ഞാൻ ബാഗ് എടുത്തു ബസിന് അടുത്തേക്ക് നടന്നു.പിന്നെയും അവിടെ എല്ലാം ഒന്നുകൂടി തിരഞ്ഞു.”ഇല്ല ഇവിടെ എങ്ങും ഇല്ല””” ഇത് എവിടെ പോയ് കിടക്കുന്നു. ബസ് സ്റ്റാർട്ട് ചെയ്തു ടബിൾ ബെൽ മുഴങ്ങി .അതു പതുക്കെ എന്റെ മുന്നിലൂടെ കടന്നു പോയി.
“”എന്തോ, വരും എന്ന് പറഞ്ഞിട്ട് തനിച്ചു പോകാൻ തോന്നിയില്ല””
“”അര മണിക്കൂർ കൂടി നോക്കും വന്നില്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും””ഞാൻ മനസ്സിൽ പറഞ്ഞു.
വീണ്ടും വന്നു പഴയ സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നല്ല ഒരു സുഗന്ധം എന്നിൽ വന്നു പൊതിഞ്ഞു.ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി,സന്ദീപ്… ചിരിച്ചു കൊണ്ട് നിൽക്കുന്നു
“”എന്തേ ബസിൽ പോകാതിരുന്നത്?”””
ഞാൻ സന്ദീപിനെ നോക്കി പിന്നീട് ബാഗും എടുത്തു അടുത്ത ബസ് നോക്കി നടന്നു.
പെട്ടന്ന് സന്ദീപ് ഓടി വന്നു കുറുകെ നിന്നു.
“”പിണങ്ങി പോകല്ലേ ,ഞാൻ കുറച്ചു നേരത്തെ വന്നിരുന്നു.ഞാൻ വരാതെ താൻ പോകുമോ എന്നു നോക്കിയതാ.എന്തായാലും പോയില്ല””
“”വാ … നമുക്ക് ഒരു ചായ കുടിക്കാം.””
“”വേണ്ട””
“”എന്താ ചായ കുടിക്കാറില്ലേ””
“”ഉണ്ട് .ഞാൻ രാവിലെ ചായ കുടിച്ചിട്ടാ ഇറങ്ങിയത്””
“”ചായ കുടിച്ചത് അല്ലാതെ വല്ലതും കഴിച്ചോ””‘
“ബ്രഡ് കഴിച്ചു””
“അപ്പോൾ വാ നമുക്ക് വല്ലതും കഴിക്കാം”
“എനിക്ക് വേണ്ട”
“”അതു പറഞ്ഞാൽ പറ്റില്ല വാ””
അതും പറഞ്ഞു എന്റെ ബാഗും എടുത്തു മുൻപേ നടന്നു.
വേറെ വഴിയില്ലാതെ ഞാൻ പിന്നാലെ പോയ്.
സന്ദീപ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങി റോഡ് ക്രോസ് ചെയ്തു.അപ്പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ എന്റെ ബാഗ് കൊണ്ടു വച്ചു
ഇപ്പുറത്തു വന്നു എന്നെയും കൊണ്ടു റോഡ് ക്രോസ്സ് ചെയ്തു കാറിന്റെ അടുത്തു എത്തി. അതിൽ ഇരുന്ന ആളിനെ എനിക്ക് പരിചയപെടുത്തി.
“”ഇതാണ് “അലൻ ” ബാംഗ്ലൂരിൽ ഞങ്ങൾ ഒരുമിച്ചു ആയിരുന്നു.
“അലൻ തല ഉയർത്തി നോക്കി എന്നെ നോക്കി പുഞ്ചിരിച്ചു”
“”ഹായ് നീലിമ””
“ഹായ്”
“”നീലിമയെ കുറിച്ചു ഒന്നും ചോദിക്കുന്നില്ല. എല്ലാം അറിയാം.എന്റെ സ്ഥലം പാലാ. വീട്ടിൽ അപ്പനും അമ്മച്ചിയും ഇച്ഛായനും. അപ്പച്ചന് ബിസിനെസ്സ് അമ്മച്ചിക്ക് കറി വയ്പ്പ്.തെറ്റിദ്ധരിക്കേണ്ട എനിക്കും അപ്പച്ചനും ഉള്ള താറാവ് കറിയും ബീഫ് ഉലർത്തും ഉണ്ടാക്കൽ ആണ് അമ്മച്ചിക്ക് ജോലി.”””
ഇച്ഛായൻ കെട്ടി അങ്ങു അമേരിക്കയിൽ.രണ്ടു കുട്ടികൾ ഇരട്ടകൾ ആണ്.ഞാൻ എങ്ങനെ ഫ്രീ ആയി നടക്കുന്നു.തന്റെ ക്ലാസ് ഒക്കെ എങ്ങനെ?
“”നന്നായ് പോകുന്നുണ്ട്””
സന്ദീപിനെ ഒന്നു നോക്കിയിട്ട് അലൻ ശബ്ദം കുറച്ചു മയപ്പെടുത്തി എന്നോട് ചോദിച്ചു
“അതേ കോളേജിലെ പിള്ളേരൊക്കെ എങ്ങനെ ഐ മീൻ എനിക്ക് പറ്റിയ വല്ല അച്ചായത്തിമാർ വല്ലതും ഉണ്ടോ?””
ടാ….ടാ.. ഇപ്പൊ ഉള്ളതു പോരെ ഇനി വേണോ ?സന്ദീപ് ചോദിച്ചു
“”നീ ഒന്നു മിണ്ടതിരിക്കു ഞാൻ എന്റെ ഭാവി ശോഭനമാക്കൻ ഉള്ള വഴി നോക്കുമ്പോഴാ “””
“പറ നീലിമ എനിക്ക് പറ്റിയത് വല്ലതും ഉണ്ടോ””
“”എനിക്കറിയില്ല”””
“ഇയാളെ പോലെ ഒരാളെ മതി.ഇവന്റെ സകല കള്ളത്തരങ്ങളും അറിഞ്ഞിട്ടും താൻ ഇങ്ങനെ കട്ടക്ക് കൂടെ നിൽക്കുന്നില്ലേ അതുപോലെ ഒരെണ്ണം.ഭൂമി താണ് പോയാലും ആകാശം പൊട്ടിവീണാലും കട്ടക്ക് കൂടെ നിൽക്കുന്ന ഒരു പെണ്ണ്””
അപ്പോൾ അലനോട് എല്ലാം പറഞ്ഞിട്ടുണ്ട് .അലൻ അതു പറഞ്ഞപ്പോൾ നെഞ്ചിൽ ഒരു വേദന പൊടിഞ്ഞു.ഓർമകൾ തിരികെ വന്നു.തന്റെ സ്വന്തം അല്ല മറ്റൊരാളെ കാത്തിരിക്കുകയാണ് സന്ദീപ് അതുകൊണ്ടു ഞാൻ ഒന്നും ആശിക്കാൻ പാടില്ല അതു മനസിൽ വച്ചു അലനു മറുപടികൊടുത്തു
“”ആര് പറഞ്ഞു കൂടെ നിൽക്കുന്നു എന്നു.. തൽക്കാലം ഒരു അഡ്ജസ്റ്മെന്റ് വീട്ടുകാരെ പറ്റിക്കാൻ.അവരുടെ സന്തോഷം അല്ലെ നമ്മുടെ സന്തോഷം.ആളു വരുമ്പോ പകരക്കാരിയായ എന്റെ ഡ്യൂട്ടി തീരും.അതുവരെ ഉള്ള ഒരു അഡ്ജസ്റ്മെന്റ്”””
അലനു നല്ല ഒരു അച്ചായത്തിയെ കിട്ടും.”
മറുപടി കേട്ടപ്പോൾ അലൻ പിന്നെ ഒന്നും മിണ്ടിയില്ല.സന്ദീപ് എന്നെ തന്നെ നോക്കി നിന്നു.മുഖത്തു ഉണ്ടായ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല
വാ കയറു ഇതിൽ ആണ് പോകുന്നത് അലൻ പറഞ്ഞു. ഞാൻ ബാക്ക് ഡോർ തുറന്നു കയറി ഇരുന്നു
അലൻ ഡ്രൈവ് ചെയ്തു.സന്ദീപും ഫ്രണ്ടിൽ തന്നെ ഇരുന്നു.പരസ്പരം ആരും ഒന്നും മിണ്ടിയില്ല.
“”പോകുന്ന വഴിക്ക് എന്തേലും കഴിച്ചിട്ട് പോകാം സന്ദീപ് അലനോട് പറഞ്ഞു.”””
“അലൻ തല കുലുക്കി
“ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു.””
കുറച്ചു കൂടി ദൂരം മുന്നോട്ട്
പോയ് വണ്ടി ഒരു ഹോട്ടലിനു മീന്പിൽ നിർത്തി.രണ്ടുപേരും ഇറങ്ങി.
“ഇറങ്ങി വാ കഴിച്ചിട്ട് പോകാം സന്ദീപ് പറഞ്ഞു””
എനിക്ക് ഒന്നുംവേണ്ട വിശപ്പില്ല ഞാൻ പുറത്തേക്ക് നോക്കി പറഞ്ഞു.
“”കുറച്ചു കഴിച്ചാൽ മതി വാ അവിടെ വന്നിരിക്ക്””സന്ദീപ് പറഞ്ഞു
“”ഇല്ല ഞാനില്ല എനിക്ക് തീരെ വേണ്ട ഒരു കുപ്പി വെള്ളം മാത്രം മതി”
സന്ദീപ് തിരിഞ്ഞു പോയ് കുറച്ചു കഴിഞ്ഞു ഒരു കുപ്പി വെള്ളവും കൊണ്ടു വന്നു.ഞാൻ അതു വാങ്ങി
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു രണ്ടുപേരും ഭക്ഷണം കഴിഞ്ഞു വന്നു.അലൻ ഭക്ഷണത്തെ കുറിച്ചു അഭിപ്രായം പറഞ്ഞു കുറച്ചു സമയം.
ഞാൻ പതുക്കെ സീറ്റിൽ ചാരി കിടന്നു.പാലാ ടൗണിൽ അലനെ ഡ്രോപ്പ് ചെയ്തു യാത്രപറഞ്ഞു.
അലൻ യാത്ര പറഞ്ഞു പോയപ്പോൾ സന്ദീപ് എന്നോട് കാറിന്റെ മുൻവശത്ത് വന്നിരിക്കാൻ പറഞ്ഞു.
ഞാൻ പോയില്ല.കുറെ വാശി പിടിച്ചു ഇരുന്നില്ലെങ്കിൽ എന്റെ ഡ്രൈവറെ പോലെ ഇരുന്ന് വണ്ടി ഓടിക്കില്ല എന്നു പറഞ്ഞു.ഞാൻ പോയില്ല.
പിന്നെ പോകുന്ന വഴിക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല .എന്നെ വീട്ടിൽ കൊണ്ടു ആക്കാം എന്നു പറഞ്ഞു.ഞാൻ സമ്മതിച്ചില്ല ടൗണിൽ ഇറങ്ങി വീട്ടിലേക്ക് ബസ് പിടിച്ചു. ബസ് വരുന്നത് വരെ സന്ദീപ് അവിടെ വൈയ്റ്റ് ചെയ്തു.
“”ഞാൻ വീട്ടിലെത്തി ഒരാഴ്ചയിലെ വിശേഷം പറഞ്ഞു.സന്ദീപ് വന്ന കാര്യംവും കൂടെ പുറപ്പെടുന്ന കാര്യവും ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു.”””
വൈകിട്ട് എല്ലാവരും ഒരുമിച്ചു ഇരുന്നു അത്താഴം കഴിച്ചു.ഞാൻ
റൂമിൽ വന്നു.കൊണ്ടു പോകാനുള്ള ഡ്രസ് ഒക്കെ സെലക്ട് ചെയ്തു വച്ചു.നാളെ അയൻ ചെയ്തിട്ടു ബാഗിൽ വയ്ക്കാം പെട്ടന്ന് ഫോൺ ബെൽ അടിച്ചു
ഫോൺ എടുത്തു നോക്കി സന്ദീപ് ആണ് .പതുക്കെ മേശപ്പുറത്തു വച്ചു.എടുത്തില്ല
ഫുൾ റിങ് ചെയ്തു നിന്നു.ഒരു മിനിറ്റ് കഴിഞ്ഞു പിന്നെയും വിളിച്ചു.ഞാൻ ഫോൺ എടുത്തു.
കിടന്നോ താൻ?
“ഇല്ല”
തനിക്ക് എന്നോട് പിണക്കം വല്ലതും ഉണ്ടോ?
“ഇല്ലല്ലോ എന്താ അങ്ങനെ ചോദിച്ചത്””
“””ഒന്നുമില്ല അങ്ങനെ തോന്നി””താൻ പകരകാരി ആണെന്ന് ആര് പറഞ്ഞു”””
“”അങ്ങനെ അല്ലെ, ആ സ്ഥാനത്തു വരേണ്ട ആൾ വരുമ്പോൾ ഞാൻ മാറി നിൽക്കണ്ടേ. അതുവരെ ഉള്ള പകരക്കാരി അല്ലെ ഞാൻ”””
“ഞാൻ പറഞ്ഞല്ലോ തനിക്ക് സമ്മതം ഇല്ലെങ്കിൽ അതു തുറന്നു പറയാൻ വിവാഹം വരെ നീട്ടി കൊണ്ടു പോകണ്ട.
“വേണ്ട ഞാൻ പറഞ്ഞില്ലേ എനിക്ക് സമ്മതകുറവ് ഒന്നുമില്ല.പൂർണ സമ്മതം.””
“”എം ശരി ഒരുമാസത്തിനുള്ളിൽ വിവാഹം ഉണ്ടാകും.””
“”അച്ഛൻ പറഞ്ഞിരുന്നു””
“എം എന്നാണ് താൻ തിരിച്ചു പോകുന്നത്”
“തിങ്കൾ രാവിലെ”
“ഞാൻ രണ്ടു ദിവസം കൂടി കഴിയും .ജോയിൻ ചെയ്തത് അല്ലെ ഉള്ളു അതുകൊണ്ടു ലീവു അധികം എടുക്കാൻ പറ്റില്ല.അടുത്ത മാസം വിവാഹത്തിന് ലീവു എടുക്കേണ്ടതുണ്ട് അതുകൊണ്ടു ഇനി അധികം വീട്ടിലേക്ക് വരവ് ഉണ്ടാകില്ല.”
“എം”” ഞാൻ മൂളി കേട്ടു””
ശരി കിടന്നോ ഗുഡ് നൈറ്റ്.
എന്തുകൊണ്ടാ എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ലെന്ന് പറയാൻ കഴിയാത്തതു.ഇങ്ങനെ ഒരു കാരണം കൊണ്ട് വേണ്ടാന്നു വയ്ച്ചാൽ ചിലപ്പോ അച്ഛൻ കൂടെ നിൽക്കും ഒരിക്കലും നിർബന്ധിക്കില്ല.
പക്ഷെ കഴിയുന്നില്ല സന്ദീപിനെ വേണ്ടാന്നു പറയാൻ. വിശ്വസിക്കുന്നില്ല സന്ദീപ് മറ്റൊരാളുടെ ആണെന്ന്.വിവാഹം കഴിഞ്ഞു അങ്ങനെ ഒരാൾ വന്നാൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ ഇതുപോലെ,വിട്ടുകൊടുക്കാൻ പറ്റുമോ സന്ദീപിനെ മറ്റൊരാൾക്ക്.ഇല്ല എനിക്ക് പറ്റില്ല ഞാൻ വിട്ടുകൊടുക്കില്ല.
“”സന്ദീപ് വിട്ടുപോയാൽ എന്തു ചെയ്യും!!. തന്റെ പ്രണയം തിരിച്ചു കിട്ടുമ്പോൾ സന്ദീപ് അതിന്റെ കൈപിടിച്ചു നടന്നു പോകുമോ? എന്നെ തനിച്ചാക്കി……….””””
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായ് നിദ്ര ദേവിയെ കാത്തിരുന്നു ആ രാത്രി………പ്രതീക്ഷയോടെ..(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission