സന്ദീപ് പറഞ്ഞു തുടങ്ങി ഞാൻ പതുക്കെ കട്ടിലിൽ തല ചായ്ച്ചു കിടന്നു.
“””ഞാൻ പത്താം ക്ലാസ്സിൽ പടിക്കുമ്പോഴാണ് ഞാൻ ആദ്യമായി അവളെ കാണുന്നത് എന്റെ സ്കൂൾ വരാന്തയിൽ വച്ചു.ഞാൻ അന്ന് കാർമൽ സെൻട്രൽ സ്കൂളിൽ ആണ് പഠിച്ചിരുന്നത്.
ഞാൻ ഓർത്തു ആ സ്കൂളിൽ ഞാൻ പഠിച്ചിട്ടില്ല. ഒന്നു രണ്ടു വട്ടം അവിടെ പോയിട്ടുണ്ട്.
അന്ന് വരെ ആരോടും തോന്നാത്ത ഒരു പ്രത്യേകത അവളോട് തോന്നി.അവളുടെ ചിരിയും സംസാരവും ഒക്കെ പുതുമ ഉള്ളതു പോലെ തോന്നി.അവളോട് മിണ്ടാൻ കൊതിച്ചു നടന്നു. മിണ്ടി പേരും അറിഞ്ഞു അന്ന് അവൾ സെവൻതിൽ ആയിരുന്നു.””
“പേരു എന്ത് ആണെന്ന് ചോദിക്കാൻ മനസിൽ തോന്നിയെങ്കിലും ചോദിച്ചില്ല കേട്ടു കൊണ്ടു നിന്നു”
അതിനു ശേഷം അവളെ കണ്ടില്ല.എനിക്ക് പത്താംക്ലാസ്സിൽ പരീക്ഷയും കൂട്ടുകാരെ പിരിയലും ഒക്കെ ആയി ആ വർഷം കഴിഞ്ഞു
പ്ലസ് വണ്ണിനു പുതിയ സ്കൂളിൽ പുതിയ കൂട്ടുകാർ .അന്നൊക്കെ എല്ലാവരും ഇഷ്ട്ടപ്പെട്ട കൂട്ടുകാരിയെ കണ്ടു പിടിക്കുമായിരുന്നു.കുറെ കൂട്ടുകാരികളുടെ ലിസ്റ്റ് എനിക്കും കിട്ടി.പക്ഷെ അതിലൊന്നിലും ഞാൻ അന്ന് കണ്ട സൗന്ദര്യവും ഭംഗിയും കുറുമ്പും ഒന്നും ഉണ്ടായിരുന്നില്ല.
“താൻ കേൾക്കുന്നുണ്ടോ”?
“ഉണ്ട്””
അവൾ എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു പേരു മാത്രം .എന്നിട്ടും അവളുടെ ചിരിക്കുന്ന മുഖം മാത്രം അപ്പോഴും തെളിഞ്ഞു നിന്നു. പോകുന്നിടത്തൊക്കെ ഞാൻ അവളെ അന്വേഷിച്ചു കണ്ടെത്തിയില്ല.
പിന്നെ വിചാരിച്ചു ,കാലം ചെല്ലുമ്പോൾ ഒക്കെ ഓർമയുടെ പുസ്തകതാളിൽ മറിഞ്ഞു പോകും എന്ന്.
എൻട്രൻസ് കിട്ടി എന്ജിനീറിങ്ങു് ചേർന്നു അപ്പോഴേക്കും .ഒരു പാട് പെണ്കുട്ടികളുമായി കൂട്ടു കൂടി പക്ഷെ അവളെ പോലെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.ആരെ കണ്ടാലും അവളുമായി താരതമ്യം ചെയ്തു, അവരൊക്കെ തോറ്റു പോയ്.
4th സെമസ്റ്ററിന് ഇൻഡസ്ട്രിയൽ വിസിറ്റ് ഉണ്ടായിരുന്നു.ഞങ്ങളുടെ ബാച്ച് മൂന്നാർ ടീ ഫാക്ടറി ആണ് സെലക്ട് ചെയ്തത്.അന്ന് അവിടെ വച്ചു ഞാൻ അവളെ വീണ്ടും കണ്ടു.
“ഒരു പ്രതീക്ഷയും ഇല്ലായിരുന്ന സമയത്തു.പ്ലസ് ടു ബാച്ചിന്റെ സ്കൂൾ ടൂർ ഗ്രൂപ്പിൽ അവളും ഉണ്ടായിരുന്നു.എന്റെ മനസ്സിലെ രൂപത്തിന് ഒരു മാറ്റവും ഇല്ലാതെ കൂടുതൽ പ്രസരിപ്പോടെ അവൾ വീണ്ടും മനസിൽ നിറഞ്ഞു പുതിയ രൂപത്തിൽ
അന്ന് പക്ഷെ സംസാരിക്കാൻ പറ്റിയില്ല.എന്നെ കണ്ടോ എന്നു പോലും അറിയില്ല.
പിന്നീടും നീണ്ട കാത്തിരിപ്പ്. പക്ഷെ ആ കത്തിരിപ്പിൽ എനിക്ക് ഒന്നു മനസിലായി ഞാൻ അവളെ പ്രണയിച്ചു തുടങ്ങി എന്നു.
മനസിൽ പതിഞ്ഞ ആ രൂപം അത്ര എളുപ്പത്തിൽ മായ്ച്ചു കളയാൻ പറ്റില്ലെന്ന്.എന്റെ രാത്രികൾ മുഴുവൻ അവളെ കുറിച്ചു ഉള്ള സ്വപ്നങ്ങൾ ആയിരുന്നു.
“”””പക്ഷെ അവളെ കുറിച്ചു എനിക്കോ എന്നെ കുറിച്ചു അവൾക്കോ അറിയില്ല.ഇങ്ങനെ ഒരാൾ അവളെ ജീവനേക്കാൾ ഏറെ പ്രണയിക്കുന്നു എന്നുപോലും അവൾ അറിയുന്നുണ്ടായിരുന്നില്ല. അങ്ങനെ ഉള്ളപ്പോൾ എങ്ങനെ ഒരു കൂടിച്ചേരൽ ഉണ്ടാകും എന്ന് പല തവണ ചിന്തിച്ചു തല പുകഞ്ഞിട്ടുണ്ട്.പിന്നെ എല്ലാം ഞാൻ വിധിക്ക് വിട്ടു.എനിക്ക് അവളെ കാണിച്ചു തന്നത് വിധിയാണെങ്കിൽ ഒരുമുക്കാനുള്ള തീരുമാനവും വിധിക്ക് വിട്ടു.””
സന്ദീപ് പറയുന്ന വാക്കുകളിലൂടെ എനിക്ക് അറിയാൻ കഴിഞ്ഞു സന്ദീപിന് അവളോട് ഉള്ള ഇഷ്ട്ടം,പ്രണയം എല്ലാം.
മനസിന്റെ വിങ്ങൽ മറച്ചു വച്ചിട്ട് ഞാൻ സന്ദീപിനോട് ചോദിച്ചു”” “”പിന്നെ അവളെ കണ്ടില്ലേ””?
“വിധി പിന്നെയും അവളെ എന്റെ മുന്നിൽ എത്തിച്ചു”
“എന്നിട്ട് പറഞ്ഞോ അവളോട് സന്ദീപിന്റെ ഇഷ്ട്ടം?”
പറഞ്ഞില്ല അവൾ അറിയാതെ ഞാൻ അവളെ പ്രണയിച്ചു.
ഇപ്പോൾ അവൾ എന്റെ കണ്ണമുന്പിൽ ഉണ്ടെങ്കിലും തുറന്നു പറയാൻ ഒരവസരം കിട്ടിയില്ല.
എന്നാലും അവൾ മാത്രം ആണ് എന്റെ പ്രണയം.എന്റെ പ്രണയം അവൾ തിരിച്ചറിയുന്നത് വരെ ഞാൻ അവളെ പ്രണയിച്ചു കൊണ്ടിരിക്കും.
“”നീലിമ….താലികെട്ടുന്ന പുരുഷൻ മറ്റൊരു സ്ത്രീ യെ പ്രണയിക്കുന്നത് ആർക്കും ഉൾക്കൊള്ളാൻ ആകില്ല. അതുകൊണ്ടു ഇനി തനിക്ക് തീരുമാനിക്കാം എന്ത് വേണം എന്നുള്ളത്.””ഞാൻ ഒരിക്കലും എന്റെ പ്രണയം ഉപേക്ഷിക്കില്ല””താൻ ആലോചിക്ക്
“ആലോചന വന്നപ്പോൾ വീട്ടിൽ പറയാരുന്നില്ലേ ഇങ്ങനെ ഒരിഷ്ട്ടം ഉള്ള കാര്യം”
“എനിക്ക് മാത്രം അല്ലെ ഇഷ്ട്ടം ഉള്ളു അവൾക്ക് ഉണ്ടോ എന്ന് അറിയില്ലല്ലോ?മാത്രമല്ല അവൾ എന്റെ പ്രണയം തിരിച്ചറിയുന്നതു വരെ ഞാൻ ഇതുപോലെ അവളെ പ്രണയ്ക്കും.”സന്ദീപ് പറഞ്ഞു
“””ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടേ?””‘
” താൻ തന്റെ ജീവിതം പരീക്ഷിക്കാൻ തയ്യാറാകുമോ.നമ്മൾ തമ്മിൽ ഒരുമിച്ചു ഒരു ജീവിതം അതു ഉണ്ടാകാൻ സാധ്യത കുറവാണ്.ഇതൊക്കെ അറിഞ്ഞു കൊണ്ട് താൻ തയ്യാറാകുമോ?”””
“”ഈ വിവാഹം മൂലം സന്ദീപിന്റെ പ്രണയം നഷ്ടമായി പോകില്ലെ””?
“”ഇല്ല ,നഷ്ട്ടമാകാതെ നോക്കിക്കൊള്ളാം.സത്യസന്ധമായി ഉള്ളതൊന്നും നഷ്ട്ടപ്പെട്ടു പോകില്ല.
സത്യസന്ധമായിട്ടും എന്റെ പ്രണയം നഷ്ട്ടപെട്ടുപോയല്ലോ എന്നു മനസിൽ പറഞ്ഞു
എനിക്ക് ഈ ബന്ധം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താൻ പറ്റില്ല.കാരണം ഈ ബന്ധം നടക്കാതെ വന്നാൽ എന്റെ അച്ഛൻ തകർന്നു പോകും.
ആ തകർച്ച കുടുംബത്തെ ബാധിക്കും അതുകൊണ്ടു എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഈ ബന്ധത്തിനു എനിക്ക് സമ്മതം ആണ്.
ശരി തന്റെ ഇഷ്ട്ടം.
“ഞാൻ ഒന്നു ചോദിക്കട്ടെ”?
“”ചോദിക്ക്””
“”ഈ പ്രണയം സന്ദീപിന് കിട്ടാതെ വന്നാലോ? നഷ്ട്ടപ്പെട്ടു പോയാലോ?””
ഇല്ല അതുണ്ടാവില്ല.എന്റെ ജീവിത സാഫല്യം എന്റെ പ്രണയം തന്നെ ആയിരിക്കും.അതില്ലെങ്കിൽ പിന്നെ എനിക്ക് ജീവിതം ഇല്ല.
“അപ്പോൾ സന്ദീപിന്റെ വാക്കുകളിൽ ഉണ്ടായ വികാരത്തിൽ നിന്നു മനസിലായി ഒരിക്കലും അയാൾ ആ പ്രണയം നഷ്ടപ്പെടുത്തില്ല എന്നു”
“‘തനിക്ക് വിവാഹം വരെ സമയം ഉണ്ട് ആലോചിച്ചു തീരുമാനിക്ക്””സന്ദീപ് പറഞ്ഞു
ഇല്ല സന്ദീപ് എന്റെ തീരുമാനത്തിന് മാറ്റം ഇല്ല
“”ശരി അപ്പോൾ വിവാഹവും ആയി മുന്നോട്ട് പോകാം അല്ലെ?”
“”പോകാം”””
“”തനിക്കു എന്തെങ്കിലും പറയാൻ ഉണ്ടോ?”””
“”ഇല്ല””
“എന്ത് ഉണ്ടെങ്കിലും തുറന്നു സംസാരിക്കണം”
“എം””
“എന്നാൽ ശരി കിടന്നോ ഉറക്കം കളയണ്ട””.
“”ശരി. “”ഞാൻ ഫോൺ കട്ട് ചെയ്തു.
ഒരയുസ് മുഴുവൻ എന്നെ ഉറക്കം കെടുത്താൻ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ട് ,ഇനി എനിക്ക് കളയാൻ ഉറക്കം ഉണ്ടായിട്ടു വേണ്ടേ
രാവിലെ കുറച്ചു താമസിച്ചു ആണ് എണീറ്റത്. ഫ്രഷ് ആയി കാപ്പി കുടിച്ചു വന്നപ്പോഴേക്കും അനു വിളിച്ചു അവൾക്ക് റിസൾട്ട് വന്നു.എല്ലാം എ പ്ലസ്.94% മാർക്ക് ഉണ്ടായിരുന്നു നല്ല റിസൾട്ട് ആയിരുന്നു അവൾക്ക് ഭയങ്കര സന്തോഷം ആയിരുന്നു.പിന്നെ വിളിക്കാം എന്നു പറഞ്ഞു അവൾ കട്ട് ചെയ്തു.
വൈകിട്ട് അച്ഛനും അമ്മയും അനുവും കൂടി സ്വീറ്റ്‌സും കൊണ്ടു വന്നു .എല്ലാവർക്കും സന്തോഷം.അനു ഒരു വർഷം എൻട്രൻസ് ക്ലാസ്സിനു പോകാൻ തീരുമാനിച്ചു. മെഡിസിന് വേണ്ടി.അതുകൊണ്ട് അടുത്ത ആഴ്ച്ച പോകും ഹോസ്റ്റലിൽ നിൽക്കണം
അവൾ ഭയങ്കര ത്രില്ലിൽ ആയിരുന്നു.ചായയും പലഹാരങ്ങളും ഒക്കെ കഴിച്ചു കുറെ സമയം കഴിഞ്ഞിട്ട് ആണ് അവർ ഇറങ്ങിയത്.സന്ദീപ് വന്നാൽ ഉടനെ വിവാഹം നടത്താൻ ഉള്ള തീരുമാനം ആക്കിയിട്ടു ആണ് പോയത്.
ഒരാഴ്ച കഴിഞ്ഞു അനു ഹോസ്റ്റലിലേക്ക് മാറി.എന്നും വൈകിട്ട് വിളിച്ചു വിശേഷം പറയും .അവൾ എന്തായാലും നന്നായ് പരിശ്രമിക്കുന്നുണ്ട് എന്നു മനസിലായി.
സന്ദീപ് എല്ലാ ദിവസവും വിളിച്ചു വിശേഷങ്ങൾ തിരക്കും പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതു കൊണ്ടു രണ്ടോ മൂന്നോ മിനിറ്റിൽ അതു അവസാനിക്കും.ചിലപോൾ അമ്മയേയും അച്ഛനേയും വിളിക്കും മിനിട്ടുകളോളം ആ സംഭാഷണങ്ങൾ നീണ്ടുപോകും.
അങ്ങനെ ഒന്നു രണ്ടു ആഴ്ച്ച കഴിഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും സന്ദീപ് മരുമകൻ ആയി കഴിഞ്ഞു..
(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission