!!!?””

ചേട്ടൻ പെട്ടന്ന് അഭിയുടെ കാര്യം ചോദിച്ചപ്പോൾ എനിക്ക് അതിശയം തോന്നി .”എന്താ നന്ദേട്ടാ ഇപ്പൊ അഭിയുടെ കാര്യം ചോദിച്ചത്?””

“”വെറുതെ ചോദിച്ചതാ നീ പറ””

“”കോളേജിൽ വച്ചു കാണുമ്പോൾ ചിരിക്കും വല്ലതും ചോദിച്ചാൽ മറുപടി പറയും””

“”എന്താ നന്ദേട്ടാ, ദേ ടെൻഷൻ അടിപ്പിക്കാതെ പറയുന്നുണ്ടോ?

ഒന്നു പതുക്കെ പറ മോളെ ‘അമ്മ വിചാരിക്കും അടി കൂടുവാന്ന്

“പറ ഏട്ടാ എന്താ കാര്യം””

“പണ്ട് അവൻ നിന്റെ പുറകെ നടന്നിട്ട് നീ മൈൻഡ് ചെയ്യാതെ നടന്നതിന്റെ കേടുവാട്ടം അവൻ ഇപ്പോൾ തീർക്കുന്നുണ്ട്

ഇന്നലെ നടന്ന സംഭവങ്ങൾ വേറെ രീതിയിൽ ഒക്കെ അവൻ കോളേജിലും വീട്ടിലും ഒക്കെ പറഞ്ഞു നടക്കുന്നുണ്ട്

കോളേജിൽ എങ്ങനെ ആണെന്ന് അറിയില്ല.ഇവിടെ അവൻ പറയുന്നത് ഒന്നും ആരും ചെവി കൊടുത്തിട്ടില്ല കാരണം എല്ലാവർക്കും നിന്നെ നല്ലപോലെ അറിയാവുന്നത് കൊണ്ടു

“പക്ഷെ കോളേജിനുള്ളിൽ എന്താ വിശേഷം എന്നു എനിക്ക് അറിയില്ല””

എനിക്ക് ആകെ വല്ലായ്ക തോന്നി ചേട്ടൻ എന്നെ കസേരയിൽ നിന്നു അഴുനേല്പിച്ചു കട്ടിലിൽ ഇരുത്തി ചേട്ടനും ഇരുന്നു എന്നിട്ട് പറഞ്ഞു”എന്റെ നീലബരിയെ എനിക്ക് അറിയാം അച്ഛനും അമ്മയ്ക്കും ഈ നാട്ടിൽ ഉള്ളവർക്കും അറിയാം”

“അതുകൊണ്ടു എന്റെ മോള് നാളെ ഇവിടുന്നു കോളേജിൽ പോയാൽ പഴയതിലും ആക്റ്റീവ് ആയിട്ടു വേണം പോയ്‌ വരാൻ .ആര് എന്തു പറഞ്ഞാലും മോളെ അതു ബാധിക്കരുത്. നീ തളർന്നു പോകരുത് എന്നു ,പറഞ്ഞതു മനസിലായോ”

ചേട്ടൻ എന്റെ മുഖം കൈക്കുള്ളിൽ എടുത്തു നീയാണ് ഈ വീടിന്റെ കളിയും ചിരിയും അതു മായാതെ നോക്കേണ്ടത് നിന്റെ കൂടി കടമ ആണ് .ആര് എന്തു പറഞ്ഞാലും എന്റെ മോള് നന്നായ് പഠിക്കുക.എല്ലാവരും നിന്റെ കൂടെ ഉണ്ട്

“”അതുകൊണ്ടു ഇതു നിന്നെ ഓർമ്മിപ്പിക്കാൻ ആണ് വന്നത് അച്ഛനോട് പറയണ്ട.എന്തെങ്കിലും ഉണ്ടെക്കിൽ എന്നോട് പറഞ്ഞ മതി കെട്ടോ””

“എന്നാൽ ഇരുന്നു പഠിക്ക്. ഇതു ഓർമയിൽ വച്ചാൽ മതി കെട്ടോ”

ഞാൻ തലയാട്ടി, ചേട്ടന് പോയ്‌ കഴിഞ്ഞു ഒരു വരി പോലും വായിക്കാൻ പറ്റിയില്ല

പിറ്റേന്ന് ചേട്ടൻ എന്നെ കോളേജ് ഗേറ്റിൽ ഡ്രോപ്പ് ചെയ്തു പോകാൻ നേരം പറഞ്ഞു””പറഞ്ഞതൊന്നും മറക്കണ്ട നീ ഇത്ര നാളും എങ്ങനെ ആയിരുന്നോ ഇനിയും അങ്ങനെ ആയിരിക്കണം”

ഞാൻ ചിരിച്ചു കൊണ്ട് ചേട്ടന്റെ നേരെ കൈനീട്ടി ,ചേട്ടൻ എനിക്ക് കൈതന്നു .ബൈക്കു സ്റ്റാർട്ട് ചെയ്തു പോയ്‌.

ചേട്ടൻ പറഞ്ഞതു പോലെ അഭി ചുക്കാൻ പിടിച്ചു നടന്നു പോകുന്ന വഴിയിൽ നിന്നൊക്കെ പല കമന്റും വന്നു ഞാൻ ഒന്നിനും ചെവി കൊടുത്തില്ല.

എന്റെ ഈസി മട്ട് അവനെ ചൊടിപ്പിച്ചു.വൈകിട്ട്‌ ചേട്ടനെ കാത്തു കോളേജ് വാതുക്കൽ നിന്നപ്പോൾ അവനും കൂട്ടുകാരും വന്നു വേണ്ടത്തത് ഒക്കെ പറഞ്ഞു.സത്യത്തിൽ നെഞ്ചു പൊട്ടുന്ന വേദന തോന്നി.എന്നെയും സന്ദീപിനെയും ചേർത്തു ആണ് പറച്ചിൽ.

“പുലിങ്കൊമ്പിൽ പിടിച്ചത് കൊണ്ടടാ അവൾക്ക് നമ്മളെ ഒക്കെ പുച്ഛം” നമുക്ക് കാണാമട ഈ പുളിങ്കൊമ്പിന്നു പിടിവിട്ടു താഴെ വീഴുന്നത് “അഭി പറഞ്ഞു കൊണ്ട് ഇരുന്നു

ബസ് കയറാൻ നിന്ന കുട്ടികൾ ഒക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അതിൽ ഒരു കുട്ടി എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു

ഞാൻ മുൻപ് കണ്ടിട്ടുള്ള കുട്ടിഅല്ല ചിലപ്പോ കോളേജിലെ സംഭവങ്ങൾ അറിഞ്ഞിട്ടു അതിലെ നായികയെ കണ്ടപ്പോൾ ഉള്ള ആകാംഷ ആയിരിക്കും.

എത്രയും പെട്ടന്ന് ചേട്ടൻ വരണേ എന്നു ആഗ്രഹിച്ചു നിന്നു ഞാൻ .

കുറച്ചു കൂടി കഴിഞ്ഞ് ചേട്ടൻ വന്നു, ഞാൻ കയറി വരുന്ന വഴിക്ക് ഉള്ള സംഭവങ്ങൾ ഓക്കെ ചേട്ടനോട് പറഞ്ഞു കൊടുത്തു.നീ വിഷമിക്കണ്ട കുറെ നാള് പറഞ്ഞു നാവു കുഴയുമ്പോൾ അവൻ നിർത്തിക്കോളും.

പിന്നെ അച്ഛനോട് ഒന്നും പറയാൻ നിൽക്കേണ്ട അച്ഛൻ ഇപ്പോൾ തന്നെ ആകെ ടെൻഷനിൽ ആണ് കെട്ടോ

ഞാൻ തലകുലുക്കി സമ്മതിച്ചു

ഒരാഴ്ച അങ്ങനെ കടന്നു പോയി. അഭിയും കൂട്ടുകാരും പാർട്ടിക്കാരും ഒക്കെ ഉണ്ടായിരുന്നു എന്നെ താഴ്ത്തി കെട്ടാൻ ഒന്നിനും മറുപടി പറഞ്ഞില്ല ആരോടും പ്രതികരിച്ചില്ല.

ചേട്ടൻ വരാൻ ലേറ്റ് ആകുന്ന സമയത്തു ഞാൻ ബസ് സ്റ്റോപ്പിൽ വൈയ്റ്റ് ചെയ്തു.അങ്ങനെ ഞാൻ ആ പെണ്ണ് കുട്ടിയുമായി കൂട്ടായ് അവൾ പ്ലസ് ടു പഠിക്കുന്നു.പേര് അനാമിക.അനു എന്നു വിളിക്കുന്നു

അവൾ എന്നോട് ചോദിച്ചു ആ ചേട്ടന്മാർ ഇതൊക്കെ പറഞ്ഞിട്ട് ചേച്ചി എന്താ ഒന്നും മിണ്ടാത്തത്. ഞാൻ അവളെ നോക്കി പറഞ്ഞു “‘അനു ഞാൻ അതിനു മറുപടി കൊടുത്താൽ അവൻ അതിൽ കൂടുതൽ പറയും ഞാനും പറയേണ്ടി വരും.പിന്നെ അത് വലിയ പ്രശനം ആകും.ഞാൻ മിണ്ടാതെ ഇരുന്നാൽ കുറെ കഴിഞ്ഞു അവൻ നിർത്തിക്കോളും.”‘

“പിന്നെ വീട്ടിൽ അച്ഛൻ ഇതൊന്നും അറിയരുത് എന്നു നിർബന്ധം ഉണ്ട്.ഈ കാര്യത്തിന്റെ പേരിൽ ഏറ്റവും തകർന്നു പോയത് എന്റെ അച്ഛൻ ആണ്.ഞാൻ എന്തേലും പറഞ്ഞതിന്റെ പേരിൽ ഒരു പ്രശനം ഉണ്ടായാൽ അതു അച്ഛന് താങ്ങാൻ പറ്റില്ല .അതുകൊണ്ടു ഇതാ നല്ലതു”

“മാസങ്ങൾ കടന്നു പോയി അഭി പറച്ചിൽ നിർത്തി. കോളേജിൽ നിന്ന് അവസാന വർഷത്തെ ടൂർ പോയ്‌ ഞാൻ പോയില്ല പോകാൻ ചേട്ടനും അച്ഛനും പറഞ്ഞതാ ഞാൻ പോകുന്നില്ല എന്നു തീർത്തു പറഞ്ഞു”

എന്റെ വലിയ ഒരു ആഗ്രഹം നടക്കാതെ പോയത്തിൽ അനുവിനും സങ്കടം ഉണ്ടായിരുന്നു.ഞങ്ങൾ അത്രയും നല്ല കൂട്ടുകാർ ആയിരുന്നു. അവളുടെ ബസ് വരുന്നത് വരെ അവളുടെ സ്കൂൾ വിശേഷം പറയും.

വേറെ ഒന്നിലും ശ്രദ്ധിക്കാത്തത് കൊണ്ടു എനിക്ക് ബുക് മാത്രം ആയിരുന്നു ശരണം .അതുകൊണ്ടു എല്ലാം നല്ലപോലെ പഠിച്ചു.പരീക്ഷ എഴുതി. കോളേജ് അവസാനിക്കാറായപ്പോൾ എനിക്കും വിഷമമായിരുന്നു.കോളേജ് ലൈഫിനോട് വിട പറയുന്നത്

അതിനിടക്ക് ഒരിക്കൽ പോലും ഞാൻ സന്ദീപിനെ കണ്ടിട്ടില്ല. കാണാൻ ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നു.ഈ സംഭവത്തിന്റെ പേരിൽ എനിക്ക് സന്ദീപിനോട് ദേഷ്യം തോന്നിയിരുന്നില്ല.

പിന്നീട് ചേട്ടൻ പറഞ്ഞു അറിഞ്ഞു ക്യാംപസ് സെലക്ഷൻ വഴി ജോലി കിട്ടി എന്ന്.കോഴ്സ് കഴിഞ്ഞാൽ ഉടനെ ജോലിയിൽ പ്രവേശിക്കാം, ചുറ്റുവിളക്കിന് കാവിൽ പോയപ്പോൾ സന്ദീപിനും പരീക്ഷ നന്നായി എഴുതാൻ പ്രാർത്ഥിച്ചു.

പരീക്ഷ കഴിഞ്ഞു ഞാൻ വീട്ടിൽ തന്നെ ചടഞ്ഞു കൂടി.അച്ഛൻ പഴയതു പോലെ ഉഷാറായി

ഒരു ഞായറാഴ്ച വൈകുന്നേരം എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.അമ്മയ്ക്ക് അതുകൊണ്ടു അടുക്കളയിൽ പിടിപ്പതു പണി ഉണ്ടായിരുന്നു.അച്ഛനും ചേട്ടനും ചക്ക വരട്ടിയത് ഭയങ്കര ഇഷ്ടമായിരുന്നു. പറമ്പിൽ നിന്ന വരിക്കച്ചക്ക പഴുത്തപ്പോൾ അതു വരട്ടി വയ്ക്കാൻ അച്ഛൻ പറഞ്ഞു

അങ്ങനെ ഞാനും അമ്മയും കൂടി ചക്ക വരട്ടി കൊണ്ട് ഇരുന്നപ്പോൾ പുറത്തു ഒരു വണ്ടി വന്ന ശബ്ദം കേട്ടു

അച്ഛൻ ആരോടോ വർത്തമാനം പറയുന്നത് കേട്ടു.കുറച്ചു കഴിഞ്ഞു അച്ഛൻ അമ്മയെ വിളിച്ചു ചായ ഉണ്ടാക്കാൻ പറഞ്ഞു.അമ്മ ചായ ഉണ്ടാക്കി കൊണ്ടു പോയി

“”നീ കൈ എടുക്കാതെ ഇളക്കി കൊടുക്ക്”” ഇല്ലെങ്കിൽ അതിന്റെ പാകം ശരി ആവില്ല. ഞാൻ ഇതു കൊണ്ടു കൊടുത്തിട്ട് പെട്ടന്ന് വരാം”

“അമ്മ വരണ്ട ഞാൻ നോക്കിക്കൊള്ളാം ഇതു പാകം ആയി രണ്ടു മിനിറ്റ്‌ കൂടി മതിയാവും””

അമ്മ പോയി കുറച്ചു നേരം കൂടി കഴിഞ്ഞു പാകം നോക്കി ഞാൻ അതു അടുപ്പിൽ നിന്നു ഇറക്കി വച്ചു അപ്പോൾ അമ്മ അങ്ങോട്ടു ഓടി വന്നിട്ട് പറഞ്ഞു””” നീ ഒന്നു വന്നേ നിന്നെ കാണാൻ വന്നവരാണ്””

ഞാൻ അന്തംവിട്ടു അമ്മയെ നോക്കി “”എന്നെ കാണണോ!!!! ആര്?”””

“”നീ ഇങ്ങോട്ടു വാ…”” അതും പറഞ്ഞു അമ്മ പോയ്‌ ഞാൻ പുറകെ ചെന്നു

ഹാളിൽ ഇരിക്കുന്നവരെ നോക്കി എനിക്ക് മുഖ പരിചയം ഉള്ളവർ ആയിരുന്നു
“”അഡ്വ.സേതുമാധവൻ ഭാര്യ അരുന്ധതി മൂന്നാമത്തെ അഥിതി “”അനാമിക… “””
അവൾ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

അപ്പോൾ അവളുടെ അമ്മ പറഞ്ഞു ഞങ്ങളുടെ മകൾ ആണ് “”അനാമിക””” സന്ദീപിന്റെ പെങ്ങൾ
……….(തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നഷ്ടപ്പെട്ട നീലാംബരി – 3”

Leave a Reply

Don`t copy text!