🖋️… Ettante kaanthari ( അവാനിയ )…
( അനു )
ഇന്നാണ് ആ ദിനം ശ്രീ ഏട്ടന്റെ കല്യാണം💘💘💘
ഒരുപാട് കാത്ത് ഇരുന്ന ദിനം😍 അന്നത്തെ സംഭവത്തിന് ശേഷം നന്ദനയുടെ ശല്യം ഒന്നും ഉണ്ടായി ഇല്ല……
അപ്പോ നിങ്ങൾക്ക് അറിയാമല്ലോ അല്ലേ…. ഞാൻ എന്റെ വീട്ടിൽ ആണ്….. ഏട്ടന്റെ കല്യാണത്തിന് പെങ്ങൾ നേരത്തെ എത്തണം അല്ലോ….. അതുകൊണ്ട് ഒരാഴ്ചയ്ക്ക് മുമ്പ് മുതലേ ഞാനും രാഗ് ഏട്ടനും അവിടെ ഉണ്ട്😁
രാഗ് ഏട്ടൻ എല്ലാ കാര്യങ്ങളും ഒരു മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് ചെയ്യുന്നുണ്ട്…..
ഇന്ന് രാഗ് ഏട്ടൻ രാവിലെ മുതൽ പണിയിൽ ആണ്…. പിന്നെ ഇന്ന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട് കേട്ടോ….😁
അതെന്താ എന്ന് വഴിയെ പറഞ്ഞു തരാം……🙈
രാഗ് ഏട്ടൻ രാവിലെ പോയത് ആണ് ബിസി ആവും….. ഒരുപാട് പണി ഉണ്ടല്ലോ….. എന്നോട് അച്ഛന്റെയും അമ്മയുടെയും ഒപ്പം വരാൻ ആണ് പറഞ്ഞിരിക്കുന്നത്…..
ഏട്ടൻ രാവിലെ ഒരു സാധാരണ ഡ്രെസ്സും ഇട്ടു ആണ് പോയത്….. ഇടക് വന്നു മാറ്റി കൊള്ളാം എന്നാണ് പറഞ്ഞത്…. ഞാൻ അത് കൊണ്ട് ഏട്ടന് ഉള്ള മുണ്ടും ഷർട്ടും എടുത്ത് വെച്ച്….. ചുവപ്പ് നിറത്തിൽ ഉള്ള ഷർട്ടും സ്വർണ്ണ കരയുള്ള മുണ്ടും ആണ് ഏട്ടന് എടുത്തിരിക്കുന്നത്…… എനിക്കും ചുവപ്പ് നിറത്തിൽ ഉള്ള സാരിയിൽ സ്വർണ്ണ നിറത്തിലെ വർക് ഉള്ള സിംപിൾ സാരി ആണ് എടുത്തിരിക്കുന്നത്….. 😁 ഞങ്ങൾ 2 പേരും ഒരേ പോലെ എടുത്തത് ആണ്😍😍
ഏട്ടന് ഉള്ളത് തേച്ച് വെച്ച് ഞാൻ കുളിക്കാൻ കയറി….. ഞാൻ കുളിച്ച് ഇറങ്ങി വന്നപ്പോൾ ദെ ഏട്ടൻ നില്കുന്നു…..
” ആഹാ ഇത് എപ്പോ വന്നു….. ” – അനു
” വന്നിട്ട് ഒരു 10 30 കൊല്ലം ആയി മോളെ….. ” – രാഗ്
” അയ്യോ രാവിലെ തുടങ്ങിയോ….. ചളി🤣 ” – അനു
” എന്തായി ഇഷ്ടായില്ലെ….. ” – രാഗ്
” ഇല്ല എന്തേ….. ” – അനു
” ഇഷ്ടപ്പെടാൻ അന്ന് തന്നെപ്പോലെ ഒന്നു അങ്ങ് തരട്ടെ….. ” – രാഗ്
എന്ന് ഏട്ടൻ കൈ ചുണ്ടിൽ വെച്ച് ചുണ്ട് കടിച്ച് കൊണ്ട് പറഞ്ഞപ്പോൾ 🙈ഞാൻ ആഗനെ അങ്ങ് വല്ലാണ്ട് ആയി……
” ഒന്നു പോ ഏട്ടാ…. ” – അനു
” ദെ പെണ്ണിന് നാണം വരുന്നു…. ” – രാഗ്
” ഇറങ്ങി പോയിക്കേ…. ” – അനു
” ഇപ്പോ അങ്ങനെ ആയോ…. അല്ല നീ സാരി ഉടുക്കുന്നില്ലെ…. ” – രാഗ്
” ആ അമ്മയെ വിളിക്കണം….. ” – അനു
” അതിനു അമ്മക്ക് സമയം ഉണ്ടാവോ….. ” – രാഗ്
” അമ്മ അതൊക്കെ കഴിഞ്ഞ് വരാം എന്നാണ് പറഞ്ഞത്….. ” – അനു
” അത്രേം വൈകിയോ…. ” – രാഗ്
” അല്ലാതെ ഞാൻ എന്ത് ചെയ്യാൻ ആണ്…. ” – അനു
” നമുക്ക് ഫോൺ ഉണ്ടല്ലോ യൂട്യൂബ് ഉണ്ടല്ലോ…. ഒന്നു ട്രൈ ചെയ്താലോ….. ” – രാഗ്
” മനസിലായില്ല…..🙄 ” – അനു
” അതായത് രമണ…..😁 ഞാൻ നിന്റെ ഭർത്താവ് ആണല്ലോ…. ” – രാഗ്
” അതിനു….. ” – അനു
” അപ്പോ ഞാൻ ഇവിടെ ഇങ്ങനെ പന പോലെ നിൽകുമ്പോൾ…. ഞാൻ ഒന്നു സഹായിക്കാം എന്നേ…. സാരി ഉടുക്കാൻ….. ” – രാഗ്
” കവി എന്താ ഉദ്ദേശിച്ച് കൊണ്ട് ഇരിക്കുന്നത്….. ” – അനു
” എടി പോത്തെ…… ഞാൻ ഉടുപ്പിച്ച് തരാം എന്ന്…. ” – രാഗ്
” അത് വേണോ…. ” – അനു
” വിശ്വാസം ഉണ്ടെങ്കിൽ മതി…. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ തിരിഞ്ഞു നടന്നു പോവാൻ പോയപ്പോൾ…. എനിക് ചിരി വന്നു….
” അല്ല നെറ്റ് നല്ല സ്പീഡ് ഉണ്ടോ…. അല്ലെങ്കിൽ പകുതി വെച്ച് ഞാൻ ഇത് ഇട്ടിട്ട് പോവേണ്ടി വരും😉😉😉 ” – അനു
” അപ്പോ ഞാൻ ചെയ്തോട്ടെ….. ” – രാഗ്
” എന്റെ പൊന്നു ഏട്ടാ എന്താ ഇതൊക്കെ….. എനിക് എന്റെ ഏട്ടനെ വിശ്വാസം ഇല്ലെന്നോ….. ” – അനു
” എന്ന വാ നമുക്ക് ഉടുക്കാം 😍😘 വേണമെങ്കിൽ പോയി സാരി ഒഴികെ ഉള്ളത് ഒക്കെ ഇട്ടിട്ട് വാ…. അതല്ല അതും ഇടാൻ അറിയില്ല എങ്കിൽ ഞാൻ ഉടുപ്പിക്കാം🙈 ” – രാഗ്
” പോടാ…. ” – അനു
എന്നും പറഞ്ഞു ഞാൻ വേഗം ബ്ലൗസ് ഒക്കെ എടുത്ത് ബാത്ത്റൂം ലേക് കയറി…. ഡീ എന്ന് വിളിച്ച് ഏട്ടൻ പുറകെ വന്നെങ്കിലും ഞാൻ ആരാ മോൾ😉😉😎😎
_________
( രാഗ് )
എന്ത് പെണ്ണ് ആണ് ഇത്😃 ഇവൾ എന്നെ ഒരു വഴിക്ക് ആകും…. അവള് കുളിച്ച് വന്നപ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ അവളുടെ മുടിയിൽ നിന്ന് ഉതിർന്നു വീഴുന്ന വെള്ളത്തുള്ളികൾ എന്നെ ശെരിക്കും മത്ത് പിടിപ്പിച്ചു….. 😚😚😚
അതാണ് സാരി ഞാൻ ഉടുപ്പിച് തരാം എന്ന് പറഞ്ഞത്…..
ആ ദേ അവള് വന്നു🙈
“ഇതാ സാരി…. ” – അനു
ഞാൻ ഉടനെ അത് അവളുടെ കൈയിൽ നിന്ന് വാങ്ങി എന്നിട്ട് ഫോണിലെ യൂട്യൂബ് ഓൺ ചെയ്ത് വീഡിയോ നോക്കി….. അവസാനം ചെയ്ത് വന്നപ്പോൾ നല്ല ഭംഗി ആയി ഉടുത്തിട്ട് ഉണ്ടായിരുന്നു…….
ഭാഗ്യം അല്ലെങ്കിൽ അവള് എന്നെ വെള്ള ഉടുപ്പിച്ചാനെ😉😉🤪🤪😜😜
” മതിയോ…. ” – രാഗ്
ഉടനെ അവള് കണ്ണാടിയിൽ പോയി നോക്കി എന്നിട്ട് എന്നെ നോക്കി അടിപൊളി എന്ന് കാണിച്ച്😃😊😁
” ഒരു മിനിറ്റ് നിന്നെ….. ” – രാഗ്
” എന്താ ഏട്ടാ…. ” – അനു
അവളുടെ സാരിയുടെ താഴെ ഉള്ള ചുരുക് അകത്തേക്ക് നന്നായി വെച്ചിട്ട് ഉണ്ടായില്ല….. അത് വെക്കാൻ ആണ് അവളെ വിളിച്ചത്……
” അത് 2 പിൻ കുത്താൻ ഉണ്ട്…. ” – രാഗ്
ഞാൻ ഉടനെ അവളുടെ അടുത്തേക്ക് ചെന്ന്…..
” അത് ഇൗ ചുരിക് അകത്തേക്ക് നീ വെക്കോ….. അതോ ഞാൻ വെക്കണോ….. ” – രാഗ്
” ഞാൻ ചെയ്യാം….. ” – അനു
എന്നും പറഞ്ഞു അവള് അത് അകത്തേക്ക് വെച്ചു…..
അവളുടെ വെളുത്ത അണിവയർ കണ്ടപ്പോൾ എന്തോ ഒരു ഫീൽ🙈🙈
ഞാൻ ഉടനെ താഴേയ്ക്ക് മുട്ട് കുത്തി നിന്നു പിൻ കുത്താൻ….
_________
( അനു )
ഏട്ടൻ പിൻ കുത്താൻ ആയി താഴേയ്ക്ക് നിന്നു….. ഇപ്പോ ഏട്ടന്റെ ശ്വാസം എന്റെ വയറിൽ തട്ടുന്നുണ്ട്…. എനിക് എന്തോ ഒരു തരം കറന്റ് അടിക്കുന്ന പോലെ🙈🙈🙈
ഭാഗ്യത്തിന് വേഗം കഴിഞ്ഞു…..😁😁😁
” അല്ല ഇതിന്റെ കൂടെ ഇടാൻ…. ഉള്ള വള മാല കമ്മൽ അതൊക്കെ എവിടെ…. ” – രാഗ്
” അതൊക്കെ ഞാൻ തനിയെ ചെയ്തോളാം….. ” – അനു
” ഇത്രേം എനിക് ചെയ്യാം എങ്കിൽ അതും ചെയ്യാം….. ” – രാഗ്
ഞാൻ ഉടനെ പോയി അതൊക്കെ എടുത്തിട്ട് വന്നു….. പുതിയത് ഒന്നും അല്ലായിരുന്നു…. കല്യാണത്തിന്റെ ഉണ്ടല്ലോ അതൊക്കെ തന്നെ ആണ്…
ഞാൻ അത് എടുത്ത് ഏട്ടന്റെ അടുത്തേയ്ക്ക് ചെന്നപ്പോൾ അവിടെ മറ്റൊരു പെട്ടി ഇരിക്കുന്നു…..
” അല്ല ഇതൊക്കെ എന്താണ്….. ” – രാഗ്
” വള ഒക്കെ എടുക്കാൻ പറഞ്ഞില്ലേ…. ” – അനു
” അതൊക്കെ എടുത്ത ഇടത്ത് തന്നെ കൊണ്ടുപോയി വെച്ചോ…. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ അത് വാങ്ങി ബെഡിൽ വെച്ച് എന്നിട്ട് എന്നെ കസേരയിൽ പിടിച്ച് ഇരുത്തിച്ച്…..
എന്നിട്ട് ഒരു പെട്ടി തുറന്ന് എന്നെ കാണിച്ചു…..
അതിൽ ഒരു സിംപിൾ diamond pendent ❤️❤️❤️
” ഇത് എവിടെ നിന്ന് ആണ്…. ” – അനു
” എന്താ എനിക് വാങ്ങാൻ പാടില്ലേ…. ” – രാഗ്
എന്നും ചോദിച്ച് അത് എന്റെ കഴുത്തിൽ ഇട്ടു തന്നു അതിന്റെ തന്നെ സെറ്റ് ആയ കമ്മലും ഉണ്ടായിരുന്നു….. പിന്നെ വജ്രത്തിന്റെ തന്നെ വളകളും മറ്റും……
______________
( – രാഗ് )
വളകൾ അവളുടെ കൈകളിൽ ഇട്ട് കൊടുത്തു ഞാൻ അവിടെ ഒരു ഉമ്മ വെച്ചു…..🙈🙈
അവള് ഒന്നു പുളഞ്ഞു🙈❤️ എന്നിട്ട് ഒരു നാണ ചിരിയും😊☺️
” ഇഷ്ടായോ ” – രാഗ്
” ഒരുപാട് ഇഷ്ടം ആയി…..🙈 ” – അനു
” ഇതൊക്കെ എപ്പോൾ വാങ്ങി ഏട്ടാ….. ” – രാഗ്
” നീ സാരി വാങ്ങിയപ്പോൾ തന്നെ അതൊക്കെ ഞാൻ വാങ്ങിയിരുന്നു….. ” – അനു
” എന്തിനാ ഏട്ടാ ഇതൊക്കെ…. ഒരുപാട് പൈസ ആയിട്ട് ഉണ്ടാവില്ലേ….. ” – അനു
” എന്നെ ദേഷ്യം പിടിപ്പികരുത് അനു…. നിനക്ക് അല്ലാതെ വേറേ ആർക്ക് ആണ് ഞാൻ വാങ്ങേണ്ടത്….. ” – രാഗ്
” അതല്ല ഏട്ടാ…. ” – അനു
” മതി “എന്നും പറഞ്ഞു ഏട്ടൻ എന്റെ ചുണ്ടിൽ വിരലുകൾ ചേർത്ത്…..🤫
” അല്ല എനിക് സമ്മാനം ഒന്നും ഇല്ലെ….. ” – രാഗ്
” എന്ത് സമ്മാനം…. ” – അനു
എന്ന് ചോദിച്ചപ്പോൾ ഏട്ടൻ ചുണ്ട് തൊട്ടു കാണിച്ച്…..🙈🙈
” ഇത് മാത്രം ഉള്ളൂ അല്ലേ വിചാരം…. ” – അനു
“നിനക്കു അങ്ങനെ ഉള്ള വിചാരം ഒന്നും ഇല്ല….. അപ്പോ ഞാൻ എങ്കിലും വിചാരികണ്ടെ…. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ പിണക്കം കാണിച്ച് മുഖം തിരിച്ചു….
