Skip to content

അനുരാഗ് – Part 22

anurag malayalam novel in aksharathalukal

✒️..Ettante kanthaari( അവാനിയ )..

നേരെ ബൈക്കിൽ കയറി അവളെയും കയറ്റി……. പിള്ളേരുടെ മുന്നിലൂടെ തന്നെ ഞങ്ങൾ പോയി……

അവിടുന്ന് നേരെ പോയത് ബീച്ചിലേക്ക് ആണ്….. പോകുന്ന വഴി മുഴുവൻ അവള് സൈലന്റ് ആയിരുന്നു….. ഞാനും ഒന്നും പറയാൻ പോയില്ല……🙂

ബീച്ചിൽ ചെന്നപ്പോൾ അവള് ഇറങ്ങി…. ഞാൻ ബൈക് ഒതുക്കി വെച്ച് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു😁

അവള് കടലിലേക്ക് നോക്കി നിൽക്കുക ആണ്….. ഞാൻ ചെന്ന് അവളുടെ തോളിൽ കൈ വെച്ച്…..

ഉടനെ അവള് തിരിഞ്ഞു അപ്പോഴാണ് നിറഞ്ഞു ഇരിക്കുന്ന അവളുടെ കണ്ണുകൾ ഞാൻ കാണുന്നത്🥺

” നീ എന്തിനാ കരയുന്നത്….. ” – രാഗ്

അതിനു അവള് മറുപടി തന്നത് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കരഞ്ഞു കൊണ്ട് ആയിരുന്നു……😭

” ഏട്ടാ….. സത്യം ആയിട്ടും അഖി ഏട്ടനും ആയി എനിക് ഒരു ബന്ധവും ഇല്ല….. ആരാണ് വാതിൽ അടച്ചത് എന്നും അറിയില്ല….. 😭😭😭 ” – അനു

” അതിനു ഞാൻ എന്തെങ്കിലും പറഞ്ഞോ….. എനിക് അറിയാം മോളെ…. അത് ആരുടെയോ ചതി ആണെന്ന്….. എന്നിൽ സംശയം ജനിപ്പിക്കാൻ ഉള്ള ചതി….. ” – രാഗ്

” എന്തിനാ ഏട്ടാ എന്നോട് ഇങ്ങനെ ഞാൻ അവരോട് ഒക്കെ എന്ത് ചെയ്തിട്ട് ആണ്😭😭😭😭 ആരാണ് എന്നോട് ഇങ്ങനെ ഒക്കെ ചെയ്യാൻ….. ” – അനു

” ഡ്രാക്കുള അവന്റെ പണി ആവാൻ ആണ് സാധ്യത……. ” – രാഗ്

” അവനോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ പുറകെ നടകരുത് എന്ന്….🙄 ” – അനു

” അത് തന്നെ അതിന്റെ ദേഷ്യം തീർത്തത് ആവും….. എന്തായാലും അവന് ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്…… പലിശയും കൂട്ട് പലിശയും ചേർത്ത്…. ” – രാഗ്

” വേണ്ടാത്ത ഒന്നിനും പോവണ്ട ഏട്ടാ…… ” – അനു

” അത് വിട്…… അടിച്ചത് വേദനിച്ചോ നിനക്ക്…… ” – രാഗ്

” ചെറുതായി….. പക്ഷേ അതിലും വേദന ആയിരുന്നു…. ഏട്ടൻ എന്നെ തെറ്റിദ്ധരിച്ചു എന്ന് തോന്നിയപ്പോൾ…… അപ്പോ തന്നെ താഴേയ്ക്ക് പോയിരുന്നു എങ്കിൽ തോന്നി…… ” – അനു

” എനിക് സംശയമോ….. ഒരിക്കലുമില്ല…… അത് ഇനി എന്തൊക്കെ ഉണ്ടായാലും…… ഒരു നോട്ടം കൊണ്ട് പോലും ഞാൻ നിന്നെ സംശയിക്കില്ല……. ” – രാഗ്

ഉടനെ അവള് എന്നിലേക്ക് കുറച്ച് കൂടി ചേർന്ന് ഇരുന്നു….. എന്നിട്ട് എന്റെ നെഞ്ചില് പറ്റി ചേർന്ന് ഇരുന്നു…….

” ഞാൻ ഒരുപാട് ഭാഗ്യവതി ആണ് ഇത്പോലെ ഒരു ഏട്ടനെ കിട്ടാൻ….. പിന്നെ……. ഒന്നോർത്താൽ നന്നായി അന്ന് എനിക് ഒരു ഉമ്മ തരാൻ തോന്നിയത്🙈🙈🙈🙈🙈 അല്ലെങ്കിൽ ചിലപ്പോൾ എനിക് കിട്ടില്ലായിരുന്ന്……… ഇൗ ഭാഗ്യം❤️ ” – അനു

” എന്ന അതിന്റെ സന്തോഷത്തിന് ഒരു ഉമ്മ തരട്ടെ…… ” – രാഗ്

” അയ്യട അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാല് മതി….. ” – അനു

” ഏത് പള്ളിയിൽ ആണ് പറയേണ്ടത്…… ” – രാഗ്

എന്നും ചോദിച്ച് ഞാൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു…..

ഉടനെ അവള് എന്നെ തട്ടി എഴുന്നേറ്റ് ഓടി…… പക്ഷേ അവളുടെ ഷാൾ എന്റെ കൈയിൽ ആയിരുന്നത് കൊണ്ട് പോയതിനേലും സ്പീഡിൽ തിരിഞ്ഞു എന്റെ അടുത്ത് വന്നു ഇരുന്നു……😁

” എവിടെ ആണ് പോകുന്നത്….. പള്ളിയിൽ ആണോ…… അത് ഞാൻ നാളെ പറഞ്ഞൊളാം അല്ലെങ്കിൽ പോകുന്ന വഴി നമുക്ക് ഒന്നിച്ച് പറയാം…… ” – രാഗ്

” എന്തെന്ന് ” – അനു

” അല്ല…….. ” – രാഗ്

എന്നും പറഞ്ഞു ഞാൻ അവളോട് നന്നായി അടുത്ത് ഇരുന്നു…… 2 പേരുടെയും ശ്വാസം ഒന്നയത് പോലെ…… ഞങ്ങൾക്ക് ചെറുതായി ശ്വാസം മുട്ടുന്നു…..😁🙈

” അങ്ങോട്ട് മാറി ഇരുന്നേ….. ” – അനു

എന്ന് അവള് പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി……

ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു…….

എന്റെ കണ്ണുകൾ അവളുടെ ചുണ്ടിൽ തറഞ്ഞു നിന്നു…….❤️

_____________________

( അനു )

ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നപ്പോൾ തന്നെ എനിക് അപകടം മണുത്തത് ആണ്….

ഇതിപ്പോ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്തൊക്കെയോ വികാരങ്ങൾ എന്നിലും ഉണ്ടാവുന്നു🙈

പെട്ടെന്ന് ആണ് ഏട്ടൻ എന്റെ അധരങ്ങൾ കവർന്നത്…….🙈

അത് ഒരു ദീർ ചുംബനത്തിലേക് വഴി വെക്കാൻ അധിക നേരം വേണ്ടി വന്നില്ല….. ❤️❤️❤️

ഭാഗ്യത്തിന് ബീച്ചിൽ അങ്ങനെ ആരും ഉണ്ടായില്ല……

അല്ലെങ്കിൽ🙈 ശേ നാണക്കേട്🙈🙈

രക്തത്തിന്റെ അംശം അറിഞ്ഞപ്പോൾ ഞാൻ ആണ് ഏട്ടനെ തള്ളി മാറ്റിയത്…..🙄

” ഒരു മയത്തിൽ ഒക്കെ മനുഷ്യ….. എന്റെ ചുണ്ട് ഒരു വഴി ആയി🙄 ” – അനു

” അധികം ഇനിയും അതിൽ തൊട്ട് ഒക്കെ പറഞ്ഞാല്….. ചുണ്ട് ഇനി ഒന്നിനും കൊള്ളാതെ ആവും “. – രാഗ്

എന്ന് ഏട്ടൻ ചുണ്ട് കൂർപ്പിച്ച് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ ഒക്കെ തഴച്ച് വളരാൻ തുടങ്ങി🙄

എന്റെ കെട്ടിയോൻ ആയത് കൊണ്ട് പറയുക അല്ല….. മഹാ മഹാ മഹാ കച്ചട ആണ്😉😉😉

ഉമ്മ എന്നും ഏട്ടന്റെ വീക്നെസ് ആണ്….. ഞാൻ ആയിട്ട് എന്തിനാ വെറുതെ ഒരു വഴി ഉണ്ടാകുന്നത്…..

അത്കൊണ്ട് തന്നെ അപ്പോള് തന്നെ ഞാൻ കൈകൾ കൊണ്ട് ചുണ്ട് മറച്ചു……..

” ഇതെന്താ ഇൗ ചെയ്യുന്നത്…….. ” – രാഗ്

” ഇൗ ഒന്നുമില്ല…… ചുമ്മാ ഒരു മുൻകരുതൽ….. വാ പോവാം….. ” – അനു

എന്നും പറഞ്ഞു ഞാൻ നേരെ ബൈക്കിന്റെ അടുത്തേയ്ക്ക് ചെന്നു…..

അപ്പോഴാണ് പുറകെ ഏട്ടൻ വന്നത്……

നോക്കിയപ്പോൾ കൈയിൽ ഐസ്ക്രീം ഉണ്ട്….. 🍨

” നീ പോവുക ആണോ ഞാൻ ഇത് കഴിച്ചിട്ട് വരാം കേട്ടോ….. ” – രാഗ്

” അപ്പോ എനിക്കോ…..🥺 ” – അനു

” വേണമെങ്കിൽ ഇങ്ങോട്ട് വാ പോത്തെ…….” – രാഗ്

ഞാൻ ഉടനെ അങ്ങോട്ട് ചെന്നു…..

വേഗം തന്നെ എനിക്കും ഒന്നു വാങ്ങി തന്നു😁……

” അതേ….. നമുക്ക് 2 പേർക് കൂടി ഒന്ന് മതിയോ…. ” – രാഗ്

” മനസിലായില്ല….. ” – അനു

” അതായത് നമുക്ക് ഒരെണ്ണം കഴിച്ചാൽ മതിയോ എന്ന്….. ” – രാഗ്

ഏട്ടന്റെ റൂട്ട് ഏതാണെന്ന് എനിക് മനസിലായി എങ്കിലും ഞാൻ ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ കാണിച്ച്😁

” അയ്യേ ഏട്ടൻ എന്ത് പിശുക്കൻ ആണ്….. ഒരു ഐസ്ക്രീം വാങ്ങി തരാൻ പോലും പൈസ ഇല്ലെ….. ” – അനു

ഏട്ടൻ എന്നെ ഇത് ഏതാണ് ജീവി എന്ന രീതിയിൽ നോക്കുന്നുണ്ട്…… ശോ എന്റെ ഒരു കാര്യം😉🤣

” നിനക്ക് ഒന്നു അല്ല ഡി 10 എണ്ണം വേണമെങ്കിലും വാങ്ങി തരാം🙄 എന്റെ ദേവിയെ….. ഇത് പോലെ ഒരു പൊട്ടിയെ ആണല്ലോ എനിക് കിട്ടിയത് ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ തലയിൽ കൈ വെച്ചപ്പോൾ ഞാൻ പൂര ചിരി ആയിരുന്നു…. ഏട്ടൻ കാണാതെ😁

__________________

(. – രാഗ് )

സത്യത്തിൽ ഇൗ പെണ്ണിന് ബുദ്ധി ഇല്ലാത്തത് ആണോ അതോ അഭിനയം ആണോ🙄

ഞാൻ നല്ല റൊമാന്റിക് ആയി വന്നപ്പോൾ അവള് പറഞ്ഞ വർത്തമാനം കേട്ടില്ലേ…….

പിഷുക്കൻ ആണ് പോലും😒😒😒

ഞാൻ വേഗം തന്നെ അവളെയും വിളിച്ച് വീട്ടിലേക്ക് പോയി……

കയറി ചെന്നപ്പോൾ ആണ് പപ്പ വന്നിട്ടുണ്ട് എന്ന് കണ്ടത്……

പപ്പ കുറച്ച് ദിവസം ആയി ഒരു ബിസിനെസ്സ് ടൂറിൽ ആയിരുന്നു…..

” പപ്പ എപ്പോ എത്തി…. ” – രാഗ്

” കുറച്ച് നേരം ആയിട്ടോളു ” – പപ്പ

” സുഖമല്ലേ പപ്പ….. ” – അനു

എന്നും പറഞ്ഞു അവള് പപ്പയുടെ അടുത്തേയ്ക്ക് പോയി…… ഇവളുടെ പപ്പയും ഭയങ്കര കൂട്ട് ആണ്…..

2 ഉം ഒന്നിച്ച് വന്നാൽ പിന്നെ ഞാൻ പട്ടി ആണ്🙄

ആരോട് പറയാൻ 🙄

ആര് കേൾക്കാൻ🙄

_____________

( അനു )

വീട്ടിലേക്ക് ചെന്നപ്പോൾ ആണ് പപ്പ വന്നിട്ടുണ്ട്…… ഞാനും പപ്പയും ഭയങ്കര കൂട്ട് ആണ്…..

ഒരുപാട് നേരം പപ്പയും ആയി ഇരുന്നു സംസാരിച്ച്…..

” മോൾ വന്നത് അല്ലേ ഉള്ളൂ….ചെന്ന് ഡ്രസ്സ് ഒക്കെ മാറി കുളിച്ച് ഫ്രഷ് ആയി വരു….. ഭക്ഷണം കഴിക്കാം….. ” – പപ്പ

” ശെരി പപ്പെ ഞാൻ വരാം….. ഞാൻ വരാതെ ഭക്ഷണം കഴിക്കരുത് കേട്ട…… ” – അനു

” ശെരി മോളെ നീ പോയിട്ടും വാ….. ” – പപ്പ

ഞാൻ നേരെ മുറിയിലേക്ക് പോയി….. ചെന്നപ്പോൾ ബെഡിൽ കിടക്കുന്ന ഏട്ടനെ ആണ് കണ്ടത്

ഇൗ നേരത്ത് ഒരു ഉറക്കം അത് പതിവ് ഇല്ലാത്തത് ആണല്ലോ🙄

” എന്താ ഏട്ടാ എന്തുപറ്റി വയ്യേ….. ” – അനു

ഉടനെ തന്നെ ഏട്ടൻ എന്നെ വലിച്ച് ഏട്ടന്റെ മേലേക്ക് ഇട്ടു

” എന്താ ഏട്ടാ ഇൗ കാണിക്കുന്നത്….. ” – അനു

” നിന്നെ ഒന്ന് സ്നേഹിക്കാൻ പോകുന്നു….. ” – രാഗ്

” ദെ കളിക്കല്ലെ മാറികെ….. പപ്പ കാത്ത് ഇരിക്കും കഴിക്കാൻ….. ” – അനു

” അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. ഞാൻ ആണോ പപ്പയുടെ മകൻ അതോ നീ ആണോ മകൾ…. ” – രാഗ്

എനിക് ആ ചോദ്യം കേട്ട് ചിരി ആണ് വന്നത്…..

“എന്ത് കുശുമ്പ് ആണ് ഏട്ടാ “. – അനു

” പോടി തെണ്ടി…. ” – രാഗ്

” മാറു ഫുഡ് കഴിക്കട്ടെ…… ” – അനു

” ഫുഡ് കഴിച്ചിട്ട്…… ” – രാഗ്

” കിടന്നു ഉറങ്ങും “. – അനു

” പോടി പട്ടി നീ ഒരു കാലത്തും ഗതി പിടിക്കില്ല….. ” – രാഗ്

” അയ്യോ എന്റെ പൊന്നോ…. കഴിക്കട്ടെ….. എന്നിട്ട് നോക്കാം “. – അനു

” എന്ത് നോക്കാൻ…. ” – രാഗ്

” എന്തും നോക്കാം 🙈 ” – അനു

എന്നും പറഞ്ഞു അവള് എന്നെ തള്ളി മാറ്റി ബാത്ത്റൂം ലേക് ഓടി😃

____________________

( അനു )

പപ്പയുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു….. പപ്പ തന്റെ വിശേഷം ഒക്കെ പറഞ്ഞു…..😁

ഏട്ടൻ പെട്ടെന്ന് കഴിച്ചിട്ട് എഴുന്നേറ്റ് പോയി…..

ഞാനും പപ്പയും കുറച്ച് കഴിഞ്ഞപ്പോൾ എഴുന്നേറ്റ്…..

കൈയും പാത്രങ്ങളും ഒക്കെ കഴുകി മുറിയിലേക്ക് ചെന്നപ്പോൾ ആരെയും കണ്ടില്ല…..

ഇത് എങ്ങോട്ട് പോയി എന്നോർത്ത് നിന്നപ്പോൾ ആണ് പുറകിൽ നിന്ന് 2 കൈകൾ എന്നെ ചുറ്റി വരിഞ്ഞത്‌🙈

_____________

( – രാഗ് )

അവള് മുറിയിലേക്ക് വന്നപ്പോൾ അവളുടെ പുറകിലൂടെ ചെന്ന് ഞാൻ കെട്ടിപിടിച്ചു…… എന്റെ സാമീപ്യം മനസിലായത് കൊണ്ട് ആവണം…. അവള് മിണ്ടാതെ നിന്നു……

ഞാൻ ഉടനെ അവളുടെ മുടിയുടെ ഗന്ധം എൻറെ മൂക്കിലേക്ക് ആവാഹിച്ചു🙈

കാച്ചിയ എണ്ണയുടെയും ശാംപൂവിന്റെയും മണം എന്റെ നാസിക തുംബിലെക് തുളച്ചു കയറി…..

” നിന്റെ ഗന്ധം എന്നെ മത്ത് പിടിപ്പിക്കുന്നു പെണ്ണെ “. – രാഗ്

അതിനു മറുപടി ആയി അവളുടെ മുഖത്ത് വിരിഞ്ഞ നാണം തന്നെ അധികം ആയിരുന്നു🙈

ഞാൻ ഉടനെ അവളുടെ ചുരിദാർ ടോപ്പിന്റെ സ്ലിറ്റ് ന് ഇടയിലൂടെ അടിവയറിൽ ഒന്നു തൊട്ടു….. അവള് ഒന്നു പുളഞ്ഞു…..

അവളെ ഒന്നുകൂടി ചേർത്ത് നിറുത്തി❤️ എന്നിട്ട് അവളുടെ മുടി വകഞ്ഞു മാറ്റി കഴുത്തിൽ ചുണ്ടുകൾ ചേർത്തു😘

അതിനു അവള് ഒന്നു പുളഞ്ഞു😘 അത് എന്നിൽ കൂടുതൽ ആവേശം പടർത്തി……

ഞാൻ അവളെ ബെഡിലെക് ഇട്ടു എന്നിട്ട് അവളുടെ മുകളിൽ കൈ കുത്തി നിന്നു…..🙈😘❤️

( ബാകി സെൻസർ ചെയ്തിരിക്കുന്നു😉😉😉 )

_________________

🌛🌛🌛🌞🌞🌞

( അനു )

ഇന്ന് കോളേജിൽ അർട്സിന്റെ അവസാന ദിനം ആയിരുന്നു…..

അത് കൊണ്ട് ഞങ്ങൾ 3 പേരും സാരി ഉടുത്ത്……

സാരിയുമായി മല്ലിട്ട് കൊണ്ട് ഇരുന്നപ്പോൾ ആണ് ഏട്ടൻ എഴുന്നേറ്റത്…..

ഏട്ടൻ കുളിച്ച് വന്നപ്പോഴേക്കും ഞാൻ ഡ്രസ്സ് ചെയ്ത് കഴിഞ്ഞിരുന്നു…..

വളയും മാലയും തുടങ്ങിയുള്ള സംഭവങ്ങൾ ഒക്കെ ഇട്ട് കൊണ്ട് ഇരുന്നപ്പോൾ ആണ് ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നത്…..

ഞാൻ ഉടനെ എഴുന്നേറ്റ്…..

അപ്പോ തന്നെ ഏട്ടൻ വന്നു ഒരു പിൻ എടുത്ത് എന്റെ സാരി ഒക്കെ നേരെ ആകി തന്നു….

” ഇനി ഇത് അകത്ത് വേണ്ട…… പുറത്തേക്ക് ഇടാം….. ” – രാഗ്

എന്നും പറഞ്ഞു ഏട്ടൻ എന്റെ താലി എടുത്ത് പുറത്തേക് ഇട്ടു…..

എന്നിട്ട് സിന്ദൂരം എടുത്ത് നെറ്റിയിൽ ഇട്ടു തന്നു…… ❤️

എന്റെ കണ്ണുകൾ നിറഞ്ഞു വന്നു🥺

എന്നിട്ട് അവിടെ ഏട്ടന്റെ ചുണ്ടുകൾ ചേർത്തു…… 🙈

എന്നിട്ട് ഞങൾ നേരെ കോളേജിലേക്ക് പോയി……

എന്ന് എന്നത്തേയും പോലെ വഴിയിൽ വിട്ടില്ല……

കൂടാതെ ഇന്ന് ബൈകിൽ ആണ് പോയത്….😁

ഏട്ടൻ എന്നെയും ഇരുത്തി പോയ ബൈക് കോളേജ് ഗേറ്റ് കടന്നപ്പോൾ എല്ലാവരും ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടൂ🙈

എനിക് എന്തോ വല്ലാത്ത ഒരു അഭിമാനവും സന്തോഷവും തോന്നി

ബൈക്കിൽ നിന്ന് ഇറങ്ങി ഞാൻ ഏട്ടന് വേണ്ടി കാത്ത് നിന്നു….. ഇന്ന് ഏട്ടന്റെ കൂടെ തന്നെ നടക്കണം എന്നൊരു മോഹം….. അതിമോഹം ആണെന്ന് അറിയാം…..😉😉😉 ഏട്ടൻ എന്നെ പഞ്ഞിക്ക്‌ ഇടാതെ ഇരുന്നാൽ മതിയായിരുന്നു…..😁😁

” എന്താ പോകുന്നില്ലേ……. ” – രാഗ്

” അത് നമുക്ക് ഒന്നിച്ച് പോവാം….. ” – അനു

” എന്തിനാ…. എനിക് ഓഫീസ് വരെ ഒന്നു പോവാൻ ഉണ്ട്….. ” – രാഗ്

” ഏത് ഓഫീസ്…..😳 “. – അനു

” പ്രിൻസിപ്പൽ ഓഫീസ്….. ” – രാഗ്

” ഒാ അവിടെ ആയിരുന്നോ…. മനുഷ്യനെ വെറുതെ പേടിപ്പിച്ച്…… ” – അനു

” നീ എന്തിനാ പേടിച്ചത്….. ” – രാഗ്

” നീ ചെല്ല് ഞാൻ വന്നോളാം….. നീ അവരെ ഒക്കെ ചെന്ന് കണ്ട് പിടിക്കൂ….. ” – രാഗ്

” അവരുടെ അടുത്തേക്ക് ചെന്നിട് വേണം എന്നെ 2 ഉം കൂടി ഒരു വഴി ആകാൻ…. ഇന്നലെ പറയാതെ പോയതിനു ഒക്കെ പച്ച തെറി കേൾക്കും….. ” – അനു

” ആ നീ ചെന്ന് കുറച്ച് കേൾക്കു ബാകി നമുക്ക് ഒന്നിച്ച് കേൾക്കാം…… ” – രാഗ്

” ഒകെ….. ” – അനു

ഏട്ടൻ പോയപ്പോൾ ഞാൻ ഓഡിറ്റോറിയത്തിലേക് പോയി….. പോകുന്ന വഴിക്ക് ആണ് സ്നേഹയെ കണ്ടത്……

ഇൗ പിശാശിന് ഒരു പണിയും ഇല്ലേ🙄

_________________

( – രാഗ് )

അവളോട് ഒരു കള്ളം പറഞ്ഞത് ആണ്…. ഇന്നലത്തെ ഒറ്റ ഡയലോഗ് കൊണ്ട് ഒന്നും തീരുന്നത് അല്ല എനിക് ആ പുന്നാര മോനോട് ഉള്ള ദേഷ്യം😡

അവനെ ഒന്ന് കാണാൻ വേണ്ടി തന്നെയാണ് അവളെ ഒറ്റക്ക് പറഞ്ഞു അയച്ചത്😡 അവളോട് പറഞ്ഞാല് അവള് സമ്മതിക്കില്ല……

ഞാൻ നേരെ അവനും അവന്റെ കൂട്ടുകാരും ഇരിക്കുന്ന ഇടത്തേക്ക് ചെന്നു….

ഞാൻ ചെന്നതും അവൻ ഒഴികെ മറ്റെല്ലാവരും എഴുന്നേറ്റ്…..

” വരണം വരണം സർ…… എനിക് അറിയാമായിരുന്നു….. ഇന്ന് ഇങ്ങനെ ഒരു കൂടിക്കാഴ്ച ഉണ്ടാകും എന്ന്….. ഞാൻ വെയ്റ്റ് ചെയ്യുക ആയിരുന്നു…… ” – കിഷോർ

എന്നും പറഞ്ഞു അവൻ എന്നെ പരിഹസിച്ചു

ഞാൻ നേരെ ചെന്ന് അവന്റെ കോളറിൽ പിടിച്ച് അവനെ എഴുന്നേൽപ്പിച്ച്…..

എന്നിട്ട് ചെകിടത്ത് ഒന്നു കൊടുത്തു😡

” നീ കൊറേ ദിവസം ആയല്ലോ കിടന്നു ചിലകുന്നത്…… റിയൽ ഹീറോയിസം എന്താണെന്ന് നിനക്ക് ഞാൻ കാണിച്ച് തരാം…… മന്ത്രി ആയി നിൽക്കുന്ന തന്തയെ കണ്ടിട്ട് ആണ് നിന്റെ ഇൗ നേഗളിപ്പ്‌ എങ്കിൽ അത് ഞാൻ മാറ്റി തരാം….. ” – രാഗ്

” അതേ അത് തന്നെ ആണ് നെഗളിപ്….. എന്താ എന്തെങ്കിലും ചെയ്യാൻ പറ്റോ നിങ്ങൾക്ക് ഞാൻ വിചാരിച്ചാൽ ഉണ്ടല്ലോ ഇൗ കോളേജ്………….. ” – കിഷോർ

” നീ ഒരു പുല്ലും ഉണ്ടാകില്ല…. വെറുതെ വായിട്ട്‌ അലക്കാൻ അല്ലാതെ നിനക്ക് ഒരു ചുക്കും ചെയ്യാൻ ആവില്ല….. പിന്നെ നിന്റെ മന്ത്രി… അതിനു ഞാൻ ഉടനെ വഴി ഉണ്ടാകി തരാം…… നിന്റെ ഫോൺ എടുത്ത് നിന്റെ അപ്പനെ വിളിക്ക്….. ” – രാഗ്

” ഞാൻ എന്തിന് ആണ് വിളിക്കുന്നത്…… ” – കിഷോർ

” വിളിക്കട……. ” എന്ന് അലറി കൊണ്ട് ഞാൻ അവന്റെ കഴുത്തിൽ പിടിച്ച്😡

അവൻ ഉടനെ ഫോൺ എടുത്ത് അവന്റെ അച്ഛനെ വിളിച്ചു……

ഞാൻ ഉടനെ അവന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി……

അവന്റെ അച്ഛനോട് ഉടനെ എത്തണം എന്ന് പറഞ്ഞു….

മിനിട്ടുകൾക്ക് ഉള്ളിൽ അവന്റെ അച്ഛൻ എത്തി…..

” എന്താ സർ ” – മന്ത്രി ( അതായത് ഇഷ്ട നമ്മുടെ ഡ്രാകുളയുടെ പീതാജി 😉 )

” തന്റെ മോനോട് ഞാൻ മര്യാദ പൂർവ്വം പറഞ്ഞതാ വേണ്ടാത്ത പരിപാടിക്ക് നിൽക്കണ്ട എന്ന് പക്ഷേ എന്നിട്ടും അവൻ വീണ്ടും തലയിൽ കയറാൻ വരുക ആണ്….. ഇനി താൻ ആയി തന്നെ പറഞ്ഞു മനസിലാകൂ….. ” – രാഗ്

” എന്താ എന്താടാ നീ ചെയ്തത്….. ” – മന്ത്രി

” അത് അച്ഛ ഞാൻ പറഞ്ഞില്ലേ…. ഒരു പെൺകുട്ടിയെ കുറിച്ച്…. അത് ഇയാളുടെ ഭാര്യ ആണെന്ന്…. അത് ഇന്നലെ ആണ് ഞാൻ…… ” – കിഷോർ

പറഞ്ഞു തീരുന്നതിനു മുമ്പേ അവന്റെ അച്ഛൻ ഇടയിൽ കയറി…..

” എന്തായാലും ശെരി ഒരു സോറി പറഞ്ഞു ഇതോടെ പ്രശ്നം തീർത്തേക്….. ചെല്ല്‌ സോറി പറ….. ” – മന്ത്രി

” അച്ഛ പക്ഷേ….. ” – കിഷോർ

” ചെല്ല് പറയുന്നത് കേൾക്കൂ…. ” – മന്ത്രി

കിഷോർ ശെരിക്കും ഞെട്ടി നിൽക്കുക ആണ്….. അത് പോലെ തന്നെ നിങ്ങളും നെട്ടി നിൽക്കുക ആവും…. അല്ലേ….. സാരമില്ല കേട്ട….. നമുക്ക് വഴിയെ മനസ്സിലാക്കാം😁

_____________

( കിഷോർ – ഡ്രാക്കുള )

അവൻ വരും എന്ന് എനിക് അറിയാമായിരുന്നു…..

പക്ഷേ അത് കഴിഞ്ഞ് നടന്നത് ഒന്നും മനസിലാകുന്നില്ല….. ശെരിക്കും ഇവൻ ആരാണ്….. അച്ഛൻ അങ്ങനെ ആരെയും പേടിക്കുന്നത് കണ്ടിട്ടില്ല….. പക്ഷേ ഇത് നല്ല ഭയം കാണാമായിരുന്നു……

അവനോട് സോറി പറഞ്ഞതും അച്ഛൻ കൂടി അവനോട് ഇൗ പ്രാവശ്യം ക്ഷമിക്കൂ എന്ന് പറഞ്ഞു.

എന്നിട്ട് എന്നോട് കാറിൽ കയറാൻ പറഞ്ഞു…..

കയറി കാർ മുന്നോട്ട് എടുത്തപ്പോൾ ഞാൻ അച്ഛനോട് സംസാരിച്ചു

“അച്ഛാ അച്ഛൻ എന്തിനാ അയാളെ പേടിക്കുന്നത്….. ” – കിഷോർ

” എടാ അവൻ ആരാണെന്ന് അറിയോ നിനക്ക്…… അവൻ വിചാരിച്ചാൽ നമ്മളുടെ അവസ്ഥ എന്താകും എന്ന് അറിയോ നിനക്ക്….. ” – മന്ത്രി

” അച്ഛ ടെൻഷൻ ആകല്ലേ… പറ ” – കിഷോർ

” മോനെ അവൻ AK corporates MD രാഗേശ്വർ ആണ്….. The leading business man അവൻ വിചാരിച്ചാൽ എന്റെ ഇൗ മന്ത്രി സ്ഥാനം ഒക്കെ കാറ്റിൽ പറക്കും….. നമ്മളുടെ മന്ത്രിസഭ പോലും ചിലപ്പോൾ താഴെ വീഴും…… നീ കരുതുന്ന പോലെ ഒരു പാവം കോളേജ് അധ്യാപകൻ അല്ല അവൻ….. അവൻ ആ കോളേജ് ഓണർ ആണ്…. അവന്റെ കൺസർണിൽ ആണ് നിനക്ക് അവിടെ അഡ്മിഷൻ കിട്ടിയത്….. ” – മന്ത്രി

” അച്ഛാ അപ്പോ അവൻ ആളു….. സത്യത്തിൽ ഒരു പുലി ആണല്ലേ ” – കിഷോർ

” വെറും പുലി അല്ല പുപ്പുലി ആണ്….. ” – മന്ത്രി

” പക്ഷേ അച്ഛ എനിക് അവളെ ഇഷ്ടപ്പെട്ടു പോയി….. ” – ഡ്രാക്കുള

” അവൻ ഉള്ളിടത്തോളം ഒന്നും നടക്കില്ല….. അവൻ ഇല്ലാതായാൽ മാത്രമേ എന്തും നേടാൻ ആവൂ…. പക്ഷേ അതും എളുപ്പം അല്ല…. അവസരം നോക്കി ഇരിക്കുക…. എന്നിട്ട് മാത്രം എന്തും ചെയ്യുക…… ” – മന്ത്രി

_______________

( അനു )

സ്നേഹയുടെ മുന്നിൽ പെട്ടു എന്ന് ഓർത്ത് നിന്നപ്പോൾ ആണ് എന്റെ ജീവനുകൾ വന്നത്😉😉😉 അവർ തന്നെ നമ്മുടെ ചങ്ക്‌സ്😉

എന്ന ഒടുകത്ത ടൈമിംഗ് ആണ് ഇൗ പന്നികൾക്ക്‌….. കൂടുതൽ പണി വാങ്ങി തരാതെ ഇരുന്നാൽ മതിയായിരുന്നു….. 😁

എന്തായാലും 2 ഉം നല്ല മൊഞ്ച് ആയിട്ടുണ്ട്…. 2 പേരും സാരിയിൽ ആണ് ഞാനും സാരിയിൽ ആണ് കേട്ട😁

ഞാൻ ഉടനെ സ്നേഹ യിക്ക്‌ നേരെ തിരിഞ്ഞു

” എന്റെ പൊന്നു സ്നേഹ വെറുതെ മെക്കിട്ട് കേറാൻ വരരുത് പ്ലീസ്….. എനിക് വയ്യ ” – അനു

” അയ്യോ അനു…. അതിനൊന്നും അല്ല…… ” – സ്നേഹ

” പിന്നെന്താ….. ” – അനു

” അത് അനു സോറി….. രാഗ് സർ ഒരാളെ കെട്ടിയത് ആണ് എന്ന് എനിക് അറിയില്ലായിരുന്നു…. അതും തന്റെ ഭർത്താവിനെ വേണം എന്നൊക്കെ പറഞ്ഞു പോയിട്ട് ഉണ്ട്….. ക്ഷമിക്കണം….. ” – സ്നേഹ

” അതൊന്നും സാരമില്ല സ്നേഹ….. തന്നോട് എനിക് ഒരു കുഴപ്പവും ഇല്ല…. ഇനി അങ്ങനെ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതി…. ഞങ്ങളുടെ ഭാഗത്തും തെറ്റ് ഉണ്ട്…. ഞങ്ങൾ വിവാഹം കഴിഞ്ഞ് എന്ന കാര്യം മറച്ച് വെച്ചത് കൊണ്ട് അല്ലേ….. ” – അനു

” പക്ഷേ ഒരു ഭാര്യയോട് പറയാൻ പാടില്ലാത്ത പലതും ഞാൻ പറഞ്ഞു ക്ഷമിക്കണം….. ” – സ്നേഹ

” സാരമില്ല ഡോ…. ഇനിയെങ്കിലും തനിക് എന്നോട് ഉള്ള ദേഷ്യം മാറിയാൽ മതി….. ” – അനു

അപ്പോ തന്നെ അവള് ഫ്രണ്ട്സ് എന്നും പറഞ്ഞു കൈ നീട്ടി ഞാനും സന്തോഷത്തോടെ കൈ കൊടുത്തു

എന്നിട്ട് ഞങ്ങൾ എല്ലാവരും കൂടി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രോഗ്രാം കാണാൻ പോയി…..

ഞാൻ ഒരുപാട് ഹാപ്പി ആണ് 3 വർഷം ആയുള്ള ദേഷ്യം ആണ് ഒരു ദിവസം കൊണ്ട് തീർന്നത്…..😊

പരിപാടിയുടെ പകുതി ആയപ്പോൾ ഏട്ടൻ വന്നു…..

___________________

( – രാഗ് )

ഇതെന്ത് മറിമായം ഇത്രയും ദിവസം കീരിയും പാമ്പും ആയി നടന്നിരുന്ന ഇവർ ഇപ്പോ ചക്കരയും പീരയും ആയോ🙄

അനുവിന്റെ യും സ്നേഹ യുടെയും കാര്യം ആണ് കേട്ടോ…..🙄

അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അനു ചിരിച്ച് കളിച്ച് സംസാരിക്കുന്നുണ്ട്…. അപ്പോ പ്രശ്നം ഒന്നുമില്ല……😁 ആശ്വാസം😁

അടുത്തേക്ക് ചെന്നപ്പോൾ സ്നേഹ എന്നോട് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞു…..

അനു അതിനു സമ്മതിക്കുകയും ചെയ്തു….. സത്യത്തിൽ ഇവിടെ എന്തൊക്കെയോ ഉണ്ട്…. എനിക് ആണെങ്കിൽ ഒന്നും മനസ്സിലാവുന്നില്ല🙄

ഞാൻ സ്നേഹ യോട് എന്താ കാര്യം എന്ന് ചോദിച്ചു…..

” അത് സർ…. സോറി…. ഫോർ everything ഞാൻ അറിഞ്ഞില്ല നിങ്ങള് തമ്മില് അങ്ങനെ ഒരു ബന്ധം ഉണ്ടെന്ന്…. സർ ക്ഷമിക്കണം….. ” – സ്നേഹ

” അതൊന്നും സാരമില്ല സ്നേഹ…. തെറ്റ് മനസിലായല്ലോ അത് മതി….. പിന്നെ നിങ്ങള് നല്ല സുഹൃത്തുക്കൾ ആയിരിക്കുക അത്രേം ഉള്ളൂ….. ” – രാഗ്

” സർ ഒരുപാട് ഭാഗ്യവാൻ ആണ് കേട്ടോ…. അത് പോലെ ഒരു ഭാര്യയെ കിട്ടാൻ…. എന്തായാലും എപ്പോഴും എന്റെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും….. ” – സ്നേഹ

________________

( അനു )

ഏട്ടൻ സ്നേഹ യോഡ് സംസാരിച്ച് വന്നപ്പോൾ മുഖത്ത് നല്ല സന്തോഷം ഉണ്ട്….. പരിപാടിയുടെ പകുതി നേരവും ഏട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നു❤️

പരിപാടി ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് പോവാൻ പോയപ്പോൾ ആണ് അഖി ഏട്ടൻ വന്നത്…..

” രാഗ്….. ” – അഖിൽ

” എന്താ ” – രാഗ്

” എടോ ഇന്നലെ ഒരു അബദ്ധം പറ്റിയത് ആണ്….. ഇത്രയും വലിയ ഒരു പ്രശ്നം ആകും എന്ന് കരുതിയില്ല….. ” – അഖിൽ

” അതൊന്നും സാരമില്ല….. ” – രാഗ്

അപ്പോഴാണ് അഖിൽ ഏട്ടൻ മറ്റൊരു കാര്യം പറഞ്ഞത്………..

” രാഗ് എന്റെ പെങ്ങൾ അഖില ഒരു ജോലി നോക്കുക ആണ്….. നിങ്ങളുടെ കമ്പനിയിൽ ഒരു ജോലി ശെരി ആകാൻ പറ്റുമോ….. ” – അഖിൽ

” ഞാൻ ശ്രമിക്കാം അഖിൽ ” – രാഗ്

” എന്ന ശെരി ഞാൻ പോണ്…. ” – അഖിൽ

_______________

( രാഗ് )

ഞങ്ങൾ ഉടനെ കോളജിൽ നിന്നും പോയി….. നേരെ പോയത് പാർക്കിലേക്ക് ആയിരുന്നു…..

” ഇതെന്താ ഇവിടെ…. ” – അനു

” എന്തേ വന്നു കൂടെ….. ” – രാഗ്

അവിടം മൊത്തം lovers ആയിരുന്നു…. അത് ഒരു lovers corner ആണ്😁

” എന്റെ പൊന്നോ വന്നോ…. ഉദ്ദേശം നന്നായാൽ മതി…..😉 ” – അനു

” ഇല്ലടി എനിക് ദുരുദ്ദേശം മാത്രമേ ഉള്ളൂ….. ” – രാഗ്

” എന്ന വാ പോവാം….. ” – അനു

” ഒന്നുമില്ല എന്റെ പൊന്നോ…. വാ ഇങ്ങോട്ട് നമുക്ക് ഒരു ഐസ്ക്രീം കഴിക്കാം….. ” – രാഗ്

” Vookey ” – അനു

” ഐസ്ക്രീം എന്ന് പറഞ്ഞാല് അപ്പോ ചാടി വീണോളും….. ഇതെന്തിന്റെ കുഞ്ഞു ആണോ എന്തോ….. ” – രാഗ് ( ആത്മ )

” എന്താ പറഞ്ഞേ….. ” – അനു

” ഞാൻ ഒന്നും പറഞ്ഞില്ലേ….. വാ ” – രാഗ്

ഞങ്ങൾ നേരെ ചെന്ന് ഒരു ഐസ്ക്രീം വാങ്ങി…..😁

അവൾക്ക് കൊടുത്തു… അതിൽ നിന്ന് ഞാൻ കഴിക്കാൻ പോയപ്പോൾ അവള് അത് എനിക് തരാതെ കഴിച്ചു……🙄

ഇവളെന്താ ഇങ്ങനെ🙄

എന്നിട്ട് എന്നെ നോക്കി ആകി ഒരു ചിരിയും ചിരിച്ചു😁

അപ്പോ മനഃപൂർവം ആണല്ലേ…. കാണിച്ച് തരാം പന്നി😁

ഞാൻ വേഗം തന്നെ 2 ഐസ്ക്രീം വാങ്ങി….. എന്നിട്ട് ബെഞ്ചിൽ പോയിരുന്നു 2 ഇൽ നിന്നും കഴിക്കാൻ തുടങ്ങി…..

” എനിക് ഇല്ലെ🙄 ” – അനു

” ഒന്നു കൈയിൽ ഉണ്ടല്ലോ….. ” – രാഗ്

” ഏട്ടൻ 2 എണ്ണം വാങ്ങിയില്ലെ…. അപ്പോ എനിക്കും വേണം…… ” – അനു

” എന്ന ഇത് എടുത്തോ ” – രാഗ്

എന്നും പറഞ്ഞു ഞാൻ കഴിച്ചതിന്റെ ബാകി കൊടുത്തു……

ഐസ്ക്രീം ആയത് കൊണ്ട് തന്നെ അവള് വാങ്ങി….😉😉😉

എന്നിട്ട് അതിൽ നിന്ന് കഴിച്ചു…..

ഉടനെ ഞാൻ അവളുടെ കൈയിൽ നിന്ന് വാങ്ങി 😁

” മതി കഴിച്ചത് ബാകി ഞാൻ കഴിച്ച് കൊള്ളാം….. 😉 നിന്റെ ഉമിനീരിന്റെ രുചി കൂടി ഉണ്ടാകുമ്പോൾ അതിനു സ്വാദ് കൂടും😉😉😉😉😉 ”

ഉടനെ അവളുടെ മുഖം ഒന്നു കാണണം ആയിരുന്നു

എന്റെ ദേവിയെ എന്നെ കാത്ത് കൊള്ളണമെ😁

😉😉😉😉😉

( നന്ദന )

” അമ്മേ അവള് കത്തി കയറുക ആണ്….. ” – നന്ദന

” കയറട്ടെ മോളെ…… അവസാനം നമുക്ക് വെള്ളം ഒഴിച്ച് കിടത്താം…… ” – അപ്പചി

” അവള് ഇനിയും ഇവിടെ നിന്നാൽ…… അവളെ ഇവിടെ പിടിച്ച് നിറുത്താൻ പാകത്തിന് പലതും ഉണ്ടാവും….. ” – നന്ദന

” നീ പറഞ്ഞത് ശെരി ആണ്….. എത്രയും പെട്ടെന്ന് അവളെ ഓടിക്കണം….. ” – അപ്പചി

” അതിനു എന്ത് ചെയ്യാൻ ആണ് അമ്മേ….. ” – വന്ദന

” പറയാം…….. ” – നന്ദന

അപ്പോ തന്നെ വന്ദന മുറി വിട്ട് പോയി…..

” അമ്മേ അവളോട് പറയണോ….. “- നന്ദന

” വേണ്ട….. അവള് നമ്മുടെ കൂടെ നിൽക്കുന്നുണ്ട് എന്നത് സത്യം ആണ്….. പക്ഷേ അവള് കുറച്ച് ഒക്കെ അവളുടെ അച്ഛന്റെ സ്വഭാവം ആണ്….. രാഗ് നേ കിട്ടാത്തതിന്റെ ദേഷ്യം ഉള്ളത്. കൊണ്ട് ആണ് നമ്മുടെ കൂടെ നില്കുന്നത്….. അല്ലെങ്കിൽ ഇതിലെ നല്ലതും ചീത്തയും ഒക്കെ കണ്ടെത്താൻ പോകും….. അത്കൊണ്ട് അവള് അറിയണ്ട…… ” – അപ്പചി

” ശെരി അമ്മേ….. ” – നന്ദന

അപ്പോഴാണ് ബൈക്കിന്റെ ശബ്ദം കേട്ടത്…..

” അവർ വന്നു മോളെ ” – അപ്പചി

” പക്ഷേ രാഗ് ഉണ്ട് കൂടെ….. ” – നന്ദന

” അവർ ഒന്നിച്ച് അല്ലാത്ത ഒരു സമയം കിട്ടണം നമുക്ക്….. ” –
അപ്പചി

ഞാൻ ഉടനെ അവിടെ നിന്ന് താഴേയ്ക്ക് നോക്കിയപ്പോൾ അനു ഒറ്റക്ക് ആണ്…..

” അമ്മേ രാഗ് ഇല്ല അവളുടെ കൂടെ….. ” – നന്ദന

” അപ്പോ ഇന്ന് തന്നെ പറയണം മോളെ….. പറഞ്ഞു അവളെ ഇവിടെ നിന്ന് പുറത്ത് ആകണം….. ” – അപ്പചി

” പക്ഷേ അവള് ഇൗ ഒരു കാര്യത്തിന് പോകോ……. ” – നന്ദന

” അവള് സ്വന്തം സന്തോഷത്തിന് ഉപരി വീട്ടുകാരുടെ സന്തോഷം ആഗ്രഹിക്കുന്ന ഒരാൾ ആണ്….. അപ്പോ ആ വീട്ടുകാർക്കും ശ്രീക്കും വേണ്ടി….. അവള് പോവും ” –
അപ്പചി

_____________________

( അനു )

വീട്ടിലെത്തിയപ്പോൾ ആണ് ഏട്ടന് അത്യാവശ്യം ആയി ഒരു കോൾ വന്നത്…… അപ്പോ തന്നെ ഏട്ടൻ പോകുകയും ചെയ്തു….. വീട്ടിൽ കയറിയത് പോലുമില്ല……

ഞാൻ വേഗം വീട്ടിലേക്ക് കയറി….. കയറി ചെന്നപ്പോൾ തന്നെ ഫോണും നോക്കി ഇരിക്കുന്ന വന്ദനയെ ആണ് കണ്ടത്…..

ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി……

മുകളിൽ എത്തി റൂം തുറക്കാൻ പോയപ്പോൾ ആണ് നന്ദന വന്നത്…..

” അനു…. എനിക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്….. ” – നന്ദന

” എന്താ പറഞ്ഞോളൂ….. ” – അനു

” കുറച്ച് പ്രൈവറ്റ് ആയാണ് സംസാരിക്കേണ്ടത്….. ഒരു റൂമിൽ ഇരുന്നു സംസാരിക്കാം…. അതല്ലെങ്കിൽ പുറത്ത് എവിടെ എങ്കിലും പോവാം….. ” – നന്ദന

” വേണ്ട….. ലിവിംഗ് റൂമിൽ വെയ്റ്റ് ചെയ്… ഞാൻ ഇതാ വരുന്നു…… ” – അനു

അവള് ഉടനെ പോയി….. എന്നാലും എന്തിന് ആവും ഇവൾ വീണ്ടും വിളിക്കുന്നത്🤨

ഇനി ഇവളും നന്നാവാൻ പോവുക ആണോ…… 🤨

ആ എന്തായാലും പോയി നോക്കാം……

ഞാൻ വേഗം ഡ്രസ്സ് ഒക്കെ മാറി റൂമിലേക്ക് ചെന്നു…..

” ആ അനു വന്നോ….. ” – അപ്പചി

അവിടെ എന്നെ വരവേൽക്കാൻ…. നന്ദന മാത്രം അല്ല…. അപ്പചി യും ഉണ്ടായിരുന്നു….. ഒന്നു ഉറപ്പ് ആയി…… നന്നായിട്ട് ഒന്നുമല്ല……🙄 ഇത് മറ്റെന്തോ കുനിഷ്ട്ട്‌ ആണ്🙄

” എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്….. ” – അനു

” അത് ഒരു ചെറിയ വലിയ രഹസ്യം ആണ്…. നിന്നെയും നിന്റെ എട്ടനെയും ഒക്കെ ബാധിക്കുന്ന ഒരു രഹസ്യം….. ” – അപ്പചി

” Introduction ആവശ്യം ഇല്ല….. കാര്യത്തിലേക്ക് വരിക….. ” – അനു

” കിടന്നു തിളകല്ലെ….. പറയുന്നത് മുഴുവൻ കേൾക്കു…… ” – അപ്പചി

” പറയാൻ ഉള്ളത് പറയുക…..😏 ” – അനു

” നിന്റെ രാഗ് ഏട്ടൻ ഒക്കെ 2 മക്കൾ ആണ്….. ” – അപ്പചി

” ഓ പുതിയ അടവ് ആണോ…. ” – അനു

” നീ അവനോട് ചോദിച്ച് മാത്രം അറിയുക…. ഞങ്ങൾക്ക് മറ്റൊന്നും പറയാൻ ഇല്ല….. വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കുഴപ്പവും ഇല്ല….. പിന്നെ ഇത് വിശ്വസിക്കാൻ നിനക്ക് വേണ്ടത് തെളിവുകൾ ആണെങ്കിൽ അതിനു നിന്റെ അച്ഛനെയും അമ്മയെയും കാൾ നല്ലത് ആരുമില്ല….. ” – അപ്പചി

” കാര്യം തെളിച്ച് പറയുക…. ” – അനു

” അനു….. – രാഗ് ഒക്കെ ഇരട്ട സഹോദരൻ മാർ ആണ്….. അവന്റെ ഇരട്ട സഹോദരനെ നീ അറിയും….. അവർക്കും തമ്മിൽ അറിയും…. പക്ഷേ അവർക്ക് അറിയില്ല അവർ സഹോദരൻ മാർ ആണെന്ന്….. ” – അപ്പചി

” ആരാണ് അത്….. ” – അനു

” ശ്രീരാഗ് എന്ന നിന്റെ ശ്രീ ഏട്ടൻ…… ” – അപ്പചി

” എന്തൊക്കെ കള്ളങ്ങൾ ആണ് ഇൗ പറയുന്നത്😡 ” – അനു

” ഇത് കള്ളം എന്നാണ് നിനക്ക് തോന്നുന്നത് എങ്കിൽ നിനക്ക് നിന്റെ അച്ഛനോട് അല്ലെങ്കിൽ അമ്മയോട് ചോദിക്കാം…… ” – നന്ദന

” അതേ ചെന്ന് ചോദിച്ച് നോക്ക് dr ശ്രീലത അല്ലേ അവർക്ക് ആ കുഞ്ഞിനെ കൊടുത്തത് എന്ന്…… ” – അപ്പചി

കേട്ടത് ഒക്കെ ഒരു തരം മരവിപ്പ് ആണ് എന്നിൽ ഉണ്ടാക്കിയത്……

ശ്രീ ഏട്ടൻ രാഗ് ഏട്ടന്റെ ഇരട്ട സഹോദരനോ….. അപ്പോ ശ്രീ ഏട്ടൻ എന്റെ ആരും അല്ലേ…… അച്ഛനും അമ്മയും എന്തിനാ പിന്നെ കള്ളം പറഞ്ഞത്…… അങ്ങനെ ഒരുപാട് സംശയങ്ങൾ എന്നിൽ ഉടലെടുത്തു……

പിന്നെ ഇൗ dr ശ്രീലത ആ പേര് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്….. എന്തോ ഒളിഞ്ഞു ഇരിപ്പുണ്ട്…… അത് കണ്ട് പിടിക്കേണ്ടി ഇരിക്കുന്നു……..

അതിനു അദ്യം അച്ഛനെയും അമ്മയെയും കാണണം……

ഞാൻ അപ്പോ തന്നെ ഒരു ഓട്ടോ പിടിച്ച് നേരെ വീട്ടിലേക്ക് പോയി…..

ഏട്ടനെ ഞാൻ വിളിച്ച് പറഞ്ഞു…..

അപ്പോ പോയികോളാൻ ആണ് പറഞ്ഞത്….. കാരണം ചോദിച്ച് എങ്കിലും ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി……

വീട്ടിൽ എത്തിയപ്പോൾ വാതിക്കൽ തന്നെ അച്ഛൻ ഇരിപ്പുണ്ട്……

” എന്താ മോളെ ഇൗ നേരം…… രാഗ് എന്തേ…… ?? ” – അച്ഛൻ

” അമ്മ എന്തേ…… “‘ – അനു

” എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ….. ” – അച്ഛൻ

” അച്ഛൻ ഇങ്ങ് വന്നെ…… ” – അനു

എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി…… എന്നിട്ട് അമ്മയെയും കൂടി വിളിച്ച് മുറിയിൽ കയറി വാതിൽ അടച്ചു

” എന്താ മോളെ എന്താ പ്രശ്നം…… ” – അച്ഛൻ

” നീ എന്താ വല്ലാതെ ഇരിക്കുന്നത്…… ” – അമ്മ

” ആരാണ് dr ശ്രീലത ? ” – അനു

” അത് മോളെ…… എന്റെ കൂടെ പഠിച്ച……. ” – അമ്മ

” അമ്മ കള്ളം പറഞ്ഞു ബുദ്ധിമുട്ട് ഉണ്ടാകണം എന്ന് ഇല്ല…… ” – അനു

” എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നത്…… ” – അച്ഛൻ

” എനിക് സത്യം അറിയണം….. ” – അനു

” എന്ത് സത്യം ” – അമ്മ

” ശ്രീ ഏട്ടൻ ആരാണ്….. ” – അനു

” എന്താ മോളെ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്….. ” – അമ്മ

അതിന്റെ ഇടക്ക് അച്ഛൻ കയറി സംസാരിച്ചു…..

” എന്താ നിനക്ക് അറിയേണ്ടത്….. ” – അച്ഛൻ

” ശ്രീ ഏട്ടൻ ആര്‌ ആണെന്ന്….. ” – അനു

” അവൻ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല….. പക്ഷേ അവൻ ഞങ്ങളുടെ മകൻ അല്ല….. ” – അച്ഛൻ

” അച്ഛ….. അപ്പോ…… ശ്രീ ഏട്ടൻ…. എന്റെ ആരും അല്ലേ…..🥺🥺🥺 ” – അനു

” അല്ല ജന്മം കൊണ്ട് രക്തബന്ധം എന്നതിൽ എനിക് ഒരു മകളെ ഉള്ളൂ അത് നീ ആണ്….. പിന്നെ എനിക് കർമം കൊണ്ട് അവൻ മകൻ ആണ്….. നിനക്ക് ഒരു ഏട്ടനും….. ” – അച്ഛൻ

” അമ്മേ…… അപ്പോ ശ്രീ ഏട്ടൻ……. ആരുടെ മകൻ ആണ്…… ” – അനു

” ഞങ്ങൾക്ക് അറിയില്ല മോളെ…… ആ പ്രസവത്തിൽ കുഞ്ഞു മരിച്ച് പോയ എന്റെ അടുത്തേയ്ക്ക് ഡോക്ടർ ആണ് ആ കുഞ്ഞിനെ തന്നത്…… അത് കഴിഞ്ഞ് ഇന്ന് വരെ അവനെ ഞാൻ പ്രസവിച്ച മകൻ ആയിട്ട് ആണ് കണ്ടിട്ട് ഉള്ളത്…… അവന്റെ അച്ഛനെയോ അമ്മയെയോ ഞങ്ങൾക്ക് അറിയില്ല…… ” – അമ്മ

” നീ എങ്ങനെ അറിഞ്ഞു ഇതൊക്കെ….. ” – അച്ഛൻ

” അത് രാഗ് ഏട്ടന്റെ അച്ഛൻ പെങ്ങൾ പറഞ്ഞത് ആണ്….. ” – അനു

” അവർ ഇത് എങ്ങനെ അറിഞ്ഞു….. ” – അച്ഛൻ

” അത് അവിടെ നിൽക്കട്ടെ….. ശ്രീ ഏട്ടന് അറിയുമോ ഇത്….. ” – അനു

” ഇല്ല…… അറിഞ്ഞാൽ ചിലപ്പോ അവൻ നമ്മളെ ഒക്കെ വെറുക്കും….. ” – അമ്മ

” അതെന്താ….. ” – അനു

” നമ്മൾ കാരണം അല്ലേ അവന് അവന്റെ വീട്ടുകാരെ നഷ്ടപ്പെട്ടത്…… ” – അമ്മ

” അപ്പോ ഇത് അറിഞ്ഞാൽ….. ഏട്ടൻ നമ്മളെ വിട്ട് പോവുമോ……🥺 ” – അനു

” പറയാൻ ആവില്ല…… ” – അച്ഛൻ

അത് കേട്ടപ്പോൾ എനിക്ക് എന്തോ വല്ലാത്ത ഒരു സങ്കടം തോന്നി….. എന്റെ ഏട്ടൻ എന്നെ വിട്ട് പോവുമോ….. അവർ പറഞ്ഞത് വെച്ച് രാഗ് ഏട്ടന്റെ സഹോദരൻ ആണ്…… പക്ഷേ ഞങ്ങളെ വെറുകുമോ…… ഒന്നും വേണ്ട ഏട്ടന് ഇത് സഹിക്കാൻ ആവുമോ…… ഇത്രയും നാളും സ്വന്തം ആണെന്ന് കരുതി പെട്ടെന്ന് ഒരു ദിനം ആരും അല്ലാതെ ആവുന്നു🥺🥺🥺😔😔😔

ഇതൊക്കെ ആലോചിച്ച് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി……..

മോളെ പോകല്ലേ എന്നൊക്കെ അച്ഛനും അമ്മയും പറയുന്നുണ്ട് എങ്കിലും എന്ത് കൊണ്ടോ അതൊന്നും കേൾക്കാൻ പറ്റിയ ഒരു അവസ്ഥ ആയിരുന്നില്ല എനിക്🙂🙂🙂🤨

തിരിച്ച് വീട്ടിലേക്ക് എത്തുന്ന വരെ ഇത് അറിഞ്ഞാൽ ഉള്ള ഏട്ടന്റെ മാനസികാവസ്ഥയെ പറ്റി ആയിരുന്നു എന്റെ ചിന്ത……

വീട്ടിലേക്ക് എത്തി അകത്തേക്ക് കയറി ചെന്നപ്പോൾ എന്നെ കാത്ത് നന്ദനയുടെ അമ്മയും ഇരിക്കുന്നുണ്ടായിരുന്നു……

” എന്തായി നിന്റെ സംശയം ഒക്കെ തീർന്നോ……. ” – നന്ദന

” എല്ലാം തീർന്നു എന്നു അവളുടെ മുഖം കണ്ടാൽ അറിയാമല്ലോ…… ” – അപ്പചി

” ദയവു ചെയ്ത് ഇത് മറ്റാരും അറിയരുത്…… ” – അനു

” അത് ഞങ്ങൾക്ക് ഒന്നു ആലോചിക്കണം…… ” – നന്ദന

” പ്ലീസ്….. ഇത് അറിഞ്ഞാൽ ഏട്ടന് സഹിക്കില്ല…… എന്റെ കുടുംബം മുഴുവൻ തകർന്നു പോവും……. ” – അനു

” ഒകെ…… പറയുന്നില്ല…… പക്ഷേ ഇത് പറയാതെ ഇരുന്നാൽ ഞങ്ങൾക്ക് എന്താ ഗുണം…… ” – അപ്പചി

” ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം…… ” – അനു

” ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം…… അപ്പോ ഞങ്ങൾ ആയി ഇതൊന്നും പുറത്തേക് വരില്ല…… പക്ഷേ അതിന് പകരം ആയി…. നീ രാഗിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോണം….. ” – നന്ദന

” ഞാൻ ഒഴിഞ്ഞു പോയാൽ….. അതോടെ നിങ്ങൾക്ക് എല്ലാം കിട്ടുമെന്ന് തോന്നുന്നുണ്ടോ….. ” – അനു

” പറഞ്ഞു കഴിയട്ടെ…… വെറുതെ ഒഴിഞ്ഞു പോയാൽ പോര…… ” – നന്ദന

” പിന്നെ…… ” – അനു

” അവനെ വെറുപ്പിച്ചു പോകണം….. ” – നന്ദന

” മനസിലായില്ല….. ” – അനു

” നിന്റെ പ്രവർത്തികൾ കൊണ്ട് അവൻ നിന്നെ വെറുക്കണം….. എന്നിട്ട് അവനായി തന്നെ നിന്നെ പുറത്താക്കണം….. അതാ ആവശ്യം ” – അപ്പചി

” നന്ദന…… അപ്പചി……. എന്താ ഇങ്ങനെ ഒക്കെ പറയുന്നത്…..🙄 ഇത് ഞാൻ എങ്ങനെ…… ” – അനു

” ചെയ്യണം….. അല്ലെങ്കിൽ നീ നേരത്തെ പറഞ്ഞ പോലെ നിന്റെ കുടുംബം മുഴുവൻ ഇല്ലാതെ ആവും…… ഇന്ന് തന്നെ എന്നല്ല….. പക്ഷേ അവനിൽ നിന്നും നീ അടർന്നു മാറണം….. ഇതാണ് ആവശ്യം ” – നന്ദന

ഇതും പറഞ്ഞു അവർ പോയി…….

ഞാൻ ആകെ മൊത്തം തകർന്ന അവസ്ഥയിൽ ആയിരുന്നു…….😔😔😔😔
എന്ത് ചെയ്യണമെന്നോ….. എങ്ങനെ നിൽക്കണം എന്നോ ഒന്നും അറിയാത്ത ഒരു തരം മരവിപ്പ്🙂

__________________

( രാഗ് )

വൈകിട്ട് അവളെ വീട്ടിൽ ആകിയപ്പോൾ ആണ് എനിക് ഒരു കോൾ വന്നത്…..

ഓഫീസിൽ നിന്ന് ആയിരുന്നു….. കൊറേ ആയി ഇപ്പോ അങ്ങോട്ട് പോയിട്ട്…….

അവിടെ ചെന്നപ്പോൾ ആണ് കമ്പനിയിൽ ചെറിയ ഒരു പ്രശ്നം ഉണ്ട്….. എന്റെ പേഴ്സണൽ സെക്രട്ടറി ക്ക്‌ എന്തോ പ്രോബ്ലം….. സാലറി കൂട്ടി വേണം എന്നോ അങ്ങനെ എന്തോ…..

സംസാരിച്ചപ്പോൾ ഒരു തരം അഹങ്കാരത്തോടെ ആണ് പറയുന്നത്….. അത്കൊണ്ട് നേരെ ഡിസ്മിസ്സൽ ഓടർ അങ്ങ് കൊടുത്തു…….

മറ്റൊരാൾക്ക് ആയി ഓർത്തപ്പോൾ ആണ് അഖിൽ പറഞ്ഞത് ഓർമ വന്നത്……

അപ്പോ തന്നെ അഖിലിനെ വിളിച്ച് നാളെ അഖിലയോട് ഓഫീസിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വരാൻ പറഞ്ഞു. ( അഖില അഖിലിന്റെ ഇരട്ട സഹോദരി ആണ്… ആദ്യ പാർട്ടിൽ പറഞ്ഞിരുന്നു….. മറന്നു പോയ വായനക്കാർക്ക് ആയി വീണ്ടും പറഞ്ഞത് ആണ്😁 )

അപ്പോഴാണ് സമയം നോക്കിയത്….. ഇച്ചിരി വൈകി…… അത്കൊണ്ട് വേഗം വീട്ടിലേക്ക് ചെന്നു…..

പുറത്ത് ഒന്നും അനുവിനെ കണ്ടില്ല……

ഞാൻ നേരെ റൂമിലേക്ക് ചെന്നപ്പോൾ പെണ്ണ് കിടക്കുക ആണ്……

ഇതെന്താണ് ആവോ ഇൗ നേരത്തെ ഒരു കിടക്കൽ പതിവ് ഇല്ലല്ലോ…..

ഞാൻ ഉടനെ അവളെ വിളിച്ച് എങ്കിലും എഴുന്നേക്കുന്നില്ല……. 🙄

നെറ്റിയിൽ കൈ വെച്ച് നോക്കിയപ്പോൾ പനി ഒന്നുമില്ല…….

അവള് അപ്പോ എഴുന്നേറ്റ്……

” എന്താടാ എന്ത് പറ്റി എന്താ കിടക്കുന്നത്….. ” – രാഗ്

” ഒന്നുമില്ല ” – അനു

” ഡേറ്റ് ആയോ…. അതോ തലവേദന എന്തെങ്കിലും ആണോ….. ” – രാഗ്

” കുഴപ്പം ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ….. ” – അനു

എന്നും പറഞ്ഞു അവള് മുറിയിൽ നിന്ന് പോകാൻ പോയപ്പോൾ ഞാൻ കൈ പിടിച്ച് നിറുത്തി…..

” എന്താ കാര്യം ….. ” – രാഗ്

” ഏട്ടൻ കഴിച്ച….. ഫുഡ് എടുക്കട്ടെ….. ” – അനു

” ആ പോയി എടുക്ക്‌…….. ” – രാഗ്

ഞാൻ വേഗം കുളിച്ച് താഴേയ്ക്ക് ചെന്നപ്പോൾ ഫുഡ് ഒക്കെ എടുത്ത് വെച്ചിട്ടുണ്ട്….. ഒരു പ്ലേറ്റ് ഉള്ളൂ…..

” ഇതെന്താ ഒരെണ്ണം…… നീ കഴിക്കുന്നില്ലേ….. ” – രാഗ്

” ഇല്ല ഞാൻ കഴിച്ചു….. ” – അനു

” എപ്പോൾ ” – രാഗ്

” അത് കഴിച്ചു….. ” – അനു

എന്നും പറഞ്ഞു അവള് പോകാൻ പോയി….. ഞാൻ ഉടനെ അവളുടെ കൈയിൽ വലിച്ച് അടുത്തുള്ള ചെയറിൽ ഇരുത്തി…

എന്നിട്ട് ഒരു ഉരുള എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു…..

അദ്യം വേണ്ട എന്നൊക്കെ പറഞ്ഞു എങ്കിലും…… എന്റെ നോട്ടത്തിൽ അവള് താനേ വാ തുറന്നു…..😁

ഞങ്ങൾ 2 പേരും കഴിച്ചു…… എന്തായാലും ഇവൾക്ക് എന്തോ കാര്യം ആയിട്ട് പറ്റിയിട്ട്‌ ഉണ്ട്….. കണ്ട് പിടിക്കേണ്ടി ഇരിക്കുന്നു….

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!