Skip to content

സഖാവ് – Part 1

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

“പുലരിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരു പ്രഭാതം.

ദൂരെ ഒരു വാകമരച്ചോട്ടിൽ തന്റെ ഓർമകളെ മേയാൻ വിട്ട് ഏതോ ചിന്തയിലാണ്ടിരിക്കായാണ് അവൾ “ശിവപാർവതി ”

തന്റെ മുഖത്തോട്ടു അലസമായി പാറികളിക്കുന്ന മുടികളെ അവൾ തന്റെ നഗ്നമായ കൈകളാൽ മാടിയൊതുക്കി.
തന്റെ കൈകളിലേക്ക് അവളുടെ നേത്രങ്ങൾ ദർശിച്ചതും തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് അവളോർത്തു.

എന്നും കരിവളകളാൽ നിറഞ്ഞിരുന്ന തന്റെ കൈകളിപ്പോൾ നഗ്ന മാക്കപ്പെട്ടിരിക്കുന്നു.
കുപ്പിവളകളെ ഏറെ പ്രണയിച്ച തന്റെ പ്രണയം ഇപ്പോൾ ദിശ മാറപെട്ടിരിക്കുന്നു.

കരിമഷിയെഴുതിയല്ലാതെ തന്റെ നേത്രങ്ങളെ താൻ പോലും കണ്ടിട്ടില്ല, എന്നാൽ ഇന്ന് തന്റെ നേത്രങ്ങളും ഇന്ന് സ്വതന്ത്രമാണ്, യാതൊരു അലങ്കാരവുമില്ലെങ്കിലും അവ തിളങ്ങുന്നുണ്ട്,
ജ്വലിക്കുന്നുണ്ട്, പകയുടെ കനലുകൾ ആളിക്കത്തുന്നുണ്ട്, ഒരു ലോകം മുഴുവൻ ചുറ്റും ചാമ്പലാക്കാൻ ഉള്ള കനലുണ്ട് അവളുടെ കണ്ണുകളിൽ.

ഇളങ്കാറ്റ് ഒരു കുസൃതിയോടെ വാഗ മരത്തിലെ ഒരു പൂവിനെ അവളുടെ മുടികളിൽ പതിയെ ചൂടിച്ചു.

അവൾ ആ പൂവ് തന്റെ മുടിയിഴകളിൽ നിന്ന് എടുത്തു തന്റെ പനിനീർ പൂവുകളാലുള്ള അധരങ്ങളാൽ മെല്ലെയൊന്ന് ചുംബിച്ചു.

” ചുവപ്പ്” എന്റെ ജീവിതത്തിൽ ഞാനേറെ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ വർണ്ണം.

ഈ ചുവപ്പ് എന്റെ ജീവിതത്തിലാകെ പടർന്നു കഴിഞ്ഞിരിക്കുന്നു.

ഇത് നിന്റെ നിറമാണ്” സഖാവേ”…

നീ ഏറെ ഇഷ്ടപ്പെട്ട നിറം.
നിന്റെ കൈകളാൽ എന്റെ നെറുകയിൽ ചാർത്താൻ ഞാനേറെ കൊതിച്ച നിറം.

ഒടുവിൽ നിന്നിൽ നിന്നും ഒഴുകിയൊലിച്ചു എന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ച നിറം.

അവളാ പൂവിലേക്ക് തന്നെ നോക്കവേ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്ന് അടർന്നു വീണു.

“ശിവാ “.. ആ ബിരിയാണി ചിന്തകളിൽ നിന്ന് അവളെ ഉണർത്തിയത്.

തിരിഞ്ഞു നോക്കാതെ തന്നെ അവൾക്കറിയാം അതാരാണെന്ന്, ആരിൽ നിന്നും ഓടി ഒളിച്ചാലും തനിക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത സത്യമാണവൻ, എത്രതന്നെ അവഗണിച്ചി ട്ടും കൂടെ നിഴലു പോലെയുണ്ട്, ഈ സത്യത്തിനു മുൻപിൽ മാത്രം എന്തേ താൻ തോറ്റുപോകുന്നു.

പതിയെ അവൾ അവിടെനിന്നും എഴുന്നേറ്റു തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന ആളെ മുഖത്ത് പോലും നോക്കാതെ അവൾ അവിടെ നിന്നും നടന്നകന്നു.

അവളുടെ രൂപം ഒരു ചെറു പൊട്ടായി മാറുന്നതുവരെ അവൻ അവളെ തന്നെ നോക്കി നിന്നു.

നേടാൻ കഴിയില്ല എന്നറിഞ്ഞിട്ടും പ്രാണനെ പോലെ സ്നേഹിച്ച തന്നെ പ്രണയത്തെ അവൻ ചെറു നോവോടെ നോക്കിക്കൊണ്ടിരുന്നു.

പ്രണയം അത് അങ്ങനെ തന്നെയാണല്ലോ…? ഒരിക്കലും പ്രതീക്ഷിക്കാത്ത വാതായനങ്ങളിലൂടെയാവും അത് കടന്നുവരിക, സ്വന്തം ആകില്ല എന്ന് മനസ്സ് ആവർത്തിച്ച് പറഞ്ഞിട്ട് കൂടി കിട്ടാത്തതിന്റെ പുറകെ തന്നെ അത് ഓടിക്കൊണ്ടിരിക്കും, അവളെ കുറിച്ച് ഓർത്തപ്പോൾ അയാളുടെ മിഴികളിൽ ഈറനണിഞ്ഞു. അവൾ പോയ ദിശയിലേക്ക് നോക്കി അയാൾ അവിടെത്തന്നെ നിന്നു.

* * * *

കൗസല്ല്യ സുപ്രജാ രാമാപൂർവ്വ സന്ധ്യാ പ്രവർതദേ..

ഉദ്ധിഷ്ഠനാ രാഷാ പൂർവ്വ കർത്താവ്വ്യം ദൈവമാനി തെം “..

അമ്പലത്തിൽ നിന്നും ഉയർന്ന് വരുന്ന എംഎസ് സുബ്ബലക്ഷ്മിയുടെ നാദ മനോഹാരിതമാസ്സ്വദിച്ചാണ് ആനാട് ഉണരാറുള്ളത്.

പട്ടണത്തിൽ നിന്നും തെല്ലു മാറി ഗ്രാമ പ്രദേശത്തിന്റെ എല്ലാ പച്ചപ്പും കോർത്തിണക്കിയ ഒരു പ്രദേശം.

പുലർകാലേ നടക്കാനിറങ്ങിയവർക്ക് നയങ്ങളെ കുളിരണിയിക്കാനുതകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇവിടെ.

നേരം പുലർന്നു വരുന്നതേയുള്ളൂ എങ്കിലും ശ്രീ നിലയത്തിനു മുൻപിൽ ആളുകൾ കൂടിയിട്ടുണ്ട്,

അവിടുത്തെ പതിവുകാഴ്ചയാണ് ഇത്.

ശ്രീ നിലയത്തിലെ ഇളയ സന്തതി കലക്ടറായി ചാർജ് എടുത്തിട്ട് ഇപ്പോൾ രണ്ടു മാസം തികയാൻ ആയി. അന്നുമുതൽ ആ നാട്ടിലെ എല്ലാവരും ഓരോ പരാതിയും ആയി പുലർച്ചെ അവളെ കാണാനെത്തും,

വൈകിയാൽ അവൾ കളക്ടർ ഓഫീസിലേക്ക് പോകും അതാണ് എല്ലാവരും ഇത്ര നേരത്തെ തന്നെ എത്തുന്നത്.

എല്ലാവരുടെ പരാതിയും അവള് ക്ഷമയോടെ കേട്ട് അതിനൊരു തീർപ്പ് കൽപ്പിക്കും എന്ന
ഉറപ്പ് അവർക്കുണ്ട്.

അവർക്കൊക്കെ നാടിന്റെ കലക്ടറെ പറ്റി പറയാൻ നൂറുനാവാണ്.

മിടുക്കി പഠിച്ച സ്വന്തം നാട്ടിൽ തന്നെ ജോലി വാങ്ങി, ന്യായമായ ഏതൊരു ആവശ്യം വന്നു പറഞ്ഞാലും ആരും നിരാശയോടെ മടങ്ങി പോകേണ്ടി വന്നിട്ടില്ല.

അവരോരോരുത്തരും തന്റെ ഊഴവും കാത്ത് ആ വീടിന്റെ വരാന്തയിൽ ക്ഷമയോടെ ഇരുന്നു.

 

മെയിൻ ഗേറ്റിന്റെ അവിടെ ഒരു കാർ നിർത്താതെ ഹോൺ അടിക്കുന്നത് കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.

സെക്യൂരിറ്റി ഓടിച്ചെന്ന് ഗേറ്റ് തുറന്നു

ആരാ…..? വന്നിരിക്കുന്ന ആൾക്കാരോട് അയാൾ സംശയത്തോടെ ചോദിച്ചു.

ഞങ്ങൾ എസ്എൻ കോളേജിൽ നിന്നും വരികയാണ് മേഡത്തെ ഒന്ന് കാണണം, അവർ വിനയത്തോടെ മറുപടി പറഞ്ഞു.

ഓ നേരത്തെ വിളിച്ചു പറഞ്ഞവർ, അകത്തേക്ക് പൊയ്ക്കോളൂ മേഡം വിളിച്ചോളൂ അയാൾ അവരോട് പറഞ്ഞു.

അവർ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തു രജിസ്റ്ററിൽ പേര് ചേർത്ത് വരാന്തയിൽ ക്ഷമയോടെ കാത്തിരുന്നു.

* * * *

 

തന്നെ കാണാൻ വന്ന അവരുടെ പരാതികൾ ക്ഷമയോടെ കേൾക്കുകയാണ് അവൾ” ശിവപാർവ്വതി”

കൂടെ തന്റെ പി എ തോമസ്സ് ചേട്ടനും ഉണ്ട്.

തിരക്ക് ഒരുവിധം കഴിഞ്ഞെന്ന് തോന്നിയപ്പോഴാണ് സെക്യൂരിറ്റി ഗോപാലേട്ടൻ രണ്ട് എഴുത്തുമായി വന്നു അത് അവൾക്ക് നേരെ നീട്ടി.

അവൾ ഒരു പുഞ്ചിരിയോടെ അത് വാങ്ങി.

മേഡം എസ് എൻ കോളേജിൽ നിന്നും അവർ വന്നിട്ടുണ്ട് വരാൻ പറയട്ടെ അയാൾ ഭവ്യതയോടെ പറഞ്ഞു.

എസ് എൻ കോളേജ് എന്ന് കേട്ടതും അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.

വരാൻ പറയൂ, അവൾ മുഖത്തെ പരിഭ്രമം മറച്ചുവെച്ച് പുഞ്ചിരിയോടെ പറഞ്ഞു.

അയാൾ പോകാൻ തുനിഞ്ഞതും ഒരു നിമിഷം അവൾ കയ്യിലെ ലെറ്ററിലേക്ക് ഒന്നുനോക്കി. അത് കണ്ടതും അവളുടെ കണ്ണുകളിൽ ഒരേസമയം സന്തോഷവും സങ്കടവും മിന്നിമറഞ്ഞു.

ഗോപാൽ ഏട്ടാ ഒരു നിമിഷം പോകാൻ നിന്ന് അയാളെ അവൾ പിറകിൽ നിന്നും വിളിച്ചു.

അവരോട് കുറച്ചുസമയം കൂടെ വെയിറ്റ് ചെയ്യാൻ പറയൂ ഞാൻ വിളിക്കാം..

ഓക്കേ മേഡം അയാൾ അനുസരണയോടെ പുറത്തേക്ക് പോയി.

എനിക്ക് കുറച്ചു സമയം ഒറ്റയ്ക്ക് ഇരിക്കണം തോമസേട്ടാ.. അവൾ അയാളെ നോക്കി വിനയത്തോടെ പറഞ്ഞു.

ശരി മോളെ ഞാൻ പുറത്തുണ്ടാവും അയാൾ പുഞ്ചിരിയോടെ പുറത്തേക്ക് പോയി.

അവൾ അവളിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.

അതിൽ നിന്ന് ഒരു ഇൻവിറ്റേഷൻ കാർഡ് എടുത്തു വിറയ്ക്കുന്ന കൈകളോടെ തുറന്നു.

അതിന് ഓരോ വരികളിലും കണ്ണോടിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി.

” ഞങ്ങളുടെ സഹപാഠി മൺമറഞ്ഞുപോയ* സഖാവ്*” അശ്വിൻ രാഘവിന്റെ ” ഓർമ്മക്കായി സഹപാഠികൾ പണിത ലൈബ്രറി കോളേജിലെ വിദ്യാർത്ഥികൾക്കായി നമ്മുടെ ബഹുമാന്യയായ സബ്കളക്ടർ ശിവപാർവ്വതി ഐഎഎസ് തുറന്നുകൊടുക്കുന്നു. ”

അത്രയും വായിച്ചപ്പോൾ തന്നെ അവളുടെ മിഴികളിൽ മിഴിനീർ ധാരധാരയായി ഒഴുകി കൊണ്ടിരുന്നു.

അതിലെ ഓരോ വരികളിലേക്കും വീണ്ടും വീണ്ടും അവളുടെ മിഴികൾ ഓടിനടന്നു.

തന്റെ സഖാവിന്റെ പേരിലേക്ക് നോക്കുന്തോറും വല്ലാത്ത ഒരു നഷ്ടബോധം അവളെ വന്നു പൊതിഞ്ഞു.

സഖാവ് ഇന്നില്ല ആറു വർഷത്തിനിടക്ക് തനിക്ക് ഇന്നും അംഗീകരിക്കാൻ കഴിയാത്ത സത്യം.

അവന്റെ ഇരുകൈകൾകൊണ്ടും തന്റെ മിഴികളെ അമർത്തി തുടച്ചു.

തന്റെ മുന്നിലിരിക്കുന്ന ആ ലെറ്റർ എടുത്തു പൊട്ടിച്ചു.

എന്റെ ശിവ കുട്ടിക്ക്,

കാർത്തിയേട്ടനാടാ നീ ഞങ്ങളെയൊക്കെ മറന്നിട്ടില്ല എന്ന് എനിക്ക് നന്നായിട്ടറിയാം.

അച്ചു അവൻ ഞങ്ങളിൽ തീർത്ത നഷ്ടത്തേക്കാൾ നിന്നിൽ തീർത്ത നഷ്ടമായിരുന്നു വലുത്.

എത്ര കാലം മുൻപ് അവൻ ഓടി മറഞ്ഞാലും അന്ന് ജീവിച്ച അതേ പ്രൗഢിയോടെ അവൻ നമ്മളോരോരുത്തരുടെയും മനസ്സിൽ ജീവിക്കുന്നുണ്ട്.

നാളെ നമ്മൾ മരിച്ചാലും ആ ലൈബ്രറി ഉള്ളിടത്തോളം കാലം അവന്റെ നാമം എല്ലാവരും ഓർക്കും.

അതിനുവേണ്ടി നീ ഒരുപാട് പരിശ്രമിച്ചന്നെനിക്കറിയാം, ഇൻവിറ്റേഷൻ കാർഡ് ഇതിനോടകം തന്നെ നീ കണ്ടുകാണുമല്ലോ….?

ഇനി ഒരു സന്തോഷവാർത്ത കൂടി, ഞാൻ വരുന്നു നിങ്ങളുടെ അടുത്തേക്ക് എന്റെ അച്ചുവിന്റെ പേരിലുള്ള ലൈബ്രറി ഉദ്ഘാടന കർമ്മത്തിന് അന്ന് ഞാൻ വരും, അച്ചായനോടും ശ്യാമിനോടും പറഞ്ഞേക്ക്.

അച്ചു അല്ലാതെ അവന്റെ വലങ്കൈ മാത്രം ആ മണ്ണിൽ വീണ്ടും കാലു കുത്തുകയാണ്, അവൻ രക്തത്താൽ കുളിച്ചു കിടന്ന ആ മണ്ണിലേക്ക് ഒരിക്കലും വരില്ല എന്ന് തീരുമാനിച്ചതാണ്, എന്നാൽ എന്റെ അച്ഛൻ മരിച്ചിട്ടില്ല അവന്റെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിലേക്ക് ഞാൻ വരുന്നു.

ഇനിയെല്ലാം നേരിൽ കാണുമ്പോൾ പറയാം,

നിർത്തുന്നു

എന്ന് സ്വന്തം കാർത്തിക ഏട്ടൻ.

ആ എഴുത്ത് അവൾ മാറോടടക്കി പിടിച്ചു.

അച്ചുവേട്ടന്റെ തോളിലും കയ്യിട്ടു ചിരിച്ചു കളിച്ചു വരുന്ന കാർത്തിയേട്ടന്റെ മുഖം അവളുടെ മുന്നിലേക്ക് ഓടി വന്നു.

ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു ഒരു ഭ്രാന്തനെപ്പോലെ എങ്ങോട്ടോ ഓടി ഒളിച്ച ഏട്ടന്റെ മുഖം ഓർമ്മയിൽ വന്നതും അവളുടെ മിഴികൾ ഈറനണിഞ്ഞു.

എവിടെയാണെങ്കിലും മുടങ്ങാതെ തന്നെ തേടിയെത്തിയിരുന്നു ഏട്ടന്റെ എഴുത്തുകൾ,

അകലെയാണെങ്കിലും തളരാതെ പിടിച്ചു നിൽക്കാൻ അവക്ക് കഴിയുമായിരുന്നു.

അവൾ തന്റെ മിഴികളെ പുറത്തേക്ക് പായിച് ജനലോരം ചേർന്നുനിന്നു.

മേഡം എന്നുള്ള തോമസ് ഏട്ടന്റെ വിളിയാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.

അവർ അയാളെ സംശയത്തോടെ നോക്കി.

അവർ കുറച്ചധികം സമയം ആയി പുറത്ത്…

അയാൾ തന്റെ വാക്കുകളെ പൂർണമാക്കാതെ അവളെ നോക്കി.

വരാൻ പറഞ്ഞേക്ക് തോമസേട്ടാ അവൾ അയാളോട് അതും പറഞ്ഞു തന്റെ ഇരിപ്പിടം ലക്ഷ്യമാക്കി നീങ്ങി.

* * * *

മെയ്‌ കമിങ് മാഡം പുറത്തുനിന്ന് അവർ വിനയത്തോടെ ചോദിച്ചു.

അവരെ കണ്ടതും അവൾ വിനയത്തോടെ എഴുന്നേറ്റുനിന്നു.

അവരോട് ഇരിക്കാൻ പറഞ്ഞു അവളും കസേരയിലേക്ക് ഇരുന്നു.

കൺമുന്നിൽ തന്റെ വിദ്യാർത്ഥിനി തന്നെക്കാൾ ഉയരങ്ങളിൽ ഇരിക്കുന്നത് കണ്ടിട്ടാവും ആ മാഷിന്റെ കണ്ണുകൾ തിളങ്ങി.

ഇത് നമ്മുടെ കോളേജിലെ പുതുതായി ചാർജെടുത്ത ആളാണ്, തൊട്ടടുത്ത ആളെ പരിചയപ്പെടുത്തിക്കൊണ്ട് വിനയൻ മാഷ് പറഞ്ഞു.

അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചു.

ഞങ്ങൾ വന്ന കാര്യം അറിയാലോ..?

ഔദ്യോഗികമായി ക്ഷണിക്കേണ്ടത് ഞങ്ങളുടെ കടമയാണ്, അയാൾ അത് പറഞ്ഞു ഇൻവിറ്റേഷൻ കാർഡ് അവൾക്ക് നേരെ നീട്ടി.

അവൾ അത് വാങ്ങി അവരോട് ബാക്കി കാര്യങ്ങളെ കുറിച്ച് സംസാരിച്ചു.

കുറച്ചുനേരം സംസാരിച്ചു അവർ അവിടെ നിന്നും പോയി.

അവൾ ആ കാർഡ് ഒന്നു കൂടി എടുത്തു അതിലൂടെ തന്റെ മിഴികൾ പായിച്ചു.

സബ്കളക്ടർ ശിവപാർവ്വതി എന്നപേരിൽ അവളുടെ കണ്ണുകൾ ഉടക്കി.

തന്റെ ജനനത്തോടെ മരിച്ച അമ്മയുടെ ഓർമ്മയ്ക്ക് വേണ്ടി അച്ഛൻ പാർവ്വതി എന്ന് വിളിച്ചപ്പോൾ മുത്തശ്ശിയാണ് അച്ഛന്റെ പേര് കൂടി ചേർത്ത് ശിവപാർവതി എന്ന് വിളിച്ചത്.

പ്രണയത്തിന് ഇതിലും വലിയ ഒരു ഉദാഹരണം ഇല്ലത്രെ..

അമ്മയില്ലാതെ തന്നെ സ്വന്തം മോളെ നോക്കുന്നതു പോലെയാണ് ചേച്ചി ലക്ഷ്മിപ്രിയ നോക്കിയത്, എന്തിനും ഏതിനും ചേച്ചി മതിയായിരുന്നു തനിക്ക്.

അച്ഛന്റെ ലാളനയിൽ ഉം മുത്തശ്ശിയുടെയും ചേച്ചിയുടെയും സ്നേഹത്തിലും താൻ സന്തോഷത്തോടെ തന്നെയാണ് വളർന്നത്.

അവരുടെ പാറുക്കുട്ടിയെ അവർക്ക് ജീവനായിരുന്നു.

ആകെ ഉണ്ടായിരുന്നത് തന്റെ അച്ഛൻ പെങ്ങളുടെ കുത്തുവാക്കുകൾ മാത്രമായിരുന്നു.

ജനനത്തോടെ തള്ളയെ കൊന്നവൾ ദോഷം ജാതക കാരി എന്നൊക്കെ ഓപ്പോൾ പറയും

മനു ചേട്ടന്റെ കൂടെയോ അനി മോളുടെ കൂടെയോ ഒന്ന് സംസാരിക്കാൻ പോലും ഓപ്പോൾ സമ്മതിക്കില്ലായിരുന്നു.

അതിന്റെ പേരിൽ മുത്തശ്ശിയും ഓപ്പോളും എന്നും വഴക്കായിരുന്നു.

പത്താംക്ലാസും പ്ലസ്ടുവും നല്ല മാർക്കോടെ തന്നെ പാസ്സായി.

സിവിൽ സർവീസ് ഒരു മോഹമായിരുന്നു എങ്കിലും അത് ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി. അച്ഛനെ കൊണ്ട് തന്നെ അത്രയൊന്നും പഠിപ്പിക്കാൻ ആവില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.

നല്ല മാർക്ക് ഉണ്ടായതു കൊണ്ട് തന്നെയാണ് അവൾക്ക് എസ്എൻ കോളേജിൽ അഡ്മിഷൻ കിട്ടിയത്.

അവിടം മുതലാണ് തന്റെ ജീവിതം ആദ്യ മാറ്റിമറിക്കാൻ തുടങ്ങിയത്, ആ സമയത്ത് ചേച്ചി പിജിക്ക് പഠിക്കുകയായിരുന്നു.

വളരെ പ്രതീക്ഷയോടെയാണ് ആ കോളേജിലെ തിരുമുറ്റത്ത് ഞാൻ കാലുകുത്തിയത്.

എസ്ക്യൂസ് മീ മേഡം തന്റെ ചിന്തകളെ ഭേദിച്ചു കൊണ്ടാണ് ആ വിളി അവളെ തേടിയെത്തിയത്.

മുന്നിലിരിക്കുന്ന ആളെ കണ്ടതും അവൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി.

അവളെ നോക്കി അയാൾ ഒരു പവർഫുൾ സല്യൂട്ട് വെച്ചുകൊടുത്തു.

അയാളോട് ഇരിക്കാൻ പറഞ്ഞു അവൾ കാർത്തി അയച്ച കത്ത് അയാൾക്ക് നേരെ നീട്ടി.

അത് വായിച്ചതും അവളുടെ കണ്ണുകൾ വിടർന്നു.

സത്യമാണോ ശിവ അവൻ വരുന്നോ നമ്മുടെ കാർത്തി വരുന്നോ അയാൾ സന്തോഷത്തോടെ ചോദിച്ചു.

അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

അവൻ കൂടി വന്നിട്ട് വേണം ചില കാര്യങ്ങൾ നമുക്ക് പൂർത്തിയാക്കാൻ അതു പറഞ്ഞപ്പോൾ അയാളുടെ സ്വരം ഉറച്ചതായിരുന്നു.

 

” അന്ന് നമ്മൾ നീതിക്കായി കയറിയിറങ്ങിയ നീതിപീഠം ഇപ്പോൾ നമ്മുടെ കൈകുമ്പിളിൽ ആണ്.

ഇനിയെങ്കിലും എന്റെ അച്ചുവിന് നീതി കിട്ടണം, അതു വാങ്ങിക്കുന്നത് വരെ എനിക്ക് വിശ്രമമില്ല, അയാൾ അതു പറയുമ്പോൾ അവളുടെ കണ്ണിലും ആ പകയുടെ ജ്വാല വളരെ വ്യക്തമായിരുന്നു.

അന്ന് നീതിക്കായി കയറിയിറങ്ങാത്ത ഒരു ഇടവും ബാക്കിയുണ്ടായിരുന്നില്ല, ആരും തങ്ങളെ സഹായിക്കാൻ തയ്യാറായിരുന്നില്ല.

എടാ അന്തപ്പാ അവരുടെ സംസാരത്തിന് ഭംഗം വരുത്തിക്കൊണ്ട് വാതിലിനെ അടുത്തു നിന്നും ആ ശബ്ദം കേട്ടതും രണ്ടാളുടെയും ശ്രദ്ധ വാതിലിനടുത്തേക്ക് തിരിഞ്ഞു.

ആളെ കണ്ടതും അവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

അന്തപ്പൻ നിന്റെ മറ്റവൾ ആടാ കോപ്പേ.. മുഖത്ത് കപട ദേഷ്യം വരുത്തിക്കൊണ്ട് അയാൾ പറഞ്ഞു.

ഡാ സ്ഥലം എംഎൽഎ യോടാണ് ഈ പറയുന്നത് എന്ന് ഓർമ്മവേണം അയാൾ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

ഓ പിന്നെ എംഎൽഎ ആകാൻ ഏത് വിവരമില്ലാത്തവനും പറ്റും ഇത്തിരി തൊലിക്കട്ടി മാത്രം മതി, അതുപോലെയാണോ ഐപിഎസ് നല്ല അസ്സലായി പഠിച്ച കഷ്ടപ്പെട്ട് വാങ്ങിച്ച് ജോലി ആണ് ഇത്. നിന്നെക്കാൾ എന്തായാലും പവർ എനിക്ക് തന്നെ അയാളും വിട്ടുകൊടുത്തില്ല.

ഒന്ന് പോടാ നമുക്കിടയിൽ എംഎൽഎയും ഐപിഎസ് ഒക്കെ വേണോ മച്ചൂ.. അവനെ നോക്കി അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

ഗുഡ്മോണിങ് മാഡം ശിവക്ക് നേരെ വിഷ് ചെയ്തു അയാൾ അവിടെ ഉണ്ടായിരുന്ന കസേര വലിച്ച് അതിലേക്ക് ഇരുന്നു.

ശ്യാം ഏട്ടാ നിങ്ങൾ രണ്ടും എന്നെ മേഡെം എന്ന് വിളിക്കുമ്പോൾ എനിക്ക് എന്തോ ഒരു വല്ലാത്ത അകലം ഫീൽ ചെയ്യുന്നു കേട്ടോ..
അവൾ അയാളോട് പരിഭവം നടിച്ചു.

എന്തുകൊണ്ടും നിന്നെ അങ്ങനെ വിളിക്കുന്നത് ഞങ്ങൾക്ക് അഭിമാനം തന്നെയാടോ, അത്ര ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട് നീ ഈ പദവിയിലെത്താൻ ശ്യാം അവളെ നോക്കി പറഞ്ഞു.

അതിനെനിക്ക് താങ്ങും തണലുമായി നിന്നത് നിങ്ങളാണ് നിങ്ങൾ ഇല്ലേൽ ഇന്നീ പദവിയിൽ ഞാനില്ല, അവൾ വിഷമത്തോടെ മിഴികൾ താഴ്ത്തി പറഞ്ഞു.

ഞങ്ങളെ അച്ചുവിന്റെ സ്വപ്നം ആയിരുന്നില്ലേ നിന്റെ ഐഎഎസ്, അവൻ ഇല്ലാത്ത സമയത്ത് അവന്റെ പെണ്ണിനെ ഞങ്ങൾ ഒറ്റയ്ക്ക് ഇടാൻ പറ്റുമോ..? അങ്ങനെ ചെയ്താൽ അവന്റെ ആത്മാവ് പോലും ഞങ്ങളോട് പൊറുക്കില്ല. ഒന്ന് നിർത്തിയതിനുശേഷം അവളെ ഒന്നു നോക്കി ശ്യാം തുടർന്നു,
ഇനി ആകെയുള്ള സങ്കടം നിങ്ങൾ രണ്ടുപേരും ആണ് ഒരാൾ മണ്മറഞ്ഞ പ്രണയത്തിൽ ജീവിക്കുമ്പോൾ മറ്റൊരാൾ തന്റെ പ്രണയത്തെ ഉള്ളിൽ ഇട്ടു ജീവിക്കുന്നു അയാൾ അച്ചായനെ നോക്കി പറഞ്ഞു.

ഇനിയെങ്കിലും രണ്ടാൾക്കും ഒരുമിച്ചു കൂടെ അതുതന്നെയാവും നമ്മുടെ അച്ചും ആഗ്രഹിക്കുന്നത്.

ദയവുചെയ്ത് ഒന്നു നിർത്തു ശ്യാമേട്ടാ അയാളെ പറഞ്ഞു മുഴുമിപ്പിക്കാൻ അയക്കാതെ അവൾ കയറി പറഞ്ഞു.

ഞാൻ എത്ര തവണ പറഞ്ഞു കഴിഞ്ഞു ഇതിനുള്ള ഉത്തരം, ഇനിയും നിങ്ങൾ എന്താ അത് മനസ്സിലാക്കാത്തത്
എന്റെ സഖാവേ ഈ ഭൂമിയിൽ ഇല്ലാതായിട്ടുള്ളു ഞങ്ങളുടെ പ്രണയം നശിച്ചിട്ടില്ല, നശിക്കുകയും ഇല്ല എന്റെ മരണംവരെ അത് എന്നിൽ ജീവിക്കും, മറക്കാൻ പറയാൻ എല്ലാവർക്കും പറ്റും പക്ഷേ മറന്നു കളയേണ്ടത് സ്വന്തം ജീവനെ തന്നെയാണ് എന്ന് ആരും എന്താ മനസ്സിലാക്കാത്തത് നിറകണ്ണുകളോടെ അവൾ തുടർന്നു.

ദയവുചെയ്ത് അച്ചായൻ വേറെ വിവാഹം കഴിക്കണം എന്നെ ഓർത്തു കാലം കഴിക്കേണ്ടതില്ല, അമ്മച്ചിക്ക് സ്നേഹിക്കാൻ ഒരു മോള് വേണം വേറെ ആരുമില്ല ആ പാവത്തിന് അവൾ ദയനീയമായി അച്ചായനോട്‌ പറഞ്ഞു.

ഇതിന് നീ പറഞ്ഞ ഉത്തരമേ എനിക്കും പറയാനുള്ളൂ എന്റെ പ്രണയം എന്റെ മനസ്സിൽ ആണ് അത് വേണ്ടെന്ന് വെക്കാൻ പറയാൻ ആർക്കും അവകാശമില്ല,
അച്ചു നെഞ്ചിലേറ്റുന്നതിനു മുൻപേ ഈ ആന്റ്റോ ആന്റണി നെഞ്ചിലേറ്റിയ പെണ്ണാണ് നീ, ഒടുവിൽ ചങ്കായ കൂടിയവന്റെ ചങ്കിടിപ്പ് നീയാണെന്ന് അറിഞ്ഞപ്പോൾ ആരെയും ഒന്നും അറിയിക്കാതെ വഴിമാറി നടന്നു. ഇന്നിപ്പോൾ ജീവനായി കൊണ്ടു നടന്ന പെണ്ണ് ജീവിതം നഷ്ടപ്പെട്ടു നിൽക്കുമ്പോൾ ഞാൻ മാത്രം പുതിയ ജീവിതം തുടങ്ങണം അല്ലേ..?
എന്റെ പ്രണയത്തിൽ ജീവിച്ചു മരിക്കാൻ തന്നെയാണ് എന്റെയും തീരുമാനം അതിൽ ആരും കൈകടത്തേണ്ടതില്ല അത് പറയുമ്പോൾ അച്ചായന്റെ സ്വരം കടുത്തതായിരുന്നു. അയാൾ ദേഷ്യത്തോടെ അവിടെ നിന്നും പോയി.

ശിവ ദയനീയമായി ശ്യാമിനെ ഒന്ന് നോക്കി,
അവൻ എന്തു പറയണമെന്നറിയാതെ മിഴിച്ചു നിൽക്കുകയാണ്.

& & & & & &&&&&&&& &&&&

പുറത്തെ തൂണിൽ ചാരി ദേഷ്യത്തിൽ നിൽക്കുകയാണ് അച്ചായൻ,

അയാളുടെ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ട് ആരും കാണാതെ പോയ ഒരു സ്നേഹത്തിന്റെ ആഴക്കടൽ.

അയാളുടെ ഓർമ്മകളിലേക്ക് താൻ ആദ്യമായി ശിവയെ കണ്ട രംഗം ഓടിവന്നു.

അമ്മച്ചിക്ക് സുഖമില്ല എന്ന് പറഞ്ഞ് വീട്ടിൽ നിന്നും വിളി വന്നപ്പോൾ വെപ്രാളപ്പെട്ട് ഒരു ഷോട്ട് കട്ട് വഴി വേഗം വീട്ടിലെത്താൻ ബൈക്ക് പറപ്പിക്കുക യായിരുന്നു താൻ, തന്റെ പുറകിൽ ആന്റിയുടെ മകൻ ജെയിംസും ഉണ്ട്,

അവനോട് പിരിക്കാൻ പറഞ്ഞ് ഞാൻ വണ്ടി ഫുൾ സ്പീഡിൽ വിട്ടു.

എന്റെ അമ്മച്ചിക്ക് ഒന്നും പറ്റരുത് എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

സ്വന്തമെന്ന് പറയാൻ എനിക്ക് അമ്മച്ചിയും അമ്മച്ചിക്കും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചാച്ചൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. ഇട്ടു മൂടാൻ സ്വത്ത് ഉള്ളതുകൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല, ചാച്ചൻ പോയതിനെ ഒരു കുറവും വരുത്താതെ യാണ് അമ്മച്ചി എന്നെ വളർത്തിയത്.

എന്നും എന്റെ ഒരു നല്ല സുഹൃത്താണ് അമ്മച്ചി, അമ്മച്ചിയെ കാത്തോളണേ കർത്താവേ എന്നും മനസ്സിൽ വിചാരിച്ച് ഞാൻ വണ്ടി ഒരു വളവിലൊട്ടു കയറ്റിയതും എവിടെനിന്നോ ഒരു പെൺകുട്ടി ഞങ്ങളുടെ മുൻപിലേക്ക് ചാടിവീണു.

വളവ് ആയതുകൊണ്ട് ഞാൻ വണ്ടി സ്പീഡ് കുറച്ചത് കാരണം വണ്ടി സൈഡിലേക്ക് മറിഞ്ഞെങ്കിലും എനിക്കും വണ്ടിക്കും യാതൊരു കുഴപ്പവും പറ്റിയില്ല.

ഞാൻ കലിപ്പിൽ അവളുടെ അടുത്തേക്ക് പോയി.

ഉരഞ്ഞ് മുട്ടു പൊത്തിപ്പിടിച്ചു പേടിയോടെ നിൽക്കുന്ന അവളെ കണ്ടതും ഞാൻ ഒരു നിമിഷം അമ്മയെ പോലും മറന്നുപോയി.

ചുവന്ന പട്ടുപാവാടയിൽ പിടക്കുന്ന മാൻ മിഴികളും വിറയാർന്ന ചുണ്ടും ഒരു അപ്സരസ്സ് വന്ന് മുന്നിൽ നിൽക്കുന്നത് പോലെ തോന്നി.

എവിടെ നോക്കിയാ ടി നടക്കുന്നത് നിനക്ക് ചാവാൻ വേറെ വണ്ടി ഒന്നും കിട്ടിയില്ലേ..?
ഞാൻ അവളെ നോക്കി അങ്ങനെ നിൽക്കുമ്പോഴാണ് എന്റെ പുറകിൽ നിന്ന് ആ അപ ശബ്ദം കേട്ടത്.

ഓ… ഇവൻ ഇത് നശിപ്പിച്ചു എന്നും മനസ്സിൽ വിചാരിച്ച് അവനെ നോക്കിയ ഞാൻ ഞെട്ടി പോയി.

രണ്ട് കൈയും മുറിവും പറ്റി നെറ്റിയിൽ നിന്നും ചോരയും ഒലിപ്പിച്ചു നിൽക്കുകയാണ് അവൻ.

അവന്റെ നിൽപ്പ് കണ്ടാൽ ചിരി വരും.

ഞാൻ അവന്റെ അടുത്തേക്ക് ഓടിച്ചെന്നു.

ജയിംസ് കുട്ടി എന്തെങ്കിലും പറ്റിയോ..? ഞാൻ അവനെ നോക്കി ചോദിച്ചു.

ഇല്ലടാ വണ്ടിയും നീയും സൈഫായി, എന്റെ കാര്യത്തിൽ ഒരു തീരുമാനവുമായി. അവൻ ആ മുറിയിലേക്ക് നോക്കി പറഞ്ഞു.

ഈ വടയക്ഷി എന്തു ധൈര്യത്തിലാ നമ്മളെ മുൻപിലേക്ക് ചാടിയത്,

ഇവൻ ഇത് നിർത്തുന്നില്ല കർത്താവേ.., ഞാൻ മനസ്സിൽ പറഞ്ഞു.

അവന്റെ അട്ടഹാസം കൂടി ആയപ്പോൾ ആ കുട്ടി ആകെ പേടിച്ച മട്ടുണ്ട്, രണ്ട് കണ്ണിൽ നിന്നും ഡാം തുറന്നിട്ട് പോലെ വെള്ളം വരാൻ തുടങ്ങി.

അതു കൂടി കണ്ടപ്പോൾ എന്റെ സകല നിയന്ത്രണവും പോയി.

ഞാൻ ആ കുട്ടിയുടെ അടുത്തേക്ക് ചെന്ന് ഹോസ്പിറ്റലിൽ ഒക്കെ പോണം എന്നൊക്കെ ചോദിച്ചു.

അത് കണ്ടു ലെവനു പിന്നെ കലികയറി അവൻ ഓരോന്നൊക്കെ വീണ്ടും പറയാൻ തുടങ്ങി.

ഞാൻ അവന്റെ വായപൊത്തി ഒരുതരത്തിൽ ഒക്കെ സമാധാനിപ്പിച്ചു ആ കുട്ടിയെ നോക്കിയപ്പോൾ അവൾ അവിടെയില്ല എങ്ങോട്ടോ മാഞ്ഞുപോയി.

പിന്നെ വീട്ടിൽ ചെന്ന് അമ്മച്ചിയെ ഹോസ്പിറ്റലിൽ ആക്കുന്ന തിരക്കിലായി പോയി ഞാനും.

എന്നാലും ഞാൻ അവളെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. പല രാത്രികളും പിടിക്കുന്ന മാന്യത എന്റെ ഉറക്കം കെടുത്തി.

നീ ഇവിടെ വന്ന് നിൽക്കണോ..? പോകേണ്ടേ..,? ശ്യാമിനെ ശബ്ദമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.

ശിവയോട് യാത്രപറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി.

അവളും ഓഫീസും കാര്യങ്ങളുമായി തിരക്കിൽ ഏർപ്പെട്ടു.

തുടരും…

ഹായ് കൽബൂസ് സ്റ്റോറി ഇഷ്ടം ആവുന്നുണ്ടോ..? അഭിപ്രായങ്ങൾ എന്തായാലും അറിയിക്കണം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സഖാവ് – Part 1”

Leave a Reply

Don`t copy text!