ഉടൻ തന്നെ ഞാൻ ഏട്ടന്റെ മുഖം തിരിച്ച് ചുണ്ടിൽ അമർത്തി ഒരു ഉമ്മ കൊടുത്തു…… 😘😘😘😘
എന്നിട്ട് വിട്ട് മാറാൻ പോയപ്പോൾ ഏട്ടൻ എന്നെ ഒന്നുകൂടി ചേർത്ത് പിടിച്ച് എന്റെ ചുണ്ടിൽ കടിച്ച്…..
ഞാൻ ഏട്ടനെ തള്ളി മാറ്റി
ഭാഗ്യത്തിന് പൊട്ടിയില്ല🙄 അല്ലെങ്കിൽ ഞാൻ ഇന്ന് എല്ലാവരുടെയും മുന്നിൽ നാണം കെട്ട് പോയാനെ….🙈
” അയ്യേ എന്ത് കൊതി ആണ് മനുഷ്യ ഇത്…. ” – അനു
” നീ അല്ലേ എങ്ങനെ ഉണ്ടാവാതെ ഇരിക്കും🙈 ” – രാഗ്
” ഏട്ടൻ പൊയിക്കെ…. ” – അനു
” അല്ലെങ്കിലും പോവുക ആണ് ഇനി ഇവിടെ നിന്നാൽ…. ചിലപ്പോ നമ്മൾ 2 പേരും പോവില്ല…. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ പോയി…..😊😊
__________
( ശ്രീ )
അങ്ങനെ ഞാൻ കാത്ത് ഇരുന്ന ദിനം വന്നെത്തി….. ഇന്ന് എന്റെ കല്യാണം ആണ്…..
അങ്ങനെ അച്ചു ഇന്ന് എനിക് സ്വന്തം ആവും❤️❤️ എന്റെ മാത്രം❤️❤️❤️
” അളിയോ…… ” – രാഗ്
” നിനക്ക് ഒന്നും വേറേ ഒരു പണിയും ഇല്ലേ…. ഞാൻ ഒന്നു നിൽകുമ്പോൾ തന്നെ വന്നോളും…. ” – ശ്രീ
” ആഹ് കൊള്ളാം…. ഇപ്പോ ഞാൻ ശല്യം ആയി അല്ലേ….. ” – രാഗ്
” ഡാ ഡാ സെന്റി അടിക്കാതെ മോൻ ചെല്ല്….. ” – ശ്രീ
” മനസിലായി അല്ലേ😜 വേഗം വാ കേട്ട…. ഇറങ്ങാൻ ആയി ” – രാഗ്
” ഞാൻ ദെ വരുന്നു ” – ശ്രീ
താഴെ ചെന്നപ്പോൾ എല്ലാവരും തന്നെ വന്നിരുന്നു….. ഞങ്ങൾ എല്ലാവരും കൂടി അമ്പലത്തിലേക്ക് വിട്ടു…..
ഞാൻ സ്വർണ്ണ കരയുള്ള മുണ്ടും നീല നിറത്തിൽ ഉള്ള ഷർട്ടും ആണ് ധരിച്ചിരുന്നത്…..
അമ്പലത്തിൽ ചെന്നപ്പോൾ അച്ചു ഒക്കെ വന്നിട്ട് ഉണ്ട്…🙈
അങ്ങനെ ഞങ്ങൾ ദേവിയുടെ മുന്നിൽ നിന്ന്…..
അവള് അതേ നിറത്തിൽ ഉള്ള സെറ്റും മുണ്ടും ആണ് ധരിച്ചിരിക്കുന്നത്❤️ പെണ്ണ് അതിൽ ഒന്നുകൂടി സുന്ദരി ആയിരുന്നു💙💙💙💙
അങ്ങനെ ദേവിയുടെ മുന്നിൽ വെച്ച്….. അവള് എന്റെ പെണ്ണ് ആയി…… കഴുത്തിൽ ഒരു താലി ചാർത്തി❤️💙
അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ നിമിഷം ഒന്നെ പ്രാർത്ഥിച്ച് ഉള്ളൂ…… ഒരിക്കലും എന്നിൽ നിന്ന് അടർത്തി മാറ്റരുത് എന്ന്❤️💙
___________
( അച്ചു )
അങ്ങനെ ഞാൻ ശ്രീ ഏട്ടന്റെ ആയി….❤️💙 എത്ര സന്തോഷം ഉണ്ട് എന്ന് അറിയോ….. കഴിഞ്ഞ 3 വർഷം ആയി മനസ്സിൽ മാത്രം കൊണ്ട് ഇട്ട പ്രണയം ആണ്……
ഒരിക്കലും കരുതിയില്ല ശ്രീ ഏട്ടനെ എന്റേത് ആയി കിട്ടും എന്ന്….. പക്ഷേ ഇന്ന്…. ഇന്ന് എനിക് ലഭിച്ചു❤️💙
നല്ല പേടി ഉണ്ടായിരുന്നു നന്ദന പ്രശ്നം ഉണ്ടാകുമോ എന്ന്….. പക്ഷേ ദേവദീനം കൊണ്ട് ഒന്നും പറ്റിയില്ല❤️💙
ശ്രീ ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയ നിമിഷം ശെരിക്കും ഞാൻ ഒരു സ്വപ്ന ലോകത്തിൽ ആയിരുന്നു❤️💙
ഞാൻ അതൊക്കെ ആലോചിച്ച് നിന്നപ്പോൾ ആണ് ആരോ എന്നെ പിച്ചിയത്…..
അത് ആര എന്ന് നോക്കിയപ്പോൾ എന്നെ നോക്കി ചിരിക്കുന്നു എന്റെ കെട്ടിയോൻ ന്റെ പെങ്ങൾ……🤣
അല്ല നിങ്ങൾക്ക് ആരാണ് ആ കുരിപ്പ് എന്ന് മനസിലായില്ലേ…. അവള് തന്നെ നിങ്ങളുടെ നായിക അനു😇
” മതിയടി വായിനോക്കിയത്…… ഇങ്ങനെ നോക്കിയാൽ എന്റെ ഏട്ടൻ ഉരുകി തീരും ” – അനു
( അനു )
” ഞാൻ നോക്കും എന്റെ കെട്ടിയോൻ ആണ്….. ” – അച്ചു
അവളുടെ വർത്തമാനം കേട്ട് എനിക് ചിരി വന്നു🤣🤣
” എടി ഇപ്പോ ആ പാവത്തിനെ ഒന്നു വെറുതെ വിടു….. രാത്രി ശെരിക്കും നോക്കിക്കോ……😜😜😜 ” – അനു
” പോടി കോപ്പെ….. ” – അച്ചു
“അയ്യേ പെണ്ണിന്റെ നാണം കണ്ടില്ലേ….. ” – അനു
” എന്താ 2 ഉം കൂടി ഒരു കുശുകുശുപ്പ്….. ” – ശ്രീ
” അതോ പറയട്ടെ ഡീ…. എന്താണെന്ന്….😜😜😜 ” – അനു
എന്ന് ഞാൻ അച്ചുവിനോഡ് ചോദിച്ചപ്പോ പെണ്ണ് എന്റെ മുമ്പിൽ കൈ കൂപ്പി പ്ലീസ് വേണ്ട എന്നൊക്കെ പറയുന്നുണ്ട്……
” എന്താ ഡീ പെങ്ങളെ ഞാൻ അറിയാത്ത ഒരു രഹസ്യം ” – അനു
അപ്പോ തന്നെ ഞാൻ ഏട്ടന്റെ ചെവിയുടെ അടുത്ത് ചെന്ന് ഒന്നുമില്ല എന്ന് പറഞ്ഞു…. പക്ഷേ അച്ചു കേട്ടില്ല എന്താ പറഞ്ഞത് എന്ന്…. അപ്പോ അവള് കിടന്ന് ടെൻഷൻ ആവുന്നുണ്ട് അവൾക്ക് അറിയില്ലല്ലോ ഞാൻ എന്താ പറഞ്ഞത് എന്ന്🤣🤣🤣🤣
അപ്പോ തന്നെ ഏട്ടൻ എന്നെ അടിക്കാൻ ആയി കൈ ഓങ്ങി ഞാൻ തിരിഞ്ഞു ഓടിയപ്പോ ചെന്ന് ആരെയോ ഇടിച്ചു🙄
നോക്കിയപ്പോൾ അഖിൽ ഏട്ടൻ ആണ്…..
” നോക്കി നടന്നു കൂടെ കൊച്ചെ…. എന്നെ കൊല്ലോ…… ” – അഖിൽ
” വേണമെങ്കിൽ കൊല്ലും😁 ” – അനു
” അപ്പോ ഞാൻ ഒറ്റക്ക് ആയി പോവില്ലെ പത്നി….. ” – രാഗ്
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ദെ നിക്കുന്നു എന്റെ കെട്ടിയോൻ🙄
അതും 70mm ചിരിയു ആയി😁😁😁😁
” ആ തുടങ്ങിയിട്ട് ഉണ്ട് അവരുടെ റൊമാൻസ്….. ” – ശ്രീ
” നീ പോടാ ഏട്ടാ….. ” – അനു
” എന്റെ പൊന്നു അളിയാ അല്ലെങ്കിൽ തന്നെ അവള് വരുന്നില്ല ഇനി ഇത് കൂടി ആയ അവള് എന്റെ പരിപ്പ് എടുക്കും…. 🤣 ” – രാഗ്
” ഗതികേട് ആണല്ലേ….. അവസ്ഥ….. ” – ശ്രീ
” അങ്ങനെ ആരും എന്നെ കഷ്ടപ്പെട്ട് സഹിക്കണ്ട😔 ” – അനു
എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് പോയി
പറയുന്ന കേട്ടില്ലേ…. 🥺 എന്നെ സഹിക്കുന്നത് ഗതികേട് ആണെന്ന്🥺🥺 എനിക് അത് കേട്ടപ്പോൾ സങ്കടം വന്നു😔
________________
( രാഗ് )
അവളെ വെറുതെ ഒന്ന് പ്രാന്ത് ആകാൻ പറഞ്ഞത് ആണ്…. പക്ഷേ പെണ്ണിന് നല്ല വിഷമം ആയെന്ന് തോന്നുന്നു സഹിക്കണ്ട എന്നൊക്കെ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടൂ🥺
എന്തോ അത് കണ്ടപ്പോൾ സങ്കടം തോന്നി….. അങ്ങനെ പറയേണ്ടായിരുന്ന്……😔
ഞാൻ അവളുടെ പുറകെ അനു അനു എന്ന് വിളിച്ച് ചെന്നു എങ്കിലും അവള് നിന്നില്ല……
അവള് നടന്നു ഞാൻ വീണ്ടും വിളിച്ചപ്പോൾ നിന്നു
” നീ എന്താ ഇങ്ങനെ ഓടുന്നത്….. ” – രാഗ്
” ഒന്നുമില്ല….. ” – അനു
ഞാൻ ഉടനെ അവളെ പിടിച്ച് നിറുത്തി….
” ഉറപ്പാണോ…. ” – രാഗ്
” അതേ ” – അനു
എന്ന് അവള് എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു….
” മുഖത്ത് നോക്കി പറ അനു…. ” – രാഗ്
” എനിക് ഒന്നും പറയാൻ ഇല്ല….. ” – അനു
” അനു എനിക് ദേഷ്യം വരുന്നുണ്ട് ” – രാഗ്
എന്ന് ഞാൻ പറഞ്ഞു തീർന്നതും അവള് എന്നെ കെട്ടിപ്പിടിച്ചു….. ശബ്ദം കേട്ടപ്പോ ആണ് അവള് കരയുക ആണെന്ന് മനസിലായത്….🙄
” മോളെ ഞങ്ങൾ വെറുതെ പറഞ്ഞത് അല്ലേ….. ” – രാഗ്
” ഏട്ടാ…..” – അനു
” എന്താ പറ….. ” – രാഗ്
” ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. ” – അനു
” ചോദിക്ക്……. ” – രാഗ്
” ഞാൻ ഏട്ടന്റെ ഇഷ്ടങ്ങൾ ഒന്നും നടത്തി തരുന്നില്ല അല്ലേ….. 🥺 “. – അനു
” മോളെ അങ്ങനെ ഒന്നുമില്ല….. ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ….. ” – രാഗ്
” ഞാൻ ഏട്ടന്റെ കാര്യം കൂടി ആലോചിക്കേണ്ടത് ആയിരുന്നു….. ” – അനു
” മോളെ….. ഇനിയും ആവാമല്ലോ നീ അതും പറഞ്ഞു സങ്കട പെടേണ്ട….. അവിടെ ശ്രീയുടെ പ്രാധാന പെട്ട ഒരു ദിനം ആണ് വന്നെ….. ” – രാഗ്
” വാ 😁 ” – അനു
എന്നും പറഞ്ഞു അവള് എന്റെ കൈയിൽ പിടിച്ച് മുന്നിൽ നടന്നു….. ഇപ്പോ ഞാൻ ആരായി അത് തന്നെ ശശി🙄🙄🙄
( ശ്രീ )
കല്യാണ ചടങ്ങ് ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് പോയി…. വൈകിട്ട് ഒരു റിസപ്ഷൻ ഉണ്ടായിരുന്നു…..
റിസപ്ഷൻ ന് അച്ചു ഗൗൺ ആണ് ധരിച്ചിരുന്നത്….. ഞാൻ സ്യൂട്ടും കോട്ടും….. ഒരേ നിറത്തിൽ ഉള്ളത് ആയിരുന്നു….😁
എന്റെ പെങ്ങളും അളിയനും എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ട്….. എന്റെ പെങ്ങൾ നല്ല ഭാഗ്യവതി ആണ് എന്റെ സെലക്ഷൻ തെറ്റിയില്ല😍😍😍
റിസപ്ഷൻ പരിപാടിയിൽ ഒരുപാട് പേര് ഉണ്ടായിരുന്നു…..
പാർട്ടി നടക്കുന്നതിന്റെ ഇടയിൽ ആണ് പെട്ടെന്ന് എന്റെ പെങ്ങൾ ഒരു മൈകും പിടിച്ച് സ്റ്റേജിൽ കയറി…..
_____________
( അനു )
വൈകിട്ട് റിസപ്ഷനിൽ അവർക്കിട്ട് നല്ല പണി കൊടുക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചത് ആണ്….. 😁
പരിപാടി പകുതി ആയപ്പോൾ ഞാൻ ഒരു മൈക്കും പിടിച്ച് സ്റ്റേജിൽ കയറി…. എന്നിട്ട് അങ്ങ് സംസാരിച്ച്😁
” Ladies and gentle man…..
I welcome you all to this auspicious occasion…. Today we all gathered here to address the newly wedded couple…. Mr sreeraag and mrs Ashwathy
As a part of this occasion I would like to ask some questions to the couples regarding their future life and to know their partner’s tastes on certain matters…..
Before asking questions we can provide them with a leaflet which they should answer….. ” – anu
( അത് ഒരു വെൽകം സ്പീച്ച് ആണ്….. എല്ലാവരെയും സ്വാഗതം ചെയ്തതിനു ഒപ്പം അച്ചുവിനും ശ്രീക്കും ഉള്ള ടാസ്കുകളും കൊടുത്തു. അദ്യം അവർക്ക് കൊറേ ചോദ്യങ്ങൾ കൊടുത്തു എന്നിട്ട് ഉത്തരങ്ങൾ എഴുതുവാൻ ആവശ്യപെട്ടു…. പിന്നീട് അവരുടെ ഫ്യൂച്ചർ നേ കുറിച്ചും ഉള്ള കുറച്ച് ചോദ്യങ്ങൾ…. )
സംസാരത്തിന് ശേഷം ഏട്ടനും അച്ചിവിനും ആ paper കൊടുത്തു അവർ അത് വാങ്ങി ഉത്തരം എഴുതാൻ തുടങ്ങി…. അനുവദിച്ച സമയം 5 മിനിറ്റ് ആയിരുന്നു അത് കഴിഞ്ഞപ്പോൾ അവരുടെ ഉത്തരങ്ങൾ വാങ്ങിച്ച് വായിച്ച്……
ചോദ്യങ്ങളും ഉതതരങ്ങളും താഴെ….. 😁
1. ശ്രീക്ക് ഇഷ്ടപെട്ട നിറം?
ഉത്തരം : ശ്രീ – നീല
അച്ചു – നീല
2. അച്ചുവിന്റെ ഇഷ്ട നിറം ?
ഉത്തരം : ശ്രീ – ചുവപ്പ്
അച്ചു – ചുവപ്പ്
3. ശ്രീയുടെ ഇഷ്ടഭക്ഷണം ?
ഉത്തരം : ശ്രീ – ബിരിയാണി
അച്ചു – ബിരിയാണി
4. അച്ചുവിന്റെ ഇഷ്ടഭക്ഷണം ?
ഉത്തരം : ശ്രീ – ചോറും കറിയും
അച്ചു – ചോറും കറിയും
5. ശ്രീയുടെ ഇഷ്ട സ്ഥലം?
ഉത്തരം : ശ്രീ – സിംഗപ്പൂർ
അച്ചു – തായിലാണ്ട്
6. അച്ചുവിന്റെ ഇഷ്ട സ്ഥലം?
ഉത്തരം : ശ്രീ – പാരിസ്
അച്ചു – സിംഗപ്പൂർ
7. ശ്രീയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ഉള്ള വ്യക്തി?
ഉത്തരം : ശ്രീ – അനിയത്തി
അച്ചു – അനിയത്തി
അത് വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു🥺
8 . അച്ചുവിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ഉള്ള വ്യക്തി ?
ഉത്തരം : ശ്രീ – അച്ഛൻ
അച്ചു – അച്ഛൻ
അങ്ങനെ ചോദ്യങ്ങൾ അവസാനിച്ചു….😁
ഇനി അടുത്തത് അവരുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ആയിരുന്നു…..
അതിനും അവർ നല്ല മറുപടികൾ തന്നു….
അതിനു ശേഷം അവരുടെ ഡാൻസ് ആയിരുന്നു…. അവരെ അതിനു വേണ്ടി വെൽകം ചെയ്തപ്പോൾ ശ്രീ ഏട്ടൻ എന്റെ കൈയിൽ നിന്ന് മൈക് വാങ്ങി
” ഞങ്ങൾ കളികാം പക്ഷേ ഞങ്ങൾക്ക് ഒപ്പം ഞങ്ങളുടെ ഇവരും കളിക്കണം “. – ശ്രീ
എന്ന് ഏട്ടൻ എന്നെയും രാഗ് എട്ടനേയും ചൂണ്ടി പറഞ്ഞു🙄😁
എടുതടിച്ചത് പോലെ രാഗ് ഏട്ടൻ സമ്മതിച്ചു…. അങ്ങനെ ഞങ്ങൾക്ക് ഉള്ള പാട്ട് പ്ലേ ആയി…..
ആദം ജോൺ ലേ ഇൗ കാറ്റ് വന്ന് ആണ് പ്ലേ ആയത്….
‘ഈ കാറ്റു വന്നു കാതിൽ പറഞ്ഞു….
നീ എന്നുമെന്നും എന്റേതു മാത്രം
ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ
ഈ കണ്ണുകളിൽ നീയാണു ലോകം
ഈ കാതുകളിൽ നീയാണു രാഗം
ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ…
ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽക്കിളിയേ
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ
മഞ്ചാടിക്കൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽക്കിളിയേ
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ
മഞ്ചാടിക്കൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
മിഴിവാതിൽ ചാരും നാണം പതിയേ ഞാൻ തഴുകവേ
ഇനി നീയുണ്ടെന്നും കൂടെ നിലവേകാൻ തിങ്കളേ
ഒരു ചെറുലോകം ചിരിയാക്കി എൻ പാതി മെയ്യായ്
ഓരോ രാവും പകലാക്കി നേരിൻ മോഹവെയിലായ്
ഇവനിലായ് ചേരുന്നു നീ മുറിവെഴാ കൈരേഖ പോൽ
കൺ ചിമ്മാതെ കാക്കാം എന്നോമലേ
ഈ നീലമിഴിയാഴങ്ങളിൽ ഞാൻ
ഓ വീണലിഞ്ഞു പോകുന്നു താനേ ‘
പാട്ട് തുടങ്ങിയപ്പോൾ ഏട്ടൻ എനിക് നേരെ കൈ നീട്ടി ഞാൻ അതിൽ പിടിച്ച്…..
ഏട്ടന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി❤️
പാട്ടിന്റെ അവസാനം ആയെന്ന് അറിഞ്ഞത് ആളുകളുടെ കയ്യടി കേട്ടപ്പോൾ ആണ്🙈
” അതല്ല ഇതാരാ ശെരിക്കും ഇന്നത്തെ ജോഡികൾ ഇവരോ അതോ അവരോ ” – കാണിയിൽ ഒരാള്
ശെരിക്കും എനിക് നാണം വന്നു…..🙈🙈🙈
അങ്ങനെ പരിപാടി ഒക്കെ നന്നായി കഴിഞ്ഞ്😁
നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് ഉറങ്ങി പോയി……
പിന്നീട് ഒരു ശബ്ദം കേട്ട് ആണ് ഉണർന്നത്🙄
ആരോ നിലവിളിക്കുന്ന ഒച്ച ആയിരുന്നു🙄
ഞാൻ രാഗ് ഏട്ടനെ നോക്കിയപ്പോൾ കാണുന്നില്ല….. പതിയെ ലൈറ്റ് ഇട്ടു താഴേയ്ക്ക് പോയി….. ഫോൺ കൂടെ എടുത്ത്…..
