Skip to content

സഖാവ് – Part 12

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

” പാത്തു വാതിൽ വലിച്ചടച്ചു തിരിഞ്ഞതും ആൻവി ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു.

ടീ നീ എന്താ ഈ കാണിക്കുന്നത് നിനക്ക് ഞാൻ ആരാണെന്ന് അറിയില്ല ആൻവി ദേഷ്യത്തോടെ അവളെ അടിക്കാനോങ്ങിയപ്പോഴേക്കും കൊടുത്തു പാത്തു അവളുടെ മുഖമടച്ച് ഒരെണ്ണം.

അറിയാ ടീ എനിക്ക് നിന്നെ നല്ലവണ്ണം അറിയാം, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തന്റെ മടിക്കുത്തഴിക്കേണ്ടി വരുന്ന തെരിവ് പെണ്ണുങ്ങൾക്കുണ്ടാവും നിന്നെക്കാൾ അന്തസ്സ്.
ഒരു പെണ്ണിനെ ഏറ്റവും വിലപ്പെട്ടത് എന്താണെന്ന് അറിയോ..? അവളുടെ മാനം ജീവൻ പോയാലും അതിനെ തൊട്ടുകളിക്കാൻ അന്തസ്സുള്ള പെണ്ണുങ്ങൾ തയ്യാറാവില്ല.

പുറത്തു പോയി പഠിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല, സംസ്കാരം വേണം, അന്തസ്സ് ഉണ്ടാവണം,
അതിനു നല്ല തന്തക്ക് തന്നെ ജനിക്കണം, നിന്നെപ്പോലെ സ്വന്തം നേട്ടത്തിന് വേണ്ടി തന്റെ മാനത്തിന് പോലും വിലപറയുന്ന നിന്നെപ്പോലുള്ള പുഴുത്ത പട്ടികളാണ് നല്ല സ്ത്രീകളുടെ കൂടി വില കളയുന്നത്, പാത്തു അതും പറഞ്ഞ് അവളുടെ മറുകരണത്തും ആഞ്ഞടിച്ചു.

ഡി നീ എന്നെ അടിച്ചല്ലേ നിന്നെ ഞാൻ എന്നും പറഞ്ഞ് ആൻവി പാത്തുവിനെ അടിക്കാൻ ഓങ്ങിയതും ശിവ അവളുടെ കയ്യിൽ കയറി പിടിച്ചു.

തൊട്ടുപോകരുത് അവളെ, ഗുരുനാഥന്റെ വില അറിയാത്ത നിന്നെ പോലുള്ളവരുടെ കരം പതിഞ്ഞശുദ്ധമാകേണ്ടതല്ല ഇവൾ.
ഇന്ന് ഞങ്ങൾ പെരുമാറും നീ നിന്ന് കൊള്ളേണ്ടിവരും ആൻവി മോളെ… ശിവ അവളെ നോക്കി പരിഹാസത്തോടെ പറഞ്ഞു.

നീ മാറി നിൽക്ക് ശിവ, ഇവളെ കൊണ്ട് ഞാൻ സത്യം പറയിപ്പിക്കും, എന്റെ സാറിന്റെ നിൽപ്പ് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല, എനിക്കിനി മുന്നും പിന്നും നോക്കാനില്ല രണ്ടിലൊന്നു തീരുമാനിക്കാതെ പാത്തു പുറകോട്ടില്ല, ഒന്നുകിൽ ഇവൾ സത്യം പറയും അല്ലെങ്കിൽ ഇവളുടെ മയ്യത്ത് ഇന്നിവിടെ നിന്നും കൊണ്ടുപോകും, എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല, ഒരു കൊലപാതകി ആകണമെങ്കിൽ ഞാൻ അതും ആകും. നോക്കട്ടെ ഇവൾ സത്യം പറയുമോ എന്ന്, പാത്തു അവളെ രൂക്ഷമായി ഒന്ന് നോക്കി ഹോക്കി സ്റ്റിക്കും കയ്യിലേന്തി അവളുടെ അരികിലേക്ക് നടന്നു.

ആൻവി ആ സ്റ്റിക്കിലേക്കും പാത്തുവിനെയും മാറിമാറി നോക്കി നോക്കി.

പാത്തുവിന്റെ കണ്ണിലെ ദേഷ്യം അവളെ കൂടുതൽ ഭയപ്പെടുത്തി.

പാത്തു അവളോടടുക്കുന്നതിനനുസരിച്ച് അവൾ പുറകോട്ട് മാറി കൊണ്ടിരുന്നു.

ആൻവി എതിർക്കാൻ നോക്കുന്നതിനു മുമ്പ് പാത്തുവിനെ കയ്യിൽ നിന്ന് ആദ്യത്തെ അടി വീണു കഴിഞ്ഞിരുന്നു.

, ആ അമ്മേ… !!ആൻവി അലറിവിളിച്ചു.
അവളുടെ നിലവിളി ഒന്നും പാത്തുവിന്റെ ചെവിയിൽ വീണില്ല.

അവളുടെ മുൻപിൽ ഒരേ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ അപമാനഭാരത്താൽ തലകുനിച്ചു നിൽക്കുന്ന തന്റെ പ്രിയപ്പെട്ടവന്റെ മുഖം.

അതുകൊണ്ടുതന്നെ പാത്തുവിന്റെ ദേഷ്യം അടങ്ങുന്നതുവരെ അവൾ ആൻവിയെ പൊതിരെ തല്ലി.

പുറത്ത് ആൻവിയുടെ കരച്ചിൽ കേട്ട് എല്ലാവരും ഇളകിമറിഞ്ഞു,.

പക്ഷേ അശ്വിനും കൂട്ടരും ആ വാതിലിനടുത്തേക്ക് ഒരുത്തനെയും വരാൻ സമ്മതിച്ചില്ല.

ശബ്ദംകേട്ട് പ്രിൻസിപ്പാളും മറ്റ് അധ്യാപകരും ശാഹുൽ സാറും എല്ലാവരും എത്തിയിരുന്നു.

അവരുടെയെല്ലാം എതിർപ്പുകൾ അവഗണിച്ച് അശ്വിൻ ആ വാതിലിന് കാവൽ നിന്നു.

പാത്തു വിന്റെ അടികൊണ്ടു ആൻവി നന്നായി ക്ഷീണിച്ചു, ശരീരവേദന അസഹ്യമായി തോന്നി മുഖം കണ്ടപ്പോൾ.

ഇനി അടിക്കല്ലേ എന്നും പറഞ്ഞ് ആൻവി പാത്തുവിന്റെ കാലിൽ വീണു.

അവസാനം എല്ലാം പറയാം എന്ന് അവൾ സമ്മതിച്ചപ്പോൾ ശിവ ഫോണിൽ അത് ഷൂട്ട് ചെയ്യാൻ തുടങ്ങി.

ഷാഹുൽ സാറിനെ പറഞ്ഞു പറ്റിച്ചു ആ റൂമിലേക്ക് കൊണ്ടുവന്നത് സണ്ണിയാണ്.
ആൻവി അവിടെയുള്ളത് സാർ അറിയുന്നത് ആ കതക് അടഞ്ഞതിനുശേഷമാണ്.

പിന്നെ എല്ലാം അവളുടെ മിടുക്കായിരുന്നു. ശരീരത്തിൽ അങ്ങിങ്ങായി മുറിവ് ഉണ്ടാക്കിയതും വസ്ത്രങ്ങൾ കീറിയതും എല്ലാം അവളായിരുന്നു.

ഇലക്ഷനിൽ എങ്ങനെയും വിജയിക്കണം എന്ന ഗൂഢലക്ഷ്യം മാത്രമാണ് ഇതിനുള്ളത് എന്നും അവൾ സമ്മതിച്ചു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ പാത്തുവിന്റെ രക്തം വീണ്ടും തിളച്ചു.

വീണ്ടും അവളെ അടിക്കാൻ ഓങ്ങിയ പാത്തുവിനെ ശിവ തടഞ്ഞു.

, വേണ്ടടീ ഇനി അടിച്ചാൽ ഇവൾ ചത്തുപോകും, വിട്ടേക്ക് ഇവൾക്കുള്ളത് കാലം കൊടുത്തോളും ശിവ ദേഷ്യത്തോടെ ആൻവിയെ നോക്കിക്കൊണ്ട് പറഞ്ഞു.

ഏറെ സമയത്തിനുശേഷം ആ വാതിലുകൾ തുറക്കപ്പെട്ടപ്പോൾ എല്ലാവരും ആകാംക്ഷയോടെ നോക്കിനിന്നു.

തന്നെ കടിച്ചുകീറാൻ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മുൻപിലേക്ക് പാത്തു തനിക്ക് കിട്ടിയ തെളിവ് നീട്ടി.

വേണ്ടപ്പെട്ടവർക്ക് എല്ലാം ആ തെളിവുകൾ പാത്തു നൽകി.

തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതിൽ ശാഹുൽ സാർ നന്ദിയോടെ അവളെ നോക്കി.

തന്നിഷ്ടത്തിന് ഓരോന്ന് ചെയ്തു കൂട്ടി എന്നും പറഞ്ഞു പാത്തുവിനെ സസ്പെൻഡ് ചെയ്യാൻ പ്രിൻസിപ്പാൾ ഒരു ശ്രമം നടത്തി.
പക്ഷേ അതിനെ ശക്തമായി എതിർത്തു കൊണ്ട് ഫോർ ഫൈറ്റേഴ്സും അവർക്ക് സപ്പോർട്ട് ആയി മുഴുവൻ വിദ്യാർത്ഥികളും അണിചേർന്നു.

ആൻവിയെയും പാണ്ഡവാസിനെയും സസ്പെൻഡ് ചെയ്തുകൊണ്ട് പ്രിൻസിപ്പാൾ കോളേജിന്റെ മുഖം രക്ഷിച്ചു.

സാറിനോട് മാപ്പ് പറയാതെ ഒറ്റ എണ്ണം ഈ കോമ്പൗണ്ട് വിട്ടു പോകില്ലന്ന് വിദ്യാർഥികൾ എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു.

എല്ലാവരുടെയും മുമ്പിൽ വെച്ച് ഷാഹുൽ സാറിനോട് മാപ്പ് പറയിപ്പിക്കാൻ അവർ മറന്നില്ല.

ചെരുപ്പ് കൊണ്ട് മാലയുണ്ടാക്കി ആൻവിക്കും കൂട്ടർക്കും ഹാരം ഉണ്ടാക്കി അവരുടെ കഴുത്തിൽ അണിയിച്ചു കൊണ്ടാണ് കോളേജിൽ നിന്നും എല്ലാവരും അവരെ പടിയിറക്കിയത്…

സാറിനോട് ജോലിയിൽ കയറാൻ പ്രിൻസിപ്പാൾ പറഞ്ഞെങ്കിലും ഷാഹുൽ സാർ അതിനെതിരെ നിന്നു.

താൻ പഠിപ്പിക്കുന്ന എല്ലാ കുട്ടികളും അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞെങ്കിലും സാർ അത് പുഞ്ചിരിയോടെ എതിർത്തു.

തന്നോട് പോകരുതെന്ന് അപേക്ഷിക്കാൻ വന്ന അശ്വിനെയും അച്ചായനെയും കാർത്തിയെയും ശ്യാമിനെയും പാത്തുവിനെ യും ശിവയേയും അദ്ദേഹം സ്നേഹത്തോടെ എതിർത്തു.

ഒരു നിമിഷത്തേക്കെങ്കിലും തെറ്റുകാരനായി നിൽക്കേണ്ടിവന്നവരുടെ മുൻപിൽ ഇനി എനിക്ക് ആത്മധൈര്യത്തോടെ ക്ലാസ്സ് എടുക്കാൻ സാധിക്കില്ല,
പറമ്പിൽ കിളക്കേണ്ടി വന്നാലും ഇനി അധ്യാപക ഫീൽഡിലേക്ക് താൻ ഇല്ല എന്ന് സാറ് ഉറപ്പിച്ചു പറഞ്ഞു.

തന്റെ മുഖത്ത് നോക്കാതെ തലകുനിച്ച് നിൽക്കുന്ന പാത്തുവിന്റെ കവിളിൽ അദ്ദേഹം സ്നേഹത്തോടെകൈ വെച്ചു.
നിറഞ്ഞ വന്ന അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.

താൻ പേടിക്കണ്ട ടോ തന്നെ പട്ടിണിക്ക് ഇടാതെ നോക്കാനുള്ള കഴിവോക്കെ എനിക്കുണ്ട് സാർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

പാത്തു സാറിന്റെ കൈ തന്റെ രണ്ടുകൈകൊണ്ടും മുറുകെ പിടിച്ച് മെല്ലെയൊന്ന് ചുംബിച്ചു.

സാർ അവളെ നോക്കി കുസൃതിയോടെ കണ്ണുകൾ ഇറുക്കി ഒന്ന് ചിരിച്ചു.

അവരോട് യാത്ര പറഞ്ഞ് പോകുന്ന സാറേ വേദനയോടെ അവർ നോക്കി നിന്നു.

&&&&&&&&&&&&&&

“ഇലക്ഷൻ ദിനം “..

അശ്വിൻ നേരത്തെ തന്നെ കോളേജിൽ എത്തിചേർന്നു.

അച്ചായനും കാർത്തിയും ശ്യാമും എത്താൻ പിന്നെയും താമസിച്ചു.

ഓരോ വിദ്യാർത്ഥികളായി എത്തിത്തുടങ്ങിയപ്പോഴേക്കും കോളേജിൽ ഇലക്ഷനു വേണ്ട ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായിരുന്നു.

എല്ലാ വർഷവും ഇലക്ഷൻ നടക്കുന്ന അന്ന് കോളേജിൽ നല്ലതല്ലുണ്ടാവാറുണ്ട് ഫോർ ഫൈറ്റർസും പാണ്ടവാസും തമ്മിൽ,
. പക്ഷെ അവർ സസ്പെന്ഷൻ ആയതുകൊണ്ട് ഈ ദിവസം ശാന്തമായി കടന്നുപോകും എന്നു തന്നെ ആണ് എല്ലാവരുടെയും കണക്കു കൂട്ടലുകൾ.

വിജയം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്,
ഇന്നലെ നടന്ന സംഭവത്തിൽ സകല വിദ്യാർത്ഥികളും പാണ്ടവാസിനെതിരെ തിരിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അശ്വിനും പാത്തുവും വിജയിക്കുമെന്ന് നിസ്സംശയം പറയാൻ പറ്റും.

ഇലക്ഷൻ തുടങ്ങിക്കഴിഞ്ഞാണ് ശിവ എത്തിയത്.
അവൾ ഒറ്റയ്ക്ക് വരുന്നത് കണ്ട് എല്ലാവരും പാത്തുവിനെ അന്വേഷിച്ചു.
അവളെ വിളിച്ചിട്ട് കിട്ടിയില്ല, നേരത്തെ എത്തിയിട്ടുണ്ടാവും വിചാരിച്ചു എന്ന ശിവയുടെ മറുപടിയിൽ എല്ലാർക്കും നിരാശ തോന്നി.
അശ്വിൻ അപ്പോൾ തന്നെ ഫോൺ എടുത്തു വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ എന്നു തന്നെ ആയിരുന്നു കേട്ടത്.

അശ്വിന്റെ കയ്യിൽ അവളുടെ ഉപ്പിയുടെ നമ്പർ ഉണ്ട് പക്ഷെ അതിൽ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് തന്നെ ആയിരുന്നു.

ഇതിപ്പോ എന്തു പണിയാ ആ കാന്താരി കാണിച്ചത് സ്ഥാനാർഥി ആണെന്നുള്ള വല്ല വിചാരവും ആ പെണ്ണിനുണ്ടോ ശ്യാം നീരസത്തോടെ പറഞ്ഞു.

അത്രയ്ക്കും വല്ല പ്രോബ്ലം വന്നു കാണും അല്ലാതെ അവൾ ഒരിക്കലും ഇങ്ങനെ ചെയ്യൂല, അല്ലെങ്കിൽ ഇവിടെയാകെ ഓടിച്ചാടി നടക്കുന്നുണ്ടാവും.
അച്ചായൻ അവളെ അനുകൂലിച്ചു സംസാരിച്ചു.
അതുതന്നെ നമ്മളെ പാത്തുമ്മാനെ നമ്മൾക്കറിഞ്ഞൂടെ
കാർത്തിയും അവനോടൊപ്പം ചേർന്നു.
എന്തായാലും വൈകുന്നേരം അവളുടെ വീട് വരെ ഒന്നു പോകാം എന്താ എന്നു അപ്പോൾ അറിയാലോ, കാണാത്തതു കൊണ്ട് മനസ്സിന് ഒരു സുഖമില്ല അശ്വിൻ സങ്കടത്തോടെ പറഞ്ഞു.

ഇലക്ഷൻ നല്ലത് രീതിയിൽ തന്നെ അവസാനിച്ചു.
എല്ലാ തിരക്കും കഴിഞ്ഞു നേരം ഒരുപാട് വൈകിയാണ് അശ്വിനും കൂട്ടരും വീടാണഞത്.

നേരം ഒരുപാട് വൈകിയത് കൊണ്ട് പാത്തുവിന്റെ വീട്ടിൽ പോകുന്ന കാര്യം അവർ ഉപേക്ഷിച്ചു.

അശ്വിൻ ഒരുപാട് തവണ അവളെ വിളിച്ചു നോക്കി.
കിട്ടാത്തതിന്റെ നിരാശ അവനു നല്ലവണ്ണം ഉണ്ട്.
ഇങ്ങനെ ആദ്യമാണ് അവളോട് ഒന്നു മിണ്ടാതെ അവളെ ഒന്നു കാണാതെ എല്ലാം, ആ കാന്താരി കുസൃതിയും കുറുമ്പും കാണിച്ചു ഹൃദയത്തിൽ തന്നെ കേറിക്കൂടിയിട്ടുണ്ട്, അവളെ ആലോചിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

എത്ര കിടന്നിട്ടും ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.

അവളുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു വരികയാണ്.
അവൻ വീണ്ടും ഫോൺ എടുത്തു പുറത്തേക്കിറങ്ങി ഒന്നുകൂടി വിളിച്ചു. പതിവ് പല്ലവി തന്നെ,
അവൻ നിരാശയോടെ ഉമ്മറപ്പടിയിൽ ഇരുന്നു.

എന്തു പറ്റി മോളേ നിനക്ക് നിന്റെ സ്വരം ഒന്നു കേട്ടാൽ മതി, നിനക്കെന്നെ വിളിക്കണമെന്ന് തോന്നുന്നില്ലേ അവൻ മനസ്സിൽ ഓരോന്നു ചിന്തിച്ചു കൊണ്ടിരുന്നു.

നീ ഇത്രമാത്രം എന്റെ മനസ്സിൽ വേരൂന്നിയത് ഞാൻ പോലും അറിഞ്ഞില്ലല്ലോ…?
അവളെ ഓർത്തപ്പോൾ അവന്റെ കണ്ണിലും അറിയാതെ നനവ് പടർന്നു.

കണ്ണീർ തന്നെ വെറുപ്പാണ് പറഞ്ഞു ആ ഫാക്ടറി വാങ്ങിയപ്പോൾ ആ അസുഖം എനിക്കും പകർന്നോ ദൈവമെ അവൻ ഒരു ചിരിയാലേ ശിവയെ ഓർത്തു.

പിന്നെ കുറച്ചു നേരം ശിവയുമായി സംസാരിച്ചാണ് അവൻ കിടന്നത്

××××××××××××××××××××××××××

രാവിലെ എല്ലാവരും നേരത്തെ തന്നെ കോളേജിൽ എത്തി.
ഇന്നാണ് റിസൾട്ട്‌ അറിയുന്നത്.

എല്ലാവരും ആകാംഷയോടെ ഫലം കാത്തിരുന്നു.

ഉച്ചയ്ക്ക് മുൻപ് തന്നെ ഫലങ്ങൾ പുറത്തു വന്നു..
വമ്പിച്ച ഭൂരിപക്ഷത്തോടെ സഖാവും പെങ്ങളും വിജയിച്ചിരിക്കുന്നു.

ആഘോഷങ്ങൾ തുടങ്ങാൻ നിൽക്കുമ്പോഴാണ് എല്ലാവരും ആ കാര്യം ഓർക്കുന്നത് paathu..
പാത്തു എവിടെ…?
ഇവിടെ ഈ ആഘോഷത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ആൾ ഇല്ല.
അവരോടു പരിപാടി തുടങ്ങാൻ പറഞ്ഞു അശ്വിനും അച്ചായനും അവളെ തേടി പുറപ്പെട്ടു.

&&&&&&&&&&&&&&&

 

” ഗൈറ്റ് തുറന്നു അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു സിറ്റൗട്ടിൽ എന്തോ ചിന്തയിലാണ്ടിരിക്കുന്ന പാത്തുവിന്റെ ഉപ്പയെ.

അച്ചായനെയും അശ്വിനെയും കണ്ടതും അദ്ദേഹം ഒന്ന് ചിരിച്ചു.

കസേരയിൽ നിന്നെഴുന്നേറ്റ് അവരോട് പുഞ്ചിരിയോടെ അകത്തേക്ക് കയറാൻ പറഞ്ഞു.

ഇല്ല ഉപ്പാ പോയിട്ട് ദൃതിയുണ്ട്, അവളെവിടെ പാത്തു രണ്ടുദിവസമായി ആളെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ…? അശ്വിൻ പുറത്തുനിന്ന് തന്നെ കാര്യം ചോദിച്ചു.

അപ്പോ അവൾ നിങ്ങൾക്ക് വിളിച്ചില്ലേ…? ഞാനും പറയാൻ വിട്ടുപോയി, എന്റെ പെങ്ങൾ അവളുടെ മാമി രണ്ട് ദിവസമായി സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു, അവളുടെ അടുത്തേക്ക് പോയതാണ്, പെട്ടന്ന് ആയതുകൊണ്ടാവാം നിങ്ങളോട് പറയാതിരുന്നത്. അവളുടെ ഫോണും കേടാണ്.

ഈ സമയത്ത് അവൾ എന്തിനാ അവിടേക്ക് വിട്ടത്, അവിടെ നിൽക്കാൻ വേറെ ആരെയും കിട്ടിയില്ലേ..? അച്ചായൻ സംശയത്തോടെ ചോദിച്ചു.

അവൾക്ക് നിർബന്ധമായിരുന്നു പോകാൻ അതാ പറഞ്ഞുവിട്ടത് അവളുടെ ഉപ്പ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ഈ ക്ലാസും ഇലക്ഷനും ഒക്കെ ഉള്ള സമയത്താണോ അവൾ പറയാതെ പോയത്…? അശ്വിന്റെ ശബ്ദത്തിൽ അവളു പോയതിലുള്ള ദേഷ്യവും അവളെ കാണാത്തതിൽ ഉള്ള നിരാശയും നിഴലിച്ചു.

അവളുടെ ഫോൺ കേടാണ്, അതുകൊണ്ടാവും വിളിക്കാത്തത് അയാൾ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

അവളെ കിട്ടുന്ന നമ്പർ വല്ലതുമുണ്ടോ….? അച്ചായൻ ചോദിച്ചു.

അയ്യോ അവിടെ ഇപ്പൊ ആരും ഇല്ലല്ലോ….? അവളോട് ഞാൻ നിങ്ങളെ വിളിക്കാൻ പറയാം.. അയാൾ വീണ്ടും പറഞ്ഞു.

എന്നാൽ അവളോട് എന്തായാലും വിളിക്കാൻ പറയണം, ഇലക്ഷനിൽ ജയിച്ച കാര്യവും അവളെ അറിയിക്കണം എത്രയും പെട്ടെന്ന് വരാൻ പറയണം… അശ്വിൻഅതും പറഞ്ഞു അവരോടു യാത്ര പറഞ്ഞു ഇറങ്ങി.

അച്ചായനും അവന്റെ പുറകെ വെച്ചു പിടിച്ചു.

യാത്രയിലുടനീളം രണ്ടുപേർക്കും മൗനം തന്നെയായിരുന്നു.

പാത്തു അവൾ അവർക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഈ രണ്ടുദിവസം കൊണ്ട് അവർക്ക് മനസ്സിലായി.
ഓടിച്ചാടി നടന്ന് എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റി ആ കാന്താരി.

നിനക്ക് എന്തെങ്കിലും പന്തികേട് തോന്നിയോ അച്ചു….? കുറച്ചു സമയത്തെ നിശബ്ദതക്ക് ശേഷം അച്ചായൻ ചോദിച്ചു.

ഉം, എന്തൊക്കെയോ ഒരു പൊരുത്തക്കേട് ഉണ്ട്, അത് എനിക്കും തോന്നി, അവളുടെ ഉപ്പ പറയുന്നതൊന്നും അത്ര കറക്റ്റ് ആകുന്നില്ല, നമ്മുടെ പാത്തുവിനെ നമ്മൾക്ക് അറിയില്ലേ, ഈ രണ്ട് ദിവസം അവൾ ഒരിക്കലും നമ്മളെ വിളിക്കാതിരിക്കില്ല, അല്ലെങ്കിൽ അതിനുതക്ക എന്തെങ്കിലും ബുദ്ധിമുട്ട് കാണും, നോക്കാം എവിടം വരെ പോകുമെന്ന്, അശ്വിൻ പറയുന്നതിനോട് അച്ചായനും യോജിച്ചു.

അവളില്ലാതെ നിരാശയോടെ വരുന്ന അച്ചായനെയും അശ്വിനെയും എല്ലാവരും നോക്കി.
. അവളില്ലെങ്കിലും ആഘോഷങ്ങൾ ഒന്നും ഒരു കുറവും വരുത്തേണ്ട എന്ന അശ്വിൻ തന്നെയാണ് പറഞ്ഞത്
തങ്ങളെ വിജയിപ്പിച്ച വർക്ക് എന്തിനാണ് വെറുതെ ഒരു നിരാശ നൽകുന്നത്.

അവൾ ഇല്ലാത്തതു കൊണ്ട് തന്നെ ആഘോഷങ്ങൾക്ക് ഒന്നും ഒരു പൂർണ്ണതയും ഉണ്ടായില്ല.

എല്ലാവരും അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

===================
വൈകിട്ട് വീട്ടിലേക്ക് തിരിയുന്ന വളവിൽ തന്നെ കാത്തു നിൽക്കുന്ന ആളെ കണ്ടു അശ്വിൻ അത്ഭുതത്തോടെ നോക്കി.

സാർ ഒരുപാട് നേരമായോ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്,? തലയിലെ ഹെൽമെറ്റ് ഊരി കൊണ്ട് അവൻ സാറിനോട് ചോദിച്ചു.

ഇല്ല ഇപ്പോൾ വന്നതേയുള്ളൂ,
സാർ പുഞ്ചിരിയോടെ അവനു മറുപടി നൽകി.

എങ്കിൽ ഇവിടെ നിൽക്കണ്ടവാ വീട്ടിലേക്ക് പോകാം, അശ്വിൻ ഒരു പുഞ്ചിരിയോടെ സാറിനെ വീട്ടിലേക്ക് ക്ഷണിച്ചു.

ഞാൻ മനപ്പൂർവ്വം നിന്റെ വീട്ടിലേക്ക് പോകാതിരുന്നത് എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് സാർ അവനെ നോക്കി പറഞ്ഞു.

ബൈക്ക് സ്റ്റാൻഡിൽ നിർത്തി അവൻ സാറിനു അരികിലേക്ക് നടന്നു ഒരു സംശയത്തോടെ അയാളെ നോക്കി.

തനി ശാന്തനാണ് സാർ, ഉള്ളിൽ എത്ര കടലിരമ്പിയാലും പുറത്ത് അത് ഒരിക്കലും ആരും അറിഞ്ഞിട്ടില്ല, എല്ലാവരോടും മാന്യമായ പെരുമാറ്റം, ഒരു പുഞ്ചിരിയോടെ എല്ലാം നേരിടുന്ന സാർ തനിക്കെന്നും ഒരു അത്ഭുതമാണ്, എന്റെ പാത്തൂനു നന്നായി ചേരും, അവളെ പോലെ ഒരു കുറുമ്പ് കാട്ടുന്നപെണ്ണിന് സാറിനെ ക്കാൾ യോജിച്ച ഒരാൾ വേറെ ഇല്ല. അശ്വിൻ മനസ്സിലോർത്തു.

ഞാൻ അടുത്ത ആഴ്ച ഗൾഫിലേക്ക് പോവുകയാണ്, അവിടെ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്, ഇവിടെ നിന്നും ഒരു മാറ്റം അത്യാവശ്യവുമാണ് അതുകൊണ്ടാണ് പോകാൻ തീരുമാനിച്ചത് സാർ ശാന്തനായി കൊണ്ട് പറഞ്ഞു.

അശ്വിൻ അതിന് ഒന്നു മൂളുക മാത്രം ചെയ്തു.

പാത്തു…!! അവൾ എവിടെ..?

പഠിച്ചു കഷ്ടപ്പെട്ട് നേടിയ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞവനാണ് ഞാൻ, അപ്പോഴൊന്നും തോന്നാത്ത വിഷമം ആണ് ഇപ്പോൾ അവളെ നഷ്ടപ്പെടുമോ എന്നൊരു തോന്നൽ, അവളെ എന്നിൽ നിന്നും അകറ്റാൻ അവളുടെ വീട്ടുകാർ ശ്രമിക്കുന്നുണ്ട് എന്ന് ഒരു സംശയം ഷാഹുൽ സാർ ദയനീയമായി അശ്വിനോട് പറഞ്ഞു.

സാർ പേടിക്കണ്ട, ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ,ആര് എതിർത്താലും പാത്തുവിന് ഇഷ്ടമാണെങ്കിൽ അവളെ സാറിനെ ഏൽപ്പിക്കും ഞങ്ങൾ.

ഇത് അശ്വിൻ രാഘവ് തരുന്ന വാക്കാണ്,

സാറിനെ സമാധാനിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞയച്ചു.

രാത്രി നേരം ഒരുപാട് ആയിട്ടും അവനു ഉറക്കം വന്നില്ല,
പാത്തുവിന് എന്തു പറ്റി ആ ചോദ്യം അവനെ അലട്ടി കൊണ്ടിരുന്നു.

എവിടെ മോളെ നീ എന്താ എന്നെ ഒന്നു വിളിക്കാത്തെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

അവളെ ഓർത്തിരിക്കുന്ന സമയത്താണ് ഫോൺ റിംഗ് ചെയ്തത്.

അലസമായി ഫോൺ എടുത്ത് ചെവിയിൽ വെച്ചു.

അപ്പുറത്തു നിന്നും ശബ്ദം കേട്ടതും അവൻ ചാടി എണീറ്റു.

 

“ഫോൺ ചെവിയോടടുപ്പിച്ചു അശ്വിൻ എഴുന്നേറ്റു നിന്നു.

നമ്പർപരിജിതമെല്ലെങ്കിലും അവിടെ നിന്നും വന്ന ശബ്ദം പരിജിതമാണ്.
” ഇക്ക ” ആ ഒരൊറ്റ വിളി മതി ആളെ തിരിച്ചറിയാൻ.
ഈ ലോകത്ത് തന്നെ അങ്ങനെ
വിളിക്കാൻ ഒരേ ഒരാളെ ഉള്ളു,
ഈ വിളി കേൾക്കാൻ താൻ രണ്ടു ദിവസമായി കാത്തിരിക്കുന്നു.

തന്റെ പാത്തു അവൾ വിളിച്ചിരിക്കുന്നു തന്നെ,
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവന്റെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.

മോളെ നീ എവിടെയാടി എന്താ എന്നെയൊന്നു വിളിക്കാഞ്ഞേ അവൻ ഒരു പരാതിയോടെ പറഞ്ഞു.

ഇക്കാ.. !!വീണ്ടും അവിടെ നിന്നും ആ ശബ്ദം അവന്റെ കർണപുടത്തേക്ക് ഒഴുകിയെത്തി
കൂടെ ഒരു തേങ്ങലും.

പാത്തു മോളേ നീ കരയുകയാണോ…? അവന്റെ ശബ്ദത്തിൽ ഒരേ സമയം ആകാംഷയും വാത്സല്യവും നിറഞ്ഞു.

ഇക്കാ എനിക്കു നിങ്ങളെയും സാറിനെയും നഷ്ടപ്പെടുവാണിക്കാ അവൾ വീണ്ടും കരഞ്ഞുകൊണ്ട് പറഞ്ഞു.

നീ ഇതെന്ദോക്കെയാ ഈ പറയുന്നത്…? അവൻ സംശയത്തോടെ ചോദിച്ചു.

നാളെ എന്റെ വിവാഹമാണ്, എന്റെ മാമിയുടെ മോനുമായി അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു.

അന്ന് കോളേജിൽ നടന്ന സംഭവം ആരോ ഫോട്ടോ സഹിതം ഇവിടെ എത്തിച്ചു.
ഉപ്പിയും ആങ്ങളമാരും എന്ദോക്കെ പറഞ്ഞിട്ടും സാറെ വിശ്വസിക്കുന്നില്ല, എതിർത്ത എന്നെ റൂമിൽ പിടിച്ചു പൂട്ടി, ഫോണും പിടിച്ചു വാങ്ങി, ഇന്നിപ്പോ ഉമ്മി അറിയാതെ ഉമ്മിയുടെ ഫോൺ അടിച്ചു മാറ്റിയതാ, അവൾ പറയുന്നതിനിടക്ക് തേങ്ങികരയുന്നുണ്ടായിരുന്നു.

ആ തേങ്ങൽ അശ്വിന്റെ ഹൃദയത്തിലാണ് കൊണ്ടത്.
അയ്യേ ഇതിനാണോ എന്റെ പാത്തുമ്മ ഇങ്ങനെ കരയുന്നത്,
ഇത്രയുള്ളോ എന്റെ കാന്താരി,
നീ ഒരു പേടിയും പേടിക്കണ്ട ഈ അശ്വിൻ രാഘവ് ഉള്ളിടത്തോളം കാലം എന്റെ പാത്തുമ്മയുടെ ഇഷ്ടമെ നടക്കൂ അശ്വിൻ അവളെ ആശ്വാസിപ്പിച്ചുകൊണ്ട് പറഞ്ഞു.

നിനക്ക് പുറത്തിറങാൻ വല്ല വഴിയുമുണ്ടോ,? കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവൻ ചോദിച്ചു.
റൂം ലോക്ക് ആയിരുന്നു ഇതുവരെ, പക്ഷെ ഇന്ന് ഉമ്മി കാണാതെ ഇതിന്റെ പെയർ കീ ഞാൻ അടിച്ചു മാറ്റി..
അപ്പൊ മോളും രണ്ടും കല്പ്പിച്ചാണല്ലേ..? അശ്വിൻ തമാശയോടെ ചോദിച്ചു.
പിന്നല്ല ഈ പാത്തുമ്മാനെ ഇവർക്കറിയില്ല അവളുടെ സങ്കടം ഒരു പുഞ്ചിരിക്ക് വഴിമാറുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

. എന്നാ ചാടിക്കോ എന്റെ വണ്ടിയുടെ ലൈറ്റ് കാണുമ്പോൾ മാത്രം റോഡിലേക്കിറങ്ങിയാൽ മതി, ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് പിന്നീട് തീരുമാനിക്കാം ഞാൻ ഇവിടെ നിന്നും ഇറങ്ങുകയാണ് എന്നും പറഞ്ഞു അശ്വിൻ ഫോൺ വെച്ചു.

പാത്തു ആരും കാണാതെ ശബ്ദമുണ്ടാകാതെ പതിയെ പുറത്തിറങ്ങി, അശ്വിനു വേണ്ടി കാത്തു നിന്നു.

അശ്വിൻ റോഡിൽ എത്തി വണ്ടിയുടെ ലൈറ്റ് രണ്ടു പ്രാവശ്യം മിന്നിച്ചു.
അതുകണ്ടതും പാത്തു ഓടി വന്നു, മതിലിൽ അള്ളിപിടിച്ചു കേറി അപ്പുറത്തേക്ക് ഒറ്റ ചാട്ടം.

അവളുടെ കാട്ടിക്കൂട്ടൽ കണ്ടു അശ്വിൻ മൂക്കത്തു വിരൽ വെച്ചു.

അല്ല പാത്തുമ്മ അതെന്താ നീ മതില് ചാടിയത്, നേരെ വന്നാൽ പോരായിരുന്നോ….? അവൻ സംശയത്തോടെ ചോദിച്ചു.

ഒളിച്ചോട്ടമെല്ലെ ഇക്കാ അപ്പൊ ഒരു പഞ്ചിനു വേണ്ടി ചെയ്തതാ അവൾ അവന്റെ പുറകിൽ കേറുന്നതിനിടെ പറഞ്ഞു.

ബെസ്റ്റ്, പാവം സാർ അതിന്റെ കാര്യത്തിൽ തീരുമാനമായി അവൻ ഒരു ദീർഘ നിശ്വാസമെടുത്തു കൊണ്ട് പറഞ്ഞു.

ഒന്നു പോ ഇക്കാ വിളിച്ചിറക്കി അപമാനിക്കുന്നോ എന്നും പറഞ്ഞു പാത്തു അശ്വിന്റെ തലയ്ക്കു ഒരു കിഴുക്ക് വെച്ചുകൊടുത്തു.
അവൻ ഒരു പുഞ്ചിരിയോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വേഗത്തിൽ പോയി.

*******************************

അമ്പലത്തിൽ പോയി വന്നു റൂമിലേക്ക് കയറിയപ്പോഴാണ് തന്റെ ഫോൺ റിങ് ചെയ്യുന്നത് ശിവ കേട്ടത്.
ഫോൺ എടുക്കാനായി അവൾ ഓടി,
പാത്തു ആയാൽ മതിയായിരുന്നു അവൾ മനസ്സിൽ ആഗ്രഹിച്ചു,
അവളെ കാണാതെ ഒന്നു മിണ്ടാതെ ഇനി തനിക്കു പറ്റില്ല,
അത്രത്തോളം താൻ ഇപ്പൊ വേദനിക്കുന്നുണ്ട്.
ഫോൺ എടുത്തു അശ്വിന്റെ പേരുകണ്ടതും സന്തോഷവും സങ്കടവും ഒരേ സമയം അവളിലൂടെ കടന്നു പോയി.

വേഗം റെഡിയായി ഇറങ്ങാൻ നോക്ക് എന്നും പറഞ്ഞു അശ്വിൻ ഫോൺ വെച്ചു.
ശിവ സംശയത്തോടെ ആ ഫോണിലേക്ക് നോക്കി നിന്നു.

എങ്ങോട്ടിറങ്ങാൻ ഏട്ടനെന്താ വട്ടായോ അവൾ സംശയത്തോടെ ഓർത്തു.
തിരിച്ചു വിളിച്ചിട്ടാനെങ്കിൽ കിട്ടുന്നുമില്ല.

അവൾ റെഡി ആയി ബസ്സ്റ്റോപ്പിലേക്ക് നടന്നു.

ബസ് സ്റ്റോപ്പിൽ തന്നെ കാത്തു നിൽക്കുന്ന ആളെ കണ്ട് ശിവ മിഴിച്ചു നോക്കി.

നോക്കി നിൽക്കാതെ വേഗം വന്നു കേറു പെണ്ണേ അശ്വിൻ ബൈക്കിന്റെ പുറകിലേക്ക് നോക്കി അവളോട്‌ പറഞ്ഞു.
ശിവ ഒന്നു ചുറ്റും കണ്ണോടിച്ചു.
രാവിലെ ആയത് കൊണ്ട് ആളുകൾ ഒന്നും വല്ലാതെയില്ല, എങ്കിലും പരിജയമുള്ളവർ ഉണ്ട്,
അവൾ മടിച്ചു നിക്കുന്നത് കണ്ട് അശ്വിൻ ദേഷ്യത്തോടെ നോക്കി.

അതു കണ്ടതും ശിവ ഓടിചെന്ന് വേഗം കയറി.
ഒരകലം പാലിച്ചു ഇരിക്കുന്നതു കണ്ടു അശ്വിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൻ സ്പീഡിൽ വണ്ടി വിട്ടപ്പോൾ ശിവ പേടിച്ചു അവനെ ഇറുകെ പുണർന്നു.

കാര്യം നടന്നത് കണ്ടപ്പോൾ അശ്വിൻ ഒരു പുഞ്ചിരിയോടെ വണ്ടിയോടിച്ചു.
കണ്ണാടിയിൽ അവളുടെ മുഖം ചുവന്നു തുടുത്തത് കണ്ട് അവൻ പുറകിലേക്ക് നോക്കി അവൾക്ക് കണ്ണുകളടച്ചു കാണിച്ചു.

എങ്ങോട്ടാ പോകുന്നത് എന്ന് ശിവ ഒരുപാട് തവണ ചോദിചെങ്കിലും ഒരു സർപ്രൈസ് ഉണ്ടെന്നു മാത്രമായിരുന്നു അവന്റെ മറുപടി.

“””””””””””””””””””””””””””””””””””””””'”””””””””

അവളെയും കൊണ്ട് അശ്വിൻ വരുന്നത് അച്ചായൻ ഒരു വേദനയോടെ നോക്കി നിന്നു.

സബ് രജിസ്റ്റാർ ഓഫീസിൽ വണ്ടി നിർത്തിയപ്പോൾ ശിവ സംശയത്തോടെ ചുറ്റും നോക്കി.
എല്ലാവരുമുണ്ട് കൂട്ടത്തിൽ ഒരു മണവാട്ടിയെപോലെ നിൽക്കുന്ന പാത്തുവിനെ കണ്ടതും അവൾ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു.
രണ്ടാളും പരസ്പരം സ്നേഹിക്കുന്നത് നോക്കി എല്ലാവരും പുഞ്ചിരിയോടെ നിന്നു.

ശിവ അവളെയും മണവാളന്റെ വേഷത്തിൽ നിൽക്കുന്ന സാറിനെയും സംശയത്തോടെ നോക്കി.

ഒക്കെ പിന്നെ പറയാം ആദ്യം ചടങ്ങ് നടക്കട്ടെ അവളുടെ നോട്ടം കണ്ട് അശ്വിൻ പറഞ്ഞു.

അങ്ങനെ അവരുടെ വിവാഹം കഴിഞ്ഞു വരന്റെ കോളത്തിൽ സാറും വധുവിന്റെ കോളത്തിൽ പാത്തുവും സാക്ഷികളായി ആ സുഹൃത്തുക്കളും ഒപ്പിട്ടു.

വിവാഹം കഴിഞ്ഞു അശ്വിൻ പാത്തുവിന്റെ വലതുകരം പിടിച്ചു സാറിനെ ഏൽപ്പിച്ചു.

പാത്തു ഒരു കണ്ണീരോടെ അശ്വിന്റെ മാറിൽ ചാഞ്ഞു.

അവിടെ നിന്നും ഇറങ്ങുമ്പോഴാണ് പാത്തുവിന്റെ ഉപ്പയും ആങ്ങളമാരും ദേഷ്യത്തോടെ വന്നത്.
ആദ്യം ദേഷ്യത്തിൽ വന്നെങ്കിലും സാറിന്റെ ശാന്തമായ പെരുമാറ്റവും അശ്വിനും കൂട്ടരും സാറിന്റെ നിരപരാധിത്തം പറഞ്ഞതു കേട്ടപ്പോഴും അവർ ഒന്നു തണുത്തു.
ഒടുവിൽ പാത്തുവിന്റെ ഉപ്പ തന്നെ അവളെ സാറിനു നിക്കാഹ് ചെയ്തു കൊടുത്തു.

അങ്ങനെ പാത്തുമ്മ ഇനി ശാഹുൽ സാറിനു സ്വന്തം, ഭഗവാനെ സാറിനെ കാത്തോളണേ…
ശ്യാം പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

നിറഞ്ഞ മനസ്സോടെ തന്നെയാണ് സാറിന്റെ ഉമ്മാ അവളെ കൈപിടിച്ച് വീട്ടിലേക്ക് കയറ്റിയത്.

സാറിനു ഉമ്മയും ഒരനിയനും അനിയത്തിയുമാണ് ഉള്ളത്.
ഉപ്പ രണ്ടു വർഷം മുൻപ് മരിച്ചു.

അനിയനും അനിയത്തിയും പാത്തുവുമായി പെട്ടന്ന് കൂട്ടായി.

അവരെല്ലാവരും വൈകുന്നേരം വരെ അവരോടൊപ്പം തങ്ങി.
അശ്വിന്റെയും കൂട്ടരുടെയും വക തന്നെ ആയിരുന്നു മണിയറ ഒരുക്കലും.

വൈകുന്നേരം അവർ യാത്ര പറഞ്ഞു പോയപ്പോൾ പാത്തുവിന്റെ കണ്ണിൽ നനവ് പടർന്നു.

സാർ അവളെ ഒരു കരം കൊണ്ട് ചേർത്തു പിടിച്ചപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ ആ തോളിൽ തല ചായ്ച്ചു.

രാത്രി ഒരു ഗ്ലാസ്‌ പാലും കയ്യിൽ കൊടുത്തു ഉമ്മ അവളെ റൂമിലേക്ക് വിട്ടു.
ആ റൂമിൽ എത്തിയതും അതുവരെയില്ലാത്ത ഒരു ഭയം അവളെ വന്നു പൊതിഞ്ഞു.
അവൾ അടിമുടി വിറയ്ക്കാൻ തുടങ്ങി.
ഒരു പുഞ്ചിരിയോടെ തന്റെ അടുത്തെക്കു വരുന്ന സാറിന്റെ നോട്ടം നേരിടാനാവാതെ അവൾ തളർന്നു.

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!