🖋️… Ettante kaanthari ( അവാനിയ )…
പൊന്നു സാറേ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണില്ല ❤️❤️❤️❤️❤️❤️❤️
അത് ആസ്വദിച്ച് കൊണ്ട് നിന്നപ്പോൾ ആണ് അവള് കൈ കാണിച്ച് എന്റെ കോൺസെന്‍ററേഷൻ കളഞ്ഞത്😜😜😜
” ചെ നശിപ്പിച്ചു…… ” – രാഗ്
” എന്താ ” – അനു
” അല്ല ഞാൻ…….. ഒന്നു….. ” – രാഗ്
എന്നും പറഞ്ഞു അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു 😉
ഉടനെ പെണ്ണ് എന്നെ കണ്ണ് കൂർപ്പിച്ച് നോക്കുന്നുണ്ട്…..
” ഇങ്ങനെ ദഹിപ്പിക്കുന്ന പോലത്തെ നോട്ടം നോക്കല്ലെടി ഉണ്ടകണ്ണി ” – രാഗ്
” പോടാ ഏട്ടാ…. ” – അനു
” എന്ന നീ ഇവിടെ നിന്നോ ഞാൻ പോണ്….. മഴ കഴിഞ്ഞു ” – രാഗ്
അപ്പോ തന്നെ അവള് എന്നെ എന്തോ അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നുണ്ട്…..
ഞാൻ ഉടനെ വണ്ടിയിൽ കയറി ഇരുന്നു…. പക്ഷേ പെണ്ണ് ഒരു അടി പോലും വെക്കുന്നില്ല…..
” നീ എന്താ കേറാത്തെ” – രാഗ്
” എന്നോട് ഇവിടെ നിന്നോളാൻ അല്ലേ പറഞ്ഞത്….. ” – അനു
” അപ്പോ നീ ഇവിടെ നിൽക്കാൻ പോകുക ആണോ….. ” – രാഗ്
” ആണെങ്കിൽ ” – അനു
_________________
( അനു )
പറഞ്ഞു തീരണ്ട താമസം ഏട്ടൻ വണ്ടി എടുത്ത് പോയി😳😳😳
ഞാൻ ചുമ്മാ ഒന്ന് പ്രാന്ത് ആകാൻ പറഞ്ഞത് ആണ്…..🙄 ഇത് ഇത്രയും സീരിയസ് ആകണോ….🙄🙄🙄
റോഡിൽ ആണെങ്കിൽ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല….
വഴി ചോദിക്കാൻ പോലും ആരുമില്ല…. എന്നിട്ടും എന്നെ ഒറ്റക്ക് ഇട്ടിട്ട് പോയില്ലേ….. 😩😩😩😩
ഞാൻ ഇനി എങ്ങോട്ട് പോവും😫😫😫😫
അവിടെ നിന്നിട്ട് കാര്യം ഇല്ലല്ലോ അത് കൊണ്ട് ഞാൻ തിരിച്ച് നടന്നു….
കുറച്ച് അങ്ങ് പോയപ്പോൾ ആണ് എതിരെ വരുന്നത് ഞാൻ ശ്രദ്ധിച്ചത്…..
______________
( രാഗ് )
അവൾക്ക് എന്ത് അഹങ്കാരം ആണ്…. അത് ഒന്നു ചെറുതായി തീർക്കാൻ വേണ്ടി ആണ് അവളെ അവിടെ നിറുത്തി പോയത്…..
അധിക ദൂരം ഒന്നും പോയില്ല….. ഇച്ചിരി അങ്ങ് പോയി എന്നിട് തിരിച്ച് പോന്നു…. എനിക് അറിയായിരുന്ന്…. അവള് അവിടെ ഉണ്ടാവും എന്ന്…..
കാരണം അവൾക്ക് പരിചിതം അല്ലാത്ത വഴി ആണ്…. പക്ഷേ എന്റെ പ്രതീക്ഷകളെ തെറ്റിച്ച് കൊണ്ട് അവളെ അവിടെ കണ്ടില്ല….. ഞാൻ കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ കണ്ട കാഴ്ച എന്നെ ശെരിക്കും ചിരിപ്പിച്ച്….. 🤣
അവള് ഒരുത്തനെ നന്നായി പെരുമാറുന്നു🤣🤣🤣🤣
2 പേര് താഴെ കിടപ്പുണ്ട്….. ഇവളുടെ സ്റ്റണ്ട് കണ്ട് എനിക് അവിടെ കിടന്ന് ചിരിക്കാൻ ആണ് തോന്നിയത്🤣🤣🤣
അവന്മാർ അല്ലാതെ ആരെങ്കിലും പോകുമോ ഇതിന്റെ ഒക്കെ അടുത്ത്🤣🤣🤣
അത് കഴിഞ്ഞിട്ട് ഉള്ള കാഴ്ച എന്നെ കുറച്ച് കൂടി ചിരിപ്പിച്ച്….. അവരുടെ കൂട്ടത്തിൽ ഉള്ള ഒരാള് ആണെന്ന് തോന്നുന്നു അവളോട് കെഞ്ചുന്നുണ്ട്….
” പെങ്ങളെ പ്ലീസ് ഇനി ആവർത്തിക്കില്ല….. ദയവ് ചെയ്ത് വെറുതെ വിട്……. പ്ലീസ് പ്ലീസ് പ്ലീസ് കാല് പിടിക്കാം….. ” – അപരിചിതൻ
അല്ല ഇവിടെ ഇത് എന്താ സംഭവിക്കുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ ദേവിയെ…. എന്തായാലും ഞാൻ ഇടപെടാൻ പോയില്ല…. ഞാൻ പുറകിൽ തന്നെ ഉണ്ടല്ലോ…. അവൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഇടപെട്ടാൽ മതിയല്ലോ😊
____________
( അനു )
മുന്നോട്ട് നടന്നപ്പോൾ ആണ് എതിരെ വരുന്ന ഒരു വാൻ കണ്ടത്….
ഞാൻ സൈഡ് മാറി കൊടുത്ത് നടന്നു…..
പക്ഷേ 2 അടി വെച്ചില്ല അതിനു മുമ്പേ ആ വാൻ എന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തിയിരുന്നു🙄
തളരരുത് എന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ച് കൊണ്ട് ഇരുന്നു🙂🙂🙂
അപ്പോഴാണ് അതിൽ ഒരുത്തൻ ഇറങ്ങി വന്നത്….
” പെങ്ങളെ എവിടേക്ക് ആണ്…. പറഞ്ഞാല് കൊണ്ടുപോയി ആകാം…. ” – ഒരാള്
പെങ്ങളെ എന്നാണ് അവൻ വിളിച്ചത് എങ്കിലും അവന്റെ നോട്ടം ശെരി അല്ലായിരുന്നു😒
” വേണ്ട ഞാൻ പോയിക്കോളാം ” – അനു
” പോകാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് ആണെങ്കിൽ നമുക്ക് സ്ഥലം ഉണ്ട് ആവശ്യത്തിൽ അധികം…… വാ….. ” – മറ്റൊരാൾ
” നിന്റെ അമ്മയെയും പെങ്ങളെയും പോയി വിളിക്ക്….. പോടാ…. ” – അനു
എന്നും പറഞ്ഞു നടന്നപ്പോൾ ആണ് അതിൽ ഒരുത്തൻ എന്റെ കൈയിൽ കയറി പിടിച്ചത്…..
ഞാൻ നിങ്ങളോട് മുന്നേ പറഞ്ഞിട്ട് ഉണ്ടെന്ന് തോന്നുന്നു…. ഇച്ചിരി കരാട്ട ഒക്കെ അറിയാം….. ഒരു 1 2 പേര് വന്നാൽ ഒക്കെ പിടിച്ച് നില്കും……
എന്റെ കൈയിൽ കയറി പിടിച്ചവന്റെ കൈ വിടീപിച്ച് ആ കൈ തിരിച്ച് നല്ല ഒരു ചവിട്ട് അങ്ങ് കൊടുത്തു😡
അവൻ തെറിച്ച് വീണു…. അവർ 4 പേരോളം ഉണ്ടായിരുന്നു….എല്ലാം നല്ല വെള്ളത്തിൽ ആയത് കൊണ്ട് അടിക്കാൻ വലിയ പാട് ഒന്നും ഉണ്ടായില്ല….. 😏😏😏
കൂടാതെ ജീൻസ് ഒക്കെ ഇട്ടത് കൊണ്ട് ഫ്ലക്‌സിബിൾ ആയിരുന്നു….. 3 പേരെയും നല്ല അന്തസായി അടിച്ച് താഴെ ഇട്ടു…..
അപ്പോഴേക്കും നാലാമത്തെ അവൻ വന്നു കെഞ്ചി ഒന്നും ചെയ്യല്ലേ എന്നൊക്കെ…..
” ഇനി ഏത് പെണ്ണിനെ തൊടുന്നതിന് മുമ്പും ഇത് ഓർമ വേണം നിനക്ക് ഒക്കെ…… നിന്നെ ഒന്നും ചെയ്യുന്നില്ല…. ഇവന്മാരെ ഒക്കെ ഹോസ്പിറ്റലിൽ ആകാൻ ഒരാള് വേണം അത് കൊണ്ട് മാത്രം….. പോടാ…. ” – അനു
അവൻ അപ്പോ തന്നെ ജീവൻ കൊണ്ട് ഓടുന്നത് പോലെ വേഗം പോയി…..
അവർ പോയി കഴിഞ്ഞപ്പോൾ ആണ് ഇതൊന്നുമല്ലാതെ മറ്റൊരാളെ കണ്ടത്….. ഇപ്പോ നിങ്ങള് കരുതും എന്റെ കെട്ടിയോൻ കോന്തൻ ആണെന്ന് പക്ഷേ നിങ്ങൾക്ക് തെറ്റി….. 🥺🥺🥺🥺🥺
ഒരു പട്ടി…. എനിക് പട്ടിയെ ഭയങ്കര പേടി ആണ് 😩😩😩😩
ഞാൻ ഉടനെ ഓടി ഒരു മരത്തിന്റെ പുറകിൽ പോയി ഒളിച്ചു…..
പെട്ടെന്ന് ആണ് അവിടെ ആരോ വരുന്നത് ആയി തോന്നിയത്…. പേടിച്ചിട്ട് കണ്ണ് ഒക്കെ നിറഞ്ഞു വന്നു….. ഇൗ പട്ടി എന്നേം കൊണ്ട് പോവു😭😭😭😭😭😭
അത് അടുത്തേയ്ക്ക് വന്നു എന്റെ അടുത്ത് എത്തി എന്ന് മനസ്സിലായപ്പോൾ ഞാൻ കണ്ണടച്ച് അങ്ങ് കാറി പൊളിച്ച്😭😭😩😩
” അയ്യോ രക്ഷിക്കണേ….. ഞാൻ ഇപ്പോ ചാകുവെ….. ” – അനു
പെട്ടെന്ന് ആണ് ആരോ എന്നെ നെഞ്ചിലേക്ക് വലിച്ച് ഇട്ട് ചൂട് പകർന്നത്….. കണ്ണ് തുറക്കാതെ തന്നെ ഞാൻ ആളെ തിരിച്ചറിഞ്ഞു……❤️❤️❤️
________________
( രാഗ് )
അടിയൊക്കെ കഴിഞ്ഞപ്പോൾ ആണ് പെണ്ണ് കിടന്നു ഓടുന്നത് കണ്ടത്…. ഇവൾ എന്താ ഇങ്ങനെ ഓടുന്നത് എന്ന് നോക്കിയപ്പോൾ ആണ് പട്ടിയെ കണ്ടത്…..
ഇത്രേം ആളുകളെ അടിച്ച് ഇട്ട ഇവൾക്ക് ഒരു പട്ടിയെ പേടിയോ 😕
അവള് ഓടുന്നത് കണ്ട് പിന്നെ അവളെ കണ്ടില്ല…. ഞാൻ ഉടനെ പട്ടിയെ ഓടിച്ച് വിട്ടു….. എന്നിട്ട് നോക്കിയപ്പോൾ ഒരു മരത്തിന്റെ പുറകിൽ നിന്ന് എന്തോ അനക്കം കണ്ടത്…..
പോയി നോക്കിയപ്പോൾ പേടിച്ച് വിറച്ച് ഇരിക്കുന്ന അനു…. അടുത്തേക്ക് എത്തിയപ്പോൾ പെണ്ണ് കിടന്നു കാറി പൊളിക്കുന്നു…. ചിലപ്പോ പട്ടി ആണെന്ന് കരുതി കാണും🙄🙄🙄
ഞാൻ ഉടനെ അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു….. ആളെ മനസിലായത് കൊണ്ട് ആണെന്ന് തോന്നുന്നു പെണ്ണ് കാറൽ നിറുത്തി എന്നെ കെട്ടിപിടിച്ച് നില്പുണ്ട്….. 😊
ഞാൻ ഉടനെ അവളെ അടർത്തി മാറ്റി എന്നിട്ട് കൈ പിടിച്ച് ബൈക്കിന്റെ അടുത്തേയ്ക്ക് വന്നു കയറാൻ പറഞ്ഞു….
അവളെ ഒന്നും പറഞ്ഞില്ല കാരണം അത് ആഗനെ പേടിച്ച് നിൽക്കുക ആയിരുന്നു
അവള് വേഗം തന്നെ കയറി ഞങ്ങൾ നേരെ ഒരിടത്തേക്ക് പോയി……..😊
_____________
( അനു )
ഏട്ടനെ കണ്ടപ്പോൾ സത്യത്തിൽ വല്ലാത്ത സന്തോഷം തോന്നി😊😊😊😊 ഏട്ടൻ എന്നോട് ബൈക്കിൽ കയറാൻ പറഞ്ഞു അപ്പോ ഞാൻ ഒന്നും മിണ്ടിയില്ല….. ഏട്ടനും എന്നെ ഒന്നും പറഞ്ഞില്ല….
എന്നിട്ട് ഏട്ടൻ ബൈക്ക് നല്ല സ്പീഡിൽ വിട്ടു….. എവിടെയോ കൊണ്ടുപോയി നിറുത്തി…..
അവിടെ മുഴുവൻ ഒരു വല്ലാത്ത അന്തരീക്ഷം…. ശെരിക്കും നല്ല ഒരു പോസിറ്റീവ് എനർജി നിറയുന്നത് പോലെ….. മരങ്ങളാൽ മൂടപെട്ട ഇടത്ത് ഒത്ത നടുക്ക് ഒരു കൊച്ചു വീട്….. 🏡
രാത്രി ആയത് കൊണ്ട് ഒരു നിലാ വെളിച്ചം മാത്രേ ഉള്ളൂ….. നിലാവെളിച്ചത്തിൽ ആ സ്ഥലത്തിന്റെ ഭംഗി കൂടിയത് ആയി തോന്നി😊😊
” വാ ഇറങ്ങു…… ” – രാഗ്
” ഇത് എവിടെ ആണ് ഏട്ടാ….. ” – അനു
” നീ അദ്യം ഇറങ്ങു “. – രാഗ്
ഞാൻ ഉടനെ ഏട്ടന്റെ കൂടെ ഇറങ്ങി….. ഏട്ടൻ പോയി വാതിൽ ഒക്കെ തുറന്നു….. ഏട്ടന് ഇൗ സ്ഥലം മുമ്പേ പരിചയം ഉണ്ടെന്ന് തോന്നുന്നു….. എന്നാലും ഇത് എവിടെ ആയിരിക്കും…..
വാതിൽ തുറന്ന് ഏട്ടൻ അകത്തേക്ക് കയറി ഞാനും പുറകെ കയറി…..
നീ ദെ ആ മുറിയിലേക്ക് പോക്കോ….. എന്നിട്ട് ഫ്രഷ് ഒക്കെ ആയിട്ട് വാ…..
” ഫ്രഷ് ആയിട്ടു ഇടാൻ ഡ്രസ്സ് ഇല്ല….. ” – അനു
” അത് ബെഡിൽ ഉണ്ടാവും ചെല്ല്…. ” – രാഗ്
ഞാൻ വേഗം മുറിയിലേക്ക് ചെന്നു നോക്കിയപ്പോൾ തോർത്തും സോപ്പും ഒക്കെ അവിടെ ഉണ്ട്…. ഞാൻ കയറി ഫ്രഷ് ആയി…..
എന്നിട്ട് റൂമിലേക്ക് തിരിച്ച് വന്നപ്പോൾ ഏട്ടൻ പറഞ്ഞത് പോലെ ബെഡ്ഡിൽ ഒരു കവർ ഇരിപ്പുണ്ട്…..😁
സത്യത്തിൽ ഇന്ന് ഫുൾ സർപ്രൈസ് ആണല്ലോ….. ഏട്ടൻ വെൽ പ്ലാൻഡ് ആണ്….. എന്തോ എവിടെയോ ചീഞ്ഞു നാറുന്നു…..🤔🤔🤔
കവർ തുറന്ന് നോക്കിയപ്പോൾ അതിൽ ഒരു സാരി ആയിരുന്നു….. ഇതെന്താ സാരി ഒക്കെ…..🤔 ഞാൻ സാരി ഉടുക്കില്ല എന്ന് ഏട്ടന് അറിയാവുന്നത് അല്ലേ🙄
സാരി ഉടുക്കാൻ ഒക്കെ ഏകദേശം ഞാൻ പഠിച്ചിരുന്നത് കൊണ്ട് ഏട്ടനെ വിളിക്കാതെ തന്നെ ഉടുത്ത്….. ഭാഗ്യം😁
ചുവപ്പ് നിറത്തിൽ ഉള്ള ഒരു നെറ്റ് സാരി ആയിരുന്നു…..
ഡിസൈൻ നെറ്റ് ആയത് കൊണ്ട് അത് വളരെ മനോഹരം ആയിരുന്നു…..❤️
പക്ഷേ ഉടുത്ത് കഴിഞ്ഞപ്പോൾ ആണ് ആ നഗ്നസത്യം എനിക് മനസിലായത്🙄 ഇത് ഒരുമാതിരി ചില്ല് കണ്ണാടി പോലെ ഇരിക്കുന്നു🙄 എത്ര ഉടുത്തിട്ടും ശെരി ആകുന്നില്ല🙄🙄🙄
എന്തൊക്കെ പറഞ്ഞാലും സാരി അടിപൊളി ആണ്….. നെറ്റിന്റെ പുറത്ത് ബീഡ്‌സ് വർക് ഉണ്ട്…. അത് വൈറ്റും ഗോൾഡും കൂടാതെ വൈറ്റ് സ്റ്റോൺ ഉം…… എല്ലാം കൂടി ഒരു കല്യാണത്തിന് പോകുന്ന പോലെ…..
ഇൗ ഏട്ടന് ഇത് എന്താ പറ്റിയത്🙄🙄😳😳 രാത്രി ഉടുക്കാൻ ഇങ്ങനെ ഉള്ള സാരി വാങ്ങുവോ ആരെങ്കിലും😳😳😳
അപ്പോഴാണ് അതിന്റെ കൂടെ വെച്ചിരിക്കുന്ന ഓർണമെന്റ്സ് കണ്ടത്…. എല്ലാം വൈറ്റ് സ്റ്റോൺ ആണ്….. അതും കൂടി ഇട്ട് കഴിഞ്ഞപ്പോൾ എനിക് തന്നെ ഒരു വല്ലാത്ത ഭംഗി തോന്നി🙈🙈
അപ്പോഴാണ് അതിന്റെ അടുത്ത് ഒരു പേപ്പർ കണ്ടത്…. അതിൽ ഇങ്ങനെ എഴുതിയിരുന്നു….
* ഉടുത്ത് കഴിയുമ്പോൾ അപ്പുറത്ത മുറിയിലേക്ക് ചെല്ല്…… *
ഞാൻ ഉടനെ അപ്പുറത്തെ മുറിയിലേക്ക് ചെന്നു……
ആ മുറിയിലേക്ക് കയറിയപ്പോൾ ശെരിക്കും എന്റെ കണ്ണ് തള്ളി പോയി😳
__________________
( – രാഗ് )
നിങ്ങൾക്ക് കാര്യങ്ങള് ഒക്കെ മനസിലായല്ലോ അല്ലേ🙈🙈🙈
ഞാൻ ഞങ്ങൾക്ക് ഉള്ള മണിയറ ഒരുകുക ആയിരുന്നു😊
ഇന്ന് അവള് എന്റെ ആവും എന്റെ സ്വന്തം❤️❤️❤️❤️ എല്ലാം കൊണ്ടും എന്റെ മാത്രം❣️❣️❣️
_________________
( അനു )
മുറിയിലേക്ക് കയറി ചെന്നപ്പോൾ തന്നെ പനിനീർ പൂക്കളുടെ സുഗന്ധം എന്റെ നാസിക തുമ്പിലേക് ഇരിച്ച് കയറി🌹🌹❤️❤️
മുറിയിൽ ലൈറ്റ് ആയിരുന്നു….. അവിടെ ഉണ്ടായിരുന്നത് മെഴുകുതിരി വെളിച്ചം ആയിരുന്നു🕯️❤️
അകത്തേക്ക് കയറിയപ്പോൾ ആഗെ ഒരു വല്ലാത്ത ഭംഗി…..
ഞാൻ ആ പൂക്കളെ മതിമറന്നു നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് പെട്ടെന്ന് പുറകിൽ നിന്ന് 2 കൈകൾ എന്നെ ചുറ്റി വരിഞ്ഞത്…..🙈
എന്നിട്ട് എന്റെ തോളിൽ തല വെച്ച് ചെവിയിൽ പതിയെ ഊതി❤️
എന്നിലൂടെ ഒരു തരിപ്പ് ഉണ്ടാവുന്നത് ഞാൻ അറിഞ്ഞു…..
എന്നിട്ട് എന്റെ കാതോരം വന്നു ‘ ഐ ലവ് യു ‘ എന്ന് പറഞ്ഞു❤️❤️❤️
” ഇഷ്‌ടായോ ഇവിടെ ഒക്കെ….. ” – രാഗ്
” മം ഇഷ്ടായി….. ” – അനു
അപ്പോഴേക്കും ഏട്ടൻ എന്നെ തിരിച്ച് നിറുത്തി എന്നിട്ട് മേശയിൽ നിന്നും സിന്ദൂരം എടുത്ത്…..
എന്നിട്ട് ഒരു നുള്ള് എടുത്ത് എന്റെ സീമന്ത രേഖയിൽ ചാർത്തി❤️
എന്നിട്ട് അവിടെ ഏട്ടൻ അമർത്തി ചുംബിച്ചു😘
________________
( – രാഗ് )
അവളുടെ സീമന്ത രേഖ സിന്ദൂരതാൽ ആലിംഗനം ചെയ്തപ്പോൾ ഞാൻ അനുഭവിച്ച ആത്മനിർവൃതി അത് വാക്കുകളാൽ വർണ്ണിക്കാൻ ആവുന്നത് അല്ല❤️
” ഞാൻ സ്വന്തം ആകിക്കോട്ടെ പെണ്ണെ നിന്നെ എല്ലാ അർതഥത്തിലും…..❤️ ” – രാഗ്
എന്ന് ഞാൻ ചോദിച്ചപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ നാണം എന്നെ മത്ത് പിടിപ്പിക്കുന്നത് ആയിരുന്നു🙈🙈🙈
” മൗനം സമ്മതം ആയി ഞാൻ കണ്ടോട്ടെ….. ” – രാഗ്
ഞാൻ ഉടനെ അവളെ പൊക്കി എടുത്ത് ബെഡ്ഢിലേക് ഇട്ടു…… എന്നിട്ട് അവളുടെ മുകളിൽ കൈ കുത്തി നിന്നു…..
അവള് മുഖത്ത് നോക്കാതെ നാണിച്ച് തല താഴ്ത്തി കിടക്കുക ആണ്🙈
” മുഖത്ത് നോക്കു പെണ്ണെ….. ” – രാഗ്
ഉടനെ അവള് എന്റെ മുഖത്തേക്ക് നോക്കി….. അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു.😊
അവളുടെ കണ്ണുകൾ എന്നോടുള്ള പ്രണയം വിളിച്ചോതി❤️❤️
ഞാൻ ഉടനെ അവളുടെ നെറ്റിയിൽ ചുംബിച്ചു😘😘
ചുംബനം കാത്ത് ഇരുന്നത് പോലെ അവളുടെ കണ്ണുകൾ അടഞ്ഞു🙈
അത് എന്നിലേക്ക് കൂടുതൽ ആവേശം പടർത്തി…..
ഞാൻ താഴേയ്ക്ക് വന്നു അവളുടെ സാരിക്ക് ഇടയിൽ കിടന്നിരുന്ന താലി മാല കടിച്ച് പുറത്തേക് ഇട്ടു…..
എന്നിട്ട് അതിൽ ഒന്നു ചുംബിച്ചു……😘
എന്നിലും അവളിലും വികാരത്തിന്റെ ചൂട് പടരുന്നത് ഞാൻ അറിഞ്ഞു അത് എന്നിൽ കൂടുതൽ ആവേശം ജനിപ്പിച്ചു❤️❤️❤️
ഞാൻ അവളെയും കൊണ്ട് ഒന്നു മറിഞ്ഞ് ഇപ്പോ അവള് എന്റെ മുകളിൽ ആണ്…..
അവള് എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു….. കണ്ണുകൾ തമ്മിൽ പരസ്പരം കഥകൾ കൈ മാറുന്നത് ഞങ്ങൾ അറിഞ്ഞു
അവള് പതിയെ എന്റെ ചുണ്ടുകളിൽ ഒന്നു കടിച്ച് അതിനു ശേഷം അതിൽ അമർത്തി ചുംബിച്ചു….😘
അധരങ്ങൾ അതിന്റെ ഇണയെ കണ്ടെത്തിയത് പോലെ പരസ്പരം മതിമറന്നു ചുംബിച്ചു 😘😘😘😘😘😘😘😘😘😘😘😘
ചോരയുടെ അംശം വന്നപ്പോൾ അവള് എന്നിൽ നിന്ന് അടർന്നു മാറി……
ഞാൻ നല്ല ശക്തിയോടെ അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു എന്നിട്ട് ഒരു വട്ടം കൂടി അവളെയും കൊണ്ട് മറിഞ്ഞു ഇപ്പോ വീണ്ടും അവള് എന്റെ താഴെ ആയി……
_____________
( അനു )
ഇപ്പോ ഏട്ടൻ എന്റെ മുകളിൽ ആണ് കിടക്കുന്നത്……
ഏട്ടന്റെ ചുണ്ടുകൾ എന്റെ മുഖം മുഴുവൻ ഓടി നടക്കുന്നത് ഞാൻ അറിഞ്ഞു……
നിശബ്ദമായി അനുവാദം നൽകിയത് കൊണ്ട് ആവണം ഏട്ടൻ കൂടുതൽ ആവേശത്തോടെ എന്നിലേക്ക് ഇഴകി ചേരാൻ ശ്രമിച്ചു🙈🙈🙈
ഞാൻ വിവസ്ത്ര ആവുന്നതും എന്നിൽ നോവ് പടരുന്നതും ഞാൻ അറിഞ്ഞു🙈🙈🙈
പുറത്ത് ആർത്ത് പെയുന്ന മഴയെ സാക്ഷി നിറുത്തി ഏട്ടൻ എന്നിലേക്ക് പടർന്നു കയറി……. 🙈🙈🙈🙈
ദീർഘ നേരത്തെ സ്നേഹത്തിന് ശേഷം ഏട്ടൻ എന്റെ മാറിൽ കിടക്കുമ്പോൾ ശെരിക്കും ലോകം കീഴടക്കിയത് പോലെ ആയിരുന്നു❤️❤️❤️❤️❤️❤️❤️
അങ്ങനെ ഇൗ അനു രാഗ് ന്റെ സ്വന്തം ആയി❤️❤️
മനസ്സ് കൊണ്ടും ശരീരം കൊണ്ടും❤️❤️
_________________
( രാഗ് )
രാവിലെ കണ്ണ് തുറന്നപ്പോൾ പെണ്ണിനെ കാണുന്നില്ല…. അപ്പോഴാണ് ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്…..
പെട്ടെന്ന് ബാത്ത്റൂം ന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ഉടനെ കണ്ണ് അടച്ച് കിടന്നു…. അവള് അതേ സാരിയിൽ ആണ് വരുന്നത്…. കുറ്റം പറയാൻ ആവില്ല…. വേറെ ഡ്രസ്സ് ഒന്നും ഇല്ല അവൾക്ക്…..🤣 ഇങ്ങോട്ട് പോരുന്നതിനെ കുറിച്ച് പെണ്ണിന് ഒരു സൂചന പോലും കൊടുത്തില്ലയിരുന്ന്…. അല്ലെങ്കിൽ പാവം എന്തെങ്കിലും എടുതാനെ….😁
ഇറങ്ങി വന്നു അവള് കണ്ണാടിയുടെ മുന്നിൽ നിന്ന് തല തുവർത്തുക ആണ്…. ഞാൻ കള്ള ഉറക്കം നടിച്ച് കിടന്നു…..
അതിനു ശേഷം അവള് എന്റെ അടുത്ത് വന്നു എന്റെ നെറ്റിയിൽ ഒന്നു ചുംബിച്ചു….😘 പെണ്ണിന് അറിയില്ലല്ലോ ഞാൻ ഉറക്കത്തിൽ അല്ല എന്ന്🤭🤭🤭
ഉമ്മ വെച്ച് പോവാൻ പോയ അവളെ ഞാൻ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു…..
” കള്ള ഉറക്കം ആയിരുന്നു അല്ലേ…… കള്ളൻ ” – അനു
എന്നും പറഞ്ഞു അവള് എന്റെ കവിളിൽ കുത്തി
ഞാൻ ഉടനെ കണ്ണുകൾ തുറന്ന് അവളെ നോക്കി…..
ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു….. നാണം കൊണ്ട് ആണെന്ന് തോന്നുന്നു അവള് അത് പെട്ടെന്ന് പിൻവലിച്ചു……
” മാറിക്കെ ഞാൻ പോട്ടെ….. ” – അനു
” പോവാൻ വരട്ടെ…. അദ്യം ഇത് പറ…. ” – രാഗ്
” എന്ത് ” – അനു
” ഇഷ്ടം ആയോ ” – രാഗ്
” എന്ത് ” – അനു
” രാത്രി….. 🙈 ” – രാഗ്
അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടരുന്നത് ഞാൻ അറിഞ്ഞു…. നാണത്താൾ അവളുടെ മുഖം ചുവന്നു തുടുത്തു…..
” രാവിലെ തന്നെ കൊഞ്ചാൻ വരല്ലേ…. പോയി ഡ്രസ്സ് മാറു ” – അനു
” പോടി…. ” – രാഗ്
” ഞാൻ പോകുക ആണ്…. ” – അനു
എന്നും പറഞ്ഞു അവള് എഴുന്നേറ്റപ്പോൾ ഞാൻ അവളെ വീണ്ടും വലിച്ച് അവളുടെ ചുണ്ടുകൾ കവർന്നു…..😁
എന്നിട്ട് അവളിൽ നിന്ന് വിട്ടുമാറി….
” ഇനി പൊക്കോ ” – രാഗ്
” പോഡോ ഏട്ടാ…. ” – അനു
___________________
( അനു )
ഇൗ ഏട്ടൻ ശെരി ആവില്ല…. ഇങ്ങനെ പോയാൽ എന്റെ ചുണ്ട് ഒരു വഴി ആവും🙄
അപ്പോഴാണ് ഏട്ടൻ ഡ്രസ്സ് ഒകെ മാറി വന്നത്…..
” നമുക്ക് പോവാം…. വാ ഇറങ്ങു ” – എന്ന
ഞാനും ഏട്ടനും കൂടി ബൈക്കിൽ വീട്ടിലേക്ക് പോയി😁
വഴിയിൽ വെച്ച് ഏട്ടൻ ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു….
ഭാഗ്യത്തിന് ആ ജീൻസും ഷർട്ടും ഉണങ്ങി…..അല്ലെങ്കിൽ ആ സാരി ഇടണം ആയിരുന്നു🙄🙄🙄
ഞങ്ങൾ അവിടെ നിന്ന് നേരെ വീട്ടിലേക്ക് പോയി…..
വീട്ടിൽ ചെന്നപ്പോൾ ഞങ്ങളെ കാത്ത് അച്ഛനും അമ്മയും ഇരിക്കുന്നുണ്ടായിരുന്നു……
കേറി ചെന്നതും അമ്മ നടും പുറം നോക്കി ഒന്ന് തന്നു🙄
” നിനക്ക് പറഞ്ഞിട്ട് പൊയികൂടെ 😡😡😡 ” – അമ്മ
” അത് അമ്മെ….. ” – അനു
” വെറുതെ ബാകിയുള്ളവനെ ടെൻഷൻ അടിപ്പികാൻ🙄 ” – അമ്മ
ഞാൻ ഏട്ടനെ നോക്കിയപ്പോൾ എന്നെ നിഷ്കു ഭാവത്തിൽ നോക്കുക ആണ്…..
” ഞാൻ നിന്നോട് പറഞ്ഞത് അല്ലേ അനു അമ്മയോട് പറയാം എന്ന് ” – രാഗ്
ഏട്ടന്റെ വർത്തമാനം കേട്ട് ഞാൻ കണ്ണും മിഴിച്ച് നോക്കി നിൽക്കുക ആയിരുന്നു😳
ഇതൊക്കെ എപ്പോ🤷♀️🤷♀️🤷♀️
ഏട്ടനെ നോക്കിയപ്പോൾ എന്നെ കണ്ണ് ഇറുക്കി കാണിക്കുക ആണ്😉😉
അത് അച്ഛാ കണ്ട്😁
അച്ഛ ഉടനെ തന്നെ ഏട്ടന്റെ ചെവിക് പിടിച്ച്🤭🤭🤭
” എടാ കള്ള കണ്ണിരുക്കുന്നത് ഞങ്ങൾ കാണില്ല എന്ന് കരുതിയോ ….. ” – അച്ഛൻ
” ആ അച്ഛ വിട്….. വേദനിക്കുന്നു….. അച്ഛ വിട്….. പ്ലീസ് പ്ലീസ് പ്ലീസ് ” – രാഗ്
ചേട്ടന്റെ കരച്ചിൽ കണ്ട് ഞങ്ങൾ എല്ലാവരും പൂര ചിരി ആയിരുന്നു🤣🤣🤣🤣
_______________
( – രാഗ് )
നിന്ന് ചിരിക്കുന്നത് കണ്ടില്ലേ ദുഷ്ട🥺🥺
അച്ഛൻ എന്റെ ചെവി പൊന്നു ആകി🙄
അന്ന് തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ഇറങ്ങുന്ന നേരത്ത് പെണ്ണ് നല്ല കരച്ചിൽ തുടങ്ങുന്നു…..🙄
മഴ പെയുന്നതിന് മുന്നേ തന്നെ ഞങ്ങൾ വീട്ടിൽ കയറി😁
____________________
( അനു )
വീട്ടിലെത്തി ക്ഷീണം ഉള്ളത് കൊണ്ട് വേഗം ഉറങ്ങി…..😴
🌜🌜🌜🌞🌞🌞
രാവിലെ ഞാൻ എഴുന്നേറ്റ് കോളജിൽ പോകാൻ ഉള്ള വഴി നോക്കി…..
ഡ്രസ്സ് ഒക്കെ മാറി വന്നപ്പോഴേക്കും ഏട്ടൻ എഴുന്നേറ്റ് ഇരിപ്പുണ്ടായിരുന്നു….
പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ച് ഞങ്ങൾ കോളേജിലേക്ക് പോയി….. പതിവ് പോലെ ഏട്ടൻ എന്നെ വഴിയിൽ ഇറക്കി വിട്ടു🙄
” ഏട്ടാ ഇപ്പോ നമ്മൾ ഒന്നു അല്ലേ…… അപ്പോ എല്ലാവരെയും അറിയിച്ചു കൂടെ…. നമ്മുടെ കല്യാണം കഴിഞ്ഞത് ആണെന്ന്…. ” – അനു
” മോളെ സമയം ആവുമ്പോൾ പറയാം എല്ലാം…. ” – രാഗ്
” ശെരി ഏട്ടാ എന്നാല്…. ” – അനു
കുറച്ച് വിഷമം ആയെങ്കിലും ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് പോയി….
പോകുന്ന വഴിക്ക് ആണ് ആ ഡ്രാക്കുള കയറി മുന്നിൽ വന്നത്🙄
” എവിടെ പോകുക ആണ് മോളെ…….. ” – ഡ്രാക്കുള
ഞാൻ ഒന്നും മിണ്ടിയില്ല….. നമ്മൾ ആയി എന്തിന് ആണ് ഒരു സീൻ ഉണ്ടാകുന്നത് എന്ന് ചിന്തിച്ച്😏
ഉടനെ തന്നെ അവൻ എനിക് കുറുകെ വന്നു നിന്നു……
” ഒന്നും മിണ്ടാതെ അങ്ങ് പോവല്ലേ ….. ” – ഡ്രാക്കുള
” ഒന്നു കിട്ടിയതിന്റെ ചൂട് മാറിയെങ്കിൽ ഒന്നു കൂടി തരാം…… ” – അനു
” നിന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ ഡീ…. അവനെ കണ്ടിട്ട് ആണോ നിന്റെ നെഗളിപ്പ് ” – ഡ്രാക്കുള
” ഇല്ല എന്തേ… ” – അനു
” എങ്ങനെ ഉണ്ടാവാൻ ആണ്…. കണ്ടവന്റെ കൂടെ ഒക്കെ കറക്കം അല്ലേ…. രാത്രിയെന്നോ…. പകലെന്നോ ഇല്ലാതെ ” – ഡ്രാക്കുള
” വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക…. ” – അനു
” എന്തൊക്കെ പറഞ്ഞാലും…… ആ ജീൻസിലും ഷർട്ട് ലും അടിപൊളി ആണ് കേട്ട…. നോക്കി നിന്നു പോവും ” – ഡ്രാക്കുള
” പ്ലീസ് I just want to go ” – anu
എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് പോയി…. അപ്പോ പുറകിൽ നിന്നും അവൻ എനിക് നേരെ വെല്ലുവിളികൾ ഉതിർത്തിരുന്ന്😏
” നീ നോക്കിക്കോ….. നീ ഉടനെ വരും എന്റെ അടുത്തേയ്ക്ക് തന്നെ….. ഇൗ കോളേജ് മുഴുവൻ നിന്നെ പരിഹസിക്കും….. നീ വരും എന്റെ അടുത്ത് എന്റെ ബെഡ്ഡിലേക്….. ” – ഡ്രാക്കുള
അത്തരത്തിൽ ഒരു വെല്ലുവിളി കേട്ടിട്ട് ഒന്നും മിണ്ടാതെ പോവുന്നത് എന്റെ അന്തസ്സിന് ചേർന്ന ഏർപ്പാട് അല്ല…. ശരിയല്ലേ….. അത് കൊണ്ട് ഞാൻ അവനെ എന്റെ വിരൽ ഞൊടിച്ച് വിളിച്ച്…..
” പറഞ്ഞു അങ്ങ് പോയാലോ…. ഇതിന്റെ മറുപടി വേണ്ടെ….. ” – അനു
ഉടനെ അവൻ തിരിഞ്ഞു നോക്കി…..
” ഇനി എന്തൊക്കെ ഉണ്ടായാലും…… എന്റെ ജീവൻ നഷ്ടപ്പെടും എന്ന് വന്നാലും ശെരി….. നിന്റെ കൂടെ ഒരു നിമിഷം പോലും ഉണ്ടാവില്ല….. ഉണ്ടായാൽ അത് എന്റെ ശവം ആവും😏 ” – അനു
എന്നും പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി വിതറി ഞാൻ ക്ലാസ്സിലേക്ക് പോയി……
________________
( – രാഗ് )
അവള് പോയി കഴിഞ്ഞപ്പോൾ ഞാൻ അതിനെ കുറിച്ച് ഓർത്തത്…..
ശെരിയാണ്…. എല്ലാം എല്ലാവരും അറിയേണ്ട സമയം ആയി …. പറയണം എല്ലാം😊
അതൊക്കെ ആലോചിച്ച് നടന്നപ്പോൾ ആണ് ആ കിഷോർ( ഡ്രാക്കുള ) മുന്നിൽ വന്നത്…..😏
” സാറേ….. ” – കിഷോർ
” എന്താണ് ” – രാഗ്
” സാറും അനുവും തമ്മിൽ എന്താ ബന്ധം…. ” – കിഷോർ
” അത് നിന്നോട് പറയുന്നത് എന്തിനാണ്…. ” – രാഗ്
” സർ തന്റെ കല്യാണം കഴിഞ്ഞത് അല്ലേ…. സ്വന്തം ഭാര്യയെ നോക്കിയാൽ പോരെ കണ്ടവൾ മാരെ നോക്കണോ…. ” – കിഷോർ
” മൈൻഡ് യുവർ വേഡ്സ് “. – രാഗ്
” സാറേ… ഇനിയും അവളുടെ പുറകെ നടക്കാൻ ആണ് ഭാവം എങ്കിൽ….. സാറിനെ ഇവിടെ നിന്ന് ഞാൻ ഓടിക്കും ഓർത്തോ ” – കിഷോർ
ഞാൻ അവന്റെ വാക്കുകൾക്ക് പുല്ല് വില നൽകി കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി…..
ഫസ്റ്റ് ഹാവർ കഴിഞ്ഞപ്പോൾ ആണ് പ്രിൻസിപ്പൽ ഓഫീസിൽ നിന്ന് ഓടർ വന്നത്….. അതായത് അടുത്ത ആഴ്‍ച്ച ആർട്സ് ആണ്….
ഞാൻ ഉടനെ അനുവിന്റെ ക്ലാസ്സിലേക്ക് പോയി……
________________
( അനു )
ക്ലാസ്സിൽ ഇന്ന് നല്ല കട്ട ബോർ അടി ആയിരുന്നു…. അച്ചു ഉണ്ടായിരുന്നില്ല…. കല്യാണം കഴിഞ്ഞ അല്ലേ ഉള്ളൂ….
അപ്പോ അവള് നാളെ വരുക ഉള്ളൂ അത്രേ….😁
അപ്പോഴാണ് ക്ലാസ്സിലേക്ക് ഏട്ടൻ വന്നത്….
” ഗുഡ് മോണിംഗ് സ്റ്റുഡന്റ്…. ഞാൻ നിങ്ങളെ ഒരു സന്തോഷ വാർത്ത അറിയിക്കാൻ ആണ് വന്നത്…. Next week നിങ്ങളുടെ ആർട്സ് ആണ്😊 ” – രാഗ്
ഏട്ടൻ പറയുന്നത് കേട്ടപ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു….. കാരണം അടുത്ത ഒരു ആഴ്ച ക്ലാസ്സ് ഉണ്ടാവില്ല…. 🥳🥳🥳
ക്ലാസ്സിലെ എല്ലാവരും എന്തെങ്കിലും അവതരിപ്പിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്….
” എടി നമ്മൾ ഒക്കെ എന്ത് ചെയും ” – അമ്മു
” അറിഞ്ഞുകൂട…. ” – അനു
” ആ നമുക്ക് നോക്കാം…. ” – അമ്മു
” അച്ചു വരട്ടെ അവളുടെ കൂടി അഭിപ്രായം ചോദിച്ചിട്ട് ചെയ്യാം….. ” – അനു
” അതേ അതാണ് നല്ലത്…. ” – അമ്മു
________________
( അനുവിന്റെ അച്ഛൻ )
” എടോ നമ്മുടെ ശ്രീ യെ നമുക്ക് നഷ്ടം ആവോ…. ” – അച്ഛൻ
” എന്താ ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നത്….. ” – അമ്മ
” കഴിഞ്ഞ 30 കൊല്ലം ആയി അവൻ നമ്മുടെ ഒപ്പം ആണ്…… പക്ഷേ എന്നാലും നമ്മൾ ഓർക്കേണ്ട ഒരു കാര്യം ഉണ്ട്….. അവൻ…… അവൻ നമ്മുടെ മകൻ അല്ല……. 😔 ” – അച്ഛൻ
( അനുവിന്റെ അച്ഛൻ )
” എടോ നമ്മുടെ ശ്രീ യെ നമുക്ക് നഷ്ടം ആവോ…. ” – അച്ഛൻ
” എന്താ ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നത്….” അമ്മ
” കഴിഞ്ഞ 30 കൊല്ലം ആയി അവൻ നമ്മുടെ ഒപ്പം ആണ്…… പക്ഷേ എന്നാലും നമ്മൾ ഓർക്കേണ്ട ഒരു കാര്യം ഉണ്ട്…… അവൻ …… അവൻ നമ്മുടെ മകൻ അല്ല…….😔 ” – അച്ഛൻ
” അത് നമുക്ക് അറിയാവുന്നത് അല്ലേ ഏട്ടാ….. എന്തിനാ ഇതൊക്കെ ഇപ്പോ ഓർമിപ്പിക്കുന്നത്….. ” – അമ്മ
” എടോ അവനെ നമുക്ക് തന്ന ഡോക്ടറെ നമ്മൾ കല്യാണത്തിന് വിളിച്ചിട്ട് ഉണ്ടായിരുന്നല്ലോ….. ” – അച്ഛൻ
” അതിനെന്താ…. ” – അമ്മ
” അപ്പോള് അവർ ഒരു കാര്യം പറഞ്ഞു…. ശ്രീയുടെ കുടുംബം ഇവിടെ തന്നെ ഉണ്ടെന്ന്….. ” – അച്ഛൻ
” എന്താ ഏട്ടാ ഇൗ പറയുന്നത്….. ” – അമ്മ
” അവർ ലണ്ടൻ പോലെ ഏതോ ഒരു നഗരത്തിൽ ആണെന്ന് അല്ലേ പറഞ്ഞത്….. പിന്നെ അവർ എങ്ങനെ ആണ് ഇവിടെ….. അല്ല അത് ആരാണെന്ന് എങ്കിലും പറഞ്ഞോ ” – അമ്മ
” ഇല്ല….. അത് അവർ പറയുന്നില്ല….. ഞാൻ ഒരുപാട് നിർബന്ധിച്ച്….. പക്ഷേ പറയുന്നില്ല…… ” – അച്ഛൻ
” ഏട്ടാ അവൻ നമ്മുടെ മകൻ ആണ്…. എല്ലാ റെക്കോർഡ്സ് എല്ലാവരുടെയും കണ്ണിലും അവൻ നമ്മുടെ മകൻ നമ്മുടെ മാത്രം മകൻ…. ” – അമ്മ
” പക്ഷേ ശാസ്ത്രത്തിന് മുന്നിൽ വന്നാൽ….. അത് അല്ല എന്ന് തെളിയും….. ” – അച്ഛൻ
അപ്പോഴാണ് പുറത്ത് ഒരു കാൽ പെരുമാറ്റം കേട്ടത്….
” എടോ മിണ്ടാതെ ഇരിക്ക് ആരോ വരുന്നുണ്ട്…. ” – അച്ഛൻ
നോക്കിയപ്പോൾ അച്ചു ആണ്…. അവള് കേട്ടോ എന്ന് ഞങ്ങൾ സംശയിച്ച്… പക്ഷേ ഇല്ല എന്ന് അവളുടെ സംസാരത്തിൽ നിന്നും മനസിലായി….. 🙂
__________________
( അച്ചു )
ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ അച്ഛനും അമ്മയും എന്തോ കാര്യം ആയി സംസാരിക്കുക ആയിരുന്നു….. ശ്രീ എന്നൊക്കെ കേട്ടു…. പക്ഷേ എന്താ പറഞ്ഞത് എന്ന് വ്യക്തം ആയില്ല….
ഞാൻ പുറത്ത് പൊയികൊട്ടെ എന്ന് ചോദിക്കാൻ ചെന്നത് ആണ്…. ശ്രീ ഏട്ടൻ ആണ് എന്നെ പറഞ്ഞു വിട്ടത്…..
ചോദിച്ചപ്പോൾ അവർ പോയികോ എന്ന് പറഞ്ഞു…..😊
നാളെ മുതൽ കോളേജിലേക്ക് പോന്നോളണം എന്നാണ് എന്റെ നാത്തൂൻ കല്പിച്ചിരിക്കുന്നു🤣🤣🤣🤣
പാവം ഒറ്റക്ക് ആയത് കൊണ്ട് ആവും…. അമ്മു ഉണ്ടെങ്കിൽ കൂടിയും ഞങ്ങൾ തമ്മിൽ ഒരു വല്ലാത്ത ആത്മബന്ധം ആണ്…. ❤️ അത് കൊണ്ട് ആണ് കൂടുതലും ശ്രീ ഏട്ടനെ എനിക് വേണം എന്ന് ഞാൻ വാശി പിടിച്ചതും….
” എന്താണ് ഭാര്യെ ഒരു ആലോചന….. ” – ശ്രീ
” ഇതെന്ത് കൂത്ത് ആലോചിക്കാൻ കൂടി പാടില്ലേ….. ” – അച്ചു
” ഓ തുടങ്ങി തറുതല….. സത്യത്തിൽ എന്റെ അനിയത്തിയുടെ കൂടെ കൂടി നീ ആണോ…. അതോ അവള് നിന്റെ കൂടെ കൂടി ആണോ ചീത്തായത്🙄 2നും ഒരേ കചറ സ്വഭാവം ആണ്….. ” – ശ്രീ
” അവള് എപ്പോഴും പറയും അവൾക്കും അവളുടെ ഏട്ടനും ഒരേ സ്വഭാവം ആണെന്ന്…. ഏട്ടനെ കണ്ട് ആണ് അവള് എല്ലാം പഠിക്കുന്നത് എന്നും….. ” – അച്ചു
” അതിനു ” – ശ്രീ
” അപ്പോ ചില കച്ചറകളെ കണ്ട് ആവും അവള് ഇങ്ങനെ കച്ചറ ആയി പോയതും …. എന്നെ അങ്ങനെ ആകിയതും…… 😝😜 ” – അച്ചു
ഉടനെ തന്നെ ശ്രീ ഏട്ടൻ ഡീ ഡീ എന്നും വിളിച്ച് എന്റെ അടുത്തേയ്ക്ക് വന്നു ഞാൻ അതിനു അനുസരിച്ച് പുറകിലേക്ക്…… എല്ലാ കഥയിലെയും പോലെ ഇവിടെ മതിലിൽ ചെന്ന് നിൽക്കേണ്ടി വന്നില്ല അതിനു മുന്നേ ആ ദുഷ്ടൻ എന്നെ തള്ളി ബെഡ്ഡിലേക് ഇട്ടു🙄
എന്നിട്ട് എന്റെ പുറത്ത് കയറി കിടന്നു…..
” കച്ചറത്തരം എന്താണെന്ന് കാണണോ എന്റെ മോൾക്ക്…. ” – ശ്രീ
എന്ന് ഏട്ടൻ എന്നോട് ചോദിച്ചപ്പോ എന്റെ കൈയും കാലും വിറകുക ആയിരുന്നു….. നെഞ്ച് പട പട എന്ന് ഇടികുക ആയിരുന്നു❤️
” അപ്പോ അധികം ഡയലോഗ് ഒന്നും വേണ്ട…. കേട്ടല്ലോ….. ” – ശ്രീ
ഞാൻ മറുപടി ആയി ഒരു പൂച്ച കുട്ടിയെ പോലെ തലയാട്ടി…..🙄
പ്യാവം ഞാൻ🙄🙄🙄🙄
ഭീഗരൻ ആണ് ഇവൻ…😩😩 എന്റെ കെട്ടിയോൻ😶😶😶😶
_________________
🌜🌜🌜🌞🌞🌞
( അനു )
ഇന്ന് മുതൽ അച്ചു കോളജിൽ വന്നു തുടങ്ങും….. അവള് വന്നിട്ട് വേണം അർട്‌സിന്റെ കാര്യം ഒക്കെ സെറ്റ് ചെയ്യാൻ…..
കോളേജിലേക്ക് ചെന്നപ്പോൾ 2 ഉം വന്നിട്ടുണ്ട്…..
” ആ നിങ്ങള് നേരത്തെ എത്തിയോ….. ” – അനു
” ആ…. എത്തി….. ” – അമ്മു
” എന്താ ഡീ നിന്റെ മുഖത്ത് ഒരു വാട്ടം…. ” – അനു
” ഒന്നുമില്ല…. ” – അമ്മു
ഞാൻ ഉടനെ അച്ചുവിനോട് കണ്ണുകൾ കൊണ്ട് എന്ത് പറ്റി എന്ന് ചോദിച്ചു…..
” ആ എനിക് അറിഞ്ഞു കൂടാ കൊച്ചെ…. വന്നപ്പോ മുതൽ അത് മോന്തയും കേറ്റി പിടിച്ച് ഇരിക്കുക ആണ്….. ” – അച്ചു
” എന്താ ഡീ നിനക്….. ” – അനു
” നിങ്ങള് 2 പേരും കല്യാണം ഒക്കെ കഴിഞ്ഞു പരമ സുഖം….. ഞാനോ ഇപ്പോഴും സിംഗിൾ പസ്സംഗെ സ്റ്റാറ്റസ് ഉം ഇട്ട്….. ജീവിക്കുന്നു….🥺🥺😭😭😩😩 ” – അമ്മു
പെണ്ണിന്റെ നിഷ്‌കൂ ഭാവത്തിൽ ഉള്ള പറച്ചിൽ കേട്ട് ഞങ്ങൾ 2 ഉം പൂര ചിരി ആയിരുന്നു……😆😆😆😆
” അല്ല നിനക്ക് ആരെ ആണ് വേണ്ടത്….. പറ….. നമുക്ക് നോക്കാം…… ” – അനു
” അത്…… ” – അമ്മു
” കണ്ട പെണ്ണ് ആരെയോ കണ്ട് വെച്ചിട്ടുണ്ട്….. ” – അച്ചു
” അങ്ങനെ ആരും ഇല്ല….. നമുക്ക് ഒരാളെ കണ്ടെത്തണം…… ” – അമ്മു
” ഓ അപ്പടിയ…… ” – അനു
” ആമാ….. ” – അമ്മു
” അല്ലടി തവള…… ” – അനു
” നീ പോടി മരപ്പട്ടി….. ” – അമ്മു
” നീ പോടി മഞ്ഞ തവളെ….. ” – അനു
” അയ്യോ ഒന്നു നിർത്തുമോ….. ” – അച്ചു
” സൗകര്യം ഇല്ല…. നീ ആരാടി ചോദിക്കാൻ ” – അനു
” നിന്റെ കെട്ടിയോൻ….. ” അശരീരി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അതാ ചിരിച്ച് നില്കുന്നു ഏട്ടൻ
അപ്പോ തന്നെ ഇൗ പന്നികൾ 2 ഉം കൂടി കാൽ വാരാൻ തുടങ്ങി……
” എന്റെ പൊന്നു സാറേ എങ്ങനെ സഹിക്കുന്നു ഇതിനെ…… ” – അമ്മു
” സമ്മതിക്കണം എന്തായാലും….. ” – അച്ചു
” അതാണ് മക്കളെ….. വല്ലാത്ത ക്ഷമ ആണ്….. ഇതിനെ സഹിക്കുന്നത്….. ഓ എന്റെ പൊന്നോ….. ” – രാഗ്
എനിക് അത് കേട്ടപ്പോൾ എന്തൊക്കെയോ….. എവിടെ ഒക്കെയോ…. ഒരു സങ്കടം…..😔
” പക്ഷേ എന്തൊക്കെ പറഞ്ഞാലും എനിക് എന്റെ ഈ കാന്താരി ഇല്ലാതെ പറ്റില്ല കേട്ടോ……🙈 ” – രാഗ്
അത് കേട്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….. അപ്പോള് ആ സന്തോഷത്തിൽ ഞാൻ ഏട്ടനെ കെട്ടിപ്പിടിക്കാൻ പോയി…. പക്ഷേ അതിന് മുന്നേ അച്ചു എന്നെ വലിച്ച് മാറ്റിയിരുന്നു…..🙄
” എടി കോളേജ് ആണ്….. നാറ്റകേസ് ആകല്ലെ…… ” – അച്ചു
എന്ന് അച്ചു എന്റെ ചെവിയിൽ വന്നു പറഞ്ഞു…..
ഞാൻ ഉടനെ ഒരു വളിച്ച ചിരി ചിരിച്ചു…..🥴
” ഞാൻ പോണ്….. എനിക് ക്ലാസ്സ് ഉണ്ട്….. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ പോയി….
” അല്ല നമ്മൾ അർട്‌സിന് എന്താ ചെയ്യണ്ടത്….. ” – അമ്മു
” നീ പറ അച്ചു ” – അനു
” നമുക്ക് ഡാൻസ് കളിക്കാം….. ” – അച്ചു
” ഡാൻസ്😳😳😳 ” – അനു
” അതേ ” – അച്ചു
” അയ്യേ ഞാൻ ഒന്നും ഇല്ല….. എനിക് ഒന്നും അറിയില്ല….. ” – അനു
” എനിക് ഒകെ ആണ് ഡാൻസിന് ” – അമ്മു
” ഞാൻ ഇല്ല എന്തായാലും…. ” – അനു
” പിന്നെ നീ എന്ത് ചെയ്യും ” – അച്ചു
” നീ വയലിൻ വായിക്കില്ലേ ….. ” – അമ്മു
” വായിക്കും ” – അനു
” ആ അപ്പോ അത് മതി…. ഒരു സിംഗിൾ ഐറ്റം…. ” – അച്ചു
” പക്ഷേ ഞാൻ ഇന്നേ വരെ സ്റ്റേജിൽ ഒന്നും ചെയ്തിട്ടില്ല….. ” – അനു
” അത് നമുക്ക് അന്ന് ചെയ്യാം ” – അമ്മു
” അതേ അപ്പോള് അത് ഫിക്സ്….. ” – അച്ചു
എന്നും പറഞ്ഞു അവള് കൈ കാണിച്ച് ഞാൻ തിരികെ കൈ കൊടുത്ത്😁
_________________
( കിഷോർ { ഡ്രാക്കുള } )
അവളെ അവളെ എനിക് വേണം….. അത്രക്ക് ആഗ്രഹം ഉണ്ട്….. അവളുടെ നോട്ടവും ഭാവവും ഒക്കെ ശെരിക്കും എന്നെ മത്ത് പിടിപ്പിക്കുന്നു
അവളെ ഞാൻ സ്വന്തം ആകും അത് ഇനി എന്ത് നാറിയ കളി കളിച്ചിട്ട് ആണെങ്കിലും😡
അനു നിന്നോട് ഞാൻ ന്യായമായ രീതിയിൽ ആണ് വേണം എന്ന് പറഞ്ഞത് അന്ന് നീ എനിക് മറുപടി തന്നത് അടിയിലൂടെ ആയിരുന്നു…..
അത്കൊണ്ട് ഞാൻ കളി ഒന്നു മാറ്റി പിടിക്കുക ആണ്…..
ഇനി നീ ഇങ്ങോട്ട് വരും എന്റെ അടുത്തേയ്ക്ക്….. അപമാന ഭാരം താങ്ങാൻ ആവാതെ….. ഒരു തെറ്റും ചെയ്യാത്ത നിന്നെ കുറ്റക്കാരി എന്ന് മുദ്രകുത്തി കാണിക്കും ഞാൻ…. 😡😡😡
പിന്നെ രാഗ് നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞത് ആണ് അവളെ തൊട്ട് ഉള്ള കളി വേണ്ട എന്ന്….. അവള് എന്റെ ആണെന്ന്…. പക്ഷേ നിങ്ങള് എന്നെ പുച്ഛിച്ച്…. അപ്പോ ഇനി നിങ്ങള് ഇവിടെ തുടരില്ല….. വീട്ടിൽ ഇരുത്തും ഞാൻ😡 നിങ്ങൾക്ക് ഒരു ഭാര്യ ഉള്ളത് പോര അല്ലേ എന്റെ പെണ്ണിനെയും വേണം അല്ലേ തരാം എല്ലാം😡😡😡
നിന്നെയും അവനെയും ഒന്നിച്ച് കണ്ട അന്ന് രാത്രി ഞാൻ അനുഭവിച്ച മാനസിക സംഘർഷം😡😡😡 എല്ലാം നിങ്ങള് അനുഭവിക്കും….. അനുഭവവിപ്പിക്കും
കാത്തിരുന്നോ…… അടുത്ത ആഴ്ചയിലെ ദിനങ്ങൾ അത് എന്റെ ദിനങ്ങൾ ആണ്😡😡😡
നിങ്ങളുടെ നാശത്തിന്റെ ദിനങ്ങൾ 😡😡😡
_____________________
( അനു )
” എടി പ്രാക്ടീസ് നു വേണ്ടി എവിടെ കൂടണം…. ” – അമ്മു
” വിരോധം ഇല്ലെങ്കിൽ എന്റെ വീട്ടിൽ കൂടാം…. “- അച്ചു
” ആരുടെ വീട്ടിൽ എവിടെ ” – അനു
” അതായത് നമ്മുടെ വീട്….. ” – അച്ചു
” ആ കൊള്ളാം കൊള്ളാം…… എന്റെ വീട്ടിലേക്ക് നീ എന്നെ ക്ഷണിക്കുക ആണല്ലേ….🙄 ” – അനു
” എടി ചുമ്മാ ഒരു രസം ” – അച്ചു
” അധികം രസിക്കല്ലെ…. ഞാൻ സാമ്പാർ ആകും ” – അനു
” അയ്യോ ഒന്നു നിറുത്ത് ഇൗ തല്ലുപിടുത്തം….. നമുക്ക് അവിടെ കൂടാം…. നാളെ മുതൽ തുടങ്ങാം പ്രാക്ടീസ് അല്ലേ ” – അമ്മു
” ആ അതേ….. ” – അനു
_______________
( നന്ദന )
ശ്രീയുടെ കാര്യത്തിൽ പിന്നെ ഞാൻ ഇടപെടാൻ പോയില്ല…. എന്നെ കൊന്നു കളയും എന്നാണ് ശ്രീ പറഞ്ഞത്…..
പക്ഷേ എനിക് കിട്ടും ഒരു തുറുപ്പ് ചീട്ട്….. അന്ന് കാണിച്ച് തരാം അങ്ങളെയും പെങ്ങളെയും…..
പെട്ടെന്ന് ആണ് അമ്മ മുറിയിലേക്ക് വന്നത്…..
” മോളെ നീ വിഷമിക്കണ്ട….. നിനക്ക് ഒരു സന്തോഷ വാർത്ത ഉണ്ട് ” – അപ്പചി
” എന്താ അമ്മേ….. ” – നന്ദന
” നമ്മുടെ ഡോക്ടർ ആന്റി യേ ഓർമ ഇല്ലെ നിനക്ക്….. ” –
അപ്പചി
” ആ ഓർമ ഉണ്ട്… എന്താ അമ്മേ….. ” – നന്ദന
” അവരെ ഞാൻ കണ്ടിരുന്നു ” – അപ്പചി
” എവിടെ വെച്ച് ” – നന്ദന
” ശ്രീയുടെ കല്യാണത്തിന്.. ” – അപ്പചി
” അവർ എന്തിനാണ് ശ്രീയുടെ കല്യാണത്തിന് വന്നത്…… ” – നന്ദന
” മോളെ ശ്രീ അവൻ അവരുടെ മകൻ അല്ല….. ” – അപ്പചി
” കളി പറയല്ലേ അമ്മേ…… ” – നന്ദന
” സത്യം അവൻ അവരുടെ മകൻ അല്ല…… അവൻ….. അവൻ….. നമ്മുടെ ചോര ആണ്….. ” – അപ്പചി
” നമ്മുടെ ചോരയോ😳 ” – നന്ദന
” അതേ മോളെ “. -അപ്പചി
അതിനു ശേഷം അമ്മ പറഞ്ഞത് കേട്ട് എന്റെ കിളി എങ്ങോട്ട് ഒക്കെയോ പോയി😳😳😳😳😳😳😳
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission