✒️… Ettante kaanthari ( അവാനിയ )…
അതിനു ശേഷം അമ്മ പറഞ്ഞത് കേട്ട് എന്റെ കിളി എങ്ങോട്ട് ഒക്കെയോ പോയി😳😳😳😳😳😳😳😳😳😳
” എന്താ അമ്മേ ഇൗ പറയുന്നത്…നമ്മുടെ ചോരായോ…. ” – നന്ദന
” അതേ മോളെ….. ” – അപ്പചി
” അമ്മ എന്തൊക്കെ ആണ് ഇൗ പറയുന്നത് എനിക് ഒന്നും മനസിലാകുന്നില്ല….. ” – നന്ദന
” മോളെ അവൻ നിന്റെ മുറ ചെറുക്കൻ ആണ് ” – അപ്പചി
” അമ്മ വളഞ്ഞ മൂക്ക് പിടിക്കല്ലെ….. ക്ലിയർ ആയി പറ ” – നന്ദന
” മോളെ അവൻ രാഗിന്റെ സഹോദരൻ ആണ്….. ഇരട്ട സഹോദരൻ….. ” – അപ്പചി
” അമ്മേ അത് എങ്ങനെ ആണ്….. എനിക് ഒന്നും മനസ്സിലാവുന്നില്ല….. ഇതിപ്പോൾ അമ്മയോട് ആരാണ് പറഞ്ഞത്….. ” – നന്ദന
” ഡോക്ടർ ആന്റി യെ കണ്ടത് പറഞ്ഞ ഓർക്കുന്നുണ്ടോ…. അവർക്ക് രാഗ് ന്റേ വിവാഹത്തിന് വരാൻ പറ്റിയില്ല….. അവർ ശ്രീയുടെ വിവാഹത്തിന് വന്നിരുന്നു…. അന്ന് അവരോട് ചോദിച്ചപ്പോൾ ഒരിക്കൽ കാണണം എന്നാണ് പറഞ്ഞത്…. ” – അപ്പചി
” എന്നിട്ട്…. ” – നന്ദന
” അവരെ ഞാൻ ഇന്ന് കണ്ടിരുന്നു….. ” – അപ്പചി
” അമ്മേ പക്ഷേ അവർ എങ്ങനെ ആണ് 2 ആയത്….. ” – നന്ദന
” മോളെ അതിനു ഞാൻ ആണ് കാരണം….. ” – അപ്പചി
” അമ്മയോ……. ” – നന്ദന
” അതേ ഞാൻ തന്നെ…. ശ്രീ ആണ് മൂത്തത്…. അവൻ ജനിച്ചപ്പോൾ ആൺകുട്ടി ആയത് കൊണ്ട് അവനെ കളയാൻ അവരോട് പറഞ്ഞത് ഞാൻ ആണ്….. ” – അപ്പചി
” എന്തിന് ” – നന്ദന
” സ്വത്ത് അന്യാധീന പെട്ട് പോവാതെ ഇരിക്കാൻ….. ” -അപ്പചി
” പക്ഷേ…. അമ്മേ “. – നന്ദന
” അപ്പോള് നിങ്ങള് ഇല്ല…. രാഗ് ന്റെ അമ്മ ആണ് അദ്യം ഗർഭിണി ആയത്…. കുട്ടികൾ ഉണ്ടായാൽ അമ്മക്ക് അവളോട് കുറച്ച് സ്നേഹം തോന്നുമായിരുന്നു…. അത് തോന്നിയാൽ അവള് വീട്ടിൽ കയറും…. അത് ഉണ്ടാവാതെ ഇരിക്കാൻ ആണ് മകനെ ഞാൻ മാറ്റിയത്…. ആദ്യ കുഞ്ഞു മരിച്ചത് ആയും കാണിച്ച്….. അതോടെ അവർ എല്ലാം തകർന്നു പോയി…. ഞാൻ ഒരുപാട് സന്തോഷിച്ച ത് ആണ്….. അപ്പോഴാണ് രാഗ് ന്റെ വരവ്….. 😡 അത് കൊണ്ട് തന്നെയാണ് എനിക് അവനോട് ഒരുപാട് ദേഷ്യം തോന്നിയതും….. അവനെ ദ്രോഹിക്കാൻ ഞാൻ ഒരുപാട് ചെയ്തു….. അവന്റെ അമ്മയെ വരെ കൊന്നു….. ” – അപ്പചി
” അമ്മേ…… ” – നന്ദന
” അതേ ഞാൻ ആണ്…. അവളെ അവളെ എനിക് ഇഷ്ടം അല്ലായിരുന്നു…. എന്റെ ചേട്ടന്റെ സ്വത്ത് മുഴുവൻ അവള് കാരണം ആണ് എന്റെ കൈയിൽ നിന്ന് പോയത്….. ” –
അപ്പചി
ആ സമയം അമ്മയുടെ കണ്ണിൽ പക നിറയുന്നത് ഞാൻ കണ്ട്😳
” പക്ഷേ അമ്മേ…. ശ്രീയും രാഗ് ഉം ഒരു സാമ്യവും ഇല്ലല്ലോ…. ” – നന്ദന
” ഇല്ല…. രാഗ് അവന്റെ അച്ഛനെ പോലെ ആണ് ഇരിക്കുന്നത്….. ശ്രീ അവന്റെ അമ്മയുടെ അങ്ങളയെ പോലെയും ” – അപ്പചി
” മനസിലായി….. അതല്ല അമ്മേ….ഇനി ഇൗ സത്യം പുറത്ത് വന്നാൽ നമ്മുടെ കൈയിൽ നിന്ന് ഉള്ളത് കൂടി പോവില്ലേ ” – നന്ദന
” പോവും…… പക്ഷേ അത് പോവാൻ അല്ല…. മറിച്ച് ഇത് വെച്ച് നമ്മൾ നേടും എല്ലാം……. ” – അപ്പചി
” അമ്മ എന്തൊക്കെ ആണ് പറയുന്നത്….. അമ്മ എന്താ ഉദ്ദേശിക്കുന്നത്….. അമ്മക്ക് എന്തെങ്കിലും പ്ലാൻ ഉണ്ടോ…. ” – നന്ദന
” ഉണ്ട്….. ” – അപ്പചി
__________________
🌛🌛🌛🌞🌞🌞
( അനു )
ഇന്ന് ഞങ്ങൾ ആരും കോളജിൽ പോയില്ല…. ഇന്ന് വെള്ളിയാഴ്ച ആണ്…. അപ്പോ ഇന്ന് ലീവ് എടുത്താൽ 3 ദിവസം അടുപ്പിച്ച് കിട്ടും😁
എന്റെ വീട്ടിൽ ആണ് പ്രാക്ടീസ്…. രാവിലെ തന്നെ ഏട്ടൻ എന്നെ വീട്ടിലേക്ക് ആകി തന്നു…. വൈകിട്ട് വിളിക്കാൻ വരാം എന്നും പറഞ്ഞു…..
