സഖാവ് – Part 18 ( അവസാന ഭാഗം )

11210 Views

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

“കാർത്തി ”

ആ പേര് കേട്ടതും എല്ലാവരു വിശ്വസിക്കാനാവാതെ പരസ്പരം നോക്കി.

പാത്തുവിന് ശരീരം തളരുന്നത് പോലെ തോന്നി.

ഇല്ല കാർത്തിയേട്ടൻ ഒരിക്കലും അത് ചെയ്യില്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് വിശ്വസിക്കില്ല. പാത്തു കുറച്ച് ഉച്ചത്തിൽതന്നെ പറഞ്ഞു.

നോക്ക് ശിവാ നമ്മുടെ കാർത്തിയേ ട്ടൻ അങ്ങനെ ചെയ്യൂല, എന്നേക്കാൾ കൂടുതൽ നിന്നെയല്ലേ ടീ കാർത്തിയേട്ടൻ സ്നേഹിച്ചത്.
നിനക്കറിയില്ലേ നമ്മുടെ ഏട്ടന് അങ്ങനെ ചെയ്യാൻ കഴിയില്ല എന്ന്.

ഇച്ചായാ…. ഒരിക്കലും കാർത്തിയേട്ടൻ അങ്ങനെ ചെയ്യൂല..
അച്ചുവേട്ടനെ അങ്ങനെ ചെയ്യാൻ നമ്മുടെ കാർത്തിയേട്ടന് കഴിയൂല പാത്തു കരഞ്ഞുകൊണ്ടാണ് മുഴുമിപ്പിച്ചത്.

കാര്യങ്ങൾ നമ്മൾ ഉദ്ദേശിക്കുന്ന പോലെ അല്ല മോളെ… നീ ഒന്ന് ക്ഷമിക്ക്, എല്ലാം വ്യക്തമാക്കിയിട്ടേ ഞാൻ ഈ കേസ് ക്ലോസ് ചെയ്യൂ..

അതുവരെ എല്ലാവരും എന്നോട് സഹകരിച്ചേ മതിയാവൂ.

അച്ചായൻ പറയുന്നത് കേട്ടതും ശാഹുൽ സാർ പാത്തുവിനെ വന്നു പിടിച്ചു.

“കാർത്തി ” അങ്കിൾ ആദ്യം സംശയം പറഞ്ഞതും ആ പേരായിരുന്നു.

പക്ഷേ എനിക്കറിയാം ഞാൻ അങ്ങനെ ചിന്തിച്ചാൽ കൂടി എന്റെ കാർത്തി ഒരിക്കലും അങ്ങനെ ചിന്തിക്കില്ല എന്ന്.

കൂടെ കൂടിയത് മുതൽ കാർത്തി ജീവന്റെ ഭാഗമായി തന്നെയാണ് അച്ചുവിനെ കൊണ്ടുനടക്കുന്നത്.
പാത്തു പറഞ്ഞതുപോലെ കാർത്തി ഇങ്ങനെ ചെയ്യുമെന്ന് അവനെ അറിയാവുന്ന ആരും വിശ്വസിക്കില്ല.

കാർത്തി അല്ല ഇത് ചെയ്തത് എന്നതിന് എന്റെ കയ്യിൽ വേറെയും തെളിവുണ്ട്.

അന്ന് അശ്വിൻ മരിച്ച ദിവസം രണ്ടുപേർ ഓടി പോകുന്നത് ഞാൻ വ്യക്തമായി കണ്ടതാണ്. ആ സമയം എന്റെ കൂടെ കാർത്തിയും ഉണ്ട്.
അവൻ അല്ല ഇത് ചെയ്തത് എന്ന് തെളിയിക്കാൻ ഇതു മാത്രം മതി.

പിന്നെ ആര്…? അടുത്ത ചോദ്യം അതായിരുന്നു. കൂടെ നിന്ന് ചതിക്കുന്നവൻ ആര്….?

അശ്വിൻ വധക്കേസിന് ഒരു പ്രത്യേകതയുണ്ട്, ഈ കേസിലെ ഓരോ തെളിവുകളും ഞങ്ങളെ തേടി ഇങ്ങോട്ട് വരികയായിരുന്നു. ഞങ്ങൾ അന്വേഷിച്ചു പോകേണ്ട ആവശ്യമേ വന്നിട്ടില്ല.

ആ കത്ത്.. അന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ അത് നശിപ്പിക്കാതെ സംരക്ഷിച്ചത് അങ്കിൾ ആയിരുന്നു.

അതിൽ നിന്നു തന്നെ തുടങ്ങാം നമുക്ക്. അച്ചായൻ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു.

അയാളോട് ഇങ്ങോട്ട് വരാൻ പറ, അടുത്തുനിന്ന് കോൺസ്റ്റബിളിനോടായി അച്ചായൻ പറഞ്ഞു.

അൽപ്പസമയത്തിനകം അവിടേക്കു വന്ന ആളെ പലർക്കും സുപരിചിതമായിരുന്നു.

അച്ചായനെ നോക്കി അയാൾ സല്യൂട് ചെയ്തു.

അച്ചായൻ അയാളെ നോക്കി ഒന്നു പരിഹാസത്തോടെ ചിരിച്ചു.

ഈ ആളെ അറിയാമോ നിങ്ങൾക്ക്….? അച്ചായൻ എല്ലാവരെയും നോക്കി ചോദിച്ചു.

ഇതാണ് അശ്വിൻ വധക്കേസ് അന്ന്വേഷിച്ച മാന്യദേഹം.

തന്റെ കഴിവുകേട് കൊണ്ട് മാത്രം ഈ കേസ് എങ്ങും എത്താതെ ശമ്പളം നൽകുന്ന സർക്കാറിനേക്കാൾ കിമ്പളം നൽകുന്ന മേലാളന്മാരോട് കൂറു കാണിച്ചയാൾ.

അച്ചായൻ പറയുന്നത് കേട്ട് മറുവാക്കുരിയാടാതെ അയാൾ തല താഴ്ത്തി നിന്നു.

ഒരുപാട് സമ്മാനങ്ങൾ എനിക്കിയാൾ തന്നിട്ടുണ്ട്, അല്ലെടോ അതൊക്കെ തിരിച്ചു തരാൻ എനിക്കറിയാഞ്ഞിട്ടല്ല, നിന്നെ ഇട്ടു വട്ടം കറക്കാനും അറിയാം പക്ഷെ ഞാൻ അത് ചെയ്യൂല കാരണം ഞാൻ ജനിച്ചത് ഒറ്റ തന്തയ്ക്കാ നല്ല ഉശിരുള്ള അച്ഛന്റെ മോനായിട്ട്.

അച്ചായന്റെ സംസാരം കേട്ടതും അവിടെ കൂടിയ മാധ്യമ പ്രവർത്തകരടക്കം പലരും കയ്യടിച്ചു.

എവിടെ ഡോ താൻ അന്ന് പൊക്കി പറഞ്ഞ ആ തെളിവ്…? അച്ചായൻ പരിഹാസത്തോടെ ചോദിച്ചു.

അയാൾ ഒരു ഫയൽ അച്ചായന് നേരെ നീട്ടി.

അച്ചായൻ അത് വാങ്ങി അയാളെ നോക്കി ഒന്നു ചിരിച്ചു.

ഇനി ഇത് പിടിക്ക് താൻ ഇതുവരെ സർക്കാരിനുവേണ്ടി സേവനം ചെയ്തതിനുള്ള പ്രതിഫലം. അച്ചായൻ അയാൾക്കു നേരെ ഒരു കവർ നീട്ടി കൊണ്ട് പറഞ്ഞു.

അയാൾ സംശയത്തോടെ ആ കവറിലേക്കും അച്ചായനിലേക്കും മാറി മാറി നോക്കി.

സംശയിക്കേണ്ട നിനക്കുള്ള സസ്പെൻഷൻ ലെറ്റർ ആണ്, അത് ഡിസ്മിസ്സ് ആകുവാനുള്ള കാര്യങ്ങളൊക്കെ ഞാൻ ചെയ്തു വെച്ചിട്ടുണ്ട്. ഇനി നിന്റെ സേവനം സർക്കാറിന് ആവശ്യമില്ല, അവിടെ നല്ല ഒന്നാന്തരം ആൺകുട്ടികൾ വേറെയുണ്ട്, നിങ്ങളെപ്പോലുള്ളവരെ ആവിശ്യമില്ല, അച്ചായന്റെ വാക്കുകൾ കേട്ടിട്ട് മറുത്തൊന്നും പറയാതെ അയാൾ തല താഴ്ത്തി നിന്നു.

ഒന്നും പറയാനില്ലെങ്കിൽ താങ്കൾക്ക് പോകാം അയാളെ നോക്കി അച്ചായൻ പറഞ്ഞതും അയാൾ അവിടെ നിന്നും പോയി.

അയാൾ പോകുന്നത് നോക്കി അച്ചായൻ കുറച്ചുനേരം നിന്നു.

ഈ കത്താണ് കുറ്റവാളികളിലേക്ക് വിരൽചൂണ്ടുന്ന ആദ്യത്തെ തെളിവ്.

അന്വേഷണത്തെ അയാൾ ഭയപ്പെടുന്നു, അതിന്റെ വിഷയം മാറ്റാനാണ് ഇങ്ങനെ ഒരു കത്ത്.

ഇതാണ് ആ കത്ത് അച്ചായൻ അത് നിവർത്തി പിടിച്ച് എല്ലാവരും കാണാൻ പാകത്തിൽ ഉയർത്തിപ്പിടിച്ചു.

ഞാൻ സർവീസിൽ കേറിയപ്പോൾ ആദ്യം അന്വേഷിച്ചതും ഈ കത്തായിരുന്നു.
അന്ന് തന്നെ കുറ്റവാളികളെ കുറിച്ച് എനിക്കു ചില ധാരണകൾ ഉണ്ടായിരുന്നു.

വ്യക്തമായ തെളിവുകൾ കിട്ടാതെ നടപടി എടുക്കാൻ കഴിയാത്തത് കൊണ്ട് മാത്രം ഞാൻ മൗനം പാലിച്ചു.

പിന്നീട് ഞാനും ശിവയും ചേർന്ന് അന്വേഷണം ഊർജിതമാക്കി. അതിനുവേണ്ടി രഹസ്യമായി ഒരു സ്ക്വാഡ് രൂപീകരിച്ചു. അന്വേഷണം നല്ലരീതിയിൽ പുരോഗമിച്ചു.

ഈ സമയത്താണ് ഞങ്ങൾ തേടി അടുത്ത തെളിവ് എത്തിയത്.

, അതൊരു ഭീഷണിക്കത്ത് ആയിരുന്നു. അന്വേഷണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ശിവയെ ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി.

അയച്ചവർക്ക് ഇതൊരു ഭീഷണി കർത്താവാം. പക്ഷേ ഞങ്ങൾക്ക് ഇത് മറ്റൊരു തെളിവായിരുന്നു.

ഇതാണാ കത്ത് കാണുന്നവർക്കു മനസ്സിലാവും രണ്ടു കത്തും ഒരാളുടെ കൈപ്പടയിൽ പിറന്നതാണെന്ന്.
അച്ചായൻ രണ്ടു കത്തും എല്ലാവരെയും കാണിച്ചു.

കാണുന്നവർക്ക് നിസ്സംശയം പറയാൻ കഴിയും അത് രണ്ടും ഒരാളുടെ തന്നെയാണെന്ന്.

അതോടുകൂടി എനിക്ക് ആളെ വ്യക്തമായി.

എനിക്ക് മനസ്സിലായ ആളെ ഇനി നിങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരാം, എന്നിട്ടാവാം ബാക്കി വിചാരണ അച്ചായൻ ഒരു പുഞ്ചിരിയോടെ ആൾക്കൂട്ടത്തിലേക്ക് നടന്നു.

അവിടെ നിന്ന് ശ്യാമിന്റെ കൈയും പിടിച്ചു എല്ലാവർക്കും മുൻപിലായി നിർത്തുമ്പോൾ പലർക്കും പല സംശയങ്ങളും ആയിരുന്നു.

കണ്മുൻപിൽ നടക്കുന്നത് വിശ്വസിക്കാനാവാതെ പലരും കരഞ്ഞുപോയി.

വേദനയോടെ അല്ലാതെ ആർക്കും ഒന്നും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.

നിങ്ങളുടെ സംശയങ്ങൾ എനിക്ക് മനസ്സിലാകും എല്ലാവരുടെയും മുഖത്തുനോക്കി അച്ചായൻ പറഞ്ഞു.

കാർത്തി യെ പോലെ ശ്യാമും ഞങ്ങളുടെ സുഹൃത്തല്ലേ ഇവൻ അങ്ങനെ ചെയ്യുമോ എന്നല്ലേ…?

അങ്ങനെ വിശ്വസിച്ചതാണ് ഞങ്ങൾക്ക് പറ്റിയ തെറ്റ്.
കൂട്ടത്തിലെ ചെന്നായയെ തിരിച്ചറിയാൻ വൈകിപ്പോയി.

ഇല്ല….!! എനിക്കതിന് കഴിയില്ല ഞാൻ നമ്മുടെ അച്ചുവിനെ കൊന്നിട്ടില്ല അന്തപ്പാ. എനിക്കതിനു കഴിയില്ല ഒരിക്കലും.
പറഞ്ഞു തീരുന്നതിനു മുൻപ് കാരണം പുകച്ചുള്ള ഒരു അടിയായിരുന്നു അച്ചായൻ കൊടുത്തത്.

അടിയുടെ ശക്തിയിൽ അവൻ പുറകിലേക്ക് മറിഞ്ഞു വീണു.

അവനെ പിടിച്ചെഴുന്നേല്പിച്ചു അച്ചായൻ ദേഷ്യത്തോടെ അവന്റെ ഷർട്ടിൽ മുറുകെപ്പിടിച്ചു.

വിളിച്ചു പോകരുത് എന്നെ നീ ആ പേര്, നിനക്ക് ആ പേര് വിളിക്കാൻ ഒരു യോഗ്യതയും ഇല്ല.
ഇതിന്റെ പിന്നിൽ നീയാണെന്ന് അറിഞ്ഞതുമുതൽ നീറുകയാണ് ഡാ ഞാൻ, ഫ്രണ്ട്ഷിപ്പിന് വില നീ കല്പിച്ചിട്ടുണ്ടാവില്ല എന്നാൽ അങ്ങനെയല്ല മറ്റുള്ളവർ,
അതുകൊണ്ടാ നീ എഴുതിയ എഴുത്ത് ഞങ്ങൾക്ക് മനസ്സിലാവില്ല എന്ന് നീ കരുതിയതും.
ഇതിന്റെ പിന്നിൽ നീയാണെന്ന് അറിഞ്ഞതുമുതൽ ഞാൻ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടിയാണ്.

നിന്റെ നാവിൽ നിന്ന് തന്നെ എനിക്കറിയണം എന്തിനു വേണ്ടിയാണെന്ന് അച്ചായൻ രോക്ഷത്താൽ അടിമുടി വിറക്കുകയായിരുന്നു.

ഞാൻ ചെയ്തിട്ടില്ല നീ വേറെയാരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി എന്റെ മേൽ പഴിചാരരുത്, ശ്യാം തന്റെ ഭാഗം ന്യായീകരിച്ചു സംസാരിച്ചു.

അങ്ങനെ നീ ചെയ്യുന്ന തെണ്ടിത്തരം എനിക്ക് വശമില്ല.
നീയാണ് ഇതിന്റെ പിന്നിൽ എന്നതിന് വ്യക്തമായ തെളിവ് ഉണ്ട് എന്റെ കയ്യിൽ.

ഏത് നീ വലിയ സംഭവം ആക്കി കൊണ്ട് നടക്കുന്ന ഈ കത്തോ, എന്റെ കൈപ്പടപോലെ വേറെ ആരെയെങ്കിലും മനപ്പൂർവം ചെയ്തതാണെങ്കിലോ ഇത് എന്നെ കുടുക്കാൻ, ഞാൻ എന്തിനു വേണ്ടി ഇത് ചെയ്യണം അതിനുമാത്രം എന്തു വൈരാഗ്യമാണ് എനിക്ക് അവനോട് ഉള്ളത്…? ശ്യാം സംശയ രൂപയാണ് ചോദിച്ചു.

അത് നീ പറഞ്ഞത് ന്യായം, നിന്നെ കുടുക്കാൻ ആരെങ്കിലും ചെയ്തതാവാം പക്ഷെ മുമ്പോട്ടുള്ള കാര്യാങ്ങൾ അങ്ങനെയല്ലല്ലോശ്യാമേ,
പിന്നെ എന്തിനു വേണ്ടി അത് തന്നെയാണ് ഞാനും തലപുകഞ്ഞാലോചിച്ചത്.

എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു ഉത്തരം കിട്ടിയില്ല.
അങ്ങനെയിരിക്കെയാണ് ഒരു കാര്യം ഓർമ്മ വന്നത്.
അശ്വിൻ മരിക്കുന്നതിന് മുൻപ് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ഈ കാര്യം തന്നെ പാത്തുവിനോടും കാർത്തിയോടും ശിവയോടും പറഞ്ഞിട്ടുണ്ട്.
രാവിലെ വരുമ്പോൾ ഒരു സർപ്രൈസ് ഉണ്ടെന്നു.
പിന്നീട് അശ്വിന്റെ മരണവും അതിൽ നിന്നുണ്ടായ വേദനയും കാരണം എല്ലാവരും ആ കാര്യം മറന്നു.

എന്താകും ആ സർപ്രൈസ്…
ഒരുപക്ഷേ അത് അറിഞ്ഞാൽ ഈ കേസിലേക്ക് ഉള്ള പല ദുരൂഹതകളും ചുരുളഴിയും…

” സർപ്രൈസ്”

അത് കേട്ടപ്പോഴാണ് പലരും അത് ഓർക്കുന്നത്.

ശരിയാണ് അശ്വിൻ എല്ലാവരെയും വിളിച്ച് അങ്ങനെയൊരു കാര്യം പറഞ്ഞിരുന്നു.

അത് എന്താകും എന്ന് അറിയാൻ എല്ലാവരും അച്ചായനെ ആകാംക്ഷയോടെ നോക്കി.

നീ ഓരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഈ അന്വേഷണത്തെ വഴിതിരിച്ചു വിടുകയാണ്, അശ്വിനെ ഞാൻ കൊന്നിട്ടില്ല. ആ കത്തുകൾ ഒന്നും എന്റെയല്ല ശ്യാം തെല്ലു ദേഷ്യത്തോടെ പറഞ്ഞു.

ഓഹോ, ആ കത്തുകൾ ഒന്നും നിന്റെയല്ല അല്ലേ…? എങ്കിൽ എന്തിനാണ് പിന്നെ നീ ശിവയെ കൊല്ലാൻ എന്ന വ്യാജേന ഒരാളെ അവളുടെ വീട്ടിലേക്ക് അയച്ചത്.

നീ എന്താണ് കരുതിയത്…? അവൻ എന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടതാണെന്നോ…? എന്നാൽ അങ്ങനെയല്ല, അയാളെ ഞാനൊരു സൂചിയിൽ കോർത്ത ഇര കണക്കെ നിന്റെ മുൻപിലേക്ക് ഇട്ടു തന്നതാ,
നീ കൃത്യമായി അതിൽ കൊത്തുകയും ചെയ്തു.
അയാളെ ഞാൻ അഴിച്ചു വിട്ടതായിരുന്നു അയാൾക്ക് പുറകിലുള്ള ആളെ എനിക്ക് വേണമായിരുന്നു.
അയാൾ നിന്നെ വന്ന് കണ്ടതിനുശേഷം കൃത്യമായി എന്റെ കയ്യിൽ തന്നെ വന്നു പെട്ടിട്ടുണ്ട്.
ഇപ്പോൾ അയാൾ എന്റെ കസ്റ്റഡിയിലാണ്. അയാൾ പറഞ്ഞു കഴിഞ്ഞു ശ്യാമേ നീയുമായുള്ള ബന്ധം, അച്ചായൻ പരിഹാസത്തോടെ അവനെ നോക്കി പറഞ്ഞു.

ശ്യാം ഒന്നും പറയാനാവാതെ തലതാഴ്ത്തി നിന്നു.

നീ എന്ത് കരുതി നിന്നെ പിടിമുറുക്കുമ്പോൾ ഞാൻ കൃത്യമായ തെളിവുകൾ സ്വീകരിച്ചിട്ട് തന്നെയാണ്, അല്ലെങ്കിൽ സ്ഥലം എംഎൽഎയേ വിലങ്ങു വെക്കാൻ മേലാളന്മാർ എന്നെ സമ്മതിക്കില്ല.

അന്നത്തെ ആ സർപ്രൈസ് എന്താണെന്ന് പിന്നീട് ഒരിക്കലും നീ ഞങ്ങളോട് പറഞ്ഞില്ലല്ലോ….? അന്ന് നീയും അശ്വിന്റെ കൂടെ ഉണ്ടായിരുന്നത് അല്ലേ…..? എന്നിട്ടും എന്തിനു വേണ്ടി ഞങ്ങളോട് അത് മറച്ചു വെച്ചു. അതിന്റെ പിന്നിൽ നിന്റെ സ്വാർത്ഥത തന്നെയായിരുന്നു ശ്യാമേ…, പക്ഷേ എല്ലാം അറിയാം ഞങ്ങൾ ഒരുപാട് വൈകിപ്പോയി.

അന്നത്തെ ആ സർപ്രൈസ് അറിയാൻ ഞാൻ അന്ന് അവിടെ പങ്കെടുത്ത എല്ലാവരെയും പോയി കണ്ടു.

എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്, ഇത്ര ചെറുപ്പത്തിൽതന്നെ പാർട്ടിക്കുവേണ്ടി തന്റെ ജീവിതം മാറ്റിവെച്ച് ഒരു സഖാവിന്റെ അർപ്പണബോധത്തെ കുറിച്ച്,
പലരും അവന്റെ കാര്യം ചോദിച്ചപ്പോൾ വാതോരാതെ സംസാരിച്ചു.
അവന്റെ കഴിവുകളിൽ പാർട്ടിക്ക് വിശ്വാസം ഉള്ളതുകൊണ്ടാണ് അന്നു നടക്കാനിരുന്ന തെരഞ്ഞെടുപ്പിൽ അവനെ നോമിനേറ്റ് ചെയ്തതും ജയിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനം ഓഫർ ചെയ്തതും.
ഈ കാര്യം പിന്നീട് ആരും അറിഞ്ഞില്ല, ആരെയും നീ അറിയിച്ചില്ല. നിന്റെ അധികാരമോഹം ഇല്ലാതാക്കിയത് ഞങ്ങളുടെ എല്ലാം ജീവിതത്തെയാണ്.

കേവലം ഒരു പദവിക്കു വേണ്ടി നീ നമ്മുടെ കൂടപ്പിറപ്പിനെ വെട്ടിവീഴ്ത്തിയല്ലോ ടാ അച്ചായൻ വേദനയോടെ അവനെ നോക്കി പറഞ്ഞു.

നിനക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് അച്ചു അറിഞ്ഞാൽ അവൻ ഒഴിഞ്ഞു തന്നേനെ അത്രയ്ക്കും പ്രിയപ്പെട്ടതാണ് അവന് നമ്മൾ.

അവന്റെ പള്ളയ്ക്ക് കത്തിക്കയറ്റിയപ്പോൾ നിന്റെ കൈകൾ ഒന്ന് വിറച്ചതു പോലുമില്ലല്ലോ ഡാ..

കേവലം സ്ഥാനമാനങ്ങളെക്കാൾ വലുതല്ലായിരുന്നോ നമുക്ക് അവൻ, നീ ഇല്ലാതാക്കിയത് എത്രപേരുടെ സന്തോഷം ആണെന്ന് അറിയാമോ…? അച്ചായന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

വലിയ കണ്ടുപിടുത്തം തന്നെയാണ് നീ നടത്തിയത്, പക്ഷേ ഇവിടെ നിനക്ക് തെറ്റിപ്പോയി.
സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എനിക്കു മുൻപേ അവനെ ഇല്ലാതാക്കാമായിരുന്നു.
എന്നും അശ്വിൻ എന്റെ അവകാശങ്ങളെല്ലാം പിടിച്ചെടുക്കുകയായിരുന്നു,
അവന്റെ കൂടെ എന്തിനും ഏതിനും ഞാനുണ്ടായിരുന്നു, എന്നിട്ടും പ്രശംസകൾ ഒക്കെ അവനെ തേടി വന്നു, ശ്യാം വെറും കോമാളിയായി, എല്ലാവർക്കും മുമ്പിലും ഒരു പരിഹാസ കഥാപാത്രമായി.
വിവരക്കേട് മാത്രം പറയുന്ന ഒരാൾ ആയിട്ടേ നിങ്ങൾ എല്ലാവരും എന്നെ കണ്ടിട്ടുള്ളൂ, എന്റെ സ്വപ്നങ്ങൾ ആഗ്രഹങ്ങളും എന്നിൽ മാത്രം ഒതുങ്ങിക്കൂടി.
അവൻ ഇല്ലാതായാൽ മാത്രമേ എന്റെ ആഗ്രഹങ്ങൾ നടക്കുകയുള്ളൂ എന്ന് അറിഞ്ഞിട്ടും ഞാൻ അതിന് തുനിഞ്ഞില്ല.
എന്നാൽ സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ടത് എനിക്ക് സഹിക്കാവുന്നതിലും കൂടുതലായിരുന്നു, ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി സ്നേഹിച്ച പെണ്ണ്, അതിനെ കൂടി അവൻ തട്ടിയെടുത്താൽ ഞാൻ പിന്നെ എന്ത് ചെയ്യണം.
ശ്യാമിന്റെ സ്വരം ദേഷ്യം കൊണ്ടു വിറച്ചു.

അവന്റെ വാക്കുകൾ കേട്ട് എല്ലാവരും സംശയത്തോടെ അവനെ നോക്കി.

ഞാൻ അന്നേ പറഞ്ഞതല്ലേ അന്തപ്പാ ശിവ നിന്റെ പെങ്ങളാണെന്ന്.
അതിടക്കിടെ പറയാൻ ഒരു കാരണം ഉണ്ട്. നിന്റെ കണ്ണിൽ ഞാൻ പലപ്പോഴും അവളോടുള്ള പ്രണയം കണ്ടിട്ടുണ്ട്. പക്ഷേ ശത്രുവിനെ പോലെ നോക്കിയിരുന്ന അച്ചുവിന്റെ കണ്ണുകളിൽ പക മാറി പ്രണയം വിരിഞ്ഞത് ഞാനറിഞ്ഞില്ല.

ഞാനാ അവളെ ആദ്യം കണ്ടത്.
സണ്ണി മുടി മുറിക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ പറഞ്ഞിട്ടാണ് നിങ്ങൾ അറിഞ്ഞത് അല്ലേ കാർത്തി. അന്നേ ഉള്ളിൽ കയറി കൂടിയതാണ് ശിവ.

പിന്നീട് അശ്വിൻ തന്റെ പ്രണയം പാത്തു വിനോട് പറയുന്നത് കേട്ടുനിന്ന നിന്റെ പുറകിൽ അന്ന് എല്ലാം തകർന്നു ഞാൻ ഉള്ള കാര്യം നീയും അറിഞ്ഞില്ല. അച്ചായനെ നോക്കി ശ്യാം പറഞ്ഞപ്പോൾ എല്ലാവർക്കും അതൊരു പുതിയ അറിവായിരുന്നു.

നിന്റെ പ്രണയം നീ സുഹൃത്തിനുവേണ്ടി ഉപേക്ഷിച്ചപ്പോൾ വിട്ടു കൊടുക്കാൻ പറ്റാത്ത രീതിയിൽ ശിവ എന്നിൽ വേരുറച്ചു കഴിഞ്ഞിരുന്നു.

ശിവ അശ്വിനെ പ്രണയിച്ചപ്പോൾ തകർന്നുപോയത് ഞാനാണ്.
പിന്നീട് ഇവരുടെ പ്രണയ മുഹൂർത്തങ്ങൾക്ക് ഒരുപാട് സാക്ഷിയാകേണ്ടി വന്നപ്പോൾ ഒരുപാട് ഒഴിഞ്ഞുമാറാൻ നോക്കിയതാണ്, പക്ഷേ ശിവ എന്നിൽ ഭ്രാന്തമായി കഴിഞ്ഞിരുന്നു.

ഞാൻ ആഗ്രഹിച്ചതെല്ലാം തട്ടിയെടുത്ത അശ്വിനോട് എനിക്ക് അടങ്ങാത്ത പകയായി.
എന്നെ നിങ്ങൾ മനസ്സിലാക്കിയില്ലെങ്കിലും അരുൺ എല്ലാം കാണുന്നുണ്ടായിരുന്നു.
അവന്റെ വാക്കുകൾ എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു.

ചങ്ക് പിടക്കുന്ന വേദനയോടെ തന്നെയാണ് അവനിലേക്ക് ഞാൻ കത്തി താഴ്ത്തി ഇറക്കിയത്.
അവൻ വേദനകൊണ്ട് പുളയുമ്പോൾ ഹൃദയം പൊടിയുന്നു വേദനയോടെയാണ് ഞാൻ ആ കൃത്യം ചെയ്തത്.

ഒരു നിമിഷത്തെ എന്റെ സ്വാർത്ഥത എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ ജീവിതത്തെ തന്നെയാണ്.

അവന്റെ മരണശേഷമാണ് ചെയ്തുപോയ തെറ്റിന് കുറിച്ചോർത്തു ഞാനൊരുപാട് വിലപിച്ചത്. അന്നു മുതൽ ഇന്നു ഈ നിമിഷം വരെ ഞാൻ ഉരുകുകയായിരുന്നു.

പല രാത്രികളും ആരും കാണാതെ ഇവിടെ വന്നു കരഞ്ഞിട്ടുണ്ട്. ചെയ്തുപോയ തെറ്റ് ഓർത്ത് ഒരു പാട് ക്ഷമ ചോദിച്ചിട്ടുണ്ട് ഇവിടെ വന്ന്, പറഞ്ഞു വന്നപ്പോഴേക്കും ശ്യാം കരഞ്ഞു തുടങ്ങിയിരുന്നു.

പറ്റിപ്പോയ തെറ്റിന് ഇന്നീ നിമിഷംവരെ നീറി കഴിയുകയാണ് ഞാൻ. ഈ തെറ്റിന്റെ പേരിൽ നിങ്ങൾ എന്നെ അകറ്റരുത്. ശ്യാം യാചന യോടെ തന്റെ സുഹൃത്തുക്കളെ നോക്കി പറഞ്ഞു.

പക്ഷേ ആരും തന്നെ അവനെ ഒന്നു സഹതാപത്തോടെ പോലും നോക്കിയില്ല.

എല്ലാരുടെ കണ്ണിലും അവനോടുള്ള വെറുപ്പ് മാത്രം.

നിർമ്മലാമ്മ തകർന്നു പോയി എല്ലാം കേട്ടിട്ട്, ശിവയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.
അവൾ തളർന്നു വീഴുമോ എന്നു വരെ പേടിച്ചു.

അമ്മേ എന്നോട് ക്ഷമിക്കണം തെറ്റ് പറ്റിപ്പോയി, തിരുത്താൻ പറ്റാത്ത തെറ്റ് നിർമ്മലയുടെ ഇരുകൈകളും പിടിച്ച ശ്യാം കരഞ്ഞു കൊണ്ട് പറഞ്ഞു.

എങ്ങനെ തോന്നിയടാ എന്റെ കുഞ്ഞിനെ നീ…. സ്വന്തം മോനെ പോലെയല്ലേ നിന്നെയും ഞാൻ കണ്ടത്, എത്ര തവണ ഈ കൈ കൊണ്ട് നിനക്ക് വെച്ചുവിളമ്പി തന്നിട്ടുണ്ട്, നീ ഒരിക്കലും ഗതി പിടിക്കില്ല ടാ.. നിർമ്മല കരഞ്ഞുകൊണ്ട് പറഞ്ഞു.

വിചാരണയും വിശദീകരണവും കഴിഞ്ഞു, ഇനി നടപ്പിലാക്കാനുള്ളത് ശിക്ഷ മാത്രം. അച്ചായൻ എല്ലാവരെയും നോക്കി പറഞ്ഞു.

നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ഇവർക്ക് നൽകും, ഇവരെപ്പോലെ ഫ്രണ്ട്ഷിപ്പിന് വില കല്പ്പിക്കാത്തവർ ആവാൻ ഒരിക്കലും ഞങ്ങൾക്ക് പറ്റില്ല. ഇവരെക്കൊണ്ട് പൊയ്ക്കോളൂ അച്ചായൻ മറ്റു പോലീസുകാരോട് ആയി പറഞ്ഞു.

അശ്വിൻ വധക്കേസ് പൂർണമായിരിക്കുന്നു ഇനി നിങ്ങൾക്കും പോകാം മാധ്യമപ്രവർത്തകരോട് അച്ചായൻ പറഞ്ഞു.

നിൽക്ക്, പോലീസുകാരുടെ അകമ്പടിയോടെ പോകുന്ന ശ്യാമിന്റെ യും അരുണിന്റെയും പുറകിലായി നിന്ന് പാത്തു വിളിച്ചു പറഞ്ഞു.

പോകാൻ നിന്ന അവർ ഒന്നു നിന്ന ശേഷം പാത്തുവിനെ തിരിഞ്ഞു നോക്കി.

 

” പാത്തു ദേഷ്യത്തോടെ അവർക്കടുത്തേക്ക് നടന്നു.

അരുണിന്റെ അടുത്തെത്തിയതും അവൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.

അവനെ ഒന്നു നോക്കിയ ശേഷം തന്റെ കൈവീശി അവന്റെ ഇരുകവിളിലും അവൾ ആഞ്ഞടിച്ചു.

അവളുടെ ആ നീക്കം ആരും പ്രതീക്ഷിച്ചതല്ല.

അരുൺ അടികിട്ടിയ കവിളിൽ പിടിച്ചു കൊണ്ട് അവളെ നോക്കിനിന്നു.

എന്ത് നേടിയെടാ നീ… ഞങ്ങളുടെ ജീവന്റെ ജീവനെ ഇല്ലാതാക്കിയിട്ട് എന്ത് നേട്ടമാണ് നിനക്ക് ഉണ്ടായത്.
അവൾ ദേഷ്യത്തോടെ ചോദിച്ചു.

നിന്റെ ദേഹത്ത് ഞാൻ കൈ വെക്കില്ല നിന്നെ തൊട്ടാൽ എന്റെ കൈ മൊത്തം നാറും,
ശ്യാം ഏട്ടാ എന്നല്ലേ വിളിച്ചിട്ടുള്ളു, സ്വന്തം സഹോദരങ്ങളെക്കാൾ നിങ്ങൾക്ക് വില കൽപ്പിച്ചതല്ലേ ഉള്ളൂ ഞാൻ, എന്നിട്ടും എന്റെ ജീവിതം നശിപ്പിക്കാൻ ഒരുങ്ങിയവന്റെ കൂടെ ചേർന്ന് കളഞ്ഞല്ലോ..? അവനു വേണ്ട ഒത്താശ ഒക്കെ ചെയ്തു കൊടുത്തല്ലോ…?
ഇക്കായ്ക്ക് നമ്മുടെ കൂട്ടത്തിൽ ഏറ്റവും വാത്സല്യമുണ്ടായിരുന്നത് നിങ്ങളോടാണ്, അത് എനിക്ക് നന്നായിട്ടറിയാം, അതു മനസ്സിലാക്കാത്ത നിങ്ങൾ ഒരു വിഡ്ഢിയാണ്, ഒരുപക്ഷേ കൊല്ലാൻ കത്തിയുമായി വന്നത് നീയാണെന്നറിഞ്ഞിരുന്നെങ്കിൽ എന്റെ ഇക്കാ നെഞ്ചുവിരിച്ച് നിനക്ക് മുന്നിൽ നിന്നേനെ, അത്രയ്ക്കും പ്രിയമായിരുന്നു ഇക്കാക് നമ്മളോട്.
ഇതൊന്നും മനസ്സിലാക്കാതെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി നീയൊക്കെ ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ മുഴുവൻ പ്രതീക്ഷയാണ്, തച്ചുടച്ച് കളഞ്ഞത് ഞങ്ങളിലെ വസന്തത്തെ യാണ്.

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ദേഷ്യത്തോടെ അരുണിനെ നോക്കി.

ഒരു പെണ്ണിന്റെ മനസ്സ് ബലംപ്രയോഗിച്ച് പിടിച്ചു വാങ്ങേണ്ട തല്ല. തട്ടിപ്പറിച്ച് എടുക്കേണ്ടതല്ല ഒരു പ്രണയവും,
മറ്റൊരാളുടെ കണ്ണീര് വീഴ്ത്തിനേടുന്നത് ഒന്നും ഒരിക്കലും ശാശ്വതം ആവില്ല. മറ്റൊരാളെ ഇല്ലാതാക്കി നീ നേടിയെടുത്ത നിന്റെ എംഎൽഎ സ്ഥാനം നാല് ചുവരുകൾക്കുള്ളിൽ നീ തളക്കപ്പെടുമ്പോൾ ഒരിക്കലും രക്ഷക്കെത്തില്ല, ഇനി അതുകൊണ്ട് നിനക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല. ഇതൊക്കെയല്ലേ നീ ഇക്കായെ കൊന്നതു കൊണ്ട് നേടിയെടുത്തത്.

നിങ്ങൾ ഒരിക്കലും രക്ഷപ്പെടില്ല ഈ കോടതിയില്നിന്ന് അല്ലെങ്കിൽ ദൈവത്തിന്റെ കോടതിയിൽ നാളെ ഇതിന് കണക്ക് പറയേണ്ടിവരും. പാത്തു സങ്കടത്തോടെ കരഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്.

ഷാഹുൽ സാർ അവളുടെ അടുത്ത് വന്ന് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു.

അത് കണ്ടതും അരുണിന്റെ കണ്ണിൽ പകയുടെ കനലുകൾ ആളിക്കത്തി.

ഡാ.. നീ ജയിച്ചു എന്ന് വിചാരിക്കണ്ട, ഞാൻ വരും പൂർവാധികം ശക്തിയോടെ ഒരു ദിവസമെങ്കിലും ഇവളെ ഞാൻ സ്വന്തമാക്കും അതിനു നിന്നെ കൊല്ലേണ്ടി വന്നാൽ അതും ചെയ്യാൻ ഞാൻ മടിക്കില്ല. അരുൺ സാറിനെ നോക്കി അലറി.

സാറ് തന്റെ വലം കാലുയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി
നീ വാടാ നിന്നെ കാത്ത് ഞാൻ പുറത്ത് ഉണ്ടാവും, നിന്നെ ഒരു നിയമത്തിനും വിട്ടുകൊടുക്കാൻ എനിക്കും താല്പര്യമില്ല, തന്റെ കാലുകൊണ്ട് വീണുകിടക്കുന്ന അരുണിനെ കഴുത്തിൽ അമർത്തി ചവിട്ടിക്കൊണ്ട് സാർ ദേഷ്യത്തോടെ പറഞ്ഞു.

അപ്പോഴേക്കും എല്ലാരും വന്നു സാറിനെ അവിടെ നിന്നും പിടിച്ചുമാറ്റി.

ഒന്നു വേഗം കൊണ്ടുപോകുമോ ഇവരെ അല്ലെങ്കിൽ നിയന്ത്രണംവിട്ടു ഞാൻ എന്തേലും ചെയ്യും കാർത്തി ദേഷ്യത്തോടെ അച്ചായനെ നോക്കി പറഞ്ഞു.

അവരെ അവിടെനിന്നു കൊണ്ടുപോകാൻ അച്ചായൻ മറ്റ് പോലീസുകാരോട് ആംഗ്യം കാണിച്ചു.

വലിയൊരു പോലീസ് അകമ്പടിയോടെ ആ രണ്ടു കുറ്റവാളികളും പോലീസ് ജീപ്പിൽ കയറി അകന്നു പോകുന്നത് എല്ലാവരും നോക്കി നിന്നു.

മുന്നിൽ നടന്ന നാടകീയ രംഗങ്ങൾക്ക് എല്ലാവരും വേദനയോടെ സാക്ഷിയായി.

ആളും ബഹളവും ഒഴിഞ്ഞു പാത്തും ശിവയും മാത്രമായി.

ശിവ അശ്വിന്റെ അസ്ഥിതറയിലേക്ക് തന്നെ കണ്ണുംനട്ട് നിൽക്കുകയാണ്.

തൊട്ടുമുൻപ് നടന്ന സംഭവങ്ങൾ ഒക്കെയും അത്രത്തോളം വേദനയുണ്ടാക്കിയിട്ടുണ്ടെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.

താൻ തന്നെയായിരുന്നോ കുറ്റവാളി…? നീ എവിടെ ചെന്നാലും അവിടെ മുടിഞ്ഞു പോകുകയുള്ളൂ ദോശ ജാതക കാരിയാണ് നീ എന്ന ഓപ്പോളുടെ വാക്കുകൾ അവളുടെ കാതിലേക്ക് ഇരച്ചു വന്നു.
മനസ്സിലേക്ക് അവർ നാല് പേരും ചിരിച്ചു കളിച്ചു വരുന്ന രൂപം തെളിഞ്ഞു വന്നു.

നമ്മൾ ഇവരുടെ അടുത്തേക്ക് ഒരിക്കലും വരരുതായിരുന്നു അല്ലേ ശിവ..? പാത്തു വിന്റെ ശബ്ദമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

അതിന് മറുപടിയായി ശിവ അവളെ വേദനയോടെ ഒന്ന് നോക്കി.

നമ്മൾ വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഫോർ ഫൈറ്റേഴ്സ് ഇന്നും അതേ പ്രൗഢിയോടെ ഉണ്ടായിരുന്നു. എല്ലാത്തിനും കാരണം നമ്മൾ തന്നെയാണ് പാത്തു പറയുന്നത് ശരിയാണെന്ന് ശിവയ്ക്കും തോന്നി.

ഓഹോ, എല്ലാ തെറ്റും നിങ്ങളാണ് ചെയ്തതെങ്കിൽ നിങ്ങൾക്ക് പോകാമായിരുന്നില്ലേ ജയിലിലേക്ക്
ഇങ്ങനെ സ്വയം കുറ്റപ്പെടുത്തേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ..? അതും പറഞ്ഞ് കാർത്തി അവർക്കടുത്തേക്ക് വന്നു.

എന്റെ പാത്തുമ്മ ഇവിടെ നിങ്ങൾ ഒന്നും അല്ല കുറ്റക്കാർ, എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചതാണ് നമ്മൾ ചെയ്ത തെറ്റ്, പക്ഷേ അതിന് നമ്മൾ വലിയ വില കൊടുക്കേണ്ടി വന്നു, കാർത്തിയുടെ സ്വരത്തിൽ നിരാശ കലർന്നു.

അങ്ങനെ നശിക്കുന്നതല്ല ഫോർ ഫൈറ്റേഴ്സ്, ഇങ്ങോട്ടൊന്നു നോക്കിയേ ഇപ്പോഴും നമ്മൾ ഫോർ ഫൈറ്റേഴ്സ് ആണ്, എന്നും അങ്ങനെ തന്നെയാണ്.
നിരന്നു നിൽക്കുന്ന ആ നാലുപേരെചൂണ്ടി കാർത്തി പറഞ്ഞു.
അച്ചായനും ശിവയും പാത്തുവും കാർത്തിയും പരസ്പരം കൈകോർത്ത് പിടിച്ച് അശ്വിന്റെ അസ്ഥിത്തറയ്ക്ക് മുൻപിൽ നിന്നു
ആ സമയം അവരെ തഴുകി ഒരു ഇളം കാറ്റ് വീശി. ആ കാറ്റിന് അശ്വിന്റെ മണമുള്ളതുപോലെ ശിവയ്ക്ക് തോന്നി.

******************************

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.

അർദ്ധരാത്രി പന്ത്രണ്ടു മണിയോടടുത്ത സമയം, ജോലിത്തിരക്ക് കാരണം അച്ചായൻ വൈകിയാണ് വീട്ടിലേക്ക് വന്നത്.

കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നപ്പോഴേക്കും നേരം ഒരുപാട് ആയിട്ടുണ്ട്.
നല്ല ക്ഷീണം ഉള്ളതുകൊണ്ടാവാം പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീണു.
തന്റെ ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്.

ഉറക്കച്ചടവോടെ തന്നെ ഫോൺ എടുത്തു ചെവിയിൽ വെച്ചതും മറുതലക്കൽ നിന്ന് വന്ന വാർത്ത കേട്ടതും അച്ചായൻ ചാടിയെഴുന്നേറ്റു.

എന്ത്..? ഒരിക്കലും സംഭവിച്ചുകൂടാ..? എപ്പോഴായിരുന്നു സംഭവം. ഓക്കെ ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം അച്ചായൻ ധൃതിപ്പെട്ട് ഫോൺ ഓഫ് ചെയ്ത് പെട്ടെന്ന് റെഡി ആവാൻ തുടങ്ങി.

ശിവയെ വിളിച്ച് കാര്യം പറഞ്ഞതും അവൾക്കും കേട്ട കാര്യം വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
അവളും കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ട് അച്ചായൻ അവളെ വിളിക്കാനായിപോയി.

************************************

രാവിലെ ഉറക്കച്ചടവോടെ സിറ്റൗട്ടിലേക്ക് വന്ന ഷാഹുൽ സാർ തന്റെ മോൻ ഇരുന്ന് കളിക്കുന്നത് കണ്ട് കുറച്ചു നേരം അവനെ നോക്കി നിന്നു.

ആഹാ.. നീ ഇത്ര നേരത്തെ എഴുന്നേറ്റ് കളി തുടങ്ങിയോ..? സാറ് ഒരു പുഞ്ചിരിയോടെ അവനെ നോക്കി ചോദിച്ചു.

അതെങ്ങനെ വാപ്പയും മോനും ഒറ്റക്കെട്ടല്ലേ ഈ കാര്യത്തിൽ രാത്രി വാപ്പയും എന്നെ ഉറക്കില്ല പകല് മോനും ഉറക്കില്ല പാത്തു ദേഷ്യത്തോടെ രണ്ടിനെയും നോക്കി പറഞ്ഞു.

അത് ശരിയാ ഈ കാര്യത്തിൽ ഞങ്ങൾ രണ്ടും ഒറ്റക്കെട്ടാണ് അല്ലേ മോനേ.. സാറ് അവനെ നോക്കി പുഞ്ചിരിയോടെ കണ്ണടച്ചു കൊണ്ടു ചോദിച്ചു.

ആ.. അതെനിക്കറിയാം നിങ്ങൾ രണ്ടും ഒറ്റക്കെട്ടാണ് എന്ന്, ഞാൻ പുറത്തും പാത്തു കെറുവിച്ച് കൊണ്ട് പറഞ്ഞു.

അതെങ്ങനെ എന്റെ പാത്തുമ്മ പുറത്താവുന്നത്..? നീയല്ലേ ഞങ്ങൾക്കെല്ലാം ഷാഹുൽ സാർ അവളെ ചേർത്തുനിർത്തി കൊണ്ട് പറഞ്ഞു.

ദേ മോൻ നിൽക്കുന്നതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല, വിടു മനുഷ്യ വെറുതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാതെ പാത്തു സാറിന്റെ പിടിയിൽനിന്നും കുതറി കൊണ്ട് പറഞ്ഞു.

പിന്നെ… നാട്ടുകാർക്ക് ഇവിടേക്ക് നോക്കലല്ലേ പണി, ഞാൻ എന്റെ ഭാര്യയെ കേറി പിടിക്കുന്നതിന് ആരാ പറയുന്നത് എന്ന് ഞാനൊന്ന് കാണട്ടെ, സാറ് വീണ്ടും അവളെ തന്നിലേക്ക് അടുപ്പിച്ചു.

എന്നാ ഇങ്ങനെ പിടിച്ചു കൊണ്ടിരുന്നോ, വിശക്കുമ്പോൾ ഞാൻ കുറച്ച് സ്നേഹം വിളമ്പി തരാം പാത്തു സാറെ നോക്കി പറഞ്ഞു.

അപ്പോ നീ ഇന്ന് ഒന്നും ഉണ്ടാക്കിയില്ലേ..? സാർ അവളിൽ നിന്നും പിടി വിട്ടു കൊണ്ട് സംശയത്തോടെ ചോദിച്ചു.

ഇല്ലല്ലോ ഞാനും ഇപ്പോൾ എഴുന്നേറ്റതേ ഉള്ളൂ പാത്തു ഒരു ഇളം ചിരിയോടെ പറഞ്ഞു.

എന്നാ മോള് പോയി വേഗം ഒരു ചായ ഇട്ടു ഇങ്ങ് കൊണ്ടുവാ, സാർ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.

അയാൾക്ക് ഒരു പുഞ്ചിരി നൽകി അകത്തേക്ക് പോകാൻ തുടങ്ങുമ്പോഴാണ് മോന്റെ ശബ്ദം അവൾ കേൾക്കുന്നത്.

മാമ, ശ്യാം മാമ ഉമ്മി എന്നോട് മിണ്ടുന്നില്ല.. കയ്യിലുള്ള പത്രം പൊക്കിപ്പിടിച്ചുകൊണ്ട് അവൻ പരാതി യോടെ പറഞ്ഞു.

അത് കണ്ടതും പാത്തൂവും സാറും അവനടുത്തേക്ക് ചെന്നു. അവന്റെ കയ്യിലെ പത്രം വാങ്ങി അതിലേക്ക് ആകാംക്ഷയോടെ നോക്കി.

അതിൽ അരുണിന്റെയും ശ്യാമിന്റെയും ചിത്രമുണ്ടായിരുന്നു.

അശ്വിൻ വധക്കേസിലെ പ്രതികൾ മരിച്ച നിലയിൽ എന്ന തലക്കെട്ടോടെ കൂടിയായിരുന്നു.

അത് കണ്ടതും അവർ പരസ്പരം ഒന്നും മുഖത്തോടുമുഖം നോക്കി.

അശ്വിൻ വധക്കേസിലെ പ്രധാന പ്രതികൾ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കേസിലെ ഒന്നാം പ്രതിയായ എംഎൽഎ ശ്യാം രണ്ടാം പ്രതിയെ കുത്തികൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അതിനായി പ്രതി ആരും കാണാതെ സൂക്ഷിച്ചുവെച്ച കത്തി അവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ കൊലയിൽ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നുള്ളത് സംശയം ഉണ്ടാകുന്നുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണ് ഈ മരണം സംഭവിച്ചത് എന്നുള്ള കാരണം കൊണ്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

വാർത്ത വായിച്ചതും പാത്തു ഷോക്കടിച്ചത് പോലെ നിന്നുപോയി.

എന്തിനെന്നറിയാതെ അവളുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകിവന്നു.

അപ്പോഴേക്കും അവിടേക്ക് ചീറിപ്പാഞ്ഞു കൊണ്ട് ഒരു കാർ വന്നുനിന്നു.

അതിൽനിന്ന് അച്ചായനും കാർത്തിയും ശിവയും ഇറങ്ങി വന്നു. എല്ലാവരുടെയും മുഖത്ത് ചെറിയൊരു സങ്കടം നിഴലിച്ചു കാണാം.

ഇച്ചായാ എന്താ ഈ കേൾക്കുന്നത് ഒക്കെ… ? പാത്തു അച്ചായനെ നോക്കി ചോദിച്ചു.

അതിനു മറുപടിയായി കൈയ്യിലിരുന്ന ഒരു കത്ത് അച്ചായൻ പാത്തുവിനെ നേരെ നീട്ടി.

അവൻ മരിക്കുന്നതിനു മുമ്പ് എനിക്ക് തരാനായി ഏൽപ്പിച്ച കത്താണിത് അതിലേക്ക് സംശയത്തോടെ നോക്കുന്ന പാത്തുവിനെ നോക്കി അച്ചായൻ പറഞ്ഞു.

എന്റെ കൂട്ടുകാർക്ക്,

ചെയ്ത തെറ്റിന് പ്രായശ്ചിത്തം ഇല്ലെന്ന് അറിയാം, നിങ്ങൾക്ക് വേണ്ടി ഇനി എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഞാൻ ചെയ്യുന്നുണ്ട്, നിങ്ങളുടെ സ്വസ്ഥമായ ജീവിതത്തിലേക്ക് ഇനി ആരും വരില്ല.
ഇനിയൊരു ജന്മം തരികയാണെങ്കിൽ മനസ്സിൽ കളങ്കമില്ലാതെ നിങ്ങളുടെ കൂട്ടുകാരനായി തന്നെ ജനിക്കണം എന്നാണ് എന്റെ ആഗ്രഹം. മാപ്പില്ല എന്നറിയാം എന്നാലും ആഗ്രഹിച്ചുപോകുന്നു എല്ലാം ക്ഷമിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ,
എന്ന് നിങ്ങളുടെ സ്വന്തം ശ്യാം…

കത്ത് വായിച്ചതും പാത്തു എല്ലാവരെയും ഒന്നു നോക്കി.

സാരമില്ല എല്ലാം നല്ലതിനാണ് എന്ന് വിചാരിക്കാം, ചങ്കായി കൊണ്ട് നടന്നത് കൊണ്ടാവാം അവൻ പോയെന്ന് കേട്ടപ്പോൾ ഒരു വേദന കാർത്തി സങ്കടത്തോടെ പറഞ്ഞു.

കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല,

ഇങ്ങനെ നോക്കിനിൽക്കാതെ പോയി എന്തെങ്കിലും കഴിക്കാൻ എടുത്തു വെക്ക് എന്റെ പാത്തുമ്മാ വിശന്നിട്ടു വയ്യ, വിഷയം മാറ്റാൻ എന്നവണ്ണം കാർത്തി പറഞ്ഞു.

അയ്യോ അതിനു ഇവളു എന്തെങ്കിലും വെച്ചിട്ട് വേണ്ടേ കഴിക്കാൻ സാർ പുഞ്ചിരിയോടെ പറഞ്ഞു.

എന്റെ കർത്താവേ നിന്റെ മടി ഇതുവരെ മാറിയില്ലേ ടീ അച്ചായൻ പുഞ്ചിരിയോടെ അവളെ നോക്കി ചോദിച്ചു.

ഞാൻ വിചാരിച്ചു സാറെ കെട്ടിയപ്പോൾ ഇവൾ നല്ലകുട്ടിയായി കാണുമെന്ന്, കാർത്തി സംശയത്തോടെ പറഞ്ഞു.

എവിടുന്ന്, എന്നെക്കൂടി ഇവൾ വെടക്കാക്കി സാർ നിഷ്കളങ്ക ഭാവത്തോടെ മറുപടി പറഞ്ഞു

അത് താണ്ടാ ഈ പാത്തുമ്മ, നമ്മൾ എവിടെ ചെന്നാലും നമ്മുടെ സ്വഭാവം എല്ലാവരെയും പഠിപ്പിക്കും. അതിന്റെ ഒരു അഹങ്കാരം എനിക്കില്ല പാത്തു ഷോൾഡർ ഒന്ന് പൊക്കി കൊണ്ട് പറഞ്ഞു.

അത് പിന്നെ പ്രത്യേകം പറയണം ഞങ്ങളുടെ പാത്തുമ്മ ഒരു സംഭവമാണ്. കാർത്തി അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു.
പക്ഷേ അതു പറഞ്ഞിരുന്നിട്ട് കാര്യമില്ലല്ലോ..? വിശപ്പിനു വല്ലതും വേണ്ടേ, കാർത്തി നിരാശയോടെ അവളെ നോക്കി പറഞ്ഞു.

അതോർത്തു നിങ്ങൾ വിഷമിക്കേണ്ട, ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ ഒരുപിടി പിടിച്ചാൽ അല്പസമയത്തിനുള്ളിൽ രുചിയൂറും വിഭവങ്ങൾ തയ്യാർ അല്ലേ ശിവ, പാത്തു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു.

ശിവ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

നിങ്ങൾ ഇരിക് ഞങ്ങൾ പോയി ഭക്ഷണം റെഡി ആക്കട്ടെ പാത്തു ശിവയെയും കൊണ്ട് അകത്തേക്ക് പോകാൻ ഒരുങ്ങി.
നിൽക്ക് പാചകം ഇന്ന് നമ്മൾക്ക് ഒരുമിച്ച് തയ്യാറാക്കാം, കൂട്ടത്തിൽ വാചകവും നടത്താലോ കാർത്തി പറഞ്ഞതിനോട് എല്ലാവരും യോജിച്ചു.

പുഞ്ചിരിയോടെ എല്ലാവരും അടുക്കള ലക്ഷ്യമാക്കി നടന്നു.

&&&&&&&&&&&&&&&

കുറച്ചു മാസങ്ങൾക്ക് ശേഷമുള്ള ഒരു പ്രഭാതം..,

ഒന്നു വേഗം റെഡിയാവ്‌ എന്റെ പാത്തു, ഇങ്ങനെ പോയാൽ കെട്ടു കഴിഞ്ഞേ നമ്മൾ അവിടെ എത്തൂ,
കണ്ണാടിക്കു മുൻപിൽ ഫാഷൻ പരേഡ് നടത്തുന്ന പാത്തുവിനെ നോക്കി ഷാഹുൽ സാർ പറഞ്ഞു.

എന്റെ ഇക്കാ ഞാനൊന്നു റെഡി ആകട്ടെ, ചെറുക്കന്റെ പെങ്ങളാണ് മോശം പറയരുതല്ലോ ആരും, അതിന്റെ കുറചിൽ എന്റെ ഇക്കാക്കാണ്, ഒളി കണ്ണാലെ അവനെ ഒന്ന് നോക്കി അവൾ വീണ്ടും റെഡി ആവാൻ തുടങ്ങി.

ഒരു പെങ്ങൾ വന്നിരിക്കുന്നു, പെങ്ങൾ കയറിച്ചെല്ലുന്ന നേരം, അവരുടെ വായിൽ നിന്ന് വല്ലതും കേട്ടാൽ വാങ്ങി വെച്ചേക്ക്, എല്ലാത്തിനും മുന്നിൽ നിൽക്കേണ്ട വരാ എന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് പോലുമില്ല സാർ തെല്ല് പരിഭവത്തോടെ പറഞ്ഞു.

നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും നമ്മൾ ഇപ്പോഴാ അവിടേക്ക് പോകുന്നതെന്ന്, നമ്മൾ ഇപ്പോൾ അല്ലേ അവിടെ നിന്ന് വന്നത് ഇന്നലെ തൊട്ട് അവിടെ തന്നെയല്ലേ…? പാത്തൂ സംശയത്തോടെ ചോദിച്ചു.

നിന്ന് കൊഞ്ചാതെ വേഗം ഒന്ന് വാ സാറ് മോനെയും എടുത്ത് മുന്നിൽ നടന്നു. പാത്തു ധൃതിപ്പെട്ട് അവർക്കൊപ്പം വച്ചുപിടിച്ചു.

മംഗല്യ പല്ലക്ക് ആ നാട്ടിലെ ഏറ്റവും മികച്ച ഓഡിറ്റോറിയത്തിനു മുൻപിൽ അവരുടെ കാർ വന്നുനിന്നു.

പാത്തു അതിൽനിന്ന് ധൃതിപ്പെട്ട് ഇറങ്ങി ഓഡിറ്റോറിയത്തിലേക്ക് ഓടി.

ഒരുപാട് അതിഥികൾ വന്നിട്ടുണ്ട്, നാട്ടിലെ പ്രമുഖരെല്ലാം എത്തിയിട്ടുണ്ട്.

എല്ലാവരെയും സ്വാഗതം പറഞ്ഞു കൊണ്ട് അച്ചായനും കാർത്തിയും മുന്നിൽ തന്നെയുണ്ട്.

രണ്ടുപേരും വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് വേഷം.
പാത്തു അവരെ സസൂഷ്മം ഒന്ന് വീക്ഷിച്ചു.

ഇതിപ്പോ കണ്ടാൽ വരനെ മാറി പോകുമല്ലോ..? ഇതിൽ ആരാണപ്പാ കല്യാണച്ചെക്കൻ പാത്തു താടിക്ക് കയ്യും കൊടുത്ത് സംശയത്തോടെ നിന്നു.

നിനക്കല്ലേ മാറു കെട്ടുന്ന പെണ്ണിനു യാതൊരു സംശയവുമില്ല കാർത്തി ഒരു കള്ളച്ചിരിയോടെ പറഞ്ഞു

നീ അകത്തേക്ക് ചെല്ല് അവിടെ പെണ്ണിനെ ഒരുക്കാൻ സഹായിക്,
അച്ചായൻ പറഞ്ഞതും അവർക്ക് ഒരു പുഞ്ചിരി നൽകി പാത്തു അകത്തേക്കോടി.

ഷാഹുൽ സാറിനെയും ചേർത്തുപിടിച്ച് അവർ മണ്ഡപത്തിന് അരികിലേക്ക് നടന്നു.

മുഹൂർത്തമായി വധുവിനെയും വരനെയും വിളിച്ചോളൂ പൂജാരി പറയുന്നത് കേട്ട് കാർത്തിയും അച്ചായനും മണ്ഡപത്തിലേക്ക് കയറി, അവിടെ കാർത്തിയെ ഇരുത്തിയതിനുശേഷം ഞാൻ പെണ്ണിനെ വിളിച്ചു വരാം എന്നും പറഞ്ഞു അച്ചായൻ
അകത്തേക്ക് പോയി.

അപ്പോഴെക്കും വധുവിനെയും കൊണ്ട് ശിവയും പാത്തുവും വരുന്നുണ്ടായിരുന്നു.

അശ്വിനി വധുവിന്റെ വേഷത്തിൽ ഏറെ സുന്ദരിയായി അച്ചായന് തോന്നി.

അനുമോൾ ചേച്ചിയുടെ കൂടെ തന്നെയുണ്ട്.

മകളെ ആ വേഷത്തിൽ കണ്ടപ്പോൾ നിർമ്മലയുടെ കണ്ണുകൾ നിറഞ്ഞു.

മുതിർന്നവരുടെ കാലു തൊട്ട് അനുഗ്രഹം വാങ്ങിക്കോളൂ, കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ പറയുന്നത് കേട്ട് അശ്വിനി അച്ചായന് നേരെ നടന്നു.

എന്റെ അച്ഛനും ഏട്ടനും ഒക്കെ ഇപ്പോ എന്റെ ഇച്ചായൻ ആണ്, ഇവിടെ നിന്നാണ് എനിക്ക് ആദ്യം അനുഗ്രഹം വാങ്ങേണ്ടത് എന്നുപറഞ്ഞ് അവർ അച്ചായന്റെ കാൽ തൊട്ടു വന്ദിച്ചു.

അയ്യോ എന്റെ മോളെ, എന്റെ അനുഗ്രഹം എന്നും നിനക്ക് ഉണ്ടാവും നീ അമ്മയുടെ അനുഗ്രഹം വാങ്ങി.

അച്ചായൻ അവളെ സ്നേഹത്തോടെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു.

നിർമ്മല യുടെയും അമ്മച്ചിയുടെയും കാലു തൊട്ടു വന്ദിച്ചു അവൾ ശിവക്ക് അരികിലേക്ക് നടന്നു.

എനിക്ക് എന്റെ ഏട്ടത്തി അമ്മയുടെ അനുഗ്രഹം കൂടി വേണം അവൾ ശിവയുടെ കാലുതൊട്ട് വന്ദിച്ചു കൊണ്ട് പറഞ്ഞു.

ശിവ അവളെ സ്നേഹത്തോടെ പിടിച്ചെഴുന്നേൽപ്പിച്ചു മൂർദ്ധാവിൽ ഒരു ഉമ്മ നൽകി.

അച്ചായൻ അവളെ മണ്ഡപത്തിൽ കൊണ്ട് പോയി കാർത്തിക്ക് സമീപം ഇരുത്തി.
കാർത്തി ഒരു കള്ളച്ചിരിയോടെ അവളെ ഒന്നു നോക്കി.
അത് കണ്ടതും അവൾ നാണത്തോടെ തലതാഴ്ത്തി.

മന്ത്രോച്ചാരണങ്ങൾ ഉയർന്നു പൊങ്ങി,
തന്ത്രികൾ നീട്ടിയ താലി മനസ്സിൽ ഭഗവാനേ ഓർത്ത് കാർത്തി അശ്വിനി യുടെ കഴുത്തിൽ ചാർത്തി.

തൊഴുകൈകളോടെ അശ്വിനി താലി ഏറ്റുവാങ്ങി.

സീമന്തരേഖയിൽ കുങ്കുമം തൊട്ടപ്പോൾ അവളുടെ മനസ്സും ശരീരവും കുളിരണിഞ്ഞു.

എല്ലാവരും സന്തോഷത്തോടെ ആ മുഹൂർത്തങ്ങൾക്ക് സാക്ഷിയായി.

ഇനി നമ്മുടെ മക്കളുടെ കാര്യത്തിൽ കൂടി ഒരു തീരുമാനം ആയാൽ ഈ ജന്മം സഫലമായി, നിർമ്മല നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അമ്മച്ചിയോട് പറഞ്ഞു.

വധുവരന്മാർക്കു നേരെ പുഞ്ചിരിയോടെ പൂക്കൾ എറിയുന്ന ശിവയെയും അച്ചായനെയും ഒന്നു നോക്കി അമ്മച്ചി നെടുവീർപ്പിട്ടു.

ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി.
ഫോട്ടോ എടുക്കലും മറ്റുമായി കാര്യങ്ങൾ എല്ലാം ഭംഗിയായി തീർന്നു.

രാഹു കാലത്തിനു മുമ്പ് ഗൃഹപ്രവേശം നടത്തേണ്ടതാണ്, ചെക്കനും പെണ്ണും ഇറങ്ങാൻ നേരം ആയെങ്കിൽ ഇറങ്ങിക്കോളു, കൂട്ടത്തിൽ മുതിർന്നയാൾ പറയുന്നത് കേട്ട് അശ്വിനി വേദനയോടെ എല്ലാവരെയും നോക്കി.

എന്റെ കഴുത്തിലെ മംഗല്യ താലിയും സീമന്തരേഖയിലെ ഈ സിന്ദൂരവും അണിഞ്ഞു എന്നെ ആദ്യം കാണേണ്ടത് എന്റെ ഏട്ടൻ അല്ലേ,? അവിടെ പോയിട്ട് പോകാം നമുക്ക് കാർത്തിയേട്ടാ അശ്വിനി യാചന യോടെ കാർത്തിയേ നോക്കി പറഞ്ഞു.

അത് എന്തായാലും അവിടെ പോയിട്ടേ നമ്മൾ പോകുന്നുള്ളൂ കാർത്തി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

കാർത്തിയും അശ്വിനിയും ഒരു കാറിലും അവർക്ക് പിറകിൽ ശിവയും അച്ചായനും പാത്തുവും സാറും മറ്റൊരു കാറിലും അങ്ങോട്ടു തിരിച്ചു.

അശ്വിന്റെ അസ്ഥി തറയ്ക്കു മുമ്പിൽ അശ്വിനി നിറകണ്ണുകളോടെ നിന്നു.

നിന്റെ പെങ്ങളെ അന്തപ്പൻ എന്റെ തലയിൽ കെട്ടിവെച്ചു, എന്റെ മരണം വരെ ഇവളുടെ കണ്ണ് നിറയാതെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം, ഇത് ഞാൻ നിനക്കു തരുന്ന വാക്കാണ് അശ്വനിയെ ചേർത്ത് പിടിച്ചുകൊണ്ട് കാർത്തി പറഞ്ഞു.

ഇതാ നിനക്ക് എന്റെ വക ഒരു വിവാഹ സമ്മാനം അവന് നേരെ ഒരു ലെറ്റർ നീട്ടിക്കൊണ്ട് ശിവ പുഞ്ചിരിയോടെ പറഞ്ഞു.

അവൻ അതിലേക്ക് സംശയത്തോടെ നോക്കി.

എന്റെ പി എ ജോസഫ് ചേട്ടൻ നാളെ വിരമിക്കുകയാണ് ആ പോസ്റ്റിലേക്ക് ന്യൂ അപ്പോയിൻ മെന്റ്
ഒരാഴ്ചത്തെ പുതുമോടി കഴിഞ്ഞ് താങ്കൾ അങ്ങ് എത്തിയേക്കണം ശിവ പുഞ്ചിരിയോടെ പറഞ്ഞു.

ഇനി ഇത് സാറ് പിടിക്ക്, സാറിന് നേരെ മറ്റൊരു ലിറ്റർ നീട്ടിക്കൊണ്ട് ശിവ പറഞ്ഞു.

സാർ നല്ലൊരു അധ്യാപകനാണ്, ഒരുപാട് കുട്ടികൾക്ക് സാറിന്റെ സേവനം ഇനിയും ആവശ്യമുണ്ട്, ദയവു ചെയ്തു ഇത് തള്ളിക്കളയരുത്, സാർ റീ ജോയിൻ ചെയ്യണം ശിവ അപേക്ഷയോടെ പറഞ്ഞു.
ഒരു പുഞ്ചിരിയോടെ ഷാഹുൽ സാർ അതിനു സമ്മതംമൂളി.

എനിക്ക് വിവാഹസമ്മാനം ഒന്നുമില്ലേ ചേച്ചി അശ്വിനി ഒരു പുഞ്ചിരിയോടെ ചോദിച്ചു.

എന്റെ മോൾക്ക് എന്ത് സമ്മാനമാണ് ഞാൻ തരേണ്ടത് എന്ത് ചോദിച്ചാലും ഞാൻ തരാം അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

എനിക്ക് തരേണ്ട സമ്മാനം നിങ്ങൾ തമ്മിലുള്ള വിവാഹമാണ്, രണ്ടുപേരെയും നോക്കി അശ്വിനി പറഞ്ഞു.

ശിവ മറുപടി പറയാനാവാതെ തലതാഴ്ത്തി നിന്നു, അവൾ ദയനീയമായി എല്ലാവരെയും ഒന്നു നോക്കി.

വേണ്ട മോളെ, ഒരിക്കലും ഒരു വിവാഹത്തിൽ തീർക്കേണ്ട ബന്ധമല്ല ഞങ്ങളുടേത്, അങ്ങനെ തീർത്താൽശ്യാമും ഞാനും തമ്മിൽ വ്യത്യാസം ഇല്ലാതെ ആവും.
അച്ചു എന്നെ ഏൽപ്പിച്ചു പോയതാണ് ഇവളെ, ഞാനിവളെ സംരക്ഷിക്കും എന്റെ ജീവൻ പോകുന്നതുവരെ, അതിനൊരു താലിയുടെ പിൻബലം ആവശ്യമില്ല.

എന്നും ശിവ യോടൊപ്പം ഞാൻ ഉണ്ടാവും, ആ ബന്ധം ഒരു താലിയിൽ യോജിപ്പിക്കണം എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നുന്നുവോ അന്നു മാത്രം ഞങ്ങൾ അതിനെ പറ്റി ചിന്തിക്കും, അച്ചായൻ പറയുന്നത് കേട്ടു ശിവ നിറമിഴിയോടെ അവനെ നോക്കി.
ഇച്ചായൻ തനിക്കെന്നും ഒരു അത്ഭുതമാണ്, അവൾ മനസ്സിൽ ഓർത്തു.

ഞാൻ പൂർണ്ണമനസ്സോടെ തന്നെയാണ് ഇത് പറഞ്ഞത്, നിങ്ങൾ ആരും ഞങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട, ഞങ്ങൾ സന്തുഷ്ടരാണ് തങ്ങളെ വേദനയോടെ നോക്കുന്നവരെ നോക്കി അച്ചായൻ പറഞ്ഞു.

സമയം വൈകിക്കേണ്ട നിങ്ങൾ ഇറങ്ങിക്കോളൂ കാർത്തിയെയും അശ്വിനി യേയും നോക്കി അച്ചായൻ പറഞ്ഞു.

അവരോട് എല്ലാം യാത്ര പറഞ്ഞ് അവർ അവിടെ നിന്നും പോയി.

നമുക്കും പോകാം ഷാഹുൽ സാർ എല്ലാവരെയും നോക്കി പറഞ്ഞു.

നിങ്ങൾ നടന്നോളു ഞങ്ങൾ വരാം അച്ചായൻ പാത്തുവിനെ യും സാറെയും നോക്കി പറഞ്ഞു.
അവര് തങ്ങളിൽ നിന്ന് നടന്നകലുന്നതും നോക്കി ശിവയും അച്ചായനും കുറച്ചുനേരം അവിടെ തന്നെ നിന്നു

പോകേണ്ടേ ശിവയെ നോക്കി അച്ചായൻ ഒരു പുഞ്ചിരിയോടെ തന്റെ കൈനീട്ടി.
ശിവ ഒരു പുഞ്ചിരിയോടെ അവന്റെ കൈപിടിച്ച് നടന്നു.
അവർക്ക് കൂട്ടായി ഒരു ചാറ്റൽ മഴയും ഉണ്ടായിരുന്നു

ദൂരെ എവിടെ നിന്നോ ശിവ യുടെ ശബ്ദത്തിൽ അവൾ പാടിയ ഗാനം കേൾക്കുന്നുണ്ടായിരുന്നു.

” നാളെയീ നേർത്ത പുഷ്പങ്ങൾ പൊഴിഞ്ഞിടും
പ്രാണനിൽ നിന്നെ തിരഞ്ഞിടുന്നു,.
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ….

അവസാനിച്ചു….

 

ഹായ് മുത്തുമണിസ്,

ഒരുപാട് വേദനയോടെ സഖാവിനെ മനസ്സിൽ നിന്നും ഇറക്കി വിടുകയാണ്.. സഖാവ് തുടങ്ങിയതുമുതൽ കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി.
സഖാവ് ഇത്ര വലിയ വിജയമാക്കി തന്നത് നിങ്ങൾ ഓരോരുത്തരും ആണ്, എനിക്കു മനസ്സിലാകും നിങ്ങൾക്ക് ഈ സ്റ്റോറി യോടുള്ള അടുപ്പം.
അച്ചായനെ നെഞ്ചിലേറ്റിയ എല്ലാവർക്കും നന്ദി, കാർത്തിയും ശിവയും പാത്തുവും ഒന്നും നിങ്ങൾക്ക് വെറും കഥാപാത്രങ്ങൾ ആയിരുന്നില്ല എന്ന് എനിക്ക് നല്ലവണ്ണം അറിയാം, എല്ലാത്തിനും ഒരുപാട് നന്ദി. ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒരു ബന്ധമാണ് സഖാവും അവന്റെ പെങ്ങൾ ആയ പാത്തുവും തമ്മിലുള്ള ബന്ധം. ഇത് ഞാൻ റിയൽ ലൈഫിൽ രണ്ടു പേരെ കണ്ട് എഴുതിയതാണ് ട്ടോ,
എല്ലാവർക്കും ഒത്തിരി ഒത്തിരി നന്ദി…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “സഖാവ് – Part 18 ( അവസാന ഭാഗം )”

  1. Masha_allah, Sharikkum oru kidilan novel thanne aayirunnu. Oru paad sangadaayi Saghav-inte maranam vaayichappol. Novel theerathaayappol oru paad veshamam thonni. Koode ulla chunk thanne chathikkumbol undaavunna avastha. Ee saghav-ine pranayicha Shivaparvathi ath real life story aano?

Leave a Reply