Skip to content

നഷ്ടപ്പെട്ട നീലാംബരി – 6

nashttapetta neelambari aksharathalukal novel

ഒരു നിമിഷം ആലോചിച്ചു.ഒരുപാട് ആഗ്രഹിച്ച വിളി വന്നിരിക്കുന്നു.നെഞ്ചിൽ അതിലും വലിയ റിങ് ടോൺ കേൾക്കുന്നുണ്ടായിരുന്നു.

ഫോൺ എടുത്തു കാതോട് ചേർത്തു ,ആ ശബ്ദം കേൾക്കാൻ കാതു കൊതിച്ചു കാത്തിരുന്നു. കതരമായ ആ ശബ്ദ വീചികൾ കാതിലൂടെ ഉള്ളിൽ ആകെ പ്രവഹിച്ചു ഒരു നിമിഷത്തേക്ക് എന്റെ ഹൃദയത്തെ നിശ്ചലമാക്കി.

“”കേൾക്കുന്നില്ലേ?…..”

ഉണ്ട്””

“പിന്നെ എന്താ മിണ്ടാത്തത്.കിടന്നിരുന്നോ?”

“ഇല്ല”

ഞാൻ ചുരം കഴിഞ്ഞു ഇനി കുറച്ചു കാട് അതു കഴിഞ്ഞാൽ ബോർഡർ ആണ് പിന്നെ റോമിംഗ് ചിലപ്പോ റെയ്ഞ്ച് ഉണ്ടാകില്ല

“”കേൾക്കുന്നുണ്ടോ””

“”ഉണ്ട്””

ചിലപ്പോ നമ്പർ മാറും റോമിങ് കുഴപ്പമില്ലെങ്കിൽ ഇത് തന്നെ തുടരും

“തനിക്ക് ഒന്നും ചോദിക്കാനും പറയാനും ഇല്ലേ”?

“ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു ഇല്ല”

“എന്നാൽ എനിക്ക് കുറച്ചു പറയാൻ ഉണ്ട്” ഇപ്പോൾ പറയുന്നില്ല ചെന്നിട്ട് സൗകര്യം പോലെ വിളിക്കാം”

“എന്തേലും ചോദിക്കാൻ ഉണ്ടോ എന്നോട്?”

ഇല്ല

എന്നെ കുറിച്ച് അറിയണ്ടേ?

“വേണം ”
“എന്നാൽ ചോദിച്ചോ”?

ഞാൻ വിക്കി വിക്കി ചോദിച്ചു “”ഇഷ്ട്ടം ഉണ്ടായിരുന്നില്ലേ ഈ വിവാഹത്തിന്?””

ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു അതിന്റെ ഉത്തരം ഞാൻ ചെന്നിട്ട് പറയാം.

സമയം ഒരുപാട് ആയില്ലേ, കിടന്നോ. ഇനി റെയ്ഞ്ച് കുറവാണ്.

ശരി അവിടെ എത്തിയതായി ഒരു മെസ്സേജ് ഇടുവൊ?

ഇടാം ഗൂഡ്നൈറ്റ്.

ഗുഡ് നൈറ്റ്

ഞാൻ പുതപ്പ് വലിച്ച് ഇട്ടു കിടന്നു.അപ്പോൾ എന്തോ കാര്യം ഉണ്ട്. എന്തായിരിക്കും.
എന്ത് ആവാൻ വേറെ ആരെയോ മനസിൽ കൊണ്ടു നടക്കുന്നുണ്ടാകും

എന്നാലും അതു വിശ്വസിക്കാൻ എന്റെ മനസ് തയ്യാറായില്ല.എന്തായാലും ഞാൻ ആയിട്ടു വിവാഹത്തിൽ നിന്നു പിന്മാറില്ല ഇനി എന്തു കാരണം ഉണ്ടായാലും.

ഓരോന്നു ആലോചിച്ചു കിടന്നു ഉറങ്ങി

രാവിലെ ഏഴുനേറ്റു ഫോണിൽ തപ്പി നോക്കി മെസ്സേജ് വല്ലതും വന്നിട്ടുണ്ടോ എന്നു?

ഒന്നും വന്നു കിടപ്പില്ല .ഞാൻ ക്ലോക്കിൽ നോക്കി മണി 6 കഴിയുന്നു ഇത് വരെ എത്തിയില്ലേ?ഇനി മെസ്സേജ് ഇടാൻ മറന്നത് ആണോ?

ആയിരിക്കും എനിക്ക് മെസ്സേജ് ഇട്ടിട്ടു പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലല്ലോ.അങ്ങനെ ഉള്ള ചിന്തകളാൽ ഇരിക്കുമ്പോൾ കൈയിൽ ഇരുന്നു ഫോൺ വൈബ്രേറ്റ് ചെയ്തുകൊണ്ട് കീ കീ ശബ്ദം പുറപ്പെടുവിച്ചു.

ഞാൻ പെട്ടെന്ന് മെസ്സേജ് ഓപ്പൺ ചെയ്തു ആരുടെ മെസ്സേജ് ആണ് എന്ന് നോക്കി.സന്ദീപ് എന്നു കണ്ടപ്പോൾ തന്നെ മനസിന്‌ എന്തോ ഒരു സന്തോഷം അത്രയും നേരം ഇല്ലാതിരുന്ന ആ ഫീൽ ആ പേര് വായിച്ചപ്പോൾ ഉണ്ടായിരിക്കുന്നു

“”ഐ ആം ജസ്റ്റ് ഹിയർ ,പിക്ക്ഡ് മീ ഓണ് കമ്പനി വെഹിക്കിൾ ടു ഓഫീസ്. “” ഇതായിരുന്നു മെസ്സേജ്.ഞാൻ മെസ്സേജ് വായിച്ചു ഫോൺ മേശപ്പുറത്തു വച്ചു ഏഴുനേറ്റു.

എന്തോ ഒരു ഉത്സാഹം ഉള്ളിൽ എവിടെയോ ഒരു സന്തോഷം.സന്ദീപിന്റെ കാര്യത്തിൽ ആണ് അത് എന്നു ഞാൻ തിരിച്ചറിഞ്ഞു. മനസിൽ ഭാഗവതിയോട് പ്രാർത്ഥിച്ചു “”എനിക്ക് തന്നെ തരണേ എന്റെ സന്ദീപിനെ,”‘

കണ്ട അന്ന് മുതൽ മനസിൽ കൊണ്ടു നടക്കുന്നതാണ്,കിട്ടില്ല എന്നു അറിഞ്ഞിട്ടും.ഇപ്പോൾ ദൈവമായി തന്നെ രണ്ടുപേരെയും ഒരുമിച്ചു ആ തിരു നടയ്ക്കു മുൻപിൽ എത്തിച്ചു. രണ്ടാകാതെ ഒന്നാക്കി തന്നെ തരണേ…… എന്റെ ദേവീ….””

അന്ന് വൈകിട്ട് അനു വിളിച്ചു അവൾക്ക് രണ്ടു ദിവസത്തിനുള്ളിൽ +2റിസൾട്ട് വരും.

“ചേട്ടൻ എത്തിയ വിവരം വിളിച്ചു പറഞ്ഞോ ചേച്ചി”?

“രാവിലെ മെസ്സേജ് വന്നിരുന്നു ഞാൻ പറഞ്ഞു”

ഓ!! അപ്പൊ പൂച്ച കണ്ണടച്ചു പാലു കുടി തുടങ്ങി

ആര്?

“”എന്റെ ചേട്ടൻ പിന്നല്ലാതെ ആര്?”””
എത്ര ചേച്ചിമാർ അവന്റെ പിന്നാലെ നടന്നതാണ് എന്നു അറിയാമോ?ഒരെണ്ണത്തിനെ പോലും തിരിഞ്ഞു നോക്കിയില്ല

ഇത് ചേട്ടനോട് പറഞ്ഞപ്പോ അച്ഛനും അമ്മയ്ക്കും പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു പക്ഷെ ചേട്ടൻ ഒന്നും പറഞ്ഞില്ല”””

എനിക്ക് എന്തായാലും ചേച്ചി മതി ചേട്ടത്തി ആയിട്ടു.അവൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ പത്തൊന്പതാമത്തെ അടവ് എടുത്തേനെ.

“അതു എന്താ അനു പത്തൊന്പതാമത്തെ അടവ്.”?

അവന്റെ കാലിൽ വീണു ഞാൻ പറഞ്ഞേനെ എനിക്ക് ചേച്ചിയെ ഏടത്തി ആയി കൊണ്ടു വന്നാൽ മതി എന്നു

“അവളുടെ മറുപടി കേട്ടു ഞാൻ ചിരിച്ചു”

ചിരിക്കണ്ട ഞാൻ സത്യം ആണ് പറഞ്ഞതു

ഞാൻ സമ്മതം അല്ലെന്ന് പറഞ്ഞിരുന്നെങ്കിലോ?

“അങ്ങനെ ഒരു പേടി ഉണ്ടായിരുന്നു?അപ്പോഴും ഞാൻ പത്തൊന്പതാമത്തെ അടവ് തന്നെ പയറ്റിയനെ”

ആണോ കാന്താരി…..

അതേ തമ്പുരാട്ടി. ഒരു ദിവസം കൊണ്ട് ചേച്ചി എങ്ങനെ ഇത്രയും സുന്ദരി ആയി!!!

അതോ അതു സീക്രെട് ആണേ നിന്റെ കല്യാണത്തിന് പറഞ്ഞു തരാം
നിന്റെ ചേട്ടനോടുള്ള പ്രണയം പൂത്തുവിരിഞ്ഞു എന്നിൽ ഉണ്ടാക്കിയ വസന്തം ആണ് അത് എന്നു അവളോട്‌ പറയാൻ പറ്റില്ലല്ലോ

“ചേച്ചി പ്രാർത്ഥിക്കണെ മറ്റന്നാൾ റിസൾട്ട് വരും.ചേച്ചി പറഞ്ഞതു പോലെ ഒക്കെ പഠിച്ചു എഴുതിയിട്ടുണ്ട്.” അതുകൊണ്ടു നല്ല പോലെ എഴുതാൻ പറ്റി ,കുറച്ചു പ്രതീക്ഷ ഉണ്ട് അതുകൊണ്ടു ആവും ടെൻഷൻ.

“എനിക്ക് 70% കൂടുതൽ ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ചേച്ചിക്ക് ആണ്”

“നീ പഠിച്ചു എഴുതിയത്തിന് എനിക്ക് എന്തിനാ ക്രെഡിറ്റ്”?

അതൊക്കെ ഉണ്ട് ആദ്യം റിസൾട്ട് വരട്ടെ.

എം ശരി ഞാൻ പ്രാർത്ഥിക്കാം.

വൈകിട്ട് അത്താഴം കഴിഞ്ഞു കിടക്കാൻ പോയ്‌ ഞാൻ ഫോണിൽ കണ്ണും നട്ടും ഇരുന്നു കുറെ നേരം ഉറങ്ങാതെ പിടിച്ചു നിന്നു.പക്ഷെ അവസാനം ഉറക്കം എന്നെ കീഴ്‌പ്പെടുത്തി.

രാവിലെ ഏഴുനേറ്റു നോക്കുമ്പോൾ മിസ്ഡ് കാൾ ഒന്നും കണ്ടില്ല.മനസിന്‌ ആകെ വിഷമം മോതിരവിരളിൽ നോക്കി സുവർണലിപികളിൽ കൊത്തി വച്ച ആ അക്ഷരങ്ങളിലെ തിളക്കം മതിയായിരുന്നു എന്നിൽ ഉണർവ് ഉണ്ടാക്കാൻ

ചേട്ടൻ കൂട്ടുകാരെ ആരെ ഒക്കെയോ കാണാൻ പുറത്തു പോയ്‌ .കുറച്ചു നേരം അമ്മയുടെ അടുത്തു ചെന്നു ചുറ്റി പറ്റി നിന്നു.

“എന്തേ നിനക്കു ഇപ്പൊ പുതിയ പരീക്ഷണങ്ങൾ ഒന്നും ഇല്ലേ..? അമ്മ ചോദിച്ചു

“തൽക്കാലം നിർത്തി വച്ചിരിക്കുവാ പുതിയ പരീക്ഷണശാലയും പരീക്ഷിക്കാൻ ആൾക്കാരെയും കിട്ടിയ സ്ഥിതിക്ക് ബാക്കി അവിടെ ചെന്നിട് ആവാം “എന്താ അമ്മയുടെ അഭിപ്രായം?

“ദേ” “നീലു… നിനക്കു അറിയാവുന്നത് സാധാരണ രീതിക്ക് ഉണ്ടാക്കി കൊടുത്താൽ മതി നിന്റെ പരീക്ഷണം ഒന്നും അവിടെ പോയി പരീക്ഷിക്കണ്ട. നല്ലൊരു കുടുംബത്തിലേക്ക് ആണ് പോകുന്നത്.നീ എനിക്ക് പേര് കേല്പിക്കരുത്‌”

അമ്മയ്ക്ക് എന്ത് പേര് കേൾക്കാൻ?

“നിന്റെ പരീക്ഷണം അവരിൽ പ്രയോഗിച്ചാൽ അവര് പറയില്ലേ ഇതൊക്കെ ഞാൻ പഠിപ്പിച്ചു വിട്ടത് ആണെന്ന്.”

ഓ!!! അങ്ങനെ വിജയിക്കാത്ത പരീക്ഷണങ്ങളുടെ ക്രെഡിറ്റ് മാത്രമേ അമ്മയ്ക്ക് തരൂ.ബാക്കി ഒക്കെ ഞാൻ എടുത്തോളം കെട്ടോ യശോദമ്മേ

“‘നിന്നെ എനിക്ക് അറിയരുതോ നീ അങ്ങനെ തന്നെ ചെയ്യും””

ഞാൻ ഓടി ചെന്നു പുറകിൽ നിന്നു അമ്മയെ കെട്ടിയിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു എന്നിട്ട് പറഞ്ഞു അങ്ങനെ ഒരു പേരു മാത്രം എന്റെ അമ്മ കേൾക്കേണ്ടി വരില്ല.പോരെ?

എം…..

കുറച്ചു നേരം കഴിഞ്ഞു ഞാൻ പറമ്പിൽ ഒക്കെ നടന്നു .വീടിനു പുറകിൽ തെങ്ങുംതോപ്പ് ആണ് അത് തട്ട് തട്ട് ആയി ആണ് കിടക്കുന്നതു തെങ്ങു തോപ്പിന്റെ താഴെ തട്ടിൽ കപ്പ് ഇഞ്ചി അതിനു താഴെ പച്ചക്കറി വെണ്ട പയർ മുളക് ആ തട്ടിനോട് ചേർന്നു ഒരു തോട് ഉണ്ട്.തോടിന്റെ അപ്പുറത്ത് വയൽ അവിടെ പണ്ട് ഒരുപാട് നെൽകൃഷി ആയിരുന്നു.

ഇപ്പോൾ വേറെ ഓരോന്നു കൃഷി ചെയ്തിരിക്കുവാ.ചിലതിൽ കൃഷി ഇല്ല അവിടെ ആണ് വൈകിട്ട്‌ ഫുട്ബാൾ കളി. വയലിൽ നിന്നു നല്ല കാറ്റ് അടിച്ചു മേൽപോട്ടു വരും അതുകൊണ്ടു വീട്ടിൽ ഇരിക്കാൻ ഒരു പ്രത്യേക സുഖം ആണ്. തോട്ടിൽ ഇറങ്ങി വെറുതെ കൈയും കാലും നനച്ചു.വെള്ളം തീരെ കുറവ് ആണ്.മഴ ആകുമ്പോൾ നിറഞ്ഞു ഒഴുകും.

കഴുകി കരയ്ക്ക് കയറി ചുറ്റും നോക്കി എന്ത് ഭംഗി!!!! ഭംഗി ആസ്വദിച്ചു നിൽക്കുമ്പോൾ ആരോ വിളിച്ചു വിളികേട്ട ഭാഗത്തേക്ക് ഞാൻ നോക്കി

വാണിവീട്ടിലെ അഭിജിത്ത്.

ഞാൻ അവനെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

താൻ ഇവിടെ എന്തു നോക്കി നിൽക്കുവാ ?

“ഞാൻ വെറുതെ ഇങ്ങോട്ടു ഇറങ്ങി വന്നതാ”

“”ഉച്ചനേരത്തു ഇങ്ങനെ ഇവിടെ വന്നു നിൽക്കാൻ പാടില്ല കേറി പോ വീട്ടിൽ”‘

ഞാൻ തിരിച്ചു നടന്നു

ടോ ഒന്നു ചോദിക്കട്ടെ?

“ഞാൻ തിരിഞ്ഞു നിന്നു,അന്ന് കോളേജിൽ വച്ചു ഉണ്ടായ സംഭവങ്ങൾ ഒക്കെ താൻ മറക്കണം.കളിയാക്കാൻ ഒരു അവസരം കിട്ടിയപ്പോൾ അങ്ങനെ ചെയ്തതാ. ഇപ്പൊ ആലോചിച്ചപ്പോ തെറ്റായി പോയന്ന് മനസിലായി.താൻ ഷെമിക്കണം”

അവന്റെ വായിൽ നിന്ന് അത്രയും കേട്ടപ്പോൾ തന്നെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.കുഞ്ഞുനാൾ മുതൽ ഞങ്ങൾ ശത്രുക്കളാണ്.എനിക്ക് കിട്ടുന്ന അവസരം ഞാനും അവനു കിട്ടുന്ന അവസരം അവനും നന്നായ് ഉപയോഗിച്ചിരുന്നു.ഇപ്പൊ ദേ ജീവിതത്തിൽ ആദ്യമായി അവൻ ക്ഷെമ ചോദിച്ചിരിക്കുന്നു

“””ഞാൻ അതൊക്കെ അന്നേ മറന്നു അഭി.എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല””

അവൻ ചിരിച്ചു എന്നിട്ട് പറഞ്ഞു കയറി പോ നീ പോയിട്ടെ ഞാൻ പോകുന്നുള്ളൂ

ഞാൻ കയറി പോന്നു

വൈകിട്ട് അച്ഛൻ നേരത്തെ എത്തി കുറെ വർത്തമാനം ഒക്കെ പറഞ്ഞു ചേട്ടനോട് തല്ലും പിടിച്ചു നേരത്തെ മുറിയിൽ വന്നു

ബുക് മുഴുവൻ വായിച്ചു തീർത്തു .കിടക്കാൻ എഴുനേറ്റ്പ്പോൾ ഫോൺ ബെൽ അടിച്ചു

പെട്ടെന്ന് ഫോൺ എടുത്തു നോക്കി സന്ദീപ് കാളിങ്….
ഞാൻ ഫോൺ ചെവിയോട് ചേർത്തു

“”ഹെലോ ഉറക്കം ആയോ?””

“ഇല്ല”

“”ഇന്നലെ വിളിക്കാൻ പറ്റിയില്ല റൂമിൽ വന്നു സാധനങ്ങൾ ഒക്കെ പെറുക്കി വച്ചു.വെളിയിൽ പോയ്‌ ഫുഡ് കഴിച്ചിട്ട് വന്നപ്പോഴേക്കും സമയം ഒത്തിരി ആയി.പിന്നെ ക്ഷീണം കാരണം ഉറങ്ങി പോയ്‌.ഇന്ന് രാവിലെ ട്രെയിനിങ് തുടങ്ങി “””

“”മുറിയിൽ രണ്ടുപേര് ഞാനും ഒരു പാലാക്കാരനും അലൻ സാറ ജേക്കബ്””

അവിടേ എന്താ വിശേഷം?

“പ്രത്യേകിച്ച് ഒന്നുമില്ല”

“എം എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞില്ലേ അതു പറയാൻ വിളിച്ചത് ആണ്”

“പറഞ്ഞോ”

“ആദ്യം ചോദ്യത്തിന്റെ മറുപടി തരാം” എനിക്ക് ഈ വിവാഹത്തിനോട് ഇഷ്ട്ടം ഉണ്ടായിരുന്നോ എന്നല്ലേ?

“എം”‘ ഞാൻ മൂളി

പ്രത്യേകിച്ച് ഇഷ്ട്ടകുറവ് ഒന്നും ഇല്ലായിരുന്നു. നല്ല പെണ്കുട്ടി കുടുംബം വിദ്യാഭ്യാസം. അതുകൊണ്ടു ഇഷ്ട്ടക്കേട് വരേണ്ട കാര്യം ഇല്ലല്ലോ

എനിക്ക് പറയാൻ ഉള്ളതു പറയട്ടെ?

“പറയു…..”‘

സന്ദീപ് പറഞ്ഞു തുടങ്ങി.

“””എനിക്ക് ഒരു പ്രണയം ഉണ്ട്””””
ഞാൻ കേൾക്കരുത് എന്നു ആഗ്രഹിച്ച എന്നാലും പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം നെഞ്ചിനുള്ളിലെ വിങ്ങൽ ഹൃദയ ഭിത്തികളെ തള്ളി മാറ്റി പുറത്തു വരാൻ തക്ക ശക്തിയിൽ പരിശ്രമിച്ചു കൊണ്ടിരുന്നു

“”വളരെ ചെറുപ്പത്തിലെ തോന്നിയ ഒരു ഇഷ്ട്ടം””’

ഈശ്വരാ പിടിച്ചു നിൽക്കാനുള്ള ശക്തി തരണേ………ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു
(തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നഷ്ടപ്പെട്ട നീലാംബരി – 6”

Leave a Reply

Don`t copy text!