Skip to content

സഖാവ് – Part 10

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

തന്റെ മകന്റെ സങ്കടം കണ്ട് ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ ത്രേസ്സ്യ നിന്നു.

ഇന്നോളം താൻ ഒന്നിന് വേണ്ടിയും ഇത്ര ആഗ്രഹിച്ചിട്ടില്ല..
അവളത്രയ്ക്കും ആഴത്തിൽ തന്റെയുള്ളിൽ പതിഞ്ഞു കഴിഞ്ഞു. ഇനി പറിച്ചു കളയുന്നത് പ്രയാസം തന്നെയാണ്.
പക്ഷെ എല്ലാം മറന്നേ പറ്റൂ, ഇനി അച്ചുവിന്റെ പെണ്ണാണവൾ..
ജീവിതത്തിൽ ഏറ്റവും വലിയ ഒരു നോവു തന്നെയാണ് താൻ സ്നേഹിക്കുന്ന ആളുടെയുള്ളിൽ, താൻ ആരുമല്ല എന്നുള്ളത്, ആ ഹൃദയത്തിൽ വേറെ ഒരാൾക്കാണ്
സ്ഥാനം എന്നറിയുന്നത് അതിലും വലിയ നോവാണ്, ഓർക്കുന്ദോറും
പ്രാണൻ പോകുന്ന വേദന…
അവൻ അവിടെ നിന്നും എഴുന്നേറ്റു.
അലമാരയിൽ താൻ നിധിപോലെ സൂക്ഷിച്ച ശിവയുടെ വളപ്പൊട്ടുകൾ അവൻ കയ്യിലെടുത്തു.
ഉള്ളം കയ്യിൽ അതു പിടിച്ചു അവയിലേക്കുതന്നെ നോക്കി.
അതിലേക്ക് നോക്കുംതോറും ശിവയുടെ ഓർമ്മകൾ വീണ്ടും അവനെ തേടി വന്നു.
ഓർമയിലെവിഡിയോ ശിവ ചിരിച്ചുകൊണ്ടു ഓടിമറയുന്നപോലെ തോന്നി അവന്.
അവളുടെ ഓർമ്മകൾ വീണ്ടും വന്നണഞ്ഞതും അവൻ ആ വളപ്പൊട്ടുകൾ കയ്യിൽ അമർത്തി പിടിച്ചു.
അവ കുത്തി കയറി ചോരയോഴുകിയിട്ടും അവൻ ആ പിടുത്തം തുടർന്നു.
ചങ്ക് പൊടിയുന്ന വേദനയിൽ കയ്യിലെ മുറിവോന്നും അവൻ അറിഞ്ഞതെയില്ല.

അമ്മച്ചി വന്നു കൈ പിടിച്ചപ്പോഴാണ് അവൻ സ്വബോധത്തിലെക്കു വന്നത്.
അമ്മച്ചി വേദനയോടെ അവനെ നോക്കി.
കയ്യിലെ മുറിവിൽ മരുന്ന് വെച്ചു കെട്ടിയപ്പോഴും അവൻ ഏതോ ചിന്തയിലെന്നപോലെയായിരുന്നു.

**************************

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.
പാത്തു അശ്വിന്റെ പ്രണയം മനസ്സിലാക്കിയതു മുതൽ അശ്വിൻ ശിവയിൽ നിന്നും ഒഴിഞ്ഞു മാറികൊണ്ടിരുന്നു.

അശ്വിനെ ഒളികണ്ണാലെ ശിവ നോക്കുന്നത് പാത്തുവും അച്ചായനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അശ്വിൻ ശിവ അറിയാതെ അവളെയും നോക്കികൊണ്ടിരുന്നു.
അതിനും മൂക സാക്ഷി പാത്തുവും അച്ചായനും ആയിരുന്നു.

ഇതിനിടയിൽ പാത്തുവിന്റെയും ശാഹുൽ സാറിന്റെയും മൗനപ്രണയം വളരെ നല്ല രീതിയിൽ തന്നെ പൊയ്ക്കോണ്ടിരുന്നു.
മിഴികൾകൊണ്ടവർ പരസ്പരം പ്രണയം കൈ മാറി.

അശ്വിന്റെയും പാത്തുവിന്റെയും ബന്ധം കോളേജിൽ എല്ലാവർക്കും അസൂയ ഉളവക്കുന്ന തരത്തിലേക്കു മാറി,
രക്തബന്ധം തോറ്റു പോകും ഇങ്ങനെയുള്ള ബന്ധങ്ങൾക്ക് മുമ്പിൽ.
പാത്തുവിനു അവളെ ഇക്ക ജീവനായിരുന്നു, അശ്വിനും അതുപോലെയായിരുന്നു.
സ്നേഹം കൊണ്ടവർ പടുത്തുയുർത്തിയ സാഹോദര ബന്ധം.

അച്ചായൻ ശിവായെ അശ്വിനു വേണ്ടി മറക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവന്റെ ഉള്ളിൽ ശിവ ദിവസം കഴിയുന്ദോറും കൂടുതൽ ശക്തിയോടെ വേരുറക്കുകയാണ് ചെയ്യുന്നത് എന്നവൻ വേദനയോടെ തിരിച്ചറിഞ്ഞു.

അവളെ ഒരിക്കലും മറക്കാൻ ആവില്ല എന്ന സത്യം അവൻ അറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്.
എങ്ങനെയെങ്കിലും ശിവയെയും അശ്വിനെയും ഒരുമിപ്പിക്കണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

ഇതിനിടയിൽ പാത്തുവിന്റെ ഓരോ കുറുമ്പും ആസ്വദിച്ച അരുൺ അവളെ കൂടുതൽ പ്രണയിച്ചു.
അവളോടുള്ള അവന്റെ സ്‌നേഹം ഒരുതരം ഭ്രാന്തമായിരുന്നു.

ചെയർമാൻ സ്ഥാനത്തേക്ക് അശ്വിൻ മത്സരിച്ചപ്പോൾ പാത്തുവിനെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് അരുൺ ആയിരുന്നു.
അവളെ കൂടുതൽ സമയം അടുത്ത് കിട്ടും എന്ന ഗൂഡലക്ഷ്യം അവനുണ്ടായിരുന്നു.

ശാഹുൽ സാർ അദ്യം എതിർത്തു എങ്കിലും അശ്വിൻ കൂടെ ഉള്ളത് കൊണ്ട് സമ്മതിച്ചു.
അങ്ങനെ ഇലക്ഷൻ പ്രജരണവുമായി പാത്തുവും അശ്വിനും തിരക്കിൽ ഏർപ്പെട്ടു.

അവർക്ക് താങ്ങായും തണലായും പ്രിയപ്പെട്ട കൂട്ടുകാരും കൂടി.

അശ്വിനു എതിരായി വൈശാഖ് മത്സരിച്ചു, പാത്തുവിനു ആൻവിയും..
മത്സരം വാശിയേറിയതാവാൻ ഇതും ഒരു കാരണമായി.

****************************

പുലർച്ചെ തന്റെ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ശിവ കണ്ണു തുറന്നത്.

ഫോണിൽ തെളിഞ്ഞ പേരുകണ്ട് അവളുടെ മിഴികൾ വിടർന്നു.

“അശ്വിൻ.. ” അവന്റെ നമ്പർ കയ്യിൽ ഉണ്ടെങ്കിലും ഇന്നുവരെ താൻ വിളിക്കുകയോ തന്നെ വിളിക്കുകയോ ചെയ്തിട്ടില്ല.

ഹലോ അവൾ പതിയെ പറഞ്ഞു.

ഹലോ നീ വിചാരിച്ചിരിക്കും നിന്റെ മറ്റവൻ ആണെന്ന് അല്ലേ ടീ
അപ്പുറത്ത് നിന്നു കേട്ട ശബ്ദം അവളെ ഭീതിയിലാക്കി.

അവൾ ഒന്നും മിണ്ടാതെ നിന്നു.

സംശയിക്കണ്ട ഇതു അശ്വിന്റെ ഫോൺ തന്നെയാണ്.
ഇപ്പോൾ അവനും എന്റെ കസ്റ്റഡിയിൽ ഉണ്ട്.

ആരെയും പേടിയില്ലാത്ത അശ്വിൻ ഇപ്പോൾ എന്റെ ബന്ധനത്തിൽ ആണ്.

ഇവനെ ജീവനോടെ നിനക്ക് വേണമെങ്കിൽ വരണം നീ ഇപ്പോൾ നമ്മുടെ കോളേജ് അങ്കണത്തിലെക്ക്, നീ ഒറ്റയ്ക്ക്,

ആരെയെങ്കിലും നീ ഇതറിയിച്ചാൽ
വരുമ്പോൾ അശ്വിന്റെ ശവം കാണാം.. വൈശാഖ് രണ്ടും കല്പ്പിച്ചു തന്നേയാ ടീ….

വരുന്നെങ്കിൽ അര മണിക്കൂറു കൊണ്ടു വരണം അല്ലെങ്കിൽ പിന്നെ ഇവന്റെ ശവം കൊണ്ടു പോകാൻ വന്നാൽ മതി..
അതു പറഞ്ഞു ഫോൺ കട്ടായി.

ശിവ എന്തു ചെയ്യുമെന്ന് അറിയാതെ കുഴങ്ങി.

അവളുടെ ഉള്ളിൽ വല്ലാത്ത ഭീതി വന്നു നിറഞ്ഞു.

അച്ചുവേട്ടനെ അവൻ എന്ധെങ്കിലും ചെയ്യുമോ..?
അച്ചുവേട്ടൻ അവിടെ ഉണ്ടല്ലോ
ഏട്ടന്റെ അടുത്തേക്ക് അല്ലേ പോകുന്നത്, അവന്റെ കയ്യിൽ നിന്നും ഏട്ടനെ രക്ഷിക്കണം അവൾ മനസ്സിലുറപ്പിച്ചു.

അച്ഛനോട് ക്ലാസ്സ്‌ ഉണ്ടെന്നു കള്ളം പറഞ്ഞു അവൾ കോളേജിലേക്ക് പോയി.

ഈ സമയം എന്താ എന്നറിയാത്ത ഒരു പരവേഷം അച്ചായനെ പിടികൂടി.
വേണ്ടപെട്ട ആർക്കോ ആപത്തു സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ.
അവൻ ഓരോന്ന് ആലോചിച്ചു വെപ്രാളപ്പെടാൻ തുടങ്ങി.

അച്ചുവിന്റെ അവസ്ഥയും ഇതു തന്നെ ആയിരുന്നു.
എന്തിനോ വേണ്ടി തന്റെ ഉള്ളം തുടിക്കുന്നു.

ഇന്നലെ നഷ്ടപ്പെട്ടതാണ് ഫോൺ ഇനി ആർക്കെങ്കിലും വല്ലാതും പറ്റിയോ..?
അവനും ഒരു സ്വസ്ഥത ഇല്ലാത്തതുപോലെ മനസ്സ് കിടന്നു പിടക്കാൻ തുടങ്ങി.

ഈ സമയം ശിവ കോളേജിൽ എത്തിയിരുന്നു.

കോളേജിൽ അവൾ പ്രവേശിച്ചതും ആ കവാടം കൊട്ടിയടക്കപ്പെട്ടു.
ഇതൊന്നും അറിയാതെ മുമ്പിലുള്ള ചതി മനസ്സിലക്കാതെ
ശിവ തന്റെ പാദങ്ങൾ മുന്പോട്ട് ചലിപ്പിച്ചു…

തന്റെ പാദങ്ങളെ ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും ശിവയ്ക്ക് ഉറപ്പുണ്ടായിരുന്നു തന്റെ അച്ചുവേട്ടൻ തന്നെ ഒരു ആപത്തിലേക്കും തള്ളി വിടുകയില്ല.
അച്ചുവേട്ടൻ ഇവിടെ ഉള്ളപ്പോൾ താൻ എന്തിന് മറ്റുള്ളവരെ ഭയക്കണം അവളുടെ ഉള്ളം അവളോട് മന്ത്രിച്ചുകൊണ്ടിരുന്നു.

വൈശാഖ് പറഞ്ഞ ക്ലാസ്സ് റൂം ലക്ഷ്യമാക്കി ശിവ നീങ്ങി
പുലർച്ചെ ആയതുകൊണ്ട് തന്നെ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല.

വിജനമായ ആ കോളേജ് അങ്കണം അവളെ തെല്ലും ഭയപ്പെടുത്തിയില്ല.

ആളൊഴിഞ്ഞ വരാന്തയിലൂടെ അവൾ മുന്നോട്ട് നടന്നു.

ദൂരെനിന്നുതന്നെ തങ്ങളിലേക്ക് നടന്നടുക്കുന്ന ശിവയെ വൈശാഖ് കണ്ടിരുന്നു,

അവളെ കണ്ടതും അവന്റെ കണ്ണുകൾ പക ആളിക്കത്തി.

കെണിയിൽ അകപ്പെടാൻ പോകുന്ന തങ്ങളുടെ ഇരയെ നോക്കി അവർ ഒന്ന് ചിരിച്ചു.

ആളൊഴിഞ്ഞ വരാന്തയുടെ കൈവരികളിൽ പിടിച്ച് അവൾ വൈശാഖ് പറഞ്ഞ് ക്ലാസ് റൂം ലക്ഷ്യമാക്കി നടന്നു.

അവൻ സൂചിപ്പിച്ച റൂമിൽ പ്രവേശിച്ചതും അവൾ ചുറ്റുപാടും അശ്വിനെ അന്വേഷിച്ചു.

വിജനമായ ഒരു ക്ലാസും ആയിരുന്നു അത്.
ഉപയോഗശൂന്യമായ ഡെസ്കും ബെഞ്ചും കൂട്ടിയിട്ടുണ്ട് അവിടെ.

ആൾപ്പെരുമാറ്റം ഇല്ലാത്തതിനാൽ ചിലന്തികൾ അങ്ങിങ്ങായി വലകൾ കെട്ടിയിട്ട് തങ്ങളുടെ ഇരകളെ പ്രതീക്ഷിച്ച് സൂക്ഷ്മതയോടെയിരിക്കുന്നുണ്ട്.

ആ റൂമിൽ പ്രവേശിച്ചതും ശിവയുടെ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോയി.

അവൾ തന്റെ സഖാവിന് വേണ്ടി അവിടെയാകെ മാനം അന്വേഷിച്ചു.

പെട്ടെന്നാണ് വാതിലിന്റെ അവിടെനിന്നും വൈശാഖും കൂട്ടരും ഒരു കൈയടിയോടെ ഉള്ളിലേക്ക് പ്രവേശിച്ചത്.

അവനെ കണ്ടതും ശിവയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചു.

അവൾ അവനെ ദേഷ്യത്തോടെ നോക്കി.

അവളുടെ നോട്ടം കണ്ടപ്പോൾ വൈശാഖ് ഒരു പുച്ഛ ചിരിയോടെ സണ്ണിയെ ഒന്നു നോക്കി.

നീ കേട്ടോടാ സണ്ണി ഇവളുടെ സഖാവിനെ ഏതോ പൂച്ച കടിച്ചു കൊണ്ടുപോയി….. കണ്ടു കിട്ടുകയാണെങ്കിൽ ഈ മാഡത്തെ ഒന്ന് അറിയിക്കണം കേട്ടോ… കണ്ണുകൾ കൊണ്ട് അവളെ ആകെ ഒന്നുഴിഞ്ഞു കൊണ്ട് ഒരു പരിഹാസത്തോടെ വൈശാഖ് തുടർന്നു.

അത് കേട്ടതും അതിനെ സപ്പോർട്ട് ചെയ്യാൻ എന്നവണ്ണം മറ്റുള്ളവർ ഒന്ന് ചിരിച്ചു.
പാണ്ഡവാസ് എല്ലാരും തന്നെയുണ്ട്, സിംഹങ്ങൾക്ക് മുൻപിൽ അകപ്പെട്ട ഒരു മാൻപേടയെ പോലെ ആയി ശിവ..

ഉള്ളിലെ പേടി മറച്ചു വെച്ച് അവൾ സധൈര്യം അവരുടെ മുൻപിൽ നിന്നു.

നായിന്റെ മോള് അവളുടെ നിൽപ്പ് കണ്ടില്ലേ…? ഇപ്പോഴും അവളുടെ അച്ചുവേട്ടൻ അവളെ രക്ഷിക്കാൻ വരുമെന്ന് വിചാരിച്ചിരിക്കുകയാണ്..

നീയൊക്കെ എന്താണ് വിചാരിച്ചത് ഈ വൈശാഖ് എല്ലാം മറന്നെന്നോ..?
നിങ്ങളുടെ കണ്ണുകൾ കൊണ്ടുള്ള പ്രണയം എല്ലാം കാണുന്നുണ്ടായിരുന്നു ഞാൻ..
നിന്റെ കൈ എന്ന് എന്റെ കരണത്ത് പതിഞ്ഞോ അന്നുമുതൽ ഞാൻ കാത്തിരിക്കുകയാണ് ഇങ്ങനെ ഒരു നിമിഷത്തിനായി…

വൈശാഖ് കടിച്ചു തുപ്പിയ എല്ലിൻ കഷ്ണമേ അവനെ കൊണ്ട് ഞാൻ തീറ്റിക്കുകയുള്ളൂ..
ജയിച്ചെന്ന് കരുതിയ അവന്റെ മുന്നിലേക്ക് നിന്നെ ഞാൻ വലിച്ചെറിയുമെ ടീ അവന്റെ വാക്കുകളിൽ ദേഷ്യം കലർന്നു.

അവൻ ദേഷ്യത്തോടെ അവളിലേക്ക് അടുത്തു.

അപ്പോ അളിയാ ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്യാം..

ആവശ്യം കഴിയുമ്പോൾ ഞങ്ങളെ കൂടി പരിഗണിക്കണേ.. അവളെ നോക്കി ഒരു വഷളൻ ചിരിയോടെ സണ്ണി പറഞ്ഞു.

അവനൊരു പുഞ്ചിരിയും നൽകി അവർ പുറത്തേക്ക് പോയി.

വാതിൽ പുറത്തേക്ക് പൂട്ടി അവർ അവരുടെ ഊഴവും കാത്ത് ക്ഷമയോടെ നിന്നു.

വൈശാഖ് തന്നിലേക്കടുക്കുന്നതിനനുസരിച്ച് ശിവ തന്റെ പാദങ്ങൾ പുറകോട്ട് ചലിപ്പിച്ചു.

രക്ഷപ്പെടാൻ ഒരു പഴുതി നായി അവൾ ചുറ്റും പരതി.

അവൻ നടന്നടുക്കുന്നതിനനുസരിച്ച് പുറകോട്ട് നീങ്ങിയ ശിവ ചുമരിൽ തട്ടി നിന്നു.

അവളുടെ തൊട്ടു മുൻപിലായി വൈശാഖ് ഒരു വിജയ ഭാവത്തിൽ നിന്നു.

തന്നെ കടന്നുപിടിച്ച വൈശാഖിനെ അവൾ ആഞ്ഞുതള്ളി..

പെട്ടെന്നുള്ള നീക്കമായതിനാൽ വൈശാഖ് പുറകിലേക്ക് മറിഞ്ഞു.

ഈ സമയം കൊണ്ട് ശിവ രക്ഷപ്പെടാനായി വാതിലിന്റെ അടുത്തേക്ക് നീങ്ങി.

ടീ ഒരലർച്ചയോടെ വൈശാഖ് അവളെ പുറകിൽ നിന്ന് വട്ടം പിടിച്ചു.

തനിക്ക് അഭിമുഖമായി നിർത്തിയ അവളുടെ കരണം നോക്കി അവൻ ആഞ്ഞു തല്ലി.

അവന്റെ അടിയുടെ ആഘാതം കൊണ്ട് ശിവ പുറകിലേക്ക് വേച്ചു വീണു…

ചുണ്ട് പൊട്ടി ചോരയൊഴുകി..
കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അവൾക്ക്.

അവൾ ഒരു ദയനീയമായ നോട്ടം അവനെ നോക്കി.

അവളുടെ പേടിച്ചരണ്ട നിൽപ്പ് കണ്ടപ്പോൾ അവന്റെ ആവേശം കൂടി.

ഒരു വിജയിയെ പോലെ തന്നിലേക്ക് നടന്നുവരുന്ന വൈശാഖിനെ പേടിയോടെ ശിവ നോക്കി.

********************************

നീ എന്നതാടാ ഉവ്വേ.. ഈ വെട്ടിയിട്ട മെരുക് പോലെ കിടന്നങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നത്,..? അവന്റെ വെപ്രാളം കണ്ടാൽ തോന്നും ഭാര്യ പ്രസവിക്കാൻ വേണ്ടി ലേബർ റൂമിൽ കയറിയിരിക്കുകയാണെന്ന്. മകന്റെ വെപ്രാളം നിറഞ്ഞ പ്രവർത്തികൾ നോക്കിക്കൊണ്ട് ത്രേസ്യ സംശയത്തോടെ ചോദിച്ചു.

ഒന്നുമില്ലമ്മാ.. എന്തോ മനസ്സിനൊരു സുഖവും ഇല്ല വേണ്ടപ്പെട്ട ആർക്കോ ആപത്ത് സംഭവിച്ചത് പോലെ തോന്നുവാ..
അവൻ വേവലാതിയോടെ അമ്മച്ചിയോട് പറഞ്ഞു.

ഒന്ന് പോയെടാ ചെറുക്കാ ആർക്കെങ്കിലും ആപത്ത് സംഭവിക്കുമ്പോൾ കർത്താവ് എന്താ നിനക്ക് നോട്ടി തരുന്നുണ്ടോ..? ഇങ്ങനെ ടെൻഷനടിക്കാൻ നീ ചുമ്മാ ആവശ്യമില്ലാത്തതൊന്നും ആലോചിച്ച് കൂട്ടണ്ട. ത്രേസ്യ അവനെ നോക്കി പരിഹാസത്തോടെ പറഞ്ഞു.

അമ്മയുടെ ആ വാക്ക് ഒന്നും അവനെ സമാധാനിപ്പിച്ചില്ല.

ഞാനിപ്പോ വരാം എന്നും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി..

==========================

നിർത്താതെയുള്ള ശിവയുടെ ഫോണിന്റെ ശബ്ദം കേട്ടാണ് ശിവൻ അവളുടെ റൂമിലേക്ക് കയറിച്ചെന്നത്.

ബെഡിൽ കിടന്ന് അടിക്കുന്ന ഫോണിലേക്ക് ശിവൻ ഒന്ന് സംശയത്തോടെ നോക്കി.

ശേഷം ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചതും..
നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നു ശിവാ എന്ന പാത്തുവിന്റെ ശബ്ദമാണ് കേട്ടത്.

പാത്തുമോൾ ആണോ ശിവൻ വാത്സല്യത്തോടെ ചോദിച്ചു.

അയ്യോ അച്ഛനായിരുന്നോ സോറി അച്ഛാ ഞാൻ അവൾ ആണെന്ന് വിചാരിച്ചാണ്.. അവൾ ഒരു ചമ്മലോടെ പറഞ്ഞു.

അപ്പോൾ മോള് ഇന്ന് ക്ലാസിനു പോയില്ലേ…? ശിവൻ സംശയത്തോടെ ചോദിച്ചു.

ക്ലാസിനോ ഇത്ര നേരത്തെയോ…? പാത്തുവും സംശയത്തോടെ ചോദിച്ചു.

ആഹ് ശിവ ഇന്ന് സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു നേരത്തെ ഇറങ്ങിയ ല്ലോ..? അപ്പൊ മോൾ എന്താ പോകാതിരുന്നത്..? ശിവൻ വീണ്ടും ചോദിച്ചു.

ഓ… അ.. അത് അത് ഞാൻ മറന്നു പോയി, അച്ഛൻ പറഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്, ശരി അച്ഛാ ഞാനും പോകാൻ റെഡി ആവട്ടെ..
അവൾ പെട്ടെന്ന് കിട്ടിയ ഒരു നുണ വെച്ച് കാച്ചി ഫോൺ കട്ട് ചെയ്തു.

ഉള്ളിൽ ഒരുപാട് സംശയങ്ങൾ നുരഞ്ഞുപൊന്തി.

എന്തിനാണ് ശിവ കള്ളം പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയത്..? ഇങ്ങനെ കള്ളം പറയുന്ന ഒരാളല്ല ശിവ.. എന്താണ് സംഭവിച്ചത്…? പാത്തുവിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ കുമിഞ്ഞുകൂടി.

ഫോണിൽ ഇക്കയുടെ നമ്പർ ഡയൽ ചെയ്തു..

പക്ഷേ ഇന്നലെ തൊട്ടു പറയുന്നത് തന്നെ ഇന്നും ഫോൺ സ്വിച്ച് ഓഫ് ആണ്…
ഇതെന്താ ഈ ഇക്കാക് സംഭവിച്ചത്..? അവൾക്ക് ദേഷ്യം വന്നു.

ഫോണും കയ്യിൽ പിടിച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് തന്റെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നത്.

ഹലോ… മറുതലക്കൽ നിന്നും തന്റെ ഇക്കാന്റെ ശബ്ദം കേട്ടതും അവൾക്ക് ആദ്യം ദേഷ്യമാണ് വന്നത്.

ഇത് എവിടെയായിരുന്നു ഇക്കാ ഞാൻ ഇന്നലെ തൊട്ടു വിളിക്കുന്നതാണ്.. അവൾ ദേഷ്യത്തോടെ പറഞ്ഞു.

അച്ചോടാ… എന്റെ പാത്തു കൊച്ചിന് ദേഷ്യം വന്നോ..? നീ വിളിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു, അതുകൊണ്ടല്ലേ ഞാൻ അമ്മയുടെ ഫോണിൽ നിന്നും നിനക്ക് വിളിച്ചത്..
എന്റെ ഫോൺ ഇന്നലെ തൊട്ട് കാണാനില്ല, ഇനി നോക്കാൻ കോളേജ് മാത്രമേ ബാക്കിയുള്ളൂ അവൻ അവളോട് പറഞ്ഞു.

ഇക്കാ ഒരു കാര്യമുണ്ട് ശിവ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ ഇറങ്ങി എന്ന്, എനിക്കെന്തോ വല്ലാതെ പേടിയാകുന്നു പാത്തു തന്റെ സംശയം അശ്വിനോട് പറഞ്ഞു.

എന്തിന് പേടിക്കണം അവൾക്കു വല്ല അത്യാവശ്യവും കാണും അതാവും നേരത്തെ ഇറങ്ങിയത് അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു,

അല്ല ഇക്കാ അവൾ കള്ളം പറഞ്ഞ് ഒരിക്കലും നേരത്തെ ഇറങ്ങില്ല ഇതെന്തോ അത്രയും വലിയ കാര്യം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും എനിക്ക് പേടിയാകുന്നു ഇക്കാ..

നീ പേടിക്കേണ്ട ഞാൻ അന്വേഷിച്ചു കൊള്ളാം, അവളെ കൊണ്ട് തന്നെ നിനക്ക് വിളിപ്പിക്കാം പോരേ.. അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു ഫോൺ കട്ടാക്കി.

പാത്തു പറഞ്ഞത് കേട്ടപ്പോൾ തന്നെ അശ്വിന് സംശയം ഉണ്ടായിരുന്നു.

പതിവില്ലാത്ത തന്റെ ഫോൺ മിസ്സിംങ്ങും മനസ്സിനുള്ളിൽ വല്ലാത്ത പരവേശവും ഒക്കെ കൂടി ശിവ എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നതിന്റെ മുന്നറിയിപ്പാണ് എന്ന് അവനു തോന്നി.

അവൻ ധൃതിയിൽ കോളേജ് ലക്ഷ്യമാക്കി നീങ്ങി.

&&&&&&&&&&&&&&&&*&&&&

തന്റെ മുന്നിലേക്ക് ആർത്തിയോടെ വരുന്ന വൈശാഖിനെ ആവുന്നത് പോലെ ശിവ തടഞ്ഞു കൊണ്ടേയിരുന്നു.

അവളുടെ ചെറുത്തുനിൽപ്പ് അവനിൽ ആവേശം കൊള്ളിച്ചു.

അവന്റെ ബലിഷ്ഠമായ കരവലയത്തിനുള്ളിൽ ഒതുക്കിയ അവളെ അവൻ കാമം കത്തുന്ന കണ്ണുകളോടെ നോക്കി.

അവന്റെ നോട്ടം കണ്ട് അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി.

സർവ്വശക്തിയുമെടുത്ത് അവൾ അവനെ തള്ളിമാറ്റി ഓടാൻ ശ്രമിച്ചു.

അവളുടെ ദാവണിയിൽ പിടുത്തമിട്ടു അവൻ അവളുടെ ഷാൾ വലിച്ചൂരി.

ശിവ ഇരുകൈകൾകൊണ്ടും തന്റെ മാറിടം മറച്ചു പേടി യോടെ വൈശാഖിനെ നോക്കി.

അവളുടെ വെളിവാക്കപ്പെട്ട അവയവങ്ങളിലേക്ക് ആർത്തിയോടെ നോക്കിക്കൊണ്ട് അവൻ അവളിലേക്ക് നടന്നടുത്തു..

വൈശാഖ് തന്നോടടുക്കുന്നതിനനുസരിച്ച് ശിവയുടെ ധൈര്യം ചോർന്നു കൊണ്ടേയിരുന്നു.

ഒരു ആശ്രയ ത്തിനുവേണ്ടി അവൾ ചുറ്റും പരതി.

തന്നെ നോക്കുന്ന വൈശാഖിന്റെ കണ്ണുകളിൽ കാമം കണ്ടതും ശിവയുടെ സകല നിയന്ത്രണവും പോയി.

അവളൊരു ആശ്രയത്തിനെന്നവണ്ണം ചുറ്റും പരതി.

തൊട്ടപ്പുറത്തായി ഒടിഞ്ഞ ബെഞ്ചിന്റെ ഒരുകാൽ ഇളകി കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.

അവൾ അത് പതിയെ കൈക്കലാക്കി തന്റെ ശരീരം സ്വന്തമാക്കാൻ വെറി യോടെ വരുന്ന വൈശാഖിന്റെ തല നോക്കി അവൾ ആ മരക്കഷണം ആഞ്ഞടിച്ചു.

അവളിൽ നിന്നും അങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചില്ല.
അവൾ അടിച്ച ഭാഗത്ത് അവൻ വേദനയോടെ കൈവെച്ചു.

അവിടെ നിന്നും ചെറുതായി രക്തം പൊടിയുന്നുണ്ട്.

ശിവ ആ സമയം കൊണ്ട് അവനെ തള്ളി മാറ്റി ഓടാൻ ഒരു ശ്രമം നടത്തി.

അവൻ ദേഷ്യത്തിൽ അവളെ പിടിച്ചു വലിച്ചു അവളുടെ മുഖമടക്കി ഒന്നു കൊടുത്തു.

അടിയുടെ ആഘാതത്തിൽ പിറകിലേക്ക് പോകാൻ നിന്ന അവളെ പിടിച്ചു അവൻ മറു കവിളിലും ആഞ്ഞു തല്ലി.

ശിവയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

അവൾ വേച്ച് വേച്ച് ചുമരിൽ ചാരി നിന്നു.

വൈശാഖ് തന്റെ കയ്യിലൂടെ ഒലിച്ചിറങ്ങിയ രക്തത്തിലേക്ക് ഒന്നു നോക്കി.

ശേഷം അവളെ നോക്കി പരിഹാസത്തോടെ പറഞ്ഞു.

അണയാൻ പോകുന്ന തീ ആളിക്കത്തും അത്രയേ ഉള്ള ടി നിന്റെ ഈ പ്രഹസനം,

നീ ചെറുത്തു നിൽക്കും തോറും എനിക്ക് നിന്നോടുള്ള ആവേശം കൂടി വരും.

, നീ കഴിയുന്നത്ര രക്ഷപ്പെടാൻ ശ്രമിക് ഞാൻ അതൊന്നു കാണട്ടെ..

അന്നൊരിക്കൽ നിന്നെ ഒന്ന് ചുംബിക്കാൻ ശ്രമിച്ചതിനല്ലേ മറ്റവൻ നിന്നെക്കൊണ്ട് എന്റെ കരണത്തടിപ്പിച്ചത്..

എന്നാൽ നമുക്ക് ഇനി അവിടെ നിന്ന് തന്നെ തുടങ്ങാം..
അവൻ വഷളൻ ചിരിയോടെ അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങി.

ഒന്നു കുതറാൻ പോലും ശക്തിയില്ലാതെ ശിവ തളർന്നുപോയി,

ഇതോടെ ശിവ തീർന്നു. ശിവ ഇനിയില്ല തളർന്ന മനസ്സോടെ അവളോർത്തു..

നടക്കുന്നതെല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്നവൾ ഒരു നിമിഷം ആഗ്രഹിച്ചു.

തന്റെ ശരീരത്തിലേക്ക് ആർത്തിയോടെ വരുന്ന വൈശാഖിനെ അവൾ ദയനീയമായി നോക്കി.

**********************************

കോളേജ് ഗേറ്റിന് മുൻപിൽ വണ്ടി നിർത്തിയപ്പോഴാണ് അച്ചായന് സ്വബോധം വന്നത്.

ഏതോ ഒരുരുൾ പ്രേരണയാൽ വണ്ടിയോടിച്ചതാണ്. ലക്ഷ്യമില്ലാതെ മനസ്സ് പറയുന്നതിലൂടെ നീങ്ങി. അവസാനം കൊണ്ടെത്തിച്ചത് ഇവിടെയും.

വണ്ടി അവിടെ നിർത്തി അവൻ അടഞ്ഞുകിടക്കുന്ന ഗേറ്റിലേക്ക് കുറച്ചു നേരം നോക്കി നിന്നു.

എന്തുകൊണ്ടാണ് ഇവിടെ വന്നത് പോലും അവനു നിശ്ചയമില്ല.

കുറച്ചുനേരം അവിടെ ഗേറ്റിനു ഉള്ളിലൂടെ കോളേജിലേക്ക് നോക്കി നിന്നു.

വിശാലമായ കോളേജ് പരിസരം വിജനമാണ്..

അവിടെനിന്നും വണ്ടി എടുത്തു തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് അശ്വിൻ അവിടേക്ക് വന്നത്.

രണ്ടാളും പരസ്പരം സംശയത്തോടെ മുഖത്തോടുമുഖം നോക്കി.

നീ എന്താ ഇവിടെ അച്ചായൻ ഉള്ളിൽ നുരഞ്ഞുവന്ന സംശയം പുറത്തേക്കിട്ടു.

ശിവ.. അവൾ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ ഇറങ്ങിയെന്ന്
അതും പറഞ്ഞ് പാത്തു അവിടെ കിടന്ന് ടെൻഷനടിച്ചിരിക്കാണ്.
ഞാൻ അന്വേഷിച്ചു വരാന്നും പറഞ്ഞു ഇറങ്ങിയതാണ്..

അശ്വിന്റെ വാക്കുകൾ തല്ലു ഭയത്തോടെയാണ് അച്ചായൻ ശ്രവിച്ചത്..

ആർക്കോ എന്തോ ആപത്തു സംഭവിച്ചിട്ടുണ്ട്, അതുറപ്പാണ്, ഇനിയൊരു പക്ഷേ അത് ശിവയ്ക്കായിരിക്കുമോ..? അതുകൊണ്ടാണോ തന്റെ മനസ്സ് കിടന്ന് ഇത്ര പിഴച്ചത്….

ശിവ ഇവിടെ എത്തിയിട്ടില്ല അച്ചു.. അവൻ അശ്വിനെ നോക്കി പറഞ്ഞു.

ആ… അടഞ്ഞ ഗേറ്റ് നോക്കി അശ്വിനും അത് ശരിവെച്ചു.

വാ നമുക്ക് ഒന്ന് അന്വേഷിച്ചു നോക്കാം, അവള് ചിലപ്പോൾ വല്ല ആവശ്യത്തിനു നേരത്തെ ഇറങ്ങിയതായിരിക്കും, അച്ചായൻ ഉള്ളിലെ ഭയം മറച്ചുവെച്ച് കൊണ്ട് പറഞ്ഞു.

ഇരുവരും വണ്ടിയിലേക്ക് തന്നെ തിരിച്ചുകയറി.

ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയ അശ്വിൻ എന്തോ ഓർത്തിട്ടെന്നപോലെ വീണ്ടും തിരിച്ചിറങ്ങി ഗേറ്റിനടുത്തേക്ക് തന്നെ നീങ്ങി

അവൻ പോകുന്നത് കണ്ടു അച്ചായനും പുറകെ പോയി.

എന്റെ മനസ്സ് എന്തോ ശിവ ഇവിടെ ഉണ്ട് എന്ന് തന്നെ പറയുന്നു, ഗേറ്റിനുള്ളിലൂടെ കോളേജിലേക്ക് നോക്കിക്കൊണ്ട് അശ്വിൻ പറഞ്ഞു.

ശരിയായിരിക്കാം ഞാനും ഏതോ ഒരു പ്രേരണയാൽ എത്തിപ്പെട്ടതാണ് ഇവിടെ, സംശയിച്ചു നിൽക്കാതെ നമുക്ക് ഇവിടം ഒന്ന് പരിശോധിച്ചാലോ അവനെ പിന്താങ്ങിക്കൊണ്ട് അച്ചായൻ പറഞ്ഞു.

രണ്ടാളും ആ ഗേറ്റിനു പുറത്ത് കുറച്ചു സമയം ചുറ്റിത്തിരിഞ്ഞു.

പിന്നീട് ആ ഭീമാകാരമായ മതിൽ എടുത്തുചാടാൻ തന്നെ തീരുമാനിച്ചു.

അച്ചായൻ കുനിഞ്ഞു നിന്ന് തന്റെ ഷോൾഡർ അശ്വിന് ചവിട്ടാൻ പാകത്തിൽ നിന്നുകൊടുത്തു.

അശ്വിൻ അവന്റെ പുറത്ത് കയറി ആ മതിലിലേക്ക് അള്ളി പിടിച്ചുകയറി.

അവിടെനിന്ന് അച്ചായനെ കൈപിടിച്ചു കയറ്റി,
രണ്ടുപേരും ആ മതിലിൽ നിന്നും കോളേജ് കോമ്പൗണ്ടിലേക്ക് എടുത്തുചാടി.

അവിടെ അവർ ശിവയ്ക്കായുള്ള അന്വേഷണം തുടർന്നു.

കുറച്ചു മുൻപോട്ട് ചെന്നപ്പോൾ തന്നെ കണ്ടു സണ്ണിയുടെ ജീപ്പ്,
അത് കണ്ടതും അവരുടെ ഉള്ളിലുള്ള സംശയം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു.

കാലിനേക്കാൾ വേഗത്തിൽ അവരുടെ മനസ്സ് കുതിച്ചു.

ശിവയ്ക്ക് വേണ്ടി ഓരോ ക്ലാസ് റൂമിലും അവർ കേറി ഇറങ്ങി.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::

വൈശാഖ് ശിവയുടെ മുഖം പിടിച്ച് അവന്റെ മുറിവിൽ നിന്നും വരുന്ന രക്തത്തിലൂടെ അവളുടെ മുഖം ഉരസി.

രക്തത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചുകയറി.

അവർക്ക് മനം പുരട്ടുന്നതു പോലെ തോന്നി.

സർവ്വശക്തിയുമെടുത്ത് അവനിൽ നിന്നും കുതറി മാറാൻ അവൾ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു.

വൈശാഖ് അവളുടെ മുടിക്കുത്തിൽ പ്പിടിച്ച് തറയിലേക്ക് തള്ളി.

അവന്റെ തള്ളലിൽ നിലംപൊത്തിയ ശിവ അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളിലേക്ക് വൈശാഖ് അമർന്നു കഴിഞ്ഞിരുന്നു…

” ശിവയുടെ രണ്ടു കൈകളും ബലംപ്രയോഗിച്ച് വൈശാഖ് ഇരു സൈഡിലേക്ക് അകത്തി.

അവളുടെ ശരീരത്തിലേക്ക് അവൻ ആർത്തിയോടെ അമർന്നു.

ശിവ ചെറുത്തുനിൽപ്പിന്റെ അവസാന ശ്രമമെന്നോണം ശരീരവും തലയും ഇട്ട് ഇരു സൈഡിലേക്ക് ഇളക്കി കൊണ്ടിരുന്നു.

അവളുടെ വിറയാർന്ന അധരങ്ങൾ സ്വന്തമാക്കാനായി അവൻ അവളിലേക്ക് ആവേശത്തോടെ തന്റെ അധരങ്ങളെ അടുപ്പിച്ചു.

അവൾ തന്റെ കണ്ണുകളടച്ച് ഭഗവാനെ മനമുരുകി വിളിച്ചു.

പെട്ടെന്നാണ് ആ റൂമിലെ വാതിൽ വലിയ ശബ്ദത്തോടെ ഇരു സൈഡിലേക്കുമായി തെറിച്ചുവീണത്.

ശബ്ദം കേട്ടിടത്തേക്ക് വൈശാഖ് നോക്കിയതും വാതിൽപടിയുടെ ഇരു സൈഡിലും കൈകൾ പിടിച്ചു വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അശ്വിനെയാണ് കണ്ടത്.

അതെ അവൻ എത്തിയിരിക്കുന്നു. യഥാർത്ഥ “സഖാവ്” ഹിംസ ക്കെതിരെ പടവാളുയർത്തുന്ന അർജുനന്റെ കരുത്തുള്ളവൻ.

അവനെ കണ്ടതും വൈശാഖ് ഒന്ന് ഞെട്ടി.
ഉള്ളിലെ പതർച്ച അവനെ അറിയിക്കാതെ അവൻ ക്രൂരമായൊന്നു ചിരിച്ചു.

ഈ സമയം ശിവ അവനെ തള്ളി മാറ്റി അവിടെ കിടന്ന ഷാൾ എടുത്തു ശരീരം മറച്ചു.

നീ വന്നോ.., എല്ലാം കഴിഞ്ഞ് ഇവളെ നിന്റെ മുൻപിലേക്ക് ഇട്ടു തരണം എന്ന് വിചാരിച്ചതാണ്,
ഏതായാലും നീ തേടി വന്നില്ലേ..
ഇനി കാര്യങ്ങൾക്കൊക്കെ ഒരു സാക്ഷി കൂടി വേണ്ടേ.. ഒരു പരിഹാസച്ചിരിയോടെ അശ്വിനെ നോക്കി വൈശാഖ് പറഞ്ഞു.

അശ്വിന്റെ കണ്ണുകൾ ശിവയിൽ ആയിരുന്നു.

ഇരുകവിളിലും തല്ലിയതിന്റെ പാടുണ്ട്. ചുണ്ട് പൊട്ടി ചോര ഒലിക്കുന്നുണ്ട്. നെറ്റിയും പൊട്ടിയിട്ടുണ്ട്. കൈകളിൽ നഖം കൊണ്ടു പോറിയ പാടുകൾ.

അവളെ നോക്കുന്തോറും അവന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞുമുറുകി.

തന്റെ നേരെ വരുന്ന വൈശാഖിനെ അവൻ ദേഷ്യത്തോടെ നോക്കി.
ദേഷ്യം കൊണ്ട് അവൻ വിറക്കുന്നുണ്ടായിരുന്നു. സകല നാഡീഞരമ്പുകളും വലിഞ്ഞു മുറുകി,
കണ്ണുകൾ ചുവന്നു തുടുത്തിട്ടുണ്ട്.

എന്റെ പെണ്ണിനെ നീ…. എന്നും പറഞ്ഞു തന്റെ നേർക്ക് വരുന്ന വൈശാഖിന്റെ നെഞ്ചിനു നേരെ അശ്വിൻ ആഞ്ഞു ചവിട്ടി.

അവന്റെ ചവിട്ട് കൊണ്ടു വൈശാഖ് തെറിച്ചു ചുമര് തട്ടി വീണു.

അവിടെനിന്നും ചാടി പിടിച്ചു എഴുന്നേറ്റ വൈശാഖ് ഒരലർച്ചയോടെ അശ്വിൻ നേരെ അടുത്തു.

അശ്വിനെ അടിക്കാനായി ഓങ്ങിയ അവന്റെ കൈ പിടിച്ചു തിരിച്ച് അശ്വിൻ അവന്റെ മുതുകിൽ മറുകൈകൊണ്ട് ശക്തമായി ഇടിച്ചു.

വൈശാഖ് വേദന കൊണ്ട് പുളഞ്ഞു പോയി.

അവൻ ഇടംകാൽ വെച്ച് അശ്വിന്റെ തള്ളിവീഴ്ത്തി.

മലർന്നു കിടക്കുന്ന അശ്വിന്റെ നെഞ്ചിലേക്ക് ചവിട്ടാൻ ആയി ഉയർത്തിയ വൈശാഖിന്റെ കാലുപിടിച്ച് വലിച്ച് അവനെ നിലം പൊത്തിച്ചു അശ്വിൻ.

ശേഷം അവനെ പിടിച്ചു നിർത്തി ഇരുകവിളിലും മാറി മാറി അടിച്ചു.

ഈ സമയം ബാക്കി നാല് പേരെയും ഒറ്റയ്ക്ക് നേരിടുകയായിരുന്നു അച്ചായൻ.

അപ്പോഴേക്കും പാത്തു പറഞ്ഞതനുസരിച്ച് കാർത്തിയും ശ്യാമും അവിടേക്കെത്തിച്ചേർന്നു.

അവരു മൂന്നുപേരും കൂടി പാണ്ഡവാസിലെ നാലുപേരെ കൈകാര്യം ചെയ്യുമ്പോൾ അശ്വിൻ വൈശാഖിനെ മർദ്ദിച്ചവശനാക്കി കഴിഞ്ഞിരുന്നു.

ശരീരം മൊത്തം രക്തത്താൽ കുളിച്ച് ക്ഷീണിച്ചു അവശനായി അവൻ തറയിലേക്ക് ഊർന്നിറങ്ങി.

ബാക്കി നാല് പേരെയും പിടിച്ചു കെട്ടി വൈശാഖിന്റെ അടുത്തേക്ക് തള്ളിയിട്ടു.
എല്ലാവരും ഇടികൊണ്ട് അവശരായിട്ടുണ്ട്.

എല്ലാത്തിനെയും പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്.. ശ്യാം ദേഷ്യത്തോടെ പറഞ്ഞു.

, എന്നിട്ടെന്തിനാ സ്ഥലം എംഎൽഎ യുടെ മകൻ ഒരു ദിവസം പൂർത്തിയാകില്ല ജയിലിൽ പേരും മുഴുവൻ ഇവൾക്കാവും,
മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു വാർത്തയും, അശ്വിൻ അത് പറഞ്ഞു നിർത്തിയപ്പോൾ ആണ് എല്ലാവരും ശിവയെ ശ്രദ്ധിക്കുന്നത്.

ഇവിടെ നടക്കുന്നതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല,
അവളുടെ കാതുകളിൽ ഒരേ ഒരു ശബ്ദം മാത്രം, അവളുടെ മുൻപിൽ ഒരു രൂപം മാത്രം, എന്റെ പെണ്ണ് എന്നുപറഞ്ഞുകൊണ്ട്
ദേഷ്യത്തോടെ വൈശാഖിന്റെ മുൻപിലേക്ക് നെഞ്ചുവിരിച്ച് ചെല്ലുന്ന അശ്വിൻ മാത്രം.

ആകെ മരവിച്ചു നിൽക്കുന്ന ശിവയുടെ അരികിലേക്ക് അശ്വിൻ നടന്നടുത്തു.
പതിയെ അവളുടെ ചുമലിൽ കൈ വെച്ചു.

ഏതോ ഓർമ്മയിൽ നിന്നും ഉണർന്നത് പോലെ ശിവ ചുറ്റും നോക്കി.

തന്റെ മുൻപിൽ നിൽക്കുന്ന അശ്വിനെ കണ്ടതും പരിസരം മറന്ന് അവനെ ഇറുകെ പുണർന്നു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.

ഹേയ് ഒന്നുമില്ല ശിവ, ഇങ്ങനെ കരയാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല, ഞാനില്ലേ നിനക്ക്,
ഞാൻ ഉള്ളടത്തോളം കാലം നിനക്ക് ഒന്നും സംഭവിക്കില്ല ശിവയുടെ മുടിയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് അശ്വിൻ പറഞ്ഞു.

ശ്യാമും കാർത്തിയും ഇത് കണ്ട് വായും പൊളിച്ചു നിൽക്കുന്നുണ്ട്.

എന്നാലും എന്റെ അളിയാ നീ ഈ കണ്ണീർ ഫാക്ടറിയെ വിലക്ക് വാങ്ങിയ ല്ലോ എന്ന ശ്യാമിന്റെ കൗണ്ടർ കേട്ടിട്ടാണ് അശ്വിനും ശിവയും പരസ്പരം വേർപിരിഞ്ഞത്.

ശിവ ഒരു നിമിഷം നാണത്തോടെ അശ്വിനെ ഒന്നു നോക്കി.
അവനിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.

, എന്തൊക്കെയായിരുന്നു, കാണുന്നത് ഇഷ്ടമല്ല, കണ്ണീരു കണ്ടാൽ ഇവനു എന്തോ വരുമെന്ന് പറഞ്ഞിരുന്നല്ലോ…? കാർത്തി ചിന്തിക്കുന്നതുപോലെ തലയിൽ കൈവെച്ച് ശ്യാമിനോട് ചോദിച്ചു.

ആ അങ്ങനെ പലതും പറഞ്ഞിരുന്നു, നമ്മളാണ് തെറ്റുകാർ വന്ന ഉടനെ പാത്തുവിനെ പിടിച്ചു പെങ്ങൾ ആക്കിയപ്പോൾ തന്നെ നമ്മൾ സംശയിക്കേണ്ടിയിരിന്നു.
ആഹ് ഇനി പറഞ്ഞിട്ട് കാര്യമില്ല.
ശ്യാം താടിക്കും കൈകൊടുത്തു പറഞ്ഞു.

അതേസമയം ഇതൊന്നും കാണാൻ കഴിയാതെ അച്ചായൻ അവിടെ നിന്നും പുറത്തേക്കിറങ്ങി.

ഒഴിഞ്ഞ ഒരു റൂമിൽ പോയി അവന്റെ സങ്കടങ്ങളെല്ലാം കണ്ണീരിൽ കുതിർത്തു കളഞ്ഞു.

അങ്ങനെ പരസ്പരം സ്നേഹിച്ചവർ ഒന്നായി കഴിഞ്ഞിരിക്കുന്നു.

ഇവിടെ തന്റെ പ്രണയം മൂടപ്പെട്ടിരിക്കുന്നു.

ഇനിയുള്ള കാഴ്ചകളേറെ വേദനാജനകമായിരിക്കും, എല്ലാം സഹിക്കാനുള്ള ശക്തി തരണേ കർത്താവേ… അവൻ വേദനയോടെ പ്രാർത്ഥിച്ചു.

ഹാ നീ ഇവിടെ നിൽക്കാണോ, ശിവയെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം പാത്തുവിനെ വിളിച്ച് അവിടേക്ക് വരാൻ പറ, അതും പറഞ്ഞു വരുന്ന കാർത്തിയെ കണ്ടപ്പോൾ അച്ചായൻ വേഗം മുഖം തുടച്ചു.

ശിവയെ ഹോസ്പിറ്റലിൽ കാണിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

അച്ഛനെ എന്തു പറഞ്ഞു മനസ്സിലാക്കും എന്ന കാര്യത്തിൽ അവർക്ക് നല്ല പ്രയാസം ഉണ്ടായിരുന്നു.

കോളേജിൽ നടന്ന അടിപിടിയിൽ സംഭവിച്ചതാണെന്ന് ഒരു കള്ളം പറയേണ്ടി വന്നു.

ശിവൻ വേദനയോടെ തന്റെ മകളെ നോക്കി.

അന്നു മുഴുവൻ പാത്തുവും അശ്വിനും അച്ചായനും ശ്യാമും കാർത്തിയും ശിവയ്ക്ക് ഒപ്പമിരുന്നു.

വൈകീട്ട് അവർ പോകാൻ ഇറങ്ങിയപ്പോഴേക്കും ശിവ ഓക്കേ ആയിരുന്നു.

അവളോട് യാത്ര പറഞ്ഞ് അവരെല്ലാവരും അവിടെനിന്നും ഇറങ്ങി.

കണ്ണുകൾ കൊണ്ട് തനിക്ക് മാത്രമായി മനസ്സിലാകുന്ന ഭാഷയിൽ അശ്വിൻ യാത്ര പറഞ്ഞപ്പോൾ ശിവ യിൽ നാണത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ വിരിഞ്ഞു…..

&&&&&&&&&

” രാത്രി ഏറെ വൈകിയിട്ടും ശിവയെ നിദ്ര ദേവി കടാക്ഷിച്ചില്ല..
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും വല്ലാത്ത ഒരു അസ്വസ്ഥത

ഇന്ന് നടന്ന സംഭവങ്ങൾ അവളുടെ ഓർമ്മയിലേക്ക് വന്നതും ഉള്ളിലെവിടെയോ സങ്കടവും സന്തോഷവും ഒരുമിച്ച് വന്നു.

വൈശാഖ് തന്നെ ആക്രമിച്ചതിന്റെ പാടുകൾ തന്റെ ശരീരത്തെ ചുട്ടുപൊള്ളിക്കുന്നതുപോലെ തോന്നി അവൾക്ക്.

ഒരു പെണ്ണ് ഏറ്റവും ദുർബലമാകുന്ന സമയം എപ്പോഴാണെന്ന് സ്വന്തം അനുഭവത്തിൽ നിന്നു തന്നെ മനസ്സിലായി.

പക്ഷേ ഏതു പ്രതിസന്ധിയിലും അവളെ ചേർത്തു നിർത്തുന്ന ഒരു ശക്തിയുണ്ടെങ്കിൽ ഒരു പെണ്ണും തോൽക്കില്ല, അവളെ ചേർത്തുനിർത്തുന്ന ആണൊരുത്തന്റെ ബലമുണ്ടെങ്കിൽ ഒരു ഉറുമ്പ് പോലും അവളെ നോവിക്കാതെ അവൻ സംരക്ഷിച്ചു കൊള്ളും.

അശ്വിന്റെ ഓർമ്മകൾ ഉള്ളിലേക്ക് വന്നതും അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി തെളിഞ്ഞു.

അവൻ തന്നെ ചേർത്തു പിടിച്ചതോർത്തപ്പോൾ അവളുടെ ഉള്ളിൽ എവിടെയൊക്കെയോ ഒരു കുളിരനുഭവപ്പെട്ടു.

അവൾ ഇരുകൈകൾകൊണ്ടും തന്റെ ശരീരം ഇറുകിപ്പിടിച്ചു.

ഫോണിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

ഫോൺ കയ്യിൽ എടുത്ത് ഡിസ്പ്ലേയിൽ തെളിഞ്ഞ പേരിലേക്ക് അവൾ കുറച്ചു നേരം നിശബ്ദമായി നോക്കി നിന്നു.

പിന്നെ പതിയെ കാതോരം അടുപ്പിച്ചു.

ഹലോ പേടിക്കണ്ട ഡോ ഇത് ഞാനാ അശ്വിൻ…
മറുതലക്കൽ നിന്നും വന്ന ആ ശബ്ദം അവൾക്ക് വല്ലാത്ത സന്തോഷമേകി.
ഇന്നലെ ഫോൺ മിസ്സ് ആയപ്പോൾ ഇങ്ങനെ ഒരു ചതി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

സണ്ണി യുടെ കയ്യിൽ നിന്നും ഫോൺ കിട്ടുന്നതുവരെ മിസ്സായി എന്ന് തന്നെയാണ് വിചാരിച്ചിരുന്നത്, പക്ഷേ നഷ്ടപ്പെടുത്തിയത് ആണെന്ന് പിന്നീടാണ് മനസ്സിലായത്.
അശ്വിൻ പറഞ്ഞു തുടങ്ങിയപ്പോൾ ശിവ ഒരുകേൾവികാരിയായി മാറി.

താൻ ഇങ്ങനെ വിഷമിക്കയൊന്നും വേണ്ട,
സംഭവിച്ചതൊക്കെ ഒരു സ്വപ്നമായി കണ്ടു മറന്നുകളയണം.
എന്ത് കാര്യത്തിനും ഇനി ഞാനും ഉണ്ടാകും കൂടെ, തനിക്ക് ഒന്നും സംഭവിക്കാൻ ഈ അശ്വിൻ ജീവിച്ചിരിക്കുന്നിടത്തോളം സമ്മതിക്കില്ല ടോ.

തന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി ഇനി ഞാനും ഉണ്ടാകും,
കാണാം ഇനി നമുക്ക് ഒരുമിച്ച് ഒരു സ്വപ്നം അല്ലേ..?

അശ്വിന്റെ ഓരോ വാക്കുകളും ശിവയിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി.

ആ രാത്രി പുലരുവോളം അവർ സംസാരിച്ചിരുന്നു, ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും അവർ പരസ്പരം കൈമാറി.

ആ നിമിഷം മുതൽ ശിവ അശ്വിന്റെ പെണ്ണായി മാറുകയായിരുന്നു.
അവനിലേക്ക് അവളുടെ ലോകം ചുരുങ്ങുന്നത് അവളറിഞ്ഞു.

രാവിലെ കാണാം എന്ന പ്രതീക്ഷയും, സ്വപ്നങ്ങളും സമ്മാനിച് അവൻ ആ സംഭാഷണത്തിന് സമാപനം കുറിച്ചു.

=========================

പുലരിയെ വളരെ പ്രതീക്ഷയോടെയാണ് ശിവ വരവേറ്റത്.

കോളേജിലേക്ക് പോകാൻ ഒരു തിടുക്കമായിരുന്നു അവൾക്ക്.

എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്തുതീർത്തു കോളേജിലേക്ക് ഒരു ഓട്ടമായിരുന്നു.

അവിടെ എത്തുന്നത് വരെ അവളുടെ മനസ്സ് അശ്വിനെ കാണാൻവേണ്ടി വെമ്പൽ കൊണ്ടു.

കോളേജ് വരാന്തയിലും ഗ്രൗണ്ടിലും പിജി കോമ്പൗണ്ടിലും അവളുടെ കണ്ണുകൾ ഓടി നടന്നു.

പക്ഷെ അവിടെയൊന്നും അവൾ അവനെ കണ്ടില്ല.

ക്ലാസ്സിൽ ഇരിക്കുമ്പോഴും ശിവ വല്ലാതെ അസ്വസ്ഥയായിരുന്നു.

അവളുടെ മുഖത്തെ മൂകത കണ്ട് പാത്തു ഇടയ്ക്ക് കളിയാക്കുന്നുണ്ട്.

ഒറ്റരാത്രികൊണ്ട് രണ്ടും നല്ലപോലെ അടുത്തല്ലോ,

ദേ നിൽക്കുന്നു ഒരു കാമുകൻ,
കാമുകന്മാരെ വില കളയാനായിട്ട് ഒരു സാധനം, പാത്തു ശാഹുൽ സാറെ നോക്കി പതിയെ പറഞ്ഞു.

ഒരു നോട്ടം, അല്ലെങ്കിൽ ഒരു ഫോൺ കോൾ, എവിടെ അതിനൊന്നും നമ്മൾക്ക് യോഗമില്ല, എത്രയെത്ര നല്ല ചെക്കന്മാർ ഉണ്ടായിരുന്നിട്ടും ഞാൻ കൃത്യമായി ഈ ഡ്രാക്കുളയുടെ തലയിൽ തന്നെ വീണല്ലോ പടച്ചോനെ.. ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പാത്തു നിരാശയോടെ ഡെസ്കിൽ തല വച്ച് പറയുന്നതുകേട്ട് ശിവയ്ക്ക് ചിരിവന്നു.

ശിവ ഷാഹുൽ സാറേ ഒന്ന് പാളി നോക്കി.

ആള് ഇതൊന്നും അറിയുന്ന പോലുമില്ല, ക്ലാസ്സെടുക്കുന്ന തിരക്കിലാണ്,
അയാളെയും പാത്തുവിനെ യും നോക്കി ശിവചിരി കടിച്ചമർത്താൻ ശ്രമിച്ചു.

ആ സമയത്താണ് പ്യൂൺ ബാലേട്ടൻ ഒരു എഴുത്തുമായി വന്നത്.

ശാഹുൽ സാർ അത് വാങ്ങിച്ച് അതിലേക്ക് ഒന്നു നോക്കി.

ശിവ പാർവതി, ഓഫീസ് റൂമിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു.

സാർ ശിവയെ നോക്കി പറഞ്ഞു.

ശിവ സംശയത്തോടെ എഴുന്നേറ്റുനിന്നു,
പതിയെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു.

എന്തിനായിരിക്കും തന്നെ പ്രിൻസി വിളിപ്പിച്ചത്, ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് അങ്ങോട്ട് ഒറ്റയ്ക്ക് പോകുന്നത്.

എന്തോ വല്ലാത്ത ഒരു ഭയം.

ഇന്നലെ സംഭവിച്ച കാര്യങ്ങൾ വല്ലതും ചോദിക്കാൻ ആയിരിക്കുമോ…?

ശിവ യിൽ ഒരുപാട് സംശയങ്ങൾ ഉടലെടുത്തു.

ഓരോന്നാലോചിച്ച് ഓഫീസ് റൂം ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ്
ആരോ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് കേറ്റിയത്

തന്നെ പിടിച്ചു വെച്ച ആളെ കണ്ടതും ശിവ അത്ഭുതത്തോടെ നോക്കി.

അശ്വിൻ അവളെ നോക്കി ഒരു കള്ളച്ചിരിയോടെ നിന്നു.

ശിവയിൽ അവന്റെ നോട്ടം വല്ലാത്ത ഒരവസ്ഥ സൃഷ്ടിച്ചു.

വല്ലാത്ത ഒരു പ്രവേശവും വെപ്രാളവും അവളെ വന്നു പൊതിഞ്ഞു.

അപ്പോഴേക്കും അശ്വിൻ അവളുടെ ഇടുപ്പിലൂടെ കൈയിട്ട് അവളെ തന്നോട് ചേർത്തു നിർത്തി.

ശിവയ്ക്ക് തന്റെ ഹൃദയം ഇപ്പൊ പൊട്ടുമെന്നു തോന്നി.

അവന്റെ ചുടു ശ്വാസം അവളുടെ മുഖത്തേക്ക് തട്ടിയപ്പോൾ അവളൊന്ന് പിടഞ്ഞു.

തന്നെ നോക്കുന്ന അശ്വിന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ തന്റെ മിഴികളെ താഴേക്കൂന്നി.

അവളുടെ നിൽപ്പും വെപ്രാളവും കണ്ടപ്പോൾ അശ്വിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

തന്നെ നോക്കി ചിരിക്കുന്ന അശ്വിനെ അവൾ സംശയത്തോടെ നോക്കി.

ഒരു കൊച്ചു കുട്ടിയെ പോലെ തന്നെ നോക്കുന്ന ശിവയോട് അവനു വാത്സല്യം തോന്നി.

അവൻ പതിയെ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചേർത്തു.

മിഴികൾ അടച്ചു നിൽക്കുന്ന ശിവയോടവന് വല്ലാത്ത ഒരു ഇഷ്ടം തോന്നി.

അവൻ അവളുടെ ഇരു കൺപോളകളിലും മൃദുലമായി ഒന്ന് ചുംബിച്ചു.

വിറയാർന്ന അവളുടെ അധരങ്ങളെ സ്വന്തമാക്കാനായി അവൻ അവളോടടുത്തതും പുറകിൽ നിന്നും എന്തോ ചാടുന്ന ശബ്ദം കേട്ട് അവർ പരസ്പരം വേർപെട്ടു.

പുറകിലേക്ക് നോക്കിയ രണ്ടുപേരും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ നിൽക്കുന്ന കാർത്തിയെ ആണ് കണ്ടത്.

മൂന്നാളും പരസ്പരം നോക്കാനാവാതെനിന്നു.

ശിവ അവിടെനിന്നും പോകാനായി നിന്നപ്പോൾ കാർത്തി അവളെ പിടിച്ചു നിർത്തി.

അങ്ങനെ അങ്ങ് പോകാൻ വരട്ടെ, ഇവൻ നിനക്ക് തന്ന ജീവശ്വാസം ഇവനെ നീ തിരിച്ചു കൊടുത്തോ,..?
ഇതെന്താ പ്പൊ രണ്ടിന്റെയും വിചാരം ഇത് ആതുര വിദ്യാലയം അല്ലേ,? അതിന്റെതായ മാന്യത ഇതിന് കൊടുക്കണ്ടേ… ഇവിടെ പ്രായപൂർത്തിയായ ഒരുപാട് നിഷ്കളങ്കരായ കുട്ടികൾ പഠിക്കുന്നതാണ് എന്നെപ്പോലെ.,
ഹും വഴിതെറ്റിക്കാൻ ആയി ഇറങ്ങിക്കോളും, മനുഷ്യന്റെ കൺട്രോൾ കളയാൻ, അത് പറഞ്ഞതും കാർത്തിയുടെ മുഖത്ത് നിരാശ പടർന്നു.
രണ്ടുപേരും എന്താ എന്ന് വെച്ചാൽ കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ട് പെട്ടെന്ന് വന്നോണം,

ഞാൻ പോകുന്നു, എന്നും പറഞ്ഞ് പുറത്തേക്കിറങ്ങിയ കാർത്തി ഒന്നുകൂടി തിരിഞ്ഞു നോക്കി.
നിനക്കുള്ളത് ക്ലാസ്സിൽ വെച്ച് തരാട്ടോ, മോൻ പെട്ടെന്നങ്ങു വാ
എന്നും പറഞ്ഞ് സിംഗിൾ പസങ്കെ എന്നും പാടി അവൻ പോയി.

അവൻ പോകുന്നതും നോക്കി രണ്ടുപേരും ചിരിയോടെ നിന്നു.

തന്നെ നോക്കുന്ന അശ്വിനെ നോക്കി ഒന്നു ചിരിച്ചു ശിവ ക്ലാസിലേകോടി.
:::::::::::::::::::::::::::+::::::::::::+:::::
ഇലക്ഷൻ പ്രചരണം ചൂട് പിടിച്ചു മുന്നേറിക്കൊണ്ടിരുന്നു.

അശ്വിനും ശ്യാമും പാത്തുവും അരുണും അതിന്റെ തിരക്കിലേക്ക് ചേക്കേറി.

കട്ട സപ്പോർട്ട് മായി ബാക്കിയുള്ളവരും അവരോടൊപ്പം കൂടി,

ഉള്ളിൽ കരഞ്ഞു കൊണ്ടാണെങ്കിലും അച്ചായനും ശിവ യുടെയും അശ്വിന്റെയും സന്തോഷത്തിൽ പങ്കുചേർന്നു.

ശിവയെ അവനൊരു വേദനയോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ.

തന്റെ മനസ്സിൽ നിന്നും അവളെ പടിയിറക്കാൻ അവൻ ശ്രമിക്കുന്തോറും അവൾ കൂടുതൽ ദൃഢമായി തന്റെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു എന്നവൻ വേദനയോടെ മനസ്സിലാക്കി.

തന്റെ മകന്റെ സങ്കടം കണ്ടു അമ്മച്ചിയുടെ ഉള്ളം തേങ്ങി.

അവന്റെ പ്രസരിപ്പും ഉത്സാഹവും ഒക്കെ എങ്ങോ പോയി മറഞ്ഞു.

അവന്റെ അവസ്ഥ കണ്ട് അവർ മനംനൊന്ത് കർത്താവിനെ വിളിച്ചു.

ശിവയുടെ ഓർമ്മകൾ തന്നെ ഉറക്കം കെടുത്തിയിട്ട് ഒരുപാട് നാളായി.

അവളെ ഓർത്തു എപ്പോഴോ ഉറക്കത്തെ പുൽകിയ അവൻ
അമ്മച്ചിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് ഉണർന്നത്.

വെപ്രാളപ്പെട്ട് അവൻ അമ്മ കിടക്കുന്ന റൂമിലേക്ക് ഓടി…

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!