വീട്ടിൽ ചെന്നപ്പോൾ എന്റെ നാത്തൂന് അവിടെ റെഡി ആയി ഇരിപ്പുണ്ട്…..
ഞാൻ ചെന്ന് അപ്പോള് തന്നെ അമ്മുവും വന്നു…. ശ്രീ ഏട്ടൻ രാവിലെ തന്നെ ഓഫീസിൽ പോയി…..
വന്ന ഉടനെ 2 ഉം ഡാൻസ് ന് ഉള്ള പാട്ട് സെറ്റ് ചെയ്യുക ആയിരുന്നു….
ഞാൻ എന്റെ വയലിൻ എടുത്തിട്ട് വന്നു…..
ഞാൻ പതിയെ അത് ചെയ്ത് നോക്കിക്കൊണ്ട് ഇരുന്നു അപ്പോഴേക്കും അവളുമാരുടെ പാട്ട് സെറ്റ് ആയി….
3 ദിവസം ശരവേഗത്തിൽ കടന്നു പോയി…..
അത് കഴിഞ്ഞപ്പോൾ ആർട്സ് തുടങ്ങി…. പ്രോഗ്രാം ഷെഡ്യൂൾ വന്നു…. ഞങ്ങളുടെ പരിപാടി 2 ഉം ഒരേ ദിവസം ആണ്….. അത് മൂന്നാമത്തെ ദിവസം…..
_________________
( – രാഗ് )
ഇന്ന് മുതൽ ആർട്സ് തുടങ്ങുക ആണ്….
മൂന്നാമത്തെ ദിവസം അവളുടെ വയലിൻ വായന ഉണ്ട്….. അവള് നന്നായി വായിക്കുന്നുണ്ട്….. ഇൗ പെണ്ണിന് ഇൗ കഴിവ് ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല….🙄
അർട്‌സിനു അവള് ഒരു ചുരിദാർ ആണ് ഇട്ടത്…..
അവളെ കോളജിൽ കൊണ്ടുപോയി ആകി ഞാൻ ഓഫീസിൽ പോയി….. ഇന്ന് അത്യാവശ്യം ആയി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു……
പരിപാടി കഴിഞ്ഞ് ബസ്സിനു വന്നോളാൻ പറഞ്ഞു…..
അദ്യം ഒന്നു മുഖം വീർപ്പിച്ച് എങ്കിലും സോപ്പ് ഇട്ടപ്പോൾ ഒകെ ആയി…..
ഞാൻ നേരെ ഓഫീസിലേക്ക് പോയി
_________________
( അനു )
ഇന്ന് ആർട്‌സിന്റെ അദ്യ ദിനം ആണ്…… ആദ്യത്തെ പരിപാടികൾ ഒക്കെ നല്ല പരമ ബോർ ആയിരുന്നു…… ഞങ്ങൾ കൂവി തകർത്തു😁😁
ഞങ്ങൾ 3 പേരും ഒരേപോലത്തെ ചുരിദാർ ആണ് ഇട്ടത്….😁
ഉച്ചക്ക് ശേഷം പരിപാടികൾ ഗംഭീരം ആയി തുടങ്ങി…..
പരിപാടിക്ക് ശേഷം ഞങ്ങൾ മൂവരും കൂടി ബസ് സ്റ്റോപിലേക് പോയി…. ഇന്ന് എന്റെ കെട്ടിയോൻ വരില്ലല്ലോ…. എന്തോ വലിയ മീറ്റിംഗ് ഉണ്ടത്രേ🙄
ബസ് സ്റ്റോപ്പിൽ നിൽകുമ്പോൾ ആണ് അഖിൽ ഏട്ടൻ വന്നത്….
” ഇന്ന് എന്താ ഇവിടെ…. പോവാൻ ആയില്ലേ….. ” – അഖിൽ
” അത് ഇന്ന് ഏട്ടൻ ഇല്ല ഞാൻ ബസ്സിനു പോണം….. ” – അനു
” എന്ന വാ ഞാൻ ഡ്രോപ് ചെയ്യാം…..” – അഖിൽ
” വേണ്ട ഞാൻ പോയിക്കൊളാം….. ” – അനു
” എന്തേ….. ” – അഖിൽ
” ഒന്നുമില്ല അഖി ഏട്ടാ….. ” – അനു
” എന്ന വന്നു കേറടി…… ” – അഖിൽ
ഞാൻ അഖിൽ ഏട്ടന് സങ്കടം ആവണ്ടല്ലോ എന്ന് കരുതി കയറി…..
ആ നേരം അമ്മുവിന്റെ കണ്ണിൽ ഒരു സങ്കടം വന്ന് എന്ന് തോന്നുന്നു….. എന്തോ എവിടെയോ ചീഞ്ഞു നാറുന്നു……
ആ കണ്ട് പിടിക്കണം…….😁 എല്ലാം…….😁
________________
( – രാഗ് )
ഉച്ചക്ക് അവള് വിളിച്ചിരുന്നു….. ആർട്സ് വിശേഷം പറയാൻ….. വൈകുന്നേരം ഇപ്പോ വിളിക്കേണ്ട നേരം ആയി….. പക്ഷേ കോൾ ഒന്നും വന്നില്ല…… എന്താണോ എന്തോ🙄
അങ്ങോട്ട് വിളിച്ചിട്ട് ആണെങ്കിൽ എടുകുന്നും ഇല്ല…… ഓഫ് ആയി പോയിട്ട് ഉണ്ടാവും…… 🙄
അവളെയും ഓർത്ത് ഫോൺ നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് ഫോണിൽ ഒരു അനോണിമസ് നമ്പറിൽ നിന്ന് മെസ്സേജ് വന്നത്….. ഒരു ഫോട്ടോ ആയിരുന്നു…..
നോക്കിയപ്പോൾ അനു അഖിലിന്റെ ബൈക്കിൽ ഇരുന്നു പോകുന്നത് ആണ്…… ഇതിപ്പോൾ ആരാണ് എനിക് അയക്കാൻ…. അത്പോലെ ഇവളോട് ഞാൻ ബസ്സിൽ അല്ലേ പോകാൻ പറഞ്ഞത്🙄
ചിലപ്പോൾ അവൻ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞിട്ട് ഉണ്ടാവും…..
ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല…..
ഒരു 10 മിനുട്ട് കഴിഞ്ഞില്ല….. അതിനു മുന്നേ വീണ്ടും ഒരു മെസ്സേജ് വന്ന്….
അത് അനു അഖിലിന്റെ ഒപ്പം ഒരു കോഫി ഷോപ്പിൽ ആയിരുന്നു…..🙄
എന്നിട്ട് ഒരു കാപ്ഷനും……
Their time❤️❤️
എനിക്ക് അത് കണ്ടിട്ട് നന്നായി ദേഷ്യം ആണ് വന്നത്😡😡😡😡😡
_______________
( അനു )
അഖി ഏട്ടൻ നേരെ ഒരു കോഫി ഷോപ്പിൽ നിറുത്തി….
” ഇതെന്താ ഇവിടെ….. ” – അനു
” എടി എനിക് വിശക്കുന്നു….. നിന്നെ വീട്ടിൽ എത്തിച്ചാൽ പോരെ…. ഒന്നു സമാധാന പെട്….. ” – അഖിൽ
” ആ ഒകെ….. ” – അനു
” എന്ന വാ ” – അഖിൽ
എന്നും പറഞ്ഞു ഞങ്ങൾ ഷോപ്പിൽ കയറി…..
2 കോഫി പറഞ്ഞു…..
” വേറേ എന്തെങ്കിലും വേണോ നിനക്ക്…. ” – അഖിൽ
” വേണ്ട “. – അനു
” അതേ അഖി ഏട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. ” – അനു
” ആ ചോദിക്ക്…. ” – അഖിൽ
” അമ്മുവിനെ കുറിച്ച് എന്താണ് അഭിപ്രായം… ” – അനു
” നല്ല കുട്ടി ആണ് കാണാനും കൊള്ളാം…. ” – അഖിൽ
” അത് മതി…. ” – അനു
” എന്താടോ ” – അഖിൽ
” ഒന്നുമില്ല….. ” – അനു
” എന്നാല് വാ പോവാം….. ” – അഖിൽ
എന്നും പറഞ്ഞു ഏട്ടൻ എന്നെ വീട്ടിൽ കൊണ്ടുപോയി ആകി തന്നു…..
____________
( രാഗ് )
എന്തായാലും അവളെ അവിശ്വസിക്കാൻ എനിക് ആവില്ല….
സത്യം അറിയണം…. പക്ഷേ അതിന് എന്താ മാർഗം…. ആ ഒരു വഴി ഉണ്ടാവും…..
എന്തായാലും അവള് എന്റെ പെണ്ണ് ആണ്…. അവള് ഇങ്ങനെ ചെയ്യില്ല….. ഇത് പോലെ ഒരു പ്രവർത്തി ചെയ്തത് ഏത് പന്ന മോൻ ആണെങ്കിലും…..😡😡😡😡😡
വിവരം അറിയും😡😡😡
_______________
ഞാൻ ഒരു വല്ലാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു……
സത്യം എങ്ങനെ അറിയും എന്ന് ഒരു പിടിയും ഇല്ല….. അത് അറിയാതെ അവളോട് ചോദിക്കില്ല…. എന്ന് ഞാൻ തീരുമാനിച്ചു….. ആ വരുന്നത് പോലെ നോക്കാം…..
ഞാൻ നേരെ വീട്ടിലേക്ക് പോയി….. റൂമിൽ കയറിയപ്പോൾ ടോയ്‌ലറ്റിൽ ആരോ ഉണ്ട്…. അപ്പോ അവള് വന്നിട്ടുണ്ട് എന്ന് മനസ്സിലായി…..
__________
( അനു )
വീട്ടിൽ എത്തിയപ്പോൾ ഏട്ടനെ അവിടെയെങ്ങും കണ്ടില്ല….. അപ്പോ ഏട്ടൻ വന്നിട്ടില്ല……
ഞാൻ മുറിയിലേക്ക് പോകാൻ നിന്നപ്പോൾ ആണ് വന്ദന വന്നു ചൊറിഞ്ഞത്😒😒
ഇനി എപ്പോൾ ഇവൾക്ക് എന്താ വേണ്ടത് എന്നാലോചിച്ച് എനിക്ക് നന്നായി ദേഷ്യം വന്നു അപ്പോഴാണ് മനസ്സിലായത് അവള് അഖി ഏട്ടനും ഞാനും കൂടി ഒരുമിച്ച് വന്നത് കണ്ടുവെന്ന്…..
വെറുതെ എന്തിനാ ഒരു പ്രശ്നം എന്നാലോചിച്ച് ഞാൻ അധികം ഒന്നും സംസാരിക്കാൻ പോയില്ല…….
ഞാൻ നേരെ മുറിയിലേക്ക് പോയി….. മുറിയിലേക്ക് കയറിയപ്പോൾ ഏട്ടൻ വന്നിട്ടില്ല എന്ന് മനസ്സിലായി….
ഞാൻ നേരെ കുളിക്കാൻ കയറി…..
കുളിച്ചുകൊണ്ടിരുന്നപ്പോൾ എന്തൊക്കെയോ ശബ്ദങ്ങൾ മുറിയിൽ കേട്ടു….. അപ്പോള് ഏട്ടൻ വന്നിട്ടുണ്ട് എന്ന് തോന്നി…..
ഞാൻ വേഗം കുളിച്ച് ഇറങ്ങി….
കുളിച്ച് ഇറങ്ങിയപ്പോൾ ഏട്ടൻ എന്തൊക്കെയോ ആലോചിച്ച് നിൽക്കുക ആയിരുന്നു…..
” എന്താ ഏട്ടാ ഒരു ആലോചന….. ” – അനു
” ഒന്നുമില്ല….. ” – രാഗ്
” ഉറപ്പല്ലേ….. ” – അനു
” അല്ല കോളജിലെ വിശേഷം പറ വൈകിട്ട് ഉള്ള…. ” – രാഗ്
” അങ്ങനെ ഒന്നുമില്ല ഏട്ടാ….. ” – അനു
എന്നും പറഞ്ഞു ഞാൻ എല്ലാം പറഞ്ഞു….. ആർട്സ് വിശേഷവും…. കോഫീ ഷോപ്പിൽ പോയതും എല്ലാം…..
_________________
( രാഗ് )
വിശേഷം ചോദിച്ച ഉടനെ അവൾ ഉച്ചകഴിഞ്ഞുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു…..
അതിൽ അവള് അഖിൽ നേ കുറിച്ചൊക്കെ പറഞ്ഞു….. അവൻ വിളിച്ചിട്ട് അവള് പോയത് ആണെന്നും കോഫീ ഷോപ്പിൽ പോയതും അങ്ങനെ എല്ലാം പറഞ്ഞു…..
അതും ഞാൻ ചോദിക്കാതെ തന്നെ….. അതോടെ ഒരു കാര്യം മനസ്സിലായി….. അവളുടെ മനസ്സിൽ കള്ളം ഇല്ലെന്ന്…..
അപ്പോ ഇത് ചെയ്യുന്നവന്റെ ഉദ്ദേശം എന്നിൽ സംശയം ഉണ്ടാകുക എന്നത് ആണ്….. എന്നാലും ആരായിരിക്കും ഇത് ചെയ്തത്…..🙄
ആ കിഷോറോ സ്നേഹ യോ…. വന്ദനയോ…. ആര് വേണമെങ്കിലും ആവാം…… കണ്ടെത്തണം……
അതിനു ഒരു മാർഗം ഉള്ളൂ……. സംശയം ഉള്ളത് ആയി അവരെ തെറ്റി ധരിപ്പിക്കുക…….
അതോടെ അവർ വരും അവരുടെ പുതിയ പദ്ധതികളുമായി……
അതിനു എന്തായാലും അനുവിന്റെ ഹെല്പും വേണം….. പക്ഷേ അവളോട് ഇങ്ങനെ പറഞ്ഞാല് അവൾക്ക് ഉറപ്പ് ആയും ടെൻഷൻ ഉണ്ടാവും….. 🙄
അത് വേണ്ട…. വീട്ടിൽ വെച്ച് അവളോട് ഒരു ചെറിയ അകലം പാലിക്കാം…. കോളജിൽ ഒരു ചെറിയ അകലം പാലിക്കാൻ അവളോട് പറയാം….
കാരണം എന്തെങ്കിലും പറയാം….. അതാ നല്ലത്…..
അപ്പോഴാണ് അവള് ഏട്ടൻ ഏത് ലോകത്തിൽ ആണെന്നും ചോദിച്ച് എനിക് നേരെ വിരൽ നൊടിച്ച്…..
______________
( അനു )
ഇൗ ഏട്ടൻ ഇത് ഏത് ലോകത്ത് ആണ്🙄…. വിരൽ നൊടിച്ചപ്പോ ആണ് ഏട്ടൻ ബോധത്തിലേക്ക് വന്നത് എന്ന് തോന്നുന്നു….
” എന്ത് ആലോചിച്ച് കൊണ്ട് ഇരിക്കുക ആണ്…. ” – അനു
” ഒന്നുമില്ല….. ” – രാഗ്
ഏട്ടന് കാര്യമായി എന്തോ പറ്റിയട്ടുണ്ട്……. എന്താണോ എന്തോ…..
” അനു…. ” – രാഗ്
” ആ എന്താ ഏട്ടാ…. ” – അനു
” നാളെ കോളജിൽ അധികം സംസാരം ചിരി കളി ഒന്നും.വേണ്ട നമ്മൾ തമ്മിൽ….. കേട്ടല്ലോ…. ” – രാഗ്
” അത് എന്താ ഏട്ടാ…. “. – അനു
” വെറുതെ ആർക്കും സംശയം ഉണ്ടാക്കണ്ട…. അത്രേ ഉള്ളൂ….. ” – രാഗ്
” ഇനിയും എന്തിന് ആണ് ഏട്ടാ നമ്മൾ 2 ആയി നില്കുന്നത്…. ” – അനു
എനിക് എന്തോ അത് കേട്ടപ്പോൾ സങ്കടം തോന്നി….. 🙂
ഞാൻ ഒന്നും മിണ്ടാതെ മുറി വിട്ട് പുറത്തേക് പോകാൻ പോയി….
” വാവേ….. ” – രാഗ്
” പറഞ്ഞോ ഏട്ടാ….. ” – അനു
_______________
( – രാഗ് )
ഞാൻ ഉടനെ അവളെ വലിച്ച് എന്റെ നെഞ്ചത്തേക് ഇട്ടു…..
” വാവേ സങ്കടം ആയോ….. ” – രാഗ്
” കുഴപ്പം ഇല്ല ഏട്ടാ…. ” – അനു
എന്നും പറഞ്ഞു അവള് എന്നിൽ നിന്ന് അടർന്നു മാറി പോകാൻ പോയി….
ഞാൻ അവളെ ഒന്നുകൂടി ശക്തി എന്നിലേക്ക് ചേർത്ത്…..
” എവിടെ പോകാൻ പോവുക ആണ്….. ” – രാഗ്
” എന്താ ഏട്ടാ പറഞ്ഞോ…. ” – അനു
” പറയാൻ അല്ല ചെയ്യാൻ ആണ് ഉള്ളത്…. ” – രാഗ്
എന്നും പറഞ്ഞു അവളെ കൊണ്ട് തിരിച്ച് മറുപടി കൂടി പറയിക്കാതെ ഞാൻ അവളുടെ അധരങ്ങൾ കവർന്നു…..
ദീർഘ ചുംബനം കഴിഞ്ഞ് അവളിൽ നിന്ന് അടർന്നു മാറുമ്പോൾ അവളിൽ ഒരു പുഞ്ചിരി വിടർന്നു😊🙈
” സങ്കടം മാറിയോ…. ” – രാഗ്
അപ്പോള് തന്നെ അവള് എന്നെ തള്ളി ബെഡിലേക് ഇട്ടു……
” നിന്നെ ഞാൻ എടുത്തോളാം…. ” – രാഗ്
” അയ്യട ” – അനു
എന്നും പറഞ്ഞു അവള് മുറി വിട്ട് പോയി…
അത് കഴിഞ്ഞുള്ള ദിനം അത്ര സംഭവങ്ങൾ ഒന്നും ഉണ്ടായില്ല….. മെസ്സേജ് ഒന്നും ഉണ്ടായില്ല….. കാരണം ഞാൻ അവളിൽ നിന്നും നല്ല അകലം പാലിച്ചിരുന്നു……
ചിലപ്പോ ഞങ്ങൾ തമ്മിൽ വഴക്ക് ആയി എന്ന് കരുതി കാണും……
2 ദിവസം ഇങ്ങനെ പോവട്ടെ….. ബാകി വരുന്നത് അപ്പോ കാണാം……
🌛🌛🌛🌞🌞🌞
( അനു )
അങ്ങനെ ഇന്നാണ് ആ ദിനം…. മൂന്നാമത്തെ ദിവസം….. അതായത് ഇന്നാണ് ഞങ്ങളുടെ പരിപാടി…..
നല്ല ടെൻഷൻ ഉണ്ട്….🙂
” ഉടുത്ത് കഴിഞ്ഞില്ലേ…. ” – രാഗ്
ഏട്ടന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ വാതിലിന്റെ ഭാഗത്തേക്ക് നോക്കി…..
” കഴിഞ്ഞ്….. ” – അനു
ഞാൻ നോക്കിയപ്പോൾ ഞാനും ഏട്ടനും ഒരേ നിറം ആണ് ഇട്ടിരിക്കുന്നത്….. വെള്ള നിറം🤍😃
” ആഹാ നീയും വെള്ള ആണോ ഇട്ടിരിക്കുന്നത്….. ” – രാഗ്
” എന്തേ മാറ്റണോ….. ” – അനു
” എന്താണ് ഫാര്യെ…… രാവിലെ തന്നെ പരിഭവം ആണോ😜😜 ” – രാഗ്
” ആണെങ്കിൽ….. ” – അനു
” തീർക്കാൻ ഉള്ള മരുന്ന് ഞാൻ അങ്ങ് തരും ” – രാഗ്
” എന്ത് മരുന്ന്….. ” – അനു
” സാമ്പിൾ ഡോസ് ഉം ഉണ്ട്….. ഹൈ ഡോസ് ഉം ഉണ്ട്….. ഏത് വേണം….. ” – രാഗ്
” ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്….. ” – അനു
” വേണമെങ്കിൽ കാണിച്ച് തരാം….. ” – രാഗ്
എന്നും പറഞ്ഞു ഏട്ടൻ എന്നെ ചുവരിലേക് ചേർത്തു…..
” എന്താ ഏട്ടാ ഈ കാണിക്കുന്നത്….. ” – അനു
” കാണിച്ചില്ലല്ലോ….. കാണിക്കാൻ പോകുന്നത് അല്ലേ ഉള്ളൂ….. ” – രാഗ്
എന്നും പറഞ്ഞു ഏട്ടന്റെ മുഖം എന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നു…..
എന്റെ ഹൃദയം ആണെങ്കിൽ പട പട എന്ന് ഇടികുക ആണ്❤️❤️❤️
” ഏട്ടാ വേണ്ട…. ” – അനു
എന്നും പറഞ്ഞു ഞാൻ മുഖം പൊത്തി….. 🙈
ഉടനെ എന്റെ കഴുത്തിൽ ഏട്ടന്റെ നിശ്വാസം തട്ടുന്നത് ഞാൻ അറിഞ്ഞു…..
പതിയെ കൈ മാറ്റി നോക്കിയതും ഏട്ടൻ എന്റെ കഴുത്തിന് അടിയിൽ ഉള്ള മറുകിലേക് ചുണ്ടുകൾ ചേർത്ത് ഉം ഒരുമിച്ച് ആയിരുന്നു……😊😊🙈🙈
_____________
( – രാഗ് )
എനിക് ഏറ്റം ഇഷ്ടപെട്ട ഇടം ആണ് അത്🙈🙈🙈 ഇപ്പോ അവളുടെ പിണക്കം ഒക്കെ മാറും ഉറപ്പ് ആണ്…..
” ഇതാണ് സാമ്പിൾ ഡോസ്….. ഇഷ്ടം ആയോ…. ” – രാഗ്
” ഒന്നു പോ ഏട്ടാ….. ” – അനു
എന്നും പറഞ്ഞു അവള് എന്നെ വിട്ട് പുറത്തേക് പോയി…..
ഞങ്ങൾ ഉടനെ കോളേജിലേക്ക് പുറപെട്ടു….. 🎻 ഒക്കെ ആയി
അവിടെ എത്തിയപ്പോൾ അച്ചു അമ്മു ശ്രീ ഒക്കെ വന്നിട്ടുണ്ട്……😁
ശ്രീ അച്ചുവിന്റെ ഡാൻസ് കാണാൻ വന്നത് ആണ്…..
അവളുടെ പ്രോഗ്രാം രണ്ടാമത്തെ ആയിരുന്നു….
ചെന്നപ്പോൾ മുതൽ പെണ്ണ് നഖം കടിച്ചു ഇരിപ്പുണ്ട്….. അത് കണ്ടാൽ അറിയാം അവള് നന്നായി പേടിച്ച് ഇരിക്കുക ആണെന്ന്…..
ഞാൻ ഉടനെ അവളോട് ഒരു ക്ലാസ്സ് റൂമിലേക്ക് വരാൻ പറഞ്ഞു…..
_______________
( അനു )
ഞാൻ ക്ലാസ്സിലേക്ക് ചെന്നപ്പോൾ ഏട്ടൻ അവിടെ നിൽപ്പുണ്ട്…..
” എന്താ ഏട്ടാ ഇങ്ങ് വരാൻ പറഞ്ഞത്….. ” – അനു
” നിനക്ക് നല്ല ടെൻഷൻ ഉണ്ടല്ലേ…..”. – രാഗ്
” അതേ ഏട്ടാ…. ” – അനു
അപ്പോള് തന്നെ ഏട്ടൻ എന്റെ കൈയിൽ പിടിച്ചു…..
” പേടിക്കണ്ട കേട്ടോ….. ഞാൻ ഉണ്ടാവും മുന്നിൽ തന്നെ എന്റെ പെണ്ണിന്റെ പരിപാടി കാണാൻ….. എന്നെ ഓർത്ത് ചെയ്താൽ മതി…… ടെൻഷൻ ഒന്നും വേണ്ട കേട്ടോ….. ” – രാഗ്
” ശെരി ഏട്ടാ….. ” – അനു
” ആ പിന്നെ മറ്റൊരു കാര്യം “. – രാഗ്
” എന്താ…. ” – അനു
” പരിപാടി കഴിഞ്ഞ് ലൈബ്രിയിലേക്ക് വരണം….. ” – രാഗ്
” ഒകെ ഏട്ടാ….. ” – അനു
” എന്ന പൊന്നു മോൾ ചെല്ല്….. ” – രാഗ്
” ഒകെ മോനെ….. ” – അനു
_____________
അവരുടെ സംസാരം കഴിയുമ്പോഴും അവർ അറിഞ്ഞിരുന്നില്ല….. അവരുടെ വാകുകളെ ചെവിയോർക്കുന്ന മറ്റൊരാളെ……
________________
( – രാഗ് )
പെണ്ണിനെ നല്ല പേടിയുണ്ട് എന്ന് കണ്ട കൊണ്ട് ആണ് അവളോട് ക്ലാസ്സിൽ വരാൻ പറഞ്ഞത്……… സംസാരത്തിനു ശേഷം അവള് നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി…… അടുത്ത പരിപാടി അവളുടേത് ആയിരുന്നു…..
പെണ്ണിൻറെ ടെൻഷനൊക്കെ ഒരുവിധം മാറിയിട്ടുണ്ട്…..
അവളുടെ പേരു വിളിച്ചപ്പോൾ ഞാൻ നേരെ സ്റ്റേജിനു മുന്നിലേക്ക് പോയി….
അപ്പോ തന്നെ അവള് തന്റെ വയലിനുമായി സ്റ്റേജിലേക്ക് കയറി….. മൈക്ക് സെറ്റ് ചെയ്ത് വെച്ചു….. ഒരു കസേരയിൽ ഇരുന്നു വയലിൻ പ്ലേ ചെയ്യാൻ തുടങ്ങി……
മലയാളത്തിലെ ishq സിനിമയിലെ പറയുവാൻ ഇത് ആദ്യമായി…… എന്ന് തുടങ്ങുന്ന പാട്ട് ആണ് അവള് വയലിനിലൂടെ വായിച്ചത്……
എത്ര മനോഹരം ആയാണ് ഇവൾ ഇത് വായികുന്നത്…….
അവളിൽ നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല…….. എന്റെ കണ്ണുകൾ അവളുടെ ആ പുഞ്ചിരിയിൽ തറഞ്ഞു നിന്നു🙈
പെട്ടെന്ന് ആണ് അവളുടെ നോട്ടം എന്നിൽ വന്നു വീണത്….. ആ നിമിഷം കണ്ണുകൾ തമ്മിൽ ഉടക്കി….. ഞാൻ ഒരു വല്ലാത്ത ഉന്മാദ അവസ്ഥയിൽ ആയിരുന്നു….. ചുറ്റും ഉള്ള ഒന്നും എന്റെ കണ്ണിൽ വരുന്നില്ല….. വരുന്നത് അവളും അവളുടെ ആ വയലിനും….❤️❤️🎻🎻
________________
( അനു )
എന്റെ പേര് വിളിച്ച് സ്റ്റേജിലേക്ക് കയറുവാൻ പറഞ്ഞപ്പോൾ ചെറിയ ഒരു പരവശം ഉണ്ടായി എങ്കിലും മുൻവശത്ത് തന്നെ ഇരിക്കുന്ന ഏട്ടനെ കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി……..😊
ഞാൻ വയലിൻ വായിച്ച് തുടങ്ങിയപ്പോൾ മുതൽ എന്നെ തേടി എത്തുന്ന ഏട്ടന്റെ കണ്ണുകൾ എനിക് ഒരു ആശ്വാസം ആയിരുന്നു😊
ഞാൻ ഒന്നു ഏട്ടനെ നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി….. ചുറ്റും ഉള്ള മറ്റൊന്നും കാണാതെ എന്റെ കണ്ണുകൾ എട്ടനിൽ തങ്ങി നിന്നു❤️❤️❤️
കയ്യടി ഉയർന്നപ്പോൾ ആണ് വയലിൻ വായന കഴിഞ്ഞു എന്ന് എനിക് തന്നെ മനസിലായത്….. അത്ര മാത്രം എനിക് എന്നെ നഷ്ടപ്പെട്ടിരുന്നു……
നേട്ടങ്ങൾ മാത്രം ഉള്ള നഷ്ടം❤️
________________
( – രാഗ് )
അവളുടെ പ്രോഗ്രാം കഴിഞ്ഞു ലൈബ്രറിയിൽ വരാൻ പറഞ്ഞിരുന്നു….
പക്ഷേ അതിന് ഇടയിൽ ആണ് ഒരു കുട്ടി വന്ന് എന്നെ പ്രിൻസിപ്പൽ സർ വിളിക്കുന്നു എന്ന് പറഞ്ഞത്…..
അദ്യം അവളോട് പറഞ്ഞിട്ട് പോകാം എന്ന് കരുതി….. പക്ഷേ അവള് അവിടെ എത്തി അപ്പോഴേക്കും തന്നെ ചിലപ്പോ എനിക് തിരിച്ച് ചെല്ലാൻ ആവും…..
അപ്പോ ഞാൻ വേഗം പ്രിൻസിപ്പൽ റൂമിലേക്ക് ചെന്നു…… പക്ഷേ അവിടെ ആരും ഉണ്ടായില്ല…….
ഞാൻ കുറച്ച് നേരം വെയ്റ്റ് ചെയ്തു പക്ഷേ കാണാതെ ആയപ്പോൾ അനു എന്നെ നോക്കും എന്നുള്ളത് കൊണ്ട് ഞാൻ നേരെ ലൈബ്രറിയുടെ അടുത്തേയ്ക്ക് പോയി……
അങ്ങോട്ട് ചെന്നപ്പോൾ ആണ് അവിടെ ഒരു ആൾക്കൂട്ടം കണ്ടത്…….🙄
_________________
( അനു )
എന്റെ പരിപാടി കഴിഞ്ഞ ഉടനെ അവളുമാരുടെ ആണ്….. പക്ഷേ ഏട്ടൻ എന്നെ കാത്ത് നിൽക്കും എന്ന് ഉള്ളത് കൊണ്ട് ഞാൻ വേഗം ലൈബ്രറിയിലേക്ക് ചെന്നു…..
ഏട്ടൻ വന്നിട്ട് ഒന്നിച്ച് കയറാം എന്ന് കരുതി പുറത്ത് നിന്നു
കുറച്ച് നേരം ആയിട്ടും ഏട്ടനെ കാണാതെ ആയപ്പോ ഞാൻ ലൈബ്രറിയുടെ അകത്തേക്ക് കയറി…..
ഇനി അതിന്റെ അകത്ത് ഉണ്ടോ എന്ന് അറിയില്ലല്ലോ……
അകത്തേക്ക് കയറി നോക്കിയപ്പോൾ പെട്ടെന്ന് ഒരു ശബ്ദം കേട്ടത്😳
തിരിച്ച് വന്ന് നോക്കിയപ്പോൾ ലൈബ്രറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു……
ആ നേരം ഞാൻ മാത്രം അല്ല എന്റെ കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു……
അഖിൽ ഏട്ടൻ🔥🔥🔥
“. നീ എന്താ ഇവിടെ…… ” – അഖിൽ
” ഞാൻ രാഗ് ഏട്ടൻ വിളിച്ച് അപ്പോ….. വന്നത് ആണ്…… ” – അനു
ഞാൻ ശെരിക്കും വിറകുക ആയിരുന്നു……
” ഇൗ വാതിൽ എങ്ങനെ ആണ് അടഞ്ഞത്….. ” – അനു
വേഗം തന്നെ അഖി ഏട്ടൻ വാതിൽ തുറക്കാൻ ഒക്കെ ഒരുപാട് ശ്രമിച്ചു……
പക്ഷേ അത് തുറക്കാൻ ആവുന്നില്ല😟
” ഇത് ആരോ പുറത്ത് നിന്ന് പൂട്ടി ഇട്ടിരികുക ആണ്…… ” – അഖിൽ
” എന്താ ഇൗ പറയുന്നത്…. എനിക് പേടി ആവുന്നു….. ” – അനു
” നീ പേടിക്കല്ലെ…. ചിലപ്പോ നമ്മൾ ഉള്ളത് അറിയാതെ പൂട്ടി പോയത് ആവും…… ” – അഖിൽ
” നമ്മൾ ഇത് എങ്ങനെ തുറക്കും ” – അനു
” എന്തെങ്കിലും ചെയ്യാം…. നീ ടെൻഷൻ ആവല്ലെ….. ” – അഖിൽ
ഞാൻ ഉടനെ വാതിൽ നല്ല ശക്തിയിൽ അടിച്ച് ആരെങ്കിലും വാതിൽ തുറക്കണെ എന്നൊക്കെ അലറി…..
പക്ഷേ ഒരു റസ്പോൺസും ഉണ്ടായില്ല…..
ഞാൻ ആഗേ തകർന്നു പോയി🥺🥺🥺
എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ ഉള്ള ഒരു ബെഞ്ചിൽ പോയി നിശ്ചലം ആയി ഇരുന്നു…..😔
അഖിൽ ഏട്ടൻ എന്റെ അടുത്ത് വന്നു ഇരുന്നു ഫോൺ എടുത്ത് ആരൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ട്…..
” ഇവിടെ ആണെങ്കിൽ റേഞ്ച് ഉം ഇല്ല മോളെ….. ” – അഖിൽ
പെട്ടെന്ന് ആണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്…..
” അഖി ഏട്ടാ…… ഇതെന്താ വാതിലിൽ മുട്ടുന്നത്….വാതിൽ ലോക് അല്ലേ….. ” – അനു
” അതേ…. വാ നോക്കാം…. ” – അഖിൽ
ചെന്ന് നോക്കിയപ്പോൾ നല്ല മുട്ട് കേൾക്കുന്നുണ്ട്….. ഉടനെ അഖി ഏട്ടൻ പോയി വാതിൽ തുറന്നു…..
അവിടെ പുറത്ത് ഞങ്ങളെ കാത്ത് പ്രിൻസിപ്പൽ ഉം അധ്യാപകരും സ്റ്റുഡന്റ്സ് ഉം ഒക്കെ ഉണ്ടായിരുന്നു🥺🥺🥺
” കണ്ടോ സാറേ ഞാൻ പറഞ്ഞില്ലേ….. ഇവർ ഇവിടെ മറ്റെ പരിപാടി നടത്തുക ആണെന്ന്….. “. – ഒരു കുട്ടി
” Shut up “. – principal
” നിങ്ങള് എന്താ ഇവിടെ ചെയ്യുന്നത്…. എന്തിനാ വാതിൽ അടച്ചത്….. ” – പ്രിൻസിപ്പൽ
” സർ ഞങ്ങൾ അല്ല…. പുറത്ത് നിന്ന് ആരോ ആണ് വാതിൽ അടച്ചത്…… “. – അഖിൽ
” എന്നിട്ട് പുറത്ത് തുറന്ന് ആണല്ലോ കിടന്നിരുന്നത്….. ” – ഡ്രാക്കുള
” അതിനു മുമ്പ് നിങ്ങള് ഇവിടെ എന്തിന് വന്നു എന്ന് പറ….. ” – പ്രിൻസിപ്പൽ
” ഞാൻ ഒരു ബുക്ക് റഫർ ചെയ്യാൻ വന്നത് ആണ്….. ” – അഖിൽ
” കുട്ടിയോ….. ” – പ്രിൻസിപ്പൽ
” അവള് സാറിന് റഫർ ചെയേണ്ട ബുക്ക് എടുത്ത് കൊടുക്കാൻ വന്നത് ആവും അല്ലേ മോളെ…… ” – ഡ്രാക്കുള
ഞാൻ ആണെങ്കിൽ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു……എന്ത് ചെയ്യണം എന്ന് അറിയില്ല……
ഞാൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല….. പക്ഷേ…… ഇവിടെ ഞാൻ തെറ്റ് കാരി ആവുക ആണോ🥺🥺🥺😭😭😭
പെട്ടെന്നാണ് ഏട്ടന്റെ ശബ്ദം കേട്ടത്…..
” എന്താ ഇവിടെ….. ” – രാഗ്
___________
(. – രാഗ് )
കൂട്ടം കൂടി നിന്ന ആളുകൾക്ക് ഇടയിലേക്ക് ചെന്ന എനിക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല…
അനു ഒരു കുറ്റവാളിയെ പോലെ നില്കുന്നു….. കൂടെ അഖിലും…..😡
അവള് ഞാൻ പറഞ്ഞിട്ട് വന്നത് ആണെന്ന് എനിക് അറിയാം…… പക്ഷേ അവൻ എങ്ങനെ ആണ്….. ഒരു പിടിയും ഇല്ല….
അടുത്തേക്ക് ചെന്നപ്പോൾ ആണ് ആ കിഷോറിന്റെ വർത്തമാനം കേട്ടത്😡😡😡
അവൻ എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞത് കേട്ടില്ലേ😡😡😡😡
ഞാൻ അതാ ഉടനെ ചെന്ന് എന്താ ഇവിടെ എന്ന് ചോദിച്ചത്…..
അവളുടെ മുഖം കണ്ടിട്ട് ശെരിക്കും സങ്കടം തോന്നി…… കരഞ്ഞു കലങ്ങിയട്ടുണ്ട് അവളുടെ കണ്ണുകൾ….. മുഖം ഒക്കെ വീർത്ത് ഇരിപ്പുണ്ട് കരഞ്ഞിട്ട്….. കണ്ടിട്ട് നെഞ്ച് പിടയുന്നു💔
എനിക് മറുപടി തന്നത് കിഷോർ ആയിരുന്നു…..
” ദെ ഒരു അനാശ്യാസം പിടിച്ച് അത്രേ ഉള്ളൂ….. ” – കിഷോർ
” അനാവശ്യം പറയരുത്…… ” – അഖിൽ
” അത് കാണിക്കാം പറയുന്നത് ആണ് തെറ്റ് അല്ലേ…… സാറും ദെ ഇവളും കൂടി ഇവിടെ വന്നത് എന്തായാലും പഠിക്കാനോ പഠിപ്പികാനോ അല്ല എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം….. ഇത്പോലെ ഒരുത്തിയെ ഇനിയും ഇവിടെ വെച്ച് പൊറുപ്പിക്കണം എന്നാണോ നിങ്ങള് പറയുന്നത്….. “. – കിഷോർ
ഇത്രയും നേരം ആയിട്ടും അവള് ഒന്നും മിണ്ടിയില്ല….. അതാണ് എന്നെ കൂടുതൽ ചൊടിപ്പിച്ചത്…..😡😡
ഞാൻ ഉടനെ അവൾക്കിട്ട് ഒരെണ്ണം കൊടുത്തു…..
” നീ എന്താ ഡീ മിണ്ടാതെ നില്കുന്നത്….. പറഞ്ഞു കൊടുക്ക് നീ എന്തിനാ ഇവിടെ വന്നത് എന്ന്….. പറയടി…… എന്നെ കാണാൻ ഞാൻ പറഞ്ഞിട്ട് ആണ് വന്നത് എന്ന് പറ അനു…….😡😡😡 “. – രാഗ്
” അതേ ഞാൻ….. ഞാൻ വന്നത് അതാ…… ” – അനു
അപ്പോ തന്നെ കിഷോർ എന്റെ അടുത്തേയ്ക്ക് വന്നു…..
” നിങ്ങള് ആരാണ് അവളുടെ ദേഹത്ത് കൈ വെക്കാൻ….. ” – കിഷോർ
ഞാൻ ഉടനെ അവളുടെ ഡ്രസിന്റെ ഇടയിൽ വെച്ചിരുന്ന താലി എടുത്ത് പുറത്തേക് ഇട്ടു…..
” എന്റെ ഭാര്യ…… ❤️❤️എന്റെ പാതി…..❤️❤️ ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്……❤️❤️ ഇനി മറ്റെന്തെങ്കിലും അവകാശം വേണോ……. “. – രാഗ്
ഞാൻ പറഞ്ഞത് കെട്ട് എല്ലാവരും വായേം പൊളിച്ച് നിൽപ്പുണ്ട്…..
“ഇവളെ തല്ലാൻ ആയാലും തലോടാൻ ആയാലും ഇൗ ലോകത്ത് അവകാശം ഉള്ള ഒരേ ഒരാള്….. അയാള് ആണ് ഞാൻ….. കഴിഞ്ഞ 6 മാസത്തോളം ആയി ഇവൾ എന്റെ പെണ്ണ് ആണ്❤️ അനുശ്രീ രാഗേശ്വർ💙💙💙 ” – രാഗ്
” സർ എന്തൊക്കെ ആണ്……. ” – പ്രിൻസിപ്പൽ
” ഇവൾക്ക് വേണ്ടി ആണ് ഞാൻ ഇൗ കോളേജിലേക്ക് വന്നത് തന്നെ….. എന്റെ സ്വന്തം കോളജിൽ ഞാൻ ജോലി എടുക്കാൻ വന്നത്…. ഇവൾക്ക് വേണ്ടി ആണ്….. ഇവൾക്ക് വേണ്ടി മാത്രം….. ” – രാഗ്
” ഏട്ടാ…… ” – അനു
” വാ പോവാം…… പിന്നെ ഒരു കാര്യം കൂടി…… ” – രാഗ്
എന്നും പറഞ്ഞു ഞാൻ കിഷോറിനെ അടുത്തേയ്ക്ക് വിളിച്ച് അവനോട് പറഞ്ഞു…..
” ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ അവൻ എന്റെ പെണ്ണ് ആണെന്ന്…. എന്റെ മാത്രം….. നിന്റെ എല്ലാ കളിയും ഇതോടെ അവസാനിപ്പിച്ചാൽ നിനക്ക് കൊള്ളാം….. അല്ലെങ്കിൽ നീ കൊള്ളും….. പിന്നെ ഇനിയും അവളുടെ പുറകെ മണപ്പിച്ചു നടന്നാൽ പൊന്നു മോൻ ഇൗ രാഗേശ്വർ ആരാണ് എന്ന് ശേരിക്ക് അറിയും….. നദിയിൽ ഒഴുക്കാൻ പോലും ഒരു എല്ല് കൂടി കിട്ടില്ല….. “. – രാഗ്
എന്നിട്ട് ഞാൻ തിരിഞ്ഞു അനുവിന്റെ കൈയും പിടിച്ച് അവിടെ നിന്നും പോയി……🙂
നേരെ ബൈകിൽ കയറി അവളെയും കയറ്റി…… പിള്ളേരുടെ മുന്നിലൂടെ തന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി……
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission