ഭക്ഷണം കഴിക്കാൻ അടുത്തു ഇരുന്നപ്പോഴും സന്ദീപ് ഒന്നും പറഞ്ഞില്ല.അനു കൂടെ നടന്നു എന്തൊക്കയോ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടിരുന്നു.
സന്ദീപിന്റെ അമ്മായിമാരും കസിൻസും ഒക്കെ മാറി മാറി വന്നു പരിചയപ്പെട്ടു .എനിക്ക് ആരെയും ഓര്മിച്ചില്ല എന്തോ തലയ്ക്ക് അകത്തു ഒരു മരവിപ്പ്
ഇഷ്ട്ടപ്പെട്ടു വിധി പോലെ സ്വന്തം ആക്കിയതാണ് സന്ദീപിനെ എന്നിട്ട് ഒരു നോട്ടം പോലും സന്ദീപ് എന്റെ നേർക്ക് നോക്കിയില്ല
ഇഷ്ട്ടമില്ലാതെ സമ്മതം മൂളിയത് ആയിരിക്കും.വേറെ ആരെയോ മനസിൽ കൊണ്ടു നടക്കുന്നുണ്ടാകും.വീട്ടുകാരുടെ നിർബന്ധത്തിനു വേണ്ടി ചെയ്തത് ആയിരിക്കും.
എന്തായാലും എനിക്ക് ഇത് വേണ്ടാന്നു വയ്ക്കാൻ സാധിക്കില്ല .ഒരു തളർച്ചയിൽ നിന്നു അച്ഛൻ കര കയറിയതെ ഉള്ളു ഇത് കൂടി ആ പാവത്തിന് താങ്ങാൻ കഴിയില്ല.വരുന്നത് പോലെ വരട്ടെ ഞാൻ എന്റെ മനസ്സിനെ സമാധാനിപ്പിച്ചു.ആവുന്നത്ര സന്തോഷം വരുത്തി ചിരിച്ചു കൊണ്ട് നിന്നു
പോകാൻ നേരം എല്ലാവരും യാത്ര ചോദിച്ചു. “അനു കെട്ടിപിടിച്ചു ഉമ്മ തന്നിട് പറഞ്ഞു പെട്ടന്ന് വീട്ടിലേക്ക് വയോ .എനിക്ക് കൂട്ടില്ലാതെ വിഷമിക്കുവാ “””
ഞാൻ അവളോട് ചിരിച്ചു തലയാട്ടി
“പിന്നെ വന്നാൽ ഉടനെ ബ്രോക്കർ ഫീസ് തരണം,സത്യത്തിൽ ഇതിന്റെ ബ്രോക്കർ ഞാനും ദൈവം തമ്പുരാനും ആണ്””
“നീ എന്തിനാ മോളെ ദൈവത്തെ കൂട്ടുപിടിക്കുന്നത്”
“എന്റെ ചേച്ചി അന്ന് ചേട്ടന്റെ മുന്നിൽ ചേച്ചി വന്നു പെട്ടില്ലായിരുന്നെങ്കിൽ ഇതൊക്കെ സംഭവിക്കുമായിരുന്നോ,ഞാൻ എന്റെ ചേച്ചിയെ കാണുമായിരുന്നോ”?
എം..മ്മമ്മം ഞാൻ മൂളികൊണ്ടു തലകുലുക്കി
പോട്ടെ ഞാൻ വീട്ടിൽ ചെന്നിട്ട് വൈകിട്ട് വിളിക്കാം.ചേച്ചീടെ നമ്പർ ഇന്നലെ തന്നെ ചേട്ടന്റെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട് കെട്ടോ ചേട്ടനോട് വിളിക്കാൻ പറയാം എന്നാൽ പോട്ടെ.അവൾ പോയ് വണ്ടിയിൽ കയറി
സന്ദീപിന്റെ അച്ഛനും അമ്മയും അമ്മാവനും യാത്ര പറഞ്ഞു.സന്ദീപ് എല്ലാവരോടും യാത്ര പറഞ്ഞു .എന്നോട് ഒന്നും മിണ്ടിയില്ല ഞാൻ അതു പ്രതീക്ഷിച്ചതു കൊണ്ടു വലിയ ദുഃഖം തോന്നിയില്ല.എന്നാലും തൊണ്ടയ്ക്ക് എന്തോ കനം ഉള്ളിൽ നിന്നു ഒരു വിങ്ങൽ വന്നു അവിടെ തട്ടി നിന്നു.
എല്ലാവരും വണ്ടിയിൽ കയറി ഓരോ വണ്ടി ആയി കടന്നു പോയി അച്ഛനും അമ്മയും സന്ദീപും എല്ലാവരെയും യാത്ര ആക്കിയത്തിനു ശേഷം ആണ് യാത്ര ആയതു.വണ്ടിയിൽ കയറാൻ നേരം സന്ദീപ് തിരിഞ്ഞു നോക്കി,കയറി പോയ്
വീട്ടിൽ വന്ന പാടെ ഉടുത്തിരുന്നതൊക്കെ അഴിച്ചു മാറ്റി വേറെ ഇട്ടു .അപ്പോഴാണ് കുറച്ചു ഫ്രീ ആയതു.
വീട് നിറയെ ബന്ധുക്കാരെ കൊണ്ടു നിറഞ്ഞിരുന്നു.കുട്ടികളും ഒക്കെ ആയി ഭയങ്കര ബഹളം മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ ഞാൻ അവരെക്കാളും മുൻപിൽ നിന്നേനെ പക്ഷെ ഇന്ന് എന്തോ മനസിൽ ഒരു വേദന
അവിടെ ഇവിടെ ചടഞ്ഞു കൂടി ഇരുന്നു സമയം പോക്കി
വൈകുന്നേരം ബന്ധുക്കൾ എല്ലാം പോയ്.അച്ഛൻ പന്തൽകാരെ എല്ലാം കാശു കൊടുത്തു വിട്ടു.
വൈകിട്ട് അത്താഴത്തിനു എല്ലാവരും മേശക്ക് ചുറ്റും ഒത്തുകൂടി
“ആറു മാസം കഴിഞ്ഞു സന്ദീപ് വരും അപ്പോഴേക്കും വിവാഹം നടത്താം എന്നു സേതു സർ പറഞ്ഞു ഞാൻ അഭിപ്രായം ഒന്നും പറഞ്ഞില്ല”
എന്താ തീരുമാനം പറയേണ്ടത്?അച്ഛൻ എല്ലാവരോടും ചോദിച്ചു.
“വേറെ ഒന്നും നോക്കാൻ ഇല്ലല്ലോ അതുകൊണ്ടു നടത്താം അമ്മ പറഞ്ഞു”
“അച്ഛാ എനിക്ക് പഠിക്കാൻ പോകണം”
“മോൾക്ക് ഇഷ്ടമുള്ളത് പഠിച്ചോ .പഠനം കല്യാണത്തിന് തടസ്സമല്ല അച്ഛൻ പറഞ്ഞു.”
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല അച്ഛനെ വിഷമിപ്പിക്കണ്ടല്ലോ എന്നു കരുതി
എന്തായാലും സന്ദീപ് പോയിട്ടു വരട്ടെ അപ്പോഴേക്കും മോൾക്ക് റിസൾട്ട് വരും നിനക്കും പുതിയ കോഴ്സിന് ചേരാം
അത്താഴം കഴിഞ്ഞു ഞാൻ മുറിയിലേക്ക് പോയ്.കുറച്ചു കഴിഞ്ഞു ചേട്ടൻ മുറിയിലേക്ക് വന്നു.
“നീ കിടന്നില്ലേ”?
ഇല്ല നന്ദേട്ടാ
“”മോൾക്ക് എന്തേലും വിഷമം ഉണ്ടോ?””
ഇല്ല എന്താ ഏട്ടൻ അങ്ങനെ ചോദിച്ചത്?
“എന്തോ നിനക്കു ഇന്ന് സാധരണ പോലുള്ള ഒരു സന്തോഷം കണ്ടില്ല അതുകൊണ്ടു ചോദിച്ചതാ”?
ഒന്നുമില്ല നന്ദേട്ടാ ഏട്ടന് തോന്നിയതാ
ചേട്ടൻ അടുത്തു വന്നു കൈക്കുള്ളിൽ മുഖം എടുത്തു ചോദിച്ചു മോൾക്ക് വീട് വിട്ടു പോകാൻ വിഷമം ഉണ്ടോ?
ഞാൻ ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞില്ല നിന്നെ പറഞ്ഞു വിടാൻ ഇഷ്ട്ടം ഉണ്ടായിട്ടു അല്ല. ഇതൊക്കെ എന്നായാലും വേണ്ടേ
സന്ദീപിനെ അറിയാവുന്നത് കൊണ്ട് എന്റെ മോൾക്ക് അവിടെ ഒരു വിഷമം ഉണ്ടാകില്ല
“നീ ചെല്ലുന്നിടം നീ സ്വർഗ്ഗം ആക്കും എന്നു അറിയാം.പക്ഷെ എന്റെ നീലാംബരി ഇല്ലാത്ത സ്വർഗത്തിൽ വേണം ചേട്ടനും അച്ഛനും ഒക്കെ പിന്നെ ജീവിക്കാൻ””
“അപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞു ഒഴുകി എന്റെ കണ്ണീരു തുടച്ചു ചേട്ടൻ പറഞ്ഞു മോൾക്ക് സങ്കടം അകാൻ പറഞ്ഞതല്ല.ചേട്ടന്റെ സങ്കടം കൊണ്ടു പറഞ്ഞതാ
അപ്പോഴേക്കും ഞാൻ ചേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു.ഉള്ളിലുള്ള സങ്കടം മുഴുവൻ കരഞ്ഞു തീർത്തു. ചേട്ടൻ സമാധാനിപ്പിച് കൂടെ ഇരുന്നു ഞാൻ ഉറങ്ങി കഴിഞ്ഞു ആണ് മുറി വിട്ടു പോയത്.
പിറ്റേന്ന് അനു വിളിച്ചു അവിടുത്തെ വിശേഷം ഒക്കെ പറഞ്ഞു.ചേട്ടൻ വിളിച്ചോ എന്നു അന്വേഷിച്ചു.
ഇല്ല ഞാൻ പറഞ്ഞു
“ഇന്നലെ തിരക്ക് ആയിരുന്നു അതുകൊണ്ടായിരിക്കും.”
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ അനു?”
“ചോദിക്ക് ചേച്ചി”
ഈ കല്യാണ ആലോചന വീട്ടിൽ ആദ്യം പറഞ്ഞത് ആരാ?
“സംശയം വേണ്ട ഞാൻ തന്നെ”അനു ഗമയോടെ പറഞ്ഞു.
“അപ്പോൾ വീട്ടിൽ എന്തു പറഞ്ഞു.?”
“പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല എല്ലാവരും ആലോചിക്കാം എന്നു പറഞ്ഞു.”
പിന്നെ ചേച്ചീടെ വീട്ടിൽ വന്നിട്ട് ആണ് ചേട്ടനോട് പറഞ്ഞതു
ഇത് പറഞ്ഞപ്പോൾ ചേട്ടൻ എന്തു പറഞ്ഞു ?
വേറെ ഒന്നും പറഞ്ഞില്ല അച്ഛന്റെ അമ്മയുടെയും തീരുമാനത്തിന് വിട്ടു.
“ചേട്ടന് എന്തേലും ഇഷ്ട്ടം ഉണ്ടായിരുന്നോ?””
ഏയ്!!!അങ്ങനെ വല്ലതും ഉണ്ടായിരുന്നെകിൽ ചേട്ടൻ അച്ഛനോട് പറഞ്ഞനെ. അച്ഛൻ ചോദിച്ചിരുന്നു ചേട്ടനോട് എന്തേലും ഇഷ്ട്ടം ഉണ്ടെക്കിൽ തുറന്നു പറയണം എന്ന്
“ചേച്ചി എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ?””
“വെറുതെ ചോദിച്ചതാ കാന്താരി.”
“അവിടുത്തെ വിശേഷം അറിയാൻ ചോദിച്ചതാ””
“എന്റെ തമ്പുരാട്ടി കുട്ടി വെറുതെ പേടിക്കണ്ട എന്റെ ചേട്ടനെ വേറെ ആരും മോഹിച്ചു കൊണ്ടു പോകില്ല
അതിനു ഞങ്ങൾ ആരും സമ്മതിക്കില്ല കെട്ടോ”
“പോടി നിനക്ക് ഞാൻ വച്ചിട്ടുണ്ട്”
“ഇപ്പോഴേ ചേട്ടന്റെ കാര്യത്തിൽ കുശുമ്പ് തുടങ്ങി അല്ലെ?””
“അനു വെറുതെ ഓരോന്നു പറയല്ലേ ഞാൻ ചുമ്മ ചോദിച്ചതാ”
“എനിക്ക് മനസിലായി ഞാൻ ചേട്ടനോട് പറയാം ഒന്നു സൂക്ഷിച്ചോളാൻ”
“നീ ഒന്നും പറയാൻ നിൽക്കേണ്ട”
“”പറയും നോക്കിക്കോ കുശുമ്പിപാറു””
അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു
രണ്ടു ദിവസം കഴിഞ്ഞാൽ സന്ദീപിന് ബാംഗ്ലൂരിൽ പോകണം .പോകുന്നതിന്റെ അന്ന് വീട്ടിൽ നിന്ന് അമ്മയും അച്ഛനും ചേട്ടനും പോയ്
ഞാൻ പോയില്ല .വലതുകാൽ വച്ചു കയറേണ്ട വീട്ടിലേക്ക് മുന്നേ പോകാൻ പാടില്ലെന്ന് ‘അമ്മ പറഞ്ഞു
അവർ പോയിട്ടു വന്നു വൈകിട്ട് ഉള്ള ബാംഗ്ലൂര് ബസിനു പുറപ്പെടും.
ഒന്നു വിളിച്ചു ചോദിക്കണം എന്നു ഉണ്ടായിരുന്നു.പിന്നെ വേണ്ടാന്നു വച്ചു അങ്ങോട്ടു വിളിക്കണ്ടന്നു കരുതി
പോകാൻ നേരം എങ്കിലും ഒന്നു വിളിക്കാൻ പാടില്ലായിരുന്നോ? മനസിൽ ഒരു 100 വട്ടം ചോദിച്ചു ഞാൻ ആ ചോദ്യം.
അനു വൈകിട്ട് വിളിച്ചപ്പോ പുറപ്പെട്ട കാര്യം പറഞ്ഞു.ഞാൻ മൂളി കേട്ടു
പഠിക്കാൻ ഒന്നും ഇല്ലാതിരുന്നതു കൊണ്ടു ഒരു ബുക് വായിച്ചു ഇരുന്നു.ഉറക്കം വന്നപ്പോൾ ബുക് മടക്കി കിടക്കയിലേക്ക് ചാഞ്ഞു കിടന്നു
അപ്പോൾ ഫോൺ റിങ് ചെയ്യാൻ തുടങ്ങി
ഫോൺ എടുത്തു നോക്കി
“”ഫോണിന്റെ ഡിസ്പ്ലയിൽ സന്ദീപ് കാളിങ് എന്നു എഴുതി കാണിച്ചുകൊണ്ടു ഫോൺ റിങ് ചെയ്തു.
(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
2 part divasavum idamo