Skip to content

സഖാവ് – Part 15

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

” തനിക്കു മുൻപിലുള്ള കാഴ്ച കണ്ടു തളരുന്നത് പോലെ പാത്തുവിനു തോന്നി.
രക്തത്തിൽ കുളിച്ചു കിടക്കുന്ന അശ്വിൻ, അവന്റെ തല തന്റെ മടിയിൽവെച്ച് പൊട്ടിക്കരയുന്ന അച്ചായൻ, തൊട്ടടുത്ത ശിലപോലെയിരിക്കുന്ന ശിവ, അതിനടുത്തു തറയിൽ മുട്ടുകുത്തി ഇരുന്നു കൈകൾകൊണ്ട് മുഖംപൊത്തി പൊട്ടിക്കരയുന്ന കാർത്തി, ചുറ്റും കൂടിയവരൊക്കെ തേങ്ങലടക്കാൻ പാടുപെടുന്നുണ്ട്.
പാത്തു എല്ലാവരെയും ഒന്നു നോക്കി.

കയ്യിലുണ്ടായിരുന്ന ബാഗ് ഉതിർന്നു വീണു.
തളർന്നു വീഴാൻ തുടങ്ങിയ അവൾ വേച്ച് വേച്ച് അശ്വിന്റെ അരികിലെത്തി.

അവന്റെയരികിൽ മുട്ടു കുത്തിയിരുന്നു അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കി.

തന്റെ വിറയാർന്ന കൈകൾ കൊണ്ട് അവന്റെ മുഖമൊന്ന് തലോടി.

ഇ… ഇ.. ക്കാ..
വിറയാർന്ന ശബ്ദത്തോടെ അവൾ വിളിച്ചു.

എണീറ്റേ വേഗം എന്നെ പറ്റിച്ചത് മതി, ഞാൻ പേടിച്ചു, തമാശക്ക് ആണെങ്കിൽ പോലും ഇങ്ങനെയൊക്കെ ചെയ്യല്ലേ ട്ടോ…
കണ്ടു നിൽക്കാൻ പറ്റില്ല ഈ പെങ്ങൾക്ക്, അവൾ കരച്ചിലോടെ തന്നെ വിറച്ചുകൊണ്ട് പറഞ്ഞു.

ഇക്കാ… ഇക്കാ… അവൾ വീണ്ടും വീണ്ടും അവനെ കുലുക്കി വിളിച്ചു.

ഇച്ചായാ… പറഞ്ഞേ ഇക്കാനോട് എണീക്കാൻ, എനിക്കിത് സഹിക്കുന്നില്ല, അവൾ അച്ചായനോട് കരഞ്ഞുകൊണ്ടു പറഞ്ഞു.

അതുകൂടി കേട്ടപ്പോൾ അച്ചായന്റെ കരച്ചിലിന്റെ ശക്തി കൂടി.
ഒരു കൈ കൊണ്ട് അവളെ ചേർത്തുപിടിച്ച് അച്ചായൻ പൊട്ടിക്കരഞ്ഞു.

പോയി മോളെ.., നമ്മുടെ അച്ചു നമ്മളില്ലാത്ത ലോകത്തേക്ക് യാത്രയായി, അച്ചായൻ വിതുമ്പിക്കൊണ്ട് പറഞ്ഞു.
അത് കേട്ടതും പാത്തു അവനെ ശക്തിയായി തള്ളി.

നോ… ഇല്ല എന്റെ ഇക്ക അങ്ങനെ പോവില്ല, അങ്ങനെ പോവാൻ ഞാൻ സമ്മതിക്കൂല.
നേരത്തെ വരാൻ പറഞ്ഞതാ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞു, എന്നിട്ടിപ്പോ പറ്റിക്കുന്നത് കണ്ടോ..
പാത്തു കരച്ചിലും ചിരിയും കൂട്ടിക്കലർത്തി പറഞ്ഞു.

ഇക്കാ എണീക്ക് ഇക്കാ…. എനിക്ക് നീ ഇല്ലാതെ പറ്റില്ല,
ദേ ഇരിക്കണ് നോക്ക് ഒരുത്തി, കരയുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് പിടിച്ചിരിക്കാ പാവം, ഇക്ക അവളെ പേടിപ്പിക്കാതെ ഒന്നെണീക്ക്. അവൾ ശക്തിയായി അശ്വിനെ പിടിച്ചുകുലുക്കി.

അപ്പോഴേക്കും രണ്ടുമൂന്ന് ടീച്ചേഴ്സ് വന്ന് അവളെ പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി.
അവൾ അവരെയെല്ലാം തട്ടിമാറ്റി ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞു, ഒരുപാട് കരഞ്ഞു ക്ഷീണിതയായി നിലത്തേക്ക് ഊർന്നു വീണു.

അവളെ അവിടെ നിന്ന് എല്ലാവരും ചേർന്ന് കൊണ്ടുപോയി.
അബോധാവസ്ഥയിലും ഇക്കാ ഇക്കാ എന്ന് അവൾ മന്ത്രിച്ചു കൊണ്ടിരുന്നു.

ആരോ വിളിച്ചറിയിച്ചാണ് ശ്യാം കോളേജിൽ എത്തിയത്. കേട്ടതൊന്നും നേരിൽ കാണുന്നത് വരെ അവൻ വിശ്വസിച്ചില്ല. തന്റെ പ്രിയപ്പെട്ടവന്റെ ദയനീയാവസ്ഥ കണ്ട് അവൻ അലമുറയിട്ടു കരഞ്ഞു.

ഞൊടിയിടയിൽ വാർത്ത കാട്ടുതീ പോലെ പടർന്നു.

കോളേജ് ഹീറോ, ഫോർ ഫൈറ്റേഴ്സിന്റെ നട്ടെല്ല്, എല്ലാവരുടെയും പ്രിയപ്പെട്ട നേതാവ്, എത്ര എതിരാളികൾ വന്നാലും പൊരുതി ജയിക്കുന്ന യോദ്ധാവ്, വിശേഷണങ്ങളേറെയാണ് അവന്.
ആരുടേയോ കൊടും ക്രൂരതയ്ക്ക് ഇരയായപ്പോൾ ആ കോളേജിന്റെ നല്ലൊരു നായകനായിരുന്നു എല്ലാവർക്കും നഷ്ടപ്പെട്ടത്, എല്ലാവരുടെയും പ്രിയപ്പെട്ട സഹപാഠി.

വിതുമ്പലോടെയല്ലാതെ ആരും ആ വാർത്ത ശ്രവിച്ചില്ല.
ചതിയിലൂടെ തകർത്തതാവും തങ്ങളുടെ പ്രിയപ്പെട്ടവനെ കേട്ടവർ മൊത്തം ഒരേ സ്വരത്തിൽ പറഞ്ഞു.

പോലീസെത്തി ബോഡി അവിടുന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
ഇൻക്വസ്റ്റ് നടത്തി ബോഡി പോസ്റ്റ് മോർട്ടത്തിന് അയക്കാൻ ഒരുങ്ങി.

ഡാ.. നമ്മുടെ അച്ചുവിനെ തനിച്ചു വിടണ്ട ടാ നമുക്കും പോകാം കൂടെ അശ്വിന്റെ ബോഡി അവിടെ നിന്നും കൊണ്ടു പോകാനൊരുങ്ങിയപ്പോൾ കാർത്തി അലറി കരഞ്ഞു കൊണ്ട് പറഞ്ഞു.

സംഭവത്തിന് ദൃസാക്ഷികൾ ആരെങ്കിലും ഉണ്ടോ..?
അശ്വിന്റെ ബോഡി യോടൊപ്പം നടക്കാൻ ഒരുങ്ങിയപ്പോഴാണ് അച്ചായന്റെ കാതുകളിലേക്ക് സിഐയുടെ ചോദ്യം വന്നു പതിച്ചത്.

അതു കേട്ടതും അച്ചായൻ അവിടെ തന്നെ തറഞ്ഞു നിന്നു.

ശിവ.. അവളെ താനും മറന്നു, കൺമുമ്പിൽ തന്റെ പ്രിയപ്പെട്ടവൻ പിടഞ്ഞു വീഴുന്നത് കാണേണ്ടി വന്നവൾ, അവളെവിടെ…? അച്ചായൻ അവൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.

നിശ്ചലയായി അതേ അവസ്ഥയിൽ തന്നെ ഇരിക്കുകയാണവൾ.

അവളെ കണ്ടതും അവന്റെ ഉള്ളമൊന്ന് പിടഞ്ഞു.

ഓടിച്ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
ശിവ, മോളെ.. അവൻ കരച്ചിലോടെ വിളിച്ചു. നിറഞ്ഞു വന്ന കണ്ണുനീർ നിയന്ത്രിക്കാനായില്ല അവന്.
ശിവ പക്ഷേ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ നിന്നു.

അവളുടെ ദൃഷ്ടിയും മനസ്സും എവിടെയോ ആണ് ശരീരം മാത്രം ഇവിടെയും,

ഈ കുട്ടിയാണോ ദൃക്സാക്ഷി..?
സിഐ അത് ചോദിച്ചു കൊണ്ട് അവിടേക്ക് വന്നു.
അച്ചായൻ അതെ എന്നർത്ഥത്തിൽ തലയാട്ടി.

ഞങ്ങൾക്ക് ചില കാര്യങ്ങൾ ഈ കുട്ടിയോട് ചോദിക്കാനുണ്ട് അയാൾ ശിവയുടെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു.

അതിപ്പോ നടക്കില്ല സാർ അതിനൊന്നും പറ്റിയ മാനസികാവസ്ഥയിൽ അല്ല ഇവൾ ഇപ്പോൾ, അച്ചായൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു പറഞ്ഞു.

എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്യേണ്ടേ..? അയാൾ കുറച്ചു ഗൗരവത്തോടെ പറഞ്ഞു.

പറയുന്നത് കേൾക്ക് സാർ ഇവളെ നിങ്ങൾ പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് ഞാൻ കൊണ്ടുവരാം അതാണ് നല്ലത്, അല്ലാതെ ഈ നിമിഷം ഒരു ചോദ്യം ചെയ്യുൽ നടക്കില്ല. അച്ചായൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

അത് ശരിയാണ് സാർ ഈ നിമിഷം അവളെ ചോദ്യം ചെയ്യാൻ ഞങ്ങൾ സമ്മതിക്കില്ല, അരുണും കൂട്ടരും അത് പറഞ്ഞു മുൻപോട്ട് വന്നു.

കോളേജ് വിദ്യാർത്ഥികളോട് ഒരു കളി വേണ്ട എന്നതിനാലാവാം അദ്ദേഹംആ ഉദ്യമത്തിൽ നിന്നും പിന്മാറി.

തന്റെ സഹപാഠികളായ രണ്ടു പെൺകുട്ടികളെ വിളിച്ച് ശിവയെ അവരുടെ കൈകളിൽ ഏല്പിച്ച ശേഷം അരുണേ ശിവയേയും പാത്തുവിനെ യും ശ്രദ്ധിക്കണമെന്നും പറഞ്ഞ് അച്ചായൻ കാർത്തിയും ശ്യാമും തന്റെ പ്രിയപ്പെട്ടവന്റെ ശരീരത്തിനെ അനുഗമിച്ചു.

. ******************************

രാവിലെ തൊടിയിലെ മടലോക്കെ വെട്ടിക്കീറി വെക്കുകയായിരുന്നു നിർമ്മല.

പതിവില്ലാതെ കുറച്ച് ആളുകൾ വരുന്നത് കണ്ടവൾ സംശയത്തോടെ അവരുടെ അടുത്തേക്ക് ചെന്നു.

മുറ്റത്തൊരു പന്തൽ കെട്ടണം ബോഡികൊണ്ടു വരുമ്പോഴേക്കും, അതിലൊരാളുടെ സംസാരം കേട്ടതും നിർമ്മലയുടെ ഉള്ളൊന്നു കാളി.

അവൾ തന്റെ താലിയിലൊന്ന് മുറുക്കി പിടിച്ചു.

” എന്താ !! എന്താ നിങ്ങൾ പറയുന്നത്..? അദ്ദേഹം പോയോ..? നിറഞ്ഞു വന്ന മിഴിനീരിനെ തുടച്ചുമാറ്റി കൊണ്ട് നിർമ്മല ചോദിച്ചു.

വന്നവർ അവരെ സഹതാപത്തോടെ നോക്കി.
പാവം എന്നോ നാടുവിട്ടുപോയ തന്റെ ഭർത്താവ് മരിച്ചെന്ന് വിചാരിച്ചാണ് അവർ വിതുമ്പുന്നത്.
അപ്പോൾ മരിച്ചത് താൻ കഷ്ടപ്പെട്ട് വളർത്തി കൊണ്ടുവന്ന തന്റെ പൊന്നുമോനാണെന്നറിയുമ്പോഴോ?
വന്നവർ അവളോടെന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങി.

അപ്പോഴേക്കും അവിടേക്ക് വിവരമറിഞ്ഞ് ചില ബന്ധുക്കൾ കൂടിയെത്തി.
ബോഡി എപ്പോഴാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഇവിടേയ്ക്ക് കൊണ്ടുവരുന്നത്…? കൂട്ടത്തിൽ പ്രായം ചെന്നയാൾ ചോദിച്ചു.

പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡി കോളേജിൽ പൊതുദർശനത്തിന് വയ്ക്കുന്നുണ്ട്. അതുകഴിഞ്ഞ് ഇങ്ങോട്ടു കൊണ്ടുവരൂ… ഇവിടെ കൂടുതൽ വയ്ക്കേണ്ട എന്നാണ് തീരുമാനം, കൂട്ടത്തിലൊരാൾ മറുപടി കൊടുത്തു,
ഇതൊക്കെ കേട്ടു നിന്ന നിർമ്മലയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി.

എന്തൊക്കെയാ നിങ്ങൾ പറയുന്നത് ദയവുചെയ്ത് കാര്യം എന്താണെന്ന് ഒന്നു പറയൂ.. അവൾ ദയനീയമായി എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

സാരമില്ല ടീ നീ വിഷമിക്കല്ലേ അവൻ അത്രയേ ദൈവം ആയുസ്സ് കൊടുത്തിട്ടുള്ളൂ എന്ന് വിചാരിച്ചാൽ മതി, ആ പ്രായം ചെന്നയാൾ നിർമ്മലയുടെ തോളിൽ തട്ടി പറഞ്ഞു.

മാമ ആരുടെ കാര്യമാണ് ഈ പറയുന്നത്…? അവൾ സംശയത്തോടെ ചോദിച്ചു.

അച്ചു.. നമ്മുടെ അച്ചുവിനെ ആരോ വെട്ടിയെന്ന്…, പോസ്റ്റുമോർട്ടം കഴിയാറായി എന്നാ കേട്ടത്, അയാൾ ഒരുവിധം പറഞ്ഞൊപ്പിച്ചു.

നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്..? അല്ലേലും എന്റെ കുഞ്ഞിനെ നിങ്ങൾക്കൊന്നും കണ്ടൂടല്ലോ..? എന്നുവെച്ച് ഇങ്ങനെയൊക്കെ പറയണോ..?

നോക്ക് അവൻ കോളേജിലേക്ക് പോകാൻ തുടങ്ങിയപ്പോൾ എനിക്കു തന്ന ഉമ്മയുടെ തണുപ്പ് പോലും കവിളിൽ നിന്ന് പോയിട്ടില്ല എന്നിട്ടാ ഈ പറയുന്നത് എന്റെ കുഞ്ഞിനെ കീറിമുറിക്കുകാണെന്ന് നിർമ്മല അവരെയൊക്കെ നോക്കി പറഞ്ഞു.

പക്ഷേ തന്നെ നോക്കുന്ന കണ്ണുകളിൽ ഒക്കെ അവൾ സഹതാപമാണ് കണ്ടത്.
അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ ഉള്ളിലും തോന്നി.

അമ്മ ധൈര്യം കൈവിടല്ലേ അമ്മ, അവന്റെ അനിയത്തി കുട്ടികൾക്ക് ധൈര്യം കൊടുക്കേണ്ടത് അമ്മയാണ്. അശ്വിന്റെ കൂടെ പഠിക്കുന്ന നിഖിൽ നിർമ്മലയുടെ കയ്യിൽ പിടിച്ചു പറഞ്ഞു.

ഇല്ല ഞാനിത് വിശ്വസിക്കില്ല, എന്റെ മോനൊന്നും പറ്റിയിട്ടില്ല. ഭഗവാനെ എന്റെ കുഞ്ഞിനോന്നും വരുത്തല്ലേ…. നിർമ്മല അലമുറയിട്ടു കരഞ്ഞു.

മോനേ അച്ചു.. എന്റെ കുഞ്ഞിങ്ങു പെട്ടന്ന് വാ.. ഇവരോട് പറ ഇതൊക്കെ കള്ളമാണെന്ന് പൊന്നുമോനെ നീ എവിടെയാടാ… അമ്മയ്ക്ക് നീയല്ലാതെ ആരാ ഉള്ളത്.. നിർമ്മല പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

എല്ലാവരും വെറുതെ പറയല്ലേ..? എന്റെ കുഞ്ഞിനോന്നും പറ്റിയിട്ടില്ലല്ലോ..? അവൾ അവസാന പ്രതീക്ഷയെന്നോണം എല്ലാവരുടെയും മുഖത്തേക്കൊന്നു നോക്കി.

പോയമ്മേ അവൻ നമ്മളെയൊക്കെ വിട്ടു പോയിട്ട് മണിക്കൂറുകളായി… നിഖിൽ നിർമ്മലയെ ചേർത്തുപിടിച്ചു പറഞ്ഞു.

, അയ്യോ എന്റെ ഈശ്വരാ.. എന്റെ കുഞ്ഞ് എന്നുറക്കെ കരഞ്ഞുകൊണ്ട് നിർമ്മല നിഖിലിന്റെ കൈകളിലേക്ക് കുഴഞ്ഞുവീണു.

അകത്ത് സ്കൂളിലേക്ക് പോകാൻ ആയി തയ്യാറായിക്കൊണ്ടിരിക്കുന്ന അശ്വിനിയും അനുമോളും ശബ്ദം കേട്ട് പുറത്തേക്ക് വന്നു.

നിഖിലിന്റെ കയ്യിൽ ബോധമറ്റ് കിടക്കുന്ന അമ്മയെ കണ്ടവർ സ്തബ്ദരായി.
അയ്യോ എന്തുപറ്റി അമ്മയ്ക്ക് എന്താ ഉണ്ടായേ അശ്വിനി ഓടിവന്ന് അമ്മയെ നോക്കിക്കൊണ്ട് ചോദിച്ചു.

ഒന്നുമില്ല മക്കള് അകത്തേക്ക് ചെന്ന് ഇത്തിരി വെള്ളം കൊണ്ടുവാ..
അശ്വിനി യെ നോക്കി ആ മധ്യവയസ്കൻ പറഞ്ഞു.

അവൾ ഓടി പോയി ഒരു കപ്പ് വെള്ളം ആയി തിരികെ വന്നു.
നിഖിൽ ആ വെള്ളം മേടിച്ചു നിർമ്മലയുടെ മുഖത്തേക്ക് തെളിച്ചു.
തന്റെ മുഖത്തേക്ക് വെള്ളം വീണതും അവൾ പതുക്കെ കണ്ണുകൾ തുറന്നു.
തനിക്ക് ചുറ്റുമുള്ളവരെ ഒന്നു നോക്കി ശേഷം ചാടിയെഴുന്നേറ്റ് മോനെ അച്ചു എന്ന് ഉറക്കെ കരഞ്ഞു.

എന്തുപറ്റി അമ്മ എന്താ ഏട്ടന് അനുമോളും അശ്വിനിയും അമ്മയെ സംശയത്തോടെ നോക്കി ചോദിച്ചു.
അവൻ പോയി മക്കളെ.. തന്റെ രണ്ടു മക്കളെയും ചേർത്തുപിടിച്ച് അവൾ അലമുറയിട്ട് കരഞ്ഞു.

അമ്മ പറയുന്നതും കരയുന്നതും മനസ്സിലാകാതെ അവരും അമ്മയോടൊപ്പം കൂടി.

തങ്ങളുടെ ഏട്ടന് എന്തോ പറ്റിയെന്ന് അവർക്കു മനസ്സിലായി,,

ആ രംഗം കണ്ടു നിന്നവർ കരച്ചിലടക്കാൻ പാടുപെട്ടു.

***********************************

അശ്വിന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് കോളേജിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

അവിടെ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും സംസ്കാരം വീട്ടുവളപ്പിൽ.

നാടും വീടും ഒരു പോലെ തേങ്ങി അശ്വിന്റെ മരണവാർത്തയറിഞ്ഞ്.

തങ്ങളുടെ പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാനും അന്ത്യോപചാരമർപ്പിക്കാനും ആയിരക്കണക്കിനാളുകളാണ് കോളേജ് അങ്കണത്തിൽ തടിച്ചുകൂടിയത്.

ആളുകളെ നിയന്ത്രിക്കാൻ പോലീസും വിദ്യാർത്ഥികളും നന്നേ പാടുപെട്ടു.
തങ്ങളുടെ സഹപാഠിയുടെ വിയോഗം അറിഞ്ഞ കൂട്ടുകാർ തേങ്ങലോടെയാണ് അവിടെ എത്തിച്ചേർന്നത്.
കോളേജിലേക്ക് പോകുന്ന റോഡിനിരുവശവും കരിങ്കോടികൾ ഉയർന്നു.
പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ എന്നെഴുതിയ അശ്വിനെ പുഞ്ചിരിതൂകുന്ന ഫ്ലക്സുകൾ ഉയർന്നു.

ആ ഫോട്ടോയിലേക്ക് നോക്കുന്ന ഓരോ ഹൃദയവും വിങ്ങിപ്പൊട്ടി.

പാത്തുവിനെ യും ശിവയെയും ആദ്യം തന്നെ അരുൺ അശ്വിന്റെ വീട്ടിലേക്ക് അയച്ചിരുന്നു.

പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡിയും ആയി തിരികെ വരികയാണ് അച്ചായനും ശ്യാമും കാർത്തിയും.

മൂന്നുപേരും അശ്വിനിൽ തന്നെ ദൃഷ്ടി പതിപ്പിച്ച് മൗനമായി തേങ്ങുകയാണ്.
ടാ.. അന്തപ്പാ ഇതൊന്നും സത്യമല്ലല്ലോടാ… ഇതൊക്കെ വെറുതെ യല്ലേ ഈ രാവു പുലരുമ്പോൾ പുഞ്ചിരിതൂകുന്ന മുഖവുമായി നമ്മുടെ അച്ചു നമ്മളോടൊപ്പം ഉണ്ടാവുമോ…? കാർത്തി പ്രതീക്ഷയോടെ അച്ചായനെ നോക്കി.

അച്ചായൻ അവനെ ചേർത്തുപിടിച്ചു കരഞ്ഞു.

എങ്ങിനെയാ ടാ നമുക്ക് ഇവൻ ഇല്ലാതെ…. ശ്യാം വാക്കുകൾ മുഴുവൻ ആകാതെ തേങ്ങി.

ആംബുലൻസ് കോളേജിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അതിനെ പൊതിഞ്ഞ ആളുകൾ ചുറ്റും കൂടി.

കോളേജ് ഓഡിറ്റോറിയത്തിൽ അശ്വിന്റെ ശരീരം പൊതുദർശനത്തിന് വെച്ചു.

തന്റെ പ്രിയപ്പെട്ടവന് കണ്ണീരോടെ സഹപാഠികളും അധ്യാപകരും യാത്രാമൊഴി നൽകി.

അച്ചായനും ശ്യാമും കാർത്തിയും അരുൺ എല്ലാം അവന്റെ അരികിൽ തന്നെ നിന്നു.

പൊതുദർശനത്തിന് വെച്ച ശേഷം അശ്വിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

അപ്പോഴേക്കും അവിടമാകെ ജനസാഗരമായി കഴിഞ്ഞിരുന്നു.

അവന്റെ ശരീരം അകത്തേക്ക് വെച്ചതും അശ്വിനിയും അനുമോളും ഏട്ടാ എന്ന് വിളിച്ചു ഓടിവന്നു.
അവർ ആ ചില്ലുകൂട്ടിലൂടെ തങ്ങളുടെ ഏട്ടനെ നോക്കി പൊട്ടിക്കരഞ്ഞു.

അലമുറയിട്ട് കരയുന്ന ആ രണ്ട് അനിയത്തിമാരെ നോക്കി എല്ലാവരും വിതുമ്പി.

ഒരുപാട് നേരം അവനെ അങ്ങനെ വെയ്ക്കാൻ പറ്റാത്തതുകൊണ്ട് വേഗം അടക്കം ചെയ്യാനുള്ള കാര്യങ്ങളിലേക്ക് കടന്നു.

തന്റെ മകന് അന്ത്യചുംബനം നൽകുന്ന അമ്മയുടെ കരച്ചിൽ എല്ലാവരുടെയും കണ്ണ് നിറച്ചു.

അവസാനമായി ശിവയെഅശ്വിന്റെ അരികിലേക്ക് കൊടുന്നു, അവൾക്ക് ഒരു നോക്ക് കാണാൻ വേണ്ടി…

അച്ചുവേട്ടാ… അവൾ തേങ്ങി കരഞ്ഞുപോയി..
നിറ മിഴിയോടെ അവനെ നോക്കി അവൾ നിന്നു.
അവന്റെ നെറ്റിയിൽ തന്റെ അധരങ്ങൾ പതിപ്പിച്ചപ്പോൾ അവളറിഞ്ഞു നഷ്ടപ്പെടലിന്റെ വേദന…
തന്റെ സ്വപ്നം ഇതാ തന്നെ തനിച്ചാക്കി യാത്രയാവുന്നു.
അവൾ അവനെ ഇറുകെ പിടിച്ചു പോയ്‌.
ആര് വേർപെടുത്തിയാലും വേർപ്പെടാൻ വയ്യാതെ അവൾ അവനെ ചുറ്റിപിടിച്ചു….

” അച്ചു വേട്ടാ… ”

എന്തിനാ എന്നെ വിട്ടു പോയേ..? പറഞ്ഞില്ലായിരുന്നോ എന്നോട് ഇനി നീയെന്നോ ഞാനെന്നോ ഇല്ലശിവാ.. നമ്മൾ എന്ന സത്യം മാത്രം എന്നൊക്കെ…
എന്നിട്ടിപ്പോ എന്നെ മാത്രം തനിച്ചാക്കി പോവുകയാണോ..? പറ്റില്ല എനിക്ക് ഏട്ടൻ ഇല്ലാതെ ജീവിക്കാൻ..,
അങ്ങനെ ഇട്ടിട്ട് പോകാനാണെങ്കിൽ എന്റെ കൈ പിടിച്ചതെന്തിനാ… കൂടെ കൂട്ടാമെന്നു വാക്ക് പറഞ്ഞതെന്തിനാ..? ശിവ അവനെ മുറുകെപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
കണ്ടുനിൽക്കുന്നവരുടെ ഹൃദയം പിളർക്കുന്ന കാഴ്ചയായിരുന്നു അത്..
എല്ലാവരും കരച്ചിലടക്കി പിടിച്ചു നിന്നു.

ഇതുവരെ മൂടികെട്ടി നിന്നിരുന്ന ശിവ ഇപ്പോൾ ആർത്ത് പെയ്യുകയാണ്…

രംഗം വഷളാക്കുകയാണെന്ന് തോന്നിയതും ശിവയുടെ ചേച്ചി അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
.
പക്ഷേ അവൾ ഒന്നു കൂടി അവനെ ഇറക്കിയതല്ലാതെ വേർപ്പെടാൻ തയ്യാറായില്ല.

കാർത്തിയും ശ്യാമും അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു നോക്കി പക്ഷേ അവനിൽ നിന്ന് അടർത്തി മാറ്റാൻ അവർക്കും ആയില്ല.

മോളെ!! പാറൂട്ടി, അച്ഛന്റെ വാവ എഴുന്നേൽക്ക്, ഇങ്ങനെ കരഞ്ഞാൽ അച്ഛനും സഹിക്കില്ല.
അച്ഛന്റെ മുത്ത് അച്ഛൻ പറയുന്നത് കേൾക്ക്, ശിവൻ കരച്ചിലടക്കി പിടിച്ച് അവളെ തന്നിലേക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

അച്ഛാ നോക്കച്ഛാ എന്റെ അച്ചുവേട്ടൻ കിടക്കുന്നത് കണ്ടോ..? ആ കാലിൽ ഒരു മുള്ളു തറച്ചാൽ പോലും എനിക്ക് സഹിക്കില്ലച്ഛാ.. പിന്നെയെങ്ങനെയാണ് ഞാനിത് സഹിക്കുന്നത്..? ഓപ്പോൾ പറഞ്ഞതുതന്നെയാണ് ശരിയച്ഛാ,
ഈ ശിവ ഭാഗ്യമില്ലാത്ത കുട്ടിയാ ഒട്ടും ഭാഗ്യമില്ലാത്തവൾ, എന്റെ ജീവിതത്തിലോട്ട് അച്ചുവേട്ടൻ വരണ്ടായിരുന്നു, എങ്കിൽ ഇങ്ങനെയൊരു അവസ്ഥ ഏട്ടന് വരില്ലായിരുന്നു. ശിവ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അച്ഛന്റെ മോളെന്തൊക്കെയാ ഈ പറയുന്നത്…? ഇങ്ങനെ കരയല്ലേ അത് ആത്മാവിനു ദോഷം ചെയ്യും. ശിവൻ അവളെ പിടിച്ച് എഴുന്നേല്പിക്കുതിനിടയിൽ പറഞ്ഞു.

ആഹ്, എന്നോട് കരയരുതെന്ന് സത്യം ചെയ്യിച്ചിട്ടുണ്ട്, പക്ഷേ എങ്ങനെയണച്ഛാ ഞാൻ കഴിയാതിരിക്കുന്നത്, എന്റെ പ്രാണനല്ലേ ഈ കിടക്കുന്നത്..? ശിവ ഒരു തേങ്ങലോടെ പറഞ്ഞു.

അപ്പോഴേക്കും കാർത്തിയും അച്ചായനും കൂടി വന്ന് ശിവയെ അവിടെനിന്നും പിടിച്ചെഴുന്നേൽപ്പിച്ചു.

ശിവനും ലക്ഷ്മിയും ചേർന്നവളെ അകത്തേക്കു കൊണ്ടു പോകാൻ ഒരുങ്ങി.

അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ ശിവ തിരിഞ്ഞ് വീണ്ടും അശ്വിനെ ഒന്നു നോക്കി അവിടെ തന്നെ നിന്നു.

വാ മോളെ ഇനി ഇവിടെ നിൽക്കണ്ട ശിവൻ അവളുടെ ചുമലിൽ പിടിച്ച് ബലമായി അകത്തേക്ക് കൊണ്ട് പോകാൻ ഒരുങ്ങി.

ഞാൻ ഒന്നൂടെ എന്റെ അച്ചു ഏട്ടനെ കണ്ടോട്ടെ അച്ഛാ.. ശിവ ദയനീയമായി ശിവനെ നോക്കി.

വേണ്ട എന്റെ മോൾ ഇനി അവിടേക്ക് പോകണ്ട ശിവൻ വാക്കുകൾ കടുപ്പിച്ചു പറഞ്ഞു.

പ്ലീസ് അച്ഛാ ഞാൻ എന്റെ അച്ചു ഏട്ടന് ഒരു ഉമ്മ കൊടുത്തിട്ട് പെട്ടെന്നു വരാം, ഇനി ഈ ജന്മം എനിക്ക് അതിന് സാധിക്കില്ലല്ലോ.. തട്ടിപ്പറിച്ച് എടുത്തില്ലേ ദൈവങ്ങൾ എന്റെ സന്തോഷത്തെ. ശിവ അപേക്ഷയോടെ അച്ഛനെ നോക്കി.

വേണ്ട മോളെ എന്റെ മോള് ഇനി അങ്ങോട്ട് പോകേണ്ട, അത് എന്റെ മോളുടെ സങ്കടത്തിന് ആഴം കൂട്ടുകയേ ചെയ്യു.. ശിവൻ അവളിലെ പിടുത്തം ഒന്നുകൂടി മുറുക്കി കൊണ്ട് പറഞ്ഞു.

അച്ഛാ.. അവൾ ദയനീയമായി ശിവനെ ഒന്നു നോക്കി.

പൊയ്ക്കോട്ടെ അച്ഛാ അവൾ മതിവരുവോളം അവനെ കണ്ടോട്ടെ.. നാളെ ഒരു നോക്കുകാണാൻ അവനില്ല, ലക്ഷ്മി കണ്ണുനീരിനെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു പോയി.

ശിവയുടെ മേലുള്ള ശിവന്റെ കരങ്ങൾ അയഞ്ഞതും അവൾ വേച്ച് വേച്ച് അശ്വിന്റെ അരികിലേക്ക് ചെന്നു.
അവന്റെ കവിളിൽ അവളുടെ കൈത്തലം വെച്ച് മെല്ലെ അവന്റെ നെറ്റിയിൽ ചുംബിച്ചു.

തന്റെ പ്രിയപ്പെട്ടവന് നൽകുന്ന അന്ത്യചുംബനം..
ഇനി ഈ ജന്മം തനിക്കതിനാവില്ല.

ഈശ്വരാ ഈ നിമിഷം എന്റെ ജീവൻ കൂടി ഒന്ന് എടുക്ക്,.. അവൾ മനമുരുകി പ്രാർത്ഥിച്ചു.

അവന്റെ നെറ്റിൽ നിന്ന് തന്റെ അധരങ്ങളെ അടർത്തിമാറ്റാൻ അവളുടെ മനസ്സനുവദിച്ചില്ല..

ചുമലിൽ ആരുടെയോ കരസ്പർശംമേറ്റാണ് അവൾ തിരിഞ്ഞു നോക്കിയത്.

തന്നെ നോക്കി സങ്കടപ്പെടുന്ന അച്ചായനെ കണ്ടവൾ എഴുന്നേറ്റു.

കരയരുത് എന്നവൻ അവളോട് തല കൊണ്ട് ആംഗ്യം കാണിച്ചു.

അശ്വിനെ ഒന്നു നോക്കി അകത്തേക്ക് പോകാനൊരുങ്ങിയ ശിവ വേച്ച് വീഴാൻ പോയതും അച്ചായൻ അവളെ താങ്ങി,

അവളെ കോരിയെടുത്തവൻ അകത്തെ മുറിയിൽ കൊണ്ട് കിടത്തി.
പാത്തുവിനെ താങ്ങിപ്പിടിച്ച് അവളുടെ സഹോദരൻ നാദിർ അച്ചുവിനെ കാണിക്കാനായി കൊണ്ടുവന്നത്.

എനിക്ക് ഈ അവസ്ഥയിൽ എന്റെ ഇക്കാനെ കാണണ്ട എന്നവൾ പുലമ്പുന്നുണ്ട്.
അവന്റെ അരികിൽ എത്തിയതും അവൾ പൊട്ടിക്കരഞ്ഞു അവിടെയിരുന്നു.

ഇക്കാ ഇത്രയും കൂടുതൽ എന്നെ സ്നേഹിച്ചത് ഇതിനു വേണ്ടി ആയിരുന്നോ..? ഇങ്ങനെ നോവിച് അകലാൻ ആയിരുന്നോ..? അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

അവനിലേക്ക് തന്നെ നോക്കിയിരുന്നവൾ നിശബ്ദം തേങ്ങി.

തന്റെ ഇരു സൈഡിലുമായി അശ്വിന്റെ രണ്ടനിയത്തി കുട്ടികൾ വന്നിരുന്നപ്പോൾ അവൾ ഇരുകൈകൾകൊണ്ടും അവരെ ചേർത്തുപിടിച്ചു.

ഏട്ടൻ അവസാനമായി ഞങ്ങളോട് പറഞ്ഞത് ചേച്ചിയെ കുറിച്ചാണ്.. അടുത്ത ജന്മത്തിലും ഈ പെങ്ങളുടെ തരണമെന്ന്.. അശ്വിനി വിതുമ്പിക്കൊണ്ട് പറഞ്ഞു.

എന്തിനാ ചേട്ടാ ഞങ്ങളെ തനിച്ചാക്കി പോയത്, കൂടെ കൊണ്ടാവാം ആയിരുന്നില്ലേ ഞങ്ങളെ കൂടി, അനുമോൾ കരച്ചിലോടെ പറഞ്ഞു.

അവരെ അവന്റെ അരികിൽ നിന്നും മാറ്റാൻ ഒരുപാട് പ്രയാസപ്പെട്ടു.

അവസാനമായി അവനു ആചാരപ്രകാരം മലരും വെള്ളവും കൊടുത്തു, എല്ലാവരും തേങ്ങലോടെ അവന് യാത്രാമൊഴി നൽകി.
അശ്വിന്റെ ശരീരം പുറത്തേക്കെടുത്തപ്പോൾ വാവിട്ടലറിക്കരയുന്ന നിര്മലയെയും അവന്റെ പെങ്ങമ്മാരേയും നിയന്ത്രിക്കാൻ ബന്ധുക്കൾ നന്നേ പാടുപെട്ടു.

കർമ്മം ചെയ്യാൻ ആരാണുള്ളത്.. പൂജാരിയുടെ ആ ചോദ്യം കേട്ട് എല്ലാവരും പരസ്പരം ഒന്ന് നോക്കി.

അശ്വിന് കൂടപ്പിറപ്പു അച്ഛനും ഇല്ലാത്തതിനാൽ ആര് കർമ്മം ചെയ്യും എന്ന ചോദ്യമുയർന്നു.

ബന്ധത്തിൽ പെട്ട ഒരാളെ കർമ്മം ചെയ്യാൻ വിളിച്ചപ്പോൾ കാർത്തി അതിനെ എതിർത്തുകൊണ്ട് മുൻപോട്ട് വന്നു.

കുളിച്ച് ഈറൻ മാറ്റി വാ… അവൻ അച്ചായന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

അത് കേട്ട് എല്ലാവരും സംശയത്തോടെ കാർത്തിയെ നോക്കി..

” എന്തസംബന്ധമാണ് കുട്ട്യേ ഈ പറയുന്നത്..? അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഒരന്യജാതിക്കാരനോ…? ഇതെന്താ കുട്ടിക്കളിയാണെന്ന് നിരീച്ചിരിക്കണെ.. പൂജാരി വാക്കുകൾ കടുപ്പിച്ചു കൊണ്ട് കാർത്തിയുടെ നേരെ തിരിഞ്ഞു.

ഒരസംബന്ധവുമില്ല തിരുമേനി..
ഇവിടെ കൂടിയിരിക്കുന്ന മറ്റാരെക്കാളും ഈ കർമ്മം ചെയ്യാൻ ഞങ്ങളെ അച്ചായൻ തന്നെയാണ് യോഗ്യൻ. അശ്വിനും അതുതന്നെയാവും ആഗ്രഹിക്കുന്നത്, കാർത്തി തിരുമേനിക്ക് നേരെ തിരിഞ്ഞു പറഞ്ഞു.

അതു നീ മാത്രം തീരുമാനിച്ചാൽ മതിയോ കാർത്തിക്കെ, ഞങ്ങളുടെ കുടുംബകാര്യത്തിൽ പുറത്തു നിന്ന് വന്ന ഒരുത്തന്റെയും അഭിപ്രായം വേണ്ട, സ്ഥാനം കൊണ്ട് പ്രശാന്ത് ആണ് അവന്റെ മൂത്ത ചേട്ടൻ ഇവൻ ചെയ്താൽ മതി കർമ്മങ്ങൾ അല്ലാതെ ഞങ്ങളുടെ കുടുംബകാര്യത്തിൽ കയറി ഒരുത്തനും ഇടപെടേണ്ട.. അശ്വിന്റെ വല്യമ്മാവൻ ദേഷ്യത്തോടെ പറഞ്ഞു.

കുടുംബക്കാരോ ആരൊക്കെയാണ് ഈ കുടുംബക്കാർ..? ഇത്രയും കാലം അവൻ കഷ്ടപ്പെട്ട് തന്നെ ജീവിച്ചത് അന്നൊന്നും ഈ കുടുംബക്കാരെ കണ്ടിട്ടില്ലെന്നു മാത്രമല്ല ശാപവാക്കുകളും കുറ്റപ്പെടുത്തലും ഒരുപാടവൻ കേട്ടിട്ടുണ്ട്, എന്നിട്ടിപ്പോ അവന്റെ കർമ്മം ചെയ്യാൻ മത്സരം, നാണമില്ലേ നിങ്ങൾക്ക്..? കാർത്തി ദേഷ്യത്തോടെ അവർക്ക് നേരെ തിരിഞ്ഞു.

ഞങ്ങൾക്കിടയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ട കാര്യമില്ല ഈ കർമ്മം ചെയ്യാൻ ഒരു നസ്രാണിയേയും ഞങ്ങൾ സമ്മതിക്കില്ല.
അവർ ബന്ധുക്കളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു.

, ഞങ്ങളെ അച്ചുവിന്റെ കർമ്മം ചെയ്യാൻ ഒറ്റ ഒരുത്തനെയും സമ്മതം ഞങ്ങൾക്കും ആവശ്യമില്ല. ശ്യാമു അരുണും അവർക്ക് നേരെ വീറോടെ തിരിഞ്ഞു.

അവർക്ക് പിന്തുണയുമായി കോളേജിലെ എല്ലാ കുട്ടികളും എത്തി.
രണ്ടുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളുമായി.

ഒന്നു നിർത്തുന്നുണ്ടോ..?
പുറകിൽ നിന്നും നിർമ്മലയുടെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.

കരഞ്ഞ് അവശയായിട്ടുണ്ടവൾ, കണ്ണും മൂക്കും ഒക്കെ ചുവന്നുതുടുത്തു ട്ടുണ്ട്.

എന്റെ കുഞ്ഞു അവസാനയാത്ര പോവാ വല്യേട്ടാ… അപ്പോഴും വേണോ ഈ വാശിയും വൈരാഗ്യവും, ശപിച്ചും പഴി പറഞ്ഞും ഈ അവസ്ഥയിൽ എത്തിച്ചില്ലേ നിങ്ങളെല്ലാവരും കൂടി. ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ, നിർമ്മല വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.

ഇവിടെ കൂടിയ എല്ലാവരോടുമായി പറയുകയാണ്.. ഈ കർമ്മം ചെയ്യാൻ ഏറ്റവും യോഗ്യൻ ഇവൻ തന്നെയാണ്, ജാതിയോ മതമോ നോക്കിയല്ല എന്റെ കുഞ്ഞ് അത്രത്തോളം സ്നേഹിച്ച വേറൊരാൾ ചിലപ്പോൾ ഉണ്ടാവില്ല, സ്വന്തം കൂടപ്പിറപ്പിനെ പോലെ തന്നെയാണ് ഇവർ കഴിഞ്ഞത്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി എന്റെ കുഞ്ഞിന്റെ കർമ്മം ഇവൻ തന്നെ ചെയ്യും,

, മോൻ പോയി കുളിച്ച് ഈറൻ മാറ്റി വാ ആരാ തടയുന്നത് എന്ന് ഞാൻ നോക്കട്ടെ.. അവൾ ചുറ്റും കൂടിയവരെ നോക്കി പറഞ്ഞു.

എല്ലാവരും പരസ്പരം ഒന്നു നോക്കി, ഇഷ്ടപ്പെടാത്തതിലുള്ള നീരസം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു.

അച്ചായൻ കുളിച്ചു കർമ്മം ചെയ്യാനായി തയ്യാറായി വന്നു.

തിരുമേനി ഞങ്ങൾ ഒന്നുകൂടി ഇവനെ ഒന്ന് കണ്ടോട്ടെ, ഒന്നുകൂടി ആ തിരുനെറ്റിയിൽ ഒന്നു ചുംബിച്ചോട്ടെ ശ്യാം കരഞ്ഞുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു.

എന്താന്ന് വെച്ചാൽ ചെയ്തോളൂ.. അല്ലെങ്കിലും ചെയ്യുന്നതൊക്കെയും ശുഭകരമായ കാര്യം അല്ലല്ലോ…? നാം ഒന്നിനും ഒരു തടസ്സമല്ല, കർമ്മം തുടങ്ങാൻ ആകുമ്പോൾ പറഞ്ഞാൽ മതി അയാൾ നീരസത്തോടെ പറഞ്ഞു.

അശ്വിന്റെ അരികിലേക്ക് ആദ്യം ചെന്നത് കാർത്തിയാണ്. അശ്വിന്റെ മുഖം മറച്ച തുണി മാറ്റി അവന്റെ മുഖത്തേക്ക് വേദനയോടെ നോക്കി നിന്നു.
തന്റെ ബാല്യം തൊട്ടു കൂടെ കൂടിയവനാണ്, ആദ്യമായി കരഞ്ഞുകൊണ്ട് ഒന്നാം ക്ലാസിലേക്ക് ചെല്ലുന്ന സമയത്ത് തന്റെ തോളിലേറ്റ കരസ്പർശം തിരിഞ്ഞുനോക്കിയപ്പോൾ പുഞ്ചിരിതൂകി ഒരു കുഞ്ഞു മുഖം.. വാ എന്നും പറഞ്ഞു തന്റെ കൈകളിൽ അവൻ കൈകോർത്ത് പിടിച്ചു. അവിടെനിന്ന് ഇവിടം വരെ ആ കൈകൾ അവൻ വേർപെടുത്തിയിട്ടില്ല, കാർത്തി തന്റെ കൈകളിലേക്ക് വേദനയോടെ ഒരു നിമിഷം നോക്കിനിന്നു. ഞാൻ തനിച്ചായി തന്റെ സന്തോഷത്തിലും സങ്കടത്തിലും തന്നോടൊപ്പം നിന്ന് തന്റെ കൂടെ പിറപ്പ് ഇന്ന് മണ്ണോട് ചേരാൻ തയ്യാറായി നിൽക്കുന്നു..

അയ്യോ എന്ന് ഉറക്കെ നിലവിളിച്ച് കാർത്തി തന്റെ മുഖം അശ്വിന്റെ മുഖത്തു വെച്ചു. അവന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി.
പോയല്ലോ ഡാ എന്നെ വിട്ട് നീ ഞാനിതെങ്ങനെ സഹിക്കും ദൈവമേ… കാർത്തി നിയന്ത്രണംവിട്ട് ആർത്ത് കരയാൻ തുടങ്ങി.
ശ്യാം അവന്റെ അരികിൽ വന്നു അച്ചുവിന്റെ നെറ്റിയിൽ ചുംബനം നൽകി.
അച്ചുവേ നീയില്ലാതെ ഞങ്ങൾക്ക് പറ്റില്ല ടാ ശ്യാം കരച്ചിലടക്കാൻ പണിപ്പെട്ടു.

അരുണും കൂട്ടുകാരും അവരെ പിടിച്ചു മാറ്റി അവിടെ നിന്നും കൊണ്ടു പോയി.

അച്ചുവിന്റെ മുഖത്തേക്ക് നോക്കും തോറും അച്ചായൻ ഉള്ളിൽ സ്വരുക്കൂട്ടി വെച്ച് ധൈര്യമൊക്കെ ചോർന്നുപോകുന്നത് പോലെ തോന്നി.
ഒരു നിമിഷം ഇതൊന്നും സത്യം ആകല്ലേ എന്നവൻ ആശിച്ചു പോയി.
ചേതനയറ്റ തന്റെ മുൻപിൽ കിടക്കുന്ന അശ്വിന്റെ മുഖം അവനിൽ ഒതുക്കിവെച്ച കണ്ണുനീർ അണ പൊട്ടി ഒഴുകാൻ കാരണമായി, അനുസരണയില്ലാതെ ഒഴുകുന്ന തന്റെ മിഴിനീരിൽ തുടച്ചുമാറ്റാൻ പോലും അവന്റെ കൈകൾക്ക് ശക്തിയില്ലാതെയായി.
അവൻ കുനിഞ്ഞ് അശ്വിനെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു, അവന്റെ പുഞ്ചിരി തൂകിയ മുഖം മനസ്സിലേക്ക് ഓടി വന്നു.
പരിചയപ്പെട്ട അന്നുമുതൽ തന്റെ വലംകയ്യായി നിന്നവൻ ഒരു നിമിഷം പോലും തന്നെ തനിച്ചാക്കി പോകാത്തവൻ ഇന്നിതാ തന്നെ എന്നെന്നേക്കുമായി തനിച്ചാക്കി യാത്ര പറഞ്ഞു പോകുന്നു,

അച്ചായൻ ഒന്നുകൂടി അവനെ ചുംബിച്ച അവിടെ നിന്നും മാറി നിന്നു.

അശ്വിന്റെ ശരീരം കുഴിമാടത്തിൽ ഇറക്കി.
കരഞ്ഞുകൊണ്ട് എല്ലാവരും അവനുമേൽ മണ്ണ് വാരിയിട്ടു.

പൂജാരി പറഞ്ഞതുപോലെ ഒരു മൺകുടം ചുമലിലേറ്റി അച്ചായൻ ആ കുഴിമാടത്തിനു ചുറ്റും വലം വെച്ചു.
ഓരോ വലം വെപ്പിലും അദ്ദേഹം ഓരോ ദ്വാരം വീതം ആ കുടത്തിൽ ഇട്ടു.

വേദനയോടെയാണ് അച്ചായൻ തന്റെ പ്രിയപ്പെട്ടവന് വേണ്ടിയുള്ള കർമ്മങ്ങൾ പൂർത്തിയാക്കിയത്.

ചടങ്ങുകൾ പൂർത്തിയാക്കി എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോയി.

അച്ചായനും കാർത്തിയും ശ്യാമും അവിടെ തന്നെ നിന്നു.
തന്റെ പ്രിയപ്പെട്ടവനെ തനിച്ചാക്കി പോകാൻ അവരുടെ മനസ്സ് അനുവദിച്ചില്ല.

മൂന്നാളും നിശബ്ദമായി തേങ്ങി.

ഫോർ ഫൈറ്റേഴ്സ് ഇനിയില്ല., തങ്ങളുടെ ശക്തിയും ശൗര്യവും എല്ലാം ക്ഷയിച്ചുപോയി..

അശ്വിൻ രാഘവ്‌ എന്ന ധീരയോദ്ധാവ് ഇതാ സ്വപ്നങ്ങളെല്ലാം ബാക്കിവെച്ച തന്റെ പ്രിയപ്പെട്ടവരെ എല്ലാം തനിച്ചാക്കി മൺമറഞ്ഞിരിക്കുന്നു.
ഇനി അവൻ ഇല്ല അവൻ ബാക്കിവെച്ച ഒരുപാട് നല്ല ഓർമ്മകളിൽ അവരുടെ പ്രിയപ്പെട്ടവർ വെന്ത് നീറുകയാണ്..

, അകത്തെ ബഹളം കേട്ടാണ് മൂന്നാളും തന്റെ പ്രിയപ്പെട്ടവന്റെ ഓർമ്മയിൽനിന്നും മോചിതരായത്.

അവർ മൂന്നാളും വേഗത്തിൽ അകത്തേക്കോടി.

നിലത്ത് ആകെ ചില്ലുകൾ പൊട്ടിത്തെറിച്ചു ട്ടുണ്ട്, കൃഷ്ണന്റെയും ശിവന്റെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ പൊട്ടിച്ചിതറിയ നിലയിൽ തറയിൽ കിടക്കുന്നു.
കൃഷ്ണ വിഗ്രഹവും ചിതറിക്കിടക്കുന്നുണ്ട്,
നിർമ്മലാ കണ്ണീരോടെ അവയെല്ലാം വീണ്ടും ഉടച്ചു.

എന്താ അമ്മേ കാണിക്കുന്നത്..? അച്ചായൻ അവളെ തന്നോട് അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു.

തോറ്റു പോയില്ലേ ടാ മോനേ ഞാൻ.. തോൽപ്പിച്ചില്ലേ എല്ലാവരും കൂടി എന്നെ, ജീവിതത്തിൽ ഒരു സന്തോഷവും ഞാൻ അനുഭവിച്ചിട്ടില്ല, എന്റെ കുഞ്ഞിന് ബുദ്ധി ഉറക്കുന്നത് വരെ ഭർത്താവിൽനിന്നും ക്രൂര പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്,
അവൻ എനിക്ക് തണലായപ്പോൾ ദൈവങ്ങളോട് എല്ലാം ഒരുപാട് നന്ദി പറഞ്ഞിട്ടുണ്ട്,
എന്നിട്ട് ഇപ്പോഴോ…? കൊണ്ടുപോയില്ലേ എന്റെ മോനെ… തട്ടിയെടുത്തില്ലേ…?
ഏറ്റവും ക്രൂരമായ ഒരു മരണം അവന് കൊടുത്തില്ലേ..? ഞാൻ കൈകൂപ്പി വിളി്ച്ച ഒരു ദൈവവും എന്റെ വിളി കേട്ടില്ലല്ലോ..? എനിക്കിനി ആരും വേണ്ട ഒരു ദൈവങ്ങളും ഞങ്ങളെ സംരക്ഷിക്കേണ്ട അവൾ നിയന്ത്രണം വിട്ടലറി…

അമ്മേ.. അച്ചായൻ ദയനീയമായി നിർമ്മലയെ വിളിച്ചു.
അവളെ തന്നിലേക്ക് ഒന്നൂടെ ചേർത്തപ്പോഴേക്കും അവൾ തളർന്നു വീണിരുന്നു..

തുടരും..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!