ഞാൻ പുറത്തേക് ഇറങ്ങി സ്റ്റെപ്പ് പകുതി എത്തിയപ്പോൾ കറന്റ് പോയി….. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി….. 🙄🙄🙄
ഞാൻ ഫോണിലെ ടോർച്ച് ഓൺ ചെയ്തു….. പെട്ടെന്ന് ആണ് മുറിയുടെ ഭാഗത്ത് കൂടി ഒരു നിഴൽ പോകുന്നത് കണ്ടത്……
അങ്ങോട്ട് ചെന്നപ്പോൾ കാതടപ്പിക്കുന്ന ശബ്ദം ചെവിയിൽ വന്നു😳
ഞാൻ ശെരിക്കും നെട്ടിപോയി😳😳😳😳😳😳😳
വർണ്ണ കടലാസുകൾ ഉം ഗിൽറ്റും മറ്റും ദേഹത്തേക്ക് വീണപ്പോൾ ആണ് എനിക് ആ നഗ്നസത്യം ഓർമ വന്നത്….. അതേ ഇന്ന് എന്റെ പിറന്നാള് ആണ്…..
നോക്കിയപ്പോൾ ഞാൻ ഒഴികെ എന്റെ വീട്ടിൽ ഉള്ള എല്ലാവരും അവിടെ നിൽപ്പുണ്ട്….. അപ്പോ ഇവരെല്ലാം കൂടി കളിച്ച കളി ആണല്ലേ🤣🤣🤣
” എന്താ അനു ഇങ്ങനെ നോക്കുന്നത്…. ” – അച്ചു
” അവള് അന്താളിച്ച് നിൽക്കുക ആണ് ” – ശ്രീ
” രാത്രിയെ അവൾക്ക് നല്ല പേടി ആണ് അതാ ഇങ്ങനെ നില്കുന്നത്….. ” – അമ്മ
ഇൗ അമ്മ എന്നെ നാണം കെടുത്തും🙄
” എന്റെ പൊന്നു ഭാര്യെ ഒന്നു വാടി…… ബാക്കിയുള്ളവർക്ക് ഉറക്കം വരുന്നു…..” – രാഗ്
ഞാൻ ഉടനെ തന്നെ കള്ള പരിഭവം കാണിച്ച് തിരിഞ്ഞു നിന്നു…..
ഉടനെ ഏട്ടൻ എന്റെ പുറകിൽ വന്നു ചെവിയിൽ സംസാരിച്ച്…..
” നീ ഇവിടെ നിന്ന് പരിഭവം കാണിച്ചാൽ ഞാൻ ഇവിടെ വെച്ച് അത് മാറ്റും…. പിന്നെ നാണക്കേട് ആണ് അതാണ് ഇതാണ് എന്നൊന്നും പറഞ്ഞു വന്നേകരുത് ” – രാഗ്
ഞാൻ ഉടനെ തന്നെ നല്ല കുട്ടിയായി ചെന്നു കാരണം എന്റെ കെട്ടിയോൻ ആയത് കൊണ്ട് പറയുന്നത് അല്ല….. മഹാ കച്ചറ ആണ്🙄🙄🙄
നേരെ ചെന്ന് നിന്നു അപ്പോ തന്നെ അവർ പാട്ട് പാടി…..😊
അത് കഴിഞ്ഞപ്പോൾ ഞാൻ cake മുറിച്ചു…..
അദ്യം അച്ഛന് കൊടുക്കാൻ പോയപ്പോൾ അച്ച എന്നോട് ഏട്ടന് കൊടുക്കാൻ പറഞ്ഞു😁 അത് ഞാൻ അങ്ങ് മറന്നു പോയി…..
ഞാൻ ഏട്ടന് നേരെ നീട്ടി…. ഏട്ടൻ എന്നെ നോക്കി കൊണ്ട് അത് കഴിച്ചു…. എന്നിട്ട് അതിൽ നിന്ന് ഒരു പീസ് എന്റെ വായിലും വെച്ച് തന്നു…..
പിന്നെ അമ്മക്കും അച്ചക്കും ശ്രീ ഏട്ടനും അച്ചു വിനും ഒക്കെ കൊടുത്തു…..
അത് കഴിഞ്ഞപ്പോൾ ഏട്ടന്റെ ഗിഫ്റ്റ് തന്നു അച്ഛന്റെ തന്നു എന്റെ കെട്ടിയോൻ മാത്രം ഒന്നും തന്നില്ല🙄
ഗിഫ്റ്റ് ഒക്കെ കഴിഞ്ഞു റൂമിലേക്ക് പോയി…..
റൂമിൽ കയറി ചെന്നപ്പോൾ എന്റെ കെട്ടിയോൻ ഉണ്ട്…. ഞാൻ നേരെ കുളിക്കാൻ കയറി കുളിച്ച് ഇറങ്ങിയപ്പോൾ ഏട്ടൻ ബെഡ്ഡിൽ ഇരിപ്പുണ്ട്……
” ഉറങ്ങിയില്ലേ….. ” – അനു
” ഇല്ല….. നീ ഇങ്ങ് വന്നേ….. ” – രാഗ്
” എന്താ ഏട്ടാ….” – അനു
എന്ന് ചോദിച്ച് ഞാൻ അടുത്തേയ്ക്ക് ചെന്ന്….. ഉടനെ എനിക് നേരെ ഒരു കവർ നീട്ടി….
” ഇതെന്താ…. ഗിഫ്റ്റ് ആണോ…. ” – അനു
” അല്ല…. നീ വേഗം അത് ഇട്ടിട്ട് വാ….. ” – രാഗ്
” എന്താ ഇത്…. ” – അനു
എന്നും പറഞ്ഞു തുറന്ന് നോക്കിയപ്പോൾ ഒരു ഷർട്ട് ആയിരുന്നു…. വൈറ്റ് ഷർട്ട്…..🤍
ഏട്ടൻ വേഗം അലമാര തുറന്ന് എന്റെ ബ്ലാക്ക് ജീൻസ് എടുത്ത് തന്നു 🖤
” വേഗം ഡ്രസ്സ് ചെയിഞ്ച് ചെയ്തത് വാ ” – രാഗ്
ഞാൻ വേഗം പോയി അത് 2 ഉം ഇട്ട് വന്നു…. വന്നപ്പോൾ ഏട്ടനും അതേ പോലെ തന്നെ വെള്ള ഷർട്ടും ബ്ലാക് ജീൻസ് ഉം ഇട്ട് നിൽക്കുന്നു🤍🖤
” അല്ല നമ്മൾ ഇത് എങ്ങോട്ട് പോകുക ആണ്….. ” – അനു
” നൈറ്റ് റൈഡ് …… ” – രാഗ്
” എന്ത്😳 ” – അനു
” എന്തെ അത് കേട്ടിട്ടില്ലേ…..” – രാഗ്
” ആ കേട്ടിട്ടുണ്ട്….. ” – അനു
” എന്ന എന്റെ പൊന്നു മോൾ പോയി മുടി ഒക്കെ കെട്ടിക്കെ…. ” – രാഗ്
ഞാൻ വേഗം പോയി മുടി ഒക്കെ കെട്ടി ഒരുക്കം ഒക്കെ കഴിഞ്ഞു വന്നു……
എന്നിട്ട് ഞാൻ ഒരു ചെരുപ്പ് എടുത്ത് ഇടാൻ പോയി….
” അത് ഇടേണ്ട….. ദാ ഇത് ഇട്ടു കൊള്ളൂ….. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ എനിക് നേരെ ഒരു ഷൂസ് നീട്ടി……👟👟
വൈറ്റ് ഷൂസിൽ ബ്ലാക് ലേസ്….. അടിപൊളി🤍🤍🖤🖤
ഞങ്ങളുടെ ഡ്രസ്സും ഷൂസും എല്ലാം ഒരുപോലെ ആയിരുന്നു…..
” ഇതെന്താ 2 പേരും ഒരേപോലെ….. ഇരട്ട കുട്ടികളെ പോലെ….🤣 ” – അനു
” അങ്ങനെയാണോ….. എങ്കിൽ ഒരു കാര്യം ചെയ്യാം….. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ ഒരു ഷാൾ എടുത്ത് കഴുത്തിൽ ഇട്ട് തന്നു…..
” ഇത് ഇവിടെ കിടന്നോട്ടെ….. അല്ലെങ്കിൽ എനിക് ഒരു സമാധാനം ഉണ്ടാവില്ല😁 ” – രാഗ്
ഞാൻ ഉടനെ ഏട്ടനെ നോക്കി ഒന്ന് ചിരിച്ച്😁😁😁
” ഇപ്പോ വ്യത്യാസം ആയില്ലേ….. എങ്കിൽ ഇനി പോവാല്ലോ….. ” – രാഗ്
” അച്ഛനോടും അമ്മയോടും പറയണ്ടേ….. ” – അനു
“എന്തിന് അച്ഛനോടും അമ്മയോടും മാത്രം ആകുന്നു അമ്മാവനെ ഉം അമ്മയിയെയും എല്ലാവരെയും അറിയിക്കാം വാ…… ” – രാഗ്
എന്നെ കളിയാകുന്നത് കണ്ടില്ലേ….. 😡
____________
( രാഗ് )
പെണ്ണ് പറഞ്ഞത് കേട്ടില്ലേ….. അച്ഛനോടും അമ്മയോടും പറയണ്ടേ എന്ന്🤦♂️
നോക്കിയപ്പോൾ പെണ്ണ് ചുണ്ട് കൂർപ്പിച്ച് നിൽക്കുക ആണ്😃
” സാധാരണ പുറത്ത് പോവുമ്പോൾ പറഞ്ഞിട്ട് അല്ലേ പോകുന്നത് അതാ അങ്ങനെ ചോദിച്ചത് ” – അനു
” മോളെ ആരോടും പറയാതെ ആരെയും അറിയിക്കാതെ പോവാം….. വാ ” – രാഗ്
എന്നും പറഞ്ഞു ഞാൻ അവളുടെ കൈയിൽ പിടിച്ച്…. അവള് എന്റെ കൂടെ വന്നു…..
” അല്ല ഏട്ടാ…. നാളെ നമ്മളെ കണ്ടില്ലെങ്കിൽ അവർ സങ്കടപെടും ശരിയല്ലേ ” – അനു
” തീർന്നില്ലേ… നിന്റെ സംശയം…… ” – രാഗ്
” ഇല്ല ” – അനു
” എടി പൊട്ടി….. നിന്റെ ഏട്ടന് അറിയാം….. അവൻ പറഞ്ഞൊളും…… ” – രാഗ്
” ഓ ആയിക്കോട്ടെ…. 😏😏😏😏 ” – അനു
ഞങ്ങളെ താഴേയ്ക്ക് പോയി….. ബുള്ളറ്റ് എടുത്ത്….. ബുള്ളറ്റ് തള്ളി കൊണ്ട് ആണ് പുറത്തേക് പോയത്……
പുറത്ത് എത്തി അവളോട് കയറാൻ പറഞ്ഞു…..
” ഇനി കയറാൻ കൊറേ നേരം എടുക്കോ…. ” – രാഗ്
” എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ പറ്റുക ഉള്ളൂ….. പോരെങ്കിൽ ഞാൻ പോക്കൊളാം….. ” – അനു
പെണ്ണിന്റെ ചുണ്ട് കൂർപ്പിച്ച് ഉള്ള സംസാരം കേട്ട് ചിരി വന്നു…. പക്ഷേ അവൾക്ക് സങ്കടം ആയെന്ന് തോന്നുന്നു…..🙄
” കേറിക്കെ പെണ്ണെ…… അല്ലെങ്കിൽ ഞാൻ എടുത്ത് കേറ്റും….അത് വേണോ ” – രാഗ്
” വേണ്ട ഞാൻ കേറാം…. ” – അനു
എന്നും പറഞ്ഞു വണ്ടിയിൽ കയറി….
പക്ഷേ അവള് മുഖം വീർപ്പിച്ച് തന്നെ ഇരിക്കുക ആണ്☹️☹️☹️
ഞാൻ ഉടനെ ഒരു സൈഡിൽ വണ്ടി നിറുത്തി…..
” എന്താ നിറുത്തിയത്…… ” – അനു
” ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കാൻ ആണെങ്കിൽ വീട്ടിലേക്ക് തിരിച്ച് പോവാം….. ” – രാഗ്
” ഏട്ടാ…….. ” – അനു
” നിന്റെ ഇങ്ങനെ ഉള്ള മുഖം കാണാൻ വയ്യ എനിക്….. നിന്നെ എപ്പോഴും സന്തോഷത്തിൽ കാണാൻ ആണ് എനിക് ഇഷ്ടം…… ” – രാഗ്
” ഏട്ടാ… അത് …. ഞാൻ….. ” – അനു
” അനു നിന്റെ ചിരിച്ച മുഖം ആണ് എനിക് ഇഷ്ടം….. എന്റെ പെണ്ണ് കരയുന്നത് എനിക് ഇഷ്ടം അല്ല…. ഒരിക്കലും….. നമ്മുടെ സന്തോഷത്തിന് വേണ്ടി അല്ലേ….. പിന്നെ ചിലത് ഒക്കെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറയുക ആണ് ” – രാഗ്
” അയ്യേ എന്റെ ഏട്ടൻ സെന്റി ആവുക ആണോ….. എനിക് ഇഷ്ടമല്ല കേട്ട….. എന്റെ ഏട്ടൻ കരയുന്നത്….. എന്ന വാ നമുക്ക് പോവാം….. ” – അനു
” ആ പോവാം….. ” – രാഗ്
എന്നും പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…… അവള് ഉടനെ എന്നെ വയറിലൂടെ കെട്ടിപിടിച്ച് എന്നിട്ട് എന്റെ തോളിൽ തല വെച്ച്…… എന്നിട്ട് പെണ്ണ് ചിരുകുന്നുണ്ട്…….😁
ഞാൻ അവളെ മിറർ ലൂടെ ഒന്നു കണ്ണ് ചിമ്മി കാണിച്ച്….. ഉടനെ അവള് നാണത്താൽ തല താഴ്ത്തി🙈
ഞാൻ ഒരു ചെറു പുഞ്ചിരിയോടെ….. യാത്ര തുടർന്നു……
നേരെ ചെന്ന് നിന്നത് ഒരു തട്ടു കടയുടെ മുന്നിൽ ആണ്…..
” എന്താ ഏട്ടാ ഇവിടെ….. ” – അനു
” നീ വാ….. ” – രാഗ്
എന്നും പറഞ്ഞു ഞങ്ങൾ നേരെ തട്ടുകടയിലേക് കയറി……..
” ചേട്ടാ 2 ചായ….. വേറെന്തെങ്കിലും വേണോ നിനക്ക്…. ” – രാഗ്
” വേണ്ട ഏട്ടാ…. ” – അനു
” എന്ന ചേട്ടാ 2 പരിപ്പ് വട കൂടി ” – രാഗ്
” അല്ല മക്കളെ നിങ്ങള് എങ്ങോട്ട് ഇറങ്ങിയത് ആണ്….. ” – കടക്കാരൻ
” ചുമ്മാ ഇറങ്ങിയത് ആണ്….. ” – രാഗ്
” ഇതാ വട…. ” – കടക്കാരൻ
” താങ്ക്സ് ചേട്ടാ…. ” – രാഗ്
എന്നും പറഞ്ഞു ഞാൻ ഒരെണ്ണം എടുത്ത്… എന്നിട്ട് മറ്റേത് അപ്പുറത്ത് വശത്തേയ്ക്ക് മാറ്റി വെച്ച്…..
അവള് നോക്കിക്കൊണ്ട് ഇരിപ്പുണ്ട്…..
” എനിക് ഇല്ലെ…. ” – അനു
” നീ വേണ്ട എന്നല്ലേ പറഞ്ഞത്….. ” – രാഗ്
” പിന്നെന്തിനാ 2 എണ്ണം വാങ്ങിയത് ” – അനു
” എന്താ 2 എണ്ണം തിന്നാൽ പുളിക്കോ…. ” – രാഗ്
” അപ്പോ 2 ഉം ഏട്ടന് ആണോ….. ” – അനു
” അതെല്ലോ…… ” – രാഗ്
” പോടോ പ്രാന്ത ” – അനു
” എന്തെന്ന്….. ” – രാഗ്
” ഒന്നുല്യേ….. ” – അനു
” എന്നാ ഇന്നാ ഇത് എടുത്തോ….. അല്ലെങ്കിൽ ചിലപ്പോ എനിക് വയറിളക്കം പിടിക്കും ” – രാഗ്
😡😡 അവളുടെ ചുവന്ന തുടത്ത മുഖം കണ്ടപ്പോൾ ഞാൻ നല്ല ഒരു ചിരി അങ്ങ് പാസ്സ് ആകി😁😁😁
” വെറുതെ പറഞ്ഞത് ആണ് കൊച്ചെ…. നിനക്ക് തന്നെ ആണ് വാങ്ങിയത്….. ” – രാഗ്
” താങ്ക്സ് 😁😁 ” – അനു
” നിന്റെ കെട്ടിയോൻ കൊണ്ടുപോയി കൊടുക്ക് ” – രാഗ്
” അതല്ലേ തന്നത്….. ” – അനു
” പോടി ” – രാഗ്
അതും പറഞ്ഞു പൈസ കൊടുത്ത് ഇറങ്ങാൻ ആയപ്പോൾ ആണ് ഒരു നല്ല മഴ പെയ്തത്…..
ആദ്യത്തെ ഇടി വെട്ടിൽ തന്നെ പെണ്ണ് എന്നെ അങ്ങ് ഇറുക്കി പിടിച്ച്….
ഞാൻ ഉടനെ അവളുടെ കാതോരം ചെന്ന് പറഞ്ഞു….
” ഇനിയും ഇങ്ങനെ നിന്നാൽ….. ഇൗ തട്ടുകട ഞാൻ മണിയറ ആകും ” – രാഗ്
പറഞ്ഞു തീർന്നതും പെണ്ണ് എന്നെ വിട്ടു😁
അപ്പോ പേടി ഒക്കെ ഉണ്ട്….. എന്നിട്ട് എന്റെ വയറിൽ ഇടിച്ചു😁
___________________
( അനു )
അയ്യേ പറഞ്ഞ കേട്ടില്ലേ….. മണിയറ ആകും പോലും🙈
” വാ പോവാം….. ” – രാഗ്
” ഇൗ മഴയത്തോ….. ” – അനു
” വാടി പെണ്ണെ….. ” – രാഗ്
എന്നും പറഞ്ഞു ആ മഴയത്ത് ബൈകിലേക് കയറി അദ്യം ഒക്കെ ഒരു ചാറ്റൽ മഴ ആയിരുന്നു……
പാതിരാത്രി ചാറ്റൽ മഴയിൽ നനഞ്ഞ് തന്റെ ചെക്കനെ കെട്ടിപിടിച്ച് ഇരുന്നു ഒരു ബൈക്ക് യാത്ര❤️❤️❤️❤️❤️❤️
അത് ഒരു വല്ലാത്ത ഫീൽ തന്നെ ആണ്❤️❤️💓💓
പക്ഷേ പോകുന്നതിനു അനുസരിച്ച് മഴ കൂടി വന്നു….. 🌧️🌧️🌧️
_______________
( – രാഗ് )
പോകുന്ന വഴി മഴ കൂടി വന്നു….. തീരെ വണ്ടി ഓടിക്കാൻ ആവുന്നില്ല അത് കൊണ്ട് ഞാൻ ഒരിടത്ത് വണ്ടി നിറുത്തി……
” വാ ഇറങ്ങു മഴ നന്നായി കൂടുന്നു…… ” – രാഗ്
ഞങ്ങൾ അടുത്തുള്ള ഒരു കട വരാന്തയിൽ കയറി നിന്നു……
അവള് ആണെങ്കിൽ നിന്ന് വിറകുന്നുണ്ട്…… ഷർട്ടും ഷാൾ ഉം ഒക്കെ നനഞ്ഞു കുതിർന്നു ശരീരത്തോട് ചേർന്ന് കിടക്കുന്നു🙈🙈🙈🙈
അത് എന്നെ മത്ത് പിടിപ്പിക്കുന്ന ഒന്നാകുന്നു…..🙈🙈🙈 ഞാൻ അത് കൊണ്ട് അവളിൽ ഉള്ള നോട്ടം തെറ്റിച്ച്……
” എന്താ ഇങ്ങനെ നോക്കുന്നത്….. ” – അനു
” അതേ…… “- രാഗ്
” എന്താ ഏട്ടാ…. ” – അനു
ഇത് ചോദിക്കുമ്പോൾ അവള് നന്നായി വിറകുന്നുന്ദ്….. അവളുടെ ചുണ്ടുകൾ വിറകുന്നത് കണ്ടിട്ട് എന്തൊക്കെയോ തോന്നുന്നു…..
” എനിക് ഒരു കിസ്സ് തരൂ ” – രാഗ്
അവള് അപ്പോ തന്നെ എന്റെ കവിളിൽ ലേക് അവളുടെ ചുണ്ടുകൾ കൊണ്ടുവന്നു….. ഞാൻ ഉടനെ അത് പിടിച്ച് എന്റെ ചുണ്ടുകൾ അതിൽ ചേർത്ത്……
ഒരു ദീർഗ ചുംബനതിലേക് അത് പോയി….. 2 പേരും പരസ്പരം മതിമറന്നു ചുംബിച്ചു🙈🙈🙈🙈
രക്തത്തിന്റെ അംശം തോന്നിയപ്പോൾ അവള് എന്നെ തള്ളി……
” എന്നെ കൊല്ലോ…… ശ്വാസം മുട്ടുന്നു….. ” – അനു
എന്ന് അവള് കിതച്ച് കൊണ്ട് ചോദിച്ചപ്പോൾ ഞാൻ ചുണ്ടുകൾ തുടച്ച് അവളെ നോക്കി…..
” ഇപ്പോഴേ കിതചോ സ്റ്റാമിന ഇല്ല മോളെ….. പിടിച്ച് നിൽക്കണ്ടെ….. ” – രാഗ്
എന്ന് ഞാൻ ചോദിച്ചപ്പോ അവളുടെ മുഖത്ത് വിരിഞ്ഞ നാണം…..
പൊന്നു സാറേ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണില്ല❤️❤️❤️❤️❤️❤️❤️
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission