Skip to content

നഷ്ടപ്പെട്ട നീലാംബരി – 4

nashttapetta neelambari aksharathalukal novel

ഞാൻ അനുവിനെ നോക്കി കണ്ണുരുട്ടി .അവൾ എന്നെ കണ്ണടച്ചു കാണിച്ചു

“സ്കൂൾ വിട്ടു വന്നാൽ ഇവൾക്ക് മോളുടെ കാര്യം കഴിഞ്ഞിട്ട് വാ അടയ്ക്കാൻ സമയമില്ല, ഇങ്ങോട്ട് ഒന്നു ഇറങ്ങണം എന്നു കരുത്തിയിട്ടു കുറച്ചു ആയി.പിന്നെ ഇവളുടെ എക്സാം കഴിയട്ടെ എന്നു കരുതി മോൾക്കും എക്സാം ആയിരുന്നല്ലോ പരീക്ഷ ഒക്കെ നന്നായ് എഴുതിയോ””” ? അനുവിന്റെ അമ്മ ചോദിച്ചു

ഞാൻ തല കുലുക്കി

അപ്പോഴേക്കും അനു പതുക്കെ എന്റെ അടുത്തു വന്നിരുന്നു. എന്റെ കയ്യിൽ മുറുക്കി പിടിച്ചു

ഞാൻ അവൾക് ഒരു പിച്ചു കൊടുത്തു .എന്നിട്ട് പറഞ്ഞു “”നിനക്ക് ഞാൻ തരുന്നുണ്ട് കള്ളി””” നീ പരീക്ഷ നന്നായ് എഴുതിയോ

നന്നായ് എഴുതി ചേച്ചി.

“ചേച്ചിയെ എന്തോ നല്ല മണം” എന്നു പറഞ്ഞവൾ എന്റെ കൈ മണപ്പിച്ചു എന്തു മണം ആ ചേച്ചി ഇതു?

“”അതു ചക്ക വരട്ടിയത് ഉണ്ടാക്കിയ മണം ആണ്
നിനക്കു വേണോ?””

അവൾ തല ആട്ടി

ഞാനും അവളും കൂടി അടുക്കളയിൽ പോയ്‌ ഒരു ചെറിയ ബൗൾ എടുത്തു അതിലേക്ക് ചക്ക വരട്ടിയത് പകർന്നു കൊടുത്തു

ഒരു സ്പൂണ് കോരി വായിൽ വച്ചിട്ട് അവൾ പറഞ്ഞു””ഇത് എന്ത് രുചിയാണ് ചേച്ചി ചക്കയെ ഇങ്ങനെ അക്കാനും പറ്റും അല്ലെ?””അതും പറഞ്ഞു അവൾ ബാക്കിയും കൊണ്ടു ഹാളിൽ പോയ്‌ അവളുടെ അമ്മയ്ക്ക് കൊടുത്തു

ഇവിടെ ഉണ്ടാക്കിയതാണോ മോളെ

ഞാൻ അതേ എന്നു തലയാട്ടി

“”എല്ലാവർക്കും കുറച്ചു എടുക്കട്ടെ?””അമ്മ ചോദിച്ചു

എന്താ സാധനം സന്ദീപിന്റെ അച്ഛൻ ചോദിച്ചു

“ചക്ക വരട്ടിയത് “”‘അമ്മ പറഞ്ഞു.

ആഹാ! അതൊക്കെ ഇപ്പോഴും ഉണ്ടാക്കറുണ്ടോ?

ഇവിടെ അച്ഛനും മോനും വലിയ ഇഷ്ടമാ,

“എന്നാൽ നമുക്ക് ഉണ് മേശയിലോട്ടു ഇരുന്ന് കാര്യം പറയാം” അച്ഛൻ എല്ലാവരെയും അങ്ങോട്ടു വിളിച്ചു

എല്ലാവർക്കും ചക്ക വരട്ടിയത് മേശ പുറത്തു കൊടുത്തു.സന്ദീപിന്റെ അച്ഛനും അമ്മയും ആസ്വദിച്ചു കഴിക്കുന്നത് കണ്ടു ഞാൻ ചേട്ടനെ ഗമയോടെ നോക്കി

ചേട്ടൻ മേൽപോട്ടു നോക്കി കൈകാണിച്ചു”” എന്താവുമോ എന്തോ!!!” എന്ന അർഥത്തിൽ

“ഞാൻ ചേട്ടനെ നോക്കി കണ്ണുഉരുട്ടി ”

“മോളുടെ അടുത്ത പരിപാടി എന്താ”?കഴിക്കുന്നതിനു ഇടയ്ക്ക് സന്ദീപിന്റെ അമ്മ ചോദിച്ചു

“നല്ല മാർക്ക് ഉണ്ടെങ്കിൽ എം എ ക്ക് പോകണം ഞാൻ പറഞ്ഞു”

“”ഞാൻ ഇവളെ കെട്ടിച്ചു വിടണം എന്നു വിചാരിച്ചു ഇരിക്കുവാരുന്നു ഇനി ഇപ്പൊ നല്ല മാർക്ക് ഉണ്ടെങ്കിൽ പഠിപ്പിച്ചല്ലേ പറ്റു ഒ..!!അത്രക് മാർക്ക് കിട്ടാൻ വേണ്ടി ഒന്നും അവൾ എഴുതി കാണത്തില്ല.അല്ലേ മോളെ ..? അച്ഛൻ എന്നെ നോക്കി കളിയാക്കി ചോദിച്ചു

“”ഞാൻ അച്ഛനെ നോക്കി””. പതുക്കെ പറഞ്ഞു ശരിയാക്കിതരാം കിച്ചണാ…..

“”ഞാൻ പറഞ്ഞില്ലേ അവൾ എഴുതിയിട്ടില്ല കണ്ടില്ലേ അപ്പോൾ കെട്ടിച്ചു വിടാം അതല്ലേ സേതു സാറേ നല്ലതു!!!!””

ആയോ!!!! അച്ഛൻ ചുമ്മ പറയുവാ ഞാൻ നന്നായ് എഴുതിയിട്ടുണ്ട്.

“”ചേച്ചി റാങ്ക് കിട്ടാൻ വേണ്ടി എഴുതിയിട്ടുണ്ട് അങ്കിൾ എന്നോട് പറഞ്ഞതാ”

“”ആണോ മോളെ..?”” അച്ഛൻ അറിയാത്ത ഭാവത്തിൽ എന്നെ നോക്കി ചോദിച്ചു

ഞാൻ അച്ഛനെ സൂക്ഷിച്ചു നോക്കി

അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല ചിരിച്ചു കൊണ്ട് ഇരുന്നു

“”എന്തായാലും മോൾക്ക് ആലോചന ഉണ്ടെക്കിൽ കൃഷ്ണൻകുട്ടി ഒന്നു അറിയിക്കണം .ഞങ്ങളുടെ ഒരു പ്രൊപ്പോസൽ ഉണ്ട് അതു വേണ്ടങ്കിൽ വേറെ നോക്കിയാൽ മതി സന്ദീപിന്റെ
അമ്മ പറഞ്ഞു”””

ഞങ്ങൾ എല്ലാവരും അവരെ തന്നെ നോക്കി.അതുകണ്ട് അവർ പറഞ്ഞു ഇഷ്ട്ടം ഉണ്ടെങ്കിൽ മതി ഒരു ആലോചന പറഞ്ഞു എന്നു മാത്രം.നീലിമയെ എന്റെ മരുമകൾ ആയി കൊണ്ടു പോകാൻ ഒരു ആഗ്രഹം

“അത്‌ ഒരിക്കലും അന്നുണ്ടായ പ്രശനത്തിന്റെ പേരിൽ അല്ല അവളെ നല്ലപോലെ അറിഞ്ഞു ഇഷ്ടപെട്ടിട്ടു തന്നെയാ നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു വേണം അവനോടു പറയാൻ”

എല്ലാവരും ഒരു നിമിഷം നിശബ്ധമായി.ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.എന്നെക്കാൾ ആകാംഷ അനുവിന് ആയിരുന്നു.അവൾ അച്ഛന്റെ മുഖത്തു നിന്നു കണ്ണ് എടുക്കാതെ നോക്കി നിന്നു

“”ഞാൻ അവളെ കെട്ടിച്ചു വിടുന്നു എന്നു കാര്യം ആയി പറഞ്ഞതല്ല .അതു പറയുമ്പോൾ അവളുടെ മറുപടി കേൾക്കാൻ വേണ്ടി പറയുന്നതാണ്.”””

“”നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇവൾ ഇപ്പൊ എന്നെ പൊരിച്ചേനെ””””അച്ഛൻ പറഞ്ഞു അവൾ പഠിക്കട്ടെ.

പഠിക്കട്ടെ ആലോചന തുടങ്ങുമ്പോൾ ഉള്ള കാര്യം ആണ് പറഞ്ഞതു സന്ദീപിന്റെ അച്ഛൻ പറഞ്ഞു.
“സമയമാകട്ടെ നമുക്ക് ആലോചിക്കാം “അച്ഛൻ പറഞ്ഞു

“”അവനു ക്യാംപസ് സെക്ഷൻ കിട്ടി അടുത്ത ആഴ്ച അവൻ ട്രെയിനിംഗ്ന് പോകും ബാംഗ്ലൂര്.പിന്നെ 6 മാസം കഴിഞ്ഞേ നാട്ടിലേക്ക് വരൂ. അപ്പോൾ നമുക്ക് തമ്മിൽ ഒരു ധാരണ ഉണ്ടാക്കിയാൽ പിന്നെ സൗകര്യം പോലെ മതിയല്ലോ ബാക്കി കാര്യങ്ങൾ അതുകൊണ്ടാ അവൻ പോകുന്നതിനു മുൻപ് ഇങ്ങോട്ടു ഇറങ്ങിയത്.സന്ദീപിന്റെ അച്ഛൻ പറഞ്ഞു

അച്ഛൻ അമ്മയെ നോക്കി അമ്മ ഒന്നും പറഞ്ഞില്ല

എന്തായാലും ഞങ്ങൾ ആലോചിച്ചിട്ട് വിവരം പറയാം അച്ഛൻ പറഞ്ഞു

അതുമതി സന്ദീപിന്റെ അച്ഛൻ പറഞ്ഞു

പിന്നെ അവർ ലോകകര്യങ്ങളിലേക്ക് കടന്നു

ഞാൻ അനുവിനെ കൂട്ടി വീട് ഒക്കെ കാണിച്ചു.പഴയ രീതിയിൽ ഉള്ള വീട് ആയിരുന്നു .പക്ഷെ എല്ലാ സൗകര്യങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നു. അടുക്കളയിൽ നിന്നു കൊണ്ടു തന്നെ കിണറ്റിൽ നിന്നു വെള്ളം എടുക്കാമായിരുന്നു അത് അനുവിന് ഒരു പുതിയ കാര്യം ആയിരുന്നു.വിറക് പുരയിൽ സൂക്ഷിച്ചിരുന്ന പഴയ സാധനങ്ങൾ ഒക്കെ അവൾക്ക് വലിയ കൗതുകം ആയിരുന്നു.

എല്ലാം കണ്ടു കുറെ നേരം കൂടി കഴിഞ്ഞിട്ട് ആണ് എല്ലാവരും യാത്ര പറഞ്ഞു പോയത്. പോകാൻ നേരം അച്ഛനും അമ്മയും എന്നോട് യാത്ര പറഞ്ഞു.

വൈകിട്ട് സന്ദീപിന്റെ കാര്യം അച്ഛൻ എല്ലാവരോടും ചോദിച്ചു.ചേട്ടനും അമ്മയും എതിർപ്പ് ഒന്നും പറഞ്ഞില്ല

അച്ഛൻ സന്ദീപിന്റെ അച്ഛനോട് വിവരം പറഞ്ഞു.സന്ദീപ് പോകുന്നതിനു മുൻപ് ഒരു ഒരു മോതിരം മാറ്റം നടത്താം എന്നു തീരുമാനിച്ചു.

പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടന്ന് ആയിരുന്നു.ഒരാഴ്ച്ച കൊണ്ട് കാര്യങ്ങൾ ഒക്കെ റെഡി ആക്കാൻ അച്ഛനും ചേട്ടനും ഓടി നടന്നു.

മോതിരം മാറ്റം കാവിൽ ഭഗവതിയുടെ മുൻപിൽ വച്ചു മതി എന്നു അച്ഛന്റെ തീരുമാനം ആയിരുന്നു അവിടെ തന്നെ ഉള്ള ഓഡിറ്റോറിയം ഫങ്ങ്ഷനു വേണ്ടി ബുക് ചെയ്തു.

മോതിരം മാറ്റത്തിന് രണ്ടു ദിവസം മുൻപ് അച്ഛനെ വല്യച്ഛൻ തറവാട്ടിലേക്ക് വിളിപ്പിച്ചു.അച്ഛന് അന്ന് കൊടുത്തത് അല്ലാതെ വേറെ ഷെയർ ഒന്നും കൊടുത്തിട്ടില്ല.അച്ഛന് പറഞ്ഞു വച്ചിരുന്നതൊക്കെ വല്യച്ഛൻ ഓരോ ബിസിനെസ്സ് തുടങ്ങി.അതുകൊണ്ടു വേറെ കുറച്ചു സ്ഥലവും ബാക്കി ഉള്ളത്തിനു ആഭരങ്ങളും തരാം എന്ന് വല്യച്ഛൻ പറഞ്ഞു.

അച്ഛൻ അതൊക്കെ നിഷേധിച്ചു,വല്യച്ഛൻ പറഞ്ഞു നിനക്കു ഔദര്യം തരുന്നതല്ല അവകാശ പെട്ട മണ്ണും പൊന്നുമാണ് എന്നു. അവസാനം അച്ഛൻ സമ്മതിച്ചു.അച്ഛൻ വിചാരിച്ചതിനെക്കാൾ നന്നായ് കാര്യങ്ങൾ നടക്കുന്നുണ്ട് എന്നു പറഞ്ഞു അച്ഛൻ വലിയ സന്തോഷത്തിൽ ആയിരുന്നു.

അത്യാവശ്യം വേണ്ട പുതിയ ഡ്രസ് ഒക്കെ എടുത്തു.

ചടങ്ങിന് നല്ല കസവു മുണ്ടും നേര്യതും ആയിരുന്നു എടുത്തത്. അച്ഛന്റെ ഇഷ്ട്ടം അതായിരുന്നു.വീതിയുള്ള സ്വർണ കസവും കരിപച്ച കളർ ബ്ലൗസും.

നല്ല ഇഴ അടുപ്പം ഉള്ള പാലയ്ക്ക മാലയും നീളം ഉള്ള ഒരു മുല്ല മൊട്ടു മാലയും ഇരുകൈകളിലും വളയും എല്ലാം കൂടി ഒരു കല്യാണത്തിന്റെ പകിട്ട് ഉണ്ടായിരുന്നു.

രാവിലെ ഇതൊക്കെ ഇട്ടു അത്യാവശ്യം നന്നായി എന്നെ അണിയിച്ചു ഒരുക്കി. കൃത്യസമയത്തു തന്നെ സന്ദീപിന്റെ വീട്ടുകാർ എത്തി .മോതിരം മാറ്റം അമ്പളത്തിനുള്ളിൽ ആയതു കൊണ്ട് സന്ദീപ് കസവു മുണ്ടും ഉടുത്തു മേൽമുണ്ടും ധരിച്ചാണ് വന്നത്.

ആ വേഷത്തിൽ സന്ദീപിനെ കാണാൻ വളരെ ഭംഗി ആയിരുന്നു.ഒരു നിമിഷം ഞാൻ നോക്കി നിന്നു.രോമാവൃതമായ വെളുത്ത നെഞ്ചിൽ ഒരു സ്വർണമാല അനുസരണയില്ലാതെ ഇളകി മറിഞ്ഞു.അനു ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ചേച്ചി സുന്ദരി ആയിട്ടുണ്ടല്ലോ.തമ്പുരാട്ടിയെ പോലെ ഇരിക്കുന്നു.

“”കണ്ണു വയ്ക്കാതെടി”” സന്ദീപിന്റെ അമ്മ അവളോട്‌ ചിരിച്ചു കൊണ്ട് പറഞ്ഞു .

മുഹൂർത്ത സമയത്തു അച്ഛൻ വന്നു എന്നെ അങ്ങോട്ട് കൂട്ടി കൊണ്ടു പോയി

ദേവിയുടെ മുന്നിൽ എത്തി നല്ലപോലെ പ്രാർത്ഥിച്ചു.മനസിൽ ആഗ്രഹം തോന്നിയ ആളുടെ കൈപിടിക്കാൻ സാധിച്ചതിൽ നന്ദി പറഞ്ഞു.ആയുസും ആരോഗ്യവും തന്നു കത്തുകൊള്ളാൻ അമ്മയെ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.

“”പ്രാർത്ഥിച്ചു കഴിഞ്ഞു രണ്ടു പേരും മുഖാമുഖം നോക്കി നില്ക്കു തിരുമേനി പറഞ്ഞു”‘

ഞാൻ തൊഴുതു സന്ദീപിനെ നോക്കി തിരിഞ്ഞു.സന്ദീപും അപ്പോൾ എന്റെ നേർക്ക് തിരിഞ്ഞു.ഞാൻ ചെറുതായി പുഞ്ചിരിച്ചു.സന്ദീപ് അതു കണ്ടു.പക്ഷെ എന്നിട്ടും സന്ദീപ് ഭാവവത്യാസങ്ങൾ ഒന്നു ഇല്ലാതെ നിന്നു

“”രണ്ടു പേരും മോതിരം കൈയിൽ എടുത്തു പ്രാർത്ഥിച്ചു കൈമാറാൻ പറഞ്ഞു തിരുമേനി.”‘

ആദ്യം ഞാൻ ആണ് സന്ദീപിനെ മോതിരം അണിയിച്ചത്.ഇടതു കൈകൊണ്ടു സന്ദീപിന്റെ വലതു കൈപിടിച്ചു അണിവിരലിൽ “‘നീലിമ “‘എന്ന് കൊത്തിയ മോതിരം ഇട്ടു കൊടുത്തു

അതു കഴിഞ്ഞു ഞാനെന്റെ കൈ സന്ദീപിന് നേരെ നീട്ടി. സന്ദീപ് മോതിരം പിടിച്ചു അണിവിരളിൽ ഇട്ടു പകുതി വന്നപ്പോൾ കുറച്ചു മുറക്കം തോന്നി അവിടെ നിർത്തി സന്ദീപ് കൈ പിൻവലിച്ചു

ബാക്കി ഞാൻ കയറ്റി ഇട്ടു. അമ്പലത്തിൽ നിന്നു ഇറങ്ങി ഓഡിറ്റോറിയത്തിൽ ഫോട്ടോ എടുക്കാൻ നിന്നപ്പോഴും സന്ദീപ് എന്നിൽ നിന്ന് കൃത്യമായി അകലം പാലിച്ചു

സന്തോഷം നിറഞ്ഞു നിന്ന എന്റെ നെഞ്ചിൽ സങ്കടത്തിന്റെ മേഘങ്ങൾ ഇരുണ്ടു കൂടി. (തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!